താലി

താലി

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഹിമയുടെ ശബ്ദം ആ വീട്ടിൽ ഉയർന്നു...

"ദേ ശരത്തേട്ടാ ഞാൻ എന്റെ വീട്ടിൽ അത്യാവശ്യം ജോലിയൊക്കെ ചെയ്യുന്നതാ, പിന്നെന്താ അവര് അങ്ങനെ പറഞ്ഞത്...?"

നീ ആരുടെ കാര്യമാ ഹിമാ പറയുന്നത്....?

"ശരത്തേട്ടന്റെ അമ്മയുടെ കാര്യം തന്നെ....!!!"

തന്റെ കൈ പിടിച്ച് ഇൗ വീട്ടിലേക്ക് കയറിവന്ന ഹിമയിൽ നിന്നും ശരത് ആഗ്രഹിച്ച അച്ചടക്കം തകർന്നതായി അവന് തോന്നി...

"നമ്മുടെ വിവാഹം ഇന്നലെ കഴിഞ്ഞതേ ഉള്ളൂ...ഹിമ ഇപ്പൊ ' അവര് ' എന്ന് വിളിച്ചത് എന്റെ അമ്മയെ ആണ്..ഇപ്പൊ എന്റെ അമ്മ ഹിമയുടെത്‌ കൂടിയാണ്..."

എന്റെ ഏട്ടാ അതിനു ഞാൻ അങ്ങനെ അല്ലാ എന്നൊന്നും പറഞ്ഞില്ല.. ഇന്നലെ ഇവിടെ കയറി വന്നവളാ ഞാൻ, നോക്കീം കണ്ടും ഞാൻ അടുക്കളയിൽ കയറിയപ്പോ എനിക്ക് കുറ്റം.. ദോശ ഉണ്ടാക്കാൻ പോയ എന്നോട് അമ്മ പറഞ്ഞത്, "മോളെ അവന് പുട്ടാണ് ഇഷ്ടം, ദോശ അവൻ കഴിക്കില്ല" എന്ന്..
എന്റെ ഭർത്താവിന്റെ ഇഷ്ടങ്ങൾ എനിക്കല്ലേ അറിയൂ....!

ഇത് കേട്ട് അവളോട് ചിരിച്ചു കൊണ്ട് ശരത് ചോദിച്ചു, "എന്നിട്ട് എനിക്ക് ഇഷ്ടമുള്ള പുട്ട് എന്താ നീ ഉണ്ടാക്കാതിരുന്നത്...?"

ഓഹോ അപ്പൊ ഏട്ടനും അമ്മയുടെ ഭാഗത്താണല്ലെ...?

"എന്റെ ഹിമാ ഞാൻ ആരുടെയും ഭാഗത്തല്ല..നമ്മുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം നമ്മൾ ഒരു മാസത്തോളം ഫോണിൽ സസാരിച്ചിരുന്നു..അപ്പോഴൊന്നും താൻ എന്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും ചോദിച്ചില്ല..
അത് മനസ്സിലാക്കിയ അമ്മ ചിലപ്പോ കര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടാകും... അതിനു താൻ ഇങ്ങനെ ദേഷ്യപ്പെട്ടാലോ...!"

ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ലല്ലോ അതിനു..ഇനി മുതൽ ഞാനാ ശരത്തേട്ടന്റെ കാര്യങ്ങൾ നോക്കുന്നത്..

"ആയിക്കോട്ടെ, ഹിമ ഇൗ വീട്ടിൽ പുതിയതാണ്...തനിക്ക് പരിചയമില്ലാത്ത പലതും ഇവിടെ ഉണ്ട്..അതിൽ പ്രധാനമാണ് എന്റെയും അമ്മയുടെയും ജീവിത രീതി... അമ്മയിലൂടെ തനിക്കത് പെട്ടന്ന് മനസ്സിലാക്കി എടുക്കാൻ കഴിയണം..."

ഓഹോ എന്റെ വീട്ടിലും ഉണ്ട് അച്ഛനും അമ്മയും അനിയത്തിയും ഒക്കെ...

"ശരിയാണ്, പക്ഷേ എനിക്കെന്റെ അമ്മ മാത്രേ ഉള്ളൂ..അച്ഛൻ മരിച്ചതിൽ പിന്നെ എന്റെ അമ്മ വളരെയധികം കഷ്ടപ്പെട്ടു എന്നെ ഇത്രയും എത്തിക്കാൻ.. ദാ ആ മുറിയിൽ കിടക്കുന്ന തയ്യൽ മെഷീൻ കണ്ടോ..! അമ്മയുടെ പാതി ജീവനാണ്..അതും ചവിട്ടി ആണ് ഞാനും അമ്മയും കഴിഞ്ഞത്.."

"ഹും ഒരമ്മയും മകനും " എന്നും പറഞ്ഞ് അവള് അപ്പുറത്തേക്ക് പോയി..

ഞാൻ അടുക്കളയിലേക്ക് ചെല്ലുമ്പോ എന്റെ അമ്മ ഇതൊക്കെ കേട്ട് അവിടെ നിന്ന് വിങ്ങി പൊട്ടുകയാണ്..

"അയ്യേ അമ്മയെന്തിനാ കരയുന്നത്...? എന്റെ ഭവാനിയമ്മ കരഞ്ഞാ എനിക്കും കരച്ചിൽ വരൂട്ടോ.."

ഞാൻ അവളെ ഒന്നും പറഞ്ഞില്ലടാ മോനെ..; നിനക്ക് പുട്ടാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോ ആ കുട്ടിക്ക് ഇഷ്ടായിണ്ടാവില്ല...

"എന്റെ അമ്മേ, ഹിമ വളർന്നു വന്ന രീതി കുറച്ച് വ്യത്യാസമാണ്..അമ്മക്ക് അറിയാലോ...! നമ്മളും ഇൗ വീടുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും..."

അന്ന് രാത്രി ഉറങ്ങാൻ മുറിയിൽ കയറിയ ഹിമ ശരത്തിനോട് ചോദിച്ചു, "അല്ല ശരത്തേട്ടാ, ഏട്ടൻ പട്ടണത്തിൽ പഠിക്കാൻ പോയപ്പോ അമ്മ ഇവിടെ ഒറ്റക്കാണോ നിന്നത്...?"

ഏയ് അല്ല, അമ്മ അവിടെ അമ്മാവന്റെ വീട്ടിലാ നിന്നത്..എന്താ ഹിമാ ചോദിച്ചത്...?

"അല്ല ശരത്തേട്ടാ എന്നും എങ്ങനെയാ ടൗൺ വരെ ഇത്രയും ദൂരം ജോലിക്ക് പോയി വരുന്നത്..! നമുക്ക് അവിടെ ഒരു വീട് വാടകയ്ക്ക് എടുക്കാം..എന്നിട്ട് അവിടേക്ക് മാറാം.."

അതൊന്നും പറ്റില്ല...അമ്മക്ക് ഇവിടം വിട്ട് നിൽക്കുന്നത് ഇഷ്ടമല്ല..

"അതാണ് ഏട്ടാ ഞാൻ പറഞ്ഞത്, അമ്മയെ നമുക്ക് ഏട്ടന്റെ അമ്മാവന്റെ വീട്ടിൽ നിർത്താം..ഏട്ടൻ പഠിക്കാൻ പോയപ്പോ അമ്മ അവിടെ നിന്നിട്ടുള്ളതല്ലെ...!"

ശരത് കുറച്ച് നേരം മിണ്ടാതെ നിന്നതിനു ശേഷം പറഞ്ഞു,

"ഹിമാ, ഇന്നലെ ഇൗ വീടിന്റെ പടി കയറി വന്നവളാ നീ...നിന്റെ കഴുത്തിൽ കിടക്കുന്ന ഇൗ താലിയുടെ പവിത്രത നിനക്ക് അറിയോ...? ഇല്ല, അറിയില്ല..ഉണ്ടെങ്കിൽ ഇന്ന് രാവിലെ നിന്റെ വായിൽ നിന്ന് അമ്മയെ കുറിച്ച് അങ്ങനെയൊരു സംസാരം ഉണ്ടാവില്ലായിരുന്നൂ...

ശരിയാണ്, ഹിമയും ഞാനും വളർന്നത് രണ്ട് സാഹചര്യത്തിലാണ്...ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയും ആണ് ഞാൻ ഇന്നലെ നിന്നെയും ഇൗ വീടിന്റെ പടി കയറിയത്‌... പക്ഷേ ഇന്ന് രാവിലെ ആ സന്തോഷം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി...

വിവാഹം കഴിഞ്ഞ് ഒരു ദിവസം തികഞ്ഞിട്ടില്ല അപ്പോഴേക്കും എന്റെ പെറ്റമ്മയെ വല്ലയിടത്തും കൊണ്ടു ചെന്നാക്കി നിനക്ക് താമസം മാറണം അല്ലേ..!
ഇന്നലെ ഒറ്റ രാത്രി കൊണ്ട് നിന്റെ കന്യകാത്വം ഞാൻ കളഞ്ഞിട്ടില്ല..കഴുത്തിലെ ഇൗ താലി നിനക്ക് വെറും ആചാരം മാത്രമാണെന്ന് മനസ്സിലായി...
നിന്റെ വീട്ടിൽ കര്യങ്ങൾ ഞാൻ പറഞ്ഞു മനസിലാക്കാം..ഇന്ന് ഇൗ രാത്രി തന്നെ നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കാം...
നിയമപരമായി നമ്മൾ വിവാഹം ചെയ്തിട്ടില്ല, അതിനു ഇനിയും മൂന്ന് ദിവസം ഉണ്ട്... കോർപറേഷനിൽ പോയി നമ്മൾ രണ്ടും ഒപ്പ്‌ ഇട്ടാലെ നിയമപരമായി വിവാഹം ആവുകയുള്ളൂ...

പരസ്പരം മനസ്സിലാക്കി വിവാഹ ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കി ജീവിക്കാൻ ആണെങ്കിൽ ഞാൻ ഇൗ പറഞ്ഞ ഒപ്പിന്റെ ആവശ്യമെന്നും ഇല്ല...

ഇന്നലെ ഇവിടെ വന്നു കയറിയ ഹിമ എന്റെ അമ്മയെ ഒരു നിമിഷം കൊണ്ട് ഒറ്റപ്പെടുത്തി എങ്കിൽ ഒരിക്കൽ ആ അമ്മയെ ചിലപ്പോ കൊല്ലാനും മടിക്കില്ല...

ഭാര്യ എന്ന സ്ഥാനം അറിഞ്ഞു കൊണ്ടാണ് ഞാൻ പറയുന്നത്, നീ ഇന്നല്ലെങ്കിൽ നാളെ എന്നെ ഉപേക്ഷിച്ച് പോയാൽ എനിക്ക് ചിലപ്പോ വേറെ പെണ്ണിനെ കിട്ടുമായിരിക്കും...പക്ഷേ "അമ്മ".. അതിനു പകരം ഇൗ ലോകത്ത് പകരം മറ്റൊന്നില്ല ഹിമ...

ഇന്ന് നീ ഇവിടെ കാണിച്ച പ്രകടനം അമ്മയെ ശരിക്കും വിഷമിപ്പിച്ചു... ആ പാവം വിങ്ങി പൊട്ടിയാണ് കരഞ്ഞത്... അപ്പോഴും അമ്മയും ഞാനും പ്രാർത്ഥിച്ചത് ആ കണ്ണീർ നിനക്കൊരു ശാപം ആവല്ലെ എന്നാ...

ഇപ്പൊ നിനക്ക് തീരുമാനിക്കാം, ഇവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ ഈ നിമിഷം നിനക്ക് നിന്റെ വീട്ടിലേക്ക് തിരിച്ചു പോകാം ... ഞാൻ ഇത്രയും ഇപ്പോൾ പറഞ്ഞില്ല എങ്കിൽ പിന്നീട് എനിക്ക് അമ്മയ്ക്കും നിനക്കും ഉൾപ്പെടെ വിഷമിക്കേണ്ടിവരും...

നിനക്കറിയോ നിന്നെ പെണ്ണുകാണാൻ വന്നിട്ട് ഞാനും അമ്മയും തിരിച്ചുപോരുമ്പോൾ അമ്മ എന്നോട് പറഞ്ഞത്, "ഇനി ഹിമ മോള് നിന്റെ ഭാര്യയോ എന്റെ മരുമകളോ അല്ല, എന്റെ സ്വന്തം മകളാണ്"...

ആ അമ്മയെ നീ ഇന്ന് ഒരു ദിവസം കൊണ്ട് കുത്തു വാക്കിലൂടെ നോവിച്ചത്... ഒന്ന് രണ്ട് മാസം കഴിഞ്ഞിട്ട് ആണ് നീ ഇങ്ങനെ പെരുമാറിയത് എങ്കിൽ ഞാൻ നിന്റെ ഭാഗത്തുനിന്നും ചിന്തിച്ച് നോക്കിയേനെ...
പക്ഷേ ഇതിപ്പോ അങ്ങനെയല്ലല്ലോ....!

അത്രയും പറഞ്ഞു ശരത് മുറി തുറന്ന് പുറത്തേക്കിറങ്ങി..അവളോട് വീട്ടിലേക്ക് പോകാൻ ഒരുങ്ങാൻ പറഞ്ഞു.. എനിക്ക് പറയാനുള്ള കാര്യങ്ങൾ മുഴുവൻ ഒറ്റശ്വാസത്തിൽ അവളോട് പറഞ്ഞപ്പോഴേക്കും ഹിമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

അവളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് ആ രാത്രി പോകുമ്പോൾ ഞാൻ അമ്മയെയും കൂടെ കൂട്ടിയിരുന്നു... അമ്മ എന്റെ കാലുപിടിച്ചു പറഞ്ഞു, "അവളെ പറഞ്ഞു വിടരുത് ഞാൻ വേണമെങ്കിൽ അമ്മാവൻറെ വീട്ടിൽ പോയി നിന്നോളാം.. നിങ്ങൾ സുഖമായി ജീവിച്ചാൽ മതിയെന്ന്"..

പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല അമ്മയെയും അവളെയും കൂട്ടി കൊണ്ട് അവളുടെ വീട്ടിലേക്ക് തിരിച്ചു...

ഇന്ന് രണ്ടു വർഷങ്ങൾക്കിപ്പുറം ഞാനും അമ്മയും ഉമ്മറത്തിരുന്ന് പാടത്തെ വിളവിനെ പറ്റി പറയുമ്പോൾ എന്റെ അടുത്ത് ഇരുന്ന് അമ്മയുടെ വയ്യാത്ത കാലിൽ കുഴമ്പ് ഇടുന്നത് എന്റെ ഹിമ ആണ്...

അവൾക്ക് എന്റെ അമ്മ അമ്മായിയമ്മ അല്ല, അവളുടെ സ്വന്തം അമ്മ തന്നെയാണ്...ഇപ്പൊ അമ്മയും മോളും ഒന്നായി..ഞാൻ പുറത്ത് എന്ന നിലക്കാണ് കാര്യങ്ങള്...എനിക്കതിൽ ഒത്തിരി സന്തോഷമേ ഉള്ളൂ...

അന്ന് രാത്രിയിൽ അവളെ അവളുടെ വീട്ടിൽ ഞാനും അമ്മയും കൂടി കൊണ്ടുചെന്നാക്കിയിട്ട് തിരിച്ചുപോരുന്ന നേരത്ത് അവള് അമ്മയുടെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു,

"അമ്മേ എന്നോട് ക്ഷമിക്കണം ഏട്ടൻ പറഞ്ഞതുപോലെ ഞാൻ അമ്മയുടെ മോളെ പോലെ ആണെങ്കിൽ എനിക്ക് എന്റെ സ്വന്തം അമ്മയെ പോലെ കാണാനും കഴിയും..."

ഇല്ല നീ എനിക്ക് മോളെ പോലെ അല്ല ,എന്റെ മോളാണ്..

"ശരത്തേട്ടാ വാ നമുക്ക് ഏട്ടന്റെ വീട്ടിലേക്ക് പോകാം...ഇനി അതാ എന്റെ വീട്.."

അതും പറഞ്ഞവൾ എൻറെ കയ്യിൽ അല്ല, അമ്മയുടെ കയ്യും പിടിച്ചാണ് ഇറങ്ങിയത്... സ്വന്തം അമ്മയെ കൈപ്പിടിയിലൊതുക്കിയ വികാരം ആയിരുന്നിരിക്കാം അപ്പോൾ അവളുടേത്....

ഇന്നിപ്പോ ഞാൻ വളരയധികം സന്തോഷവാനാണ്.. ഞാനും അമ്മയും ഹിമയും കൂടി ഉമ്മറത്തിരിക്കുമ്പോ അമ്മയുടെ കാലു വേദന കണ്ടറിഞ്ഞ് കൊണ്ടാണ് അവള് കുഴമ്പ് ഇട്ടു കൊടുക്കുന്നത്...

പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്, അതികം താമസിയാതെ ഒരു കുഞ്ഞു വാവയും വരും.. 

ജിഷ്ണു രമേശൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്