kissakal

അനിയത്തിയോട് ആയിരുന്നു പ്രേമം. പക്ഷെ കെട്ടേണ്ടി വന്നത് ചേച്ചിയേയും . ജീവിതം ചിലപ്പോൾ അങ്ങിനെ ആണല്ലോ.  +2 മുതൽ മനസ്സിൽ കൊണ്ടുനടന്നതാണ് ആതിരയെ.
 ഇടക്ക് ആകെ ഉണ്ടായിരുന്നു അമ്മ കൂടി തന്നെ വിട്ട് പോയപ്പോൾ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും കൈവിടാതെ കൂടെ നടന്നതും  ആതിരയായിരുന്നു. ഒറ്റക്കല്ലെന്ന് പറഞ്ഞത് അവളായിരുന്നു. 
 ഒരുമിച്ചു ജീവിക്കാൻ ഒരുപാട് മോഹിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു . അല്ലെങ്കിൽ അങ്ങനെ ഒരു വിധി ആതിര തന്നെ ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതായിരിക്കും ശരി. 
  ചൊവ്വാദോഷക്കാരിയായ ചേച്ചിയെ ആരും കെട്ടാതായപ്പോൾ അനിയത്തിയുടെ ജീവിതത്തിന് മുന്നിൽ വിലങ്ങുതടി ആവരുതെന്ന് കരുതിയാവണം അവളന്നു  ആത്മഹത്യക്ക് ശ്രമിച്ചത്..  
    ആരതിയുടെ ആത്മഹത്യാശ്രമം കൂടുതൽ പിടിച്ചുലച്ചത് ആതിരയെ ആയിരുന്നു..  ചേച്ചിയ്ക്കൊരു കുടുംബജീവിതം വേണമെന്നുറപ്പിച്ചതും. 
അതിന് പറ്റിയ ഒരാൾ,  താൻ പറഞ്ഞാൽ എന്തും അനുസരിക്കുന്ന ഒരാൾ മനുവേട്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നു. 
    
" മനുവേട്ടാ....  മനുവേട്ടൻ ഇതിന് സമ്മതിക്കണം.  എനിക്ക് വേണ്ടി,  എന്റെ ചേച്ചിക്ക് വേണ്ടി.  എന്നോട് ഉള്ള ആത്മാർത്ഥസ്നേഹത്തെ ഞാൻ ഇപ്പോൾ എന്റെ ചേച്ചിക്ക് വേണ്ടി ചോദിക്കുകയാണ്.. കഴിയിലെന്നറിയാം.. എങ്കിലും... "
  ആതിരയുടെ വാക്കുകൾ അവനെ വല്ലാതെ ഉലക്കുന്നതായിരുന്നു.  ആതിരയെ ജീവന് തുല്യം സ്നേഹിച്ചിട്ട് ആരതിക്ക് ഒരു ജീവിതം കൊടുക്കുക..  പറയാൻ എന്തെളുപ്പം,  പക്ഷെ,  മനുവിന് അതൊട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.  
   
     " മനുവേട്ടാ....  മനുവേട്ടന് ചോദിക്കാൻ വേറെ ആരുമില്ലെന്ന് അറിയാം . ഉള്ളതിപ്പോൾ ഞാൻ മാത്രമല്ലേ..  ആ എനിക്ക് സമ്മതമാണെങ്കിൽ എന്റെ ചേച്ചിക്ക് ഒരു ജീവിതം കൊടുത്തൂടെ.. ".
   
" ആതിരേ,  നീ എന്താണ് ഈ പറയുന്നത്.  നമ്മൾ എന്തൊക്ക സ്വപ്നം കണ്ടതാ.. ഒരുമിച്ച് ജീവിക്കാൻ കൊതിച്ചത് നമ്മൾ അല്ലെ.. എന്നിട്ടിപ്പോൾ ആ സ്ഥാനത്തു നിന്റെ ചേച്ചി...  "
    അവന്റെ ഇടറുന്ന വാക്കുകൾ അവളെയും കരയിപ്പിക്കുന്നുണ്ടായിയുന്നു. പക്ഷെ അത് പുറത്തുകാണിക്കാതെ അവനെ തെല്ലിട നോക്കി നിന്നു ആതിര. 
  " ശരിയാണ് മനുവേട്ടാ.. നമ്മൾ ഏറെ കൊതിച്ചതാണ്.. പക്ഷെ,  ഈ വിധി ഇങ്ങനെ ആയാൽ ഏറെ സന്തോഷിക്കുന്നതും മനുവേട്ടന്റെ ഈ ആതിരയായിരിക്കും.  കൂടുതൽ എന്ത് പറഞ്ഞ് മനുവേട്ടന്റെ മനസ്സ് മാറ്റാൻ കഴിയുമെന്ന് എനിക്ക് അറിയില്ല..  മനുവേട്ടന് എന്നെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ അതുപോലെ ഇനി അങ്ങോട്ട്‌ എന്റെ ചേച്ചിയെയും സ്നേഹിക്കാൻ കഴിയും... 
  എന്നോടുള്ള സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഇപ്പോൾ മനുവേട്ടൻ ഇതിന് സമ്മതിക്കണം "

   അവളുടെ വാക്കുകൾ അവനെ ഏറെ സങ്കടപ്പെടുത്തുന്നതായിരുന്നു,
      "  ഇതിന്റെ പേരിൽ എന്റെ സ്നേഹത്തെ അളക്കുകയാണോ ആരതി നീ..  അങ്ങനെ അളന്നു നോക്കിയാൽ കൂട്ടികിഴിക്കാൻ പറ്റുന്നതാണോ നമ്മുടെ സ്നേഹം?  "

" മനുവേട്ടാ... ഞാൻ അങ്ങനെ ഒന്നും... "

" ഉദ്ദേശിച്ചില്ല എന്നല്ലേ.....  പക്ഷെ,  കേൾക്കുന്നവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കണം...  സാരമില്ല,  നിന്റെ ആഗ്രഹം നടക്കട്ടെ.. നിനക്ക് വേണ്ടി ഞാൻ നിന്റെ ചേച്ചിയെ സ്വീകരിക്കാം.. എനിക്ക് ചോദിക്കാനോ പറയാനോ ആരും ഇല്ല.. ഉള്ളത് നീ ആയിരുന്നു.. ആ നിനക്ക് ഇതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ... "

  കൂടുതലൊന്നും പറയാതെ കണ്ണ് തുടച്ചുകൊണ്ട് അവൻ നടന്നകന്നപ്പോൾ ആരതിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, 
 ഹൃദയത്തിന്റ ഒരു ഭാഗം അടർത്തിഎടുത്തപോലെ ഉള്ള ഒരു വേദനയും. 

                     *****--*********--*****

  "  ഹോ,  ഞാൻ ഒന്നും അറിയില്ലെന്ന വിചാരം.  എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്.  അനിയത്തിയും കെട്ടിയോനും തമ്മിലുള്ള ഈ കളിയൊക്കെ...  എനിക്ക് മുന്നിലേക്ക് അവളുടെ ജീവിതം നീട്ടിയപ്പോൾ ഞാൻ വിചാരിച്ചു അവളുടെ സ്നേഹം കൊണ്ടാണെന്ന്.. ഇപ്പഴല്ലേ മനസ്സിലായത് രണ്ടും കൂടി..... "
   പല്ലിറുമ്പി വാക്കുകൾ മുഴുമിക്കാതെ രോഷം കൊള്ളുന്ന ആരതിയെ നോക്കുമ്പോൾ മനുവിന് യാതൊരു ഭാവഭേദവും ഉണ്ടായില്ല. 
  
" ഇപ്പോൾ എന്താ മനുഷ്യാ നിങ്ങടെ നാവിറങ്ങിപ്പോയോ.. അതോ അവളെ പറഞ്ഞപ്പോൾ പിടിച്ചില്ലേ പഴയ കാമുകന് "
  
" ആരതി ..  നിന്റെ പിഴച്ച നാക്കിനു ലൈസൻസ് ഇല്ലെന്നു വെച്ച് എന്തും പറയാമെന്നാണെങ്കിൽ അത് വേണ്ട.  മനിഷ്യനെ മനസ്സിലാക്കാൻ ആദ്യം പഠിക്കണം.  കുറ്റം പറയാനും സംശയിക്കാനുമൊക്ക എളുപ്പമാണ്.. പക്ഷെ,  അവൾ നിന്റെ ജീവിതത്തിനായി എടുത്ത പോലെ ഒരു തീരുമാനമെടുക്കാൻ എല്ലാവരെകൊണ്ടും പറ്റില്ല . അതിനു കറയില്ലാത്ത ഒരു മനസ്സ് വേണം. തനിക്ക് പ്രിയപ്പെട്ടതാണെങ്കിലും അത് വിട്ടുകൊടുക്കാനുള്ള ഹൃദയവിശാലത വേണം.  ഇതൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം . കാരണം..... "
   വാക്കുകൾ മുഴുവനാക്കുംമുന്നേ അവളുടെ ഇടയിൽ കേറിയുള്ള സംസാരം അവന്റെ സംസാരത്തെ മുറിച്ചിരുന്നു,

       " അതെ,  ഞാൻ അല്ലേലും ചൊവ്വ്വാദോഷക്കാരി അല്ലെ.. അതിന് അവൾ തന്ന ഔധാര്യമല്ലേ നിങ്ങൾ . പക്ഷെ,  ഇവിടെ നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ലെന്ന് കരുതണ്ട.  ഒരു ചിരിയും സംസാരവും മുട്ടലും ഉരുമ്മലും... പിന്നെ എന്തൊക്ക എന്റെ കണ്ണൊന്നു തെറ്റിയാൽ നടക്കുന്നുണ്ടെന്ന് ആർക്കറിയാം.   എന്നിട്ട് അവൾ ശീലാവതി,  നിങ്ങൾ ചൊവ്വാദോഷക്കാരിയെ കെട്ടാൻ മനസ്സ് കാണിച്ച വലിയ മാന്യനും... "
      അവളുടെ പുച്ഛത്തോടെ ഉള്ള സംസാരം തീരുംമുന്നേ മുഖമടച്ചൊന്ന് പൊട്ടിച്ചിരുന്നു മനു.  പ്രതീക്ഷിക്കാതെ ഉള്ള അടിയുടെ ആഘാതത്തിൽ അവൾ വേച്ചു വേച്ചു വീഴാൻ പോയെങ്കിലും ചുവരിൽ കൈവെച്ചു നിന്നു.  കൈ വീണ് ചുവന്ന മുഖം തടവിക്കൊണ്ട് രൂക്ഷമായി അവനെ നോക്കിയപ്പോൾ അവനിലും രോഷം കലിതുള്ളിതുടങ്ങിയിരുന്നു, 

   " നിന്റെ ആ പുഴുത്ത നാക്ക് വെച്ച് എന്തും പറയാൻ നിന്നാൽ ഇനി വായിൽ പല്ലുണ്ടാവില്ല.. കേട്ടല്ലോ..  അവളുടെ ഒരു കണ്ടുപിടുത്തം.  നാണമില്ലെടി നിനക്ക് ഇതുപോലെ ഇത്ര ക്രൂരമായി സംസാരിക്കാൻ...  ആ പെണ്ണ് നിന്നെ ഓർത്ത് ഓരോ നിമിഷവും സങ്കടപ്പെട്ടിട്ടെ ഉള്ളൂ..  നിനക്കൊരു ജീവിതം കിട്ടാനാ അവളുടെ ജീവിതം അവൾ നിനക്ക് നൽകിയത്.. അന്ന് മുതൽ സ്വന്തം അനിയത്തിയെ പോലെ കാണണം എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചത്.  താല്പര്യമില്ലാഞ്ഞിട്ടും അവളുടെ ആ നല്ല മനസ്സിന് മുന്നിൽ തല കുനിക്കേണ്ടി വന്നതാണ് ഇപ്പോൾ നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി.  നീ താലി നിന്റെ കഴുത്തിൽ എന്ന് കേറിയോ അന്ന് മുതൽ നിന്റെ അനുജത്തിയെ സ്വന്തം അനിയത്തിയെ പോലെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ,  അവൾ തിരിച്ച് ഇങ്ങോട്ടും....  പക്ഷെ,  നിന്റെ പുഴുത്ത കണ്ണിൽ ഞങ്ങൾ ഇപ്പഴും ആ പഴയ  ഇഷ്ട്ടക്കാർ ആണ്..  അതിൽ നിന്നും നീ ചികഞ്ഞെടുക്കുന്നതാണ് മറ്റെല്ലാം .  ഒന്ന് ചിരിച്ചാലോ സംസാരിച്ചാലോ കുറച്ച് ചോറ് വിളമ്പി തന്നാലോ അവിടൊക്കെ അവിഹിതം കാണുന്ന നിനക്കൊക്കെ ഒരു ജീവിതം ഉണ്ടാക്കിത്തന്ന അവളെ പറഞ്ഞാൽ മതി... 
   മനുഷ്യനായാൽ കുറച്ചു ഉളുപ്പും ഇച്ചിരി കടപ്പാടും വേണമെടി.. എന്നാലേ മനുഷ്യൻ മനുഷ്യനാകൂ...  അതിന്....... വേണ്ട,  ഞാൻ കൂടുതലൊന്നും പറയുന്നില്ല...  ഒരു അപേക്ഷ മാത്രം.. നീ എന്നോട് എന്ത് വേണേലും പറഞ്ഞോ.. പക്ഷെ,  ആ പെണ്ണിനോട് ഇതുപോലെ ഉള്ള കുത്തുവാക്കുകൾ പറയരുത്.  അതിന് സഹിക്കില്ല "

  അതും പറഞ്ഞ് ഇടറിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് മനു പുറത്തേക്കിറങ്ങി പോകുമ്പോൾ  റൂമിൽ ചേച്ചിയും മനുവും തമ്മിൽ നടന്ന എല്ലാ തർക്കങ്ങൾക്കും ദൃക്‌സാക്ഷിയായ അവളുണ്ടായിരുന്നു.. ആതിര.. 

     എല്ലാത്തിനും അവസാനം സ്വന്തം റൂമിന്റെ ഫാനിലേക്ക് ഒരു സാരിത്തലപ്പിന്റെ അറ്റത്തേക്ക്  ഒരു  കുരുക്കിടുമ്പോൾ അവളുടെ മനസ്സിൽ ഒന്ന് മാത്രമായിരുന്നു, 
  ' ചേച്ചിക്ക് വേണ്ടി ജീവിതം വേണ്ടെന്ന് വെച്ചു..   ആ ചേച്ചിയുടെ സമാധാനത്തിനു വേണ്ടി ഇപ്പോൾ തന്റെ ജീവനും. " ഗുൽമോഹർ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്