kissakal

അവനിങ്ങുവരും ,രണ്ടുവർഷം  കാത്തിരുന്നതല്ലേ നീ ? പിന്നെയാണോ ഈ
കുറച്ചുമണിക്കൂറുകൾ എന്റെ കുട്ടി കുറച്ചുള്ളിലോട്ടു കയറി ഇരിക്കൂ. നല്ല മഴക്കുള്ള കോളുണ്ട്  അമ്മ ആ ഉണങ്ങാനിട്ട തുണികളൊക്കെ അകത്തോട്ടു എടുത്തുവെക്കട്ടെ. 

ഓരോ നിമിഷവും  ആകാശം കൂടുതൽ കൂടുതൽ രൗദ്രമായി വന്നു. അതിന്റെ സങ്കടങ്ങൾ ശക്തി ആയിതന്നെ മഴത്തുള്ളികളയി വർഷിച്ചു 

മോളേ ഞാൻ പറഞ്ഞതല്ലേ ഉമ്മറത്തോട്ടു കയറി ഇരിക്കാൻ ,എന്തിനാ എന്റെ കുട്ടി ഇങ്ങനെ മഴനനയുന്നത് ?

സാരമില്ല അമ്മേ, ഈ മഴയ്ക്ക് നല്ല സുഖം. മനസ്സും ശരീരവും കുളിർക്കുന്നു സ്വപ്നങ്ങൾക്ക് ജീവൻ വെച്ചതുപോലെ  തോന്നുന്നു . 

തുടങ്ങി നിന്റെ ഒരു സാഹിത്യം പറച്ചിൽ. ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ല. 

കണ്ണുകൾ ഉണ്ണിയേട്ടനെ കാത്തിരിക്കുകയാണ് 

ഞാറു നടുന്ന  വല്യമ്മമാരും തോടുകളുടെ കരയിലിരുന്നു മീനിന് ചൂണ്ടയിടുന്ന കുട്ടികളും, അന്തി കള്ളടിച്ചു കണ്ടത്തിന്റെ  വരമ്പിലോടെ നടക്കാൻ പറ്റാതെ തിത്തൈ തിത്തൈ ന്രത്തം വെച്ചുവരുന്ന കോരൻ പണിക്കരും, കാറ്റിൽ മാവിന്റെ ചോട്ടിലിരുന്നു മുകളിലേക്ക് നോക്കി ഇരിക്കുന്ന നമ്മുടെ അമ്മുവും അവളുടെ കുറച്ചു കൊച്ചു ശിങ്കിടികളും , എല്ലാരേയും കാണുന്നു അറിയുന്നു ഇവിടെ ഇരുന്നുകൊണ്ട് 

മോളെ ഇന്ദൂ , ഉണ്ണിവന്നില്ലേ ഇത്രേരം ആയിട്ടും?

ഞാറു നടുന്നതിടയിൽ നാണി വല്യമ്മ നീട്ടി വിളിച്ചു  ചോദിച്ചു 

ഇല്ല വല്യമ്മേ ,എത്താറാകുന്നതേ ഉള്ളു. 

പുഴയിലും പാടത്തും വരമ്പത്തും മാവിന്റെ ചോട്ടിലും  ഒഴിഞ്ഞുമാറാതെ ചുറ്റിക്കറങ്ങുന്നതിനു  അമ്മയുടെയും അമ്മാവന്റെയും കയ്യിൽ നിന്നും  നിർത്താതെ അടിവാങ്ങിക്കൂട്ടുന്ന ഒരു കാലം ഉണ്ടായിരുന്നു തനിക്കും ഉണ്ണിയേട്ടനും. 

ആ കൈപിടിച്ച് എവിടേക്കിറങ്ങാനും ഒരു ധൈര്യമാ,

അത് ഇരുപത്തിമൂന്നാം വയസ്സിലുള്ള തന്റെ വിവാഹശേഷമല്ല , ,മൂന്നുവയസസിൽ തന്നെ ആ എട്ടു  വയസ്സുകാരന്റെ  കയ്യിലേക്ക് തന്റെ കൈവെച്ചുകൊടുക്കുമ്പോൾ ഉള്ള എന്തോ ഒരു സുരക്ഷിതത്വത്തിന്റെ ഫീൽ . 

ഉണ്ണി ഇന്ദുവിന്റെ   അമ്മാവന്റെ മകനാണ്. 

ചെറുപ്പത്തിലേ കേൾക്കുന്ന കാര്യമാണ് ഇന്ദൂ ഉണ്ണിക്കുള്ളതാണ്.

അതുകേട്ടാണ്  ജീവിതത്തിന്റെ ഓരോ നാൾവഴിയും പിന്നിട്ടത്. 

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ ഓരോകാര്യങ്ങൾക്കു അനുവാദം  ചോദിച്ചാലും അമ്മയും അമ്മാവനും പറയും. ഉണ്ണിയോട് കൂടി ഒന്ന് ചോദിക്കെട്ടോ, നാളെ അവനൊരു പരിഭവം വേണ്ട. 

അപ്പോഴൊക്കെ പൊടിമീശവെച്ചുകൊണ്ടു ,ആള് അലപം ഗൗരവത്തിന്റെ പുറമോടി എടുത്തണിഞ്ഞു ഇങ്ങനെ ഇരിക്കും.

എന്നിട്ടു തന്നെ  അല്പം ദൈഷ്യം പിടിപ്പിക്കും ചിലപ്പോ കരയിക്കും , ഒടുവിൽ തന്നെ  ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ തന്നു പറയും ,നിന്റെ ഇഷ്ടം അത് എന്തുതന്നെയായാലും അതുതന്നെയല്ലേ കിച്ചു എന്റെയും ഇഷ്ടം. 

വയലുകളിൽ നിന്നും വല്യമ്മമാർ പതിയെ പതിയെ സ്വന്തം കൂരയിലേക്കു ചേക്കേറുന്നു ,അങ്ങേ തലക്കിൽ നിന്നും വീണും വീണ്ടും എണീച്ചും പ്രയ്തനം തുടങ്ങുന്ന കോരൻ പണിക്കർ ഏകദേശം ലക്ഷ്യസ്ഥാനത്തു എത്താറായി. കാര്യമായ മാങ്ങ സമ്മാനിക്കാത്ത മാവിനേയും കാറ്റിനെയും പായാരം പറഞ്ഞു അമ്മുവും കൂട്ടരും വീട്‍ലക്ഷ്യമാക്കി നടന്നു. കൃഷ്ണ ക്ഷേത്രത്തിൽ വൈകുന്നേരത്തെ ഭക്തിഗാനം കോളാമ്പിയിലൂടെ പറന്നിറങ്ങി ,,തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ നിന്നും നിറമാലയുടെ ചെണ്ടമേളങ്ങൾ മുഴങ്ങിത്തുടങ്ങി. 

എന്താ ഈ കുട്ടി കാട്ടണേ ,സമയം എത്രയാരിച്ചിട്ട ,ഒന്ന് പോയി കുളിക്കു താൻ ,ഉണ്ണി ഇങ്ങു വന്നോളും ,ഇതു പാലക്കടങ്ങാടീന്ന് വണ്ടി പിടിച്ചു വരുന്നതല്ലലോ ,എത്രായിരം മൈലുകൾക്കക്കരെ നിന്നാ കുട്ടി വരുന്നത് ,അപ്പൊ കുറച്ചുവൈകും ,രാവിലെ ഒരു ഗ്ലാസ് ചായകുടിച്ചതാ ഇന്ദൂ നീ ,ഉണ്ണിവരുമ്പോൾ തന്നെ നിന്നെയും കൂട്ടി ആസ്പത്രീകൊണ്ടോകാൻ  പറയേണ്ടി വരുമോ? . 

ഉണ്ണിയേട്ടൻ വരുന്നതുകൊണ്ട് രാവിലെതന്നെ കുളിച്ചു ,നല്ല പുത്തൻ കസവു സാരിയൊക്കെ ഉടുത്തു  സുന്ദരി ആയിട്ടാ ഇരിപ്പു ,ഇപ്പോ ഒക്കെ നാശയിക്കാണും ,സാരമില്ല എന്റെ ഉണ്ണിയേട്ടനല്ലേ എന്നെ അറിയാലോ ,ഞാൻ എങ്ങനെ നിന്നാലും എന്തുടുത്താലും. 

അകലെ നിന്നും ഒരു നേർത്ത രൂപം കാണുന്നു ,മനസ്സിൽ അമ്പലത്തിലെ ആയിരം ശംഖു വിളികൾ ഒന്നിച്ചു പ്രതിധ്വനിച്ച പോലെ ,അതെ അത് എന്റെ ഉണ്ണിയേട്ടൻ തന്നെ ,അമ്മേ ഉണ്ണിയേട്ടൻ വരുന്നു ,ഉണ്ണിയേട്ടൻ വരുന്നു. പോയ നാൾ  തൊട്ടു ഈ രണ്ടുവർഷവും തന്റെ മനസ്സിലിട്ടു താലോലിച്ച ആമുഖം തന്റെ മുന്നിലെത്താൻ ഇനി നിമിഷങ്ങൾ മാത്രം. പ്രാർത്ഥിക്കുമ്പോൾ തനിക്കുവേണ്ടി പ്രാത്ഥിക്കാറില്ല എന്റെ ഉണ്ണിയേട്ടന് നല്ലതുവരുത്തണേ എന്നെ പറയാറുള്ളൂ. ആ രൂപം അടുത്തുവരുംതോറും മനസ്സ് കയ്യിൽ നിന്നും വിട്ടു വിണ്ണിലേക്കു ചേക്കേറുകയാണ്.

ഉണ്ണിയേട്ടന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ മനസ്സു വെപ്രാളപ്പെടുന്നു. 

പൂമുഖപ്പടിയിൽ നിന്നും കാൽപൊന്തിച്ചു വെച്ചതും...... അഞ്ചുപടികളുള്ള അതിൽ നിന്നുള്ള വീഴ്ചയും ഒന്നിച്ചായിരുന്നു. 

ഒരു കൈത്തന്നെ താങ്ങി എഴുന്നേൽപ്പിച്ചു ,തലയിൽ  നിന്നും രക്തം താഴ്ന്നിറങ്ങുന്നു. 

എന്താ കിച്ചൂ ഇതു ,,ഞാൻ ഇങ്ങോട്ടു തന്നയല്ലേ വരുന്നത് ,,എന്തിനാ വയ്യാത്ത കാലും വെച്ച് നീ പടികളിറങ്ങാൻ തുനിഞ്ഞത് ?

ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടനെ കണ്ടതും ഞാൻ എല്ലാം മറന്നു , കാലുമുറിച്ചുമാറ്റിയ ഒരാളാണ് താൻ  എന്നു ഞാൻ കുറച്ചുനിമിഷം വിസമരിച്ചു പോയി  

എങ്കിലും എന്റെ മോളെ ,,ആദ്യകാഴ്ചയിൽ തന്നെ നിന്റെ രക്തമാണല്ലോ എനിക്കുകാണേണ്ടി വന്നത് ? 

അത് സാരമില്ല ഉണ്ണിയേട്ടാ ,തലപൊട്ടി രക്തം താഴ്ന്നിറങ്ങുന്ന സ്ഥലം ഉണ്ണിയേട്ടൻ കണ്ടില്ലേ? എന്റെ ഇപ്പോഴുള്ള സിന്ദൂര രേഖ  അത്  രക്തം കൊണ്ടുള്ളതാണ്. ഉണ്ണിയേട്ടൻ ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ലാ എന്നുള്ളതിന് ഇതിലും വലിയ സാക്ഷി ഏതുണ്ട്‌? 

എനിക്കറിയാം മോളെ നിന്റെ സ്നേഹം ,,അറിയാതെ എന്റെ കുസൃതിക്കു ഞാൻ തള്ളി ഇട്ടപ്പോൾ നഷ്ട്പ്പെട്ടതാണ് നിന്റെ ഈ കാല് ,,അന്ന് ഞാനായിട്ട് നഷ്ടപ്പെടുത്തിയതാണ് നിന്റെ സ്വപനങ്ങൾ ,,,ഇതിനെക്കുറിച്ചു  എല്ലാവരും ആയിരം വട്ടം ചോദിച്ചിട്ടും നീ എന്റെ പേരുപറഞ്ഞില്ല 

അത് ഉണ്ണിയേട്ടൻ അറിഞ്ഞു ചെയ്തോതൊന്നും അല്ലാലോ ,,,അതിനുള്ളിൽ തലേദിവസവം ആരോ പൊട്ടിയ കുപ്പികൾ കൊണ്ടിട്ടത് ഉണ്ണിയേട്ടനും അറിഞ്ഞിരുന്നില്ലാലോ ,,,,എന്നിട്ടും എന്റെ ഉണ്ണിയേട്ടൻ എന്നെ കൈവിട്ടില്ലാലോ ,,കുടുംബക്കാരൊക്കെ കാലുപൊട്ടിയെ വേണ്ടാ എന്നുപറഞ്ഞപ്പോഴും എന്നെ ഇങ്ങനെ നെഞ്ചോട് ചേർത്ത് നിർത്തിയില്ലേ ,,, ,,ഈ നിമിഷം ഈ മടിയിൽ കിടന്നുമരിച്ചാലും എനിക്ക് സന്തോഷമേ ഉള്ളു ,,ഉണ്ണിയേട്ടനെ ഒരു നോക്കുകൂടി കണ്ടല്ലോ അതുമതി എനിക്ക്. 

എന്താ എന്റെ കുട്ടിക്ക് പറ്റിയെ ദൈവമേ ,,ഈ തൃസന്ധ്യ സമയത്തു ഞാൻ എന്താ ഈ കാണണത്  

ഒന്നമില്ല അമ്മെ ,,'അമ്മ ഈ ബാഗൊന്നു പിടിക്കൂ 

മുഴുവനായി അവളെ വാരിയെടുത്തു പടികളോരോന്നായി കയറുന്ന അവൻറെ കഴുത്തിലൂടെ വട്ടം പിടിച്ചു അവന്റെ കവിളിൽ തുടരെ തുടരെ അവൾ ചുംബിച്ചു ,,  ,,,,,,

ലതീഷ് കൈതേരി

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക 🌿😍

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്