Kissakal

"ആമി ...നീ വരുന്നോ ഫിലിമിന് ?ഇന്ന് കോളേജിൽ സ്ട്രൈക്ക് ആണ് .എല്ലാവരും പോകുന്നുണ്ട് ...നീയും വരുന്നുണ്ടന്നു ഞാൻ എല്ലാവരോടും പറഞ്ഞു "

റൂംമേറ്റ് റീന എന്നോടത് പറഞ്ഞപ്പോൾ എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല .കോളേജിൽ നിന്നും ഞങ്ങൾ എല്ലാവരും ഫിലിം കാണാൻ പോകുന്ന വഴി എന്റെ സുഹൃത് വിപിൻ ചോദിച്ചു .

"ആമി ...നീ ഇങ്ങനെ കറങ്ങാനൊക്കെ വരുമെന്ന് ഞാൻ ഓർത്തില്ല കേട്ടോ ...ഇന്ന് മുതൽ സ്റ്റഡി ലീവ് അല്ലേ ?നീ നാളെ വീട്ടിൽ പൊക്കോണം ...ഇവിടെ ഹോസ്റ്റലിൽ നിന്നെക്കരുതേ കേട്ടല്ലോ "

വിപിൻ ദേഷ്യത്തോടെയാണ് എന്നോടത് പറഞ്ഞത് .ഫിലിം കഴിഞ്ഞു നേരെ എല്ലാവരും ഷോപ്പിങ്ങിനും മറ്റും ഇറങ്ങി .ഞാൻ ആകെ അസ്വസ്ഥയായി .'അമ്മ ചെലവിനായി തന്ന കാശ് ഇങ്ങനെ എനിക്ക് ധൂർത്തടിക്കാൻ തോന്നിയില്ല .വിപിൻ എന്നെ ഇടക്കിടെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു .

"ആമി ...ഇത്‌ നിന്റെ കൈയിൽ ഇരിക്കട്ടെ ."

അവൻ ആരും കാണാതെ ഒരു അഞ്ഞൂറ് രൂപ എന്റെ കൈയിൽ തന്നു .

"നമ്മുടെ നിലയം വിലയും അറിഞ്ഞു ജീവിക്കണം .നിന്റെ 'അമ്മ കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന കാശാണ് .ഇനിയും മേലാൽ ഇത്‌ അവർത്തിക്കരുതേ "

അവനതു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു .അവൻ നല്ലവനാണ് .ഒരു നല്ല സുഹൃത് എന്നും നമ്മളെ നന്നായി അറിയാൻ ശ്രമിക്കും .നമ്മൾ പറയാതെ തന്നെ നമ്മളെ മനസ്സിലാക്കും .നമുക്കുള്ള തെറ്റ് തിരുത്തും .

                           ആമി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്