കേട്ട്യോളാണന്റെ മാലാഖ

സാരിത്തുമ്പു കൊണ്ട് കൈയ്യിലുള്ള ടിഫിൻ ബോക്സിൽ ഒട്ടിയ വെള്ളം തുടച്ചു ധൃതിയിൽ വരുന്ന ഭാര്യയെ കണ്ടപാടെ ഞാനൊന്നു തരിച്ചു നിന്നു പോയി

എന്താ മനുഷ്യാ ഈ ചിന്തിക്കുന്നത് വേഗം ജോലിക്ക് പോകാൻ നോക്കൂന്നെ.

വീണ്ടും അവൾ തുടർന്നു...
മോളെ... നീ എവിടെയാ ഇതുവരെ റെഡിയായില്ലേ ദേ  ഇപ്പൊ സ്കൂൾ ബസ് പോകും പിന്നെ അറിയാലോ..? അതു മിസ്സായാൽ പിന്നെ  അച്ഛനു പണിയാവുംട്ടോ..

കാലത്തെ തിരക്കിനിടയിൽ മുഖത്തു  പുരണ്ട കരി തുടച്ചു മാറ്റിയവൾ വീണ്ടും അടുക്കളയിലേക്കോടി അതും  ഈശ്വരാന്നു നിലവിളിച്ചു കൊണ്ട്.

അപ്പോഴും കുക്കറിന്റെ  വിസിലിന്റ ശബ്ദം എന്റെ  കാതുകളിൽ  മുഴങ്ങിക്കൊണ്ടേയിരുന്നു..

പിന്നിൽ നിന്നും സലീംക്കയുടെ ചൂളം വിളി കേട്ടാണ് ഞാൻ വീണ്ടും ഞെട്ടിത്തിരിഞ്ഞു നോക്കിയത്..

അതിനിടയിൽ കയ്യിലൊരു ചെറിയ  മീൻചട്ടിയുമായി ഭാര്യ ഓടിയെത്തി

ങേ ഇവൾ ഇവിടെയും എത്തിയോ ഇതെന്താ കുമ്പിടിയാണോ നീ....

ഇക്കാ അയലയുണ്ടോ?  ഇല്ല മോളെ ഇന്നു മീൻ തീരെ കുറവായിരുന്നു കാല വർഷം തുടങ്ങിയല്ലൊ അത് കൊണ്ട് ഇനിയങ്ങോട്ട് കിട്ടിയാൽ കിട്ടി അത്രേയുള്ളൂ....

തീരെ സമയമില്ലാതെ ചട്ടിയിലിട്ട മീനുമായി വീണ്ടും ദൃതിയിൽ പോകുന്ന ഭാര്യയെ നിഴലെന്ന പോലെ ഞാൻ നോക്കി നിന്നു

കൂട്ടത്തിലെന്നെ നോക്കി അവൾ  മൂളിക്കൊണ്ട് നീങ്ങുമ്പോൾ ഒപ്പം കുക്കറിന്റെ മൂന്നാമത്തെ വിസിലും കൂടെ മൂളികൊണ്ടേയിരുന്നു.

അതെ...അവൾ എന്റെ ഭാര്യ... 

പെണ്ണായി ജനിച്ചു പോയതിനാലാണോ അടുക്കളയിലെ  പുകയുടെ കൂട്ടുകാരിയായത്..??? 

ഏയ്യ് അല്ല.. 

താലി ചരടിന്റെ ബലത്തിലവൾ എന്നെയും 
എന്റെ കുടുംബവും നന്നായി പരിചരിക്കുന്നുമുണ്ട്

വീട്ടു ജോലി കഴിഞ്ഞ പാതിരാത്രിയിൽ ഉറങ്ങുന്നത് മുന്നേ തലയണയോടായ് എന്തോ കുശലം പറയുന്നതായി കേൾക്കാം

പിന്നെ എന്തോ മറന്ന ഭാവത്തിൽ വാതിലിന്റ അടുത്തേക്ക് നടന്നടുത്തു..

കള്ളന്മാരുടെ ശല്യമുണ്ടെന്നു അപ്പുറത്തെ വീട്ടിലെ രാജിചേച്ചി വിളിച്ചപ്പോൾ പറഞ്ഞത്രെ

പാതിയുറക്കത്തിലുള്ള എന്നോടാണോ ഇവളീ പറയുന്നേ...?

ഏയ്യ് അല്ല

അവൾ അങ്ങനെയാണ് ഒറ്റയ്ക്ക് സംസാരിക്കും.കല്യാണത്തിന് ശേഷമാണത്രെ അത് തുടങ്ങിയതും...

ഞാനും മോളും വീട്ടീന്ന് ഇറങ്ങിയാൽ പിന്നെ അവൾക്കു അവൾ മാത്രമല്ലേ കൂട്ട്...

പുലർച്ചെ കൂവിയ കോഴിയെ പഴി പറഞ്ഞു 
കണ്ണു രണ്ടും തിരുമ്മി  പാതിമയക്കത്തിൽ അവൾ വീണ്ടും അടുക്കളയിലേക്ക് മെല്ലെ മെല്ലെ പോയ് മറയും..

ഇതെന്റ ഭാര്യ...
എന്നെ അറിയുന്ന എന്റെ  പെണ്ണ് ജീവിതയാദാർത്ഥ്യങ്ങളോട് പൊരുത്തപെട്ടവൾ...എഴുതിയാൽ  തീരാത്ത വരികളാണവൾ

ഇനിയുമുണ്ട് എന്റെയീ തൂലികത്തുമ്പിൽ അവൾക്കായ് മാറ്റി വച്ച ഒരു പിടി അക്ഷരങ്ങൾ...!!!

സുനിൽ.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്