kissakal

മകന്റെ ഭാര്യവീട്ടുകാരുടെ മുന്നിൽ അയാൾ ചൂളി നിന്നു പോയ നിമിഷം ആയിരുന്നു അത്‌...... 

വായിൽ കഫം വന്നു നിറഞ്ഞപ്പോ ആണ് അച്ഛൻ നീട്ടി ഒന്ന് തുപ്പിയത്....

ഭിത്തിയിൽ അത്‌ പതിഞ്ഞു താഴേക്ക് ഒലിച്ചപ്പോ.. അത്‌ കണ്ടിട്ടാണ് മരുമകൾ ദേഷ്യപ്പെട്ട് ഒരു കാലി ഗ്ലാസ്സ് എടുത്തു താഴേക്ക് എറിഞ്ഞത്...... 

വിറച്ച കൈകൾ കൊണ്ട് അച്ഛൻ പെട്ടന്ന് തന്നെ അത്‌ തുടയ്ക്കാൻ തുനിഞ്ഞത്..... 
അത്‌ കണ്ടിട്ട് ഓക്കാനം വന്ന പോലെ അവൾ ഇരിക്കുന്നിടത്തു നിന്നു അകത്തേക്ക് പോയി..... 

അച്ഛൻ വാക്കുകൾ കിട്ടാതെ വിറയ്ക്കുന്നുണ്ടായിരുന്നു.... 

ചെയ്‌ത അബദ്ധത്തെ കൈകൾ കൂപ്പി ക്ഷമിക്കണം എന്ന് പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു.... 

പക്ഷെ വാക്കുകൾ വരുന്നതിനു മുന്നേ തന്നെ ഇരു മിഴികളും നിറഞ്ഞിരുന്നു..... 

വെറുതെ കരിമ്പിൻ വീണ ഷിർട്ടിന്റെ കോളറിൽ ചിറി തുടച്ചു അയാൾ ചിരിച്ചു.... 

മകന്റെ തല കുനിഞ്ഞിരിക്കുന്നത് കണ്ടപ്പോ ആ അച്ഛന്റെ ഹൃദയത്തിൽ അതി വേദനയോടെ ഒരു മിന്നൽ പാഞ്ഞു പോയി.... 

അച്ഛൻ മെല്ലെ വെച്ചു വെച്ചു മുറിയിലേക്ക് നടക്കുമ്പോൾ വെറുതെ ഭിത്തിയിൽ മാല ചാർത്തി ഇട്ടിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി...... 

"അത്രമേൽ സ്നേഹിക്കുന്ന ഒരു ഭാര്യ തന്റെ ഭർത്താവിരിക്കെ മരിക്കുമ്പോൾ അവിടെ ആ പുരുഷനും പകുതി മരിക്കുകയാണ്" എന്ന് ഹൃദയം നീറി അയാൾ ഓർത്തു.. 

അച്ഛന് എല്ലാരും ഉണ്ടായിട്ടും ആരുമില്ലാരുന്നു.... 
ആ അച്ഛൻ ഒറ്റയ്ക്കായിരുന്നു.... 

ആ അച്ഛന് വേണ്ടി ഒരു അഞ്ചു മിനിറ്റ് മാറ്റി വെക്കാൻ ആരുമുണ്ടായിരുന്നില്ല.... 

അയാൾ കഴിക്കുമ്പോ വിളമ്പി കൊടുക്കുവാനോ കൂടെ ഇരിക്കുവാനോ ആരും ഉണ്ടായിരുന്നില്ല.....

അയാളുടെ തൊണ്ട വരളുമ്പോൾ അടുക്കള വശത്ത് അയാൾ തന്നെ പോയി വെള്ളം എടുക്കും....

 അയാൾക്ക് വേണ്ടി പാത്രങ്ങളും വസ്ത്രങ്ങളും വേർതിരിച്ചു തന്നെ ഇരുന്നു...... 

ഇടയ്ക്കൊക്കെ അയാളുടെ മകൻ ആരും കാണാതെ ആ അച്ഛന്റെ അടുത്ത് വന്നൊന്നിരിക്കും.... 

ചുളിവ് വീണ കയ്യിൽ മെല്ലെ പിടിക്കും...... 

അവന്റെ ഹൃദയമിടിപ്പ് കൂടുകയും കണ്ണുകൾ നിറയുന്നുണ്ടെന്നും അച്ഛന് അറിയാമായിരുന്നു.... 

അച്ഛൻ മെല്ലെ പറയും... "സാരമില്ലടാ ഒക്കെ ശീലായി "... അവൾ കാണേണ്ട പൊക്കൊളു " 

അവൻ ഒരിക്കൽ തല കുമ്പിട്ടിരുന്നുകൊണ്ട് ചോദിച്ചു.... അച്ഛാ ഞാൻ ഒരു കഴിവുകെട്ടവൻ ആണെന്ന് തോന്നണുണ്ടോ???? 

ഒരൊറ്റ ചോദ്യത്തിൽ ആ അച്ഛന്റെ മനസ്സ് ഹൃദ്യമാകുകയും.... കണ്ണുകൾ ഈറനണിയുകയും തഴമ്പ് വീണ വിറയ്ക്കുന്ന കൈകൾ കൊണ്ടു ആ മകന്റെ മുഖം കൈകളിൽ എടുക്കയും... 

നെറ്റിയിൽ ചോര വറ്റി വരണ്ട ചുണ്ട് കൊണ്ട് നേരിയ ഒരു ചുംബനം നൽകുകയും ചെയ്തു..... 

അച്ഛന് പരാതിയും പരിഭവങ്ങളും ഇല്ലായിരുന്നു..... 

ഒരിക്കൽ കിടക്കയിൽ ഒന്ന് മൂത്രമൊഴിച്ചപ്പോ ആണ് അവൾ വലിയ വായിൽ അയാളുടെ മുന്നിൽ വിരൽ ചൂണ്ടി സംസാരിച്ചത്......

 ഒരു വാക്ക് പോലും തിരിച്ചു പറയാൻ ആവാതെ ആ അച്ഛൻ നിന്നു ഉരുകിയപ്പോ ആണ് ആ മകൻ കൈ ഓങ്ങി കൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞടുത്തത്....

 ഇടയിൽ കയറി വന്ന അവരുടെ  പൈതലിനെ ഓർത്തുകൊണ്ട് ആ മകൻ തിരിഞ്ഞു നടന്നപ്പോൾ ആ അച്ഛന്റെ മുന്നിൽ നിന്നുകൊണ്ട് അവൾ പറഞ്ഞു.... 

" സമാധാനമായല്ലോ ന്റെ കുടുംബത്തിന്റെ സമാധാനം നിങ്ങൾ ഒരാൾ കാരണം ഇല്ലാതായി "... 

നൂറു ശരങ്ങൾ ചെവിയിൽ കൊണ്ട് കേറുന്നപോലെ അയാൾക്ക്‌ തോന്നി...... 

ആ വീട്ടിൽ അയാളോട് അല്പം സ്നേഹം കാണിച്ചിരുന്ന ഒരേ ഒരു വ്യക്തി തന്റെ മകന്റെ പൈതൽ ആയിരുന്നു....

 മീനുട്ടിയെ എന്ന് അയാൾ വിളിക്കുമ്പോൾ അവൾ ഓടിയെത്തും....

 ആ കുസൃതി കുടുക്ക അയാളോട് കലപില മിണ്ടുകയും... 
അയാളെ കളിപ്പിക്കുവാനായി ഒളിച്ചു നിൽക്കുകയും... 

അവൾക്കു കിട്ടുന്നതിന്റെ പാതി ചൊന്നു തുടുത്ത കൈകളിൽ ഒളിപ്പിച്ചു... 
 ആ അച്ഛന് കൊണ്ട് കൊടുക്കുകയും ചെയ്തിരുന്നു.....

 അപ്പൂപ്പാ എന്ന് അവളുടെ എത്തിച്ച വിളിയിൽ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാവുകയും അയാളുടെ മനസ്സിൽ ഒരു ഹൃദ്യത ഉണ്ടാവുകയും ചെയ്തിരുന്നു..... 

അന്നൊരു നശിച്ച ദിവസം ആയിരുന്നു.....

. അയാൾ നട്ട വാഴയ്ക്ക് നാമ്പ് വന്നോ എന്ന് നോക്കാൻ അച്ഛൻ പോയപ്പോ അയാളുടെ പിറകെ മീനുട്ടിയും ഇറങ്ങി..... 

അച്ഛന്റെ കണ്ണ് തെറ്റിയ ഏതോ ഒരു നിമിഷത്തിൽ മീനുട്ടി പുറത്തേക്ക് ഓടുകയും വേഗത്തിൽ വന്ന ഒരു കാറിന്റെ ഇടയിൽ അവളുടെ ഉയർന്നു പൊങ്ങിയ ശ്വാസം നിലക്കുകയും ചെയ്തു.... 

കൂട്ട നിലവിളിയോടെ എല്ലാവരും അവളെ വാരി എടുക്കുമ്പോഴും അച്ഛൻ ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കുന്നുണ്ടായിരുന്നു.....

മീനുട്ടിയുടെ ജീവനില്ലാത്ത ശരീരം ഇറയത്തു കൊണ്ടു വെക്കുമ്പോൾ അച്ഛൻ വിറയലോടെ ചെന്ന് അടുത്ത് നിന്നു.... 

ഉരുണ്ടു പൊന്തിയ മീനുട്ടിയുടെ കവിളിൽ അച്ഛൻ തൊട്ടപ്പോ ആണ്.. മീനുട്ടിയുടെ അമ്മ അലറി വിളിച്ചു എണീറ്റത്...

. "കൊന്നില്ലേ നിങ്ങൾ"... കൊലയ്ക്കു കൊടുത്തില്ലേ നിങ്ങൾ????

 അവൾ പതം പറഞ്ഞു നെഞ്ചത്തടിച്ചുകൊണ്ടേ ഇരുന്നു..... നൂറായിരം കണ്ണുകൾ തന്നെ നോക്കുന്ന പോലെ ആ അച്ഛന് തോന്നി..... 

നൂറായിരം ചോദ്യങ്ങൾക്കു അയാൾ ഉത്തരം പറയേണ്ടി വരും.... നൂറായിരം വിരലുകൾ അയാൾക്ക് നേരെ ഉയരുന്ന പോലെ ആ അച്ഛന് തോന്നി.... 

അയാളുടെ ഹൃദയത്തിന്റെ താളം മെല്ലെ തെറ്റി...... 

മനസ്സിന്റെം....... 

അയാൾ ചിരിച്ചു.... 

ചിരിച്ചു അയാൾ കമിഴ്ന്നു വീണു..

. ഊരി പോയ മുണ്ടിനെ വാരി ചുറ്റി അയാൾ പൊട്ടിച്ചിരിച്ചു..... പെടുന്നനെ അയാൾ ഭീതിയോടെ ചുറ്റും നോക്കി.. ഒരു അലർച്ചയോടെ കണ്ണ് പൊത്തി..... 

മകൾ നഷ്ടപെട്ട വേദന കടിച്ചമർത്തി ആ മകൻ ആ അച്ഛന്റെ എല്ലു പൊന്തിയ കൈകളിൽ പിടിച്ചു നിസ്സഹായതയോടെ നോക്കി.......
അയ്യപ്പൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്