"ഞാൻ നിങ്ങളുടെ ഭാര്യയാണ് കൂട്ടുകാരിയല്ല..!

"ഞാൻ നിങ്ങളുടെ ഭാര്യയാണ് കൂട്ടുകാരിയല്ല..!

കല്യാണം കഴിഞ്ഞ ഏതൊരു പെണ്ണും ആഗ്രഹിക്കും അവളുടെ ഭർത്താവിന്റെ കൂടെ നാലാളുകൂടുന്ന വേളയിൽ അണിഞ്ഞൊരുങ്ങി പോകാനും അവരുടെ മുന്നിൽ അല്പം ഷൈൻ ചെയ്യാനുമൊക്കെ.

അത് അവളുടെ കൊച്ചുകൊച്ചു സന്തോഷങ്ങളിൽ ഒന്നാണ്. "

"അതിന് നിന്നേ ഞാൻ എവിടെയാടി  കൊണ്ടുപോകാതിരുന്നേ..? 
നീ പറയാതെ തന്നെ നിന്നെ എനിക്ക് പറ്റുന്നിടത്തൊക്കെ കൊണ്ടുപോകാറില്ലേ ഞാൻ.  പിന്നെന്തിനാ നീ ഇപ്പൊ കിടന്ന് തൊള്ള കീറണെ.. "

"നിങ്ങള് കൊണ്ടുപോകുന്നില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല മനുഷ്യ.."

"പിന്നെ നീ എന്ത് തേങ്ങയെന്നാടി പറയുന്നേ.." അയാൾ കലിപൂണ്ടു. 

മനസ്സിൽ തികട്ടിവന്ന ദേഷ്യവും സങ്കടവുമെല്ലാം കടിച്ചമർത്തിക്കൊണ്ടവൾ പറഞ്ഞു.

"ഞാൻ പറയാതെ തന്നെ നിങ്ങൾ എന്നെ പലയിടത്തും കൊണ്ടുപോകുന്നുണ്ട് ഇല്ലെന്ന് പറയുന്നില്ല. പക്ഷേ പ്രശ്നം അതൊന്നുമല്ല. കുറേ അപരിചിതർക്കിടയിൽ വല്ല പാർക്കിലോ ബീച്ചിലോ കൊണ്ടുപോകുന്നതിലും സന്തോഷം  പരിചിതർക്കുമുന്പിൽ നാലാള് കൂടുന്ന വേളയിൽ നിങ്ങളോടൊപ്പം വരാനാണ് എനിക്ക് ഏറെയിഷ്ടം.. അത് മറ്റൊന്നും കൊണ്ടല്ല ഇതുവരെ അങ്ങനൊന്ന് എന്റെ ഓർമയിൽ നിങ്ങളോടൊപ്പം ഉണ്ടായിട്ടില്ല അതുകൊണ്ടാണ്. 

ഏതൊരു ഭാര്യയും ആഗ്രഹിക്കും അങ്ങനെയുള്ള ചില മധുരനിമിഷങ്ങൾ. 

കാര്യം നിങ്ങളാങ്ങളയും പെങ്ങളുമൊക്കെ തന്നെ അല്ലെന്ന് പറയുന്നില്ല.. പക്ഷേ,  ഭാര്യ എന്ന പേരിൽ ഞാനൊരാൾ ഇവിടെ ഉണ്ടായിരുന്നിട്ടും ഇന്നലെ എന്നോടൊരു വാക്ക് പോലും ചോദിക്കാതെ നിങ്ങള് സ്വയം തീരുമാനിച്ചുറപ്പിച്ചു പെങ്ങളെയും കൂട്ടി വിരുന്ന് സൽക്കാരത്തിന് പോയത് ഒട്ടും ശരിയായില്ല..

ഞാൻ ഇവിടെ വയ്യാദീനം പിടിച്ചു കിടക്കുകയൊന്നുമല്ലായിരുന്നല്ലോ "അവൾക്ക് വയ്യെന്നും പറഞ്ഞു പോവാൻ"..

ഒരുവാക്ക്, ഒരേയൊരു വാക്ക് നിങ്ങൾക്ക് ചോദിക്കാമായിരുന്നില്ലേ എന്നോട്.. "നിനക്ക് പോരണന്നുണ്ടോ, നീ പോരുന്നോ ഞങ്ങളുടെ കൂടെ "എന്ന്..!

അങ്ങനൊന്ന് കേൾക്കാൻ ഒത്തിരി കൊതിച്ചിരുന്നു ഞാനപ്പോൾ... പക്ഷേ...!!
.
.
.
വിറയാർന്ന ചുണ്ടുകളിൽ കരച്ചിൽ തളം കെട്ടി നിന്നപ്പോൾ അവളുടെ വാക്കുകൾ മുറിയാൻ തുടങ്ങി. 

അയാളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. 

എങ്കിലും ഒന്നും മിണ്ടാതെ അയാൾ അവളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 

എണ്ണിപ്പെറുക്കി അവളോരോന്നോരോന്നായി പരാതികളുടെ കെട്ടഴിക്കാൻ തുടങ്ങിയതും ഇമകൾ അവളറിയാതെ തന്നെ എന്തിനോവേണ്ടി ചുറ്റും പായുന്നുണ്ടായിരുന്നു.. 
അവ നിറഞ്ഞു വന്ന നീർചാലുകളെ ശരവേഗം ഉള്ളിലേക്ക് വലിച്ചെടുത്തു. 

അതയാളിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞുവെങ്കിലും കുറ്റബോധം കാരണം, അവളുടെ നോട്ടത്തിനെ അഭിമുഖീകരിക്കാനുള്ള ത്രാണി പാടെ അയാളിൽ നഷ്ടപ്പെടുത്തിക്കളഞ്ഞു. 

പെങ്ങളെ ഒപ്പം കൊണ്ടുപോയതിലല്ല എന്റെ സങ്കടം, നിങ്ങൾ ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ എന്നെയും നിങ്ങളുടെ കൂടെ കൊണ്ടുപോകാമായിരുന്നില്ലേ.. 

ആ നിമിഷം വരെ പോകണോ വേണ്ടയോ എന്ന തീരുമാനത്തിലെത്താതിരുന്ന നിങ്ങളോട് "നമുക്ക് മൂന്നാൾക്കും കൂടി പോയാലോ എന്ന് ചോദിക്കാൻ പലവട്ടം ആരാഞ്ഞതായിരുന്നു എന്റെ ഉള്ളം. പക്ഷേ, ഏതാനും നിമിഷങ്ങൾക്കകം നിങ്ങൾ തീരുമാനം അറിയിച്ചു. 

എന്നിട്ട് ഒടുക്കത്തെ ഒരു ന്യായീകരണവും " അവളുടെ പണികളൊന്നും ഒരുങ്ങിയില്ലത്രേ" ന്ന്. 

"നിങ്ങള് പറയുന്നപോലെ എല്ലാതും കണ്ടില്ലെന്നും കേട്ടില്ലെന്നും വെച്ച് ജീവിക്കാൻ ഞാൻ യന്ത്രമൊന്നുമല്ല.. എല്ലാത്തരം വികാരവിചാരങ്ങളുമുള്ള ഒരു സാധാരണ നാട്ടിൻ പുറത്തുകാരി പെണ്ണാണ്. 

അപ്പൊ ചിലപ്പോളൊക്കെ അറിയാതെയാണെങ്കിലും പൊട്ടിത്തെറിച്ചു പോകും ഇതുപോലെ.. കാരണം എന്തെന്നറിയോ നിങ്ങൾക്ക്..? 

ഇവിടെയുള്ളവരെ എല്ലാവരെയും കൊണ്ടുപോകാനും വരാനും എല്ലാവരുമുണ്ട്.. പക്ഷേ എനിക്ക് നിങ്ങള് മാത്രമേയുള്ളൂ.. അങ്ങനൊന്ന് നിങ്ങൾക്ക് ഓര്മയുണ്ടാവില്ലായിരിക്കാം പക്ഷേ,  എനിക്ക് മറക്കാൻ പറ്റില്ല ഒന്നും അത്രവേഗം. "

അത്രയും പറഞ്ഞവൾ തിരിഞ്ഞു കിടന്നു. 
കുറ്റബോധം അയാളെ ഇഞ്ചിഞ്ചായി കൊല്ലുന്നപോലെ തോന്നിയെങ്കിലും അയാൾ കുറേ നേരത്തേക്ക് മൗനമായി തന്നെ ഇരുന്നു. 

അപ്പോഴേക്കും അവളിലെ പെണ്ണിന്റെ എല്ലാ വീര്യങ്ങളും ചോർന്നുപോയിരുന്നു. തലയിണയിൽ കരച്ചിൽ കടിച്ചമർത്താൻ  പാടുപെടുന്നയവളെ കണ്ടിട്ടും കാണാത്തതുപോലെയിരിക്കാൻ  ഒത്തിരി നേരം അയാളിൽ ത്രാണി ഉണ്ടായിരുന്നില്ല. 

അതവളറിഞ്ഞതിനാലാവണം അയാളുടെ കരങ്ങൾ അവളെ ആലിംഗനം ചെയ്യാൻ മുതിരും മുൻപേ അവൾ തന്നെ അയാളുടെ മാറിലേക്കിഴുകിച്ചേർന്നത്.. 

**************
ശുഭം...❤️

Nb :അപ്പൊ പറഞ്ഞു വന്നത് ദാ ഇത്രേയുള്ളൂ.. അവളും പെണ്ണാണ്.. എല്ലാത്തരം വികാരവിചാരങ്ങളുമുള്ള സാധാരണ ഒരു നാട്ടിൻപുറത്തുകാരിപ്പെണ്ണ്.അവളെ ഒന്നറിയാൻ നിങ്ങളല്ലാതെ മറ്റാരാ ശ്രമിക്കുക.. എല്ലാതും കടിച്ചമർത്തി ജീവിക്കുമ്പോൾ ഒരു വട്ടം ഒരേയൊരു വട്ടമെങ്കിലും അവളുടെ ഇഷ്ടങ്ങളെയറിയാൻ ഒന്ന് ശ്രമിച്ചൂടെ.. അപ്പൊ ഇനി മുതൽ ശ്രദ്ധിക്കുമല്ലോ അല്ലേ (എല്ലാവരോടുമല്ല കേട്ടോ ) 😉

അതിഥി_അഥിത്രി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്