kissakal

ഭാര്യയുടെ സംശയ രോഗത്തിൽ നിന്നു രക്ഷ തേടിയാണ് അവൻ ഡോക്ടർ ജീവിക ഐസ്സക്കിനെ കാണാനായി വന്നത്,

തീർത്തും സംശയ രോഗത്തിനു അടിമപ്പെട്ട ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിലേ ബുദ്ധിമുട്ടുകൾ മാത്രമാണ് അവനു സ്വന്തം ഭാര്യയേ കുറിച്ചു പറയാനുണ്ടായിരുന്നത്, 

കല്യാണം കഴിഞ്ഞ ശേഷം രണ്ടു മൂന്നു മാസത്തേക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നെന്നും അതിനു ശേഷം ഈ നിമിഷം വരെ ഒട്ടും സമാധാനം ഉണ്ടായിട്ടില്ലെന്നും,

ദിവസങ്ങൾ ഒരോന്നും ദിനം പ്രതി അസഹ്യമായതിനെ തുടർന്നാണ് ഡോക്ടറെ സമീപിച്ചതെന്നും അവൻ പറഞ്ഞതോടെ കാര്യങ്ങളുടെ ഗൗരവം ഏകദേശം ഡോക്ടർക്കു മനസിലായി,

തുടർന്ന് കുറച്ചു നേരം അവനെ തന്നെ നോക്കിയിരുന്ന് അവനു പറയാനുള്ളതെല്ലാം വിശദമായി കേട്ട ശേഷം ഡോ: ജീവിക അവനോടു ചോദിച്ചു,

നിങ്ങൾ പറയുന്നതിലെ സത്യാവസ്ഥ എനിക്കു ബോധ്യപ്പെടാനും, 
പ്രശ്ന പരിഹാരത്തിനുമായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ നിങ്ങൾ തയ്യാറാണോയെന്ന്...?

അതു കേട്ടതും അവൻ പറഞ്ഞു,

എന്നെ കൊണ്ടു കഴിയുന്നതെല്ലാം ഇതിനു വേണ്ടി ചെയ്യാൻ ഞാൻ സദാ തയ്യാറാണെന്ന് ! 

അവനതു പറഞ്ഞതും ഡോക്ടറും വീണ്ടും ചോദിച്ചു,

അതോടൊപ്പം എന്റെ കുറച്ചു ചോദ്യങ്ങൾക്കു കൂടി നിങ്ങൾ ഉത്തരം തരേണ്ടി വരും തയ്യാറാണോ ?

തീർച്ചയായും...!!!

അതിനുള്ള അവന്റെ മറുപടി പെട്ടന്നായിരുന്നു,

അപ്പോൾ ഡോക്ടർ പറഞ്ഞു,

ഞാൻ ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് കുറച്ചു ചോദ്യങ്ങൾ ചോദിക്കും !
അവക്കെല്ലാം ഈ കാര്യങ്ങളുമായി ബന്ധമുണ്ടോ എന്നു നിങ്ങൾ നോക്കേണ്ടതില്ല,

എന്നാൽ അതിനേക്കാൾ പ്രധാനമായത് എന്റെ ചോദ്യങ്ങളെല്ലാം തന്നെ  പൂർണ്ണമായും അവസാനിച്ച ശേഷമേ നിങ്ങൾ എനിക്കുള്ള ഉത്തരങ്ങൾ പറഞ്ഞു തുടങ്ങാൻ പാടുകയുള്ളൂ എന്നതാണ് ! 

ഈ കാര്യങ്ങൾക്കെല്ലാം
നിങ്ങൾക്ക് സമ്മതമാണോ ?
എങ്കിൽ നമുക്ക് തുടങ്ങാം..!

അതിനും അവൻ തല കുലുക്കി സമ്മതിച്ചതും അവർ ചോദിച്ചു,

നിങ്ങൾക്ക് സ്ത്രീ സൗഹൃദങ്ങളുണ്ടോ..?

ഉണ്ടെങ്കിൽ 
അവരുമായുള്ള സൗഹൃദങ്ങൾ അത് ഫോൺ വിളികളോ  ചാറ്റോ എന്തുമായിക്കോട്ടെ അതു നിങ്ങൾ നിങ്ങളുടെ വീടിന്റെ പടിവരെ എത്തുമ്പോൾ നിർത്തുകയാണോ പതിവ് ? 

അതോ ആ ചാറ്റും ഫോൺ വിളികളും നിങ്ങളുടെ ബെഡ്ഡ്റൂം വരെ നിങ്ങൾ എത്തിക്കാറുണ്ടോ...?

അതു പോലെ 
ഈ സൗഹൃദങ്ങളിൽ പെട്ട ആരെങ്കിലും രാത്രി ഒരു സമയ പരിധിക്കപ്പുറവും നിങ്ങളെ വിളിക്കുകയോ നിങ്ങളോടു ചാറ്റിങ്ങിനു വരുകയോ ചെയ്യുകയാണെങ്കിൽ ഏതൊരു ഒരു സാധാരണ ഫോൺകോളും ചാറ്റും പോലെ നിങ്ങൾ ഇരിക്കുന്നിടത്തു തന്നെ ഇരുന്നു  സംസാരിക്കുകയോ ചാറ്റു ചെയ്യുകയോ ചെയ്യുമോ ? 

അതോ സ്വകാര്യത തേടി ഫോണുമായി മറ്റൊരിടത്തേക്ക് മാറുമോ ? 

നിങ്ങൾ നിങ്ങളുടെ സഹധർമ്മിണിയുമായി നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കു വെക്കാറുണ്ടോ ?

അതോ ശരീരം മാത്രമാണോ ?

അതിനും അപ്പുറം അവൾ സംശയിക്കുന്ന തരത്തിൽ യാതൊരു സംഭവങ്ങളും നിങ്ങളുടെ ഭാഗത്തു നിന്നു സംഭവിക്കുന്നില്ല എന്നുറപ്പിച്ചു പറയാൻ മാത്രം താങ്കൾ പ്രാപ്തനാണോ ?

ഒട്ടു മിക്ക ഭാര്യമാരും മറ്റൊരു സ്ത്രീയോടൊപ്പം തന്റെ ഭർത്താവിനെ കാണാൻ ആഗ്രഹിക്കുകയില്ല, 

അതു കൊണ്ടു തന്നെ അങ്ങിനെ ഒരു സാഹചര്യം വരാതെ നോക്കാനാണ് ഏതൊരു സ്ത്രീയും ശ്രമിക്കുക,

എന്നാൽ പലയിടത്തും പലരും ചിന്തിക്കുന്നത് സ്വന്തം ഭാര്യയേക്കാൾ മനസുഖം നൽകാൻ ഇത്തരം സൗഹൃദങ്ങൾക്കു കഴിയുമെന്നും,

എന്നാൽ ആവശ്യമെന്നു തോന്നിയാൽ മാത്രം  ഉപയോഗപ്പെടുത്താം എന്ന രീതിയിൽ ഭാര്യ എന്നും കൂട്ടിലടച്ച കിളിയേ പോലെ അവിടെ തന്നെയുണ്ടാകുമെന്നും വിചാരിക്കുന്നവരുടെ കൂട്ടത്തിൽ പെട്ട ആളാണോ നിങ്ങളും ? 

അവളെ ഞാൻ സംശയിക്കുന്നില്ലല്ലോ എന്ന സർവ്വരുടെയും പതിവു ന്യായീകരണം ആണോ ഇവിടെയും നിങ്ങൾ നിരത്താൻ പോകുന്നത് ?

ഇനി നിങ്ങൾ പലപ്പോഴും അത്ര തന്നെ ശ്രദ്ധിച്ചിട്ടില്ലാത്തതും എന്നാൽ വളരെ എളുപ്പം കണ്ടുപിടിക്കാൻ കഴിയുന്നതുമായ മറ്റൊരു കാര്യം പറയാം,

ഫോണിൽ ഒരാൾക്ക് ഒരു മേസേജ് വരുകയും അവരതു വായിച്ചതിനു ശേഷം അതു നോക്കി ചിരിക്കുന്നതും, 

ഫോണിൽ മെസേജ് വന്നയുടൻ അതയച്ച ആളുടെ പേരോ പ്രൊഫൈൽ ചിത്രമോ  കണ്ടയുടനെ മുഖത്തൊരു പുഞ്ചിരി വിടരുന്നതും തമ്മിലുള്ള വ്യത്യാസം മറ്റാർക്കും മനസിലാവില്ലെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ ?  

ഈ ചോദ്യത്തിനു ശേഷം അവന് അതിനൊക്കെയുള്ള ഉത്തരം ആലോചിക്കാനുള്ള കുറച്ചു സമയം ലഭിക്കുന്നതിനായി ഡോക്ടർ അടുത്ത ചോദ്യം കുറച്ചു താമസിപ്പിച്ചു,

കുറച്ചു കഴിഞ്ഞതും ഡോക്ടർ പറഞ്ഞു ഇനി അവസാനമായി ഒരു ചോദ്യം കൂടി !

നിങ്ങൾ നിങ്ങളുടെ സ്ത്രീ സൗഹൃദങ്ങളിൽ നിന്നു എന്നാഗ്രഹിക്കുന്നോ ?

അതു നിങ്ങളുടെ ഭാര്യ അവരുടെ പുരുഷ സൗഹൃദങ്ങളിൽ നിന്നാഗ്രഹിച്ചാൽ നിങ്ങൾ അത്  ക്ഷമിക്കുമോ...?

അവസാന ചോദ്യവും ചോദിച്ച് ഡോ: ജീവിക അവനെ തന്നെ ഒന്നു നോക്കിയിരുന്ന ശേഷം അവനോടു പറഞ്ഞു,

എനിക്കു വേണ്ടത് ഞാൻ ഇതുവരെ ചോദിച്ചതിൽ അവസാനം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം മാത്രമാണ് !

അതു കേട്ടതും അവനാകെ കൺഫ്യൂഷനായി, 
ആലോചിച്ചു വെച്ചതെല്ലാം വെള്ളത്തിൽ വരച്ച വരപ്പോലെയായി, മൊത്തത്തിൽ അവനാകെ കൈയ്യീന്നു പോയി,

അതു കൊണ്ടു തന്നെ
കള്ളം പറഞ്ഞാലും അതു കൊണ്ട് കാര്യമില്ലെന്നും ഡോക്ടർക്കു മുന്നിൽ അതൊരു രക്ഷാമാർഗ്ഗം അല്ലെന്നും അവനു മനസിലായി!

തുടർന്നവൻ ഡോക്ടറെ  നോക്കിയതും,
അവർ പറഞ്ഞു,

സത്യത്തിൽ സംശയം നിങ്ങൾക്കാണ് !!

ആദ്യത്തെ രണ്ടു മൂന്നുമാസം ഒരു കുഴപ്പവുമില്ലായിരുന്നു എന്നു നിങ്ങൾ പറഞ്ഞതിൽ നിന്ന് നിങ്ങളുടെ ഭാര്യക്ക് തുടക്കത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നു എനിക്കു മനസിലായി, 

അതിനർത്ഥം അതുണ്ടാവാൻ പിന്നെയുള്ള സാഹചര്യം നിങ്ങളുടെ പ്രവൃത്തിയായിരിക്കാമെന്നും ഞാൻ ഊഹിച്ചു, 

അതു ശരിയായിരുന്നെന്ന് അവസാന ചോദ്യം ചോദിച്ചപ്പോൾ നിങ്ങളുടെ മുഖഭാവം എനിക്കു കാണിച്ചു തന്നു,

അതിനു മുന്നേയുള്ള ചോദ്യങ്ങളെല്ലാം നിങ്ങളുടെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കാൻ വേണ്ടി മാത്രമായിരുന്നു,

ഉത്തരങ്ങൾ അവസാനം മതിയെന്നു ഞാൻ പറഞ്ഞതും നിങ്ങൾ കള്ളം പറയും എന്നറിയാവുന്നതു കൊണു തന്നെയാണ്,

അവസാന ചോദ്യം ഞാൻ ചോദിച്ചതും, 
പതിവിനു വിവരീതമാം വിധം നിങ്ങളുടെ കണ്ണുകൾ ക്രമാതീതമായി വെട്ടുകയും, 
കണ്ണുകളിൽ ഭയം നിറയുകയും, 
കവിൾ വിറക്കുകയും, 
നിങ്ങളുടെ തൊണ്ട വരളുകയും,
നിങ്ങൾ ഉമിനീരിറക്കുകയും ചെയ്തു, 

അതിനർത്ഥം പുറമേക്ക് നിങ്ങൾ വെറും സൗഹൃദങ്ങൾ എന്നു ഭാവിക്കുന്ന പലതും അങ്ങിനെയല്ല എന്നതാണ് അതാണ് നിങ്ങളുടെ ഭാര്യയതു പ്രവർത്തിച്ചാൽ എന്നു ഞാൻ പറഞ്ഞപ്പോൾ, 

നിങ്ങൾ നിങ്ങളുടെ സൗഹൃദങ്ങളിൽ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന ചിന്തയിലേക്ക് പെട്ടന്നു നിങ്ങൾ മടങ്ങി പോയത് !

ഞാൻ ചോദിച്ചതിൽ നിങ്ങളെ കുടുക്കിയത് ക്ഷമിക്കുമോ " എന്ന ആ ഒരു വാക്കാണ് !

അവിടെയാണ് യഥാർത്ഥ നിങ്ങളെ നിങ്ങൾ എനിക്കു കാണിച്ചു തന്നത് !

എല്ലാം കേട്ട് പരിഭ്രമിച്ചു പോയ അവനെ നോക്കി ഡോക്ടർ പിന്നെയും പറഞ്ഞു,

തുടക്കത്തിൽ 
നിങ്ങൾ എനിക്കു വാക്കു തന്നതു പോലെ പ്രശ്ന പരിഹാരത്തിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ നിങ്ങൾ ഇനിയും ഒരുക്കമാണെങ്കിൽ ഞാൻ ചിലതു പറയാം !

ഒാഫീസിലുള്ളവരോടോ അല്ലെങ്കിൽ മറ്റുള്ളവരോടോ ഉള്ള സൗഹൃദങ്ങൾ അതെന്തു തന്നെയായാലും ഒരു പരിധിക്കപ്പുറം സ്വന്തം വീടിനകത്തതിനു ഇടം നൽകാതിരിക്കുക, 

വൈകുന്നേരം ഒരു സമയത്തിനപ്പുറം ഇത്തരം സൗഹൃദങ്ങൾ പൂർണ്ണമായും ഒഴിവാക്കി നിർത്തുക,

നിങ്ങൾ ഒളിപ്പിക്കുന്നതെല്ലാം അതെ പോലെ ഒളിപ്പിക്കാനും, നിങ്ങൾ ആസ്വദിക്കുന്നതെല്ലാം അതെ അളവിൽ ആസ്വദിക്കാനും ഈ ഫോൺ വഴി അവർക്കും സാധ്യമാകും എന്നത് എപ്പോഴും ഒാർമ്മിക്കുക,

നിനക്ക് മറ്റൊരുത്തന്റെ ഭാര്യയോടു തോന്നുന്ന താൽപ്പര്യം മറ്റൊരുവന് നിന്റെ ഭാര്യയോടും തോന്നാം, 
നമുക്കവർ എത്ര പഴയതായാലും അവർക്കത് പുതിയതാണ് എന്ന സത്യം മറക്കാതിരിക്കുക,

ഒരു കാരണമില്ലാതെയും ഭർത്താവിനെ സംശയിക്കുന്ന ഒരുപാടു പേരുണ്ട്,
ഇവിടെ അവരുടെ സംശയങ്ങൾ നൂറുശതമാനവും ശരിയായിരുന്നു,

എന്നാൽ 
നിങ്ങൾ നിങ്ങളുടെ കള്ളത്തരങ്ങളെ കള്ളത്തരങ്ങളായി കാണാതെ അതിനെ നിങ്ങളുടെ കഴിവായി കാണാൻ ശ്രമിച്ചു, 

അവിടെ ആ കുറ്റങ്ങളെല്ലാം നിങ്ങൾ അവരിൽ ആരോപിക്കാനും നിങ്ങളുടെ തെറ്റു മറക്കാനുമാണു ശ്രമിച്ചത്,

അവസാനമായി ഒന്നു കൂടി നിങ്ങൾ മനസിലാക്കുക,

പല സ്ത്രീകളും സംശയിക്കുന്നത് അവരുടെ ഭർത്താക്കന്മാരെയല്ല, 
അവർ സംശയിക്കുന്നതും ഭയപ്പെടുന്നതും,

" നിങ്ങൾക്കു ചുറ്റുമുള്ള മറ്റു സ്ത്രീകളെയാണ് "

അവർ നിങ്ങളെ സംശയിക്കുന്നു എന്നതിനേക്കാൾ നിങ്ങൾക്കു ചുറ്റുമുള്ളവരെ നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ട് വാക്കുകൾ കൊണ്ടും, നോട്ടങ്ങൾ കൊണ്ടും, പ്രവർത്തി കൊണ്ടും അവർക്കൊപ്പമുളള നിങ്ങളെ തന്റെ നിയന്ത്രണത്തിലാക്കാൻ അവർ ശ്രമിക്കുന്നു എന്നു മാത്രം....!

അവർക്കു സാധിക്കുന്നതും അതു മാത്രമാണല്ലോ ?

അവർക്കു നിങ്ങളെ വേണം ഭർത്താവായും, 
മക്കളുടെ പിതാവായും, 
ആൺതുണയായും, ആശ്രയമായും, 
സ്വപ്നമായും, 
സ്വർഗ്ഗമായും, 
സ്നേഹമായും, 
ജീവിതമായും ജീവന്റെ അവസാന നിമിഷം വരെ കൂട്ടിരിക്കാൻ "

കാരണം 
ഒരു സ്ത്രീയുടെ കഴുത്തിലെ താലിക്ക് 
" താൻ സ്നേഹിക്കുന്ന ഹൃദയം " എന്നൊരു ബഹുമാനം കൂടി അവൾ നൽകുന്നുണ്ട് "

പ്രതീഷ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്