ഒരു കുടുംബത്തിലെ നേർക്കാഴ്ചകൾ

ഒരു കുടുംബത്തിലെ നേർക്കാഴ്ചകൾ
....

""നിങ്ങൾ ഒരാണാണോ മനുഷ്യാ.. അമ്മയും അച്ഛനും അവിടെ കിടന്ന് ഒച്ച വെയ്ക്കുന്നത് നിങ്ങളും കണ്ടതല്ലേ..""

"കലി തുള്ളി കൊണ്ട് അവൾ മുറിയിലേക്ക് കടന്നു വന്നു.. "

""എന്റെ മീനു.. നീ ലൈറ്റ് ഓഫാക്ക് സമയം ഒരു പാടായി ഇവിടെ കിടന്ന് തുള്ളുന്നതെന്തിനാ... അമ്മയുടെയും അച്ഛന്റെയും മുന്നിൽ ഒരക്ഷരം മിണ്ടില്ലല്ലോ എന്നിട്ട് ഇവിടെ വന്ന് എന്നെ മെക്കിട്ട് കേറും.... ""

""മിണ്ടാൻ നിങ്ങൾ അനുവദിച്ചിട്ടു വേണ്ടേ.. അപ്പോഴെക്കും കണ്ണടച്ച് കാണിക്കും

"അച്ഛന്റെ മാറത്ത് കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന കണ്ണനെ അവൾ എടുത്തു താഴെ തറയിൽ വിരിച്ച കിടക്കയിൽ കിടത്തി. ലൈറ്റ് ഓഫാക്കി വന്നു കിടന്നു. അവരുടെ മൗനത്തിന് അധികനേരം ആയുസുണ്ടായില്ല.. മീനു വിതുമ്പുകയാണ് ആ നിശബ്ദതയിൽ അവളുടെ വിതുമ്പൽ ഒരു തേങ്ങലായ് ആ മുറിയിൽ ഒഴുകി നടന്നു..

"" മീനു ...എന്തിനാണ് കരയുന്നത്..? അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവൾ അവന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു... സഹിക്കണില്ല മനുവേട്ടാ.. എത്ര നാളായിങ്ങനെ കുത്തുവാക്ക് കേട്ട് ജീവിക്കുക ... പാവം കുട്ടികൾക്ക് പോലും അച്ചമ്മയോടും അച്ഛാച്ചനോടും ദേഷ്യായി തുടങ്ങി.. പാവങ്ങൾ അവറ്റങ്ങൾ കേൾക്കല്ലേ എന്നെ വഴക്കു പറയുന്നത്.""

"മീനൂ എന്താ പ്രശ്നം .... ഇന്ന് ഒച്ചപ്പാട് ഉണ്ടാകാൻ എന്താണ് കാരണം ..? ""
"""ചേട്ടന്റെ ഒരു പുന്നാര പെങ്ങളുണ്ടല്ലോ അവൾ ഒറ്റരുത്തിയാണ് ഇതിനെല്ലാം കാരണം... അവളുടെ കെട്ടിയോന്റെ തുണിം കോണം ഞാൻ കഴുകി കൊടുത്തില്ല എന്നും പറഞ്ഞ്.. അവൾ ഈ കുടുംബം തകർത്തേ അടങ്ങു""

"". അവള് അതിന് ഇവിടെ വന്നിട്ട് കുറെ ദിവസായില്ലോ..."".

"വരണതെന്തിനാ ഇരുപത്തിനാലു മണിക്കൂറും അമ്മേ മോളും ഫോണിൽ അല്ലേ.. ഈ കൊച്ച് അപ്പിട്ടത് ഒന്നു കഴുകാൻ വരെ അമ്മയ്ക്ക് സമയമില്ല.. അതിനും ഞാൻ അടുക്കളേന്ന് പണിടെ ഇടയിൽ വരണം ഇങ്ങനേണേൽ മനു വേട്ടാ ഞാൻ എന്റെ വീട്ടിലേയ്ക്ക് പോകും സഹിക്കണതിന് ഉണ്ട് ഒരു പരിധി...
""പെങ്ങളേം വിളിച്ച് ഇവിടെ സന്തോഷമായി ജീവിച്ചോളു.... ഞാനും എന്റെ മോനും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല...""

. അവളുടെ കണ്ണുനീർ മനുവിന്റെ നെഞ്ചിൽ പടർന്നു.. അവൻ അവളെ ആശ്വസിപ്പിച്ചു ..

""എല്ലാം ശരിയാകും മോളെ... എനിയ്ക്ക് വേണ്ടിയെങ്കിലും നീ ഒന്ന് ക്ഷമിക്കു.. എല്ലാം കണ്ടില്ല കേട്ടില്ല എന്ന് കരുതിയാൽ മതി..""

""ഏട്ടന്റെ സ്നേഹം ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിന്ന് ഇവിടെ പിടിച്ചു നിൽക്കുന്നത് ഇല്ലെങ്കിൽ ഒരു മുഴം കയറിൽ അവസാനിപ്പിച്ചേനെ ..

 "ഏട്ടന് അറിയോ. ഞാൻ ഇതുവരെ ഏട്ടനോട് പറയാതിരുന്നതാണ് .. "

വിശ്വേട്ടൻ ആൾ ശരിയല്ല പലപ്പോഴും ഉച്ച സമയങ്ങളിൽ ഓട്ടം കഴിഞ്ഞ് ലോറിയും കേറ്റിയിട്ട് ഇവിടെയാണ് വിശ്രമിക്കുക.. മിക്കപ്പോഴും അമ്മയുടെയും എല്ലാവരുടെയും ഊണ് കഴിഞ്ഞാലും എന്തെങ്കിലും ഞാൻ ഉണ്ടാക്കി കൊടുക്കണം... അവിടെയിരുന്ന് കൽപ്പിക്കും മുട്ട പൊരിക്കണം.. ചമ്മന്തി...
അതെല്ലാം പോട്ടേ എന്ന് വയ്ക്കാം.. എന്റെ ആവശ്യമില്ലാത്തോടെയ്ക്കുള്ള നോട്ടം. അതും പോരാഞ്ഞിട്ട് കൊള്ളിവെച്ചുള്ള വാക്കുകളും..
 കഴിഞ്ഞ ആഴ്ച ഇതുപോലെ ഇവിടെ വന്നു ..അന്ന് അമ്മ കുടുംബശ്രീ മീറ്റിങ്ങിന് പോയേക്കേരുന്നു.അന്നേരം ഇങ്ങേര് എന്റെ മുന്നിൽ വെച്ച് ഷർട്ടും മുണ്ട് ഊരിഞ്ഞിട്ട് പറയാ ഇതൊന്നു കഴുകിത്താ. ഇതിൽ മുഴുവൻ ഓയൽ ആയി എന്ന്...
ഒരു നിക്കർ ഇട്ട് അങ്ങിനെ നിൽക്കുന്നു. എന്റെ ദേവീ... ആരെങ്കിലും കണ്ടു വന്നാൽ എന്തോ വിചാരിക്കും ഏട്ടൻ പറ.. എന്റെ ഏട്ടൻ പോലും എന്നോട് അങ്ങിനെ ആജ്ഞാപിച്ചിട്ടില്ല. ഞാൻ കൊച്ചിനേയും എടുത്ത് രാധേച്ചിയുടെ വീട്ടിൽ പോയിരുന്നു.. അമ്മ വന്നപ്പോൾ വിശ്വേട്ടൻ അമ്മയോട് കൂട്ടി പറഞ്ഞു കാണും. അതാണ് ഇന്ന് നടന്ന അങ്കം.. ""

""എട്ടാ ഏട്ടന് കോയമ്പത്തൂർക്ക് പോകാതിരുന്നു കൂടെ ...നാട്ടിൽ എന്തെങ്കിലും കൂലി പണി എടുത്ത് ജീവിക്കാം. എനിക്ക് സന്തോഷം മതി. വേറെ ഒന്നും വേണ്ട. ആണൊരുത്തൻവീട്ടിൽ ഇല്ലാത്തതുകൊണ്ടാണ്. ഇവിടെ ഇങ്ങിനൊക്കേ..""

അവളെ മാറോടടക്കിപ്പിടിച്ച് അവൻ നെറ്റിയിൽ ഒരുമ്മ നൽകി.. ഞാൻ ഇനി എവിടെയും പോകുന്നില്ല.. ഇനി ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാവും.....""

""ഞാനിനി എന്താണ് വേണ്ടത് ഏട്ടൻ പറ. എനിയ്ക്ക് ഈ വീട്ടിൽ വേറെ ആരു പറയുന്നതിലും വിശ്വാസമില്ല.. ""
അവളുടെ ചെവിയിൽ അവന്റെ ഹൃദയമിടിപ്പിന്റെ ഈരടികൾ മുഴങ്ങി..

"" നാളെ നേരം വെളുക്കട്ടേ.. ഞാൻ ചിലത് മനസ്സിൽ കണ്ടിട്ടുണ്ട് നീ ധൈര്യമായിട്ടുറങ്ങ് മീനു...
""ആ ഉറപ്പിൻമേൽ ആ മിനുസമാർന്ന രോമക്കെട്ടിൽ തല വെച്ച് അവളങ്ങിനെ ഉറങ്ങി....

അവൾ രാവിലെ ഉന്നർന്ന് കുളിച്ച് അടുക്കളയിൽ കയറി മനുവേട്ടൻ എഴുനേറ്റിട്ടില്ല .. അവൾ തിരക്കിട്ട് അരിയിടാൻ വെള്ളം വെച്ചു .. ഒരടുപ്പിൽ ചായയും. അച്ഛൻ എഴുന്നേൽക്കുമ്പോൾ പത്രത്തിന്റെ കൂടെ ചായ വേണം അത് നിർബന്ധമാണ്.

മനു എഴുന്നേറ്റപ്പോൾ മീനു ഇല്ല .. പാവം അടുക്കളയിലാവും ശല്യപ്പെടുത്തേണ്ട . എന്ന് കരുതി. അവൻ മൊബെൽ എടുത്ത് രാമേട്ടനെ വിളിച്ചു..
""ഏന്താ മനോജേ.. രാവിലെ..
രാമേട്ടാ.. ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു വാടകയ്ക്ക് ഒരു വീട് വേണം. കയ്യിൽ വല്ലതും ഉണ്ടോ..""
""എന്താ ഇപ്പോ പെട്ടന്ന്"

""  ഇവിടെ ഒട്ടും ശരിയാവില്ല. കുറേ.. നോക്കി രാമേട്ടാ..""

"എന്റെ മനോജേ.. പറയുന്നതു കൊണ്ട് വിഷമം തോന്നരുത്. ആ പെണ്ണായത് കൊണ്ട് അവിടെ പിടിച്ച് നില്ക്കുന്നതാ വേറെ വല്ല . പെണ്ണുങ്ങളാണേൽ എന്നേ ഇറങ്ങിയിട്ടുണ്ടാകും. നീ ഇവിടെ ഇല്ലാത്ത കാരണം. നിനക്കൊനും അറിയാത്തതാ.. ഞാൻ ഒരിക്കൽ അവിടെ പോയിരുന്നു .. ആ കുട്ടിയെ തെറി വിളിക്കുന്നത് കേട്ടിട്ടന്റെ തൊലി ഉരിഞ്ഞു പോയി ..
എന്തായാലും. നീ ഇപ്പോൾ എടുത്ത തീരുമാനം നന്നായി.. ആ കുട്ടിയ്ക്ക് മനസ്സിന് ഒരു സമാധാനമെങ്കിലും കിട്ടുവല്ലോ .""..

""പിന്നെ ഒരു വീട് ഉണ്ട് നമ്മടെ ഞാറേൽ ഔസേപ്പിന്റെ വീട് .. വീട്ടിൽ ആരും മില്ല.. പിള്ളേര് അമ്മച്ചിനെ അങ്ങു . അമേരിക്കയിലേക്ക് കൊണ്ടു പോയി ... ചെറിയ വാടക കൊടുത്താൽ മതി.. എന്നെ ഏൽപ്പിച്ചിരിക്കാ... നീ കയ്യും വീശി വന്നാൽ മതി.. എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്.""

.രാമേട്ടനോട് നന്ദി പറഞ്ഞ് അവൻ അടുക്കളയിലോട്ട് നടന്നു...കെട്ടുപോയ തീ കത്തിക്കാൻ പെടാപെടു ന്ന അവളുടെ തോളിൽ കൈ വച്ചു പറഞ്ഞു .. അത് വിട്ടേക്കു .. സാധനങ്ങളെല്ലാം .. എടുത്ത് വയ്ക്കു.. പുതിയ ഒരു വീട് ശരിയാക്കിയിട്ടുണ്ട് നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങണം..

അവൾ കേട്ടപാതി കേൾക്കാത്ത പാതി .. എല്ലാം എടുത്തു .. റെഡിയായി വന്നു..

സോഫയിൽ ഇരുന്ന് അമ്മ അവരെ മാറി മാറി നോക്കി...

""എങ്ങോട്ടോ .. കെട്ടിയോനും കെട്ടിയോളും"" ..?

""ഞങ്ങൾ ഇറങ്ങാണ് അമ്മേ..

എന്നെങ്കിലും അമ്മയ്ക്ക് ഞങ്ങളെ കാണണമെന്ന് തോന്നുന്നുണ്ടെങ്കിൽ!  അങ്ങോട്ട് വരാം.. ആ വാതിൽ തുറന്ന് കിടക്കും .. വരുമ്പോൻ മക്കളെ സ്നേഹിക്കുന്ന ഒരമ്മയായിട്ട് വേണം വരാൻ... ഇത്രയും  പറഞ്ഞു  കരഞ്ഞുകൊണ്ടവർ പടിയിറങ്ങി.....

 ദീപു ...

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്