മതിലുചാട്ടം

#മതിലു_ചാട്ടം

രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം വിഷ്ണു  ആരും കാണാതെ അഞ്ജുവിന്റെ വീട്ടിലേക്ക് പോകാനായി പുറകു വശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി..

"വിഷ്ണുവിന്റെ കാമുകിയാണ്  അഞ്ചു.. അവന്റെ രാത്രിയുള്ള മതിലു ചാട്ടം തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.. വിഷ്ണുവിന്റെ വീടിനോട് ചേർന്നാണ് അവളുടെ വീട്... അഞ്ചുവും കുടുംബവും അവിടെ താമസിക്കാൻ വന്നിട്ട് നാലു വർഷമെ ആയിട്ടുള്ളൂ..."

അങ്ങനെ പതിവു പോലെ അന്ന് രാത്രി വിഷ്ണു രാത്രി പുറത്തിറങ്ങി.. അവളുടെ വീടിന്റെ മതിലു ചാടുന്നതിന് മുമ്പ് ഒരു സിഗരറ്റ്(പുകവലി ആരോഗ്യത്തിന് ഹാനിഹരം) വലിക്കുന്ന സ്വഭാവമുണ്ട്.. അങ്ങനെ അടുക്കള മതിലും ചാരി നിന്നു കൊണ്ട് വലിക്കുമ്പോ ആണ് വിഷ്ണു ആ കാഴ്ച കണ്ടത്..
"അവളുടെ വീടിനോട് ചേർന്നുള്ള മതിലിന്റെ അരികിൽ നിന്നുകൊണ്ട് തലവഴി പുതപ്പ് മൂടിയ ഒരാള് അവളുടെ വീട്ടിലേക്ക് ചാടാൻ നോക്കുന്നു..."

"അമ്പടാ കള്ളാ, അപ്പോ നീയാണല്ലേ ഇൗ നാട്ടിൽ മോഷണം നടത്തുന്നത്.. ഇവനെ കയ്യോടെ പിടിച്ചാ അഞ്ജുവിന്റെ വീട്ടുകാരുടെ മുന്നിൽ ഒരു വിലയാവും...!" എന്നും പറഞ്ഞ് നല്ലൊരു തടി കഷണവും എടുത്ത് പതുങ്ങി പതുങ്ങി അയാളുടെ പുറകിൽ ചെന്നു..എന്നിട്ട് തലമണ്ട നോക്കി ഒരെണ്ണം കൊടുത്തു..

അപ്പോ തന്നെ "കള്ളൻ, കള്ളൻ," എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..

അപ്പോഴാണ് ഞാൻ അയാളുടെ പുതപ്പ് ശ്രദ്ധിച്ചത്, നല്ല പരിചയമുള്ള പുതപ്പ്..അത് മാറ്റി നോക്കിയതും എന്റെ കിളി പറന്നു എന്ന് പറഞ്ഞാ മതിയല്ലോ..!

"വേറാരുമല്ല എന്റെ അച്ഛൻ തന്നെ."  ഈശ്വര വീട്ടുകാര് ഓടി കൂടിയാ മതിലിന്റെ അടുത്ത് കിടക്കുന്നത് കണ്ടാൽ പണി ആവൂലോ എന്ന് വിചാരിച്ച് അച്ഛനെ ഒരു വിധം പൊക്കി എടുത്ത് വീടിന്റെ പടിയിൽ കൊണ്ടിട്ടൂ..

എന്നിട്ട് വീണ്ടും ഉറക്കെ വിളിച്ച് പറഞ്ഞു, "അയ്യോ അമ്മേ ഓടി വായോ, ദേ അച്ഛൻ പടിയിൽ വീണു.." അപ്പോഴേക്കും അഞ്ചുവും വീട്ടുകാരും ഉണർന്നിരുന്നു...അവരും പുറത്തിറങ്ങി..

അമ്മയും ചേട്ടനും അപ്പോ തന്നെ ലൈറ്റ് ഒക്കെ ഇട്ടു കൊണ്ട് പുറത്തേക്ക് വന്നു..അമ്മ "അയ്യോ എന്താടാ വിഷ്ണു അച്ഛന് പറ്റിയതെന്നും" ചോദിച്ച് കൊണ്ട് അച്ഛനെ കെട്ടി പിടിച്ചു..

ചേട്ടൻ അകത്ത് പോയി മൊന്തയിൽ വെള്ളവുമായി വന്നു..
അപ്പുറത്ത് നിന്ന് അഞ്ജുവിന്റെ അച്ഛനും അമ്മയും ഓടി ഇവിടെ വന്നു...അവള് മതിലിനപ്പുറം നിന്നതെ ഉള്ളൂ..

"എന്താ വിഷ്ണു കള്ളൻ കള്ളൻ എന്ന് വിളിച്ചത്...?" അഞ്ജുവിന്റെ അമ്മയാണ് ചോദിച്ചത്..

അയ്യോ കള്ളനല്ല ചേച്ചി, ഞാൻ പടിയിൽ അച്ഛൻ വീണു കിടക്കുന്നത് കണ്ടപ്പോ പെട്ടന്ന്...!
അതും പറഞ്ഞ് ചേട്ടനും ഞാനും അമ്മയും കൂടി അച്ഛനെയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് തിരിച്ചു..

ഭാഗ്യത്തിന് അച്ഛന്റെ തലയിൽ അഞ്ച് സ്റ്റിച്ച് ഉണ്ടായിരുന്നുള്ളൂ.. നേരം വെളുത്തപ്പൊഴേക്കും മരുന്നിന്റെ ക്ഷീണമൊക്കെ മാറി അച്ഛന് ബോധം വന്നു..

അപ്പോ തന്നെ അമ്മ അച്ഛനെ ചോദ്യം ചെയ്യലും തുടങ്ങി..
"നിങ്ങളെന്തിനാ മനുഷ്യാ ഇന്നലെ രാത്രി പുറത്തിറങ്ങിയത്...?"

അച്ഛൻ പതിയെ എന്നെയൊന്നു നോക്കി..എന്നിട്ട് അമ്മയോടായി പറഞ്ഞു, "ദേ നിന്റെ ഇൗ മകൻ രാത്രി പുറത്തേക്ക് പോകുന്നത് കണ്ടിട്ട് പുറകെ പോയതാ.."

അഹാ നീ എന്തിനാ വിഷ്ണു പുറത്ത് പോയത്...?

"അമ്മേ അത്....!"

നിന്നോട് ചോദിച്ചത് കേട്ടില്ലേ..?

വെറുതെ ഓരോന്നും പറഞ്ഞ് കാര്യങ്ങള് കൂടുതൽ വഷളാക്കേണ്ട എന്ന് വിചാരിച്ച് വിഷ്ണു പറഞ്ഞു, "അമ്മേ സത്യം പറയാലോ ഞാൻ രാത്രി ഒരു സിഗരറ്റ് വലിക്കാൻ വേണ്ടി പുറത്തിറങ്ങിയത് ആണ്.."

"ങ്ങേ സിഗരറ്റ് വലിക്കാൻ തുടങ്ങിയോ നീ...? എല്ലാരും കൂടി എന്റെ സമാധാനം കളയെ ഉള്ളൂ" എന്നും പറഞ്ഞ് അമ്മ ഫ്ലാസ്കും എടുത്ത് ചായ വാങ്ങാൻ പുറത്ത് പോയി..

ആ തക്കത്തിന് ഞാൻ അച്ഛന്റെ അടുത്ത് ചെന്നിട്ട് ചോദിച്ചു, "ആഹാ കൊള്ളാലോ മോനെ അച്ഛാ, ഇപ്പൊ എന്നെ കുറ്റക്കാരൻ ആക്കിയിട്ടു അച്ഛൻ രക്ഷപെട്ടു അല്ലെ.."

അച്ഛന്റെ മുഖത്ത് ഒരു വളിച്ച ചിരി മാത്രമേ അപ്പോ വന്നുള്ളൂ..

"അച്ഛാ മര്യാദക്ക് സത്യം പറഞ്ഞോ, എന്തിനാ ഇന്നലെ രാത്രി തലയും മൂടി അവരുടെ വീടിന്റെ മതിലു ചാടാൻ പോയത്...?"

എടാ മോനേ അത് അച്ഛൻ....!

"പറഞ്ഞില്ലെങ്കിൽ ഞാൻ ഇപ്പൊ പറയും അമ്മയോട്.. പിന്നെ അച്ഛന്റെ ഇൗ അഞ്ച് സ്റ്റിച്ച് പത്താവും...അറിയാലോ അമ്മേടെ സ്വഭാവം..."

വേറെ നിവൃത്തി ഇല്ലാതെ അച്ഛൻ കാര്യങ്ങള് പറഞ്ഞു തുടങ്ങി..
"മോനെ വിഷ്ണു, ഒരച്ഛൻ മകനോട് ഇതൊക്കെ എങ്ങനെയാ പറയുന്നത്..! അപ്പുറത്തെ അഞ്ജുവിന്റെ അമ്മയെ എനിക്ക് മുമ്പേ തൊട്ടേ അറിയാം.. സ്കൂൾ കാലം മുതലേ ഞങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നൂ.. എട്ട് വർഷം പ്രണയിച്ചു.. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, അവളുടെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മിൽ ഉള്ള സൗന്ദര്യ പിണക്കത്തിന് ഞങ്ങളുടെ ബന്ധത്തിന് വിടവ് വീണു..
അന്ന് എനിക്ക് വലിയ ധൈര്യമൊന്നും ഉണ്ടായിരുന്നില്ല..അത് കൊണ്ട് വിളിച്ചിറക്കി കൊണ്ടു വരാൻ പറ്റിയില്ല..കിരീടം സിനിമയിൽ പാർവതിയെ കെട്ടിക്കൊണ്ട് പോവുമ്പോ മോഹൻലാൽ നോക്കി നിൽക്കുന്നത് പോലെ ഞാനും നോക്കി നിന്നു...

പിന്നീടാണ് നിന്റെ അമ്മയെ കെട്ടിയത്..അവളോട് ഞാൻ എന്റെ പഴയ പ്രണയം തുറന്ന് പറഞ്ഞു...അതും ആദ്യ രാത്രിയിൽ തന്നെ..പിന്നീട് തോന്നി പറയാണ്ടായിരുന്നൂ എന്ന്..നിന്റെ അമ്മക്ക് അന്ന് തുടങ്ങിയതാ എന്നെ സംശയം..അത് ഇന്നും ഉണ്ട്..

എന്റെ പൊന്നു മോനെ ഇത് അമ്മ അറിഞ്ഞാൽ പിന്നെ മോൻ അച്ചനൊരു കുഴി വെട്ടിയാ മതി.."

"അച്ഛന്റെ പ്രണയ കഥ കേട്ട് വിഷ്ണു അന്തം വിട്ട് ഇരിക്കുകയാണ്..."

പെട്ടന്ന് അമ്മ ചായയുമായി കയറി വന്നു..

വിഷ്ണു പെട്ടന്ന് പറഞ്ഞു, " അമ്മേ ഇൗ മരുന്ന് വാങ്ങിട്ട് വരോ..? എനിക്ക് ഒട്ടും വയ്യമ്മെ, അതാ.. താഴെ ചേട്ടൻ ഉണ്ട്..ഞാൻ വിളിച്ചു പറയാം.."

അമ്മക്ക് വയ്യായ്‌ക ഒന്നും ഇല്ലാ അല്ലെടാ.."അതും പറഞ്ഞ് അമ്മ മരുന്ന് വാങ്ങാൻ പോയി...

"ആ മിസ്റ്റർ അച്ഛൻ, ബാക്കി പറ കേൾക്കട്ടെ...അച്ഛൻ ആള് പുലി ആയിരുന്നു അല്ലെ.."

എന്ത് പറയാനാ മോനെ..നാല് വർഷം മുമ്പ് അവര് ഇവിടെ താമസം മാറി വന്നപ്പോ അവളെ തനിച്ചൊന്ന് കാണാൻ ഒരു മോഹം...അതാ  എന്നും മതിലു ചാടി പോകുന്നത്..

"ങ്ങേ അപ്പോ അച്ഛൻ എന്നും പോവാറുണ്ട് അല്ലെ..?"

അയ്യോ എന്നും ഇല്ലടാ..വല്ലപ്പോഴും..പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് പഴയ സ്നേഹമൊന്നും ഇല്ലാടാ..

"ആ ബെസ്റ്റ്..."

മോനെ നീ അമ്മയോട് പറയല്ലെട്ടോ..

"അല്ല അച്ഛന് അച്ഛന്റെ കാമുകിയോട് പകല് കണ്ട് സംസാരിച്ചാ പോരെ...!"

"എന്റെ പൊന്നോ വേണ്ടാടോ..നിന്റെ അമ്മ കണ്ടാ തീർന്നു..അല്ല വിഷ്ണു നീ കുറെ നേരമായി എന്നെ ഭീഷണിപ്പെടുത്തുന്നു..നീ എന്തിനാ ഇന്നലെ രാത്രി പുറത്തിറങ്ങിയത്...?"

അത് കേട്ട് ഒരു ചിരിയോടെ വിഷ്ണു പറഞ്ഞു, "അച്ഛാ എനിക്ക് ഇനി ഒന്നും ഒളിച്ച് വെക്കേണ്ട കാര്യമില്ല..ഞാനും അഞ്ചുവും ഇഷ്ടത്തിലാ..ഒരു വർഷമായി തുടങ്ങിയിട്ട്...ഞാനും അവളെ കാണാൻ ഇറങ്ങിയതാ ഇന്നലെ.."

അച്ഛന്റെ മുഖത്ത് അപൊഴും ആ ചമ്മലു കൊണ്ടുള്ള ചിരി ഉണ്ടായിരുന്നു...

അപ്പോഴാണ് അമ്മയും വിഷ്ണുവിന്റെ ചേട്ടൻ വരുണും മരുന്നും കൊണ്ട് കയറി വന്നത്...ചേട്ടൻ കുറച്ച് ഗൗരവക്കാരനാണ്...അവരുടെ പുറകെ അഞ്ചുവും അവളുടെ അച്ഛനും വന്നു..

അഞ്ചു വിഷ്ണുവിന്റെ അച്ഛന്റെ അടുത്ത് വന്നിട്ട് ചോദിച്ചു, "ഇപ്പൊ വേദനയുണ്ടോ അച്ഛാ..?"

"ഇപ്പൊ ചെറുതായിട്ട് ഉണ്ട് മോളെ.." എന്നും പറഞ്ഞ് അച്ഛൻ എത്തി വലിഞ്ഞ് പുറത്തേക്ക് നോക്കി..

അത് കണ്ട് വിഷ്ണു അച്ഛന്റെ ചെവിയിൽ രഹസ്യമായി പറഞ്ഞു, "നോക്കണ്ട അച്ഛാ കാമുകി വന്നിട്ടില്ല..."

അത് കേട്ട് അച്ഛൻ കണ്ണും തുറുപ്പിച്ച് അവനെ നോക്കി..

കുറച്ച് കഴിഞ്ഞപ്പോൾ അഞ്ചുവും അച്ഛനും പോയി.."ഞാനും ഉണ്ട് താഴെ വരെ" എന്നും പറഞ്ഞ് വിഷ്ണുവിന്റെ അമ്മയും അവരുടെ കൂടെ ഇറങ്ങി..

എല്ലാവരും പോയപ്പോ വിഷ്ണുവിന്റെ ചേട്ടൻ വരുൺ അവരുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു,

"അല്ല ഇന്നലെ രാത്രി എന്താ ഉണ്ടായത് അവിടെ...? അമ്മ പറഞ്ഞല്ലോ ഇവൻ സിഗരറ്റ് വലി തുടങ്ങി എന്ന്...ദേ അച്ഛനും ഇവനും കൂടി ഓരോന്ന് ഒപ്പിച്ചിട്ട്‌ നാണക്കേട് ഉണ്ടാക്കരുത്..
എനിക്ക് അവിടുന്ന് ഒരു നല്ല ബന്ധം കിട്ടാനുള്ളതാ...!

അത് കേട്ട് വിഷ്ണുവും കാമുകൻ അച്ഛനും മുഖത്തോട് മുഖം നോക്കി..

വിഷ്ണു ചോദിച്ചു, "അല്ല വരുണേട്ടാ അവിടുന്ന് ഏതു ബന്ധം കിട്ടുന്ന കാര്യമാ പറഞ്ഞത്...?"

ഏതു ബന്ധമെന്നോ, ഞാൻ അഞ്ജുവിനെ കെട്ടുന്ന കാര്യമാ പറഞ്ഞത്..ഞാനും അവളും ഇഷ്ടത്തിൽ ആണ്... രണ്ടു വർഷമായി തുടങ്ങിയിട്ട്...

ഇത് കേട്ടതും അച്ഛൻ സ്‌റ്റിച്ച് ഇട്ട തലയും പൊത്തി പിടിച്ച് കുലുങ്ങി കുലുങ്ങി ചിരിച്ചു.. വിഷ്ണു ആകട്ടെ ഇടി വെട്ടിയത് പോലെ തരിച്ചു നിന്നു..

അതും പറഞ്ഞു വരുൺ മുറിയിൽ നിന്ന് ഇറങ്ങി പോയി..

"അച്ഛാ വരുണെട്ടൻ പറഞ്ഞത് കേട്ടാ., അഞ്ചുവും ഏട്ടനും രണ്ടു വർഷമായി ഇഷ്ടത്തിലാണെന്ന്..അപ്പോ അവള് ഇത്രയും നാളും എന്നെ.........!"

അത് കേട്ട് അച്ഛൻ കൈ കൊണ്ട് ആംഗ്യം കാണിച്ച് അടുത്ത് വിളിച്ചിട്ട് പറഞ്ഞു,
"എന്റെ വിഷ്ണു നീ ഡോക്ടറോട് പറഞ്ഞ് ചിരി നിർത്താനുള്ള എന്തെങ്കിലും മരുന്നുണ്ടെങ്കിൽ തരാൻ പറ..എനിക്ക് ഇതൊക്കെ കേട്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല..."

ആ ബെസ്റ്റ്, അച്ഛന് ചിരി.. അവള് എന്നെ ശരിക്കും തേക്കുകയായിരുന്നു അല്ലെ അച്ഛാ...

"എന്റെ മോനെ എനിക്കതല്ല ചിരി വന്നത്, നിന്നെ അവള് ഒരു വർഷമായി പ്രേമിക്കുന്നു, നിന്റെ ചേട്ടനെ അവള് രണ്ടുവർഷമായി പ്രേമിക്കുന്നു.. അവളെ സമ്മതിക്കണം ഈ മൂന്നു വർഷവും നിങ്ങളെ രണ്ടിനെയും പരസ്പരം അറിയാതെ കൊണ്ടുനടന്നതിനു..."

അതും പറഞ്ഞു അച്ഛൻ കുടു കുടെ ചിരിച്ചു..

അത് കണ്ട് "എന്റെ അച്ഛാ ഇങ്ങനെ ചിരിച്ചാ സ്റിച്ച് പൊട്ടും" എന്നും പറഞ്ഞ് വിഷ്ണു ഇടി വെട്ടിയത് പോലെ ഇരുന്നു..

അപ്പോഴും ഇതൊന്നും അറിയാതെ താഴെ അജ്ഞുവുമായി ഫോണിൽ കുറുകിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു വിഷ്ണുവിന്റെ ചേട്ടൻ വരുൺ.....

                                                   
                                                 ജിഷ്ണു 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്