ഏട്ടത്തിയമ്മ

ഏട്ടത്തിയമ്മ

"ഞാൻ സ്നേഹിച്ച പെണ്ണിനെ ഏട്ടൻ കെട്ടാൻ പോകുന്നു എന്നറിഞ്ഞതും ഞാനാകെ തകർന്നുപോയി..ഓർമ്മവെച്ച നാൾ മുതൽ മനസ്സിൽ കുടിയേറിയതാണ് ദേവൂട്ടിയുടെ രൂപം. കുഞ്ഞും നാൾ മുതലേ വിനുവേട്ടാന്നും പറഞ്ഞു പിന്നാലെ വായിച്ചിട്ടലച്ചു നടന്നൊരു കൊച്ചു സുന്ദരിക്കുട്ടി.....

ഹൃദയത്തിൽ പ്രണയവർണ്ണങ്ങൾ നിറഞ്ഞപ്പോഴും മനസിലേക്ക് ഓടിയെത്തിയ രൂപം ദേവൂട്ടീന്റെ ആയിരുന്നു..ഇഷ്ടം പറയാതെ തന്നെ ഞങ്ങൾ ഹൃദയങ്ങൾ പരസ്പരം കൈമാറി പ്രണയം തുടർന്നു കൊണ്ടിരുന്നു.യവ്വനത്തിൽ എത്തുമ്പോഴും ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും പിണങ്ങീട്ടില്ല.....

ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ട് എന്റെയിഷ്ടം വീട്ടിൽ തുറന്നു പറയണമെന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് ഏട്ടനെന്നെ കടത്തി വെട്ടീത്..ആ മനസ്സിലും ദേവൂട്ടി മൗനമായി നിറഞ്ഞു നിന്നിരുന്നൂന്ന് അറിയാനും ഞാനേറെ വൈകിപ്പോയിരുന്നു.....

സർക്കാർ ജോലിയുളള ഏട്ടനായിരുന്നു  പഠിപ്പ് കുറഞ്ഞ എന്നെക്കാൾ വീട്ടിലെ ഗ്ലാമർ താരം.വീട്ടിലെന്തെങ്കിലും തീരുമാനം എടുക്കാൻ വീട്ടുകാർ പ്രാധാന്യം നൽകിയതും ഏട്ടന്റെ അഭിപ്രായത്തിനായിരുന്നു.പാടത്തും പറമ്പത്തും ചെളിയിൽ മുങ്ങിയ ജീവിതം നയിക്കുന്ന എനിക്കാരു വില കൽപ്പിക്കാൻ....

ദേവൂട്ടിയുടെ വീട്ടിൽ ഏട്ടന്റെ ആലോചന വന്നതും അതവർക്ക് കിട്ടിയ നിധിയായിരുന്നപ്പോൾ,തകർന്നതെന്റെ ദേവൂട്ടിയായിരുന്നു....

"ഏട്ടനോടെല്ലാം തുറന്നു പറയൂന്ന് ദേവൂട്ടി എന്നോട് ആവശ്യപ്പെടുമ്പോൾ മറഞ്ഞു നിന്ന് ഞങ്ങൾക്ക് വിലങ്ങു തടി തീർത്തത് അവളുടെ അച്ഛന്റെ വാക്കുകളായിരുന്നു....

" ഞങ്ങൾക്ക് ദേവൂനു താഴെ രണ്ടു ഇളയ പെൺകുട്ടികൾ കൂടിയുണ്ട്.. ഒരാളെങ്കിലും രക്ഷപെടട്ടെയെന്ന് കരുതി മോൻ ഞങ്ങളെ വിഷമിപ്പിക്കരുത്....

നെഞ്ച് തകർന്ന് കൂപ്പുകൈകളോടെ നിന്നയാ പിതാവിനു മുമ്പിൽ പറയാൻ വാക്കുകളൊന്നുമില്ലാതെ ഞാൻ പതറിപ്പോയി... എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങിയപ്പോഴും ദേവൂട്ടിയെന്റെ രക്ഷക്കെത്താൻ ശ്രമിച്ചു....

"അച്ഛാ ഞങ്ങളെ പിരിക്കരുതെ...സ്നേഹിച്ച പുരുഷനെ മറന്ന് അദ്ദേഹത്തിന്റെ ഏട്ടനെ വിവാഹം കഴിച്ചു ആ വീട്ടിൽ ചെന്നു കയറുമ്പോൾ ഇദ്ദേഹത്തെ അനിയാന്ന് വിളിക്കേണ്ടി വരുന്നയൊരു പെണ്ണിന്റെയും ചെറുപ്പക്കാരന്റെയും അവസ്ഥ അച്ഛൻ മനസ്സിലാക്കണം...."

കരഞ്ഞു കൊണ്ട് ദേവൂട്ടിയത് പറയുമ്പോൾ വിഷണ്ണനായ അവളുടെ അച്ഛൻ തന്നെയതിനു മറ്റൊരു മാർഗ്ഗ നിർദ്ദേശവും കണ്ടെത്തി....

"എന്റെ മകളെ നീ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ ഇവളുടെ സന്തോഷത്തിനായി നീ നാട് വിടണം.ഗതികെട്ടൊരു പിതാവിന്റെ വാക്കുകളായി മോനിത് ഉൾക്കൊളളണം...."

മറുത്തൊന്നും പറയാതെ ആ കൈകളിൽ മുറുക്കിപ്പിടിച്ച് സമ്മതമറിയിച്ച് ഞാൻ പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും ദേവൂന്റെ നിലവിളികൾ നെഞ്ചിൻ കൂട്ടിലേക്ക് അതിശക്തമായി പതിച്ചു കൊണ്ടിരുന്നു....

എല്ലാസങ്കടങ്ങളും എന്റെ മനസ്സിലൊതുക്കി ഏട്ടന്റെ വിവാഹം കഴിയുന്നത് വരെ ഞാൻ പിടിച്ചു നിന്നു.സ്നേഹിച്ചവൾ ഏട്ടന്റെ കരംഗ്രഹിച്ച് വീട്ടിലേക്ക് വലതുകാൽ വെച്ചു കയറിയ അന്നു തന്നെ ഞാനാ വീടിന്റെ പടികളിറങ്ങിയിരുന്നു......

ദേവൂട്ടിയെയെനിക്ക് ഒരിക്കലും ഏട്ടത്തിയമ്മയെന്നു വിളിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നെങ്കിലും പലപ്പോഴും ഞാൻ മനസിൽ ഏട്ടത്തിയമ്മയെന്ന് വിളിച്ചുവെങ്കിലും എന്റെ ഹൃദയത്തിൽ അവൾക്ക് പ്രണയഭാവമായിരുന്നു....

വർഷങ്ങളുടെ വനവാസത്തിനൊടുവിൽ നാട്ടിലേക്ക് തിരികെയെത്തുമ്പോൾ പലവിധമാറ്റങ്ങളും  കണ്ട് ഞാനാകെ അത്ഭുതപ്പെട്ടു. അതിലേറ്റവുമധികം മാറിയത് ഒരുകാലത്ത് എന്റെ എല്ലാമെല്ലാമായിരുന്ന ദേവൂട്ടിയുടെ സ്വഭാവ പരിണാമമായിരുന്നു....

എന്നെ കണ്ടതും ദേവൂട്ടിയാകെ അത്ഭുതപ്പെട്ടു...

"എവിടെ ആയിരുന്നു അനിയൻ കുട്ടൻ ഇത്രയും നാൾ ഞങ്ങളളെയാകെ സങ്കടപ്പെടുത്തി കളഞ്ഞല്ലോ.നിന്റെ ഏട്ടൻ നിന്നെക്കുറിച്ചൊരു വിവരവും അറിയാതെ ആകെ വിഷമത്തിലാണ്....

ദേവൂട്ടി അത് പറഞ്ഞിട്ട് രണ്ടു മക്കളെയും അരുകിൽ വിളിച്ച് ഇതാണ്‌ നിങ്ങളുടെ കൊച്ഛൻ എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ ആ ഇരട്ടക്കുട്ടികളുടെ കുഞ്ഞു കണ്ണുകളിൽ കുസൃതി വിരിയുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയി....

മക്കളെ അരുകിൽ വിളിച്ച് അവരുടെ പേര് തിരക്കീതും അതുകേട്ടെന്റെ ഹൃദയത്തിലൊരു വെള്ളിടിയും വെട്ടി...

" ദേവിയും ചന്ദനയും....

ഞാനും ദേവുവും ഞങ്ങളുടെ മക്കൾക്കായി കരുതി വെച്ചിരിക്കുന്ന പേരുകൾ....

ഇല്ല ഓർമ്മയിൽ നിന്ന് ദേവൂട്ടിയെന്നെ ഇറക്കി വിട്ടിട്ടില്ലെന്ന തിരിച്ചറിവ് എന്നിൽ പുതുജീവനേകിയെങ്കിലും ഇനി മുതൽ അവരെന്റെ അമ്മയുടെ സ്ഥാനമാണെന്ന് മനസിൽ ഞാൻ നൽകിയത്.....

മതിവരുവോളം കൊതി തീരുവോളം അവരെ ഞാൻ ഓമനിച്ചിട്ട് ഞാനെന്റെ ഏട്ടനെ കണ്ടു.അതുവരെ അടക്കിപ്പിടിച്ചയെന്റെ സങ്കടങ്ങൾ ഏട്ടനെന്ന പുണ്യത്തിലേക്ക് അർപ്പിച്ചു....

"ഒരുവാക്ക് നിനക്ക് പറയാരുന്നില്ലെ മോനെ നിനക്കായി ഏട്ടൻ ഒഴിഞ്ഞു തരില്ലായിരുന്നൊ..ആദ്യരാത്രി ദേവൂട്ടിയെല്ലാം പറഞ്ഞപ്പോൾ തരിച്ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. ഒരുവർഷം ഞങ്ങൾ നിനക്കായി കാത്തിരുന്നു.പതിയെ ഞാനും ദേവൂട്ടിയും നടന്നതെല്ലാം ഉൾക്കൊള്ളുകയായിരുന്നു......

" സാരമില്ല ഏട്ടാ....എന്നെക്കാൾ ഏട്ടത്തിയമ്മക്ക്  നന്നായി ചേരുന്നത് എന്റെ ഏട്ടനെന്ന പുണ്യമാണ്.എല്ലാവരെയും കണ്ടു സന്തോഷത്തോടെ മടങ്ങാൻ എനിക്ക് കഴിഞ്ഞത് തന്നെയെന്റെ ഭാഗ്യം.....

"അതെ...അനിയൻ കുട്ടൻ ഇനിയെങ്ങും പോണില്ല...അത് ഞാനും ഏട്ടനും തീരുമാനിച്ചു...."

വാതിക്കൽ ഈറനണിഞ്ഞ മിഴികൾ തുടക്കുന്നയെന്റെ ഏട്ടത്തിയമ്മ....

"അതേടാ...ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.. നിന്നെയങ്ങനെ ഇനി കറങ്ങാൻ വിടില്ലെന്ന്..ഒരു ലോണെടുത്ത് നിനക്കായിട്ടൊരു കട ശരിയാക്കിയിട്ടുണ്ട്. പെണ്ണും കെട്ടി ഇനിയിവിടെ സുഖമായി ജീവിച്ചാൽ മതി ഞങ്ങളുടെ അനിയൻ കുട്ടനായി..... 

ഏട്ടത്തിയമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ കുളിർമ്മഴ പെയ്യിച്ചു...

" ചെയ്ത തെറ്റിനൊരു ചെറിയ പരിഹാരം.. ഇവളുടെ അനിയത്തിക്ക് നിന്റെ കഥകൾ എല്ലാം അറിയാം.അവൾക്ക് നിന്നെ ഇഷ്ടവുമാണ്.അറിയാത്തയൊരു പെൺകുട്ടിയുമായി പൊരുത്തപ്പെട്ടു ബുദ്ധിമുട്ടുന്നതിനെക്കാൾ നല്ലത് നമ്മളെ അറിയാവുന്നൊരു പെൺകുട്ടിയാടാ നല്ലത്.....

ഏട്ടന്റെ ഹൃദയം തുറന്ന പറച്ചിൽ എന്റെ മനസ്സിലൊരു ഹിമകണം വീഴ്ത്തിയിരുന്നു....

"അതെ....ഇനി നിങ്ങളുടെയെല്ലാം അനിയൻ കുട്ടനായെനിക്ക് ജീവിക്കണം.കൊതി തീരുവോളം...മതിവരുവോളം......സ്നേഹം നിറഞ്ഞ ഈ വാത്സല്യം നുകർന്നുകൊണ്ട്......

എന്റെ വാക്കുകൾ ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും മനസ് നിറച്ചിരുന്നു.....

അതവരുടെ മുഖഭാവങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കണ്ട് ഞാൻ ആത്മനിർവൃതിയടഞ്ഞു........

#ശുഭം

NB:-  ഈ രചന ഇഷ്ടമായെങ്കിൽ മാത്രമൊരു വാക്ക്😍

(Copyright protect)
സുധീ മുട്ടം

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്