⚜️ആ വലിയ വീട്ടിലെ പെണ്ണ് '⚜️ഫുൾ പാർട്ട്⚜️

' ആ വലിയ വീട്ടിലെ പെണ്ണ് '.


1990കാലഘട്ടത്തിലെ കഥയാണ്
പിജിക്കു പഠിക്കുമ്പോൾ ആണ് അവളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന  രാധേച്ചിയുടെ മകൻ സുമുഖൻ ആയ  ആ ചെറുപ്പക്കാരനെ ആദ്യമായവൾ കാണുന്നത്..

അവൻ ഡിഗ്രി സെക്കന്റ്‌യിറിന് പഠിക്കുവായിരുന്നു അമ്മയുടെ വീട്ടുജോലിയിൽ നിന്നും കിട്ടുന്ന വരുമാനം ആണ് ആ കുടുംബത്തിന്റെ  ഏക ആശ്വാസം..'

കഷ്ടപ്പാടുകൾ അറിയാവുന്നത് കൊണ്ട് കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ പുറം പണിക്കു അമ്മയെ സഹായിക്കാൻ ഇടയ്ക്ക് അവനും ഉണ്ടാകും തെങ്ങിന് തടം ഇടാനും മറ്റുമായി..'

വലിയ പറമ്പായതു കൊണ്ട് ഇഷ്ടംപോലെ തെങ്ങും കവുങ്ങും ഓക്കേ ഉണ്ട് അതൊക്കെ നോക്കാൻ തന്നെ വേറെയും ആളുകൾ ഉണ്ട് അവർക്കു സഹായിയായി അവനും ഉണ്ടാകും..

മുത്തശ്ശിക്കു അതൊരു വലിയ ആശ്വാസം ആണ് തട്ടിപ്പും വെട്ടിപ്പും ഒന്നും നടക്കില്ല കണക്കൊക്കെ കറക്റ്റ് ആയി മുത്തശ്ശിയെ അവനാണ് എല്ലാ മാസവും അറിയിക്കുന്നത്...,
അവനു ആ വീട്ടിൽ എല്ലാ സ്വതന്ത്രവും ഉണ്ടായിരുന്നു...'

രണ്ടാമത്തെ പിജി ചെയ്യൽ നാട്ടിൽ ആവട്ടെ അവിടുത്തെ അന്തരീക്ഷം ഓക്കേ  മനസ്സിലാക്കട്ടെ പിന്നെ മുത്തശ്ശിക്കും ഒരു കൂട്ടാവട്ടെ എന്ന് കരുതി ആണ് അച്ഛനും അമ്മയും അവളെ ഓസ്ട്രേലിയയിൽ നിന്നും നാട്ടിലേക്കു വിട്ടത്..!

നാട്ടിൻ പുറത്തെ ആ വലിയ തറവാടും ചുറ്റും കണ്ണെത്താ ദൂരം ഉള്ള സ്ഥലവും
പാടവും പുഴയും ഓക്കേ  ഓസ്ട്രേലിയയിൽ ജനിച്ചു വളർന്നത് കൊണ്ട് അവൾക്കു  വളരെ മനോഹരം ആയി തോന്നി....,

നന്മ നിറഞ്ഞ നാട്ടിൻ പുറം എന്നൊക്കെ പറയുന്നപോലെ അവിടെ ഉള്ളവർക്കൊക്കെ പെട്ടന്ന് തന്നെ അവളെ വലിയ ഇഷ്ടം ആയി... ആളുകളോടൊക്കെ നല്ല പെരുമാറ്റം ബഹുമാനം ഓക്കേ ആയിരുന്നു അവൾക്കു......,

 ശരിക്കും രൗദ്രഭാവത്തിൽ കുത്തി ഒഴുകുന്ന നദിയിൽ നിന്നും പെട്ടന്ന് ശാന്തമായി ഒഴുകുന്ന പുഴുയിലേക്ക് എടുത്തെറിഞ്ഞ പരൽ മീനിനെ പോലെ ആയിരുന്നു അവൾ.......

ജീവിതം പെട്ടന്ന് വേഗത കുറഞ്ഞത് പോലെ തോന്നി.... എങ്കിലും അവൾ അത് ആസ്വദിക്കുകയായിരുന്നു..!!

അവിടുത്തെ വൈറ്റ് കളർ അമ്പാസഡർ കാറിലാണ് അവൾ എന്നും കോളേജിൽ പോയുകൊണ്ടിരുന്നത് അവനും സെയിം കോളേജിൽ തന്നെ ആണ്

ഒരു ദിവസം അവൾ കോളേജിൽ പോകുമ്പോൾ സൈഡ് വിൻഡോയിൽ കൂടെ പുറത്തേക്കു നോക്കിയപ്പോൾ അവൻ നടന്നു പോകുന്നത് കണ്ടു ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു അവനോടു കാറിൽ കേറാൻ പറഞ്ഞു അവനു താല്പര്യം ഇല്ലായിരുന്നു അവൾ നിർബന്ധിച്ചപ്പോൾ അവനു കേറേണ്ടി വന്നു
പിന്നീട് ദിവസവും ഒരുമിച്ചായിരുന്നു കോളേജിലേക്കു പോയികൊണ്ടിരുന്നത്
അത് കൊണ്ട് തന്നെ അവരു 
പെട്ടന്ന് നല്ല സുഹൃത്തുക്കൾ ആയി

പല കാര്യങ്ങളും പറയുന്നതിനിടക്ക് പ്രണയവും എഡ്യൂക്കേഷനും അവന്റെ കഷ്ടപ്പാടുകളും അവളുടെ ഏകാന്തതയും  എല്ലാം ചർച്ചയായി അവന്റെ സൗഹൃദം അവൾക്കു വലിയ സപ്പോർട്ട് ആയിരുന്നു നാട്ടിൽ എത്തിയിട്ട് കാര്യങ്ങൾ ഓക്കേ പഠിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂ അവൾ....അവനും അവൾ ആരൊക്കെയോ ആയി മാറിയിരുന്നു..

കോളേജ് ഇല്ലാത്ത സമയങ്ങളിൽ മുത്തശ്ശിയുടെ പെർമിഷനോട് കൂടി
അത്യാവശ്യം കറങ്ങാൻ ഓക്കേ. പോകുമായിരുന്നു കൂടെ അവനും ഉണ്ടാകും രണ്ടിണകുരുവികളെ പോലെ അവരവരുടെ ലോകത്തു പാറിപറക്കുകയായിരുന്നു.....,

ഒരു ദിവസം രാത്രി മുത്തശ്ശിക്കും അവൾക്കും കൂട്ടായി ആ വീട്ടിലെ ഒരു മുറിയിൽ അവനും അമ്മയും ഉണ്ടായിരുന്നു രാത്രി ഡിഡി 4 ചാനലിൽ ബോബി എന്ന ഹിന്ദി മൂവി കണ്ടോണ്ടിരിക്കുമ്പോൾ ഏറെ വൈകിയിരുന്നു

മുത്തശ്ശിയും അമ്മയും ഉറങ്ങാൻ പോയപ്പോൾ   അവരുടെ പ്രണയവും ബോബി എന്ന മൂവിയിലെ കിടിലൻ പ്രണയ രംഗങ്ങളും അവരെ ആവേശഭരിതർ ആക്കി...!!!

💠💠💠💠

ആ വലിയ വീട്ടിലെ പെണ്ണ്
പാർട്ട്‌ 2.

അന്നാ രാത്രിയിൽ അവർ പരസപരം മനസ്സും ശരീരവും മറന്നു ഒന്നായി....
പിന്നീടുള്ള പല രാത്രികളിലും എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഭാര്യഭർത്താക്കന്മാരെ പോലെ ആയിരുന്നു ജീവിച്ചിരുന്നത്

കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ പ്രഗേനെന്റ് ആണെന്ന വാർത്ത ആ വീട്ടിലെ സമാധാനം തല്ലി കെടുത്തി

തറവാട്ടിലെ വേലക്കാരിയുടെ മകൻ ആണ് അതിനുത്തരവാദി എന്ന് അവൾ പറഞ്ഞില്ല......

വിവരം ഓസ്ട്രേലിയയിലും എത്തി അവളുടെ അച്ഛനും അമ്മയും നാട്ടിലേക്കു തിരിച്ചു......

പിന്നീടങ്ങോട്ട് അവളുടെ നില വളരെ പരിതാപകരം ആയിരുന്നു കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാൻ കാരണക്കാരി, കുത്തുവാക്കുകൾ,ചോദ്യം ചെയ്യൽ ഇടി തൊഴി ഓക്കേ കിട്ടിയിട്ടും ആരാണെന്ന് അവൾ പറഞ്ഞില്ല.....!!

എല്ലാം അറിഞ്ഞു നായകൻ എന്ത് ചെയ്യണം എന്നറിയാതെ ആ വലിയ വീട്ടിലെ ഏതോ ഒരു മുറിയിൽ അടച്ചിട്ട അവളെ കാണാൻ വീടിനു ചുറ്റും അലഞ്ഞു തിരിയുമായിരുന്നു  ഉള്ളിൽ കേറി കാര്യങ്ങൾ അന്വേഷിക്കാൻ വീട്ടുകാരുടെ പെർമിഷൻ വേണം ഈ സാഹചര്യത്തിൽ അത് കിട്ടില്ല...

അവരുടെ നെക്സ്റ്റ് പ്ലാൻ എന്താന്നറിയാതെ ഒരു ഭ്രാന്തനെ പോലെ പിച്ചും പേയും പറയാൻ തുടങ്ങി

അത് കണ്ടു അമ്മ കാര്യങ്ങൾ ചോദിച്ചറിഞ്ഞു....കേട്ടപ്പോൾ ആ അമ്മയുടെ പാതി ജീവൻ പോയി....എന്ത് ചെയ്യണം എന്നറിയാതെ അവരും വാവിട്ടു കരഞ്ഞു

മുത്തശ്ശിയോട് കാര്യങ്ങൾ പറഞ്ഞാലോ എന്ന ചിന്തയിൽ ആയിരുന്നു അവർ

പിറ്റേ ദിവസം വീട്ടുകാർ എല്ലാവരും. പ്രശനപരിഹാരത്തിനായുള്ള ചർച്ചയിൽ ഹാളിൽ ഇരിക്കുമ്പോൾ നായകൻ ധൈര്യം സംഭരിച്ചു അകത്തേക്ക് കേറി ഹാളിൽ ഉപവിഷ്ഠരായ എല്ലാവരുടെയും മുൻപിൽ വച്ചു സത്യാവസ്ഥ തുറന്നു പറഞ്ഞു....!!!!

അത് കേട്ടതും മുഷ്ടി ചുരുട്ടികൊണ്ട് അവളുടെ അച്ഛൻ അവനരികിലേക്ക് ഓടിയടുത്തു അവളുടെ കസിൻസും എല്ലാവരും കൂടെ അവനെ പൊതിരെ തല്ലി ജീവശവം ആക്കി അവന്റെ അലറി കരച്ചിൽ കേട്ടു അവൾ മുകളിലത്തെ നിലയിൽ നിന്നും 
ഓടി ഇറങ്ങി വന്നു കോണി പടിയിൽ തട്ടി മറിഞ്ഞു വീണു അവളുടെ ബോധം പോയി..,

അടി കൊണ്ട് തളർന്ന മകനെ മടിയിൽ വച്ചു ആ അമ്മ അലറി കരഞ്ഞു അത് കണ്ടു മുത്തശ്ശിയുടെ കണ്ണുകൾ ഇറനണിഞ്ഞു.....

അമിത സ്വാതന്ത്രം കൊടുത്ത താൻ ആണല്ലോ ഇതിലെ തെറ്റ് കാരി എന്ന ചിന്തകൾ അവരെ അലട്ടുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ അവർക്കിതിൽ വോയിസ്‌ ഇല്ലായിരുന്നു എല്ലാം കണ്ടില്ലെന്നു നടിക്കുകയല്ലാതെ.....

ആ അമ്മ അവനെ താങ്ങി പിടിച്ചു ഹോസ്പിറ്റലിൽ ആക്കി കുറെ ദിവസം അവിടെ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും ഇന്റെര്ണല് ഇഞ്ചുറീസ് ഉണ്ടായിരുന്നു

നായകന്റെ പ്രെസ്സന്റ്‌സ് അവിടെ ഇല്ലാത്തതു കൊണ്ട് എന്ത് വലിയ തീരുമാനം എടുക്കാനും അവർക്കു എളുപ്പം ആയിരുന്നു

ഒടുവിൽ അവളുടെ വയറ്റിൽ വളരുന്ന ആ ജീവനെ ഇല്ലാതാക്കുക കുടുംബത്തിന്റെ അഭിമാനം രക്ഷിക്കുക അവളെ തിരിച്ചു ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുക എന്നാ തീരുമാനത്തിൽ എത്തി.!!

തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നശിപ്പിക്കാൻ അവൾ ഒരിക്കലും തയ്യാറല്ലായിരുന്നു ഇതിലേറെ സൗന്ദര്യവും പേഴ്സണലിറ്റിയും വിദ്യാഭ്യാസവും ഉള്ള ഒരു പാട് ആളുകൾ ഒപ്പം പഠിച്ചവരയും സുഹൃത്തുക്കൾ ആയും അവൾക്കുണ്ടായിരുന്നു അവരോടരോടും തോന്നാത്ത ഒരു സ്പാർക്ക് അവനോടു തോന്നിയിരുന്നു.....,

 അത് കൊണ്ട് തന്നെ അവനെ മറക്കാനും അവൾക്കൊരിക്കലും കഴിയില്ലായിരുന്നു ജീവിക്കുന്നെങ്കിൽ അവനോടൊപ്പം അല്ലെങ്കിൽ മരണം അതായിരുന്നു അവളുടെ മനസ്സിൽ 

സിറ്റിയിലെ അവരുടെ ബന്ധുവിന്റെ ഹോസ്പിറ്റലിൽ വച്ചു അവരാ ക്രൂര കൃത്യം ചെയ്യാൻ പ്ലാൻ ചെയ്തു അവളുടെ കസിൻ സിസ്റ്റർ കാർത്തിക ആ ഹോസ്പിറ്റലിൽ ഡോക്ടർ  ആയിരുന്നു  കാർത്തികക്ക് എല്ലാം അറിയാമായിരുന്നു

അവൾ അവിടെ നടക്കുന്ന സ്ഥിതിഗതികൾ പലപ്പോഴും നായകനെ അറിയിക്കുന്നുണ്ടായിരുന്നു....,

 അവൻ നിസ്സഹായകൻ ആയിരുന്നു എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയ അവനെ കൊണ്ട്
സിനിമ സ്റ്റൈലിൽ അവളെ പൊക്കി എടുത്തു രക്ഷിച്ചു കൊണ്ടുവരാൻ ഒന്നും  കഴിയില്ല....,

💠💠💠💠

ആ വലിയ വീട്ടിലെ പെണ്ണ്

പാർട്ട്‌ 3

ആ ജീവനെ നശിപ്പിക്കാൻ പല രീതിയിലും ശ്രമിച്ചിട്ടും അവളുടെ മുന്നിൽ അച്ഛനും അമ്മയ്ക്കും കനത്ത പരാജയം നേരിടേണ്ടി വന്നു......
 ഒടുവിലവർ ഇമോഷണൽ ബ്ലാക്‌മെയ്ൽ
അവസാനത്തെ അടവ് എടുത്തു...
അതിലവൾ ഭംഗിയായി വീണു.......

ഓസ്ട്രേലിയയിലേക്ക് പോകാം ബട്ട്‌ കുഞ്ഞിനെ നശിപ്പിക്കരുത് അവന്റെ ട്രീറ്റ്മെന്റ് നല്ല രീതിയിൽ  ചെയ്യുക എന്നൊക്കെ ആയിരുന്നു അവൾ അവർക്കു മുന്നിൽ വച്ച ഡിമാൻഡുകൾ 

അതവർ അംഗീകരിച്ചു ഓസ്ട്രേലിയയിൽ എത്തിയാൽ അവർക്കെല്ലാറ്റിനും സൗകര്യമായിരിക്കുമല്ലോ എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും മനസ്സിൽ....

" ഇനിയാണ് യഥാർത്ഥ നായകന്റെ വരവ് "

അവളുടെ അച്ഛന്റെ ചേച്ചിയുടെ മകൻ ഓസ്ട്രേലിയയിൽ വലിയൊരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന 'ജീവൻ പ്രകാശ് '....!!!!

മുൻപ് ഇവളുടെ പ്രെപ്പോസൽ കൊണ്ട് ജീവൻ പ്രകാശിന് നേരെ നീട്ടിയപ്പോൾ
 കല്യാണം കഴിക്കാൻ മൂഡില്ലാന്ന് പറഞ്ഞു
നിരാകരിക്കുകയാണ് ഉണ്ടായത്

അയാൾ വളരെ കൂൾ ആണ് ഈ ആകാശം ഇടിഞ്ഞു തലയിൽ വീണാലും എനിക്കൊന്നും വരാൻ ഇല്ല എന്ന രീതിയിൽ ആണ് അങ്ങേരുടെ ജീവിതം

അങ്ങിനെ അവളും അച്ഛനും അമ്മയും ഓസ്ട്രേലിയയിൽ എത്തി...അവിടെ എത്തിയപ്പോൾ വീണ്ടും അവരുടെ സ്വഭാവം മാറി കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയവൾ ഭാവി നശിപ്പിച്ചു എന്നൊക്കെ ഉള്ള കുത്തുവാക്കുകൾ പറഞ്ഞു നിരന്തരം അവളെ അബോർഷന് വേണ്ടി നിർബന്ധിച്ചു കൊണ്ടിരുന്നു.....

ഭക്ഷണത്തിൽ പോലും അവളെറിയാതെ പല തരം മരുന്നുകൾ കലർത്തിയും പപ്പായ ജ്യൂസ്‌ പൈൻ ആപ്പിൾ ജ്യൂസ്‌ മുതലായവ നിർബന്ധിച്ചു കഴിപ്പിക്കാൻ ശ്രമിക്കുകയും  ചെയ്തതോടെ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ആയി

അച്ഛനും അമ്മയും പുറത്തു പോയ സമയം അവൾ റോഡിലേക്കിറങ്ങി ടാക്സി വിളിച്ചു ജീവൻ പ്രകാശിന്റെ വീട്ടിലേക്കു പോയി അവൻ അവിടെ ഇല്ലായിരുന്നു ബിൽഡിംഗ്‌ സെക്യൂരിറ്റിയുടെ അടുത്ത് പോയി ലാൻഡ് ഫോണിൽ ഓഫീസ് നമ്പറിലേക്കു വിളിച്ചപ്പോൾ
വരാൻ ഈവെനിംഗ് ആകും ഷൂ റാക്കിനടിയിൽ ഡോർ കീ ഉണ്ട് ഓപ്പൺ ചെയ്തു ആകത്തിരിക്കാൻ പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു.......,

ശരിക്കും ജീവൻ പ്രകാശ് അവളുടെ കാൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രകാശിന് അവളോട്‌ അന്നും ഇന്നും ഇഷ്ടക്കുറവൊന്നും ഇല്ലായിരുന്നു  

അവളൊരു പാവം പൂച്ചക്കുട്ടി പെണ്ണായിരുന്നു പ്രകാശിന്റെ ടേസ്റ്റ് വേറെ ആണ് കല്യാണം കഴിഞ്ഞാലും അവരൊന്നിച് ഒരുപാട് കാലം മുന്നോട്ടു പോകും എന്ന് അവനു ഉറപ്പില്ലായിരുന്നു
പിന്നീട് ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ വഴിയൊരുക്കേണ്ട എന്ന് കരുതി ആണ് ആ പ്രെപ്പോസൽ വേണ്ടാന്ന് വച്ചതു....

നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ഏകദേശ രൂപം പ്രകാശിന് ആദ്യമേ അറിയായിരുന്നു കാര്യങ്ങൾ അവളുടെ വായിൽ നിന്നും കേൾക്കാൻ കാത്തിരുന്നതാണവൻ...

ഓഫീസിൽ നിന്നിറങ്ങി റെസ്റ്റോറന്റിൽ കേറി അവൾക്കും കൂടെ ഉള്ള ഫുഡും മേടിച്ചാണവൻ വീട്ടിൽ എത്തിയത്...

അവനെ കണ്ടപാടേ  പ്രകാശിന്റെ കാലിൽ വീണു എന്നെ രക്ഷിക്കണം എനിക്ക് പോകാൻ മറ്റിടങ്ങൾ ഇല്ല എന്ന് പറഞ്ഞു പൊട്ടി കരയുകയാണ്...അവൾ!!!

ഉണ്ടായ കാര്യങ്ങൾ വിശദമായി തന്നെ പ്രകാശിനോട് അവൾ പറഞ്ഞു അവനെ ഒരിക്കലും മറക്കാൻ പറ്റില്ലെന്നും ജീവിക്കുന്നെങ്കിൽ അവനോടൊപ്പം മാത്രം ആയിരിക്കും എന്ന് അവൾ തറപ്പിച്ചു പറഞ്ഞു 

പ്രകാശ് ഉടനെ അവളുടെ അച്ഛനെ വിളിച്ചു അവൾ അഞ്ജന എന്റടുത്തു ഉണ്ട് കുറച്ചു ഡേയ്‌സ് ഇവിടെ നിൽക്കട്ടെ നമുക്ക് എല്ലാം പറഞ്ഞു ശരിയാക്കാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു.....

💠💠💠💠

ആ വലിയ വീട്ടിലെ പെണ്ണ്
പാർട്ട്‌ 4

പ്രകാശ് അഞ്ജനയോടു ഫ്രഷ് ആവാൻ പറഞ്ഞു  ഡയിനിങ് ടേബിളിൽ ഉള്ള ഭക്ഷണം കഴിക്കാൻ റെഡി ആക്കി വച്ചു.....,

ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു  സംഘർഷഭരിതമായ കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾ അന്നാദ്യമയാണ് മര്യാദക്ക് ഭക്ഷണം കഴിക്കുന്നത്‌

അവൾക്കവിടം  വളരെ സേഫ് ആയി തോന്നി 

കരഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കുന്നത്‌ കണ്ടു പ്രകാശ് അവളെ സമാധാനിപ്പിച്ചു

" കഴിഞ്ഞത് കഴിഞ്ഞു ഇനി
അതൊക്കെ ആലോചിച്ചു ടെൻഷൻ ആയിട്ട് ഒരു കാര്യവും ഇല്ല "

നിന്റെ ബോഡി വളരെ വീക്ക്‌ ആണ് വയറ്റിൽ വളരുന്ന കുഞ്ഞിനെ അത് വല്ലാതെ ബാധിക്കും ഒന്നും പേടിക്കാൻ ഇല്ല ഞാൻ ഉണ്ട് കൂടെ തെറ്റുകൾ പറ്റാത്തവർ ആയി ആരും ഇല്ല

അന്നാ പ്രെപ്പോസൽ ഞാൻ ഓക്കേ പറയാഞ്ഞത് എന്റെ തെറ്റാണ് ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു ഞാൻ കുറച്ചു കൂടി പക്വതയോടു കൂടെ കാര്യങ്ങളെ സമീപിക്കണം ആയിരുന്നു പിന്നെ നീ എപ്പോഴും  ഇങ്ങനെ എനിക്കും ചുറ്റും  കാണും എന്ന് കരുതി 

അത് കേട്ടവൾ പ്രകാശിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നൂ പോയി

അപ്പോൾ പ്രകാശിന് എന്നെ ഇഷ്ട്ടമായിരുന്നോ?

'മനസ്സിൽ അവൾ അത് തന്നെ ചോദിച്ചു കൊണ്ടേ ഇരുന്നു!

എല്ലാറ്റിനും നമുക്ക് പരിഹാരം ഉണ്ടാക്കാം സമാധാനമായിരിക്കു... എന്ന് പറഞ്ഞു പ്രകാശ് അവൾ ഭക്ഷണം കഴിക്കുന്നതും നോക്കി ഇരുന്നു 

പ്രകാശ് നേരെ ബെഡ്‌റൂമിൽ പോയി അവൾക്കുറങ്ങാൻ ഉള്ള എല്ലാ സെറ്റപ്പും ശരിയാക്കി  അവളോട്‌ സമാധാനമായി ഉറങ്ങാൻ പറഞ്ഞു പുതപ്പെടുത്തു പുതപ്പിച്ചതിനു ശേഷം ഏ സി ഓൺ ചെയ്തു ഡോർ ലോക്ക് ചെയ്യാതെ അടച്ചു 
വച്ചു.. ഗുഡ് നൈറ്റ്‌ പറഞ്ഞു 

ഹാളിലെ സോഫയിൽ ഇരുന്നു ചുമ്മാ പണ്ടത്തെ ഓരോരോ കാര്യങ്ങൾ ആലോചിച്ചു അറിയാതെ ഉറങ്ങിപ്പോയി..

പ്രകാശ് രാവിലെ എണീറ്റു അവളുടെ മുറിയിൽ കേറി നോക്കി ചങ്ങാതി നല്ല ഉറക്കം ആണ്
കുറച്ചു ദിവസങ്ങൾക്കു ശേഷം സമാധാനത്തോടെ ഉറങ്ങുന്നത് അന്നായിരുന്നു....

 നന്നായി ഉറങ്ങട്ടെ എന്ന് കരുതി വാതിൽ ചാരി അവൻ ഡ്യൂട്ടിക്ക് പോയി

കുറച്ചു കഴിഞ്ഞു അവൾ മൊബൈലിൽ വിളിച്ചു ബ്രേക്ക്‌ ഫാസ്റ്റ് ടേബിളിൽ ഉണ്ട് നന്നായി ഭക്ഷണം കഴിക്കു ഈവെനിംഗ് കുറച്ചു നേരത്തെ വരാം നമുക്കൊരിടം വരെ പോകാൻ ഉണ്ട് എന്ന് പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു

അവൻ വരുമ്പോളേക്കും അവൾ നന്നായി ഒരുങ്ങി നിന്നിരുന്നു അവൻ ഫ്രഷ് ആയി നേരെ കാർ എടുത്തു അവളെയും കൊണ്ട്  പ്രകാശിന്റെ ബെസ്റ്റ് ഫ്രണ്ട് പാർവതി വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു

കാര്യങ്ങൾ എല്ലാം പാർവ്വതിയോട് വിശദമായി പറഞ്ഞു അവിടെ ഗ്യ്‌നോക്കോളജിയിൽ അപ്പോയിന്റെ മെന്റ് എടുത്തു  ചെക്കപ്പിന് അകത്തേക്ക് കേറ്റിയപ്പോൾ പാർവതി പ്രകാശിനോടായി പറഞ്ഞു...
തനിക്കിഷ്ടമല്ലായിരുന്നോ അവളെ പിന്നെ താൻ എന്തിനാ അവളെ വിട്ടു കൊടുത്തേ..?

ഇഷ്ടമായിരുന്നു ഇപ്പോഴും ഇഷ്ടമാണ് ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അവളോട്‌  മാത്രമാണ് 

ഇവിടുത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ വിവാഹം കുട്ടികൾ അതിനെ പറ്റിയൊന്നും ചിന്തിച്ചില്ല തിരക്കിനൊപ്പം ഞാനും ഒഴുകി അങ്ങ് പോയി......
അവൾ നാട്ടിലേക്കു പോയതിനു ശേഷം ആണ് അവൾ എനിക്ക് ആരായിരുന്നു എന്ന് മനസ്സിലായത്!!!

നാട്ടിലെ കോഴ്സ് കംപ്ലീറ്റ് ചെയ്തതിനു ശേഷം തിരിച്ചു വന്നിട്ട് അവളെ കെട്ടാൻ തന്നെ ആയിരുന്നു പ്ലാൻ

അതിനിടക്കാണ് ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടായത് ഇനി ഇപ്പൊ എല്ലാം കയ്യിന്നു പോയി

 പ്രകാശ് വളരെ സങ്കടത്തോടെ പാർവ്വതിയെ നോക്കി പറഞ്ഞു!!!!

എന്ന് വച്ചു വെറുക്കാൻ ഒരിക്കലും കഴിയില്ല എന്നാൽ ആവുന്നതെല്ലാം ചെയ്യും അവളുടെ നന്മ മാത്രമേ ഞാൻ ലക്ഷ്യം വയ്ക്കുന്നുള്ളൂ ഇനി ഇപ്പോൾ അവളെ തിരിച്ചു കിട്ടുമെങ്കിൽ ആ കുഞ്ഞിനെ ഏറ്റെടുക്കാൻ വരെ ഞാൻ തയ്യാറാണ്...!!!

ഹോസ്പിറ്റലിൽ നിന്നും കംപ്ലീറ്റ് ചെക്കപ്പ് ഓക്കേ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ അവൾ വളരെ ഹാപ്പി ആയിരുന്നു പാർവതിയോട് ബൈ പറഞ്ഞു ഹോസ്പിറ്റൽ ബില്ല് പേ ചെയ്തു  പ്രകാശും അഞ്ജനയും കാറിലേക്ക് കേറി
 ഇന്ന് നമുക്ക് ഡിന്നർ പുറത്തുന്നു ആക്കാം
എന്ന് പറഞ്ഞവൻ വഴിയിൽ കണ്ട റെസ്റ്റോറെന്റിനു  മുൻപിലേക്കു കാർ കേറ്റി നിർത്തി......

💠💠💠

ആ വലിയ വീട്ടിലെ പെണ്ണ്

പാർട്ട്‌ 5

റെസ്റ്റോറന്റിൽ എത്തി ഫുഡ്‌ ഓർഡർ ചെയ്തു അവർ കഴിച്ചോണ്ടിരിക്കുമ്പോൾ
പ്രകാശ് അവളോടായി ചോദിച്ചു
ഇനി എന്താണ് വേണ്ടത്...?

നാട്ടിൽ അവളുടെ എല്ലാമെല്ലാമായ ജീവിച്ചോ മരിച്ചോ എന്നറിയാത്ത നിരഞ്ചനുമായി സംസാരിക്കണം അതിനെന്തെങ്കിലുമൊരു വഴി കണ്ടെത്താമോ.?...അവൾ പ്രകാശിനോടായി ചോദിച്ചു 

അതൊക്കെ നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞു വാഷ് ബേസിനടുത്തേക്ക് പോയി
ഫ്രഷ് ആയി വന്നു ബില്ല് പേ ചെയ്തു രണ്ടുപേരും കാറിൽ കേറി

കുറച്ചു മുൻപോട്ടു പോയപ്പോൾ പ്രകാശ് അവളോടായി ചോദിച്ചു നിനക്ക് എന്നോടൊപ്പം ജീവിച്ചൂടെ...?

ഈ കുഞ്ഞു എന്റെ മകനോ മകളോ ആയി വളരട്ടെ നമുക്കീ ഓസ്ട്രേലിയയിൽ അടിച്ചു പൊളിച്ചു ജീവിക്കാടോ.....

 പെട്ടെന്ന് ഒരു മറുപടി ഒന്നും ആവശ്യം ഇല്ല വളരെ ആലോചിച്ചു പറഞ്ഞാൽ മതി
ഞാൻ കാത്തിരിക്കാം ഇഷ്ടം പോലെ സമയം ഉണ്ട്

നാളെ ഏതായാലും കാർത്തികയെ വിളിച്ചു നോക്കാം നാട്ടിലെ നിന്റെ പ്രശ്നങ്ങൾ ഓക്കേ എന്നെ അവൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടായിരുന്നു
അവളെ വിളിച്ചു അവന്റെ വിവരങ്ങൾ അറിയാം.., ഞാൻ പറഞ്ഞില്ലേ എല്ലാം ശരിയാക്കാം എന്ന്  ഒന്നും പേടിക്കണ്ട!!

വീട്ടിലെത്തിയപ്പോൾ അവളുടെ അച്ഛനും അമ്മയും  പുറത്തു നിൽപുണ്ടായിരുന്നു
 പ്രകാശ് ഉടനെ അങ്കിൾ ആന്റിയും എപ്പോ എത്തി എന്നു ചോദിച്ചു കാറിനു പുറത്തേക്കിറങ്ങി അവൾ കാറിൽ തന്നെ ഇരുന്നു
 പ്രകാശ് ഉടനെ കാറിനടുത്തേക്കു വന്നു

ഡോണ്ട് വറി..ഐ വിൽ മാനേജ്.., പ്ലീസ് കം എന്ന് പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്കിറക്കി മനസ്സില്ല മനസ്സോടെ അവൾ വീട്ടിനകത്തേക്കു ഒന്നും മിണ്ടാതെ കേറി പോയി..

അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു...തെറ്റ് ചെയ്തത് നീ ആണ് ഞങ്ങൾ അല്ല എന്നെല്ലാം...

പ്രകാശ് എന്താണ് പ്ലാൻ ഇവളെ ഇങ്ങനെ വിട്ടാൽ മതിയോ ഞങ്ങൾ ആകെ ധർമ്മ സങ്കടത്തിൽ ആണ്  ഇവളുടെ കാര്യത്തിൽ ഒരു എത്തും പിടിയും ഇല്ല..

അങ്കിൾ ആന്റി നിങ്ങൾ ടെൻഷൻ ആവാതെ ഇത് ഞാൻ ഹാൻഡിൽ ചെയ്തോളാം ധൈര്യമായി ഇരിക്ക് ഞാൻ അല്ലെ പറയുന്നത് ഇനി ഇപ്പൊ കല്യാണം ആണ് നിങ്ങളെ പ്രശ്നമെങ്കിൽ കുഞ്ഞൊന്നും എനിക്ക് പ്രശ്നമല്ല നിങ്ങള്ക്ക് സമ്മതം ആണെങ്കിൽ ഞാൻ കെട്ടിക്കോളാം

അത് കേട്ടതും അവർ ഒരേ സ്വരത്തിൽ പറഞ്ഞു  ... നീയും ഞങ്ങൾക്ക് മകനെ പോലെ ആണ് അല്ലെങ്കിൽ മകൻ തന്നെ ആണ്  വല്ലവന്റെയും വിഴിപ്പു  ചുമക്കേണ്ട ആവശ്യം ഒന്നും നിനക്കില്ല അതിനു ഞങ്ങൾ സമ്മതിക്കില്ല അവർ നല്ല ദേഷ്യത്തിൽ ആയിരുന്നു...

എന്തൊക്കെ ആയാലും അവൾ നമ്മുടെ കുട്ടി അല്ലെ  അങ്കിൾ... അവൾക്കൊരു ഒരു തെറ്റ് പറ്റി അത് തിരുത്താൻ ഒരു അവസരം കൊടുക്കാം...

ഞാൻ നോക്കിക്കോളാം നിങ്ങൾ ധൈര്യമായിരിക്കു എല്ലാം ശരിയാവും

ഞാൻ കോഫി എടുക്കാം അകത്തേക്ക് വരു...

ഏയ്‌.. വേണ്ട കോഫി കഴിച്ചിട്ട് ഇറങ്ങിയതാ ഞങ്ങൾ പോവാണ് പിന്നെ വരാം... ഗുഡ് നൈറ്റ്‌... എന്ന് പറഞ്ഞു അവരിറങ്ങി...

പിറ്റേ ദിവസം ഓഫീസിൽ എത്തി ലാൻഡ്ഫോണിൽ കാർത്തികയെ കോൺടാക്ട് ചെയ്തു

അവൻ ഏതാണ്ട് ഓക്കേ ആയപ്പോൾ അമ്മയുടെ വലതു സൈഡ് തളർന്നു പോയി കിടപ്പിലായി അവരെയും കൊണ്ട് ദൂരെ ഉള്ള ബന്ധു വീട്ടിൽ എവിടേയോ താമസം മാറ്റി എന്നറിയാൻ കഴിഞ്ഞു...
ഇപ്പൊ കുറച്ചായി അവന്റെയും അമ്മയുടെയും വിവരം ഒന്നും ഇല്ല.

കുറച്ചു മാസങ്ങൾക്കു ശേഷം അവൾ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി പ്രകാശ് അവനു അച്ഛനായി.....അവൾ അവന്റെ ഭാര്യ ആയി കൂടെ ജീവിക്കാൻ അപ്പോഴും ഒരുക്കമല്ലായിരുന്നു.....

രണ്ടു ദിവസം ആയി കുഞ്ഞിന് ചെറിയ ടെമ്പറേചർ ഉണ്ടായിരുന്നു അവൾ അത് കാര്യമാക്കിയില്ല വൈകുന്നേരം ആയപ്പോളേക്കും കുഞ്ഞിന് അല്പം കൂടുതൽ ആയി

 അവൾ തുണിയൊക്കെ നനച്ചു ഇട്ടു കൊടുത്തിട്ടു വലിയ മാറ്റം ഉണ്ടായിരുന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കണ്ണ് മറഞ്ഞു പോകുന്നപോലെ തോന്നി അത് കഴിഞ്ഞു അനക്കമില്ലാതായി അവൾ ഉടനെ പ്രകാശിനെ വിളിച്ചു അപ്പോഴേക്കും ഡ്യൂട്ടി കഴിഞ്ഞിരുന്നു..

പ്രകാശ് പെട്ടന്ന് തന്നെ വീട്ടിൽ എത്തി കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ അവനു ദേഷ്യം വന്നു അവളെ എന്തൊക്കെയോ വഴക്ക് പറഞ്ഞു മാറോടു അടുക്കി പിടിച്ചു എടുത്തു കാറിൽ കേറി ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു 

ഹോസ്പിറ്റലിൽ ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ അവര് നോക്കിയതിനു ശേഷം ട്രിപ്പ് ഇട്ടു  ഒബ്സെർവഷനിൽ ആണ് കുറച്ചു കഴിഞ്ഞു പറയാം അവരോടു രണ്ടുപേരോടും പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു.....

പ്രകാശിന് നല്ല ടെഷൻ ഉണ്ടായിരുന്നു അവനു ഹോസ്പിറ്റൽ വരാന്തയിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ലാതെ ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല അവന്റെ ടെൻഷൻ കണ്ടു അവൾ പ്രകാശിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി...

ഇതെന്തൊരു മനുഷ്യൻ ആണ്.. ഇയാൾ എന്തിനാണ് എന്നെയും കുഞ്ഞിനേയും ഇങ്ങിനെ സ്നേഹിക്കുന്നത് സംരക്ഷിക്കുന്നത്..വീട്ടിൽ തനിച്ചിരിക്കുമ്പോൾ അയാൾക്കെപ്പോ വേണമെങ്കിലും എന്നിലേക്ക്‌ ഓടിയെടുക്കാമായിരുന്നു ചിലപ്പോ നോ പറയാൻ പോലും എനിക്ക് സാധിച്ചെന്നു വരില്ല

എന്നിട്ടും അയാൾ എത്ര മാന്യമായമാണ് പെരുമാറുന്നത് എന്നോടുള്ള ഇഷ്ടം എത്രയോ പ്രാവശ്യം വാക്കുകളിലൂടെ പ്രകടിപ്പിച്ചിട്ടും ഉണ്ട്  ഇങ്ങനെയും പുരുഷന്മാർ ഉണ്ടോ ഈ ലോകത്തു...

അവന്റെ മുന്നിലേക്ക്‌ അവളുടെ മനസ്സിന്റെ വാതായനങ്ങൾ പതുക്കെ തുറന്നിടാൻ തുടങ്ങി..

💠💠💠💠

ആ വലിയ വീട്ടിലെ പെണ്ണ്
അവസാന ഭാഗം.

അന്ന് രാത്രി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്കു വന്നപ്പോഴും മിക്ക സമയവും കുഞ്ഞു പ്രകാശിന്റെ നെഞ്ചിൽ കിടന്നു നന്നായി ഉറങ്ങുകയായിരുന്നു....

അഞ്ജന ഉറങ്ങാറായപ്പോൾ പ്രകാശിന്റെ മുറിയിലേക്ക് പോയി കുഞ്ഞിനെ തരാൻ ആവശ്യപ്പെട്ടപ്പോൾ എന്റെ കൂടെ കിടന്നോട്ടെ ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു പ്രകാശ് അവനെ ബെഡിലേക്ക് പതുക്കെ കിടത്തി

സ്വന്തം മകന് ഒരു അച്ഛന്റെ സ്നേഹ പരിലാളനകൾ പ്രകാശിൽ നിന്നും കിട്ടുന്നത് കണ്ടപ്പോൾ അവൾ നോക്കി നിന്നു പോയി...

അപ്പോഴും പ്രകാശിന്റെ ജീവിതം തന്നെ  കൊണ്ട് നശിച്ചു പോകുന്നു എന്ന ചിന്തകൾ അഞ്ജനയെ അലട്ടുന്നുണ്ടായിരുന്നു..

അന്ന് രാത്രി പ്രകാശിന്റെ റൂമിന്റെ വാതിലിനടുത്തായി ഫ്ലോറിൽ പാതി മയക്കത്തിൽ കണ്ണടച്ചിരുന്നു.... 

അത് കണ്ടു പ്രകാശ് അവളോട്‌ കുഞ്ഞിനൊപ്പം വന്നുകിടന്നോ ഞാൻ ഹാളിൽ ഉണ്ടാവും എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങാൻ പോയപ്പോൾ അഞ്ജന പ്രകാശിനെ തടഞ്ഞു.....!!!

ഇനി ഇതിന്റെ ആവശ്യം ഉണ്ടോ..?

 ഇങ്ങിനെ രണ്ടു മുറികളിൽ ആയി ഇനി എത്ര നാൾ..?  പ്രകാശിന്റെ ജീവിതം എന്നെ കൊണ്ട് ഒന്നുമല്ലാതായി പോകുന്നു....
എനിക്ക് നിങ്ങൾ ഏട്ടനോ ഭർത്താവോ.. മാത്രമല്ല അതിനു മുകളിൽ ദൈവത്തിന്റെ സ്ഥാനം ആണ്..

പ്രകാശ് കൂടെ ഇല്ലായിരുന്നെങ്കിൽ എനിക്ക് എന്റെ മകനെ കിട്ടില്ലായിരുന്നു അതിനു എന്റെ ശരീരം മാത്രമല്ല മനസ്സിലും എന്നും ബഹുമാനവും സ്നേഹവും മാത്രമേ ഉള്ളൂ......

എന്നെ പോലെ ഒരു നശിച്ച പെണ്ണിനെ ഒന്നും അല്ല പ്രകാശ് അർഹിക്കുന്നത് അതു കൊണ്ടാണ് പ്രകാശിന് എന്നെ ഇഷ്ടമാണെന്നു പറഞ്ഞിട്ടും ഞാൻ തിരിച്ചു ഒന്നും പറയാതിരുന്നത്...

നിങ്ങളെ പോലെ ഒരാളെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു പെണ്ണിനും കഴിയില്ല പ്രകാശ് അത്രയ്ക്ക് നല്ലവൻ ആണ് നിങ്ങള്..
പൊതുവെ എല്ലാ പുരുഷന്മാരും പെണ്ണിന്റെ ശരീരം പണം അല്ലെങ്കിൽ മറ്റെന്തെങ്കിലും ലക്ഷ്യം വച്ചു ആണ് അവരെ സഹായിക്കാൻ ഇറങ്ങുന്നത്... താങ്കൾ അതിൽ നിന്നൊക്കെ വ്യത്യസ്ഥൻ ആണ് 

അഞ്ജന...!! നീ കരുതുന്നത് പോലെ അല്ല കാര്യങ്ങൾ നീ എന്റേതായി കഴിഞ്ഞാൽ നിനക്കും കുഞ്ഞിനും മറ്റൊരു അവകാശി ഉണ്ടാവാൻ പാടില്ല പൂർണമായും നീ എന്റേത് മാത്രമായിരിക്കണം അതിനൊരു ക്ലാരിറ്റി കിട്ടാത്തിടത്തോളം നിന്നെ ഞാൻ ആഗ്രഹിക്കില്ല....

നിരഞ്ചൻ.!!! അവനെ കുറിച്ച് നമുക്ക് യാതൊരു അറിവും ഇല്ല ജീവിച്ചിരിപ്പുണ്ടോ  അതോ വേറെ കല്യാണം കഴിച്ചോ ഒന്നും അറിയില്ല അതിനൊക്കെ ഒരു ക്ലാരിഫിക്കേഷൻ വരട്ടെ എന്നിട്ട് നമുക്കു നമ്മുടെ ജീവിതത്തെ പറ്റി ആലോചിക്കാം..

സ്നേഹിച്ചു തുടങ്ങിയാൽ നിന്നെയും കുഞ്ഞിനേയും മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കാൻ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല നമുക്കു  കുറച്ചു കൂടെ കാത്തിരിക്കാം....
പിന്നെ ഇത് ഓസ്ട്രേലിയ ആയതു കൊണ്ട് സദാചാര പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെടോ.....

അവിടുന്ന് നാല് വർഷങ്ങൾക്കു ശേഷം ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷന്റെ കൾച്ചറൽ പ്രോഗ്രാം പരിപാടിയിൽ ചീഫ് ഗെസ്റ്റ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈ കമ്മിഷണർ ആയിരുന്നു

പ്രോഗ്രാം കാണാൻ അഞ്ജനയും മോനും അച്ഛനും അമ്മയും പ്രകാശും പാർവ്വതിയും സന്നിഹിതർ ആണ്

സ്വാഗത പ്രസംഗം തുടങ്ങിയതും അഞ്ജനയും അച്ഛനും അമ്മയും സ്റ്റേജിൽ ഇരിക്കുന്ന ഹൈ കമ്മിഷണറെ കണ്ടു അന്തം വിട്ടു ഞെട്ടി തിരിഞ്ഞു തരിച്ചിരിക്കുകയണു 

അതെ ആറ്ഏഴു വർഷങ്ങൾക്കു മുൻപ് തന്റെ മുഷ്ടി കേറിയിറങ്ങിയ ആ കൗമാരക്കാരൻ ഇന്ന് വളർന്നു ഐ ഫ് സ് നേടി ഈ ഓസ്ട്രേലിയയിൽ വന്നിറങ്ങിയിരിക്കുന്നു

ലക്ഷ്യം പകയാണോ അതോ തന്നിൽ നിന്നും അകന്നു പോയ കാമുകിയെ തേടി വന്നതാണോ ഒരുപാട് ചോദ്യങ്ങൾ അഞ്ജനയുടെ അച്ഛന്റെ മനസ്സിൽ ഇങ്ങനെ മിന്നി മറഞ്ഞു കൊണ്ടിരുന്നു 

നിരഞ്ജനെ കണ്ടതും അഞ്ജനയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു മകന്റെ നെറുകയിൽ അമർത്തി ചുംബിച്ചു അവൾ നെടുവീർപ്പിട്ടു.... അവന്റെ മനസ്സിൽ തന്നെ കുറിച്ച് എന്തായിരിക്കും ചിന്ത എന്ന് അറിയാൻ അവൾ ആകാംഷയോടെ കാത്തിരുന്നു ...

ഡെപ്യൂട്ടി ഹൈ കമ്മിഷണർ ആയതുകൊണ്ട് തന്നെ വെരി ബിസി ഷെഡ്യൂൾ ആയിരുന്നു പ്രോഗ്രാം കഴിയാൻ ഒന്നും കാത്തു നിൽക്കാതെ നിരഞ്ജനും സംഘവും പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്

 ഉടനെ അഞ്ജന ഡെപ്യൂട്ടി ഹൈ കമ്മിഷണർ ആണ് നിരഞ്ജൻ എന്ന് അടുത്തിരിക്കുന്ന പ്രകാശിനെ അറിയിച്ചു പ്രകാശ് ഉടനെ അവളെയും മോനെയും കൊണ്ട് നിരഞ്ജൻ അടുത്തേക് പോയി ഇവരുടെ വെപ്രാളം കണ്ടു പാർവ്വതിയും കൂടെ പോയി.....

നിരഞ്ജന് അവളെയും കുഞ്ഞിനേയും കണ്ടപ്പോൾ ഭാവ വെത്യാസങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു ഓസ്ട്രേലിയയിൽ എത്തിയപ്പോഴേ ഒഫീഷ്യലായും പേർസണൽ ആയും അവളെ കുറിച്ച് അന്വേഷിച്ചിരുന്നു കാര്യങ്ങൾ എല്ലാം നിരഞ്ജന് മുൻപേ അറിയാം...

പ്രകാശ് അഞ്ജനയുടെ കസിൻ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി കാര്യങ്ങൾ എല്ലാം നിരഞ്ജനോട് വ്യക്തമാക്കി ഒരു വിശ്വാസത്തിനു വേണ്ടി പാർവതിയെ പ്രകാശിന്റെ പ്രണയിനി ആണെന്ന് പറഞ്ഞു പരിചയപെടുത്തുകയും ചെയ്തു അത് കണ്ടു അഞ്ജനയുടെ അച്ഛനും അമ്മയും നിരഞ്ജനോട് മുൻപുണ്ടായ സംഭവങ്ങൾ മറക്കാനും ക്ഷമ ചോദിക്കുകയും ചെയ്തു..
അങ്ങിനെ അഞ്ജനയും നിരഞ്ജനും അവിടെ ഒന്നിച്ചു,....

പ്രോഗ്രാം കഴിഞ്ഞു കാറിൽ തിരിച്ചു വരുമ്പോൾ പാർവതിക്കു പ്രകാശിന്റെ മുഖത്തെ ദുഃഖം കണ്ടില്ലെന്നു നടിക്കാൻ ആയില്ല സത്യത്തിൽ കുഞ്ഞിനെ പിരിയുന്നതിലായിരുന്നു കൂടുതൽ സങ്കടം

പാർവതി പ്രകാശിന്റെ കയ്യിൽ പിടിച്ചു ഞാൻ ഉണ്ട് കൂടെ ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല പ്രകാശ് എല്ലാവർക്കും എല്ലാം കിട്ടി ഇനിയുള്ള ജീവിതം...നാളുകൾ നമ്മുടെ ആണ് പ്രകാശ് നിരഞ്ജനെ വിശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞത് മാത്രമാണോ എന്നു എനിക്കറിയില്ല

പക്ഷെ ഞാൻ എപ്പോഴേ  പ്രകാശിനെ മിന്നു കെട്ടി മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു അഞ്ജന കൂടെ ഉള്ളത് കൊണ്ടാണ് എന്റെ ഇഷ്ടം പറയാതിരുന്നത് ഇപ്പോൾ എല്ലാവർക്കും ജീവിതം ആയി പ്രകാശ്...
ഉടനെ കാർ സൈഡ് ആക്കി പാർവ്വതിയെ വാരി പുണർന്നു...

മനസ്സിലെ സങ്കടങ്ങൾ കണ്ണീരിലൂടെ അലിയിച്ചു കളഞ്ഞു പാർവ്വതിയോളം പ്രകാശിനെ മനസ്സിലാക്കിയ മറ്റൊരു പെണ്ണ് ലോകത്തില്ല എന്നതായിരുന്നു സത്യം 
(ശുഭം)
📝CNS

Comments

Popular posts from this blog

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്