kissakal

ആരാ ഈ പാതിരാത്രി നേരത്തു പരിചയം ഇല്ലാതെ നമ്പറിൽ നിന്നാണല്ലോ.......ഫോൺ എടുക്കുമ്പോൾ നയന ഓർത്തു.....ഒരു ഗൾഫ് നെറ്റ്കാൾ ആണ് 

ആരായിരിക്കും

ഹാലോ  ആരാ.... എന്നുള്ള ചോദ്യത്തിന് മറുപടി ഒന്നും പറയാതെ കാൾ കട്ട്‌ ആയി

ഇതിപ്പോ ആരാ....നയന നമ്പർ നോക്കുമ്പോൾ  വീണ്ടും കാൾ വന്നു  എടുത്തപ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണെന്നും പറഞ്ഞു കട്ട്‌ ആക്കി.....

പിന്നിട് അത്  ഒരു പതിവ് സംഭവം ആയി.... ഗൾഫിൽ നിന്നും നെറ്റ്കാൾ വരും  എടുത്താൽ ഒന്നും പറയാതെ കട്ട്‌ ആയി പോകുകയും ചെയ്യും .....

എന്തു ചെയ്യണം രാജീവ്‌നോട് പറയണോ
രാജീവിന്‌ ഇപ്പോൾ തന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാതായി തുടങ്ങിയിരിക്കുന്നു ..... വീട്ടിലെ കാര്യമോ  കുട്ടികളുടെ കാര്യമോ ഒന്നും അനേഷിക്കുന്നില്ല.....

അധികസമയവും പുറത്ത് ഓരോ തിരക്കിലും വീട്ടിൽ വന്നാൽ മൊബൈലിൽ കളിയും ആണ് അങ്ങനെ ഉള്ള ആളോട് പറഞാലും വല്യകാര്യം ഒന്നും ഉണ്ടാവാൻ പോകുന്നില്ല.

പറഞ്ഞാൽ ചിലപ്പോൾ തന്റെ മൊബൈൽ മേടിച്ചു വെച്ചാലോ എന്നും വിചാരിച്ചു രാജീവ്‌ വീട്ടിൽ ഉള്ളപ്പോൾ ഫോൺ സൈലന്റ് ആക്കി വെച്ചു.

നയന ഞാൻ നാളെ ഒരു ബിസിനസ്സ് ടൂർ പോകുകയാണ് ഒരാഴിച്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞു മറുപടിക്കു പോലും കാത്തു നില്കാതെ  പെട്ടിയും എടുത്തു രാജീവ്പോയി.

എന്തിനാ ഇങ്ങനെ എന്നെ ഏട്ടൻ ഒഴിവാക്കുന്നത് എന്നും ആലോചിച്ചു ഉറങ്ങാൻ കിടന്നെങ്കിലുംഉറക്കം വന്നില്ല മനസ്സ് അസ്വസ്ഥമായിരുന്നു ഉറക്കം വരത്തെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് വീണ്ടും ആ കാൾ വന്നത്.......

എടുത്തു ഒന്നും പറയാതെ ചെവിയിൽ വെച്ചു  കിടന്നു. അപ്പോ അപ്പുറത്തു നിന്നും അയാൾ പറയുകയാണ്
ഹലോ "ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകും തളരരുത്"
 ഇത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്യ്തു പോയി.

ഇതാരാ തന്നെ തന്റെ അറിഞ്ഞ പോലെ സംസാരിക്കുന്നത്  അറിയുന്നവർ ആരെങ്കിലും ആവുമോ ........വീണ്ടും  കാൾ വരും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അന്ന് വിളി വന്നില്ല....... കുറച്ചു ദിവസം ആയി കാൾ വരാതെ ആയപ്പോൾ ആകാംഷ സഹിക്കാൻ വയ്യാതെ ഉറക്കം വരാത്ത രാത്രികൾ ആയി...

ഉറക്കത്തിൽ  ഫോൺ  ബെല്ലടിക്കുന്ന ശബ്ദം കേട്ട് ചാടി എഴുന്നറ്റ് നോക്കിയപ്പോൾ അതെ നമ്പർ  ....

ഹലോ എന്തിനാ ഇങ്ങനെ എന്നെ കളിപ്പിക്കുന്നത് നിങ്ങൾ ആരാണ് ,എന്താ നിങ്ങൾക്കു വേണ്ടത്  എന്നു ഒന്നു പറയുമോ  ഒറ്റശാസത്തിൽ ഇത്രയും  ചോദിച്ചു കൊണ്ട് അവൾ  ചെവിയിൽ ഫോൺ വെച്ചു കാത്തിരുന്നു .....അവൻ മെല്ലെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി..... അവർ അങ്ങനെ അടുക്കാൻ തുടങ്ങി. അവിടെ ഒരു പുതിയ ആശ്വാസം കണ്ടത്തുക ആയിരുന്നു അവൾ .....

അവളുടെ എല്ലാ വിഷമങ്ങൾക്കും  അവന്റെ കൈയിൽ സമാധാനം  ഉണ്ടായിരുന്നു ....

 ഒരു ദിവസം അവൾ അവനോട് ചോദിച്ചു ,നിങ്ങൾക്കു എങ്ങനെയാണ്  അന്ന് ഞാൻ മനസ്സു തകർന്നു ഇരിക്കുകയാണ് എന്ന് മനസിലായത്...

ഹിഹിഹി എന്ന് ഉറക്കെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു , രാത്രിയിൽ ഉറക്കമില്ലാത്ത  എല്ലാവർക്കും മനസ്സിൽ എന്തെകിലും പ്രശ്നം ഉണ്ടാവും  അതുകൊണ്ടു വെറുതെ ഒന്നു പറഞ്ഞു നോക്കിയതാ.....  അവന്റെ ചിരി കേട്ടപ്പോൾ കൂടെ അവളും ചിരിച്ചു. അവൾക്കു അപ്പോൾ ദേഷ്യപ്പെടാൻ തോന്നിയില്ല

രാജീവന് കുറച്ചു ദിവസം ആയി നയനയുടെ പെരുമാറ്റത്തിൽ എന്തോ ഒരു  പൊരുത്തകേടുകൾ തോന്നാൻ തുടങ്ങിയിട്ട്  ഒന്നും ചോദിക്കുന്നില്ല പഴയ പോലെ പരാതികളില്ല

എന്തു പറഞ്ഞാലും  ദേഷ്യം പകൽ ഉറക്കമാണ് കൂടുതൽ തന്റെ ജീവനേക്കാൾ  സ്നേഹിക്കുന്ന അവൾക്ക് വേദനിക്കുന്ന രീതിയിൽ ചോദിക്കാൻ ഒരു വിഷമം തനിക്ക് അവളെ സംശയം ആണ് എന്ന്  തോന്നിയാലോ

സമാധാനം ഇല്ലതെ ആയി രാജീവ്‌ ഒരു ദിവസം  അവൾ ഇല്ലാത്ത സമയത്തു അവളുടെ അലമാരയിൽ
വെറുതെ നോക്കിയപ്പോൾ അതിൽ ഇതുവരെ തൻ കാണാത്ത ഒരു മൊബൈൽ.......അതിൽ ഒരു നമ്പറിൽ നിന്നുമാത്രമേ കാൾ വന്നിട്ടുള്ളൂ അതും  ഗൾഫ് നമ്പർ

തന്റെ സംശയം ശക്തമാകുന്നത് ആയിരുന്നു പിറ്റേന്ന് നയനയുടെ കൈയിൽ ഉള്ള മൊബൈലിൽ രാജീവ്‌ കണ്ടത്.

അവൾക്കു വേറെ ഒരു ബന്ധം ഉണ്ട് എന്ന സത്യം രാജീവ്‌ തിരിച്ചറിഞ്ഞു.

ഇനി എന്തു ചെയ്യണമെന്നാലോചിച്ച് രാജീവിന് പിന്നെ ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതായി.....

അവൾ എന്നോട് ഇങ്ങനെ ചെയ്തല്ലോ അവളെ കൊന്നുകളയും എന്ന് വരെ തോന്നിയെങ്കിലും പിന്നിട്ട് ഉള്ള ജീവിതം എന്ന ചിന്ത രാജീവിനെ തളർത്തി. അവളെ എങ്ങനേയെങ്കിലും മാറ്റി എടുക്കണമെന്ന് തന്നെ അവന്റെ മനസ്സ് പറഞ്ഞു....

ദേഷ്യം കൊണ്ട് ഒന്നും ശരിയാവില്ല അവളോട് തുറന്നു സംസാരിക്കാം എന്ന് തീരുമാനിച്ചു അയാൾ.

വളരെ ക്ഷമയോടെ അയാൾ അവളിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.

രാജീവ്‌ മറ്റു തിരക്കിൽ പെട്ടു തന്നെ ശ്രദ്ധിക്കാതെ ആയപ്പോൾ തനിക്കു പറയാൻ ഉള്ളത് കേൾക്കാനും തന്നെ സമാധാനിപ്പിക്കാനും ഒരാൾ ഉണ്ടായപ്പോൾ അയാളെ സ്നഹിച്ചു പോയി എന്ന അവളുടെ വാക്കുകൾ കുടുബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന രാജീവിന് താങ്ങാൻ കഴിയുന്നതിലും വലിയ വേദന ആയിരുന്നു.....

രണ്ടു പേരും പരസ്പരം കാര്യങ്ങൾ  സംസാരിച്ചപ്പോൾ രാജീവില്ലാത്ത ഒരു ജീവിതം നയനക്കു പറ്റില്ലെന്ന് പറഞ്ഞ് അവൾ കരയുകയായിരുന്നു......

എന്ത് തിരക്കുകൾ ക്കിടയിലും വേണമെങ്കിൽ അവളെ മനസ്സിലാക്കാനും ആശ്വാസം പകരാനും തനിക്ക് കഴിയുമായിരുന്നു എന്ന ചിന്ത രാജീവിനെ തളർത്തി.......

 ജീവിതത്തിൽ തങ്ങൾക്കിടയിലുണ്ടായ ആ വിടവിനെ നികത്താനും ആ ഫോൺ കാളിൽ നിന്ന് നയനയെ രക്ഷിക്കാനുമായി നല്ല ഒരു കൗൺസിലറുടെസഹായം വേണ്ടിവന്നെങ്കിലും അവളെ അവന് തിരിച്ചു ജീവിതത്തിലേക്കു കൊണ്ടു വരാനായി.......

@#ഇത്തരം ജീവിതങ്ങൾ നമുക്കുചുറ്റുമുണ്ട്... @#

അക്ബർ സി എ ഷൊറണ്ണൂർ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്