സീതാകല്ല്യാണം

❤സീതാകല്ല്യാണം❤
***************
""എന്റെ കണ്ണാ.... അമ്മുട്ടിടെ റിസൾട്ട്‌ വരുന്ന ദിവസമാട്ടോ ഇന്ന്... നല്ല ടെൻഷൻ ഉണ്ട്.. വാര്യർ അവിടെ തീപിടിച്ചു നടക്കുകയാ... എസ് എസ് എൽ സി യും പ്ലസ് ടു വും റാങ്കോടെ പാസ്സായി... പക്ഷെ ഡിഗ്രി അതുപോലെ ആണോ... വാര്യര് ഇത്തവണയും റാങ്ക് പ്രതീക്ഷിച്ചാ... പക്ഷെ അമ്മുട്ടിക്ക് അത്ര പ്രതീക്ഷ ഇല്ലാട്ടോ... നല്ല മാർക്കോടെ പാസ് ആകാൻ കാക്കണേ കണ്ണാ നീ.....നിനക്കായ് ഒരു തൃക്കൈ വെണ്ണ കഴിച്ചിട്ടുണ്ട് ഞാൻ...  ""

""ആഹാ... രാവിലെ തന്നെ കണ്ണന് കൈക്കൂലിയുമായി ഇറങ്ങിയതാണോ അമ്മുട്ടി... "" അമ്പലത്തിലെ തിരുമേനി ആയിരുന്നു ആ ചോദ്യം  ചോദിച്ചത്....

"""അല്ല തിരുമേനി... ഇന്ന് ഡിഗ്രി റിസൾട്ട്‌ വരും... അതാ... ഞാൻ.... ""

""അതിനെന്താ അമ്മുട്ടി.... അമ്മുട്ടി എല്ലാ കൊല്ലവും റാങ്കും വാങ്ങിയല്ലേ വരിക... നമ്മുടെ നാടിന്റെ തന്നെ അഭിമാനല്ലേ... മോൾ പേടിക്കണ്ട... ഇത്തവണയും അമ്മുട്ടിക്ക് തന്നെ റാങ്ക് ഉണ്ടാവും... കണ്ണന് അത്രക്ക് ഇഷ്ടാ അമ്മുട്ടിയെ... ആ അമ്മുട്ടിയെ കണ്ണൻ വിഷമിപ്പിക്കില്ലട്ടോ... ""

അമ്മു ചിരിച്ചുകൊണ്ട് തലയാട്ടി... ഇലച്ചീന്തിലെ പ്രസാദം മോതിരവിരലാൽ തൊട്ടു നെറ്റിയിൽ ചാർത്തിയപ്പോൾ എന്തോ ഒരു കുളിർമ അമ്മുവിന് തോന്നി... അവൾ ദാവണി തുമ്പു പിടിച്ചുകൊണ്ടു ക്ഷേത്രത്തിലെ പടിക്കെട്ടുകൾ ഇറങ്ങി..... ആ വരവ് തന്നെ ഒരു ചേലാണ്... മഞ്ഞയിൽ ചുവന്ന ബോഡറുള്ള ദാവണി ചുറ്റി... ഇരു കൈകളിലും കുപ്പിവളകൾ... കാലിൽ നിറയെ മണികളുള്ള വെള്ളികൊലുസ്സ്... കഴുത്തിൽ ചെറിയൊരു പാലക്കാ മാല... കാതിൽ കല്ലുവച്ച ജിമിക്കി... സ്വർണ നിറം.... വിടർന്ന കണ്ണുകൾ... തുടുത്ത കവിളുകൾ.. ചുവന്നു തുടുത്ത ചുണ്ടുകൾ... ആരെയും മോഹിപ്പിക്കുന്ന ഉടലഴകുകൾ... നിതംബം മറയുന്ന കാർകൂന്തൽ... അതിൽ നിറയെ മുല്ലപ്പൂക്കൾ ചൂടിയിരിക്കുന്നു.... ചിരിക്കുമ്പോൾ വിരിയുന്ന നുണകുഴികൾ അഴകിന് മാറ്റുകൂട്ടുന്നു...ഒന്നുകൂടി ഉണ്ട് മൂക്കിൽ ചെറിയൊരു വെള്ളക്കല്ലു പതിച്ച മൂക്കുത്തി... അതുകൂടി ആയാൽ ദേവതയും തോറ്റുപോകും അവളുടെ അഴകിന് മുന്നിൽ

     ഇവൾ സീത....അമ്മു എന്നു വിളിക്കും...രാമപുരത്തെ  കൃഷി ഓഫീസർ ആയ കൃഷ്ണ വാര്യരുടെ ഏക മകൾ... ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ അവൾക്കു അച്ഛനും അമ്മയും എല്ലാം വാര്യരാണ്... നല്ല കൂട്ടുകാരാണ് ഇരുവരും... നല്ലൊരു നർത്തകിയും ഗായികയും കൂടിയാണ് അമ്മു... അവളുടെ അമ്മയുടെ കഴിവുകളും സൗന്ദര്യവുമാണ് അവൾക്കു കിട്ടിയിരിക്കുന്നതെന്നു വാര്യർ എപ്പോളും പറയാറുണ്ട്....

           സീത (അമ്മു ) ടൗണിലെ കോളേജിൽ ബി കോം വിദ്യാർത്ഥി ആയിരുന്നു .. പരീക്ഷ കഴിഞ്ഞു നില്കുന്നു... പരീക്ഷ റിസൾട്ട്‌ വരുന്നതിന്റെ ടെന്ഷനിലാണ് അച്ഛനും മകളും..
*******

""വാര്യരെ.... എനിക്ക് എന്തോ പേടിയാകുന്നു... ""

""ഹേയ് പേടിക്കണ്ട... ഇത്തവണയും എന്റെ അമ്മുട്ടിക്ക് ആയിരിക്കും ഫസ്റ്റ് റാങ്ക്... നോക്കിക്കോ... ""

""എനിക്ക് പേടിയാ... വാര്യർ നോക്ക്.. "" അമ്മു കംപ്യൂട്ടർനു മുന്നിൽ നിന്നും മാറിപ്പോയി....

    വാര്യർക്ക് ഒരു ഫോൺ വന്നു... അത് അറ്റൻഡ് ചെയ്തുകൊണ്ട് വാര്യർ കമ്പ്യൂട്ടറിൽ റിസൾട്ട്‌ നോക്കികൊണ്ടിരുന്നു... പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം വാടുന്നത് അമ്മു കണ്ടു... കംപ്യൂട്ടറിൽ നിന്നും മുഖം മാറ്റി... മുഖത്തെ കണ്ണാടി എടുത്തു മാറ്റി... ചുമലിൽ കിടന്ന തോർത്തു എടുത്തു മുഖം അമർത്തി തുടച്ചു....

അച്ഛന്റെ മുഖത്തെ സങ്കടം അമ്മുവിനെ വിഷമത്തിലാക്കി... അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു...

""സാരല്യ വാര്യരെ... ഡിഗ്രിക്ക് ഞാൻ റാങ്ക് ഒന്നും പ്രതീക്ഷിച്ചില്ല... അത്രക്കൊന്നും ഞാൻ പഠിച്ചതുമില്ല... പോട്ടെ വാര്യരെ... അയ്യേ... എന്റെ വാര്യര് കരയുവാ.... ഇങ്ങോട്ട് നോക്ക്...... അമ്മുട്ടിക്ക് സങ്കടം വരുമെ.... നോക്ക്.... ""

""മോളെ.... അച്ഛന്റെ കുട്ടി...... """

""എന്താ വാര്യരെ.... ""

""എന്റെ കുട്ടി ഫസ്റ്റ് ആണ്... എല്ലാടത്തും.... യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് അച്ഛന്റെ അമ്മുട്ടിക്കാണ്... കൺഗ്രാറ്സ് മൈ ഡിയർ..... ""

""ശരിക്കും...... ""

""അതേടാ കണ്ണാ.... നിന്റെ പ്രൊഫസർ ആണ് ഇപ്പോ വിളിച്ചിരുന്നത്..... ""

അമ്മുവിന്റെ കണ്ണുകൾ തിളങ്ങി... സന്തോഷം കൊണ്ട് ഇരു കണ്ണുകളും നിറഞ്ഞു... അച്ഛന്റെ കാലിൽ തൊട്ടു അമ്മു അനുഗ്രഹം വാങ്ങി... വാര്യർ മകളെ കൂട്ടി ഭാര്യയുടെ ചിത്രത്തിന് സമീപം ചെന്നു...

""കല്യാണി... നോക്ക്... നമ്മുടെ അമ്മുട്ടി.... യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരിക്കുന്നു.... അനുഗ്രഹിക്കടോ നമ്മുടെ മോളെ... ""

അമ്മയുടെ പുഞ്ചിരിച്ച മുഖം ഒന്നുകൂടി തെളിഞ്ഞപോലെ അമ്മുവിന് തോന്നി....
അച്ഛനും മോളും അമ്മയും വിജയ നിമിഷങ്ങൾ പരസ്പരം പങ്കിട്ടു നിന്നു...
***********
എല്ലാവരും നേരിൽ വന്നും ഫോണിൽ വിളിച്ചും അമ്മുവിനെ അഭിനന്ദിച്ചു... ഈ സന്തോഷം തന്റെ കള്ളകണ്ണനോട് പറയാൻ വൈകുന്നേരം അമ്മു അമ്പലത്തിലേക്ക് പോയി.... സെറ്റും മുണ്ടും ഉടുത്തു തലയിൽ ഒരു തുളസി കതിർ ചൂടി... ഇറങ്ങാൻ നേരം വാര്യർ ഒരു ബോക്സ്‌ മകൾക്കു നൽകി....

""എന്താ ഇത് വാര്യരെ.... ""

""തുറന്നുനോക്കു അമ്മുട്ടാ.... ""

അവൾ അത് തുറന്നു നോക്കി...  സ്വർണകൊലുസ്സ്.... ചെറിയ മണികളോട് കൂടിയത്....

""ഹായ്... കൊള്ളാലോ വാര്യരെ.... ധാ വാര്യര് തന്നെ ഐശ്വര്യമായിട്ടു ഇതെന്റെ കാലിലോട്ടു ഒന്നു അണിയിച്ചേ..... ""

""പിന്നെന്ത ""

അച്ഛൻ അണിയിച്ച കൊലുസ്സുമായി അമ്മുട്ടി തുള്ളിച്ചാടി അമ്പലത്തിലേക്ക് പുറപ്പെട്ടു....
********
കണ്ണനോടുള്ള നന്ദിപറച്ചിൽ നീണ്ടുപോയി... അടുത്ത ദിവസം തന്നെ ചുറ്റുവിളക്കിനു ശീട്ടാക്കിയിട്ടു അമ്മുട്ടി വീട്ടിലേക്കു തിരിച്ചു....
**********
     ""അമ്മേ... നോക്കിയേ തറയിൽ എന്തോ കിടക്കുന്നുണ്ടല്ലോ.... ""

"""നോക്കിക്കേ മോനെ... ""

""അമ്മേ ഇതൊരു കൊലുസ്സ് ആണലോ... സ്വർണമാണെന്നു തോനുന്നു.... ""

""അയ്യോ ശ്രീ... ആരുടെ കാലിൽ നിന്നും ഊരിപ്പോയതാ... വാ നമുക്ക് ആ ഓഫീസിൽ ഏല്പിക്കാം... "
  
""മ്മ്... ""
ശ്രീ ആ കൊലുസ്സ് തന്റെ വലതു കൈവെള്ളയിൽ വച്ചു.... ഒരു കാറ്റു അവനെ തഴുകി കടന്നുപോയി... അവന്റെ ചെമ്പൻ മുടികൾ കാറ്റിൽ പറന്നു... അവന്റെ നീല കണ്ണുകൾ ആ കൊലുസ്സിൽ തന്നെ ഉടക്കി നിന്നു....
    പെട്ടെന്ന് ശ്രീകോവിലിനു സമീപത്തെ മണി മുഴങ്ങി.... ണീം   ണീം ണീം ണീം.....

തുടരും.....

സീതാകല്യാണം
ഭാഗം 2
************
""ആഹ് ആരിത്... സുഭദ്രാമ്മയോ... എപ്പോ എത്തി.... ഇങ്ങോട്ടേക്കുള്ള വഴി ഒക്കെ അറിയോ.... ""

""അതെന്താ ശങ്കരേട്ടാ.... അങ്ങനൊരു ചോദ്യം.... ""

""നാട്ടിലേക്കു കാണാറേ ഇല്ല്യാലോ.... ""

""ശ്രീടെ അച്ഛൻ പോയതിൽ പിന്നേ അവനൊരു പാകമാവുന്നവരെ ബിസിനസ് കാര്യങ്ങൾ നോക്കി നടത്തേണ്ടി വന്നു... ഇപ്പോ അവന്റെ സ്റ്റഡീസ് എല്ലാം കഴിഞ്ഞു ബിസിനസ് ഏറ്റെടുത്തു നടത്തുന്നു...ഞാനൊന്നു സ്വസ്ഥമായി...  കുട്ടീടെ പേരിൽ കുറച്ചു വഴിപാടുകൾ ഉണ്ടായിരുന്നു... അതാ ഇപ്പോ നാട്ടിലേക്കു പോന്നത്.... ""

""മോന്റെ വേളി...? ""

""ഒന്നും ആയിട്ടില്യ... നോക്കണം.... ""

""കുറച്ചീസം ഉണ്ടാകുമോ ഇവിടെ.... ""

""മ്മ്... ഉണ്ടാകും.... ""

""നല്ലത്... ഈശ്വരൻ എന്നും നല്ലതു വരുത്തും.... ""

""ശങ്കരേട്ടാ... ഇപ്പോ ശ്രീക്കു പടിക്കെട്ടിൽ കിടന്നു ഒരു സ്വർണകൊലുസു കിട്ടി... ഇവിടെ ഏൽപിക്കാം എന്നു കരുതി... ആരുടെ ആകുമെന്ന് നിശ്ചയമുണ്ടോ.... ""

""ഇന്ന് വൈകിട്ടു നമ്മുടെ മനയ്ക്കലെ കൃഷ്ണവാര്യരുടെ മോൾ അമ്മുട്ടി മാത്രെ വന്നിരുന്നുള്ളു... പിന്നേ വന്നതൊക്കെ പ്രായമായവരാ.... ചിലപ്പോൾ അവളുടേത്‌ ആകും... ""

""ആഹാ കൃഷ്ണേട്ടന്റെ മകളോ... വല്യകുട്ടിയായോ അവൾ... ""

""പിന്നേ... നല്ല മിടുക്കി കുട്ടി.... നല്ല ചൈതന്യമുള്ളവൾ... ദേവി പോലും മാറി നില്കും അഴകിൽ.... പഠിക്കാനോ ബഹു കേമി... ഇപ്പോ തന്നെ റാങ്ക് ഉണ്ട് ഡിഗ്രി ക്കു...""

""മ്മ്... കല്യാണി ഏട്ടത്തിടെ കുട്ടിയല്ലേ... മോശമാകുമോ..... പിന്നേ ശങ്കരേട്ടാ നാളെ ഒരു ചുറ്റുവിളക്കിനു ശീട്ടാക്കണം... ""

""അയ്യോ നാളെ പറ്റില്ലാട്ടോ... നാളെ അമ്മുട്ടിടെ വകയാ.... ""

""ആണോ... എന്ന അടുത്ത ദിവസത്തേക്ക് നോക്കിക്കോളു"""

"""മം... ശെരി... ""

സുഭദ്രാമ്മ മകനോടായി പറഞ്ഞു... ""ശ്രീ കൊലുസ്സ് ധാ ശങ്കരേട്ടനെ ഏല്പിച്ചെക്കു.... ""

       തിരിഞ്ഞു ശങ്കരേട്ടനോടായി പറഞ്ഞു... ""എന്ന ഞാൻ തൊഴുത്തിട്ടു വരാം.. ശ്രീ കൊലുസ് കൊണ്ടുത്തരും.... ""
********
     ശ്രീ.... ശ്രീഹരി എന്നു വിളിക്കുന്ന ശ്രീ... പാലത്തറയിലെ കേശവമേനോന്റെയും സുഭദ്രാമ്മയുടെയും ഏക മകൻ... അച്ഛൻ ചെറുപ്പത്തിലേ മരിച്ചു... Us ൽ  നിന്നും എംബിഎ ചെയ്തു നാട്ടിൽ വന്നിരിക്കുന്നു... അച്ഛന്റെ ബിസിനസ്സുകൾ ഏറ്റെടുത്തു നടത്തുന്നു... രാമപുരം സുഭദ്രാമ്മയുടെ നാടാണ്... ഇപ്പോൾ ഇരുവരും ബാംഗ്ളൂരിൽ സെറ്റിൽഡ് ആണ്...  

     കാണാൻ നല്ല ചുള്ളനാട്ടോ ശ്രീഹരി.... നീല കണ്ണുകളും കട്ടി മീശയും പുരികവും.... ചെറിയ കുറ്റി താടി ആ മുഖത്തിന്‌  ഗാംഭീര്യം കൂട്ടുന്നു...ഗോതമ്പിന്റെ നിറം ചെമ്പൻ മുടിയിഴകൾ... ഒത്ത ഉയരവും വണ്ണവും...

      അവൻ ആ കൊലുസ് മടിച്ചു മടിച്ചു ശങ്കരേട്ടന്റെ കയ്യിൽ നൽകി... തിരികെ നടന്നപ്പോൾ എന്തോ വിലപ്പെട്ടത് നഷ്ടപെട്ടപോലെ അവനു തോന്നി... പെട്ടെന്നാണ് അവന്റെ ഫോൺ ചിലച്ചതു... റോസ് കാളിങ്.... അവൻ ആ ഫോണും അറ്റൻഡ് ചെയ്തു കുളപടവിലേക്കു  പോയി
      
         ""ഹായ് റോസ്.... ""

""ഹായ് ഡാർലിംഗ്.... വെയർ ആർ യു ഡിയർ .. ""

""ഞാൻ നാട്ടിലാണ്... അമ്മക്ക് കുറച്ചു വഴിപാട് ഉണ്ടായിരുന്നു കുടുംബ ക്ഷേത്രത്തിൽ... ""

""ഓ താനും വല്യ ഡിവോട്ടി ആയോ.... ""

""ഓഹ് നോ.... ഡിവോട്ടി ഒന്നുമല്ല... അമ്മടെ സന്തോഷത്തിനു വേണ്ടി... ദാറ്റ്‌ സ് ഓൾ.... ""

"ഓക്കേ... വെൻ യു കം ബാക്ക്? "

"ആഫ്റ്റർ ടു വീക്ക്‌.... ""

""ഓഹ് സൊ ലോങ്ങ്‌..... നോ ചാൻസ്... യു ഷുഡ് കം ബാക്ക് ഇൻ ടു ഡേയ്‌സ്... ""

""നോ ഡിയർ... പ്ലീസ് ആൻഡേർസ്റ്റാൻഡ്... ഈ ഒരു മൂഡിൽ മാത്രെ നമ്മുടെ കാര്യം അമ്മയോട് സംസാരിക്കാൻ കഴിയു... ""

""ഓക്കേ.... എന്ന അമ്മയും മോനും ഭജന ഇരുന്നിട്ട് വാ... ആം വെയ്റ്റിംഗ് ഹിയർ... ലവ് യു... കിസ്സ് യു.... ""

""ലവ് യു ടൂ ഡാർലിംഗ്.... ""

ഫോൺ വച്ചിട്ടു അവൻ തിരികെ അമ്പലത്തിലേക്ക് പോയി...
*********
""വാര്യരെ.... വാര്യരെ..... ""

""എന്താടാ അമ്മുട്ടി..... ""

""വാര്യരെ എന്റെ കൊലുസ്സ് കാണുന്നില്ല... ""അമ്മു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു...

""അതെവിടെ പോകാനാ അമ്മുട്ടാ... ഇവിടെ തന്നെ കാണും... നീ നന്നായി നോക്ക്.... ""

""ഇല്ല... ഇവിടെങ്ങും ഇല്ല... ഇനി ക്ഷേത്രത്തിലോ മറ്റോ....... ""

""നാളെ പോയി നോക്ക്... ഇനി ഈ നട്ടപ്പാതിരക്കു പറ്റില്ലാലോ.... ""

""മം.... അമ്മുവിന്റെ മുഖം കാർമേഘം മൂടിയിരുന്നു...

""എന്റെ അമ്മുട്ടി... നിസ്സാരം ഒരു കൊലുസ്സിനു വേണ്ടീട്ടാണോ ഇങ്ങനെ... പോയാൽ പോട്ടെടാ... അച്ഛൻ വേറെ വാങ്ങി തരില്ലേ... എന്റെ കുട്ടീടെ സങ്കടം വാര്യർക്ക് സഹിക്കില്ല എന്നറിഞുടെ.... """

""അതല്ല.... ഞാൻ ജയിച്ചതിനു എന്റെ വാര്യര് തന്ന സമ്മാനം... അതിനെന്റെ ജീവന്റെ വില ഉണ്ട്... മറ്റൊന്നും അതിനു പകരമാവില്ല.....  എന്റെ കണ്ണാ അതെനിക്ക് തിരികെ നൽകിയാൽ നിനക്കൊരു പാല്പായസം നൽകിയേക്കാമെ.... ""
**********
നേരം വെളുക്കാൻ പ്രാർത്ഥിച്ചു കിടക്കുകയായിരുന്നു അമ്മു...

'''''''''''കോട്ടും കുരവയും നാദസ്വരവും ഉയർന്നു കേൾക്കുന്നു... സർവ്വാഭരണ വിഭൂഷിതയായി പട്ടിൽ പൊതിഞ്ഞ സീത... അവളുടെ കഴുത്തിൽ താലിയേറുന്നു.... താലികെട്ടി കഴിഞ്ഞു അവന്റെ മുഖത്തേക്ക് നാണത്തോടെ അവൾ നോക്കി... അവന്റെ നീല കണ്ണുകൾ തിളങ്ങുന്നു.... ""''''
അമ്മു ഞെട്ടിയെഴുനേറ്റു.... സമയം പുലർച്ചെ  നാലുമണി കഴിഞ്ഞിരിക്കുന്നു...
''എന്റെ കൃഷ്ണാ... എന്താ ഇങ്ങനൊരു സ്വപ്നം.... ആരാ സ്വപ്നത്തിൽ കണ്ട ആൾ... എന്തായാലും ചുള്ളനാട്ടോ.... ""

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
അവൾ എഴുനേറ്റു കുളിച്ചു
തന്റെ സ്കൂട്ടിയിൽ അമ്പലത്തിലേക്ക് പുറപ്പെട്ടു ... വണ്ടിയിൽ ഇരിക്കുമ്പോളും ആ സ്വപ്നമായിരുന്നു മനസ്സിൽ നിറയെ.... പെട്ടെന്നാണത് സംഭവിച്ചത്... സ്കൂട്ടി ഒരാളുടെ ദേഹത്ത് മുട്ടി.... ആയാലും വീണു ഒപ്പം സ്കൂട്ടിയും അതിൽ ഇരുന്ന അമ്മുവും... അയാൾ പെട്ടെന്ന് ചാടി എഴുനേറ്റു അവളെ വഴക്ക് പറയാൻ തുടങ്ങി.... അവളും ദേഷ്യത്തോടെ ചാടി എഴുനേറ്റു  വഴക്ക് പറയാനായി അയാളെ നോക്കി....

ഒരു നിമിഷം.... രണ്ടുപേരും പരിസരം മറന്നു... നോക്കിനിന്നു....

തുടരും

സീതാകല്ല്യാണം
ഭാഗം 3
***********

ശ്രീക്കു അമ്മുവിൽ നിന്നും കണ്ണുകൾ എടുക്കാൻ കഴിഞ്ഞില്ല... അവളുടെ അഴകിൽ മതിമറന്നു നിന്നുപോയി അവൻ... അവളുടെ സ്ഥിതിയും മറിച്ചായിരുന്നില്ല... സ്വപ്നത്തിൽ കണ്ട നീലക്കണ്ണുള്ള ചെറുപ്പക്കാരൻ... അവൾ അത്ഭുതപ്പെട്ടുപോയി.... പെട്ടെന്ന് തന്നെ പരിസരബോധം വീണ്ടെടുത്തു അവൻ...

""എന്താ പെൺകൊച്ചെ... വണ്ടി ഓടിക്കുമ്പോ മാനത്താണോ നോക്കുന്നെ... റോഡിൽ നോക്കി പൊയ്ക്കൂടേ.... ""

""സോറി... അറിയാതെ.... ""

""വണ്ടി ഓടിക്കുമ്പോ അല്പം ബോധം വേണം കെട്ടോ... ""

''ഇത്തിരി താണ് കൊടുത്തപ്പോൾ ഇയാളെന്താ മോളിൽ കയറുകയാണോ... ""അവൾ പിറുപിറുത്തു...

""ഇയാളെന്താ പിറുപിറുക്കുന്നെ.... എന്നെ തെറി പറയണോ... ""

""അയ്യോ... എന്റെ കൃഷ്ണാ... ഞാൻ തെറി ഒന്നും പറയില്ല.... ക്ഷമിക്കു ചേട്ടാ... അറിയാതെ പറ്റിയതാ.... ""

""മ്മ് ഇനി എങ്കിലും നോക്കിപ്പോ.... ""

""ഓഹ് ആയിക്കോട്ടെ ചേട്ടാ....ചേട്ടാ.... ഈ വണ്ടി ഒന്നു എടുത്തു തരാമോ  ""

""മ്മ്...
ശ്രീ അവൾക്കു വണ്ടി എടുത്തു നേരെ വച്ചുകൊടുത്തു... ഒരു താങ്ക്സ് കൂടി പറഞ്ഞിട്ടു അവൾ വണ്ടി സ്റ്റാർട്ട്‌ ആക്കി... അവൻ തിരിഞ്ഞു നടന്നു...

""അതേ.... ഒന്നു നിന്നെ ചേട്ടാ... ""

""എന്താടി... ""

""താൻ പോടാ മരത്തലയ.... അങ്ങേരുടെ ഒരു സ്റ്റഡി ക്ലാസ്സ്‌.... ""

""ഡി... നില്ലെടി അവിടെ.... ''

""പോടാ... എന്നെ ഇനി പിടിക്കാൻ കിട്ടില്ലാ.... ""
അവൻ വരുമ്പോളേക്കും അവൾ സ്കൂട്ടർ പറത്തി വിട്ടു...
    അവനു അവളുടെ ഈ പ്രവൃത്തി കണ്ടു ദേഷ്യമല്ല മറിച്ചു ചിരിയാണ് വന്നത്... ഓർത്തു ചിരിച്ചുകൊണ്ടാണ് അവൻ വീട്ടിലേക്കു കയറി വന്നത്....

""ജോഗിങ് ഇത്ര വേഗം കഴിഞ്ഞോ ശ്രീ... ""

""ഇന്ന് ഇങ്ങു പോന്നു അമ്മേ... ""

""എന്താ നീ തനിയെ ചിരിച്ചോണ്ട് വരുന്നേ...""

""അതോ ഇന്ന് എന്നെ ഒരു സ്കൂട്ടർ ഇടിച്ചു... ""

സുഭദ്രാമ്മ പരിഭ്രമിച്ചുകൊണ്ട് ഓടി വന്നു
""അയ്യോ മോനെ എന്നിട്ടെന്തെങ്കിലും പറ്റിയോ എന്റെ കുട്ടിക്ക് "

""ഇല്ല അമ്മേ... ഒന്നും പറ്റില്ല... ""

""ഇതിനാണോ കണ്ണാ ചിരിച്ചോണ്ട് വന്നേ... ""

""അതല്ല അമ്മേ സ്കൂട്ടർ ഇടിച്ചിട്ടു പോയ കാന്താരിയെ ഓർത്തു ചിരിച്ചതാ... ""

""എന്തൊക്കെയാ ഈ പറയുന്നേ... നീ തെളിച്ചു പറ... ""

അവൻ വഴിയിൽ നടന്ന സംഭവങ്ങൾ അമ്മയോട് വിവരിച്ചു പറഞ്ഞു....

""ആഹാ കൊള്ളാലോ അവൾ.... എങ്ങനുണ്ട് കണ്ണാ കാണാൻ... സുന്ദരിയാണോ... ""

""കാണാൻ തെറ്റില്ല... സ്വഭാവം പോരെ.... തനി വഴക്കാളി... ""

""മ്മ് ആ വഴക്കാളിയെ ഒന്നു കാണണം എനിക്ക്... ""

""എന്തിനു ""

""എന്റെ കുഞ്ഞിന് തെള്ളിഇട്ടതു ചോദിക്കാൻ... ""

""പിന്നേ അങ്ങ് ചെന്നാൽ മതി... സുഭദ്രാദേവിയെ മലർത്തിയടിക്കും ആ സാധനം.... അമ്മാ ഞാനൊന്നു എക്സർസൈസ് ചെയ്തിട്ടു വരാം...

""മ്മ് ""
ശ്രീ ഒരു മൂളിപ്പാട്ടോടെ മുകളിലേക്കും... സുഭദ്രാമ്മ അടുക്കളയിലേക്കും നടന്നു...
*********
""ശങ്കരമ്മാവ..... ശങ്കരമ്മാവാ.... ""

""ആഹാ ആരിത് അമ്മുട്ടിയോ... എന്തെ പുലർച്ചെ ഇങ്ങോട്ട് പോരാൻ... ""

""ശങ്കരമ്മാവ ഇന്നലെ ഒരു കൊലുസ്സ് കിട്ടിയോ ഇവിടുന്നു.... എന്റെ കൊലുസ്സു കാണാതെ പോയിരുന്നു.... ""

""മ്മ്... കിട്ടി... കിട്ടി... പക്ഷെ എനിക്കല്ല കിട്ടിയത്... പാലത്തറയിലെ സുഭദ്രാമ്മയും മോനും ഇന്നലെ ഇവിടെ വന്നിരുന്നു... അവർക്കാണ് കിട്ടിയത്... അപ്പോൾ തന്നെ എന്നെ ഏല്പിച്ചു... മോൾ നിൽക്കു...ഞാൻ അത് എടുത്തിട്ട് വരാം... ""

ശങ്കരൻ ആ കൊലുസ്സു എടുത്തു അമ്മുവിനെ ഏല്പിച്ചു...

""താങ്ക്സ് സങ്കരമ്മാവാ... റാങ്ക് വാങ്ങിയതിന് അച്ഛൻ തന്ന സമ്മാനമാ...ഇപ്പോളാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്.... ""

""നന്ദി എനിക്കല്ലാട്ടോ അമ്മുട്ടി പറയേണ്ടത്.... സുഭദ്രാമ്മയോടും മോനോടുമാ... മോൾ പോകുന്ന വഴിയിൽ ഒന്നു കയറി നന്ദി പറഞ്ഞേക്ക്... ""

""ശെരി ശങ്കരമ്മാവ... എങ്കിൽ ഞാൻ പോയി എന്റെ കണ്ണനോട് ഈ സന്തോഷം പങ്കു വയ്ക്കട്ടെ... വൈകിട്ടു നേരത്തെ എത്താം... ""

""ശെരി മോളെ.. ""

അവൾ തന്റെ കണ്ണന്റെ അടുത്തേക്ക് നടന്നു.... ഇന്ന് കണ്ണൻ പതിവിലേറെ സുന്ദരനായി തോന്നി അവൾക്കു...
   ""കണ്ണാ... എന്തിനാ ഇന്ന് അങ്ങനൊരു സ്വപ്നം... ഇപ്പോ എന്തിനാ ഇങ്ങനൊരു യാഥാർഥ്യം... ആരാ അയാൾ... എനിക്കും അയാൾക്കും തമ്മിൽ എന്തോ മുജ്ജന്മ ബന്ധം പോലെ.... ഒന്നും കാണാതെ നീയൊന്നും ചെയ്യില്ല എന്നറിയാം... പക്ഷെ എന്തൊക്കെയോ.... മനസ്സിനൊരു വല്ലായ്മ... ആഗ്രഹം തെറ്റാണെങ്കിൽ അത് തിരുത്തി എനിക്ക് നേർവഴി കാട്ടി തരണമേ... അച്ഛനെയും വിഷമിപ്പിക്കാൻ ഇടവരുത്തരുതേ..... 

   അയ്യേ... ഞാനെന്താ എപ്പോളും അവന്റെ കാര്യം പറയുന്നേ... എനിക്ക് എന്റെ കാര്യം പറയാനുണ്ട്.. കേട്ടോ

            എംകോം ഉം ഒപ്പം CA യും ചെയ്യണം എന്നാണ്  അച്ഛന്റെ ആഗ്രഹം.. എനിക്കതു നിറവേറ്റണം... അതിനു എന്നെ അനുഗ്രഹിക്കണമേ... എന്റെ വാര്യരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റണമേ...

പിന്നേ എന്റെ കൊലുസ്സ് കിട്ടി കെട്ടോ... പോകുന്ന വഴിയിൽ അവരോടു താങ്ക്സ് പറയാം...നന്മ ഉള്ളവരാണെന്നു തോനുന്നു...  അവർക്കു ഒരു ആപത്തും വരുത്തരുതേ... കാത്തോണേ.... എന്നാ ഞാൻ പോവാട്ടോ... വൈകിട്ടു കാണാം... ""

   എല്ലാം കണ്ണനോട് പറഞ്ഞു തീർത്തു.... പ്രസാദവും വാങ്ങി.. അവൾ വീട്ടിലേക്കു തിരിച്ചു... തിരികെ വരുന്ന വഴിയിൽ തലയെടുപ്പോടെ നിൽക്കുന്ന പാലത്തറയിൽ തറവാട്... അവൾ സ്കൂട്ടി ഗേറ്റ് നു വെളിയിൽ വച്ചു... അടച്ചിട്ടിരുന്ന ഗേറ്റിന്റെ ചെറിയ വാതിൽ തുറന്നു അകത്തേക്ക് കയറി... പഴമയുടെ പ്രൗഢി നിറഞ്ഞ തറവാട്... മുറ്റത്തു തുളസിത്തറയും.... തറവാട്ട് മുറ്റത്തിന് കിഴക്ക് ഭാഗത്തു പടർന്നു പന്തലിച്ചു കിടക്കുന്ന മൂവാണ്ടൻ മാവ്... നിറയെ കായ്ച്ചിരിക്കുന്നു അത്....  മുറ്റത്തു തന്നെ ഒരു ഔഡി കാർ ഉം... "" മ്മ് മ്മ്...  വല്യ പുള്ളികൾ ആയിരിക്കും ""അമ്മു മനസ്സിലോർത്തു...
    
        പലപ്പോളും ഈ വീട്ടിലോട്ടു അവളുടെ ശ്രദ്ധ പോയിരുന്നു... പക്ഷെ അൾത്താമസം ഇല്ലാത്തതിനാൽ അധികം ശ്രദ്ധിച്ചിരുന്നില്ല...
   
     അവൾ പതിയെ പൂമുഖത്തേക്കു കയറി... കാളിങ് ബെല്ലിനു പകരം ഒരു മണി തൂക്കിയിരിക്കുന്നു... അവൾ ആ മണി അടിച്ചു രണ്ടു തവണ.... ഒരു പ്രായമായ സ്ത്രീ പുറത്തേക്കു വന്നു... സെറ്റും മുണ്ടുമായിരുന്നു വേഷം... ആഢ്യത്വം തുളുമ്പുന്ന മുഖം... അവരെ കണ്ട മാത്രയിൽ തന്നെ അമ്മുവിന് മനസിലായി അതാണ് സുഭദ്രാമ്മ എന്ന്...

  ""ആരാ  കുട്ടി.... എന്താ വേണ്ടത്.... ""

""അത് ഞാൻ... ഒന്നു കാണാൻ... നന്ദി പറയാൻ .... ""

""എന്തിനു....  കുട്ടിയെ എവിടെയോ കണ്ടു നല്ല പരിചയം... വരൂ... അകത്തു ഇരിക്കാം... ""

അവൾ അവർക്കൊപ്പം അകത്തേക്ക് കയറി.... സാമാന്യം വലിയൊരു ഹാൾ...നിറയെ  ആന്റിക് മെറ്റീരിയൽസ്  കൊണ്ട് ഇന്റീരിയർ ചെയ്തിരിക്കുന്നു... ഗ്രാമഫോണും റെക്കോഡിങ്ങ്സും പലതരം ആമാടപെട്ടികളും... പ്രതിമകളും ചിത്രങ്ങളും....  അതെല്ലാം കൗതുകത്തോടെ അവൾ നോക്കി...

""ഇരിക്കു മോളെ... എന്താ കുടിക്കാൻ വേണ്ടത്... ""

""ഒന്നും വേണ്ട ആന്റി... ഞാൻ സീത... ഇന്നലെ നിങ്ങൾക്കു അമ്പലത്തിൽ വച്ചു കിട്ടിയത് എന്റെ കൊലുസ്സ് ആയിരുന്നു... ശങ്കരമ്മാവൻ ഇന്ന് അത് തിരിച്ചു തന്നു .. അത് തിരികെ തന്നതിന് ഒരു താങ്ക്സ് പറഞ്ഞിട്ട് പോകാൻ വന്നതാ... ""

""ആഹാ... മോളായിരുന്നോ.... അമ്മു.... കല്യാണീടെ മകൾ... ""

""അമ്മയെ അറിയുമോ... ""

""പിന്നില്ലാതെ... എന്റെ കളികൂട്ടുകാരി ആയിരുന്നു അവൾ... അതാണ് മോളെ കണ്ടപ്പോൾ തന്നെ നല്ല മുഖപരിചയം തോന്നിയത്....""

""മ്മ്... ""

""അവളുടെ അതേ മുഖം... മോൾക്ക്‌ റാങ്ക് ഉണ്ട് എന്ന് ഇന്നലെ ശങ്കരേട്ടൻ പറഞ്ഞിരുന്നു... ""

""മ്മ് അതെ... അതിനു അച്ഛൻ ഗിഫ്റ്റ് തന്നതായിരുന്നു ആ കൊലുസ്സ്... ""

""ആഹാ... എന്തായാലും തിരികെ കിട്ടിയല്ലോ... മ്മ്...എനിക്കല്ല എന്റെ മോനാ അത് കിട്ടിയത്..  ""

""അദ്ദേഹത്തോട് എന്റെ താങ്ക്സ് പറയണേ അമ്മേ... എന്നാ ഞാൻ ഇറങ്ങട്ടെ... ""

""മ്മ് ശെരി... ""

അവരോടു യാത്ര പറഞ്ഞു അവൾ ഇറങ്ങി... സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു... ആ ശബ്ദം കേട്ടു കുളിച്ചിറങ്ങിവന്ന ശ്രീ ബാൽക്കണിയിലേക്ക് ഓടി വന്നു... താഴെ അവളെ കണ്ടു അവൻ... നോക്കിയപ്പോൾ അവൾ തന്റെ അമ്മയോട് യാത്ര പറഞ്ഞു പോകുന്നു... അവൻ തെല്ലൊരു കൺഫ്യൂഷനിലായി...

""ഇവളെന്താ ഇവിടെ... അമ്മയോട് ചോദിക്കാം.... ""ശ്രീ സ്റ്റെപ്പുകൾ ഇറങ്ങി പൂമുഖത്തേക്കു വന്നു... അപ്പോഴേക്കും അമ്മു പോയിക്കഴിഞ്ഞിരുന്നു...

""അമ്മേ.... അമ്മേ... ""

""എന്താടാ... ഞാൻ നിന്റെ കണ്മുന്നിൽ ഇല്ലേ... പിനെന്തിനാ വിളിച്ചു കൂകുന്നെ... ""

""അമ്മേ... ഇപ്പോ ഇവിടെ വന്നിട്ട് പോയത് ആരാ... ""

""ഏത്... ""

""അമ്മ കളിക്കാതെ കാര്യം പറ... വന്നിട്ടുപോയ പെൺകൊച്ചു ഏതാ... ""

""ഓഹ് അതാണോ... അത് അമ്മു... കഴിഞ്ഞ  ദിവസം നിനക്കൊരു കൊലുസ്സു കിട്ടില്ലേ... അതവളുടെതാ... അത് തിരിച്ചു കിട്ടിയതിനു നന്ദി പറയാൻ വന്നതാ... നിന്നോട് പറയാൻ പറഞ്ഞു.... ""

""മ്മ് അപ്പോ വഴക്കളിത്തരത്തിനൊപ്പം അല്പം നല്ല ക്വാളിറ്റി യും ഉണ്ട് അല്ലേ.... ""

""അതെന്താടാ അങ്ങനെ പറഞ്ഞെ... ""

""അതൊക്കെ പറയാം... അമ്മക്ക് അറിയുമോ അവളെ... ""

""മ്മ് അറിയാം... മനയ്ക്കലെ കൃഷ്ണേട്ടന്റെ മോളാ... എന്റെ കളിക്കൂട്ടുകാരിയുടെ മകൾ... പാവം അവളുടെ ചെറുപ്പത്തിലേ അമ്മ കല്യാണി മരിച്ചു... അച്ഛൻ കൃഷിഓഫീസർ ആണ്... അമ്മു ഇപ്പോ ഡിഗ്രി കഴിഞ്ഞു... യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ് ""

'""ഓഹോ അപ്പോ വല്യ പുലിയാണല്ലോ... ""

""അത് മാത്രല്ലാട്ടോ നൃത്തത്തിലും സംഗീതത്തിലും ഒക്കെ മുൻപിലാ... ""

""അത് മാത്രല്ല... അഹങ്കാരത്തിലും കുസൃതിത്തരത്തിലും എന്നുകൂടി പറ... ""

""ഇതെന്താ ശ്രീ... കുറച്ചു നേരമായി നീ എന്തോ മനസ്സിൽ വച്ചു സംസാരിക്കുന്നലോ... എന്താ അത്... ""

""അമ്മേ... രാവിലെ എന്നെ ഇടിച്ചിട്ടിട്... പോടാ ന്നും മരത്തലയാന്നും വിളിച്ചിട്ട് പോയത് ഇവളാ... അമ്മേടെ ഈ കുമ്മു... ""

""പോടാ... അവളാകില്ല... നിനക്ക് ആൾ മാറിപോയതാ... "

""ഉണ്ട... എന്നെ ഇടിച്ചവളെ എനിക്കറിഞ്ഞുടെ... ""

""അവളാണെങ്കിൽ കണക്കായിപ്പോയി... ""

""ഓഹ് രാവിലെ മോനെ ഇടിച്ചവളെ കാണണം... ചോദിക്കണം എന്തൊരു പുകിലാരുന്നു... ഇപ്പോ ചോദികുകേം വേണ്ട അറിയുകേം വേണ്ട... സുഭദ്രാമ്മ കൊള്ളാലോ... ""

""പോടാ ചെക്കാ... റെഡിയായിട്ടു വാ... ഞാൻ ഭക്ഷണം എടുക്കാം... ""

ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി ശ്രീ തന്റെ റൂമിലേക്ക്‌ പോയി....

********
കൊലുസ്സുകിട്ടിയ സന്തോഷത്തിൽ അമ്മുട്ടി പറക്കുകയായിരുന്നു... വീടിനു മുന്നിൽ വണ്ടി വച്ചിട്ട്.... ഓടി വീട്ടിലേക്കു കയറി...

""വാര്യരെ.... വാര്യരെ.... ""

""എന്താടാ അമ്മുട്ടി... ""

""എന്റെ കൊലുസ്സു കിട്ടി കേട്ടോ... അമ്പലത്തിൽ ഉണ്ടാരുന്നു... കിട്ടിയവർ ശങ്കരമ്മാവനെ ഏൽപ്പിച്ചിരുന്നു... ""

""ആഹാ സന്തോഷമായാല്ലോ എന്റെ സുന്ദരികുട്ടിക്കു... ""

""മ്മ്... പാലത്തറ ഇല്ലേ... അവിടുത്തെ അമ്മക്കാണ് കിട്ടിയത്.....""

""സുഭദ്ര... ""കൃഷ്ണവാര്യരുടെ ചുണ്ടുകൾ ശബ്ദമില്ലാതെ ആ പേര് ഉച്ചരിച്ചു.... കണ്ണുകളിൽ എന്തോ ഒരു തരം നിർവികാരത....

തുടരും

സീതാകല്ല്യാണം
ഭാഗം 4
**********

   ""സുഭദ്ര നാട്ടിൽ വന്നുവോ... ""

""മ്മ്... വന്നിട്ടുണ്ട്... ഞാൻ അവിടെ പോയിരുന്നു... നല്ല അമ്മ... എന്നോട് വല്യ സ്നേഹമായിരുന്നു... ""

""അവൾക്കു എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു.... സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം.... ""

""ആഹാ.... വാര്യർക്ക് അറിയുമോ.. ... അയ്യോ ഞാൻ മറന്നു... കല്യാണികുട്ടിടെ ഫ്രണ്ട് ആയിരുന്നില്ലേ... അപ്പോ വാര്യർക്ക്  നന്നായി ആ അമ്മയെ അറിയാമായിരിക്കും... ""

""ഭദ്ര... ഒറ്റക്ക് ഉള്ളോ... ""

""അല്ല വാര്യരെ... ആ അമ്മേടെ മോനും ഉണ്ട്... പക്ഷെ ഞാൻ കണ്ടില്ലട്ടോ... ""

""മ്മ്... എന്ന മോൾ പോയി കഴിക്കു...അച്ഛൻ ബ്രെക്ഫാസ്റ് ഉണ്ടാക്കിട്ടുണ്ട്..  അച്ഛനു ഓഫീസിലേക്ക് പോകണം.. ലഞ്ച് അമ്മുട്ടി ഉണ്ടാക്കണം കേട്ടോ... ഓഫീസിൽ ചെറിയൊരു മീറ്റിംഗ് ഉണ്ട്... ചിലപ്പോളെ അച്ഛൻ കഴിക്കാൻ വരൂ... ""

""വന്നിലെങ്കിൽ ഞാൻ ഫുഡും കൊണ്ട് അങ്ങോട്ട്‌ വരും... കേട്ടോ... ""

""ആയിക്കോട്ടെ എന്റെ അമ്മുട്ടി... ""

വാര്യർ തന്റെ വണ്ടിയുമെടുത്തു ഓഫീസിലേക്ക് പോയി... അമ്മു വീട്ടിലെ തന്റെ തിരക്കുകളിലേക്കും  പോയി...

    ഓഫീസിൽ എത്തിയിട്ടും വാര്യർക്ക് ജോലിയിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല... ഭദ്രയെ ഓർത്തപ്പോൾ നെഞ്ചിന്റെ കോണിൽ ഒരു പിടച്ചിൽ... വാര്യരുടെ ചിന്തകൾ വർഷങ്ങൾ പിന്നിലേക്ക് പോയി...
****
""കൃഷ്ണേട്ടാ... ഒന്നു പതുക്കെ പോകു.... എനിക്ക് ഓടാൻ വയ്യ... ""

""ആഹാ... ബസ് അതിന്റെ പാട്ടിനു പോകും.. ഒന്നു വേഗം വാ പെണ്ണെ... ""

പൊടിമീശക്കാരൻ കൃഷ്ണവാര്യരുടെ ഒപ്പം എത്താൻ ഭദ്രക്കുട്ടി ഒരുപാട് വിഷമിച്ചു... ഇരുനിറമെങ്കിലും സുന്ദരിയായിരുന്നു... ഇരുവശവും മെടഞ്ഞിട്ട മുടിയും അതിൽ ചൂടിയ കനകാംബര പൂക്കളും... വലിയ നെറ്റിയിലെ ചന്ദനക്കുറിയും... കണ്ണിൽ പടർത്തി എഴുതിയിരിക്കുന്ന കണ്മഷിയും ഭദ്രക്കു ഭംഗി കൂട്ടി... പാട്ടുപാവാട പൊക്കിപിടിച്ചുകൊണ്ട് പാടത്തൂടെ  അവളുടെ കൃഷ്ണേട്ടനോപ്പം എത്താൻ അവൾ പാടുപെടുന്നുണ്ടായിരുന്നു...

     ""ധാ ബസ് വരുന്നു... ഓടി വാ... ""

""വാര്യരെ.... ഹലോ... വാര്യരെ.... ഇതെന്താ ഓഫീസിൽ ഇരുന്നു പണി ചെയ്യാതെ സ്വപ്നം കാണുവാണോ.... ""

വാര്യർ കണ്ണുതുറന്നു ചുറ്റും നോക്കി....താൻ പാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ അല്ല.. ഓഫീസിൽ ആണ്.... മുന്നിലോ... അമ്മുട്ടിയും...

""എന്താ വാര്യരെ ദിവാസ്വപ്നമാണോ... ""

""പോടീ... നീ എന്താ ഇവിടെ... ""

""ആഹാ ബെസ്റ്റ്... സ്വപ്നം കണ്ടു ഇരുന്നു ഇങ്ങേർക്ക് സമയത്തെ കുറിച്ചൊന്നും ബോധമില്ലാതെ ആയോ... സമയം ഉച്ച ആയിട്ടോ... ""

""ആണോ... അച്ഛൻ അറിഞ്ഞില്ലടോ.. മോൾ കഴിച്ചോ... ""

""ഇല്ല.. ഒരുമിച്ചു കഴിക്കാമെന്നു കരുതി ഇങ്ങോട്ട് കൊണ്ടുപോന്നു... ""

""എന്ന വാ... കഴിക്കാം.... ""
രണ്ടുപേരും കൈകഴുകി കഴിക്കാനിരുന്നു... വാര്യരുടെ സഹപ്രവർത്തകരോട് സംസാരിച്ചുകൊണ്ട് അമ്മു കഴിച്ചുകൊണ്ടിരുന്നു... വാര്യർക്ക് എന്തോ ഭക്ഷണത്തോട് ഒരു അതൃപ്തി... കഴിക്കാൻ തോന്നുന്നില്ല.... വാര്യരുടെ മനസ്സാകെ കലുഷിതമായിരിക്കുന്നു... കുറച്ചു കഴിച്ചെന്നുവരുത്തി അദ്ദേഹം പോയി കൈ കഴുകി.....അമ്മുവും കഴിച്ചുവന്നു പത്രങ്ങൾ എടുത്തു പോകാൻ ഇറങ്ങി...

""അയ്യോ വാര്യരെ ഒരു കാര്യം പറയാൻ വിട്ടുപോയി... ""

""എന്താടാ... ""

""ഇന്ന് സഞ്ജീവ് സർ വിളിച്ചിരുന്നു.. റാങ്ക് ഹോൾഡർ നെ അനുമോദിക്കുന്ന ചടങ്ങ് നടത്താൻ പോവാണെന്നു കോളേജിൽ... നമ്മുടെയും കൂടെ സൗകര്യം നോക്കിട്ടു ഒരു ഡേറ്റ് ഫിക്സ് ചെയ്യാൻ... ""

""ആണോ... സന്തോഷമുള്ള കാര്യമാണലോ... നീ എന്ത് തീരുമാനിച്ചു... ""

""വൈകിട്ടു വാര്യര് വന്നിട്ട് സർ നെ തിരിച്ചു വിളിക്കാം എന്നു പറഞ്ഞു... നിങ്ങൾ എന്നിട്ട് ഒരു ഡേറ്റ് ഫിക്സ് ചെയ്തോളു... ""

""ശെരി... അച്ഛൻ വന്നിട്ടു വിളികാം... ""

""എന്ന ഞാൻ  പോവാട്ടോ... ""

""മ്മ്... സൂക്ഷിച്ചു പോ... ""

അവൾ ചിരിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചുപോയി....പോകുന്ന വഴിയിൽ അമ്മു അവളുടെ കൂട്ടുകാരി ഇന്ദുവിനെ കാണാൻ കയറി....

""ആഹാ ആരിത്... ഇങ്ങോട്ടൊക്കെ കാണാനില്ലല്ലോ തമ്പുരാട്ടിയെ... ""

""പോടീ കളിയാക്കാതെ.... ""

""ഇതെവിടെ പോയിട്ടു വരുവാ... ""

""അച്ഛനും ഫുഡും കൊണ്ട് പോയതാ... പിന്നേ വൈകിട്ടു അമ്പലത്തിലെ ചുറ്റുവിളക്ക് ഞങ്ങളുടേതാണ് കെട്ടോ... സൊ ഷാർപ് 4:30നു മോൾ റെഡിയായി നിൽക്കണം... ഞാൻ എന്റെ ശകടത്തിൽ നിന്നെ ആനയിക്കാനായി വരും.... ""

""അവിടുത്തെ കല്പന പോലെ സീത തമ്പുരാട്ടി....
""
ഇന്ദുവും അമ്മുവിന്റെ ഡയലോഗ് അനുകരിച്ചു മറുപടി നൽകി....

""ടാ ഇന്ദു... പറയാൻ മറന്നു... ഇന്നൊരു സംഭവം ഉണ്ടായി... ഒരു ചുള്ളനുമായി ആക്‌സിഡന്റ്.... എന്റെ വണ്ടി തട്ടി...""

""നമ്മുടെ നാട്ടിൽ അതാരപ്പ ഒരു ചുള്ളൻ... ""

""ഞാൻ ഇവിടെങ്ങും കണ്ടിട്ടില്ല ആ പുള്ളിനെ.... ""

""അപ്പോ വരത്തനാകും... ""

""ചിലപ്പോൾ... അത് മാത്രല്ലടാ... അയാളെ അതിനുമുൻപേ ഞാൻ കണ്ടിട്ടുണ്ട്... നേരിട്ട് അല്ല... സ്വപ്നത്തിൽ.... ""

""നീ ഇതെന്താ പറയുന്നേ... തെളിച്ചു പറ... ""

അമ്മു കഴിഞ്ഞ ദിവസം രാത്രിയും പിറ്റേന്ന് പകലുമായി നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു പറഞ്ഞു...

""അമ്മുട്ടാ... ഇതിലെന്തോ മണക്കുന്നു... ""

""എന്ത്... ""

""ഒരു പ്രണയം... ഒരു ദിവ്യ പ്രണയത്തിനുള്ള സ്കോപ്പ് ഉണ്ട്... ""

""പിന്നെ.... സ്കോപ്പ് അല്ല....  എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ടട്ടോ പെണ്ണേ... ""

""ഡി സത്യം പറ... എന്തോ ഒരു സ്പാർക് ഉണ്ടായില്ലേ നിനക്ക്... ""

""സത്യം പറഞ്ഞാൽ അതേ... ഉണ്ടായി... അവന്റെ ആ കണ്ണുകൾ... നീല കണ്ണുകൾ ഹൃദയത്തിലെവിടെയോ കൊത്തി വലിക്കുന്ന പോലെ... ആ കണ്ണുകളെ ഞാൻ എന്റെ ഹൃദയത്തിന്റെ  തടവറയിൽ ജീവപര്യന്തത്തിനു വിധിച്ചിരിക്കുവാ... ""

""എന്തു ബോറാടി നിന്റെ സാഹിത്യം... ""

""അയ്യോടാ... അതിനു ഞാൻ സാഹിത്യമല്ല ബികോം ആണ്...ഞങ്ങൾ സാഹിത്യം കൊണ്ടല്ല കണക്കുകൾ കൊണ്ടാണ് അമ്മാനമാടുന്നെ.... ""

""ഉണ്ട... ഒന്നു പോടീ... ട്രീറ്റ്‌ എപ്പോളാ.... ഇതിനിടയിൽ അത് മറക്കണ്ട... ""

""ട്രീറ്റ്‌ നാളെ... ഓക്കേ... എന്ന അമ്മുട്ടി പോവാ... ഈവനിംഗ്  കാണാട്ടോ... ""

""ഓക്കേ ടാ.... ""

*******

""റോസ് കാളിങ്.... റോസ് കാളിങ്... "" ശ്രീയുടെ ഫോണിൽ ഡിസ്‌പ്ലേയിൽ കാണിച്ചുകൊണ്ടേ ഇരുന്നു....

    അവൻ ഓടിവന്നു കാൾ അറ്റൻഡ് ചെയ്തു....

""ഹലോ... ""

""ഡാർലിംഗ്... ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്... ""

""എന്താടാ... ""

""നമ്മുടെ കാര്യം ഞാൻ ഡാഡിയോടും മമ്മിയോടും  സംസാരിച്ചു... ഡാഡി ഓക്കേ ആണ്... മമ്മിയും... ""

""അതെയോ... ""

""എന്താ കേട്ടിട്ടും നിനക്കൊരു സന്തോഷമില്ലാതെ... ""

""എനിക്കു ഇവിടുത്തെ കാര്യം ഓർക്കുമ്പോളാണ് ടെൻഷൻ... ""

""ഓഹ് നോ... ആഫ്റ്റർ മാര്യേജ്... നമ്മൾ ലണ്ടനിലേക്ക് മൂവ് ചെയ്യുന്നു... ""

""ലണ്ടനിലേക്കോ...""

""ഓഫ്‌കോഴ്സ്... ഡാഡി അവിടെ ഒരു വില്ല നമുക്ക് ഓഫർ ചെയ്തിട്ടുണ്ട്... നമ്മുടെ മാത്രം പ്രൈവറ്റ് സ്പേസ്... പിന്നെ ഡാഡിയുടെ ബിസിനസ്സും നോക്കാം... അല്ലെങ്കിൽ ന്യൂ സ്റ്റാർട്ട്‌ ചെയ്യാം... അതൊക്കെ ശ്രീ ടെ ഇഷ്ടം.... ""

""ടാ അപ്പോൾ അമ്മ... ""

""ഓഹ് നോ... അമ്മ.. ഇത്രേം നാൾ ഒറ്റക്കു നിന്നില്ലേ... പിന്നെ എന്താ... നാട്ടിലെ ബിസിനസ്‌ ആണ് വിഷയമെങ്കിൽ... അതെല്ലാം ഡിസ്പോസ് ചെയ്യാം...,""

""റോസ്... അത്... എന്റെ അച്ഛന്റെ ജീവനായിരുന്നു ഈ സാമ്രാജ്യം... അദ്ദേഹം പോയപ്പോൾ വളരെ ധൈര്യത്തോടെ എന്റെ അമ്മ അത് എടുത്തു നടത്തി... ഇനി ഞാൻ അത് കൊണ്ടുപോകണം മുന്നോട്ടു... അതെന്റെ കടമയാണ്... ""

""ഓഹ് നോ... ബ്ലഡി സെന്റിമെൻസ്... ""

""റോസ് വിൽ യൂ പ്ലീസ് ഷട് അപ്പ്‌... ""
ശ്രീയുടെ ശബ്ദം ഉയർന്നു... അത് കേട്ടതും റോസ് ഫോൺ കട്ട്‌ ചെയ്തു...ശ്രീ  ദേഷ്യത്തോടെ ഫോൺ കട്ടിലിലേക്ക് എറിഞ്ഞു...

തുടരും...

സീതാകല്ല്യാണം
ഭാഗം 5
*******

""ശ്രീ... നീ അവിടെ എന്ത് ചെയ്യാ കുട്ടി... ഒന്നു റെഡിയായി താഴേക്കു വാ... ക്ഷേത്രത്തിൽ പോകണം... ദീപാരാധന കണ്ടു തൊഴാൻ.... ""

     ശ്രീ കട്ടിലിൽ എഴുന്നേറ്റിരുന്നു... അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു... ഇതുവരെ അവന്റെ തീരുമാനങ്ങൾ ഒന്നും തെറ്റിയിരുന്നില്ല... പക്ഷെ റോസ്.... അത് തെറ്റാണൊന്നു ഒരു നിമിഷത്തേക്ക് തോന്നിപ്പോയി...അവന്റെ മൂഡ് ശരിയായിരുന്നില്ല... എങ്കിലും അമ്മയെ വിഷമിപ്പിക്കണ്ട എന്നു കരുതി അവൻ വേഗം എഴുനേറ്റു കുളിച്ചു... ഒരു യെല്ലോ കളർ ജുബ്ബയും സ്വർണ കസവുള്ള മുണ്ടും ധരിച്ചു... പാറി കിടക്കുന്ന മുടി ഹെയർ ക്രീം തടവി ശരിയാക്കി... അവൻ താഴേക്കു ചെന്നു....

   ""ആഹാ ആരിത്....ഇപ്പോ എന്റെ കുട്ടി ഒരു നാടൻ ചെക്കനായി... ഇതാട്ടോ അമ്മക്ക് ഒരുപാട് ഇഷ്ടായെ... എന്നും ഇങ്ങനെ നടന്നൂടെ എന്റെ ശ്രീമോന്... ""

""ആഹാ... കണ്ണു വയ്ക്കണ്ടട്ടോ സുഭദ്രക്കുട്ടി... ഇത് ഇന്നത്തേക്ക് മാത്രമേ ഉള്ളു... ഇതൊക്കെ ഇട്ടോണ്ട് ഓഫീസിലും മറ്റും പോകാൻ പറ്റില്ലാലോ... ""

""മ്മ്... അല്ലേലും നല്ലത്......... ചേരില്ലലോ...  കേട്ടിട്ടില്ലേ... ""

""ദേ ഇവിടെ പഴംചൊല്ലും പറഞ്ഞോണ്ട് ഇരുന്നോ... ഞാൻ പോവാട്ടോ... ""

""ഓ... നീ ഇല്ലെങ്കിലും ഞാൻ ക്ഷേത്രത്തിൽ പോകും....
ആ ഉണ്ണി... നാളെ നമുക്ക് അച്ഛമ്മയെ കാണാൻ പോകണം... ""

""മ്മ് പോകാം.... ""

അമ്മയും മകനും  ക്ഷേത്രത്തിലേക്ക് തിരിച്ചു....

*********
സന്ധ്യാ സമയം... അതൊരു പ്രത്യേക അനുഭൂതി ആണ് തരിക...  ആ ഭംഗി ആസ്വദിച്ചുകൊണ്ട് ശ്രീഹരി അമ്മക്കൊപ്പം അമ്പലത്തിലെ പടവുകൾ കയറി... പടവുകളിൽ എല്ലാം ദീപങ്ങൾ വച്ചിരുന്നു... കണ്ണിനു കുളിർമ നൽകുന്ന ആ കാഴ്ച ശ്രീക്കു ഒരുപാട് ഇഷ്ടായി....

        ക്ഷേത്രം മുഴുവനും ദീപങ്ങളാൽ അലങ്കരിച്ചിരിക്കുന്നു... കൃഷ്ണനെ തൊഴുത ശേഷം ക്ഷേത്രത്തിനു വലം വയ്ക്കാൻ തുടങ്ങി ശ്രീ... അവന്റെ കണ്ണുകൾ എന്തിലോ തറഞ്ഞു നിന്നു... ദീപത്തെക്കാൾ ശോഭയുള്ള ഒരു പെൺകുട്ടി  ദീപം തെളിയിക്കുന്നു... 
       പെട്ടെന്ന് അവൻ ഓർത്തു അത് ആ കാന്താരി അല്ലേ... അമ്മു....

      മഞ്ഞ ദാവണിയിൽ അതീവ സുന്ദരിയായിരുന്നു അവൾ... ദീപം തെളിയിക്കുമ്പോൾ വിരിയുന്ന അവളുടെ പുഞ്ചിരിക്കു ദീപത്തെക്കാൾ പ്രകാശം ഉണ്ടായിരുന്നു.... പുഞ്ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി ഏതൊരാണിനെയും വീഴ്ത്താൻ പോരുന്ന വാരിക്കുഴി  തന്നെയാണെന്ന് അവൻ ഓർത്തു....

     'വികൃതി ആണെങ്കിലും അതീവ സുന്ദരിയാ.... റോസ് നെ കാണുന്ന മുൻപ് ഇവളെ കണ്ടിരുന്നെങ്കിൽ..... '

'ഛെ... താൻ ഇതെന്തോക്കെയാ ആലോചിച്ചു കൂട്ടുന്നെ...' സ്വന്തം തലയിൽ കിഴുക്കികൊണ്ട് അവൻ പറഞ്ഞു....

  അവൻ പ്രദക്ഷിണം പൂർത്തിയാക്കാൻ നടന്നു... ദീപം തെളിച്ച ശേഷം അവളും തിരികെ നടന്നു.... രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.... എന്തോ ഫീലിംഗ്സ് രണ്ടുപേർക്കും അനുഭവപെട്ടു....
""വഴക്കാളി ... ""

""എന്റെ പേര് വഴക്കാളി എന്നല്ല... സീത... സീത കൃഷ്ണവാര്യർ... കേട്ടോ... ""

""എന്റെ പേര് എങ്കിൽ മരത്തലയൻ എന്നും അല്ല... ശ്രീഹരി എന്ന... ""

""ഓഹ് ആയ്കോട്ടെ... ""

അവൾ മുഖം വെട്ടിച്ചു തിരികെ നടന്നു... ശ്രീക്കു അവളുടെ മുഖം കണ്ടപ്പോൾ ചിരി വരുന്നുണ്ടായിരുന്നു.....
അവൻ പ്രദക്ഷിണം പൂർത്തിയാക്കി ചെന്നപ്പോൾ അമ്മു സുഭദ്രാമ്മയുടെ അരികെ നില്പുണ്ടായിരുന്നു... അവൻ അവർക്കു അരികിലേക്ക് നടന്നു...

""അമ്മു... മോളെന്റെ മോനെ കണ്ടിട്ടില്ലാലോ... ധാ വരുന്നു... ശ്രീ ""

അമ്മു അവനെ കണ്ടതും ഞെട്ടിപ്പോയി... അവളുടെ മുഖം കണ്ടതും സുഭദ്രമ്മ പറഞ്ഞു...
""രാവിലെ നടന്നതൊക്കെ ശ്രീ പറഞ്ഞു... അമ്മുട്ടി ആണെന്ന് പിനീടാണ് മനസിലായത്... ""

""ഹായ് വഴക്കാളി..... ഓഹ് സോറി...  സീതമ്മ... ""

""ഞാൻ സീതമ്മ അല്ല... സീത.. അല്ലെങ്കിൽ അമ്മുന് വിളിച്ചാൽ മതി... അമ്മു പരിഭവിച്ചു...

""ഓഹ് അറിയാതെ വിളിച്ചതല്ലേ അമ്മുട്ടി... ഒന്നു ക്ഷമിക്കു... ""

അത് കേട്ടതും അമ്മുന്റെ മുഖം തെളിഞ്ഞു... അമ്മുന്റെ മുഖം ഇപ്പോ കണ്ടാൽ ചന്ദ്രനുദിച്ച പോലെ ഉണ്ടെന്നു ശ്രീക്കു തോന്നി...

ദീപാരാധനയ്ക്കു സമയമായപ്പോൾ എല്ലാവരും നടയ്ക്കലേക്കു നടന്നു... അമ്മുവിന്റെ നെഞ്ച് പെരുമ്പറ കൊട്ടുകയായിരുന്നു... ഇന്ദു ഒപ്പം ഉണ്ടായിരുന്നു... അവൾക്കും അമ്മു ശ്രീഹരിയെ പരിചയപ്പെടുത്തി കൊടുത്തു... വഴിപാടുകൾ കഴിഞ്ഞു എല്ലാവരും പോകാനായി തയ്യാറായി...

""അമ്മുട്ടി... താൻ ഇടയ്ക്കു വീട്ടിലോട്ടു ഇറങ്ങണം കേട്ടോ... എനിക്കിവിടെ ആകെ പരിചയം തന്നെയാ... ഒറ്റക്കു ഇവിടൊക്കെ നടന്നാൽ ബോറടി ആണ്... താൻ ഫ്രീയാകുമ്പോൾ എനിക്കൊരു കമ്പനി തന്നുടെ... "" ശ്രീ അവളോട്‌ ചോദിച്ചു

""അതിനെന്താ ശ്രീയേട്ടാ...  ഞാൻ വരാം... ""

ശ്രീയേട്ടാ എന്നുള്ള അമ്മുവിന്റെ വിളി അവന്റെ കാതിനു കുളിർമ നൽകി...ഇരുവരുടെയും നോട്ടവും പെരുമാറ്റവും ഇന്ദു വീക്ഷിക്കുനുണ്ടായിരുന്നു
 
യാത്രപറഞ്ഞു സുഭദ്രാമ്മയും ശ്രീയും പോയതിനു ശേഷമാണു ഇന്ദുവും അമ്മുവും പോകാൻ ഇറങ്ങിയത്...

ഇന്ദുവിനെയും കയറ്റി അമ്മു സ്കൂട്ടർ എടുത്തു....
   
""ടാ അമ്മു.... "
""എന്താടാ... ""

""നിങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട് കേട്ടോ... ""

""ആരു  തമ്മിൽ... ""

""നീയും ശ്രീയും... നീ ശ്രീയെ വായിനോക്കുന്നതു ഞാൻ കണ്ടു കേട്ടോ... പിന്നെ നീ മാത്രമല്ല അങ്ങേരും നിന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു... ""

""ശ്രീയേട്ടൻ നോക്കിയോ... ""

""അയ്യോ അവളുടെ ഒരു ശ്രീയേട്ടൻ... പറയുമ്പോൾ തേനൊലിക്കുന്നു.... ""

""പോടീ... ""

""മ്മ്... രണ്ടുംകൂടി പ്രേമിച്ചു പാട്ടുംപാടി നടക്കാനാണോ ഉദ്ദേശം... ""

""പോടീ... ശ്രീയേട്ടന് എന്നോട് അങ്ങനൊന്നും കാണില്ല... ""

""അപ്പോ നിനക്ക് ഉണ്ടോ പുള്ളിയോട്... ""

""എന്ത്... ""

""പ്രണയം... ""

അമ്മുവിന്റെ മുഖം ചുവന്നു തുടുത്തു...
""എനിക്കറിയില്ലടാ... എന്തോ ഒരു പ്രത്യേക ഫീൽ ഉണ്ട്... ശ്രീയേട്ടൻ അടുത്തു വരുമ്പോൾ... ""

""അതാടി പ്രണയം... ""

""ആവോ... എനിക്കറിയില്ല... എനിക്കിതു ആദ്യായിട്ടാണ്... ""

""മ്മ്... നടക്കട്ടെ... വീടെത്തി... ഞാൻ ഇറങ്ങുവാ... സ്വപ്നം കാണാതെ വേഗം വീട്ടിൽ പോ... ചെന്നിട്ടു വിളിച്ചു പറയണേ... ""

""ഓക്കേ ടാ... ബൈ.. നാളെ ട്രീറ്റ്‌ ഉണ്ട്... രാവിലെ ടൗണിൽ പോകാം... ഞാൻ വിളികാം... നീ റെഡിയായിട്ടു നിക്കണം... ""

""ഓക്കേ ഗുഡ് നൈറ്റ്‌... ടേക്ക് കെയർ... ""

""ഗുഡ് നൈറ്റ്‌ ടാ... ""
അമ്മു വേഗം തന്നെ വീട്ടിലെത്തി... അച്ഛനൊപ്പം ആഹാരം കഴിക്കാൻ ഇരുന്നപ്പോളാണ് സുഭദ്രാമ്മയെയും ശ്രീയെയും കണ്ട കാര്യം അമ്മു പറഞ്ഞത്....
""മോളെ സുഭദ്ര അച്ഛനെക്കുറിച്ചു എന്തെങ്കിലും ചോദിച്ചോ...? ""

""മ്മ് അച്ഛനെ തിരക്കി എന്നു പറയാൻ പറഞ്ഞു... അങ്ങോട്ടേക്ക് ചെല്ലണം എന്നും പറഞ്ഞു.... ""

വാര്യരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...

""എന്തുപറ്റി അച്ഛാ... കണ്ണു നിറഞ്ഞു... ""

""എന്തോ പോടി പോയതാ... മോൾ പോയി കിടന്നോളു... അച്ഛനും ഒന്നു കിടക്കട്ടെ...

""മ്മ്  ശെരി... ""

**-*****

"" ഡാർലിംഗ് ഐആം റിയലി സോറി... ഡാഡി ഓക്കേ പറഞ്ഞപ്പോൾ ആ സന്തോഷം ഷെയർ ചെയ്യാൻ വിളിച്ചിട്ട്...നീ അങ്ങനൊക്കെ പറഞ്ഞപ്പോൾ എനിക്ക് ഫീൽ ചെയ്തു.....""

""ഇറ്റ്സ് ഓക്കേ... അത് വിടാം.. നാളെ ഞങ്ങൾ അച്ഛമ്മയെ കാണാൻ പോകുന്നുണ്ട്... നാളെ തന്നെ സംസാരിക്കാം ഞാൻ അവരോടെല്ലാം... ""

""മ്മ്... താങ്ക്സ് ബേബി... എന്ന കിടന്നോളു... കണ്ണടച്ച് കിടക്കുമ്പോൾ  ഞാൻ വരും നിന്റെ അടുത്ത്... ""

ശ്രീ കണ്ണടച്ച് കിടന്നു... ഒരു പെൺകുട്ടി അവന്റെ ഇരു കവിളിലും കൈകൾ വച്ചു.... നെറ്റിയിൽ അവളുടെ ചുവന്ന അധരങ്ങൾ പതിപ്പിച്ചു... അവളുടെ മുഖം കണ്ട മാത്രയിൽ അവൻ ഞെട്ടി...!!!!! അമ്മു..!!!!!!!! അവൻ കണ്ണുകൾ പെട്ടെന്ന്  തുറന്നു.....

     അമ്മുവോ... ഛെ... ഒരിക്കലും അത് സംഭവിക്കില്ല....അവൻ പതർച്ചയോടെ പറഞ്ഞു....

തുടരും

സീതാകല്ല്യാണം
ഭാഗം 6
***********
അടുത്ത ദിവസം പുലർച്ചെ തന്നെ സുഭദ്രാമ്മയും ശ്രീയും അച്ഛമ്മയെ കാണാൻ പുറപ്പെട്ടു... രാവിലെ ഒൻപതു മണിയോടെ അവർ അച്ഛന്റെ തറവാട്ടിൽ എത്തിച്ചേർന്നു... ഭാഗം പിരിഞ്ഞപ്പോൾ കിട്ടിയ സ്വത്തുക്കൾ ഏട്ടന് തന്നെ വിൽക്കുകയായിരുന്നു ശ്രീയുടെ അച്ഛൻ... ആ പണം കൂടി ഉപയോഗിച്ചാണ് ബിസിനസ് വിപുലീകരിച്ചതും ബാംഗ്ളൂരിൽ സെറ്റിൽഡ് ആയതും... ഇപ്പോൾ തറവാട്ടിൽ വല്യച്ചനും കുടുംബത്തിനും ഒപ്പമാണ് അച്ഛമ്മ... പ്രായം 92വയസു കഴിഞ്ഞു... അതിന്റെ ചില അവശതകൾ ഒഴിച്ചാൽ വളരെ ആക്റ്റീവ് ആണ് പുള്ളിക്കാരി... പേര് ലക്ഷ്മി... പേരുപോലെ തന്നെ വീടിന്റെ മഹാലക്ഷ്മി... ശ്രീയുടെ അച്ഛനുൾപ്പെടെ മൂന്നു ആണ്കുട്ടികളായിരുന്നു അവർക്കു... ശ്രീടെ അച്ഛൻ നടുക്കത്തെ ആൾ ആണ്... ശ്രീയുടെ ചിറ്റപ്പനും കുടുംബവും തിരുവന്തപുരത്തു ആണ് താമസം... അദ്ദേഹം സെക്രെട്ടറിയേറ്റിൽ ഉദ്യോഗസ്ഥൻ ആണ്... വല്യച്ചന് മൂന്ന് കുട്ടികൾ... മൂന്നും പെണ്ണാണ്... മൃദുല...മിഥില... മിഥുന.... രണ്ടുപേരുടെ വിവാഹം കഴിഞ്ഞു.. ഇരുവരും വിദേശത്താണ്... മിഥുന ഡിഗ്രി കഴിഞ്ഞു നില്കുന്നു.. ചിറ്റപ്പനും രണ്ടു പെൺകുട്ടികൾ... അതും ഇരട്ടകൾ... നിള.. ഇള....  ഇരുവരും ഫാഷൻ ഡിസൈനിങ് പഠിക്കുന്നു... ശ്രീയുടെ വരവ് പ്രമാണിച്ചു തറവാട്ടിൽ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്... തറവാട്ടിലെ ഏക ആൺതരി അല്ലേ...

     അങ്ങനെ ചിരിയും കളിയുമായി സമയം നീണ്ടുപോയി... പെങ്ങന്മാർ ശരിക്കും ആങ്ങളയെ പൊളിച്ചടുക്കി... ഉച്ച ഊണ് കഴിഞ്ഞ ശേഷം എല്ലാവരും പൂമുഖത്തു ഒത്തുകൂടി...

""മോളെ... സുഭദ്രാ...  ശ്രീക്കുട്ടന് ഈ ചിങ്ങത്തിൽ ഇരുപത്തിഏഴു വയസു ആകുവല്ലേ... അവനിത് നല്ല സമയമാ... ഉടനെ ആലോചനകൾ തുടങ്ങി വയ്ക്കണം... നീ എന്ത് പറയുന്നു... ""

""ഞാനും ആ കാര്യം സംസാരിക്കാനാണ് അമ്മേ ഇത്ര ദൃതിയിൽ ഇങ്ങോട്ട് വന്നത്... അമ്മയോടും ഏട്ടനോടും അനിയനോടും ആലോചിച്ചു ഒരു നല്ല തീരുമാനം എടുക്കാം എന്നു കരുതി... ""

""അതിനെന്താ ഏടത്തി... ഇവനും ഞങ്ങളുടെ മോൻ അല്ലേ... ഞങ്ങൾക്ക് ആകെയുള്ള  ആൺതരി... അപ്പോ ഞങ്ങളല്ലേ എല്ലാത്തിനും മുന്നിട്ടു ഇറങ്ങേണ്ടത്... അല്ലേ വല്യേട്ടാ... "'

""അതെ... ഭദ്ര ആലോചന വല്ലോം തുടങ്ങി വച്ചോ??  ഇന്നുതന്നെ നമ്മുടെ ബ്രോക്കർ ഗോപാലപിള്ളയോട് ഇങ്ങോട്ട് വരാൻ പറയാം.. നമ്മുടെ മൃദുലയുടെയും മിഥിലയുടെയും വിവാഹം നടത്തിയത് അയാളല്ലേ... നല്ല കുട്ടികൾ ഉണ്ടാകും കയ്യിൽ... ""

""മ്മ് അത് ശെരിയാ മോനെ... സ്വത്തും പണവും ഒന്നും നോക്കണ്ട... നല്ല ഐശ്വര്യവും സ്വഭാവവും ഉള്ള കുട്ടി വേണം... കൂടെ വിദ്യാഭ്യാസവും... എന്തെ ഭദ്രേ.... ""

""അതുമതി അമ്മേ... പക്ഷെ എന്റെ മനസ്സിൽ ഒരു മോഹം ഉണ്ട്.... ""

""അമ്മേ.... ഒന്നു നിർത്തുമോ ഇത്.... ""ശ്രീക്കു എല്ലാംകൂടി കേട്ടപ്പോൾ ദേഷ്യം വന്നു...

""എന്താ ശ്രീക്കുട്ടാ... നിനക്ക് വിവാഹത്തോട് ഇപ്പോ താല്പര്യം ഇല്ലേ... അതോ ആരെങ്കിലും ഉണ്ടോ മനസ്സിൽ.... ""

""അത് ചിറ്റപ്പാ.... ഞാൻ... ""

""പറഞ്ഞോടാ... നിന്റെ ഇഷ്ടമല്ലേ ഞങ്ങൾക്ക് വലുത്... ""

""ഉണ്ട് ചിറ്റപ്പാ... എന്റെ ഒരു ഫ്രണ്ടിന്റെ കസിൻ ആണ്... ഞങ്ങൾക്ക് പരസ്പരം ഇഷ്ടവുമാണ്... പേര് റോസ്... സ്റ്റഡീസ് ഒക്കെ കഴിഞ്ഞു..ഇപ്പോ മോഡലിംഗ് ഒക്കെ ചെയ്യുന്നു... ""

""മോഡലിങ്ങോ..... ശ്രീ എനിക്കിതു അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.... റോസ്... പേര് കേട്ടാൽ തന്നെ അറിയാം നമ്മുടെ കൂട്ടർ അല്ല എന്ന്... എന്ത് ധൈര്യത്തിലാണ് ശ്രീ നീ ഇങ്ങനെയൊന്നു.... ഇത് നടക്കില്ല മോനെ... അതിനു ഈ 'അമ്മ സമ്മതിക്കില്ല... ""
ദേഷ്യത്തോടെ പറഞ്ഞു അവസാനിപ്പിച്ചു സുഭദ്രാ അകത്തേക്ക് പോയി... 

  ശ്രീ ഉൾപ്പെടെ എല്ലാവരും അവരുടെ പെരുമാറ്റം കണ്ടു മിണ്ടാനാവാതെ നിൽക്കുകയായിരുന്നു....

""മോനെ ശ്രീ.... അച്ഛമ്മ പറയുന്നത് കേൾക്കു.. നിന്റെ അച്ഛൻ ഇല്ലാതായപ്പോളും ഒറ്റയ്ക്ക് പിടിച്ചു നിന്ന് ഇത്രടം വരെ നിന്നെ എത്തിച്ചവളാ എന്റെ മോൾ... അവളെ വിഷമിപികുന്നതൊന്നും എന്റെ കുട്ടി ചെയ്യരുത്... ഇനിയെല്ലാം നിന്റെ ഇഷ്ടം.... ""
അവരും പിന്തിരിഞ്ഞു....

ശ്രീ ധർമസങ്കടത്തിലായി... അമ്മയെയും റോസിനെയും വേണ്ടാന്നു വയ്ക്കാൻ അവനു കഴിയുമായിരുന്നില്ല.... അവസാനം വല്യച്ചനും ചിറ്റപ്പനും അവന്റെ രക്ഷയ്ക്ക് എത്തി... അവർ സുഭദ്രയോടു സംസാരിക്കാം എന്ന് അവനു വാക്ക് നൽകി... അതവന് തെല്ലൊരു ആശ്വാസം നൽകി.....
***********
""ഡി നിന്റെ ട്രീറ്റ്‌ പൊളിച്ചുട്ടോ.... താങ്ക്സ് മുത്തേ... ""

""ആയ്ക്കോട്ടെ... ""അമ്മു തെല്ലൊരു ചിരിയോടെ ഇന്ദുവിന്‌ മറുപടി നൽകി...

""എന്താ അമ്മുട്ടാ ഇന്നു മുഖത്തിന്‌ അല്പം തെളിച്ചക്കുറവ്... എന്തുപറ്റി... ""

""ഹേയ്... എനിക്കെന്തു പറ്റാൻ.... ""

""സത്യം പറ മോളെ... ""

""അതു... അത്.... ""

""ബബ്ബ ബ്ബ അടിക്കാതെ ഉള്ള കാര്യം പറയടി... ""

""ഇന്നു ശ്രീയേട്ടനെയും അമ്മയെയും കണ്ടില്ല... ഗേറ്റ് പൂട്ടി കിടക്കുന്നു.... ""

""ഓ അതാണോ സങ്കടത്തിനു കാരണം... എന്റെ അമ്മുട്ടാ.... ഇന്നലെ അവർ പറഞ്ഞില്ലേ മുത്തശ്ശിയെ കാണാൻ പോകുന്ന കാര്യം... അവർ അവിടെ പോയിട്ടുണ്ടാകും... രാത്രിയോ... അല്ലെങ്കിൽ രാവിലെയോ അവർ ഇങ്ങു എത്തും... ""

""ഓ ഞാനതു മറന്നു... ""സ്വന്തം തലയിൽ തന്നെ ചെറുതായി അടിച്ചുകൊണ്ടു അമ്മു പറഞ്ഞു...

""ആഹാ പെണ്ണിന്റെ മുഖത്തിന്‌ വോൾടേജ് കൂടിയല്ലോ ഇപ്പോ... ""

""ഒന്നുപോടീ... ""അമ്മുവിന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞു....

ആഹാരം കഴിച്ച ശേഷം ഇരുവരും അമ്മുവിന്റെ വണ്ടിയിൽ വീട്ടിലേക്കു പോയി... പതിവുപോലെ  വൈകുന്നേരം അവൾ തന്റെ കണ്ണനെ കാണാനായി ഓടിയെത്തി....

'"എന്റെ കള്ള കണ്ണാ... എന്റെയുള്ളിൽ എന്തിനാണ് ഇങ്ങനൊരു മോഹം തന്നത്... ആഗ്രഹിക്കാൻ പാടില്ലാത്തതു ആഗ്രഹിച്ചിട്ട് അവസാനം വിഷമിക്കാൻ എനിക്ക് പറ്റില്ല... കേട്ടോ... അതുകൊണ്ട് ആ ശ്രീരാമനെ ദാ ഈ സീതയ്ക്ക് തന്നെ ഇങ്ങു തരണമേ.... അങ്ങനെ തന്നാൽ ഞങ്ങൾക്ക് ഉണ്ടാകുന്ന അഞ്ചു മക്കൾക്കും ദാ നിന്റെ മുന്നിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തിയേക്കാമെ...ഇന്നു കാണാതിരുന്നപ്പോ എന്തോ ഒരു വിഷമം... പുള്ളിക്കാരനും അങ്ങനത്തെ ഫീലിംഗ്സ് ഉണ്ടാകുമോ.... ആർക് അറിയാം... ശ്രീയേട്ടനെ കൊണ്ട് എന്നെ ഇഷ്ടമാണെന്നു പറയിപ്പിക്കേണ്ട ഉത്തരവാദിത്തം നിന്റെയാണ് കേട്ടോ... ഏട്ടന്റെ ഒപ്പം എനിക്ക് എന്റെ കണ്ണനെ കാണാൻ വരണം... ശ്രീയേട്ടനെ കിട്ടിയാൽ എനിക്ക് നല്ലൊരു ജീവിതം മാത്രമല്ല നല്ലൊരു അമ്മയെ കൂടി കിട്ടും... അമ്മയുടെ സ്നേഹം അറിയാൻ അമ്മുട്ടിക്കും കൊതിയുണ്ട് കണ്ണാ..  "" 
അവസാനത്തെ വാചകങ്ങൾ പറഞ്ഞു തീർന്നതും അമ്മുവിന്റെ കണ്ണിൽ നിന്നും കണ്ണീർ കവിളുകളെ  ചുംബിച്ചു ..ഒരിളം കാറ്റു അവളെ തഴുകി കടന്നുപോയി....
*********
""ചേച്ചി... മറുപടി ഒന്നും പറഞ്ഞില്ല... ""

""ഞാൻ എന്താ ഇനി പറയേണ്ടത്... ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് ഒരു നല്ല മകളെയാണ്... ഒരു പരിഷ്കാരി കുട്ടിയേക്കാൾ എന്റെ മനസ്സ് ആഗ്രഹിക്കുന്നത് തറവാടിന് യോജിച്ച ഒരു നാട്ടിന്പുറത്തുകാരി കുട്ടിയെയാണ്.... ""

""ഭദ്രേ... അവന്റെ ജീവിതമാണ്... അത് നമ്മളെപോലുള്ള ജീവിതം ജീവിച്ചു തീർത്തവർക്കു വേണ്ടി ഉഴിഞ്ഞു വയ്ക്കാനല്ല... അവന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ചേ ഇതുവരെ എല്ലാം നടന്നിട്ടുള്ളൂ... ഇതും അങ്ങനെ പോകട്ടെ... നീ സമ്മതിക്കണം... ""

""ഏട്ടാ... ഞാൻ... ""

""ചേച്ചി... മോശപ്പെട്ട ബന്ധമൊന്നുമല്ല... അച്ഛനും അമ്മക്കും വിദേശത്തു ബിസിനസ് ആണ്...കുട്ടിക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്...  കുട്ടി അല്പം മോഡേൺ ആണ്... കാണാനും സുന്ദരിയാണ്... മോൻ ഫോട്ടോ കാണിച്ചു... ആകെയുള്ള പ്രശ്നം കുട്ടീടെ 'അമ്മ ക്രിസ്ത്യൻ ആണ്... അതൊക്കെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു പ്രേശ്നമാണോ ചേച്ചി.... ""ശ്രീയുടെ ചിറ്റപ്പൻ തന്റെ അഭിപ്രായം പറഞ്ഞു

""'അമ്മ എന്ത് പറഞ്ഞു... ""

""അമ്മക്ക് കൊച്ചുമോന്റെ ആഗ്രഹമാണ് വലുത്... ബാക്കിയെല്ലാം ചേച്ചിയോട് ചോദിച്ചിട്ട് തീരുമാനിക്കാൻ പറഞ്ഞു... ""

""മ്മ്... എനിക്കും സമ്മതമാണെന്ന് പറഞ്ഞേക്ക്... ""

""ചേച്ചി തന്നെ ശ്രീയോട് പറ.. അവനാകെ വിഷമിച്ചു ഇരിക്കുകയാണ്... ""

""മ്മ്  ഞാൻ പറയാം... ""

****
ഈ സമയം ശ്രീ മുകളിൽ മുറിയിൽ ഇരിക്കുകയായിരുന്നു... കുട്ടികൾ വന്നു വിളിച്ചിട്ടും അവൻ താഴേക്കു ചെല്ലാൻ കൂട്ടാക്കിയില്ല... ഒടുവിൽ ഭദ്ര തന്നെ മുകളിലേക്കു ചെന്ന്... കട്ടിലിൽ പിണങ്ങി ഇരിക്കുന്ന മകന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു...

""എന്റെ ശ്രീക്കുട്ടൻ വിഷമിക്കണ്ട... നിന്റെ ഇഷ്ടം അതാണെങ്കിൽ 'അമ്മ അതുതന്നെ നടത്തിത്തരാം... ആ കുട്ടിയുടെ വീട്ടുകാരെ നാളെ തന്നെ വിളിച്ചു സംസാരിക്കാം 'അമ്മ... ""

ഇത് കേട്ടതും ശ്രീ ചാടി എഴുനേറ്റു അമ്മയെ കെട്ടിപിടിച്ചു കവിളിൽ മുത്തം കൊടുത്തു... ശേഷം ഈ സന്തോഷം റോസിനോട് പങ്കുവയ്കാനായി ഫോണുമെടുത്തു പുറത്തേക്കു ഇറങ്ങി... സുഭദ്ര അമ്മയുടെ മുറിയിലേക്കും പോയി...
***********
""സാരമില്ല മോളെ... അവന്റെ ഇഷ്ടമല്ലേ നമുക്ക് വലുത്... ""

""മ്മ്... അതെ... അതങ്ങനെ തന്നെ നടക്കട്ടെ അമ്മേ .. ""

""നിന്റെ മനസ്സിൽ ഒരു മോഹം ഉണ്ടെന്നു പരഞ്ഞില്ലേ.... അതാരാ... ""

""അതിനി പറഞ്ഞിട്ടു കാര്യമില്ലല്ലോ അമ്മേ... ""

""നീ പറ... ഇതിലും നല്ല ബന്ധമായിരുന്നോ... "'

""മ്മ്... എന്റെ ഒരു ഫ്രണ്ടിന്റെ മകൾ....
സീത... അവളെ കണ്ട മാത്രയിലെ ഞാൻ ആഗ്രഹിച്ചുപോയി അവളെ തന്നെ എന്റെ മോളായി കിട്ടാൻ... പക്ഷെ അതിനുള്ള യോഗം എനിക്ക് ഭഗവാൻ തന്നില്ല.... അതിനുള്ള പുണ്യം ഞാൻ ചെയ്തിട്ടില്ലെന്ന് കൂട്ടിക്കോളാം... ""

തുടരും

സീതാകല്ല്യാണം
ഭാഗം 7
*********
         ""റോസ്.... ഒരു ഹാപ്പിന്യൂസ് ഉണ്ട്.... ""

""വാട്ട്‌സ് ദാറ്റ്‌.... ""

'"അമ്മ നമ്മുടെ മാരിയേജ്ന് ഓക്കേ പറഞ്ഞു.... ""

""ഓഹ് റിയലി... ഗ്രേറ്റ്‌ ന്യൂസ്‌... നാളെ തന്നെ ഡാഡിയോടു അമ്മയെ വിളിക്കാൻ ഞാൻ പറയാം... ""

""ഓക്കേ... എന്ന മോൾ കിടന്നോളു... ഞാനും പോയി കിടക്കട്ടെ നാളെ രാവിലെ ഇവിടുന്നു പോകണം... ""

""ഓക്കേ... ""

ഫോൺ വച്ചിട്ടു ശ്രീ റോസുമായുള്ള വിവാഹ നിമിഷങ്ങൾ സ്വപ്നം കണ്ടിരുന്നു...
 
     പക്ഷെ ഇതേ സമയം മോഹിക്കുന്നതൊക്കെ വെറുതെയാണെന്നു അറിയാതെ പാവം അമ്മുവും ശ്രീയെ സ്വപ്നം കണ്ടിരുന്നു...
********
അടുത്ത ദിവസങ്ങളിൽ തന്നെ എല്ലാവരോടും വിവാഹ കാര്യം സംസാരിച്ചു തീരുമാനിക്കാൻ പാലത്തറയിലേക്കു വരാൻ ഏല്പിച്ചിട്ടു ശ്രീയും അമ്മയും യാത്രയായി....

           വീട്ടിൽ എത്തിയതും ഭദ്ര റോസിന്റെ വീട്ടുകാരെ വിളിച്ചു സംസാരിച്ചു... അവർ ഉടനെ തന്നെ നാട്ടിലോട്ട് എത്താമെന്നും അതിനു ശേഷം ഡേറ്റ് ഫിക്സ് ചെയ്യാമെന്നും തീരുമാനിച്ചു...
*********
കോളേജ് ഓഡിറ്റോറിയത്തിൽ അച്ഛനൊപ്പം ഇരിക്കുമ്പോൾ അഭിമാനത്തിന്റെ കൊടുമുടിയിലായിരുന്നു അമ്മു... ഒപ്പം വാര്യരും...

""എന്റെ ബെസ്റ്റ് സ്റ്റുഡന്റസ്... ഇത്രയും വലിയൊരു നേട്ടം കൈവരിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്... സീതയുടെ അധ്യാപകൻ ആണെന്ന് അഭിമാനത്തോടെ പറയാം എനിക്ക്... കോളേജ് ഇന്ന് നിന്റെ പേരിൽ അഭിമാനിക്കുന്നു കുട്ടി... ഇനിയും മുന്നോട്ടു മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്  നിർത്തുന്നു.... "" രാജീവ്‌ സർ പ്രസംഗം അവസാനിച്ചപ്പോളേക്കും ഓഡിറ്റോറിയത്തിലെങ്ങും കൈയടി മുഴങ്ങി... ഇനി സീതയുടെ ഊഴമാണ്... അവൾ പുഞ്ചിരിച്ചുകൊണ്ട് മൈക്കിന് സമീപത്തേക്കു വന്നു....

""എന്റെ പ്രീയപ്പെട്ട അച്ഛൻ... എന്റെ അധ്യാപകർ.... വേദിയിലുള്ള മറ്റു വിശിഷ്ട വ്യക്തികൾ... എന്റെ സഹപാഠികൾ... അനുജന്മാർ അനുജത്തിമാർ... എല്ലാവർക്കും എന്റെ നമസ്കാരം.... റാങ്ക് എന്നത് എന്റെ അച്ഛന്റെ ഒരു വലിയ സ്വപ്നമായിരുന്നു... അത് സാധിക്കാൻ എന്നെ സഹായിച്ച എല്ലാവരെയും ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു....  എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല ശരിക്കും... ഒരുപാട് സന്തോഷമുണ്ട് ഇവിടെ നിൽക്കുന്നതിൽ... അതിലേറെ അഭിമാനവും... ഇനിയും എന്റെ അച്ഛന്റെ സ്വപ്നങ്ങൾക്കൊപ്പം ചിറകുവിരിച്ചു പറക്കാൻ എന്റെ കണ്ണൻ എന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എന്റെ അച്ഛനും ഗുരുക്കന്മാർക്കും സഹപാഠികൾക്കും എന്നെ സഹായിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു.... നിലയ്ക്കാത്ത കരഘോഷങ്ങളോടെ കുട്ടികൾ അവളെ അഭിനന്ദിച്ചു.... കോളേജിൽ എല്ലാവരും അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി... വാര്യർ അധ്യാപകരോട് സംസാരിച്ചു നിൽകുമ്പോൾ അമ്മു കൂട്ടുകാർക്കു ഒപ്പമായിരുന്നു... അപ്പോളാണ് വാകമരത്തിനു ചാരെ ബൈക്കിൽ ഇരിക്കുന്ന അവനെ അവൾ കണ്ടത്... പിന്നേ അമ്മുവിന്റെ കാലുകൾ നിലത്തു തൊട്ടില്ല... പറന്നു അവനടുത്തെത്തി...

""ശ്രീയേട്ടാ.... എന്താ ഇവിടെ.... ""

""ആഹാ... ആരിത്...അമ്മുട്ടിയോ...ഞാൻ എന്റെ കസിനെ കാണാൻ വന്നതാ... Mr രാജീവ്‌... അറിയുമോ...  ""

""പിന്നേ... ഞങ്ങളുടെ സർ അല്ലേ.... ""

""തനിക്കിവിടെ ഗംഭീര സ്വീകരണമായിരുന്നല്ലോ.... ""

""മ്മ്... അതേ.... പോകാൻ നിക്കുവാ... അച്ഛനും ഉണ്ട്.... ഞാൻ വിളികാം... ""

""വാര്യരെ... വാര്യരെ.... ഇങ്ങോട്ടൊന്നു വന്നേ... "" അമ്മു ഉറക്കെ വിളിച്ചു...

""എന്താടാ അമ്മുട്ടാ... ""

""ധാ... ഇതാരാണെന്നു നോക്കിയേ.... ഇതാണ് ശ്രീയേട്ടൻ... സുഭദ്രാമ്മേടെ മോൻ... ""

അവനെ കണ്ടു വാര്യരുടെ കണ്ണുകൾ വിടർന്നു... വാത്സല്യം പൂർവ്വം അവനെ നോക്കി....

""അമ്മുട്ടി പറയാറുണ്ട് നിങ്ങളുടെ കാര്യം... സുഭദ്ര...?? ""

""അമ്മ വീട്ടിലുണ്ട്... വാര്യർ അങ്കിൾ നെ കാണാൻ വരണം എന്ന് അമ്മ പറയുന്നുണ്ടായിരുന്നു... ഇടയ്ക്കു ഇറങ്ങാം... ""

""മ്മ് ഉറപ്പായും വരണം... ""

""എങ്കിൽ ശെരി അങ്കിൾ.. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ... രാജീവ് വെയ്റ്റിംഗ് ആണ്... ""

""ശെരി മോനെ... ""
അവൻ രാജീവിന്റെ അടുത്തേക്ക് പോകുന്നത് അമ്മു നോക്കികൊണ്ട്‌ നിന്നു...ഇന്ദു വന്നു തലയിൽ ഒരു തട്ട് നല്കിയപ്പോളാണ് അവൾക്കു പരിസരബോധം വന്നത്...

'"എന്തൊരു വായിനോട്ടമാടി ഇത്... ""

""ഒന്നുപൊടി... ""

""ഇങ്ങേർ എന്തിനാ ഇവിടെ കിടന്നു കറങ്ങുന്നേ?? ""

""ആവോ.. രാജീവ് സർ നെ കാണാൻ വന്നതാ... ""

""മ്മ് മ്മ്.... ഇനി അങ്ങനൊക്കെ പറഞ്ഞാൽ മതി... ""

""ശെരിക്കും... ""

""ഉവ്വ് ഉവ്വെയ്.... ""ഇന്ദു കളിയാക്കികൊണ്ട് പറഞ്ഞു... കുറച്ചു സമയംകൂടി അവിടെ ചിലവഴിച്ച ശേഷം വാര്യരും അമ്മുവും വീട്ടിലേക്കു മടങ്ങി...
*********
രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോളും അമ്മുവിന്റെ ചിന്തകൾ മറ്റെവിടെയോ ആണെന്ന് വാര്യർക്ക് തോന്നി...

""അമ്മുട്ടാ... അമ്മുട്ടാ... ""
അമ്മു പെട്ടെന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു..
""എന്താ വാര്യരെ... ""

""നീയെന്താ ഇവിടെങ്ങുമല്ലേ കുറച്ചുനേരമായി ഞാൻ നോക്കികൊണ്ടിരിക്കുന്നു... ""

""ഹേയ് ഒന്നുല്ല വാര്യരെ... ""

""മ്മ്... പിജി ക്കു ജോയിൻ ചെയ്യേണ്ട കുട്ടിയാണ് അലസത പാടില്ലാ... നാളെ വൈത്തീശ്വരൻ കോവിലിൽ പോയി ഒരു വിളക്ക് വച്ചിട്ട് വരണം... കേട്ടോ... ""

""മ്മ് ശെരി... ""

""ഒറ്റക്കു പോകണ്ട... ഇന്ദുവിനെകൂടി കൂട്ടിക്കോ... ""

"" മ്മ് ... ""
കഴിച്ചിട്ട് കിടക്കുമ്പോളും ഉള്ളിൽ ശ്രീയായിരുന്നു... സ്വപ്നത്തിൽ കണ്ടപ്പോൾ കൗതുകമായിരുന്നു... പിന്നീട് നേരിൽ കണ്ടപ്പോൾ ആ മുഖം ഉള്ളിൽ നിന്നും മായുന്നില്ല.... അധികം വൈകാതെ അവന്റെ മനസിലിരുപ്പ് അറിയണം എന്നു തന്നെ അമ്മു ഉറച്ചു...
********
പുലർച്ചെ അച്ഛനുള്ള ഭക്ഷണവും ഒരുക്കി വച്ചു അമ്മു വൈത്തീശ്വരൻ കോവിലിലേക്കു പോകാൻ ഇറങ്ങി... കോവിൽ ഒരു മലക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്...നമ്മുടെ ദോഷ സമയത്തു  അവിടെ വിളക്ക് വച്ചു പ്രാർത്ഥിച്ചാൽ എല്ലാം നീങ്ങിക്കിട്ടും എന്നാണ് വിശ്വാസം... ആഗ്രഹങ്ങൾ നിറവേറാൻ പട്ടും  വിളക്കും മാലയും നൽകാറുണ്ട്....
       
    അമ്മു  ഇന്ദുവിന്റെ വീടിനു മുന്നിൽ എത്തി... പക്ഷെ ഇന്ദുവിന്‌ വരാൻ പറ്റുമായിരുന്നില്ല... ഇറങ്ങിയതല്ലേ... അത് മുടക്കണ്ടാന്നു കരുതി അമ്മു ഒറ്റയ്ക്ക് പോകാൻ ഉറച്ചു...

        വഴിയിൽ ഒരാൾ വണ്ടിക്കു കൈ കാണിച്ചു... അവളുടെ കണ്ണു തള്ളിപ്പോയി... ആരെയാണോ കാണാൻ ആഗ്രഹിച്ചത്... അയാൾ കണ്മുന്നിൽ... ശ്രീഹരി...

""എന്താ ശ്രീയേട്ടാ ഇവിടെ... ""

""എന്റെ വണ്ടി പഞ്ചർ ആയഡോ... "" സമീപം അവന്റെ വണ്ടി ഇരിക്കുന്നത് അവൾ കണ്ടു... സകല ഈശ്വരന്മാര്കും അവൾ നന്ദി പറഞ്ഞു

""ആഹാ... നന്നായിപ്പോയി... എങ്ങോട്ട് പോകാൻ ഇറങ്ങിയതാ... ""

""അങ്ങനെ ഒന്നുല്ല... ചുമ്മാ ഒന്നു കറങ്ങാൻ... താൻ ഇതെങ്ങോട്ടാ... ""

""ഞാൻ വൈത്തീശ്വരൻ കോവിലിലോട് പോകാൻ ഇറങ്ങിയത് ആണ്... ""

""ആണോ... എങ്കിൽ ഞാനും വരാം... ""

നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് ഒരു നിമിഷം അമ്മു ആലോചിച്ചു.. കിട്ടിയ അവസരം കളയണ്ട... ഇന്ന് തന്നെ തുറന്നു സംസാരിക്കണം എന്നു ഉറച്ചു അവൾ

""വന്നോളൂ... പിന്നിൽ കയറിക്കോ... ""

""അത് വേണോ... ഞാൻ ഓടിക്കാം... ""

""ആഹാ വഴി അറിയുമോ... "

""താൻ പറഞ്ഞു തന്നാൽ മതി... ""

""അങ്ങോട്ട് ഞാൻ ഓടിക്കാം... ഇങ്ങോട്ട് ശ്രീയേട്ടൻ ഓടിച്ചോളൂ... ""

""മ്മ് ശെരി... ശ്രീ അവൾക്കു പിന്നിലായി കയറി... അവൾ വണ്ടി നല്ല സ്പീഡിൽ വിട്ടു... കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ മുഖത്ത് ഉരസി... കാച്ചെണ്ണയുടെ മണം അവന്റെ നാസികയിൽ തുളച്ചു കയറി... പെട്ടെന്ന് അമ്മു വണ്ടി ബ്രേക്ക്‌ ചെയ്തു... ബാലൻസ് തെറ്റിയ ശ്രീ പെട്ടെന്ന് അവളുടെ വയറ്റിൽ പിടിച്ചു...
       അവന്റെ കൈകൾ അവളുടെ അണിവയറിൽ പതിഞ്ഞതും ദേഹത്ത് ഒരു വിറയൽ വരുന്നതായി അവൾ അറിഞ്ഞു...  അവൾ തിരിഞ്ഞു നോക്കി... അവൻ പെട്ടെന്ന് വയറ്റിൽ നിന്നും തന്റെ കൈകൾ പിൻവലിച്ചു...

""ആം സോറി അമ്മു... പെട്ടെന്ന് ബ്രേക്ക്‌ ചെയ്തപ്പോ ബാലൻസ് കിട്ടിയില്ല... ""

""ഓക്കേ ഓക്കേ .. വണ്ടിയിൽ നിന്നും ഒന്നു ഇറങ്ങാമോ... ""

""ഞാൻ സോറി പറഞ്ഞില്ലേ... ""

""എന്റെ ശ്രീയേട്ടാ കോവിൽ എത്തി... ""

അവൻ മുൻപിൽ നോക്കിയപ്പോൾ ഒരു മല മാത്രം..
""ഇവിടെ എവിടെയാ ക്ഷേത്രം... ഇത് മല അല്ലേ... ""

""ഇതിന്റെ മുകളില... നടന്നു പോകണം... ഇറങ്ങി വാ... ""

അങ്ങനെ ഇരുവരും. മലമുകളിലേക്ക് നടന്നു കയറി...നല്ല കാറ്റുണ്ടായിരുന്നു അവിടെ... ഗ്രാമത്തിന്റെ പ്രകൃതി ഭംഗി മുഴുവൻ അവിടെ നിന്നാൽ ദൃശ്യമാകുന്നുണ്ടായിരുന്നു.... ഇതെല്ലാം ശ്രീക്കു പുതിയ അനുഭവമാണ്... തണുത്ത കാറ്റു വീഴുന്ന താഴ്വാരങ്ങളും.... കല്ലിൽ കൊത്തിയ പടികൾ....അതിലൂടെ പോകുക അത്ര എളുപ്പമായിരുന്നില്ല...

""നല്ല ബുദ്ധിമുട്ടാണല്ലോടോ ഈ വഴി... ""

""പിന്നെ... നമ്മുടെ ദോഷങ്ങൾ ഇതിലും വലുതല്ലേ... അതൊക്കെ മാറ്റി തരണമെങ്കിൽ ഇത്തിരി കഷ്ടപ്പാടൊക്കെ സഹിക്കേണ്ടി വരും... അല്ലാതെ ഇൻസ്റ്റന്റ് സൊല്യൂഷൻ ഒന്നും ഇല്ലാട്ടോ... ""

""ഓഹ് ആയിക്കോട്ടെ... ഞാൻ ഓക്കേ ആണ്... നീ വീഴാതിരുന്നാൽ മതി... ധാവണിയും ഉടുത്തു...പാവാട അല്പം പൊക്കിപ്പിടിച്ചു നടക്കു....   ""

""ഓഹ് പിന്നേ... ഞാൻ അങ്ങനൊന്നും വീഴില്ല ശ്രീയേട്ടാ.... ""
പറഞ്ഞു തീർന്നതും  അമ്മുവിന്റെ കാൽ കല്ലിൽ തട്ടി അവൾ പിറകോട്ടു വീഴാൻ പോയി... പക്ഷെ... ശ്രീയുടെ കൈകൾ അവളെ താങ്ങി നിർത്തി...പിറകിലേക്ക് വീഴാൻ പോയ അവളെ വയറ്റിൽ ചുറ്റിപിടിച്ചു ശ്രീ... അവന്റെ കൈകളിൽ കിടക്കുമ്പോൾ അവളേതോ മായിക ലോകത്തിൽ ആയിരുന്നു.... അവളുടെ ഹൃദയമിടിപ്പ് ഏറി... അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി....അവന്റെ കണ്ണുകൾ കാന്തം പോലെ അവളെ ആകർഷിച്ചു...  പറയാനാകാത്ത എന്തോ ഒരു ഫീൽ....

തുടരും

സീതാകല്ല്യാണം
ഭാഗം 8
**********

ആ നിൽപ് ജീവിതാവസാനം വരെ നീണ്ടു പോകാൻ അമ്മു ആശിച്ചു... പക്ഷെ പെട്ടെന്ന് തന്നെ അവൻ അവളെ നേരെ നിർത്തി....

""ഞാൻ പറഞ്ഞിട്ടിപ്പോ എന്തായി... ""

""എന്ത്... ""അവനിൽ നിന്നും കണ്ണുകൾ പറിക്കാതെ അവൾ ചോദിച്ചു...

""നിന്നോട് അപ്പോളെ പറഞ്ഞതല്ലേ... പാവാട അല്പം പൊക്കി പിടിച്ചു നടക്കാൻ... അതുകൊണ്ട് അല്ലേ ഇപ്പോ വീഴാൻ പോയത്.... ""

""അതിനെന്താ വീണാലും പിടിക്കാൻ  ശ്രീയേട്ടൻ ഇല്ലേ.... ""

""ഉവ്വേ... നിന്റെ കെട്ടിയോനെ പോയി വിളിച്ചോണ്ട് വാടി... നീ വീഴുമ്പോ വീഴുമ്പോ പിടിക്കാൻ.... ""

""""മ്മ് കേട്ടിയോനോട് തന്നെയാ പറഞ്ഞെ... """""അവൾ ശ്രീ കേൾക്കാതെ  മുറുമുറുത്തു

""എന്തോന്നടി പിറുപിറുക്കുന്നെ... ""

""ഒന്നുല്ല... വാ വേഗം പോകാം... ""

""മ്മ്... ""

കോവിലിലെത്തി ദോഷപരിഹാരങ്ങള്കും ആഗ്രഹ സഫലീകരണത്തിനുമായി ഇരുവരും പട്ടും വിളക്കും മാലയും  വച്ചു തൊഴുതു... പ്രസാദവും വാങ്ങി അല്പ നേരം മലയ്ക്ക് മുകളിൽ ഇരുന്നു... അവിടെ ഇരുന്നാൽ ഗ്രാമം മുഴുവനും കാണാമായിരുന്നു....

""ഈ ഗ്രാമം കൊള്ളാംട്ടോ... ""

""ശരിക്കും??? ""

""അതേടോ... നല്ല പ്രകൃതിയും ശുദ്ധവായുവും... കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകളാണ് എല്ലാം...ദാവണി... സാരി... പാട്ടുപാവാട.... ഹഹഹ...  ""

""ആഹാ... വായിനോട്ടമാണോ.. ""

""കണ്ണുള്ളവർ നോക്കും... അതിനു വായിനോട്ടം എന്ന് പറയാമോ... ""

""ഇഷ്ടമായെങ്കിൽ ഇവിടുത്തെ ഏതെങ്കിലും  സാരിയെയോ ധാവണിയെയോ കെട്ടിക്കോ....എന്നിട്ട് ഇവിടങ് കൂടിക്കോ.... ""

""അയ്യോ അത് വേണ്ട... ഇതൊക്കെ കണ്ടു ആസ്വദിക്കാൻ കൊള്ളാം... നമ്മൾ പക്കാ മോഡേൺ ആണ്...
വല്ലപോലും വന്നു കണ്ടാൽ മതി ഈ ഗ്രാമമൊക്കെ ... എനിക്ക് എന്റെ സിറ്റി ലൈഫ് തന്നെയാണ് വലുത്... എന്നും ഇവിടെ തുടർന്നാലും കുറച്ചുദിവസം കഴിയുമ്പോൾ ബോറടിക്കും...., ""

""മ്മ്.... ""അവൻ അത് പറഞ്ഞപ്പോൾ അവളുടെ നെഞ്ചിലെവിടെയോ ഒരു പിടച്ചിൽ... അവനോടു ഇപ്പൊ ഒന്നും പറയണ്ട എന്ന് അവൾ ഉറച്ചു .. അവന്റെ മനസിലുള്ളത് ഇനി അവൻ പറയട്ടെ... അല്ലാതെ അമ്മു ഇനി പറയില്ലെന്നും ഉറച്ചു..
""എന്നാ ശെരി നമുക്ക് പോയാലോ....

""മ്മ്... ""

""എന്താടോ ഒരു മൂഡോഫ്.... വന്നപ്പോൾ ഉള്ള സന്തോഷം ഇല്ലാലോ... ""

""പോകുവല്ലേ അതുകൊണ്ട് ചെറിയ സങ്കടം.... ""

""മ്മ് വാ... എനിക്ക് ഇന്ന് കുറച്ചു ഗസ്റ്റ്‌ ഉണ്ട്...അതുകൊണ്ട് ചെറിയ ഷോപ്പിങ് ഉണ്ട്... ""

""മ്മ്.. ആരാ ഗസ്റ്റ്‌... ""

""അച്ഛമ്മയും വല്യച്ചനും ചിറ്റപ്പനും പിന്നെ ബാംഗ്ളൂരിൽ നിന്നും കുറച്ചുപേരും... ഈവെനിംഗ് ആകും എല്ലാവരും എത്താൻ... ഷോപ്പിങ്ങിനു താൻ കൂടി വാ.. ""

""മ്മ് വരാം... ""

ചെറിയ ഒരു ഷോപ്പിങ്ങും കഴിഞ്ഞു അവൾ അവനെ വീടിനു മുന്നിൽ ഡ്രോപ്പ് ചെയ്തു... അവൻ നിർബന്ധിച്ചിട്ടും അവൾ അവിടെ കയറാൻ കൂട്ടാക്കില്ലാ..... അച്ഛൻ ഊണ് കഴിക്കാൻ വരുന്നതിനു മുൻപ് എത്തണമെന്ന് പറഞ്ഞു അവൾ വേഗം തിരികെ പോന്നു....

                  പക്ഷെ വീട്ടിൽ എത്തിയപ്പോളേക്കും വാര്യർ എത്തിയിരുന്നു... അച്ഛനെ കണ്ടു അമ്മു  തലകുനിച്ചു

""എവടെ ആയിരുന്നു നീ ഇതുവരെ... ""

""അത്.... ഞാൻ കോവിലിൽ.... "'

""ആരുടെ ഒപ്പമായിരുന്നു ഇന്ന് പുറത്ത് കറക്കം?? ""

""അച്ഛാ അത് ശ്രീയേട്ടൻ... ""

""അമ്മയില്ലാതെ വളർത്തിയത് വളരെ കഷ്ടപെട്ടിട്ടു തന്നെയാ.... അഭിമാനത്തോടെ തന്നെയാ... മറ്റുള്ളവരെക്കൊണ്ട് അതും ഇതും പറയിപ്പിച്ചാൽ ഈ വാര്യരെ പിന്നെ ജീവനോടെ കാണില്ല.... ""

""അച്ഛാ... ഞാൻ.... ഞാൻ അങ്ങനെ പോകുന്നവളാണെന്നു അച്ഛനു തോന്നുന്നുണ്ടോ... അച്ഛന്റെ അമ്മുനെ വിശ്വാസമില്ല അല്ലേ... ശെരി....  ""
കണ്ണുതുടച്ചുകൊണ്ട്  അവൾ മുറിയിലേക്ക് ഓടി... കട്ടിലിൽ കമഴ്ന്നു വീണു കരഞ്ഞു... കരഞ്ഞു കരഞ്ഞു ഒന്നു മയങ്ങി....

    നെറ്റിയിൽ അച്ഛന്റെ കൈകളുടെ സ്പര്ശനം അറിഞ്ഞപ്പോൾ അവൾ പതിയെ കണ്ണു തുറന്നു... പരിഭവത്തോടെ കൈ എടുത്തു മാറ്റിയിട്ടു തിരിഞ്ഞു കിടന്നു...

""അച്ഛന്റെ അമ്മുട്ടൻ പിണക്കത്തിലാണോ... അച്ഛനു ദേഷ്യം വന്നുപോയി കുട്ടി... അതോണ്ടാ... ""

""വേണ്ട... പോ... ""

""അങ്ങനെ പറയാതെ... അച്ഛനു അച്ഛന്റെ അമ്മുട്ടൻ മാത്രല്ലേ ഉള്ളു... അപ്പോ ആരെങ്കിലും എന്റെ മോളെ കുറിച്ച് എന്തേലും പറഞ്ഞാൽ അച്ഛൻ എങ്ങനാടാ സഹിക്കുക... അച്ഛനോട് ക്ഷമിക്കു കുട്ടി... ""

അവൾ പെട്ടെന്ന് അച്ഛന്റെ വായ പൊത്തി... ""വാര്യര് എന്നോട് ക്ഷമ പറയുകയോ... അതൊന്നും വേണ്ട... രാവിലെ ഇന്ദുനെ വിളിക്കാൻ പോയപ്പോ അവൾക്കു വരാൻ പറ്റില്ലാരുന്നു... പിന്നെ ഒറ്റക് പോകാമെന്നു കരുതി... വഴിയിൽ വണ്ടി പഞ്ചറായി കിടന്ന ശ്രീയേട്ടനെ കണ്ടു... കോവിലിലേക്കാണെന്നു പറഞ്ഞപ്പോൾ ശ്രീയേട്ടനെകൂടി കൊണ്ടുപോകുമോന്നു ചോദിച്ചു... പോയി വന്നപ്പോൾ ഇന്ന് പാലത്തറയിൽ ആരൊക്കെയോ ബന്ധുക്കൾ വരുന്നുണ്ടേ... അപ്പോ എന്തൊക്കെയോ വാങ്ങാനുണ്ടെന്നു പറഞ്ഞു... അങ്ങനെയാ ഷോപ്പിങ്ങിനു പോയത്... അല്ലാതെ അച്ഛന്റെ അമ്മു ആരുടെയും ഒപ്പം കറങ്ങാൻ പോയത് അല്ലാട്ടോ... ""

""സാരല്യ പോട്ടെ... നിങ്ങൾ പോയപ്പോൾ അവിടെ വച്ചു ഓഫീസിലെ പ്യൂൺ വാസു നിങ്ങളെ കണ്ടു... അത് അയാൾ വന്നു പറഞ്ഞപ്പോൾ അച്ഛനു നല്ല ഫീലായി...പോകുന്ന കാര്യം മോൾ അച്ഛനോട് പറഞ്ഞുമില്ല...  അതോണ്ടാ... പോട്ടെ... മോൾ വാ ആഹാരം കഴിക്കാം... ""

""വാര്യര് കഴിച്ചോളൂ... നിക്ക് ഇപ്പോ ഒന്നും വേണ്ട... ""

""എന്നാ എനിക്കും വേണ്ട ""വാര്യർ മുഖം വീർപ്പിച്ചു

""മുഖം വീർപ്പിക്കണ്ട... വാ കഴിക്കാം... ""
രണ്ടാളും ചിരിച്ചുകൊണ്ട് കഴിക്കാൻ പോയി...
***********
വൈകുന്നേരത്തോടെ എല്ലാവരും പാലത്തറയിൽ ഒത്തുകൂടി... ശ്രീയുടെ വല്യച്ചനും ചെറിയച്ഛനും... സുഭദ്രയുടെ സഹോദരൻ ഭദ്രനും മകൻ രാജീവും ഭാര്യ പ്രീതിയും പിന്നേ റോസും അവളുടെ പേരെന്റ്സും... റോസ് നെ കണ്ടപോലെ ഭദ്രയുടെ നെറ്റി ചുളിഞ്ഞു... സ്ലീവ്ലെസ്സ് ബനിയനും ഇറക്കം തീരെ കുറഞ്ഞ തുട വരെ ഉള്ള ഷോർട്സും.... പക്ഷെ കാണാൻ സുന്ദരിയാണ്...ഇളം  റോസ് നിറം.... കളർ ചെയ്ത മുടി... ലിപ്സ്റ്റിക് ഇട്ടു ചുവപ്പിച്ച ചുണ്ടുകൾ... ഒർണമെന്റ്സ് ഒന്നും തന്നെ ഇട്ടിരുന്നില്ല.... അവളുടെ പപ്പാ ദീപൻ ഒരു മെറൂൺ സൂട്ട് ആയിരുന്നു ധരിച്ചിരുന്നത്... അവളുടെ മമ്മി റിയ കാണാൻ അവളെ പോലെ തന്നെ ആരുന്നു... ട്രാൻസ്പെരന്റ് ആയ സ്കൈ  ബ്ലൂ നിറത്തിലെ ഒരു ഒഴുക്കൻ സാരി... കൈത്തണ്ട വരെ വിടർത്തി ഇട്ടിരിക്കുന്നു... സ്ലീവ്‌ലെസ് ബ്ലൗസും... മുഖത്ത് കടും ചുവപ്പ് ലിപ്സ്റ്റിക്കും മുഖം നിറയെ മേക്അപ്പും... കണ്ണിൽ ഒരു സൺഗ്ലാസും...കൈയിലും കഴുത്തിലും സാരിക്ക് മാച്ച് ആകുന്ന ഒർണമെന്റ്സും.....

    അവൾ  ഫാമിലിയുമായി ഒത്തുപോകുമെന്നു സുഭദ്രക്കു ഒരു പ്രതീക്ഷയും തോന്നിയില്ല... ശ്രീയുടെ ആഗ്രഹം നിറവേറാൻ കണ്ണടച്ചുകൊടുക്കുകയെ മാർഗമുള്ളൂ... അവർ എല്ലാവരെയും സ്വീകരിച്ചിരുത്തി....
പ്രീതിയും സുഭദ്രയും അടുക്കളയിലേക്കു പോയി എല്ലാവർക്കും ചായയും പലഹാരവും എടുക്കാൻ...

""അപ്പച്ചി.... ""

""എന്താ പ്രീതിമോളെ... ""

""അപ്പച്ചി... ഇത് ശരിയാകുമെന്ന് തോന്നുന്നില്ല... ആ കുട്ടിയേയും അവളുടെ അമ്മയെയും കണ്ടില്ലേ... എന്ത് വൾഗർ ആണ് വേഷം... ഛെ.... മുതിർന്നവർക്ക് മുന്നിൽ കാലിന്മേൽ കാലും കയറ്റിവച്ചു ഇരിക്കുന്ന കണ്ടില്ലേ...""

""അപ്പച്ചി കണ്ടു മോളെ... എനിക്ക് ഇഷ്ടമുണ്ടായിട്ടു അല്ല... ശ്രീ... അവൻ ഇതുമതി എന്ന് വാശി....""

""രാജീവേട്ടൻ ശ്രീക്കുവേണ്ടി നല്ലൊരു കുട്ടിയെ പറഞ്ഞതാ...ഏട്ടന്റെ കോളേജിലെയാ... വളരെ നല്ല കുട്ടിയായിരുന്നു...""

""പറഞ്ഞിട്ട് കാര്യമില്ലലോ കുട്ടി... """

""മ്മ്... വേഗം  ചായ എടുക്കു... അപ്പച്ചി.... ഞാൻ പലഹാരവുമായി വരാം....
*****
ചായയും പലവിധ പലഹാരങ്ങളും മുന്നിൽ നിരന്നു...
വല്യച്ഛൻ തുടക്കമിട്ടു....

""കുട്ടികൾ തമ്മിൽ ഇഷ്ടായ സ്ഥിതിക്ക് നമുക്ക് ഇനി മറ്റൊന്നും നോക്കണ്ട... നല്ലൊരു മുഹൂർത്തം അങ് എടുകാം.. എന്താണ് നിങ്ങളുടെ അഭിപ്രായം... ""

""ഞങ്ങൾക്ക് ഓക്കേ ആണ്... ഇപ്പോ ഞങ്ങൾ ത്രീ വീക്സ് നാട്ടിൽ കാണും.. അതിനുള്ളിൽ നടത്തിയാൽ വി ആർ വെരി വെരി ഹാപ്പി... അല്ലേ ഹണി... ""

""ഓഫ്‌കോഴ്സ് ഡാർലിംഗ്.... വി ഡോണ്ട് ഹാവ് സൊ മച്ച്  ടൈം... ""

""ഭദ്ര എന്ത് പറയുന്നു... ""സഹോദരൻ ഭദ്രൻ ചോദിച്ചു..

""എനിക്കെന്താ ഏട്ടാ പ്രത്യേകിച്ച്... ഇവിടെ ഗുരുവായൂരിൽ വച്ചു വിവാഹം നടത്തണം എന്നുണ്ട്... പിനീട് ഓഫീസ് സ്റ്റാഫ്‌ കുട്ടികളുടെ ഫ്രണ്ട്‌സ്  അവർക്കെല്ലാം വേണ്ടി  ബാംഗ്ലുരിലോ മറ്റെവിടെയോ വച്ചു റിസപ്ഷൻ നടത്താം...എന്താ മോളുടെയും മോന്റെയും അഭിപ്രായം.... ""

""യാ ഇട്സ് നൈസ് മമ്മാ... ആം ഓക്കേ വിത്ത്‌ യുവർ ഐഡിയ.... ബാംഗ്ളൂരിൽ ഒരു റിസപ്ഷൻ വേണം... ഫോർ യുവർ ഓഫീസ് സ്റ്റാഫ്‌ ആൻഡ് ഔർ ഫ്രണ്ട്‌സ്... തേൻ ലണ്ടൻ... ഫോർ ഔർ ഓഫീസ് സ്റ്റാഫ്‌ ആൻഡ് ഫാമിലി ഫ്രണ്ട്‌സ്.... ok?? ""

""യാ... ഇട്സ് ഗുഡ് റോസ്.... "" ശ്രീയും പിന്താങ്ങി...

""അപ്പോ എൻഗേജ്മെന്റ് വേണ്ട... അടുത്തു തന്നെ ഒരു മുഹൂർത്തത്തിൽ വിവാഹം... നാളെ തന്നെ ജോത്സ്യരെ കണ്ടു തീയതി എടുക്കാം പോരെ?? "" ശ്രീയുടെ ചെറിയച്ഛൻ ചോദിച്ചു....

""പിന്നെന്താ... ഞങ്ങൾ റെഡിയാണ്.... ""റോസിന്റെ പപ്പാ പറഞ്ഞു....

പിന്നീട് റോസും ശ്രീയും രാജീവും പ്രീതിയും പുറത്തേക്കു ഇറങ്ങി സംസാരിക്കാൻ... മുതിർന്നവർ ഇതര സംഭാഷണങ്ങളിൽ ഏർപ്പെട്ടു....

""ദീപൻ.. നിങ്ങൾ ഇപ്പോ എവിടെയാണ് സ്റ്റേ... ""
സുഭദ്ര ചോദിച്ചു....

""ഇവിടെ ടൗണിൽ ന്യൂ സ്റ്റാർ ഇന്റര്നാഷനലിൽ ആണ്... ""റിയയാണ് മറുപടി പറഞ്ഞത്...

""അതെന്തിനാ നമുക്കിവിടെ ഇത്രേം സൗകര്യമുണ്ടായിട്ടു അവിടെ താമസിക്കുനെ... ഇന്ന് തന്നെ വെക്കേറ്റ് ചെയ്തു ഇങ്ങോട്ട് പോര്... ""

""അത് ഇവിടേക്ക്... മാരിയേജ്ന് മുൻപ്... ""
ദീപൻ ഒന്നു മടിച്ചു

""എങ്കിൽ ഒരു കാര്യം ചെയ്യൂ... പ്രീതിമോളുടെ ഒരു വീട് ഇവിടെ ഒഴിഞ്ഞു കിടപ്പുണ്ട്... അവിടേക്കു മാറു...ഫുള്ളി ഫർണിഷ്ഡ് ആണ്... ""അമ്മാവൻ പ്രതിവിധി കണ്ടു

അതിനോട് റിയയും ദീപനും യോജിച്ചു... അടുത്ത ദിവസം തന്നെ ഷിഫ്റ്റ്‌ ചെയ്യാമെന്ന് ധാരണയായി... കൂടാതെ മുഹൂർത്തം നോക്കി നാളെ തന്നെ ഇൻവിറ്റേഷൻ മണ്ഡപം കാറ്ററിങ് എല്ലാം ബുക്ക്‌ ചെയ്യാനും ധാരണയായി....
**********
അങ്ങനെ അടുത്ത ദിവസം തന്നെ ജോല്സ്യനെ കണ്ടു അടുത്ത 18നു 11നും 11:30നും ഇടയിൽ മുഹൂർത്തം എടുത്തു...ഇൻവിറ്റേഷൻ അടിക്കാൻ കൊടുത്തു... ഗുരുവായൂരിൽ വിവാഹത്തിന് ഏർപ്പാടാക്കി...  അവിടുത്തെ ഏറ്റവും ബെസ്റ്റ് ഓഡിറ്റോറിയം ബ്ലൂ മൂൺ തന്നെ ബുക്ക്‌ ചെയ്തു... വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനെ രാജീവ് ഏർപ്പാട് ചെയ്തു... റോസിന് വേണ്ട ബുട്ടീഷനും മറ്റും പ്രീതി ഏർപ്പാട് ചെയ്തു... അങ്ങനെ ഒരു ദിവസം കൂടി മുന്നോട്ടുപോയി...

      അടുത്ത ദിവസം തന്നെ ഡ്രസ്സ്‌ എടുക്കാൻ പോയി എല്ലാവരും... പൊതുവെ റോസിന് സാരിയോട് ഇഷ്ടക്കേട് ആണ്... എങ്കിലും മാരിയേജ്ന് വേണ്ടി അല്ലേ എന്നു ഓർത്തു സമാധാനിച്ചു....

      പീകോക്ക് ബ്ലൂവിൽ മയില്പീലികൾ വരച്ചുചേർത്ത മിറർ വർക്ക്‌ ചെയ്ത ഒരു സാരി സുഭദ്ര സെലക്ട്‌ ചെയ്തു....
""ധാ... ഇതുനോക്കു മോളെ.... ഇഷ്ടായോ... ""
""ഓഹ് നോ അമ്മ.... ഐ ഡോണ്ട് ലൈക്‌... ഐ  ലൈക്‌ ദിസ്... ""റോസ് ഒരു ഗോൾഡൻ കളറിൽ സ്റ്റോൺ വർക്കുകൾ ചെയ്ത സാരി ഉയർത്തി കാണിച്ചു... ""

സുഭദ്രയ്ക്ക് എന്തോപോലെ തോന്നി... പക്ഷെ അവർ ആ സാരി പാക്ക് ചെയ്തോളാൻ പറഞ്ഞു... പിന്നീട് ഗോൾഡ് എടുക്കാൻ പോയി... അല്പം ഹെവി ആയ സാരിക്ക് ചേർന്ന  ഒർണമെന്റ്സ് തന്നെ റിയ സെലക്ട്‌ ചെയ്തു... റോസ് അതിലൊന്നും താല്പര്യം കാട്ടിയില്ല...
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോളേക്കും രാത്രിയായി....
*******
വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നപ്പോൾ അമ്മു ഓടി വന്നു... അവൾ പ്രതീക്ഷിച്ച അതിഥികൾ തന്നെ.... ശ്രീയും അമ്മയും...

""വാര്യരെ... ധാ നോക്ക്.... അതിഥികൾ ഉണ്ട്... ""അമ്മു വിളിച്ചു പറഞ്ഞു...

""അകത്തേക്ക് വരൂ അമ്മേ.... ശ്രീയേട്ടാ..."" അമ്മു അവരെ അകത്തേക്ക് ക്ഷണിച്ചു...

""ഏഹ് ആരിത് സുഭദ്രയോ... വന്നിട്ട് ഇങ്ങോട്ടേക്കു കണ്ടില്ലലോ... ""

""ആഹാ... വന്നത് അറിഞ്ഞുലോ... കൃഷ്ണേട്ടന് അങ്ങോട്ടേക്കും വരാമായിരുന്നു... ""

""ജോലിത്തിരക്ക് അല്ലെടോ... താൻ ഇരിക്കു...ശ്രീ മോനെ.... ഇരിക്കു...
അമ്മുട്ടാ  ചായ എടുക്ക്... ""

""ധാ ഇപ്പോ എടുക്കാം... "
അമ്മു അടുക്കളയിലേക്കു നടന്നു... മനസ് സന്തോഷത്താൽ പെരുമ്പറ കൊട്ടുകയായിരുന്നു....

""കൃഷ്ണേട്ടൻ ഒരുപാട് പ്രായമായി.... ""

""ആഹാ... അത് തനിക്കു തോന്നുന്നതാടോ.. ഞാൻ ഇപ്പോളും ചെറുപ്പമാ ""

അവരുടെ സംസാരം കേട്ടു ശ്രീക്കു ചിരി വന്നു...

""കൃഷ്ണേട്ടാ... ഇനി വന്ന കാര്യം പറയാം... (ഇൻവിറ്റേഷൻ എടുത്തു കൊടുത്തുകൊണ്ട് പറഞ്ഞു ) ശ്രീമോൻറെ വിവാഹം ഉറപ്പിച്ചു... ഈ വരുന്ന 18നു... ഇവിടെ ബ്ലൂ മൂൺ ഓഡിറ്റോറിയത്തിൽ വച്ചാണ്.... അറിയാലോ അധികമാരും ഇല്ല ഞങ്ങൾക്ക് ഇവിടെ... എല്ലാത്തിനും കൃഷ്ണേട്ടനും അമ്മുട്ടിയും ഒപ്പം വേണം... ""

""അതിനെന്താ ഭദ്രേ.... എല്ലാത്തിനും കൂടെ ഉണ്ടാകും... ""

""പ്ടെ... """ഒച്ച കേട്ടു എല്ലാവരും തിരിഞ്ഞുനോക്കി.....

തുടരും

സീതാകല്ല്യാണം
ഭാഗം 9
*********
എല്ലാവരും പെട്ടെന്ന് തിരിഞ്ഞു നോക്കി... വാതിലിൽ മുറുകെ പിടിച്ചുകൊണ്ടു അമ്മു... തറയിൽ ചായക്കപ്പുകൾ ചിതറി കിടക്കുന്നു....
""എന്താ മോളെ എന്താ പറ്റിയത്... "" വാര്യരും സുഭദ്രയും ഭീതിയോടെ ചോദിച്ചു...

""അതു... അത്.... ""
അവളാകെ വിയർത്തിരുന്നു

""പറ കുട്ടി... അച്ഛനെ പേടിപ്പിക്കാതെ... ""

ഇനി തന്റെ ഉള്ളിലുള്ളതൊന്നും ആരും അറിയണ്ട... തന്നോട് തന്നെ അവസാനിക്കട്ടെ എന്ന് അവൾ കരുതി.... അച്ഛനെയും അമ്മയെയും ശ്രീയേട്ടനെയും സങ്കടപെടുത്തണ്ട... അവർ സന്തോഷമായിരിക്കട്ടെ.....

""പ... പ.... പല്ലി..... അവിടുന്ന്.....  ഇതിലേക്ക് വീണു.... ""

""ആഹാ... ഇതാരുന്നോ അമ്മുട്ടാ... അച്ഛനാകെ പേടിച്ചു..... ""

""ഒരു പല്ലി വീണതിനാണോ താൻ ഇങ്ങനെ... ""ശ്രീ സംശയത്തോടെ ആരാഞ്ഞു...
അവൾ മുഖം കുനിച്ചു...

"'അഹ്... ഇവൾക്ക് പല്ലിയെ പേടിയാ മോനെ... ചെറുപ്പം മുതലേ ഇങ്ങനെയാ... ""

""ഞാൻ വേറെ ചായ എടുക്കാം... ""അവിടുന്ന് ഒളിച്ചോടാൻ അവൾ വെമ്പൽ കൊണ്ടു...

""ഇനി ചായ ഒന്നും എടുക്കണ്ട... മോൾ നന്നായി പേടിച്ചിട്ടുണ്ട്... പോയി അൽപനേരം കിടന്നോളു... ""

ആ അവസരം മുതലാക്കി അവൾ മുറിയിലേക്ക് പോകാൻ ഒരു ശ്രമം നടത്തി...
""ഡോ അവിടൊന്നു നിന്നേ... ""

""എന്താ   ശ്രീയേട്ടാ... ""

""അമ്മ പറഞ്ഞത് കേട്ടാലോ.... നീ അവിടെ ഉണ്ടാകണം... എനിക്ക് ആകെ ഇവിടുള്ള കമ്പനി നീയാ... രാവിലെ ക്ഷേത്രത്തിൽ വച്ചു താലികെട്ട്... ബാക്കി ചടങ്ങ് എല്ലാം ഓഡിറ്റോറിയത്തിൽ... എല്ലാത്തിനും ഒപ്പം കാണണം... കേട്ടലോ... ""

പ്രാണനെ പോലെ ഇഷ്ടപെട്ടവന്റെ കല്യാണത്തിന് പെങ്ങളെപോലെ  നിൽക്കേണ്ടി വരുന്ന ഹതഭാഗ്യ.... കണ്ണുകൾ തുളുമ്പി നില്കുന്നു...അവൾ അതിനു മറുപടി ആയി തലയാട്ടി... ശേഷം മുറിയിലേക്ക് പോയി.... കട്ടിലിൽ വീണു മതിയാവോളം കരഞ്ഞു... 

       ഭദ്രയും കൃഷ്ണവാര്യരും അൽപനേരം കൂടി സംസാരിച്ചിരുന്നു... ശ്രീ രാജീവിന്റെ ഫോൺ വന്നപ്പോൾ പുറത്തേക്കു ഇറങ്ങി...

""കൃഷ്ണേട്ടാ.... അമ്മുനെ എന്റെ മകളായി കൊണ്ടുപോകണം എന്ന് ഞാൻ ആഗ്രഹിച്ചതാണ് ഒരുപാട്... പക്ഷെ... ""

""എല്ലാത്തിനും ഓരോ വിധികൾ ഉണ്ട് ഭദ്രേ... നിന്നോടൊപ്പം ആയിരുന്നെങ്കിൽ എന്റെ മോളെ ഞാൻ സന്തോഷത്തോടെ പറഞ്ഞയച്ചെനെ.... സാരല്യ... ഈശ്വര നിചയമാണ് എല്ലാം... ""

""നമുക്ക് ഒന്നിക്കാൻ കഴിയാഞ്ഞത് കുട്ടികളിലൂടെ എങ്കിലും വേണമെന്ന് ഞാൻ ആഗ്രഹിച്ചുപോയി... സാരല്യ.... ആശിക്കുന്നതൊന്നും ദൈവം എനിക്കു തരാറില്ല... ""ഭദ്ര കണ്ണുകൾ ഒപ്പി...

""താൻ കരയുകയാണോ.... അയ്യേ... ഇപ്പോളും ഈ സ്വഭാവം വിട്ടില്ലേ താൻ... മോശം മോശം... ""

""എന്നാ ഞങ്ങൾ ഇറങ്ങട്ടെ കൃഷ്ണേട്ടാ.... അയ്യോ ഒരുകൂട്ടം മറന്നു....
ശ്രീ കാറിൽ നിന്നും ആ പാക്കറ്റ് ഇങ്ങോട്ട് എടുക്കു... ""

ശ്രീ കാറിൽ നിന്നും രണ്ടു കവറുകൾ എടുത്തു അമ്മയെ ഏല്പിച്ചു തിരിച്ചുപോയി...
""ധാ ഇത് വാങ്ങു കൃഷ്ണേട്ടാ... ""

""എന്താ ഭദ്രേ ഇത്... ""

""ഏട്ടനൊരു ഷർട്ടും മുണ്ടും... മോൾക്കൊരു സാരിയും...എന്റെ വക ചെറിയ ഒരു സമ്മാനവും കൂടി  ഉണ്ട് അതിൽ അവൾക്കു വേണ്ടി... ""

""എന്തിനാ ഭദ്രേ ഇതൊക്കെ... ""

""എന്റെ കുട്ടി അമ്മേ എന്ന് വിളിച്ചപ്പോ... ആഗ്രഹിച്ചത് നടന്നില്ലേലും അവളുടെ അമ്മ തന്നെയാ ഞാൻ.... അവൾക്കു ഞാൻ കൊടുത്താൽ വാങ്ങില്ലേ... ""

""അതല്ലെടോ... "

""ഒന്നും പറയണ്ട... ഇത് മോളെ ഏല്പിച്ചെക്കു... ""

""മ്മ്... ""

""എന്നാ ഇനിയൊരു യാത്ര പറച്ചിൽ ഇല്ല... ഇറങ്ങുവാ... കുറച്ചു സ്ഥലങ്ങളിൽ കൂടി പോകണം... ""
ശ്രീയും അമ്മയും കാറിൽ കയറി തിരിച്ചുപോയി... വാര്യർ പാക്കറ്റുകളുമായി മകളുടെ സമീപത്തേക്കു നടന്നു...

""അമ്മുട്ടാ....""

അമ്മു കണ്ണുകൾ തുടച്ചുകൊണ്ട് പെട്ടെന്ന് എഴുനേറ്റു... പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട്
""എന്താ വാര്യരെ...കയ്യിലെന്താ പാക്കറ്റ്..  ""

""അച്ഛനു വേണ്ടി പുഞ്ചിരി കാട്ടണ്ട കുട്ടി... എന്റെ മോൾക്ക്‌ എന്താ പറ്റിയത്.... ""

നിയന്ത്രണം വിട്ടു അച്ഛനെ കെട്ടിപിടിച്ചു അമ്മു പൊട്ടി കരഞ്ഞു... വാര്യർ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു...

""കരഞ്ഞു തീർത്തോളൂ അച്ഛന്റെ കുട്ടി... ആർക്കു മനസിലായില്ലെങ്കിലും അച്ഛനു മനസിലാകും മോളെ.... ""

അല്പ നേരം കഴിഞ്ഞപ്പോൾ അവൾക്കു ആശ്വാസം തോന്നി...
""വാര്യരെ... ഞാൻ... എന്നോട് ക്ഷമിക്കു... ""

""മോൾക്ക് ശ്രീയെ ഇഷ്ടായിരുന്നു അല്ലേ... ""
അമ്മു മുഖം കുനിച്ചു...

""ഈ പ്രായത്തിൽ ഇതൊക്കെ സാധാരണമാണ് അമ്മുട്ടാ... നീ ഇതൊന്നും അവനോടു പറഞ്ഞിട്ടില്ല... അവനു അറിയുകയും ഇല്ല... അതിനും മുൻപ് തന്നെ അവൻ ഈ കുട്ടിയുമായി റിലേഷനിൽ ആണ് .. മറന്നേക്കൂ അതൊക്കെ... ""

''""മ്മ്മ്... ""

""എല്ലാം മറന്നിട്ടു അച്ഛന്റെ അമ്മുട്ടനായിട്ടിരിക്കു... അച്ഛനു നീയല്ലേ ഉള്ളു... ""

""സോറി അച്ഛാ.... ഞാൻ പഴയ അമ്മുട്ടി ആയിക്കോളാം... ""

""മ്മ്.. ഇത് ഭദ്ര മോൾക്ക്‌ തരാൻ ഏല്പിച്ചതാണ്... തുറന്നു നോക്ക്.... ""

അവൾ അത് തുറന്നുനോക്കി... പീക്കോക് ബ്ലൂവിൽ മയില്പീലികൾ വരച്ചുചേർത്ത സാരി...

""മ്മ്... കൊള്ളാലോ... അമ്മുട്ടന് ഇത് നന്നായി ചേരും... നല്ല വില ആയിട്ടുണ്ടാകും... ""

അമ്മു അച്ഛനെ ദയനീയമായി ഒന്നു നോക്കി...

വാര്യർ അത് ശ്രദ്ധിക്കാത്തപോലെ നിന്നു...
സാരിക്കൊപ്പം ഒരു ജ്യൂവെൽ ബോക്സും ഉണ്ടായിരുന്നു...

       അതിൽ ഒരു ലക്ഷ്മി മാലയും അതിനും ചേർന്ന കമ്മലും രണ്ടു വളകളും ഉണ്ടായിരുന്നു....

""അച്ഛാ ഇതുനോക്ക്... ഇതെന്തിനാ അവർ.... എനിക്ക്.... ""

""മോൾ അവളെ അമ്മയെ പോലെ കണ്ടപ്പോൾ അവളും നിന്നെ സ്വന്തം മോളായി കണ്ടു... അങ്ങനെ നിനക്കുവേണ്ടി അവൾ കൊണ്ടുവന്ന ഗിഫ്റ്റ് ആണ്... വേണ്ടാന്ന് പറഞ്ഞു ഞാൻ... പക്ഷെ അവൾ തിരികെ വാങ്ങാൻ കൂട്ടാക്കില്ലാ... നീ ഇത് അണിഞ്ഞു വേണം വിവാഹത്തിന് പോകാൻ കേട്ടോ... "'

""അച്ഛാ... ഞാൻ എങ്ങനെ... എനിക്ക് പറ്റില്ല.... ""

""അത് ശരിയല്ല... നീ പോകണം... അവൻ മറ്റൊരുവളുടേതു ആണെന്ന് നീ മനസ്സിൽ ഉറപ്പിക്കണം... ആ വിവാഹം കഴിയുന്നതോടെ നിന്റെ മനസിന്റെ ചെറിയൊരു കോണിൽ പോലും അവൻ ഉണ്ടാകാൻ പാടില്ല... അച്ഛന്റെ പഴയെ കുസൃതി കുടുക്കയെ അച്ഛനു വേണം... ""

""മ്മ്... ശെരി അച്ഛാ... ഞാൻ പോകാം... ""

""എങ്കിൽ മോൾ ഇതെല്ലാം എടുത്തു വയ്ക്കു... ""

""മ്മ്... ""
**********

ആ കുട്ടിക്ക് എന്താ പറ്റിയത്...പല്ലിയെ കണ്ടതിനു ഇത്രേം ഉണ്ടാകാൻ... അവളാകെ വിയർത്തു കുളിച്ചു... കണ്ണൊക്കെ നിറഞ്ഞു... എന്താ അവൾക്കു പറ്റിയത്.... ശ്രീക്കു ആ സംഭവം മനസ്സിൽ നിന്നും പോയില്ല.... നേരിട്ട് കാണുമ്പോൾ ചോദിക്കണം എന്ന് തന്നെ അവൻ ഉറച്ചു..
********
""കണ്ണാ... എന്റെ മനസ്സിൽ മോഹം വളർത്തിയത് നീയാ... നിന്നോട് ഞാൻ പറഞ്ഞതല്ലേ ചിന്തിക്കുന്നതോ പ്രവൃത്തിക്കുന്നതോ തെറ്റാണെങ്കിൽ തിരുത്തി നേർവഴി കാട്ടണെ എന്ന്... എന്തിനാ എന്നോട് ഇങ്ങനെ ചെയ്തേ... പാവങ്ങളോട് നിനക്ക് എന്തും ആകാലോ... മറ്റുള്ളവരെ കളിപ്പിക്കാൻ നിനക്ക് വല്യ ഇഷ്ടമാണല്ലോ.... ആയിക്കോട്ടെ...നീ രസിച്ചോളൂ... അമ്മുന്റെ കണ്ണീരു കണ്ടു രസിച്ചോളൂ... അമ്മു പോവാ... ഇനി വരില്ല... ""

പ്രസാദം പോലും വാങ്ങാൻ നില്കാതെ അവൾ പടികെട്ടുകൾ ഓടിയിറങ്ങി... പക്ഷെ അവളുടെ സ്കൂട്ടറിന് മുകളിൽ ശ്രീ...

""എന്താടോ ഇപ്പോ കണ്ണെല്ലാം കലങ്ങി ഇരിക്കുന്നേ... അമ്പലത്തിലും പല്ലിയെ കണ്ടു പേടിച്ചോ... ""

അവൾ ബദ്ധപ്പെട്ടു ഒരു പുഞ്ചിരി വരുത്തി...
""ശ്രീയേട്ടൻ തൊഴുന്നില്ലേ... ""

""ഞാൻ തന്നെ കാണാൻ വന്നതാ... ""

""എന്നെയോ... എന്തിനു... ""

""സത്യം പറ... ഇന്നെന്താ ഉണ്ടായതു... പല്ലിയെ കണ്ടു എന്നുള്ള നുണ എന്നോട് വേണ്ട... ""

""ഈ ശ്രീയേട്ടൻ എന്തൊക്കെയാ പറയുന്നേ... സത്യമായും പല്ലി കാരണമാ... എനിക്ക് അതിനെ ഭയങ്കര പേടിയാ .. തലയിൽ വീണാൽ ദുസൂചന ആണെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്... മരിക്കുന്നതിന് തലേ ദിവസം എന്റെ അമ്മയുടെ തലയിൽ പല്ലി വീണിരുന്നു... അതാ എനിക്ക് ഇത്ര പേടി... ""

""മ്മ്... തത്കാലം വിശ്വസിക്കുന്നു...താൻ പൊയ്ക്കോ... ""

അമ്മു വേഗം വണ്ടി എടുത്തു പാഞ്ഞു...
ശ്രീ അവൾ പോകുന്നത് നോക്കി നിന്നു..
."""""ഞാൻ വിശ്വസിച്ചുന് നീ കരുതണ്ട... സത്യം നീ തന്നെ പറയും അമ്മു...  """"
ശ്രീ മനസ്സിൽ പറഞ്ഞു
*********
ഇന്ദുവിന്‌ ഇതുവരെ അവൾ പറഞ്ഞത് ഉൾകൊള്ളാൻ പറ്റിയിട്ടുണ്ടായിരുന്നില്ല... അവൾക്കും തെല്ലൊരു കുറ്റബോധം തോന്നി... അവൾക്കു മോഹം നൽകിയതിൽ തനിക്കും ഒരു പങ്കു ഉണ്ട്...

""അമ്മു സോറി ടാ... ഞാൻ... ഞാനും ഇതിൽ തെറ്റുകാരിയാ... വെറുതെ പറഞ്ഞു പറഞ്ഞു നിന്നെ ഞാൻ... സോറി ടാ.... ""
ഇന്ദു അമ്മുവിനെ കെട്ടിപിടിച്ചു കരഞ്ഞു...

""അയ്യേ... നീ എന്തിനാ കരയുന്നെ... ഞാൻ അതെല്ലാം വിട്ടു... എനിക്കെന്റെ പിജി യിൽ കോൺസെൻട്രേറ്റ് ചെയ്യണം... ഒപ്പം CA യും.. മറ്റൊന്നും ഇനി ഈ അമ്മു തലയിൽ കയറ്റില്ല... ഉറപ്പു.... ""

""മ്മ്... ഇനി നീ അവിടേക്കു പോകണ്ട... വിവാഹത്തിനും പോകണ്ട ""

""അത് പറ്റില്ല... വിവാഹത്തിന് എനിക്ക് പോകണം... പോയെ പറ്റു... അത് പക്ഷെ എന്റെ മനസുകൂടി ബോധ്യപ്പെടാൻ... ശ്രീയേട്ടനെ ഇനി കിട്ടില്ല എന്ന്... "" നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചു അവൾ....

""പോട്ടെടാ.... വാര്യര് തിരക്കി ഇരിക്കും... ""

""മ്മ്... ""
ഇന്ദുവിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞപോലെ അമ്മുവിന് തോന്നി...
***********
ദിവസങ്ങൾ മുന്നോട്ടുപോയി... അമ്മു ടൗണിൽ നിന്നും അല്പം കൂടി അകലെ ഐസിഎംസ് അക്കാഡമിയിൽ CA ക്കും  ഒപ്പം പ്രൈവറ്റ് ആയി എം. കോം നും അഡ്മിഷൻ എടുത്തു... ക്ലാസുകൾ തുടങ്ങാൻ ഒരുമാസം കൂടി കഴിയണം... അതുവരെ പി എസ് സി കോഴ്സ് നു പോകാനും അമ്മു തീരുമാനിച്ചു... വീട്ടിൽ ഒറ്റക് ഇരുന്നാൽ ഇനിയും ചിന്തകൾ വരുമെന്ന് വാര്യരും ഭയന്നു... അങ്ങനെ അമ്മുവും ഇന്ദുവും ക്ലാസിനു പോയിത്തുടങ്ങി... പല തവണ ശ്രീയെ മുന്നിൽ കണ്ടിട്ടും അമ്മു ഒഴിഞ്ഞുമാറി മുന്നോട്ടുപോയി... ശ്രീക്കു പലപ്പോളും അത് ഫീൽ ആയിരുന്നു... ഈ ഇടയായി ശ്രീ എപ്പോളും അമ്മുവിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.... സ്വപ്നങ്ങളിൽ പോലും അവൾ....

  

""കണ്ണാ... ഇനി രണ്ടുദിവസം കൂടിയേ ഉള്ളു വിവാഹത്തിന്... നിനക്കൊരു ഉഷാർ ഇല്ലാലോ... ""

""അത്... അതമ്മക്കു തോന്നുന്നതാ... ""

""മ്മ്... ""
*********
അങ്ങനെ ആ ദിവസം വന്നെത്തി.. പാലത്തറയിലെ വീട് അലങ്കാരങ്ങളാൽ മുഖരിതമായി.... ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും എല്ലാവരും എത്തിച്ചേർന്നിരുന്നു...

        ""അമ്മുട്ടാ... വേഗം വരൂ... രാവിലെ അമ്പലത്തിൽ വച്ചാണ് താലികെട്ട്... ""

""ധാ റെഡിയായി....""
സുഭദ്ര നൽകിയ സാരി ഉടുത്തു ഒർണമെന്റ്സ് ഇട്ടു... നീണ്ടമുടി പിന്നി ഒതുക്കി... ചെറിയൊരു പൊട്ടും തൊട്ടു അവൾ... അപ്സരസും തോൽക്കും സൗന്ദര്യം....

   അച്ഛനൊപ്പം കാറിൽ കയറി അവൾ...അവർ ഗുരുവായൂരേക്കു തിരിച്ചു...

  ************
""മമ്മാ... ഇതൊക്കെ ഭയങ്കര ഹെവി ആണ്...എനിക്കു പറ്റില്ല.... ""

""ഓഹ് നോ... ഇതൊക്കെ ഇട്ടേ പറ്റു... ""
റിയ മകളെ നിർബന്ധിച്ചു സാരി ഉടുപ്പിച്ചു...ഒർണമെന്റ്സ് ഇടുവിപ്പിച്ചു...
ബുട്ടീഷൻ റോസിനെ മനോഹാരിയാക്കി... മുടി നിറയെ മുല്ലപ്പൂ വച്ചു... പക്ഷെ അതൊന്നും അവൾക്കു ഒട്ടും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല... ആൾകാർ കാണാൻ വരുന്നു പോകുന്നു... ഭദ്ര ഓരോരുത്തരെയായി ഇൻട്രൊഡ്യൂസ് ചെയുന്നു... റോസിന് നന്നായി ദേഷ്യം വന്നു തുടങ്ങി... അപ്പോളാണ് അമ്മു അവിടേക്കു വന്നത്
""ആഹാ അമ്മു മോളെ... ഇപ്പോളാണോ വരുന്നേ... ""

""ധാ അമ്മ തന്ന സാരി ഉടുത്തു തന്നെ വന്നിട്ടുണ്ട് കേട്ടോ... "'

""മ്മ് ഇത്തിരി പൂ കൂടി വേണം എന്റെ മോൾക്ക്... ""
ഭദ്ര തന്നെ അല്പം പൂ എടുത്തു അമ്മുവിന്റെ തലമുടിയിൽ ചൂടിക്കൊടുത്തു...

ഇതൊന്നും റോസിനും റിയയ്ക്കും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല... ഭദ്ര റോസിന് അമ്മുവിനെ പരിചയപ്പെടുത്തി കൊടുത്തു... പക്ഷെ റോസ് വലിയ താല്പര്യം കാട്ടിയില്ല...

ശ്രീ യുടെ അച്ഛമ്മ അവിടേക്കു വന്നു... ഭദ്ര ആദ്യം തന്നെ അച്ഛമ്മയെ അമ്മുവിന് പരിചയപ്പെടുത്തി കൊടുത്തു... അവൾ അച്ഛമ്മയുടെ കാൽ തൊട്ടു അനുഗ്രഹം വാങ്ങി... അവർ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു...
""ദേവതയെ പോലുണ്ട് അമ്മുമോളെ കാണാൻ... ഭദ്രക്കു എപ്പോളും മോളെ കുറിച്ച് പറയാൻ മാത്രമേ സമയമുള്ളൂ..."""

അമ്മു പുഞ്ചിരിച്ചു...

""അമ്മേ... ഇതാണ് ശ്രീമോൻറെ പെണ്ണ്... ""
റോസിനെ ചൂണ്ടി അമ്മയോട് ഭദ്ര പറഞ്ഞു....

അവർ അവള്കരികിലേക്കു നടന്നു... ഒരു ജൂവലറി ബോക്സ്‌ അവൾക്കു നൽകി... ""ഇത് തറവാട്ടിലെ ആഭരണമാ... തലമുറകളായി കൈമാറി വന്നത് .. ഇത് അണിഞ്ഞു വേണം മോൾ വരാൻ... ""

""ഓഹ് ഗോഡ്... നോ... ഇപ്പോ തന്നെ ഓവർ ആണ്... എനിക്കു പറ്റില്ല.... ""

അവൾ അങ്ങനെ പറഞ്ഞപ്പോൾ അവരുടെ മുഖം വല്ലാതെ ആയി...

""റോസ്... അമ്മ പറയുന്നത് അനുസരിച്ചാൽ മതി... ഞങ്ങളുടെ തറവാട്ടിൽ അമ്മയുടെ വാക്കിന് അപ്പുറം ഒന്നുമില്ല... അതിനി ആരായാലും.. .. ""അല്പം കടുപ്പിച്ചു തന്നെ ഭദ്ര പറഞ്ഞു

""മോൾ ഇതണിയു... ""വാത്സല്യത്തോടെ ഒരു കാശുമാല എടുത്തു റോസിൻറെ കഴുത്തിൽ വച്ചു....

""ഛെ..... """എന്ന് പറഞ്ഞുകൊണ്ട് അവൾ അത് കൈകൊണ്ട് തട്ടി തെറിപ്പിച്ചു.....

""പ്ടെ..... ""റോസിന്റെ കവിളിൽ ഒരു കൈ പതിഞ്ഞു....

തുടരും

സീതാകല്ല്യാണം
ഭാഗം 10
**********
കോപത്തോടെ നിൽക്കുന്ന ശ്രീയെ കണ്ടു എല്ലാരും പകച്ചു... റോസ് കൈ കൊണ്ട് കവിൾ പൊത്തി ദേഷ്യത്തോടെ ശ്രീയെ നോക്കി... അവളുടെ  കവിൾതടം പുകഞ്ഞു നീറുന്നുണ്ടാരുന്നു...

""ടാ... നീ എന്ത് ധൈര്യത്തിലാ എന്റെ മോളുടെ ദേഹത്ത് കൈ വച്ചതു... അതും ഈ കിഴവിക്കു വേണ്ടി ""റിയ കോപത്തോടെ അവനരുകിലേക്കു വന്നു

""മകൾക്കു കൊടുത്തത് അമ്മക്ക് തരാനും എനിക്ക് മടി ഒന്നുമില്ല... അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം... "" അവൻ അവർക്കു മറുപടി കൊടുത്തുകൊണ്ട് ദേഷ്യത്തോടെ റോസിനെ നോക്കി

"""ശ്രീ... നീ.... എന്നെ തല്ലി അല്ലേ.... ""റോസ് കോപത്തോടെ ചീറി...

""അതേടി... എന്റെ അച്ചമ്മേടെ ദേഹത്ത് കൈവയ്ക്കാൻ നിനക്ക് ആരാടി അധികാരം തന്നത്...?? എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ അടി അല്ല... നിന്റെ ആ കൈ വെട്ടി അറിഞ്ഞേനെ... ""
ശ്രീ വീണ്ടും അവൾക്കു നേരെ കൈ ഓങ്ങി

""മോനെ വേണ്ടടാ.... ""കരഞ്ഞുകൊണ്ട്  സുഭദ്ര മകനെ കയറിപ്പിടിച്ചു....

""വാടി... ഇനി എന്തിനാ ഇവിടെ നിക്കുന്നെ... ഇവര് കുടുംബക്കാർക്കു എല്ലാം കൂടി തല്ലി കളിക്കാൻ അല്ല നിന്നെ ഞങ്ങൾ വളർത്തിയത്... മതി... എല്ലാം.... ഈ വിവാഹം വേണ്ട.... വാ.... ""റിയ റോസിന്റെ കൈയും പിടിച്ചു നടന്നു...

""മോളെ നിക്ക് മോളെ.... പോകല്ലേ.... അവനു വേണ്ടി അമ്മ മാപ്പ് ചോദിക്കാം... "" സുഭദ്ര കരഞ്ഞുകൊണ്ട് അവർക്കു പിന്നാലെ പോയി

""വേണ്ട.. നിങ്ങളുടെ പൂങ്കണ്ണീരിൽ ഞാനും എന്റെ മോളും വീഴില്ല... ദീപൻ... വരൂ... ""

""റിയ... പ്ലീസ് ഇവിടെ ഇങ്ങനൊരു സീൻ ഉണ്ടാക്കരുത്.... മാര്യേജ് നടക്കട്ടെ... റോസിന്റെ ഭാഗത്തും തെറ്റുണ്ട്... ""ദീപൻ അഭിപ്രായപ്പെട്ടു....

""നോ ദീപൻ... എന്റെ മകൾക് ഇനി ഇവൻ വേണ്ട... "

""മോളെ ഡാഡി പറയുന്നേ നീ എങ്കിലും കേൾക്.... ""

""നോ ഡാഡി... മമ്മ പറഞ്ഞത് തന്നെയാണ് എന്റെ ഡിസിഷൻ... യു ജസ്റ്റ്‌ കം വിത്ത്‌ അസ്... ഓക്കേ... ലെറ്റസ്‌ ഗോ... ""
റോസും ഫാമിലിയും ഇറങ്ങിപ്പോയി... ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് ഭദ്രക്കു ഒരു രൂപവും കിട്ടിയില്ല....

   ശ്രീ ആരെയും ഫേസ് ചെയ്യാനാകാതെ ഒരു ആശ്വാസത്തിനായി  അമ്പലത്തിലേക്ക് പോയി....
**********
""കൃഷ്ണേട്ടാ... മറുപടി ഒന്നും പറഞ്ഞില്ല... ഈ നാണക്കേടിൽ നിന്നും എന്നെയും മോനെയും രക്ഷിക്കാൻ നിങ്ങൾക്കു മാത്രമേ കഴിയു...അമ്മുവിനെ എനിക്ക് തരുമോ ... ""

""ഭദ്രേ എനിക്ക് സമ്മതക്കുറവ് ഒന്നുല്ല... മോളോടും കൂടി ഒരു വാക്ക് ചോദിക്കട്ടെ.... ""
സുഭദ്ര കണ്ണു തുടച്ചുകൊണ്ട് തലയാട്ടി

അമ്മു അപ്പോൾ അച്ഛമ്മക്ക് അടുത്തു നിൽക്കുകയായിരുന്നു... അവർക്കു വെള്ളം കൊടുത്തുകൊണ്ട്... റോസിന്റെ തള്ളലിൽ അച്ഛമ്മ വീണിരുന്നു...നെറ്റി മേശമേൽ ഇടിച്ചു... അമ്മു അവരെ പിടിചെഴുനെല്പിച്ചു അടുത്ത റൂമിലേക്ക്‌ കൊണ്ട് വന്നിരുന്നു... റോസിന്റെ പെരുമാറ്റം അമ്മുവിൽ ശരിക്കും ദേഷ്യം നിറച്ചു... ഇങ്ങനൊരുവളെ പ്രേമിച്ച ശ്രീയോട് പോലും അവൾക്കു പുച്ഛമായി....

""മോളെ... അമ്മു.... ""വാര്യർ അമ്മുവിന് അടുത്തേക്ക് ചെന്നു... ഒപ്പം സുഭദ്രയും

""എന്താ അച്ഛാ..... എന്താ സുഭദ്രാമ്മേ... ""

""മോളെ... ഭദ്ര എന്നോട് ഒരു കാര്യം ചോദിച്ചു... നിന്റെ തീരുമാനം പോലെ എന്ന് അച്ഛൻ മറുപടിയും നൽകി.... ""

""വളച്ചുകെട്ടാതെ കാര്യം പറ...വാര്യരെ.... ""

""അത് അമ്മ പറയാം... ഇപ്പോ ഈ നാണക്കേടിൽ നിന്നും ഞങ്ങളെയും ശ്രീമോനെയും രക്ഷിക്കാൻ മോൾക്ക് മാത്രമേ കഴിയു.... മോൾ എന്റെ മോന്റെ ജീവിതത്തിലേക്ക് വരണം.... ""

""അമ്മേ... ഞാൻ.... ശ്രീയേട്ടൻ അപ്പോളത്തെ ദേഷ്യത്തിൽ ചെയ്തതാകും... ഏട്ടനു ആ കുട്ടിയെ അത്രക്ക് ഇഷ്ട... അതിനിടയിൽ... എനിക്ക് പറ്റില്ല അമ്മേ... ""

""അമ്മ നിന്റെ കാലു പിടിക്കാം... ഇങ്ങനെയൊരു നാണക്കേട് ഉണ്ടായാൽ സുഭദ്ര ജീവിച്ചിരിക്കില്ല... ""

""അമ്മേ... ഞാൻ....

അമ്മു ആകെ ധർമ സങ്കടത്തിലായി.. ഒരുപാട് ആഗ്രഹിച്ചതാണ് ശ്രീയെ... ഇങ്ങനൊരു മുഹൂർത്തം... പക്ഷെ പകരക്കാരി ആയി ആണ് ഇപ്പോ വിളിക്കുനതു... ശ്രീയുടെ മനസ്സിൽ കയറിപ്പറ്റിയ ശേഷം ജീവിതത്തിലേക്ക് കയറാനാണ് ആഗ്രഹിച്ചത്. . പക്ഷെ വിധി ജീവിതത്തിലേക്ക് കയറാനാകും... മനസ്സിൽ കയറാൻ കഴിയുമോ എന്നുപോലും അറിയില്ല... ഈശ്വര... നീ എന്തൊക്കെയാണ് വിധിക്കുന്നത്....

********
""ശ്രീ... നീ ഇവിടെ നിൽക്കുവാന്നോ... ""രാജീവ് ശ്രീക്കു അരികിലേക്ക് ചെന്നു

"പിനെന്താടാ ഞാൻ വേണ്ടത്.... എല്ലാവരും ഞാൻ കാരണം നാണംകെട്ടു...എന്റെ അമ്മ... എങ്ങും തലകുനിച്ചിട്ടില്ല ഇതുവരെ... പക്ഷെ ഇപ്പോ... എങ്ങനെ ഞാൻ ഇനി അമ്മയെ ഫേസ് ചെയ്യും... എന്റെ അച്ഛമ്മ... എല്ലാവരും കൈകെട്ടി നിന്നിട്ടേ ഉള്ളു മുൻപിൽ... ആ അച്ഛമ്മയെ അവൾ....  ""

""നാണക്കേടിൽ നിന്നും എല്ലാവരെയും  രക്ഷിക്കാനും നിനക്ക് കഴിയും... അച്ഛമ്മയെ സന്തോഷിപ്പിക്കാനും കഴിയും ""

""എങ്ങനെ.... ""

""നിന്റെ വിവാഹം പറഞ്ഞസമയത് നടക്കും... വധുവിനെ അച്ഛമ്മ തന്നെ കണ്ടുപിടിച്ചു... നിന്നോട് അത് പറയാൻ എന്നെ ഏല്പിച്ചു... ""

""എന്തോകെയാടാ ഇത്... എനിക്കു പറ്റില്ല.... ""

""നീ കാരണമാണ് ഇതെല്ലാം... നിന്റെ ആഗ്രഹത്തിന് കൂട്ടുനിന്നവരാണ് ഇപ്പോ അപമാനിതനാകാൻ പോകുന്നത്.... നിനക്ക് അവരെ കുറിച്ച് കുറച്ചെങ്കിലും കൺസിഡറേഷൻ ഉണ്ടെങ്കിൽ നീ ഇത് സമ്മതിക്കണം.... ""

ശ്രീക്കു സമ്മതിക്കാതെ വേറെ വഴി ഇല്ലായിരുന്നു...

""മ്മ് എനിക്ക് സമ്മതം... ""

""പെൺകുട്ടി അത്ര മോശം ഒന്നുമല്ല... ഇപ്പോ ഇറങ്ങിപോയവളെക്കാൾ സുന്ദരി തന്നെയാ... നിനക്ക് അറിയുകയും ചെയ്യാം അവളെ... ""

ശ്രീ ചോദ്യഭാവത്തിൽ രാജീവിനെ നോക്കി

""ധാ അവരെല്ലാം എത്തി മണ്ഡപത്തിനടുത്തു... നീ വാ... ഇവിടുത്തെ കഴിഞ്ഞിട്ടു വേണം ഓഡിറ്റോറിയത്തിൽ ചടങ്ങ്.... ""

ശ്രീ വേപഥുവോടെ മണ്ഡപത്തിനു സമീപം എത്തി... മണ്ഡപത്തിലേക്ക് കയറി നിന്നു അവൻ....

    അച്ഛന്റെ കയ്യും പിടിച്ചു അവൾ.... സർവ്വാഭരണ വിഭൂഷിതയായി അമ്മു.... ശ്രീക്കു അതങ്ങീകരിക്കാൻ സമയമെടുത്തു... ശ്രീയും അമ്മുവും പരസ്പരം ഒന്നു നോക്കി ശേഷം തല കുനിച്ചു നിന്നു...നൽകിയ തുളസി മലകൾ ഇരുവരും പരസ്പരം ചാർത്തി.... അമ്മാവൻ നൽകിയ താലി വിറയലോടെ അവൻ കയ്യിൽ വാങ്ങി... ശേഷം അവളുടെ കഴുത്തിലേക്ക് കെട്ടി.... അമ്മു മുഖം കുനിച്ചു കൈകൾ തൊഴുതു പിടിച്ചു നിന്നു...
     താലി കെട്ടികൊണ്ടിരിക്കുമ്പോൾ ശ്രീക്കു കൈകളിൽ ചെറിയ നനവ് അനുഭവപെട്ടു... അമ്മുവിന്റെ കണ്ണുനീരാണ് അതെന്നു മനസിലാക്കാൻ അവനു അധിക സമയം വേണ്ടി വന്നില്ല....

അമ്പലത്തിനു പുറത്തുനിന്നു ഇരുവരും തൊഴുതു.... അമ്മുവിന് സന്തോഷിക്കാനോ സങ്കടപെടാനോ പറ്റുമായിരുന്നില്ല... അര്ഹിക്കാത്തതെന്തോ സ്വന്തമാക്കിയ പോലെ...

    അമ്പലത്തിലെ ചടങ്ങുകൾക്കു ശേഷം എല്ലാവരും ഓഡിറ്റോറിയത്തിലേക്കു വന്നു... എല്ലാവരും മുന്പത്തേക്കാളും സന്തോഷത്തിലാണെന്നു ശ്രീ തിരിച്ചറിഞ്ഞു... ഒരു പക്ഷെ ആരെക്കാളും ഏറെ അമ്മ... എങ്കിലും അമ്മുവിന്റെ പ്രവൃത്തികളിലുള്ള സംശയം ശ്രീക്കു കൂടി വന്നു...

     മണ്ഡപത്തിലെ ചടങ്ങുകൾ പൂർത്തിയായി.. കന്യാദാനത്തിനായി വാര്യർ അമ്മുവിന്റെയും ശ്രീയുടെയും കൈകൾ പരസ്പരം ചേർത്തുവച്ചു...

""എന്റെ മക്കൾ സ്നേഹത്തോടെയും വിശ്വാസത്തോടെയും ഐശ്വര്യത്തോടെയും നൂറുകൊല്ലം ഒന്നായി ജീവിക്കണം... "" വാര്യരുടെ കണ്ണുകൾ തുളുമ്പിയിരുന്നു... അമ്മു അച്ഛന്റെ നെഞ്ചിൽ തല ചായ്ച്ചു കരഞ്ഞുകൊണ്ടേ ഇരുന്നു....

     ഫോട്ടോ സെഷനിലും മറ്റും കൃത്രിമമായി  പുഞ്ചിരി കാട്ടി നിന്നു അവർ... ഇരുവർക്കും മുമ്പത്തെപ്പോലെ തമ്മിൽ അടുത്തു പെരുമാറാൻ കഴിയുന്നില്ല... അമ്മു വല്ലാത്തൊരു അകലം കാട്ടുന്നതായി ശ്രീക്കു തോന്നി... അമ്മുവിന് ഇഷ്ടമുണ്ടായിട്ടു അല്ല ഈ വിവാഹം എന്ന് ശ്രീക്കു തോന്നി.... ശ്രീ അടുക്കൽ നിന്നും മാറിയപ്പോൾ ഇന്ദു അമ്മുവിന് അരികിലേക്ക് വന്നു

""അമ്മു... നീ അഗ്രഗിച്ചതുപോലെ നടന്നില്ലേ... പിന്നെ എന്താ ഒരു സങ്കടം... ""

""ഇല്ല ഇന്ദു... ഇങ്ങനെ ശ്രീയേട്ടനെ സ്വന്തമാക്കാൻ അല്ല ഞാൻ ആഗ്രഹിച്ചത്... ഇപ്പോ അദ്ദേഹത്തിന്റെ മനസ്സിൽ ഞാൻ ഇല്ല... ജീവിതത്തിൽ മാത്രമേ ഉള്ളു  ""

""താൻ പാതി ദൈവം പാതി എന്നല്ലേ... ശ്രീയേട്ടന്റെ ജീവിതത്തിൽ കയറാൻ നിന്നെ സഹായിച്ചത് ഈശ്വരനാണ്... ഇനി മനസ്സിൽ കയറാൻ നീ വിചാരിക്കണം... ഈ മൂക ഭാവം മാറ്റണം ആദ്യം നീ... ""

""എടാ... എനിക്ക് പറ്റുന്നില്ല... ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ പോലെ... ""

""മ്മ് മാറിയ ജീവിതത്തോട് നീതി പുലർത്തിയെ മതിയാവു നീ... കൂടെ ഞാനില്ലേ... ധൈര്യമായി ഇരിക്കു...ധാ ശ്രീയേട്ടൻ വരുന്നു... ഞാൻ പറഞ്ഞതൊന്നും മറക്കണ്ട... ""
ശ്രീ ദൂരെ നിന്നും ഇരുവരെയും വീക്ഷിക്കുനുണ്ടായിരുന്നു... എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നു അവനു മനസിലായി...

""ആഹാ വന്നല്ലോ മണവാളൻ... കൺഗ്രാറ്സ് കേട്ടോ... രണ്ടുപേർക്കും... ""

""താങ്ക്സ് ഇന്ദു.... വൈകിട്ടു വീട്ടിൽ പാർട്ടി ഉണ്ട്... നീ അങ്ങ് എത്തിയേക്കണം... ഫ്രണ്ട് വിളിച്ചില്ലെങ്കിലും ഞാൻ വിളികാം... ""

""ഉറപ്പായും വരും ഏട്ടാ... എന്റെ ചങ്കിനെയാ നിങ്ങളെ ഏൽപിച്ചേക്കുന്നേ... പൊന്നുപോലെ നോക്കണേ... ""

ശ്രീ അതിനു മറുപടിയായി ഒന്നു ചിരിച്ചു...  അമ്മുവിന്  അതൊന്നും ആസ്വദിക്കാൻ പറ്റിയ മൂഡ് ആയിരുന്നില്ല
***********
വൈകിട്ടു വീട്ടിലെ റിസപ്ഷൻ..... സിൽവർ കളർ ലഹങ്കയിൽ അതീവ സുന്ദരി ആയിരുന്നു അമ്മു... അതിനു ഇണങ്ങുന്ന ഒരു സിംപിൾ ഡയമണ്ട് നെക്‌ലേസും അതിനൊത്ത ചെറിയ ഇയർറിങ്‌സും രണ്ടു വളകളും.... ശ്രീ ബ്ലൂ കളറിലെ കുർത്തയും മുണ്ടും... അവനും സുന്ദരനായിരുന്നു അതിൽ...

   സുഭദ്ര മരുമകളെ താഴത്തും തറയിലും വയ്ക്കാതെ കൊണ്ടുനടന്നു... അത് കണ്ടു വാര്യരുടെ കണ്ണുകൾ നിറഞ്ഞു... റിസപ്ഷനു ഇടയിൽ ശ്രീയുടെ കണ്ണുകൾ ഇന്ദുവിനെ തിരഞ്ഞു... അവളാണ് അമ്മുവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി..
ഈ സമയം അമ്മുവിന്റെ ചില ഫ്രണ്ട്‌സ്നു ഒപ്പം നിൽക്കുന്ന ഇന്ദുവിനെ ശ്രീ കണ്ടു.. അവൻ അവിടേക്കു ചെന്നു

""ഇന്ദു.... ""

""ആ...മണവാളൻ ചെത്തു ലുക്കിൽ ആണലോ.... ""

""ഇന്ദു എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്... ""

""പറഞ്ഞോളൂ ശ്രീയേട്ടാ... ""

""നമുക്ക് അങ്ങോട്ട്‌ മാറി നിൽകാം... ""

""മ്മ്... ""
അവർ അല്പം മാറി നിന്നു സംസാരിച്ചു... ശ്രീയുടെ മനസിലുള്ള അമ്മുവിനെ കുറിച്ചുള്ള സംശയങ്ങൾ ശ്രീ ഇന്ദുവിനോട് പങ്കുവച്ചു....

""ശ്രീയേട്ടാ.... അമ്മുവിന് ഏട്ടനെ ഒരുപാട് ഇഷ്ടായിരുന്നു... നേരിൽ കാണും മുൻപ് നിങ്ങളുടെ വിവാഹം സ്വപ്നം കണ്ടിരുന്നു അവൾ... പിന്നീട് നിങ്ങളെ ഈ നാട്ടിൽ കണ്ടപ്പോൾ കണ്ണൻ കൊണ്ടുതന്നതാണ് നിങ്ങളെ എന്നവൾ കരുതി... പക്ഷെ വിവാഹം ക്ഷണിക്കാനായി നിങ്ങൾ അവളുടെ വീട്ടിൽ പോയ ദിവസം... വല്ലാതെ തകർന്നുപോയി അവൾ... പിന്നീട് നിങ്ങളെ മറക്കാൻ വേണ്ടി ശ്രമിച്ചു അവൾ... പക്ഷെ അവൾ പോലും അറിയാതെ നിങ്ങൾ ഒന്നായി..... ഒരുപാട് ഇഷ്ടമാണ് അവൾക്കു ശ്രീയേട്ടനെ ... എന്റെ അമ്മുനെ സ്നേഹിക്കണേ ശ്രീയേട്ടാ.   പാവമാ അവൾ... ""ഇന്ദു ശ്രീയുടെ കൈ പിടിച്ചു കരഞ്ഞു

""മ്മ്... ഞാൻ ഇതൊന്നും ചോദിച്ചെന്നു തത്കാലം അമ്മു അറിയണ്ട... ഇന്ദു പൊയ്ക്കോ... ""കണ്ണു തുടച്ചുകൊണ്ട് ഇന്ദു തിരികെ പോയി....

ശ്രീക്കു ഇപ്പോൾ മനസിലായി... അമ്മുവിന്റെ ഓരോ വാക്കിലും നോക്കിലും അവൾ തന്നോടുള്ള പ്രണയം പറയാതെ പറയുകയാണെന്ന്.... പക്ഷെ തനിക്കു....

തുടരും

സീതാകല്ല്യാണം
ഭാഗം 11
***********

രാത്രിയിൽ  പ്രീതി ഒരു ഗ്ലാസ് പാലും കയ്യിൽ കൊടുത്തു അമ്മുവിനെ ശ്രീയുടെ റൂമിൽ കൊണ്ടാക്കി.... പ്രീതി അമ്മുവിന് വലിയൊരു ആശ്വാസമായിരുന്നു... രാജീവ് സർ ന്റെ വൈഫ്‌ എന്ന നിലയിൽ അമ്മുവിന് പ്രീതിയെ മുൻപേ തന്നെ പരിചയം ഉണ്ടായിരുന്നു... രാജിവ്‌ന്റെ ബെസ്റ്റ് സ്റ്റുഡന്റ് ആയ അമ്മുവിനെ പ്രീതിക്കും വല്യ കാര്യമായിരുന്നു...
അമ്മുവിനെ മുറിയിൽ വിട്ടിട്ടു പ്രീതി താഴേക്കു ചെന്നു... എല്ലാവരും അവിടെ കൂടിയിട്ടുണ്ടായിരുന്നു... അവൾ രാജീവിന് അടുത്തായി ഇരുന്നു

""എല്ലാ ഈശ്വരമാർക്കും നന്ദി പറയുകയാ ഞാൻ... സീതമോളെ മരുമകളായി കിട്ടാൻ ഒരുപാട് ആശിച്ചു ഞാൻ...  അതെനിക്കു വിധിച്ചിട്ടല്ലാന്നു കരുതി സമാധാനിച്ചിരുന്നപ്പോൾ എന്റെ ഈശ്വരന്മാരായിട്ടാണ് ഇന്ന് എനിക്ക് അവളെ തിരികെ തന്നത്... ""ഭദ്ര പറഞ്ഞു

""അപ്പച്ചി... ഈ കുട്ടിയുടെ കാര്യം തന്നെയാ രാജീവേട്ടനും എന്നോട് പറഞ്ഞത് ശ്രീക്കു വേണ്ടി ആലോചിക്കാൻ... ""പ്രീതി സന്തോഷത്തോടെ പറഞ്ഞു...

""ഇതിപ്പോ രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല്.... അല്ലെ ഏട്ടത്തി... ""

""അതേടാ.... പിന്നെ നിനക്ക് നാളെ തന്നെ തിരുവന്തപുരത്തിനു മടങ്ങണോ?? ""

""വേണം ഏടത്തി... ഈ പിള്ളേർക്ക് പ്രൊജക്റ്റ്‌ വരുകയാ... അതിന്റെ ചില പ്രീപറേഷൻസ്.... നിങ്ങൾ എല്ലാം കൂടി അങ്ങോട്ട്‌ പോര്... കുറച്ചുദിവസം അവിടെ കൂടാം... പദ്മനാഭനെയും തൊഴാം... ""

""വരാം... അമ്മ പറഞ്ഞു അമ്മുനെ കുറച്ചുദിവസം തറവാട്ടിൽ നിർത്തണമെന്ന്... അത് കഴിഞ്ഞു വരാം... ""

""അമ്മ വല്യ സന്തോഷത്തിലാ അല്ലേ സുഭദ്രെ.... """ശ്രീയുടെ വല്യച്ഛൻ ചോദിച്ചു

""അതേ ഏട്ടാ... അമ്മുവിനെ അത്രക്ക് അങ്ങ് ബോധിച്ചു അമ്മക്ക്... ""

""അവളെ ആരാ സുഭദ്രേ ഇഷ്ടപ്പെടാതെ.... നിന്റെ മോന്റെ ഭാഗ്യമാണെന്ന് കൂട്ടിക്കോളൂ.. ""
സുഭദ്രയുടെ സഹോദരൻ അഭിപ്രായപ്പെട്ടു

എല്ലാവരും അങ്ങനെ വിവാഹത്തിന്റ വിശേഷങ്ങളും പറഞ്ഞു ഇരുന്നു...

********

അമ്മു ചെറിയൊരു പേടിയോടെ ആണ് ശ്രീയുടെ മുറിയിലേക്ക് കയറിയത്...
ശ്രീയാകട്ടെ അതിലും ടെൻഷനിൽ ആയിരുന്നു... അവൻ ജനലിലൂടെ രാത്രിയുടെ ഇരുട്ടിലേക്ക് നോക്കികൊണ്ടിരുന്നു... കുറച്ചു മണിക്കൂറുകൾ കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു... പക്ഷെ ഈ പുതിയ ജീവിതത്തോട് നീതി പുലർത്താൻ തനിക്കാകുമോ.... ശ്രീ ആകെ ചിന്താകുഴപ്പത്തിലായി...

  അമ്മു പാലുമായി മുറിയിലേക്ക് കയറി.... റൂം ലോക്ക് ചെയ്തു... ശ്രീക്കു അരികിലേക്ക് വന്നു...

""പാൽ... '"അവളുടെ ശബ്ദം വിറച്ചിരുന്നു

""അവിടെ വച്ചേക്കു.. ""പരുഷമായി അവൻ മറുപടി നൽകി...
അമ്മു നിന്നുരുകുകയായിരുന്നു... തീരുമാനം തെറ്റായിപോയോ എന്നുപോലും അവൾ ചിന്തിച്ചു...

""അമ്മു.... ""
ശ്രീയുടെ വിളി കേട്ടു അമ്മു തെല്ലൊരു ഭയത്തോടെ അവനെ നോക്കി...

""നമ്മൾ രണ്ടുപേരും തമ്മിൽ മനസിലാക്കിട്ടു ഇല്ല... കുറച്ചു ദിവസത്തെ പരിചയമേ തമ്മിലുള്ളൂ... പക്ഷെ തന്നെ കുറിച്ച് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ...എങ്കിലും നിനക്ക് എന്നെ കുറിച്ച് അധികം അറിയില്ല എന്നാണ് എനിക്കു തോന്നുന്നത്... തമ്മിൽ അറിയാൻ കുറച്ചു സമയം വേണ്ടി വരും നമുക്ക്....

മാത്രമല്ല... എന്റെ ജീവിതത്തിൽ നിന്നും റോസിനെ അകറ്റാൻ മാത്രമേ എനിക്കു കഴിഞ്ഞിട്ടുള്ളൂ... മനസ്സിൽ നിന്നും മാറ്റാൻ സമയം വേണ്ടി വരും... ഇപ്പോ പഴയതുപോലെ നല്ല കൂട്ടുകാരായി മാത്രം ഇരിക്കാം നമുക്ക്... തനിക്കു അത് സമ്മതമല്ലേ....?? ""

അമ്മു അൽപനേരം ആലോചിച്ചു... ശേഷം മറുപടി പറഞ്ഞു
""അതേ.... സമ്മതം... ""

""തന്റെ പഠനം തനിക്കു തുടരാം... അതിലൊന്നും എനിക്ക് ഒരു പ്രോബ്ലെവും ഇല്ല... ""

""മ്മ്... ""

""എങ്കിൽ കിടന്നോളു...താൻ കട്ടിലിൽ കിടന്നോളു... ഞാൻ സോഫയിൽ കിടന്നോളാം... ""

""വേണ്ട... ശ്രീയേട്ടൻ കട്ടിലിൽ കിടന്നോളു... ""

""നിന്നോട് പറയുന്നത് കേട്ടാൽ മതി... ""ശ്രീ ദേഷ്യത്തോടെ പറഞ്ഞു...
അത് കേട്ടതും അമ്മു വേഗം കട്ടിലിൽ കയറി കിടന്നു... ഒരു ചെറു ചിരിയോടെ ലൈറ്റ് ഓഫ്‌ ചെയ്തു ശ്രീ സോഫയിലേക്ക് കിടന്നു....
**********
പുലർച്ചെ അമ്മു കണ്ണു തുറന്നപ്പോൾ ശ്രീ റൂമിൽ ഇല്ലായിരുന്നു... അവൾ പതിയെ എഴുനേറ്റു താഴേക്കു വന്നു... സുഭദ്ര അടുക്കളയിൽ ആയിരുന്നു...സഹായത്തിനു അമ്മായിയും വല്യമ്മയും ഒക്കെ ഉണ്ടായിരുന്നു...

""ആഹ്... മോൾ എഴുന്നേറ്റൊ... പോയി വേഗം കുളിച്ചു വരൂ... ശ്രീ ജോഗിങ് നു പോയി... ഇപ്പോ എത്തും അവൻ..  എന്നിട്ട് രണ്ടാളും കൂടി ക്ഷേത്രത്തിൽ പോയി വരൂ... ""

""മ്മ് ശെരി അമ്മേ... ""അമ്മു റൂമിലേക്ക് പോയി... ഷെൽഫ് തുറന്നു... അതിൽ അധികവും മോഡേൺ ഡ്രസ്സ്‌ ആയിരുന്നു... റോസിനായി കരുതിയതാകും അമ്മു ഓർത്തു... അവൾ തിരഞ്ഞു തിരഞ്ഞു ഒരു സാരി കിട്ടി... അതുമായി ബാത്ത്റൂമിലേക്ക്‌ പോയി... 
     
കുളിച്ചു വന്നു... കണ്ണാടിക്കു മുന്നിൽ നിന്നു മുടി കോതികൊണ്ട് ഇരുന്നപ്പോളാണ് അവൾ ഓർത്തത്‌ ഇപ്പോ കുറെ ദിവസമായി കണ്ണനെ കാണാൻ പോയിട്ട്... ശ്രീയേട്ടനൊപ്പം വരണം എന്ന് ആഗ്രഹിച്ചിട്ട് നടക്കില്ല എന്നു തോന്നിയപ്പോൾ കണ്ണനോട് ഒരുപാട് ദേഷ്യപ്പെട്ടു.... സാരല്യ ഇന്ന് പോയി മാപ്പ് പറയാം... വെണ്ണയും മാലയും ഒക്കെ കൊടുക്കാം... അവൾ പെട്ടെന്ന് റെഡിയായി...

അപ്പോളാണ് ശ്രീ കയറി വന്നത്... റോസ് നിറമുള്ള സാരിയിൽ അമ്മു അതീവ സുന്ദരിയായി തോന്നി ശ്രീക്കു... അധികം ഒരുക്കം ഒന്നുല്ല... അമ്മ നൽകിയ രണ്ടു വളകൾ കൈയിൽ ഉണ്ട്... കഴുത്തിൽ താലിമാല... കാതിൽ ചെറിയ രണ്ടു കമ്മൽ നെറ്റിയിൽ ചെറിയൊരു പൊട്ടു... അത്രമാത്രം... ഇവളും റോസും തമ്മിൽ ഒരുപാട് ഡിഫറെൻസ് ഉണ്ടെന്നു ശ്രീക്കു തോന്നി ..

""ശ്രീയേട്ടാ അമ്മ പറഞ്ഞു  ശ്രീയേട്ടൻ വന്നിട്ട് അമ്പലത്തിൽ പോകാൻ... ""

""ഇപ്പോ പറ്റില്ല എനിക്കു കുറച്ചു പ്രോഗ്രാം ഉണ്ട്... പിനീട് പോകാം... ""ശ്രീ ദൃതിയിൽ ഷെൽഫ് തുറന്നു... പെട്ടെന്ന് എന്തോ ഓർത്തപോലെ അമ്മുവിനോട് പറഞ്ഞു...

""ഇവിടെ ഇരിക്കുന്നതിൽ അധികവും മോഡേൺ ഡ്രസ്സ്‌ ആണ്... തനിക്കു അത് ഇഷ്ടകില്ലായിരിക്കും... താനും ഒപ്പം പോന്നോളൂ ആവശ്യമുള്ളത് വാങ്ങാം.... ""

അവൾ തലയാട്ടി...അമ്പലത്തിൽ പോകാൻ പറ്റാഞ്ഞതിൽ അവൾക്കു നല്ല വിഷമം ഉണ്ടെന്നു അവനു മനസിലായി....

അവൻ കുളിച്ചുവന്നു... ഇരുവരും റെഡിയായി പുറത്തേക്കു പോയി.. നേരെ പോയത് അവന്റെ ഫ്രണ്ട്‌സ് സ്റ്റേ ചെയ്ത ഹോട്ടലിൽ ആരുന്നു... എല്ലാവർക്കും അമ്മുവിനെ പരിചയപ്പെടുത്തി അവൻ... അൽപനേരം അവരോടൊപ്പം ചിലവഴിച്ചിട്ടു പോകാൻ ഇറങ്ങി അവർ..

കൂട്ടത്തിൽ ഒരാൾ സ്വകാര്യമായി ശ്രീയോട് പറഞ്ഞു...
""ഡ്യൂഡ്.... ഇതാടോ തന്റെ ഗേൾ... എന്ത് സുന്ദരിയാടാ ഈ കുട്ടി... മാത്രമല്ല നല്ല പെരുമാറ്റം..  നിന്റെ റോസും ഇവളും രാവും പകലും പോലെ വ്യത്യാസം ഉണ്ട്... നീ ഭാഗ്യവാനാ കേട്ടോ... ""

ശ്രീക്കു ഒരുപാട് സന്തോഷം തോന്നി... താൻ ജീവിച്ച മോഡേൺ ചിന്താഗതികൾ എല്ലായ്‌പോഴും ശരിയാകില്ല എന്ന് അവനു മനസിലായി...

അവിടെ നിന്നും അവർ നേരെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ പോയി...അവൾക്കു ഇണങ്ങുന്ന ചുരിദാറും സാരിയും ധാവണിയും വാങ്ങി ഒപ്പം അച്ഛനും ഡ്രസ്സ്‌ വാങ്ങി .. ശേഷം അവളെ വണ്ടിയിൽ ഇരുത്തി അവൻ പുറത്തേക്കൊന്നു പോയി... പെട്ടെന്ന് തന്നെ തിരിച്ചെത്തി

"'എവടെ പോയതാ ശ്രീയേട്ടാ... ""

""എനിക്ക് ഇഷ്ടമുള്ളിടത്തു... തനിക്കു ഭാര്യ എന്ന സ്ഥാനം ഞാൻ തന്നിട്ടില്ല... സൊ ആ അധികാരം കാണിക്കണ്ട... "'

""മ്മ്... എങ്കിൽ ഒരു ഫ്രണ്ട് ആയി ചോദിക്കാമല്ലോ.... ""
ശ്രീ അവളെ രൂക്ഷമായി നോക്കി...
പിന്നീട് അമ്മു ഒന്നും പറയാൻ പോയില്ല...
********
നേരെ അവർ പോയത് അമ്മുവിന്റെ വീട്ടിലേക്കു ആയിരുന്നു... വാര്യർക്ക് അവരെ കണ്ടു വളരെ സന്തോഷമായി... അച്ഛനു വാങ്ങിയ വസ്ത്രം അമ്മു അച്ഛനു നൽകി... വാര്യരുടെ കണ്ണുകൾ നിറഞ്ഞു..

""അയ്യേ എന്റെ വാര്യർ കരയുകയോ.... മോശം മോശം ""

""പോടീ കുറുമ്പി... ശ്രീ കുറുമ്പ് കാട്ടിയാൽ നല്ല അടി കൊടുത്തോളൂട്ടോ.... ""

""അച്ഛന്റെ മോളു അത്ര കുറുമ്പി ഒന്നുമല്ല അവിടെ.... ""ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു...

""ഭാര്യേ... വീട്ടിൽ വന്നാൽ ഒരു ചായ പോലും കിട്ടില്ലേ ... ""

""അയ്യോ സോറി ശ്രീയേട്ടാ... ഇപ്പോ തരാം... ""അമ്മു ചായ ഉണ്ടാക്കാനായി അടുക്കളയിലേക്കു പോയി....
അച്ഛന്റെ അടുത്തു വന്നപ്പോൾ എന്താ അഭിനയം... സ്നേഹിച്ചു തകർക്കുവല്ലേ... അമ്മു പിറുപിറുത്തു

""മോനെ.... അമ്മ ഇല്ലാതെ വളർന്നവളാ എന്റെ കുട്ടി..  സുഭദ്ര ആ കുറവ് നികത്തുമെന്നു എനിക്കറിയാം... എങ്കിലും പറയുവാ... എന്റെ കുട്ടിയെ വിഷമിപ്പിക്കല്ലേ മോനെ... ""

""അച്ഛാ... അമ്മു എന്റെ ഭാര്യ ആയതു ഇന്നലെയാണ്.. പക്ഷെ അവളെ ഞാൻ മുൻപേ മനസിലാക്കിയിട്ടുണ്ട്... അച്ഛൻ വിഷമിക്കണ്ട പൊന്നുപോലെ നോക്കിക്കോളാം.. ബാംഗ്ളൂരിൽ അവളുടെ പഠനത്തിന് ആവശ്യമായത് എല്ലാം ചെയ്യാൻ ഏർപ്പാടാക്കിട്ടുണ്ട്... അച്ഛനും ഞങ്ങളോടൊപ്പം വരണം... ഒറ്റക്കു ഇവിടെ നിൽക്കണ്ട... ""

""അത് ഇപ്പോ വേണ്ട മോനെ... എന്റെ കുട്ടി അച്ഛനെ വിളിച്ചുലോ അതുമതി... ""

അപ്പോളേക്കും അമ്മു ചായയായി വന്നു...
""ഭാര്യേ... ഇന്ന് പല്ലി വീണില്ലേ... ""
അമ്മു ഒരു ചമ്മിയ ചിരി പാസാക്കി...
""ശ്രീയേട്ടാ അച്ഛനുള്ള ഫുഡ്‌ കൂടി ഉണ്ടക്കിട്ടു പോകാം?? ""

""മ്മ് ശെരി... ""

""മോൻ അമ്മുന്റെ റൂമിൽ പോയി വിശ്രമിച്ചോളൂ... ""

""ശെരി അച്ഛാ... ""

ശ്രീ അമ്മുവിന്റെ മുറിയിലേക്ക് വന്നു.. നല്ല വൃത്തിയുള്ള മുറി... ഷെൽഫിൽ ധാരാളം പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു.. അമ്മുവിന്റെ നിറയെ ഫോട്ടോസ് ഉണ്ട് റൂമിൽ.... മേശമേൽ ഒരു ഡയറി തുറന്നു വച്ചിരിക്കുന്നു.....

    """"ശ്രീയേട്ടന്റെ വിവാഹമാണ് ഇന്ന്... പോകാൻ ഇഷ്ടമുണ്ടായിട്ടു അല്ല... ഞാൻ എല്ലാം മറന്നു എന്ന് വാര്യരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം... അങ്ങനെ മറക്കാനെനിക്ക് കഴിയുമോ കണ്ണാ... എവിടെ ആണെങ്കിലും ശ്രീയേട്ടൻ സന്തോഷമായി ഇരിക്കണം... """""

ശ്രീ ഡയറി മുഴുവൻ വായിച്ചു... അവളുടെ സ്നേഹം അവന്റെ കണ്ണു നിറയിച്ചു... അവൻ അവളുടെ കട്ടിലിൽ കയറി കിടന്നു...

""ശ്രീയേട്ടാ... പോകണ്ടേ നമുക്ക്... ""
അമ്മു വിളിച്ചപ്പോളാണ് ശ്രീ ഉണർന്നത്...
""മ്മ് പോകാം... ""
അങ്ങനെ അവർ പോകാനിറങ്ങി..
""ഇന്ന് തന്നെ പോകണോ മക്കളെ... ""

""അവിടെല്ലാരും വന്നിട്ടുണ്ട് അച്ഛാ... നാളെ രാവിലെ എല്ലാവരും പോകും...അതിനു ശേഷം കുറച്ചു ദിവസത്തേക്ക് ഇവിടെ വന്നു നിൽകാം ഞങ്ങൾ... ""
""മ്മ് ശെരി മക്കളെ... ""

തിരികെ വീട്ടിലെത്തി അമ്മു പ്രീതിക്കും കുട്ടികൾക്കും ഒപ്പം ചേർന്നു... ശ്രീ രാജീവിനൊപ്പവും... എല്ലാവരും ഒരുമിച്ചു ആഹാരം കഴിച്ചു... വൈകുന്നേരം ആയപോളെക്കും രാജീവും പ്രീതിയും അമ്മാവനും...ചെറിയച്ഛനും ഫാമിലിയും മടങ്ങി... മറ്റുള്ളവർ അടുത്ത ദിവസം രാവിലെ പുറപ്പെടാം എന്ന തീരുമാനത്തിലെത്തി...

""സീതാ... അമ്പലത്തിൽ വരുന്നെങ്കിൽ റെഡി ആകു... ""

""മ്മ്... ധാ ഇപ്പോ വരാം ശ്രീയേട്ടാ... ""

ശ്രീ വാങ്ങിക്കൊടുത്ത പീച് നിറമുള്ള സാരി ഉടുത്തു... നെറ്റിയിൽ ഒരു ചെറിയ പൊട്ടും  സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമവും ഇട്ടു ഒരുങ്ങി ഇറങ്ങി അവൾ...
********
ഇരുവരും അമ്പലത്തിൽ എത്തി... സന്ധ്യാസമയം ആകാശത്തിൽ നിറങ്ങൾ ചാലിച്ചു.... അതിന്റെ ശോഭ തന്റെ പെണ്ണിലും പടർന്നിരിക്കുന്നു എന്ന് ശ്രീക്കു തോന്നി...

""കണ്ണാ അവിടെ ഉള്ളവർ എല്ലാം നല്ല ആളുകളാണ്... ഒരുപാട് ഇഷ്ടായി... മുത്തശ്ശിക്കും എന്നെ ഒരുപാട് ഇഷ്ടാണ്... ഒരുപാട് സമ്മാനങ്ങൾ എനിക്ക് കൊണ്ടുതന്നു മുത്തശ്ശി... വാര്യരും ഞാനും മാത്രമുള്ള ജീവിതത്തിൽ  ഒരുപാട് സ്വന്തങ്ങൾ ഇപ്പോ നീ എനിക്ക് തന്നു... എല്ലാത്തിനും ഒരുപാട് നന്ദി ഉണ്ട് കണ്ണാ....

കണ്ണാ... ശ്രീയേട്ടനൊപ്പം നല്ലൊരു ജീവിതം കൂടി നൽകണേ എനിക്ക്.... """

    അമ്മു തന്റെ കണ്ണനോട് വിശേഷങ്ങൾ പറയുകയാണ്....
അത് നോക്കി നിന്നപ്പോൾ ചിരി വന്നു ശ്രീക്കു... പെട്ടെന്ന് അമ്മു കണ്ണു തുറന്നു... തന്നെ നോക്കി ചിരിക്കുന്ന ശ്രീയെ കണ്ടു... കൃത്രിമ കോപം നടിച്ചു അവളെ... പ്രാർത്ഥിച്ചു കഴിഞ്ഞു പ്രസാദം വാങ്ങി...

""പോകാം ശ്രീയേട്ടാ... ""

""മ്മ്... അമ്മു.... ഒരു നിമിഷം... ""
അമ്മു തിരിഞ്ഞു നോക്കി... ശ്രീ ഒരു കാൽ മുട്ടുമടക്കി തറയിൽ ഇരുന്ന്... പോക്കറ്റിൽ നിന്നും ഒരു റിങ് എടുത്തു അമ്മുവിന് നേരെ നീട്ടി....

""വിൽ യു ബി മൈ ബെറ്റർ ഹാഫ്... """

അമ്മു അത്ഭുതപ്പെട്ടു... ഇത് സത്യമോ മിഥ്യയോ എന്നറിയാതെ...അമ്പരപ്പ് വിട്ടുമാറിയപ്പോൾ അവൾ തെല്ലൊരു നാണത്തോടെ തന്റെ വലതു കൈ അവനു നേരെ നീട്ടി.... അവൻ ആ മോതിരം അമ്മുവിന്റെ കൈകളിൽ അണിയിച്ചു...ശ്രീ  എഴുനേറ്റു നിന്നു...അമ്മുവിന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു...അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു...

""നിന്റെ ഇഷ്ടം ഇനിയെങ്കിലും ഞാൻ മനസിലാക്കിയില്ലെങ്കിൽ പിന്നെ ഞാനൊരു മനുഷ്യനല്ല അമ്മു....ഈ കണ്ണൻ കാട്ടി തന്നതാ നിന്നെ... കണ്ണന്റെ മുന്നിൽ വച്ചു തന്നെ സ്വന്തമാക്കണം എന്ന് തോന്നി... അതാ അല്പം പരുഷമായി പെരുമാറിയെ... സോറി കേട്ടോ... ''

""ഇതിനുള്ള പണിഷ്മെന്റ് ഞാൻ വീട്ടിൽ വന്നിട്ട് തരാട്ടോ.... ""
ചിരിച്ചുകൊണ്ട് ശ്രീ അവളെ ചേർത്ത് പിടിച്ചു തിരികെ നടന്നു.....

      നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അമ്മു തിരികെ നോക്കി... കണ്ണൻ അപ്പോളും അവരെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.... എല്ലാം ചെയ്ത കള്ളക്കണ്ണന്റെ കുസൃതി നിറഞ്ഞ പുഞ്ചിരി.
*******
അമ്മുവും ശ്രീയും അവരുടെ ജീവിതം കണ്ണന്റെ അനുഗ്രഹത്തോടെ തുടങ്ങട്ടെ...  അമ്മുവിനെ ഇഷ്ടപെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു... വീണ്ടും കണ്ടുമുട്ടാം.

    സ്നേഹപൂർവ്വം......

അരുന്ധതി ആദി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്