ഗർഭം

ഗർഭം 

വിവാഹം കഴിഞ്ഞു മാസം ഒന്ന് തികയും മുന്നേ കടൽ കടന്നവളാണ്, ഒന്ന് നേരെ ചൊവ്വേ കണ്ടത് കൂടിയില്ല 

വര്ഷം ഒന്നാവുന്നു ..ഒന്ന് നേരിൽ കണ്ടിട്ട് 

ഏറെ ആശിച്ചും മോഹിച്ചും കാത്തിരുന്നു കണ്ടപ്പോൾ അവൻ  തകർന്നു പോയി 

എയർ പോർട്ടിലെ വിസിറ്റേഴ്സ് ഗാലറി യിൽ ഇരുന്നു ജെറ്റ് എയർ വെയ്‌സ് വിമാനം ലാൻഡ് ചെയ്തത് മുതൽ അതിൽ നിന്നും ഇറങ്ങുന്ന ഓരോ ആളുകളെയും റോയി ശ്രദ്ധിക്കുന്നുണ്ടായിരുന്നു 

കൂളിംഗ് ഗ്ലാസ് ധരിച്ച അവളുടെ മുഖം പുറത്ത് കണ്ടപ്പോൾ ഉള്ള് തുടികൊട്ടി 

പക്ഷെ !! ആ കാഴ്ച അവനെ തളർത്തി കളഞ്ഞു .

'റിയ  ഗർഭിണിയായിരുന്നു', ആയാസപ്പെട്ട് ഉള്ള ആ നടത്തം കണ്ട് സീറ്റിൽ റോയ് തളർന്നിരുന്നു പോയി 

ഇതാണോ ഇത്രനാൾ അവൾ നാട്ടിലേക്ക് വരാൻ മടി കാട്ടിയത്..ഒരു നൂറു ചോദ്യങ്ങൾ മനസ്സിലൂടെ കടന്നു പോയി 

വിവാഹം കഴിഞ്ഞു ഒരിക്കലും പെൺകുട്ടികളെ ഒറ്റയ്ക്ക് നിർത്തരുത്, അവർക്കുമുണ്ടാവില്ലേ ആഗ്രഹങ്ങൾ ...സൂക്ഷിച്ചാൽ അവനവനു കൊള്ളാം ..എന്നൊക്കെ ആളുകൾ ഉപദേശിച്ചത് സത്യമാവുകയാണോ !!

സിഗരറ്റിനു തീ കൊടുത്ത് ആഗമന വീഥിയുടെ ഓരത്ത് അവളെ കാത്ത് നിന്നപ്പോൾ മുഖത്ത് ഞരമ്പുകൾ വലിഞ്ഞു മുറുകി 

യാതൊരു ഭാവ വ്യതാസവും ഇല്ലാതെ റിയ നടന്നു വന്നു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു , കെട്ടി പിടിച്ചപ്പോൾ വയറുകൾ തമ്മിൽ കൂട്ടിമുട്ടി 

സംയമനം പാലിച്ചുകൊണ്ട് റോയി വണ്ടി ഓടിച്ചു , മുഖത്ത് മൗനം തളം കെട്ടി നിന്നിരുന്നു 

വീട്ടിലെത്തുന്ന നിമിഷത്തെ കുറിച്ച് അയാൾക്ക് ഓർക്കുവാൻ കഴിഞ്ഞില്ല, എല്ലാവരുടെ മുന്നിലും ഒരു പരിഹാസ കഥാപാത്രമാകുവാൻ മാത്രം താൻ എന്ത് തെറ്റാണ് അവളോട് ചെയ്തത് എന്ന് ഓർത്തു പോയി 

ടൗണിലെ ഹോട്ടലിലേക്ക് കാർ പാഞ്ഞു, അവിടെ വെച്ച് വേണം ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ. 

ശീതീകരിച്ച മുറിയിൽ ഒരു സിഗരറ്റിനു തീ കൊടുത്ത് ഒരു വെരുകിനെ പോലെ അയാൾ ഉലാത്തി 

അയാളുടെ ഭാവമാറ്റങ്ങൾ  അവളും ശ്രദ്ധിച്ചിരുന്നു 

''എന്താ ഇച്ചായാ ഇങ്ങോട്ട് ,വീട്ടിൽ പോവണ്ടേ ''

''എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് '' ആ സ്വരം കടുത്തിരുന്നു 

''എന്തായാലും ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ,നല്ല ക്ഷീണം ''

ഷവറിൽ നിന്നും ജലധാരയുടെ ശബ്ദം..ഒരു തണുത്ത ബിയർ വാങ്ങി ചുണ്ടോടടുപ്പിച്ച് കൊണ്ട് റോയി ചുറ്റും കൂടിയ പുക ഊതി അകറ്റി 

അയാൾ  വിചാരണയ്ക്കായി തയ്യാറെടുക്കുകയായിരുന്നു 

റിയ കുളി കഴിഞ്ഞു മുറിയിലേക്ക് കടന്നു വന്നു, അവളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു 

 

''ഇത് ഇച്ചായനുള്ള ഷർട്ട്, പിന്നെ ഒരു പുതിയ ലാപ്പ് ടോപ്പ്, ഇത് ഇത്തിരി വിലകൂടിയ ജീൻസ് ആണ് കേട്ടോ, നമ്മുടെ ആനിവേഴ്സറിക്ക്'' 

കയ്യിലെ  കള്ളി ഉടുപ്പിൽ നിന്നും അവൾ ഓരോന്നായി ബെഡിൽ നിരത്തിയിട്ടു 

വീർത്ത് ഉന്തിയ വയർഅപ്രത്യക്ഷമായപ്പോൾ അവൾ പഴയത് പോലെ തന്നെ 

''ഫ്ലൈറ്റിൽ കേറാൻ ചെന്നപ്പോ അവർ പറയുവാ, ഇതൊക്കെ കൊണ്ടുപോണം എങ്കിൽ വേറെ കാശ് കൊടുക്കണം എന്ന് , ഞാൻ ആരാ മോൾ '' അവൾ കണ്ണുകൾ ഇറുക്കി 

നഷ്ടമായി എന്ന് വിചാരിച്ച ജീവിതം തിരിച്ചുവന്നപ്പോൾ ആശ്വാസത്തിന്റെ കുളിർ കാറ്റ് വീശിയത് പോലെ 

''അല്ല ,എന്താ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത് ,വലിയ ഗൗരവത്തിൽ ആയിരുന്നല്ലോ ''

വാക്കുകൾക്ക് വേണ്ടി പരതിയപ്പോൾ നാക്കിൽ ഉടക്കിയതൊന്നിനെ എടുത്ത് പുറത്തേക്ക് ഇട്ടു 

''എന്റെ മോളെ ഒന്ന് നേരെ ചൊവ്വേ കാണാൻ ഇതേ ഒരു വഴി കണ്ടുള്ളൂ, വീട്ടിലോട്ട് ചെന്നാൽ അവിടെ ആകെ ബഹളം ആരിക്കില്ലേ , ഒന്ന് രണ്ടുദിവസം ഇവിടെ താമസിച്ച് ,ഒന്ന് കറങ്ങിയിട്ടേ വീട്ടിലേക്ക് ഉള്ളൂ എന്ന് ഞാൻ അമ്മച്ചിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് ''

റിയയെ റോയ് ചേർത്ത് പിടിച്ചു, ഒരു മധുവിധുവിന്റെ തുടക്കം !!

അല്ലെങ്കിലും ഈ ആളുകൾ പറയുന്നത് ഒന്നും തൊണ്ട തൊടാതെ വിഴുങ്ങരുത്, ഭര്തതാവിനെ വിട്ടു നിൽക്കുന്ന ഭാര്യയായാലും ഭാര്യയെ വിട്ടു നിൽക്കുന്ന ഭര്തതാവായാലും, അവരൊരിക്കലും മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല

അങ്ങനെ അങ്ങ് തീർത്ത് പറയാൻ പറ്റുമോ എന്നല്ലേ ഇപ്പൊ മനസ്സിൽ ഓർത്തത് ??

'എല്ലാ കൊട്ടയിലും കാണും ചില ചീഞ്ഞ മാമ്പഴങ്ങൾ.ഷെല്ലിശൗണ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്