അമ്മ

" ഓഹ്...  എന്തൊരു നാറ്റാ ഇത്...  വിഷ്ണു.. എടാ വിഷ്ണു.. അവള് ദേ പിന്നേം വയറ്റിന്നു കളഞ്ഞു തോന്നണു.. ഒന്ന് നോക്കടാ.. എടാ വിഷ്ണൂ....  "

ഉമ്മറത്ത് പാത്രം വായിച്ചു കൊണ്ടിരുന്ന രമണൻ ചാരു കസേരയിൽ മുഖം ചുളിച്ചിരുന്നു പാത്രം മടക്കി പിടിച്ചു കൊണ്ടു പറമ്പിലേക്ക് നോക്കി വിളിച്ചു... 

പറമ്പിൽ വിറകു പിറക്കിക്കൊണ്ടിരുന്ന വിഷ്ണു അകത്തേക്കു നടന്നു കയറി... അപ്പോഴും അച്ഛന്റെ മുഖത്തേക്ക് അവൻ നോക്കുന്നുണ്ടായിരുന്നില്ല... അല്ലെങ്കിലും അമ്മ കിടപ്പായപ്പോൾ മറ്റൊരു പെണ്ണിനൊപ്പം അവളുടെ വീട്ടിൽ കൂടി വല്ലപ്പോഴും മാത്രം വന്നു പോവുന്ന അച്ഛനെ ഒരു മകനും അംഗീകരിക്കാൻ കഴിയില്ലെന്നാണ് അവന്റെ പക്ഷം... 

അവൻ അകത്തേക്ക് ചെന്നു.... 

കട്ടിലിൽ മാധവി കണ്ണുകൾ മിഴിച്ചു അനങ്ങാതെ കിടക്കുന്നുണ്ടായിരുന്നു...  മലത്തിന്റെ മണമെല്ലാം സുപരിചിതമായതിനാൽ വിഷ്ണുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... 

അവൻ അതെല്ലാം കോരി തുടച്ചു വൃത്തിയാക്കി... 

" അമ്മേ...  ഒച്ച കേട്ടായിരുന്നോ ?  അച്ഛൻ വന്നിട്ടുണ്ട്...  മിക്കവരും തടി വിറ്റത് അറിഞ്ഞു അവൾ പറഞ്ഞു വിട്ടതാവും... "

അവൻ അവളുടെ ദേഹം നനഞ്ഞ തുണികൊണ്ടു തുടച്ചു കൊണ്ടു പറഞ്ഞു... 

മാധവി ഒന്നും മിണ്ടാത അങ്ങനെ കിടക്കുമെങ്കിലും അമ്മയോട് റെഡിയാ പോലെ സംസാരിക്കുന്നതാണ് അവന്റെ ശീലം.. 

അമ്മയെ പാത്രം വായിച്ചു കേൾപ്പിക്കും, ടീവി യിൽ അമ്മക്കൊപ്പം ഇരുന്നു സിനിമ കാണും.. എല്ലാം അവൾ കേക്കുന്നുണ്ടന്നാണ് അവന്റെ വിശ്വാസം... 

പിടിച്ചിരുത്തിയാൽ കുറച്ചു പൊങ്ങി ഇരിക്കും.. കൈ ചലിച്ചു കണ്ടിട്ടില്ല.. ഇടക്ക് വല്ലപ്പോഴും കണ്ണ് വെട്ടിച്ചു അവനെ ഒന്ന് നോക്കും.. 

ആ രണ്ട് നില വീട്ടിൽ അവർ മാത്രം... 

വിഷ്ണുവിന് ഉള്ളിൽ ഇന്നും ആ കുറ്റബോധം ഉണ്ട്... ടെറസിൽ തുണി എടുക്കുക ആയിരുന്ന അമ്മയും കള്ള് കുടിച്ചു വന്ന അച്ഛനും തമ്മിൽ ഉണ്ടായ വാക്ക് തർക്കവും പിടി വലിയും തീർക്കാനായി ചെന്നതാണ് താൻ.. പിടിച്ചു മാറ്റുന്നതിനിടയിൽ ആണ് അമ്മ താഴേക്ക്... 

എന്തോ ആലോചിച്ചിരിക്കവേ അച്ഛൻ വാതിക്കൽ വന്നു.. 

" എനിക്ക് പോണം "

അയ്യാൾ മുരടി കൊണ്ടു പറഞ്ഞു 

" പൈസ ആ മേശയിൽ ഉണ്ട്.. ആവശ്യത്തിന് എടുത്തോ '"

" ഉം..  അല്ല ഉള്ള ജോലിയും കളഞ്ഞു രണ്ട് കൊല്ലമായില്ലേ നീ ഈ പാഴ്ജന്മത്തെയും നോക്കി ഇരിക്കുന്നു... ആരെയെങ്കിലും നോക്കാൻ നിർത്തിയിട്ടു ജോലിക്കു പോയി ഒരു പെണ്ണൊക്കെ കെട്ടാൻ നോക്ക് "

" എന്നിട്ടെന്തിനാ, അകത്തി തരാൻ കാലുകൾ ചലിക്കാതെ വരുമ്പോ അച്ഛനെ പോലെ കളഞ്ഞിട്ടു പോവാനോ?  "

അയ്യാൾ ഒന്നും മിണ്ടാതെ തിരിഞ്ഞു 

" ആ പിള്ളേർക്കു വല്ലതും മേടിച്ചു കൊടുക്കു...  അതിനാണ് ഞാൻ ചോദിക്കുമ്പോൾ ഒക്കെ പണം തരുന്നത്.. വല്ലവന്റേം ആണെങ്കിലും നിങ്ങളെ അച്ഛന്നു വിളിക്കുന്നതല്ലേ.. കുറച്ചൊക്കെ കണ്ണിൽ ചോര വേണം.. "

അയ്യാൾ മൗനമായി മടങ്ങി... 

കുറച്ചു കഴിഞ്ഞു ആരോ ബെല്ലടിച്ചു.. 

വിഷ്ണു ഉമ്മറത്തേക്ക് വന്നു. 

മുഹബഷീരും ഹരിയും... 

" നീ വരില്ലേ ഗൗരിയുടെ കല്യാണത്തിന് ?  എല്ലാരും ഉണ്ട് "

" ഇല്ലടാ... അമ്മ.. നിനക്കറിയാലോ ?  "

" അറിയാം വിഷ്ണു ..  എന്ന് കരുതി എത്ര നാളാ ഇങ്ങനെ?  രണ്ട് കൊല്ലായി നീ ഈ വീടും പറമ്പും വിട്ടു പുറത്തിറങ്ങിയിട്ടു... ഇതിപ്പോ അടുത്തല്ലേ അതാ നിന്നെ വിളിക്കാൻ ഞങ്ങള് വന്നേ.. പോയിട്ടു വേഗം വരാം "

" ഇല്ലടാ.. അമ്മ ഒറ്റക്കാവും ഞാൻ ഇല്ല "

" എന്താ വിഷ്ണു...  എത്ര നാളെന്നു കരുതിയ ഇങ്ങനെ?  ഏഹ്..  ഞാൻ ഗൾഫിനു പോയ നിനക്ക് വീട്ടു സാധനങ്ങൾ എല്ലാം ആര് കൊണ്ടൊന്നു തരും.. അത് തന്നെയല്ല നിനക്കൊരു ജീവിതം വേണ്ടേ?  നീ അമ്മയെ നോക്കാൻ ഒരു ആളെ നിർത്തു "

അതെല്ലാം കേട്ടുകൊണ്ടിരുന്ന മാധവിയുടെ കണ്ണുകൾ നിറഞ്ഞു... 

" ഞാൻ ഇല്ല "

" എടാ നിന്നോടല്ലേ ഞങ്ങൾ.... 

പറഞ്ഞു തീരും മുന്നേ 

" ഞാൻ ഇല്ലന്ന് പറഞ്ഞില്ലെ.. ഇറങ്ങി പോടാ "

അലറിക്കൊണ്ട് അവൻ വാതിൽ അവർക്കു മുന്നിൽ കൊട്ടി അടച്ചു.. 

ഇരുവരും പരസ്പരം നോക്കി വിഷമത്തോടെ പടിയിറങ്ങി... 

അമ്മക്കുള്ള കഞ്ഞിയുമായി അവൻ മുറിയിലേക്ക് വന്നു 

" ആ മുഹബഷീറും ഹരിയും വന്നേക്കാ എന്നെ ഗൗരീടെ കല്യാണത്തിന് കൊണ്ടോവാൻ.... എന്റമ്മയെ വിട്ടു ഞാൻ പോവോ ??  ആ..  വാ തുറക്ക് "

അവൾ അനങ്ങിയില്ല 

" അമ്മാ ആ "

അവൻ സ്പൂൺ നീട്ടി കൊണ്ടു വീണ്ടും പറഞ്ഞു 

അനക്കം ഇല്ല.. 

അവൻ കഞ്ഞി താഴെ വെച്ചു കുലുക്കി വിളിച്ചു..... അനക്കം ഇല്ല... 

അവന്റെ കണ്ണുകൾ നിറഞ്ഞു.... 

പൾസ് നോക്കി ... മരിച്ചിരിക്കുന്നു.... അവൻ അവളുടെ കണ്ണുകൾ കൈകൊണ്ടു അടച്ചു.. 

കരഞ്ഞു കൊണ്ടു നെറ്റിയിൽ ചുംബിച്ചു.. 

കുറച്ചു നേരം അങ്ങുമിങ്ങും നടന്നു... 

ടെറസിലേക്കു നടന്നു..... അന്ന് അമ്മ വീണ സ്ഥലത്ത് പോയി നിന്നു.. അവിടെ നിന്നും താഴേക്ക് നോക്കി.... 

" അമ്മയായി മാറിയിരുന്നു അവന്റെ ലോകം... അമ്മയില്ലാത്തൊരു ലോകത്തു അവനെന്തു ലോകം... കണ്ണുകൾ അടച്ചു അമ്മയുടെ ചിരിക്കുന്ന മുഖം ആലോചിച്ചു.. കാലുകൾ ടെറസിൽ നിന്നും പറന്നുയർന്നു.... വിഷ്ണു താഴേക്ക് പതിച്ചു "

അമ്മയുള്ള ലോകത്തേക്ക് അവനും യാത്രയായി. 

കണ്ണൻ സാജു 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്