⚜️മായാമയൂരം⚜️ഫുൾ പാർട്ട് ⚜️
⚜️മായാമയൂരം⚜️
നേരത്തോട് നേരമായില്ലേ കുട്ടി ... ഇനി ആർക്കും വേണ്ടി കാത്തിരിക്കേണ്ട കാര്യം ഇല്ല .. കർമങ്ങൾ തുടങ്ങുന്നതിന് മുൻപ് അവസമായി എന്റെ കുട്ടിക്ക് അവനെ ഒന്ന് കാണേണ്ടേ ??
വിതുമ്പലടക്കി രുക്മിണി അവളെ നോക്കി ..
ഇല്ല ... അവൾ അതേ ഇരുപ്പാണ് !! ശില കണക്കിനെ ഉള്ള ആ ഇരുപ്പ് കാണാൻ വയ്യാതെ രുക്മിണി മുറിയിൽ നിന്നും ഇറങ്ങി ..
അവൾ എവിടെ രുക്മിണി ?? ശേഖരൻ അടക്കത്തിൽ ചോദിച്ചു ..
എനിക്ക് വയ്യ ശേഖരേട്ടാ!! ചങ്ക്പൊട്ടിയുള്ള എന്റെ കുഞ്ഞിന്റെ ഇരിപ്പ് കാണാൻ എനിക്ക് ത്രാണി ഇല്ല ..
എന്തിനാ ഈശ്വരാ എന്റെ കുഞ്ഞിനെ നീ വിധവയാക്കിയത് ?? ആരുടെയെങ്കിലും ജീവൻ മതിയായിരുന്നെങ്കിൽ ഈയുള്ളവളെ നിനക്ക് അങ് വിളിക്കാമായിരുന്നല്ലോ?? രുക്മിണിയുടെ നിലവിളി അവിടെ കൂടി നിന്നവരിലും നോവുണർത്തി ..
ശേഖരൻ രുക്മിണിയെ കസേരയിലേക്ക് ഇരുത്തിയ ശേഷം മുറിയിലേക്ക് പോയി
മോളെ നന്ദാ ....
ശേഖരനെ കണ്ടതും നന്ദ പതിയെ എഴുന്നേറ്റു ...
മോളെ .. നീ ഒന്ന് താഴേക്ക് വാ .. അന്ത്യകർമങ്ങൾ ഇനി വച്ചു താമസിപ്പിക്കാൻ പാടില്ല .. നേരത്തോട് നേരം
ആയില്ലേ ??
എന്ത് കാണാനാ അച്ഛാ ?? മുഖം പോലും കാണാൻ കഴിയാത്ത രീതിയിൽ തുന്നിച്ചേർത്തു കൊണ്ട് കിടത്തിയിരിക്കുന്നതെന്ന് പറയുന്നത് ഞാൻ കേട്ടു ...
ചടങ്ങുകൾ നടക്കട്ടെ അച്ഛാ ... എനിക്ക് എന്റെ ഹരിയേട്ടനെ കാണേണ്ട .. എന്റെ മനസ്സിൽ ഹരിയേട്ടൻ ഉണ്ട് ....അത് മതി ... എനിക്ക് കാണേണ്ട ....എന്നെ കാത്തു നിന്ന് ചടങ്ങുകൾ നീട്ടി വെക്കുകയും വേണ്ട ..
ശേഖരൻ നന്ദയെ ഒന്ന് നോക്കി .. ശേഷം മുറിയിൽ നിന്ന് പോയി ...
നന്ദ ജനലിലൂടെ തെക്കേപറമ്പിലേക്ക് നോക്കി ...
അതെ ... ചടങ്ങുകൾ പുരോഗമിക്കുന്നു .. ആകാശം ഇരുണ്ടുമൂടിയിരിക്കുന്നു തന്റെ മനസ്സ് പോലെ തന്നെ എപ്പോൾ വേണമെങ്കിലും അതിശക്തമായി അത് പെയ്തേക്കാം ..
ഇതുപോലെ ഒരു മഴയുള്ള ദിവസമല്ലേ ഹരിയേട്ടനെ ഞാൻ ആദ്യമായി കാണുന്നത് .. ഹരിയേട്ടന് മഴ എന്നും പ്രീയമായിരുന്നു ... ഹരിയേട്ടന്റെ ഇഷ്ടങ്ങൾ ഞാനും മനസ്സോടു ചേർത്ത് പിടിച്ചിരുന്നു ..
മഴയെ അത്രയേറെ സ്നേഹിച്ചതുകൊണ്ടാകും ഹരിയേട്ടനെ അങ്ങ് കൊണ്ടുപോയത് !! നന്ദയുടെ കണ്ണുകൾ പതിയെ നിറഞ്ഞു ..
ഇന്നലെ സന്തോഷത്തോടെ യാത്രപറഞ്ഞു പോയതാ ... മഴയായതുകൊണ്ട് വാരാൻ താമസിക്കും എന്ന് മാത്രം ഇടക്ക് വിളിച്ചു പറഞ്ഞു .. എന്നാൽ ... പതിവിലും നേരത്തെ തന്നെ വന്നു ..പ്രതീക്ഷിക്കാതെ ..
നന്ദ മേശയിൽ ഇരുന്ന അവരുടെ ഫോട്ടോ കയ്യിൽ എടുത്തു ...
എന്റെ നന്ദേ!! നിനക്ക് ഇപ്പോൾ എന്താ വേണ്ടത് നമ്മൾ ഒരുമിച്ചുള്ള ഒരു ഫോട്ടോ ഫ്രയിം ചെയ്‌ത് വേണം .ആത്രേയല്ലേ ഒള്ളു .. അതിന് എന്റെ കുട്ടൻ പരിഭവിക്കേണ്ട ..ആളും ആരവവും ഒന്നുമില്ലാതെയുള്ള വിവാഹം അല്ലായിരുന്നോ നമ്മുടേത്.. അങ്ങനെകരുതി അതിന്റെ പകിട്ട് നമ്മളായി കളയേണ്ട .. ഞാൻ സുമേഷിനോട് പറഞ്ഞിട്ടുണ്ട് .. അവൻ വല്യ വൈൽഡ് ഫോട്ടോഗ്രാഫർ അല്ലേ ഇപ്പോൾ പാലക്കാട് ഒരു ഷൂട്ടിൽ ആണ് .. കക്ഷി ഈയാഴ്ച വരുമ്പോൾ നല്ല കുറച്ചു ഫോട്ടോസ് എടുത്തുതരും .. അതിൽ നിന്ന് ഒന്നോ രണ്ടോ നമുക്ക് ഫ്രെയിം ചെയ്യാം .. അത് പോരെ ??
മ്മ് ... അല്ലേലും നിങ്ങൾക്ക് പറ്റിയ കൂട്ടാണല്ലോ സുമേഷ് .. ജോലി വൈൽഡ് ഫോട്ടോഗ്രാഫിയും .. അല്ലേലും നിങ്ങളുടെ ഫോട്ടോ എടുക്കാൻ സുമേഷ് തന്നെ ധാരാളം .. നന്ദ ഹരിയുടെ ഉള്ളംകൈയിൽ ഒരു നുള്ള് കൊടുത്തു ..
മ്മ് .. പറഞ്ഞതിന്റെ ധ്വനി എനിക്ക് മനസിലായി .. തൽകാലം ഞാൻ പോകുന്നു ..ഇതിനുള്ള മറുപടി ഞാൻ രാത്രിയിൽ തരാം ..
നന്ദയുടെ മിഴികൾ പിടഞ്ഞു .. ആ ഫോട്ടോയിലുടെ വിരലുകൾ ഓടിച്ചു ..
🌿🌿🌿🌿🌿
അച്ഛാ ... ഞങ്ങൾ നാളെ രാവിലെ പോകും ..ഇപ്പോൾ തന്നെ ഒരാഴ്ചയയായില്ലേ ?? രഞ്ജിനിക്ക് അവധിയില്ല മാത്രവുമല്ല എനിക്കും പോണം മാസാവസാനം അല്ലേ ബാങ്കിലും തിരക്കുണ്ട് .. ഹേമന്ദ് ശേഖരനോട് പറഞ്ഞു ..
ഹമ്മ് ... പൊയ്ക്കോ !! ആരും ഇവിടെ ആരെയും തടയുന്നില്ലല്ലോ?? എപ്പോൾ വേണമെങ്കിലും പോകാം ..
എന്താ ഹേമ ..നിനക്ക് പോകണ്ടേ ?? നിനക്കും തിരക്കുകൾ കാണുമല്ലോ അല്ലെ ??
ഭിത്തിയിൽ ചാരി നിന്ന ഹേമ തലകുനിച്ചു
അച്ഛാ .. എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ?? ഹേമന്ദിന് തിരക്കുള്ളത് കൊണ്ടല്ലേ അവൻ പൊയ്ക്കോട്ടേ .. ഞാൻ ഇവിടെയുണ്ടാകും ..
വേണ്ട .. ആരും നിൽക്കണമെന്നില്ല !! ആരുടെയും സഹായം എനിക്കോ നിന്റെ അമ്മക്കോ വേണ്ട .. പോകുന്നതിന് മുൻപ് അവളോടും കൂടി ഒന്ന് പറഞ്ഞിട്ട് പോകാനുള്ള മര്യാദ കാണിച്ചാൽ നല്ലത് ...
ശേഖരൻ മുറിയിലേക്ക് കയറി ..
രഞ്ജിനി ഹേമന്ദിനെ രൂക്ഷമായി നോക്കിയിട്ട് പോയി
ഹേമന്ദ് അരിശത്തോടെ ഹേമയെ നോക്കി ..
കേട്ടില്ലേ ചേച്ചീ അച്ഛൻ പറഞ്ഞിട്ട് പോയത് !! അച്ഛന് നമ്മളെ രണ്ടാളെയും അല്ലേ കണ്ണിന് പിടിക്കാത്തതുള്ളൂ ..
ഞാൻ പറഞ്ഞതിൽ എന്താണെന്ന് ചേച്ചീ തെറ്റ് ??
നമുക്കും ഇല്ലേ കുടുംബവും ജോലിയും തിരക്കുകളും ..
എല്ലാം മാറ്റിവെച്ചു ഒരാഴ്ചയോളം നിന്നില്ലേ ??
ഇനി ബുദ്ധിമുട്ടാണ് ..
മതി ഹേമന്ദ് .. നീ നിറുത്തിക്കൊ !!തെക്കേപറമ്പിൽ കത്തിഎരിഞ്ഞത് നിന്റെയും കൂടി ഏട്ടനാ അത് മറക്കേണ്ട ..
നീ ഇങ്ങനെ എല്ലാവരുടെയും മുന്നിൽ നിവർന്ന് നിന്ന് സംസാരിക്കുന്നെങ്കിൽ അത് ആ മനുഷ്യന്റെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും കൂടി ഫലമാണ് ..
വാക്കുകൾ സൂക്ഷിച്ചു വേണം പ്രയോഗിക്കുവാൻ .. ന
ആരും നിന്നെ തടയില്ല മോനെ .. നീ പൊയ്ക്കോ .. ഞാനും വൈകാതെ പോകും രതീഷേട്ടന്റെ അമ്മയും സുഖമില്ലാതെ ഇരിക്കുവാ .. ഇപ്പോൾ തന്നെ രതീഷേട്ടന്റെ അനിയത്തി രാജിയെ ഏല്പിച്ചിട്ടാണ് ഞാൻ നിൽക്കുന്നത് ..
നന്ദേട്ടത്തിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്ന് അറിയില്ല ..
എത്ര വർഷങ്ങളുടെ കാത്തിരിപ്പിക്കും എതിർപ്പുകൾക്കും മറികടന്നാണ് രണ്ടാളും ഒന്നായത് ... അത് അധികനാൾ നീണ്ടുപോയില്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സ് വിങ്ങുന്നു ..
ഹമ്മ് ഞാൻ കിടക്കട്ടെ .. ഹേമന്ദ് മുറിയിലേക്ക് പോയി ..
ഹേമന്ദ് മുറിയിലേക്ക് കയറിയതും രഞ്ജിനി വാതിൽ കുറ്റിയിട്ടു ..
ദേ .. നിങ്ങളുടെ സ്വഭാവം എനിക്ക് ദഹിക്കുന്നില്ല .. നിങ്ങൾ ആരോടാണ് ഇത്ര മര്യാദ ഇല്ലാതെ സംസാരിച്ചത് ?? നിങ്ങളുടെ അച്ഛനോട് .. തിരക്കാണ് നമുക്ക് പോകണം സമ്മതിച്ചു .. പക്ഷെ അത് പറയേണ്ട രീതി ഇങ്ങനെയല്ല ..
നിങ്ങൾക്ക് മനുഷ്യനോട് എങ്ങനെ ഇടപെടണമെന്ന് അറിയില്ല ..ഇപ്പോഴും എപ്പോഴും സ്വന്തം കാര്യം തന്നെ .. അല്ലാതെന്ത്
രഞ്ജിനി അമർഷത്തോടെ പറഞ്ഞു ..
രഞ്ജു ഒന്ന് പതുക്കെ .. എല്ലാം കഴിഞ്ഞില്ലേ .. നാളെ രാവിലെ നമ്മൾ പുറപ്പെടും പോരെ .. പ്ളീസ് പതിയെ പറ ..
ഓഹ് ഇപ്പോൾ ഞാൻ പറയുന്നതാണ് കുഴപ്പം .. നിങ്ങൾ കാണിക്കുന്നതെല്ലാം ബെസ്റ്റ് ആണല്ലോ ??
ഈ വീട്ടിൽ മറ്റാർക്കും ഇങ്ങനെ ഒരു ദുഷിച്ച സ്വഭാവം ഇല്ല ..
അതൊക്കെ നിങ്ങളുടെ ഏട്ടൻ .. മരിച്ചു തലക്ക് മുകളിൽ നില്കുവാണെങ്കിലും ഉള്ളത് പറയാമല്ലോ .. അയാൾ ഒരു ആണായിരുന്നു .. എല്ലാ അർത്ഥത്തിലും ..പറയാനുള്ളത് ആരുടെ മുഖത്തു നോക്കി പറയും അല്ലാതെ നിങ്ങളെപ്പോലെ !! രഞ്ജിനി പറഞ്ഞു തുടങ്ങിയതും ഹേമന്ദ് ചാടിഎഴുനേറ്റു ..
സ്റ്റോപ്പ് ഇറ്റ് ... ഹേമന്ദ് ആക്രോശിച്ചു ..
ഏട്ടനെപ്പറ്റി പറയുമ്പോൾ അനിയന് പൊള്ളുന്നുണ്ട് അല്ലേ .. ഇട്ടുമൂടാനുള്ള പണവും സ്വത്തും കണ്ടപ്പോൾ പ്രണയിച്ച പെണ്ണിനെ ഉപേക്ഷിച്ചവനേക്കാളും .. എന്ത് സാഹചര്യത്തിലും സ്നേഹിച്ചു ആത്മാർത്ഥമായി കാത്തിരുന്നു വിവാഹം കഴിച്ച ഹരി തന്നെയാണ് ഇവിടെ ഹീറോ ..
എന്നിട്ട് ഇപ്പോൾ എന്തായി ... തീർന്നില്ലേ ??ഹേമന്ദ് പുച്ഛിച്ചു !!
അവളുടെ ഒരു ഹീറോ ..
ഓർമ്മവെച്ച കാലം മുതൽ കേൾക്കുന്നത് അയാളുടെ മഹത്വം .. കേട്ട് കേട്ട് ദിവസം കഴിയുംതോറും അയാളോടുള്ള പക മനസ്സിൽ വളർന്നു ..
നീ പറഞ്ഞത് ശെരിയാ ... പ്രണയിച്ച പെണ്ണിനെ തേച്ചവൻ ആണ് ഞാൻ കാരണം എന്താണെന്ന് അറിയുമോ .. നിന്നെപൊലെ ഒരുത്തിയെ കെട്ടുമ്പോൾ ഈ വീട്ടിൽ എനിക്ക് കിട്ടുന്ന വിലയും നിലയും ഞാനോർത്തു .. അതോടെ എല്ലാവരും അയാളെ വെറുക്കുമെന്നും ..
..
പക്ഷെ അവിടേയും എനിക്ക് പിഴച്ചു .. എന്റെയും , പിന്നെ ഹേമയുടെയും വിവാഹം കഴിഞ്ഞും അവർ കാത്തിരുന്നു .. അവസാനം എല്ലാ ബാധ്യതയും കഴിഞ്ഞപ്പോൾ അയാൾ അവരെ ഇറക്കികൊണ്ട് വന്നു ഞാൻ കരുതി വീട്ടിൽ കയറ്റില്ലെന്ന് ..പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് അച്ഛൻ അവരെ ഇവിടെ കയറ്റി .
എന്തുപറഞ്ഞാലും അച്ഛന്റെയും ഏട്ടന്റെയും കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും കഥയെ ഇവിടെ കേൾക്കാനുള്ളു ...
ഇനി തോൽക്കാൻ എന്നെക്കിട്ടില്ലടി ... നീ കണ്ടോ കളികൾ തുടങ്ങാൻ പോകുന്നതേ ഒള്ളു .. അതിന് ആദ്യം അവരെ ... ആ നന്ദയെ ഇവിടെ നിന്ന് ഞാൻ പുകച്ചു ചാടിക്കും ..
രഞ്ജിനി നടുക്കത്തോടെ നിന്നു ...
നോൺസെൻസ് ... വായിൽതോന്നിയത് വിളിച്ചുപറയുന്നു ... പകയാണ് പോലും പകയില്ല ... നിങ്ങൾക്ക് ഭ്രാന്താണ് ... മുഴുഭ്രാന്ത ..
അവരോട് പക കാണിച്ചിട്ട് നിങ്ങൾക്ക് ഒന്നും നേടാൻ പോകുന്നില്ല ഹേമന്ദ് .. ചുമ്മാ ചീപ്പ് ആകരുത് ..
ലൈറ്റ് ഓഫ് ചെയ്യാൻ നോക്ക് .. എനിക്ക് ഉറങ്ങണം ..
രഞ്ജിനി കിടന്നുകൊണ്ട് പറഞ്ഞു ..
ഹേമന്ദ് ലൈറ്റ് ഓഫ് ചെയ്തിട്ട് പുറത്തേക്ക് ഇറങ്ങി ..
എല്ലാവരുടെയും മുന്നിൽ താൻ പൈസ കണ്ട് കണ്ണ് മഞ്ഞളിച്ചു സ്നേഹിച്ച പെണ്ണിനെ തേച്ചവൻ ആണ് ...
പക്ഷെ ആർക്കും അറിയില്ലല്ലോ താൻ ആരെയാണ് സ്നേഹിച്ചതെന്ന് ??
മായാമയൂരം-2
നന്ദ ചേച്ചീ !!
ഞാൻ ഇറങ്ങുവാ .. എന്റെ ജോലി അറിയാമല്ലോ .. തിരക്കുള്ള സമയാണ് .. ഇടക്ക് ഇറങ്ങാം .. രഞ്ജിനി നന്ദയെ കെട്ടുപിടിച്ചു ..
ചേച്ചിയും ചേട്ടനെയും കാണുമ്പോൾ എനിക്ക് അസൂയ ആയിരുന്നു .. എന്നാൽ !! രഞ്ജിനി നിറുത്തി ..
രഞ്ജിനി പഴ്സിൽ തുറന്ന് അതിൽ നിന്ന് ഒരു പൊതി എടുത്തു നന്ദയുടെ കയ്യിൽ കൊടുത്തു ..
നന്ദ സംശയത്തോടെ രഞ്ജിനിയെ നോക്കി ..
കുറച്ചു പൈസാണ് ചേച്ചീ ..കൈയിൽ വെച്ചോളൂ ..
..
എനിക്ക് എന്തിനാ മോളെ ഇത് .. വേണ്ട .. ഇവിടെ ചിലവുകൾ എല്ലാം നോക്കിയിരുന്നത് അച്ഛനും പിന്നെ ... നന്ദ ഒന്ന് വിങ്ങി ..
ഇതുവരെ ഒരാവശ്യങ്ങളും വന്നിട്ടില്ല .. ഹരിയേട്ടൻ ഒരു കുറവും വരുത്തിയിട്ടില്ല ..
രഞ്ജിനിക്ക് ഞാൻ വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ ഇത് അച്ഛനെ ഏല്പിച്ചുകൊള്ളു ..
ഏയ് ... അച്ഛനും ഞാനും അത് ശെരിയാകില്ലന്നെ .. ചേച്ചീ തന്നെ കൊടുത്താൽ മതി ..
വിളിക്കാം ചേച്ചീ .. ഇടക്ക് ഇങ്ങോട്ട് വരാം ..
വിഷമിക്കല്ലേ... രഞ്ജിനി കെട്ടിപിടിച്ചു..
പെട്ടെന്ന് നന്ദക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി ...
രഞ്ജിനിയുടെ കയ്യിൽ നിന്നും നന്ദ താഴേക്ക് ഊർന്ന് വീണു ..
അയ്യോ ... ചേച്ചീ നന്ദേച്ചി .. രഞ്ജിനി തട്ടി വിളിച്ചു ...
ഹേമന്ദ് .. ഹേമന്ദ് .. അച്ഛാ അമ്മേ ഒന്നുവരണേ ...രഞ്ജിനി ഉച്ചത്തിൽ വിളിച്ചു ...
എന്താ .. എന്തുപറ്റി ??
ശേഖരനും രുക്മിണിയും ഹേമയും ഓടി വന്നു .. കാറിന്റെ ഡിക്കിയിൽ ബാഗ് എടുത്തു വെക്കാൻ ഇറങ്ങിയ ഹേമന്ദും ഓടി വന്നു ..
ചേച്ചീ ... മയങ്ങി വീണതാ ചേച്ചീ .. വിളിച്ചിട്ട് എഴുനെല്കുന്നില്ല ...
ഹേമ മേശയിൽ ഇരുന്ന ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്തു നന്ദയുടെ മുഖത്തേക്ക് തളിച്ചു ..
വളരെ പ്രയാസത്തോടെ നന്ദ കണ്ണുകൾ തുറന്നു ..
എന്താ മോളെ ?? നിനക്ക് എന്തുപറ്റി ?? രുക്മിണി ആവലാതിയോടെ ചോദിച്ചു ..
അറിയില്ലമ്മേ ഞങ്ങൾ സംസാരിച്ചുകൊണ്ട് നില്കുകയായിരുന്നു .. പെട്ടെന്ന് ശരീരം തളരുന്നത്പോലെ തോന്നി ...
ഹേമേ നീ പോയി മോൾക്ക് കുടിക്കാൻ എന്തേലും എടുക്ക് .. കുറച്ചു ദിവസമായില്ലേ കഴിപ്പും കുടിപ്പും ഇല്ലാതായിട്ട് .. അതാകും ..
നന്ദേച്ചി .. വാ എഴുന്നേൽക്ക് ചിലപ്പോൾ ബി പി താഴ്ന്നതാകും നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം .. രഞ്ജിനി പറഞ്ഞു ..
അതെ അത് തന്നെയാ നല്ലത് .. ഇപ്പോഴാണേൽ ഹേമന്ദും ഉണ്ടല്ലോ !! രുക്മിണി ഹേമന്ദിനെ നോക്കി ...
അവൻ ഒന്നും മിണ്ടിയില്ല ..
എനിക്ക് ഒന്നുമില്ല ... കുറച്ചു വെള്ളം കുടിച്ചാൽ മതി ....ഞന് എങ്ങോട്ടും ഇല്ല .. നന്ദ തളർച്ചയുടെ പറഞ്ഞു ..
അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ചേച്ചീ വന്ന് കാറിൽ കയറ് !! രഞ്ജിനി വാശി പിടിച്ചു ..
നന്ദ പിന്നെ ഒന്നും മിണ്ടിയില്ല ...
🌿🌿🌿
ബിപി കുറഞ്ഞത് തന്നെയാണ് തൽകാലം ഡ്രിപ് ഇടാം .. പിന്നെ കൊടുത്ത ലാബ് റിസൽട്സ് കൂടി വരട്ടെ .. എന്നിട്ട് പോയാൽ മതി ...
ഹേമയും രഞ്ജിനിയും തലയാട്ടി ... പുറത്തു നിന്ന ഹേമന്ദ് എല്ലാം കേട്ടിരുന്നു ..
ദൃതി പിടിച്ചു വീട്ടിൽ നിന്നും ചാടാൻ നോക്കിയിട്ട് എന്തായി ... കണ്ടില്ലേ ഓരോ തടസങ്ങൾ .. ഇപ്പോൾ നിന്റെ പിടപ്പ് ഒക്കെ മാറിയോ ?? ഹേമന്ദ് പുച്ഛത്തോടെ രഞ്ജിനിയെ നോക്കി ..
അകത്തു കിടക്കുന്നത് എന്നെപോലെയൊരു പെണ്ണാണ് ... അവരോടും നിങ്ങളുടെ ചേട്ടനോടും എനിക്ക് സ്നേഹമേ തോന്നിയിട്ടൊള്ളു .. അല്ലേലും നിങ്ങൾ വെറുക്കുന്നവരെയെല്ലാം സ്നേഹിക്കാനാണ് ഇനി എന്റെ തീരുമാനം .. കാരണം എന്താണെന്ന് അറിയുമോ .. ഓരോ ദിവസവും നിങ്ങൾ ആരാണെന്ന് ഞാൻ അറിഞ്ഞുകൊണ്ട് ഇരിക്കുന്നത് കൊണ്ട് .. രഞ്ജിനി ദേഷ്യത്തോടെ മുഖം വെട്ടിച്ചു ..
എന്താ രണ്ടാളും കൂടി പിറുപിറുക്കുന്നത് ?? ഏട്ടത്തിക്ക് വയ്യാതായതോടെ നിങ്ങളുടെ യാത്ര മുടങ്ങി അല്ലേ ?? ഹേമ അടുത്ത് വന്ന് തിരക്കി ..
ഹേയ് ... അല്ലേലും ഈ മാസം മൊത്തത്തിൽ കുളമാണ് .. ഇനി ഒരാഴ്ചകൊണ്ട് നേരെയാക്കാൻ ഒന്നും കഴിയില്ല .. രഞ്ജിനി ചിരിച്ചു ..
🌿🌿🌿
ഒരു സംശയമുണ്ടായിരുന്നു ...അതാണ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞത് .. ഡോക്ടർ ചിരിച്ചു
കൺഗ്രാറ്സ് നന്ദ ... നിങ്ങൾ ഒരു അമ്മയാകാൻ പോകുന്നു ..
നന്ദ വിറങ്ങലിച്ചു നിന്നു ... ഒപ്പം കൂടെ വന്നവരും ..
സ്കാനിങ്ങിൽ കുഞ്ഞിന് രണ്ട് മാസത്തെ വളർച്ച ഉണ്ട് .. ഫിസിക്കലി നല്ല വീക്ക് ആണ് .. അതുകൊണ്ട് എഴുതിത്തരുന്ന മരുന്നുകൾ കൃത്യമായി കഴിച്ചു റസ്റ്റ് എടുക്കുക .. ഒരു മാസത്തേക്ക് നല്ല ശ്രദ്ധ വേണം .. അടുത്ത മാസം പകുതിയോടെ വന്നു കാണണം ഒപ്പം ചെയ്യാനുള്ള ഒരു സ്കാൻ കൂടി ഉണ്ട് അത് ചെയ്തിട്ട് വന്ന് കണ്ടാൽ മതി .. പിന്നെ എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വാരാൻ മടിക്കരുത് ...
നന്ദ യാന്ത്രികമായി തലയാട്ടി പതിയെ എഴുന്നേറ്റു ..
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡേറ്റ് കൃത്യമല്ലാത്തതു കൊണ്ട് ശ്രദ്ധിച്ചില്ല .. ആദ്യ രണ്ടുമാസങ്ങളിൽ ഹരിയേട്ടൻ തന്നെ ടെസ്റ്റ് സ്ട്രിപ്പ് കൊണ്ട് വീട്ടിൽ വന്ന് നോക്കിയതും ആണ് നിരാശ ആയിരുന്നു ഫലം .. കുറച്ചും കൂടി കാത്തിട്ട് ഒന്നുമായില്ലെങ്കിൽ ഡോക്ടറിനെ കാണാം എന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു .. ഹരിയേട്ടൻ തന്നോട് ചോദിച്ചപ്പോൾ താനാണ് പറഞ്ഞത് ഇനി ടെസ്റ്റ് ചെയ്ത് നിരാശപ്പെടേണ്ട ഡേറ്റ് വന്നോളും എന്ന് പിന്നെ അത് മറന്നു ...
നന്ദ ഓർമയിൽ നിന്ന് ഉണർന്ന് പതിയെ അടിവയറ്റിൽ തൊട്ടു ... ഹരിയേട്ടൻ കൂടെയുണ്ടായിരുന്നെങ്കിൽ !!!
ഹേമ ഫർമാസിയിൽ നിന്ന് മരുന്നുകൾ വാങ്ങി വന്നപ്പോഴേക്കും ഹേമന്ദ് കാർ പാർക്കിങ്ങിൽ നിന്നും കൊണ്ടുവന്നു ... പിന്നിൽ കയറുവാൻ തുടങ്ങിയ നന്ദയെ രഞ്ജിനി തടഞ്ഞു ..
ചേച്ചീ മുന്നിൽ ഇരുന്നോളു ..
നന്ദ ഹേമന്ദിനെ ഒന്ന് നോക്കി ....അവന് മുഖം കൊടുത്തില്ല .. വേണ്ട രഞ്ജിനി ഞാൻ പിന്നിൽ ഇരുന്നോളാം .. നന്ദ പിന്നിലെ ഡോർ തുറന്നു കാറിൽ കയറി ...
🌿🌿🌿
യാത്രയിലുടനീളം ആരും സംസാരിച്ചില്ല ..
എല്ലാവരുടെയും മുഖത്തു മ്ലാനതയും ഉദ്വെഗവും നിറഞ്ഞുനിന്നിരുന്നു എന്നാൽ നന്ദയുടെ മുഖം ശാന്തമായിരുന്നു ..
കാറിൽ നിന്ന് ഇറങ്ങി നന്ദ മുറിയിലേക്ക് പോയി ..
ശേഖരനും രുക്മിണിയും നന്ദയുടെ പിന്നാലെ ചെന്നു ..
ഇപ്പോൾ എങ്ങനെയുണ്ട് മോളെ .ക്ഷീണം മാറിയോ ഡോക്ടർ എന്തുപറഞ്ഞു ...
കുഴപ്പമില്ല അമ്മേ ...നന്ദ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ..
കുഴപ്പം ഇല്ലെന്നല്ല !! കുഴപ്പങ്ങളെ ഒള്ളു ...ഹേമന്ദ് അമർഷം അടക്കികൊണ്ട് പറഞ്ഞു ...
എന്ത് കുഴപ്പം ?? നിങ്ങൾ കാര്യം തെളിച്ചു പറ രുക്മിണി ആവലാതിയോടെ എല്ലാവരെയും നോക്കി ..
അത് അമ്മേ ഏട്ടത്തിക്ക് വിശേഷം ഉണ്ട് ..ഇത് ഇപ്പോൾ മാസം രണ്ടാണ് ...പറഞ്ഞത് ഹേമയാണ് ...
രുക്മിണി അതിശയത്തോടെ നന്ദയെ നോക്കി ..
ആണോ മോളെ ?? എന്റെ കുട്ടിക്ക് വിശേഷം ഉണ്ടോ ?? രുക്മിണിയുടെ കണ്ണുകൾ നിറഞ്ഞു ..
മ്മ് ....അതെ അമ്മേ ..നന്ദ രുക്മിണിയെ നോക്കി ...
ശേഖരേട്ടാ ...ഇത് കേട്ടോ !! ഞാൻ പറഞ്ഞില്ലേ നമ്മുടെ ഹരികുട്ടൻ അവന് നമ്മളെ അങ്ങനെയൊന്നും തനിച്ചാക്കി പോകാൻ കഴിയില്ലന്ന് .. ഇപ്പോൾ കണ്ടോ ...അവന്റെ ജീവൻ ഇവിടെ തുടിച്ചു തുടങ്ങി ... രുക്മിണി മുഖം പൊത്തി നിന്ന് കരഞ്ഞു ..
🌿🌿🌿
അമ്മ എന്തൊക്കെ വിഡ്ഢിത്തരങ്ങളാണ് ഈ പറയുന്നത്?? ഹേമന്ദ് മുഷിച്ചിലോടെ ചോദിച്ചു ..
ഞാൻ എന്ത് വിഡ്ഢിത്തരം പറഞ്ഞെന്നാണ് ?? രുക്മിണി നെറ്റി ചുളിച്ചു ..
കാര്യം അവർ ഗർഭിണി ആണ് .. അങ്ങനെ കരുതി നിങ്ങൾ എല്ലാരും കൂടി ഇങ്ങനെ മുന്നോട്ട് പോകാനാണോ തീരുമാനം??
പിന്നെ എന്താണ് ചെയ്യേണ്ടത് ?? ശേഖരൻ ചോദിച്ചു ...
മുളയില്ലേ നുള്ളിക്കളയണം !! ഹേമന്ദ് എല്ലാവരെയും നോക്കിയാണ് പറഞ്ഞത് !! എല്ലാവരിലുമുള്ള ഭാവപകർച്ച അയാൾ ശ്രദ്ധിച്ചതായി ഭാവിച്ചില്ല ..
എല്ലാവർക്കും എന്റെ സംസാരം അലോരസം തോന്നും .. ഇപ്പോൾ നിങ്ങൾക്കൊക്കെ ഇത് ഹരിയേട്ടന്റെ കുഞ്ഞെന്ന വികാരം ആണ് .. എന്നാൽ കുറെ കഴിയുമ്പോൾ അതെല്ലാം മറന്ന് തുടങ്ങും .. അതുപോലെ തന്നെ എല്ലാവർക്കും ഒരു ബാധ്യത ആവുകയും ചെയ്യും ..
പിന്നെ ഏട്ടത്തിക്ക് പ്രായമൊന്നുമായിട്ടില്ല .. ചെറുപ്പമാണ് ..ഇപ്പോഴത്തെ അവസ്ഥയൊക്കെ മാറും .. ജീവിതം ഇനിയും ഉണ്ടല്ലോ .. പിന്നീട് മറ്റൊരു ജീവിതം വേണമെന്ന് ആഗ്രഹിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ ഈ കുഞ്ഞു ഒരു അധികപ്പറ്റായി തോന്നും ..
ആ മുറിയിൽ ആകെ നിശബ്ദത പരന്നു ..
എല്ലാവരും നോക്കിയത് നന്ദയെ ആണ് ..
രുക്മിണി നന്ദയുടെ കയ്യിൽ പിടിച്ചു .. എന്താ മോളെ നിന്റെ തീരുമാനം?? ഹരിയുടെയും നിന്റെയും വിവാഹത്തിന് ഏറെ എതിർത്തവളാണ് ഈ അമ്മയും അച്ഛനും പക്ഷെ അവന്റെ പെണ്ണായി നീ ഈ വീട്ടിൽ വന്ന അന്ന് മുതൽ നീ ഞങ്ങൾക്ക് ഞങ്ങളുടെ ഹേമയെ പോലെയാണ് ...
മോൾക്ക് എന്ത് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് !! മോള് പറഞ്ഞോ ഞങ്ങൾ ഉണ്ട് നിന്നോടൊപ്പം ..രുക്മിണി നന്ദയെ ചേർത്തുപിടിച്ചു ...
നന്ദ രുക്മിണിയെ നോക്കി ... അമ്മക്ക് തോന്നുന്നുണ്ടോ ഞാൻ ഒരു അവിവേകം കാണിക്കുമെന്ന് !! ഇത് എന്റെ ഹരിയേട്ടന്റെ രക്തമാണ് .. എന്റെ ജീവനും ജീവിതവും ഇതാണ് ഇവിടെയാണ് ... ഞാനോ എന്റെ കുഞ്ഞൊ നിങ്ങൾക്കാർക്കും ഒരു ബാധ്യത ആകില്ല ...
പുതിയ മേച്ചിൽപ്പുറങ്ങളോ , സുഖസൗകര്യഖങ്ങളോ തേടി പോകുന്നവൾ അല്ല ഞാൻ ...നന്ദയുടെ വാക്കുകൾക്ക് മുന്നിൽ ഹേമന്ദ് ചൂളി നിന്നു ..
ഏഴു ജന്മങ്ങളുടെ സ്നേഹം തന്നിട്ടാണ് ഹരിയേട്ടൻ പോയത് !! നിങ്ങൾ എല്ലാവരും പറഞ്ഞല്ലോ ഞാൻ എന്താ ഒന്ന് പൊട്ടിക്കരയാത്തത് എന്ന് .. ഹരിയേട്ടൻ എങ്ങും പോയിട്ടില്ല ... അദ്ദേഹം ഇവിടെ എന്റെ കൂടെയുണ്ട് .. എനിക്ക് അത് അറിയാൻ കഴിയും ... നിങ്ങൾക്കൊക്കെ ഭ്രാന്തായും വിഡ്ഢിത്തരമായും തോന്നും ..
പിന്നെ ഞാനും ഒരു പോസ്റ്റ് ഗ്രാജുവേറ്റ് അല്ലേ അച്ഛാ ... പത്തു കുട്ടികൾക്ക് ട്യൂഷൻ എടുത്താലും ജീവിക്കാനുള്ളത് കിട്ടും .. ഏത് ജോലിക്കും അതിന്റെതായ അന്തസ്സുണ്ട് ...
ആരും കൂടെവേണമെന്നില്ല ... ഞാൻ എന്റെ കുഞ്ഞിനെ വളർത്തും ...
നന്ദ ഹേമന്ദിന് നേരെ തിരിഞ്ഞു ... എന്റെ ജീവിതത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് എനിക്ക് നന്നായി അറിയാം .. അനിയന്റെ ഉപദേശത്തിന്റെ ആവശ്യം ഇപ്പോൾ ഇല്ല .. ഇനി മുന്നോട്ടും വേണ്ട ..
ഹേമന്ദ് നിന്ന് ഉരുകി ..
രഞ്ജിനിയുടെ ചുണ്ടിൽ ചിരി മിന്നി ..
അപ്പോൾ ഇതാണ് എന്റെ തീരുമാനം .. അച്ഛനും അമ്മയ്ക്കും സമ്മതമെങ്കിൽ ഞാൻ ഈ വീട്ടിൽ ഹരിയേട്ടന്റെ വിധവയായി കഴിയും ... ഇല്ലെങ്കിൽ ഈ നിമിഷം ഞാൻ ഇവിടെനിന്നും ഇറങ്ങിക്കൊള്ളാം ... നന്ദയുടെ ധൈര്യവും ദൃഢതയോടെയുള്ള സംസാരവും എല്ലാവരിലും അതിശയമുണർത്തി ..
ശേഖരന്റേയും രുക്മിണിയുടെയും തീരുമാനത്തിനായി നന്ദ കാത്തു നിന്നു ...
മായാമയൂരം-3
മോളെ ...
ഓരോ നിമിഷവും ഹരിയുടെ തീരുമാനം തെറ്റിയിട്ടില്ല എന്ന് നീ തെളിയിച്ചു കാണിക്കുവാ ..
മോള് എവിടെയും പോകേണ്ട.. അച്ഛനും അമ്മയും ജീവിച്ചിരുന്നിടത്തോളം കാലം മോളോ, വയറ്റിൽ വളരുന്ന കുഞ്ഞൊ ഈ വീട്ടിൽ ഒരു ബാധ്യതയാവില്ല .. പിന്നെ മോൾക്ക് ഒരു ജോലി ... അതെല്ലാം നടക്കും ... ഈശ്വരൻ അനുഗ്രഹിക്കും !! മോള് പോയി വിശ്രമിച്ചോളൂ ..ശേഖരന്റെ കണ്ഠമിടറി ...
നന്ദ പതിയെ മുറിയിലേക്ക് പോയി ...
ശേഖരൻ ഹേമന്ദിന് നേരെ തിരിഞ്ഞു ...
തിരക്കുള്ളവർക്കൊക്കെ പോകാം ..നിന്ന് ബുദ്ധിമുട്ടണമെന്നില്ല .. പിന്നെ മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറഞ്ഞു എന്റെ മോൻ ചെറുതാകരുത് എന്നൊരു അപേക്ഷ മാത്രം ഈ അച്ഛനുണ്ട് ...ചെയ്ത സഹായത്തിനൊക്കെ നന്ദി ..
രുക്മിണി എനിക്ക് കുടിക്കാൻ എന്തേലും എടുക്ക് ..ശേഖരൻ ഉമ്മറത്തെ കസേരയിൽ ഇരുന്നു ..
ഹേമന്ദ് മുറിയിലേക്ക് നടന്നു ... ദേഷ്യം സഹിക്കാൻ കഴിയാതെ മുഷ്ഠി ചുരുട്ടി മേശയിൽ ആഞ്ഞിടിച്ചു ..
അമർഷവും അപമാനവും താങ്ങാൻ കഴിയുന്നില്ല ..
എങ്കിലും ...അവൾ ?? അവൾക്ക് എവിടുന്ന് കിട്ടി ഇത്രയും ധൈര്യം ... ഞാൻ കരുതിയപോലെ പൊട്ടിപെണ്ണല്ല ... ഹേമന്ദ് കടപ്പല്ലുകൾ ഞെരിച്ചു ...
രഞ്ജിനി കൈ കെട്ടി ഹേമന്ദിനെ നോക്കി
എന്ത് നോക്കി നില്ക്കുവാ ..വാ ഇറങ്ങാൻ നോക്ക് .. ഇപ്പോൾ പോയാൽ രാത്രിയെങ്കിലും എത്തുവോള്ളു ......ഹെമണ്ട് രഞ്ജിനിയോട് തട്ടിക്കേറി ..
ഹാ ബെസ്റ്റ് .. ഇനി എന്റെ നേരെ ചാടിക്കോ ...
എന്റെ പൊന്ന് ഹേമന്ദ് !! തന്റെ പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല ... പക്ഷെ തന്റെ വാക്കുകളും പ്രവർത്തിയും പലപ്പോഴും അലോരസപ്പെടുത്തുമ്പോഴും ഞാൻ മിണ്ടാതെ ഇരുന്നിട്ടേ ഒള്ളു ..
പക്ഷെ തനിക്ക് എങ്ങനെ തോന്നി നന്ദേട്ടിയോട് അങ്ങനെയൊക്കെ പറയാൻ??
കഴിഞ്ഞ ആറ് വർഷമായി ഒരു കുഞ്ഞിനായി നമ്മൾ കാത്തിരിക്കുന്നു .. കാണാത്ത ഡോക്ടർസ് ഇല്ല .. ഇവിടെ നിൽക്കാൻ പോലും മടിക്കുന്നത് എല്ലാവരുടെയും ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ ഹേമന്ദ് ??
അങ്ങനെയുള്ള തനിക്ക് അവരോട് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ തോന്നി ?? അവരോട് തനിക്ക് കുശുമ്പും അസൂയയുമാണോ ??
അതേടീ എനിക്ക് കുശുമ്പും അസൂയയും ആണ് .. അവളോട് .. പ്രസവിക്കാൻ പറ്റാത്തവളെയാണല്ലോ എന്റെ തലയിൽ ഞാൻ കയറ്റിവച്ചത് !!
ഹേമന്ദിന്റെ വാക്കുകൾ ക്രൂരമ്പുപോലെ രഞ്ജിനിയുടെ നെഞ്ചിൽ തറച്ചു ...
രഞ്ജിനിയുടെ കണ്ണുകൾ നിറഞ്ഞു ...
രണ്ട് തവണ താനും ഗർഭം ധരിച്ചതാണ് എന്നാൽ നീണ്ടുപോയില്ലെന്ന് മാത്രം !!
നിങ്ങൾ പറഞ്ഞത് സത്യമാണ് .. പ്രസവിക്കാൻ കഴിഞ്ഞില്ല .. അതിന്റെ കാരണക്കാരൻ നിങ്ങളാണ് !! നിങ്ങൾ മാത്രം ..നിങ്ങൾ എന്നിൽ ഉണ്ടാകുന്ന മെന്റൽ ട്രോമയാണ് എല്ലാത്തിനും കാരണം ...
ഡോക്ടർ എന്നോട് പൂർണമായി റസ്റ്റ് എടുക്കണമെന്ന് പറഞ്ഞപ്പോൾ വീടിന്റെ ലോൺ, ബാക്കി ചിലവുകൾ എല്ലാംകൂടി തനിക്ക് ഒറ്റക്ക് നോക്കാൻ പറ്റില്ലെന്ന് പറഞ്ഞു കൈയൊഴിഞ്ഞില്ലേ ??.. ഒരു ദിവസം പോലും റസ്റ്റ് എടുക്കാതെ സ്ട്രെസ് എടുത്തു ഞാൻ വർക്ക് ചെയ്തു... വീട്ടിൽ വന്നാലും സമാധാനം എന്തെന്ന് ഞാൻ അറിഞ്ഞിട്ടുണ്ടോ ??മനസ്സ് തുറന്ന് ഒന്ന് സംസാരിച്ചിട്ടുണ്ടോ ?? എന്തിന് നിങ്ങൾ എന്നെ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടോ ??രഞ്ജിനി നിന്ന് ചീറി ..
ആദ്യമായിട്ടാണ് രഞ്ജിനി എത്ര വൈകാരികമായി സംസാരിക്കുന്നത് ?? എല്ലാ ചോദ്യങ്ങളും വിരൽ ചൂണ്ടുന്നത് തന്നെയാണ് .. ഒന്നിനും മറുപടി കൊടുക്കാൻ ഹേമന്ദ് നിൽക്കാതെ ബാഗ് എടുത്തു ഇറങ്ങി..
ബാഗ് എടുത്ത് കാറിൽ വെച്ച് ഡ്രൈവിങ് സീറ്റിൽ ഇരുന്നു ...
രഞ്ജിനി പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ് ... ഞാൻ അവളെ സ്നേഹിച്ചിട്ടില്ല , മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല , എല്ലാം പുകമറ നിറഞ്ഞ ഒരു ജീവിതം , ഒളിച്ചോട്ടമായിരുന്നു ജീവിതം മുഴുവൻ !!
പലതും നേടിയെന്ന് ഓർത്തു മനസ്സ് ആശ്വസിക്കുമ്പോഴും താൻ ഒരു വട്ടപൂജ്യവും പരാജയവുമാണെന്ന് തോന്നിപോകുന്നു ...
ജീവിതത്തിൽ എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു .. വാശികൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്ന് ഒരിക്കൽ ഹരിയേട്ടൻ പറഞ്ഞത് ഓർക്കുന്നു ...ഹേമന്ദ് നെറ്റി ഉഴിഞ്ഞു സീറ്റിൽ ചാരി ഇരുന്നു ...
🌿🌿🌿
നന്ദ ചേച്ചീ ...
ഞങ്ങൾ ഇറങ്ങുവാ ... ഇനി ഒരു യാത്രപറച്ചിൽ ഇല്ല .. ഞാൻ വിളിച്ചോളാം .. ആരോഗ്യം നോക്കണം .. സമയത്തു ഭക്ഷണം കഴിക്കണം .. കഴിയുമെങ്കിൽ അടുത്ത ചെക്കപ്പിന് ഞാനും കൂടെ വരാം .. പിന്നെ നേരത്തെ ഇത് കയ്യിൽ ഏല്പിച്ചപ്പോഴാ ചേച്ചിക്ക് വയ്യാതെ വന്നത് ..
ഇനി ആവശ്യങ്ങൾ കൂടി വരും .. അഭിമാനി ആണെന്ന് അറിയാം .. എന്നാലും ചോദിക്കാൻ മറക്കരുത് .. സ്വന്തം കൂടെപ്പിറപ്പാണെന്ന് കരുതിയാൽ മതി ... അതിനും കഴിയില്ലെങ്കിൽ ഒരു കൊച്ചു ബുക്കിൽ ഞാൻ എഴുതി വെച്ചേക്കാം .. ജോലിയൊക്കെ കിട്ടുമ്പോൾ തന്നാൽ മതി .. അപ്പോൾ ഞാൻ മുതലിന്റെ കൂടെ പലിശയും കൂടി വാങ്ങും വെറും പലിശ അല്ല .. നല്ല കഴുത്തുഅറക്കുന്ന പലിശ .. രഞ്ജിനി ചിരിച്ചു ... നന്ദയുടെ ചുണ്ടിലും ചിരി വിടർന്നു ..
പുറത്തു കാറിന്റെ ഹോൺ മുഴങ്ങി ..
മ്മ് .. അവിടെ ഒരാൾക്ക് വട്ടിളകി ... പോകട്ടെ ചേച്ചീ !! രഞ്ജിനി നന്ദയുടെ നിറുകയിൽ ഒരുമ്മ കൊടുത്തിട്ട് ഇറങ്ങി ...
പാവം .. ഒരമ്മയാകാൻ കഴിയാത്തതിൽ അവൾക്ക് നല്ല വിഷമം ഉണ്ടെന്ന് നന്ദ ഓർത്തു ..
🌿🌿🌿
ദിവസങ്ങൾ കടന്നുപോയി .. നന്ദക്ക് ഛർദിയും അവശതയും കൂടി വന്നു .. ശേഖരനും രുക്മിണിയും നന്ദയെ നന്നായി പരിചരിച്ചു ..
ഇടക്ക് ഛർദി കൂടിയപ്പോൾ ആശുപത്രിയിൽ കൊണ്ട് ഡ്രിപ് ഇട്ടു ..
ശേഖരേട്ടാ ... നന്ദയുടെ വീട്ടിൽ അറിയിക്കേണ്ട കടമ നമുക്കില്ലേ ?? ചായകൊടുത്തു കൊണ്ട് രുക്മിണി അത് ചോദിച്ചത് നന്ദയും കേട്ടു ..
എന്നിട്ട് എന്തിനാ രുക്മിണി !! ഹരി മരിച്ചപ്പോൾ നാട്ടുകാരെ ബോധിപ്പിക്കാനായി വന്നതല്ലാതെ ആ കുട്ടിയെ ഒന്ന് കാണുവോ ഒരു വാക്ക് സംസാരിക്കുകയോ ചെയ്തോ ?? ഇല്ലല്ലോ !!
ഹരി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട് .. ആ കുട്ടി ഒരു കാരാഗൃഹത്തിലാണ് കഴിയുന്നത് എന്ന് .. അച്ഛനും ചേട്ടനും കൂലിപ്പണി, കിട്ടുന്നതെല്ലാം കള്ളു കുടിച്ചും ചീട്ടു കളിച്ചും ആ കുടുംബം കുളംതോണ്ടി .. അമ്മയുള്ളത് തൊഴിലുറപ്പിനു പോയി കിട്ടിയ വരുമാനത്തിൽ ആണ് ആ കുട്ടി കഷ്ടപ്പെട്ട് പഠിച്ചത് .. ആ വീട്ടിൽ നിന്ന് ഹരി അവളെ ഇറക്കികൊണ്ട് വന്നപോലം അവരുടെ മൗനാനുവാദം ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത് .. മോളെങ്കിലും ആ നരകത്തിൽ നിന്ന് രക്ഷപെടട്ടെ എന്ന് മാത്രമാകും അവർ കരുതിയിട്ടുണ്ടാവുക ...
നന്ദ ഗർഭിണി ആണെന്ന് അറിഞ്ഞാൽ അവർക്ക് സന്തോഷത്തേക്കാൾ ആശങ്കയായിരിക്കും .. ഹേമന്ദ് പറഞ്ഞതുപോലെ അവളും കുഞ്ഞും എല്ലവർക്കും ഒരു ബാധ്യത ആകുമോ എന്ന ആശങ്ക .. പിന്നെ ആ വീട്ടിൽ പ്രസവത്തിന് വിട്ടാൽ തന്നെ നന്ദക്കും കുഞ്ഞിനുമുള്ള സംരക്ഷണം കിട്ടുമെന്ന് എനിക്ക് ഉറപ്പില്ല രുക്മിണി ..
അതുകൊണ്ട് ആരെയും ഒന്നും അറിയിക്കേണ്ട .. അഥവാ അറിഞ്ഞു വന്നാൽ ആരെയും തടയാനും പോകേണ്ട .. ശേഖരന്റെ മറുപടി സംതൃപ്തിയോടെ രുക്മിണി കേട്ടു ..
നന്ദയുടെ കണ്ണുകൾ നിറഞ്ഞു ... ഹരിയേട്ടൻ തന്റെ പുണ്യമായിരുന്നു !! ദൈവത്തിന് അസൂയ തോന്നിയിട്ട് നേരത്തെ വിളിച്ചത്താകും ..
🌿🌿🌿
കാളിങ് ബെൽ കേട്ടാണ് ശേഖരൻ വന്ന് വാതിൽ തുറന്നത് ..
ഇത് മേലേവീട്ടിലെ ഹരികൃഷ്ണന്റെ വീടല്ലേ ??
അതെ .. നിങ്ങൾ ആരാണ് ??
ഞാൻ അരുൺ ഇത് മനു ഞങ്ങൾ ഹരികൃഷ്ണൻ ജോലിചെയ്തിരുന്ന കമ്പനിയിലെ ഇൻഷുറൻസ് സെഷനിൽ ഉള്ളവരാണ് ..
നന്ദയും രുക്മിണിയും അവിടേക്ക് വന്നു ..
ഹരി ജോലി ചെയ്തിരുന്നത് ഒരു ഫർമസ്യൂട്ടിക്കൽ കമ്പനിയിൽ ആണെന്ന് അറിയാമല്ലോ ?? സാധാരണ രീതിയിൽ ബൾക്ക് ആയിട്ട് വരുന്ന ലോഡ് ക്രോസ്സ് ചെക്ക് ചെയ്തു പല സ്ഥലങ്ങളിലെക്കും അയക്കുന്ന ജോലി ആയിരുന്നു ഹരി അവിടെ ചെയ്തിരുന്നത് ..
ഹരിക്ക് അപകടം സംഭവിച്ച ദിവസം ഹരിക്ക് പകരം മറ്റൊരാള് ആണ് പോകാൻ ഇരുന്നത് .. അവസാന നിമിഷത്തിൽ അയാൾക്ക് കഴിയാതെവന്നതോടെയാണ് ഹരി പോകാമെന്ന് പറഞ്ഞത് കാരണം കൊടി കണക്കിന് വരുന്ന മരുന്നുകളുടെ സ്റ്റോക്ക് ആയത് കൊണ്ട് വിശ്വാസമുള്ള ആള് തന്നെവേണമെന്ന് കമ്പനിക്ക് നിർബന്ധമാണ് ...
കണ്ടെയ്നർ ട്രക്കിൽ ഹരിയും പിന്നെ ഡ്രൈവർ സുരേഷുമായിരുന്നു ഉള്ളത് എന്നാണ് ഞങ്ങൾ കരുതിയത് .. ഇടക്ക് അവർ ഭക്ഷണം കഴിഞ്ഞു യാത്ര തിരിച്ചപ്പോൾ ലിഫ്റ്റ് ചോദിച്ചു ഒരാൾ അവരുടെ കൂടെ കയറിയിരുന്നു ..
സിസിടിവിയിൽ കണ്ടതുമാണ് ... അതുകഴിഞ്ഞുള്ള അടുത്ത വളവിലാണ് അപകടം ഉണ്ടായത് .. രണ്ട് ബോഡിയെ നമുക്ക് കിട്ടിയുള്ളൂ .. ട്രക്ക് മറിഞ്ഞു തീ കത്തിയെങ്കിലും സുരേഷിന്റെ ബോഡി കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞു ... രണ്ടാമത്തെ ബോഡി ആണ് ഇപ്പോൾ സംശയം അത് ഹരിയുടേതാണോ അതോ ലിഫ്റ്റ് ചോദിച്ചു കയറിയ ആളിന്റെയാണോ എന്ന് ...
കമ്പനി ആദ്യം ട്രക്കിൽ രണ്ടുപേരെ ഉള്ളല്ലോ എന്ന് കരുതിയാണ് രണ്ടാമത്തെ ബോഡി ഹരിയുടേത് എന്ന് ഉറപ്പിച്ചു ഇവിടെ കൊണ്ടുവന്നത് !!
ലിഫ്റ്റ് ചോദിച്ച ആളുടെ പേര് പ്രകാശ് -കോഴിക്കോടാണ് വീട് .. അവിടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ മാൻ മിസ്സിങ് കംപ്ലയിന്റ് വന്ന് അന്വേഷം തുടങ്ങി ..
നിങ്ങൾ എന്താണ് പറഞ്ഞുവരുന്നത് ?? ശേഖരൻ നെറ്റി ചുളിച്ചു ..
ഇവിടെകൊണ്ട് സംസ്കരിച്ച ബോഡി അത് ഹരിയുടേതാണോ എന്ന് ഇപ്പോൾ ഉറപ്പില്ല .. മുഖം അവ്യക്തമായിരുന്നു അതുപോലെ പ്രകാശുമായിട്ട് നല്ല രൂപസാദൃശ്യഖവും ഉണ്ട് ..
ഇതാണ് പ്രകാശ് ... വന്നവരിൽ ഒരാൾ പ്രകാശിന്റെ ഫോട്ടോ ശേഖരന് നേരെ നീട്ടി ..
ഹരിയുടെ ചെറിയ ഒരു സാമ്യം ഉള്ളതായി ശേഖരന് തോന്നി ..
മരണാന്തര കർമങ്ങൾ കഴിഞ്ഞു ഒരു മാസമാകുന്നു .. ആർക്ക് വന്നും അന്വേഷിക്കാം .. ചിത കത്തിച്ചത് തെക്കേപറമ്പിലാണ് !!
പക്ഷെ ഒരു ചോദ്യം ചോദിക്കട്ടെ ഇവിടെ കൊണ്ടുവന്നു കർമങ്ങൾ നടത്തിയത് നിങ്ങൾ പറഞ്ഞ പ്രകാശിന്റെ ആണെങ്കിൽ ഞങ്ങളുടെ ഹരി ?? അവൻ എവിടെ ??
ശേഖരന്റെ ചോദ്യം കേട്ട് നന്ദയുടെ ഉള്ളുലഞ്ഞു ...
ശേഖരന്റെ ചോദ്യം നന്ദയുടെ മനസ്സ് ആവർത്തിച്ചു ..
മായാമയൂരം -4
നന്ദക്ക് കാൽവിരലിലൂടെ ഒരു തരിപ്പുണ്ടായി .. എന്റെ ഹരിയേട്ടൻ ജീവനോടെ ഉണ്ടാകുമെന്നല്ലേ ഇവർ പറയുന്നത് ?? അപ്പോൾ ഹരിയേട്ടൻ എവിടെയാകും !! എവിടെയായാലും ആപത്തൊന്നും ഉണ്ടാകാതെ എന്റെമുന്നിൽ എത്തിച്ചേക്കണേ എന്റെ വിഗ്നേശ്വരാ !! നന്ദ കണ്ണുകൾ അടച്ചു നിന്ന് പ്രാർത്ഥിച്ചു ..
..
പിന്നെ ഹരിയുടെ അച്ഛനോട് ഒരു കാര്യം കൂടി പറയാനുണ്ട് .. ഹരിയുടെ പേരിൽ ഇൻഷുറൻസ് ഉണ്ട് ഡ്യൂട്ടിക്ക് ഇടയിൽ ഉണ്ടായ അപകടം ആയതുകൊണ്ട് തന്നെ കമ്പനി കോമ്പൻസേഷൻ തരാൻ സന്നദ്ധരാണ് .. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു അന്വേഷണം നടക്കാൻ സാധ്യത ഉള്ളതിനാൽ തൽകാലം അതിന് കുറച്ചു കാലതാമസം വരും ..
ഞങ്ങൾ അതിന് വേണ്ടി നിങ്ങളെ ഇതുവരെ സമീപിച്ചല്ലല്ലോ !! ഹരിയേക്കാൾ വലുതല്ല ഞങ്ങൾക്കൊന്നും .. അന്വേഷണം നടക്കട്ടെ .. അവനെനിടെയേലും ജീവനോടെ ഉണ്ടെന്നുള്ള നേരിയ പ്രതീക്ഷ തന്നതിന് നന്ദി .. ശേഖരൻ ഒന്ന് ചിരിച്ചു...
അരുണും മനുവും യാത്ര പറഞ്ഞിറങ്ങി ...
ഹരി ജീവനോടെയുണ്ടെന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം !! അല്ലേ ശേഖരേട്ടാ ?? രുക്മിണി ശേഖരനെ നിറകണ്ണുകളോടെ നോക്കി ..
മ്മ് ... ശേഖരൻ ഒന്ന് മൂളി ...
നന്ദ കണ്ണുകൾ തുടച്ചു മുറിയിലേക്ക്പോയി ..
പാവം കുട്ടി !! ഇനിയെന്തൊക്ക അഗ്നിപരീക്ഷ അവൾ നേരിടേണം എന്റെ ഭഗവാനെ !! രുക്മിണി സ്വയം പറഞ്ഞു ..
🌿🌿🌿
മുറിയിലേക്ക് കയറി നന്ദ വതി അടച്ചു ..
സന്തോഷിക്കണോ , സങ്കടപെടണോ എന്ന് അറിയില്ല .. എന്റെ കുഞ്ഞിന് അതിന്റെ അച്ഛനെ കാണാനുള്ള ഭാഗ്യം ഉണ്ടായാൽ അതിൽപരമൊരു പുണ്യം എനിക്ക് ഈ ജീവിതത്തിൽ ഇനി ഉണ്ടാകില്ല ..
നന്ദ കണ്ണുകളടച്ചു കിടന്നു .. ശരീരത്തിന്റെ അസ്വസ്ഥതകളും ക്ഷീണവും മാറി വരുന്നതേ ഒള്ളു ..
അച്ഛനും അമ്മയ്ക്കും വേർതിരിവൊന്നും ഇല്ല മാത്രമല്ല സ്നേഹം മാത്രേ ഒള്ളു .. എങ്കിലും അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല .. പതിയെ ജോലിക്ക് ശ്രമിക്കണം PSC യുടെ ബുക്കുകൾ ഹരി വാങ്ങിയത് ഇരുപ്പുണ്ട് അത് കൂടാതെ കഴിയുമെങ്കിൽ ബാങ്ക് കോച്ചിങ്ങിന് കൂടി പോകാൻ പറ്റുമോ എന്ന് നോക്കണം ..അതിന് ആദ്യം വേണ്ടത് പണമാണ് !! നന്ദ ആലോചിച്ചു ..
നന്ദ കട്ടിലിൽനിന്ന് എഴുനേറ്റ് അലമാര തുറന്ന് ബാങ്കിന്റെ പാസ്ബുക്ക് എടുത്തു .. ഒരിക്കൽ ഹരിയേട്ടന്റെ നിർബന്ധത്തിന് എടുത്ത ജോയിന്റ് അക്കൗണ്ട് ആണ് .. ഇതിൽ എത്ര രൂപ ഉണ്ടെന്ന് അറിയില്ല .. atm കാർഡ് ഹരിയേട്ടന്റെ കയ്യിൽ ആയിരുന്നു ..ഓൺലൈൻ ബാങ്കും ഹരിയേട്ടന്റെ നമ്പറിൽ ആണ് രജിസ്റ്റർ ചെയ്തത് .. എന്നോട് എല്ലാം അറിയിരിക്കണം എന്ന് പറയുമ്പോഴും താനായിരുന്നു ഒഴിഞ്ഞുമാറുന്നത് ..
ബാങ്കിൽ പോയി നോക്കാം ....പൈസ ഉണ്ടെങ്കിൽ അവിടെ കിടന്നോട്ടെ !! ഇനി ആവശ്യങ്ങൾ കൂടാൻ പോകുന്നതേ ഒള്ളു ..
മൂന്ന് വർഷമായി ഹരിയേട്ടന്റെ ഭാര്യയായി ഇവിടെ വന്നിട്ട് .. പലപ്പോഴായി ചിട്ടിപിടിച്ചും അല്ലാതെയും സ്വരുക്കൂട്ടിയ പൈസകൊണ്ട് അദ്ദേഹം തനിക്ക് കുറച്ചു സ്വർണം വാങ്ങിയതുണ്ട് ... വിൽക്കില്ല ... എല്ലാം ഓരോ മധുരമായ ഓർമകളാണ് ... പണയം വെക്കാം ...തത്കാലത്തെ ആവശ്യങ്ങൾ നടക്കും പിന്നെ രഞ്ജിനി തന്ന പൈസ ആശുപത്രി ആവശ്യത്തിനായി മാറ്റി വെച്ചു ....
എല്ലാം നടക്കും !! കൂടെയുണ്ടാകണേ ഹരിയേട്ടാ ... നന്ദയുടെ കണ്ണുകൾ നിറഞ്ഞു ..
അതേയ് ... ഈ സമയം ഇങ്ങനെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ല എന്ന് അറിയില്ലേ എന്റെ മോളെ ... സംഭാരവുമായി വന്ന രുക്മിണി നന്ദയെ സ്നേഹത്തോടെ ശാസിച്ചു ..
ദാ ഇത് കുടിക്ക് ... രുക്മിണി സംഭാരം നന്ദക്ക് നേരെ നീട്ടി
എന്താ മോള് ആലോചിച്ചുകൊണ്ടിരുന്നത് ?? ഹരിയെപ്പറ്റിയാണോ ??
മ്മ് .. അമ്മേ .. ഞാൻ ഒരു സഹായം ചോദിച്ചാൽ അമ്മ എന്റെ കൂടെ നിൽക്കുമോ ??
എന്ത് സഹായമാണ് മോൾക്ക് വേണ്ടത് !! രുക്മിണി പുരികമുയർത്തി ..
അമ്മേ .. ഇപ്പോൾ എന്റെ ക്ഷീണം ഒക്കെ കുറയുന്നുണ്ട് .. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഞാൻ psc കോച്ചിങ് ചെയ്തോട്ടെ കൂടെ ബാങ്ക് ടെസ്റ്റ് കൂടി നോക്കാം .. ഇപ്പോൾ ക്ലാസ് എല്ലാം മൊബൈലിൽ കിട്ടുമല്ലോ !!
അതിനെന്താ മോളെ ..നല്ലകാര്യമല്ലേ നീ ചിന്തിക്കുന്നത് ..അച്ഛനും താല്പര്യക്കുറവൊന്നും ഉണ്ടാവില്ല ..നിന്നെക്കൊണ്ട് ആവുന്നത് പോലെ ..നീ ശ്രമിക്ക് മോളെ ..
ഉറപ്പായും നിനക്ക് ഒരു നല്ല ജോലി കിട്ടും ..
പിന്നെ നമ്മുടെ കുഞ്ഞിന്റെ കാര്യമോർത്തു നീ വ്യാകുലപെടേണ്ട .. എനിക്ക് ഒരു പൊടിക്കുഞ്ഞിനെ നോക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോൾ ഉണ്ട് അതുകൊണ്ട് നിനക്ക് ജോലി കിട്ടിയാൽ അതുമായി മുന്നോട്ട് പോവുക ..
മതിയമ്മേ ഈ വാക്ക് തരുന്ന ധൈര്യം കുറച്ചൊന്നുമല്ല ..
എന്റെ കൈയിൽ കുറച്ചു സ്വർണ്ണമിരിപ്പില്ലേ .. അച്ഛനോട് പറഞ്ഞു സ്വർണ്ണം പണയം വെച്ച് കുറച്ചു പൈസ എടുത്തുതന്നാൽ അതുകൊണ്ട് പതിയെ കോച്ചിങ് തുടങ്ങാമായിരുന്നു ..ജോലി കിട്ടുമ്പോൾ തിരിച്ചെടുക്കാമല്ലോ !!
രുക്മിണി നന്ദയെ സൂക്‌ഷിച്ചു നോക്കി ..ഓഹോ ... അപ്പോൾ അതാണ് നിന്ന് ചിന്തിച്ചു കൂട്ടിയത് അല്ലേ ?
തൽകാലം നിന്റെ സ്വർണം കയ്യിൽ തന്നെ ഇരിക്കട്ടെ ?? എന്റെ കയ്യിൽ ചിട്ടിപിടിച്ച പൈസ ഇരിപ്പുണ്ട് നിന്റെ ആവശ്യത്തിന് അത് തികയുമെങ്കിൽ നീ സ്വർണം പണയം വെക്കാൻ നിൽക്കേണ്ട .. തികെഞ്ഞില്ലെങ്കിൽ ബാക്കി അച്ഛന്റെ പെൻഷൻ കിട്ടുമ്പോൾ ഞാൻ വാങ്ങി തരാം..
എന്താ ??അത് പോരെ ?? രുക്മിണി ചോദിച്ചു ..
മതിയമ്മേ ... സംതൃപ്തിപ്തിയോടെ നന്ദ തലയാട്ടി ..
നന്ദ കണ്ണുകൾ അടച്ചു കിടന്നു ...
ഹരിയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നുവന്നു ..ഓർമ്മകൾ പത്തുവർഷം പിന്നിലേക്ക് പോയി ..
രാവും പകലും വേർതിരിക്കാൻ കഴിയാതെ സംഹാരതാണ്ഡവമായി പ്രകൃതി പ്രക്ഷുദ്ധമായ ഒരു കാലവർഷം. ഡിഗ്രിക്ക് ചേർന്ന് ഒരാഴ്ച്ച തികയുമ്പോഴേക്കും കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു ...
കൂട്ടുകാരിൽ പലർക്കും മൊബൈലും, ഒപ്പം വീട്ടിലും ഫോൺ ഉണ്ടായിരുന്നു .. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരെണ്ണം .. അതും കണ്ടിട്ടുള്ളത് ചേട്ടന്റെ കയ്യിൽ ആണ് ...അതിന്റെ രണ്ട് അറ്റത്തും റബ്ബർബാൻഡ് കൊണ്ട് മുറുക്കെ കെട്ടിയിരിക്കുന്നത് കാണാം ... ഇടക്ക് കൊണ്ട് ചാർജിങ്ങിനു ഇടുമ്പോൾ ചാർജ് കയറിയില്ലെങ്കിൽ മൊബൈൽ കണ്ടുപിടിച്ച അപ്പാപ്പന്റെ ചെവിപൊട്ടുന്നപോലെ ഭരണിപ്പാട്ടും പാടുന്നത് കേൾക്കാമായിരുന്നു ..
എന്റെ കയ്യിൽ അങ്ങനെയൊന്നുമില്ലാത്തതു കൊണ്ട് തന്നെ കോളേജ് അവധിയായതോ.. അവിടെ ക്യാമ്പ് തുടങ്ങിയതോ ഒന്നും ഞാൻ അറിഞ്ഞില്ല .. അല്ലെങ്കിൽ തന്നെ തുടങ്ങിയിട്ട് ഒരാഴ്ച്ച മാത്രമേ ആയത് കൊണ്ട് എല്ലാവരെയും പരിചയമായി വരുന്നതേ ഉണ്ടായിരുന്നോള്ളൂ ..
പ്ലസ്ടുവിന് മികച്ച മാർക്ക് കിട്ടിയത്കൊണ്ട് ഡിഗ്രി പ്രവേശം പ്രയാസമുണ്ടായിരുന്നില്ല ...
പലരും പൈസ തന്ന സഹായിച്ചത്കൊണ് രണ്ട് ചോദി ചുരിദാറും ഒരു ചെരുപ്പും പിന്നെ കുറച്ചു ബുക്‌സും വാങ്ങാൻ കഴിഞ്ഞു ..
ക്ലാസ് ഒരു ദിവസംപോലും മുടങ്ങരുതെന്ന ശാഠ്യം കാരണം കോളേജിലേക്ക് വച്ചുപിടിച്ച ഞാൻ ക്ലാസ്സിലേക്ക് ഓടിക്കയറിയതും കാല് തെറ്റി വീണത് ക്യാമ്പിലേക്ക് ഭക്ഷണകിറ്റുമായി വന്ന ഹരിയേട്ടന്റെ മുകളിലേക്കായിരുന്നു ...
തൊട്ടടുത്തു നിന്ന സുമേഷ് എന്നെ ശകാരിക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു ..
ഹരിയേട്ടൻ സുമേഷിനെ വഴക്ക് പറഞ്ഞു .. അറിയാതെ പറ്റിയതല്ലേ വിട്ടേക്കാൻ പറഞ്ഞു ഹരിയേട്ടൻ തിരിയുമ്പോഴും താൻ അവിടെത്തന്നെ നിന്നിരുന്നു ..
സോറി ചേട്ടാ !! ഞാൻ കണ്ടില്ല .. കാല് തെന്നിപ്പോയതാണ് ..
കോളേജ് അവധിയാണെന്ന കാര്യം അറിഞ്ഞില്ല ..
മ്മ് ... ഹരി ഒന്ന് മൂളി ..
എന്തായാലും വന്നതല്ലേ .. ഇനി വൈകിട്ട് പോയാൽ മതി .. ദേ അവിടെപ്പോയി ഇരുന്ന് ഈ എഴുതിയിരിക്കുന്ന ക്രമത്തിൽ ഓരോ സാധനങ്ങളും കവറിൽ എടുത്തു വെക്ക് ... വേറെ ക്യാമ്പിലേക്ക് എത്തിക്കേണ്ട അവശ്യസാധനങ്ങൾ ആണ് ..
ഹരിയേട്ടൻ പറഞ്ഞപ്പോൾ അത് അനുസരിക്കാൻ മാത്രമാണ് അപ്പോൾ തോന്നിയത് ..
ഇടക്ക് ആരോ ഹരിയേട്ടന് കട്ടൻകാപ്പി നീട്ടിയപ്പോൾ അതുവാങ്ങിച്ചെങ്കിലും എനിക്ക് നേരെ നീട്ടി ഇത് കുടിച്ചോളൂ എന്ന് പറഞ്ഞപ്പോൾ വാങ്ങാതെ നിന്നു .. മ്മ് കുടിക്ക് .. തരുന്ന അന്നത്തിന്റെയും വെള്ളത്തിന്റെയും മുന്നിൽ പിണങ്ങി നിൽക്കരുത് .. ഈ നിമിഷം അല്പം ചൂട് വെള്ളമെങ്കിലും കുടിക്കാൻ ആഗ്രഹിക്കുന്ന എത്രപേരെങ്കിലും ഉണ്ടാകുമെന്ന് ഒന്ന് ഓർത്താൽ താനേ കുടിച്ചുപോകും ...
നന്ദ കാപ്പി വാങ്ങി കുടിച്ചു ..
ഇയാളുടെ വീട് എവിടെയാ ??
സാറിനെപോലെയുള്ളവർക്ക് അറിയാൻ വഴിയില്ല .. കോളനി ആണ് ..നന്ദ ഒരു വാടിയ ചിരി ചിരിച്ചു ..
ഇത് കോളനി ?? ഹരി തിരക്കി ..
ഇവിടെ റെയിൽവേ സ്റ്റേഷന്റെ പിറകിലുള്ള ബാസ്റ്റിൻ കോളനി ..
..
എനിക്ക് അറിയാം അവിടെ എവിടെയാ ??
??
അചന്റെ പേര് എന്താ ?? നന്ദയുടെ തല താണു ..
നാരായണൻ !!
ഏത് ചെത്ത് നാരായണന്റെയോ ??
മ്മ് .. നന്ദ പതിയെ തലയാട്ടി .. അയാൾക്ക് ഒരുമോന്നുണ്ടല്ലോ അച്ഛനെക്കാൾ കേമൻ നത്തു നരേന്ദ്രൻ .. അവന്റെ പെങ്ങളാണോ?? നന്ദ ഒന്നുംമിണ്ടാത്ത പകുതികുടിച്ച കാപ്പിഗ്ലാസ്സ് അവിടെവെച്ചിട്ട് ക്ലാസ് മുറിയിൽനിന്ന് പുറത്തു വരാന്തയിലേക്കിറങ്ങി ..
അച്ഛന്റെയും ചേട്ടന്റെയും വട്ടപേര് പറഞ്ഞത് ഇഷ്ടമായില്ലെന്ന് മനസ്സിലായി .. സോറി ..
നിങ്ങൾ എന്തിനാ എന്നോട് സോറി പറയുന്നത് !! എല്ലാവരും പരസ്യമായും രഹസ്യമായും വിളിക്കുന്നതല്ലേ അതെല്ലാം .. പിന്നെ അതിൽ രണ്ട് തിരുത്തുണ്ട് ചെത്ത് നാരായണൻ എന്റെ അച്ഛനല്ല അതുപോലെ നത്തു നരേന്ദ്രൻ എന്റെ ചേട്ടനും ... സമൂഹത്തിന്റെ മുന്നിൽ എന്റെ അമ്മ ഇട്ട് തന്ന ഒരു മേൽവിലാസം മാത്രമാണ് .. അതിൽ ഇന്ന് എന്നെക്കാളും ആ പാവം വേദനിക്കുന്നുമുണ്ട് ... ആ ചെകുത്താൻകൂട്ടങ്ങളുടെ ഇടയിൽ നിന്നും രക്ഷപെടാൻവേണ്ടിയാണ് എത്രകഷ്ടപെട്ടിട്ടായാലും പഠിക്കാനായി ഇറങ്ങിത്തിരിച്ചത് ..
നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് നന്ദ ഹരിയെ നോക്കിയ ശേഷം കുട നിവർത്തി മഴയിലേക്ക് ഇറങ്ങി നടന്ന് തുടങ്ങി ...
🌿🌿🌿
കാറിന്റെ ഹോൺ മുഴക്കം കേട്ടാണ് നന്ദ കണ്ണുകൾ തുറന്നത് .. കിടന്നിട്ട് രണ്ട് മണിക്കൂർ ആയോ ?? ഉറങ്ങിപോയത് അറിഞ്ഞില്ല ..
നന്ദ എഴുനേറ്റ് ഉമ്മറത്തേക്ക് വന്നതും വലിഞ്ഞുമുറുകിയ മുഖവുമായി ഇരിക്കുന്ന ഹേമന്ദിനെയാണ് കണ്ടത് ??
അച്ഛാ ... ആരെങ്കിലും എന്തെങ്കിലുമൊക്കെ വിഡ്ഢിത്തം വന്ന് പറഞ്ഞു എന്ന് കരുതി ഇപ്പോൾ ഏട്ടൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും ??
ബോഡി തിരിച്ചറിയാൻ പോയ ഞാൻ എന്താ പൊട്ടനാ ?? ബോഡിയുടെ കൂടെ കിട്ടിയ പഴ്സിൽ ഹരിയേട്ടന്റെ id കാർഡ് കണ്ടതാണ് ..
ശേഖരന്റെ മൗനം നന്ദയിൽ ദേഷ്യമുണ്ടാക്കി ..
ഹേമന്ദ് പറയുന്നത് കേട്ടിട്ട് അച്ഛൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ?? നന്ദ ചോദിച്ചു
അച്ഛൻ മിണ്ടില്ല .. കാരണം അച്ഛന് അറിയാം ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ..ഹേമന്ദ് നന്ദക്ക് നേരെ തിരിഞ്ഞു ..
ഹരിയേട്ടൻ മരിക്കണമെന്ന് ആഗ്രഹിച്ചതുപോലെയാണല്ലോ ഹേമന്ദേ നിന്റെ സംസാരവും, പ്രവർത്തിയും .. നന്ദയുടെ വാക്കുകൾ ഹേമന്ദിൽ പ്രകമ്പനമുണ്ടാക്കി ..
ശേഖരൻ സ്‌തബ്ധനായി നിൽക്കുകയാണ് ...
മായാമയൂരം -5
ഹേമന്ദ് ഒരു നിമിഷം നന്ദയെ തന്നെ നോക്കി നിന്നു !!
നിങ്ങൾ എന്താണെന്ന് പറഞ്ഞുവരുന്നത് ?? ഞാനാണ് ഏട്ടനെ അപകടപ്പെടുത്തിയതെന്നോ ?? എനിക്ക് അതിന്റെ ആവശ്യമില്ല ..അല്ലെങ്കിലും ഏട്ടനെ അപകടപ്പെടുത്തിയിട്ട് എന്ത് നേടാനാണ് ?? ഞാൻ ആഗ്രഹിച്ചതിലും നല്ല നിലയിലാണ് ഇപ്പോൾ ഞാൻ അതുകൊണ്ട് തന്നെ അസൂയപ്പെടേണ്ട ഒന്നുംതന്നെ ഞാൻ ആരിലും കണ്ടിട്ടില്ല .. ഹേമന്ദ് നന്ദയെ തുറിച്ചുനോക്കിയാണ് അത് പറഞ്ഞത് ..
നല്ലത് !! സഹോദരങ്ങൾ നല്ല നിലയിൽ ജീവിക്കുന്നത് കാണാനാണ് ഹരിയേട്ടൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ..
ഹേമന്ദ് അച്ഛനോട് ചോദിച്ച ചോദ്യങ്ങൾ കേട്ടപ്പോൾ ഒരുവേള നീ ഹരിയേട്ടന് ആപത്തു പറ്റണമെന്ന് ആഗ്രഹിച്ചത് പോലെ എനിക്ക് തോന്നി ..
നീയാണ് ബോഡി ഐഡെന്റിഫൈ ചെയ്യാൻ പോയത് .. അത് ഇവിടെ എല്ലാവർക്കും അറിവുള്ളതാണല്ലോ !! അങ്ങനെ കരുതി തെറ്റ് സംഭവിച്ചുകൂടാ എന്നുണ്ടോ ?? മരിച്ചുപോയെന്ന് പറഞ്ഞു ശേഷക്രീയകൾ ചെയ്ത എത്രയോ പേര് മടങ്ങി വന്നിരിക്കുന്ന വാർത്തകൾ നമ്മൾ കേൾകുന്നതല്ലേ ?? ഹരിയേട്ടന്റെ കമ്പനിയിൽ നിന്ന് അവർ പറഞ്ഞിട്ട് പോയപ്പോൾ ഞങ്ങളിൽ നേരിയ പ്രതീക്ഷ വന്നു .. അത് സത്യമാണ് .. അങ്ങനെ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് ?? നന്ദ ചോദിച്ചു ..
ഇവിടെ തെറ്റോ ശരിയോ തിരയാൻ വന്നതല്ല ഞാൻ .. കമ്പനിയിലെ ഇൻഷുറൻസ് സെഷനിൽ നിന്നല്ലേ ആള് വന്നത് ??ഡ്യൂട്ടിയിൽ അപകടത്തിൽ മരികുന്നവരുടെ ക്ലെയിം മണി എത്രയാണെന്ന് നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ്?? കമ്പനി തരുന്ന കോമ്പൻസേഷൻ കൂടാതെ ഇൻഷുറൻസ് തുകയായി നല്ലൊരു എമൗണ്ട് കിട്ടിയാൽ അതിന്റെ ഗുണം നിങ്ങൾക്കല്ലേ ?? അത് ഓർക്കാതെ അവര് പറയുന്നത് തലയാട്ടി കേട്ടു ..
അവര് അവരുടെ ഭാഗം ക്ലിയർ ആക്കി കഴിയുമെങ്കിൽ പൈസ തരാതിരിക്കാൻ നോക്കും ... നഷ്ട്ടം ആർക്കാ ?? ഹേമന്ദ് ശേഖരന് നേരെ തിരിഞ്ഞു ...
ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കെടുക്കാൻ ആണ് പെട്രോളും കത്തിച്ചു അനിയൻ വന്നതെങ്കിൽ ഒന്നേ എനിക്ക് പറയാനുള്ളു .. ഹരിയേട്ടന്റെ ഭാര്യ എന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവന് കണക്കിടുന്ന വില എനിക്ക് വേണ്ട .. അത് ഞാൻ കൈനീട്ടി വാങ്ങിച്ചാൽ എന്റെ കൈ പൊള്ളും ..
അച്ഛനോ അമ്മക്കോ വേണമെങ്കിൽ ഒരിക്കലും ഞാൻ അതിന് തടസ്സം നിൽക്കില്ല ..
എനിക്ക് കഷ്ടപ്പാടുണ്ട് .. മുന്നോട്ടുള്ള ജീവിതം ദുരിതപൂർണമാകാം .. സാരമില്ല !! ഞാൻ അത് വാങ്ങിയാൽ എന്റെ ഹരിയേട്ടൻ പോയിന്ന് ഞാൻ മനസ്സിൽ ഉറപ്പിക്കേണ്ടി വരും എനിക്ക് അതിന് കഴിയില്ല ...
ഹേമന്ദ് ... ജീവിക്കാൻ പണം അത്യാവശ്യം തന്നെയാണ് സമ്മതിക്കുന്നു .എന്നാൽ പണമാണ് ജീവിതം എന്ന് കരുതുന്നവരെ തിരുത്താൻ ആരെകൊണ്ടും ആവില്ല .. അതിന് ജീവിതാനുഭവങ്ങൾ ഉണ്ടാകണം .. നിങ്ങളുടെ ഏട്ടന് ഉണ്ടായിരുന്നതും നിങ്ങൾക്ക് ഇല്ലാത്തതും അതാണ് ..നന്ദ ഹേമന്ദിനെയും ശേഖരനെയും നോക്കിയിട്ട് പോയി ...
ഹമ്മ് .. അഹങ്കാരം കണ്ടില്ലേ ?? എന്ത് കണ്ടിട്ടുള്ള നിഗളിപ്പാണെന്ന് മനസിലാകുന്നില്ല ..
..
ഇന്ന് ഈ പടി ഇറക്കിവിട്ടാൽ പെരുവഴിയാണ് ..സ്വന്തം വീട്ടിൽ കാലുകുത്താൻ കഴിയില്ല .. അല്ല വീടുണ്ടായിട്ടു വേണമല്ലോ !! ഹേമന്ദ് പുച്ഛത്തോടെ പറഞ്ഞു ...
അത് ശരിയാ മോനെ .. അങ്ങനെ പറയാൻ ഒന്നുമില്ലാത്തവളാണ് ഒരു മേൽവിലാസം പോലും ഇല്ലാത്തവൾ ..അതുകൊണ്ടാണല്ലോ ഒന്നുമില്ലെന്ന് അറിഞ്ഞപ്പോൾ സമർത്ഥമായി തടിയൂരിയത് !! ശേഖരന്റെ ശബ്ദത്തിലെ ചൂടിൽ നിന്ന്. ഹേമന്ദ് ഉരുകി ..
അച്ഛൻ ... അച്ഛൻ എന്താണ് പറന്നുവരുന്നത് ??
എന്നെകൊണ്ട് പഴയതൊന്നും പറയിപ്പിക്കരുത് !! ഒന്നുമറിയാത്തൊരു വിഡ്ഢിയാണ് ഞാനെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി ... എല്ലാ കഥകളും അറിഞ്ഞ ശേഷമാണ് ഞാൻ അവളെ എന്റെ മരുമകളായി സ്വീകരിച്ചത് ..
നിന്ന് താളം ചവിട്ടാതെ നീ പോയി വിശ്രമിക്ക് !! എത്ര ദൂരം കാർ ഓടിച്ചു വന്നതല്ലേ ?? ക്ഷീണം കാണും ..
ഹേമന്ദ് ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി ..
🌿🌿🌿
ശ്ശെ !! ഇവിടെന്താ സംഭവിക്കുന്നത് ?? ഒന്നും മനസിലാകുന്നില്ല .. ഇവിടെയുള്ളവർക്ക് ബുദ്ധിയില്ലാത്തതാണോ അതോ അജ്ഞത നടിക്കുന്നതോ ഹേമേ ??
ഹേമന്ദിന്റെ കയ്യിൽ ഇരുന്ന് സിഗററ്റിൽനിന്ന് ഒരു പുക വലിച്ചെടുത്തു ..
ഇത്ര നല്ലൊരു അവസരം മുന്നിൽവന്നിട്ട് കുളമാക്കിയത് കണ്ടില്ലേ ?? ഓർക്കുമ്പോൾ എന്റെ തല പെരുക്കുന്നു ..
നീയെന്താ രതീഷേ മിണ്ടാതിരിക്കുന്നത് ??
ഞാൻ എന്ത് അഭിപ്രായം പറയാനാണ് ഹേമന്ദ് ..
അളിയന്റെ ഇൻഷുറൻസിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എട്ടത്തിയോ അച്ഛനോ അല്ലേ ?? അവരിൽ ഒരാൾ ആകുമല്ലോ നോമിനി ..
സത്യസന്ധയും ആത്മാർത്ഥതയും ഒക്കെ നല്ലതാണ് എന്ന് പറഞ്ഞു ചിലകാര്യങ്ങളിൽ അല്പം കണ്ണടച്ചാൽ കിട്ടുന്നത് നല്ലയൊരു സംഖ്യ അല്ലേ ?? പണം കിട്ടിയാൽ പുളിക്കുമോ ?? ഇല്ലല്ലോ ?? എനിക്ക് ചിലവുകൾ ഉണ്ട് ..അവിടെ ഒരു ഫ്‌ളാറ്റിന് അഡ്വാൻസ് കൊടുക്കാൻ നോക്കിയിട്ട് കഴിഞ്ഞില്ല ..കഴിഞ്ഞ വർഷം വീട് ഭാഗം വെച്ച് എന്റെ ഷെയർ അച്ഛനോട് ചോദിച്ചപ്പോൾ ..കുറച്ചു കഴിഞ്ഞു ആലോചിക്കാം എന്നാണ് പറഞ്ഞത് ..
രഞ്ജിനിയുടെ വീട്ടിൽ എനിക്ക് ഒരു വിലയുമില്ല ...അവളുടെ അച്ഛൻ ഞാൻ പൈസ ചിലവാക്കി കളയുമെന്ന് പറഞ്ഞു എനിക്ക് തരാനുള്ള പൈസ അവളുടെ പേരിൽ ഫിക്സഡ് ഇട്ടിരിക്കുവാ ..അതിന്റെ പലിശകൊണ്ടാണ് ഞാൻ ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക കൊടുക്കുന്നത് ..
നിങ്ങൾക്കില്ലേ ചിലവുകൾ ..നിങ്ങൾക്കുള്ളത് ഇരട്ട പെൺകുട്ടികൾ അല്ലേ ?? അവരെ പഠിപ്പിക്കണമെങ്കിൽ ഭാവി സുരക്ഷിതമാക്കണമെങ്കിൽ ഒക്കെ വേണ്ടത് പണമല്ലേ ??
ഇതൊക്കെ അച്ഛനോട് പറയുമ്പോൾ ഞാൻ അത്യാഗ്രഹി ആണ് .. ഹേമന്ദ് കോപമടക്കി പറഞ്ഞു ..
ഹേമന്ദ് !! രതീഷേട്ടൻ പറഞ്ഞതുപോലെ ഇതിൽ നമുക്ക് ഒരു റോളും ഇല്ല .. തീരുമാനിക്കേണ്ടവർ തീരുമാനിച്ചു കഴിഞ്ഞു ..
അറിഞ്ഞടത്തോളം നന്ദേട്ടത്തി ഇതിനൊന്നും തുനിയില്ല .. പിന്നെ നീ ആവശ്യമില്ലാതെ അവരുടെ കാര്യത്തിൽ അമിതമായി ഇടപെട്ടാൽ മറ്റുപല കഥകളും പരക്കും ... പിന്നെ വിഷമിച്ചിട്ട് കാര്യമില്ല ..
പിന്നെ വീട് ഭാഗം വെക്കുന്ന കാര്യം ഞാനായിട്ട് പറയില്ല ..എനിക്കുള്ളത് മന്യമായിട്ട് തന്നാണ് പറഞ്ഞുവിട്ടത് പോരാത്തതിന് സുപ്പർമാർകെറ്റ് തുടങ്ങാൻ രതീഷേട്ടന്റെ കൂടെ എല്ലാത്തിനും കൂടെ നിന്നതും സാമ്പത്തീകമായി സഹായിച്ചത് ഹരിയേട്ടനാണ് .. ഹേമ കൈ മലർത്തി ..
കൊച്ചളിയൻ പെങ്ങൾക്ക് പറയാനുള്ളത് കേട്ടല്ലോ !! അപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ..
ഹമ്മ് .. രണ്ടും കൊള്ളാം .. പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി ...
എന്നാൽ ഞാൻ ഇറങ്ങട്ടെ .. ഹേമന്ദ് കൂടുതൽ സംസാരത്തിന് ഇടംകൊടുക്കാതെ ഇറങ്ങി ..
എടീ .. അളിയൻ പറയുന്നതിൽ കാര്യമില്ലാതെയില്ല അല്ലേ ??
ദേ.. നിങ്ങൾ മിണ്ടിപ്പോകരുത് .. നനഞ്ഞടം കുഴിക്കാൻ ബഹുകേമനാണ് അവൻ !! അത് മറക്കരുത് .. അവൻ സാഹചര്യം പോലെ നിൽക്കും ..
നിങ്ങൾക്ക് പല ആവശ്യങ്ങളും വന്ന് പോയല്ലോ ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഇവൻ ?? മാസം തികയാതെയല്ലേ ഞാൻ അമ്മുവിനെയും അച്ചുവിനെയും പ്രസവിച്ചത് മൂന്നുമാസത്തോളം കുട്ടികളുടെ ഐസിയുവിൽ കിടന്നപ്പോൾ പൈസക്ക് വേണ്ടി നെട്ടോട്ടം ഓടിയപ്പോൾ ദേ ആ പോയവൻ ശമ്പളക്കാരൻ ആയിരുന്നു .. തിരിഞ്ഞു നോക്കിയോ ?? ഇല്ലല്ലോ .. അന്നും ആരോടൊക്കെയോ കടം മേടിച്ചും പലിശക്ക് പൈസ മറിച്ചും കൂടെനിന്നത് ഹരിയേട്ടനാണ് ..
ഇവന്റെ വാക്കുംകേട്ട് അച്ചനോടോ നന്ദേട്ടത്തിയോടോ പോയി എന്തേലും ചോദിച്ചാൽ അതോടെ എല്ലാം അവസാനിക്കും .. ജീവിക്കാനുള്ള ചുറ്റുപാട് ഈശ്വരാനുഗ്രഹം കൊണ്ട് നമുക്ക് ഉണ്ട് അത് മതി ..
നന്ദേട്ടത്തി പൈസയുടെ പിറകെ പോകുന്നവൾ അല്ലെന്ന് പലപ്പോഴായി തെളിച്ചിട്ടുള്ളതാണ് .. അവർക്ക് ആരെയും ചതിക്കാനോ വഞ്ചിക്കാനോ അറിയില്ല .. ഹരിയേട്ടനെപോലെ സ്നേഹിക്കാൻ മാത്രേ അറിയൂ ...
🌿🌿🌿
ഇതേ സമയം മൈസൂർ സഞ്ജീവനി ന്യൂറോ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ...
ഹല്ലോ !! മൈ നെയിം ഈസ് Dr നിഖിൽ ..ന്യൂറോളജി സ്പെഷ്യലിസ്റ്റ് ഡോക്ടർ ഹൌ മെ ഹെല്പ് യു ??
മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരന് അഭിമുകമായി നിന്നു ..
ഞാൻ എവിടെയാണ് ??
നിങ്ങൊക്കെ ആരാണ് ??
എനിക്ക് എന്താണ് സംഭവിച്ചത്??
എങ്ങനെ ഇവിടെ വന്നു ??
നിങ്ങൾ ഇവിടെ അഡ്മിറ്റ് ആയിട്ട് ഒന്നരമാസം ആയി ..
ഫിസിക്കലി സ്റ്റേബിൾ ആയപ്പോൾ മുതൽ ഞങ്ങളും നിങ്ങളെ സഹായിക്കാൻ വേണ്ടി ഒപ്പം നിൽക്കുന്നതാണ് ..
ഓർത്തെടുക്കാൻ കഴിയുന്നില്ല ..
അയാൾ കണ്ണുകൾ ഇറുക്കി അടച്ചു .. പെട്ടെന്ന് ഒരു ഫ്ലാഷ് ലൈറ്റ് കണ്ണിലേക്ക് തുളച്ചു കയറുന്നതുപോലെ തോന്നി ..
അയാൾ ശക്തിയോടെ തലവെട്ടിച്ചയ
റിലാക്സ്സ് മാൻ ... വരൂ റസ്റ്റ് എടുക്കു .. സ്‌ട്രെയിൻ ചെയ്യേണ്ട ..
സിസ്റ്റർ സെഡേറ്റ് ചെയ്തോളു .. സ്‌ട്രെയിൻ ചെയ്യാതെ നോക്കണം ..
അയാൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു ...
🌿🌿🌿
സോറി .... ഇയാളെ വിഷമിപ്പിക്കണം എന്ന് കരുതിചോദിച്ചതല്ല .. ഇങ്ങനെയൊരു കഥയുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ..ഹരി മാപ്പപേക്ഷിക്കുന്നത് പോലെ നന്ദയുടെ മുന്നിൽ നിന്നു ..
അതിന് ചേട്ടൻ ഒന്നും ചെയ്തില്ലല്ലോ ?? അച്ഛന്റെയും ഏട്ടന്റെയും വട്ടപേര് പറഞ്ഞു .. ഇത് ആദ്യമായിട്ടല്ല അവരയുടെ പേര് കാരണം എന്റെ തല താണ് പോകുന്നത് .. അച്ഛനില്ലാത്ത കുട്ടിക്ക് സമൂഹത്തിൽ പേരുകൾ പലതാണെന്ന് കരുതി എന്റെ അമ്മ കാണിച്ച ഒരു ബുദ്ധിമോശമാണ് അച്ഛനെന്ന് വിളിക്കുന്ന ആ മനുഷ്യൻ ..
അമ്മ അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ചതാണ് ...അമ്മയുടെ അമ്മാവന്റെ മകൻ അതായത് അമ്മയുടെ മുറച്ചെക്കനുമായി അമ്മ പ്രണയത്തിലായിരുന്നു .. അതിരുവിടുന്ന ബന്ധങ്ങളിൽ ഉടലെടുക്കുന്ന പുതിയ നാമ്പിന് വീഴുന്ന പേരല്ലേ അവിഹിത ഗർഭം??
അമ്മ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ മുറച്ചെറുക്കൻ ചതിച്ചു ..അവിടെ പണിക്ക് വന്നിരുന്ന കേളപ്പന്റെ മകൻ നാരായനെക്കൊണ്ട് അമ്മക്ക് പുടവ കൊടുത്തു വീട്ടുകാർ കൈയൊഴിഞ്ഞു ..അമ്മയുടെ വീട്ടുകാർ കൊടുത്ത പൈസക്ക് കുറച്ചു സ്ഥലവും ഒരു വീടും വാങ്ങി അവിടെ അവർ താസിച്ചു .. അമ്മയുടെ വീട്ടുകാർക്ക് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നോള്ളൂ ..
ഒരാവകാശവും പറഞ്ഞു തിരിച്ചു തറവാട്ടിലേക്ക് പോകരുത് എന്ന് .. ആദ്യ മാസങ്ങളിൽ അയാൾ അമ്മയെ നോക്കി .. ഒരു ദിവസം അയാളുടെ ഭാര്യ എന്ന് പറഞ്ഞു മറ്റൊരു സ്ത്രീ വീട്ടുമുറ്റത്തുണ്ടായിരുന്നു ഒപ്പം അഞ്ചുവയസ്സുകാരൻ പയ്യനും .. അച്ഛന്റെ ഏതോ സംബന്ധത്തിലെ പുത്രൻ .. അവരും അച്ഛനും തമ്മിൽ അന്ന് വലിയ വഴക്കുണ്ടായി .. പിറ്റേന്ന് രാവിലെ അവർ അടുത്ത പറങാവ്തൊട്ടത്തിൽ കെട്ടിത്തൂങ്ങി..ആ അഞ്ചുവയസുകാരൻ ആണ് എന്റെ ചേട്ടൻ എന്ന് അറിയപ്പെടുന്ന നരേന്ദ്രൻ ..
പിന്നെ അവിടെയുള്ളതെല്ലാം വിറ്റുപറക്കി കുറെ നാടുകളിൽ വാടകക്ക് കഴിഞ്ഞു .. ഒടുവിൽ ഇപ്പോൾ ഈ കോളനിയിൽ ..നന്ദയുടെ പതിയെ ചിരിച്ചു ..
ഇതാണ് നന്ദ നാരായണൻ !! എന്റെ കഥ കേട്ടിട്ട് സഹതാപം തോന്നെങ്കിൽ വേണ്ട .. അത് എനിക്ക് ഇഷ്ടമല്ല ..
ഹരി ചിരിച്ചു .. സഹതാപമല്ല മറിച്ചു സ്നേഹമാണ് തോന്നുന്നത് ... ഒരു കടലോളം സ്നേഹം ..
ഹരിയുടെ മറുപടികേട്ട് നന്ദ കണ്ണ് മിഴിച്ചു നിന്നു ..
മായാമയൂരം -6
വേണ്ട ഹരിയേട്ടാ !! ഇത് സഹതാപംകൊണ്ടു പറയുന്നതാണ് .. എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല .. സ്നേഹവും വേണ്ട ..
ഈ ആവേശമൊക്കെ ജീവിതം തുടങ്ങുമ്പോൾ കെട്ടടങ്ങി പോകും
നന്ദക്ക് എന്റെ വാക്കുകളിൽ ആവേശമാണ് തോന്നുന്നതെങ്കിൽ എനിക്ക് ഒന്നും പറയാനില്ല ...
ഹരി ചിരിച്ചുകൊണ്ട് ആരെയോ മാറി നിന്ന് ഫോൺ വിളിച്ചു ...
ഞാൻ പൊയ്ക്കോട്ടേ ..നന്ദ ഹരിയെ നോക്കി ...
പോകേണ്ട എന്ന് പറഞ്ഞാൽ നന്ദ നിൽക്കുമോ ?? ഹരി ചിരിച്ചു ..
ഹരിയേട്ടന് കാര്യങ്ങളുടെ ഗൗരവം അറിയാത്തതുകൊണ്ടാണ് .. എന്നെപോലെയൊരു പെണ്ണിനെ ഹരിയേട്ടന്റെ വീട്ടുകാർ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ ??
അംഗീകരിക്കേണ്ട !! ആരും അംഗീകരിക്കേണ്ട .. എനിക്ക് എന്റെ ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട് .. ആരെയും എതിർത്തുകൊണ് ഞാൻ ജീവിക്കില്ല എന്നാൽ ഞാൻ മനസ്സുകൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ വീട്ടുകാർക്ക് ഇഷ്ടമായില്ലെങ്കിൽ അവളെ ഉപേക്ഷിച്ചു കളയുകയും ഇല്ല ..
ഹരിയേട്ടൻ എന്താണ് പറഞ്ഞുവരുന്നത് ?? നന്ദ നെറ്റി ചുളിച്ചു ..
എന്നെ എന്റെ അച്ഛനും അമ്മക്കും നന്നായി അറിയാം .. വെറുംവാക്ക് പറയുന്നവനല്ല ഞാൻ ..
നന്ദ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ...
അവർ സംസാരിച്ചുകൊണ്ടു നിന്നപ്പോളാണ് ബുള്ളറ്റുമായി ഒരാൾ വന്നത് ..
ബുള്ളറ്റ് ഓഫ് ചെയ്ത് ഹെൽമെറ്റ് ഊരിയ ആളെ കണ്ട് നന്ദ നടുങ്ങി ...
എടൊ ... ഇത് എന്റെ അനിയൻ ഹേമന്ദ് .. ആള് ടൗണിൽ കോളേജിൽ പഠിക്കുന്നു ..
നന്ദ ഹേമന്ദിനെ ഒന്ന് നോക്കി .. ഹേമന്ദിന്റെ മുഖം മ്ലാനമായിരുന്നു ..
ഹേമന്ദിന് ആളെ മനസ്സിലായോ .. ഇതാണ് ഞാൻ പറഞ്ഞ കക്ഷി ..
നിന്റെ ഭാവി ഏട്ടത്തിയമ്മ .. ഹരി നന്ദയെ പരിചയപ്പെടുത്തിയത് കേട്ട് ഞെട്ടലോടെ ഹേമന്ദ് നന്ദയെ നോക്കി ..
ബുള്ളെറ്റ് സെർവിസിന് കൊടുത്തത് വാങ്ങിയിട്ടുള്ള വരവാണ് ..
ശരി ഞാൻ പോകുന്നു ...നന്ദ ഹരിയയോട് പറഞ്ഞിട്ട് പതിയെ നടക്കാൻ തുടങ്ങി ..
ഈ അലവലാതിയെ ആണൊ ഏട്ടൻ പ്രേമിക്കുന്നു എന്ന് പറഞ്ഞത് ?? ഏട്ടന് ഇവൾ ആരാണെന്ന് അറിയുമോ ?? എവിടെയാ താമസിക്കുന്നത് എന്ന് അറിയുമോ ??
നന്ദ പോയതും ഹേമന്ദ് ഹരിയുടെ നേരെ തിരിഞ്ഞു ..
ആരും തിരിഞ്ഞുനോക്കാത്ത , പോകാൻ പോലും അറയ്ക്കുന്ന റെയിൽവേയുടെ പിന്നിലെ കോളനി ഉണ്ടല്ലോ - ബാസ്റ്റിൻ കോളനി അവിടെയാണ് ..ഇവളുടെ അച്ഛനും ചേട്ടനും ഇല്ലാത്ത ഇടപാടുകളൊന്നും ഇല്ല ,തള്ളയും പിഴയാണെന്നാണ് കേട്ടത് ..അങ്ങനെയുള്ളവളെ കിട്ടിയൊള്ളോ ഏട്ടന് പ്രേമിക്കാൻ ??
നിനക്ക് ഇത്രമാത്രം വിവരങ്ങൾ എവിടെനിന്ന് കിട്ടി ?? ഹരി സംശയത്തോടെ ഹേമന്ദിനെ നോക്കി ..
ഹേമന്ദ് നിന്ന് പരുങ്ങി !! അത് ....അത് എനിക്ക് അവളെയറിയാം ..ട്യൂഷൻ സെന്ററിൽ ഒരുമിച്ചായിരുന്നു ...അവളുടെ ചേട്ടൻ വന്ന് അവിടെ പ്രശ്നമുണ്ടാക്കിയപ്പോൾ അവൾ ട്യൂഷൻ നിറുത്തി ..
അവളുടെ വീട്ടുകാർ അങ്ങനെയെന്ന് കരുതി അവൾ എന്ത് പിഴച്ചു !! ഹരി ഹേമന്ദിനെ നോക്കി ..
അല്ലെങ്കിലും ഏട്ടന് സെന്റിമെന്റ്സ് ആണല്ലോ ??
ഒരു കാര്യം പറയാം ഏട്ടൻ ഇത് മറന്നാൽ ഏട്ടന് കൊള്ളാം .. ഇല്ലെങ്കിൽ ഏട്ടൻ എന്നെ അങ്ങ് മറന്നേക്കു .. മാനം കെട്ട് ജീവിക്കുന്നതിലും ഭേദം പോയി തൂങ്ങിച്ചാവുന്നതാ ..
ഹേമന്ദ് ഹരിയെ ദേഷ്യത്തോടെ നോക്കിയിട്ട് പോയി ..
ഹേമന്ദ് എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത് ?? എന്തോ എവിടോ ഒരു അപാകതയുണ്ട് .. അത് അറിഞ്ഞേ തീരു ..ഹരി മനസ്സിൽ ഉറപ്പിച്ചു ..
🌿🌿🌿
കോളേജ് കഴിഞ്ഞിറങ്ങി വരുന്ന നന്ദയെ കാത്ത് ഹരി ഗേറ്റിന് സമീപം നിന്നിരുന്നു ..
ഹരിയെ കണ്ടെങ്കിലും നന്ദ കാണാത്ത രീതിയിൽ നടന്നു ..
നന്ദ ...
ഹരിയുടെ വിളിയിൽ യാന്ത്രികമായി നന്ദ നിന്നു ..
എനിക്ക് നന്ദയോട് അല്പം സംസാരിക്കാനുണ്ട് !!
അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല ഹരിയേട്ടാ .. എനിക്ക് പറയാനുള്ളതെല്ലാം ഞാൻ ഇന്നലെ പറഞ്ഞുകഴിഞ്ഞു .. ദയവ് ചെയ്ത് എന്നെ ശല്യം ചെയ്യരുത് ..
.തനിക്ക് ഞാനൊരു ശല്യമായി തോന്നിയെങ്കിൽ ഇനി ഞാൻ വരില്ല .. ഒരു കാര്യം മാത്രം അറിഞ്ഞിട്ട് ഞാൻ പൊയ്ക്കൊള്ളാം ... ഹരി ഒന്ന് നന്ദയെ നോക്കി ..
എന്താ ഹരിയേട്ടന് അറിയേണ്ടത് ??
നിനക്ക് ഹേമന്ദിനെ അറിയുമോ ?? എങ്ങനെയാണ് പരിചയം ??
നന്ദ ഒരു പുച്ഛം കലർന്ന ചിരി ചിരിച്ചു ..
മ്മ് നല്ലതുപോലെ അറിയാം .. ഇതുപോലെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട് ഒരുവട്ടമല്ല പലവട്ടം .. ഒഴിഞ്ഞമാറിയപ്പോൾ എല്ലാം തടസ്സമുണ്ടാക്കി മുന്നിൽ നിന്നു ...
അവസാനം ആത്മഹത്യ ഭീഷണിയുമായി മുന്നിൽ വന്ന് നിന്നപ്പോൾ ഞാനും ഇഷ്ടമാണെന്ന് പറഞ്ഞു ..
ഹരി നന്ദയെ ഞെട്ടലോടെ നോക്കി ...
എന്നിട്ട് ?? എന്നിട്ടെന്തുണ്ടായി ??ഹരി ചോദിച്ചു ..
എന്റെ അമ്മക്ക് പനി പിടിച്ചു താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയ സമയം .. കൂട്ടുകാർക്കൊപ്പം ആശുപത്രിയിൽ വന്ന ഹേമന്ദിന് എന്റെ ജീവിതസാഹചര്യങ്ങൾ മനസായിലായി .. അയാളുടെ ഭാഷയിൽ പറഞ്ഞാൽ ദരിദ്രവാസി ....പലപൊഴും ഞാൻ ഹേമന്ദിനോട് ഇതിനെപറ്റി സൂചിപ്പിച്ചപ്പോൾ സ്നേഹവാക്കുകൾ കൊണ്ട് എന്നെ സംസാരിക്കാൻ അനുവദിക്കില്ലായിരുന്നു ..
ഹേമന്ദ് പതിയെ അകലാൻ തുടങ്ങി .. അതിൽ എനിക്ക് വിഷമം ഉണ്ടായെങ്കിലും ഹേമന്ദിനെ മനസ്സിലാക്കാൻ എനിക്ക് കഴിയുമായിരുന്നു ..
ട്യൂഷന് വന്നാലും എനിക്ക് മുഖം തരാതെ ഒഴിഞ്ഞുമാറിപോകുന്ന ഹേമന്ദ് മനസ്സിൽ ഏറെ നൊമ്പരമുണ്ടാക്കി ..
കുറച്ചു നാളുകൾക്ക് ശേഷം ടൗണിൽ വെച്ച് ഹേമന്ദിനോടൊപ്പം മറ്റൊരുപെൺകുട്ടിയെ കണ്ടു .. അവരുടെ സംസാരവും അടുപ്പവും കണ്ടാൽ തന്നെ കമിതാക്കളെപോലെയായിരുന്നു ..
എന്നെക്കണ്ടതും ഒരു പ്രകോപനവും കൂടാതെ ഹേമന്ദ് എന്നെയും വീട്ടുകാരെയും ദരിദ്രവാസികളാണെന്ന് പറഞ്ഞപമാനിച്ചു ..
സഹികെട്ട് ഞാനൊന്ന് പൊട്ടിച്ചു .. അവനെ ഞാൻ തിരിച്ചും ചോദ്യം ചെയ്തു .. അവൻ എന്റെ പിന്നാലെ നടന്ന് സ്നേഹം പിടിച്ചുപറ്റിയിട്ട് പബ്ലിക്കായി അപഹാസ്യപ്പെടുന്നത് ചോദ്യം ചെയ്തു നിൽക്കേണ്ട കാര്യം എനിക്ക് ഇല്ലായിരുന്നു .. ആളുകൾ കാര്യങ്ങൾ അറിയാൻ തടിച്ചുകൂടിയപ്പോൾ ഞാനൊരു അപഥസഞ്ചാരിയെന്നും എന്റെ അമ്മ പിഴച്ചവൾ ആണെന്നും അവൻ വിളിച്ചു പറഞ്ഞു ..എന്നെപോലെയുള്ളവളെ വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്നും ... അവന്റെ വീട്ടിൽ ആണ് കയറി വരുന്നതെങ്കിൽ പട്ടിയെ അഴിച്ചുവിടുമെന്നും പറഞ്ഞു അപമാനിച്ചു ..
ഇല്ലതെല്ലാം കേട്ടുകൊണ്ട് നിന്ന ഒരാൾ നരേട്ടനെ വിളിച്ചു പറഞ്ഞു ...
അന്ന് വൈകിട്ട് നരേട്ടൻ കുടിച്ചിട്ട് വന്ന് വീട്ടിൽ വല്യ ബഹളമുണ്ടാക്കി .. എന്റെ ഭാഗം കേട്ടിട്ട് പോയ നരേട്ടൻ ഹേമന്ദിന്റെ പൊതിരെ തല്ലി .. അവന്റെ കൈ ഒടിഞ്ഞു ...
ഒരു വർഷം മുൻപാണ് ഇത് സംഭവിച്ചത് .. നന്ദ പറഞ്ഞു ..
ശരിയാ ... ഹരി ഓർത്തു ..കൂട്ടുകാരന്റെ കൂടെ പോയപ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്നാണ് അവൻ വീട്ടിൽ പറഞ്ഞത് .. അന്ന് തന്നോട് അച്ഛൻ പറഞ്ഞത് കണ്ടിട്ട് ബൈക്കിൽ നിന്ന് വീണതല്ല ആരോ തല്ലിയത് പോലെയുണ്ടെന്നാണ് ..താൻ നാട്ടിലില്ലാത്ത സമയത്താണ് ഇത് നടന്നത് ..
അതിന് ശേഷം ട്യൂഷന് പോയിട്ടില്ല .. വീട്ടിൽ ഇരുന്ന് പഠിച്ചാണ് പാസ് ആയത് .. മാർക്ക് ഉള്ളത്കൊണ്ട് ഇവിടെ അഡ്മിഷൻ കിട്ടി ..
ഹേമന്ദിന്റെ ഏട്ടനാണ് എന്ന് അറിയില്ലായിരുന്നു .. എല്ലാത്തിനും സോറി അതുപോലെ എന്നെ കേട്ടതിന് നന്ദി ..
എന്നെപോലെ ഒരുവളെ നിങ്ങളുടെ വീട്ടൽ കയറ്റാനുള്ള യോഗ്യതയില്ലെന്നാണ് അനിയൻ പറഞ്ഞത് .. അതുകൊണ്ട് ഈ യോഗ്യത്തെല്ലാത്തവളുടെ പിന്നാലെ നടന്ന് സ്വയം ചെറുതാകരുത് ..
ഹരിയേട്ടന്റെ നല്ല മനസ്സാണ് .. മറ്റുള്ളവരെ മനസിലാക്കാനും , സഹായിക്കാനുമൊന്നും എല്ലാവർക്കും തോന്നില്ല ..
പിന്നെ എന്നോട് ചോദിച്ചത് കൊണ്ടാണ് ഞാൻ ഇതൊക്കെ പറഞ്ഞത് ... മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് .. അല്ല മറന്നതാണ് ..
ഹരി നന്ദയുടെ അരികിലേക്ക് ചേർന്ന് നിന്നു ... ഒരാളുടെ യോഗ്യത തീരുമാനിക്കുന്നത് ദൈവമാണ് അല്ലാതെ മനുഷ്യരല്ല .. നിന്റെ വീട്ടുകാർ എങ്ങനെയോ ആയിക്കോട്ടെ എനിക്ക് പ്രശ്നമില്ല .. നിന്റെ അമ്മക്ക് പറ്റിയത് തെറ്റാനാണെങ്കിൽ അതേ തെറ്റ് തന്നെയല്ലേ നിനക്ക് ജൻമം തന്ന ആ മനുഷ്യനും ചെയ്തത് .. പിന്നെ എങ്ങനെ നിന്റെ അമ്മ മാത്രം പിഴച്ചതാകും ??
അതുകൊണ്ട് എനിക്ക് ഈ പറയുന്നതും കേട്ടതും ഒന്നുമൊരു പ്രശ്നമല്ല .. നീ എന്റെ വീട്ടിൽ വന്നാൽ ആരാണ് പട്ടിയെ അഴിച്ചു വിടുന്നത് എന്ന് എനിക്ക് ഒന്ന് അറിയുകതന്നെ വേണം ..
വാ വന്ന് കയറ് .. ഹരി ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്ത് നന്ദയെ വിളിച്ചു ..
കയറാനല്ലേ പറഞ്ഞത് .. നിന്നെ കൊണ്ടുപോകുന്നത് എന്റെ വീട്ടിലേക്കാണ് .. നിന്നെ കയറ്റില്ല എന്ന് പറഞ്ഞ അതേ വീട്ടിലേക്ക് ...
നന്ദ ഉത്കണ്ഠയോടെ ഹരിയെ നോക്കിയ ശേഷം .. ബുള്ളറ്റിൽ കയറി ...
മായാമയൂരം -7
വീടിന് മുന്നിൽ ബുള്ളെറ്റ് നിറുത്തിയ ഹരി നന്ദയെ കണ്ണാടിയിലൂടെ നോക്കി ....പാവം ആകെ ഭയന്ന് ഇരിക്കുകയാണ് ....ഹരിക്ക് നന്ദയുടെ മുഖം കണ്ടു ചിരിവന്നെങ്കിലും ഉള്ളിലൊതുക്കി ..
മ്മ് ഇറങ് !! ഇതാണ് എന്റെ വീട് ..
ചെടി നനച്ചുകൊണ്ട് നിന്ന രുക്മിണി ഹരിയേയും കൂടെ വന്ന നന്ദയെയും നോക്കി ..
പൈപ് ഓഫ് ചെയ്തിട്ട് രുക്മിണി ഹരിയുടെ അടുത്തേക്ക് പോയി ..
ആരാ മോനെ ഈ കുട്ടി ??
പറയാം ...അച്ഛൻ എവിടെ ??
കൃഷിഭവനിൽ പോയിട്ട് വന്ന് കുളിക്കുന്നു ..
മ്മ് ...
ഹേമന്ദും, ഹേമയും ഇല്ലേ ??
അകത്തുണ്ട് !!! എന്താ മോനെ ?? ആരാ ഈ കുട്ടിയെന്ന് പറഞ്ഞില്ല ..
എല്ലാവരും വരട്ടെ !! ഞാൻ പറയാം ..
രുക്മിണി ഉദ്വെഗത്തോടെ ഹരിയെ നോക്കിയ ശേഷം വീട്ടിലേക്ക് പോയി ...
അതേ ശേഖരേട്ടാ !! ദേ ഹരി ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് മുറ്റത്തു വന്ന് നില്കുന്നു.. ടീവി കണ്ടുകൊണ്ടിരുന്ന ഹേമന്ദ് ഒന്ന് ഞെട്ടിയെങ്കിലും പുറത്തു കാണിച്ചില്ല ..
ങേ !! ഏട്ടന് ലൈൻ ഉണ്ടോ ?? ഇതെപ്പോ സംഭവിച്ചടാ ?? ഹേമ ഹേമന്ദിനെ നോക്കി കണ്ണ് മിഴിച്ചു ..
ആ .. ആർക്ക് അറിയാം !! എന്നോട് ചോദിച്ചിട്ടല്ലല്ലോ ചേട്ടൻ ഓരോന്ന് തീരുമാനിക്കുന്നത് ?? ഹേമന്ദ് കൈ മലർത്തി ..
ശേഖരൻ മുറ്റത്തേക്ക് ഇറങ്ങിവന്നു .. ഒപ്പം രുക്മിണിയും ഹേമയും ഹേമന്ദും ഉണ്ടായിരുന്നു ..
ഹരിയുടെ കൂടെ കണ്ട നന്ദയെകണ്ടപ്പോൾ ഹേമന്ദിന് ദേഷ്യം നുരഞ്ഞുപൊങ്ങി ..
ശേഖരൻ ഹരിയുടെ നേർക്ക് വന്ന് നിന്നു ..
ആരാ ഹരി ഇത് ??
അച്ഛാ ഇത് നന്ദ !! ഡിഗ്രിക്ക് പഠിക്കുന്നു ..എനിക്ക് നന്ദയെ ഇഷ്ടമാണ് ഇവൾക്കും തിരിച്ചു അങ്ങനെത്തന്നെയാണ് ..
എന്റെ ഇഷ്ടങ്ങളെ അച്ഛനും അമ്മയും അംഗീകരിക്കുമെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ നന്ദയെ ഇങ്ങോട്ട് കൊണ്ടുവന്നത് ..
നന്ദയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ..നിങ്ങൾ എന്നെ തടയരുത് ..
ഹരിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടലോടെ രുക്മിണി എല്ലാവരെയും നോക്കി .. ഹേമ ഞെട്ടലോടെയാണ് നിന്നതെങ്കിൽ ഹേമന്ദിന് രണ്ടുപേരെയും വലിച്ചുകീറാനാണ് തോന്നിയത് ..
ശേഖരൻ ഒന്നും മിണ്ടാതെ ഹരിയേയും നന്ദയെയും നോക്കി ..
കുട്ടി ... റെയിൽവേ കോളനിയിലെ നാരായന്റെ മോളല്ലേ ?? ശേഖരൻ നന്ദയെ നോക്കി ..
മ്മ് .. നന്ദയുടെ തല താണു ..
കുട്ടിയുടെ വീട്ടിൽ ഈ വിവരം അറിയുമോ ??
ഇല്ലെന്നുള്ള അർത്ഥത്തിൽ നന്ദ തലയാട്ടി ..
വീട്ടിൽ അറിഞ്ഞാൽ അവര് ഈ ബന്ധത്തിന് സമ്മതിക്കുമോ ?? ശേഖരന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ നിന്നു ..
ആരുടെയും ഇഷ്ടത്തിന് ഞാൻ എതിര് പറയില്ല .. സ്വയം ജീവിതം തിരഞ്ഞെടുക്കുന്നവർ വീട്ടിൽ കഴിയുന്ന മറ്റുള്ളവരെ കൂടി ഓർത്താൽ നന്ന് ..
ഹരി ......നിനക്ക് താഴെ എനിക്ക് ഒരു മകളുണ് .. അവളുടെ ജീവിതം എനിക്ക് സുരക്ഷിതമാക്കാണം .. ഹേമന്ദിനെക്കുറിച്ചു ഞാൻ ഓർക്കുന്നില്ല .. കാരണം അവൻ ഒരു ആൺകുട്ടിയയാണ് ..എന്നാൽ നിന്റെയീ പ്രവൃത്തികൊണ്ട് നാളെ ഹേമക്ക് നല്ലയൊരു ആലോചന വരാതെയിരിക്കരുത് ..
ഒരിക്കലും ഇല്ലച്ഛാ !! എന്റെ കൂടെപ്പിറപ്പുകൾക്ക് ഞാൻ കാരണം നല്ലയൊരു ജീവിതം കിട്ടാതെ ഇരിക്കില്ല .. ഇവരുടെ രണ്ടാളുടെയും ഭാവി സുരക്ഷിതമാക്കിയിട്ടേ ഞാൻ ഒരു ജീവിതത്തെപറ്റി ചിന്തിക്കുവൊള്ളൂ ..
അന്ന് പക്ഷെ നിങ്ങൾ ആരും ഇതിന് തടസ്സം നിൽക്കരുത് ..ഹരി പറയുമ്പോൾ ഹേമന്ദ് രൂക്ഷമായി എല്ലാവരെയും നോക്കിയിട്ട് വീട്ടിലേക്ക് കയറിപ്പോയി ..
അച്ഛാ !! ഞാൻ നന്ദയെ കൊണ്ടുവിട്ടിട്ട് വരാം ..
🌿🌿🌿
അച്ഛൻ എന്തുകണ്ടിട്ടാ ഹരിയേട്ടനോട് അങ്ങനെയൊക്കെ പറഞ്ഞത് ?? ഈ വീട്ടിൽ കയറ്റാൻ എന്ത് യോഗ്യതാണ് അച്ഛൻ അവളിൽ കണ്ടത് ..
അച്ഛന് അവളുടെ വീടും ചുറ്റുപാടുമൊക്കെ അറിയുമോ ?? തൊട്ടി കൂട്ടങ്ങളാണ് ......അമ്മയും ഹേമയും നില്കുന്നു എങ്കിലും പറയുവാ !! അവളുടെ അമ്മയെപ്പറ്റിയും പലകഥകളും കേൾക്കുന്നുണ്ട് ..ഇവളും ശരിയല്ലെന്നാണ് കേട്ട്കേൾവി .. ഇതൊക്കെ അറിഞ്ഞുകൊണ്ട് എന്തിനാ ഇവിടേക്ക് വലിച്ചുകയറ്റുന്നത് ?? ഓർക്കുമ്പോൾ തന്നെ തൊലി പൊളിയുന്നു ..ഹേമന്ദ് രോക്ഷത്തോടെ പറഞ്ഞു ..
ശേഖരൻ ആലോചനയോടെ ഇരിക്കുന്നത് കണ്ടപ്പോൾ ഹേമന്ദ് തുടർന്നു ..ഇവളുടെ അച്ഛനും ചേട്ടനും ആരാണെന്ന് അറിഞ്ഞാൽ പിന്നെ ആ വഴിക്ക് ആരും പോകില്ല അത്രക്ക് കേമമാണ് ...
അതായിരിക്കും നന്ദയെ ഈ വീട്ടുമുറ്റത്ത് കയറ്റിയാൽ പട്ടിയെ അഴിച്ചു വിടുമെന്ന് എന്റെ അനിയൻ പറഞ്ഞത് ?? അല്ലേ .. എല്ലാം കേട്ടുകൊണ്ട് വന്ന ഹരി ഹേമന്ദിന്റെ ചെകിടത്തു അടിച്ചുകൊണ്ടാണ് ചോദിച്ചത് ..
ഹരി .. ശേഖരൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു...
അച്ഛൻ മിണ്ടരുത് !! ഞാൻ ചോദ്യം ചെയുന്നത് എന്റെ അണിയനെയാണ് .. ഇവൻ എന്റെ അനിയനല്ലന്ന് അച്ഛൻ പറഞ്ഞാൽ ഞാൻ ഇത് ഇവിടെവെച്ചു നിറുത്താം ..
ശേഖരൻ ഹരിയെ വല്ലാത്തൊരു ഭാവത്തോടെ നോക്കി ... ആദ്യമായിട്ടാണ് ഹരിയുടെ ഒച്ച വീട്ടിൽ പൊങ്ങുന്നതെന്ന് എല്ലാവരും ഓർത്തു ..
ശേഖരൻ മിണ്ടുനില്ലെന്ന് കണ്ടതും .. ഹരി ഹേമന്ദിന് നേരെ തിരിഞ്ഞു ..അവളുടെ അമ്മ പിഴയാണെന്ന് ആരാണ് നിന്നോട് പറഞ്ഞത് ??
ഷർട്ടിന്റെ കോളറിൽ ചുരുട്ടിപിടിച്ചു ഹരി ചോദ്യം ചെയ്തപ്പോൾ ഹേമന്ദ് ഭയന്ന് പോയിരുന്നു ..
അച്ഛന് അറിയുമോ .. ഇവൻ അവളുടെ പിറകെ കുറേക്കാലം നടന്നതാണ് .. ആത്മഹത്യാ ഭീഷണി മുഴക്കി അവളെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചു അവളുടെ ഇഷ്ട്ടം നേടിയെടുത്തു .. പലതവണ അവളുടെ ജീവിതസാഹചര്യങ്ങൾ പറഞ്ഞൊഴിഞ്ഞുമാറിയപ്പോഴും അവൻ അതൊന്നും പ്രശ്നമാക്കിയില്ല .. എന്നിട്ട് ഒരു സുപ്രഭാത്തിൽ തൊലിവെളുപ്പും , പണവുമുള്ള പുതിയ കാമുകിയേക്കിട്ടപ്പോൾ പരസ്യമായി നന്ദയെ അവഹേളിച്ചു ..
അച്ഛൻ അന്ന് പറഞ്ഞല്ലോ ഹേമന്ദിന് ബൈക് ആക്സിഡന്റ് ആണൊ പറ്റിയതെന്ന് സംശയമുണ്ടെന്ന് !! സത്യമായിരുന്നു .. നന്ദയുടെ ചേട്ടൻ തല്ലിയൊടിച്ചതാണ് ..
അവൾ ഈ വീട്ടിൽ വന്നാൽ നമ്മൾ വീട്ടുകാര് പട്ടിയെ അഴിച്ചു വിടുമെന്ന് പറഞ്ഞു ..
ശേഖരൻ ഹേമന്ദിനെ നോക്കി ..
വർഷങ്ങളുടെ പരിചയമൊന്നും എനിക്ക് നന്ദയോടില്ല എങ്കിലും അറിഞ്ഞിടത്തോളം അവൾ നല്ല കുട്ടിയാണ് അച്ഛാ ..എന്റെ വാക്കുകളും പ്രവർത്തിയും അച്ഛനെ വിഷമിപ്പിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കണം ഹരി കൈ കൂപ്പിക്കൊണ്ട് ശേഖരനെ നോക്കി ..
നിന്റെ ചുറ്റികളികൾ പലതും കേട്ടപ്പോഴും പ്രായത്തിന്റെ പക്വത കുറവാണെന്ന് കരുതി കണ്ടില്ല കേട്ടില്ലെന്ന് നടിച്ചു ഒഴിഞ്ഞുമാറി .. എന്നാൽ ഒരു കാര്യം ഓർമയിൽ വെച്ചോ ..തമാശ ആകാം അത് പക്ഷെ ഒരാളെ മുറിപ്പെടുത്തിയോ നോവിച്ചോ ആവരുത് .. ഹരി ഹേമന്ദിനെ നോക്കിയിട്ട് മുറിയിലേക്ക് പോയി ...
🌿🌿🌿
നീ കഴിക്കാൻ വരുന്നില്ലേ ഹരി ...ശേഖരൻ മുറിയിലേക്ക് വന്നു ..
വിശപ്പ് തോന്നുന്നില്ല അച്ഛാ ... എനിക്ക് വേണ്ട ..
നിന്റെ ഇഷ്ടത്തിന് അച്ഛനോ അമ്മയോ എതിര് നിൽക്കുമെന്ന് തോന്നുന്നില്ല .. പക്ഷ ഹേമന്ദ് പറഞ്ഞ ചില കാര്യങ്ങൾ കേട്ടില്ലെന്ന് നടിക്കാൻ ഒരു അച്ഛൻ എന്ന നിലക്ക് എനിക്ക് കഴിയില്ല ..ആ കുട്ടി നല്ലതായിരിക്കും സമ്മതിക്കുന്നു .. അതിന്റെ അമ്മയെകുറിചൊന്നും എനിക്ക് അറിയില്ല ഞാൻ കണ്ടിട്ടുമില്ല .. പക്ഷെ നാരായണനെ എനിക്ക് അറിയാം ....അവര് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോളനിയിൽ താമസിക്കുന്നു അയാളെയും മോനെപ്പറ്റിയും അത്ര നല്ല അഭിപ്രായമല്ല ..ആ കുട്ടിയെ ഞാൻ പലപ്പോഴായി നാരായണന്റെ കണ്ടിട്ടുണ്ട് .ആ ഓർമയിൽ ചോദിച്ചതാണ് ..
നമ്മൾ എത്ര പുരോഗമനം പറഞ്ഞുവന്നാലും രണ്ടുകുടുംബങ്ങൾ ഒരുമിക്കുന്നത് ആണ് മോനെ വിവാഹം ..ഹേമയുടെ കല്യാണം നടത്തിയാൽ നമുക്ക് ഇത് നോക്കാം .. അതിന് മുൻപ് എനിക്ക് ആ കുട്ടിയുടെ വീട്ടിൽ പോകണം .. പറ്റുമെങ്കിൽ നാളെ തന്നെ ...
ഹരി ശേഖരനെ നോക്കി .. പോകാം അച്ഛാ .. നാളെത്തന്നെ പോകാം .:ഹരി സമ്മതിച്ചു ...
🌿🌿🌿
ഇവിടെ നാരായന്റെ വീട് ഏതാ ??
ഹരി കോളനിയിൽ ആദ്യം കണ്ട തട്ടുകടയിൽ ചോദിച്ചു ..
ഇവിടുന്ന് നേരെ ഇടത്തോട്ട് പോയി അവസാനിക്കുന്നത് ചെത്തു നാരായണേട്ടന്റെ വീടാണ് ..അവരുടെ വീടിനോട് ചേർന്ന് ഒരു ബോർവെൽ കാണാം ..
ഹരിയും ശേഖരനും മുന്നോട്ട് പോയി ..
കടക്കാരൻ പറഞ്ഞത് വെച്ചുനോക്കിയാൽ ഇതാണ് വീടെന്ന് തോന്നുന്നു ...
ഹരി ബുള്ളറ്റിൽ നിന്നിറങ്ങി വാതിലിൽ മുട്ടി ...
കുറച്ചുനേരം കാത്തുനിന്ന ശേഷം വാതിൽ തുറന്നൊരു സ്ത്രീ വന്നു ..
ആരാ ?? എവിടുന്നാ ??
ഹരി അവരെ നോക്കി നിന്നു ....നല്ല ഐശ്വര്യമുള്ള മുഖം !! ഏതോ നല്ല തറവാട്ടിൽ ജനിച്ച എല്ലാ ലക്ഷണങ്ങളും ഒത്ത ഒരു രൂപം ..മുഖത്തു തളച്ചതൊന്നുമെങ്കിക്കും കണ്ണുകൾക്ക് വൈര്യതിളക്കം .. നന്ദ അവളുടെ അമ്മയുടെ പകർപ്പ് തന്നെയെന്ന് ഹരി ഓർത്തു
ഇത് അല്ലേ നന്ദയുടെ വീട് ?? ഹരി തിരക്കി ..
അതേ ...നിങ്ങൾ ആരാണ് ??
അച്ഛാ ..തെറ്റിയില്ല ..ഇതാണ് നന്ദയുടെ വീട് ..
ഹരിയുടെ കൂടെ വന്ന ശേഖരനെ കണ്ടതും അവരുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു ...
ശേഖരന്റെ ഉള്ളിൽ ഒരു പ്രകമ്പനം ഉണ്ടായി ...
നിർമ്മല !! കിള്ളിക്കാട്ട് തറവാട്ടിലെ നിർമ്മല ..
ശേഖരൻ തളർച്ചയോടെ കണ്ണുകൾ അടച്ചുനിന്നു ...
മായാമയൂരം -8
നിർമ്മല ...
ശേഖരന്റെ ശബ്ദം അറിയാതെ പുറത്തു വന്നു .. ഒന്നും മനസ്സിലാകാതെ ഹരി അച്ഛനെ നോക്കി ..
ആദ്യത്തെ പതർച്ച മാറി നിർമ്മല പതിയെ ശേഖരനെ നോക്കി ചിരിച്ചു ..
നിന്റെ ... നിന്റെ ..മകളാണോ നന്ദ !! അതിശയത്തോടെ ശേഖരൻ ചോദിക്കുമ്പോൾ ..
അതെ എന്ന അർത്ഥത്തിൽ നിർമ്മല തലയാട്ടി ..
നിന്നെ ഈ സാഹചര്യത്തിൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നിർമ്മലേ !!
അല്ലെങ്കിലും പ്രതീക്ഷകൾ ഇല്ലാതെ പോയ ഒരു ജീവിതം ആരുന്നല്ലോ എന്റേത് !! ആരോടും പിണക്കമില്ല പരിഭവമില്ല ..ജീവിതം പലപ്പോഴും അവസാനിപ്പിക്കണമെന്ന് തോന്നുമ്പോഴും അവളുടെ മുഖം തെളിഞ്ഞു വരും ..
പിന്നീട് ചിന്തിക്കും ഞാൻ എന്തിനാണ് ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നത് ?? നാരായണേട്ടൻ എന്നെ സ്നേഹത്തോടെ നോക്കിയിട്ടൊള്ളു ..എനിക്കാണ് അത് അംഗീകരിക്കാൻ കഴിയാത്തത് .. സ്നേഹം തന്ന ചതിക്കപെട്ടവളുടെ മനസ്സിന്റെ മുറിവ് ഒരുപാട് അഴയമേറിയതാണ് ..
ഇന്നുവരെ ഒരു കാവൽക്കാരന്റെ ജോലിയെ ആ പാവം നോക്കിയിട്ടൊള്ളു .. നാട്ടുകാർക്ക് അയാൾ കൊള്ളരുതാത്തവൻ ആണ് .. എന്റെ അഭിമാനം വൃണപ്പെടുമെന്ന തോന്നൽ ഉള്ളതുകൊണ്ടാണ് പണിക്ക് പോയി പൈസ ഉണ്ടാക്കി വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് ..
മ്മ് .. എനിക്ക് നിന്നെ മനസ്സിലാകും നിർമ്മലേ !!
ഞാൻ വന്നത് .. ഇവിടുത്തെ കുട്ടിയെ എന്റെ ഹരിക്ക് ഇഷ്ടമാണ് .. വിവാഹം കഴിക്കാൻ താല്പര്യമുണ്ട് .. നന്ദ പഠിക്കുകയാണെന്ന് അറിയാം .. അവിടെ ഇവന് താഴെ എനിക്ക് ഒരു മകളുണ്ട് ..അവളുടെ കാര്യം കഴിഞ്ഞിട്ട് പതിയെ നമുക്ക് ആലോചിക്കാം ..
നിർമല അമ്പരപ്പോടെ ശേഖരനെ നോക്കി ..
അത് വേണ്ട ശേഖരേട്ടാ ... എല്ലാവരിൽനിന്നും ഒളിച്ചോടിയുള്ള ഒരു ജീവിതമാണ് ഇപ്പോൾ ഞങ്ങളുടേത് .. ഇങ്ങനെയൊരു ബന്ധം നടന്നാൽ പഴയതൊക്കെ പതിയെ പൊങ്ങി വരും ..
അത് എന്റെ മോളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നത് പോലെയാകും ..
ശേഖരൻ ഹരിക്ക് നേരെ തിരിഞ്ഞു !!
മോനേ !! ഞങ്ങൾ കുറച്ചുനേരം ഒന്ന് സംസാരിച്ചോട്ടെ ..
ഹരി അവിടെനിന്ന് എഴുനേറ്റ് മുറ്റത്തേക്ക് ഇറങ്ങി നിന്നു ..
ശേഖരൻ നിർമ്മലക്ക് നേരെ തിരിഞ്ഞു ..
ഇങ്ങനെ ഉരുകി തീരാനുള്ളതാണോ നിന്റെ ജീവിതം ??
ഞാൻ ഒരിക്കൽ അവനെ കണ്ടിരുന്നു ... മാധവനെ !!
അയാൾക്ക് പശ്ചാത്താപം ഉണ്ട് .. വിവാഹിതനാണെങ്കിലും കുട്ടികൾ ഇല്ല ... ഒരു ആൺകുട്ടിയെ ദത്തെടുത്തു എന്ന് മാത്രമേ വിവരമുള്ളു ...
മതി നിർത്തു ശേഖരേട്ടാ !!! കേൾക്കേണ്ട !! എനിക്ക് അയാളുടെ ഒന്നും കേൾക്കേണ്ട ... നിർമ്മല കാത് പൊത്തിപിടിച്ചു
ദയവു ചെയ്ത് പഴയതൊന്നും എന്നെ ഓർമിപ്പിക്കരുത് .. എനിക്ക് ആരോടും ദേഷ്യമോ വിരോധമോ ഇല്ല .. പക്ഷെ ഈ ബന്ധത്തോട് യോജിക്കാൻ എനിക്ക് കഴിയില്ല ..
നന്ദക്ക് അറിയാം നാരായണേട്ടൻ അവളുടെ അച്ഛനല്ല ..എന്നെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാകും എന്റെ മോള് ഇതുവരെ എന്നോടൊന്നും ചോദിച്ചിട്ടില്ല ...ഞാൻ പറഞ്ഞിട്ടും ഇല്ല ...
ഇനി ഈ വിഷയം പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വരരുത് ...നിങ്ങളെപോലെയുള്ളവരുടെ അന്തസ്സിന് ചേർന്ന സ്ഥലമല്ല ഇത് ..
നിർമ്മല ഹരിയുടെ അരികിലേക്ക് വന്നു .. നന്ദ മോനെപ്പറ്റി എന്നോട് പറഞ്ഞപ്പോൾ ഞാനാണ് അവളെ പറഞ്ഞു പിന്തിരിപ്പിച്ചത് ..അർഹതയുള്ളവർക്ക് പറഞിട്ടുള്ളതാണ് മോനെപോലെ ഒരാളെ .. എന്റെമോൾക്ക് അതില്ല ...
ഇതിനുള്ള മറുപടി അമ്മയുടെ മകൾക്ക് ഞാൻ ഒരിക്കൽ കൊടുത്തിരുന്നു .മനുഷ്യരല്ല ആരുടെയും അർഹത തീരുമാനിക്കുന്നത് ...ദൈവമല്ലേ ....
എന്റെ കണ്ണിൽ അവൾ എല്ലാം തികഞ്ഞവൾ ആണ് അന്തസ്സോടെ ,പൊന്നുപോലെ ഞാൻ അവളെ നോക്കും ... നിർമ്മല ഹരിയെ നോക്കി ......എന്നെ വിശ്വസിക്കാം !! ഹരി നിർമ്മലയുടെ കൈകൾ കൂട്ടിപ്പിടിച്ചു ..
മ്മ് ...ആലോചിച്ചു പറയാം ... നിർമ്മലക്ക് അങ്ങനെ പറയാനാണ് തോന്നിയത് ..
🌿🌿🌿
അച്ഛന് നന്ദയുടെ അമ്മേയെ മുൻപരിചയം ഉണ്ടോ ??
മുൻപരിചയമോ ?? എന്റെ കണ്മുന്നിൽ വളർന്ന കുട്ടിയല്ലേ നിർമ്മല .. മിടുമുടക്കിയായിരുന്നു ..കിള്ളിപ്പാട്ടില്ലേ ദേവരാജന്റെയും പർവതിയമ്മയുടെയും ഇളയമകൾ ആണ് നിർമ്മല ..അവൾക്ക് രണ്ട് ഏട്ടന്മാർ ..മുകുന്ദനും, രാജനും .. ഞാനും രാജനും ഒരേ തരത്തിൽ പഠിച്ചവരാണ് ..
നിർമ്മല പാട്ടിലും , നൃത്തത്തിലും ഒക്കെ ബഹുകേമി .. എല്ലാവരുടെയും ലാളനയും സ്നേഹവും കിട്ടി വളർന്ന തറവാട്ടിലെ ഏക പെൺതരി ..
അവരുടെ ജീവിതത്തിൽ പിന്നെയെന്താണ് സംഭവിച്ചത് ??ഹരി ശേഖരനോട് തിരക്കി ..
നിർമ്മലയുടെ അമ്മാവൻ കരുണാകരന് ഒരു മകൻ ഉണ്ടായിരുന്നു .. മാധവൻ .. നാടകവും കൂത്തുമായി ഉലകം ചുറ്റി നടന്നവൻ .. കാര്യം മുറചെക്കനാണെങ്കിലും ദേവരാജനും വീട്ടുകാർക്കും മാധവന്റെ സ്വഭാവം തീരെ ഇഷ്ടമല്ലായിരുന്നു .. ഒരുവിധത്തിൽ വീട്ടുകാരെ കുറ്റംപറയാൻ പറയില്ല .. അയാൾ അങ്ങനെയായിരുന്നു ..
പക്ഷെ നിർമ്മല ആത്മാർത്ഥമായി സ്നേഹിച്ചു .. ആരുമറിയാതെ ..വികാരം വിവേകത്തെ ഭരിച്ച ഏതോ സമയത്തു പറ്റിയ തെറ്റാണ് നിർമ്മലക്ക് .. പക്ഷെ വൈകിപ്പോയിരുന്നു .. അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അവനെ സമീപിച്ചപ്പോൾ അയാൾ കൈയൊഴിഞ്ഞു ..
ഞാൻ പറഞ്ഞില്ലേ വൈകിപ്പോയിരുന്നു ...അലസിപ്പിച്ചു കളയാനുള്ള തീരുമാനത്തെ എതിർത്തതും അവളാണ് ..അവസാനം മറ്റുമാർഗങ്ങൾ ഒന്നും വീട്ടുകാർക്ക് മുന്നിൽ ഇല്ലാതെ വന്നപ്പോളാണ് നാരായനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു വിട്ടത് ..
അന്ന് നാട് ഉപേക്ഷിച്ചു പോയതാണ് നിർമ്മല ..എല്ലാവരുമായുള്ള ബന്ധം അവൾ അവസാനിപ്പിച്ചു ..
അച്ഛൻ നാരായണനെ മുൻപ് കണ്ടിട്ടില്ലേ ??
ഇല്ല ... ഈ സംഭവങ്ങൾ നടക്കുമ്പോൾ ഞാൻ ഡൽഹിയാണ് .. നാട്ടിൽ വന്നപ്പോൾ അറിഞ്ഞ കഥകളാണ് ഇത് ..
നിന്നോട് ആയതുകൊണ്ട് മാത്രമാണ് ഇതൊക്കെ പറയുന്നത് .. ഒരു നെടുവീർപ്പോടെ ശേഖരൻ പറഞ്ഞു നിറുത്തിയപ്പോൾ ഹരി അച്ഛനെ നോക്കി !!
പിന്നെ ഒന്നുണ്ട് ... എനിക്ക് നിർമ്മലയോട് മനസ്സിൽ ഒളിപ്പിച്ചുവച്ച പ്രണയമുണ്ടായിരുന്നു ... ജോലികിട്ടിയിട്ടു നാട്ടിൽ വന്ന് വീട്ടിൽ പറയണമെന്ന് കരുതിയിരുന്നപ്പോൾ ആണ് ഇങ്ങനെയൊക്കെ സംഭവിച്ചത് .. ഹരി അതിശയത്തോടെ നോക്കി ..
എടാ കള്ളകാമുകാ ... ഇപ്പോഴും പഴയ പ്രേമം മനസ്സിൽ ഉണ്ടോ ?? ഹരി ശേഖരന്റെ മുഖത്തേക്ക് നോക്കി ..
ശ്ശെ !! ഒന്ന് പോടാ .. നിന്റെ അമ്മ .. എന്റെ രുക്മിണി .. അവള് എന്റെ ഭാഗ്യമല്ലെടാ .. അവൾക്ക് ഈ കഥയൊക്കെ അറിയാം .. ഞാൻ വിവാഹനാളുകളിൽ അവളോട് ഇതൊക്കെ പറഞ്ഞിട്ടുണ്ട് .. അവൾ ഒരു സാധു അല്ലേ !!
നിർമ്മലയെ ഈ അവസ്ഥയിൽ കണ്ടപ്പോൾ ഒരു സങ്കടം അത്രേയൊള്ളൂ ..
ഇത് നമ്മുടെ രണ്ടാളുടെയും മനസ്സിൽ ഇരുന്നാൽ മതി കേട്ടോ !!
മ്മ് .. അത്രേയൊള്ളൂ അച്ഛാ ...
അച്ഛൻ പിന്നീട് ഈ മാധവനെ കണ്ടിട്ടുണ്ടോ ??
പിന്നെ ഒരുപാട് പ്രാവശ്യം ?? അയാൾ വിവാഹിതനാണ് .. ചേലക്കരയിലുള്ള ഏതോ നല്ല നായർ തറവാട്ടിൽ നിന്നാണ് വിവാഹം കഴിച്ചത് .. ഭാര്യയുടെ പേര് ഉമ... പ്രൊഫസർ ആണ് ..പക്ഷെ കുട്ടികൾ ഇല്ല .. കുറെ കാത്തു .. പിന്നെ അകന്ന ബന്ധത്തിൽ അമ്മ മരിച്ചുപോയ ഒരു കുട്ടിയെ ദത്തെടുത്തു എന്നാണ് അറിഞ്ഞത് ..
ചെയ്തുപോയതിനൊക്കെ അയാൾക്ക് പശ്ചാത്താപമുണ്ട് .. കഴിഞ്ഞഇടക്ക് നാട്ടിലെ ഒരു സ്നേഹിതന്റെ മോളുടെ വിവാഹത്തിന് പോയപ്പോൾ മാധവനെയും കുടുംബത്തെയും കണ്ടിരുന്നു .. അയാളുടെ മകൻ ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുന്നു .. ഫൈനൽ ഇയർ ആണ് .. ഒരു പാവം പയ്യനാണ് .. പേര് ഞാൻ ഓർക്കുന്നില്ല ..
മ്മ് ... ഹരി ഒന്ന് മൂളി ..
ആട്ടെ .. നിന്റെ തീരുമാനം എന്താണ് ?? ശേഖരൻ ഹരിയെ നോക്കി ..
നന്ദയെ മറക്കാനോ , ഉപേക്ഷിക്കാനോ ഞാൻ ഒരുക്കമല്ല അച്ഛാ .. എനിക്ക് വേണം അവളെ ..
പിന്നെ .. ഒന്നോർത്താൽ അച്ഛന് പിറക്കാതെ പോയ മകളാണ് നന്ദ .. അത് മറക്കേണ്ട .. അപ്പോൾ ഏറ്റവും യോഗ്യനായ ഒരാളുടെ കയ്യിൽ അവളെ ഏല്പിക്കേണ്ട ഉത്തരവാദിത്തം അച്ഛനുണ്ട് .. ശേഖരൻ നെറ്റി ചുളിച്ചു ..
ഹരി ചിരിച്ചു ... ഇങ്ങനെ സംശയത്തോടെ നോക്കേണ്ട .. ആ യോഗ്യനായ പുരുഷു ഞാൻ തന്നെയാണ് അച്ഛാ ...
ശേഖരനും ആ ചിരിയിൽ പങ്കുചേർന്നു ...
🌿🌿🌿
എന്നാൽ മറ്റൊരിടത്തു ...
എന്തൊക്കെയാ ഹേമന്ദ് നീ ഈ പറയുന്നത് ??
എനിക്ക് ഈ അപമാനം സഹിക്കാൻ കഴിയുന്നില്ല കാർത്തി !!
എന്നെ അപമാനിക്കാൻ നോക്കിയാൽ ആരാണെന്ന് നോക്കില്ല !! തീർത്തുകളയും ഞാൻ .. അത് ചേട്ടന്നെങ്കിൽ പോലും ..
പക എരിയുന്ന കണ്ണുകളോടെ ഹേമന്ദ് കാർത്തിയെ നോക്കി ..
ഞാൻ പറയാം എന്ത് ചെയ്യണമെന്ന് .. നീ കൂടെനിന്നാൽ മാത്രം മതി ..
ഹേമന്ദിന്റെ മുഖം വലിഞ്ഞുമുറുകി ...
മായാമയൂരം -9
ഇല്ല ഹേമന്ദ് !! നിന്റെ വെളിവില്ലായ്മക്ക് കൂട്ട് നിൽക്കാൻ എന്നെ കിട്ടില്ല .:
കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമ്പോൾ ഇപ്പോൾ പറഞ്ഞതൊക്കെ നിനക്ക് തെറ്റായിട്ട് തോന്നും ..
ആ പാവത്തിനോട് നിനക്ക് എന്തിന്റെ വൈരാഗ്യമാണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല ..പക്ഷെ എന്നെ ഇതിന് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട ..
ഒന്ന് നീ ഓർത്തോ ഹേമന്ദ് ... സ്വന്തം രക്തത്തിന് നേരെയാണ് നീ വാളുയർത്താൻ നോക്കുന്നത് ഒരിക്കൽ അത് നിന്റെ നേരെ തിരിയും .. മറക്കേണ്ട .. കാർത്തി എഴുന്നേറ്റു ..
പോടാ ... പേടിത്തൊണ്ട... ആണുങ്ങളുടെ വിലകളയാനായി നടക്കുന്നു .. നിനക്ക് വയ്യങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് മതി .. ഹേമന്ദ് പാതി ബോധത്തിൽ എന്തൊക്കെയോ പുലമ്പി ..
🌿🌿🌿
ഹരി കാത്തിരുന്നു നന്ദക്ക് വേണ്ടി .. ആദ്യം ഹേമയുടെ വിവാഹമായിരുന്നു .. ഹരി നന്ദയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപോകുമെന്ന് ഹേമന്ദ് ഭീഷണി മുഴക്കി ...
അച്ഛാ !! ഹേമന്ദിന്റെ വിവാഹം നടക്കട്ടെ !! അതിന് ശേഷം മാത്രമേ ഞാൻ എന്നെകുറിച്ചാലോചിക്കുന്നുള്ളു ..
വൈകാതെ ഹേമന്ദും രഞ്ജിനിയുമായിട്ടുള്ള വിവാഹം നടന്നു ... ഹേമന്ദ് തന്നെയാണ് രഞ്ജിനിയെ കണ്ടെത്തിയത് ... കൂട്ടുകാർ വഴിതുടങ്ങിയ പരിചയം .. പതിയെ പ്രണയമായി .. വീട്ടിൽ അവതരിപ്പിച്ചപ്പോൾ ആരും എതിര് പറഞ്ഞില്ല .. പിന്നെ എല്ലാം പെട്ടെന്നായിരുന്നു ...
വിവാഹം കഴിഞ്ഞതോടെ സിറ്റി ബാങ്കിന്റെ ഹെഡ്ഓഫീസിൽ ഹേമന്ദിന് ട്രാൻസ്ഫർ കിട്ടി .. അവിടെ അടുത്തുതന്നെയുള്ള ഒരു സോഫ്‌റ്റെവെർ കമ്പനിയിൽ രഞ്ജിനിയും ജോലി ചെയ്തിരുന്നത് .. വീട്ടിൽ നിന്നും പോയിവരാനുള്ള ദൂരക്കൂടുതൽ മുന്നിൽകണ്ട് ഒരു ഫ്ലാറ്റ് വാടകക്ക് എടുത്തു ..
ഹരി നന്ദയുടെ കാര്യം സൂചിപികുമ്പോളൊക്കെ രുക്മിണി മുഖം തിരിച്ചു .. കൂടെപ്പിറപ്പുകളെ പിണക്കിയിട്ട് ഒരു ജീവിതം എന്തിനെന്നായിരുന്നു രുക്മിണിയുടെ വാദം ..
അവസാനം ആർക്കും വേണ്ടി കാത്തു നിൽക്കാതെ നന്ദയെ വീട്ടിൽ നിന്നും ഇറക്കികൊണ്ട് വന്ന് അമ്പലത്തിൽ പോയി താലിചാർത്തി ..
വിവാഹം രജിസ്റ്റർ ചെയ്തു വീട്ടിലേക്ക് വന്നപ്പോൾ രുക്മിണി പരിഭവിച്ചെങ്കിലും ശേഖരന്റെ വാക്ക് കേട്ട് രണ്ടാളെയും സ്വീകരിച്ചു ...
🌿🌿🌿
കാർത്തിയുടെ കാൾ വരുന്നത് കണ്ടെങ്കിലും തിരക്ക് കാരണം എടുക്കാൻ കഴിഞ്ഞില്ല ... ഒഴിവ് കിട്ടിയപ്പോളാണ് ഹേമന്ദ് തിരികെ വിളിച്ചത് .:
ഡാ .. കാർത്തി ... ഒരുപാടായല്ലോ വിളിച്ചിട്ട് .. നീ ഇടക്ക് ഇങ്ങോട്ട് ഇറങ്ങാമെന്നു പറഞ്ഞിട്ട് പിന്നെ കണ്ടില്ലല്ലോ ? നിന്റെ വിശേഷങ്ങൾ പറ !! ഹേമന്ദ് വാചാലനായി ..
എനിക്ക് എന്ത് വിശേഷം അളിയാ ?? വിശേഷമൊക്കെ നിങ്ങളുടെ വീട്ടിലല്ലേ ??
എന്റെ വീട്ടിൽ എന്ത് വിശേഷം ?? ഹേമന്ദ് നെറ്റിചുളിച്ചു .:
ആഹാ അപ്പോൾ നീയൊന്നും അറിഞ്ഞില്ലേ ?? നിന്റെ ഹരിയേട്ടൻ ആ നന്ദയെ അമ്പലത്തിൽ പോയി താലികെട്ടി വീട്ടിൽകൊണ്ടുവന്നു .. നിന്റെ വീട്ടുകാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു .:
അവർക്ക് താല്പര്യം ഇല്ലാന്നല്ലേ നീ പറഞ്ഞത് ?? ആ താല്പര്യമില്ലാത്തവർ തന്നെയാണ് ആരതി ഉഴിഞ്ഞു വീട്ടിൽ കയറ്റിയത് എന്നാണ് അറിഞ്ഞത് ..
ഹേമന്ദ് ഞെട്ടലോടെയാണ് കാർത്തി പറഞ്ഞത് കേട്ടത് ..
ഡാ ഹേമന്ദ് !! നീ കേൾക്കുന്നുണ്ടോ ??
മ്മ് ..ഹേമന്ദ് ഒന്ന് മൂളി ..
നീ ഇനി പഴയതൊന്നും മനസ്സിൽ കൊണ്ടുനടക്കേണ്ട .. ഒന്നാലോചിച്ചാൽ നിനക്ക് നല്ല ഒരു റിലേഷൻ അല്ലേ ഇപ്പോൾ ഉള്ളത് ..
കാർത്തിക്ക് മറുപടി കൊടുക്കാതെ ഹേമന്ദ് ഫോൺ കട്ട് ചെയ്തു ..
ഹേമന്ദ് ഹേമയുടെ നമ്പർ ഡയൽ ചെയ്തു ..
ഹേമ ഫോൺ എടുത്തില്ല ...അല്ലെങ്കിലും ഇപ്പോൾ അവളെ വിളിച്ചാൽ കിട്ടില്ല ..രണ്ടുകുട്ടികളെ ഒരേപോലെ നോക്കേണ്ട ?? ഹേമന്ദ് മനസ്സിൽ ഓർത്തു ..
വീട്ടിൽ വിളിച്ചിട്ട് പ്രയോജനം ഇല്ല ... അവർക്ക് നിരത്താൻ ഒരുപാട് ന്യായങ്ങൾ കാണും .. ഹേമന്ദ് അമർഷത്തോടെ കസേരയിൽ നിന്ന് എഴുന്നേറ്റു ...
🌿🌿🌿
ഫ്ലാറ്റിൽ തിരികെ വന്ന ഹേമന്ദ് ബാൽക്കണിയിൽ പോയി നിന്നു ...
അവളെ വീട്ടിൽ കയറ്റാൻ കൊള്ളില്ലന്ന് പറഞ്ഞ തനിക്ക് ഇനി ഇതിൽ കൂടുതൽ പ്രഹരം കിട്ടാനില്ല ... വന്നിരുക്കുന്നത് ഏട്ടന്റെ ഭാര്യയായിട്ടാണ് .. അച്ഛനും അമ്മയും കഴിഞ്ഞാൽ ഇനി വീട്ടിൽ അവർക്കാണ് സ്ഥാനം ..
അവളോട് സ്നേഹമായിരുന്നു ഒരുപാട് സ്നേഹമായിരുന്നു. .എന്നാൽ കൂട്ടുകാർ പലതും പറഞ്ഞപ്പോൾ അകറ്റുന്നതാണ് നല്ലതെന്ന് തോന്നി .. അതിനായി പലവഴികളും നോക്കി ..
ഇതെന്താ ഇന്ന് നേരത്തെ ആണല്ലോ ?? രഞ്ജിനി ബാൽക്കണിയിൽ നിൽക്കുന്ന ഹേമന്ദിനെ നോക്കി പറഞ്ഞു ..
എന്തുപറ്റി മുഖം വല്ലാതെ ഇരിക്കുന്നത് ?? രഞ്ജിനി അടുത്തുവന്നു ..
വല്ലാത്ത തലവേദന ...ഒരു സുഖം തോന്നിയില്ല ... അതാ നേരത്തെ ഇറങ്ങിയത് ഹേമന്ദ് നെറ്റിഉഴിഞ്ഞു പറഞ്ഞു ..
ഹമ്മ് ... ഞാൻ കടുപ്പത്തിൽ ഒരു ചായ എടുക്കാം ..രഞ്ജിനി അടുക്കളയിലേക്ക് പോയി ..
ചായയുമായി വന്ന രഞ്ജിനി കണ്ടത് സിഗരറ്റ് വലിച്ചികൊണ്ട് നിൽക്കുന്ന ഹേമന്ദിനെയാണ് കണ്ടത് ..
ദേ .. ഹേമന്ദ് !! എന്തും സഹിക്കാം .. പക്ഷെ ഈ പുകവലി നിറുത്താൻ പറഞ്ഞാൽ എന്താ ഒന്ന് കേട്ടാൽ !!
ഓഹ് .. ഇതിന്റെ മണം അടിച്ചാൽ നിനക്ക് തലവേദന വരുമല്ലോ അല്ലേ ?? ഹേമന്ദ് കളിയാക്കികൊണ്ട് സിഗരറ്റ് ആഷ്‌ട്രേയിലേക്ക് അമർത്തി കെടുത്തി ..
ഈ തലവേദനയുടെ കാരണം ഹരിയേട്ടന്റെ പെട്ടെന്നുള്ള വിവാഹമാണ് അല്ലേ ??
രഞ്ജിനിയുടെ ചോദ്യം കേട്ട് ഹേമന്ദ് ഒന്ന് പകച്ചു ..
നന്ദ സോറി ഇനി അങ്ങനെയല്ലല്ലോ നന്ദ ചേച്ചിയെന്നല്ലേ വിളിക്കേണ്ടത് !! പ്രായംകൊണ്ടല്ലേല്ലും സ്ഥാനം കൊണ്ട് ഏട്ടത്തി എന്ന് വിളിക്കണമല്ലോ ...
രഞ്ജിനിയുടെ സംസാരം കേട്ടതും ദേഷ്യം കൊണ്ട് ഹേമന്ദ് വിറച്ചു .. കയ്യിൽ ഇരുന്ന ചായക്കപ്പ് എറിഞ്ഞുടച്ചു ...
ഹേമന്ദിന്റെ പ്രവർത്തിയിൽ ഞെട്ടി വിറങ്ങലിച്ചു രഞ്ജിനി നിന്നു ...
മായാമയൂരം -10
ഹേമന്ദ് !! എന്താ ഈ കാണിച്ചത് ??
ഇതിനും മാത്രം ദേഷ്യം തോന്നാൻവേണ്ടി ഞാൻ തന്നോട് എന്താണ് ചെയ്തത് ??
വീട്ടിൽ നടന്ന വിവരം പറഞ്ഞതിനാണോ ഇത്രെയും രോക്ഷം കൊള്ളുന്നത് ??
ഐ ഹേറ്റ് ദിസ് ചീപ്പ് ആറ്റിട്യൂട് !!
രഞ്ജിനി ഹേമന്ദിനെ ഒന്ന് രൂക്ഷമായി നോക്കി ..
അതേ ഞാൻ അല്പം ചീപ്പാണ് ..
കാർത്തി ആരിക്കും നിന്നെ ഈ വിവരം അറിയിച്ചത് .. ഹേമന്ദ് രഞ്ജിനിക്ക് നേരെ തിരിഞ്ഞു ..
അതേ കാർത്തി തന്നെ ... നിങ്ങളെ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് എന്നെ വിളിച്ചിരുന്നു .. അവൻ നിങ്ങളുടെ ഫ്രണ്ട് ആണെങ്കിൽ എന്റെ കസിൻ ആണ് അത് മറക്കേണ്ട ..
ഹേമന്ദ് മറുപടി പറഞ്ഞില്ല ..
ഹരിയേട്ടനെ നിങ്ങൾ എന്തിനാണ് നോക്കുന്നത് ?? നിങ്ങക്ക് ഒരു കുടുംബമായി നല്ല ജോലിയായി സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോലെ .. പുള്ളി ആരെയേലും വിവാഹം കഴിക്കട്ടെ .. ജീവിക്കട്ടെ .. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനില്ലേ ??
പിന്നെ നന്ദ !! അത് ഹരിയേട്ടന്റെ തീരുമാനം മാത്രമല്ല .. നന്ദയുടേത് കൂടിയല്ലേ ?? അവർ സമ്മതം പറയാതെ ഒരിക്കലും ഹരിയേട്ടന് അവരെ വിവാഹം കഴിക്കാൻ കഴിയില്ലല്ലോ ??
ഒന്ന് നിറുത്താമോ !! എന്റെ തല പെരുക്കുന്നു ..
ഹേമന്ദ് തലവെട്ടിച്ചു ...
ഞാൻ നിറുത്തിക്കൊള്ളാം !! മറ്റുള്ളവരുടെ കാര്യം പറഞ്ഞു നമ്മൾ അടികൂടി മനസമാധാനം കളയല്ലേ ഹേമന്ദ് !!
ആരാ ഇപ്പോൾ ഇവിടെ മനസമാധാനം കളഞ്ഞത് ?? ഞാനാണോ ?? നീയല്ലേ ??
ഞാനോ ?? രഞ്ജിനി ഹേമന്ദിനെ നോക്കി ..
അതെ ... നീ തന്നെ !!
നീയാണ് ഈ വിഷയം ഇപ്പോൾ എടുത്തിട്ടത് .. ഹേമന്ദ് രഞ്ജിനിക്ക് നേരെ നിന്ന്കൊണ്ട് ചീറി ..
ഇല്ല .. ഞാൻ ഇവിടെ നിന്ന് നിങ്ങളുടെ സമാധാനം കളയുന്നില്ല .. രഞ്ജിനി മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയതും ഒന്ന് തിരിഞ്ഞു ..
ദേ .. പിന്നെ ഒരുകാര്യം .. ഈ പൊട്ടിച്ച കപ്പിന്റെ ചീളുകൾ പറക്കാനോ ക്ലീൻ ചെയ്യാനോ എന്നെ കിട്ടില്ല ..ദേഷ്യവും അഹങ്കാരവും കൂടുമ്പോൾ ഇങ്ങനെ പലതും തോന്നും .. ദേഷ്യമടങ്ങുമ്പോൾ പതിയെ ക്ലീൻ ചെയ്താൽ മതി ...
രഞ്ജിനി മുറിയിലേക്ക് പോയി .. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..
ഹേമന്ദിനെ കളിയാക്കണമെന്ന് കരുതി പറഞ്ഞതല്ല ..
കാർത്തി പറഞ്ഞു ഹേമന്ദിന്റെ പഴയകഥകളൊക്കെ അറിയാം ......അതൊന്നും പറഞ്ഞു അസ്വസ്ഥപ്പെടുത്തണമെന്ന് മനസ്സുകൊണ്ട് പോലും കരുതിയിട്ടില്ല ...എങ്കിലും ഹേമന്ദിന്റെ പ്രവർത്തി തന്നെ വല്ലാതെ നോവിക്കുന്നത്പോലെ രഞ്ജിനിക്ക് തോന്നി ..
🌿🌿🌿
പിന്നീടുള്ള ദിവസങ്ങൾ ഹരിയുടെയും നന്ദയുടേതും ആയിരുന്നു .. ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ട് പോയി ..നന്ദയുടെ ഹൃദ്യമായ പെരുമാറ്റം കൊണ്ട് വീട്ടിലെല്ലാവർക്കും അവൾ പ്രീയപെട്ടവളായി ..
ഹേമയുമായി പെട്ടെന്ന് തന്നെ നന്ദ കൂട്ടായി .. ഹേമയും മക്കളും വന്നാൽ നന്ദക്ക് പിന്നെ ഉത്സാഹം കൂടും ... ഹരിയെക്കൊണ്ട് കുട്ടികൾക്ക് വേണ്ട സാധനങ്ങൾ എല്ലാം നന്ദ വാങ്ങിപ്പിച്ചു കൊടുക്കും ...
രുക്മിണിക്കും നന്ദയില്ലാതെ കഴിയില്ലെന്നായി .. പ്രായത്തിന്റെ അസ്വസ്ഥതകൾ രുക്മിണിക്കുണ്ടെന്ന് നന്ദക്ക് അറിയാം .. എല്ലാം നോക്കിക്കണ്ടു നന്ദ ചെയ്തുകൊള്ളും .. മരുന്നിന്റെ ക്രമവും സമയവും വരെ നന്ദക്ക് കാണാപ്പാഠമാണ് ..
വെറുതെ ഇരിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെ ശേഖരനെ സഹായിക്കാൻ നന്ദയും പറമ്പിലേക്ക് ഇറങ്ങും .. നല്ലയൊരു പച്ചക്കറി തോട്ടം തന്നെ ഉണ്ടാക്കിയെടുക്കാൻ നന്ദക്ക് ചെറിയസമയംകൊണ്ട് തന്നെ കഴിഞ്ഞു ..
ശേഖരന് നന്ദയോട് ഒരു മകളോടെന്ന പോലെ വാത്സല്യമുണ്ടായിരുന്നു ..
ആകെ ഉത്കണഠ തോന്നിയത് ഒരുവർഷത്തോടെ അടുത്തിട്ടും വിശേഷം ഒന്നും ആകാത്തതുകൊണ്ടാണ് .. ഹരിക്ക് വല്യ ഇഷ്ടമാണ് കുട്ടികളെ എന്ന് നന്ദക്ക് അറിയാം .. ഹരിയുടെ സ്വപ്‌നങ്ങൾ കേൾക്കുമ്പോൾ നന്ദക്കും ആഗ്രഹം തോന്നും ..
രണ്ടുപേർക്കും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിച്ചതിനെത്തുടർന്ന് പിന്നെ ഓരോ മാസവും കാത്തിരിപ്പായിരുന്നു ..
നന്ദ പതിയെ അടിവയറ്റിൽ തലോടി .. കാത്തിരിപ്പിനൊടുവിൽ വന്ന സന്തോഷം പങ്കിടാൻ ഹരിയേട്ടൻ കൂടി ഒപ്പം ഉണ്ടായിരുന്നെങ്കിൽ ... നന്ദ ഒന്ന് വിങ്ങി ..
എന്താ മോളെ ആലോചിച്ചു നിൽക്കുന്നത് ??
ശേഖരനാണ് സംഭാരവുമായി മുറിയിലേക്ക് വന്നത് ..
അയ്യോ !! അച്ഛൻ എന്തിനാ ഇത് എടുത്തുകൊണ്ട് വന്നത് ?? ഞാൻ അടുക്കളയിലേക്ക് വരുമായിരുന്നല്ലോ ??
ഏയ് !! പറമ്പിൽ ഒറ്റക്ക് പണിയാൻ ഒരു സുഖം തോന്നിയില്ല .. ഉച്ച കഴിഞ്ഞാൽ മഴ ഉറപ്പല്ലേ ?? വല്ലാത്തൊരു പരവേശം കയറി .. പിന്നെ ഒന്നും നോക്കിയില്ല .. സംഭാരമുണ്ടാക്കാം എന്ന് കരുതി ..
ശേഖരൻ നീട്ടിയ സംഭാരം നന്ദ വാങ്ങി കുടിച്ചു ..
അടുത്ത ചെക്കപ്പിന് പോകേണ്ട ഡേറ്റ് എന്നാണ് മോളെ ??
അടുത്തമാസം അവസാനം പോയാൽ മതി അച്ഛാ .. നന്ദ പറഞ്ഞു ..
ഞാൻ നിർമ്മലയെ പോയി കണ്ടിരുന്നു .. നിന്റെ വിശേഷം സൂചിപ്പിച്ചു ..
..
നിനക്ക് ഇവിടെ ഒരുകുറവും ഉണ്ടാകില്ലെന്ന് നിന്റെ അമ്മക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട് ..
നന്ദ ഒന്ന് ചിരിച്ചു ..
എനിക്ക് ഇവിടെ ഒന്നിനും ഒരു കുറവും ഇല്ലല്ലോ അച്ഛാ !!
മ്മ് .. ശേഖരൻ ഒന്ന് മൂളി ..
അച്ഛാ അന്ന് ഹരിയേട്ടന്റെ കമ്പനിയിൽ നിന്ന് വന്ന ആൾക്കാർ പറഞ്ഞത് നമ്മൾ കൂടി ഒന്ന് അന്വേഷിക്കേണ്ടേ ??
മ്മ് .. എന്റെ മനസ്സിലും അതുണ്ട് മോളെ .. പക്ഷെ ആ പയ്യന്റെ വീട്ടുകാർ കൊടുത്തു മിസ്സിങ് കേസിൽ വല്ല പുരോഗതിയും ഉണ്ടോയെന്ന് കൂടി അന്വേഷിച്ചിട്ട് വേണം നമ്മൾ എന്തിനും ഇറങ്ങിത്തിരിക്കാൻ .. എന്താ ചെയ്യാൻ പറ്റുന്നത് എന്ന് ഞാൻ ഒന്ന് അന്വേഷിച്ചിട്ട് മോളോട് പറയാം ..
നന്ദ തലയാട്ടി ..
🌿🌿🌿
Dr നിഖിൽ ..
ഇപ്പോൾ ഏകദേശം ഒരു മാസത്തിൽ ഏറെ ആയില്ലേ ?? അയാളുടെ ഡീറ്റെയിൽസ് ഒന്നും കിട്ടാതെ സ്ഥിതിക്ക് ഇനിയും ട്രീറ്റ്മെന്റ് തുടർന്നാൽ ആര് ഈ ചിലവ് ഒക്കെ ഏറ്റെടുക്കും .. ഇപ്പോൾ തന്നെ ഭീമമായ ഒരു തുകയായിട്ടുണ്ട് ..
സീനിയർ Dr മുരളീധരന്റെ സംസാരം കേട്ട് നിഖിലിന് അലോരസം തോന്നി ..
സാർ ട്രോമ കേസ് അറ്റൻഡ് ചെയ്‌തപ്പോൾ ഞാൻ കരുതിയില്ല ഇത് ഇങ്ങനെയൊരു കേസ് ആകുമെന്ന് .. പിന്നെ അവിടെനിന്നും കിട്ടുന്ന ശമ്പളമൊന്നും ഞാൻ എവിടെയും ചിലവാക്കിയിട്ടില്ല .. അയാൾ ഒരു ന്യൂറോ പേഷ്യന്റ് അല്ലേ .. ചിലപ്പോൾ ഓർമ്മ തിരികെ വാരാൻ സമയമെടുക്കും ..
ചിലവിന്റെ കാര്യമോർത്തോ ഹോസ്പിറ്റലിന് വരുന്ന നഷ്ടമോ ഓർത്തു സാർ വിഷമിക്കേണ്ട .. അയാളെ ഞാൻ എന്റെ പേർസണൽ പേഷ്യന്റ് ആയി നോക്കിക്കോളാം .. ചിലവെല്ലാം എന്റെ പേരിലേക്ക് മാറ്റിക്കോ .. ഞാൻ സെറ്റിൽ ചെയ്തോളാം ..
നിഖിൽ ഫോൺ വെച്ചു ..
മ്മ് .. എന്താ പ്രശ്നം !!
ഒന്നുമില്ല അച്ഛാ !! l
Dr മുരളിക്ക് ഇപ്പോൾ ബില്ല് ഒക്കെ സെറ്റിൽ ചെയ്യണം ??
ആരുടെ ബില്ല് ??
അതൊരു റെയർ കേസ് ആണെന്ന് പറയാം ..
ഒരു ആക്സിഡന്റ് കേസ് വന്നതാ ..ഫിസിക്കൽ ഇഞ്ചുറിസ് കുറവാണ് പക്ഷെ ഓർമ്മ കിട്ടുന്നില്ല .. എവിടെയാണ് എന്ന് കരുതിയാണ് തുടങ്ങുന്നത് ..
കുറച്ചേറെ ചിലവ് ഇപ്പോൾ തന്നെ വന്നിട്ടുണ്ട് ..ഹോസ്പിറ്റൽ ഡിസ്ചാർജ് ചെയ്യാൻ നിർബന്ധിക്കുന്നു .
ഞാൻ പറഞ്ഞു അതെന്റെ പേർസണൽ കേസ് ആയി ട്രീറ്റ് ചെയ്തോളാൻ ..
നീ എന്തിനാ അങ്ങനെ പറഞ്ഞത് ??
അറിയില്ല അച്ഛാ !! അയാളെക്കണ്ടപ്പോൾ കൈവിട്ട് കളയാൻ തോന്നിയില്ല ....ഒരു സുമുഖനായ ചെറുപ്പകാൻ ..അയാളെ കാത്തു ആരൊക്കെയോ ഉണ്ടെന്ന് മനസ്സിൽ ഇരുന്നു ആരോ പറയുന്നത് പോലെ !! നിഖിൽ ചിരിച്ചു ...
സന്തോഷമുണ്ട് ..നിന്നെയോർത്തു എനിക്ക് അഭിമാനം തോന്നുണ്ട് മോനെ !! അയാൾ കസേരയിൽ നിന്ന് എഴുനേറ്റ് നിഖിലിന്റെ തോളിൽ തട്ടി ..
അതേ എനിക്കും അഭിമാനമുണ്ട് എന്നെ എല്ലാ മൂല്യങ്ങളും തന്നാണ് എന്റെ അച്ഛനും അമ്മയും വളർത്തിയതെന്ന് ....
ഭാഗ്യമുള്ളവനല്ലേ ഞാൻ !!അല്ലെങ്കിൽ എവിടെയോ അനാഥമായി ജീവിച്ചു മരിക്കേണ്ടവനായ എന്നെ സ്വന്തം മകനായി കണ്ട് വളർത്തി എന്റെ സ്വപ്നങ്ങളുടെ കൂടെ നിന്ന് എന്നെ ഡോക്ടറാക്കിയ എന്റെ അച്ഛനും അമ്മയും തന്നെയാണ് എന്റെ ഏറ്റവും വല്യ ഭാഗ്യം
Dr നിഖിൽ മാധവ് എന്ന് പറയുമ്പോൾ എനിക്ക് അഭിമാണ് അച്ഛാ ..
മാധവൻ ഒന്ന് ചിരിച്ചു ...
സ്വന്തം രക്തത്തിൽ പിറന്നാലേ മകനോ മകളോ ആകു എന്നൊന്നുമില്ല .. നിന്നെ ഞങ്ങളുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഞങ്ങളുടെ മകനായില്ലേ .. അച്ഛൻ ഒരുപാട് തെറ്റുകൾ ചെയ്തുകൂട്ടിയിട്ടുണ്ട് പരിഹാരം കണ്ടെത്താൻ കഴിയാത്ത പലതും !!
വേണ്ട !! അച്ഛൻ ഇനി ഇമോഷണൽ ആവേണ്ട .
എനിക്കും അമ്മയ്ക്കും അച്ഛനെ മനസ്സിലാകും .. എല്ലാം ക്ഷമിച്ചല്ലേ അമ്മ അച്ഛനെ ചേർത്തുനിർത്തിയത് ??
എന്റെ അച്ഛന് അങ്ങനെയൊരു അനന്തരാവകാശി ഉണ്ടെങ്കിൽ ഞാൻ കണ്ടെത്തി കൊണ്ടെത്തിച്ചു തരും .. അത് ആണ് അമ്മയും എന്നോട് ആവശ്യപ്പെട്ടത് ..
പക്ഷെ അച്ഛാ !! സ്വന്തം രക്തത്തെ തിരിച്ചറിയുമ്പോൾ എന്നെ അച്ഛനും അമ്മയ്ക്കും വേണ്ടാതാകുമോ ? നിഖിൽ പാതാർച്ചയോടെ മാധവനെ നോക്കി ..
എനിക്ക് അതിന് കഴിയുമോടാ മോനേ?? മാധവൻ കണ്ണുകൾ ഒപ്പി ...
ആരൊക്കെ വന്നാലും അതൊന്നും നിനക്ക് പകരം ആവില്ലല്ലോ ?? നിഖിലിനെ ചേർത്തുപിടിച്ചു മാധവൻ നിറുകയിൽ തലോടി ..
അച്ഛന്റെയും മോനെയും ഇടയിലേക്ക് എനിക്ക് വരാമോ ?? ഉമ ചായയുമായി വരുന്നത് കണ്ട് നിഖിൽ ചിരിച്ചു ..
ശ്ശെ .. അമ്മയോട് ആരാ ഇപ്പോൾ വാരാൻ പറഞ്ഞത് .. ആണുങ്ങൾ സംസാരിക്കുന്നത് പെണ്ണുങ്ങൾക്ക് ഒരു കാര്യവും ഇല്ല ഉമ കുട്ടി ..
എന്നാൽ നീ ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വാ എന്നിട്ട് പറ .. ഉമ പരിഭവിച്ചു ..
ഒരാള് മനസ്സിലുണ്ട് !! ഹോസ്പിറ്റലിൽ ജോയിൻ ചെയ്ത ഒരു പുതിയ ഡോക്ടർ കുട്ടി .. ഇതുവരെയായിട്ട് മുട്ടാൻ പറ്റിയില്ല .. ഇനി വേണം നോക്കാൻ ..
എടാ കള്ള കൃഷ്ണാ !!! ഉമ നിഖിലിന്റെ താടി പിടിച്ചുലച്ചു ..
പെട്ടെന്നാണ് നിഖിലിന്റെ ഫോൺ ബെൽ അടിച്ചത് ??
യെസ് .. Dr നിഖിൽ ഹിയർ ...
വാട്ട് !! വിൽ കം സൂൺ ...
നിഖിൽ ഫോൺ കട്ട് ചെയ്തു ..
അച്ഛാ ഒരു എമെർജൻസി ഉണ്ട് .. ഞാൻ മുൻപ് പറഞ്ഞ ആ പേഷ്യന്റിന് പെട്ടന്ന് ഒരു വല്ലാഴിക ..
പോയിട്ട് വരാം ..
അമ്മേ .. അമ്മ പ്രാർത്ഥിക്കുന്ന ദൈവങ്ങളോട് ഇന്നുമുതൽ ആ പുള്ളിയുടെ കാര്യം കൂടി ഓർമിപ്പിച്ചേക്കണേ ...
മാധവനും ഉമയും മുഖാമുഖം നോക്കിനിന്നു ...
മായാമയൂരം -11
നിഖിൽ ആരുടെ കാര്യമാണ് മാധവേട്ടാ പറഞ്ഞിട്ട്പോയത് ?? ഉമ മാധവനെ നോക്കി ..
ഓഹ് .. അത് അവന്റെ ഒരു പേഷ്യന്റ് ആണ് ഉമേ !!
ഒരു ആക്സിഡന്റ് പറ്റി കൊണ്ടുവന്നത് ഇവന്റെ ഹോസ്പിറ്റലിൽ ആണ് .. നമ്മുടെ മോന്റെ സ്വഭാവം നിനക്ക് അറിയില്ലെ ?? ഒരു മാസം കഴിഞ്ഞ കേസ് ആണ് .. പ്രൈവറ്റ് ഹോസ്പിറ്റൽ തുറന്നിട്ടേക്കുന്നത് ചാരിറ്റിക്ക് അല്ലല്ലോ ?? അവർക്ക് ചികിൽസിച്ചതിന്റെ പൈസ മുറിയാതെ കിട്ടണം ..
ആ മുരളീധരനുമായി നീരസത്തോടെ അവൻ സംസാരിച്ചതെങ്കിലും അവനിലെ നന്മ നമ്മൾ അറിയാതെ പോകരുത് ..
അവന്റെ സ്വന്തം അക്കൗണ്ടിലേക്ക് ബില്ല് അയച്ചോളാൻ പറഞ്ഞു .. അവൻ അത് സെറ്റിൽ ചെയ്യും ..
ചെയ്യട്ടെ മാധവേട്ടാ ?? ഈ സമ്പാദിച്ചു കൂട്ടിയതെല്ലാം അനുഭവിക്കാൻ അവനൊരാൾ അല്ലേ നമുക്കൊള്ളു ..
മാധവൻ പതർച്ചയോടെ ഉമയെ നോക്കി !!
അയ്യോ ഞാൻ ഒന്നും ഓർത്തു പറഞ്ഞതല്ല ..
മാധവേട്ടൻ എത്രയോ കാലം തൊട്ട് നിർമ്മലയെ അന്വേഷിക്കുന്നു ?? എന്തെങ്കിലും ഒരു തുമ്പ് കിട്ടിയോ ?? നിർമ്മല ഗർഭിണിയാണെന്ന് മാത്രമേ മാധവേട്ടന് അറിവുള്ളയിരുന്നു .. അവരുടെ വിവാഹശേഷം ആർക്കും അവർ എവിടെയെന്ന് അറിയില്ല !! എന്തിന് നിർമ്മല ആ കുഞ്ഞിന് ജന്മം നൽകിയോ എന്ന് പോലും നമുക്ക് അറിയില്ലല്ലോ??
മാധവൻ ഒരു ദീർഘശ്വാസം എടുത്തു ..
അറിയില്ല ഉമേ ... എനിക്ക് ഒന്നുമറിയില്ല .. ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല .. പ്രതീക്ഷിക്കാൻ എനിക്ക് അർഹതയില്ല ..
സ്വന്തം രക്തത്തിൽ ഒരു കുഞ്ഞുണ്ടാവാൻ ഭാഗ്യമുണ്ടായിരുന്നെങ്കിൽ അത് ഈശ്വരൻ തന്നേനെ !!
ഉമ വിഷമത്തോടെ മാധവനെ നോക്കി .. അതിന് കുഴപ്പം എനിക്കാണല്ലോ .. മാധവേട്ടന് എന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹത്തെകുറിച്ചു ആലോചിക്കാമായിരുന്നല്ലോ ?? എത്ര വട്ടം ഞാൻ നിർബന്ധിച്ചതാ !! ഉമ തേങ്ങലോടെ മാധവനെ നോക്കി ..
വേണ്ട !! തന്നെ ഉപേക്ഷിച്ചിട്ട് എനിക്ക് ഒന്നും വേണ്ട .. ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട് .. തന്നെ ഉപേക്ഷിക്കാൻ എനിക്കാകില്ലെടോ ...പിന്നെ നമ്മുടെ നിഖിൽ !! അവനെ ദൈവം നമുക്ക് തന്നില്ലേ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങൾ പോലും മാതാപിതാക്കൾക്ക് നേരെ വാളോങ്ങുന്ന ഈ കാലത്തു ഒന്നും ആഗ്രഹിക്കാതെ നമ്മുടെ കൂടെ നിൽക്കുന്ന അവനെ കിട്ടിയതല്ലേ ഉമേ നമ്മുടെ ഭാഗ്യം ..
ഉമ കണ്ണുകൾ തുടച്ചുകൊണ്ട് തലയാട്ടി !! നേരാ മാധവേട്ടാ .. അവൻ നമ്മുടെ ഭാഗ്യമാണ് .. കണ്ണടയും വരെ നമ്മടെ കൂടെ അവൻ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഓരോ ദിവസം മുന്നോട്ട് പോകുന്നത് ..
പിന്നെ മാധവേട്ടൻ അവൻ പറഞ്ഞത് ശ്രദ്ധിച്ചിരുന്നോ ?? അവന്റെ ആശുപത്രിയിൽ പുതിയതായി ഒരു ഡോക്ടർ കുട്ടി ജോയിൻ ചെയ്ത കാര്യം .. സംസാരം കേട്ടിട്ട് അവൻ തമാശ പറഞ്ഞതാകാൻ വഴിയില്ല .. ആ കുട്ടിയെക്കുറിച്ചൊന്ന് അന്വേഷിച്ചു വെക്കുന്നത് നല്ലതാ .. അവന് ചേർന്നതെങ്കിൽ നമുക്ക് ആലോചിക്കാമല്ലോ ?? ഉമ ഉത്സാഹത്തോടെ മാധവനെ നോക്കി ..
മ്മ് .. നോക്കമെടോ !! അവനെ ഒന്നുകയ്യിൽ കിട്ടിയാലേ കൂടുതൽ അറിയാൻ കഴിയൂ ..
ഞാൻ അന്വേഷിക്കാം .. ഇയാള് സമാധാനപ്പെട് ..
മാധവനെ നോക്കി മനസ്സുനിറഞ്ഞ ഒരു ചിരി സമ്മാനിച്ചിട്ട് ഉമ വീട്ടിലേക്ക് പോയി ..
മാധവന്റെ മനസ്സിലേക്ക് ഉമ പറഞ്ഞ ഓരോ കാര്യങ്ങൾ കടന്നുവന്നു ..
നിർമ്മലയെ അന്വേഷിക്കുന്നത് ഉമയോട് ചെയുന്ന നെറികേടാകും .. അവൾ എവിടെയായാലും സമാധാനത്തോടെ ജീവിക്കട്ടെ .. എന്നാലും ഒരു ചോദ്യത്തിന് ഇനിയും മറുപടി കിട്ടാത്തത് .. നിർമ്മല ഗർഭം ധരിച്ച തന്റെ കുഞഞ് ... അത് ഇപ്പോൾ ജീവനോടെ എവിടെയെങ്കിലും ഉണ്ടാകുമോ ??
നിഖിലിന്റെ നിർബന്ധം ഒന്നുകൊണ്ട് മാത്രമാണ് മൈസൂര് വീടുവാങ്ങിയത് .. എന്നാലും ഇടക്ക് നാട്ടിലൊട്ടൊക്കെ പോകും ..എന്നാലും അന്നത്തെ സംഭവങ്ങൾക്ക് ശേഷം നിർമ്മലയുടെ വീടുമായി പാടെ അകന്നു ..
കുടുംബങ്ങളുടെ വിശേഷ സമയത്തുപോലും അവർ വന്നാൽ മുഖം തരുന്ന പതിവില്ല .. പിന്നെ.. എവിടെ എങ്ങനെയാ ഒന്ന് അന്വേഷിക്കുക ..
മാധവൻ കണ്ണുകൾ അടച്ചു കസേരയിൽ ഇരുന്നു ..
പെട്ടെന്ന് എന്തോ ഓർത്തത് പോലെ കസേരയിൽ നിന്ന് എഴുന്നേറ്റു ..
ശേഖരൻ !! രാജന്റെ സുഹൃത്തും നാട്ടുകാരനുമായ ശേഖരന് ചിലപ്പോൾ സഹായിക്കാൻ കഴിയുമായിരിക്കും ..
അയാൾ എവിടെയുണ്ടെന്ന് അറിഞ്ഞാൽ ഒരുപക്ഷെ എന്തേലും തുമ്പ് കിട്ടാതിരിക്കില്ല ..
ശേഖരന്റെ ഫോൺ നമ്പർ എങ്ങനെയും തരപ്പെടുത്തിയെ പറ്റൂ ..
🌿🌿🌿
Dr നിഖിൽ അയാൾക്ക് അഭിമുഖമായി നിന്നു ..
എനിക്ക് പഴയതൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല ഡോക്ടർ കണ്ണുകൾ അടക്കുമ്പോൾ വല്യ ഫ്ലാഷ് ലൈറ്റ് വന്ന് മുഖത്തടിക്കുന്നപോലെ ആണ് തോന്നുന്നത് .. തല പിളർന്ന് പോകുന്നത്പോലെയുള്ള വേദന വരുന്നു ..
അയാൾ നെറ്റിക്ക് കൈയൂന്നി ഇരുന്നുകൊണ്ട് പറഞ്ഞു ..
ഏയ് വിഷമിക്കാതെ ..തൽകാലം തനിക്ക് ഞാൻ ഒരു പേരിട്ടിട്ടുണ്ട് ..വിഷ്ണു ..എന്നാണ് !! എനിക്ക് ഇഷ്ടമുള്ള പേരാണ് .. എന്റെ അമ്മ ഒരു ഈശ്വരഭക്തയാണ് ..വീട്ടിൽ സ്നേഹം കൂടുമ്പോൾ കണ്ണൻ എന്നാണ് വിളിക്കുന്നത് ..
വിഷ്ണുവിന് ഇപ്പോൾ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല .. ഓർമ്മ എന്ന് പറയുന്നത് ഒരു മായാലോകമല്ലേ ?? എപ്പോൾ വേണേലും തിരികെ വരാം .. ചിലപ്പോൾ നാളെ ഉറങ്ങി എഴുന്നേൽക്കുന്നത് പോലും ഒരു പുതിയ ആളായിട്ടാകും ..
വിഷ്ണു ഇനി ഇവിടെ നിൽക്കേണ്ട !! ഇവിടെ ആശുപത്രിയിൽ നിൽക്കുന്ന ഓരോ ദിവസവും മനസ്സിന് സ്ട്രെസ് കൂടത്തെ ഒള്ളു ..
ഞാൻ ...ഞാൻ പിന്നെ എവിടെ പോകാനാണ് ഡോക്ടർ !! എനിക്കറിയില്ല ..
താൻ വിഷമിക്കാതെ !! എന്റെ വീട്ടിലേക്ക് പോരുന്നോ ..
എന്നെക്കൂടാതെ സ്നേഹിക്കാൻ മാത്രമറിയാവുന്ന രണ്ടാത്മാക്കൾ ഉണ്ട് അവിടെ !! എന്റെ അച്ഛനും അമ്മയും ....ഭൂമിയില് ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് അവിടെയാണ് ..
ഞാൻ വന്നാൽ അത് അവർക്ക് ഒരു ബുദ്ധിമുട്ടാകില്ലേ ??
ഹെയ് .... ഒരിക്കലുമില്ല ... സന്തോഷമേ ഉണ്ടാകൂ !! അപ്പോൾ എങ്ങനാ നമുക്ക് പോയാലോ ...
അയാൾ ഒന്ന് നിഖിലിനെ നോക്കിയതിന് ശേഷം തലയാട്ടി ...
🌿🌿🌿
നിഖിലിന്റെ കൊട്ടാരസാദ്ര്യശ്യമായ വീടിന്റെ മതിലുകളിൽ കൊത്തി വെച്ച അക്ഷരങ്ങൾ അയാൾ വായിച്ചെടുത്തു ..
വൃന്ദാവനം !!!
അയാളെ നോക്കി നിഖിൽ ചിരിച്ചു .. പേര് പോലെ തന്നെ ഇത് ഒരു വൃന്ദാവനമാണ് കേട്ടോ !! വിഷ്ണുവിന് അത് പതിയെ മനസ്സിലാകും ..
കാർ പോർച്ചിൽ വന്ന് നിന്നതും മാധവനും ഉമയും മുറ്റത്തേക്ക് വന്നു ..
നിഖിലിനൊപ്പം ഇറങ്ങിവന്ന ആളെ നോക്കി രണ്ടാളും മുഖമുഖം നോക്കി ..
ദേ ഇതാണ് ഞാൻ നിങ്ങളോട് പറഞ്ഞിട്ട് പോയ കക്ഷി .. ഇങ്ങു കൂട്ടികൊണ്ട് വന്നു ..
ആശുപത്രിയിൽ നിൽക്കേണ്ട കാര്യം ഒന്നും ഇല്ലന്നെ !!
ഉമയുടെ മുഖം പ്രസന്നമായി ..
എന്താ മോന്റെ പേര് ?? ഉമ ചോദിച്ചു ..
ബെസ്റ്റ് !! അത് അറിയാമായൊരുന്നെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരുമായിരുന്നോ ??
നിഖിൽ പറയുന്നത് കേട്ട് അയാളുടെ മുഖം കുനിഞ്ഞു ..
ഒന്ന് പോടാ !! ഒരണ്ണം വച്ചു തന്നാൽ ഉണ്ടല്ലോ ??വളർന്ന് വല്യ ഡോക്ടർ ആയി എന്നൊന്നും ഞാൻ നോക്കില്ല !! ഉമ നിഖിലിനെ ശാസിച്ചു
അമ്മക്ക് ഏറ്റവും ഇഷ്ടമുള്ള പേരാണ് ഞാൻ ഇട്ടത് .. വിഷ്ണു .. ആരാണെന്നുള്ള ഓർമ്മ കിട്ടുന്നത് വരെ നമുക്ക് വിഷ്ണുവെന്ന് വിളിക്കാം !!
വിഷ്ണു .. ഇത് ഉമക്കുട്ടി !! എന്റെ അമ്മ .. നിഖിൽ ഉമയുടെ തോളിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു .. ഇത് എന്റെ അച്ഛൻ പേര് മാധവൻ !!
അയാൾ രണ്ടുപേരെയും നോക്കി പതിയെ ചിരിച്ചു ..
അവിടെ നിൽക്കാതെ അകത്തേക്ക് കയറി വന്നാട്ടെ ..
മുകളിലത്തെ മുറി റെഡി ആക്കാൻ ഞാൻ രാധമ്മയോട് പറയാം ..
വേണ്ട അമ്മേ .. വിഷ്ണു എന്റെ മുറിയിൽ കിടന്നോട്ടെ !!
നിഖിൽ അമ്മയെ തടഞ്ഞു ..
വിഷ്ണു മുകളിലാണ് എന്റെ മുറി അവിടെത്തന്നെ ബാത്രൂം ഉണ്ട് ഫ്രഷ് അവേണമെങ്കിൽ ആവാം .. പിന്നെ തനിക്ക് എന്റെ ഷർട്ട് പകമാകുമെന്ന് തോന്നുന്നില്ല .. ഫ്രഷ് ആയി വരുമ്പോൾ ഇട്ടുമാറാനുള്ളത് ഞാൻ വാങ്ങിക്കൊണ്ട് വരാം .. ഷർട്ടിന്റെ സൈസ് ഓർമയുണ്ടോ ..
നിഖിലിന്റെ ചോദ്യത്തിന് ഇല്ലന്ന് അയാൾ തലയാട്ടി ..
കുഴമില്ല !! നമുക്ക് എല്ലാം സെറ്റ് ചെയ്യമെന്നേ !!
അല്ലെങ്കിൽ അച്ഛന്റെ ടിഷർട്ടും മുണ്ടും വച്ചു നമുക്ക് അഡ്ജസ്റ്റ് ചെയ്യാം ..
നിഖിൽ ചിരിച്ചു ..
അച്ഛാ .. എനിക്ക് അച്ഛന്റെ ഒരു ഇടാത്ത ടീഷർട്ടും മുണ്ടും ഉണ്ടെങ്കിൽ തരുമോ?? വിഷ്ണുവിന് കൊടുക്കാനാ ??
അതിനെന്താ ?? നീ തന്നെ പോയി അലമാരയിൽ നിന്ന് എടുത്തോളൂ ..
മോനെ ഒന്ന് നിന്നെ !!
ഒന്നും കാണാതെ നീ അയാളെ ഇവിടെ താമസിപ്പിക്കില്ലെന്ന് അച്ഛന് അറിയാം ..
നിന്റെ മനസ്സിൽ എന്താണ് മോനെ ..
മാധവൻ നിഖിലിനെ നോക്കി ..
നിഖിൽ മാധവനെ പുറത്തേക്ക് കൂട്ടികൊണ്ട് പോയി ..
അച്ഛാ ... അയാളുടെ ട്രോമ കേസ് അറ്റൻഡ് ചെയ്തത് ഞാൻ ആണെന്ന് അറിയാമല്ലോ !! അയാളെ ആശുപത്രിയിൽ കൊണ്ടുവന്ന ഒരാൾ എന്നോട് പറഞ്ഞത് അത് ആക്സിഡന്റ് ആയി തോന്നിയില്ല .. പ്ലാൻ ചെയ്തു നടത്തിയ ഒരു ആക്സിഡന്റ് ആണെന്നെന്നാണ് പറഞ്ഞത് ..
മാധവൻ നിഖിലിനെ ഞെട്ടലോടെ നോക്കി !!
അതെ അച്ഛാ എ പ്ലാൻഡ് മർഡർ അറ്റെംപ്റ്റ് !!
മായാമയൂരം -12
മോനെ നിഖിൽ !! നീ എന്തൊക്കെയാണ് ഈ പറയുന്നത് ?? മാധവൻ ഞെട്ടലോടെ നിഖിലിനെ നോക്കി ..
അതെ അച്ഛാ ഞാൻ പറഞ്ഞത് സത്യമാണ് !!
അച്ഛന് ഹർഷനെ അറിയില്ലേ?? അവനാണ് കേസിന്റെ അന്വേഷണ ചുമതല !!
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ?? ഏത് കേസ് ??
അച്ഛാ !! ഒരു മാസം മുൻപ് മൈസൂര് ഒരു അപകടം നടന്നു .. വിഷ്ണു സഞ്ചരിച്ചിരുന്ന ട്രക്കിൽ മറ്റൊരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു ..ഇടിയുടെ ആഘാതത്തിൽ വണ്ടി താഴ്ചയിലേക്ക് മറിഞ്ഞു .. ഡോർ തുറന്ന് വിഷ്ണു പുറത്തേക്ക് തെറിച്ചു വീണത് കൊണ്ടാണ് രക്ഷപെട്ടത് !! പക്ഷെ വിഷ്ണുവിന്റെ തലയുടെ പിൻഭാഗം എവിടെയോ ശക്‌തമായി ഇടിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഓർമ്മ നഷ്ടമായിരിക്കുന്നത് ..
വിഷ്ണു സഞ്ചരിച്ചിരുന്ന ട്രക്കിൽ മരുന്നുകൾ ആയിരുന്നു .. ഹൈലി ഫ്ളൈമ്ബെൽ !!
താഴത്തെക്ക് പതിച്ച ട്രക്ക് ഞൊടിയിടയിൽ കത്തി ..
പക്ഷെ ദൃക്‌സാക്ഷികൾ പൊലീസിന് കൊടുത്ത മൊഴി പ്രകാരം എതിരെ വന്ന ട്രക്ക് വിഷ്ണുവിന്റെ ട്രക്കിൽ വന്ന് രണ്ട് പ്രാവശ്യം ശക്തമായി ഇടിച്ചു .. അതായത് അപകടപ്പെടുത്തണം എന്ന ലക്ഷ്യത്തോട് തന്നെയാണ് ഇടിച്ചതെന്ന് സാരം !!
വിഷ്ണുവിനെ അപായപ്പെടുത്താനും മാത്രം പക ആർക്കാണ് മോനെ ?? മാധവൻ നിഖിലിനെ നോക്കി ..
അറിയില്ല അച്ഛാ !! വിഷ്ണുവിനൊപ്പം ട്രക്ക് ഓടിച്ചുപയ്യനും പിന്നെ വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചു കയറിയ മറ്റൊരുവനും ഉണ്ടായിരുന്നു .. ഇതിൽ ആരെ അപായപ്പെടുത്താൻ ആണ് ശ്രമിച്ചതെന്ന് നമുക്ക് അറിയില്ല ..
ഹർഷൻ മറ്റൊരു വിവരം കൂടി എന്നോട് പറഞ്ഞു അച്ഛാ !! പ്രകാശ് എന്ന് പേരുള്ള ഒരാളാണ് ലിഫ്റ്റ് ചോദിച്ചു ട്രക്കിൽ കയറിയത് ....അതിന്റെ CCTV ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് ..മാൻ മിസ്സിങ് കേസ് കോഴിക്കോട് ഫയൽ ചെയ്തിട്ടുണ്ട് ..ലിഫ്റ്റ് ചോദിച്ചു കയറിയ ആളുടെ ബോഡി ആണ് വിഷ്ണുവിന്റെ വീട്ടിൽ കൊണ്ട് സംസ്കരിച്ചത് എന്നൊരു സംശയത്തിലാണ് എല്ലാവരും ..
മാധവൻ പുരികം ചുളിച്ചു ...
ഈ ലിഫ്റ്റ് ചോദിച്ച പ്രകാശ് അത്ര വെടിപ്പുള്ള കക്ഷി അല്ലെന്നാണ് ഹർഷൻ പറഞ്ഞത് ..ലോക്കൽ പോലീസിലും പിന്നെ കൊച്ചിയിലും കഞ്ചാവ് കേസ് ഉൾപ്പടെ അടിപിടി കേസുകളും ഉണ്ട് .. സംശയം മുഴുവൻ അവനിലാണെന്നാണ് ഹർഷൻ പറയുന്നത് ..
അപ്പോൾ വിഷ്ണു ?? അയാൾ ആരാണ് ?? അയാളുടെ യഥാർത്ഥ പേരാണോ വിഷ്ണു ??
മാധവന് ഉത്കണ്ഠയായി !!
ഹരി !! അതാണ് അയാളുടെ പേര് ട്രക്ക് ഓടിച്ചിരുന്നത് സുരേഷ് !!
ഇപ്പോൾ കാര്യങ്ങൾ എളുപ്പമായില്ലേ മോനെ ?? ഹർഷന് ഹരിയുടെ മേൽവിലാസം കിട്ടാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ??
ഹരിയെ നമുക്ക് തന്നെ വീട്ടിൽ കൊണ്ടാക്കാമല്ലോ ??
അച്ഛാ അവിടെയല്ലേ പ്രശ്നം ?? ഹരിക്ക് ഓർമ്മയില്ലാതിടത്തോളം കാലം നമ്മൾ എന്ത്പറഞ്ഞാലും അയാൾ വിശ്വസിക്കും ..അങ്ങനെ വിശ്വസിപ്പിച്ചു എത്തിച്ചാൽ അത് ഒരു ജീവിതമാകുമോ ??
മരിച്ചുപോയെന്ന് കരുതിയ ഒരാൾ തിരികെ വരുന്നതില്പരം സന്തോഷം അവർക്കുണ്ടാവില്ല എന്നാൽ വരുന്നത് ഓർമ്മ നഷ്പ്പെട്ട ഒരാളാകുമ്പോൾ എന്ത് ഓർത്താണ് അവർ സമാധാനിക്കുക ..
ഹരിക്ക് താമസിക്കാതെ തന്നെ ഓർമ്മ തിരിച്ചു കിട്ടും അവസാനം എടുത്ത സ്കാനിങ്ങിൽ എനിക്ക് അത് ഉറപ്പായതാണ് .. അതുവരെ അയാൾ വിഷ്ണുവായി ജീവിക്കട്ടെ !!
ഹമ്മ് നിന്റെ തീരുമാനം പോലെ നടക്കട്ടെ !!
അച്ഛൻ ഇതെല്ലാം അമ്മയോട് സാവധാനം പറഞ്ഞാൽ മതി .. അല്ലെങ്കിൽ ചിലപ്പോൾ വല്ല ബി പിയും കൂടി കിടക്കും ..
നിഖിൽ ചിരിയടക്കി പറഞ്ഞപ്പോൾ മാധവന്റെ ചുണ്ടിലും ചിരി പൊട്ടി ..
🌿🌿🌿
കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ ഹരിക്ക് മാറാനുള്ള വസ്ത്രങ്ങൾ നിഖിൽ കട്ടിലിൽ വെച്ചിരുന്നു ..
ഹരി മുറിയിലൂടെ കണ്ണോടിച്ചു !! വിശാലമായ മുറി ചുവര് നിറയെ മനോഹരമായ ചിത്രങ്ങൾ .. പലതും ക്യാൻവാസിൽ വരച്ചവയാണ് !!
മുറിയുടെ ഒരുകോണിൽ ചിത്രങ്ങൾ വരക്കുന്ന ബോർഡും കുറെ ക്യാൻവാസുകളും ഹരി ശ്രദ്ധിച്ചു ...
ഹരി ചായകൂട്ടുകളിലേക്ക് നോക്കി ... പലതരം നിറങ്ങൾ .. അത് പകർത്താൻ ഉപയോഗിക്കുന്ന ബ്രഷുകൾ ..ഹരി അവിടേക്ക് പതിയെ നടന്നു ...
അതിനടുത്തുള്ള ഒരു ജനൽ പാളി തുറന്ന് കിടക്കുയായിരുന്നു .. ഹരി പുറത്തേക്ക് നോക്കി .. നല്ല ചെമ്പകപ്പൂവിന്റെ വാസന നാസികയിലേക്ക് തുളച്ചുകയറുന്നത് പോലെ തോന്നി .. പെട്ടെന്ന് പുറത്തു മഴ പെയ്യാൻ തുടങ്ങി ..ഹരിയുടെ കണ്ണുകൾ അറിയാതെ അടഞ്ഞു ...
മനസ്സിന്റെ കോണിൽ എവിടോ മറഞ്ഞുകിടന്ന വശ്യമായ കണ്ണുകൾ അവന്റെ ഓർമ്മയിലേക്ക് തെളിഞ്ഞു വരുന്നതായി തോന്നി ...
പെട്ടെന്ന് ഒരു വല്യ ശബ്ദവും , കണ്ണിലേക്ക് ഫ്ലാഷ് ലൈറ്റ് വന്നടിച്ചതുപോലെയും ഹരിക്ക് തോന്നി .. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു ചെവി പൊത്തിപിടിച്ചു ...
നിഖിൽ കയറി വന്നതും ഭയപ്പാടോടെ നിൽക്കുന്ന ഹരിയെയാണ് കണ്ടത് !!
എന്താ വിഷ്ണു ?? എന്ത് പറ്റി ??
ഹരി കണ്ണുകൾ തുറിച്ചു നിഖിലിനെ നോക്കി ...
വിഷ്ണുവോ ?? ആരാണ് വിഷ്ണു???
ഞാൻ ... ഞാൻ വിഷ്ണുവാണോ ?? അല്ലെന്ന് മനസ്സ് പറയുന്നു ..
നിഖിൽ പ്രതീക്ഷയോടെ ഹരിയെ നോക്കി ...
വിഷ്ണുവല്ലേ ?? നിങ്ങൾ വിഷ്ണുഅല്ലെങ്കിൽ പിന്നെ നിങ്ങളുടെ പേരെന്താണ് ?? ..പറയു !! നിഖിൽ ഹരിയെ നോക്കി ..
അത് ... അത് അറിയില്ല !! പക്ഷെ ഈ മഴ ,പൂക്കളുടെ ഗന്ധം , ഈ ചായക്കൂട്ടുകൾ , വശ്യമായ അവളുടെ നോട്ടം !!
ആരുടെ നോട്ടം ?? ആരാണ് ?? നിഖിൽ ആകാംഷയോടെ ചോദിച്ചു ..
അറിയില്ല ഡോക്ടർ !! അറിയാമെങ്കിൽ എനിക്ക് ഡോക്ടറോട് പറയാൻ എന്താണ് മടി .. ഹരി വിഷമത്തോടെ നോക്കി ..
ഇയാള് വിഷമിക്കാതെ !! ഏതോ നാട്ടിൽ ഇയാളെ കാത്തൊരാൾ ഇരുപ്പുണ്ട് .. അയാളുടെയാണ് ആ വശ്യമായ കണ്ണുകളെന്ന് എനിക്കുറപ്പാണ് !! നിഖിൽ ചിരിച്ചു ..
വിഷ്ണുവിന് ചിത്രങ്ങൾ ഇഷ്ടമാണോ ??
മ്മ് നല്ല ഭംഗിയുള്ള ചിത്രങ്ങൾ ?? ഇതൊക്കെ ഡോക്ടറിന്റെ കലാവിരുതാണോ ??
അതെ ... എനിക്ക് ഇഷ്ടമാണ് ചിത്രരചന!! ഓരോ ചിത്രങ്ങൾക്കും പറയാൻ ഒരു കഥയുണ്ടാകും !! ഇതെല്ലാം ഓരോതവണ മനസ്സിൽ പതിഞ്ഞവയാണ് .. ക്യാൻവാസിൽ പകർത്തിയപ്പോൾ മനോഹരമായ ചിത്രങ്ങളായെന്ന് മാത്രം ..
അതുപോലെ വിഷ്ണുവിന്റെ മനസ്സിൽ ഇപ്പോൾ കണ്ട ആ വശ്യമായ കണ്ണുകളെ നമുക്ക് എന്റെ ക്യാൻവാസിൽ പകർത്തി നോക്കിയാലോ ?? നിഖിൽ ബ്രഷ് എടുത്തുകൊണ്ട് ചോദിച്ചു ..
ഹരി സമ്മതത്തോടെ തലയാട്ടി ..
ആ ചിത്രം ഓർത്തെടുക്കാനെന്ന പോലെ കണ്ണുകൾ അടച്ചു ...
🌿🌿🌿
കാർത്തിയുടെ ഫോൺ കാൾ കണ്ടിട്ടാണ് ഹേമന്ദ് കാൾ അറ്റൻഡ് ചെയ്തത് ..
എന്താടാ കാർത്തി ?? ഹേമന്ദ് അല്പം മടുപ്പോടെ ചോദിച്ചു ..
എന്താടാ ഇത് ?? നീ എവിടേലും ചത്തു കിടക്കുവാണോ ?? നിന്റെ കയ്യിൽ ഉള്ള ഫോൺ എന്തിനാണ് ?? സൗന്ദര്യം കണ്ടുകൊണ്ടിരിക്കാനൊ ??
നീ കിടന്ന് ഉറഞ്ഞുതുള്ളാതെ കാര്യം പറയാൻ നോക്ക് ?
നിന്നെ രഞ്ജിനി വിളിച്ചോ ??
മ്മ് .. പതിവുപോലെയുള്ള കാളും മെസ്സേജും വന്നുകിടപ്പുണ്ട് !! നോക്കാൻ സമയം കിട്ടിയില്ല .. അല്ല .. എടുത്തിട്ടും കാര്യമില്ല .. കഴിച്ചോ ,ചായ കുടിച്ചോ എന്ന് ചോദിയ്ക്കാൻ ആണ് അല്ലെങ്കിൽ വൈകിട്ട് വീട്ടിൽ വരുമ്പോൾ മേടിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തരാനായിരിക്കും !! ഹേമന്ദ് പുച്ഛത്തോടെ പറയുന്നത് കേട്ടപ്പോൾ കാർത്തി ചിരിച്ചു ..
ശരിയാടാ !! അത് നിന്റെ രഞ്ജിനി മാത്രമല്ല എന്റെ ഗൗരിയും ഇങ്ങനെയൊക്കെ തന്നെയാണ് .. എന്നാൽ രണ്ട് ദിവസം ഈ വിളികൾ ഒന്ന് നിന്നുനോക്കട്ടെ അപ്പോൾ നമുക്ക് മനസ്സിലാകും നമ്മൾ അതൊക്കെ എത്രമാത്രം മിസ് ചെയുന്നുണ്ട് എന്ന് ..
ഓഹ് എന്റെ കാർത്തി .. നീ വെറുതെ സെന്റി അടിച്ചു സീൻ ആക്കാതെ !!
നിന്നെപൊലെ ഇൻവെസ്റ്റർ അല്ല ഞാൻ ഒരു ജീവനക്കാരനാണ് ഇത് ഓഫീസ് ടൈമും !! നമുക്ക് വിശദമായിട്ട് വൈകിട്ട് കാണാം , സംസാരിക്കാം ..
ഒരു കാര്യം പറയാൻ വിളിച്ചതാ !! നിന്റെ രഞ്ജിനിക്ക് സുഖം ഇല്ലായിരുന്നു .. നിന്നെ വിളിച്ചിട്ട് കിട്ടാത്തതു കൊണ്ട് അവൾ എന്നെ വിളിച്ചിരുന്നു ..
ഹേമന്ദ് ഒന്നും മിണ്ടിയില്ല ..
പ്രത്യേകിച്ചൊന്നും ഇല്ല .. അവൾ ഗർഭിണിയാണ് !! അത് നിനക്ക് വല്യ പ്രാധാന്യം ഉള്ള വർത്തയാണെന്ന് തോന്നുന്നില്ല ..
പിന്നെ അവൾ എന്നോട് ഒരു കാര്യം പറയാൻ ഏല്പിച്ചു ..
അവൾ അവളുടെ വീട്ടിലേക്ക് പോവുകയാണെന്ന് .. തൽകാലം അവധി എടുക്കാനാണ് പ്ലാൻ .. പിന്നെ വർക്ക് ഫ്രം ഹോം ചോദിക്കാമെന്ന് പറഞ്ഞു ....നിനക്ക് അവളെ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഒന്ന് പോയി കാണണം ..
നിന്നെ ഉപദേശിക്കാൻ ഞാനില്ല ഹേമന്ദ് !! പക്ഷെ ഒന്ന് പറയാം .. ആരോടൊക്കെയോ ഉള്ള വാശിപ്പുറത്തു തല്ലി കെടുത്തുന്നത് നിന്റെ ജീവിതമാണ് .. ഒപ്പം നിന്നെഇഷ്ടപെട്ടു എന്നൊരൊറ്റ കുറ്റം ചെയ്ത രഞ്ജിനിയുടെയും ..
ഇനിയെങ്കിലും അവളെയും നിങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനേയും മനസ്സ്തുറന്നു സ്നേഹിച്ചു ഒരുമിച്ചു ജീവിക്കാൻ നോക്ക് .. മാതാപിതാക്കൾ എത്ര ചേർത്തുപിടിക്കാൻ ശ്രമിച്ചാലും ഈ സമയത്തു എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സ്നേഹവും കരുതലുമാണ് അത് മറക്കരുത് !! നിനക്ക് തിരക്ക് കാണുമെന്ന് അറിയാം ഫോൺ വെച്ചോ !!
കാർത്തി കട്ട് ചെയ്തത് മറുതലക്കലിൽ ഹേമന്ദ് അറിഞ്ഞു .. ഹേമന്ദിന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞു !!
രഞ്ജിനിയെ കാണണം .. എല്ലാത്തിനും മാപ്പ് പറയണം !! വിഷമിപ്പിച്ചിട്ടേ ഒള്ളു !! ഒരു പരിഭവവും കാണിച്ചിട്ടില്ല .. ഇനി അവളെ വിഷമിപ്പിച്ചു കൂടാ ...
ഹേമന്ദ് ബാങ്കിൽ ഹാഫ് ഡേ ലീവ് പറഞ്ഞിറങ്ങി ..
വിധി ഹേമന്ദിന് കാത്തുവച്ചത് മറ്റൊന്നായിരുന്നു ...
മായാമയൂരം -13
രഞ്ജിനിയുടെ വീട്ടിലെ കാളിങ് ബെല്ലിൽ അമർത്തി അക്ഷമയോടെ ഹേമന്ദ് നിന്നു !!
കാർത്തി പറഞ്ഞതെല്ലാം ശരിയാണ് !! ഒരുതരം വെറുപ്പും വിധ്വേഷവുമായിരുന്നു എല്ലാത്തിനോടും ..രഞ്ജിനിയോട് തനിക്ക് സ്നേഹമായിരുന്നു .. എന്നാൽ ഹരിയേട്ടൻ നന്ദയെ വിവാഹം കഴിച്ചതോടെ മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു .. അവരെ ഒരുമിച്ചു കാണുമ്പോഴൊക്കെ താൻ സ്വയം ചെറുതായി പോകുന്നത് പോലെ തോന്നി പോരാത്തതിന് അവരോടുള്ള അച്ഛന്റെയും അമ്മയുടെയും സ്നേഹ ലാളനകൾ കണ്ടപ്പോൾ അത് അസൂയ ആയി മാറി ..
പതിയെ വീട്ടിൽ നിന്ന് താൻ അകന്നു .. മനപ്പൂർവം രഞ്ജിനിയെയും വീട്ടുകാരിൽ നിന്ന് അകറ്റി നിറുത്താൻ ശ്രമിച്ചു .. പക്ഷെ .. എത്ര അകറ്റി നിറുത്താൻ നോക്കിയാലും പൂർവാധികം ഭംഗിയോടെ തന്നെ അവർ മുന്നിൽ വരും .. അത് അല്ലേലും അങ്ങനെയാണല്ലോ ?? ഓർക്കാൻ ഇഷ്ടപെടാത്തതും മറക്കാൻ ശ്രമിക്കുന്നതുമായ കാര്യങ്ങൾ ആണ് ഏറ്റവും തെളിമയോടെ നിൽക്കുന്നത് !!
ഡോർ തുറന്നത് രഞ്ജിനിയുടെ അമ്മ മാലതി ആയിരുന്നു ..
ഹേമന്ദിനെ കണ്ടതും അവർ നെറ്റി ചുളിച്ചു ..
മോൻ!! എന്താ ഇവിടെ ??
ഹേമന്ദ് അതിശയത്തോടെ മാലതിയെ നോക്കി ..
അതെന്താ മമ്മി .. എനിക്ക് ഇവിടെ വന്നുകൂടെ ??
അയ്യോ .. ഞാൻ അതല്ല ഉദേശിച്ചത് !! രഞ്ജിനിക്ക് സുഖമില്ലാതെ നേരെ വന്നത് ഇവിടെക്കാണ് .. ഹേമന്ദിന്റെ കാര്യം മോളോട് ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് കൊച്ചിയിൽ മീറ്റിങ് ഉണ്ട് .. അത് കഴിഞ്ഞു തറവാട്ടിൽ പോകും ..രണ്ട് ദിവസം കഴിഞ്ഞേ ഇങ്ങോട്ട് വരുവോള്ളു എന്നാണ് !!
അവല്ക്ക് ഒറ്റക്ക് ഫ്ലാറ്റിൽ നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് കൊണ്ടുവിടുന്നതെന്ന് കാർത്തിയും പറഞ്ഞു ..
വീടിനുള്ളിലേക്ക് ഹേമന്ദിനെ ക്ഷണിച്ചുകൊണ്ട് മാലതി പറയുമ്പോൾ ഹേമന്ദ് ഒരു വാടിയ ചിരി ചിരിച്ചു ..
അല്ലേലും രഞ്ജിനി അഭിമാനി ആണ് .. ഒന്നും അവൾ വീട്ടിൽ പറഞ്ഞിട്ടില്ല .. തന്നെ പറ്റി തിരക്കിയപ്പോൾ സ്ഥലത്തില്ലെന്ന് പറഞ്ഞാൽ പിന്നെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടി വരില്ലെന്ന് അവൾക്കറിയാം .പിന്നെ കാർത്തി എല്ലാത്തിനും അവൾക്കൊപ്പം ഉണ്ടാകുമല്ലോ !!
അത് മമ്മി .. രഞ്ജിനി പറഞ്ഞത് ശെരിയായിരുന്നു ....എനിക്ക് മീറ്റിങ് ഉണ്ടായിരുന്നു .. പലർക്കും വരാനുള്ള അസൗകര്യം ഉള്ളത്കൊണ്ട് അത് ഓൺലൈൻ ആക്കി ..വീട്ടിൽ ഇരുന്നാണേലും അറ്റൻഡ് ചെയ്യാലോ ..
രഞ്ജിനിയുടെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതുകൊണ്ട് കാർത്തിയെ വിളിച്ചു ...അവനാണ് അവൾ ഇവിടേക്ക് വന്ന കാര്യം പറഞ്ഞത് ..
മോള് മുറിയിലുണ്ട് ... കിടക്കുന്നു .. നല്ല ക്ഷീണവും തലകറക്കവും ഉണ്ട് .. ചന്ദ്രേട്ടൻ ആണെങ്കിൽ ഇളനീരും ഫ്രൂട്സും വാങ്ങാനായി മാർക്കറ്റിൽ പോയി ..
മോൻ അവളെ പോയി കണ്ടോളു ..ഞാൻ കുടിക്കാൻ കാപ്പി എടുക്കാം ..
ഏയ് .. ഒന്നും വേണ്ട മമ്മി ..വരുന്ന വഴി ഞാൻ കോഫി കുടിച്ചതാ ... രഞ്ജിനിയെ കാണട്ടെ ..
മാലതിയുടെ മറുപടിക്കായി കാത്തുനിൽക്കാതെ ഹേമന്ദ് മുകളിലേക്ക് പോയി ..
🌿🌿🌿
രഞ്ജിനിയുടെ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു ...
കണ്ണുകൾ അടച്ചു ചരിഞ്ഞു കിടന്ന രഞ്ജിനിയെ ഒരുനിമിഷം ഹേമന്ദ് നോക്കി നിന്നു ..
പാവമാണ് എന്റെ രഞ്ജു ... അവൾക്ക് എന്നോട് എന്നും സ്നേഹമാണ് !! ഞാൻ ആണ് അവളോട് ഒരു ദയയും ഇല്ലാതെ പെരുമാറിയത് ..
ഹേമന്ദ് ശബ്ദമുണ്ടാക്കാതെ വാതിൽ ചേർത്തടച്ചു ലോക്ക് ചെയ്തു ..
രഞ്ജിനിയുടെ അരികിലേക്ക് നടന്നു .. കട്ടിലിനോരം എത്തി മുട്ടുകുത്തി ഹേമന്ദ് ഇരുന്നു .:
ഹേമന്ദ് പതിയെ രഞ്ജിനിയുടെ നെറ്റിയിൽ തലോടി .. പതിയെ അവളുടെ നിറുകയിൽ ചുംബിച്ചു ..
രഞ്ജിനിയുടെ കണ്ണുകൾ പിടഞ്ഞു .. തളർച്ചയുടെ പതിയെ കണ്ണുകൾ തുറന്നതും മുന്നിൽ മുട്ടുകുത്തി ഇരിക്കുന്ന ഹേമന്ദിനെയാണ് കണ്ടത് ..
രഞ്ജിനി പതിയെ എഴുനേൽക്കാൻ തുടങ്ങിയതും ഹേമന്ദ് തടഞ്ഞു ..
ഏയ് വേണ്ട ...കിടന്നോളു !!
എന്തിനാ ഇവിടെ വന്നത് ?? രഞ്ജിനി തളർച്ചയുടെ ചോദിച്ചു ..
തന്നെകാണാൻ !! അല്ലാതെ ഞാൻ എന്തിനാണ് ഇവിടെ വരുന്നത് ..
ഹേമന്ദ് !! എനിക്ക് നിങ്ങളോട് ഒരു ദേഷ്യമോ പിണക്കമോ ഇല്ല !! എനിക്ക് ഇപ്പോൾ വേണ്ടത് അല്പം മനഃസമാധാനമാണ് .. അത് എനിക്ക് ഇവിടെ കിട്ടുമെന്ന് ഉറപ്പുണ്ട് .. അതുകൊണ്ട് ഞാൻ ഇനി ഇവിടെ തുടരാൻ തീരുമാനിച്ചു ..തൽകാലം നമ്മുടെ ഇടയിലെ അകലം വീട്ടുകാർ അറിയേണ്ട ..
പിന്നെ ഭാര്യ എന്ന നിലയിൽ നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് .. ഞാൻ ഗർഭിണി ആണ് .. രഞ്ജിനി ഒന്ന് ചിരിച്ചു !! മനസിലായല്ലോ നിങ്ങളുടെ കുഞ്ഞു എന്റെ ഉദരത്തിൽ ഉണ്ട് എന്ന് ..ഒരുപക്ഷെ നിങ്ങൾ അത് അറിഞ്ഞിട്ടുള്ള വരവാകും ഇത് എന്ന് ഞാൻ ഊഹിക്കുന്നു ..
എനിക്ക് നിങ്ങളുടെ കൂടെ ആ ഫ്ലാറ്റിൽ താമസിക്കാൻ പേടിയാണ് .. മുൻപ് ഞാൻ അനുഭവിച്ച ട്രോമ ഇനി എനിക്ക് താങ്ങാൻ പറ്റണമെന്നില്ല ..
എന്റെ കൂടെയുള്ള ഒരു നിമിഷം പോലും നിങ്ങൾ സന്തോഷവാനല്ലായിരുന്നു ഹേമന്ദ് !! അതിന്റെ അർഥം ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ഒരു പരാജയം ആണെന്നാണ് !! അതുകൊണ്ട് ഒന്ന് ഞാൻ ഉറപ്പിച്ചു .. നമുക്ക് പിരിയാം !! നിയപരമായി തന്നെ !!
ഹേമന്ദ് ഞെട്ടലോടെ രഞ്ജിനിയെ നോക്കി !!
രഞ്ജിനി ... ഹേമന്ദ് വിങ്ങലോടെ വിളിച്ചു ..
പിന്നെ ഈ കുഞ്ഞിൽ നമുക്ക് രണ്ടുപേർക്കും ഒരുപോലെ അവകാശം ഉണ്ടാകും .. ആ കുഞ്ഞിന്റെ അവകാശത്തിൽ ഞാൻ ഒരിക്കലും കൈയിടില്ല ...
രഞ്ജിനിയുടെ ശബ്ദം ഇടറിയതും ഹേമന്ദ് അവളുടെ കൈകൾ ചേർത്തുപിടിച്ചു
ഞാൻ നിന്നെ കൈവിട്ടാലല്ലേ നീ എന്നെ ഡിവോഴ്സ് ചെയ്യൂ ..
..
നിനക്ക് എന്നെ അറിയാവുന്നത് പോലെ എന്നെ മനസ്സിലാക്കിയത് പോലെ ആരേലും എന്നെ അറിഞ്ഞിട്ടുണ്ടോ രഞ്ജു ??
ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് .. നിന്നോട് ചെറുത്തുകൂട്ടിയതെല്ലാം വലിയ തെറ്റാണ് !! അതിനെല്ലാം മാപ്പ് ചോദിക്കുന്നു ..
കാർത്തി പറഞ്ഞത് പോലെ മറ്റുള്ളവയോടുള്ള ദേഷ്യവും പകയും കാരണം നശിക്കുന്നത് നമ്മുടെ ജീവിതമാണ് .. അത് ഇനിയും ഉണ്ടായിക്കൂടാ ..
ഒരവസരം .. ഒരേയൊരു അവസരം എനിക്ക് താടാ !! പൊന്നുപോലെ നിന്നെ ഞാൻ നോക്കിക്കൊള്ളാം .. ഒരിക്കലും നിന്നെ ഞാൻ വിഷമിപ്പിക്കില്ല ... വാക്ക് ... ഹേമന്ദ് രഞ്ജിനിയുടെ കൈകളിൽ തന്റെ നെഞ്ചോട് അമർത്തി ഇരുന്ന് വിതുമ്പി ..
രഞ്ജിനിക്ക് ഹേമന്ദിനോട് വല്ലാത്ത അലിവ് തോന്നി ..
ഹേമന്ദ് !! എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല മറിച്ചു എനിക്ക് ഭയമാണ് .. ഒരു കുഞ്ഞിനായി ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഹേമന്ദ് !!
ഇതിനെ എനിക്ക് ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ എന്റെ സമനില തെറ്റിപോകുമോ എന്ന് ഭയമുണ്ട് ..
ഇല്ല രഞ്ജു !! എനിക്ക് നിന്നെയും കുഞ്ഞിനെയും വേണം .. നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ആരോഗ്യത്തോടെയൊരു കുഞ്ഞിനെ തരാൻ !!
രഞ്ജിനി ഹേമന്ദിന്റെ മാറിലേക്ക് ചാരി ..
ഞാൻ രണ്ടാഴച്ച ലീവ് പറഞ്ഞിട്ടാണ് വന്നത് .. അതിനു ശേഷം വേണമെങ്കിൽ നീട്ടാം ..എല്ലാ ടെൻഷനും മാറ്റി വച്ചു നമ്മുടേതായ ആ കൊച്ചു ലോകത്തിൽ ആരുടെയും ശല്യമില്ലാതെ സ്നേഹിക്കാം ... ഹേമന്ദിന്റെ വാക്കുകൾ കേട്ട് രഞ്ജിനി ഒന്ന് വിതുമ്പി ..
കരായതാടോ !! ഈ സമയത്തു വിഷമിക്കാൻ പാടില്ല ..
ഇത് വിഷമം അല്ല ഹേമന്ദ് !! എനിക്ക് എന്റെ പഴയ ഹേമന്ദിനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷമാണ് .. ഞാൻ ... ഞാൻ ഇത് വിശ്വസിച്ചോട്ടെ !! രഞ്ജിനി പതിയെ ചോദിച്ചു ...
അതിന് മറുപടിയായി ഹേമന്ദിന്റെ അധരങ്ങൾ രഞ്ജിനിയുടെ നിറുകയിൽ അമർന്നു
🌿🌿🌿
ഹരിയുടെ മനസ്സിൽ ഇടക്ക് തെളിഞ്ഞു വരുന്ന രൂപങ്ങൾ നിഖിലിന്റെ ഭാവനയിൽ ക്യാൻവാസിൽ പകർത്തി ..
എങ്കിലും ഒന്നിനും ഒരു വ്യക്തത കിട്ടാതെ ഹരി നിന്ന് കുഴഞ്ഞു ..
ഒരു ദിവസം ..
മോനെ നിഖിൽ ... നിന്റെ ശ്രമങ്ങൾ ഒന്നും ഫലം കാണാത്ത സ്ഥിതിക്ക് അച്ഛൻ ഒന്ന് ചോദിക്കട്ടെ ??
എന്താ അച്ഛാ ?? നിഖിൽ മാധവനെ നോക്കി :.
നീ പറഞ്ഞത് വച്ചു നോക്കിയാൽ ഹർഷന് ഹരിയുടെ അഡ്രസ് അറിയാം ..അവൻ നിനക്ക് അതിന്റെ ഡീറ്റെയിൽസ് തന്നാൽ നമുക്ക് രണ്ടാൾക്കും കൂടി അവിടെ വരെ ഒന്ന് പോയി വീട്ടുകാരെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു കൂടെ ?? അവരുടെ സാമീപ്യം കൊണ്ട് ചിലപ്പോൾ ഹരിയുടെ ഓർമ്മകൾ തിരിച്ചുവന്നാലോ ?? എന്റെ മനസ്സിൽ പ്രതീക്ഷയുണ്ട് മോനെ ??
നിഖിൽ മാധവനെ നോക്കി .. അച്ഛൻ പറയുന്നതിലും കാര്യമുണ്ട് !! പക്ഷെ അച്ഛാ ഓർമ്മ നഷ്ടപെട്ട ഒരു മകനെ അല്ലെങ്കിൽ ഭർത്താവിനെ ഏറ്റെടുക്കാൻ അവർ കൂട്ടാക്കുമോ ??
അതിന് ഹരിയെക്കൊണ്ട് നമ്മൾ അവിടെ പോകുന്നില്ല !! അയാൾ ഇവിടെ നിൽക്കട്ടെ !! ഉമ പൊന്നുപോലെ നോക്കിക്കോളും .. എനിക്ക് നാട്ടിൽ പോകേണ്ട ആവശ്യം ഉണ്ട് മോനെ .. നമുക്ക് രണ്ടാൾക്കും കൂടെ പോകാം ..
മ്മ് ..നിഖിൽ സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടി ..
എന്നാൽ സമയം കളയാതെ നീ ഹർഷനോട് ഹരിയുടെ മേൽവിലാസം അയച്ചു തരാൻ പറയു ..
അത് എന്റെ ഫോണിൽ തന്നെയുണ്ട് അച്ഛാ !! ഹരി ജോലി ചെയ്ത കമ്പനിയുടേതും ഉണ്ട് ,വീടിന്റെ അഡ്രസ്സും ഉണ്ട് !!
എന്നാൽ ഇനി താമസിപ്പിക്കേണ്ട !! നാളെത്തന്നെ നമുക്ക് നാട്ടിലേക്ക് തിരിക്കാം ..മാധവന് ഉത്സാഹമായി ..
മ്മ് .. നാട്ടിൽ പോകാൻ എന്താ ഒരു എനെർജി !!
അത് അല്ലേലും അങ്ങനെയല്ലേ മോനെ !! മാധവൻ ചിരിച്ചു ..
പിറ്റേന്ന് അതിരാവിലെ തന്നെ അവർ രണ്ടാളും ഹരിയുടെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു ..
മായാമയൂരം -14
യാത്രയിൽ ഉടനീളം നിഖിൽ സംസാരിച്ചിരുന്നെങ്കിലും മാധവൻ എല്ലാം മൂളി കേട്ടതല്ലാതെ ഒന്നിനും മറുപടി പറഞ്ഞില്ല .
മനസ്സ് നൂലില്ലാത്ത പട്ടം പോലെ പറക്കുന്നതായി അയാൾക്ക് തോന്നി ..
നിർമ്മല .. ഒരു സാധു ..അവൾക്ക് തന്നോട് ആരാധന ആയിരുന്നു .. ഒരിക്കലും തെറ്റുചെയ്യണമെന്ന് കരുതിയതല്ല .. അബദ്ധം പറ്റിപോയതാണ് ..
ആ രാത്രി ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല .. അച്ഛൻ സ്ഥലത്തില്ലാത്ത സമയമാണ് .. മഴയും തണുപ്പുമായാൽ പിന്നെ അമ്മക്ക് ശ്വാസംമുട്ടലും വലിവും കലാശാലാകും !! അമ്മയെ വീട്ടിൽ ഒറ്റക്കാകാൻ അമ്മാവൻ സമ്മതിക്കില്ല .. അമ്മയാണെങ്കിൽ വീട് വിട്ട് തറവാട്ടിൽ പോയി കിടക്കത്തില്ല .. പിന്നെയുള്ള പോംവഴി നിർമ്മല ആണ് .. അവൾ വീട്ടിൽ അമ്മക്ക് കൂട്ട് വന്ന് കിടക്കും .. അന്നത്തെകാലത്തൊന്നും ഇന്നത്തെപോലെ എല്ലാവീട്ടലും ഫോൺ ഒന്നുമില്ല എങ്കിലും വീട്ടിലും തറവാട്ടിലും പേരിന് ഓരോന്നുണ്ട് .. മാനത്തു മഴക്കോള് കണ്ടാൽ പിന്നെ ഭാഗ്യത്തിന് അത് പ്രവർത്തിക്കില്ല ..
നിർമ്മല വീട്ടിൽ വന്നാൽ എന്റെ മുറിയിൽ കയറി എല്ലാം പരതുന്ന സ്വഭാവം ഉണ്ട്.. വായനശാലയിൽ നിന്ന് കൊണ്ടുവരുന്ന പുസ്‌തകങ്ങൾ മുറിയിൽ സുലഭമാണ് ..
മഴയായത്കൊണ്ട് അന്നത്തെ നാടകം നടന്നില്ല .. എങ്കിലും പതിവിലും വൈകിയാണ് വീട്ടിൽ എത്തിയത് .. ബാഗിൽ വീടിന്റെ താക്കോൽ എപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നത് അമ്മയെ ബുദ്ധിമുട്ടിക്കാതെ കയറി ..
നന്നായി മദ്യപിച്ചിരുന്നു ....അല്ലെങ്കിലും നാടകം ഉള്ള ദിവസങ്ങളിൽ അത് ഒരു പതിവാണ് .. ഇന്ന് അല്പം കൂടി പോയി ..
തന്റെ മുറിയിൽ പതിവില്ലാത്ത വെളിച്ചം കണ്ടാണ് കയറിച്ചെന്നത് .. മേശയോട് ചേർന്ന് കസേരയിൽ ഇരുന്ന് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ഏതോ പുസ്‌തകം വായിച്ചികൊണ്ടിരിക്കുന്ന നിർമ്മലയെ കണ്ടപ്പോൾ മനസ്സ് വല്ലാതെ പതറിപോയിരുന്നു ..
എന്നെക്കണ്ടിട്ടിട്ട് മുറിയിൽ നിന്നും ഇറങ്ങാൻ പോയ നിർമ്മലയുടെ കൈകളിൽ പിടിച്ചു നിറുത്തി തന്നോട് ചേർത്തുനിറുത്തിയതും അതേ മദ്യാസക്തി ആയിരുന്നു ..
കുതറിമാറാൻ ശ്രമിച്ച നിർമ്മലയുടെ ചെറുത്തുനിൽപ്പ് പതിയെ തളർച്ചയിലേക്ക് വഴുതിപ്പോകുന്നതറിഞ്ഞപ്പോൾ കുറ്റബോധമൊന്നും തോന്നിയില്ല .. എല്ലാം കവർന്ന് അബോധാവസ്ഥയിലേക്ക് കൂപ്പ് കുത്തിയ ഞാൻ പിന്നീട് കുറച്ചു ദിവസങ്ങളിൽ അവളെ കണ്ടില്ല ..
അച്ഛൻ വന്നപ്പോൾ എപ്പൊഴോ അമ്മ അവൾക്ക് പനിയാണെന്നും സുഖമില്ലാത്തത് കൊണ്ട് പിന്നീട് ഇങ്ങോട്ട് വന്നില്ലെന്നും പറയുന്നത് കേട്ടു ..
അച്ഛൻ വന്ന് കയറിയത് ഉമയുടെ വിവാഹാലോചന കൊണ്ടാണ് .. അച്ഛന്റെ സംസാരത്തിൽ ഏതാണ്ട് ഉറപ്പിച്ചത് പോലെയായിരുന്നു .. ഉമയുടെ അച്ഛനും അവിടുത്തെ പേര് കേട്ട നാട്ടുപ്രമാണി ആയിരുന്നു .. എതിരൊന്നും പറഞ്ഞില്ല ..
വിവാഹം ഉറപ്പിച്ച വിവരം നിർമ്മലയുടെ വീട്ടിൽ പറയാൻ അച്ഛനോടൊപ്പം താനും വീട്ടിൽപോയപ്പോൾ തന്റെ വിവാഹ കാര്യം അറിഞ്ഞ നിർമ്മലയുടെ മുഖത്തെ ഞെട്ടലും പതർച്ചയും ഞാൻ കണ്ടില്ലെന്ന് നടിച്ചു ..ഉമയുമായുള്ള നിശ്ചയം കഴിഞ്ഞു വീട്ടിൽ വരുമ്പോഴാണ് നിർമ്മല ഗർഭിണി ആണെന്ന് അറിയുന്നത് ..
അവൾ എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ നിഷേധിച്ചു ... മഹാപരാധമാണ് താൻ ചെയ്തത് ..അഭിമാനം ചോദ്യം ചെയ്യപെടുമെന്നു തോന്നിയപ്പോൾ നിഷേധിച്ചതാണ് ..
അതോടെ അവൾ മൗനി ആയി .. പെട്ടെന്നായിരുന്നു കാര്യസ്ഥന്റെ മകൻ നാരായണനുമായി വിവാഹം ഉറപ്പിച്ചത് .. പത്താംനാൾ തന്നെ വിവാഹം കഴിഞ്ഞവൾ നാരായണനോടൊപ്പം നാട് വിട്ടു ..
അവളുടെ ഏട്ടൻ രാജനും , ശേഖരനും ഞാനും കൂട്ടുകാരായിരുന്നു .. ശേഖരന് നിർമ്മലയോട് ഒരു ചെറിയ താല്പര്യമുള്ളതായി എന്നോട് പണ്ട് സൂചിപ്പിച്ചിരുന്നു എന്നാൽ അവളുടെ വീട്ടുകാരെ ഭയന്ന് അയാൾ പറഞ്ഞില്ല ..എന്റെ വിവാഹത്തിന്റെ ഒരു വർഷം മുന്നേ അയാളുടെ അകന്ന ബന്ധത്തിലുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചു ഡൽഹിക്ക് പോയി ..
തട്ടുകടയിൽ നിന്ന് ചായയുടെ ചൂട് ഊതിക്കൊണ്ട് മാധവൻ നിഖിലിനോട് പറഞ്ഞു ..
പഴയതൊന്നും ഓർത്തു അച്ഛൻ വിഷമിക്കണ്ട !! അമ്മ ക്ഷമിച്ചില്ലേ ??അതിൽ കൂടുതൽ ഒന്നും അച്ഛൻ ഓർക്കേണ്ട ..
അച്ഛൻ പറഞ്ഞതനുസരിച്ചു നിർമ്മല ആന്റി എവിടെയാ താമസിക്കുന്നത് എന്ന് ആർക്കും അറിയില്ല അല്ലേ ??
ഇല്ല മോനെ !! അവർ വിവാഹത്തോടെ ആ വീടും നാടും ഉപേക്ഷിച്ചു പോയി .. നാരായണന്റെ അച്ഛൻ മരിച്ചപ്പോൾ എങ്ങനെയോ അറിഞ്ഞു ചടങ്ങൾ നടത്താൻ വേണ്ടി മാത്രം അയാൾ ഒറ്റക്ക് വന്നു ..
ഒരു കുമ്പസാരം പോലെ ഞാൻ നിർമ്മലയുടെ തറവാട്ടിൽ പോയി അന്ന് നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു .. അവർ എന്നെ ആട്ടി ഇറക്കി .. അന്ന് അവളുടെ അച്ഛൻ കുഴഞ്ഞു വീണതാണ് ..നിർമ്മലയുടെ വീട്ടുകാർ അവളെ ഒരുപാട് അന്വേഷിച്ചു ...കണ്ടെത്താനായില്ല ..
എല്ലാം എനിക്ക് അറിയാവുന്നതല്ലേ അച്ഛാ ?? പിന്നെ എന്തിനാണ് മനസ്സ് വിഷമിപ്പിക്കുന്നത് ?? നിഖിൽ മാധവന്റെ കൈകൾ കൂട്ടിപ്പിടിച്ചു ..
ഏയ് ഒന്നുമില്ല നമുക്ക് പോകാം .. നീ പറഞ്ഞത് പോലെ ചായ കുടിച്ചപ്പോൾ ഒന്ന് ഉഷാറായി ..
🌿🌿🌿
ഡോർ ബെൽ കേട്ട് കതക് തുറന്ന രുക്മിണി മുന്നിൽ നിൽക്കുന്ന നിർമ്മലയെ കണ്ട് ഒന്ന് അതിശയിച്ചു ..
ഹരിയുടെ ചടങ്ങുകൾക്ക് പേരിന്നെന്ന പോലെ വന്ന് മുഖം കാണിച്ചുപോയതാണ് .. മനസ്സിൽ അമർഷം തോന്നിയെങ്കിലും പുറമെ കാട്ടാതെ രുക്മിണി നിർമ്മലയെ വീട്ടിലേക്ക് ക്ഷണിച്ചു ..
ഞാൻ മോളെ ഒന്ന് കാണാൻ വന്നതാ !!
കഴിഞ്ഞ ദിവസം ശേഖരേട്ടനെ കവലയിൽ വെച്ച് കണ്ടിരുന്നു അപ്പോഴാണ് നന്ദക്ക് വിശേഷമുണ്ടെന്ന് അറിഞ്ഞത് ..
എന്നോട് ഇവിടെയുള്ളവർക്ക് വിരോധമാണെന്നു അറിയാം .. ഞാൻ ഇടക്കിടക്ക് ഇങ്ങോട്ട് വന്നാൽ പിന്നെ അച്ഛനും മോനും അതിന്റെ പേരിൽ ഇവിടെ വാരാൻ ഇടയുള്ളത്കൊണ്ട് മനപ്പൂർവ്വം വരാത്തതാണ് അല്ലാതെ മോളെ കാണാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല ..
പിന്നെ ഈ വീട്ടിൽ വന്നതിന് ശേഷമാണ് എന്റെ കുഞ്ഞു സന്തോഷവും മനഃസമാദാനവും അറിഞ്ഞു തുടങ്ങിയത് .. ആ സന്തോഷത്തിന് ആയുസ്സില്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ ഉള്ളുരുകുകയായണ് ....ഈശ്വരന്മാര്ക്ക് എന്റെ കുഞ്ഞിനെ പരീക്ഷിച്ചു മതിയായി കാണില്ല ..
നിർമ്മല സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ ഒപ്പുന്നത് കണ്ടു രുക്മിണിക്ക് അലിവ് തോന്നി ..
നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് നിർമ്മലേ !! നന്ദമോൾക്ക് ഇവിടെ ഒന്നിനും ഒരു കുറവും ഞങ്ങൾ വരുത്തില്ല .. അവൾ ഞങ്ങളുടെ മകളാണ് ..അവൾ മുറിയിലുണ്ട് .. ഇപ്പോൾ ഓൺലൈൻ ബാങ്ക് കോച്ചിങ്ങും കൂടാതെ പിഎസ്ഇക്കും നോക്കുന്നുണ്ട് ..സ്വന്തം കാലിൽ നില്കേണമെന്ന് അവൾ അതിയായി ആഗ്രഹിക്കുണ്ട് .. ഞങ്ങക്ക് അതിൽ സന്തോഷമേ ഒള്ളു ..
രുക്മിണി നിർമ്മലയെ കൊണ്ട് നന്ദയുടെ മുറിയിലേക്ക് എത്തി .. നിർമ്മലയെ കണ്ടതും നന്ദ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പതിയെ കണ്ണുകൾ നിറഞ്ഞു ..
അമ്മ !! നന്ദയുടെ വിളി തേങ്ങലായി ഉയർന്നു .:
എന്റെ മോളെ .. നിർമ്മല ചേർത്തുപിടിച്ചു .. അവർക്കും സങ്കടം സഹിക്കാനാവാതെ നിന്ന് വിതുമ്പി ..
രുക്മിണി രണ്ടാളെയും ഒന്ന് നോക്കി ..
നിങ്ങൾ രണ്ടാളും സംസാരിക്ക് ..
ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം ..
അമ്മയ്ക്കും മകൾക്കും പങ്കുവയ്ക്കാൻ ഒരുപാട് കാണും അതിനിടയിൽ താൻ നിന്നാൽ അവർക്ക് ഒരു തടസ്സമായാലോ ..
നാരങ്ങ പിഴിഞ്ഞ് വെള്ളം എടുക്കുമ്പോൾ ആണ് തൊടിയിൽ നിന്ന് ശേഖരൻ കയറി വന്നത് ..
രുക്മിണി !! കഞ്ഞിവെള്ളം ഉണ്ടെങ്കിൽ അല്പം ഉപ്പ് ചേർത്തെടുക്കാമോ !! പണിക്കാർ ചോദിച്ചു ..
പറമ്പിൽ രണ്ടു ദിവസമായി പണിക്കാർ ഉണ്ട് ..
ഇപ്പോൾ എടുക്കാം ശേഖരേട്ടാ .. ദാ ഈ നാരങ്ങ വെള്ളം കുടിക്ക് !!
നിർമ്മല വന്നിട്ടുണ്ട് !! രുക്മിണി ഒച്ച താഴ്ത്തി പറഞ്ഞു ..
ആണൊ ... എന്നിട്ടെവിടെ ??
നന്ദയുടെ മുറിയിൽ ഉണ്ട് !! ഞാൻ അവിടെ നിന്ന് അവർക്ക് ഒരു ബുദ്ധിമുട്ടാകേണ്ട എന്ന് കരുതി ..
രുക്മിണി അവർക്ക് കുടിക്കാനുള്ള വെള്ളം ഗ്ലാസ്സിലേക്ക് പകർത്തി
അമ്മേ !! എന്റെ അമ്മയെകാണണം എന്ന് ഞാൻ ഒത്തിരി കൊതിച്ചു .. പക്ഷെ എനിക്ക് അത് ഇവിടെ പറയാൻ തോന്നിയില്ല ..
മ്മ് .. തെറ്റ് അമ്മയുടെ ഭാഗത്തല്ലേ മോളെ !! അന്ന് വന്നിട്ട് പോയതല്ലേ ?? നിന്റെ അച്ഛനെയും ഏട്ടനേയും ഭയന്നിട്ടല്ല .. അവർ ഇവിടെ വന്ന് ബഹളമുണ്ടാക്കിയാലോ എന്ന് ഓർത്താണ് ഞാൻ എല്ലാം ഒഴിവാക്കിയത് ..
എനിക്ക് അമ്മയെ അറിയില്ലേ .. സാരമില്ല !!
മാസം അഞ്ചാകുന്നു അല്ലേ ?? നിർമ്മല വയറ്റിലേക്ക് നോക്കിയാണ് ചോദിച്ചത് ??
ഉവ്വ് അമ്മേ !! നന്ദ ചിരിച്ചു ..
അമ്മ ഒരു വാടക വീട് തരപ്പെടുത്താൻ നോക്കുന്നുണ്ട് എല്ലാം ശരിയായാൽ നിന്റെ പ്രസവമെടുത്തു നിന്നെയും കുഞ്ഞിനേയും നോക്കണമെന്ന് ഉണ്ട് ..
നിന്റെ അച്ഛന് പാതി മനസ്സുണ്ട് ..പക്ഷെ ആ നരിക്കാ പ്രശ്‌നം !!
അതൊന്നും ഓർത്തു അമ്മ പ്രയാസപ്പെടേണ്ട !! ഇവിടെ അച്ഛനും അമ്മയും എല്ലാം നോക്കിക്കൊള്ളും ..അവർ എന്നെ വിടുമെന്ന് തോന്നുന്നില്ല .. നല്ലവരാ അമ്മേ ... സ്നേഹമുള്ളവരാ .. പൊന്നുപോലെയാ എന്നെ നോക്കുന്നത് !!
മുറിയുടെ പുറത്തു നിന്ന രുക്മിണിക്ക് നന്ദയുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ..
അമ്മക്ക്. നിര്ബന്ധമെങ്കിൽ പ്രസവസമയം എന്റെ കൂടെ വന്ന് നിന്നാൽ മതി ..
അകത്തേക്ക് വരാമോ ?? രുക്മിണി നാരങ്ങാവെള്ളവുമായി വന്നു ..
പെട്ടെന്നാണ് മുറ്റത്തു ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടത് ..
ശേഖരൻ വന്ന് വാതിൽ തുറന്നും വണ്ടിയിൽ നിന്ന് ഇറങ്ങുന്നവരെ കണ്ട് സ്തബ്ധനായി നിന്നു ..
മായാമയൂരം -15
ശേഖരൻ അതിശയത്തോടെ കാറിൽ നിന്ന് ഇറങ്ങിയവരെ നോക്കി നിന്നു .. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ നിഖിലിനെ മനസ്സിലായില്ലെങ്കിലും മുൻസീറ്റിൽ നിന്ന് ഇറങ്ങിയ മാധവനെ തിരിച്ചറിയാൻ ഒരുപാട് നേരമൊന്നും ശേഖരന് വേണ്ടിവന്നില്ല ..
മാധവൻ ഒരുവേള ശേഖരനെ നോക്കി അമ്പരപ്പോടെ നിന്നു ..
മനസ്സിൽ ആരെ തിരഞ്ഞുകണ്ടുപിടിക്കണം എന്ന് ആഗ്രഹിച്ചോ അയാളെ ഈശ്വരനായിട്ട് മുന്നിൽ എത്തിച്ചിരിക്കുന്നു .. അപ്പോൾ ഹരി !! ഹരി ശേഖരന്റെ മകനാകുമോ ??
മാധവൻ ആ നിൽപ്പ് തന്നെ തുടർന്നു ..
ഹായ് അങ്കിൾ !! ഇത് Mr ഹരിയുടെ വീടല്ലേ ??
ഉവ്വ് ... മോൻ ഏതാ ?? മാധവനെ നോക്കിയാണ് ശേഖരൻ അത് ചോദിച്ചത് ..
എന്റെ പേര് നിഖിൽ ഇത് എന്റെ അച്ഛൻ മാധവൻ .. ഞങ്ങൾ മൈസൂരിൽ നിന്നാണ് വരുന്നത് ...
ശേഖരൻ മാധവനെ ഒന്ന് കനപ്പിച്ചു നോക്കി ... ശേഷം മുറ്റത്തേക്ക് ഇറങ്ങി അയാൾക്ക് അരികിലേക്ക് ചെന്നു ..
എന്താടോ ?? എന്നെ തനിക്ക് മനസ്സിലായില്ലേ ?? അതോ മനസ്സിലായിട്ടും ഇല്ലന്ന് നടിച്ചു നിൽക്കുവാണോ??
ശേഖരന്റെ ചോദ്യം കേട്ട് നിഖിൽ നെറ്റി ചുളിച്ചു ...
അച്ഛാ !! നിങ്ങൾ പരിചയക്കാരാണോ ??
മാധവൻ നിഖിലിനെ നോക്കി "അതെ" എന്ന അർത്ഥത്തിൽ തലയാട്ടി ...
ഇതാ നിഖിൽ ഞാൻ പറഞ്ഞിട്ടുള്ള ശേഖരൻ !!
ഓഹ് ഗോഡ് !! റിയലി ?? വിശ്വസം വരാത്തത് പോലെ നിഖിൽ രണ്ടാളെയും മാറി മാറി നോക്കി ..
ഹാവൂ ... ആശ്വാസമായി അങ്കിൾ .. അച്ഛനാണെങ്കിൽ അങ്കിളിനെ തേടി കണ്ടുപിടിക്കണം എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് .. വന്നത് മറ്റൊരു ആവശ്യത്തിനാണേലും ഇങ്ങനെയൊരു മീറ്റ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ..
എന്നാൽ ശേഖരന്റെ മനസ്സ് കലുഷിതമായിരുന്നു .. മാധവനെ കണ്ടത് സന്തോഷമാണെങ്കിലും ഇപ്പോൾ ഇയാൾ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് അയാൾക്ക് തോന്നി ..നിർമ്മല തന്നെയാണ് കാരണം !! അവർ നന്ദയോടൊപ്പം മുറിയിൽ ഉണ്ട് .. ഇവർ പരസ്പരം കണ്ടാൽ ?? നന്ദ ഇയാളുടെ മകളാണെന്ന് അറിഞ്ഞാൽ ?? ഈശ്വരാ !! ഇനി നീയേ തുണ !!
രണ്ടാളും അവിടെത്തന്നെ നിൽക്കാതെ കയറിവരു !! ശേഖരൻ വീട്ടിലേക്ക് ക്ഷണിച്ചു ..
സ്വീകരണമുറിയിൽ ഇരുന്ന നിഖിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു .. അവിടെ അവരുടെ കുടുംബചിത്രങ്ങൾ കണ്ടു .. പ്രസന്നതയോടെ നിൽക്കുന്ന ഹരിയും ഒപ്പം സിന്ദൂരമണിഞ്ഞു നിൽക്കുന്ന ഐശ്വര്യം തുളുമ്പി നിൽക്കുന്ന നന്ദയുടെയും ഫോട്ടോ കണ്ടതും നിഖിൽ പതിയെ എഴുന്നേറ്റു .. അതെ !! ഹരി പറഞ്ഞുതന്ന അതേ കണ്ണുകൾ അതേ രൂപം !! അപ്പോൾ ഹരി ഓർത്തെടുക്കാൻ ശ്രമിച്ചത് അയാളുടെ ജീവന്റെ പതിയെ തന്നെയാണ് !! നിഖിലിന്റെ ചുണ്ടിൽ ഒരു ചിരി മിന്നി ..
മോന് ഞങ്ങളുടെ ഹരിയെ അറിയുമോ ?? ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്ന നിഖിലിനോട് ശേഖരൻ ചോദിച്ചു ..
ഉവ്വ് .. അറിയും അങ്കിൾ ..
അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല !!! ആക്സിഡന്റ് ആരുന്നു ..മൂന്ന് മാസങ്ങൾക്ക് മുൻപ് .. ശേഖരന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല ..
നിഖിൽ ശേഖരന് നേരെ തിരിഞ്ഞു !! അങ്കിൾ ..അങ്കിളിന് ഈശ്വരനിൽ വിശ്വാസമുണ്ടോ ??
ശേഖരൻ നിഖിലിനെ നോക്കി ??
എനിക്ക് അത് തീരെ ഇല്ലായിരുന്നു .. ഏതോ കാരണത്തിന്റെ പുറത്തു ഉപേക്ഷിക്കപെട്ട ഒരു ബാല്യമായിരുന്നു എന്റേത് ... St ജോസഫ് ഓർഫനേജിൽ എന്നെപോലെ ഒരുപാട് ബാല്യങ്ങൾ ഉണ്ടായിരുന്നു .. ആർക്ക് ജനിച്ചതെന്ന് അറിയില്ലെങ്കിലും പ്രാർത്ഥനയും ബൈബിൾ വായനയും അവിടെ കൃത്യമായി ആചരിച്ചുപോന്നിരുന്നു .. ഇപ്പോഴും ഞാൻ ദൈവങ്ങളോട് ചോദിച്ച ഒരു ചോദ്യമുണ്ട് .. നീ കരുണയുള്ള ദൈവമാണെങ്കിൽ എന്റെ മാതാപിതാക്കൾക്ക് എന്തെ എന്നോട് കരുണ തോന്നിയില്ല !! നിർദാക്ഷണ്യം ഇവിടേക്ക് എറിയപെട്ടു എന്ന് !! മനസ്സുകൊണ്ട് ഞാൻ ദൈവത്തെ വെറുത്തിരുന്നു .. പലരും അവരുടെ കുഞ്ഞുങ്ങളുടെ ബർത്ഡേയ് വന്ന് അവിടെ ആഘോഷിക്കുമ്പോൾ ഞങ്ങളുടെ മനസ്സ് നീറും !! ഞങ്ങളുടെ ബർത്ഡേയ് എന്ന് പറയുന്നത് ഞങ്ങളെ ആ ഓർഫനേജുകാർക്ക് കിട്ടിയ ഡേറ്റ് ആണ് ..
പിന്നീട് എപ്പോഴാണ് ദൈവവിശ്വാസി ആയത് എന്ന് ചോദിച്ചാൽ ദേ ഈ ഇരിക്കുന്ന എന്റെ അച്ഛൻറെയും അമ്മയുടെയും മകനായി എനിക്ക് പുനർജൻമം കിട്ടിയതോടെയാണ് ..
ഓഹ് .. അപ്പോൾ ഇതാണ് മാധവന്റെ വളർത്തുമകൻ !! ശേഖരൻ ഊഹിച്ചു ..
ഹരിയെ എനിക്ക് എങ്ങനെ അറിയാമെന്ന് ചോദിച്ചില്ലേ ??
ഞങ്ങൾ വരുന്നത് ഹരിയുടെ അടുത്തുനിന്നാണ് !!
ശേഖരൻ നടുങ്ങിത്തരിച്ചു നിന്നു ..
ഹരി ഞങ്ങളുടെ വീട്ടിൽ ഉണ്ട് ..
നിഖിലിന്റെ വെളിപ്പെടുത്തൽ കേട്ടാണ് രുക്മിണി ഇറങ്ങി വന്നത് ..
എന്താ ?? എന്താ മോൻ പറഞ്ഞത് ?? എന്റെ ഹരികുട്ടൻ !! അവൻ ജീവനോടെ ?? ഈശ്വരാ ... ഒരു തളർച്ചയോടെ അവർ നിഖിലിന്റെ നെഞ്ചിലേക്ക് ചാഞ്ഞു .
അത് ഒരു അമ്മയുടെ നൊമ്പരം കലർന്ന ഗദ്ഗദം ആണെന്ന ഉൾവിളിയോടെ നിഖിൽ അവരെ ചേർത്തുപിടിച്ചു ..
അതേ അമ്മേ !! ഞാൻ പറഞ്ഞത് സത്യമാണ് !! ഹരി ഞങ്ങളുടെ വീട്ടിലുണ്ട് .. ആക്സിഡന്റ് ആയ ഹരിയെ കൊണ്ടുവന്നത് ഞാൻ ജോലി ചെയുന്ന ആശുപത്രിയിലാണ് !! ന്യൂറോളജി ഡോക്ടറായ എന്റെ പരിചരണത്തിലായിരുന്നു ഹരി ..
ശേഖരൻ വിശ്വസിക്കാനാകാതെ മാധവനെ നോക്കി !!മാധവൻ നിഖിൽ പറഞ്ഞത് ശെരിയാണെന്ന അർത്ഥത്തിൽ തലയാട്ടി ..
ഇപ്പോൾ കുറച്ചു ദിവസമായി മൈസൂരെ ഞങ്ങളുടെ വീട്ടിലാണ് !!
എന്നിട്ട് എന്റെ മോൻ എന്തേ നിങ്ങളുടെ കൂടെ വരാഞ്ഞത് ?? രുക്മിണി സംശയത്തോടെ ചോദിച്ചു ..
അവിടെയാണ് അമ്മേ ഒരു കുഴപ്പം ഉള്ളത് ??
ശേഖരനും രുക്മിണിയും നിഖിലിനെ നോക്കി ..
..
ഒരു മൗനത്തിന് ശേഷം നിഖിൽ തുടർന്നു ..
ഹരിയുടെ ഓർമ്മക്ക് ഒരു മങ്ങലേറ്റിട്ടുണ്ട് !!
ഈശ്വരാ ... രുക്മിണി ഒന്ന് തേങ്ങി ..
പക്ഷെ നൂറുശതമാനം അത് തിരികെ കിട്ടുമെന്ന വിശ്വാസം ഒരു ഡോക്ടർ എന്ന നിലക്ക് എനിക്കുണ്ട് ..
ഹരിയുടെ മനസ്സിൽ പതിഞ്ഞ ഒരുപാട് ചിത്രങ്ങൾ ഞാൻ പകർത്തി ..
അതിൽ ഈ വീടുണ്ട് , നിങ്ങൾ ഉണ്ട് , പിന്നെ അയാളുടെ സ്വന്തം ... ദേ ഈ പെൺകുട്ടിയും ഉണ്ട് .. നിഖിൽ ഫോണിൽ സേവ് ചെയ്തിരുന്ന ഫോട്ടോ എടുത്തു കാണിച്ചു ..
നന്ദയുടെ പൂർത്തിയാക്കാത്ത ഒരു ക്യാൻവാസ് കണ്ടതും ശേഖരനും രുക്മിണിയും ഒന്ന് പതിയെ ചിരിച്ചു .. മോൻ പറഞ്ഞത് നേരാണ് എന്റെ മോന്റെ ഓർമ്മക്ക് എത്ര മങ്ങൽ ഇട്ടാലും .. ഇവളെ മറക്കാൻ അവന് കഴിയില്ല ..
അവന്റെ ജീവന്റെ പാതിയാണ് ഇവൾ ... ഞങ്ങളുടെ നന്ദ മോള് !!
മോൻ നിൽക്ക് ഈ സന്തോഷ വാർത്ത മോനിൽനിന്ന് തന്നെ അവൾ അറിയണം ..
മോളേ നന്ദേ ... നന്ദാ മോളേ !! ഇങ്ങോട്ട് ഒന്ന് വന്നേ .. മോളെകാണാൻ ആരൊക്കെയാണ് വന്നതെന്ന് നോക്കിക്കേ !!
രുക്മിണി സന്തോഷമടക്കാൻ വയ്യാതെ വിളിച്ചപ്പോൾ .. ശേഖരൻ നടുക്കത്തോടെ നിന്നു ..
നന്ദ പതിയെ ഇറങ്ങി വരുന്നത് ശേഖരൻ കണ്ടു പിന്നാലെ നിർമ്മലയും ... ശേഖരന്റെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി ..
മായാമയൂരം -16
നന്ദ പതിയെ ഇറങ്ങി വരുന്നത് ശേഖരൻ കണ്ടു ...പിന്നാലെ നിർമ്മലയും ... ശേഖരന്റെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി ..
നന്ദാ ... മോളെ !! നമുക്ക് ഭാഗ്യമുണ്ട് കുട്ടി !! നിന്റെ താലിഭാഗ്യം നഷ്ടപെട്ടിട്ടില്ല .. രുക്മിണി പറയുന്നത് കേട്ടത് നന്ദ നെറ്റി ചുളിച്ചു
എന്താ അമ്മേ !! ഇവരൊക്കെ ?? ആരാണ് ...നന്ദ മാധവനെയും നിഖിലിനെയും നോക്കി ..
മാധവൻ സ്‌തബ്ധനായി നിൽക്കുകയാണ് .. അയാളുടെ നോട്ടം മുഴുവൻ നന്ദയുടെ പിന്നാലെ വന്ന നിർമ്മലയിലാണ് ... നിർമ്മലയുടെ അവസ്ഥയും മറിച്ചായിരുന്നില്ല ..
നിർമ്മല ശേഖരനെ നോക്കിയപ്പോൾ അയാൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചു ..
മോളെ ഇവര് മൈസൂരിൽ നിന്ന് വരുവാ ..നമ്മുടെ ഹരി ജീവനോടെയുണ്ടെന്ന് ഇവരുടെ വീട്ടിൽ !! രുക്മിണിയുടെ വെളിപ്പെടുത്തൽ കേട്ട് ശിലപോലെ നന്ദ നിന്നു !!
അച്ഛാ ...വിശ്വാസം വരാത്തത് പോലെ നന്ദ ശേഖരനെ വിളിച്ചു ..
അതെ മോളെ !! ഇവർ പറഞ്ഞത് കേട്ട് ഞങ്ങളും അതിശയിച്ചു നിൽകുവാ .. അത്ഭുതമെന്നോ ദൈവാനുഗ്രഹമെന്നോ എന്ത് വേണേലും പറയാം !! ഇവർക്ക് ഇത്രെയും ദൂരം യാത്ര ചെയ്ത് ഇവിടെ വന്ന് കള്ളം പറയേണ്ട കാര്യമില്ലല്ലോ മോളെ ..ശേഖരൻ നന്ദയെ നോക്കി ..
ഹരിയേട്ടൻ ... എന്റെ ഹരിയേട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ ?? നന്ദ നിഖിലിനെ നോക്കി ..
കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിക്കി നന്ദ ചോദിക്കുമ്പോൾ നിഖിലിന് എന്ത് മറുപടി കൊടുക്കണമെന്ന് ശങ്കയോടെ നിന്നു ..അപ്പോഴാണ് നിഖിൽ ശ്രദ്ധിച്ചത് ...അവർ ഗർഭിണിയാണെന്ന് !! നിഖിൽ ഒന്ന് ചിരിച്ചു ..
പെങ്ങൾ പരിഭ്രമിക്കേണ്ടതായി ഒന്നുമില്ല .. ആക്സിഡന്റ് ഉണ്ടായതിന്റെ ഒരു ഷോക്ക് ഉണ്ട് .. അത് നിങ്ങളെയൊക്കെ നേരിൽ കാണുമ്പോൾ നേരയാകും ... ഹരിയെ എന്റെ അടുക്കൽ കിട്ടിയപ്പോൾ മുതൽ എനിക്ക് അയാളോട് ഒരു സഹോദരനോടുള്ളപോലെ അടുപ്പമാണ് .. അതാണ് ഞാൻ "പെങ്ങൾ" എന്ന് വിളിച്ചത് ..
അതിനെന്താ !! സന്തോഷമേ ഒള്ളു .. എന്നെ നന്ദ എന്ന് ഡോക്ടറിന് വിളിക്കാം ..
നന്ദ നിർമ്മലക്ക് നേരെ തിരിഞ്ഞു ... ഞാൻ അത്ര ഭാഗ്യമില്ലാത്ത കുട്ടിയല്ല അമ്മേ .. കുറച്ചു മനസ്സ് കലങ്ങിയെങ്കിലും ഇപ്പോൾ ഹരിയേട്ടൻ ജീവനോടെയുണ്ടെന്ന് പറയുന്നത് അമ്മ കേട്ടില്ലേ !! ഈശ്വരൻ അങ്ങനെ കൈവിടില്ല !! എനിക്ക് ഉറപ്പാണ് ഹരിയേട്ടന് അങ്ങനെയൊന്നും നമ്മളെയൊന്നും വിട്ടുപോകാൻ കഴിയില്ലെന്ന് ..
നിർമ്മല നന്ദയുടെ കവിളിൽ തലോടി ... ആരും ഭാഗ്യമില്ലാത്തവരായി ജീവിക്കാതിരിക്കട്ടെ മോളെ !! അതാ ഈ അമ്മയുടെ ഏറ്റവും വലിയ പ്രാർത്ഥന ..
മാധവൻ നിർമ്മലയെ തന്നെ നോക്കുകയാണ് .. ഈ കുട്ടി നിർമ്മലയെ അമ്മ എന്ന് വിളിക്കണമെങ്കിൽ അപ്പോൾ .. ഇവൾ.. ഇവളാണോ എന്റെ മകൾ?? മാധവൻ നന്ദയെ നോക്കുന്നത് കണ്ട് നിർമ്മലക്ക് പരവേശം തോന്നി ..
ശേഖരേട്ടാ.. രുക്മിണി ഞാൻ ഇറങ്ങുന്നു ... ഇടക്ക് വരാം .. പിന്നെ നന്ദമോളോട് ഞാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് .. അവൾ സൗകര്യം പോലെ അത് നിങ്ങളെ അറിയിക്കും ..
നിർമ്മല വീട്ടിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങിയതും .. മാധവൻ പിന്നിൽ നിന്ന് വിളിച്ചു ...
നിർമ്മലേ ....
നിർമ്മല യാന്ത്രികമായി നിന്നു .. തിരിഞ്ഞു നോക്കിയില്ല ..
നിഖിൽ ഞെട്ടലോടെ മാധവനെ നോക്കി !! അച്ഛൻ പറഞ്ഞ നിർമ്മല ഇവരാണോ ?? ദൈവമേ ഇത് എന്തൊരു അത്ഭുതം?? എല്ലാം ഒരു കുടകീഴിൽ വന്ന് നില്കുന്നത്പോലെ ആണല്ലോ കാര്യങ്ങൾ !!
നിർമ്മലേ ...ഞങ്ങളുടെ ഈ വരവ് ഹരിയുടെ കാര്യം പറയാൻ മാത്രമല്ല .. ശേഖരനെ കണ്ടെത്താൻ ആയിരുന്നു .. ശേഖരൻ വഴി നിന്റെ വിവരങ്ങളും ..
നന്ദ ഒന്നും മനസ്സിലാവാതെ നിന്നു ..
നിർമ്മല കോപമടക്കാൻ കഴിയാതെ മാധവന് നേരെ തിരിഞ്ഞു ..
നിങ്ങൾ ... നിങ്ങൾ എന്നെ എന്തിന് അന്വേഷിക്കണം ?? ഞാൻ നിങ്ങളുടെ ആരാണ് ?? ഒരു ബന്ധത്തിന്റെയും പഴയ കഥകളുമായി എന്റെ മുന്നിൽ വന്ന് നിൽക്കേണ്ട !! അതിനുള്ള അർഹത തനിക്കില്ല !!അന്വേഷിക്കുന്നു പോലും .. കാലിലെ ചെരുപ്പൂരി അടിക്കാൻ ആണ് തോന്നുന്നത് .. നെറികെട്ടവൻ !!!
അമ്മേ ... അമ്മ എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത് ?? അമ്മ ഇങ്ങനെയൊന്നും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല !! അമ്മക്ക് എന്താണ് പറ്റിയത് ..
നന്ദ മുന്നോട്ട് നടന്ന് നിർമ്മലയുടെ അടുക്കലേക്ക് പോകാൻ ഒരുങ്ങിയതും ശേഖരൻ നന്ദയുടെ കയ്യിൽ പിടിച്ചു ..
നന്ദ ശേഖരനെ നോക്കി .. എന്താ അച്ഛാ ഇതൊക്കെ ?? നിറകണ്ണുകളോടെ നന്ദ ശേഖരനെ നോക്കി ..
ചില ചോദ്യങ്ങൾക്ക് ഉത്തരം തരാൻ കഴിയില്ല മോളെ !! അതുപോലെയാണ് ജീവിതത്തിലെ പല ഘട്ടങ്ങളും !! സന്തോഷമായാലും, സങ്കർഷമാണെലും നമ്മൾ അഭിമുകീകരിച്ചേ പറ്റൂ ..
കർമ്മം കൊണ്ട് നിന്റെ അച്ഛൻ നാരായണൻ ആണെങ്കിൽ ജന്മം കൊണ്ട് അത് ഈ നിൽക്കുന്ന മാധവനാണ് !! ശേഖരൻ ശാന്തത കൈവിടാത്ത അത് പറയുമോൾ സ്വീകരണമുറിയിൽ നിശബ്ദത പടർന്നു ..
നിഖിലിന് കരയണോ, ചിരിക്കണോ എന്ന് അറിയാൻ വയ്യാതെ മാധവന്റെ തോളിൽ കൈകൾ അമർത്തി
നന്ദ നിർമ്മലയെ നോക്കി ... ഒന്നും മിണ്ടുന്നില്ല .. ശില കണക്കിനെ നില്കുന്നു .. കണ്ണുകൾ നിറയുന്നുണ്ട് .. പക്ഷെ ഉള്ളിൽ കനൽ എരിയുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി ..
നന്ദ മാധവനെ ശാന്തതയോടെ നോക്കി !!
ജന്മം നല്കാൻ ആർക്കും കഴിയും .. പക്ഷെ ഇത് എന്റെ കുഞ്ഞാണെന്ന് ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ പറയുമ്പോൾ ആണ് ഒരു അച്ഛൻ ജന്മം കൊള്ളുന്നത് ..
അതുപോലെ തന്നെയാണ് അമ്മ!! അവർ മക്കളോട് ആരെ ചൂണ്ടിയാണ് അച്ഛൻ എന്ന് കാണിച്ചുകൊടുക്കുന്നത് ആ കുഞ്ഞിന് അയാളാണ് അച്ഛൻ .. അയാൾ എത്ര ദുഷ്ടനാണെലും നീചൻ ആണേലും .. ആ കുഞ്ഞിന്റെ മനസ്സിൽ അയാൾക്ക് ഒരു സ്ഥാനമുണ്ട് ..
എന്റെ അമ്മ എനിക്ക് ചൂണ്ടികാണിച്ചു തന്ന ഒരു മനുഷ്യനുണ്ട് .. നിങ്ങളുടെ അന്തസ്സിനും സ്റ്റാറ്റസിനും ഒന്നും കൊള്ളാത്ത ഒരാളാണ് .. ഇന്നുവരെ എന്നോട് സ്നേഹത്തോടെ മാത്രം നോക്കിട്ടിട്ടുള്ള ഒരു മനുഷ്യൻ .. എന്റെ അച്ഛാ എന്നൊരു വിളിക്ക് വേണ്ടി കൊതിച്ചപ്പോൾ എല്ലാം ഞാൻ മുഖം തിരിച്ചിട്ടേ ഒള്ളു .. എന്തുകൊണ്ടാണെന്ന് അറിയുമോ ?? ഓർമ്മവെച്ച കാലം മുതൽ ചുറ്റും മുഴങ്ങി കേട്ടത് എന്റെ അമ്മ എന്നെ പിഴച്ചുപെറ്റതാണ് എന്നും അച്ഛൻ എന്ന് പറയുന്ന ആ മനുഷ്യൻ വെറും ഒരു കാവൽക്കാരൻ മാത്രമാണെന്ന് എന്നുമാണ് ..അങ്ങനെയുള്ളപ്പോൾ എങ്ങനെ എനിക്ക് സ്നേഹം തോന്നും !!
വെറുപ്പായിരുന്നു എല്ലാത്തിനോടും !! ആ വെറുപ്പ് ആണ് ആ മനുഷ്യനോടും ഞാൻ പ്രകടിപ്പിച്ചത് !! നന്ദ നിന്ന് കിതച്ചപ്പോൾ നിർമ്മല ഓടിച്ചെന്ന് നന്ദയെ ചേർത്തുപിടിച്ചു ..
നന്ദ മാധവന് നേരെ തിരിഞ്ഞു !! എനിക്ക് ആരുടെയും മനസ്സ് വിഷമിപ്പിക്കണം എന്നില്ല ..ഇന്നേ ദിവസം എന്നെത്തേടി ഒരു വല്യ സന്തോഷ് വർത്തയുമായിട്ടല്ലേ നിങ്ങൾ രണ്ടാളും വന്നത് .. ഒരുപാട് സന്തോഷം ..നന്ദ പതിയെ ചിരിക്കാൻ ശ്രമിച്ചു ..
ഒരപേക്ഷ മാത്രമേ എനിക്ക് എല്ലാവരോടും ഒള്ളു !! ഒരുപാട് അപമാനവും യാതനകളും സഹിച്ചതാണ് എന്റെ അമ്മ .. ഇനിയെങ്കിലും അവരോട് അല്പം കരുണ കാണിക്കണം .. ദയവായി ഉപദ്രവിക്കരുത് .. നന്ദ മാധവന് നേരെ കൂപ്പുകൈകളോടെ നിന്നു ..
മാധവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചുവെങ്കിലും കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു ..
തെറ്റ് ചെയ്തവൻ ആണ് ഞാൻ , നീതീകരിക്കാൻ കഴിയാത്ത തെറ്റ് .. പറ്റിപോയ അബദ്ധം ഏറ്റെടുക്കാൻ മനസ്സ് അനുവദിച്ചില്ല ..നിർമ്മല അനുഭവിച്ച വേദനകൾക്ക് ഈശ്വരൻ മറ്റൊരർത്ഥത്തിൽ ഞങ്ങളെ ശിക്ഷിച്ചു എനിക്കും ഉമക്കും ലാളിക്കാൻ ഒരു കുഞ്ഞിനെ തന്നില്ല .. നിഖിലിന്റെ ഉള്ളം വിങ്ങിയെങ്കിലും പുറത്തു പ്രകടിപ്പിച്ചില്ല ..
നന്ദ പതർച്ചയോടെ നിന്നു ..
ഉമയുടെ മനോനില തെറ്റിപോകുമെന്ന് തോന്നിയപ്പോളാണ് അനാഥാലയങ്ങൾ സന്ദർശിച്ചു തുടങ്ങിയത് .. അവിടെനിന്ന് ഞങ്ങൾക്ക് കിട്ടിയ പൊന്നോമനയാണ് ഇവൻ !! നിഖിലിനെ ചേർത്തുപിടിച്ചു മാധവൻ പറഞ്ഞു .. മോള് പറഞ്ഞത് പോലെ ജൻമം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഞാൻ ഇവന്റെ അച്ഛനായത് ..
എന്നേക്കാൾ കൂടുതൽ എന്റെ രക്തത്തിൽ ഉണ്ടായ കുഞ്ഞിനെ കാണാൻ കൊതിക്കുന്നത് എന്റെ ഉമയാണ് ഒപ്പം ഒരു സഹോദരനെയോ സഹോദരിയെയോ കിട്ടുന്ന ആവേശത്തിൽ ഇവനും !!
മോള് എന്നെ "അച്ഛാ" എന്ന് വിളിക്കേണ്ട !! ആ വിളിക്ക് മോള് പറഞ്ഞത് പോലെ എനിക്ക് യോഗ്യത ഇല്ല .. പക്ഷെ ഹരിയെ കൂട്ടാൻ മോള് കൂടി വരുമ്പോൾ അവിടെ എന്റെ ഉമ കാണും ..
വിരോധമില്ലെങ്കിൽ ഒരിക്കൽ .. ഒരിക്കൽ മാത്രം അവളെ മോള് ഒന്ന് "അമ്മേ" എന്ന് വിളിക്കണം .. ഞാൻ ചെയ്തുകൂട്ടിയ എല്ലാ തെറ്റുകൾക്കും മാപ്പ് തന്ന് എന്നെ ചേർത്തുനിറുത്തിയ ഒരു സാധുവാണ് അവൾ !!
മാധവൻ നിർമ്മലക്ക് നേരെ തിരിഞ്ഞു .. നിന്നെ ഞാൻ ഒരുപാട് തേടി അലഞ്ഞു .. ഈ കാലിൽ തൊട്ട് മാപ്പ് ചോദിക്കാനായിട്ട് തന്നെ !! ഒരുപക്ഷെ നിന്നെ വിഷമിച്ചതിനൊക്കെയുള്ള കൂലി ദൈവം എനിക്ക് കരുതി വെച്ചത് ഇങ്ങനെയാകും ..
എല്ലാത്തിനും എനിക്ക് മാപ്പ് തരണം നിർമ്മലേ .. മാധവൻ കുനിഞ്ഞു നിർമ്മലയുടെ കാലിൽ തൊടാൻ പോയതും ..
അരുത് !! നിർമ്മല നിലവിളിച്ചുകൊണ്ട് പിന്നോട്ട് മാറി .. മാധവന്റെ ശരീരം കുഴഞ്ഞു നിലത്തേക്ക് വീണിരുന്നു !!!
അയ്യോ അച്ഛാ ... നിഖിൽ പരിഭ്രാന്തിയോടെ നിലവിളിച്ചു ...
മായാമയൂരം -17
അച്ഛാ !! നിഖിൽ മാധവനെ വിളിച്ചു ..
തളർച്ചയോടെ മാധവൻ കണ്ണുകൾ തുറന്നു !!
ഞാൻ ... ഞാൻ ഇത് എവിടെയാ മോനെ !!
അച്ഛാ അധികം സ്‌ട്രെയിൻ ചെയ്യണ്ട !! ഇത് ആശുപത്രിയാണ് .. അച്ഛന് ഒരു ചെറിയ നെഞ്ചുവേദന ഉണ്ടായി .. അപ്പോൾ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നു .. പേടിക്കാനൊന്നും ഇല്ല .. അവര് ഒബ്സെർവഷനിൽ കിടത്തിയിരിക്കുകയാണ് .. നിഖിൽ മാധവനെ സമാധാനിപ്പിച്ചു ..
മോനെ .. എനിക്ക് ഒന്ന് നന്ദമോളെ കാണണം .. ഒരിക്കൽകൂടി കണ്ടാൽ മതി .. ഇനി ആരെയും വിഷമിപ്പിക്കാൻ നമുക്ക് ഇങ്ങോട്ട് വരേണ്ട .. ഉമയോട് നന്ദമോളെയും നിർമ്മലയെയും കണ്ട കാര്യം പറയേണ്ട .. നിഖിൽ തലകുനിച്ചു നിന്നു ..
അച്ഛാ !! എന്നോട് ക്ഷമിക്കണം .. അമ്മയോട് ഞാൻ ഒന്നും മറച്ചുവെച്ചില്ല !! അമ്മ യാത്ര തിരിച്ചിട്ടുണ്ട് ഒപ്പം ഹരിയും ഉണ്ട് .. ഈ അവസ്ഥയിൽ അച്ഛന് ദൂരയാത്ര ചെയ്യാൻ കഴിയില്ലല്ലോ ?? പിന്നെ നന്ദ ... അവർക്ക് നല്ല വിഷമം ഉണ്ട് അച്ഛനെ ഫേസ് ചെയ്യാനുള്ള വിഷമത്തിൽ ആള് പുറത്തു കാത്തു നിൽപ്പുണ്ട്,.. ഞാൻ വിളിക്കട്ടെ ..
മാധവൻ തലയാട്ടി .. ഞാൻ വിളിക്കാം പക്ഷെ അച്ഛൻ എനിക്ക് വാക്ക് താ വെറുതെ വിഷമിക്കുവോ സ്‌ട്രെയിൻ ചേയ്യുവോ ചെയ്യില്ല എന്ന് ..
നന്ദക്ക് എല്ലാരും ഉണ്ട് ... എനിക്ക് അച്ഛനും അമ്മയുമെ ഒള്ളു കേട്ടോ !! തമാശപോലെ പറഞ്ഞെങ്കിലും നിഖിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ..
മാധവൻ നിഖിലിന്റെ കൈയിൽ മുറുകെ പിടിച്ചു .. നീ എന്നെ സ്നേഹിക്കുന്നത്പോലെ ആഗ്രഹിക്കുന്നത്പോലെ ഒരിക്കലും നന്ദക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ല കാരണം അവൾ വ്യക്തമാക്കി കഴിഞ്ഞു .. ആരൊക്കെ വന്നാലും പോയാലും നീ കഴിഞ്ഞേ ഞങ്ങൾക്ക് അരുമൊള്ളൂ മോനേ !!
നിഖിൽ മാധവന്റെ നിറുകയിൽ ചുണ്ടമർത്തിയ ശേഷം കണ്ണുകൾ തുടച്ചു മുറിയുടെ പുറത്തേക്ക് ഇറങ്ങി ..
അവിടെ എല്ലാവരും കാത്തുനിൽപ്പുണ്ടായിരുന്നു
നിഖിൽ നന്ദയുടെ അരികിലേക്ക് പോയി ..അച്ഛൻ അന്വേഷിക്കുന്നു !!വിരോധമില്ലെങ്കിൽ പോയി കാണാം ..
നന്ദ കലങ്ങിയ കണ്ണുകളോടെ നിഖിലിനെ നോക്കി !!
നന്ദക്ക് ഒരുപക്ഷെ അച്ഛനെ വേണ്ടായിരിക്കും !! അച്ഛനെ ഞാൻ ന്യായികരിക്കാൻ ആഗ്രഹിക്കുന്നുമില്ല.. ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം എന്റെ അച്ഛനെ !! കണ്ട നാൾ മുതൽ ഉരുകുന്ന മനസ്സുമായി ജീവിക്കുന്ന ഒരു സാധുവാണ് അദ്ദേഹം !! നിനക്ക് കരുതിവെച്ച സ്നേഹത്തിന്റെ ഒരംശം മാത്രമേ ഞാൻ പങ്കിട്ടിയൊള്ളു .. അതൊരു കടലാണ് നന്ദേ !! നിനക്ക് മനസ്സിലാകില്ല ..
ആരെയും കുറ്റപ്പടുത്താൻ ഞാനില്ല .. ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത എന്റെ അച്ഛന്റെ ഹൃദയം നിലച്ചുപോകാൻ വേണ്ടി മാത്രം നൊമ്പരം ഉണ്ടായെങ്കിൽ അത് നന്ദയുടെ തീക്ഷ്ണമായ വാക്കുകൾ കൊണ്ടുണ്ടാക്കിയ മുറിവുകളാണ് ..
അച്ഛന് ഒന്ന് കാണണം എന്ന് പറഞ്ഞു ....മനസ്സുണ്ടെങ്കില് പോയികാണാം .. ഒരപേക്ഷ മാത്രം .. അച്ഛനെ വിഷമിപ്പിക്കുന്നത് ഒന്നും പറയരുത് !!
നിഖിൽ നന്ദയെ ഒന്ന് നോക്കി !!
നിഖിലിന് പറയാൻ ഉള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെങ്കിൽ ഒന്ന് ഞാൻ ചോദിച്ചോട്ടേ !! നിഖിലിന്റെ ജീവിതം ഇപ്പോൾ എങ്ങനെയായെങ്കിൽ അത് ആ അച്ഛന്റെയും അമ്മയുടെയും നല്ല മനസിന്റെയും നന്മയുടെയും അടയാളം ആണ് .. എന്നാൽ ആരും ഏറ്റെടുക്കാൻ ഇല്ലാതെ വളർന്ന അനാഥാലയത്തിൽ തുടരുമ്പോൾ ഉള്ള അവസ്ഥയെക്കുറിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?? യാതൊരു തെറ്റും ചെയ്യാത്ത എന്നെ ചുറ്റും ഉള്ളവർ പിഴച്ചു പെറ്റവളുടെ മകൾ എന്ന് മുദ്രകുത്തി അപഹാസ്യപ്പെടുത്തിയപ്പോൾ ആരുമെന്നെ ആശ്വസിപ്പിക്കാൻ ഇല്ലായിരുന്നു ....എന്റെ അമ്മക്ക് പോലും തരാൻ ഒരു മറുപടി ഇല്ലായിരുന്നു ..
വളർന്ന് വരുന്ന ഒരുപെൺകുട്ടി അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥ നിങ്ങൾക്ക് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല ..
പെട്ടെന്നൊരു ദിവസം വന്ന് ഒരാൾ മുന്നിൽ നിന്ന് പശ്ചാത്തപിച്ചാൽ , മാപ്പ് ചോദിച്ചാൽ ഞാനും എന്റെ അമ്മയും അനുഭവിച്ചതിനൊക്കെ പകരമാകുമോ ??
നിയന്ത്രണം വിട്ട് ഞാൻ സംസാരിച്ചു എന്നത് സത്യമാണ് !! അത് ആരെയും ഈ അവസ്ഥയിൽ അക്കാനല്ല .. നന്ദ മുഖം അമർത്തി തുടച്ചു ..
എനിക്ക് ഒരാവകാശവും വേണ്ട .. എന്നാൽ നിങ്ങളോട് തീരത്താൽ തീരാത്ത കടപാടുണ്ടാകും !! അത് എന്റെ ഹരിയേട്ടനെ പൊന്നുപോലെ നോക്കിയതിനാണ് ..
നന്ദ ഒബ്സെർവഷൻ മുറിയിലേക്ക് കടന്നുചെന്നു .. മാധവന്റെ അവസ്ഥ കണ്ട് ഉള്ളുലഞ്ഞുവെങ്കിലും പുറത്തു പ്രകടിപ്പിച്ചില്ല ..
കണ്ണടച്ച് കിടക്കുന്ന മാധവന്റെ കാലിൽ തൊട്ട് ഒരുവേള നന്ദ തൊഴുതു .
കണ്ണ് തുറന്ന മാധവൻ മുന്നിൽ നിൽക്കുന്ന നന്ദയെ കണ്ടതും പതിയെ ഒന്ന് ചിരിച്ചു ..
എന്നോട് .. എന്നോട് ക്ഷമിക്കണം അച്ഛാ !! ഞാൻ മനസ്സ് വിഷമിപ്പിക്കാൻ പറഞ്ഞതല്ല !!
മാപ്പ് തരണം ..
എന്റെ കുട്ടി എന്തിനാ മാപ്പ് ചോദിക്കുന്നത് ?? തെറ്റ് ചെയ്തത് ഈ അച്ഛനല്ലേ ?? എന്റെ മോളോട് എല്ലാത്തിനും മാപ്പ് ചോദിക്കുന്നു ..
മോള് എന്നെ ആഗ്രഹം പോലെ അച്ഛൻ എന്ന് വിളിച്ചല്ലോ !! എനിക്ക് സന്തോഷമായി ..
ഉമ .. വരുമ്പോൾ അവളോട് കയർത്തൊന്നും സംസാരിക്കരുത് കേട്ടോ .. പാവമാണ് അവൾ !! ഒന്നും അവൾക്ക് താങ്ങാൻ ആകില്ല !! ഒരു കുഞ്ഞിനെ ലാളിക്കാൻ കൊതിച്ച അവൾക്ക് ഒരമ്മ അകാൻ സാധിക്കാതെ മനസ്സിന്റെ പിടിവിട്ട് പോകുന്നത് കണ്ട് പേടിച്ചിട്ടാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത് ..
ഇന്നും നിഖിലിന് ഒരു നീർദോഷം വന്നാൽപോലും അവൾക്ക് ആദി കയറും ..
ഞാനായിട്ട് ആരെയും വിഷമിപ്പിക്കില്ല അച്ഛാ !! പെട്ടെന്ന് മനസ്സിൽ വന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞുവെന്നേ ഒള്ളു ..
നന്ദ മാധവന്റെ കൈയിൽ പതിയെ കൈകൾ അമർത്തി ..
🌿🌿🌿
കുളി കഴിഞ്ഞിറങ്ങി വന്ന ഹേമന്ദ് ഹേമയുടെ നാല് മിസ് കാൾ കണ്ടു ..
പതിവില്ലതെ എന്താ ഹേമ വിളിച്ചതെന്ന് ഒരു നിമിഷം ഹേമന്ദ് ആലോചിച്ചു ..
രഞ്ജിനി കോഫി എടുത്തു മേശപ്പുറത്തു വച്ചു ..
രഞ്ജു ... ഹേമ നിന്നെ വിളിച്ചിരുന്നോ ??
അറിയില്ല ഹേമന്ദ് എന്റെ ഫോൺ സൈലന്റിൽ ആണ് .. നോക്കട്ടെ !!
രഞ്ജിനി ഫോൺ എടുത്തു നോക്കി ..
ഉവ്വ് ... ചേച്ചീ വിളിച്ചിരുന്നു .. മിസ് കാൾ കിടപ്പുണ്ട് ..
ഹേമന്ദ് ഹേമയെ വിളിച്ചു ..
ഹേമന്ദ് !! സുഖമാണോ ?? ഹേമ വിശേഷങ്ങൾ തിരക്കി ..
രഞ്ജിനിയുടെ വിശേഷം അമ്മ പറഞ്ഞാണോടാ ഞാൻ അറിയേണ്ടത് ?? ഹേമ ചോദിച്ചു ..
സോറി ഡാ .. ഞാൻ തിരക്കിലായിരുന്നു .. ഇനി രണ്ടായ്ച്ച അവധിയാണ് .. രഞ്ജിനിക്ക് സുഖമായിട്ട് നാട്ടിൽ വന്ന് എല്ലാവരെയും കാണാനായി ഇരിക്കുവാ ..
ഹമ്മ് ..അച്ഛനാകാൻ പോകുന്നത് കൊണ്ട് നിന്റെ സംസാരത്തിലൊക്കെ ഒരു മയം വന്നിട്ടുണ്ട് ..
എത്രെയും പെട്ടെന്ന് രണ്ടാളും ഇങ്ങുപോരണം !! ഒരു വല്യ സർപ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ട് ..
എന്താടീ .. മനുഷ്യനെ ടെൻഷൻ അടിപിക്കാതെ കാര്യം പറ ..
ഈശ്വരൻ ക്രൂരനല്ല ഹേമന്ദ് !!
നമ്മുടെ ഹരിയേട്ടൻ ജീവനോടെ ഉണ്ട് അങ് മൈസൂരിൽ !!
ഹേമ അറിഞ്ഞകാര്യങ്ങൾ വള്ളിപുള്ളി വിടാതെ ഹേമന്ദിനോട് പറഞ്ഞു ..
ഹേമന്ദ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പതിയെ ചിരിച്ചു .. അത് എന്തുകൊണ്ടും നന്നായില്ലേ ഹേമാ .. ചേട്ടത്തി ഉൾപ്പടെ എല്ലാവരും ഒരുവേള എന്നെ സംശയിച്ചില്ലേ ?? എന്തായാലും അത് ഇപ്പോൾ മാറികിട്ടിയല്ലോ !! ആശ്വാസം ...
എല്ലാം കലങ്ങിത്തെളിയട്ടെ ... ഞങ്ങൾ രണ്ടാളും അങ്ങോട്ട് ഇറങ്ങാം ..
ഹേമന്ദ് ഫോൺ വെച്ചിട്ട് രഞ്ജിനിയോട് കാര്യങ്ങൾ പറഞ്ഞു ..
നല്ലകാര്യമല്ലേ ഹേമന്ദ് !! എത്ര മുറിച്ചുകളയാൻ നോക്കിയാലും അറ്റുപോകാത്ത ബന്ധമാണ് രക്തബന്ധം .. അത് എന്നും നിലനിൽക്കട്ടെ ഹേമന്ദ് !!
രണ്ട് ദിവസം കഴിഞ്ഞാൽ സ്കാനിങ് ഇല്ലേ !! അതുംകൂടി കഴിഞ്ഞിട്ട് മറ്റ് കുഴപ്പങ്ങൾ നമുക്ക് നാട്ടിൽ പോകാം !! രഞ്ജിനി പറഞ്ഞു .. ഹേമന്ദ് ഒന്ന് മൂളി ..
🌿🌿🌿
നിർമ്മല വീട്ടിൽ വന്നപ്പോൾ മുറ്റത്തു നിൽക്കുന്ന നാരായണനെ കണ്ടതും ഒന്ന് നോക്കി ..
ഇന്ന് നേരത്തെ വന്നോ ?? പതിവില്ലാതെ നിർമ്മല തിരക്കിയപ്പോൾ നാരായണൻ നിർമ്മലയെ നോക്കി ..
മ്മ് ... ഒരു മേല് വേദന .. പനിക്കാണെന്നു തോന്നുന്നു ..
നിർമ്മല നാരായണന്റെ നെറ്റിയിൽ തൊട്ടു .. അയാൾ അതിശയത്തോടെ നിർമ്മലയെ നോക്കി ..
ചുട്ടുപൊള്ളുന്നുണ്ടല്ലോ ?? ആശുപത്രിയിൽ പോകണോ ??
ഏയ് .. വേണ്ട .. ഒരു ആവിയും പിടിച്ചു കാപ്പി കുടിച്ചാൽ മാറും ..
എങ്കിൽ ഞാൻ ചുക്കും കുരുമുളകും ഇട്ട് കാപ്പി ഇടാം ..
ദേഹം കഴുകി വന്നാൽ അല്പം ആശ്വാസം കിട്ടും ..
നിർമ്മല കാപ്പി തയ്യാറാക്കി നാരായണ് നേരെ നീട്ടി ..
അവസാനം അയാൾ .. നിന്നെ തേടി വന്നു അല്ലേ ?? കാപ്പി കുടിച്ചുകൊണ്ട് നാരായണൻ നിർമ്മലേ നോക്കാതെ ചോദിച്ചപ്പോൾ നിർമ്മല പതർച്ചയോടെ നിന്നു ..
ആര് ?? എനിക്ക് ആരുടെയും കാര്യം അറിയില്ല !! നിർമ്മല മുഖം തിരിച്ചു ..
നിന്നെയും മോളെയും ഞാൻ സ്നേഹിച്ചിട്ടേ ഒള്ളു പക്ഷെ തിരികെ കിട്ടിയത് അവഗണന മാത്രമാണ് .. എനിക്ക് വിഷമം ഇല്ല .. എപ്പോഴെങ്കിലും നിന്റെ മനസ്സിൽ അയാളാണെങ്കിൽ , അയാളുടെ കൂടെ ജീവിക്കണമെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് വേണം പോകാൻ !!
നാരായണൻ പകുതി കുടിച്ച ഗ്ലാസ് അരമതിലിൽ വെച്ചു മുറ്റത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും നിർമ്മല അയാളുടെ കയ്യിൽ പിടിച്ചു ..
നിങ്ങൾ കെട്ടിയ ഈ താലിയെ ഞാൻ ഇന്ന് വരെ വഞ്ചിച്ചിട്ടില്ല .. ഇനി വഞ്ചിക്കുകയും ഇല്ല .. ഇത്രെയും കാലമില്ലാത്തതൊന്നും ഇനി ഉണ്ടാകാൻ പോകുന്നില്ല ..
ശരിയാ .. നിങ്ങളെ ഞാൻ അവഗണിച്ചിട്ടേ ഒള്ളു !! അത് പുരുഷവർഗത്തോട് മൊത്തം തോന്നിയ വെറുപ്പാണ് .. ഞാൻ അനുഭവിച്ച നാണക്കേടിന്റെയും അപമാനത്തിന്റെയും ദേഷ്യം അങ്ങനെയൊക്കെ പ്രതിഫലിച്ചു സത്യമാ ..
ഈ ജന്മത്തിൽ എനിക്ക് മറ്റൊരു തുണ വേണ്ട !! ഞാൻ നിങ്ങളോട് കാണിച്ചുകൂട്ടിയതിനൊക്കെ എനിക്ക് മാപ്പ് തരണം .. നിർമ്മല മുഖം പൊത്തി നിന്ന് കരഞ്ഞു ..
നാരായണൻ ഒരു നിമിഷം സ്‌തബ്ധനായി .. അയാൾ പതിയെ നിർമ്മലയെ ചേർത്ത് പിടിച്ചു .. അവരുടെ വിഷമങ്ങൾ എല്ലാം പെയ്തോഴിയാനായി അയാൾ കാത്തുനിന്നു ...
മായാമയൂരം -18
നിർമ്മലേ !!
മതി .. നിന്നെ എനിക്ക് മനസ്സിലാകും .. എല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലെ ??
പെട്ടെന്ന് അയാൾ വന്നെന്ന് അറിഞ്ഞപ്പോൾ എന്റെ പൊട്ട ബുദ്ധിയിൽ എന്തൊക്കെയോ മെനഞ്ഞുണ്ടാക്കി !!
തന്നെയും മോളെയും ഞാൻ ചേർത്തുപിടിക്കാൻ ശ്രമിച്ചപ്പോളൊക്കെ വഴുതി മാറിയത് നിങ്ങളായിരുന്നു .. ഒരു കാവൽക്കാരന്റെ സ്ഥാനത്തിനെ എനിക്ക് യോഗ്യത ഉള്ളു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു .. നീ നരേന്ദ്രനെ ഒരു മകനെ പോലെ സ്നേഹിച്ചു വളർത്തിയപ്പോൾ ഞാൻ സന്തോഷിച്ചു .. പക്ഷെ എന്നോട് നീ കാണിച്ച അതൃപ്തി അവന്റെ ഉള്ളിലേക്കും പടരാൻ തുടങ്ങിയതോടെ അവന് എല്ലാത്തിനോടും ദേഷ്യമായി ..
നിനക്കറിയുമോ നിർമ്മലേ .. ഈ ലോകത്തിലെ എല്ലാ മുറിവുകളെയും വേദനകളെയും മാറ്റാൻ കഴിയുന്ന ഒരു അത്ഭുത മരുന്നാണ് സ്നേഹം .. ഒരാൾ നമ്മുടെ കുറവുകളെ മറന്ന് ആത്മാർഥമായി സ്നേഹിക്കുകയും ചേർത്തുപിടിക്കുകയ്യും ചെയ്യുമ്പോൾ അവരിൽ ജീവിക്കുവാനുള്ള പ്രതീക്ഷ നാമ്പിടും ..
നാരായൺ പറഞ്ഞതെല്ലാം നിർമ്മല കേട്ടുനിന്നു ..
ഒരു പേമാരി പെയ്തൊഴിഞ്ഞ അനുഭവമാണ് രണ്ടാൾക്കും തോന്നിയത് .. വർഷം ഇത്രെയും വേണ്ടി വന്നു പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാൻ ... സംസാരിച്ചപ്പോൾ ഉള്ളം തെളിനീരായപോലെ നിർമ്മലക്ക് തോന്നി ..
നിന്നോട് ഒരു വിവരം കൂടിപറയാനുണ്ട് ..നരേന്ദ്രൻ ജോലിക്ക് പോകുന്ന ഇപ്പോഴത്തെ കൺസ്‌ട്രക്ഷൻ മുതലാളി അവന് ദുബൈയിൽ അവരുടെ പുതിയ വർക്ക് തുടങ്ങുമ്പോൾ കൊണ്ടുപോകാമെന്ന് പറഞ്ഞു .. കേട്ടപ്പോൾ നല്ലതെന്ന് എനിക്ക് തോന്നി ..
അവൻ ... നരൻ !! അതിന് സമ്മതിച്ചോ ?? നിർമ്മല നാരായണനെ നോക്കി !!
ഇല്ല .. അവന് പോകാൻ ഒരു ഇഷ്ടവും ഇല്ല !! ഇവിടെനിന്ന് പോയാൽ പിന്നെ ചട്ടമ്പിത്തരം കൊണ്ട് നടക്കാൻ കഴിയില്ലല്ലോ??
അവരുടെ സംഭാഷണം കേട്ട് കൊണ്ടാണ് നരേന്ദ്രൻ അവിടേക്ക് വന്നത് ..
ആർക്കും ഞാൻ ഒന്നിനും ഒരു തടസ്സമല്ല !! എല്ലാവർക്കും ഞാൻ ബുദ്ധിമുട്ടാണെങ്കിൽ ദുബൈയ്ക്കോ ഇത് ചുടുകാട്ടിലേക്കോ പോകാം .. അങ്ങനെയെങ്കിലും ബാക്കിയുള്ളവർക്ക് മനസ്സമാധാനം കിട്ടുമല്ലോ !! നരേന്ദ്രൻ നിർമ്മലയെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
നിർമ്മലയുടെ ചുണ്ടിൽ ഒരു ചിരി വന്നു .. നീ എന്നെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി .
നിർമ്മല നരേന്ദ്രന്റെ മുടികളിലൂടെ വിരലോടിച്ചു .. നീ എന്നും എന്റെ കൂടെ ..അല്ല ഞങ്ങളോടൊപ്പം ഇവിടെയുണ്ടാകണം ..നമുക്ക് ജീവിക്കാനുള്ളത് ഇപ്പോൾ കിട്ടുന്നുണ്ട് .. അത് മതി .. കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല.. നീ എവിടെയും പോകുന്നത് എനിക്ക് ഇഷ്ടമല്ല ..
നരേന്ദ്രൻ അത്ഭുതത്തോടെ നിർമ്മലയെ നോക്കി .. ആ കണ്ണുകൾ നിറഞ്ഞിരുന്നു ..
ശരിയേതാ തെറ്റേതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ചുഴിയിലായിരുന്നു എന്റെ ജീവിതം ... ഒരുപാട് പാഠങ്ങൾ അനുഭവങ്ങൾ പഠിപ്പിച്ചു തന്നു .. ഇനിയുള്ള കാലം ഈ അച്ഛനോടും മോനോടുമൊപ്പം സമാധാനത്തോടെ കഴിയണം ..
നരേന്ദ്രനെ ചേർത്തുപിടിച്ചു നിർമ്മല പറയുമ്പോൾ .. അയാളുടെ കണ്ണുകളും അനുസ്സരണയില്ലാതെ നിറഞ്ഞു ..
അല്ലെങ്കിലും ജീവിതം ഇങ്ങനെയാണ് ... എപ്പോഴും മാറി മറിയും .. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ !!
നിർമ്മല കണ്ണ് തുടച്ചു ...
നന്ദക്ക് വിശേഷം ഉണ്ട് .. ഇപ്പോൾ അഞ്ചുമാസം ആകുന്നു .. ഒപ്പം മറ്റൊരു സന്തോഷം കൂടിയുണ്ട് .. ഹരി !! അവൻ ജീവനോടെയുണ്ട് .. അവനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ... നിർമ്മല എല്ലാം വിശദമായി നാരായണനോടും , നരനോടും പറഞ്ഞു. .. ജീവിതത്തിൽ ഇനി ഒരു കരടും കിടക്കാൻ പാടില്ല ..
നല്ല വർത്തയാണല്ലോ !! എനിക്ക് നന്ദയെ കാണണം എന്നുണ്ട് !! പക്ഷെ ?? നാരായണൻ നിറുത്തി ..
നന്ദക്ക് ഞങ്ങളെ രണ്ടാളെയും ഇഷ്ടമാണ് !! ദുശീലം ഒന്നും അവളുടെ അടുത്ത് കാണിക്കാതിരുന്നാൽ മതി ..
നമുക്ക് നാളെ തന്നെ നന്ദയെ കാണാൻ പോകാം അച്ഛാ .. നരേന്ദ്രനും ഉത്സാഹമായി ..
മ്മ് .. നാരായണൻ ഒന്ന് മൂളി ...
🌿🌿🌿
ഉമയുടെ കൂടെ ഹരിയും ഇന്നോവയിൽ കയറുമ്പോൾ .. അയാളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു..പോകുന്നത് സ്വന്തക്കാരെ കാണാൻ ആണെന്ന് മാത്രം ഉമയമ്മ പറഞ്ഞു .. എന്നാൽ അതൊക്കെ ആരാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല ..
കാണാൻ പോകുന്നത് കൂടെപ്പിറപ്പുകളെയാണെങ്കിൽ അവരെ കണ്ടാൽ താൻ തിരിച്ചറിയുമോ എന്ന ചോദ്യം തന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നത് ഹരി തിരിച്ചറിഞ്ഞു ..
ഉമയമ്മേ !! എനിക്ക് ... എനിക്ക് നാട്ടിലേക്ക് പോകാൻ പേടിയാകുന്നു ?? ഒരാശ്രയത്തിനെന്നോണം ഉമയെ ഹരി നോക്കി ..
മോൻ എന്തിനാ ഭയക്കുന്നത് ?? മോൻ ഒറ്റക്കല്ലല്ലോ ?? കൂടെ ഞങ്ങളൊക്കെ ഇല്ലേ ?? നീ അവർക്ക് എത്രമാത്രം പ്രീയപെട്ടവൻ ആയിരുന്നു എന്ന് അധികം വൈകാതെ നിനക്ക് ബോധ്യമാകും !!
മ്മ് .. ഹരി ഒന്ന് മൂളിയെങ്കിലും മനസ്സ് അശാന്തമായിരുന്നു ..
നിഖിൽ അച്ഛന് സുഖമില്ലെന്ന് നിസാരമായി പറഞ്ഞുവെങ്കിലും അത് അത്ര നിസാരമായി എടുക്കാൻ തനിക്ക് കഴിയുന്നില്ല ..
മനസ്സിന് വിഷമം വരാനുംവേണ്ടി എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കിൽ രണ്ടുപേരെയും നേരിൽ കാണണം !!
ഉമ ഹരിയെ നോക്കി .. കണ്ണുകൾ അടച്ചു സീറ്റിൽ ചാരികിടക്കുന്ന ഹരിയെ കണ്ടതും അവരുടെ ഉള്ളിലും ഹരിയുടെ ഉള്ളിലെ ആദി പടരുന്നത്പോലെ തോന്നി ...
🌿🌿🌿
മാധവനെ വാർഡിലേക്ക് മാറ്റി ..
നിഖിൽ അച്ഛനോടൊപ്പം തന്നെയുണ്ടായിരുന്നു .. നന്ദ ഇടക്ക് വന്ന് കാണും ..
ഈ സമയം ഉറക്കളക്കാൻ പാടില്ലെന്ന് പറഞ്ഞു രുക്മിണി നന്ദയെ അധികനേരം ആശുപത്രിയിൽ നിൽക്കാൻ സമ്മതിക്കില്ല ..
നിർമ്മല ആശുപത്രിയിൽ വന്നില്ലെങ്കിലും നന്ദ വഴി വിവരങ്ങൾ അറിഞ്ഞിരുന്നു ..
പുറമെ പ്രകടിപ്പിക്കുന്നിലെങ്കിലും ഹരിയെ കാണാൻ നന്ദയുടെ ഉള്ള് തുടിച്ചു .. ഹരി ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കുംകൂടി ഒരു പുനർജ്ജന്മം കിട്ടിയ പ്രതീതി ആണെന്ന് നന്ദ ഓർത്തു .. താനും വയറ്റിൽ വളരുന്ന കുഞ്ഞും ഭാഗ്യമില്ലാത്തവർ അല്ലെന്ന് ഇനി ആരും പറയില്ലല്ലോ !! നന്ദ ആശ്വസിച്ചു ..
🌿🌿🌿
ശേഖരനും രുക്മിണിയും ആശുപത്രിയിൽ പോകാനായി ഇറങ്ങി ..
മോളെ !! ഞാൻ പോകണോ ?? അച്ഛൻ പോയിട്ട് വരട്ടെ !! നിന്നെ ഈ സമയത്തു തനിച്ചാക്കി പോകാൻ തോന്നുന്നില്ല ..
..
അതിന് എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അമ്മേ ?? ഈ സമയം നിങ്ങൾ ഒപ്പമുള്ളത് നിഖിലിന് വല്യ ആശ്വാസമാണ് ..
എന്റെ കാര്യമോർത്തു വിഷമിക്കേണ്ട ..ഒരു മണിക്കൂർ കൂടി കഴിയുമ്പോൾ എനിക്ക് ഓൺലൈൻ ക്ലാസ് തുടങ്ങും.. എന്തേലും അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചാൽ പോരെ !! നന്ദ ചിരിച്ചു ..
ഞാൻ ഒത്തിരി നേരമൊന്നും നിൽക്കില്ല മോളെ !! ഒന്ന് കണ്ടിട്ട് വേഗം വരാം .. ശേഖരേട്ടൻ അവിടെ നിൽക്കട്ടെ !!
മ്മ് .. ആയിക്കോട്ടെ !! അമ്മയുടെ ഇഷ്ട്ടം പോലെ ..
ശരി മോളെ .. എന്നാൽ പോയിട്ട് വരാം ..
ശേഖരൻ പോർച്ചിൽ നിന്ന് കാർ ഇറക്കി .. രുക്മിണി ഗേറ്റ് തുറന്നു ..
കാർ ഗേറ്റ് കടന്ന് പോയി ..
നന്ദ വാതിൽ അടച്ചു മുറിയിലേക്ക് പോയി മേശയിൽ ഇരുന്ന അവരുടെ കല്യാണഫോട്ടോ കയ്യിൽ എടുത്തു .. അച്ഛന് വയ്യാതെപോയി അല്ലെങ്കിൽ എന്ത് സഹിച്ചാണെലും ഞാൻ അങ്ങ് വന്നേനെ !! കാണാൻ അത്രമാത്രം കൊതിയാകുന്നു ഹരിയേട്ടാ .. ഫോട്ടോയിലേക്ക് അവൾ പതിയെ നെറ്റി മുട്ടിച്ചു ..
മുറ്റത്തു കാർ വന്ന ശബ്ദം കേട്ടാണ് നന്ദ ഫോട്ടോ മേശയിലേക്ക് വെച്ചത് ..
ഈ സമയം ആരായിരിക്കും .. ഇനി അച്ഛനോ അമ്മയോ വല്ലതും മറന്ന് വെച്ചത് എടുക്കാൻ വന്നതാകും ..
നന്ദ ആലോചിച്ചു വന്ന് വാതിൽ തുറന്നതും .. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് പതറി ..
ഹേമന്ദ് !!
ഇവൻ എന്താ പതിവില്ലാതെ ഈ സമയത്ത് !! നന്ദ മുഷിച്ചിലോടെ ഒന്ന് നോക്കി ഒപ്പം കാറിലേക്കും ... ഇല്ല രഞ്ജിനി കൂടെയില്ല !! ഒറ്റക്കുള്ള വരവാണ് ..
ഹേമന്ദ് നന്ദയെ കടന്ന് വീടിന്റെ ഉള്ളിലേക്ക് കയറി ..
ഹേമന്ദ് നന്ദയെ ഒന്ന് നോക്കി ..
അച്ഛനും അമ്മയും ഇവിടെയില്ല അല്ലേ?? ചോദ്യഭാവത്തിൽ ഹേമന്ദ് നന്ദയെ നോക്കി ..
നന്ദ മറുപടി പറയാതെ ഹേമന്ദിനെ രൂക്ഷമായി നോക്കി ..
അല്ല പോർച്ചിൽ കാർ കണ്ടില്ല .ഹേമന്ദ് ചിരിച്ചു ..
ഹേമന്ദ് എന്താ പതിവില്ലാതെ ഒറ്റക്ക് വന്നത് ??
നന്ദ പതർച്ച പുറത്തുകാണിക്കാതെ ചോദിച്ചു ..
ഹാ !! ഇത് നല്ല ചോദ്യം?? എന്റെ വീട്ടിൽ വാരാൻ എനിക്ക് നേരവും കാലവും നോക്കണണമെന്ന് അറിയില്ലായിരുന്നു !! ഇത് എന്റെ കൂടെ വീടല്ലേ ?? എനിക്ക് തോന്നുമ്പോൾ വരാം, പോകാം ..ഹേമന്ദ് അല്പം പുച്ഛം കലർത്തി അത് പറയുമ്പോൾ നന്ദക്ക് വല്ലാത്ത അസ്വസ്ഥത തോന്നി ..
അല്ലെങ്കിലും നന്ദയെ ..ശ്ശൊ ..അല്ല ..ഏട്ടത്തിയെ ഒന്ന് ഒറ്റക്ക് കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു !! പഴയതൊക്കെ അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുമോ ??ഹേമന്ദ് നന്ദയെ നോക്കി ശേഷം പതിയെ അടുത്തേക്ക് നടന്ന് വന്നു ..
ഹേമന്ദിന്റെ നോട്ടം കണ്ട് നന്ദക്ക് ഉൾഭയം തോന്നി ..
അരുത് .. അടുത്തേക്ക് വരരുത് അവൾ പിന്നോട്ട് നടന്നു ചെന്ന് ഭിത്തിയിൽ തട്ടി നിന്നു !!
ഹേമന്ദിന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ അവളിൽ ഭീതി നിറച്ചു ..
മായാമയൂരം -19
ഭിത്തിയിൽ തറഞ്ഞുനിന്ന നന്ദക്ക് ഹരിയെ ഓർമ്മ വന്നു .. ഇല്ല ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്നെ തൊടാൻ ഇവനാവില്ല !! സമ്മതിക്കില്ല ..
നന്ദ ധൈര്യം സംഭരിച്ചു ഹേമന്ദിനെ നോക്കി !!
ഹേമന്ദ് മുന്നിൽ നിന്ന് മാറ് ... ഹേമന്ദ് നന്ദയെ നോക്കി .. അവളുടെ തീക്ഷ്ണമായ നോട്ടം കണ്ട് ഹേമന്ദ് ഒന്ന് പതറി ..
മാറി നിൽക്കടാ !! നന്ദ അലറികൊണ്ട് കൈനൂത്തു കരണം നോക്കി ഒന്ന് പൊട്ടിച്ചു ..
അപ്രതീക്ഷിതമായുള്ള നന്ദയുടെ അടിയിൽ ഹേമന്ദ് രണ്ട് ചുവട് പിന്നോട്ട് പോയി ...
കരണം കൈകൊണ്ട് പൊത്തി പിടിച്ചു ഹേമന്ദ് ഒരുവേള തരിച്ചു നിന്നു ..
ഇത് നിനക്കും കൂടി അവകാശമുള്ള വീടാണ് ...സമ്മതിക്കുന്നു .. എന്ന് കരുതി ആ അവകാശം നീ എന്റെ അടുത്ത് കാണിക്കേണ്ട .. മര്യാദക്ക് പെരുമാറിയില്ലെങ്കിൽ എനിക്ക് അറിയാം നിന്നെ എന്ത് ചെയ്യണമെന്ന് ..നന്ദ ഹേമന്ദിനെ രോക്ഷത്തോടെ നോക്കി ..
ഹേമന്ദ് നന്ദയെ നോക്കി ഒന്ന് ചിരിച്ചു ..
ഞാൻ ഇത് അർഹിക്കുന്നു നന്ദാ !! ഇപ്പോഴും എനിക്ക് മനസ്സുകൊണ്ട് നിന്നെ അംഗീകരിക്കാൻ കഴിയുന്നില്ല ..അത് എന്റെ തെറ്റാണ് !!
പക്ഷെ നീ മുൻപ് പറഞ്ഞല്ലോ ഞാൻ ഹരിയേട്ടനെ അപകടപ്പെടുത്തിയെന്ന് നിനക്ക് സംശയമുണ്ടെന്ന് !! ഇപ്പോൾ ഹരിയേട്ടൻ ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോൾ നിനക്ക് ഒന്നും പറയാനില്ലേ ??
കൂട്ടുകാരുടെ കളിയാക്കൽ കൂടിയപ്പോൾ നിന്നെ ഉപേക്ഷിക്കണം എന്ന് എടുത്ത തീരുമാനം അബദ്ധമായി പോയി എന്ന് പിന്നീട് പലവട്ടം എനിക്ക് ബോധ്യമയതാണ് ..
ഹരിയേട്ടന്റെ കൂടെ നിന്നെ കാണുമ്പോഴൊക്കെ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു ..ആദ്യമൊക്കെ അസൂയ തോന്നിയെങ്കിൽ പിന്നെ അത് പകയായി മാറി ..
മതി !! നിറുത്തു ...എനിക്ക് കേൾക്കേണ്ട നിന്റെ കുമ്പസാരം!! പഴയതൊന്നും എന്നെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുകയും വേണ്ട !!
നിനക്ക് അസൂയ തോന്നേണ്ട ഒരു കാര്യവുമില്ല !! രഞ്ജിനിയെ പോലെയൊരു പെണ്ണിനെ നിനക്ക് ഭാര്യയായി കിട്ടിയില്ലേ ?? മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ രഞ്ജിനിയെപോലെ കഴിവുള്ള ഒരാൾ ഈ കുടുംബത്തു വന്ന് കയറിയിട്ടില്ല ..
എന്നേക്കാൾ മുൻപേ കുടുംബജീവിതം ആരംഭിച്ച നീ എന്തിന് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കണം ?? അപ്പോൾ നീ അവളെ വഞ്ചിക്കുകയല്ലേ ഹേമന്ദ് !!
നീ ഉപേക്ഷിച്ചുപോയപ്പോൾ എന്റെ മനസ്സിൽ വിഷമത്തെക്കാൾ ഏറെ തോന്നിയത് നിന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നാണ്!! പക്ഷെ നീ തന്നെ നിന്റെ സ്വഭാവം എനിക്ക് കാണിച്ചു തന്നു ..
ഹരിയേട്ടന്റെ ജീവിതത്തിൽ ഒരു നിയോഗം പോലെ വന്നവളാണ് ഞാൻ !! ഹരിയേട്ടൻ എന്നെ മനസ്സിലാക്കിയതുപോലെ ഒരു ഭർത്താവും അവരുടെ ഭാര്യയെ മനസ്സിലാക്കിയിട്ടുണ്ടാകില്ല ..
ഹരിയേട്ടനെ നഷ്ടമായെന്ന് അറിഞ്ഞപ്പോൾ ഈശ്വരന്മാരെ പോലും ഞാൻ വെറുത്തിരുന്നു .. എന്നാൽ അതെ ഈശ്വരൻമാർ എനിക്ക് നാലിരട്ടി സന്തോഷമാണ് തിരികെ തരുന്നത് .. ഒന്ന് ഹരിയേട്ടന്റെ രൂപത്തിലും , മറ്റൊന്ന് എന്റെ ഉദരത്തിലും .. ഇതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല ഹേമന്ദ് ..
അല്ലെങ്കിൽ നീ ഒരു അച്ഛനാകാൻ പോകുന്ന ഈ വേളയിൽ ഇത്രെയും ദുഷിച്ച പ്രവർത്തിക്ക് മുതിരത്തില്ല ..നന്ദ ഹേമന്ദിനെ നോക്കി ..
നീ എന്നോട് ചെയ്തുകൂട്ടിയതെല്ലാം മാപ്പർഹിക്കാത്തതാണ് .. ഹരിയേട്ടനെ ഓർത്തു മാത്രം ഞാൻ ഇപ്പോൾ ക്ഷമിക്കുന്നു .. ഇനി ഒരിക്കൽ കൂടി എന്നോട് ഇങ്ങനെ പെരുമാറിയാൽ , മനസ്സിൽ പോലും അങ്ങനെ അരുതാത്ത ഒരു ചിന്ത വന്നാൽ നിന്റെ ബാക്കിയുള്ള ജീവിതം അഴിക്കുള്ളിൽ ആകും ..അതിനുള്ള നിയമം ഈ നാട്ടിലുണ്ട് അത് ഓർത്താൽ നല്ലത് ..
നന്ദ മുറിയിൽ കയറി കതക് അടച്ചു അകത്തുനിന്ന് പൂട്ടി .. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു ..
ഫോൺ എടുത്തു രുക്മിണിയെ വിളിച്ചു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു ..
മോള് മുറിയിൽ നിന്നിറങ്ങേണ്ട !! അമ്മ ഇപ്പോൾ തന്നെ വരാം ..രുക്മിണി ആദിയോടെ ഫോൺ കട്ട് ചെയ്തു ...
ശേഖരേട്ടാ !! ഞാൻ വീട്ടിലേക്ക് പോവാ .. ഇവിടെ ഇപ്പോൾ എന്റെ ആവശ്യമില്ലല്ലോ ??
നമ്മൾ ഇങ്ങോട്ട് ഇപ്പോൾ വന്നതല്ലേ ഒള്ളു ..ഇത്ര തിടുക്കപ്പെട്ട് പോയാൽ അവർ എന്ത് വിചാരിക്കും രുക്മിണി ..
ആര് എന്ത് വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല .. എനിക്ക് എന്റെ നന്ദമോളാണ് വലുത് !! അവൻ ആ തലതിരിഞ്ഞ നമ്മുടെ മോൻ വന്നിട്ടുണ്ട് ..
നന്ദ പറഞ്ഞ കര്യങ്ങൾ ചുരുക്കത്തിൽ ശേഖരനെ അറിയിച്ചതും ..നടുക്കത്തോടെ ശേഖരൻ നിന്നു ..
നന്ദമോൾക്ക് കള്ളം പറയേണ്ട കാര്യമില്ലോ ശേഖരേട്ടാ !! അവൾ സുഖമില്ലാതെ കൂടി ഇരിക്കുവല്ലേ ഞാൻ പോവാ .. ഇവിടെ നിന്നാൽ എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല ..
മ്മ് .. എന്നാൽ ഒരു ഓട്ടോ വിളിച്ചു പൊയ്ക്കോ ..
രുക്മിണി അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി ...
🌿🌿🌿
നന്ദ മുറിയിൽ നിന്ന് ഇറങ്ങിയില്ല ..
ഹേമന്ദ് അടുക്കളയിൽ പോയി അല്പം വെള്ളം എടുത്തു കുടിച്ചു ..
അമ്മ ഉച്ചക്കത്തെക്ക് ഉള്ളതെല്ലാം ഉണ്ടാക്കി അടച്ചുവെച്ചിട്ടാണ് പോയതെന്ന് ഹേമന്ദിന് മനസിലായി ..
അവൻ പാത്രമെടുത്തു ചോറും കറികളും എടുത്തു വിളമ്പി അടുക്കളയിൽ ഇരുന്ന് തന്നെ കഴിയിച്ചു ..
അടുക്കളയിൽ ആയത്കൊണ്ട് തന്നെ മുറ്റത്തു വന്ന് നിന്ന ഓട്ടോയുടെ ശബ്ദം ഹേമന്ദ് കേട്ടില്ല ..
ഹേമന്ദിന്റെ കാർ മുറ്റത്തു കിടക്കുന്നത് രുക്മിണി ശ്രദിച്ചു ഒപ്പം മുൻവാതിൽ തുറന്ന് കിടക്കുന്നതും ..
രുക്മിണി നേരെ ചെന്ന്ത് നന്ദയുടെ മുറിയിലേക്കാണ് !! അവർ വാതിലിൽ കൊട്ടി .. മോളെ ഇത് ഞാനാണ് .. വാതിൽ തുറക്കൂ ..
രുക്മിണിയുടെ ശബ്ദം കേട്ട നന്ദ വാതിൽ തുറന്നു .. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നന്ദ രുക്മിണിയെ ഒരാശ്രയത്തിനെന്നോണം കെട്ടിപിടിച്ചു ..
മോള് വിഷമിക്കാതെ !! അമ്മ വന്നില്ലേ ??
അവൻ എവിടെ ?? രുക്മിണി ചുറ്റും കണ്ണോടിച്ചു ..
അറിയില്ല !! നന്ദ പതിയെ പറഞ്ഞു ..
എവിടെയും പോകാൻ സാധ്യത ഇല്ല അവന്റെ കാർ പുറത്തുകിടപ്പുണ്ട് ..
അടുക്കളയിൽ പാത്രങ്ങളുടെ ഒച്ച കേട്ടാണ് രുക്മിണി നടന്നത് ..
കഴിച്ച പ്ലേറ്റ് കഴുകുന്ന ഹേമന്ദിനെയാണ് രുക്മിണി കണ്ടത് ..
നീ എപ്പോൾ വന്നു ?? രുക്മിണിയുടെ ചോദ്യം കേട്ട് ഹേമന്ദ് നോക്കി ..
..
അധികനെരം ആയില്ല അമ്മേ !! നല്ല വിശപ്പായിരുന്നു .. ആരെയും കാത്തില്ല ..ഞാൻ അല്പം ചോറും കറിയും എടുത്തു കഴിച്ചു ..ഹേമന്ദ് പറഞ്ഞു ..
നിന്റെ കവിൾ എന്താ തിണിർത്തു കിടക്കുന്നത് ?? രുക്മിണി ഹേമന്ദിന്റെ അടുക്കലേക്ക് നീങ്ങി നിന്നുകൊണ്ടാണ് ചോദിച്ചത് ..
അപ്പോഴാണ് ഹേമന്ദും അത് ശ്രദിച്ചത് !! അടികൊണ്ട കവിൾ തിണിർത്തു കിടക്കുന്നു !!
അത് .. അത് .. ഞാൻ !! ഹേമന്ദ് കവിളിൽ വിരലോടിച്ചതും രുക്മിണി കൈ നൂത്തു മാറുകരണതും ശക്തിയായി അടിച്ചു ..
രുക്മിണിയിൽനിന്ന് പെട്ടെന്നുണ്ടായ അടിയിൽ സ്‌തബ്ധനായി ഹേമന്ദ് നിന്നു ..
അമ്മേ !! ഹേമന്ദ് വിളിച്ചതും ..
ച്ച്ചി !! വിളിക്കരുത് നീ എന്നെ അങ്ങനെ !! അത് എനിക്ക് നാണക്കേടാണ് .. എന്നുമുതലാടാ നിനക്ക് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടായത് !! നീ ഇന്ന് ആരുടെ അടുത്താണ് പരാക്രമം നടത്താൻ നോക്കിയത് എന്നറിയുമോ??
ഇറങ്ങിക്കോണം ഈ നിമിഷം !! ഇനി ഒരു ബന്ധത്തിന്റെയും പേര് പറഞ്ഞു ഈ പടി ചവിട്ടരുത് !!ഇത് എന്റെ മാത്രമല്ല നിന്റെ അച്ഛന്റെയും കൂടി തീരുമാനമാണ് ..
നിനക്ക് നന്ദയോടുള്ള വൈരാഗ്യമൊക്കെ എനിക്ക് നന്നായി അറിയാം .. എന്നാൽ നിന്റെ മനസ്സിൽ ഇത്രെയും വിഷമുണ്ടെന്ന് ഞാൻ അറിഞ്ഞില്ല !!
അമ്മേ ഞാൻ ... ഹേമന്ദ് എന്തോ പറയാൻ ഒരുങ്ങിയതും .. രുക്മിണി കൈകൊണ്ട് തടഞ്ഞു .. വേണ്ട !! ഇനി നീ ഒന്നും വിശദീകരിക്കേണ്ട !! ഇറങ്ങാൻ നോക്ക് അല്ലെങ്കിൽ ഞാൻ എന്റെ വയറ്റിൽ കുരുത്തതാണെന്ന് അങ്ങ് മറക്കും ..
ഇറങ്ങി പോടോ ... രുക്മിണി അലറി !!
കിടന്ന് അലറണ്ട !! ഞാൻ അല്ലേലും നിൽക്കുന്നില്ല ..
അവിടേക്ക് വന്ന നന്ദയെ കണ്ടതും ഹേമന്ദ് മുഷ്ഠി ചുരുട്ടി ഭിത്തിയിലിടിച്ചിട്ട് പുറത്തേക്ക് നടന്നു ..
രുക്മിണിയുടെ പിന്നാലെ നന്ദയും ഉമ്മറത്തേക്ക് വന്നതും മുറ്റത്തേക്ക് ഒരു ഇന്നോവ വന്ന് നിന്നു ..
ഇന്നോവയിലെ ഡ്രൈവർ പിറകിലോട്ട് തിരിഞ്ഞു ..
മാഡം !! മാഡം അഡ്രെസ്സ് അനുസരിച്ചു ഇതാണ് വീട് ..
ഉമ ഡോർ തുറന്ന് ഇറങ്ങാൻ ഒരുങ്ങി ...ഒപ്പം ഇരുന്ന ഹരി നല്ല ഉറക്കമായിരുന്നു ..
മോനെ എഴുന്നേൽക്ക് !! നമ്മൾ എത്തേണ്ട സ്ഥലത്തു എത്തി ..
ഉമ കാറിൽ നിന്ന് ഇറങ്ങി !!
ഹേമന്ദ് നെറ്റി ചുളിച്ചു , രുക്മിണിയും നന്ദയും പരസ്പരം നോക്കി ..
ഉമയുടെ കൂടെ കാറിൽനിന്ന് ഇറങ്ങിയ ഹരിയെക്കണ്ടതും നന്ദയുടെ നെഞ്ച് വിങ്ങി ..
ഹരിയേട്ടൻ !!!
നന്ദാ പടികൾ ഇറങ്ങി ഹരിയുടെ അടുക്കലേക്ക് ഓടിചെന്ന് മാറിലേക്ക് വീണ് ഏങ്ങലടിച്ചു കരഞ്ഞു ..
ഹരി ഒന്നുമറിയാത്തത് പോലെ ഉമയെ നോക്കി ..
ഹരി പതിയെ നന്ദയെ നെഞ്ചിൽ നിന്ന് അടർത്തിമാറ്റി !!
ഹരി നന്ദയെ തന്നെ നോക്കി നിന്നു ..
മായാമയൂരം -20
ഹരി നന്ദയെ തന്നെ നോക്കി നിന്നു !! പതിയെ അവളെ മാറോടണച്ചു നിറുകയിൽ ചുണ്ടുകൾ അമർത്തി .. അയാളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു ...
മനസ്സിൽ നൂറാവർത്തി ആ പേര് മന്ത്രിച്ചു ... നന്ദ!!
അതേ എന്റെ നന്ദ !! അവളുടെ ഓർമ്മകൾ ആണ് എന്നിൽ മുഴുവൻ !! എത്ര വലിയ ഓർമ്മക്കുറവിനും അവളെ എന്നിൽനിന്ന് മായ്ച്ചുകളയുവാൻ കഴിയില്ല ..
ഹരിയുടെ കണ്ണുനീർ വീണ് നന്ദയുടെ കവിൾ നനഞ്ഞു .. നന്ദ ഹരിയെ ഇറുകെപുണർന്നു !!
നന്ദാ !!! ഹരിയുടെ ആർദ്രമായ വിളി കേട്ട് നന്ദയുടെ മനസ്സ് നിറഞ്ഞു ..
അവൾ ഹരിയിൽ നിന്ന് പതിയെ അടർന്ന് മാറി ..അയാളുടെ കൈകൾ രണ്ടും പിടിച്ചു അവളുടെ ഉദരത്തിലേക്ക് ചേർത്ത് പിടിച്ചു ..
ഹരി അപ്പോഴാണ് നന്ദയുടെ വയറ്റിലേക്ക് നോക്കുന്നത് !! അയാൾ വിശ്വാസം വരാത്തതുപോലെ നന്ദയെ നോക്കി ..
അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി !!
ഹരി മുട്ടുകുത്തി നിന്ന് അവളുടെ വയറിലേക്ക് ചെവി ചേർത്ത് പിടിച്ചു ശേഷം ചുണ്ടുകൾ ചേർത്തു ... പരിസരം മറന്നുള്ള ഹരിയുടെ പെരുമാറ്റത്തിൽ നന്ദ നാണത്താൽ തലകുനിച്ചു നിന്നു ..
രുക്മിണിയും ഉമയും പരസ്പരം പരിചയപെട്ടു .. അവർ മനസ്സ് നിറഞ്ഞു ചിരിച്ചു .. ഹേമന്ദ് നിർവികാരനായിരുന്നു ..
അല്ലെങ്കിലും ഇനി താൻ ഇവിടെ എന്തിനാ ??
ഹേമന്ദ് മുറ്റത്തേക്ക് ഇറങ്ങിയതും ഹരി അയാളെ ശ്രദ്ധിച്ചു ..
മോനെ !! ഹരി ഹേമന്ദിനെ വിളിച്ചു !!
ഹരി ഹേമന്ദിന്റെ അടുക്കലേക്ക് ചെന്ന് തോളിൽ പിടിച്ചു
എന്താ നിന്റെ കവിൾ കരിനീലിച്ചു കിടക്കുന്നത് ??
അതിന് മറുപടി ഒന്നും കൊടുക്കാതെ ഹേമന്ദ് തലകുനിച്ചു ..
ഹരി നന്ദയെ നോക്കി അവളുടെ മുഖം ചുവക്കുന്നത് അയാൾ ശ്രദ്ധിച്ചു ..
എന്തോ പന്തികേടുള്ളതായി ഹരിക്ക് തോന്നി ..
ഹരി രുക്മിണിയുടെ അടുക്കലേക്ക് പോയി.. കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി !!
ഞങ്ങൾ എല്ലാവരും നിന്റെ വേർപാടുമായി പൊരുത്തപ്പെട്ട് തുടങ്ങിയപ്പോൾ നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന പ്രതീക്ഷയോടെയും പ്രാർത്ഥനയോടും കൂടെ ഓരോ നാളും നീക്കി ജീവിച്ചവളാണ് നിന്റെ നന്ദ !! അവൾ നിന്റെ പുണ്യമാണ് മോനെ !! അവളെ ആര് നോവിക്കാൻ ശ്രമിച്ചാലും ഞാൻ വെറുതെ വിടില്ല !! അത് എന്റെ സ്വന്തം മകനായാലും ..രുക്മിണി ഹേമന്ദിനെ രൂക്ഷമായി നോക്കിയാണ് അത് പറഞ്ഞത് ..
ഹരിക്ക് ഹേമന്ദിനോട് വല്ലാത്ത വെറുപ്പ് തോന്നി !!
ഹേമന്ദ് പിന്നെ അവിടെ നിന്നില്ല .. കാർ സ്റ്റാർട്ട് ചെയ്ത് വേഗം പോയി ..
നന്ദ ഉമയുടെ അരികിലേക്ക് പോയി ..
അമ്മേ !! ഞാൻ ആണ് നിങ്ങൾ അന്വേഷിക്കുന്ന മകൾ !! മാധവൻ ആണ് എന്റെ അച്ഛൻ അമ്മ നിർമ്മല !!
ഉമ അത്ഭുതത്തോടെ നന്ദയെ നോക്കി !! ഇത് സത്യമോ മോളെ !! നീയാണോ ഞങ്ങളുടെ കുട്ടി ..
ഉമ രുക്മിണിയെ നോക്കി !! അതെ .. നന്ദ പറഞ്ഞത് സത്യമാണ് !! അവർ രണ്ടാളും ഇവിടെ വന്നിരുന്നു .. രുക്മിണി എല്ലാം ഉമയോട് വിശദീകരിച്ചു ..
എല്ലാം ഈശ്വരനുഗ്രഹമാണ് !! അല്ലാതെ എന്താണ് പറയുക !! ഉമ നന്ദയെയും ഹരിയേയും ചേർത്തുപിടിച്ചു ..
🌿🌿🌿
ഉമയെ കണ്ടതും മാധവന് ആശ്വാസം
തോന്നി ..
എനിക്ക് ഇപ്പോൾ ഒന്നുമില്ല ഉമേ !! എപ്പോൾ വേണേലും വീട്ടിൽ പോകാമെടോ ??
ഉമയോടൊപ്പം നന്ദയും ഹരിയും ഉണ്ടായിരുന്നു ..
ക്യാന്റീനിൽ നിന്ന് ചായ വാങ്ങി വന്ന നിഖിൽ ഉമയെ കണ്ടതും ഓടി ചെന്ന് പുണർന്നു ..
ഉമ നിഖിലിനെ ചേർത്തുപിടിച്ചു ..രണ്ടാൾക്കും ഇപ്പോൾ എന്നെ വേണ്ടല്ലോ !! നാട്ടിൽ വന്നപ്പോഴേക്കും ഫോൺ വിളി ഇല്ല ഒന്ന് തിരക്കാൻ പോലും ആരുമില്ല ..
ഉമയുടെ പരിഭവംകണ്ട് നന്ദ ചിരിച്ചു ..
മാധവേട്ടാ .. ഇപ്പോൾ നമുക്ക് മൂന്ന് മക്കളായി അല്ലേ ?? ഉമ ഹരിയേയും നന്ദയെയും നോക്കി പറഞ്ഞപ്പോൾ നിഖിലും മാധവനും ചിരിച്ചു ..
മക്കൾ മാത്രമല്ല അമ്മേ !! അധികം വൈകാതെ നിങ്ങൾ മുത്തശ്ശനും മുത്തശ്ശിയും !! നന്ദ അംഗീകരിച്ചാൽ ഞാൻ ഒരമ്മാവനും ആകും .. നിഖിൽ ചിരിച്ചു ..
ഞങ്ങളുടെ കുഞ്ഞു വളരേണ്ടത് ബന്ധവും സ്വന്തവും അറിഞ്ഞുവേണമെന്ന് എനിക്ക് നിർബന്ധമുണ്ട് ..
നിഖിൽ എന്റെ കുഞ്ഞിന്റെ അമ്മാവൻ ആണ് .. നിഖിൽ മാത്രമല്ല എന്റെ നരേട്ടനും അതെ ബന്ധത്തിന് അവകാശി ആണ് അതിൽ ഞങ്ങൾക്ക് സന്തോഷമേ ഒള്ളു .
എല്ലാവരുടേയും സ്നേഹമറിഞ്ഞു വേണം ഞങ്ങളുടെ കുഞ്ഞു വളരാൻ ..
പക്ഷെ അതിന് നിങ്ങൾ മൈസൂർ ആണെങ്കിൽ ഞങ്ങൾ എപ്പോഴും എങ്ങനെ വന്ന് കാണും ??എല്ലാവരും ഒരു നാട്ടിൽ കഴിയുന്നതല്ലേ സന്തോഷം !!
നിഖിൽ ചിരിച്ചു .. ആ ബെസ്റ്റ് !! അച്ഛനും അമ്മയ്ക്കും അതാണ് ഇഷ്ട്ടം !! എന്റെ നിർബന്ധം കൊണ്ട് മാത്രമാണ് അവർ അവിടെ വന്ന് കഴിയുന്നത് ..
എന്നാൽ നിഖിലിന് ഇവിടെ നല്ല ഒരു ഹോസ്പിറ്റലിൽ പ്രാക്ടിസിന് കയറിയാൽ മതിയല്ലോ !! നന്ദ ചോദിച്ചു
ഏയ് .. അത് നടക്കുമെന്ന് തോന്നുന്നില്ല നന്ദ !! ഹരി പറഞ്ഞു !!
!!
ചൊദ്യഭവതില് നന്ദ ഹരിയെ നോക്കി ..
നിഖിലിന്റെ മനസ്സ് മൈസൂർ സഞ്ജീവനി ആശുപത്രിയിലാണ് .. ഒരു വൺ വേ ലൈൻ അവിടുണ്ട് !! അല്ലേ അളിയാ !! ഹരി കുസൃതി നിറഞ്ഞ ചിരിയോടെ അത് പറഞ്ഞപ്പോൾ നിഖിൽ ഒരു ചമ്മിയ ചിരി പാസാക്കി !!
മാധവനും ഉമയും നിഖിലിനെ നോക്കി ..
ഞാനും ഹരിയും ഇവിടേക്ക് വരുന്നതിന് മുൻപ് നിന്റെ ഡോക്ടർ കുട്ടിയെപോയി കണ്ട് സംസാരിച്ചു Dr ദേവിക !! അല്ലേ ഹരി ..
മ്മ് .. അവൾക്ക് നിന്നെ വിവാഹം കഴിക്കാൻ സമ്മതമെന്നു ഞങ്ങളെ അറിയിച്ചു ..
ആള് ഈ ആഴ്ച്ച നാട്ടിൽ വരുന്നുണ്ട് !! വീട്ടിൽ വന്ന് അച്ഛനെ കണ്ടോളാൻ ആള് പറഞ്ഞിട്ടുണ്ട് ..അഡ്രസ് ഹരിയെ ഏല്പിച്ചിട്ടുണ്ട് ..
നിഖിലിന്റെ മുഖം പ്രകാശിച്ചു ..അവൻ ഹരിയുടെ കൈയിൽ പിടിച്ചു അമർത്തി .. ഹരി നിഖിലിനെ കെട്ടിപിടിച്ചു ..
എന്റെ ജീവിതം തിരിച്ചുപിടിച്ചു തന്ന എന്റെ സഹോദരന് അവൻ ആഗ്രഹിക്കുന്നത് തിരിച്ചു തരാൻ കഴിയുക എന്നതല്ലേ ഏറ്റവും വലിയ കാര്യം !! ഹരി അത് പറഞ്ഞപ്പോൾ നിഖിലിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു ..
🌿🌿🌿
നിഖിലിന്റെയും ദേവികയുടെയും വിവാഹം വളരെ ആർഭാടമായി നടന്നു .. നാട്ടിലെ തന്നെ പ്രശസ്തമായ ആശുപത്രിൽ രണ്ടാളും ജോയിൻ ചെയ്തു ..
നന്ദക്ക് ഒരു പെൺകുഞ്ഞുണ്ടായി ..ഹരി അവൾക്ക് ഹരിനന്ദ എന്ന് പേരിട്ടു ..
നന്ദയുടെ പരിശ്രമത്തിന്റെ ഫലമായി ബാങ്കിൽ അസ്സിസ്റ്റന്റ് മാനേജരായി ജോലി കിട്ടി ..
മാധവന്റെ നാട്ടിലുള്ള ബിസിനസ് ഹരി ഏറ്റെടുത്തു നടത്തി കൂടെ നരേന്ദ്രനെയും കൂട്ടി ..
നന്ദയുടെ നിർബന്ധപ്രകാരം നാരായണനും നിമ്മലയും ശേഖരന്റെ വീടിന്റെ അടുത്ത് വീടെടുത്തു വാടകക്ക് താമസിച്ചു ..നരേന്ദ്രൻ സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചു .. മാധവനും അയാളെ സഹായിച്ചു ..
എല്ലാ വിശേഷങ്ങൾക്കും അവർ വീട്ടിൽ ഒന്നിച്ചു കൂടി ...
ഒരു ദിവസം ...
ഹരിയേട്ടാ നമുക്ക് നാളെ ഹേമന്ദിന്റെയും രഞ്ജിനിയുടെയും അടുക്കൽ പോണം .. അവർ. മാത്രം നമ്മളിൽ നിന്ന് അകന്ന് കഴിയുന്നത് ശരിയല്ല .. ഹേമന്ദ് എന്നോട് കാണിച്ചതൊക്ക ക്ഷമിക്കാൻ പറ്റാത്തതാണ് പക്ഷെ അതിന് ശിക്ഷിക്കേണ്ടത് രഞ്ജിനിയെയും അവരുടെ മോനെയും അല്ലല്ലോ ?? അവർ എന്ത് പിഴച്ചു ..
അവർക്ക് സ്നേഹം നിഷേധിക്കപ്പെടരുത് ഹരിയേട്ടാ !!
ഹരി നന്ദയെ ചേർത്തുപിടിച്ചു ... നിനക്കെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുവോള്ളു .. അതിന്റെ നന്മയും അനുഗ്രഹവും നമുക്കുണ്ട് ..
നമുക്ക് പോകാം അവരെ കണ്ട് സംസാരിക്കാം .. അവര് നമ്മളോടൊപ്പം വരും !!
ഹരിയുടെ തോളിൽ ചാരി കിടന്ന് കൊണ്ട് നന്ദ ചിരിച്ചു ..മോള് വന്നതിൽ പിന്നെ അവൾക്കാണല്ലോ ഈ മാറിൽ സ്ഥാനം !!
നന്ദ കുശുമ്പോടെ പറഞ്ഞു എഴുനേറ്റ് പോകാൻ ഒരുങ്ങിയതും ഹരി അവളുടെ കയ്യിൽ മുറുകെ പിടിച്ചു .. അവൾ ഉറങ്ങി എന്റെകുശുമ്പി !! അവളെ മാറ്റി കിടത്തിയാൽ പിന്നെ ഇവിടെ തലവെക്കുന്നത് നീയല്ലേ എന്റെ നന്ദുട്ടി !!
നന്ദ ചിരിച്ചു .. അവളുടെ മുഖം ആയിരം പൂർണചന്ദ്രൻ ഉദിച്ചപോലെ ശോഭിച്ചു ....
💗💗💗ശുഭം 💗💗💗
ഹരിയുടെയും നന്ദയുടേയും സ്നേഹം എന്നും പുതുമയോടെ അവരിൽ നിലനിൽക്കട്ടെ !!
📝SHEROON4S❤️
Comments
Post a Comment