Kissakkal

എന്തിനോ വേണ്ടി തിളയ്ക്കുന്നസാമ്പാർ
     ★------------------------------------★

"ശ്ശോ..അത് നിന്റെ ജെട്ടി അല്ലെടി
അസത്തെ..അവന്റെ യാ ..അങ്ങോട്ട് കൊടടീ .. "
കുട്ടികളെ സ്ക്കൂളിൽ വിടാനുള്ള
പോർക്കളത്തിലേയ്ക്കെത്തിലേക്ക് വെറുതെ ഒന്ന്എത്തിനോക്കിയപ്പോൾ
തന്നെതൃപ്തിയായ് . വിയർത്ത് കുളിച്ചു ഒറ്റയ്ക്ക് നിന്നുവീറോടൊപൊരുതുന്ന പ്രിയതമയെ കണ്ടപ്പോൾ കഷ്ട്ടംതോന്നി.

ഇടയിൽ മുഖമുയർത്തി അവൾ തന്നെ ഒന്ന് നോക്കി .
'ഒന്ന് എങ്ങാനുംപോരായിരുന്നോ ?' എന്ന കുറ്റപ്പെടുത്തൽ ആ മുഖത്ത് നിന്ന് വായിച്ചു ..

"ഈ പപ്പായും ,പപ്പായയുംതമ്മിലുള്ള
വിത്യാസം എന്താണ് പപ്പാ ..? "

നാലിൽ പഠിക്കുന്ന നടുക്കഷ്ണം മുടിചീകു
ന്നതിനിടയിൽ തനിക്ക് നേരെ ചോദ്യം എറിഞ്ഞു .. അവൾ വാ തുറന്നാൽ കൊനഷ്ട്ട് ചോദ്യമേ ചോദിക്കു.. എന്നറിയാവുന്നതിനാൽ ,കൊനഷ്ട്ട് ഉത്തരംതേടി ..
" രണ്ടും കൃമികടിക്ക് നല്ലതാ .." ഭാര്യ ചാടി
ക്കയറിപ്പറഞ്ഞു .! അത് കേട്ട് നടുക്കഷ്ണം
ആർത്തു ചിരിച്ചു .

നേഴ്സറിയിൽപഠിക്കുന്ന ഇളയ കഷ്ണം ഏതോഅപരിചിതനെ കണ്ടപോലെ അപ്പോഴുംതന്നെതുറിച്ച്നോക്കുന്നുണ്ടായിരുന്നു .ഗൾഫിൽനിന്നുംവന്നിട്ട്,രണ്ട്ദിവസ
മായെങ്കിലും അവൾ മാത്രം ഇപ്പോഴും തന്നിൽ നിന്നുംഅകലംപാലിച്ചുനിൽക്കുകയാണ്

വീഡിയോ കോളിൽ തന്നോട് വാതോരാതെ സംസാരിച്ചിരുന്നവൾ ഇപ്പോൾ അടുത്ത്
പോലുംവരുന്നില്ല .
"ഈകറുത്തപപ്പയെഎനിക്ക് വേണ്ട ,ഇത്
ആ പപ്പായല്ല.എന്റെപപ്പാ വെളുത്തപപ്പയാ."

എന്നഅവളുടെ വാക്കുകൾക്കു മുന്നിൽ പകച്ചു .ബ്യുട്ടിക്യാമറയുള്ള ഫോണിൽ നിന്ന് വിളിക്കുന്നത് കൊണ്ടാണ് പപ്പാ സായിപ്പിനെ
പോലെ ഇരുന്നത് എന്ന് ഇവളെ എങ്ങനെ
പറഞ്ഞു മനസ്സിലാക്കും .? ഉള്ളിൽ നേരിയ
നീറ്റൽ അനുഭവപ്പെട്ടിരുന്നു ..

"മോന്റെ സ്ക്കൂളിൽ PTA മീറ്റിംങ്ങാണ് ഒരഞ്ഞൂറ് രൂപാകൊടുത്തേക്ക് "ഭാര്യ വളരെ
നിസാരമായ് പറയുന്നത് കേട്ട് ആറിൽ പഠിക്കുന്ന ആദ്യ കഷ്ണം തലയുയർത്തി
അമ്മയെ നോക്കുന്നത് ശ്രദ്ധിച്ചു.

അവനെ അടുത്ത് വിളിച്ച് സ്കൂൾ ഡയറി
ആവിശ്യപ്പെട്ടു .അതിലെ ഹെഡ്മാസ്റ്ററുടെ
നംമ്പർ എടുത്ത് ഡയൽ ചെയ്തു ..!
കാര്യങ്ങൾ വിശദമായ് ചോദിച്ചു മനസ്സിലാക്കിയ ശേഷം PTA ഫീസായ നൂറ്റമ്പത് രൂപ,പേഴ്സിൽ നിന്നും എടുത്ത് അവനെ എൽപ്പിച്ചു ,ഭാര്യ ഈ സമയം അടുത്ത് വന്നു കവിളിൽ നുള്ളി ..

" അവൻ എന്നോട് പറഞ്ഞത് ഇരുന്നൂറ് രൂപയാ .. നാളെ ജനശ്രീയുള്ളതാ അതാഅഞ്ഞൂറ് തികച്ചെ  .." അവൾ താളത്തിൽകൊഞ്ചി .

" നീ ഒരു കാര്യം അറിയണംദുബായ് പഴയ ദുബായ് തന്നെ,പക്ഷെ ഗൾഫുകാർ പഴയ ഗൾഫുകാരല്ല ..! " പറഞ്ഞു കൊണ്ട് സ്ലോമോഷനിൽ നടന്നു .

ഗേറ്റിന് വെളിയിൽ സ്ക്കൂൾ ബസ്സ് വന്നു
ഹോണടിക്കുന്നത് കേട്ട് പുറത്തേയ്ക്കിറങ്ങി

"ആരിദ് ..? എപ്പോ ലാന്റ് ചെയ്തു .?"

തന്നെ കണ്ട്  പഴയ സുഹൃത്ത് കൂടിയായ സ്ക്കൂൾബസ്സിന്റെഡ്രൈവർഷണ്മുഖൻ ആശ്ചര്യത്തോടെ ഉറക്കെവിളിച്ചു ചോദിച്ചു .

" രണ്ട് ദിവസമായ് ,ഉടനെയൊന്നും പോവുന്നില്ല ... !"
അടുത്ത ചോദ്യത്തിന് കൂടി ഉത്തരംകിട്ടിയപ്പോൾ ഷണ്മുഖന്റെ അടുത്തചോദ്യത്തിനായ്തുറന്ന വാ, താനെ അടഞ്ഞു ..

"വൈകിട്ട് വരാം കുപ്പി ഉണ്ടല്ലോല്ലെ ?"

ഷണ്മുഖന്റെ ചിരിയിൽ നുരയുന്ന ലഹരികണ്ടു .

"കോടാലിതൈലത്തിന്റെ കുപ്പിയുണ്ട്.."
അതെ സ്വരത്തിൽ തന്നെ പറഞ്ഞു .

"പോ ..! ഗൾഫിലെ തമാശക്കാരാ .."
അവനും വിട്ടില്ല .

മക്കൾ ബസ്സിലേയ്ക്ക് കയറുന്നതുംനോക്കി
നിന്നു .ഇളയ കഷ്ണം പോകുന്ന പോക്കിൽ
ഏറ് കണ്ണിട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു .
ഏതാണിവൻ..? എന്ന ഭാവത്തിൽ.

കുട്ടികൾ പോയിക്കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ വീട്ശാന്തമായി..!
ഉള്ളിൽ അരുതാത്ത ചിന്തകൾ വെറുതെ പൊട്ടിമുളച്ചു.. ഇത്രയും നാൾതണുത്തിരുന്ന
രക്തധമനികളിൽചൂട് രക്തംനിറഞ്ഞു.

തന്റെ നോട്ടം കണ്ട് അങ്കം കഴിഞ്ഞ ആശ്വാസത്തോടെ എളിയിൽ കൈകുത്തി
നിന്നിരുന്നഭാര്യ അപകടം മണത്തു.
അവൾ ന്യുട്രലിൽ അടുക്കളയിലേക്കു വലിഞ്ഞു.
പിന്നാലെ ചെന്നു ചേർത്തു പിടിച്ചപ്പോൾ

"പോ ..മനുഷ്യാ എനിക്ക് നൂറുകൂട്ടം ജോലിയുണ്ട്.."
കുറുകലോടെ വിസമ്മതത്തിൻ മായം ചേർത്തസമ്മതംഅറിയിച്ചു.

ഉത്സാഹത്തോടെ സിനിമയിലെക്കെ കാണുന്നപോലെ അവളെഎടുത്തുയർത്തി
സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ
പ്രതീക്ഷിച്ചപോലെ മുകളിലേക്ക്ഉയരുന്നില്ല.
വീണ്ടും ശ്രമിച്ചു..!പറ്റുന്നില്ല . അവളുടെ
വെയിറ്റ് കൂടിഎന്ന സത്യം തിരിച്ചറിഞ്ഞു.

"നല്ല തീറ്റയാണ് ല്ലെ ? "മനസ്സിൽ പറഞ്ഞു.
ആ,ശ്രമം ഉപേക്ഷിച്ചു ബെഡ്ഡ്റൂമിലെക്ക്
ആനയിച്ചു..

"അമ്മാ.. ഇങ്കെയാരുമേ ഇല്ലേയാ..?"
പുറത്തു ഏതോ തമിഴ് ശബ്ദം കേട്ടു .

"അതേ... ആ അണ്ണാച്ചിക്കു ഒരു ഇരുന്നൂറ്
രൂപാ കൊടുത്തേക്കൂ.. അല്ലെങ്കിൽപോവില്ല
ഇങ്ങനെ വിളിച്ചോണ്ടു ഇരിക്കും.."

പ്രിയതമ കിട്ടിയ അവസരം മുതലെടുത്തു.
സ്നേഹത്തോടെ നെഞ്ചിലെ രോമത്തിൽ വിരൽ ഇട്ടു കറക്കി രണ്ടു മൂന്നു രോമം വേരോടെ പിഴുതെടുത്തു. വേദനയുടെ സ്വർഗം കണ്ടെങ്കിലും കോപമടക്കി ചിരിയോടെ നിന്നു..

കാശുമായി വെളിയിൽ ഇറങ്ങിചെന്നു.
അപ്രതീക്ഷിതമായി തന്നെ മുന്നിൽ കണ്ട് പലിശയ്ക്ക് കടം കൊടുക്കുന്ന അണ്ണാച്ചി
യുടെ അർത്ഥംവച്ചുള്ളനോട്ടം.

രാവിലെ പെങ്ങളുടെ വീട്ടിൽ ചെന്നപ്പോഴും
അവിടെയുംഇയാൾവന്നിരുന്നു .അവിടെയും ഇയാൾക്ക് കാശു കൊടുത്തത് താൻ
ആയിരുന്നു..

"നിജമാ.ഇത്എൻ വീടു താൻ.. അണ്ണാച്ചി .."
തെറ്റിദ്ധാരണഉണ്ടാവേണ്ടഎന്നു കരുതി അറിയാവുന്ന തമിഴിൽ പറഞ്ഞു.

"അതുക്കു നാൻ ഒന്നുമേ കേക്കലയെ സാർ"
മിണ്ടാതിരുന്നാൽ മതിയിരുന്നു എന്നു തോന്നിപ്പോയി..! വെറുതെ ഇരുന്ന വായിൽ
കൊണ്ട് ചെന്ന് ചുണ്ണാമ്പ് തേച്ചപോലെയായ്

അയാൾ പോയപ്പോൾ അകത്തേക്ക്ഓടി. ആദ്യംമുതൽആരംഭിച്ചു.പ്രണയപരവശനായി അടുത്തു..ആക്രാന്തത്തോടെ ചുംബനങ്ങളുടെ കെട്ടഴിച്ചു..

വാതിലിൽ ആരോ മുട്ടുന്ന ശബ്ദംകേട്ടു.
മനസ്സിൽ തെറി പറഞ്ഞു കൊണ്ടെഴുന്നേറ്റു.
ബെഡ്ഡ് റൂമിന്റെ വാതിൽ തുറന്നതും ഹാൾ നിറയെ ഫുൾ കൈഷർട്ട് ധരിച്ചസ്ത്രീ ജനങ്ങളെ കണ്ട് ഞെട്ടിത്തെറിച്ചു ..!

ഷർട്ടിടാതെ നിൽക്കുന്ന തന്നെകണ്ട് അവരും ഞെട്ടി ..പിന്നാലെ മുടിവാരിക്കെട്ടി
വരികയായിരുന്ന ഭാര്യ,എല്ലാവരെയുംകണ്ട് നാണത്തോടെ മുഖം കുനിച്ചു .

"അല്ലെ ...!നിങ്ങൾ രണ്ടും കൂടിമുറിഅടച്ചിട്ട് ഈപട്ടാപ്പകൽഎന്നാചെയ്യുകആയിരുന്നു ?"

കൂട്ടത്തിൽ മുഖത്ത് നിറയെ മുഖക്കുരുഉള്ള,
ചുരിദാറിന് മീതെ ഷർട്ട് ധരിച്ച ഒരുവൾ
ആശ്ചര്യത്തോടെ ഉറക്കെ ചോദിച്ചു  ..!
ഹാളിൽ അങ്ങിങ്ങ് അമർത്തിയ ചിരികൾ
ഉയർന്നു താണൂ..

"പുറത്ത് നല്ല ചൂടല്ലെ ..? അകത്തിരുന്ന്' കാറ്റും കൊണ്ട് കൊച്ചുവർത്തമാനം പറയുകയായിരുന്നിരിക്കും സുലോചനെ"
പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു .

അർത്ഥഗർഭമായ നോട്ടങ്ങളെറ്റ് രക്തം തണുത്തുറഞ്ഞു.!

" ഇവരെക്കെ നിന്റെ ആരാടി ..?"ഭാര്യയോട്
അല്പം ഉറക്കെ തന്നെ ചോദിച്ചു .

"ഞങ്ങളെക്കെ തൊഴിലുറപ്പുകാരാണ് "
കോറസ്സായ് അവർഅറിയിച്ചു..

"ഇന്നത്തെപണിഇവിടെയാണ്സേട്ടാ .
പകൽ മുഴുവൻ ഇവിടെയെക്കെതന്നെ കാണും ..''

തന്നെക്കാൾ പ്രായമുള്ള ഒരു സ്ത്രി മുഖത്തു നോക്കി,യന്ത്രമനുഷ്യനെപോലെ പറഞ്ഞത് കേട്ട്
'തലയിൽ തേങ്ങാവീണവന്  യൂറിക്ക് ആസിഡ് വന്നഅവസ്ഥയായ് ..'

ഇതിലും ഭേതം ഗൾഫ് തന്നെ ആയിരുന്നു.
എന്നുമനസ്സിൽപറഞ്ഞുകൊണ്ട് ദേഷ്യത്തോടെ അകത്തെ മുറിയിൽ കിടന്നിരുന്നവെള്ള പാന്റ് എടുത്തു. കാല്  ഇടാൻ നോക്കിയപ്പോൾ ആയിരുന്നു തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത് .തന്റെ കയ്യിലിരിക്കുന്നത് ഭാര്യയുടെഅടിപ്പാവാടയാണ്എന്നസത്യം മറിഞ്ഞപ്പോൾ ദേഷ്യം ഒന്നുടെ വർദ്ധിച്ചു .
പാവാടചുരട്ടിക്കൂട്ടി ഒരേറ് കൊടുത്തു ...!

രാത്രി വൈകിയാണ് തിരിച്ചെത്തിയത്  .
പകൽനടക്കാതെ പോയത് രാത്രിയെങ്കിലും
സാധിക്കണം.. ഉല്ലാസവേള സുഗന്ധമയ മാക്കുവാൻ ,വരുന്ന വഴിയിൽ കുറച്ചു മുല്ലപ്പൂവുംവാങ്ങി,മറ്റാരുംകാണാതിരിക്കാൻ പാന്റിന്റെ പോക്കറ്റിൽതിരുകി .മുല്ലപ്പൂവിന്റെ വിലകേട്ട് കണ്ണു തള്ളിപുറത്ത് വന്നെങ്കിലും
മനസില്ലാ മനസ്സോടെ കൊടുത്തു. സ്വർണ്ണ
മാലവാങ്ങിച്ചാൽ മതിയായിരുന്നു എന്നോർത്തു പോയ് ...!

വീട്ടിലെത്തി നേരെ അടുക്കളയിൽ ചെന്നു
ഭാര്യയുടെ ആക്കിയ ചിരികണ്ട് അടുത്ത്
ചെന്നു.പുറത്തെടുക്കാതെമുല്ലപ്പൂകാണിച്ചു .
അതു കണ്ടു അവളുടെ ചിരിയുടെ
ശക്തികൂടീ ...
"മുല്ലപ്പൂ,മോൾക്ക്‌ നാളെ തലയിൽ ചൂടാൻകൊടുക്കാം.അതേ നടക്കൂമോനെ,
ഇനി എഴുദിവസം കഴിഞ്ഞ് അടുത്തു വന്നാൽ മതി കേട്ടോ...! "

അതുകേട്ട്ശക്തിയിൽതളർന്നിരുന്ന്പോയ്.
ഇരുന്നത് കൃത്യംതേങ്ങാ ചിരവിയ ശേഷം കഴുകിചരിച്ച് വച്ചിരുന്നചിരവയുടെ പുറത്ത് ..ഒരലർച്ചയോടെ ഇരുന്നവേഗതയുടെ ഇരട്ടി വേഗത്തിൽ ചാടിഎഴുന്നേറ്റു .

"ഇതിപ്പോ .ഏഴും പോരാതെ വരുമല്ലോ ..?"
ഭാര്യയുടെ വളിച്ച തമാശ കേട്ട് കരയാൻ
തോന്നി .
"നാശം വരേണ്ടി ഇരുന്നില്ല .കടിച്ച് പിടിച്ച്
അവിടെ നിന്നാൽ മതിയായിരുന്നു ."

ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് സിറ്റൗട്ടിലെ കസേരയിൽ വിഷണ്ണനായ് ഇരുന്നു ..

" പപ്പാ .. " എന്നും വിളിച്ചു ഇളയ കഷ്ണം
ഓടി അടുത്തുവന്നു മടിയിൽ കയറിഇരുന്നു
കവിളിലൊരുമ്മ തന്നു .
ആശ്ചര്യം തോന്നി .ഇവൾ തന്നെ തിരിച്ചറിഞ്ഞോ ..?.. എന്തായാലും മനസ്സിലെ സങ്കടം നീങ്ങി .. അവളെയുംഎടുത്ത് കൊണ്ട് അകത്തേയ്ക്ക് നടക്കവെ,
തടിഅലമാരയിലെ കണ്ണാടിയിൽ തന്റെ
പ്രതിരൂപം കണ്ടപ്പോൾ ആയിരുന്നു കാര്യം മനസ്സിലായത് .. റ്റ്യൂബ് ലൈറ്റിന്റെ
തൂവെള്ള വെട്ടത്തിൽ താനുംഏറെക്കുറെ വെളുത്തിരിക്കുന്നു ..!

പാന്റിന്റെ പോക്കറ്റിൽ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. എന്തിനോവേണ്ടി
വാങ്ങിയ മുല്ലപ്പൂക്കൾ ..

ശുഭം ..
By
Nizar vh.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്