Kissakal

ആദ്യ രാത്രിയിൽ എന്റെ കിടക്കയിൽ അപ്രതീക്ഷിതമായി മറ്റൊരുവളെ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി...

താലി കെട്ടിയവൾക്കു പകരം ആദ്യരാത്രിയിൽ എന്റെ മുറിയിൽ മറ്റൊരുവൾ...

നീ... നീയാരാ...?

എന്റെ പരിഭ്രമം കണ്ട് അവൾ പുഞ്ചിരിച്ചു.

ആരാടീ നീ...?
നിനക്കെന്താ ഇവിടെ കാര്യം....?

മനൂ... നിനക്കെന്നെ ഓർമ്മ ഇല്ലേ ...?
ഞാൻ ഭദ്ര...

ഏത് ഭദ്ര...?
അകന്ന ബന്ധത്തിൽ പോലും ഇങ്ങനെ ഒരുവൾ ഉള്ളതായി അറിയില്ല.
വിവാഹ സമയത്തും ഇവളെ ഇവിടെങ്ങും കണ്ടതായി ഓർക്കുന്നില്ല.
പിന്നെങ്ങനെ ഈ രാത്രിയിൽ.... ഇവളിവിടെ...?
എന്റെ മുറിയിൽ....
എന്റെ ഭാര്യക്ക് പകരം....

നിനക്കെന്താ വേണ്ടത്....

നിന്നെ.....

അവളുടെ മറുപടി പെട്ടെന്നായിരുന്നു....

അത് കേട്ടതും ഞാനൊന്നു ഞെട്ടി....

ഇവളെന്തു ഭ്രാന്താണീ പറയുന്നത്. അതും ഇന്നീ വിവാഹ ദിവസം.

നിനക്കെന്താ വട്ടാണോ...?
എനിക്ക് നിന്നെ അറിയുക പോലുമില്ല.

അത് കേട്ടതും അവൾ പൊട്ടി ചിരിച്ചു....

അതേ.... ഇവൾക്ക് ഭ്രാന്ത് തന്നെ....

നീ ഒന്നിറങ്ങി പോയെ...

ഞാൻ പോകാൻ വന്നതല്ല മനൂ....
എനിക്ക് നിന്നെ വേണം....

അവൾ വീണ്ടും പറഞ്ഞു...

പിടിച്ചു പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ അവളെന്നെ എതിർത്തു.....
തൊട്ടു പോകരുത്....
ഒരിക്കൽ നീ നീ എന്നെ പിച്ചിച്ചീന്തിയതാണ്....
നിനക്കോർമ്മയില്ലേ.....?
എങ്ങനെ ഓർമ്മിക്കാൻ...?
മദ്യ ലഹരിയിൽ ആര് ആരെ അറിയാൻ...?

അന്ന് ആ രാത്രിയിൽ വഴിയിൽ തനിച്ചായ എന്നെ നീ....

അവളുടെ വാക്കുകൾ തീമഴ പോലെ ചെവിയിൽ വന്നു പതിച്ചു....

ശരിയാണ് മദ്യത്തിന്റെ ലഹരിയിൽ ചെയ്തു പോയ തെറ്റ്....
ആ മഴക്കാല രാത്രിയിൽ ലിഫ്റ്റ് ചോദിച്ചു വണ്ടിയിൽ കയറിയവളെ....

ലഹരി കെട്ടടങ്ങി ബോധം വന്നപ്പോൾ വണ്ടിയിൽ അവളുണ്ടായിരുന്നില്ല....
ചെയ്ത തെറ്റിനെ പറ്റി അവ്യക്തമായ ഓർമ്മ മാത്രം.....
അവളുടെ മുഖം പോലും വ്യക്തമല്ല.... ആരെന്നോ എന്തെന്നോ അറിയില്ല.....
പിന്നെ ബോധപൂർവം അതേപ്പറ്റി മറന്നു....

അവളാണിപ്പോൾ എനിക്ക് മുന്നിൽ....

ഭദ്ര.... നീ എന്നോട് ക്ഷമിക്കൂ.......
എന്റെ ജീവിതം നീ തകർക്കരുത്...
നീ ഇവിടെ നിന്ന് പോകൂ....

അത് കേട്ടതും അവൾ വീണ്ടും ഉറക്കെ ചിരിച്ചു.....

നിന്നോട് പോകാനാ പറഞ്ഞത്.....
ഞാൻ അലറി.......

മനുവേട്ടാ........
ഇതെന്താ സ്വപ്നം കണ്ടോ......?
എന്താ എന്തു പറ്റി......?

കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ അമ്മു....
ഞാൻ താലികെട്ടിയ എന്റെ പെണ്ണ്....

അപ്പോൾ കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ....?

അമ്മു നീട്ടിയ ചായയും വാങ്ങി കുടിച്ച് പത്രം നിവർത്തിയതും ഞെട്ടി ചരമകോളത്തിൽ അവൾ.....
ഭദ്ര....
അവളെന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്ക് തോന്നി.....
ഇന്നലെ രാത്രിയിലെ അതേ ചിരി....

അവളെന്നോട് പറയും പോലെ.....

മനൂ ...
നിന്റെ തെറ്റ് എല്ലാവരിൽ നിന്നും നിനക്ക് മറയ്ക്കാനായി....
പക്ഷേ ഒരു രാത്രിയും സമാധാനത്തോടെ നിനക്കിനി ഉറങ്ങാനാവില്ല....
ഞാനുണ്ടാകും നിനക്കൊപ്പം....

അവൾ വീണ്ടും പൊട്ടിച്ചിരിച്ചു....

അതിഥി അമ്മു

Comments

Popular posts from this blog

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്