Kissakal

" അവളുടെ അമ്മ പുറത്തു പറയാൻ കൊള്ളാത്ത അസുഖം വന്നാണത്രെ മരിച്ചത്... "

അയൽ വീട്ടിലെ ചിന്നുമോൾ കരഞ്ഞു കൊണ്ട് വീട്ടിൽ നിന്നിറങ്ങി പോയതിനു കാരണം തിരക്കിയ എനിക്ക് അമ്മുവിൽ നിന്നും കിട്ടിയ മറുപടിയാണിത്....

എന്റെ അമ്മൂ നീ ഈ വീട്ടിൽ വന്നിട്ട് ഒരു മാസമല്ലേ ആയുള്ളൂ അതുവരെ ഈ വീട്ടിൽ വളർന്ന കുട്ടിയാ ചിന്നുമോൾ. ഇവിടെല്ലാവരും അവളെ സ്വന്തമായ കണ്ടിരുന്നത്...

അതൊക്കെ ശരിയാവും ശ്രീയേട്ടാ....
പക്ഷെ അവളുടെ അമ്മ മരിച്ചത് എയ്ഡ്‌സ് വന്നല്ലേ...?
ആ കൊച്ചിനും അസുഖം ഇല്ലാന്ന് ആരറിഞ്ഞു....?

ഇത് പറഞ്ഞതും എന്റെ കൈ അവളുടെ കരണത്തു പതിച്ചതും ഒരുമിച്ചായിരുന്നു....

അടി കൊണ്ട് തരിച്ചു നിന്ന അവളോടായി ഞാൻ പറഞ്ഞു....
നീ പറഞ്ഞത് ശരിയാണ് അവളുടെ അമ്മ മരിച്ചത് അങ്ങനെ തന്നെ. പക്ഷെ മറ്റാരുടെയോ രക്തം സ്വീകരിച്ചത് വഴിയാണ് ആ സ്ത്രീക്ക് ആ അസുഖം വന്നത്. കുഞ്ഞിന് അസുഖം ഇല്ലാ എന്ന് അപ്പോൾ തന്നെ സ്ഥിരീകരിച്ചതാണ്.

നിന്നെ പോലുള്ളവരാ ഈ നാടിന്റെ ശാപം.... എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടെന്താ  കാര്യം...?

പകർച്ച വ്യാധികൾ ദിനം പ്രതി നമുക്ക് ചുറ്റും ഉദയം ചെയ്തു കൊണ്ടിരിക്കുന്നു...
രോഗം പിടിപെടുന്നത് ആരുടേയും തെറ്റ് കൊണ്ടല്ല അതൊരു അവസ്ഥയാണ്... 
അത് മനസിലാക്കി സ്നേഹപൂർവമുള്ള കരുതലാണ് ഓരോ രോഗിക്കും സമൂഹം നൽകേണ്ടത്...
അല്ലാതെ രോഗത്തിന്റെ പേരിൽ അകറ്റി നിർത്തുകയല്ല വേണ്ടത്...

പൂർണ ആരോഗ്യത്തോടെ നിൽക്കുന്ന എനിക്കും നിനക്കും ഒക്കെ ഈ സമയം എന്തൊക്കെ അസുഖം ഉണ്ടെന്നു ആർക്കറിയാം...?
നാളെ ഉണ്ടായിക്കൂടെന്നും ഇല്ല...

ഇത്രയും പറഞ്ഞു ഞാൻ മുറിയിലേക്കു കയറിപോന്നു.... 

അൽപനേരം കഴിഞ്ഞു പിന്നിൽ ആരോ വന്നു നിൽക്കുന്നതായി തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചിന്നുമോളെയും എടുത്തു നിൽക്കുന്ന അമ്മൂനെയാണ്....

സോറി ശ്രീയേട്ടാ....
എന്നോട് ക്ഷമിക്ക്.....
ഇവളെന്റെ മോളാ........
എന്ന് പറഞ്ഞു ചിന്നുമോളുടെ കവിളിൽ അവൾ ചുംബിച്ചപ്പോൾ......

ഓന്തിനു പോലും നിന്നെ പോലെ വേഗത്തിൽ നിറം മാറാൻ കഴിയില്ലല്ലോ എന്റെ അമ്മൂ എന്ന് ഉള്ളാലെ പറഞ്ഞ് ഞാൻ പുഞ്ചിരിച്ചു....

അതിഥി അമ്മു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്