ശിവനും റോസിയും🔷
ശിവനും റോസിയും ''' ചേച്ചി ... ഒരു ചായേം കൂടി കുടിച്ചാലോ ? ആറേകാലിനാ ഇങ്ങോട്ട് ലാസ്റ്റ് ബസ് ''' ഗ്ലാസ്സുകൾ കഴുകി തുടച്ചു അലമാരയിൽ അടുക്കിക്കൊണ്ട് ചായക്കടയുടെ ഉള്ളിലെ ബെഞ്ചിലിരുന്ന് പുറത്തെ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന സ്ത്രീയോട് ശിവൻ പറഞ്ഞു . അവരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു .ബെഞ്ചിന് താഴെ വെച്ചിരിക്കുന്ന കറുത്ത തുകൽ ബാഗിൽ നിന്ന് ഗുളികയുടെ ഒരു സ്ട്രിപ്പ് എടുത്തിട്ട് അതിൽ നിന്നൊരെണ്ണം കയ്യിൽ എടുത്ത് ആ സ്ത്രീ അവനെ നോക്കി . '' പ്രഷറും പ്രമേഹവുമൊന്നുമില്ല . ഉറക്കം കുറവാ . അതിനുള്ളതാ .''' ''' ഇപ്പോഴേ കഴിക്കണോ . അര മണിക്കൂറും കഴിഞ്ഞാൽ ലാസ്റ്റ് ബസ് വരും . മോൻ വന്നിട്ട് വീട്ടിൽ പോയി കഴിച്ചാൽ പോരെ മരുന്ന് . ഇപ്പോഴേ കഴിച്ചാൽ ഉറക്കം വരില്ലേ ? ആട്ടെ .. ഇവിടെയാരാ ബന്ധുക്കാരെന്ന് പറഞ്ഞത് ? ഇവിടെ കുറച്ചു വീട്ടുകാരേ കൊണ്ട് മിക്കവാറും എല്ലാരേം ഞാൻ അറിയും കേട്ടോ '' ശിവൻ ഒരു ഗ്ലാസിൽ വെള്ളം എടുത്തവർക്ക് മുന്നിൽ വെച്ചിട്ട് പറഞ്ഞു . ''ഇവിടെ അടുത്ത് ലോഡ്‌ജോന്നുമില്ല അല്ലെ ? ഞാനിന്നിവിടെ കിടന്നോട്ടെ . നാളെ രാവിലെ എ...