കിസ്സകൾ

ഒന്നുകാണാൻ പറ്റുമോ ന്റെ കുട്ടിയെ ?

ഈ ബന്ധവും പറഞ്ഞു ഈ പടിവാതിൽക്കൽ വരരുത് എന്ന് പലവട്ടം പറഞ്ഞതല്ലേ 

എന്നാലും ന്റെ മോളെ ഒരുനോക്കുകാണാൻ 

നിങ്ങളുടെ മോള് ഇവിടില്ല ,അവളിപ്പോൾ ഈ തറവാട്ടിലെ പെണ്ണാണ് ,

അവളുടെ കുഞ്ഞിനെയെങ്കിലും ഒന്ന് എന്നെ കണിക്കോ ?

 അതൊന്നും പറ്റത്തില്ല ,,നിങ്ങളുടെ കൂട്ടരുമായുള്ള ഒരു ബന്ധവും കൂട്ടവും അവർക്കിനിവേണ്ട 

എന്തൊക്കെ ആയാലും എവിടൊക്കെ കൊണ്ട് കെട്ടിയാലും അവളെന്റെ മോളല്ലാതാകുമോ ? നിങ്ങളും ഒരമ്മയല്ലേ ഒരച്ഛന്റെ വേദന അതിനെ കണ്ടില്ലെന്നടിച്ചാൽ നിങ്ങൾ വിശ്വസിക്കുന്ന ദൈവം പോലും അതുപൊറുത്തു തരില്ല ,ഒരു പാടുനേർച്ചകൾ നടത്തി ഒന്നേ എനിക്കും ജാനകിക്കും ദൈവം തന്നുള്ളൂ ,,അവസാന നിമിഷം അവൾക്കൊന്നുകാണാൻ ,,കണ്ടൊന്നു കണ്ണടക്കാൻ ഞാൻ ഈ മുറ്റത്തുവന്നു കരഞ്ഞു കാലുപിടിച്ചതാ നിങ്ങളുടേത് ,,,അന്നും ഇതേ വാശിയോടെ നിങ്ങളെന്റെ കുഞ്ഞിന്റെ കണ്ണീരു കണ്ടില്ലെന്നടിച്ചു 
മോളെ ഒരു നോക്ക് കാണാൻ കഴിയാതെ  അവളും പോയി ,,അന്ന് മനസ്സിൽ ഉറപ്പിച്ചതാ ഇനി ഈ വീടിന്റെ പടിചവിട്ടില്ലാ എന്ന് ,,പക്ഷെ മനസ്സുകല്ലാക്കി വെക്കുന്ന ഒരച്ഛനാവാൻ എനിക്ക് കഴിഞ്ഞില്ല എനിക്ക് ഈ ലോകത്തു ജീവിക്കുന്ന എന്റെ ജീവന്റെ ഒരംശം അവളെ ഒരു നോക്ക് വല്ലപ്പോഴും കാണാതിരിക്കാനും എനിക്ക് കഴിയുന്നില്ല 

അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല ,ഇതൊക്കെ എന്റെ ചെക്കനൊപ്പം മോള് ചാടിവരുമ്പോൾ ആലോചിക്കണം ,ഈ ബന്ധം ഇവിടുള്ള ആർക്കും പെരുത്ത് ഇഷ്ടപ്പെട്ടു എടുത്ത ബന്ധമൊന്നുമില്ല ,,അവര് രജിസ്റ്റർ മാരേജ് കഴിച്ചു വന്നപ്പോൾ ,,,,നിനക്ക് നമ്മുടെ കൂട്ടത്തിൽ കൂടാമോ എന്ന് ചോദിച്ചു ,,അവളതു സമ്മതിക്കുകയും ചെയ്തു ,,അല്ലെങ്കിൽ ഞാൻ അവളെ ഈ പുരയുടെ പടിചവിട്ടിക്കില്ലായിരുന്നു ,,എന്നാൽ അതിന്റെ പേരിൽ നിങ്ങളുടെ കുടുംബക്കാരുമായി ബന്ധം കൂടി മുന്നോട്ടുപോകാനൊന്നും  ഇവിടാർക്കും തലപര്യവും ഇല്ലാ ,,ഇനി ഇതിന്റെ പേരിൽ ആരും ഈ മുറ്റത്തേക്കും വരേണ്ട 

സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള  പക്വതയൊക്കെ അവൾക്കുണ്ടെന്നാണ് എന്റെ വിശ്വാസം ,, അതുകൊണ്ടുതന്നെ അവളെടുത്ത ഒരു തീരുമാനത്തിലും ഞാൻ എതിരുമല്ല ,,പക്ഷെ ഒരു അച്ഛന്റെ വേദന അത് നിങ്ങള്ക്ക് ഇപ്പോൾ മനസ്സിലാകില്ല ,ഇവിടെയുള്ള കുട്ടികളിൽ ആർക്കും അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ പ്രാത്ഥിക്കാം ,നാളെ എപ്പോഴെങ്കിലും ഞാൻ മരിച്ചെന്നറിഞ്ഞാൽ അവളെ ഇല്ലത്തേക്ക് അയക്കണം ,അവളെ ഒരു നോക്കു കാണാതെ ഞാൻ ആ ശരീരം വിട്ടുപോകില്ല 

നടക്കാൻ കഴിയുന്നില്ല ,അല്പം കൂടി നടക്കാതെ ഓട്ടോയും കിട്ടില്ല ,ശരീരം മുൻപേ തളര്ന്നതാണ് ഇപ്പൊ മനസ്സും ,ഒരു തെങ്ങിൽ ചാരി നിന്ന് രണ്ടുനിമിഷം കണ്ണുകൾ പൂട്ടി 

അച്ഛാ 

സ്വപ്നം ആണോ ഭഗവാനെ ,,ന്റെ മോളുടെ ശബ്‍ദം ,,അല്ല അത് ഇതു അവൾ തന്നെ 

പെയ്തിറങ്ങുന്ന കണ്ണുനീർ കുഞ്ഞിന്റെ ദേഹത്തിലൂടെ ഒഴുകിയിറങ്ങി കൊണ്ടവൾ പറഞ്ഞു 

എന്തിനാ എന്റച്ഛൻ വന്നത് ?അച്ഛനറിയില്ലേ ഇവിടുത്തെ കാര്യങ്ങളൊക്കെ ?

അപ്പോഴും മകളുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി മാറിമാറി മുത്തം കൊടുക്കുകയായിരുന്നു അയാൾ 

എന്തിനാ അച്ഛൻ വീണ്ടും വന്നത് ,?

നീയെന്റെ മോളായതുകൊണ്ടു 

അതൊക്കെ തീർന്നില്ലേ അച്ഛാ ,,ഞാൻ ഇപ്പോൾ പുതിയൊരാളാണ് 

അച്ഛൻ മരിച്ചിട്ടു എന്റെ മോള് എങ്ങനെയും ആയിക്കോ ,,അതിനർത്ഥം നീ നമ്മുടെ മതത്തിലേക്കു തിരിച്ചുവരണം എന്നല്ല ,പക്ഷെ ഞാൻ  നിന്റെ അച്ഛനല്ലെന്നും നീ എന്റെ മകളല്ലെന്നും ഒരിക്കലും പറയരുത് അതുമാത്രം മതി ഈ അച്ഛന് ,,

അച്ഛനെന്നോടു വെറുപ്പായിരിക്കും അല്ലെ ? ജാസിമിനെ സ്നേഹിച്ചിട്ട് പാതി വഴിക്കുപേക്ഷിച്ചുപോകാൻ  മനസ്സനുവദിച്ചില്ല ,,ആരെയും പറ്റിക്കാൻ മനസ്സുവരാത്തതും അച്ഛൻ പകർന്നുതന്ന നന്മകൾ കൊണ്ടുതന്നെയാവാം 

സ്നേഹിച്ചപുരുഷനെ സ്വീകരിച്ചപ്പോൾ ,,അച്ഛനും അമ്മയെയും ആ രണ്ടുജന്മങ്ങളെ എന്റെ മോള് മറന്നു ,,ഒരിക്കലും നിന്നെ സ്നേഹിക്കാനല്ലാതെ അച്ഛന് വെറുക്കാൻ പറ്റുമെന്ന് മോൾക്ക് തോന്നുന്നുണ്ടോ ?

ഒരിക്കലും ഇല്ലാ അച്ഛാ ,,ജാസിം നല്ലവനാണ് ,,എപ്പോഴും അച്ഛനെക്കുറിച്ചു ചോദിക്കും അച്ഛന്റെ അവസ്ഥകളെ ഓര്ത്തു എന്നേക്കാൾ വിഷമം ജാസിമിനുണ്ട് ,,പക്ഷെ സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവായി വരുന്നേ ഉള്ളു ,നമ്മൾ സ്വന്തമായി  ഒരു വീടുവെക്കുമ്പോൾ തീർച്ചയായും അച്ഛനെ കൂടെ കൊണ്ടുനിർത്തണം എന്ന് എപ്പോഴും പറയും ജാസിം 

ഒന്നും വേണ്ട മോളെ ,ഇതുപോലെ അച്ഛന്റെ മോളെയും ഈ കുഞ്ഞിനേയും വല്ലപ്പോഴും ഒന്നുകാണാനുള്ള അനുവാദം മാത്രം മതി അച്ഛന്  ,നിങ്ങള് വീടുവെക്കുമ്പോഴേക്കുമൊന്നും അച്ഛനുണ്ടാകില്ല മോളെ അതിനുമുൻപേ അച്ഛൻ പോകും ,എന്റെ സ്വത്തുക്കൾ എല്ലാം ഞാൻ ഇപ്പോഴേ നിന്റെ പേർക്ക് എഴുതിവെച്ചിട്ടുണ്ട്  ,അതൊക്കെ ഇനി എന്തിനാ അച്ഛന് ,അച്ഛന്റെ ശരിയായ സമ്പാദ്യം അച്ഛനിൽ നിന്നും മറഞ്ഞു നിർത്തിയിരിക്കുകയല്ലേ ദൈവം ,

  ദേവീക്ഷേത്രത്തിൽ നിറമാലയുടെ ചെണ്ടമേളം മുഴങ്ങി ,

,

തന്റെ തലയിൽ കൈവെച്ചു അനുഗ്രഹം ചൊരിഞ്ഞു മോന് ഒരു മുത്തം കൊടുത്തു വേച്ചു വെച്ച് നടന്നു നീങ്ങുന്ന തന്റെ  അച്ഛൻ,, അനവധി ഉത്സവപറമ്പുകളിൽ  തന്നെ തോളത്തിരുത്തി നടന്നുനീങ്ങുന്നതും ഓർത്തു  രണ്ടുതുള്ളി കണ്ണുനീർ  ഭൂമിക്കു  നല്കിയവൾ അച്ഛൻ നടന്നുനീങ്ങുന്ന വഴികളിലേക്കു മനസുകൊണ്ട് അച്ഛനൊപ്പം നടന്നു.  ലതീഷ്കെകൈതേരി 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്