ഇതൊരു കഥയല്ല

ഇതൊരു കഥയല്ല.......

ഒരു ഞായറാഴ്ച രാവിലെ എന്റെ ഫോണിൽ ഒരു കാൾ വന്നു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..
മറു വശത്തു നിന്നും ഒരു ഇടറിയ സ്വരത്തിൽ കണ്ണൻ ആണോ??
അതെ ആരാണെന്ന് ചോദിച്ചപ്പോൾ മറുപടി ടൈൽസിന്റെ പണിക്കു പോകുന്ന...
ഞാൻ പറഞ്ഞു അതെ എന്താ കാര്യം
മോനെ വീട്ടിൽ വരെ ഒന്ന് വരുമോ കുറച്ചു സ്ഥലത്തു ടൈൽസ് ഇടനുണ്ട് താമസിക്കല്ലു അത്യാവശ്യം ആണ്.
ഉടനെ എത്താമെന്നു പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് രാവിലെ അവിടെ ചെന്ന് ഒരു ചെറിയ വാർത്ത വീട്. പണി പൂർത്തിയായിട്ടില്ല. 65 വയസു തോന്നിക്കുന്ന ഒരു അമ്മ പുറത്തേക്കു വന്നു.
ഞാൻ കണ്ണനാണെന്നു പറയാൻ തുടങ്ങുന്നതിനു മുന്നേ തന്നെ ആ 'അമ്മ ഇങ്ങോട് ചോദിച്ചു കണ്ണനല്ലേ വാ മോനെ ഇരിക്കു..
ഒരു ബെഞ്ചിൽ ഞാൻ ഇരുന്നു.
'അമ്മ തുടർന്ന് മോനെ ഇവിടെ കുറച്ചു ടൈൽസ് ഇടണം. കൊച്ചു മോൾക്ക് കല്യാണം നോക്കുന്നുണ്ട്.
ആർക്കും വീട് ഇഷ്ടപ്പെടുന്നില്ല. ഞാൻ ഈ വയസാം കാലത്തു എന്ത് ചെയ്യാനാ. എന്റെ മോനും മരുമോളും ഒരു അപകടത്തിൽ മരിച്ചു. ഇപ്പൊ ഞാനും കൊച്ചുമോളും മാത്രമേ ഉള്ളു. ഈ വീട് തന്നെ പഞ്ചായത്തിൽ നിന്ന് അനുവദിച്ചതാ. ഇതിന്റെ പണിയിലും കുറെ പൈസ ജോലിക്കാർ കൊണ്ട് പോയി. എനിക്ക് ഇതിനെ കുറിച്ച് അറിയാത്തതു കൊണ്ട് മൊത്ത പൈസയും കൊടുത്തായിരുന്നു. അവര് അവസാനം പറഞ്ഞു ഇനിയും 2 ലക്ഷം രൂപ ഉണ്ടെങ്കിലേ വീട് പണി പൂർത്തിയാക്കാൻ പറ്റു എന്ന്. അപകടത്തിൽ ജീവിതം നഷ്ടപ്പെട്ടത്തിന്റെ ക്ലെയിം അനുവദിച്ച തുക കൊച്ചുമോളുടെ പേരിൽ ബാങ്കിൽ ഉണ്ട് അത് അവളുടെ കല്യാണത്തിനായി ഇട്ടേക്കുന്നതാണ്. എന്റെ പെൻഷൻ പൈസ കുറച്ചു ഉണ്ട് അതിനകത്തു നിൽക്കുന്ന രീതിയിൽ ഇവിടെ ടൈൽ ഇട്ടു തരണം. ഞാൻ മൊത്തത്തിൽ ഒന്ന് കണക്കു നോക്കി 30000 രൂപ ആകും. ഞാൻ എത്രയും ആവുമെന്ന് പറഞ്ഞപ്പോൾ ആ അമ്മയുടെ മുഖം വാടി..
ഞാൻ ചോദിച്ചു ഇപ്പോൾ കൊച്ചു മോളുടെ കല്യാണം നടത്തിയാൽ പോരെ ടൈൽസ് ഇടുന്നെ എന്തിനാ..
അപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെ ആയിരുന്നു 
അവളെ കാണാൻ ഒരുപാട് ചെക്കമ്മാർ വന്നു അവർക്കു പെണ്ണിനെ ഇഷ്ടമായി പക്ഷെ വീട് ഇഷ്ടമായില്ല. ഞാൻ പറഞ്ഞു അവർ വീടിനെ ആണോ കെട്ടുന്നത് പെണ്ണിനെ അല്ലെ.
അടുത്തുള്ള ഒരു ബ്രോക്കറാ പറഞ്ഞത് വീട് ശരിയാക്കിയാൽ ഉടനെ നടക്കുമെന്ന്. 
അതാ മോനെ വിളിച്ചത്. എത്രയും പൈസ ഞാൻ ഇനി എവിടുന്നു ഉണ്ടാക്കും..
ഇതിനിടയിൽ എനിക്കൊരു കട്ടൻ ചായ കിട്ടി അത് കുടിച്ചു ഞാൻ പുറത്തേക്കിറങ്ങി. ഞാൻ പറഞ്ഞു 'അമ്മ വിഷമിക്കണ്ട ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞിട്ട് ഞാൻ ഇറങ്ങി ഒരു ബ്രോക്കറായിട്. പിറ്റേ ദിവസം എന്റെ കൂടെ വർക്ക് ചെയ്യുന്ന ശരത് എന്ന കൂട്ടുകാരന്റെ അടുത്ത് ഈ കാര്യം പറഞ്ഞു. അവൻ ഒറ്റക്കാ താമസം കൊച്ചിലെ മാതാ പിതാക്കൾ ഉപേക്ഷിക്കപ്പെട്ടവാൻ. കുറെ നാൾ ചെറിയച്ഛൻ നോക്കി. അവർക്കു ബുദ്ധിമുട്ടായി തോന്നിയപ്പോൾ അവൻ അവിടുന്ന് വാടക വീട്ടിലേക്കു മാറി. 
അവൻ എന്റെ അടുത്ത് പറഞ്ഞു നല്ല കുട്ടി ആണേൽ ഞാൻ കെട്ടിക്കോളം നീ പോയി ഒന്ന് സംസാരിച്ചു നോക്കു എന്ന്.. ഞാൻ അങ്ങനെ അവിടെ എത്തി കാര്യം സംസാരിച്ചു. എന്റെ ഒരു ഉറപ്പിന്മേൽ ഒരു പെണ്ണുകാണൽ അവിടെ ഒരുങ്ങി..
രണ്ടു പേർക്കും ഇഷ്ടമായി 
അടുത്തൊരു നല്ല മുഹൂർത്തം നോക്കി ഒരു അമ്പലത്തിൽ വെച്ച് താലി കെട്ടി.
ഇപ്പോൾ ആ വീട്ടിൽ അമ്മയും അവനും ഭാര്യയും സുഖമായി കഴിയുന്നു.ഇന്നും ഞങ്ങൾ ഒരുമിച്ചു ആണ് ജോലി ചെയ്യുന്നത്. ഞാനും ആ വീട്ടിലെ ഒരംഗത്തെ പോലെ ആണ്. 
Note:മണ്ണ് നോക്കി പോകാതെ
പെണ്ണിന്റെ മനസ്‌ അറിയാൻ ആണ് പോകേണ്ടത്..
ആദർശ് വൈഗ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്