ഫ്രീക്കനെ കെട്ടിയ കാന്താരി💝💝

ഫ്രീക്കനെ കെട്ടിയ കാന്താരി 💝💝(ചെറുകഥ )

       ആദ്യരാതിയിൽ മണിയറയിൽ നവവധുവിനെയും കാത്ത് ഇരിക്കുകയായിരുന്നു നവീൻ. 

അപ്പോഴാണ് നീതു കയ്യിലൊരു പാൽഗ്ലാസ്സുമായി മന്ദം മന്ദം വരുന്ന കണ്ടത്. നീതു കതകടച്ചുകൊണ്ടു പാൽഗ്ലാസ്സ് മേശയിലേക് വെച്ചു.. 

"എന്തോരം മുടിയാ ചേട്ടന് ഇത് ശെരിക്കും ചുരുണ്ട മുടിയാണോ "

" ഹേയ് അല്ലെടോ സ്ട്രൈറ്റ് മുടിയാ ഞാൻ curl ചെയ്ത് ഇട്ടേക്കുന്നതാ.. എന്റെ താടി എങ്ങനുണ്ട് കോളേജിൽ ഏറ്റവും താടി എനിക്കായിരുന്നു, പണ്ടേ ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാ അറേഞ്ച് മാര്യേജ് ആയിരിക്കുമെന്ന്. പക്ഷെ അമ്മ കണ്ടു പിടിക്കുന്ന പെണ്കുട്ടികൾക്കാർക്കും ഈ ഫ്രീക്ക് സ്റ്റൈൽ ഇഷ്ട്ടല്ല. തനിക്കു ഇതൊക്ക ഭയങ്കര ഇഷ്ടോണല്ലേ... "

" ഹാ പിന്നെ ഭയങ്കര ഇഷ്ട്ടാ "

"ആ പറച്ചിലിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ "

"ഹേയ് അങ്ങനൊന്നുല്ല ചേട്ടനീ പാൽ കുടിക്ക് "

നവീൻ പകുതി കുടിച്ച് ഗ്ലാസ്‌ നീതുവിന് നീട്ടി 
"അയ്യോ ചേട്ടാ പാൽ എനിക്ക് അലർജിയാ..ചേട്ടൻ തന്നെ കുടിച്ചോ " 

"എന്നാലും കുറച്ചു കുടിക്കേടോ "

"വേണ്ട ചേട്ടാ ചുണ്ടൊക്കെ ആകെ ചൊറിയും"

ചുണ്ടിന്റെ ചൊറിച്ചിലൊക്കെ ഞാൻ വേണെങ്കിൽ മാറ്റിത്തരാം, ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു, ഇനി തനിക്ക് അത്ര ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട, അതും പറഞ്ഞു അവൻ ആ പാൽ മുഴുവൻ കുടിച്ചു.. അപ്പോഴേക്കും  അവനു വല്ലാതെ ഉറക്കം വന്നു തുടങ്ങി, കണ്ണുകൾ അടഞ്ഞു പോയി.... 

പിറ്റേന്ന്... 
         നവിൻ എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു.. കൈ രണ്ടും ചേർത്ത്  മുഖമൊന്ന് ഉഴിഞ്ഞു.. 
ദേവിയെ............... എന്റെ താടി.. 

ഓടി പിടഞ്ഞ്ഞെഴുന്നേറ്റ് നവീൻ കണ്ണാടിയിൽ നോക്കി.. നീട്ടിവളർത്തിയ തന്റെ താടിയും മുടിയും..... 

താടി ട്രിം ചെയ്തു സെറ്റ് ചെയ്തിരിക്കുന്നു.. മുടി spike cut  ചെയ്തിരിക്കുന്നു.. 
ഇന്നലെ വരെ ജീവനെ പോലെ കൊണ്ടുനടന്ന എന്റെ ഫ്രീക് സ്റ്റൈൽ.. ഈശ്വര ഫ്രണ്ട്‌സ്ന്റെ മുഖത്തു ഞാൻ ഇനി എങ്ങനെ നോക്കും... 

അപ്പോഴാണ് ഇന്നലെ രാത്രിയിലെ കാര്യങ്ങൾ അവൻ റീവൈൻഡ് ചെയ്ത് നോക്കിയത്. 
നീതു തന്ന പാൽ കുടിച്ചത് മാത്രം ഓർമ ഉള്ളു.. അപ്പോൾ അവളാണ് ഇത് ചെയ്തത്... അവളെ ഇന്ന് ഞാൻ..... 

നീതു....ഡി...  നീതു... അവൻ ദേശ്യത്തിൽ വിളിച്ചുകൊണ്ടു ഹോളിലേക് നടന്നു.. വിളിക്കുന്നത് എന്തിനാണെന്ന് അറിയാവുന്നത് കൊണ്ട് അവൾ തല കുമ്പിട്ടു അവിടെ തന്നെ നിന്നു.. 
വീട്ടിൽ ബാക്കിയുള്ളവരെല്ലാം അവനെ കണ്ട് അതിശയത്തോടെ നിന്നു... 
ഡി എനിക്കൊരൊറ്റ കാര്യം  അറിഞ്ഞാൽ മതി.. നീയാണോ ഇത് ചെയ്തത്,  സ്വന്തം മുഖത്തേക് ചൂണ്ടി അവൻ ചോദിച്ചു 
മ്മ് ഞാൻ ആണ്.. 
%&$&&@** മോളെ നീ എന്ത് ധൈര്യത്തിലാഡി
ഇത് ചെയ്തത്..  എടുക്ക് നിന്റെ കെട്ടും കെടക്കേം.  ഇപ്പൊ ഇറങ്ങണം ഇവിടുന്ന്, പിന്നെന്റെ  ജീവിതത്തിൽ നിന്നും. 

മോനെ അമ്മ പറയുന്നത് ഒന്ന് കേൾക്കട... 
വേണ്ട ആരും ഒന്നും പറയണ്ട.. ഇറങ്ങടി, ഇപ്പൊ തന്നെ കൊണ്ടാക്കി തരാം.. 

നീതു ഒന്നും മിണ്ടാതെ പോയി റെഡിയായി ബാഗും കൊണ്ട് വന്നു.. 
അവൻ അവളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു. 

വീട്ടിലേക്കു കയറി ചെന്നപ്പോൾ നീതു വിന്റെ  അച്ഛൻ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.
നീതു കാറിൽ നിന്നും ഇറങ്ങി കൂടെ നവീനും. എന്താ മോളെ ഈ നേരത്ത് അല്ല കൂടെ ആരാ വരുന്നത്.
അയ്യോ നവീൻ മോൻ ആയിരുന്നു പെട്ടെന്ന് അച്ഛനു മനസ്സിലായില്ല കേട്ടോ.അത് കേട്ടപ്പോൾ നവീന്  വല്ലാതെ ദേഷ്യം വന്നു. നീതു വിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചിരി അടക്കി പിടിച്ചു നിൽക്കുന്നതായാണ് തോന്നിയത്.
ബാഗെടുത്ത് അച്ഛന്റെ മുന്നിലേക്ക് എറിഞ്ഞുകൊണ്ട് നവീൻ പറഞ്ഞു.
മോളെ ചിരക്കാൻ ആയിട്ടാണോ കെട്ടിച്ചു വിട്ടത്.
മോനെ.... 
മോളെ എങ്ങനെ കെട്ടി കൊണ്ടുപോയോ അതുപോലെതന്നെ തിരിച്ചേൽപ്പിച്ചുട്ടുണ്ട്.

എനിക്കിട്ടു എട്ടിന്റെ പണി തന്ന ഇവളെ ഇനി എനിക്ക് വേണ്ട. അതും പറഞ്ഞ് നവീൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.

ഡോ ഒന്ന് അവിടെ നിന്നെ അങ്ങനങ്ങ് പോയാലോ.
നവീൻ പിറകിലേക്ക് ഒന്ന്നോക്കി
തന്ന തന്നെയാ വിളിച്ചത് വേറെയാരുമില്ല.

ഇത്രയും നേരം ഞാൻ മിണ്ടാതിരുന്നത് എനിക്ക് വായിൽ നാക്കില്ലാത്തത് കൊണ്ടല്ല 
അഞ്ചാറ് കൊല്ലം ഫ്രീക്കൻ എന്നും പറഞ്ഞു താൻ കൊണ്ടുനടന്ന താടിയും മുടിയും പോയപ്പോൾ ഉള്ള സങ്കടം ഒന്ന് പറഞ്ഞു തീർക്കട്ടെ എന്ന് വിചാരിച്ചിട്ടാണ്. ഇനി എനിക്ക് പറയാനുള്ളതും കൂടി കേട്ടിട്ട് പൊയ്ക്കോ. 
താൻ ഇവിടെ പെണ്ണു കാണാൻ വന്നപ്പോൾ അമ്മ എന്നോട് സംസാരിച്ചിരുന്നു. പെണ്ണുകാണാൻ ചെല്ലുന്നിടത്തൊക്കെ തന്റെ  ഈ കോലം കണ്ടിട്ട് കഞ്ചാവ് ആണോ അതോ വേറെ വല്ല ദുശീലവും ഉണ്ടോ എന്നൊക്കെ മുറുമുറുപ്പ് കേട്ട് അമ്മയ്ക്ക് മതിയായത്രേ. പിന്നെ താടിയും മുടിയും നീട്ടി വളർത്തിയ എല്ലാ ചെക്കന്മാരും കള്ളും കഞ്ചാവുംആണ് എന്ന  ഒരു വിശ്വാസവും എനിക്കില്ല. പിന്നെ അമ്മ പറയെം  ചെയ്തു എന്റെ മോന് ഒരു ദുശീലവും ഇല്ല എന്ന്. പിന്നെ ഈ താടി മുടിയുമില്ലാത്ത കോലത്തിൽ ഒന്ന് കാണണമെന്ന്  വല്ലാതെ ആഗ്രഹമുണ്ടെന്നും പറഞ്ഞു. അമ്മയില്ലാതെ വളർന്ന എനിക്ക് അമ്മയുടെ സ്നേഹവും ലാളനയും കണ്ടപ്പോൾ, ആഗ്രഹം കൂടി കേട്ടപ്പോൾ മറുത്തൊന്നും പറയാനും  തോന്നിയില്ല. എനിക്ക് തന്നെ ഇങ്ങനെത്തെ കോലത്തിൽ കാണാനുള്ള കൊതി ഒന്നും കൊണ്ടല്ല അമ്മയുടെ ആഗ്രഹം കേട്ടിട്ടാണ് ഞാൻ ഒറ്റ ദിവസം കൊണ്ട് നല്ലൊരു തുക ഫീസ് കൊടുത്തു ബാർബർ ഷോപ്പിൽ പോയിട്ട് കഷ്ടപ്പെട്ട് ഇതൊക്കെ പഠിച് വന്നത്.

ഇനി ചേട്ടൻ പൊയ്ക്കോ എനിക്ക് മറ്റൊന്നും പറയാനില്ല.
നവീൻ ഇതെല്ലാം കേട്ട് തറഞ്ഞു നിന്നു പോയി. എന്നിട്ട് കാർ എടുത്തു വീട്ടിലേക്കു വിട്ടു.
അമ്മേ .... 
നവീനിന്റെ അലർച്ച കേട്ട് അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നു.
അമ്മയാണോ  അവളോട് പറഞ്ഞത് എന്നെ ഇങ്ങനത്തെ  കോലത്തിൽ കാണാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്ന്.
ഞാൻ തന്നെയാ പറഞ്ഞത് പക്ഷേ മോൻ അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്.
ഉറക്കഗുളിക കഴിച്ച് ബോധം പോയി കട്ടിലിൽ കിടന്ന നിന്നെ ഞാനും  അവളും  കൂടിയാ  താങ്ങിപ്പിടിച്ച്  കസേരയിലേക്ക് ഇരുത്തിയത്.എന്നിട്ടാ മുടിയും താടിയും ഒക്കെ വെട്ടിയത്.  രാവിലെ ഇത് പറയാനാ ഞാൻ വന്നത് പക്ഷേ നിനക്ക് ഒന്നും കേൾക്കേണ്ടായിരുന്നല്ലോ. പോയി അവളെ വിളിച്ചോണ്ട് വാ അല്ലെങ്കിൽ എന്നെ ഇറക്കിവിട് 

നവീൻ  ഒന്നും പറയാനാവാതെ അന്താളിച്ചു നിന്നു എന്നിട്ട് റൂമിലേക്ക് പോയി കട്ടിലിൽ കണ്ണടച്ചു കിടന്നു
എന്നിട്ട് തീരുമാനിച്ചുറപ്പിച്ച്  കാറുമെടുത്ത് നീതു വിന്റെ വീട്ടിലേക്ക് പോയി
അച്ഛൻ വരാന്തയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ നവീനെ അച്ഛൻ ഓടി വന്നു കെട്ടിപ്പിടിച്ചു. മോൻ പോയപ്പോൾ തന്നെ അവൾ പറഞ്ഞിരുന്നു ഏട്ടൻ വരുമെന്ന് വിഷമിക്കേണ്ട എന്ന്. പക്ഷേ ഇത്ര പെട്ടെന്ന് വരമെന്ന്  പ്രതീക്ഷിച്ചില്ല മോനെ.. അവൾ മുറിയിൽ ഉണ്ട്.
നവീൻ ചെല്ലുമ്പോൾ നീതു മുറിയിലെ ജനൽ കമ്പികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. നവീൻ പിന്നിലൂടെ ചെന്ന് അവളെ ചേർത്ത് പിടിച്ചു. എന്നിട്ട് ചോദിച്ചു ബാഗ് എവിടെ നമുക്ക് പോകണ്ടേ വീട്ടിലേക്ക്. നീതുവിന്റെ കണ്ണുകൾ നിറഞ്ഞു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 

വീട്ടിലേക്ക് പോകാൻ ഞാൻ എപ്പഴേ 
റെഡിയാണ്...
പിന്നില്ലേ  ഏട്ടൻ വേണമെങ്കിൽ കുറച്ച് താടി വളർത്തിക്കൊ കേട്ടോ, ഈ കുറ്റിത്താടി വല്ലാതെ കുത്തിക്കൊള്ളുന്നുണ്ട്.
ഓഹോ കൊള്ളാലോ ഇപ്പങ്ങനെ ആയോ. അല്ല ഈ കട്ടത്താടി കുത്തി കൊള്ളൂലാന്ന് നിന്നോട് ആരാ പറഞ്ഞത്.അതേയ്  ഇന്നലെ രാത്രി ഏട്ടൻ പാലു കുടിച്ച് ബോധം കെട്ട് കിടന്നപ്പോൾ ഞാൻ ഒരു ഉമ്മ തന്നായിരുന്നു എന്നിട്ടാ ഞാൻ അമ്മയെ വിളിച്ചത്..
അതു കേട്ടപ്പോൾ നവീൻ ഒന്നുകൂടെ അവളെ ചേർത്തുനിർത്തി മൂർദ്ധാവിൽ ചുംബിച്ചു..............💕💕
(ശുഭം )

With love jennah 💞💞

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്