മിഴിയറിയതെ ഫുൾ പാർട്ട്

മിഴിയറിയാതെ 🌺 ഫുൾ പാർട്ട് 

             മുംബൈയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ  മനസും ആ  എൻജിനൊപ്പം തന്നെ നീങ്ങുന്നുണ്ട്..എന്റെ  ഓർമകളും മരങ്ങളെ പോലെ പിന്നോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു.. 

         മടിയിൽ ഇരുന്നുറങ്ങുന്ന കല്ലുമോളെയും, തന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഗൗരിയേയും ചേർത്തുപിടിക്കുമ്പോൾ കണ്ണിലൂറുന്ന നനവുകൾക്കു ആയിരം കഥപറയാനുണ്ടായിരുന്നു..... 

     ഇതൊരു ഒളിച്ചോട്ടമാണ് ബാക്കിയുള്ള എന്റെ രണ്ടു ജീവനുകളെയും  സുരക്ഷിതമായി പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള  യാത്ര ... അവരെ  ഭദ്രമായി ഏല്പിക്കാൻ പറ്റിയ ഇടം  അവിടം മാത്രമാണ്...  അതുകൊണ്ട് മാത്രം ആണ്. ഇങ്ങനെ ഒരു മടക്കം... 

    ഒരിക്കലും തിരിച്ചു വരരുത് എന്നാഗ്രഹിച്ചു കൊണ്ടാണ് മുംബൈയിലേക്ക്‌ ചേക്കേറിയത്. പക്ഷെ കാലം എന്നെ ഇവിടേയ്ക്ക് തന്നേ തിരികെ എത്തിച്ചിരിക്കുന്നു... പലപ്പോഴും ജീവിതം അങ്ങനെയാണ് നമ്മൾ എവിടെ നിന്നാണോ ഓടി ഒളിക്കാൻ ശ്രമിക്കുന്നത് അവിടെ തന്നേ വിധി നമ്മളെ കൊണ്ട് എത്തിക്കും.....  

      കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭ നഷ്ടങ്ങളുടെ കണക്കെടുത്താൽ  നഷ്ടങ്ങൾ മാത്രം സമ്മാനിച്ച നാട്... അവിടേയ്ക്കാണ് വീണ്ടും യാത്ര... ഓർമയുടെ ചവറ്റുകുട്ടയിലേക്കു മനഃപൂർവമായി ഒതുക്കി കളഞ്ഞ മുഖങ്ങൾ പൂർവാധികം ശോഭയോടെ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.... 

     "വേദേച്ചി എന്തിനാ കരയുന്നെ..... 

   "ങ്ങാ, ഗൗരി നീയുണർന്നോ... ഒന്നുല്ല... ഞാൻ വെറുതെ പഴയതൊക്കെ.... 

    "ചേച്ചിക്ക് ഒട്ടും ഇഷ്ടം ഇല്ലല്ലേ ഈ മടക്കം.... എനിക്കറിയാം.... 

    "അങ്ങനെ ഒന്നും ഇനി വിചാരിച്ചിട്ട് കാര്യമില്ല ഗൗരി... ഇപ്പൊ സുരക്ഷിതമായ ഒരിടമാണ് നമുക്ക് വേണ്ടത്... അതിനു പറ്റിയത് എന്റെ തറവാടാണ്.... വേറെ ഒന്നും ഇപ്പൊ ചിന്തിക്കണ്ട.... 

      അപ്പോളേക്കും കല്ലുമോൾ ചിണുങ്ങി തുടങ്ങിയിരുന്നു... അവളെ ഉണർത്തി കൈയിൽ കരുതിയിരുന്ന പാല് കൊടുക്കുമ്പോൾ... അതുവരെ ഉള്ള വിഷമങ്ങൾ എവിടേയോ ഓടി ഒളിച്ചു.... 

     പിന്നെ ഓർമകൾക്ക് വിരാമം ഇട്ടുകൊണ്ട് ഗൗരിയുടെയും കല്ലുമോളുടെയും കളിചിരിയിൽ കുടുങ്ങികിടന്നു മനസു... 

     "എന്തിനാ ചേച്ചിപ്പെണ്ണേ ഇങ്ങനെ ചിരിക്കൂന്നേ.... 

    പതിനേഴു വയസായ പെണ്ണാണ്. എന്നിട്ട് മൂന്ന് വയസു കഴിഞ്ഞ ആ കുട്ടിനോട് മുട്ടായിക്ക് അടി വയ്ക്കാൻ നാണമില്ലേ ന്റെ ഗൗരി നിനക്ക്... 

     "അതു കല്ലു പെണ്ണ് ഒന്നുപോലും എനിക്ക് തരാതെ കഴിച്ചിട്ടല്ലേ വേദേച്ചി.... 

   അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം എന്നിലും ചിരിയുണർത്തി. .. ... 

                🖤🖤🖤🖤

    എറണാകുളം സ്റ്റേഷനിൽ ഇറങ്ങി അയ്യമ്പുഴയിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ മനസ്സ് നിറയെ അച്ഛന്റെ വേദുന്നുള്ള വിളിയാണ്... കണ്ണുകൾ അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോളോ കല്ലുമോളുടെ അമ്മ എന്നുള്ള വിളിയാണ് സ്വബോധത്തിലേക്കു കൊണ്ട് വന്നത്... 

         അയ്യമ്പുഴയിലിറങ്ങി ഒരു ഓട്ടോയിൽ കേറി ശ്രീമംഗലം എന്നു പറയുമ്പോൾ ഓട്ടോ ഡ്രൈവർ തിരിഞ്ഞു ഒന്നുകൂടെ നോക്കി.... 

      "വേദയല്ലേ.... എന്നെ മനസിലായോ.....

  "ആളെ ഒന്നുകൂടി നോക്കിയപ്പോളാണ് മനസിലായത്.. 
  
 "അരുണേട്ടൻ അല്ലേ... 

 "ആ അപ്പൊ ഞങ്ങളെയൊന്നും മറന്നിട്ടില്ല അല്ലേ വേദുട്ട.. 

     "ആ ചോദ്യത്തിന് നനുത്ത ഒരു ചിരിമാത്രം മറുത്തു നല്കി... 

      യാത്രയിൽ തന്നേ അരുണേട്ടൻ വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു ഒന്നോ രണ്ടോ വാക്കുകളായി അതിന്റെയൊക്കെ മറുപടി ചുരിങ്ങിയിരുന്നു... 

      "ഇതാരാ... കല്ലുമോളെ ചൂണ്ടികാട്ടി അരുണേട്ടൻ ചോദിച്ചപ്പോൾ.... 

     "മകളാണ് എന്ന എന്റെ വാക്കുകൾ... അരുണേട്ടന് വിശ്വാസം വരാത്തത് പോലെ തോന്നി.... 

      "ഇതു അപ്പച്ചിയുടെ മോളാണ് ഗൗരി...... 

ഇങ്ങോട്ട് ചോദ്യം വരുന്നതിനു മുന്നേ തന്നേ ഗൗരിയെ പരിചയപ്പെടുത്തി കൊടുത്തു.... 

       ശ്രീമംഗലത്തിന്റെ മുറ്റത്തു വണ്ടി ചെന്നു...ബാഗിൽ നിന്നും കാശെടുത്തു അരുണേട്ടന് നേരെ നീട്ടുമ്പോൾ ആദ്യം അതു നിഷേധിച്ചിരുന്നു.... 
        "വാങ്ങു അരുണേട്ടാ ഞാനിനി ഈ നാട്ടിൽ തന്നേ ഉണ്ടാകും.. ഇപ്പൊ കാശു വാങ്ങീലങ്കിൽ ഇനി  ആവശ്യം വരുമ്പോൾ ഏട്ടനെ വിളിക്കാൻ തോന്നില്ല... അതുകേട്ടപ്പോൾ മനസില്ല മനസോടെ ഏട്ടൻ കാശും വാങ്ങി പോക്കറ്റിൽ വച്ചു യാത്ര പറഞ്ഞു.. 

      കല്ലുനെയും എടുത്തു ബാഗും കൊണ്ട് പതിയെ ആ മുറ്റത്തേക്കിറങ്ങി... 

     അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും ആ മണ്ണിൽ എന്റെ കാലുകൾ പതിഞ്ഞു..... വേദുന്നുള്ള വിളികൾ നാലുപാടു നിന്നും ചെവികളിൽ തുളച്ചു കേറുമ്പോലെ... 

    കണ്ണടച്ച് നിന്നുകൊണ്ട് ആ മണ്ണിന്റെ മണം ഞാൻ ഏറ്റുവാങ്ങി... എന്റെ എല്ലാമായ മണ്ണ്... എന്നിലെ പ്രണയം, എന്റെ സ്വപ്നങ്ങൾ, എന്റെ കുറുമ്പുകൾ എല്ലാം ഏറ്റുവാങ്ങിയ മണ്ണ്... 

        ആ വേദുവിൽ നിന്നും ഇന്നത്തെ വേദുവിലേക്കുള്ള ദൂരം ഏറെയാണ്... ഒരിക്കലും മടങ്ങി ചെല്ലാൻ കഴിയാത്ത അത്രക്കും ദൂരം ഞാൻ പിന്നിട്ടിരിക്കുന്നു... 

     "പടികൾ കേറാൻ തുടങ്ങുന്നതിനു മുൻപ് തന്നേ കണ്ടു ഉമ്മറത്തു നിന്നു എന്നെ നോക്കുന്ന ഒരു ജോഡി കണ്ണുകളെ... 

    ആദ്യം നോക്കിട്ട് മനസിലാകാത്ത പോലെ അവ എന്നെ ഒന്നുകൂടി നോക്കി... അതു കഴിഞ്ഞു എന്റെ മോളെ എന്നുള്ള വിളിയോട് കൂടി എന്നെ വന്നു കെട്ടിപിടിച്ചു.... മോളെന്റെ കൈയിൽ ഉള്ളതൊന്നും ആളു അറിഞ്ഞിട്ടല്ലന്നു തോന്നി... 

    മോളുടെ കരച്ചിൽ കേട്ടു ഞാൻ പെട്ടന്ന് അമ്മായിയെ എന്നിൽ നിന്നും അടർത്തി മാറ്റി..        
       
      രാധമ്മായി മോള് പേടിച്ചുട്ടോ.... 

  ചെറു ചിരിയോടെ അതു പറഞ്ഞപ്പോളാണ് അമ്മായി കൈയിലിരിക്കുന്ന മോളെ ശ്രദ്ധിച്ചത്.... 

   "ഇതു.... 

    "ന്റെ മോളാണ്... കല്യാണി... കല്ലുന്നു വിളിക്കും...... 

      അതു കേട്ടതും അമ്മായിടെ മുഖം പെട്ടന്നു വാടി... അതു മറച്ചു കൊണ്ട് എന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന അമ്മായിയെ കണ്ടപ്പോൾ എവിട നിന്നോ സങ്കടങ്ങൾ വന്നു മൂടി... 

    "ഗൗരി ക്കു ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ... അവസാനം വന്നപ്പോൾ മോൾക്ക്‌ എട്ടോ ഒമ്പതോ വയസേ ഉണ്ടാരുന്നുള്ളു.... 

      "ചെറിയ ഓർമയുണ്ട് അമ്മായി... അതും പറഞ്ഞു അവൾ ചിരിച്ചു.... 

     "വാ അകത്തേക്ക് പോകാം.... 

"എന്റെ കൈയിൽ നിന്നും ബാഗും വാങ്ങി അകത്തേക്ക് പോകാൻ തുടങ്ങിയ അമ്മായിയുടെ കൈയിൽ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു.... 

     " മുത്തശ്ശിയും........ 

"മുറിയിൽ ഉണ്ട്.... വാ കാണാം.... വയ്യാതായി തുടങ്ങിയിരിക്കുന്നു... 

      "രാധമ്മായിയോടൊപ്പം അകത്തേക്ക് കേറി മുത്തശ്ശിയുടെ അടുത്തേക്ക് നടക്കുമ്പോൾ കാലുകളിൽ ഞാൻ അറിയാതെ തന്നേ ഒരു വിറവൽ ബാധിച്ചിരുന്നു.... .... 

      "അമ്മേ... ഇതാരാന്നു നോക്കിയേ.... 

  കിടക്കുവായിരുന്ന മുത്തശ്ശിയെ അമ്മായി വിളിച്ചുണർത്തി... എന്നെ കണ്ട ആ മിഴികൾ സജലങ്ങളായി... 

      എന്റെ മോളെ നീ ഞങ്ങളെയൊക്കെ മറന്നോ ന്റെ കുട്ടിയെ...... 

     മുത്തശ്ശിയോടൊപ്പം ഞാനും കരയുകയായിരുന്നു... 

     അഞ്ചു വർഷങ്ങൾ വേണ്ടി വന്നു അല്ലേ കുട്ട്യേ നിനക്ക് എന്നെ ഒന്ന് കാണാൻ തോന്നാൻ....നിന്നെ കാണാതെ മരിക്കേണ്ടി വരുമോ എന്നു പോലും ഞാൻ പേടിച്ചിരുന്നു... 

   നിന്നെ ഓർത്തുള്ള ആധിയിലാണ് മുത്തശ്ശൻ പോയത്.... എനിക്കും അതു തന്നെയാ വിധിന്നാണ് കരുതിയെ കുട്ട്യേ... 

      "എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ പറയണേ... ഞാൻ വന്നില്യേ... 

     ഇനി ഞാൻ എങ്ങടും പോവില്ലാട്ടോ... ഇവിടുണ്ടാകും... താഴെ വീട്ടില്.... 

     അപ്പോളേക്കും അമ്മായി കല്ലുനെ എടുത്തോണ്ട് വന്നു മുത്തശ്ശിക്കു കൊടുത്തു... 

       "മുത്തശ്ശി എന്നെ സംശയത്തോടെ നോക്കി... മോളാണ്.... 

    "ആ വൃദ്ധയുടെ നെഞ്ചിൽ ഒരു പിടച്ചിലുണ്ടായി.... ഇവിടെ ഇ വീട്ടിൽ ജീവിക്കേണ്ട കുട്ടിയാരുന്നില്ലേ.. എല്ലാം... വിധി...മുത്തശ്ശിയുടെ വാക്കുകൾ ഇടറിയിരുന്നു..  

    "കല്ലുമോൾ പെട്ടന്ന് തന്നേ അമ്മായിയോടും മുത്തശ്ശിയോടും കൂട്ടായി..... 

       അവളെയും കൊണ്ട് അകത്തേക്ക് കേറുമ്പോൾ ഓർമ്മകൾ ചിതലുകളെ പോലെ അരിച്ചിറങ്ങുന്നുണ്ടാരുന്നു. മനഃപൂർവമായി തന്നേ അവയെ മനസിൻറെ കോണിലേക്കു ഒതുക്കി വച്ചു.. തളരാൻ പാടില്ലെന്ന് എന്നെ തന്നേ പറഞ്ഞു പഠിപ്പിച്ചു... 

    കല്ലുനെ കുളിപ്പിച്ച് റെഡിയാക്കി, ഗൗരിയേം കൂട്ടി മുത്തശ്ശിയുടെയും അമ്മായിയുടെയും അടുത്താക്കി... കുളിക്കാൻ കേറി... 

          തിരികെ വന്നപ്പോളേക്കും അമ്മായി അവർക്കു ചായ കൊടുക്കുന്ന തിരക്കിലാരുന്നു... 

     "അമ്മായി ബാക്കിയുള്ളോരൊക്കെ എവിടെ കണ്ടില്ലലോ.... 

     വന്നിട്ട് ഇപ്പോളെങ്കിലും നിനക്ക് ചോദിക്കാൻ തോന്നിയല്ലോ.... 

      ഗാഥയുടെ ഭർത്താവിന്റെ അനിയത്തീടെ കല്യാണം ആയിരുന്നു. തിരുവനന്തപുരത്തു വച്ചാണ്... അമ്മയും ഞാനും മാത്രേ ഇവിടുള്ളൂ... 

    നാളെ വൈകിട്ടോടെ മടങ്ങി എത്തുമെന്ന പറഞ്ഞത്... 

     "അതിനു മറുപടിയായി വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു... 

    "മോളെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ലന്നു നിനക്കെപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ... 

   പെട്ടന്നു അമ്മായി അതു ചോദിച്ചപ്പോൾ മനസ്‌ വല്ലാതായിപ്പോയി... 

   "എന്തിനാ അമ്മായി ഇങ്ങനൊക്കെ പറയണേ... അമ്മായി എന്നു വിളിക്കുന്നു എങ്കിലും... ന്റെ അമ്മ ആയിരുന്നില്ലേ... 

      "എന്നിട്ടും നീ എന്നെ വീട്ടു പോയില്ലേ വേദു... നിന്നെ ഓർക്കാത്ത നെഞ്ച് വിങ്ങാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തതിൽ ഉണ്ടായിട്ടില്ല മോളെ .... 

       ദേവി നിന്നെ പ്രസവിച്ചുന്നല്ലേ ഉള്ളൂ... നീ വളർന്നത് ഈ മാറിലെ ചൂടേറ്റല്ലേ.. എന്നിട്ടും നിന്നെ ചേർത്ത് പിടിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ മോളെ.... 

      മോള് മാറി നിന്നിട്ടു... നിന്റെ മനസ്സ് ശെരിയാകുമ്പോൾ രാധമ്മായിടടുത്തെക്ക്  തന്നേ ഓടി വരുമെന്ന കരുത്യേ... പക്ഷെ നീ എന്റെ വിശ്വസം തെറ്റിച്ചു കുട്ട്യേ.... നിന്നെ ഇങ്ങനെ കാണേണ്ടി വരും എന്നു കരുതീല... 

      "ഞാൻ വന്നില്ലേ ഇനി പോണില്ലാലോ എങ്ങടേക്കും .. അമ്മായിടെ കൂടെ ഉണ്ടാവില്ലേ.... പിന്നെ എന്തിനാ വിഷമിക്കണേ... 

     "നീ വെറുതെ കുട്ട്യേ കൂടെ കരയിക്കൊ ന്റെ രാധേ... 

     "ബാക്കി ഉള്ളവരൊക്കെ എപ്പളാ വരുക കുട്ട്യേ...  നിങ്ങൾ എന്താ ആദ്യം പോന്നത്... കല്ലുമോളുടെ അച്ഛനു എന്താ പണി.... 

   "എന്റെ മിഴികൾ പതിയെ ഗൗരിയെ നോക്കി... പെയ്യാൻ വെമ്പുന്ന കാർമേഘം പോലെ അവളുടെ മുഖം ഇരുണ്ടു വന്നു.. 
  
    "ഗൗരി... നീ കല്ലുമോളെയും കൊണ്ട് ആ പൈക്കളെയൊക്കെ ഒന്ന് കാട്ടികൊടുക്കു... അവൾക്കു സന്തോഷം ആകും.. അതിന്റെ അടുത്തൊട്ടൊന്നും പോണ്ടാട്ടോ... 

    "ശെരി വേദേച്ചി.... 

   "അവൾ പോയി കഴിഞ്ഞതും...ഞാൻ പറഞ്ഞു തുടങ്ങി... 

    "ഹരിയേട്ടനാണ് കല്ലുമോളുടെ അച്ഛൻ.. അവിടന്ന് വരാൻ... വരാനായി... ഇനി ആരും ഇല്ല.... ആക്‌സിഡന്റായിരുന്നു.... ഞങ്ങൾ മാത്രം ബാക്കിയായി.... 
  
      "പറഞ്ഞു കഴിഞ്ഞതും കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു... 

    "എന്റെ കുഞ്ഞിൻറെ വിധി ഇതായിപ്പോയല്ലോ എന്നു പറഞ്ഞു അമ്മായിയും മുത്തശ്ശിയും എന്നെ ചേർത്ത് പിടിച്ചു വിതുമ്പി കൊണ്ടിരുന്നു... 

    പതിയെ അവരുടെ പിടി അയച്ചു കൊണ്ട് ജന്നൽ പടിയിൽ വന്നിരുന്നു.... 

     ഓർമ്മകൾ ഈ വീടിന്റെ അകത്തളത്തിലൂടെ ഓടികൊണ്ടിരുന്നു.... 

     അതെ എല്ലാം വിധിയാണ് വേദിക എന്ന പെണ്ണിന്റെ വിധി.... നഷ്ടങ്ങൾ മാത്രം കൈമുതലാക്കപ്പെട്ടവളുടെ വിധി........

     
മിഴിയറിയാതെ 🌺 2

    "എന്റെ കുഞ്ഞിൻറെ വിധി ഇതായിപ്പോയല്ലോ എന്നു പറഞ്ഞു അമ്മായിയും മുത്തശ്ശിയും എന്നെ ചേർത്ത് പിടിച്ചു വിതുമ്പി കൊണ്ടിരുന്നു... 

    പതിയെ അവരുടെ പിടി അയച്ചു കൊണ്ട് ജന്നൽ പടിയിൽ വന്നിരുന്നു.... 

     ഓർമ്മകൾ ഈ വീടിന്റെ അകത്തളത്തിലൂടെ എന്നെ കൊണ്ട് പോയി കൊണ്ടിരുന്നു.... 

     അതെ എല്ലാം വിധിയാണ് വേദിക എന്ന പെണ്ണിന്റെ വിധി.... നഷ്ടങ്ങൾ മാത്രം വിധിക്കപെട്ടവൾ.....

       💙💙💙💙💙💙💙💙💙💙💙

     ശ്രീമംഗലത്തെ നാരയണ മേനോനും ലക്ഷ്മിക്കും നാലു മക്കൾ.. രണ്ടാണും രണ്ടു പെണ്ണും.... വാസുദേവൻ, ശ്രീകണ്ഠൻ, ശ്രീവിദ്യ, ശ്രീദേവി.സന്തോഷം ഉള്ള കുടുംബം.... നാട്ടിലെ തന്നേ അറിയപ്പെടുന്ന പ്രമാണിമാർ...   

    ഇതിൽ വാസുദേവനും ഭാര്യ രാധക്കും മൂന്നു മക്കൾ ദേവദത്തൻ എന്ന ദത്തനും , ദേവ ദർശൻ എന്ന ദേവനും , ദേവിക എന്ന ദേവുവും ...ഇതിൽ ദേവനും ദെത്തനും ഇരട്ടകളാണ്..  ശ്രീകണ്ഠനും ഭാര്യ ദേവകിക്കും രണ്ടു മക്കൾ ഗൗതമനും , ഗാഥയും... പിന്നെ ശ്രീവിദ്യയ്ക്കും രവീന്ദ്രനും രണ്ടു പെൺകുട്ടികൾ ശ്രീപ്രിയ എന്ന പ്രിയയും, ശ്രീലക്ഷ്മി എന്ന ലെച്ചുവും... 

  നാട്ടിലെ എന്തു പ്രശ്നങ്ങൾക്കും പരിഹാരം ആ തറവാട്ടിൽ ഉണ്ടായിരുന്നു... വാസുദേവനും കാര്യസ്ഥൻ രാമനും നാട്ടിലെ ഏതൊരു ആവശ്യത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു... 

            അങ്ങനെ ഇരിക്കുമ്പോളാണ് പ്രതീക്ഷിച്ചിരിക്കാതെ തറവാട്ടിലെ കാര്യസ്ഥൻ രാമന്റെ മകൻ കൃഷ്ണനോടൊപ്പം ഏറ്റവും ഇളയ കുട്ടിയായ  ശ്രീദേവി ഒളിച്ചോടിയതു. അതായിരുന്നു  തറവാടിനേറ്റ  ആദ്യത്തെ  ക്ഷതം.... 
     
             മകളോടുള്ള അമിത വാത്സല്യം കൊണ്ട് വാസുദേവൻ അതു ക്ഷമിക്കുകയും അവരുടെ തറവാടിന് താഴെ ഒരു വീട് വച്ചു കൊടുക്കയും ചെയ്തു അതാണ് താഴത്തു വീട്. അവർക്കു ഒരേ ഒരു മോള്.. സല്ഗുണ സമ്പന്നയും സർവോപരി സുന്ദരിയും ആയ വേദിക എന്ന ഈ ഞാൻ.... പക്ഷെ എന്നെ പ്രസവിച്ചതോടു കൂടി അമ്മ എന്നെ വിട്ടു പോയി... പിന്നെ അപ്പച്ചിമാരാണ് എന്നെ വളർത്തിയത്.... അതിൽ വലിയമ്മക്കും, പ്രിയക്കും എന്നെ ഇഷ്ടമില്ല.... ബാക്കി എല്ലാർക്കും എന്നോട് വലിയ ഇഷ്ടാണ്‌ട്ടോ... 

     "എടി വേദു മതിട്ടോ അവളുടെ ചെവിന്നു പുക വന്നിട്ടുണ്ടാകും നമ്മുടെ കുടുംബചരിത്രം കേട്ടു.... 

     "ഗാഥയുടെ വാക്കുകേട്ട് അവളുടെ നേർക്കു കൂർപ്പിച്ചു ഒരു നോട്ടം കൊടുത്തു.... 

    ഇങ്ങനെയല്ലേ നമ്മൾ പരിചയപ്പെടുന്നതും ഫ്രണ്ട്സ് ആകുന്നതും..... അല്ലേ കാർത്തി... 

       "ഞങ്ങൾ ഡിഗ്രിക്ക് ചേർന്നിട്ടു ഒരാഴ്ച ആയതേ ഉള്ളൂ... ഞങ്ങളെ കുറിച്ച് ചോദിച്ച കാർത്തികയുടെ ഡീറ്റെയിൽസ് പറഞ്ഞതിനാണ് അവളിങ്ങനെ പറയുന്നേ... 

      "നീ ഇനി മുഖം വീർപ്പിക്കണ്ട. ദേ ദേവേട്ടനും ദത്തേട്ടനും എത്തി വാ പോകാം... 

     "അതാണോ നിങ്ങളുടെ ഏട്ടൻമാർ... അവരിവിടെ ആണോ... "

     ആ  കാർത്തി അവരിവിടെ പിജി ചെയ്യുകയാ... ബാക്കി ഡീറ്റെയിൽസ് പറയാൻ ഈ പെണ്ണ് എന്നെ സമ്മതിച്ചില്ലലോ... അതാ അതു പറയാൻ പറ്റാതെ... 

   ഇവൾക്ക് അല്പം കുശുമ്പ് കൂടുതലാ. ഞാൻ ആരോടും സംസാരിക്കുന്നതു അവൾക്കിഷ്ടമില്ല. അതിന്റെ ചൊറിച്ചിലാണ്... 

       "ഓഹ് മതി പെണ്ണെ ഒന്ന് വായോ.. ഇല്ലേ ദത്തേട്ടൻ ഇപ്പൊ വാളെടുക്കും.... അതും പറഞ്ഞു ഗാഥ വേദൂന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നിരുന്നു.... 

      "നിങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ക്ലാസ്സ്‌ കഴിയുമ്പോ അവിടേം ഇവിടേം വായി നോക്കാതെ.. ഗേറ്റ്നടുത്തു നിൽക്കണം എന്നു... 

      "ക്ലാസ്സിലെ കുട്യോളോട് സംസാരിച്ചു നിന്നതാ.അല്ലാതെ ആരേം വായിനോക്കാൻ ഒന്നും പോയിട്ടില്ല . ഞങ്ങൾ ഉടനെ തന്നേ വന്നില്ലേ ദത്തേട്ട പിന്നെന്താ... 

     "വേദു നിർത്തിക്കോ നീ എന്തു പറഞ്ഞാലും അവൾക്കൊരു ന്യായം ഉണ്ട്... ഇവിടെ അഡ്മിഷൻ എടുത്തപ്പോളെ ഞാൻ പറഞ്ഞതാ നിന്റെ വിളച്ചിലൊന്നും ഇവിടെ നടക്കില്ലെന്നു... 

     "വാ അടച്ചു വച്ചു കേറാൻ നോക്കു.... 

     "വേദു അതു ചെയ്യരുത് ഇത് ചെയ്യരുത്.... ബബ്ബാബേ ... ഇയാളു ആരു ഉപദേശിയോ... ദത്തൻ എന്നല്ല അസുരൻ എന്നാ ഇയാൾക്ക് പേരിടേണ്ടത്... 

      വണ്ടിയിൽ കേറുമ്പോൾ വെറുതെ ചിലചോണ്ടിരുന്ന നാവു ദത്തന്റെ നോട്ടത്തിൽ വേദു നിശ്ചലമാക്കി... 

     അതുകണ്ടു ദേവനും, ഗാഥയും വന്ന  ചിരി അമർത്തി പിടിച്ചു.... 

      രണ്ടും ചിരിക്കുന്നത് നോക്കു വച്ചിട്ടുണ്ട്.... 

💙💙💙💙💙💙💙💙💙💙💙💙💙

    ""അമ്മേ........ കല്ലുന്റെ വിളിയാണ് ഓർമയിൽ നിന്നുണർത്തിയത്... അപ്പോഴും ചുണ്ടിൽ ചിരി ഉണ്ടായിരുന്നു... 

     "ചേച്ചി എന്തിനാ ചിരിക്കണേ..... 

"ഒന്നുല്ലന്റെ ഗൗരിയെ ഓരോന്നോർത്തു ചിരിച്ചതാണ്.... 

      "എന്താ മോളെ...... എന്തായി  പിള്ളേര് ചോദിക്കണേ... 

    ""അതൊന്നുമില്ല ന്റെ അമ്മായിയെ... ഞാൻ പഴയ കാര്യങ്ങൾ ഓർത്തു ഒന്ന് ചിരിച്ചു പോയി... അതെന്തിനാണെന്നു ഗൗരിക്കറിയണം... അതാ..... 

   ദേവേട്ടൻ ഇപ്പൊ എന്താ ചെയ്യണേ... ദേവുവും, ഗൗതമനും പ്രിയേച്ചിയും ലെച്ചുവും ഇത്രയും നാൾ എങ്ങനെ കാണാതിരുന്നു എന്നു യ്ക്ക് അറിയില്ല രാധമ്മായി. പക്ഷെ ഇവിടെ വന്നപ്പോൾ കാണാനായിട്ടു കണ്ണ് കൊതിക്കുന്നുണ്ട്. അമ്മാവന്മാരെയും ഒക്കെയും.... 

        ബന്ധങ്ങൾ എപ്പോളും ബന്ധനങ്ങൾ തന്നേയാണ് അല്ലേ അമ്മായി.. സ്‌നേഹിക്കുമ്പോൾ സ്നേഹത്തിന്റെ ബന്ധനം, പിരിയുമ്പോൾ വേദനകളുടെ ബന്ധനം.... എങ്ങനെയായാലും അതിന്റെ പാശങ്ങൾ നമ്മളെ ചുറ്റിവാരിഞ്ഞോണ്ടിരിക്കും... 

     "അല്ലേ അമ്മായി..... 

      കുറച്ചു കഴിഞ്ഞും അമ്മായിയുടെ ഭാഗത്തുന്നു മറുപടി ഒന്നും കിട്ടാഞ്ഞിട്ടാണ് തിരിഞ്ഞു നോക്കിയത്...... 

    "എന്താ അമ്മായി ഇങ്ങനെ നോക്കണേ.... 

"ഒന്നുല്യ  ന്റെ മോളുടെ മാറ്റം നോക്കി കാണുകയായിരുന്നു.... ഒരു പൊട്ടി പെണ്ണിൽ നിന്നും ഒത്തിരി ന്റെ കുട്ടി വളർന്നിരിക്കുണു ല്യേ... 

    "വേദു..... മോൾക്ക് ദത്തനോട് ദേഷ്യം ആണോ..... അവൻ കാരണം അല്ലേ മോള് ഇവിടുന്നു പോയത്... 

    "ക്ക് ആരോടും ദേഷ്യവില്ലമ്മായി... വലിയമ്മേം ദത്തേട്ടനും പറയണ പോലെ ശാപം കിട്ടിയ ജന്മം ആണ് ന്റെ.... അതിൽ വേറെ ആരോടും ദേഷ്യം തോന്നിട്ടു കാര്യവില്ല.... 

       "ഗൗരിയോട് കല്ലുനെ നോക്കാൻ പറഞ്ഞിട്ട് വൈകുന്നേരം താഴത്തു വീട്ടിലേക്കു നടന്നു... അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിനു  താഴെയായി ഇരുന്നു...... 

     തണുത്തകാറ്റു എന്നെ തഴുകി പോകുമ്പോൾ അതിലെവിടെയോ അച്ഛന്റെയും അമ്മയുടെയും കരുതൽ അനുഭവപെട്ടു.... മാവിന്റെ തണലിൽ ചാരി ഇരിക്കുമ്പോൾ മനസു വീണ്ടും ആ വായാടി വേദുവിലേക്കു പോവുകയായിരുന്നു.....  

     💙💙💙💙💙💙💙💙💙💙💙

     "തനിയെ എന്തക്കയോ സംസാരിച്ചു കൊണ്ട് വരുന്ന വേദുവിനെ കണ്ടിട്ടാണ് കൃഷ്ണൻ പുറത്തേക്കു വന്നത്.. 
   
    "എന്താ വേദുട്ടിയെ നീ തനിയെ സംസാരിച്ചിട്ട് വരുന്നത്.... 

    "ആരോട് വഴക്കിട്ടിട്ട നിന്റെ മുഖം വീർത്തിരിക്കുന്നെ... 

    "ഓഹ് അച്ചേട മാനസ പുത്രൻ ഉണ്ടല്ലോ ദത്തൻ... ദത്തെനല്ല ദുഷ്ടനാണ് അതു. ഞാൻ എന്തു ചെയ്തിട്ടാവോ എപ്പോളും എന്നെ വഴക്ക് പറയുന്നത്.... 

   "വേദുട്ടി... അച്ഛൻ പറഞ്ഞട്ടുണ്ട്... മുതിർന്നവരെ ഇങ്ങനെ ഒന്നും പറയല്ലെന്നു.... 

    "ഓഹ്..... മുഖം കോട്ടികൊണ്ട് അവൾ അകത്തേക്ക് കേറി... 

     "മോളെ അച്ഛൻ ശ്രീമംഗലത്തോട്ടു പോകുവാട്ടോ... നീ റെഡി ആയിട്ടു അങ്ങടയ്ക്കു പോര്. അമ്പലത്തിൽ പോണില്ലേ... 

     കുളിച്ചിട്ടൊക്കെ ഞാൻ ങ്ങടെത്തിക്കോളാം അഛേ .  

    💓💓💓💓💓💓💓💓💓💓💓💓💓

     വേദു... എടി വേദുവേ... ഒന്ന് വേഗം വാ. പൂജ തുടങ്ങാറായി... 

    വരുവാ... ദാ എത്തി....... എന്റെ ഗാഥേ.. നീ ഇങ്ങനെ കിടന്നു കാറി കൂവാതെ..... നിന്റെ ഏട്ടൻ കേട്ടാൽ തുടങ്ങും പൂരപ്പാട്ട്... 
    അതും പറഞ്ഞു ഓടിചെന്നു നിന്നത് ദത്തേട്ടന്റെ മുന്നിൽ ആയിരുന്നു....പുറകിലായി പ്രിയേച്ചിയും ഉണ്ട്...  

      എന്നെ നോക്കി ദഹിപ്പിക്കുന്നത് കണ്ടു ദയനീയമായി ദേവേട്ടനെ നോക്കി...  

     ദേവേട്ടൻ  വന്നു ചേർത്ത് പിടിച്ചു കൊണ്ട് എന്നേം കൊണ്ട്  മുന്നോട്ട് നടന്നു.. പതിയെ ഗാഥയോടും ദേവുനോടും ഗൗതമിനോടും ഒപ്പം എത്തി... 

     "ലെച്ചു വന്നില്ലെടി..... ദേവു... 

 ഇല്ല വേദേച്ചി അവൾക്കു വയ്യാത്രെ.  . 

     നിന്റെ പ്രിയേച്ചിക്ക് എന്താടി ഇത്രയ്ക്കും ദത്തെട്ടനോട് പറയാനുള്ളത്... അവള് പറയണതിനൊക്കെ ഇളിച്ചു കൊടുക്കും. എന്നോട് മാത്രേ ഉള്ളൂ ഈ ഗൗരവൊക്കെ.... 

    "ഡി കുശുമ്പി പാറു അവളും നിന്നെ പോലെ അവന്റെ മുറപ്പെണ്ണാ അതു മറക്കണ്ട നീയു... 

    "ആ എന്റെ ചെവി... വിട് ദേവേട്ടാ... 

  "ഈ പറയണ ദേവേട്ടനും അവളുടെ മുറചെക്കനല്ലേ എന്നിട്ട് ഏട്ടനോട് ഇങ്ങനെ മിണ്ടാൻ വരാറില്ലലോ.... അതെന്താ.. 

     അതു ഞാൻ നിന്നോടല്ലേ കൂട്ടു അതാകും...
 
    "ഓഹ്ഹ്ഹ്. 

       അമ്പലത്തിൽ എത്തി തൊഴുതു കഴിഞ്ഞു അടുത്ത പരുപാടി ഞങ്ങളുടെ സ്ഥിരം സ്ഥലം ആയ അമ്പലകുളത്തിന്റെ  പടവുകളിൽ ഇരുന്നു കത്തിയടിക്കലാണ് ... ഞാനും ഗാഥയും ഗൗതമും  ആണ് കൂട്ടു... ബാക്കി ഉള്ളവരേക്കാൾ ഞങ്ങൾ തമ്മിൽ ആഴത്തിലുള്ള സൗഹൃദം കൂടി ഉണ്ട്..  പരസ്പരം ഒരു രഹസ്യങ്ങളും ഞങ്ങൾക്കിടയിൽ ഇല്ല... 

    "അവരങ്ങു  പോയി കുറേ കഴിഞ്ഞാണ് ഞാൻ തൊഴുതുകഴിഞ്ഞതു. അമ്പലം എന്റെ ഒരു വീക്നെസ്സാണ്... വെറുതെ എന്റെ കള്ളക്കണ്ണനോട് ഓരോന്ന് പറഞ്ഞു നിൽക്കാൻ നല്ല രസവാണു... 

     അവരുടെ അടുത്തേക്ക് പോകാൻ ഓടുന്നതിനിടയിൽ ആരെയോ തട്ടിയെന്നു  തോന്നിട്ടാണ് മുഖം ഉയർത്തി നോക്കിയത്... 

    എന്നെ നോക്കി ദെഹിപ്പിക്കുന്ന പ്രിയേച്ചിയെ കണ്ടതും ഞാൻ ദയനീയമായി കണ്ണനെ ഒന്ന് തിരിഞ്ഞു നോക്കി.... 

     "എവിടെ നോക്കിയാടി ഓടുന്നത്. നിനക്ക് മുഖത്തു കണ്ണില്ലേ... 

    "അറിയാതെ പറ്റിപോയതാ പ്രിയേച്ചി സോറി.. ഒന്നും പറ്റീലാല്ലോ... 

    ഒന്നും പറ്റീലെ ഞാൻ വീഴുന്നിരുന്നെങ്കിൽ എന്തു ചെയ്തേനെ... അതെങ്ങനാ എവന്റെ മേത്തോട്ടു ഇടിച്ചു കേറാം എന്നു പറഞ്ഞിട്ടല്ലേ നടക്കുന്നത്.. അമ്മയുടെ അല്ലേ മോള് ആ പാരമ്പര്യം അല്ലേ കാണിക്കു... 

    "ദേ പ്രിയേച്ചി സൂക്ഷിച്ചു സംസാരിക്കണം... ദേഷ്യം കൊണ്ട് വിറച്ചിട്ടു  അവളെ ചൂണ്ടി അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും എന്റെ കൈയിൽ പിടി വീണിരുന്നു... 

    "മുതിർന്നവരുടെ നേർക്കു കൈ ചൂണ്ടി സംസാരിക്കുന്നോ അഹങ്കാരി.... 

     "നിന്റെ നാക്കിന്റെ നീളം കൂടുന്നുണ്ട്... 

  "ദത്തെട്ടാ എന്റെ കൈ വേദനിക്കുന്നു.... പിടി വിട്... ദയനീയമായി ഏട്ടനോട് അതു പറയുമ്പോളേക്കും. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.....

      "ഒന്നും മിണ്ടാതെ, തിരിഞ്ഞു നോക്കാതെ കുളപ്പടവിലേക്ക് ഓടുമ്പോൾ മനസ്‌ നിറയെ പ്രിയേച്ചിടെ വാക്കുകളും, ദത്തേട്ടൻ എന്നോട് കാണിക്കുന്ന അവഗണയും ആയിരുന്നു... 

                 
മിഴിയറിയാതെ 🌺3

       "ദത്തെട്ടാ എന്റെ കൈ വേദനിക്കുന്നു.... പിടി വിട്... ദയനീയമായി ഏട്ടനോട് അതു പറയുമ്പോളേക്കും. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.....

      "ഒന്നും മിണ്ടാതെ, തിരിഞ്ഞു നോക്കാതെ കുളപ്പടവിലേക്ക് ഓടുമ്പോൾ മനസ്‌ നിറയെ പ്രിയേച്ചിടെ വാക്കുകളും, ദത്തേട്ടൻ എന്നോട് കാണിക്കുന്ന അവഗണയും ആയിരുന്നു... 

         "കുളപ്പടവിൽ എനിക്കായി കാത്തിരുന്ന അവർക്കിടയിൽ പോകുമ്പോഴും  കണ്ണുനീർ  നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല....... 

      എന്താ വേദു എന്തിനാ കരയണേ..... കണ്ണുനീർ നിയന്ത്രിച്ചു കൊണ്ട് സംഭവിച്ചത് അവരോട് പറയുമ്പോൾ.... അവർക്കും അതു വിഷമായി എന്നു അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.. 

    "പ്രിയേച്ചിടെ സ്വഭാവം നിനക്കറിയില്ലേ ന്റെ വേദു.. അമ്മായിടെ അതെ സ്വഭാവം ആണ്.... നീ അതു വിട്ടേക്ക്.... 

    "ദെത്തേട്ടനെ നിനക്കറിയില്ലേ..... സാരമില്ല.... 
    
    "ഗൗതം പറഞ്ഞത് ശെരിയാ... നീ അതു വിട്ടു ഞങ്ങളുടെ കുറുമ്പി പെണ്ണായിട്ട്  ചിരിക്കു... നിനക്ക് ഞങ്ങളില്ലേടി... 

     "ഗാഥയുടെ സംസാരം കേട്ടതും അറിയാതെ തന്നേ ന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... പണ്ടേ അങ്ങനെയാണ് എന്റെ മുഖം ഒന്ന് മാറിയാൽ അവർക്കു സഹിക്കില്ല... 

       ഞങ്ങൾ അതു സംസാരിച്ചോണ്ടിരിക്കുമ്പോൾ തന്നേ ദേവേട്ടൻ എന്റെ അടുക്കൽ വന്നിരുന്നു.... 

     "മോൾക്ക്‌ വേദനിച്ചോ...... പോട്ടെ സാരമില്ലട്ടോ..... 

      "ഹേയ് സാരല്യ ദേവേട്ടാ.... അതെ ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ.. രാധമ്മയി എന്താ അതിനു പുഴുങ്ങി കൊടുക്കുന്നെ.. എന്തു ബലവാ കൈക്കു... 

    "ഹഹഹ അവൻ കേൾക്കണ്ട...... അടുത്ത് അതിനാകും നിനക്ക് കിട്ടണത്.... 

   "അപ്പോളേക്കും ദെത്തെട്ടനും പ്രിയേച്ചിയും അങ്ങോട്ടേക്ക് വന്നു... ഞങൾ വീട്ടിലേക്കു തിരിച്ചു.... 

     വഴിനീളെ എല്ലാരും ബഹളം വച്ചോണ്ടാണ് പോയെതെങ്കിലും പതിവിനു വിപരീതായി ഞാൻ മൗനത്തെ കൂട്ടു പിടിച്ചു... എന്നിലേക്ക്‌ ഇടയ്ക്കിടയ്ക്ക് നീളുന്ന കണ്ണുകളെ ഞാൻ കണ്ടില്ലന്നു നടിച്ചു... ആ മൗനത്തിലും എന്റെ മനസു മുഴുവൻ ആ കണ്ണുകളുടെ ഉടമയായിരുന്നു... 

      എന്റെ ദത്തേട്ടൻ....  എന്റെ മനസിൽ ആദ്യമായി പ്രണയത്തിന്റെ ഭാവം വിരിച്ചവൻ... 
    
         "കുഞ്ഞുനാൾ മുതൽ എന്നെ ഏറ്റവും ശകാരിച്ചിട്ടുള്ളത് ദത്തേട്ടൻ ആയിരുന്നു.. ബാക്കി എല്ലാവരും എന്റെ കുറുമ്പിനു കൂട്ടു നിൽക്കുമ്പോൾ ദത്തേട്ടൻ എപ്പോളും വഴക്കുപറഞ്ഞു കൊണ്ട് പിന്നാലെ ഉണ്ടാകും... 

     അപ്പോളൊക്കെ ദത്തെട്ടനോട് എനിക്ക് ദേഷ്യം ആയിരുന്നു....പത്തു കഴിഞ്ഞു സ്കൂൾ അവധിക്കു.... അമ്പലത്തിൽ ഉത്സവ സമയത്തു അമ്പലക്കുളത്തിൽ ഒരുപാട് താമര വിരിയാറുണ്ട്.. നല്ല ഭംഗിയാണ്... എല്ലാരുടെയും കണ്ണുവെട്ടിച്ചു അമ്പലക്കുളത്തിൽ ഇറങ്ങി താമര പറിക്കുന്നതിനിടയിൽ കാലു തെറ്റി വെള്ളത്തിൽ പോയതുമാത്രം ഓർമയുണ്ട്... 

     മരണത്തെ നേരിട്ട് കണ്ട സമയം.. വേദു മോളെ കണ്ണ് തുറക്കടി എന്നുള്ള വിളികേട്ടുകൊണ്ടാണ്... ഉണർന്നത്.. പാതിമയക്കത്തിലും ദത്തേട്ടന്റെ വിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു... കണ്ണ് തുറന്നു നോക്കിയപ്പോൾ.. എനിക്ക് ചുറ്റും എല്ലാരും കരയുന്നുണ്ടായിരുന്നു... ദത്തേട്ടന്റെ മടിയിലായിരുന്നു ഞാൻ കിടന്നിരുന്നത്. ആളും ആകെ നനഞ്ഞിട്ടുണ്ട്.... 

      കണ്ണുതുറന്ന എന്നെ നെഞ്ചോട് ചേർത്ത് എടുത്തോണ്ട് പോകുമ്പോൾ എനിക്കായി താളം തെറ്റി ഇടിക്കുന്ന ആ  നെഞ്ചിടിപ്പു  ഞാൻ കേൾക്കുന്നുണ്ടായിരുന്നു...  

    അന്നുമുതൽ ദത്തേട്ടൻ എന്റെ മനസിലും കേറികൂടി... പക്ഷെ പിന്നെ എന്നെ വഴക്ക് പറയുമ്പോൾ, എന്നേ മാത്രം അവഗണിക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കാൻ തുടങ്ങി... ഈ കാര്യം ഗാഥയ്ക്കും ഗൗതമനും മാത്രേ അറിയാവൂ..... 

    ഓരോന്ന് ആലോചിച്ചു ഞാൻ പതിയെയാണ് നടന്നത്... വീടത്തിയതും അച്ഛൻ ഉമ്മറത്ത് അമ്മാവൻമാരോട് സംസാരിച്ചു ഇരിപ്പുണ്ടായിരുന്നു... 

    "ഇന്നെന്താ വലിയമ്മാവന്റെ  വായാടി മിണ്ടാതെ വരുന്നത്... 

   എന്തു പറ്റി മോളെ.... ആരേലും നിന്നെ വഴക്ക് പറഞ്ഞോ... 

   ഒന്നുല്ല വലിയമ്മാവാ.... ഞാൻ ഒന്ന് മിണ്ടാതെ ഇരുന്നു നോക്കിയതാ.. എനിക്ക് മിണ്ടാതിരിക്കാൻ പറ്റുവോന്നറിയണ്ടേ... 

     "ഹഹഹ അതു നിന്റെ ജന്മത്ത് നടക്കില്ലന്റെ വേദുട്ടിയെ.... അതും പറഞ്ഞു ചിരിക്കുന്ന ദേവേട്ടനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് അകത്തേക്ക് പോകുമ്പോൾ ഞാൻ കണ്ടിരുന്നു... ദേവേട്ടന്റെ അടുത്തായി ഇരുന്നു പുഞ്ചിരിക്കുന്ന ദത്തേട്ടനെ.... 

       💓💓💓💓💓💓💓

     "നീ എന്തിനാടാ അവളെ ഇന്ന് വേദനിപ്പിച്ചേ.. എന്തു പിടിയിരുന്നു അതിന്റെ കൈക്കു.. കൈ നീലിച്ചു കിടപ്പുണ്ട്... 

    "അതു പെട്ടന്ന് അവള് പ്രിയയുടെ നേരെ കൈചൂണ്ടി കയർത്തു സംസാരിക്കുന്നതു കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു... അതൊരു അമ്പലം അല്ലേ. അതുമാത്രം അല്ല പ്രിയ അവളിലും മൂത്തത് അല്ലേ... 

    "മൂത്തത് നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് ദത്താ ... അവള് ദേവിമ്മായിയെ മോശമായിട്ടു പറഞ്ഞിട്ടാണ് വേദു അങ്ങനെ പ്രതികരിച്ചത്... 

    ദത്ത നീ മര്യാദക്കു നിന്റെ എടുത്തു ചാട്ടം നിർത്തിക്കോ. നീ ഇങ്ങനൊക്കെ കാണിച്ചാൽ അവൾക്കു നിന്നോട് പ്രണയം അല്ല ദേഷ്യം ആകും തോന്നുക... ഇങ്ങനെ പ്രേമിക്കുന്ന ആദ്യത്തെ കാമുകൻ നിയാകും... 

    "പോടാ അവൾക്കു എന്നോട് ദേഷ്യം ഒന്നും തോന്നില്ല.... ഇനി അവൾക്കു എന്നോട് വെറുപ്പാവുവോ ദേവാ .... ഹേയ് അങ്ങനെ ഒന്നും വരില്ല.... എനിക്ക് പറ്റണില്ലടാ ബാക്കി ഉള്ളവരോട് ഇടപെടും പോലെ അവളോട്. ഞാൻ അവളുടെ അടുത്തെത്തുമ്പോൾ ഇങ്ങനെ ആയിപോകുന്നു.... 

   "ദേവേട്ടാ.... ഞാൻ പോകുവാട്ടോ.. 

      "നാളെ പോകാം വേദു .. ഇന്ന് ഇവിടെ നില്ക്കു... 

   "ഓഹ് വേണ്ടായേ.. നമ്മളെ ഇഷ്ടമില്ലാത്തവരുടെ ഇടയിൽ എന്തിനാ വെറുതെ നില്ക്കണത്... 

     "അച്ഛനോടൊപ്പം പുറത്തേക്കു ഇറങ്ങിയതും ദത്തേട്ടൻ എന്നെ വിളിച്ചു... 

    "നിന്റെ കൈ എവിടെ.. നോക്കട്ടെ... 

     "ന്റെ കൈക്കു കുഴപ്പൊന്നൂല്യ.... ഞാൻ പോണു... 

    "കാണിക്കടി ഇങ്ങട്... 

     "ശബ്ദത്തിലെ വ്യത്യാസം മനസ്സിലായതും പെട്ടന്നു തന്നേ കാണിച്ചു.. 

    "സാരമില്ല ഇത്രല്ലേ ഉള്ളൂ. നാളത്തേക്ക് മാറും... ഇനി ആരുടേങ്കിലും നേരെ കൈ ചൂണ്ടുമ്പോൾ ഇതോർത്തിരിക്കണം കേട്ടോ.. 

     "പ്രിയേച്ചിടെ നേരെ ഇനിയും അങ്ങനെ തന്നേ ചെയ്യും.ന്റെ അമ്മേ പറഞ്ഞാൽ വേണ വച്ചാ ഞാൻ തല്ലും... 

    "ഡി തർക്കുത്തരം പറയുന്നോ.. ന്റെ കയ്യിന്നു വീണ്ടും വേണോ.. 

     "ദെത്തേട്ടൻ ന്നെ തല്ലിയാലും സാരല്യ... അനിയത്തിയോട് ചെന്നു പറഞ്ഞേക്ക്.. അവളിന്നു പറഞ്ഞത് ഞാൻ കുറിച്ച് വച്ചിട്ടുണ്ടന്നു.അതിനുള്ള പണി ഞാൻ കൊടുക്കും എപ്പളായാലും .. 

       "അനിയത്തിയോ ആരുടെ അനിയത്തി.... നീ... ന്റെ അനിയത്തി ആണോ ഇല്ലല്ലോ...അതുപോലെ അല്ലേ അവളും,    ന്റെ മുറപെണ്ണ് .... അതും പറഞ്ഞതും പെണ്ണിന്റെ മുഖം കുശുമ്പ് കുത്തുന്നത് കാണാൻ നല്ല രസം ഉണ്ടായിരുന്നു.. 

     അവളെന്തോ പറയാൻ തുടങ്ങിയതും അമ്മാവൻ വിളിച്ചു.. 
    
    "വേദു നീ വരുന്നുണ്ടോ അതോ ഇവിടെ കിടക്കുന്നോ.... 

    "ഞാനിതാ വന്നു...... 

   ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    കോളേജും ജീവിതവുമൊക്കെ ആയി സന്തോഷം നിറഞ്ഞ നാളുകൾ.... എന്റെ വായാടിത്തം കൊണ്ട് തന്നേ കോളേജിലുള്ള ഏകദേശം എല്ലാവരും എന്നോട് കൂട്ടായിരുന്നു...

           ശ്രീമംഗലത്തും സന്തോഷം തന്നെയായിരുന്നു. വല്യമ്മയും  പ്രിയേച്ചിയും  ഒഴിച്ചു ബാക്കി എല്ലാവരും എന്നോട് സ്നേഹം തന്നേ ആയിരുന്നു... അവർക്കു എന്താ എന്നോടുള്ള ദേഷ്യം എന്നു എനിക്ക് ഇന്നും അറിയില്ല.... 

   ഒരു ഓണക്കാലം... ബാക്കി സമയങ്ങളിലൊക്കെ രാത്രി താഴത്തു വീട്ടിൽ പോകും എങ്കിലും ഓണസമയത്തു അമ്മായിമാർ അതിനു സമ്മതിക്കാറില്ല... 

    പക്ഷെ അച്ഛൻ ആ വീട് വിട്ടു മാറി കിടക്കാറില്ല. അമ്മ എപ്പോഴും ഉള്ളത് അവിടെ ആണെന്ന അച്ഛൻ പറയാറ്... എന്നും രാത്രി അമ്മയെ അടക്കിരിക്കുന്ന അവിടെ പോയി സംസാരിക്കാതെ അച്ഛൻ ഉറങ്ങാറില്ല......   

      ഓണത്തിന് ഒരു ദിവസം കുടുംബക്കാരെല്ലാം ശ്രീമംഗലത്തു കൂടാറുണ്ട്... അമ്മായിമാരുടെ വീട്ടുകാരും വല്യച്ഛന്റെ വീട്ടുകാരും ഒക്കെ ഉണ്ടാകും... അന്ന് നല്ല രസമാണ് ഒരുപാട് കുട്ടികളും ഞങ്ങളുടെ പ്രായത്തിലുള്ളവരും ഒക്കെയായിട്ടു ഒത്തിരി പേരുണ്ടാകും..... 

         ദേവേട്ടന്റെ അമ്മയുടെ സഹോദരന്റെ മോനായിരുന്നു അരവിന്ദേട്ടൻ... ആളു ഞങ്ങളുമായിട്ടൊക്കെ നല്ല കൂട്ടാണ്. അങ്ങനെ ഞങ്ങൾ എല്ലാപേരും പാടത്തിന്റെ വരമ്പിലിരുന്നു കത്തി വയ്ക്കുവായിരുന്നു... അപ്പോളാണ് പ്രിയേച്ചിയും, ദേവേട്ടനും ദത്തേട്ടനും  അങ്ങോട്ടേക്ക് വന്നത്..

      "പ്രിയേച്ചിയെ  കണ്ടതും അരവിയേട്ടൻ ഞങ്ങളോട് അവളെ പറ്റി പറഞ്ഞു കളിയാക്കാൻ  തുടങ്ങി... 

  "ദേ വരുന്നുണ്ടല്ലോ ദത്തന്റെ ബോഡിഗാർഡ്... ദത്തന് കണ്ണ് കിട്ടാണ്ടിരിക്കാനാണോ ആവോ ഇവളെ എപ്പോളും കൊണ്ട് നടക്കുന്നെ... 

      അരവിയേട്ടന്റെ സംസാരം കേട്ടു ഞങ്ങൾ എല്ലാവരും ചിരിക്കാൻ തുടങ്ങി... 

     "കണ്ണേറു തട്ടാതിരിക്കാൻ ഇവളെ നമുക്കി പാടത്തിൽ തന്നേ വച്ചാലോ അരവിന്ദേട്ടാ.... 
    
     ഞാൻ അതു പറയുന്നത്  കേട്ടുകൊണ്ടായിരുന്നു പ്രിയേച്ചി വന്നത്... 

   "ആരെയാടി പാടത്തു വയ്ക്കേണ്ടത് എന്നെയാണോ... എന്നയല്ല നിന്നെയ വയ്ക്കേണ്ടത്.. വെള്ളരിക്കണ്ടത്തിലെ കോലം നീയാണ്... 

     ഞാൻ പ്രിയേച്ചിയെയാണ് പറഞ്ഞത് എന്നു ചേച്ചി കേട്ടോ ഇല്ലാലോ.. എന്തിനാ വെറുതെ എന്റെ മെക്കിട്ടു കേറാൻ വരുന്നത് എപ്പോളും... 

     "ഞാൻ അതു പറഞ്ഞു കഴിഞ്ഞതും അരവിന്ദേട്ടൻ എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു തുടങ്ങി... 

    "അതെ പ്രിയ ഞങ്ങൾ വേറെ കാര്യം പറയുവായിരുന്നു... താൻ എന്തിനാ വെറുതെ ഏറ്റുപിടിക്കുന്നതു അതു തന്നെയാണെന്ന്... 

     "ഹോ എത്ര പേരാണ് നിന്നെ സപ്പോർട്ട് ചെയ്യാൻ.. ഈ ആണുങ്ങളെയൊക്കെ എങ്ങനെയാടി നീ മയക്കി എടുക്കുന്നത്... എന്തായാലും അപാര കഴിവ് തന്നെ... അതെങ്ങനെ ഇല്ലാണ്ടിരിക്കുവാ നിന്റെ അമ്മയ്ക്കും ഈ കാര്യത്തിൽ നല്ല കഴിവാണല്ലോ അതു നിനക്കും കിട്ടാതിരിക്കിലാലോ... 

     "പ്രിയേച്ചി അമ്മയെ പറഞ്ഞതും എനിക്ക് എന്നെ തന്നേ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഞാൻ അവളെ പാടത്തേക്കു പിടിച്ചു ഒരു തള്ള് വച്ചു കൊടുത്തു... 

       പക്ഷെ അതു കഴിഞ്ഞതും ദത്തേട്ടന്റെ കൈകൾ എന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു.... 

    "അവള് പറഞ്ഞതിൽ എന്താടി തെറ്റു.. നീ നിന്റെ നില മറന്നു എല്ലാവരോടും കൊഞ്ചാൻ പോയിട്ടല്ലേ അവള് അങ്ങനെ പറഞ്ഞത്... അതിൽ എന്താ തെറ്റു..... 

    
മിഴിയറിയാതെ 🌺4

     "അവള് പറഞ്ഞതിൽ എന്താടി തെറ്റു.. നീ നിന്റെ നില മറന്നു എല്ലാവരോടും കൊഞ്ചാൻ പോയിട്ടല്ലേ അവള് അങ്ങനെ പറഞ്ഞത്... അതിൽ എന്താ തെറ്റു..... 
              💜💜💜💜💜💜
     ആരെയും നോക്കാതെ അവിടന്ന് ശ്രീമംഗലത്തേക്കു ഓടുമ്പോൾ കവിളിന്റെ വേദനയേക്കാൾ മനസിനായിരുന്നു വേദന... 

     നേരെ ശ്രീമംഗലത്തു പിന്നാമ്പുറത്തുള്ള  കൈത്തോടിന്റെ കരയിൽ ഞങ്ങൾ ഒരുക്കിയിട്ടുള്ള ചെറിയ ചായ്പ്പിലാണ് പോയത്... ഞങ്ങളുടെ ഒത്തുകൂടലിന്റെ സ്ഥലം.. 

     അവിടെ പോയി കണ്ണുകൾ അടച്ചിരുന്നു... ഞാൻ തോറ്റു പോയിരിക്കുന്നു... എന്റെ പ്രണയം എന്നെ തോല്പിച്ചിരിക്കുന്നു... ദത്തേട്ടൻ എന്നെകുറിച്ച് അങ്ങനെയാണ് കരുതിയിരിക്കുന്നത് എന്ന ചിന്ത ന്നെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു... അതിലുപരി ന്റെ അമ്മേ പറ്റി പറഞ്ഞിട്ടും ദത്തേട്ടൻ അതിനെ അനുകൂലിച്ചതു എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ ഒരിക്കലും ദത്തേട്ടനെ സ്നേഹിക്കാൻ പാടില്ലായിരുന്നു.... 

    കുറച്ചു കഴിഞ്ഞു തോളിൽ ഒരു സ്പർശം ഏറ്റപ്പോഴാണ്  കണ്ണ് തുറന്നതു ... എന്നെത്തന്നെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ പെട്ടന്നു കണ്ണ് തുടച്ചു എണീക്കാൻ ശ്രമിച്ചു... 

    എന്നെ അവിടെ തന്നേ ഇരുത്തിയിട്ടു അച്ഛനും അരികിലായിരുന്നു... 

     "അച്ഛേട വേദുട്ടൻ എന്തിനാ കരയണേ.. അവരോട് പിണങ്ങിയോ.... 

    "ഇല്ലാന്ന് തല ചലിപ്പിച്ചു.. 

 ദത്തൻ വഴക്ക് പറഞ്ഞോ ന്റെ കുട്ട്യേ... 

   "ദത്തേട്ടന്റെ പേര് കേട്ടതും കണ്ണുകൾ വീണ്ടും പെയ്തിറങ്ങി... 

    "അച്ഛനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ കിടന്നു തേങ്ങി കരഞ്ഞു.. 

    "നമുക്ക് പോവാം അച്ഛേ, താഴത്തു വീട്ടിൽ പോവാം... നിക്ക്... നിക്ക് ഇവിടെ നിൽക്കണ്ട... നമുക്ക് പോകാം.... 

    "അച്ഛന്റെ കണ്ണുകളും നിറഞ്ഞിരുന്നു... 

   "അയ്യേ അച്ഛേട മോള് ഇത്രേ ഉള്ളൂ... നീ ഇവിടത്തെ കുറുമ്പി വായാടി അല്ലേ.... മോള് ഇപ്പോ പോയാൽ എല്ലാർക്കും അതു വിഷമം ആകും.... 

    എന്തു തന്നേ ആയാലും പോട്ടെ... മോള് കണ്ണൊക്കെ തുടച്ചു. അങ്ങോട്ടേക്ക് വാ ഇല്ലേൽ എല്ലാർക്കും വിഷമം ആകും... അച്ഛന്റെ മോള് കാരണം ആരും വിഷമിക്കരുത്.... 

       അപ്പോളേക്കും ഗാഥയും, ഗൗതമും അങ്ങോട്ടേക്ക് വന്നു... 

    "അച്ഛനും മോളും കൂടെ ഇവിടെ എന്താ പരുപാടി.... ഗൗതമിന്റെ ശബ്ദം കേട്ടതും അച്ഛൻ ചിരിച്ചുകൊണ്ട് എണീറ്റു.. 

    അയ്യേ ഈ തടിച്ചി പെണ്ണിനെ കൊഞ്ചിക്കാൻ കൃഷ്ണാമക്കു വേറെ പണി ഇല്ലേ... അമ്മാമ്മയെ  അച്ഛൻ തിരക്കുണുണ്ട് ഉമ്മറത്ത്... 

    കൃഷ്ണമ്മാമ  പൊയ്ക്കോ ഇവളെ ഞങ്ങൾ റെഡിയാക്കി എടുക്കാം.... 

     അച്ഛൻ എണീറ്റു പോയതും രണ്ടുപേരും എന്റെ രണ്ടു സൈഡിലായിരുന്നു എന്നെ ചേർത്ത് പിടിച്ചു.. 

     "നിനക്ക് വേദനിച്ചോടി.... ഗൗതം പതിയെ അവളുടെ കവിളിലായി തഴുകി... 

    "സാരല്യ... അടിച്ചതല്ലടാ ... ദത്തേട്ടൻ പറഞ്ഞ വാക്കുകളാണ് എന്നെ നോവിക്കുന്നതു.. 

  എന്നെങ്കിലും എന്നോട് ഒരു ഇഷ്ടം തോന്നും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഇതായിരുന്നു ന്നെ പറ്റിയുള്ള അഭിപ്രായമെന്നു  അറിയില്ലാരുന്നു.... 

         പറഞ്ഞു കഴിഞ്ഞതും വാക്കുകൾ ഇടറുന്നുണ്ടായിരുന്നു..... 

    സാരമില്ല വേദുട്ടി ദത്തേട്ടന് നിന്നെ വിധിച്ചിട്ടില്ല... നിന്റെ സ്നേഹം കിട്ടാനുള്ള യോഗമില്ല.അല്ലേടാ ഗൗതം... .. 
        
    നീ എണീറ്റു വന്നേ നീ ഇവിടെ ഇരിക്കേണ്ട കാര്യം ന്താ.. വാ എണീക്കു... 

     "ഞങ്ങൾ അകത്തളത്തിലേക്കു നടന്നു... ഉമ്മറപ്പടി കടന്നപ്പോൾ തന്നേ വല്യമ്മയുടെ  ശബ്ദം ഉച്ചത്തിൽ കേൾക്കുന്നുണ്ട്... 

      "അശ്രീകരം ശാപം പിടിച്ചവള്.. അവൾക്കെന്തു ധൈര്യം ഉണ്ടായിട്ടാണ് ന്റെ കുട്ട്യേ തള്ളിയിട്ടത്.. എല്ലാം ഇവിടുള്ളോരു കൊടുക്കുന്ന ധൈര്യം ആണ്... ജനിച്ചപ്പോൾ തന്നേ തള്ളയെ കൊന്ന സന്തതി...ഇതൊന്നും ചോദിക്കാൻ ഇവിടെ ആരൂല്യല്ലോ ... കൊഞ്ചിച്ചു തലയിൽ കേറ്റി വച്ചേക്കുവല്ലേ.... 

     "വല്യമ്മയുടെ  വാക്കുകൾ  ചാട്ടുളി പോലെ നെഞ്ചിൽ തുളച്ചു കേറുന്നുണ്ട്... ഹൃദയം പൊട്ടുന്നുണ്ട്.... ന്റെ അമ്മയോട് ന്തിനാ വല്യമ്മക് ഇത്രയും ദേഷ്യം എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. 

    പതിയെ തിരിഞ്ഞു ഗാഥയുടെ മുറിയിലേക്ക് നടന്നു.. എന്നെ നോക്കി നിൽക്കുന്ന കണ്ണുകളെ മനപൂർവായി അവഗണിച്ചു... 

     ആ കണ്ണുകൾക്കിടയിൽ എന്നെ നോക്കുന്ന ഒരു ജോഡി കണ്ണുകളിൽ നിന്നും എന്റെ കണ്ണുനീരിനെ മറയ്ക്കാൻ ന്റെ മനസു വെമ്പൽകൊണ്ടു... 

     അന്ന് പിന്നെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ മനസ്സ് അനുവദിച്ചില്ല..... എല്ലാവരോടും തലവേദനയെന്നു പറഞ്ഞു ഒഴിഞ്ഞു.... 

      ദത്തേട്ടൻ പറഞ്ഞത് ഓർക്കാതിരിക്കാൻ ശ്രമിക്കും തോറും കൂടുതൽ മിഴിവോടെ ആ വാക്കുകൾ എന്റെ മനസിൽ മുഴങ്ങിക്കൊണ്ടിരുന്നു..... ഹൃദയത്തെ മുറിവേൽപ്പിച്ചു കൊണ്ട് അവ എന്നെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു 

    അന്ന് രാത്രി താഴത്തു വീട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും ആരും സമ്മതിച്ചില്ല... ആരെയും കാണാതെ അവിടെ തന്നേ ആ രാത്രി കഴിച്ചുകൂട്ടാൻ ശ്രമിച്ചു.... 

    ♥️♥️♥️♥️♥️♥️♥️♥️♥️

       ഉമ്മറത്തെ അരമതിലിൽ ഇരിക്കുമ്പോളാണ് കൃഷ്ണമ്മാമ  അടുത്ത് വന്നിരുന്നത്... 
    
     "ദത്ത.... എന്തിനാ മോൻ വേദുനെ തല്ലിയതെന്നു ഞാൻ ചോദിക്കില്ല... മോന് അതിനുള്ള അവകാശം ഉണ്ട്... പക്ഷെ നീ അവളെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കരുത്.. എന്റെ കുട്ടിക്ക് ഒരുപാട് വേദനിച്ചു ഇന്ന്.... 

    അവളു എന്നോട് ഒന്നും പറഞ്ഞതല്ല.... ഇവിടെ ആരൊക്കയോ അതിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ കേട്ടതാണ് ... ന്റെ കുട്ടി ഒരിക്കലും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല ഒന്നിനും... 

     "അവളുടെ വല്യമ്മ പറയുന്നത് ഞാൻ കേൾക്കാറുണ്ട്.. എന്റെ കുഞ്ഞു ഒരു ശാപം ആണെന്ന്. . അവളു അതു കേട്ടാലും മിണ്ടാതെ നിന്നിട്ടേ ഉള്ളൂ.... നിനക്കും തോന്നി തുടങ്ങിയോ ദത്ത അവള് ശാപം കിട്ടിയ കുട്ടിയാണെന്ന്... 

     "വേദനിപ്പിക്കരുത് ഇനിയും അവളെ... അതും പറഞ്ഞു എന്നെ ഒന്ന് തഴുകി കടന്നു പോയ ആ മനുഷ്യനെ വേദനയോടെ നോക്കാനേ കഴിഞ്ഞുള്ളു... 

  പതിയെ എണീറ്റു ദേവന്റെ അടുക്കലേക്കു നടന്നു.... 

        "ദേവ... നിനക്കെന്നോട് ദേഷ്യം ആണോടാ.. 

  ദത്തനെ  ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് ഞാൻ  വീണ്ടും മൗനത്തെ കൂട്ടുപിടിച്ചു... 

    "ടാ എന്തേലും ഒന്ന് മിണ്ടു.... നീ ഇങ്ങനെ മിണ്ടാതിരുന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല.... 

   "ഞാൻ ഒന്ന് മിണ്ടാതിരുന്നപ്പോൾ നിനക്ക് സഹിച്ചില്ല അല്ലേ... 

     "അന്നേരം തൊട്ടു ഇന്നേരം വരെ ഇവിടെ ഒരുത്തിയുടെ ശബ്ദം കേട്ടിട്ടില്ല അറിയോ നിനക്ക്.. എത്ര വിഷമം ഉണ്ടങ്കിലും ന്റെ കുട്ടി മിണ്ടാതിരുന്നിട്ടില്ല ഇങ്ങനെ... അവളെ എന്തിനാ ഇങ്ങനെ വേദനിപ്പിച്ചേ.... ഇതാണോ ദത്ത നിന്റെ സ്നേഹം... ഇതിനൊരിക്കലും ഞാൻ കൂട്ടു നിൽക്കില്ലാട്ടോ... 

     "അവളുടെ മനസു വേദനിപ്പിച്ചാൽ ഈശ്വരൻ പൊറുക്കില്ല നിന്നോട്... 

   "ദേവന്റെ തോളിൽ മുഖം അമർത്തി കരയുമ്പോൾ.... അവൻ ബലമായി എന്റെ മുഖം പിടിച്ചുയർത്തി... 

    "ഞാൻ നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല.... അവള് ഒരുപാട് വേദനിച്ചു ദത്താ... കണ്ടോ അവളുടെ ശബ്ദം നിന്നപ്പോൾ ഈ വീട് തന്നേ ഉറങ്ങിപ്പോയതു... പാവമാണ് വെറും പാവം....  

    "അറിയാം ദേവ,  ഞാൻ ചെയ്തത് തെറ്റായി പോയി... പറയാൻ പാടില്ലാത്തത് ആണ് പറഞ്ഞത്.... പക്ഷെ അപ്പോൾ പ്രിയ പറഞ്ഞതെല്ലാം സത്യവാണെന്നു തോന്നിയപ്പോ.. അറിയാതെ ഞാൻ പറഞ്ഞു പോയതാ... 

     "പ്രിയ എന്തു പറഞ്ഞു നിന്നോട്.... 

 "അതു...പിന്നെ.. 

 "ടാ ദത്താ നിന്നോടാ ഞാൻ ചോദിച്ചേ... സത്യം പറഞ്ഞോ... 

    "അരവിന്ദിന്  വേദുവിനോട് ഇഷ്ടം ആണെന്നും... അതറിഞ്ഞിട്ടും അവൾ അവനോട് കൊഞ്ചി കുഴയാൻ നിൽക്കുവാണെന്ന് .അവൾക്കും അവനോട് ഇഷ്ടം ഉണ്ടായിട്ടായിരിക്കും അങ്ങനെ പെരുമാറുന്നതെന്നും.... 

   "അവരെ അവിടെ ഒരുമിച്ചു കളിച്ചു ചിരിച്ചു കണ്ടപ്പോൾ സഹിച്ചില്ല...  അങ്ങനെ പറ്റി പോയതാണ്... ന്റെ പെണ്ണ് എന്നോട് മാത്രം അങ്ങനെ സംസാരിച്ചാൽ മതി.ഇവിടെ ഉള്ളവരോട് സംസാരിക്കുമ്പോ ഉള്ളപോലെ അല്ല ദേവാ. അവൾ പുറത്താരോടെങ്കിലും സംസാരിക്കുമ്പോ എനിക്ക് സഹിക്കാൻ പറ്റണില്ലടാ... അവളെന്റെ അല്ലാതാവുക എന്ന് പറഞ്ഞാൽ എനിക്കതു സഹിക്കാൻ കഴിയില്ല... 

   "ബെസ്റ്റ്.. നിനക്ക് ബോധമില്ലെ ദത്താ... അവള് മാത്രം ആണോ അവിടെ ഉണ്ടായിരുന്നെ എല്ലാരും ഉണ്ടായിരുന്നില്ലേ... എല്ലാരും ചിരിച്ചില്ലേ... നിനക്ക് കുറച്ചു കൂടുന്നുണ്ട്. നിന്റെ ഇഷ്ടം നീ തുറന്നു പറയുന്നും ഇല്ല... അസാധ്യ കുശുമ്പും അസൂയയും വേറെ..... 

    പ്രിയ പറഞ്ഞതും കേട്ടോണ്ട് അവൻ തല്ലാൻ നടക്കുന്നു.. നിനക്കറിയല്ലോ അവൾക്കു വേദൂനെ ഇഷ്ടം ഇല്ലാന്ന്... എന്നിട്ടും നീ അവളുടെ വാക്കുകേട്ട് പ്രതികരിക്കാൻ പോയിരിക്കുന്നു.... 

   "ഇങ്ങനെ ആണേ പ്രിയ വേണ്ടാന്ന് പറഞ്ഞാൽ നീ ന്റെ വേദൂനെ വേണ്ട വയ്ക്കുലോ.... 
 

   "കൊള്ളാം നല്ല ബെസ്റ്റ് കാമുകൻ 

     "അതും പറഞ്ഞു അവിടേക്കു വരുന്ന അരവിന്ദിനെ കണ്ടതും ഞങ്ങൾ  ഒന്ന് ഞെട്ടി... 

    "നീ പറഞ്ഞത് എല്ലാം ഞാൻ കേട്ടു ദത്താ.. 

    "അപ്പൊ അതാണ് നിനക്ക് എന്നോട് ഇപ്പൊ മിണ്ടാൻ ഒരു മടി.. അല്ലേ... 

 
      "അരവിന്ദന്റെ വാക്ക് കേട്ടതും ചമ്മലായിരുന്നു. അപ്പച്ചിയുടെ മകനെന്നതിലുപരി ഞങ്ങൾ നല്ല കൂട്ടുകാരെ പോലെ ആയിരുന്നു. പ്രിയ അങ്ങനെ പറഞ്ഞതിന് ശേഷം അവനോടു പഴേ പോലെ മിണ്ടാൻ കഴിഞ്ഞില്ല... 
 

   "നീ പറഞ്ഞത് സത്യവാണു ദത്ത  ഞാൻ വേദുനെ ഇഷ്ടാണെന്നു പറഞ്ഞിട്ടുണ്ട്...... 

    അരവിന്ദിന്റെ വാക്ക് കേട്ടതും  ഞെട്ടലോടെ അവനെ നോക്കി... 

     ഒരു ചിരിയോടെ അരവിന്ദ് പറഞ്ഞു തുടങ്ങി... 

   "പക്ഷെ അതു പറഞ്ഞത് ഗൗതമിനോടായിരുന്നു.. ഇപ്പോഴല്ല കഴിഞ്ഞവട്ടം വന്നില്ലേ അപ്പോൾ... 

    "അപ്പോഴാ  ഞാൻ അറിഞ്ഞത് ആ കുറുമ്പിയുടെ ഉള്ളിൽ ഒരു പ്രണയം ഉണ്ടന്നു..... അതാണ് അവളുടെ ജീവിതം എന്നു... 

    "എന്തിനു വേണ്ടിയോ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി തന്റെ വേദുനു ഒരു പ്രണയം.... അതാരാകും... വല്ലാതെ വിയർക്കാൻ തുടങ്ങി... എന്തിനറിയാതെ ഒരു വെപ്രാളം..... 

   "എന്താട നിനക്ക് വല്ല വയ്യായ്കയും ഉണ്ടോ എന്തിനാ ഇങ്ങനെ വിയർക്കുന്നതു... 

    ദേവന്റെ ചോദ്യം കേട്ടാണ് അരവിന്ദ് ദത്തനെ ശ്രദ്ധിച്ചത്.. 

    അവൻ ചെന്നു ദത്തന്റെ തൊളിലായി ഒരു തട്ട് കൊടുത്തു... 

   "ടാ നീ ഇങ്ങനെ വിയർക്കണ്ട.. അവൾക്കിഷ്ടം നിന്നെയാണ്.. അവളുടെ ദത്തേട്ടനെ.... നീയെന്നു വച്ചാൽ പ്രാണൻ ആണെന്നാണ് ഗൗതം പറഞ്ഞത്... അത് അറിഞ്ഞതിനു ശേഷം അവളെ അങ്ങനെ കണ്ടിട്ടില്ല.... ആ ഇഷ്ടം ന്റെ മനസ്സിന്നു മായ്ക്കാൻ ശ്രമിച്ചു... 

    അവള് ഒരുപാട് നല്ല കുട്ടിയാണ് ദത്ത... എത്രയൊക്കെ നീ ന്യായം പറഞ്ഞാലും ഇന്ന് നീ പറഞ്ഞ വാക്കുകൾ കടുത്തു പോയി... ഞാൻ അതിനൊരു കാരണം ആയി എന്നുള്ളൊരു വിഷമം എനിക്കുണ്ട്.... 

    "ഞാൻ....  പെട്ടന്ന്.. പറ്റി പോയതാടാ.. സോറി... 

  "എന്നാലും ഇതു വല്ലാത്ത ജാതി പ്രേമം തന്നെ അല്ലേ ദേവ... രണ്ടും കണ്ടു കഴിഞ്ഞാൽ തല്ലൊഴിഞ്ഞ നേരം ഇല്ല... പക്ഷെ രണ്ടിനും പരസ്പരം ജീവനാണ്... 

       ഇനി അവളെ വേദനിപ്പിക്കല്ലേടാ... പെട്ടന്ന് നിന്റെ ഇഷ്ടം പറയാൻ നോക്കു... പിന്നെ പ്രിയയയെ കൂടുതൽ അങ്ങോട്ട് നീ അടുപ്പിക്കണ്ട.. അതു നിനക്ക് തന്നെ പണിയാകും.... അവൾക്കു നിന്നോട് എന്തോ ഒരിത് ഉണ്ടന്നാണ് എനിക്ക് തോന്നുന്നത്.... 

    "ഹേയ് അങ്ങനൊന്നുന്നില്ല അരവി അവളെന്റെ പെങ്ങളല്ലേ... 

 ഉവ്വ പെങ്ങൾ അങ്ങനെ ആയാൽ നിനക്ക് കൊള്ളാം... 
       💜💜💜💜💜
    അന്നത്തെ എന്റെ സ്വപ്നങ്ങൾക്ക് മഴവില്ലിന്റെ നിറമായിരുന്നു... ആ മഴവില്ലിൽ തെളിഞ്ഞത് മുഴുവൻ ന്റെ പ്രണയത്തിന്റെ മുഖമായിരുന്നു.... 

മിഴിയറിയാതെ 🌺 5

       പിറ്റേ ദിവസം രാവിലെ തന്നേ വീട്ടിലേക്കു പോയി..  അവിടെ ആരെയും കാണാനുള്ള  മാനസികാവസ്ഥ ആയിരുന്നില്ല .. ആദ്യമായിട്ടാണ് ഞാൻ ഇത്രയേറെ നിശബ്ദം ആയി പോകുന്നത്.. 

     ഇതുവരെ എത്ര വഴക്കിട്ടായാലും എത്ര വിഷമം ഉണ്ടങ്കിലും ചിരിക്കുന്ന മുഖത്തോടെ അല്ലാതെ ആരുടെ മുന്നിലും ചെന്നിട്ടില്ല... കാരണം ന്റെ കണ്ണൊന്നു നിറഞ്ഞാൽ അച്ഛേട നെഞ്ചിടിപ്പു മാറുന്നത് എനിക്കറിയാരുന്നു.... 

     പക്ഷെ എന്തോ കഴിയുന്നില്ല.... ദത്തേട്ടൻ പറഞ്ഞ വാക്കുകൾ മനസിലങ്ങനെ മുഴങ്ങുന്നുണ്ട്... ആഗ്രഹിക്കാൻ പാടില്ലാരുന്നു.... എല്ലാരും പറയും പോലെ ശാപം കിട്ടിയ കുട്ടി.. അമ്മേ കൊന്നവൾ.... 

      "അച്ഛേട വേദുട്ടിക്കു ന്താ പറ്റിയെ... 

അതും ചോദിച്ചു അച്ഛൻ അരികിൽ വന്നിരുന്നു... 

  "ഒന്നുല്യാ അച്ഛേ.. തല വേദനിക്കുന്നു... 

     "പനിയുണ്ടോ മോൾക്ക്‌    നെറ്റിയിൽ തൊട്ടു നോക്കികൊണ്ട്‌ അച്ഛൻ അതു ചോദിച്ചപ്പോൾ.. എന്തു കൊണ്ടോ അമ്മയെ ഓർത്തുപോയി... .....

     "ഞാൻ കണ്ടിട്ടില്ലെങ്കിൽ കൂടി അമ്മയെ ഒരുപാട് ആഗ്രഹിക്കാറുണ്ട്.. ഇപ്പോളും ആഗ്രഹിക്കുന്നുണ്ട്... അമ്മയുടെ മാറിൽ പറ്റിച്ചേർന്നു കിടക്കാൻ... 

     മോള് കിടന്നോ അച്ഛൻ വലിയമ്മാവന്റെ കൂടെ ഒരു സ്ഥലത്തു പോകാന്നു പറഞ്ഞിരുന്നു... ഞാൻ ശ്രീമംഗലത്തു പോയി ഗാഥ മോളോട് ഇങ്ങു വരാൻ പറയാം... 

     "അച്ഛൻ പോയി കുറച്ചു കഴിഞ്ഞതും ഗാഥ അരികിലായി വന്നു... 

 "നീ എന്താടി ഇങ്ങനെ.... ഒന്നും മിണ്ടാതെ... നിന്നെ ഇങ്ങനെ കാണാൻ കഴിയുന്നില്ല വേദു.. . 

    നിക്ക് കുഴപ്പൊന്നും ഇല്ലടി പെണ്ണെ... പെട്ടന്ന് ചില സത്യങ്ങളോട് പൊരുത്ത പെടാൻ ഒരു മടി അത്രേ ഉള്ളൂ... കുറേ വർഷങ്ങൾ കൊണ്ട് മനസിൽ കൊണ്ട് നടക്കുന്ന വിഗ്രഹം അല്ലേടി പെട്ടന്ന് അതിനു കോട്ടം തട്ടിയപ്പോൾ ഒരു വിഷമം.. 

      "അവളു നിർബന്ധിച്ചു ശ്രീമംഗലത്തേക്കു കൊണ്ട് പോയി... 

    കഴിയുന്നതും ദത്തേട്ടനെ കാണാതെ നടന്നു.... ഒറ്റയ്ക്കിരിക്കാൻ തോന്നി ആരോടും ഒന്നും മിണ്ടാൻ ആകാതെ മൗനത്തെ കൂട്ടു പിടിച്ചു...... 

   കുറച്ചു നേരം ഗാഥയോടും ഗൗതമിനോടും ഇരുന്നിട്ട്, അവരോട് കുറച്ചു ഒറ്റയ്ക്കിരിക്കണം എന്നു പറഞ്ഞു  പിന്നാമ്പുറത്തു കുളപ്പടവിൽ ചെന്നിരുന്നു.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം അതായിരുന്നു... എത്ര വിഷമത്തോടെ അവിടെ ചെന്നിരുന്നാലും.. വല്ലാത്ത ഒരു കുളിര് മനസിനെ വന്നു മൂടാറുണ്ട്... 

      മനസിലെ വിഷമം കണ്ണുനീരായി ഒഴുകുന്നുണ്ട്... അല്ലേലും നമുക്ക് ഒരു വിഷമം വന്നാൽ അതുവരെ ഉള്ള വിഷമങ്ങൾ എല്ലാം കൂടി ഒരുമിച്ചു ചേർന്നു മനസിനെ കൊത്തിവലിച്ചോണ്ടിരിക്കും.... 

      എത്രനേരം അങ്ങനെ ഇരുന്നൂന്നു അറിയില്ല... ആരോ കണ്ണുനീർ തുടച്ചു തന്നപ്പോളാണ് നേരെ നോക്കിയത്... 
   
 "എന്നെ തന്നെ നോക്കിയിരിക്കുന്ന ദേവേട്ടനെയാണ് കണ്ടത്... രണ്ടുപേരും ഒന്നും മിണ്ടിയില്ല... 

     പതിയെ ദേവേട്ടന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.. ദേവേട്ടൻ കൈകൾ കൊണ്ടെന്നെ ചേർത്ത് പിടിച്ചു... 

       "ആയിരം വാക്കുകളേക്കാൾ ആശ്വാസം ഒരു ചേർത്തുപിടിക്കലിൽ നിന്നും ഉണ്ടാകും.... 
   
    "പണ്ടേ ദേവേട്ടൻ അങ്ങനെയാണ് എന്റെ കണ്ണൊന്നു കലങ്ങിയാൽ ഏട്ടന്റെ മുഖം മാറും അത്രയ്ക്കു ഇഷ്ടാണ് ന്നെ... 

     "വേദുട്ടി മോൾക്ക്‌ ദത്തൻ പറഞ്ഞത് ഒരുപാട് വേദനിച്ചുന്നു ഏട്ടന് അറിയാം... അവനു വേണ്ടി ഏട്ടൻ നിന്നോട് മാപ്പ് ചോദിക്കുന്നു മോള് അതു മറന്നു കളയൂ.. 
   "അയ്യോ ന്റെ ഏട്ടൻ ന്നോട് മാപ്പ് ചോദിക്കെ... അതൊന്നും വേണ്ട... വിഷമായിന്നുള്ളത് സത്യാണ് പക്ഷെ സാരമില്ല.. വേദുട്ടി എല്ലാം മറന്നല്ലോ.. ദെ ഇങ്ങട് നോക്യേ ചിരിച്ചു കണ്ടോ ഈ.. 

   "പോടീ കുറുമ്പി... വിദ്യാമ്മയി പറയണ പോലല്ല മോളാണ് ഈ വീടിന്റെ വിളക്ക് ഭാഗ്യം സന്തോഷം എല്ലാം.. 

   "മതി മതി ഒന്ന് എണീറ്റു പോയെ.. ന്റെ വിഷമം എല്ലാം മാറി... ഇനി ചിരിപ്പിക്കാൻ ഓരോന്ന് പറയണ്ട... 

    "ദേവേട്ടനോടൊപ്പം അകത്തേക്ക് പോകുമ്പോൾ അവർക്കൊക്കെ വേണ്ടി ഞാൻ പഴയ വേദു ആവുകയായിരുന്നു.... എങ്കിലും ദത്തെട്ടനിൽ നിന്നും മാറി തന്നേ നടന്നു... 

    "ഓർമ വച്ചിട്ട് ആദ്യായിട്ടായിരുന്നു അങ്ങനെ... വഴക്കിടാനെങ്കിലും എന്തേലും എപ്പോളും മിണ്ടി കൊണ്ടിരിക്കും.... ഇപ്പൊ എന്തോ നാവിനു  ആരോ ചങ്ങലയിട്ടത് പോലെ... 

    ദത്തേട്ടനെ ആലോചിക്കുമ്പോൾ നെഞ്ചിനുള്ളിൽ കടൽ ഇരമ്പി കേറികൊണ്ടിരുന്നു....... 

  രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞു പോയി... ദത്തെട്ടനോടൊഴിച്ചു ബാക്കിയുള്ളവരോട് പഴയ വേദുവായി മാറിയിരുന്നു... 

       എല്ലാരും കുളപ്പടവിൽ ഇരുന്നു കത്തിയടിക്കുവായിരുന്നു.. അപ്പോളാണ് ദത്തേട്ടൻ അങ്ങട് വന്നു

    "നിങ്ങളെ അകത്തു തിരക്കുന്നുണ്ട് പിള്ളേരെ ങ്ങടെക്ക് ചെല്ല്... 

    "അകത്തേക്ക് പോകാൻ തുടങ്ങിയ എന്റെ കൈകളിൽ ദത്തേട്ടൻ പിടിച്ചു... 

   സംശയത്തോടെ ദത്തേട്ടനെ നോക്കിയ എന്റെ കണ്ണിൽ നോക്കികൊണ്ട്‌ തന്നേ ബാക്കിയുള്ളവരോട് പറഞ്ഞു... 
  
    "നിങ്ങൾ അകത്തേക്ക് ചെല്ല്..അവള് ന്റെ കൂടെ വരും... 

    ഞാൻ ദയനീയമായി ഗാഥയെയും ഗൗതമിനെയും നോക്കി... 

   അവര് നിസ്സഹായരായിരുന്നു.... അവിടെ തന്നേ താളം ചവിട്ടി നിന്നു രണ്ടും.. പോയില്ലേ നിങ്ങൾ ഇതുവരെ  എന്ന ദത്തേട്ടന്റെ ഒറ്റ വാക്കിൽ നിലം തൊടാതെ ഓടിയിരുന്നു രണ്ടും .. 

     "ദത്തേട്ടനെ നോക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു... 

     "മുഖത്തേക്ക് നോക്കെടി... 

  "ശബ്ദം കേട്ടു പതിയെ തല ഉയർത്തി... 

    "വേദനിച്ചോ നിനക്ക്... 

     "ഇ.... ഇല്ല.. 

     ന്റെ വാക്കുകൾ വേദനിപ്പിച്ചോ... 

    അതു കേട്ടപ്പോൾ എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞൊഴുകി.... മുഖം താഴേക്കു ആയിപോയി... 

    "വേദുട്ടി..... 

"ദത്തേട്ടന്റെ ആ വിളികേട്ടതും കണ്ണുകൾ പിടഞ്ഞു പോയി.. ആദ്യായിട്ടാണ്  ഇങ്ങനെ  ഒരു വിളി.... ദേഷ്യത്തോടെയും ഗൗരവത്തോടെയും അല്ലാണ്ട് ഇന്ന് വരെ ഒരു നോട്ടം പോലും കിട്ടീട്ടില്ല... ബാക്കി ഉള്ളവരോടൊക്കെ ചിരിച്ചു സംസാരിക്കുന്നതു കാണുമ്പോ കുശുമ്പ് കുത്തിട്ടുണ്ട് പലപ്പോഴും...  

      "സോറി... ന്റെ കാതോരം ആ വാക്കുകൾ കേട്ടപ്പോൾ പിടഞ്ഞു കൊണ്ട് പിന്നോട്ട് വേച്ചു പോയി... 

    "എന്താ പെണ്ണെ എന്ന പേടിയാണോ നിനക്ക്... ദേവനോടും ഗൗതമിനോടൊന്നും മിണ്ടാൻ ഒരു കുഴപ്പോം  ഇല്ലല്ലോ... 

   ഞാൻ അടുത്ത് വരുമ്പോ മാത്രം എന്താ ഈ വിറയൽ.. ഞാൻ അത്രയ്ക്ക് സ്പെഷ്യൽ ആണോ.... 

   "മറുപടി ഒന്നും കിട്ടാഞ്ഞിട്ടാകും അരികിൽ വന്നു ന്റെ കവിളിലായി ആ ചുണ്ടുകൾ ചേർത്തു... 

   ഒരു നിമിഷം ശ്വാസം വിലങ്ങിപ്പോയി.... ന്റെ ചുറ്റും ന്താ നടക്കുന്നെന്നു തന്നേ മറന്നു പോയി.... ഒരു മായകാഴ്ചയിൽ മനസ്‌ പാറി നടന്നു.... 

     ഒരു ചിരിയോടെ ദത്തേട്ടൻ നടന്നകന്നിട്ടും എനിക്ക് അവിടെ നിന്നും അനങ്ങാൻ സാധിച്ചില്ല.... 

     കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് തിരികെ വന്നു ന്റെ കൈ പിടിച്ചു കൂട്ടികൊണ്ടു പോകുമ്പോൾ പാവയെ പോലെ ഞാൻ കൂടെ ചെന്നു... 

    "ഉമ്മറത്തു ചെന്നപ്പോൾ തന്നേ എല്ലാരും ഉണ്ടായിരുന്നു... നിങ്ങൾ ഇതെവിടെ ആയിരുന്നു വേദു... 

    "അതു... അതു... ഉമ്മ... 

    "ഉമ്മയോ... എല്ലാവരും ഒരുമിച്ചു ചോദിച്ചു... 

    അതല്ല അമ്മേ.... എന്റെ ക്ലാസ്സിലുള്ള ഉമേഷ്‌ കുറേ നാളുകൊണ്ടു ഇവളെ വലിയ ശല്യം.... പക്ഷെ അവളെന്നോട് പറഞ്ഞില്ല അതു ചോദിക്കുവാരുന്നു... ഞാൻ വഴക്ക് പറഞ്ഞു അതിന്റെയ ഈ പരിഭ്രമം.... 

"ഗാഥ ഇതൊക്കെ എപ്പോ എന്ന രീതിയിൽ നോക്കുന്നുണ്ട്... 

      നട്ടാൽ മുളക്കാത്ത നുണ പറയുന്നത് കേട്ടു ന്റെ കണ്ണ് താഴെ വീഴാറായി... 

   എന്നെ നോക്കി ദത്തേട്ടന്റെ വിരലുകൾ ആ ചുണ്ടിലായ് ചേർത്തപ്പോൾ.. ഞാൻ അറിയാതെ തന്നേ ഒരു തണുപ്പ് ന്റെ കവിളിനെ തഴുകി.... ചുണ്ടിലായ് നാണത്തിന്റെ പുഞ്ചിരി വിടര്ന്നു... 

    ♥️♥️♥️♥️♥️💓💓♥️♥️♥️♥️

     മോളെ വേദു എണീക്കു മോളെ.... 

 "രാധമ്മയുടെ വിളികേട്ടു ഞെട്ടി ഉണരുമ്പോൾ ഒരു നിമിഷം എടുത്തു കണ്ട സ്വപ്നങ്ങൾ മാഞ്ഞു പോയി എന്നു വിശ്വസിക്കാൻ... 

    ദത്തേട്ടന്റെ ചുണ്ടിലെ തണുപ്പ് അപ്പോളും ന്റെ കവിളിൽ അരിച്ചിറങ്ങുന്നുണ്ടായിരുന്നു... 

    "എന്ത് ഇരുപ്പാണ് മോളെ ഇതു.. നീ വന്നിട്ട് സമയം എത്ര ആയിന്നറിയോ... അവിടെ കല്ലുമോൾ നിന്നെ കാണാതെ കരഞ്ഞു തുടങ്ങി... 

    "അറിഞ്ഞില്ല അമ്മായി എന്തോ ഓർത്തു ഇരുന്നു ഉറങ്ങിപ്പോയി.... പതിയെ അമ്മായിയോടൊപ്പം ശ്രീമംഗലത്തേക്കു നടന്നു.. 

    എന്റെ ബാല്യം ഞാൻ നടന്നു തീർത്ത വഴികൾ.... പട്ടുപാവാടയും, ദാവണിയും ഒക്കെ ഉടുത്തു കുറുമ്പിയായ ഒരു വേദ ന്റെ മുന്നിലൂടെ ആ വഴിയിലൂടെ  ഓടി നടക്കുന്നുണ്ട്.... 

      ഓർമയിൽ വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞു വന്നു... നമ്മൾ ഏറ്റവും ഓർക്കപ്പെടരുതെന്നു ആഗ്രഹിക്കുന്ന കാര്യങ്ങൾ.. അനുവാദം പോലും ചോദിക്കാതെ മനസിനെ നീറ്റിക്കൊണ്ടിരിക്കും... 

     ♥️♥️♥️♥️♥️♥️♥️♥️♥️♥️

    രാത്രി കഴിച്ചോണ്ടിരുന്നപ്പോളാണ് ചോദിച്ചത്.... 

  "അമ്മായി അവര് വിളിച്ചിരുന്നോ ദേവേട്ടനൊക്കെ... 

   "വിളിച്ചു മോളെ നാളെ എത്തും.... നീ വന്നിട്ടുള്ള കാര്യം ഞാൻ പറഞ്ഞില്ല.. എങ്കിൽ ഒന്നിനും അവിടെ നിൽപ്പുറയ്ക്കില്ല.. വന്നിട്ട് അറിഞ്ഞാൽമതി.... 

     എല്ലാരും ഇപ്പൊ എന്തെടുക്കുവാ അമ്മായി... പ്രിയേച്ചിയും ദേവുവും.... ലെച്ചുവും ഗൗതമും... 

    ചിലപ്പോൾ ഓർക്കാറുണ്ട് എല്ലാം കളഞ്ഞിട്ട് ഓടി വന്നു നിങ്ങളുടെ നെഞ്ചിൽ ചേരണം എന്നു പക്ഷെ എന്തു കൊണ്ടോ കഴിഞ്ഞില്ല.... 

      നിന്നെ വിളിച്ചാൽ പോലും കിട്ടാതെ വന്നപ്പോൾ എല്ലാവർക്കും അതൊരു വിഷമം തന്നേയായിരുന്നു... 

     നീ പോയപ്പോൾ ശ്രീമംഗലത്തെ സന്തോഷവും കൊണ്ടാണ് മോളെ പോയത്... നീ ആയിരുന്നു ഇവിടത്തെ വിളക്ക്.. അതു പലരും തിരിച്ചറിയാൻ വൈകി... 

    അതിനു മാത്രം എന്താ അമ്മായി ഇവിടെ പ്രശ്നം... 

    അതിനു ശേഷം പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളു. നീ പോയി കുറച്ചു കഴിഞ്ഞപ്പോളാണ് പ്രിയക്ക് വിവാഹം ആലോചിച്ചു തുടങ്ങിയത്... 

   അവൾക്കു ദത്തനെയാണ് വിവാഹം കഴിക്കാൻ ഇഷ്ടം എന്നു പറഞ്ഞത് മുതൽ പ്രശ്നങ്ങൾ തുടങ്ങി... 

    അനിയത്തിയായി കണ്ടവളെ ഒരിക്കലും ഭാര്യയായി കാണാൻ പറ്റില്ലാന്ന് പറഞ്ഞു അവൻ ഇറങ്ങിപ്പോയി... 

    പ്രിയ ആത്മഹത്യാ ശ്രമം ഒക്കെ നടത്തി.... അവളുടെ അവസ്ഥ കണ്ടു ഇവിടെ എല്ലാവരും ദത്തനോട് കല്യാണത്തിന് സമ്മതിക്കാൻ പറഞ്ഞെങ്കിലും അവൻ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു... 

    ദേവൻ നമ്മുടെ ബിസിനസ്‌ നോക്കി തുടങ്ങിയപ്പോൾ.. ദത്തൻ ഇവിടെ നിന്നു മാറി നിൽക്കാൻ വേണ്ടി തിരുവന്തപുരത്തു ഒരു ജോലി നോക്കി അങ്ങോട്ട് മാറി.... ഇവിടേക്കുള്ള വരവ് തന്നേ അവൻ കുറച്ചു.... 

     പ്രിയയെ പറഞ്ഞു മനസിലാക്കി വേറെ ഒരു കല്യാണത്തിന് സമ്മതിപ്പിച്ചു... 
  
   പെട്ടന്ന് ഒരു ദിവസം ദത്തൻ  ദേവു വിനെ വിളിച്ചു കൊണ്ടാണ് കേറി വന്നത് ... അവന്റെ ശബ്ദം കേട്ട് എല്ലാരും ഓടി വന്നു അത്രയ്ക്കും ദേഷ്യത്തിലായിരുന്നു... അങ്ങനെ ഒരു ഭാവത്തിൽ അവനെ ആരും കണ്ടിട്ടില്ല... ഭ്രാന്ത്‌ പിടിച്ചവനെ പോലെ "ന്റെ ജീവിതം നശിപ്പിച്ചല്ലോടി" എന്നു പറഞ്ഞു അവളെ അടിച്ചു തുടങ്ങി . പ്രിയക്കും കൊടുത്തു അടി... 

     പിടിച്ചു മാറ്റാൻ ശ്രമിച്ചവരെയൊക്കെ അവൻ തള്ളിമാറ്റി. ഒരു ഭ്രാന്തനെ പോലായിരുന്നു ആ സമയത്തെന്റെ കുട്ടി...      
       എല്ലാവരും വളഞ്ഞു നിന്നു കാര്യം ചോദിച്ചിട്ടും പറഞ്ഞില്ല, അടിച്ചവനും പറഞ്ഞില്ല അടികിട്ടിയവരും പറഞ്ഞില്ല. കൂടെ ഉള്ളവനും പറഞ്ഞില്ല... 

     അതിനു ശേഷം എന്റെ ദത്തൻ ചിരിച്ചു ഞാൻ കണ്ടിട്ടില്ല മോളെ... ദേവുവിനോടും പ്രിയയോടൊന്നും മിണ്ടിട്ടും ഇല്ല.... ഈ വീടിന്റെ കളിചിരികൾ എന്നേക്കുമായി പടിയിറങ്ങിപ്പോയി.... അവനെയും നിന്നെയും ഒന്നിപ്പിക്കണം എന്നായിരുന്നു ഞങ്ങൾക്കു. ങ്ങാ എല്ലാം കഴിഞ്ഞില്ലേ..... 
     
 മിഴിയറിയാതെ 🌺 6

    അതിനു ശേഷം എന്റെ ദത്തൻ ചിരിച്ചു ഞാൻ കണ്ടിട്ടില്ല മോളെ... ദേവുവിനോടും പ്രിയയോടൊന്നും മിണ്ടിട്ടും ഇല്ല.... ഈ വീടിന്റെ കളിചിരികൾ എന്നേക്കുമായി പടിയിറങ്ങിപ്പോയി.... 
     

    എന്റെ മനസിലും ദേവു എങ്ങനെ ദത്തേട്ടന്റെ ജീവിതം ഇല്ലാതാക്കി എന്നതായിരുന്നു.... ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കും എന്നു തോന്നിയപ്പോൾ ഞാൻ അതിനെ മറവിയുടെ അടിത്തട്ടിലേക്ക് തള്ളിയിടാൻ ശ്രമിച്ചു... ഇനി ഒരിക്കലും ദത്തെട്ടനിലേക്കു ഒരു മടങ്ങി പോക്ക് ഇല്ലാന്ന് മനസിൽ ഒന്ന് കൂടെ ഊട്ടി ഉറപ്പിച്ചു അതുകൊണ്ട് തന്നേ ആ സംഭവം എന്തു തന്നേ ആയാലും എന്നെ ബാധിക്കില്ലെന്ന് വീണ്ടും വീണ്ടും വ്യഥ മനസിനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു... 

    ഗാഥയുടെ മുറിയിലാണ് ഞാനും കല്ലുവും ഗൗരിയും കിടന്നതു.... എവിടെ നോക്കിയാലും ഓർമകളുടെ വസന്തവും വേനലും മനസിൽ തെളിഞ്ഞു കൊണ്ടിരിക്കും... 

    🌺🌺🌺🌺🌺🌺🌺🌺🌺🌺

  ദത്തേട്ടന്റെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഒന്നും പിന്നെ എനിക്ക് അനുഭവപ്പെട്ടില്ല..  

    പക്ഷെ പഴയതു പോലെ ദേഷ്യപെടലുണ്ടായിരുന്നില്ല എനിക്ക് വേണ്ടി എപ്പോളും ഒരു ചെറു പുഞ്ചിരി കരുതിയിരുന്നു....എന്നോട് സ്നേഹത്തോടെ സംസാരിക്കാത്ത ഒരാളുടെ കൈയിൽ നിന്നുള്ള ചെറു പുഞ്ചിരി പോലും എന്നിൽ അമൃത് നിറച്ചു ... എന്റെ സ്വപ്നങ്ങളിൽ വീണ്ടും ദത്തേട്ടൻ എന്ന നിറം നിറഞ്ഞു തുടങ്ങി... 

     കോളേജിൽ ഞങ്ങൾക്കു കിട്ടിയ പുതിയ കൂട്ടായിരുന്നു വിവേകേട്ടൻ.. ഞങ്ങൾ വിവിയേട്ടന്നു വിളിക്കും ദേവേട്ടന്റെയും ദത്തേട്ടന്റെയും ഏറ്റവും അടുത്ത കൂട്ടുകാരൻ...
   വിവിയേട്ടൻ ഹോസ്റ്റലിൽ ആയിരുന്നു നിന്നിരുന്നേ.. തിരുവനന്തപുരം ആണ് ഏട്ടന്റെ നാട്...  

     എന്നോടായിരുന്നു വിവിയേട്ടൻ ഏറ്റവും കൂട്ടു... കുറുമ്പ് പറഞ്ഞും കളിയാക്കിയും സന്തോഷത്തോടെ ദിവസങ്ങൾ കടന്നു പോയി..

    ഞങ്ങൾ സെക്കന്റ്‌ഇയറും ഏട്ടന്മാർ ഫൈനൽ ഇയറും ആയി... 

     പ്രിയേച്ചി പിജി ഫസ്റ്റ്ഇയറും ദേവു ഡിഗ്രി ഫസ്റ്റ് ഇയറും അവിടെ തന്നേ അഡ്മിഷൻ എടുത്തു... കുടുംബകാര് മൊത്തം ഒരിടത്തു തന്നല്ലോ എന്നു പറഞ്ഞു പിള്ളേരൊക്കെ കളിയാക്കി തുടങ്ങി.... 

   "ഒരു ദിവസം ഞങ്ങൾ ക്യാന്റീനിൽ ഇരിക്കുമ്പോളാണ് വിവിയേട്ടൻ അങ്ങോട്ട് വന്നത്.... 

  ഏട്ടൻ ആകെ ടെൻഷനിൽ ആയിരുന്നു... എന്താ ഏട്ടാ എന്തേലും പ്രശ്നം ഉണ്ടോ... 

    "ഒന്ന് വാ വേദു എനിക്ക് ഒരു കാര്യം പറയാനുണ്ട്.. ഞാൻ ഗാഥയോട് പറഞ്ഞിട്ട് വിവിയേട്ടനോടാപ്പം പുറത്തേക്കിറങ്ങി.. 

   "എന്താ ഏട്ടാ എന്തേലും പ്രശ്നം ഉണ്ടോ.... 

    "ആടി.... ദേവു ഇല്ലേ അവൾ വന്നെന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു..... 

   "ഞാൻ എന്നെകൊണ്ട് ആകുന്ന രീതിയിൽ അവളോട് പറഞ്ഞിട്ടുണ്ട്.. എനിക്ക് വേറെ ഒരു ഇഷ്ടം ഉണ്ടന്നും പറഞ്ഞിട്ടുണ്ട്... 

  "ങേ ഏട്ടന് വേറെ ഒരിഷ്ടം ഉണ്ടോ... 

   "ഓഹ്ഹ് ഇപ്പൊ അതാണോ അത്യാവശ്യം... 

   "ഞാൻ എപ്പോളെങ്കിലും നിങ്ങളിൽ ആരോടെങ്കിലും അങ്ങനെ സംസാരിച്ചിട്ടുണ്ടോ... ഞാൻ ഒരു മോഹം അവൾക്കു കൊടുത്തിട്ടുണ്ടോ.. എനിക്ക് ആകെ ഒരു വിഷമം.... നീ അറിഞ്ഞതായിട്ട് പറയണ്ട... എനിക്ക് ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം വരില്ല... 

  ദേവനോടും ദത്തനോടും പറയാനും പറ്റില്ല.... 

    "ഇല്ല വിവിയേട്ട ഏട്ടന്റെ ഭാഗത്തുന്നു തെറ്റൊന്നും തോന്നിയിട്ടില്ല... അവൾക്കു അങ്ങനെ തോന്നി അവൾ പറഞ്ഞു ഏട്ടൻ അതു തെറ്റാണെന്നു പറഞ്ഞു.. അതവിടെ കഴിഞ്ഞു അതോർത്തു വിഷമിക്കണ്ട.... ഞാൻ ആരോടും ഒന്നും പറയാനും പോകുന്നില്ല... 

      "നിന്നോട് പറഞ്ഞപ്പോൾ ഒരു സമാദാനം... 

    പിന്നെ വിവിയേട്ടൻ ദേവുവിനെ പറ്റി ഒന്നും പറഞ്ഞില്ല.. ഞങ്ങൾ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലാത്ത പോലെ തന്നെ പെരുമാറി... 

   ♥️♥️♥️♥️♥️♥️♥️♥️

        ഒരു ദിവസം പിജി ബ്ലോക്കിൽ വലിയ അടി നടക്കുന്നു എന്നു കേട്ടാണ് അങ്ങോട്ട് ഓടിയത്.. 

   അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു... വിവിയേട്ടനും ദത്തേട്ടനും തമ്മിലായിരുന്നു അടി... 

   രണ്ടുപേരും പോര് കോഴികളെ പോലെ പരസ്പരം വെല്ലുവിളിക്കുന്നുണ്ട്.... അവരെ പിടിച്ചു മാറ്റാൻ കൂട്ടുകാർ നോക്കുന്നുണ്ട്.. 

   ഞാനും ഗാഥയും ഓടി അവരുടെ അടുത്തേക്ക് പോയി... ഗാഥയും ദേവേട്ടനും ദത്തേട്ടനെ പിടിച്ചു മാറ്റിയപ്പോൾ ഞാൻ വിവിയേട്ടന്റെ അടുത്തേക്കാണ് പോയത്... 

    എന്തുകൊണ്ടോ വിവിയേട്ടനെ ഒറ്റയ്കാക്കാൻ തോന്നിയില്ല.. ഏട്ടൻ തെറ്റു ചെയ്തിട്ടുണ്ടാകില്ലന്നു മനസു പറയും പോലെ.. 

   വിവിയേട്ടനെയും കൊണ്ട് അവിടെ നിന്നു  പോകുമ്പോൾ ദത്തേട്ടന്റെ കണ്ണിൽ നിന്നും വരുന്ന അഗ്നിയിൽ ഞാൻ ദഹിച്ചു പോകും എന്നു തോന്നി... 

         ഒരു ഗുൽമോഹറിന്റെ കീഴിലായുള്ള ബെഞ്ചിൽ വിവിയേട്ടനെ കൊണ്ട് ഇരുത്തുമ്പോൾ മനസു നിറയെ അവർ തമ്മിലുള്ള പ്രശ്നം അറിയാനുള്ള വെമ്പൽ ആയിരുന്നു... 

    എന്താ വിവിയേട്ട എന്താ പ്രശ്നം.. കൈയിലുരുന്ന തൂവാല കൊണ്ട് മുറിവുകളിൽ നിന്നും രക്തം തുടച്ചെടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു... 

     പെട്ടന്ന് വിവിയേട്ടൻ എന്റെ രണ്ടും കൈയും പിടിച്ചു അതിൽ മുഖം അമർത്തിയിരുന്നു.. കൈകളിൽ നനവ് അനുഭവപെട്ടപ്പോളാണ് ഏട്ടൻ കരയുകയാണെന്നു മനസിലായത്.. 

    "എന്താ ഏട്ടാ എന്തിനാ ഏട്ടൻ കരയണേ... ഞാനും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു... 
    എന്റെ ശബ്ദത്തിലെ പതർച്ച കേട്ടിട്ടാകും... വിവിയേട്ടൻ പെട്ടന്ന് എണീറ്റു മുഖം തുടച്ചു... 

    വേറെ എവിടേയോ മിഴി നീട്ടി മൗനമായി തന്നേ ഇരുന്നു... 
  ഞാനും ഏട്ടന്റെ അടുത്തായി ഇരുന്നു.. ഏട്ടന്റെ ഒരു കൈ എടുത്തു എന്റെ കൈയിൽ മുറുകെ പിടിച്ചു... ഒരിക്കലും ഒറ്റയ്കാക്കില്ലന്ന പോലെ.. 

    "ഒന്ന് ഓക്കേ ആയപ്പോൾ വിവിയേട്ടൻ പറഞ്ഞു തുടങ്ങി.... 

  "ഞാൻ ദേവുവിനോടു മോശമായിട്ടു പെരുമാറി എന്നു പറഞ്ഞാണ് ദത്തൻ എന്നെ തല്ലി തുടങ്ങിയത് 
ഞാൻ ഒന്ന് പറയുന്നത് കേൾക്കാൻ പോലും അവൻ തയ്യാറില്ല.... ആരോ സാക്ഷി ഉണ്ടത്രേ... 

    "ഏട്ടന്റെ വേദന വാക്കുകളിൽ ഉണ്ടായിരുന്നു... വാക്കുകൾ ഇടറിയിരുന്നു. ആ ഇടർച്ചയിൽ നിന്നു തന്നെ ആ മനസിന്റെ വേദന ഞാൻ തൊട്ടറിഞ്ഞു.... 
    കേൾക്കാൻ പാടില്ലാത്തതു എന്തോ കേട്ടപോലെ ഞാൻ തരിച്ചിരുന്നു.. 

  "മോൾക്ക്‌ തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യും എന്നു... 

   "ഇല്ലാന്ന് തലയാട്ടുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. 

  എനിക്ക് മനസിലാകും അപ്പോളത്തെ വിവിയേട്ടൻറെ അവസ്ഥ... പക്ഷെ ദേവുവിന് ഇങ്ങനെ കളളം പറഞ്ഞത് കൊണ്ട് എന്താ ലാഭം... ചിന്തിച്ചു ചിന്തിച്ചു ആകെ ഭ്രാന്തെടുക്കുന്ന പോലെ തോന്നി... 

   എന്നാൽ കഴിയുന്ന പോലെ വിവിയേട്ടനെ സമദാനിപ്പിച്ചു ... അപ്പോളേക്കും എന്നെ അന്വഷിച്ചു ഗാഥ എത്തി..... 

    വിവിയേട്ടനോട് യാത്ര പറഞ്ഞു ഗാഥയോടൊപ്പം പോകുമ്പോൾ ഇതിന്റെ സത്യം കണ്ടത്തണം എന്നായിരുന്നു മനസിൽ... 

     ഗാഥ ചോദിച്ചപ്പോൾ വീട്ടിൽ ചെന്നു പറയാം എന്നു പറഞ്ഞു... വീട്ടിൽ ചെന്നു ദേവേട്ടനോട് സംഭവിച്ചതെന്താണ് എന്നു ചോദിച്ചപ്പോൾ ഏട്ടനൊന്നും അറിയില്ലെന്ന് പറഞ്ഞു... 

    ഗാഥയോടും ഗൗതമിനോടും വിവിയേട്ടൻ പറഞ്ഞത് പറഞ്ഞു.... അവർക്കും വിവിയേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പായിരുന്നു... 

   ഞങ്ങൾ മൂന്നുപേരും കൂടി ദേവുവിനോട് ചോദിക്കാൻ തീരുമാനിച്ചു... 

   അവളേം കൊണ്ട് കുളപ്പടവിലേക്കു പോകുമ്പോൾ എങ്ങനെ എങ്കിലും അവളിൽ നിന്നും സത്യം അറിയണം എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു... 

    "ദേവു സത്യം പറയു വിവിയേട്ടൻ നിന്നോട് മോശമായിട്ട് പെരുമാറിയോ... 

    "ഞാൻ ദത്തെട്ടനോട് പറഞ്ഞതെല്ലാം സത്യം ആണ്... 

   "ഞാൻ,  നീ ദത്തെട്ടനോട് എന്തു പറഞ്ഞുന്നല്ല ചോദിച്ചേ... 
   "വിവിയേട്ടൻ നിന്നോട് മോശമായി പെരുമാറിയോ... അതാണ് എനിക്കറിയേണ്ടത്..

   "വിവിയേട്ടനെ പറയുമ്പോൾ വേദേച്ചിക്ക് എവിടെയാ നോവുന്നെ... 

  നോവും കാരണം വേദു ആരോടും സ്നേഹം അഭിനയിക്കാറില്ല. ആത്മാർത്ഥമായി ഒരാളെ മനസിലാക്കി തന്നെയാണ് സ്നേഹിക്കാറു... 

   പിന്നെ നീ പറയുന്ന എല്ലാ കള്ളങ്ങളും അപ്പാടെ വിഴുങ്ങാൻ ഞാൻ ദത്തെട്ടനല്ല, വേദുവാണു... 

    അവളൊന്നും മിണ്ടീല... അവളുടെ മൗനം എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു... 

   നിനക്കൊന്നും പറയാനില്ലേ ദേവു... 

   എന്റെ കാര്യം നോക്കാൻ എനിക്കറിയാം വേദേച്ചി ഇടപെടണ്ട... 

   "ദെ ദേവു ഒരു വീക്ക് അങ്ങട് വച്ചു തന്നാലുണ്ടല്ലോ... ഇടപെടണ്ടപോലും.. 

    "ഒന്നിന്റെ  പേരിലും ആരും അവളെ  ചോദ്യം ചെയ്യാൻ ഞാൻ സമ്മതിക്കില്ല..  

    ദത്തേട്ടനെ കണ്ടതും എന്റെ ദേഷ്യം ഒന്നുകൂടെ കൂടി.. 

  ദേവു ദത്തേട്ടന്റെ മാത്രം അനിയത്തിയാണോ ഞങ്ങളുടെ ആരും അല്ലേ അപ്പോൾ...ന്റെ ദേഷ്യം വാക്കുകളിൽ ഉണ്ടായിരുന്നു.. 

   "ഞങ്ങൾ നിന്റെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇന്ന് ഒരു പ്രശ്‍നം വന്നപ്പോൾ നീ ഞങ്ങളുടെ കൂടെ നിന്നേനെ.. അല്ലാതെ എവിടെയോ കിടക്കുന്ന ഒരുത്തന്റെ കൂടെ പോകില്ലായിരുന്നു..

  " വിവിയേട്ടൻ എനിക്ക് എവിടേയോ കിടന്ന ഒരാളല്ല. ഞാൻ ഇതുവരെ അങ്ങനെ കണ്ടിട്ടും ഇല്ല... 

  പിന്നെ ഞാൻ എപ്പോളും ന്യായത്തിന്റെ ഭാഗത്താണ്.. തെറ്റു ചെയ്തത് ആരായാലും തെറ്റു തന്നെയാണ്... അവിടെ സ്വന്തബന്ധത്തിന്റെ ഏറ്റക്കുറച്ചിലുകൾ നോക്കാറില്ല. എപ്പോഴും ദത്തേട്ടൻ കാണുന്നതും കേൾക്കുന്നതും മാത്രം ആകില്ല സത്യം. ഇനിയെങ്കിലും കണ്ണ് തുറന്നു ചുറ്റും നോക്കാൻ പഠിക്കു..... 

    വേദു മതിയടി.... പ്രശ്നം വെറുതെ വഷളാക്കണ്ട..  

    അങ്ങനെ അല്ല ദേവേട്ടാ എനിക്ക് പറയണം ദത്തേട്ടന് പണ്ടേ ഉള്ള സ്വഭാവം ആണ്... ദത്തേട്ടന് ഇഷ്ടം ഉള്ളവരെ മാത്രം സപ്പോർട്ട് ചെയ്യുക... ബാക്കിയുള്ളവരെ വായിൽ തോന്നുന്നത് എന്തും പറയുക... അവരെ പോലെ ഞങ്ങൾക്കും ഒരു മനസുണ്ട്... അനാവശ്യമായി പഴികേൾക്കുമ്പോൾ ഞങളുടെ ഉള്ളുലയാറുണ്ട്.... 

   സത്യം തെളിയുന്നതുവരെ ഞാൻ വിവിയേട്ടനോടൊപ്പം തന്നേ ഉണ്ടാകും അതിപ്പോ ആരെന്തു പറഞ്ഞാലും... 

   എനിക്ക് മറുപടി ഒന്നും തരാതെ ദേവുവിന്റെ കൈയും പിടിച്ചു ദത്തേട്ടൻ പോകുമ്പോൾ എനിക്ക് നേരെ എരിയുന്ന നോട്ടം അയക്കുന്നുണ്ടായിരുന്നു... 

    ജീവിതത്തിൽ ആദ്യമായി ആ നോട്ടം എന്നെ വേദനിപ്പിച്ചില്ല... എനിക്കുള്ളിലും ദേഷ്യം തിളച്ചുമറിയുകയിരുന്നു... 

    "എന്തിനാ വേദു വെറുതെ അവനെ ദേഷ്യം പിടിപ്പിക്കുന്നെ... 

   "എല്ലാവർക്കും ദേഷ്യം വരും ദേവേട്ടാ.. ഏട്ടന് തോന്നുന്നുണ്ടോ വിവിയേട്ടൻ നമ്മുടെ ദേവുവിനോട് മോശായിട്ടു പെരുമാറും ന്നു... 

    "ഇല്ല വേദു... എന്തോ തെറ്റു സംഭവിച്ചിട്ടുണ്ട്... 

അതെ ഞാനും പറഞ്ഞുള്ളു.... എന്തായാലും ഞാൻ വിവിയേട്ടനെ ഒറ്റപെടുത്തില്ല... അതിനി ന്തൊക്കെ സംഭവിച്ചാലും. നിക്ക് ദേവേട്ടനെ പോലെയാണ് വിവിയേട്ടനും... 

    "എനിക്കും വിവിയോട് ദേഷ്യം ഒന്നുമില്ല.... പക്ഷെ ദത്തൻ വേണ്ടാന്ന് പറയുന്നത് ചെയ്യാൻ എനിക്ക് കഴിയില്ലെടി... അമ്മയുടെ ഗർഭപാത്രം മുതൽ ഞങ്ങൾ ഒരുമിച്ചല്ലേ... എനിക്കറിയാം പലതും അവൻറെ എടുത്തു ചാട്ടമാണ്...അവന്റെ ഭാഗത്താണ് തെറ്റെന്നു.  അവനു എല്ലാരോടും സ്നേഹവേ ഉള്ളൂ വേദുട്ടാ.. കുറച്ചു കഴിയുമ്പോൾ അവൻ തന്നെ സോറി പറഞ്ഞുവരും നോക്കിക്കോ... 

  വെറുതെ ദത്തേട്ടനെ ന്യായീകരിക്കാതെ ദേവേട്ടൻ ചെന്നെ.... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്... 

       "അന്നത്തെ ആ സംഭവം ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കാനുള്ളതാണെന്നു ഞാൻ അറിഞ്ഞില്ല.... ദത്തേട്ടനും ഞാനും തമ്മിലുള്ള അകലം കൂടി കൂടി വന്നു.... 

    ദത്തെട്ടനൊപ്പം പോകാനുള്ള മടി കൊണ്ട് എന്റെ യാത്ര ബസിലാക്കി... ഗാഥ എന്നോടൊപ്പം വരാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല... 

    പിള്ളേരുടെ പ്രശ്ങ്ങളിൽ ഒരിക്കലും വീട്ടുകാർ ചോദ്യവുമായി വരാറില്ല എന്നുള്ളത് ഞങ്ങൾക്ക് ആശ്വാസം ആയിരുന്നു... 

     കോളേജിൽ ഞാൻ വിവിയേട്ടന്റെ കൂടെ തന്നേ ആയിരുന്നു... അതുകൊണ്ട് തന്നേ ദത്തേട്ടന്റെ ദേഷ്യം കൂടി കൂടി വന്നു.... 

 മിഴിയറിയാതെ  🌺 7

      ദത്തെട്ടനൊപ്പം പോകാനുള്ള മടി കൊണ്ട് എന്റെ യാത്ര ബസിലാക്കി... ഗാഥ എന്നോടൊപ്പം വരാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല... 

    പിള്ളേരുടെ പ്രശ്ങ്ങളിൽ ഒരിക്കലും വീട്ടുകാർ ചോദ്യവുമായി വരാറില്ല എന്നുള്ളത് ഞങ്ങൾക്ക് ആശ്വാസം ആയിരുന്നു... 

     കോളേജിൽ ഞാൻ വിവിയേട്ടന്റെ കൂടെ തന്നേ ആയിരുന്നു... അതുകൊണ്ട് തന്നേ ദത്തേട്ടന്റെ ദേഷ്യം കൂടി കൂടി വന്നു....

           💜💜💜💜💜💜💜💜

       അവരുടെ ക്ലാസ്സ്‌  കഴിയാറായിരുന്നു. .. 

പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാൻ അവര് വന്ന ഒരു ദിവസം.... 

     ഞാനും വിവിയേട്ടനും സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു ഞങ്ങളുടെ സ്ഥിരം ചെമ്പകത്തിന്റെ ചോട്ടിൽ..... 

    "ഇനി തമ്മിൽ കാണുവോ വിവിയേട്ട..... ഏട്ടനെ ഞാൻ വല്ലാണ്ട് മിസ്സ്‌ ചെയ്യുംട്ടോ.എന്റെ ദേവേട്ടനെ പോലെ വല്ലാതെ അടുപ്പം തോന്നുണ്ട് ഏട്ടനോടും... 

    "നമ്മൾ ഇനിയും കാണും വേദുട്ട... നിന്നെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റുവോ എനിക്ക് .. നീ എന്റെ കുഞ്ഞി പെങ്ങളല്ലേ... എന്റെ ഹൃദയത്തിൽ നിനക്കായി ഒരിടം എപ്പോളും ഉണ്ടാകും... നീ ഇടയ്ക്ക് എന്നെ വിളിക്കണംട്ടോ. ഇതാണ് നമ്പർ... പോയാലും ഞാൻ വരും നിന്നെ കാണാൻ. ദത്തനോടുള്ള പിണക്കം പറഞ്ഞു തീർക്കണം. ഞാൻ കാരണം നിങ്ങൾ അകന്നു എന്നുള്ള വിഷമം മാത്രേ ഉള്ളൂ.... 

   "ഏട്ടൻ ഒരു പേപ്പറിൽ നമ്പർ എഴുതി എന്റെ കൈയിൽ തന്നു... 

    "ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോൾ തന്നേ ദേവു ഞങ്ങൾക്കിടയിലേക്കു ഓടി വന്നു... 

 എന്താന്ന് കേൾക്കുന്നതിന് മുന്നേ തന്നേ അവൾ വിവിയേട്ടന്റെ കൈയിൽ കേറി പിടിച്ചു... 

    പെട്ടന്ന് ഞങ്ങൾക്ക് ഒന്നും മനസിലായില്ല.ആകെ ഒരു പകപ്പായിരുന്നു എനിക്ക്... 

   "വിവിയേട്ടൻ അവളുടെ കൈ വിടുവിക്കാൻ വേണ്ടി മറു കൈ കൊണ്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു...... 

   പെട്ടന്നു അവൾ ബഹളം വച്ചു.....
    
   " വിട് വിവിയേട്ട.. എന്റെ കൈ  വിട്.... എനിക്ക് വേദനിക്കുന്നു... 

  പറയുന്നതിനോടൊപ്പം അവള് കരയുന്നും ഉണ്ട്... 
 
    ക്ലാസ്സ്‌ ഉള്ള സമയം ആയതിനാൽ അവിടെ അധികം ആരും ഉണ്ടായിരുന്നില്ല. അതു ഒരു ഭാഗ്യം ആയി... 
       എന്താണ് സംഭവിക്കുന്നതു എന്നു ഞങ്ങൾക്കു  മനസിലാവുന്നതിനു മുന്നേ തന്നേ ദത്തേട്ടനും പ്രിയേച്ചിയും കൂടെ അവിടെ എത്തിയിരുന്നു... 

   "വിടടാ അവളെ,.....
ദത്തേട്ടന്റെ അലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.... ദത്തേട്ടൻ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. .... 

 "നിനക്ക് വല്ല വൈരാഗ്യവും ഉണ്ടങ്കിൽ എന്നോട് തീർക്കു അല്ലാതെ പെൺപിള്ളേരോടല്ല ആണത്തം കാണിക്കേണ്ടത്.. 

 അതും പറഞ്ഞു ദത്തേട്ടൻ വിവിയേട്ടനെ തല്ലാൻ കൈ ഓങ്ങിയതും ഞാൻ ആ കൈ കേറി പിടിച്ചു.... 

    "ദത്തേട്ടൻ കാര്യം അറിയാതെ സംസാരിക്കരുത്.... 

  "നീ ആരാടി എന്റെ കൈയിൽ പിടിക്കാൻ, നിന്നെ പോലൊരുത്തി തൊട്ടാലെ കുളിക്കണം... കണ്ണികണ്ടവൻമാരുടെ എല്ലാം തോളിൽ കേറി നടക്കുന്ന നിനക്കൊന്നും പെണ്ണിന്റെ മാനത്തിന്റെ വില മനസിലാകില്ല... നിനക്കെങ്ങനെ മനസിലാകാനാ അമ്മ വേലി ചാടിയതല്ലേ അപ്പൊ മകള് അതിനും അപ്പുറം ആകും... അതങ്ങനെയാ ശ്രീമംഗലത്തെ പെൺപിള്ളേരെ പോലാകില്ലലോ കാര്യസ്ഥന്റെ മകൾ...എത്രയൊക്കെ ആയാലും ആ ഗുണമല്ലേ കാണിക്കു... 

    "സൂക്ഷിച്ചു സംസാരിക്കണം...

 ദത്തേട്ടന്റെ നേരെ വിരൽ ചൂണ്ടി അതു പറയുമ്പോൾ ദേഷ്യം കൊണ്ട് വിരൽ തുമ്പു പോലും വിറയ്ക്കുന്നുണ്ടായിരുന്നു... 

   "എനിക്ക് നേരെ കൈ ചൂണ്ടുന്നോടി എന്നും പറഞ്ഞു ദത്തേട്ടന്റെ കൈ എന്റെ കവിളിൽ പതിക്കുമ്പോൾ അതിന്റെ വേദനയിലുപരി ദേഷ്യം ആയിരുന്നു മനസു നിറയെ... 

     എനിക്ക് നേരെ വീണ്ടും പൊങ്ങിയ കൈയിൽ ഞാൻ പിടിച്ചു... 

   "തൊട്ടു പോകരുത് എന്നെ... നിങ്ങളാരാ എന്നെ തല്ലാൻ... ഞാനും നിങ്ങളും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത്.... 

     നിങ്ങളെ ഞാൻ പ്രണയിച്ചിരുന്നു ദത്തെട്ടാ.. എന്നെകാൾ ഉപരി നിങ്ങളെ എന്റെ മനസിൽ കൊണ്ട് നടന്നിരുന്നു.... പക്ഷെ വേദ നിങ്ങളോടുള്ള ഇഷ്ടം ഈ നിമിഷം ഇവിടെ ഉപേക്ഷിക്കുവാണ്.... അത്രയ്ക്കും നിങ്ങളോട് എനിക്ക് വെറുപ്പ് തോന്നുന്നു... ആരെങ്കിലും പറഞ്ഞു തരുന്ന കള്ളങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്ന നിങ്ങളോട് എനിക്ക് പുച്ഛമാണ് സഹതാപമാണ്. 
   
   അതും പറഞ്ഞു വിവേകേട്ടന്റെ കൈയും പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ..... നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ പോലും ഞാൻ മുതിർന്നില്ല... 
     
   ഒരു വാശി പോലെ എന്റെ കണ്ണുനീർ ഒഴുക്കി കളഞ്ഞു കൊണ്ടിരുന്നു... ആ കണ്ണുനീരിൽ പെട്ടു എന്റെ സ്വപ്നങ്ങളും ഒഴുകി ഒലിച്ചു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.... 
   
      വയസ്സറിഞ്ഞ നാളുമുതൽ മനസ്സിൽ കൊണ്ട് നടന്ന മോഹം... അതു പൊലിയാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ.... 

     "നേരെ പോയത് ക്യാന്റീനിലേക്കു ആയിരുന്നു... അവിടെ ഒരു ഒഴിഞ്ഞ കോണിലായി ഇരുപ്പുറപ്പിച്ചു... 
   
     "വേദു, കണ്ണ് തുടയ്ക്കു മോളെ  പിള്ളേരൊക്കെ കാണും... വെറുതെ എന്തിനാ എല്ലാരേം അറിയിക്കുന്നത്... 

    "നീ എനിക്ക് വേണ്ടി ദത്തനെ വെറുപ്പിക്കരുതായിരുന്നു വേദു... 

   "വിവിയേട്ടന് വേണ്ടി എന്നതല്ല. തെറ്റിന് നേരെയാണ് ഞാൻ പ്രതികരിച്ചത്.. എന്തടിസ്ഥാനത്തില ഇന്ന് ദത്തേട്ടൻ ഇങ്ങനെ കാണിച്ചത്.... 

   അതല്ല വേദു ഇതിപ്പോ നിന്നോടുള്ള ദേഷ്യം കൂടുവെ ഉള്ളൂ... 

  ഹും ദേഷ്യം... എന്ന എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ വിവിയേട്ട ദത്തേട്ടൻ... ഇടയ്ക്ക് ഞാൻ പ്രതീക്ഷിച്ചിരുന്നു.... എന്നോട് പ്രണയം ആണെന്ന് സ്നേഹം ആണെന്ന് അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു . അതു.. അത് വെള്ളത്തിൽ വരച്ചത് പോലായില്ലേ, കാണാൻ പോലും കഴിയാതെ അതെന്നിൽ നിന്നും അകന്നു പോയിരിക്കുന്നു... 

      കുഞ്ഞിലേ മുതൽക്കു ദത്തേട്ടൻ എന്നെ അവഗണിച്ചിട്ടേ ഉള്ളൂ വിവിയേട്ട . എന്നിട്ടും എപ്പോളൊക്കേയൊ ഞാൻ പ്രണയിച്ചു പോയി... വല്യമ്മേം പ്രിയേച്ചിയുമൊക്കെ കുറ്റപ്പെടുത്തുമ്പോഴും. ന്റെ അമ്മേ കുറിച്ച്  പറയുമ്പോഴും ഒക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു നോട്ടം കൊണ്ടങ്കിലും എന്നെ ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്നു.ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്നു .. ഒരിക്കലും അ കണ്ണുകളിൽ എന്റെ വിഷമം ഞാൻ കണ്ടിട്ടില്ല....

       എന്തുകൊണ്ടാണെന്നു ഒരുപാട് വട്ടം ചിന്തിച്ചിട്ടുണ്ട്. പക്ഷെ അതിനുള്ള ഉത്തരം  ഇന്ന് ദത്തേട്ടന്റെ വായിൽ നിന്നു തന്നേ വീണില്ലേ എനിക്ക് ആ മനസിലുള്ള സ്ഥാനം... കാര്യസ്ഥന്റെ മകൾ.... വെറും കാര്യസ്ഥന്റെ മകൾ... 

    അതങ്ങനെ തന്നേ മതി വിവിയേട്ട.. ഇ കാര്യസ്ഥന്റെ മകൾക്കു ആരുടെയും ഒന്നും വേണ്ട.. സ്നേഹം പോലും... ഒരു അവകാശ വാദങ്ങളും ഉന്നയിക്കാനും ഇല്ല ഞാൻ. വെറുപ്പ്  തോന്നുന്നു എന്നോട് തന്നെ. എന്റെ സ്നേഹത്തോട് മടുപ്പ് തോന്നുന്നു എനിക്ക്. .. 

    അവനു നിന്നോട് ഇഷ്ടം ഉണ്ട് വേദു എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട്... പക്ഷെ അവന്റെ മനസിൽ എന്തോ കരടുണ്ടു അതാണ് അവൻ ഇങ്ങനെ.... 

          സ്നേഹം..... ഒന്ന് പോയെ വിവിയേട്ട...ഇങ്ങനെയാണോ സ്നേഹം.കത്തികൊണ്ട് ഹൃദയത്തിനെ കീറി മുറിച്ചിട്ട്. നിന്റെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന രക്തത്തോട് എനിക്ക് സ്നേഹം ആണെന്ന് പറയുന്നതിൽ സ്നേഹം ഉണ്ടോ പ്രണയം ഉണ്ടോ പറയു വിവിയേട്ട.  ഇത്രയൊക്കെ കിട്ടിയിട്ടും കൂട്ടുകാരനെ വിട്ടു കൊടുക്കരുത്.ന്യായം മാത്രമേ എപ്പോളും ന്യായം ആകുള്ളൂ. എത്ര സ്നേഹം ഉണ്ടന്നു പറഞ്ഞാലും തെറ്റു തെറ്റു തന്നെയാണ് .... 

    പിന്നെയും പലതും പറഞ്ഞിരുന്നു ഒരുപാട് നേരം കഴിഞ്ഞാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്... 

 ♥️♥️♥️♥️♥️♥️♥️♥️♥️♥️

     പിന്നീടുള്ള ദിവസങ്ങൾ ദത്തേട്ടനെ പാടെ അവഗണിച്ചു..... കഴിയുന്നതും കണ്മുന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു... ദേവുവുമായി ഉള്ള സംസാരവും പൂർണമായും ഞാൻ ഒഴിവാക്കി...... 

   ഗാഥയും ഞാനും യാത്ര ബസിലാക്കി..... ഡിഗ്രി തേർഡ് ഇയർ ക്ലാസും തുടങ്ങി... എന്റെയും ദത്തേട്ടന്റെയും ശീതസമരം തുടർന്നുകൊണ്ടിരുന്നു..... 

    ദേവേട്ടൻ മാത്രം അന്നും ഇന്നും ഒരു മാറ്റവും ഇല്ല... ഇടയ്ക്ക് ദത്തേട്ടനെ സപ്പോർട്ട് ചെയ്തു സംസാരിക്കാൻ ശ്രമിച്ചെങ്കിലും. ഞാൻ ചെവികൊടുക്കുന്നില്ലെന്നു കണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു.... 

    പ്രിയേച്ചിക്കായിരുന്നു ഏറ്റവും സന്തോഷം.. ദത്തേട്ടനെ ആരുടെയും  ശല്യം ഇല്ലാതെ അവൾക്കു കൂട്ടു കൂടാൻ കിട്ടിയല്ലോ... 

    എത്രയൊക്കെ ധൈര്യം കാണിച്ചാലും എന്നും രാത്രിയിൽ എന്റെ പ്രണയം എന്റെ തലയിണ നനച്ചിരുന്നു.. എത്രയൊക്കെ ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടും എന്നിലേക്ക്‌ തന്നേ പതിന്മടങ്ങു സ്നേഹത്തോടെ ആ ഓർമ്മകൾ കടന്നു വന്നു.... 

     ഓരോ നിമിഷവും അതെന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.... 

എല്ലാരുടെ മുന്നിലും സന്തോഷം അഭിനയിച്ചു കൊണ്ട്  തന്നേ ദിവസങ്ങൾ തള്ളി നീക്കി..... 

      ഒരു ദിവസം വൈകുന്നേരം ഞാനും ഗാഥയും മാത്രമേ ശ്രീമംഗലത്തുണ്ടായിരുന്നുള്ളു ബാക്കിയെല്ലാരും അമ്പലത്തിൽ പൂജയിൽ പങ്കെടുക്കാൻ പോയിരുന്നു.....
     ഗാഥയ്ക്കു അമ്പലത്തിൽ കേറാൻ പാടില്ലാത്തതു കൊണ്ട് ഞാനും അവൾക്കു കൂട്ടു നിന്നു.... 

      സന്ധ്യയോടടുപ്പിച്ചു വാതിലിൽ മുട്ട് കേട്ടു ചെന്നു നോക്കിയപ്പോൾ ദത്തെട്ടാനായിരുന്നു... 

     വാതിൽ തുറന്നു കൊടുത്തു ഞാൻ അകത്തേക്ക് പോയി.... കുറച്ചു കഴിഞ്ഞു ഗാഥ ഒന്ന് മേല്കഴുകട്ടെ എന്നു പറഞ്ഞു റൂമിലേക്ക്‌ പോയി..... 

   അവൾ പോയി കുറച്ചു കഴിഞ്ഞാണ് ദത്തേട്ടന്റെ വിളി കേട്ടത്.... 

   ആദ്യം പോണോ വേണ്ടയോ എന്നു ശങ്കിച്ച് നിന്നിട്ട്. എന്തേലും ആവശ്യത്തിനാണെങ്കിലോ എന്നു വച്ചു പോകാൻ തീരുമാനിച്ചു.... 

     ദത്തേട്ടന്റെ റൂമിലായ് ചെന്നു... 

   "ഗാഥ കുളിക്കാൻ കേറി.... എന്തേലും വേണോ.... 

    "കുറച്ചു വെള്ളം..... 

   "മുഖത്തു നോക്കാതെ അതു പറഞ്ഞ ദത്തേട്ടന്റെ സംസാരത്തിൽ കുറച്ചു കുഴച്ചിലുപോലെ തോന്നി.. എങ്കിലും തോന്നിയതാകും എന്നു കരുതി.... 
    
        ഒരു ഗ്ലാസ്‌ വെള്ളവുമെടുത്തു ദത്തേട്ടന്റെ മുറിയിലേക്ക് പോയി.... 

    "വെള്ളം..... 

   "വെള്ളം കൈയിൽ വാങ്ങീട്ടു... മറു കൈകൊണ്ടു എന്റെ കൈകളിലായി പിടിച്ചു... 

    ദത്തേട്ടന്റെ അപ്പോളത്തെ ഭാവം കണ്ടു എനിക്ക് പേടി തോന്നി.. കണ്ണൊക്കെ ചുമന്നിട്ടുണ്ടായിരുന്നു.... 

    "കൈയിൽ നിന്നും വിട് ദത്തെട്ടാ.... 

  ഞാൻ പിടിച്ചപ്പോൾ എന്താ നിനക്ക് ഉരുകുന്നുണ്ടോ... എന്നെക്കാൾ അവകാശം വേറെ ആർക്കാടി... 

    "ദത്തേട്ടൻ കുടിച്ചിട്ടുണ്ടോ..... 

"ആ കുടിച്ചിട്ടുണ്ട്... അതിനു നിനക്കെന്താ... ഞാൻ എങ്ങനെ പോയാൽ നിനക്കെന്താ.... 

     "പക്ഷെ നിന്നെ ഞാൻ വിടില്ല.... നിന്നെ എനിക്ക് വേണം..... ആർക്കും വിട്ടു കൊടുക്കില്ല... 

    അതു പറഞ്ഞു കൊണ്ട് ദത്തേട്ടൻ എന്റെ കൈപിടിച്ച് എന്നെ ദത്തെട്ടനിലേക്കു അടുപ്പിക്കാൻ  ശ്രമിച്ചു... 

എന്റെ എല്ലാ ശക്തിയും എടുത്തു ഞാൻ കുതറി കൊണ്ടിരുന്നു... 
   ബാലപ്രയോഗങ്ങൾക്കിടയിൽ  ദത്തേട്ടന്റെ കൈയിൽ എന്റെ ദാവണിയുടെ തുമ്പായിരുന്നു കിട്ടിയത്.. ഏട്ടൻ പിടിച്ചു വലിച്ചതിനിടയ്ക്കു ദാവണി പൊട്ടി ഏട്ടന്റെ കൈയിലായ് പോയി... 

    എന്താ സംഭവിച്ചതെന്ന് മനസിലാകും മുന്നേ വല്യമ്മയുടെ ശബ്ദം അവിടെ കേട്ടു... 

    "എടി നശൂലമേ ആരുമില്ലാത്ത തക്കം നോക്കി ശ്രീമംഗലത്തെ ചെക്കനെ വല വീശി പിടിക്കാൻ ഇറങ്ങിയതാണോ.... അതെങ്ങനെ അമ്മയുടെ പാരമ്പര്യം അല്ലേ മോള് കാണിക്കുള്ളു... 

    വല്യമ്മേ ഞാൻ... ഞാൻ അല്ല.... ദത്തെട്ടനാണ്.... 

    ദത്തേട്ടന്റെ കൈയിൽ നിന്നും ദാവണി പിടിച്ചു വാങ്ങി എങ്ങനെയോ വാക്കുകൾ പരതിയെടുത്തു.എന്റെ വിറയൽ മാറിയിരുന്നില്ല.  

    ദത്തനോ , അവൻ ഇവിടത്തെ കുട്ടിയാ  അവനു തെറ്റു പറ്റില്ല.. നീ ചെന്നു എന്റെ കുട്ട്യേ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടാകും.. നിന്റെ അമ്മ കാര്യസ്ഥന്റെ മോനെ വശീകരിച്ചതു പോലെ... നീ കുറച്ചൂടെ പുളിംകൊമ്പ് നോക്കിന്നെ ഉള്ളൂ... 

     അങ്ങനെ അല്ലായെന്നു പറയാൻ തല ഉയർത്തിയ ഞാൻ കണ്ടത് നിറകണ്ണുകളോടെ എന്നെ നോക്കുന്ന അച്ഛനെയാണ്.. 

   അച്ഛാ എന്നു വിളിച്ചുകൊണ്ടു ഓടി അരികിലെത്തിയ എനിക്ക് മറുപടി തന്നത് അച്ഛന്റെ കൈകളാണ്..... 

   "വീട്ടിൽ പോടീ.....

   അച്ഛാ ഞാൻ.... 

    പോകാനാ പറഞ്ഞത് നിന്നോട്.... 

   "ആദ്യം ആയിട്ടായിരുന്നു അച്ഛൻ എന്നെ തല്ലുന്നത്.. അച്ഛൻ കൂടെ എന്നെ അവിശ്വസിച്ചു എന്നത് എന്നെ തകർത്തുകളയാൻ പോന്ന ഒന്നായിരുന്നു.... ആരെയും നോക്കാതെ വീട്ടിലേക്കു ഓടുമ്പോൾ ശ്വാസം നിലച്ചു ആ മണ്ണോടു ചേർന്നിരുന്നെങ്കിൽ എന്നു ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു..... 

മിഴിയറിയാതെ  🌺8

    
   "ആദ്യം ആയിട്ടായിരുന്നു അച്ഛൻ എന്നെ തല്ലുന്നത്.. അച്ഛൻ കൂടെ എന്നെ അവിശ്വസിച്ചു എന്നത് എന്നെ തകർത്തുകളയാൻ പോന്ന ഒന്നായിരുന്നു.... ആരെയും നോക്കാതെ വീട്ടിലേക്കു ഓടുമ്പോൾ ശ്വാസം നിലച്ചു ആ മണ്ണോടു ചേർന്നിരുന്നെങ്കിൽ എന്നു ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു..... 

     "എന്റെ മകൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു... അതും പറഞ്ഞു വീട്ടിലേക്കു നടന്ന ആ അച്ഛന്റെ ഹൃദയം വല്ലാതെ നോവുന്നുണ്ടായിരുന്നു... തന്റെ മകളെ ഇങ്ങനെ ഒരു വേര്തിരിവിലാണ് കണ്ടത് എന്നുള്ളത് ആ അച്ഛന് പുതിയ അറിവായിരുന്നു.... 

    "അവർ പലപ്പോഴും അവളുടെ ഭാഗ്യകേടിനെ പറയാറുണ്ടങ്കിലും അവർ ഈ വീട്ടിലെ കുട്ടിയായി അവളെ അംഗീകരിച്ചില്ല എന്നത്  പുതിയ അറിവായിരുന്നു.... 

   ദത്തൻ എന്റെ മോളോട് എന്തിനാവും ഇങ്ങനെ ചെയ്തത്. അവനു വേദൂനെ ഇഷ്ടം ആണെന്നും വിവാഹം കഴിക്കണം എന്നും എന്നോട് പറഞ്ഞിട്ടുള്ളതാ.. പിന്നെ എന്താവും ഇങ്ങനെ... 
    എന്റെ കുഞ്ഞിനെ ഞാൻ ആദ്യമായാണ് അടിക്കുന്നത്.... അവൾക്കു ഒരുപാട് വേദനിച്ചിരിക്കും, അച്ഛൻ പോലും മനസിലാക്കിയില്ല എന്നു കരുതീട്ടുണ്ടാകും ന്റെ കുട്ടി.... 

  💜💜💜💜💜💜💜💜💜

     വീട്ടിൽ എത്തി കട്ടിലിലായി വീഴുമ്പോൾ അമ്മയുടെ സാനിധ്യം ആഗ്രഹിച്ചു പോയി... ആ മടിത്തട്ടിലായി കിടക്കാൻ കഴിഞ്ഞെങ്കിൽ... എന്റെ സങ്കടങ്ങൾ ആ നെഞ്ചോരം ഇറക്കി വയ്ക്കാൻ കഴിഞ്ഞെങ്കിൽ.... ചേർത്തു പിടിക്കാൻ ന്റെ അമ്മയുടെ കൈ വേണംന്നു തോന്നിപോയി... 

   ഇപ്പൊ വീണ  ഗർത്തത്തിൽ നിന്നും കരകയറാൻ പറ്റാത്തത് പോലെ ഞാൻ അശക്തയായിരുന്നു.... ശ്വാസം പിടയ്ക്കുന്നത് പോലെ നെഞ്ചോക്കെ വിങ്ങുന്നുണ്ടായിരുന്നു... വയ്യ ഈ വേദന സഹിക്കാൻ നിക്ക് വയ്യ... 

     തലമുടിയിൽ തഴുകലേറ്റാണ് നേരെ നോക്കിയത്..... അച്ഛനായിരുന്നു... അപ്പോഴും കണ്ണുകൾ ഇടയില്ലാതെ ഒഴുകികൊണ്ടിരുന്നു... 

     അച്ഛേടെ മോൾക്ക്‌ വേദനിച്ചോ... 

    പതിയെ എണീറ്റിരുന്നു.. ഇല്ലാന്ന് തലയാട്ടി... 

    "വല്യമ്മ എന്റെ കുട്ടിയെ അങ്ങനെ ഒക്കെ പറഞ്ഞത് കേട്ടപ്പോൾ സഹിച്ചില്ല അതാ അച്ഛൻ തല്ലിയത്.. ന്റെ മോളെ നിക്ക് വിശ്വാസം ആണ്.... മോള് തെറ്റു ചെയ്യില്ലെന്ന് അച്ഛനറിയാം... അതു പറയുമ്പോൾ ആ വൃദ്ധന്റെ ശബ്ദം ഇടറിയിരുന്നു... 

   പോട്ടെ സാരല്യ കുട്ടി... മോള് അതൊക്കെ മറന്നേക്കൂ... നമുക്ക് നമ്മൾ മാത്രം മതി.... ന്റെ കുട്ടി വിഷമിച്ചാൽ അതീ അച്ഛന് സഹിക്കില്ല... 

      "അതും പറഞ്ഞു അച്ഛൻ എണീറ്റു പുറത്തേക്കു നടന്നു.... 

    ഇടയ്ക്ക് എപ്പോഴോ എണീറ്റു പുറത്തേക്കു വന്നപ്പോൾ  അച്ഛൻ മുറിയിൽ കിടക്കുന്നതു കണ്ടു... 

    അവിടന്ന് പതിയെ അമ്മ ഉറങ്ങുന്നിടത്തേക്കു പോയി.. ഒരുപാട് വിഷമം വരുമ്പോൾ ഞാൻ അവിടെയാണ് ചെന്നിരിക്കാറുള്ളത്.... അവിടെ മാഞ്ചോട്ടിൽ ചാരി ഇരുന്നു കൊണ്ട് മൗനമായി എന്റെ അമ്മയോട് പരിഭവങ്ങൾ പറഞ്ഞോണ്ടിരുന്നു .... 

    എത്ര നേരം അങ്ങനെ ഇരുന്നുന്നു അറിയില്ല.... ദേവേട്ടൻ വന്നു വിളിച്ചപ്പോളാണ് രാത്രി ഏറെ ആയീന്നു ബോധം വന്നത്.... 

    "എന്തു ഇരിപ്പാ വേദു ഇത് എണീക്കു..... 

"അവളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടപ്പോൾ ന്റെ ചങ്ക് പൊടിയുന്നത് പോലെ തോന്നി... എങ്ങനെ കളിച്ചു ചിരിച്ചു നടന്നതാ ന്റെ കുട്ടി... 

   ദത്തന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു മോളെ... മോള് എല്ലാം മറന്നു കള അവൻ കള്ളിന്റെ പുറത്തു കാണിച്ചതാണ്.. വിദ്യമ്മായി പറഞ്ഞതും മറന്നു കളഞ്ഞേക്ക്. അവർക്കു വകതിരിവില്ല... 

   ദേവേട്ടന്റെ വാക്കുകൾക്ക് വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു... 

        "ദേവേട്ടനൊപ്പം വീടിനകത്തേക്ക് കേറുമ്പോൾ ഗാഥ ഭക്ഷണം വിളമ്പുന്നതാണ് കണ്ടത്... 

  അപ്പോളാണ് അച്ഛന് പോലും ഒന്നും കഴിക്കാൻ കൊടുത്തില്ലലോ എന്നു ഓർത്തത്‌... 

 എന്റെ വിശപ്പൊക്കെ കെട്ടിരുന്നു.... പതിയെ അച്ഛന്റെ മുറിയിലേക്ക് നടന്നു.... 

   അവിടെ എത്തിയപ്പോൾ കണ്ടത് അച്ഛന്റെ കാലു പിടിച്ചു കരയുന്ന ദത്തേട്ടനെയാണ്..  ഉള്ളിലോട്ടു കേറാൻ മടിച്ചു പുറത്തുനിന്നു.... 

    "വേദുട്ട മോളെന്താ അവിടെ നിൽക്കുന്നെ... കേറി വാ... 

   ദത്തൻ പറഞ്ഞു നടന്നതെല്ലാം.... അവൻ ക്ഷമയും ചോദിച്ചു... മോൾക്ക്‌ ദത്തനോട് ദേഷ്യം ഒന്നും വേണ്ടാട്ടോ... അതുപോലെ വല്യമ്മ പറഞ്ഞതൊന്നും ഓർത്തു മോള് വിഷമിക്കണ്ട..ന്റെ മോള് വിഷമിച്ചാൽ അച്ഛനത് സഹിക്കാൻ കഴിയില്യ...... 

    മറുപടി ഒന്നും പറയാൻ തോന്നിയില്ല... അച്ഛൻ പറയുന്നതിനെല്ലാം. തലകുലുക്കി സമ്മതം അറിയിച്ചു... 

   കഴിക്കാം അച്ഛാ... സമയം ഒരുപാട് ആയി... 

അച്ഛന് വേണ്ട വിശപ്പില്ല, മോള് കഴിച്ചോ.... 

    ഞാൻ മറുപടി പറയും മുന്നേ ദത്തേട്ടൻ പറഞ്ഞിരുന്നു... 

   എനിക്ക് വേണ്ടി എന്തേലും കുറച്ചു കഴിക്കു കൃഷ്‌ണമാമേ.... പ്ലീസ്.... 

    "ശെരി എന്നാൽ വാ,  ഞാൻ കഴിച്ചില്ലേ ന്റെ വേദുട്ടനും കഴിക്കില്യ.... 

   അച്ഛനും ഞാനും കുറച്ചു എന്തൊക്കയോ കഴിച്ചെന്നു വരുത്തി... 

    ദേവേട്ടനും ഗാഥയും അന്ന് അവിടത്തന്നെ തങ്ങി.. ദത്തേട്ടനെ ദേവേട്ടൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു..   

   ദത്തേട്ടൻ അവിടെ ഉണ്ടായിരുന്ന സമയത്തു അറിയാതെ പോലും ഒരു നോട്ടം ആ നേരെ ഉയർന്നില്ല കാരണം മനസു കൊണ്ട് അത്രയേറെ ഞാൻ വെറുത്തിരുന്നു അയാളെ .... 

     ഗാഥയോട് ചേർന്നു കിടക്കുമ്പോൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല... അല്ലങ്കിൽ ഒരുമിച്ചുള്ള ദിവസം എന്തേലുമൊക്കെ സംസാരിച്ചു നേരം വെളുപ്പിക്കാറുണ്ട്... 

     പക്ഷെ ഇന്ന് ഞങ്ങളുടെ ഭാഷ മൗനം ആയിരുന്നു. കത്തിയുടെ മൂർച്ചയുള്ള മൗനം ... എത്രയൊക്കെ ശ്രമിച്ചിട്ടും ഉറക്കം എന്റെ കൺപോളയെ തഴുകിയില്ല.... ആറു മണിയായപ്പോൾ തന്നേ എണീറ്റു ചായക്ക്‌ വെള്ളം വച്ചു.... 

   ഞാൻ ചെല്ലുമ്പോൾ ദേവേട്ടൻ സോഫയിൽ കിടപ്പുണ്ടായിരുന്നു... ശബ്ദം കേട്ടു ഏട്ടൻ ഉണർന്നു... 

    നീ ഉറങ്ങിയില്ലേ വേദു... 

   ഉറക്കം വന്നില്ല ഏട്ടാ.... 

    ദേവേട്ടന് ചായ എടുത്തു കൊടുത്തിട്ടു ചായയുമായി അച്ഛന്റെ അടുത്തേക്ക് ചെന്നു... 

   അച്ഛൻ എന്നും എണീക്കുന്ന സമയം കഴിഞ്ഞിരുന്നു.... 

   "അച്ഛാ.. എണീക്കു.... അച്ഛാ.... 

  ഞാൻ വിളിച്ചിട്ടും അച്ഛന്റെ ഭാഗത്തുന്നു പ്രതികരണം ഒന്നും ഉണ്ടായില്ല.... 

   ഒന്നുകൂടെ അച്ഛനെ തട്ടി വിളിച്ചു. പക്ഷെ അച്ഛൻ ഉണര്ന്നില്ല... 

  ദേവേട്ടാ.. ദേവേട്ടാ... ഞാൻ അലറി കരഞ്ഞുകൊണ്ടിരുന്നു... 

     "വേദൂന്റെ വിളികേട്ടു മുറിയിലേക്കു ഓടുമ്പോൾ.. അവൾ അമ്മാവനെ തട്ടി ഉണർത്താൻ ശ്രമിക്കുകയായിരുന്നു... 

  "ഗാഥേ ഓടിപോയി ദത്തനോട് വണ്ടി ഇറക്കാൻ പറയു പെട്ടന്ന്.... 

    "കൃഷ്ണാമയുടെ മുഖത്തു വെള്ളം കുടഞ്ഞു നോക്കിയിട്ടൊന്നും ഉണർന്നില്ല... 
   
 അപ്പോളേക്കും ദത്തൻ എത്തിയിരുന്നു... ദത്ത അമ്മാവൻ... 

  "ദത്തൻ അമ്മാവന്റെ പൾസ്‌ നോക്കി... ടാ ദേവ ഗൗതമിനോട് വണ്ടി എടുക്കാൻ പറയു .... പെട്ടന്ന്... 

   അമ്മാവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടുമ്പോൾ ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയായിരുന്നു... ഞാൻ കാരണം ആണ് ഇതൊക്കെ എന്നത് മനസിൽ വല്ലാതെ കുറ്റബോധം നിറച്ചു. വേദുനോടുള്ള എന്റെ ഇഷ്ടം ആണ് എന്നെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചേ.. വിഷമം കൊണ്ടാണ് കുറച്ചു മദ്യപിച്ചത്.. അവളെ കണ്ടപ്പോൾ ആ വിഷമത്തിൽ. പറ്റിപോയതാണ്... ഈശ്വരാ ഏതു ജന്മം എടുത്തലാണ് ഈ പാപം തീരുക. ഞാൻ കാരണം അമ്മാമയ്ക്കു വല്ലതും സംഭവിച്ചാൽ.. ന്റെ കൃഷ്ണ, ഞാൻ ചെയ്ത തെറ്റിന് എന്നെ ശിക്ഷിച്ചോളൂ ന്റെ വേദു അവളെ അനാഥയാക്കല്ലേ .ആശുപത്രിയിൽ പോകുന്ന വഴിയിലൊക്കെ പ്രാർത്ഥനയായിരുന്നു മനസിൽ.... 
  
  💜💜💜💜💜💜💜💜💜
   
    "എന്താ സംഭവിക്കുന്നതെന്ന് മനസിലാക്കാനാകാത്ത തരത്തിൽ  മനസു മരവിച്ചിരുന്നു... 

   മുട്ടിൽ മുഖം ചേർത്തിരുന്ന എന്നെ ദേവമ്മായി വന്നു ചേർത്ത് പിടിച്ചപ്പോളാണ് നേരെ നോക്കിയത്.... 

   "അച്ഛൻ..... 

   "വാ ഹോസ്പിറ്റലിലോട്ടു  പോകാം ഒന്നും സംഭവിക്കില്ല ..... 

   "ഹോസ്പിറ്റലിന്റെ പടിവാതിൽ കടക്കുമ്പോൾ.. പേടി കൊണ്ട് ഹൃദയം വേഗത്തിൽ മിടിച്ചു തുടങ്ങി.. എന്തോ അരുതാത്തതു സംഭവിക്കാൻ പോണു എന്നു മനസു പറയും പോലെ... 

   Icu വിന്റെ മുൻപിൽ ദേവേട്ടനും ദത്തേട്ടനും വലിയമ്മാവൻ മാരും ഒക്കെ ഉണ്ടായിരുന്നു... 

   ഇടറുന്ന കാലടിയോടെ icu വിന്റെ വാതിലിനരികിൽ എത്തി.. ധൈര്യത്തിനെന്നോണം ഗാഥയെ മുറുകെ പിടിച്ചിരുന്നു .. 

    കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടർ പുറത്തേക്കു വന്നു.... 

 
  "ദേവേട്ടനും ദത്തേട്ടനും ഡോക്ടറിന്റെ അരികിലേക്ക് പോയി.... 

    "I am  sorry ... അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളു.ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... 

      ഡോക്ടർ പറഞ്ഞ വാക്കുകൾ മനസിലാക്കാൻ നിമിഷങ്ങൾ വേണ്ടി വന്നു... കാതിലൂടെ ആ വാക്കുകൾ തുളച്ചു കേറി... 

     എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല.... അല്ലങ്കിൽ മനസിലാക്കാൻ എന്റെ മനസു മടിച്ചു നിന്നു.... 

     പെട്ടന്ന് ബോധം മറയുന്നതു പോലെ തോന്നി.. കണ്ണുകൾ അടയുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അച്ഛനേം അമ്മയെയും ആണ് കണ്ടത്... 
     
    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് ട്രിപ്പിന്റെ സ്റ്റാൻഡ് ആയിരുന്നു.... 

   അച്ഛൻ..... അച്ഛാ..... എന്നുറക്കെ വിളിച്ചു കൈയിലെ ക്യാനൂല വലിച്ചു പറിച്ചെറിഞ്ഞു icu വിന്റെ മുമ്പിലേക്ക് ഓടി... 

   ആരോ വട്ടം പിടിച്ചു... എനിക്കാരെയും കാണാനുള്ള മാനസികാവസ്ഥയില്ലായിരുന്നു.... 

       ഉറക്കെ ഉറക്കെ കരയുമ്പോൾ ആ സത്യം ഞാൻ മനസിലാക്കുക ആയിരുന്നു... അച്ഛൻ എന്ന സത്യം ഇനി ഇല്ല എന്നത്.ഞാൻ ഇനി തനിച്ചാണെന്നെത്.. 

     " അച്ഛനെകിടത്തിയിരിക്കുന്നതിനടുത്തു മുട്ടിൽ തല ചേർത്ത് അച്ഛനെ നോക്കി ഇരിക്കുമ്പോൾ ഉറങ്ങുകയാണെന്നു തോന്നി... കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയിരുന്നു ...

    ഇടയ്ക്ക് ഏട്ടാ എന്നുള്ള നിലവിളി കേട്ടപ്പോൾ മനസിലായി സുഭദ്രപ്പ വന്നു എന്നു... അച്ഛന്റെ ഒരേ ഒരു പെങ്ങൾ അവര് ബോംബയിൽ ആണ്... 

  അപ്പച്ചി എന്നെ ചേർത്ത് പിടിച്ചു എന്തക്കയോ പതം പറയുന്നുണ്ട്..... പക്ഷെ എന്റെ ചെവികളുടെ കേൾവി നഷ്ടമായത് പോലെ... എന്റെ കണ്ണുകൾക്ക്‌ അന്ധകാരം ബാധിച്ചത് പോലെ,  എനിക്കൊന്നും കാണാനും കേൾക്കാനും കഴിഞ്ഞിരുന്നില്ല... 

       ഇടയ്ക്ക് എപ്പോളോ ഇനി ആരും വരാനില്ലലോ ചടങ്ങ് തുടങ്ങാം എന്നു പറയുന്നത് വിദൂരതയിൽ നിന്നെന്നപോലെ കേട്ടു... 

   ആരോ പിടിച്ചു കൊണ്ട് പോയി അച്ഛന്റെ വായിലേക്ക് അരിയും എള്ളും പൂവും കൊടുക്കുമ്പോഴും എന്നിൽ നിന്നും  കണ്ണുനീർ ഒഴുകാൻ മറന്നു നിന്നു.ആ കാൽക്കൽ തൊട്ടു നമസ്കരിക്കുമ്പോൾ, ആ കാലിൽ കേറി നിന്നു പിച്ചവച്ചതായിരുന്നു മനസു നിറയെ.... 

   എടുക്കാം എന്നാരോ പറഞ്ഞപ്പോളാണ് അച്ഛൻ ഇനി ഇല്ലെന്നുള്ള സത്യം മനസിലേക്ക് വന്നത്... അപ്പച്ചിയുടെ കൈ വിടുവിച്ചു  അലറികരഞ്ഞു കൊണ്ട്  അച്ഛന്റെ അടുത്തേക്ക് ഓടി... 

  "അച്ഛേ എണീക്കു അച്ഛേ... കണ്ണ് തുറന്നു വേദു നെ ഒന്ന് നോക്ക് അച്ഛേ... എണീക്കു അച്ഛേ. ഇന്നലെ അച്ഛ പറഞ്ഞില്ലേ നമുക്ക് ആരും വേണ്ട നമ്മള് മതീന്ന്. ന്നിട്ട്, ന്നിട്ട് ന്നെ പറ്റിച്ചിട്ടു പോവാണോ. ഞാൻ ഒറ്റയ്ക്കായി പോകും. എണീറ്റു വാ അച്ഛേ. നിക്ക്... നിക്ക് പേടിയാ അച്ഛയില്ലാതെ.. 

   "അച്ഛേട മോള് ഒരു തെറ്റും ചെയ്തിട്ടില്ല ഒന്ന് വിശ്വാസിക്ക്.... ന്നോട് പിണങ്ങി പോകല്ലേ...എണീറ്റു വാ പെട്ടന്ന്...  

  വേദുട്ടിക്കു ആരും ഇല്ല... 

    മുത്തശ്ശാ ഒന്ന് പറയു.... ദേവേട്ടാ ഒന്ന് എണീക്കാൻ പറയു ദേവേട്ടാ... പ്ലീസ്..... 

  ആരൊക്കയോ ചേർന്നു  അവളെ ബലമായി പിടിച്ചു മാറ്റുമ്പോൾ ആ നിലവിളി കേൾക്കാൻ കരുത്തില്ലാതെ എല്ലാവരും മിഴി പൂട്ടി നിന്നു... 

    അച്ഛനെ എടുത്തോണ്ട് പോയവരുടെ പിന്നാലെ ഓടുമ്പോൾ ആരൊക്കയോ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.... അവരെയൊക്കെ മാറ്റി കുതറി ഓടുമ്പോൾ പടിയിൽ തട്ടി വീണത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളു.... 

     "ഉണരുമ്പോൾ മുറിയിലായിരുന്നു... അടുത്ത് അപ്പച്ചിയും ഗാഥയും മുത്തശ്ശിയും ഉണ്ടായിരുന്നു..... 

      "മോളെ എണീക്കു എന്തെങ്കിലും കഴിക്കാം.... വേണ്ട മുത്തശ്ശി... അതും പറഞ്ഞു വീണ്ടും മുത്തശ്ശിയുടെ മടിയിലായി ചുരുണ്ടു കൂടി കിടന്നു... 

   അപ്പോളും എനിക്ക് ചുറ്റുമുള്ള ചുണ്ടുകൾ സംസാരിക്കുന്നുണ്ടായിരുന്നു..ന്റെ ഭാഗ്യ നിർഭാഗ്യങ്ങളുടെ കണക്കെടുപ്പുകൾ അവർ നടത്തുന്നുണ്ടായിരുന്നു ... അതിൽ ആകെ മുഴങ്ങി കേട്ടത്‌ ഭാഗ്യം കെട്ടവൾ എന്നതായിരുന്നു.... അതെ ഭാഗ്യം കെട്ടവൾ, ന്റെ ചുണ്ടും അതേറ്റു പറയുന്നുണ്ടായിരുന്നു. .... അമ്മയെയും അച്ഛനെയും പോലെ വലിയൊരു ഭാഗ്യം വേറെ എന്തുണ്ട്... അത് നഷ്ടപെട്ടവൾ എന്നും ഒരു ഭാഗ്യം കെട്ടവളാണ്.... 

      നമുക്ക് ചുറ്റും എത്രപേരുണ്ടന്നു പറഞ്ഞാലും.. ഏറ്റവും വലിയ സ്വത്തും അനുഗ്രഹവും അത് അച്ഛനും അമ്മയും ആണ് ... അത് നഷ്ടപെട്ടവൾക്കു ഇനി എന്തു ജീവിതം, ഇനിയെന്ത് ഭാഗ്യം... ജീവിതത്തിലെ വസന്തകാലം കഴിഞ്ഞിരിക്കുന്നു. ഒരിക്കലും തളിരിലകൾ തീളിർക്കാത്ത ചെടിപോലെ ഞാനും ഉണങ്ങി തുടങ്ങിയിരിക്കുന്നു.... 

മിഴിയറിയാതെ 🌺 9

       നമുക്ക് ചുറ്റും എത്രപേരുണ്ടന്നു പറഞ്ഞാലും.. ഏറ്റവും വലിയ സ്വത്തും അനുഗ്രഹവും അത് അച്ഛനും അമ്മയും ആണ് ... അത് നഷ്ടപെട്ടവൾക്കു ഇനി എന്തു ജീവിതം, ഇനിയെന്ത് ഭാഗ്യം... ജീവിതത്തിലെ വസന്തകാലം കഴിഞ്ഞിരിക്കുന്നു. ഒരിക്കലും തളിരിലകൾ തീളിർക്കാത്ത ചെടിപോലെ ഞാനും ഉണങ്ങി തുടങ്ങിയിരിക്കുന്നു.... 

   ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട് ... കണ്ണടക്കാൻ പോലും പറ്റാത്ത അവസ്ഥ.... ഉറക്കത്തെ പ്രണയിച്ചു തുടങ്ങിയ നാളുകൾ. ഉറക്കത്തിന്റെ നിഴലുകൾ  എന്നിൽ  ഒരു തഴുകലെങ്കിലും  തീർത്തിരുന്നെകിൽ എന്നു ആഗ്രഹിച്ചു. കണ്ണടയ്ക്കുമ്പോൾ മുന്നിൽ വന്നു കരഞ്ഞു കൊണ്ട് നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം എന്നിൽ ഭ്രാന്തിന്റെ മറ്റൊലികൾ തീർത്തു തുടങ്ങി... 

     അവസാനം ഒന്നുറങ്ങാൻ ഗുളികകളെ ആശ്രയിക്കേണ്ടി വന്നു... ജീവിതത്തിലെ ശൂന്യത മനസിനെയും ബാധിച്ചു തുടങ്ങി.. ആരോടും മിണ്ടാതെ ആരെയും കാണാതെ ആ വീടിന്റെ ചുവരിനുള്ളിൽ ഒതുങ്ങാൻ ഞാൻ ആഗ്രഹിച്ചു.... 

    പതിനാറു കഴിഞ്ഞു അപ്പച്ചി  ബോംബെയ്ക്ക്  പോകാൻ തീരുമാനിച്ചു... അമ്മാവൻ മരണം നടന്നു  രണ്ടു ദിവസം കഴിഞ്ഞു പോയിരുന്നു.... അപ്പച്ചിയുടെ മോൻ ഹരിയേട്ടനും മകൾ ഗൗരിയും  അപ്പച്ചിയോടൊപ്പം ഉണ്ടായിരുന്നു ... 

    അവര് നാട്ടിൽ വരുമ്പോളൊക്ക ആഘോഷം ആയിരുന്നു. ന്റെ ദേവേട്ടനെ പോലെയാണ് ഹരിയേട്ടൻ എനിക്ക്.. ഇവിടെ വരുമ്പോഴൊക്കയും എന്നോട് തല്ലു കൂടിയും കുറുമ്പ് പറഞ്ഞും എന്റെ ഒപ്പം ഉണ്ടാകും ആളു. പക്ഷെ ഇപ്പോൾ അവരും  എന്നെ കാണാതെ എന്നോട് കുറുമ്പ് പറയാതെ ഒഴിഞ്ഞു നിന്നു.... 

   എന്നോട്  അപ്പച്ചിയുടെ കൂടെ പോകാൻ നിർബന്ധിച്ചെങ്കിലും... ക്ലാസ്സു കഴിയാൻ ഇനിയും മൂന്നുമാസം കൂടെ ഉണ്ടന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു.. ..... 

      ഗാഥയും രാധമ്മായിയും  ഗൗതമും എനിക്ക് കൂട്ടായി താഴത്തു വീട്ടിൽ തന്നേ നിന്നു... ശ്രീമംഗലത്തു പോകാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.എനിക്ക് കഴിയുമായിരുന്നില്ല അങ്ങടേക്കു പോകാൻ. ഒരിക്കൽ എനിക്ക് സന്തോഷം നല്കിയ വീട്, ഇന്നെനിൽ ദുഖത്തിന്റെ തീരാ ഭാരം നിറച്ചതും അവിടം  ആണെന്നതു നോവ് തന്നെയായിരുന്നു.... 

       ആ വീടും ദത്തേട്ടനും വല്യമ്മയും ഒക്കെ ഇപ്പൊ എന്റെ പേടി സ്വപ്നങ്ങളിൽ വന്നു പോകുന്നവരായി തീർന്നിരിക്കുന്നു... 

   എന്റെ പ്രാണനിലേറെ ഞാൻ സ്നേഹിച്ചവൻ ഇന്നെന്റെ മനസിന്‌ തന്നേ തീരാവേദന തന്നിരിക്കുന്നു.എന്നും കാണാൻ പിന്നാലെ നടന്ന മുഖം ഇന്ന് ന്റെ ഓർമയിൽ പോലും വരാതിരിക്കാൻ ആഗ്രഹിക്കുന്നു... 

   കാലത്തിന്റെ കണക്കു പുസ്തകത്തിൽ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ നഷ്ടങ്ങളുടെ തട്ട് എപ്പോഴും എന്നിൽ താഴ്ന്നു തന്നെയായിരുന്നു.... 

    കോളേജിൽ പോകാൻ ഗാഥ നിർബന്ധിച്ചെങ്കിലും... പോകാൻ മനസു വന്നില്ല... രണ്ടു ദിവസം കൂടി കഴിഞ്ഞു കോളേജിൽ വരാമെന്ന് പറഞ്ഞു അവളെ പറഞ്ഞയച്ചു... 

   ഞാൻ എന്നിലേക്ക്‌ തന്നേ ഒതുങ്ങിക്കൂടി. എന്റെ മുറിയിലും അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിലുമായി സമയം കഴിച്ചു കൂട്ടി... എനിക്ക് ചുറ്റുമുള്ളവരെ കാണാതിരിക്കാൻ മനഃപൂർവമായി തന്നേ കണ്ണടക്കാൻ ശ്രമിച്ചു.... 

   "ഇനിയെന്ത് അതെന്റെ മുന്നിൽ വലിയൊരു ചോദ്യം ആയിരുന്നു.. എത്രനാൾ ഇവരെനിക്കു വേണ്ടി ഇവിടെ കൂട്ടു നിൽക്കും... നിര്ബന്ധമായി തന്നേ ഞാൻ ശ്രീമംഗലത്തു പോകേണ്ടി വരും... അതു എന്റെ മനസു ഒരിക്കലും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.എന്തുകൊണ്ടോ തോറ്റു കൊടുക്കാൻ മനസു അനുവദിച്ചില്ല ... 

     "അച്ഛേ ഇനിയെന്താ ഞാൻ ചെയ്യേണ്ടത്... നിക്ക് ശ്രീമംഗലത്തു പോകണ്ട.ന്നെ ഒറ്റയ്ക്കാക്കി പോയതെന്തിനാ. ന്നേം കൂടെ കൊണ്ട് പൊയ്ക്കൂടായിരുന്നോ. എല്ലാവർക്കും ഒരു ബാധ്യതയായി എത്ര നാളിങ്ങനെ .... 

   അച്ഛനോടും അമ്മയോടും മൗനമായി സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് ദേവേട്ടൻ വന്നത് കൂടെ ദത്തേട്ടനും ഉണ്ടായിരുന്നു... 

   "മോളെ വേദു... എന്തു കോലമാണെടി പെണ്ണെ ഇത്... സഹിക്കാൻ കഴിയുന്നില്ല വേദു.. നിന്നെ ഇങ്ങനെ കാണാൻ ഞങ്ങൾക്ക് പറ്റില്ല മോളെ... ഞങ്ങൾക്കു വേണ്ടി എങ്കിലും നിനക്ക് പഴയ വേദു ആയിക്കൂടെ... 

   "പഴയ വേദു... ഇനി ഉണ്ടാവില്ല ദേവേട്ടാ....ആ വേദുവിന്റെ നിഴൽപോലും  ഇപ്പോൾ എന്നിൽ അവശേഷിച്ചിട്ടില്ല. ഞാൻ എല്ലാവരെയും ഹൃദയം നിറഞ്ഞേ സ്നേഹിച്ചിട്ടുള്ളു.എന്റേതായി കണ്ടേ ചേർത്തു പിടിച്ചിട്ടുള്ളൂ. പക്ഷെ എനിക്കുള്ള സ്ഥാനങ്ങളുടെ വലിപ്പം അറിയാൻ വൈകിപോയി . ഇനി ആരിൽ നിന്നും ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല.... വേദനകളും അവഗണനകളും താങ്ങാനുള്ള ശക്തി എന്നിൽ അവശേഷിക്കുന്നില്ല ഇപ്പോൾ അതാണ് സത്യം . 

    വേദു ഒരു പൊട്ടിയാണ് വെറും പൊട്ടി.. മാനത്തെ മഴവില്ല് കണ്ടു ജീവിതം ആഗ്രഹിച്ചവൾ.നല്ലൊരു വെയിൽ വരുമ്പോൾ മാഞ്ഞുപോകാനുള്ള വർണങ്ങളെ അതിനുള്ളു എന്നു മനസിലാക്കാൻ വൈകി പോയി ഞാൻ .. ഇനി ഞാനും ന്റെ പൊട്ടത്തരങ്ങളും ആർക്കും ഒരു ശല്യാവില്ല... ദത്തേട്ടന്റെ മുഖത്തു നോക്കിയാണ് അത്രയും പറഞ്ഞത്.... 

   പറഞ്ഞു പറഞ്ഞു കാടു കേറണ്ട എണീറ്റു വാ മുത്തശ്ശനും മുത്തശ്ശിയും വന്നിട്ടുണ്ട്... 

     "ദേവേട്ടനോടൊപ്പം എണീറ്റു നടക്കാൻ തുടങ്ങിയപ്പോളാണ് ദത്തേട്ടൻ പറഞ്ഞത് . 

 ദേവ നീ നടന്നോ വേദുനോട് നിക്ക്  കുറച്ചു സംസാരിക്കാൻ ഉണ്ട്.... 

    തിരിഞ്ഞു ഒരു നിമിഷം ദത്തേട്ടനെ നോക്കി... എന്തിനുവേണ്ടിയോ കണ്ണുകൾ നിറഞ്ഞു... 

    ഒരു നിമിഷം കണ്ണടച്ച് പിടിച്ചു.ദത്തേട്ടന് മുന്നിൽ കരയില്ലെന്നു വീണ്ടും വീണ്ടും മനസിനെ പഠിപ്പിച്ചു... 

   ദേവേട്ടാ ഞാനും വരുന്നു... എനിക്കാരോടും ഒന്നും സംസാരിക്കാനില്ല... ശ്രീമംഗലത്തെ ആങ്കുട്യോൾക്ക് തടസ്സം ആയി വേദ ഇനി ഉണ്ടാവില്ല.നഷ്ടങ്ങളുടെ പട്ടിക വലുതാണെങ്കിലും അഭിമാനം ആർക്കു മുന്നിലും അടിയറവു വയ്ക്കാൻ നിക്ക് ആഗ്രഹം ഇല്ല .അത്രയും പറഞ്ഞിട്ടു ദത്തേട്ടനെ നോക്കാതെ ഉമ്മറത്തേക്ക് നടന്നു.. 

   ഉമ്മറത്ത് എത്തിയതും മുത്തശ്ശനും മുത്തശ്ശിയും ഇരുപ്പുണ്ടാരുന്നു... മുത്തശ്ശൻ കൈ കാട്ടി വിളിച്ചതും ഓടി ആ നെഞ്ചിലായമർന്നു... കണ്ണിൽ നിന്നും ഞാനറിയാതെ തന്നേ കണ്ണുനീർ പെയ്തിറങ്ങി... 

    എന്തു രൂപവാണു കുട്ട്യേ നിന്റെ.. മുത്തശ്ശി തലമുടിയിൽ തഴുകി കൊണ്ട് ചോദിച്ചു.... 

   മറുപടി ഒന്നും പറയാൻ തോന്നിയില്ല.... 

   "മുത്തശ്ശന്റെ വേദുട്ടി ഒന്ന് മുത്തശ്ശനെ നോക്കിയേ... നമുക്ക് പോകാം മോളെ ശ്രീമംഗലത്തേക്കു... അതു നിനക്കൂടെ അവകാശപെട്ട വീടാണ്.... മോള് വരണം... 

    "ഞാൻ വരില്ല മുത്തശ്ശാ എന്നെ വിളിക്കല്ലേ.. മുത്തശ്ശൻ പറഞ്ഞാൽ നിക്ക് അനുസരണക്കേടു കാട്ടാൻ വയ്യ... 

   പക്ഷെ നിക്ക് ഇനി അവിടെ വയ്യ.. ശാപം കിട്ടിയ ജന്മാണ് എന്റേത്. ആ ശാപം എന്നോടെ തന്നേ തീർന്നോട്ടെ... വേറെ ആർക്കും ഞാൻ കാരണം ഒരു ബുദ്ധിമുട്ട് വേണ്ട... 

    എന്തൊക്കെയാ ന്റെ കുട്ടി ആലോചിച്ചു കൂട്ടിയിരിക്കുന്നെ...

   സത്യവാണു  മുത്തശ്ശി.... പറഞ്ഞതൊക്കെയും പലരുടെയും മനസിൽ ഉള്ള സത്യങ്ങളാണ്.... ദത്തേട്ടന്റെ മുഖത്തു നോക്കിയാണ് അത്രയും പറഞ്ഞത്... 

   "മുത്തശ്ശാ ഞാൻ ഹോസ്റ്റലിൽ നിന്നോട്ടെ... എനിക്ക്.. എനിക്കിവിടെ നിൽക്കാൻ വയ്യ മുത്തശ്ശാ.... 

    "ഞങ്ങളൊന്നും നിനക്ക് ആരും അല്ലേ മോളെ... 

   അങ്ങനെ അല്ല മുത്തശ്ശി... എനിക്ക് ഇവിടെ പറ്റണില്ല.. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ഭ്രാന്തെടുക്കും.മരിക്കാൻ തോന്നുവാ. ഇനിയും വയ്യെനിക്കിവിടെ ... 

   ഞാൻ എന്തു പറയാനാ ന്റെ കുട്ട്യേ ... നിനക്ക് സമാദാനം കിട്ടണപോലെ നീ ചെയ്യൂ.. ന്റെ മുന്നിൽ കിടന്നു നീ വേദനിക്കുന്നത് കാണാൻ ഈ വൃദ്ധന് വയ്യ കുട്ട്യേ.... 
   
         ഞാൻ സമ്മതിക്കില്യ... നീ ഞങ്ങളെ വിട്ടു എവിടെ എവിടെയാ പോകുന്നെ. നിനക്ക് ഞങ്ങളെ കാണാതിരിക്കാൻ പറ്റോ വേദു.... പറയു.... എനിക്കെന്റെ കുഞ്ഞിനെ കാണാതിരിക്കാൻ പറ്റില്ല... ഇന്ന് വരെ ഞങ്ങളു നിന്നെ വേർതിരിച്ചു കണ്ടിട്ടുണ്ടോ... എന്റെ ഗാഥയെ പോലെ തന്നേ അല്ലേ നീയുമെനിക്ക്... 

     ദേവമ്മായി ആയിരുന്നു... എന്നോട് അതു പറയുമ്പോൾ അമ്മായി കരയുന്നുണ്ടായിരുന്നു... ശെരിയാണ് ഇന്നുവരെ എന്നെ വേർതിരിച്ചു കണ്ടിട്ടില്ല... ഗാഥയെ പോലെയെ കണ്ടിട്ടുള്ളു..... 

   ന്റെ അമ്മയായിട്ട് തന്നെയായിരുന്നു വളർത്തിയത്... ആ കണ്ണുനീരും കാണാനുള്ള മനസു അപ്പോളെനിക്കില്ലായിരുന്നു... 

      എനിക്കു നിങ്ങളെ പിരിഞ്ഞിരിക്കാൻ കഴിയില്ല ദേവമ്മായി പക്ഷെ ഇപ്പൊ എനിക്കിവിടെ പറ്റില്ല... എന്നോട് ദേഷ്യം തോന്നല്ലേ.. 

    അതും പറഞ്ഞു ഓടി പോയി അമ്മായിയുടെ നെഞ്ചോട് ചേർന്നു... 

   എന്റെ അവസ്ഥ കണ്ടിട്ടാകും ഹോസ്റ്റലിൽ നിൽക്കാൻ എല്ലാവരും സമ്മതിച്ചു... ഗാഥയും എന്നോടൊപ്പം നിൽക്കാം എന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല.. 

   എല്ലാരിൽ നിന്നും അകലാൻ ശ്രമിക്കുന്നതിന്റെ ആദ്യ പടിയായിരുന്നു ഹോസ്റ്റലിൽ നിൽക്കുന്നത്...... 

   അമ്മാവന്മാരാണ് ഹോസ്റ്റലിൽ ആക്കാൻ കൂടെ വന്നത്... 

     ദത്തെട്ടനാണ്,  എന്നും ഗാഥയെയും പ്രിയേച്ചിയെയും ദേവൂനെയും കോളേജിലേക്ക് കൊണ്ട് വന്നിരുന്നത്.... ഗാഥക്കായി ഞാൻ കാത്തിരിക്കുമെങ്കിലും  ദത്തേട്ടന്റെ മുഖത്തു അറിയാതെ പോലും നോട്ടം വീഴാതിരിക്കാൻ ശ്രദ്ധിച്ചു... ഇടയ്ക്ക് ദേവേട്ടനും വരും. അന്ന് ദേവേട്ടനോട് കുറേ സംസാരിക്കും.... 

       സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും പഴയ വേദ  ആകാൻ എനിക്ക് കഴിഞ്ഞില്ല..... കഴിയുന്നതും മൗനം ആയിരിക്കാൻ തന്നേ ഞാൻ ആഗ്രഹിച്ചു..... 

    ഗൗതം കാണാൻ വരുന്ന ദിവസങ്ങളിൽ ആയിരുന്നു ഏറ്റവും സങ്കടം... ഓര്മവെച്ച നാൾമുതൽ ഞാനും ഗാഥയും ഗൗതമും ഒരുമിച്ചായിരുന്നു ഞങ്ങളെകാൾ ഒരുവയസിനു മൂപ്പേ അവനുണ്ടായിരുന്നുള്ളു...പക്ഷെ ഞങ്ങൾ ഒരു മനസായിരുന്നു. ഗാഥയെ ഇവിടെ വച്ചെങ്കിലും കാണാൻ പറ്റും പക്ഷെ അവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്.... 

     എന്നെ കാണുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങുന്നതു ഞാൻ മനപൂർവം കണ്ടില്ലന്നു നടിച്ചു.... 

   "വേദു നിന്നെ ഇങ്ങനെ കാണാൻ വയ്യടി... ഞങ്ങളുടെ പഴയ കിലുക്കാംപെട്ടിയായി ഞങ്ങളിലേക്കു തന്നേ മടങ്ങി വന്നൂടെ.... എല്ലാരും നിന്റെ വരവ് ആഗ്രഹിക്കുന്നുണ്ട്... 

   "വല്യമ്മയോ ഗൗതം... വല്യമ്മ ആഗ്രഹിക്കുന്നുണ്ടോ.... പ്രിയേച്ചി.... ഇപ്പൊ ദേവുവും എന്നെ വെറുക്കുകയല്ലേ.... അപ്പൊ എല്ലാരും ന്നു പറയുന്നത് വെറുതെ അല്ലേടാ... 

    നീ അവരെ വിട്... അമ്മയ്ക്ക് സത്യം ചെയ്തു കൊടുത്തിട്ടാണ് അല്ലെങ്കിൽ നിന്നെ പറഞ്ഞതിന് അന്നേ ഞാൻ കൊടുത്തേനെ അവർക്കിട്ടു... 

    വേണ്ട ഗൗതം....എന്നെ കരുതി ആരോടും ഒരു വഴക്ക് വേണ്ടാട്ടോ.... 

    വേദു.... ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ... നിനക്കിഷ്ടമില്ലങ്കിൽ കളഞ്ഞേരെ.. പക്ഷെ എന്നോട് പിണങ്ങരുത്.... 

    ന്തിനാ ഗാഥേ എന്നോടിങ്ങനെ.... നിങ്ങൾക്ക് എന്തു വേണോ പറഞ്ഞൂടെ നമ്മൾ തമ്മിൽ രഹസ്യങ്ങൾ ഉണ്ടോ.... 

     അതല്ലെടി..... ദത്തേട്ടൻ... ദത്തെട്ടനോട് നിനക്ക് ക്ഷമിച്ചൂടെ.... കണ്ടിട്ട് സഹിക്കുന്നില്ലടി... അതിനു ശേഷം ആരോടും സംസാരിച്ചിട്ടില്ല ദത്തേട്ടൻ... നേരെ ഉറങ്ങാറില്ല... കഴിക്കാറില്ല.. കാണുമ്പോൾ പറ്റണില്ല.... അതാ നിന്നോട് പറഞ്ഞത്..... 

   "ദത്തേട്ടനെ കുറിച്ച് കേട്ടപ്പോൾ കണ്ണുകൾ ഞാനറിയാതെ തന്നേ നിറഞ്ഞു തുടങ്ങി...  

    ഞാൻ പോകട്ടെ.... ഹോസ്റ്റലിൽ കയറാൻ സമയം ആയി... 

   വേദു.. സോറി നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.... പിണങ്ങല്ലേടി എന്നോട്.... 

    "ഹേയ് പിണക്കം ഒന്നുല്ലാടി..  പറ്റണില്ല ഗാഥ നിക്ക് .... എന്റെ ഹൃദയം കൊടുത്തു ഞാൻ സ്നേഹിച്ചതല്ലേ.ആ നെഞ്ചോട് ചേരാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതല്ലേ. എനിക്ക് താങ്ങായി നിൽക്കും എന്നു കരുതിയ ആളു തന്നെ എന്നോട് ഇങ്ങനെ. സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോയിരുന്നു.. 

       എന്നെ ഏറ്റവും അറിയുന്നത് നിങ്ങൾക്ക് രണ്ടുപേർക്കും അല്ലേ.. എന്റെ പ്രണയം എന്റെ സ്നേഹം എല്ലാം..  എന്നിട്ട്...എന്നിട്ട്..  ഒരിക്കൽ പോലും എന്നെ അറിയാൻ കഴിഞ്ഞില്ലല്ലൊടി ദത്തേട്ടന്... 

    എന്റെ പ്രാണൻ കൊടുത്തു ഞാൻ സ്നേഹിച്ചിട്ടു.. എനിക്ക് പ്രാണൻ തന്ന ന്റെ അച്ഛയെ തന്നേ എന്നിൽ നിന്നും അകറ്റിയില്ലേ.... 

    എനിക്ക് കഴിയുന്നില്ലാടി ആ മനുഷ്യന്റെ മുഖത്തു നോക്കാൻ... നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നരുത്.... 
   
   അവരോട് യാത്ര പോലും പറയാതെ അവിടെനിന്നും എണീറ്റു നടക്കുമ്പോൾ ദത്തെട്ടാനായിരുന്നു മനസു മുഴുവൻ.. എന്റെ ഓർമ്മകളാണ് ഇന്നെന്റെ ശാപം... ഓർമ്മകൾ നശിച്ചു പോയിരുന്നെങ്കിൽ.... 

    എന്താ ദത്തെട്ടാ എന്നെ മനസിലാക്കാതെ... ഒരുപാട് സ്നേഹിച്ചതല്ലേ ഞാൻ.. ഒരുപാട് ഒരുപാട്..... 

      പക്ഷെ എന്റെ പ്രണയം തിരിച്ചറിയാതെ പോയില്ലേ... എന്റെ കൂടെ ഉണ്ടാകേണ്ടതിനു പകരം എന്നെ എല്ലാ അർത്ഥത്തിലും അനാഥ ആക്കിയില്ലേ..... 

മിഴിയറിയാതെ 🌺 10

      " ഹോസ്റ്റലിൽ എത്തിയിട്ടും മനസു ദത്തെട്ടനിൽ കുടുങ്ങി കിടക്കുകയിരുന്നു... അത്രമേൽ നെഞ്ചോട് ചേർത്തുവച്ച ന്റെ പ്രണയം... ഒരു നോക്കു കൊണ്ടും മൗനം കൊണ്ടും ഒക്കെ മനസിൽ നിറച്ചു വച്ച ന്റെ പ്രണയം. അതെനിക്ക് ഇന്ന് വേദനയാണ്.. 
    "എന്റെ പ്രണയമേ 
നിന്നിൽ അലിയാൻ 
കൊതിച്ചൊടുവിൽ  
നിന്നോർമയിൽ എരിഞ്ഞു 
ഒടുങ്ങുവാൻ വിധിച്ച 
എന്റെ വിധിയിലുപരി 
ഭൂമി പോലും മാറു
 തരാതോടി ഒളിച്ചതാണെന്റെ 
പരാജയം.... 

    "ഓരോ സ്നേഹബന്ധങ്ങളും കറുത്തിരുണ്ട മേഘങ്ങൾ പോലെയാണ്.... ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു പെയ്തൊഴിഞ്ഞു നമ്മളിൽ നിന്നും അകന്നു പോകുന്ന മേഘങ്ങൾ..... 

   എന്റെ പ്രണയവും അതുപോലെയാണ്... മഴമേഘങ്ങൾ പോലെ അവ പെയ്തൊഴിഞ്ഞിരിക്കുന്നു... എന്നിലേക്ക്‌ ഒരു മടക്കം ഇല്ലാത്തതു പോലെ അവ അകന്നു പോയിരിക്കുന്നു കാതങ്ങൾ താണ്ടി കടലും കടന്നു അങ്ങു ദൂരെ ദൂരേക്ക്.... 

  💜💜💜💜💜💜💜💜💜💜💜💜💜💜

      ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു...... വീക്കെൻഡിൽ പോലും ശ്രീമംഗലത്തു പോകാൻ തോന്നിയില്ല.... അത്രമേൽ ഞാൻ അവിടെ നിന്നും അകലാൻ മനസു കൊണ്ട് ആഗ്രഹിച്ചിരുന്നു.... 

       ഒരു വെള്ളിയാഴ്ച,  ഗാഥ പറഞ്ഞു മുത്തശ്ശനും മുത്തശ്ശിയും അന്ന് അവളോടൊപ്പം ശ്രീമംഗലത്തേക്കു നിർബന്ധമായും പോണം എന്നു പറഞ്ഞു ഏല്പിച്ചുന്നു.... 

   "നാളെ രാവിലെ വരാം എന്നു അവളോട് പറഞ്ഞു ഹോസ്റ്റലിലേക്ക് തന്നേ മടങ്ങി പോയി... 

എനിക്ക് ശ്രീമംഗലത്തു തങ്ങാൻ ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ല. 

   പിറ്റേ ദിവസം രാവിലെ ഹോസ്റ്റലിൽ നിന്നിറങ്ങി ശ്രീമംഗലത്തേക്കു പോയി... 

   എന്നെ കണ്ടതും മുത്തശ്ശിയും മുത്തശ്ശനും ചേർത്ത് പിടിച്ചു... അമ്മായിമാരും അമ്മാവന്മാരും പരിഭവത്തിന്റെ കെട്ടഴിച്ചു.... 

   അവരോടൊപ്പം അകത്തേക്ക് പോകുമ്പോളും പഴയതു പോലെ    സന്തോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല...

         നെഞ്ചോക്കെ വല്ലാതെ പിടയുന്നത് പോലെ... എവിടെ നോക്കിയാലും ഓർമ്മവരുന്നതു കണ്ണ് കലങ്ങി നിൽക്കുന്ന അച്ഛനെ ആയിരുന്നു... അത്രമേൽ ആ കാഴ്ച ന്റെ മനസിൽ വേരൂന്നിയിരുന്നു... 

   എന്നെ കണ്ടപ്പോൾ വല്യമ്മയുടെ മുഖത്തുണ്ടായ പരിഹാസം ഞാൻ കണ്ടില്ലെന്ന് നടിച്ചു...... ഗാഥയുടെയും ഗൗതമിന്റെയും കൂടെ ഗാഥയുടെ മുറിയിൽ തന്നേ ചിലവഴിച്ചു.. 

   ഗൗതം എന്റെ അടുത്തുന്നു മാറുന്നുണ്ടായിരുന്നില്ല... എന്റെ കണ്ണൊന്നു നിറഞ്ഞാൽ മുഖം ഒന്ന് വാടിയാൽ എനിക്ക് വേണ്ടി എല്ലാവരോടും അടിയുണ്ടാക്കുന്നവനായിരുന്നു. അവനാണ് എന്നിൽ നിന്നും അകന്നു കഴിയുന്നത്. എനിക്കറിയാം അവന്റെ വേദന കാരണം അതെ വേദനയുടെ മുള്ളുകളാണല്ലോ എന്നിലും കുത്തുന്നത്... 

   സ്നേഹത്തിന്റെ ആകെ തുക പലപ്പോഴും വേദന ആണെന്ന് തോന്നാറുണ്ട്... 

     "ഇടയ്ക്ക് പുറത്തു പോയി വന്ന ഗൗതം പറഞ്ഞു ദേവേട്ടൻ എനിക്കായി കുളപ്പടവിൽ കാത്തിരിക്കുന്നുണ്ട് അങ്ങോട്ട് ചെല്ലാൻ... 

  അവിടെ വന്നിട്ടും ആരോടും മനസു തുറന്നു സംസാരിക്കാൻ കഴിഞ്ഞില്ല അതാണ് മുറിയിൽ തന്നെ ഒതുങ്ങി കൂടിയത്. എനിക്കറിയാം എന്റെ മാറ്റം എന്നെ സ്നേഹിക്കുന്നവർക്ക് വേദനയാണെന്ന്... പക്ഷെ ആരുടെയും വേദന കാണാൻ ആകാത്ത വിധം ന്റെ കണ്ണുകളും മനസും ഓർമകളുടെ നൊമ്പരം കൊണ്ട് മൂടപ്പെട്ടിരുന്നു... 

     ഗാഥയുടെ മുറിയിൽ നിന്നു ഇറങ്ങി കുളപ്പടവിലേക്കു നടന്നു. അവളെ കൂടി വിളിച്ചെങ്കിലും വരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു... 

      കുളപ്പടവിൽ എത്തിയതും... ദേവേട്ടൻ പടവുകളിൽ ഒന്നിലായ് ഇരിപ്പുണ്ടായിരുന്നു.... പതിയെ അരികിൽ ചെന്നിരുന്നു ആ തോളിലായ് തലചായ്ച്ചു.... 

      "മൗനം അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി ഞങ്ങളിലേക്ക് ഇറങ്ങിയിരുന്നു.. പലപ്പോഴും വ്യർത്ഥമായ ആശ്വാസ വാക്കുകൾക്ക് പകരം മൗനമായിരുന്നു നല്ലത്.ആശ്വാസ വാക്കുകളേക്കാൾ ശ്കതി മൗനം കൊണ്ട് ഞാൻ കൂടെയുണ്ടാവും എന്നു  പറയുന്നതിനായിരിക്കാം...  

   എന്നിൽ നിന്നും പിടിവിട്ടു പായുന്ന ചിന്തകൾ ദേവേട്ടന്റെ ശബ്ദത്തിലാണ് തിരികെ എന്നിലേക്ക്‌ വന്നണഞ്ഞത്... 
    

   "ഞങ്ങളെയൊക്കെ അത്രയ്ക്ക് അങ്ങട് വെറുത്തോ വേദുട്ടി നീയ്..... ആ വാക്കുകൾ ഇടറിയിരുന്നു.... 

       അപ്പോളാണ് ആ മുഖത്തേക്ക് ഞാൻ നേരെ നോക്കിയത്... താടിയൊക്കെ വളർത്തി.. കണ്ണുകൾ കുഴിഞ്ഞു ഒരുപാട് ഷീണിച്ചിരുന്നു... ദേവേട്ടന്റെ രൂപം കണ്ടിട്ട് സഹിക്കുന്നുണ്ടായിരുന്നില്ല... 

   ഏട്ടന്റെ വേദുനു അതിനു കഴിയും എന്നു തോന്നുന്നുണ്ടോ... 
      എനിക്കാരോടും ദേഷ്യം ഇല്ല. പക്ഷെ പഴയതു പോലാകാൻ പറ്റണില്ല ഏട്ടാ.. ശ്രമിക്കാഞ്ഞിട്ടല്ല... പറ്റാഞ്ഞിട്ടാണ്... 

   "ഏട്ടൻ എന്താ ഇങ്ങനെ.. എന്തു രൂപവാണിത്... ആകെ കോലം കെട്ടു പോയല്ലോ... കണ്ടിട്ട് സഹിക്കാൻ പറ്റണില്ല... 

    "ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം, ഈ വീടിന്റെ പ്രകാശം പടിയിറങ്ങി പോയി വേദു...    
       അവൾ പടിയിറങ്ങാൻ കാരണം ആയവൻ ഇപ്പോൾ സ്വയം നഷപെട്ടവനെ പോലെയാണ് പെരുമാറുന്നത്... അവന്റെ നാശം കാണാൻ നിക്ക് പറ്റണില്ലടി... 

   അവൻ അവന്റെ വിഷമം മറക്കാൻ മദ്യത്തെ കൂട്ടു പിടിക്കുന്നുണ്ട് .എനിക്കാണ് അതിനു കഴിയാത്തത് .. എന്നും രാത്രി അവന്റെ വിഷമവും പരിഭവങ്ങളും കണ്ടും കേട്ടും  മടുത്തടി...ഞാൻ ആരോടാ പറയുക ന്റെ വിഷമം. അവൻ എന്നോട് പറയുന്നുണ്ട് എന്റെ നെഞ്ചിൽ ഇറക്കി വയ്ക്കുന്നുണ്ട്, ബോധം ഇല്ലാതെ ആണെങ്കിലും കരഞ്ഞു തീർക്കാറുണ്ട്. ഞാനോ.. എന്താ വേണ്ടതെന്നു അറിയില്ല മോളെ. അവൻ.. അവനെ എനിക്ക് നഷ്ടപ്പെടുമോ എന്നൊരു പേടി... 

       മോൾക്ക്‌... മോൾക്ക്‌ ക്ഷമിച്ചൂടെ ദത്തനോട്... അവനെ ഞാൻ ന്യായീകരിക്കാൻ  ശ്രമിക്കുന്നതല്ല... അറിയാം അവൻ ചെയ്തതു തെറ്റാണു.. നിനക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത തെറ്റു.അവൻ കാരണം നിനക്കുണ്ടായ നഷ്ടങ്ങൾ വലുതാണ്.. ഒക്കെ അറിയാം മോളെ . പക്ഷെ അപ്പോളവൻ സ്വബോധത്തിൽ അല്ലായിരുന്നു വേദു... 

   എനിക്കറിയാം ഇതൊന്നും നിന്റെ മനസിനെ തണുപ്പിക്കാൻ തരത്തിലുള്ള ന്യായങ്ങൾ അല്ലെന്നു... എന്നാലും ക്ഷമിച്ചൂടെ അവനോട്... നിന്റെ ദത്തെട്ടനല്ലേ.... ഒരിക്കൽ നീ നിന്റെ പ്രാണനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ അവനെ... 

     എന്റെ ഭാഗത്തുന്നു മറുപടി ഒന്നും കേൾക്കാഞ്ഞിട്ടാകും പിന്നെ ദേവേട്ടൻ അതിനെ പറ്റി ഒന്നും പറഞ്ഞില്ല... 

    എന്നെ ഉമ്മറത്ത് അന്വഷിക്കുന്നുണ്ടാകും ദേവേട്ടാ ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടേ... 

   എണീറ്റു കുളപ്പടവിന്റെ മേലേക്ക് കേറി തിരികെ നിന്നു ഒന്ന് മാത്രം ദേവേട്ടനോട് പറഞ്ഞു... 

   ഞാൻ കാരണം ആരും  നശിക്കില്ല.. അതു വേദു ദേവേട്ടന് തരുന്ന വാക്കാണ്.... 

    അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു... നേരെ മുത്തശ്ശന്റെ മുറിയിലേക്കാണ് പോയത്... മുത്തശ്ശിയുടെ അരികിലായി പോയിരുന്നു... 

    "എന്താ മോളെ.. മോൾക്ക്‌ എന്തേലും ഞങ്ങളോട്  പറയാനുണ്ടോ... 

   മുത്തശ്ശിയായിരുന്നു...... 

     "പതിയെ മുത്തശ്ശിയുടെ മടിയിൽ തല വച്ചു കിടന്നു.... ആ കൈവിരലുകൾ എന്റെ മുടിയിൽ തഴുകി കൊണ്ടിരുന്നു... 

   എങ്ങനെ ചിരിച്ചു കളിച്ചു നടന്നതാ ന്റെ കുട്ടി.. ങ്ങാ... ആ വൃദ്ധ ദീർഘമായി ഒന്ന് ശ്വാസം വിട്ടു... 

   എന്താ മോൾക്ക്‌ പറയാനുള്ളത് പറയു..... 

   "മുത്തച്ഛാ...എക്സാം കഴിഞ്ഞു ഞാൻ ബോംബയ്ക്കു പൊയ്ക്കോട്ടേ അപ്പച്ചിടെ അടുത്തോട്ടു... 

   "എന്താ മോളെ ഇത്... അത്രയ്ക്കും നിനക്ക് ഞങ്ങളെ വേണ്ടാതായോ കുട്ട്യേ... 

   അങ്ങനെ അല്ല മുത്തശ്ശാ.. നിക്ക്... നിക്ക് ഇവിടെ പറ്റണില്ല അതാ.. 

   മുത്തശ്ശിയുടെ മടിയിൽ കിടന്നു ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പറഞ്ഞു... കരയുന്നതിനിടയിലും വാക്കുകൾ ചീള് പോലെ പുറത്തേക്കു വരുന്നുണ്ടായിരുന്നു ... 

     ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ഓർമ്മകൾ വേട്ടയാടുകയാ. അച്ഛേട വേദുന്ന വിളിയാ ചെവിയിൽ മുഴങ്ങണെ.എവിടെ നോക്കിയാലും കണ്ണ് നിറഞ്ഞു നിൽക്കണ അച്ഛന്റെ രൂപവാ  കണ്ണിൽ നിറയണത് .. പറ്റില്ല മുത്തശ്ശാ നിക്ക്... നിക്ക് ഇവിടന്നു പോണം.... ആർക്കും ആർക്കും ഞാൻ ഒരു തടസ്സം അല്ല... 

    കരഞ്ഞു കരഞ്ഞു എപ്പോഴോ ആ മടിയിൽ കിടന്നു ഉറങ്ങിയിരുന്നു... ഉണരുമ്പോൾ കട്ടിലിൽ ആയിരുന്നു കിടന്നിരുന്നേ......

    വൈകുന്നേരം ആയിരുന്നു.... പതിയെ പുറത്തേക്കിറങ്ങി ഉമ്മറത്ത് അമ്മാവന്മാരും മുത്തശ്ശനും... വലിയച്ഛനും ഉണ്ടായിരുന്നു... 

     മുത്തശ്ശാ ഞാൻ പോകുവാ ഹോസ്റ്റലിലേക്ക്.... 

    ഇന്ന് പോണോ മോളെ... 

   പോണം മുത്തശ്ശാ... ഞാൻ പെർമിഷൻ വാങ്ങീട്ടില്ല.... 

    ങ്ങാ നിന്റെ ഇഷ്ടം പോലെ തന്നേ നടക്കട്ടെ.. ആരേലും കൊണ്ട് വിടും..... അതും പറഞ്ഞു ആ മനുഷ്യൻ ചാരു കസേരയിലോട്ട് ചാരിയിരുന്നുകൊണ്ടു പുറത്തേക്കു മിഴിയയച്ചു... 

  അകത്തേക്ക് പോയി മുത്തശ്ശിയോടും അമ്മായിമാരോടും  യാത്ര പറഞ്ഞു... നിറഞ്ഞ കണ്ണുകൾ കാണാൻ വയ്യാതെ അവിടന്ന് പെട്ടന്നു തന്നേ ഇറങ്ങാനാണ് നോക്കിയത്..... 
  ഗാഥയും ഗൗതമും നല്ലപോലെ പോകണ്ടാന്നു നിർബന്ധിച്ചെങ്കിലും എന്റെ തീരുമാനതിൽ മാറ്റം ഇല്ലാന്ന് കണ്ടിട്ടാകണം ദേവേട്ടൻ വണ്ടിയുടെ ചാവിയുമായി വന്നത്... 

    "വാ പോകാം..... അതും പറഞ്ഞു മുന്നോട്ട് പോയ ദേവേട്ടനെ ഞാൻ വിളിച്ചു.. 

   "ദേവേട്ടാ.. ദത്തെട്ടനോട് ബുദ്ധിമുട്ടില്ലങ്കിൽ എന്നെ ഒന്ന് കൊണ്ട് വിടാൻ പറയാവോ... 

     ഗാഥയും ഗൗതമും ദേവേട്ടനും  അത്ഭുതത്തോടെ എന്ന നോക്കി... 

   ഞാൻ വാക്ക് തന്നില്ലേ ദേവേട്ടാ ഞാൻ കാരണം ആരും നശിക്കില്ലന്ന്... 
  എനിക്കൊന്നു ദത്തെട്ടനോട് സംസാരിക്കണം.. ഇപ്പൊ സംസാരിക്കാൻ തോന്നുന്നുണ്ട്.. എന്റെ മനസു മാറും മുന്നേ അതു നടക്കട്ടെ.എനിക്ക് തന്നെ ഇപ്പൊ എന്നെ അറിയില്ല... 

     മോള് നില്ക്കു ഞാൻ അവനോട് പറഞ്ഞിട്ട് വരാം..... 

    ദത്തേട്ടൻ അവിടെ ഉണ്ടായിട്ടും ഇതുവരെയും ഞാൻ കണ്ടില്ലലോ എന്നു അപ്പോളാണ് ഓർത്തത്‌.... 

    കുറച്ചു നേരം കഴിഞ്ഞതും ദേവേട്ടനോടൊപ്പം ദത്തേട്ടനും അങ്ങോട്ട് വന്നു.... 

    നാളുകൾക്കു ശേഷമുള്ള കൂടി കാഴ്‌ച.ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി... അപ്പോളാണ് ഗാഥയും ദേവേട്ടനും പറഞ്ഞത് എന്തു കൊണ്ടാണെന്നു എനിക്ക് മനസിലായത്.. 

     ദത്തേട്ടനെ കണ്ടതും അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു... ഞാൻ എന്റെ പ്രാണനിൽ ചേർത്തുവച്ചവൻ... ഇങ്ങനെ ഒരു അവസ്ഥയിൽ ഞാൻ ഒരിക്കലും ദത്തേട്ടനെ കണ്ടിട്ടില്ല... 
   അതു ദത്തെട്ടാനാണെന്നു പറയാൻ കഴിയില്ല.. ദത്തേട്ടന്റെ രൂപം പോലും മാറി ഇരിക്കുന്നു. കണ്ണുകൾ കുഴിഞ്ഞു കൺതടങ്ങളിൽ കറുപ്പ് പടർന്നിരിക്കുന്നു... മുടിയും താടിയും അലസമായി വളർന്നിരുന്നു... കവിളിലെ എല്ലൊക്കെ ഉന്തി ഒരു അസ്ഥിപഞ്ജരം പോലുണ്ട്.ആ കണ്ണുകളിൽ ജീവന്റെ അംശം പോലും ഉണ്ടന്നു തോന്നിക്കുന്നില്ല. അത്രയേറെ അത് രക്തമയമില്ലാതെ ആയിരിക്കുന്നു.... . 

      ഡ്രസ്സിങ്ങിലൊക്കെ ദത്തേട്ടന് നല്ല ശ്രദ്ധയാണ്... പക്ഷെ മുഷിഞ്ഞ കോലം കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല.... നിറഞ്ഞു തുളുമ്പിയ കണ്ണുകളെ ആരും കാണാതെ മറച്ചു പിടിച്ചു.... 

      ദത്തേട്ടൻ കാറിൽ കേറി സ്റ്റാർട്ട്‌ ചെയ്തു... ബാക്കിയുള്ളവരോട് യാത്ര പറഞ്ഞു കാറിൽ ചെന്നു കേറി.... 
    

       കണ്ണുകളടച്ചു സീറ്റിലോട്ടു ചാരിയിരുന്നു...കണ്ണുകൾ ഇറുകെ അടച്ചു പുറത്തേക്കു ഊർന്നിറങ്ങാൻ തുടങ്ങിയ കണ്ണുനീരിനെ തടഞ്ഞു നിർത്തി... മനസിനെ നിയന്ത്രിച്ചു.... പതിയെ നേരെ ഇരുന്നു... ദത്തേട്ടനെ ഒന്ന് നോക്കി.... 

   നിർവികാരമായിരുന്നു ആ മിഴികൾ.... 

   "ദത്തെട്ടാ... 

   എന്റെ വിളികേട്ടതും മിഴികളിൽ പിടപ്പോടു കൂടി ദത്തേട്ടൻ എന്നെ നോക്കി... ആ മിഴികളിലായ് നീര്മണികൾ ഉരുണ്ടു കൂടിയിരുന്നു.. പെയ്യാൻ വെമ്പി നിന്ന മേഘങ്ങൾ പോലെ അവ താഴേക്കു പതിച്ചു... 

   എനിക്ക് കുറച്ചു സംസാരിക്കണം എവിടെങ്കിലും പറ്റിയ സ്ഥലത്തു വണ്ടി ഒന്ന് ഒതുക്കാമോ... 

   മറുപടി ഒരു മൂളലിൽ ഒതുക്കി വണ്ടി മുന്നോട്ട് പോയി... രണ്ടു വശങ്ങളിലും മരങ്ങൾ നിഴൽ  വിരിച്ച വഴിയിലായി ദത്തേട്ടൻ വണ്ടി നിർത്തി... 

  മിഴിയറിയാതെ 🌺 11

    "ദത്തെട്ടാ... 

   എന്റെ വിളികേട്ടതും മിഴികളിൽ പിടപ്പോടു കൂടി ദത്തേട്ടൻ എന്നെ നോക്കി... ആ മിഴികളിലായ് നീര്മണികൾ ഉരുണ്ടു കൂടിയിരുന്നു.. പെയ്യാൻ വെമ്പി നിന്ന മേഘങ്ങൾ പോലെ അവ താഴേക്കു പതിച്ചു... 

   എനിക്ക് കുറച്ചു സംസാരിക്കണം എവിടെങ്കിലും പറ്റിയ സ്ഥലത്തു വണ്ടി ഒന്ന് ഒതുക്കാമോ... 

   മറുപടി ഒരു മൂളലിൽ ഒതുക്കി വണ്ടി മുന്നോട്ട് പോയി... രണ്ടു വശങ്ങളിലും മരങ്ങൾ നിഴൽ  വിരിച്ച വഴിയിലായി ദത്തേട്ടൻ വണ്ടി നിർത്തി... 

     " ദത്തേട്ടന്റെ പുറകിലായി ആ തണലിൽ കൂടെ നടക്കുമ്പോൾ മനസു നഷ്ട സ്വപ്നങ്ങളുടെ പുറകെ ആയിരുന്നു... 

      "ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു യാത്ര പക്ഷെ,   ദത്തേട്ടന്റെ കൈയിൽ പിടിച്ചു, ആ കണ്ണിൽ എനിക്ക് വേണ്ടി വിരിയുന്ന പ്രണയം എന്റെ ചൊടികളിൽ ആവാഹിച്ചു കൊണ്ടൊരു യാത്രയായിരുന്നു ന്റെ സ്വപ്നം ...

   ഇന്ന് ആ സ്വപനങ്ങളെല്ലാം വെറുതെ ആയിരിക്കുന്നു.സ്വപ്നങ്ങൾക്ക് നിറം പകരാൻ ഒരവസരം പോലും തരാതെ അവ എന്നിൽ നിന്നും അകന്നു പോയിരിക്കുന്നു....

   നിന്റെ മിഴിയറിയാതെ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടായിരുന്നു.... 
എന്റെ ഹൃദയം നിറഞ്ഞ പ്രണയം, 
പൂത്തു പൊഴിഞ്ഞ വാകപ്പൂക്കൾ പോലെ 
തിരികെ വരാൻ കഴിയാത്ത വിധം 
 ഓടി ഒളിച്ചിരിക്കുന്നു....
വാടി കരിഞ്ഞുകൊണ്ടവ മണ്ണിലേക്കമർന്നിരിക്കുന്നു. 

    നിനക്ക് എന്താ പറയാനുള്ളത്... 

 ദത്തേട്ടന്റെ ചോദ്യമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്...   

   "പെട്ടന്ന് എന്താ പറയുക എന്നു ഒരു നിമിഷം മറന്നുകൊണ്ട് ആ കണ്ണുകളിലായി ഞാൻ നോക്കി... മിഴികൾ മാറ്റികൊണ്ട് വീണ്ടും മനസിനെ ഞാൻ തിരികെ പിടിച്ചു.... 

   "ദത്തേട്ടൻ ആരോടുള്ള വാശിക്കാണ് ഇങ്ങനെ നശിക്കുന്നത്..... 

     ദത്തേട്ടൻ ഞാൻ പറഞ്ഞതു മനസിലാകാത്തത് പോലെ എന്നെ നോക്കി... 

    "ഇപ്പോഴത്തെ രൂപം കണ്ടു തന്നെയാ ചോദിച്ചത്... മദ്യപാനവും തുടങ്ങിന്നു ദേവേട്ടൻ പറഞ്ഞു... എന്തിനു വേണ്ടിയാ..ആർക്കു വേണ്ടി .നിക്ക് സഹതാപം ആണ് തോന്നണത്  നിങ്ങളോട് . 

    കുറ്റബോധം ആണോ ഏട്ടന് ... അതിന്റെ ആവശ്യം ഇല്ല... അച്ഛനു ദത്തെട്ടനോട് ഒരു ദേഷ്യവും ഇല്ലായിരുന്നു... ദത്തേട്ടന്റെ കൂടെ പറഞ്ഞ കാര്യം അല്ലേ അതു.പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ . 

      ദത്തേട്ടൻ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു അതിൽ മുഖം ചേർത്തു... കൈകൾ കണ്ണുനീർ കൊണ്ട് നനഞ്ഞു തുടങ്ങി.എത്രയൊക്കെ  വെറുപ്പാണെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചാലും ആ കണ്ണൊന്നു നിറഞ്ഞപ്പോൾ പൊള്ളിയതെന്റെ ഹൃദയം  ആയിരുന്നു ... 

    ദത്തെട്ടാ എന്താ ഇത്..... ബലമായി തന്നേ കൈ വിടാൻ ശ്രമിച്ചു..... 

    അപ്പോളേക്കും നിലത്തേക്കൂർന്നിരുന്നു ആ മനുഷ്യൻ ന്റെ കാലുകൾ പിടിച്ചിരുന്നു... 

    "നിന്നോട് എങ്ങനെ മാപ്പ് പറയണം എന്നു എനിക്കറിയില്ല വേദു... ഞാൻ നിന്നെ എപ്പോളും വേദനിപ്പിച്ചിട്ടേ ഉള്ളൂ... ഇപ്പൊ ഇതാ ഞാൻ കാരണം നിന്റെ ജീവിതത്തിൽ നികത്താനാകാത്ത നഷ്ടവും.എന്നോട് വെറുപ്പാണെന്നു എനിക്കറിയാം. എന്നാലും ചോദിക്കുവാ എന്നോട് ക്ഷമിച്ചൂടെ.ഇല്ലങ്കിൽ ആ ഉമിത്തിയിൽ ഞാൻ വെന്തുരുകി പോകും വേദു ... 
   
 എണീക്കു ദത്തെട്ടാ, എണീക്കാൻ . എന്റെ മുന്നിൽ ഇങ്ങനെ നിൽക്കരുത്. അതെന്നിൽ കൂടുതൽ വെറുപ്പ്‌ നിറയ്ക്കേ ഉള്ളൂ. ദയവായി എണീക്കു... 

   ആരും ഒന്നിനും കാരണം അല്ല ദത്തെട്ടാ അങ്ങനെ നടക്കണം എന്നാകും വിധി.. ഞാനിപ്പോ  അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നുണ്ട്... 

    "എനിക്ക് ഒരപേക്ഷ മാത്രേ ഉള്ളൂ എന്റെ ശാപദോഷങ്ങളുടെ പട്ടികയിൽ ഒരിക്കലും ദത്തേട്ടൻ വരരുത്... രാധമ്മായിയും അമ്മാവനും ദേവേട്ടനും  പറയാൻ ഇട വരരുത്.. ഞാൻ കാരണം ആണ് ദത്തേട്ടൻ നശിക്കുന്നതെന്നു.അവരും എന്നെ വെറുത്താൽ പിന്നെ ഞാൻ ഉണ്ടാകില്ല ഈ ഭൂമിയിൽ ... 

  എനിക്ക് ദത്തെട്ടനോട് ഒരു ദേഷ്യവും ഇല്ല... ആരോടും ഇല്ല.... ആരുടെയും ശാപം എന്നിൽ പതിയാൻ ദത്തെട്ടാനായി അവസരം ഒരുക്കരുത്.. അതു മാത്രം എനിക്ക് വേണ്ടി ചെയ്തു തരു ... 

   ഈ രൂപത്തിൽ എനിക്ക് പോലും സഹിക്കാൻ കഴിയിണില്യ അപ്പോ ദേവേട്ടന്റെയും അമ്മായിയുടെയും അവസ്ഥയോ.... 

   ഒരു ഇടർച്ചയോടെ പറഞ്ഞവസാനിപ്പിച്ചു ദത്തേട്ടന്റെ മുഖത്തേക്ക് നോക്കി.. 

  ഉത്തരം പ്രതീക്ഷിച്ചപോലെ ന്റെ നോട്ടം കണ്ടിട്ടാകാം ദത്തേട്ടൻ പറഞ്ഞു തുടങ്ങി.. 

      "ഇല്ല വേദു... ഞാൻ കാരണം ആരും നിന്നെ ശപിക്കില്ല.... നിന്റെ ഭാഗ്യദോഷത്തെ പറയാൻ ഇട ഉണ്ടാക്കില്ല... പഴയ ദത്തനാകാം.. ന്റെ വേദുനു വേണ്ടിട്ടു.ഞാൻ കാരണം ഇനി ഒരിക്കലും നിനക്ക് വേദനിക്കേണ്ടി വരില്ല. ദത്തൻ വേദുനു തരുന്ന വാക്കാണത് . 

  എനിക്ക് വേണ്ടി അല്ല ദത്തേട്ടനെ സ്നേഹിക്കുന്നവർക്ക് വേണ്ടി... ന്റെ ദേവേട്ടന് വേണ്ടി, ഇത്രയും പറയണം എന്നു തോന്നി. ആ മനുഷ്യൻ നീറുന്നതു ഞാൻ ഇന്ന് കണ്ടതാണ്...ഞാൻ ദേവേട്ടന് വാക്ക് കൊടുത്തത്‌ ആണ് ഞാൻ കാരണം ദത്തേട്ടൻ നശിക്കില്ലന്ന്. ആ വാക്ക് ദത്തേട്ടൻ പാലിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.  പോകാം വൈകുന്നു.... 

     വേദു... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... ഞാൻ കാരണമാണോ നീ ശ്രീമംഗലത്തേക്കു വരാത്തത്..... എങ്കിൽ ഞാൻ മാറി തരാം... 

    "ആരും ഒന്നിനും കാരണം അല്ല ദത്തെട്ടാ...
അവിടെ... എവിടെ നോക്കിയാലും അച്ഛനാണ് ദത്തെട്ടാ .... കണ്ണടച്ച് തുറക്കുമ്പോൾ ആ കാഴ്ച സത്യല്ലാന്നു തോന്നുമ്പോ.. അച്ഛേടടുത്തേക്കു പോകാൻ തോന്നും..

    നിക്ക് ഇനി അവിടെ പറ്റില്ല... .. മനസിന്റെ വേദന സഹിക്കാൻ കഴിയിണില്യ.. ശരീരത്തിന്റെ വേദനയ്ക്ക് മരുന്ന് കണ്ടു പിടിച്ചത് പോലെ... മനസിന്റെ വേദനയ്ക്ക് മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ... 

    അതും പറഞ്ഞു കാർ നിർത്തിയിരിക്കുന്നുടത്തേക്കു നടന്നു... ഹോസ്റ്റലിലേക്കുള്ള യാത്രയിൽ ഉടനീളം വാക്കുകൾ മറഞ്ഞു പോയിരുന്നു..... 

     ഹോസ്റ്റലിൽ എത്തിയതും.... യാത്ര പോലും പറയാതെ ഞാൻ നടന്നകന്നു..... 

        🌺🌺🌺🌺🌺🌺🌺🌺

   പരീക്ഷകാലമായിരുന്നു പിന്നീട് അങ്ങോട്ട്..... ഫൈനൽ എക്സാം തുടങ്ങുന്നതിനു മുന്നത്തെ ദിവസങ്ങളിൽ ഒരു ദിവസം... ഒരു വിസിറ്റർ ഉണ്ടന്നു വാർഡൻ വന്നു പറഞ്ഞിട്ടാണ് പുറത്തേക്കു ഇറങ്ങിയത്... 

    എന്നെ കാത്തു നിൽക്കുന്ന വല്യമ്മയെ കണ്ടു അത്ഭുതം ആയിരുന്നു മനസിൽ... 

    എന്താ വല്യമ്മേ.. എന്തേലും വിശേഷം ഉണ്ടോ..... 

    "നിന്നോട് എന്റെ മകൾക്കു ഒരു ജീവിതം യാചിക്കാനാണ് ഞാനിപ്പോ വന്നത്... 

   അതുകേട്ടതും എനിക്ക് ഒന്നും മനസിലായില്ല. വല്യമ്മ എന്താ പറയുന്നതെന്ന് അറിയാൻ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കിനിന്നു. 

    നിന്റെ അമ്മയ്ക്കായിരുന്നു എന്നെക്കാളും പരിഗണനാ... അവൾക്കു എന്നെക്കാളും നിറവും ഭംഗിയും ഒക്കെ ഉണ്ടായിരുന്നു.എന്നും എനിക്കവിടെ രണ്ടാം സ്ഥാനം ആയിരുന്നു.. അവളെന്തു ചെയ്താലും ഇളയ കുട്ടി എന്നു പറഞ്ഞവളെ കൊഞ്ചിച്ചു. ഞാൻ ആയിരുന്നു അടി വാങ്ങി കൂട്ടിയിരുന്നത് എല്ലാറ്റിനും .. 

   നിന്റെ അച്ഛന്റെ കൂടെ പോയപ്പോൾ ശല്യം ഒഴിഞ്ഞുന്ന കരുത്യേ.. പക്ഷെ അച്ഛൻ അവളെ പോയി കൂട്ടീട്ടു വന്നു...നശിച്ചവൾ... അവള് മരിച്ചപ്പോൾ എങ്കിലും സ്വസ്ഥത ഉണ്ടാകും ന്നു കരുതിത. അപ്പോൾ നീയായി അവിടെ എല്ലാം.  ഇപ്പൊ ശ്രീമംഗലം വീടിന്റെ അവകാശം നിനക്കും ദത്തനും ആണത്രേ.നീ ദത്തന് അവകാശ പെട്ടതാണത്രേ ... 

    ദത്തനെ പ്രിയക്ക് ഇഷ്ടാണ്... അവനും അവളെ ഇഷ്ടമാണ്... അവർക്കിടയിലെ തടസ്സം നീയാണ്... അവനു നിന്നോട് അന്ന് അങ്ങനെ ചെയ്തുന്നുള്ള കുറ്റബോധം ആണ്.അതുകൊണ്ട് നിനക്ക് വേണ്ടി ഒരു ആലോചന മുന്നിൽ വച്ചാൽ പ്രിയയോടുള്ള ഇഷ്ടം മറന്നു കൊണ്ട് അവൻ സമ്മതിക്കും ചിലപ്പോൾ.     

      നീ ഇനി ശ്രീമംഗലത്തേക്കു വരരുത് എങ്ങോട്ടച്ച പൊയ്ക്കോ.... എന്റെ മോളുടെ ജീവിതം നീയായിട്ടു നശിപ്പിക്കരുത്... ഇത് ഒരമ്മയുടെ അപേക്ഷയായി കരുതിയാമതി.. 

      അതും പറഞ്ഞു എന്നെ കടന്നുപോയ അവരെ നോക്കി ഒന്നും പറയാനാകാതെ നിന്നു... 
ആരുമില്ലാതാകുക... ചിലർക്കെങ്കിലും നമ്മൾ ഒരു തടസ്സം ആകുക. ജീവിതം പോലും അവസാനിപ്പിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കേണ്ടി വരുന്ന അവസ്ഥ.. 
      തിരകൾ ഒരുപാടുള്ള ഒരു ചുഴിയിൽ അകപ്പെട്ടത് പോലെയായി മനസു ..അർത്തുലച്ചു ഭൂമിയും ആകാശവും കേൾക്കുമാറു അലറി കരയാൻ തോന്നി പക്ഷെ ശബ്ദം തൊണ്ടക്കുഴിയിൽ വിലങ്ങി.  എന്തിനാ അച്ഛേ എന്നെ തനിച്ചാക്കി പോയത്,  നിശബ്ദമായി മനസ്‌  തേങ്ങി കൊണ്ടിരുന്നു.. ....

    ഹോസ്റ്റലിൽ നിന്നു പെർമിഷൻ വാങ്ങി കോളേജിലെ വാകമരങ്ങളുടെ ചുവട്ടിൽ പോയിരുന്നു... മനസ് വല്ലാതെ നീറുന്നുണ്ട്. അസ്വസ്ഥമാകുന്നുണ്ട്..... ചിന്തകൾ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്... 

   ഗാഥയെങ്കിലും അടുത്ത് ഉണ്ടായിരുന്നങ്കിൽ എന്നു ആത്മാർഥമായി ആഗ്രഹിച്ചു.... എന്റെ കണ്ണുകൾ പെയ്തുതോരാത്ത മഴപോലെ അർത്തുലച്ചുകൊണ്ടിരുന്നു .... 

   "വേദു... ആരുടെയോ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്... 

  "വിവിയേട്ടൻ ..... ഓടി ചെന്നു ഏട്ടന്റെ നെഞ്ചിലായ് വീണു.. സങ്കടങ്ങളെല്ലാം ഒഴുക്കി കളഞ്ഞു... 

   ഞാൻ ഇപ്പോഴാ മോളെ അറിഞ്ഞത് ദേവനെ വിളിച്ചപ്പോളാ പറഞ്ഞത്. നീ ഇപ്പൊ ഹോസ്റ്റലിൽ ആണെന്ന്.. അറിഞ്ഞപ്പോൾ നിന്നെ കാണാതെ പറ്റില്ലാന്ന് തോന്നി... 

   മോളെ എന്തിനാ ഇപ്പൊ കരയണേ.... 

    വല്യമ്മ വന്നു എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ വിവിയേട്ടനോട് പറഞ്ഞു... 

    കേൾക്കുംതോറും ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നുണ്ടായിരുന്നു.... 

    "സ്വന്തം മോളെ പോലെ കാണേണ്ട കുട്ടിയോട് ആ വീട്ടിലേക്കു വരരുതെന്ന്... എന്തു ദുഷ്ടമനസാണ്‌ അവരുടേത്... അവര് കാരണം നഷ്ടപെട്ട ഒരു ജീവന്റെ പേരിൽ പോലും ഒരു കുറ്റബോധവും ഇല്ല... 

   ഒന്നുമില്ലേലും നീ ഒരു പെൺകുട്ടി അല്ലേ ആ നിന്നോട് ഇങ്ങനെ പറയാൻ...അവരുടെ മകളിലും ചെറുതല്ലെ നീ.  നീ എവിടെ പോകും എന്നെങ്കിലും അവർക്കു ചിന്തിച്ചൂടെ.മനസാക്ഷി ഇല്ലാത്ത ജന്മം .. 
   
   ഇതിപ്പോ തന്നേ ദേവനെ വിളിച്ചു പറയണം... എന്നാലേ ശെരിയാകു...ദത്തന് പ്രിയയോട് അങ്ങനെ ഒരിഷ്ടം ഉണ്ടന്നു നിക്ക് തോന്നിട്ടില്ല.  അവര് സ്വത്തിനു വേണ്ടി ആകും  നിന്നോട് ഇങ്ങനെ കാണിക്കുന്നേ... ഒന്നും കിട്ടാതാക്കണം അവിടെ നിന്നും അവര് ഇറങ്ങേണ്ടി വരണം അതാ ചെയ്യേണ്ടത് ... 

   
   ദേവേട്ടനെ ഫോൺ വിളിക്കാൻ പോയ വിവിയേട്ടന്റെ കൈകളിൽ ഞാൻ പിടിച്ചു... 

   "വേണ്ട വിവിയേട്ട.. എനിക്ക് ഒരു സഹായം ചെയ്യുവോ.... 

    എന്താ മോളെ നീ പറഞ്ഞോ... അവര് അറിയിട്ടടി എല്ലാം.... ഞാൻ വിളിച്ചു പറയാം.. 

    വേണ്ട വിവിയേട്ട പ്രിയേച്ചിയും ദത്തേട്ടനും അങ്ങനെ ഒരിഷ്ടം ഉണ്ടങ്കിൽ.. ഞാൻ ആർക്കും തടസമാകില്ല... എപ്പോളൊക്കേയൊ തോന്നിയിരുന്നു ദത്തേട്ടന് എന്നെ ഇഷ്ടമാണെന്നു... ഇപ്പൊ ആലോചിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് അതെന്റെ പൊട്ടത്തരം ആണെന്നു... 

   പ്രിയേച്ചിക്ക് വേണ്ടിയാണു ദത്തേട്ടൻ ഏറ്റവും എന്നോട് വഴക്ക് കൂടിട്ടുള്ളത്... എന്റെ മനസിൽ പാഴ് മോഹങ്ങൾ വളർത്തുമ്പോ ഞാൻ അതൊക്കെ ഓർക്കണം ആയിരുന്നു.... 
 ആർക്കും ഞാൻ തടസ്സം ആകില്ല... 

    വിവിയേട്ടൻ എക്സാം കഴിയുന്നതിന്റെ അന്ന് വൈകുനേരത്തേക്കു ഒരു ടിക്കറ്റ് എടുത്തു തരാവോ ബോംബയ്ക്കു... 

    "ബോംബൈക്കോ.. അവിടെ ആരുണ്ട്.... 

  "അപ്പച്ചിയുണ്ട്... അപ്പച്ചിയുടെ അഡ്രെസ്സ് കൈയിലുണ്ട്.... പോകുവാ വിവിയേട്ട ഈ നാട്ടിൽ ഇനി വയ്യ... ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും വേദനിച്ചു വേദനിച്ചു ഞാൻ ഞാനല്ലതായി പോകുന്നു .... 

    "ശ്രീമംഗലത്തുള്ളവർ സമ്മതിക്കോ   വേദു.. .... 

ഞാൻ ഇടയ്ക്ക് സൂചിപ്പിച്ചിട്ടുണ്ട് മുത്തശ്ശനോടും മുത്തശ്ശിയോടും.. പക്ഷെ ഈ യാത്ര അവരറിയണ്ട ആരും അറിയണ്ട... വിവിയേട്ടൻ എനിക്ക് സത്യം ചെയ്തു തരണം... 

    പ്ലീസ് ഏട്ടാ എനിക്ക് ചോദിക്കാൻ ആരുംല്യ.. എല്ലാവരും ഇണ്ടായിട്ടും അനാഥ ആയിപോയവളാണ് ഞാൻ.. ഏട്ടനും കൂടി കൈ വിടരുത്..... 

    മോളെ വേദു നീ എന്റെ അനിയത്തി തന്നെയാണ്.. അങ്ങനെ അല്ലെന്നു ഒരിക്കൽ പോലും തോന്നിയിട്ടില്ല... ഞാനുണ്ടാകും എല്ലാറ്റിനും കൂടെ.... 

   അന്ന് പോകുമ്പോൾ ടിക്കറ്റിനു വേണ്ട എല്ലാ ഡീറ്റൈൽസും വാങ്ങീട്ടായിരുന്നു വിവിയേട്ടൻ പോയത്. കൂടെ എന്റെ ഫോൺ നമ്പറും... ഹോസ്റ്റലിൽ ആയതിനു ശേഷം ഒരു മൊബൈൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു.... മുത്തശ്ശന്റെ നിർബന്ധപ്രകാരം ആയിരിന്നു അതു... 

    ദിവസങ്ങൾ കടന്നു പോയി എക്സാം കഴിയാറായി.. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം ദത്തേട്ടനെ കണ്ടിരുന്നു... എനിക്ക് തന്ന വാക്ക് പാലിക്കാൻ ആണെന്ന് തോന്നുന്നു ആളിപ്പോ നന്നായി തുടങ്ങിയെന്നു ഗാഥ പറഞ്ഞു... ആ മാറ്റം മുഖത്തു കാണാനും ഉണ്ടായിരുന്നു.. 

   ഗാഥയോടും ഗൗതമിനോടും പോകുന്ന കാര്യം പറയണം എന്നുണ്ടായിരുന്നു... പക്ഷെ അവരറിഞ്ഞാൽ സമ്മതിക്കില്ല എന്നു ഉറപ്പുള്ളത് കൊണ്ട് അവരോടും  എല്ലാം മറച്ചു വച്ചു..അവര് വേണ്ടാന്ന് പറഞ്ഞാൽ ചിലപ്പോൾ എന്നെ കൊണ്ട് അത് ചെയ്യാൻ സാധിക്കില്ല .. 

    എക്സാം കഴിഞ്ഞ അന്ന് ഗാഥ ശ്രീമംഗലത്തേക്കു പോകാൻ വിളിച്ചെങ്കിലും നാളെ അങ്ങോട്ട് ചെല്ലാം എന്നു പറഞ്ഞു അവളെയും ദേവേട്ടനെയും മടക്കി അയച്ചു.ചെയ്യുന്നത് തെറ്റാണെന്നു മനസു ഓർമിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ ആ തെറ്റു ഇപ്പൊ എനിക്ക് ശെരിയാണ്. ന്റെ മനസിന്‌ നേരെ ഞാൻ കണ്ണടച്ചു . 

   വിവിയേട്ടൻ നേരത്തെ തന്നേ എന്നെ വിളിക്കാൻ വണ്ടിയുമായി വന്നിരുന്നു.... 

      ഫ്ലൈറ്റ് ടിക്കറ്റ് ആണ് വേദു, ഞാൻ കൂടെ വരുന്നുണ്ട്.. നിന്നെ അവിടെ അപ്പച്ചിയുടെ അടുത്തെത്തിച്ചിട്ടേ മടങ്ങുന്നുള്ളു... 

    വേണ്ട വിവിയേട്ട ഞാൻ പോയ്കോളാം ഏട്ടന് ബുദ്ധിമുട്ടല്ലേ.... 

  എന്റെ അനിയത്തിക്ക് വേണ്ടിട്ടല്ലേ സാരല്യ... 

   അതു കേട്ടപ്പോളെക്കും കരഞ്ഞു പോയിരുന്നു... ദൈവം എപ്പോളും ഒരു പിടിവള്ളി തരാറുണ്ടന്നു എനിക്ക് മനസിലായി.ഒറ്റയ്ക്കക്കാതെ ചേർത്തു പിടിക്കാൻ ഒരാളു എപ്പോളും ഉണ്ടാകും . 

    എയർപോർട്ടിൽ എത്തി പ്രൊസിജർ എല്ലാം കഴിഞ്ഞു.... 

   ഫോൺ എടുത്തു ദേവേട്ടനെ വിളിച്ചു.... 

   "ഹലോ വേദു എന്താ മോളെ.... 

    "ദേവേട്ട ഞാൻ പറയുന്നത് സമാദാനത്തോടെ കേൾക്കണം.... 

   എന്താടി പറയു... 

   "ഞാൻ പോകുവാ..... 

  "പോകുവെ ഏങ്ങട്.... നീ ഏങ്ങട് പോണെന്ന പറയണേ... 

  ഏട്ടന്റെ ശബ്ദത്തിലെ വിറയൽ ഫോണിലൂടെ ഞാൻ അറിയുന്നുണ്ടായിരുന്നു... 

   ബോംബയ്ക്കു.. ഇപ്പോ എയർപോർട്ടിൽ  ആണ് വെരിഫിക്കേഷൻ ഒക്കെ കഴിഞ്ഞു... 

   നീ... നീ ഒറ്റയ്ക്കാണോ... മോളെ നീ പോകണ്ട അവിടെ നില്ക്കു ദേവേട്ടൻ അങ്ങട് വരാം.. ഞങ്ങളെ വിട്ടു പോകാൻ കഴിയോ...നിനക്ക് പോകണം എന്നു അത്ര നിർബന്ധം ആണെങ്കിൽ ഏട്ടൻ കൊണ്ടാക്കാം.. ഞാൻ പറയുന്നത് ഒന്നു കേൾക്കു വേദു...  

   ഞാൻ വയ്ക്കുവാ അവിടെത്തിട്ട് വിളിക്കാം.... മുത്തശ്ശനെയും മുത്തശിയെയും അമ്മായി മാരെയൊക്കെ പറഞ്ഞു മനസിലാക്കിക്കണം... ആരോടുള്ള ദേഷ്യം കൊണ്ടല്ല.. എന്റെ മുന്നിൽ വേറെ വഴി ഇല്ലാഞ്ഞിട്ട. ദേവേട്ടൻ ന്നെ വെറുക്കരുത്... വയ്ക്കുവാണേ..ഏട്ടൻ തിരിച്ചു ന്തേലും പറയുന്നതിന് മുന്നേ തന്നെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫ്‌ ചെയ്തു.. ആ സിം എടുത്തു ഒടിച്ചു കളഞ്ഞു..... വിവിയേട്ടനോടൊപ്പം വെരിഫിക്കേഷനും  ചെക്കിങ്ങും ഒക്കെ കഴിഞ്ഞു അകത്തേക്ക് കയറി... ജീവിതത്തിലെ പുതിയ മാറ്റങ്ങളിലേക്കുള്ള ചുവടു വയ്പായിരുന്നു അത്... 

മിഴിയറിയാതെ 🌺12

        ഞാൻ വയ്ക്കുവാ അവിടെത്തിട്ട് വിളിക്കാം.... മുത്തശ്ശനെയും മുത്തശിയെയും അമ്മായി മാരെയൊക്കെ പറഞ്ഞു മനസിലാക്കിക്കണം... ആരോടുള്ള ദേഷ്യം കൊണ്ടല്ല.. എന്റെ മുന്നിൽ വേറെ വഴി ഇല്ലാഞ്ഞിട്ട. ദേവേട്ടൻ ന്നെ വെറുക്കരുത്... വയ്ക്കുവാണേ..ഏട്ടൻ തിരിച്ചു ന്തേലും പറയുന്നതിന് മുന്നേ തന്നെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫ്‌ ചെയ്തു.. ആ സിം എടുത്തു ഒടിച്ചു കളഞ്ഞു..... വിവിയേട്ടനോടൊപ്പം വെരിഫിക്കേഷനും  ചെക്കിങ്ങും ഒക്കെ കഴിഞ്ഞു അകത്തേക്ക് കയറി... ജീവിതത്തിലെ പുതിയ മാറ്റങ്ങളിലേക്കുള്ള ചുവടു വയ്പായിരുന്നു അത്... 

      "വിവിയേട്ടൻ പറഞ്ഞത് പോലെ തന്നെ എന്നെ അപ്പച്ചിയുടെ വീട്ടിൽ ആക്കിയിട്ടാണ് മടങ്ങി പോയത്... അവിടെ എത്തിയിട്ട്... എത്തിയെന്നു മാത്രം ദേവേട്ടനെ വിളിച്ചിരുന്നു അതും പുറത്ത് ഒരു ടെലിഫോൺ ബൂത്തിൽ നിന്നും... എന്നെ തേടി ആരുടെയും ഒരു ഫോൺ കാൾ പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം.അത്രയേറെ എല്ലാവരിൽ നിന്നും ഒളിച്ചോടാൻ എന്റെ മനസു ആഗ്രഹിച്ചിരുന്നു....  

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ 

      "വേദു....... വേദു... എന്തുറക്കം ആണ് മോളെ ഇത് എണീക്കു.... 

    രാധമ്മായിയുടെ വിളി കേട്ടാണ് എണീറ്റത്...ആദ്യം  നോക്കിയത് ഗൗരിയേയും കല്ലുനെയും ആയിരുന്നു.. 

    "മോളും, ഗൗരിയും എണീറ്റു വേദുട്ടി... അവര് താഴെ ഉണ്ട്.എന്റെ നോട്ടം  കണ്ടിട്ടാവും അമ്മായി അത് പറഞ്ഞതെന്ന് ഞാനൂഹിച്ചു... 

    ഗൗരിയാണ് പറഞ്ഞത് മോള് ഇന്നലെ ഒരുപാട് വൈകിയാണ് ഉറങ്ങിയത്..അവളിടയ്ക്ക് ഉണർന്നപ്പോളും മോള് ഉറങ്ങീട്ടുണ്ടായിരുന്നില്ലന്നു . അതുകൊണ്ടാ വിളിക്കാത്തത്.... ഇനി മതി എണീക്കു ഒത്തിരി സമയം കഴിഞ്ഞു... 

    "ഉറക്കം വന്നില്ല അമ്മായി ഇന്നലെ.. ഓരോന്ന് ഓർത്തു കിടന്നിട്ടു ഒത്തിരി താമസിച്ചാണ് ഉറങ്ങിയത്.... 

 അവരൊക്കെ എപ്പോഴാ എത്തുക വിളിച്ചോ..... 

   വിളിച്ചു... നീ വന്നിട്ടുണ്ടന്നു ഞാൻ പറഞ്ഞില്ല വന്നു കാണട്ടെ... ആ സന്തോഷം നേരിട്ട് കാണണം എനിക്ക്.... 
     
       നീ വാ വല്ലതും കഴിക്കണ്ടേ.... 

       രാവിലെ ആഹാരം കഴിച്ചോണ്ടിരുന്നപ്പോളാണ് താഴത്തു വീടിനെ കുറിച്ച് അമ്മായിയോടും മുത്തശ്ശിയോടും പറഞ്ഞത്... 

   അമ്മായി ആ വീട് വൃത്തയാക്കാനൊക്കെ ആരെയെങ്കിലും കിട്ടുവോ.... എന്നാൽ പെട്ടന്നു തന്നെ അങ്ങോട്ടേക്ക് പോവാമായിരുന്നു.... 

    നിനക്കിവിടെ മടുത്തോ വേദു ഇത്ര പെട്ടന്ന്.... 

"അങ്ങനെ അല്ല അമ്മായി... വല്യമ്മയ്ക്കു അതൊന്നും ഇഷ്ടമാകില്ല... വെറുതെ എന്തിനാ.. ആരുടയും  ഇഷ്ടക്കേട് വാങ്ങണ്ടന്നു  വച്ചാണ് .ഇപ്പൊ പഴയതുപോലേം അല്ല ഗൗരിയുണ്ട് കല്ലുവുണ്ട് കൂടെ അതൊന്നും അവർക്കിഷ്ടാകില്ല, അതാ ഞാൻ .... 

   "ആരുടെ ഇഷ്ടക്കേട് ഇത് നിന്റെ വീടാണ് ഇനിയെങ്കിലും ആ ബോധം നിനക്ക് വേണം . പിന്നെ താഴത്തു വീട്ടിൽ ഇപ്പൊ വാടകകാരുണ്ട്... അവരെ പെട്ടന്നു ഒഴിവാക്കാൻ പറ്റില്ല വേദു... നമ്മുടെ കമ്പനിയിലെ സ്റ്റാഫ് രണ്ടുമൂന്നുപേർ ചേർന്നാണ് അവിടെ.... ആ വീട് വെറുതെ കിടന്നു നശിക്കണ്ട വച്ചു ദേവനാണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. അവരൊക്കെ ഇപ്പൊ നാട്ടിൽ പോയേക്കുവാ രണ്ടീസം കഴിഞ്ഞെത്തും...  

   നീ ഇവിടെ താമസിച്ചാൽ മതി... ഈ പൊടി കുഞ്ഞിനേം പ്രായം തികഞ്ഞ ഒരു പെൺകൊച്ചിനേം കൊണ്ട് ഒറ്റയ്ക്ക് ഒരിടത്തും പോകണ്ട... ഇനി നിന്റെ തോന്യാസത്തിന്‌ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... ഒരിക്കൽ എന്റെ കൈ വിട്ടു പോയതാ നീ ... ഇനിയും അമ്മായിക്ക് വയ്യ മോളെ ഇങ്ങനെ നീറാൻ.. 

      അമ്മായിയുടെ വാക്ക് കെട്ടു അറിയാതെ കണ്ണ് നിറഞ്ഞു.... 

     തൊടിയിലും പറമ്പിലും ഒക്കെ ആയി അന്നത്തെ ദിവസം നീക്കി... മുത്തശ്ശിയും കല്ലുമോളും നല്ല കൂട്ടായി.. അവൾക്കിപ്പോ മുത്തശ്ശി മാത്രം മതിന്ന പോലെയാണ്.പലപ്പോഴും അവരുടെ കളികൾ കണ്ടു രണ്ടുപേരും ഒരു പ്രായം ആണോന്നു തോന്നിപോകും....

  സമയം കഴിയും തോറും മനസാകെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പിടപ്പായിരുന്നു... 
    ഉമ്മറത്ത് ഇരുന്നു വെറുതെ പുറത്തേക്കു കണ്ണും നട്ടിരുന്നു... 

    എന്താ മോളെ ഇവിടെ വന്നിരിക്കുന്നെ... 

    ഒന്നുല്ല അമ്മായി, ഗൗരിയും കല്ലുവും എന്തിയെ...... 

   മുത്തശ്ശിയുടെ അടുത്തുണ്ട് രണ്ടാളും... ഇപ്പൊ മൂന്നിനും ഒരു പ്രായം ആയെന്ന തോന്നുന്നേ... അതും പറഞ്ഞു അമ്മായി ചിരിച്ചു... 
     എത്ര നാളായിന്നറിയോ അമ്മായി ഞങ്ങളിങ്ങനെ സമാധാനത്തിൽ ഇരുന്നിട്ട്... ഗൗരി മനസറിഞ്ഞു ഒന്ന് ചിരിച്ചിട്ട്.. 

   മോൾക്ക്‌ നേരത്തെ വരാൻ പാടില്ലായിരുന്നോ ഇങ്ങടേക്ക്‌... ഒറ്റയ്ക്ക് ഇത്രയും നാളും നീ ഇവരെയും കൊണ്ട്... ഓർക്കാൻ കൂടി കഴിയുന്നില്ല എനിക്ക്... 

   വരാൻ കഴിഞ്ഞില്ല.സാഹചര്യം അനുകൂലമായിരുന്നില്ല അമ്മായി. ഞങ്ങൾ നാട്ടിലോട്ട് വരാനോക്കെ പ്ലാനിട്ടു നിന്നപ്പോളാ ആക്‌സിഡന്റ് ഉണ്ടായേ. പിന്നെ ആകെ ഒരു മരവിപ്പായിരുന്നു. ഗൗരിയെ ആ ഷോക്കിൽ നിന്നും മാറ്റി എടുക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു... ഒരുവേള അവളെയും എനിക്ക് നഷ്ടമാകുമോ എന്നു വരെ ഓർത്തിരുന്നു... 

   പതിയെ അമ്മായിടെ മടിയിലായി തലവച്ചു കിടന്നു... ആ കൈകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു... 

   എല്ലാർക്കും എന്നോട്  ദേഷ്യം ഉണ്ടാവുവോ രാധമ്മായി.... 

    ഇല്ല മോളെ എല്ലാർക്കും സന്തോഷം ആകും... നിന്നോട് ദേഷ്യം ഉള്ള ഒരാളുണ്ടാകുംട്ടോ... 

    "ഞാൻ അമ്മായിടെ മുഖത്തേക്ക് സംശയത്തോടെ ഒന്ന് നോക്കി... 

  അതുകണ്ടിട്ടു ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി... 

    "ഗൗതമിനു നിന്നോട് ദേഷ്യം ആകും... നീ പോയതിൽ ഗാഥയ്ക്കും ഗൗതമനും ആയിരുന്നു ഏറ്റവും വിഷമം... ബാക്കി ഉള്ളവർക്ക് വിഷമം ഇല്ലന്നല്ലാട്ടോ.... 
   പക്ഷെ ഓർമവച്ച നാൾമുതൽ ഒരുമിച്ചായിരുന്നില്ലേ നിങ്ങൾ..... പിന്നെ ഗാഥയുടെ കല്യാണം കഴിഞ്ഞതോടെ അവൻ ആകെ ഒറ്റപെട്ടു... കുറേ കാലം ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കും.. ഇപ്പൊ മാറി തുടങ്ങി... 

  പക്ഷെ നീ പോയതിനു ശേഷം ആരും സന്തോഷിച്ചിട്ടില്ല മോളെ.. അതാണ് സത്യം... 

   അന്ന് അങ്ങനെ ഒക്കെ ആയിരുന്നു അമ്മായി തോന്നിയത്.... അതായിരുന്നു അപ്പോഴത്തെ എന്റെ  ശെരി.... 

   അതുപോട്ടെ, മോളെ ഞാൻ കുറ്റപെടുത്തിയതല്ല. അതൊന്നും ഓർത്തു വിഷമിക്കണ്ട.. ഇങ്ങനെ ഒക്കെ ആകാനാകും വിധി... ഇനി ഞാൻ ഒരിടത്തും വിടില്ല നിന്നെ.... 

    ഗാഥയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി. നമുക്ക് അറിയാന്നുള്ള ചെക്കനാണോ അമ്മായി... 

   രണ്ടു വർഷം ആയി.ഇപ്പൊ വിശേഷണ്ട് അവൾക്കു .നാലു മാസം ആയി..    ചെക്കനെയൊക്കെ നീ നേരിട്ട് കണ്ടാൽ മതി....  അന്ന് നിന്നെ കുറേ അന്വഷിച്ചു.. സുഭദ്രയുടെ ബോംബൈലുള്ള അഡ്രസ്സിൽ ഒക്കെ.. പക്ഷെ കണ്ടില്ലന്നു തോന്നുന്നു... 

      "ആം,  അതുപോട്ടെ  ദേവുവും ലെച്ചുവും എന്തു ചെയ്യുവാ.... എല്ലാരേം കാണാൻ കൊതിയാകുന്നു.... 

     സമയം ഒച്ചിനെപ്പോലെയാണ് ഇഴയുന്നതെന്നു തോന്നി.....  ഇടയ്ക്ക് അമ്മായി വിളിച്ചപ്പോൾ. അവര് ഏകദേശം എത്താറായി എന്നു പറഞ്ഞു... 

     കുളിച്ചിട്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോളാണ് താഴെ വണ്ടിയുടെ ശബ്ദം കേട്ടത്.. അവരൊക്കെ വന്നുന്നു ഉറപ്പായി.
ഓടി താഴേക്കു പോയി.. അപ്പോളേക്കും അമ്മായി കല്ലൂനേം കൊണ്ട് പുറത്തേക്കു ഇറങ്ങിയിരുന്നു... 

    ഉമ്മറത്തേക്കിറങ്ങാൻ മടി തോന്നി.. കാണുമ്പോൾ അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്ന ചിന്തയായിരുന്നു... 

    "ഇതാരാ അമ്മേ ഈ കുട്ടി.... 
ദേവേട്ടന്റെ ശബ്ദം അഞ്ചു വർഷത്തിന് ശേഷം ഞാൻ കേട്ടു.. കണ്ണുകൾ ഞാൻപോലും അറിയാതെ നിറഞ്ഞു വന്നു.... സന്തോഷം കൊണ്ടായിരുന്നു അതു... 

   "ഇതോ... ഇതെന്റെ പേരക്കുട്ടി... എന്ത്യേ... 

 "ഞങ്ങൾ അറിയാതെ ഒരു പേരകുട്ടിയോ.... സത്യം പറഞ്ഞോ വല്യമ്മേ... വല്യച്ഛ കേൾക്കുന്നുണ്ടോ ഇതൊക്കെ..... ഇത്രയും കാലം വല്യമ്മ വല്യച്ഛനെ ചതിക്കുവായിരുന്നു... 

   "ഗൗതമിനു മാറ്റം ഒന്നുമില്ലന്നു അവന്റെ സംസാരത്തിൽ നിന്നും മനസിലായി... 

   "ച്ചി അസത്തെ വൃത്തികേട് പറയുന്നോ.... വലുതായെന്നൊന്നും നോക്കില്ല ഒരു വീക് വച്ചു തന്നാൽ ഉണ്ടല്ലോ.. 

   ആരാ ചേച്ചി ഇത്.... 

   എന്റെ ദേവകി എല്ലാരും മുറ്റത്തു നിന്നു എന്നോട് ചോദിക്കാതെ അകത്തേക്ക് കേറൂ... അപ്പോൾ അറിയാല്ലോ... 

     "ആരുടെ മോളായാലും ഐശ്വര്യം ഉള്ള കുട്ടിയാണിത്.. എത്ര നാളായി എല്ലാരുടെയും മുഖത്തു ഈ സന്തോഷം കണ്ടിട്ട്.. നന്നായി വരട്ടെ... 

   വല്യമ്മാവന്റെ ശബ്ദം കേട്ടതും മനസ്സിൽ കുത്തലായിരുന്നു.. ഒരു വീടിന്റ സന്തോഷം ഞാൻ കളഞ്ഞുന്നു ഓർക്കുമ്പോൾ... പതിയെ ചുമരിലായ് ചാരി.. കണ്ണടച്ച് നിന്നു.... 

       "എന്തോ തറയിൽ വീണ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്... 

    നോക്കുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ദേവേട്ടനെയാണ് കണ്ടത്.. കൈയിൽ ഇരുന്ന ബാഗ് തറയിലായി കിടപ്പുണ്ടായിരുന്നു... 

    എന്തു കൊണ്ടോ മുഖം ഉയർത്താൻ തോന്നിയില്ല... കുറ്റബോധം കൊണ്ട് എന്റെ തല താഴ്ന്നിരുന്നു.... 

   "മോളെ വേദുട്ടി.. ദേവേട്ടൻ പതിയെ വന്നു എന്റെ മുഖം പിടിച്ചുയർത്തി.... 

    ഒരു പൊട്ടിക്കരിച്ചിലോട് കൂടി ആ നെഞ്ചിലായ് വീണു... 

   മാപ്പ് ദേവേട്ട വിഷമിച്ചതിനൊക്കയും മാപ്പ്.... ഞങ്ങൾക്കു ചുറ്റും എല്ലാവരും കൂടുന്നത് അറിയാൻ കഴിയുന്നുണ്ടായിരുന്നു... 

    ദേവമ്മായി വന്നു തോളിൽ പിച്ചപ്പോളാണ് ദേവേട്ടനിൽ നിന്നും അകന്നു മാറിയത്... പിന്നെയുള്ള കുറേ സമയം പരിഭവങ്ങളുടെയും പരാതികളുടെയും ആയിരുന്നു... അമ്മാവൻ മാരുടെ നെഞ്ചോട് ചേർത്ത് അവരെന്നെ തലോടുമ്പോളും ഒക്കെ ആ പഴയ കുറുമ്പുകാരി വേദുവിലോട്ട് പൊയ്ക്കൊണ്ടിരുന്നു മനസു.... 

     കുറച്ചു കഴിഞ്ഞാണ് ദൂരെ മാറി നിൽക്കുന്ന ദേവുവിൽ കണ്ണുടക്കിയത്... 

   എന്താടി എന്നോട് പിണക്കം ആണോ... അതു ചോദിച്ചതും അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു തുടങ്ങി... 

   ഞാൻ കാരണം അല്ലേ ചേച്ചിയ്ക്ക് ഇവിടന്നു പോകേണ്ടി വന്നത് സോറി ചേച്ചി.. എന്നോട് ദേഷ്യം തോന്നരുത്... കരയുന്നതിനിടയിലും അവൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു... 

    "അയ്യേ നീ കാരണമോ ആരാ പറഞ്ഞത് അങ്ങനെ... അങ്ങനെ ഒന്നുല്ല ദേവു.. ഇപ്പോ ഞാൻ വന്നില്ലേ.. ഇനിയും എന്തിനാ കരയണേ.... 

    ആ ബഹളങ്ങൾക്കിടയിലും ഗൗതമിനെ കണ്ടില്ലന്നതു ഞാൻ ശ്രദ്ധിച്ചു... എനിക്കറിയാം അവൻ പിണങ്ങി മാറി നില്പുണ്ടാകും. പണ്ടും അങ്ങനെയാണ് പിണക്കം ഉണ്ടങ്കിൽ എന്നിൽ നിന്നും മാറി അവൻ ഒറ്റയ്ക്ക് എവിടെങ്കിലും ചെന്നിരിക്കും... 

    പതിയെ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ കണ്ടു, വരാന്തയിലെ തൂണിലായ് ചാരി നിന്നു പുറത്തേക്കു കണ്ണ് നട്ടു നിൽക്കുന്ന ഗൗതമിന്... 

    അവന്റെ അരികിലായി ചെന്നു നിന്നു.പണ്ട് ചെയ്യുമ്പോലെ  അവന്റെ കൈയിലായ് ഒരു നുള്ള് വച്ചു കൊടുത്തു... 

    എന്നിട്ടും അവൻ തിരിഞ്ഞു പോലും നോക്കിയില്ല... കൈകെട്ടി നിന്ന അവന്റെ കൈ ബലമായി പിടിച്ചു താഴ്ത്തി... 

     താഴ്ത്തിയത് മാത്രമേ ഓര്മയുണ്ടായിരുന്നുള്ളു. കവിളിലെ പുകച്ചിലിൽ നിന്നും മനസിലായി നല്ല ഉഗ്രൻ അടിയായിരുന്നു എന്നു... അടിയുടെ എഫക്ട് അറിയും മുന്നേ തന്നെ. അവനെന്നെ നെഞ്ചോട് ചേർത്തിരുന്നു... അവനും ഞാനും കരയുന്നുണ്ടായിരുന്നു.അവന്റെ വിഷമം ആണ് അവൻ തല്ലി തീർത്തത്..  

   അപ്പോളാണ് കല്ലുമോൾ കരഞ്ഞുകൊണ്ട് ഓടി വന്നു എന്നെ കെട്ടിപിടിച്ചതു...  ഗൗതം എന്നെ അടിച്ചത് കണ്ടു കരയുന്നതാണ് കക്ഷി... 

     കല്ലുമോളെ എന്റെ കൈയിൽ കണ്ടതും എല്ലാ മുഖങ്ങളും മങ്ങിത്തുടങ്ങി..   ഞാൻ അതു കണ്ടതായി ഭാവിച്ചില്ല... കല്ലുമോളെയും എടുത്തു അകത്തേക്ക് നടന്നു... 

   എന്നിൽ നിന്നും അകന്നു പോയ സന്തോഷങ്ങളെല്ലാം തിരികെ വന്നത് പോലെ തോന്നി... നാളുകൾക്കു ശേഷം മനസു നിറയെ സമാദാനം ആയിരുന്നു... 

    കല്ലുമോൾക്കു ആഹാരം കൊടുത്തു കൊണ്ടിരുന്നപ്പോളാണ് ദേവേട്ടൻ അരികിലായി വന്നിരുന്നത്.. ഗൗതം വന്നതിനു ശേഷം, എന്റെ അടുത്തുന്നു മാറിയിട്ടില്ല... കല്ലുമോൾ ആദ്യം അവനെ കണ്ടു ബഹളം വച്ചെങ്കിലും പിന്നെ അവനുമായി കൂട്ടായി.... 

      ഞാൻ ഗാഥയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് അവൾ നാളെ എത്തും.. 

   എന്നിട്ട് എനിക്ക് സംസാരിക്കാൻ തരത്തെതെന്താ ദേവേട്ട അവളോട്  സംസാരിക്കാൻ.  

   ഞാൻ ചോദിച്ചതാ വേദു.. പക്ഷെ അവൾക്കു നിന്നോട് നേരിട്ട് സംസാരിച്ചാൽ മതിയെന്ന്... 

    ആം ദേഷ്യം ഉണ്ടാകും എന്നോട്.. സാരമില്ല ഞാൻ ഇതൊക്കെ അർഹിക്കുന്നത് ആണ്.... 

    അതുപോട്ടെ വല്യമ്മേ കണ്ടില്ലലോ. എവിടെയാ ലെച്ചുവും വല്യമ്മയും ഒക്കെ.... 

      അവരിപ്പോ ഇവിടല്ല വേദു താമസിക്കുന്നത്. അമ്മാവന്റെ വീട്ടിൽ ആണ്... മുത്തശ്ശൻ ഇവിടന്നു ഇറങ്ങിക്കോളാൻ പറഞ്ഞു... 

   അതെന്താ മുത്തശ്ശൻ അങ്ങനെ പറഞ്ഞെ. 

 അതിപ്പോ നീ അറിയണ്ട. ഞങ്ങളെ ഒക്കെ വേണ്ടാന്ന് വച്ചിട്ട് പോയതല്ലേ, ഗൗതം കുറുമ്പൊടെ പറഞ്ഞു.... 

മിഴിയറിയാതെ  🌺 13

   അതുപോട്ടെ വല്യമ്മേ കണ്ടില്ലലോ. എവിടെയാ ലെച്ചുവും വല്യമ്മയും ഒക്കെ.... 

      അവരിപ്പോ ഇവിടല്ല വേദു താമസിക്കുന്നത്. അമ്മാവന്റെ വീട്ടിൽ ആണ്... മുത്തശ്ശൻ ഇവിടന്നു ഇറങ്ങിക്കോളാൻ പറഞ്ഞു... 

   അതെന്താ മുത്തശ്ശൻ അങ്ങനെ പറഞ്ഞെ. 

 അതിപ്പോ നീ അറിയണ്ട. ഞങ്ങളെ ഒക്കെ വേണ്ടാന്ന് വച്ചിട്ട് പോയതല്ലേ..ഗൗതം കുറുമ്പൊടെ പറഞ്ഞു . 

    "ഓഹ് എങ്കിൽ പറയണ്ട.. കല്ല് മോൾക്ക്‌ വാ കഴുകി കൊടുക്കുന്നതിനിടയ്ക്കു അതെ  കുറുമ്പൊടെ ഞാൻ ഉത്തരം പറഞ്ഞു... 

    "വാ കഴുകി കഴിഞ്ഞതും മോള് നേരെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി... 

    "ഞാൻ ദേവേട്ടനും ഗൗതമിനും അടുത്തായി വന്നിരുന്നു.... 

    "ദേവേട്ട... ഗൗരിയെ ഡിഗ്രിക്ക് ചേർക്കണം.... ക്ലാസ്സൊക്കെ തുടങ്ങിട്ടു കുറച്ചു ദിവസായിട്ടുണ്ടാകില്ലേ. ഇനി അഡ്മിഷൻ കിട്ടുവോ.... 

      "നമുക്ക് നോക്കാം... നല്ല മാർക്കുണ്ടങ്കിൽ കിട്ടുമായിരിക്കും..... 

     "അവൾക്കു നല്ല മാർക്കുണ്ട് ദേവേട്ട... നന്നായി പഠിക്കും അവള്... അവളുടെ ഒരു വർഷം വെറുതെ പോയി.... ഈ വർഷം കൂടെ കളയാൻ വയ്യ... 

    "അതെന്താ ഒരു വർഷം അവള് പോകാത്തത്.... 

   "അപ്പോളാണ് ഞാൻ എന്താ പറഞ്ഞതെന്ന് ഓർമ വന്നത്..... 

    അതു ഹരിയേട്ടന്റെയും അപ്പച്ചിയുടെയും മാധവമാമയുടെ  ഒക്കെ മരണം... വല്ലാത്ത ഷോക്ക് ആയിരുന്നു അവൾക്കു.... 

     "നമുക്ക് നോക്കാടി... എന്തേലും വഴി ഉണ്ടാകും.... 

     ഞാനും ദേവേട്ടനും വീണ്ടും സംസാരിച്ചോണ്ടിരുന്നപ്പോളാണ് ഗൗതം ചോദിച്ചത്... 

    "വേദു..... നീ എല്ലാരേയും പറ്റി ചോദിച്ചു... നിനക്ക് ഇത്രയും വേദന തന്ന വല്യമ്മേ കുറിച്ച് വരെ ചോദിച്ചു.... 

    ദത്തേട്ടനെ കുറിച്ച് നിനക്ക് ഒന്നും അറിയണ്ടേ... അത്രയ്ക്ക് വെറുപ്പാണോ നിനക്ക് ദത്തെട്ടനോട്.... 

    "അവന്റെ ചോദ്യത്തിന് എന്തു മറുപടി പറയണം എന്നു എനിക്കറിയില്ലായിരുന്നു... 

    അതിന്റെ ഉത്തരം ഞാൻ എന്നോട് തന്നെ ചോദിക്കുവായിരുന്നു.... 

    ഞാൻ ദത്തേട്ടനെ വെറുക്കുന്നുണ്ടോ... അതിനു എനിക്ക് കഴിയുവോ... ഹൃദയത്തിന്റെ ഓരോ കോണിൽ നിന്നും ആ മുഖം എന്റെ ഉറക്കം കെടുത്താറില്ലേ... എന്നിട്ടും ഞാൻ എന്താ ദത്തേട്ടനെ കുറിച്ച് ഒന്നും ചോദിക്കാത്തതു.... 

     ഗൗതമിന്റെ കൈകൾ എന്റെ കൈയിൽ അമർന്നപ്പോളാണ് ഞാൻ ഓർമയിൽ നിന്നുണർന്നതു... നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... 

   പെട്ടന്നാണ് ഗൗരി വന്നു മുത്തശ്ശി വിളിക്കുന്നു എന്നു പറഞ്ഞത്... 

   അവിടെ നിന്നും എണീറ്റു പോകുമ്പോൾ രണ്ടുപേരുടെയും മുഖത്തു നോക്കാൻ കഴിഞ്ഞിരുന്നില്ല.... 

     "ദേവേട്ട.... ദത്തേട്ടൻ അറിയുമ്പോൾ ഇത് ഉൾകൊള്ളാൻ കഴിയും എന്നു തോന്നുണ്ടോ... 

    "അറിയില്ല ഗൗതം എനിക്കൊന്നും അറിയില്ല... അവള് വന്ന സന്തോഷം ഒരു ഭാഗത്തു... എന്റെ ദത്തനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന ദുഃഖം മറുഭാഗത്തു.അഞ്ചു വർഷം കൊണ്ട് ഇവളിന്ന് വരും നാളെ വരും എന്നുള്ള അവന്റെ കാത്തിരിപ്പു ഞാൻ കാണണത..എങ്ങനെ ഞാൻ അവനെ പറഞ്ഞു മനസിലാക്കും,  അറിയില്ല  എനിക്ക്.. 

    ദത്തേട്ടൻ എന്നാ ദേവേട്ട വരുക... അറിയോ... 

  "ഇല്ല  വരുന്നതിനെക്കുറിച്ചു അവൻ ഒന്നും പറഞ്ഞില്ല .... ഞാൻ ഒന്നും പറയില്ല വരുമ്പോൾ അറിയട്ടെ എല്ലാം ... 

  ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

       ഉറങ്ങാൻ കിടന്നപ്പോളും ഗൗതമിന്റെ വാക്കുകൾ ആയിരുന്നു മനസിൽ.... 

   ഞാൻ എന്താ ദത്തേട്ടനെ കുറിച്ച് ചോദിക്കാത്തതു... ദത്തെട്ടനോട് എനിക്ക് ദേഷ്യം ഉണ്ടോ... 

    ഇല്ല ഇപ്പോളും ഇഷ്ടമാണ്... ഒരുപാട് ഇഷ്ടം..മനസു നിറഞ്ഞു കവിയുന്നൊരു ഇഷ്ടം. ഇവിടെ വന്നത് മുതൽ ഓരോ നിമിഷവും ഞാൻ തേടുന്ന മുഖം പ്രതീക്ഷിക്കുന്ന മുഖം...  

   പക്ഷെ ദത്തേട്ടനെ കുറിച്ച് അറിയാൻ ശ്രമിക്കാതെ ഞാൻ എന്റെ മനസിനെ തന്നെ പറ്റിക്കുകയല്ലേ... 

    ദത്തേട്ടൻ വേറെ ഒരു ജീവിതം തേടി എന്നറിഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റോ.. ഇല്ല ഒരിക്കലും ഇല്ല... വല്യമ്മ എന്നോട് കളളം പറഞ്ഞതല്ലേ... അപ്പോൾ ദത്തേട്ടൻ എന്നെ സ്നേഹിച്ചിട്ടുണ്ടാവോ...
    എന്റെ മനസിൽ തന്നെ കൂട്ടലും കിഴിക്കലും നടത്തി ഗൗതം ചോദിച്ചതിന് ഉത്തരം കണ്ടത്തുക ആയിരുന്നു മനസു.... 

       "വേദേച്ചി...... 

      "നീ ഉറങ്ങീലെ ഗൗരി...... 

     "ഇല്ല... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... 

     "എന്താ മോളെ... 

     "എല്ലാരോടും സത്യം പറഞ്ഞൂടെ... എന്തിനാ മറച്ചു വയ്ക്കുന്നത്.... ദത്തേട്ടൻ... ഇഷ്ടമല്ലേ ചേച്ചിക്ക് ഇപ്പോളും ദത്തേട്ടനെ..... 

      "മോള് ഉറങ്ങിക്കോ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട... പിന്നെ നിന്നോട് പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ... ആരും ഒന്നും അറിയരുത്.. ഒന്നും.. കേട്ടല്ലോ... ഞാൻ ഇവിടെ പറഞ്ഞതിൽ നീ ആയിട്ടു ഒരു മാറ്റം വരുത്തരുത്.... അങ്ങനെ സംഭവിച്ചാൽ നീ പിന്നെ എന്നെ ജീവനോടെ കാണില്ല... 

     "ഒരു ഏങ്ങലടി കേട്ടാണ് തിരിഞ്ഞു നോക്കിയത്.... 

    "ഗൗരി.... നീ കരയാൻ വേണ്ടി അല്ല ഒന്നും പറഞ്ഞത്.... എനിക്കെന്തെങ്കിലും സംഭവിച്ചാലും... നിങ്ങളെ ഇവിടെ ആരും അകറ്റരുത്‌. എന്റെ എല്ലാ അവകാശങ്ങളും നിങ്ങൾക്ക് കിട്ടണം.. 

     ഇവിടെ ആരും നിങ്ങളെ അകറ്റില്ല.വേറെ ആയി കാണില്ല,  എന്നാലും ഒരാള് പോലും അതിന്റെ പേരിൽ ചോദ്യം ചെയ്യേണ്ടി വരരുത്..  അതിനു ഇതേ എന്റെ മുന്നിൽ വഴി ഉള്ളൂ... എല്ലാം നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാ.

    ഞാൻ കാരണം ആരും അപകടത്തിൽ ചാടരുത്.അത്രേ ഉള്ളൂ എന്റെ മനസിൽ ഇപ്പൊ..നീ ആയിട്ടു ആരെയും ഒന്നും അറിയിക്കാൻ നിൽക്കണ്ട.. 

     "ചേച്ചിയ്ക്ക് ഈ പറഞ്ഞ നന്മയും ജീവിതവും ഒന്നും വേണ്ടേ വേദേച്ചി .... 

   "ചേച്ചിയുടെ നന്മയും ജീവിതവും ഒക്കെ നിങ്ങളല്ലേ ഇപ്പൊ... 

    പോട്ടെ ഒന്നുകൊണ്ടു സങ്കടപെടണ്ട മോളുറങ്ങിക്കോ... ഒന്നും ഓർക്കണ്ട കേട്ടോ.സന്തോഷത്തോടെ ഇരിക്ക് .

       അവളോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും മനസു വല്ലാതെ അസ്വസ്ഥമായിരുന്നു.... ഓർമകൾക്കിടയിൽ എപ്പോളോ ഉറക്കത്തിലേക്കു വഴുതി വീണു... 

    ♥️♥️♥️♥️♥️♥️♥️♥️♥️ 

       രാവിലെ എണീറ്റു ഗൗതമിനോടൊപ്പം അമ്പലത്തിലേക്ക് നടന്നു.... അമ്പലത്തിൽ തൊഴുതിട്ട് പഴയതു പോലെ അമ്പലക്കുളത്തിലെ പടവുകളിൽ ഇരുന്നു...  

   എന്താണ് മാഡം വലിയ ആലോചനയിലാണല്ലോ.... 

     പഴയ വേദു ആകാൻ കൊതി തോന്നുന്നു ഗൗതം.. 
     ഒരിക്കലും തിരികെ കിട്ടാത്ത ബാല്യം... ഒരിക്കലെങ്കിലും ജീവിതത്തിന് ഒരു റീവൈൻഡ് ബട്ടൺ വേണമെന്ന് തോന്നി പോകുന്നത് ഇപ്പോളക്കയാണ് അല്ലേടാ, ഞാനും നീയും ഗാഥയും... അതൊന്നും ഒരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ഒരു മരവിപ്പാണ് മനസിൽ.... 

    ഞാനായിട്ട് നഷ്ടപ്പെടുത്തിയ അഞ്ചു വർഷങ്ങൾ അതിലെ സന്തോഷം.. അതൊക്കെ ഓർക്കുമ്പോൾ ഇപ്പൊ ഒരു നീറ്റലാണ് മനസിൽ... 

    "നിനക്ക്  എങ്ങനെയാ വേദു ഞങ്ങളെ കാണാതെ ഈ അഞ്ചു വർഷം.... വല്ലാത്ത വേദനയായിരുന്നടി.ഓരോ നിമിഷവും ഹൃദയം പൊട്ടുന്ന വേദന. സ്നേഹം വേദനയാണെന്നു മനസിലാക്കിയ നാളുകളായിരുന്നു അത്.. 
        നീ പോയതിനു ശേഷമാണു ഞങ്ങളെല്ലാം നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു മനസിലായത് .. ശ്രീമംഗലം എന്ന വീടിന്റെ ഓരോ തൂണിനു പോലും നിന്നോടുള്ള സ്നേഹം ആയിരുന്നു. ആ വീടിന്റെ സന്തോഷം പോലും നീയായിരുന്നു എന്നു തിരിച്ചറിയുന്നത്.... 

     "ആരു പറഞ്ഞു നിങ്ങളെയൊന്നും ഞാൻ കാണുന്നുണ്ടായിരുന്നില്ലന്നു... നിങ്ങളൊക്കെ ദാ ഇവിടെ എന്റെ ഹൃദയത്തിലല്ലെടാ ചേർന്നിരിക്കുന്നത്.ഞാനും നീറുക ആയിരുന്നില്ലെടാ..  

    
   എന്നിട്ടാണോ ഞങ്ങൾ ഒന്നും കൂടെ ഇല്ലാതെ നിനക്ക് ഹരിയേട്ടനെ കല്യാണം കഴിക്കാൻ തോന്നിയത്.... 

  നമ്മുടെ എല്ലാം ജന്മത്തിന് ചില കർമങ്ങൾ ഉണ്ടാകും ഗൗതം. നമ്മൾ പോലും അറിയാതെ നമ്മൾ അതിലേക്കു എത്തപെടുകയും ചെയ്യും. അത്രയും കരുതിയാൽ മതി... 

    "വാ മോളെണീറ്റിട്ടുണ്ടാകും ചിലപ്പോ  എന്നെ കാണാതെ കരയും... 

    എന്റെ ചോദ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം അല്ലേ വേദു .... 

    "ചില ചോദ്യങ്ങൾക്കൊന്നും ഉത്തരം ഉണ്ടാവില്ല ഗൗതം... വാ പോകാം... 

   "വീട്ടിൽ എത്തിയപ്പോൾ  മുറ്റത്തു നിന്നെ കണ്ടു വലിയമ്മാവനോടൊപ്പം ഒളിച്ചു കളിക്കുന്ന കല്ലുവിനെ... ചെറിയമ്മാവനും കൂടെ ഉണ്ട്.  എന്ന കണ്ടതും ഓടി വന്നു ന്റെ ഒക്കത്തു കേറി ഇരുപ്പായി..  

   എണീറ്റപ്പോ നിന്നെ കാണാഞ്ഞു ഭയങ്കര ബഹളം ആയിരുന്നു... ഗൗരിയുടെ കയ്യിലും നിന്നില്ല... 

   മുത്തശ്ശൻ മാരുടെ അടുത്തെത്തിയപ്പോ നിർത്തി കരച്ചിൽ... 

    "വേദുവേ കല്ലുമോള് വന്നേ പിന്നെ ഇവിടെ ചിലരുടെയൊക്കെ പ്രായം കുറഞ്ഞൂന്ന നിക്ക് തോന്നണത്... 

    രാധമ്മയി അതും പറഞ്ഞു ചിരിയോടെ അകത്തേക്ക് പോയി.... 

     ഗൗരി എവിടെ അമ്മായി അതും ചോദിച്ചു ഞാനും അമ്മായിക്കൊപ്പം അടുക്കളയിൽ എത്തിയിരുന്നു.... 

    അവള് കുളിക്കുവാ.. അവളെ വിളിക്കാണ്ടു പോയിന്നു പറഞ്ഞു പരിഭവിച്ചിരികയാണ്... 

   ഞാൻ ഇറങ്ങിയപ്പോ കുറേ വിളിച്ചതാ, അവള് നല്ല ഉറക്കാമായിരുന്നു... 

     "അവൾക്കിവിടെയൊക്കെ ഇഷ്ടായോ മോളെ, എന്തേലും കുറവ് വല്ലോം ഉണ്ടോ.. അവളുടെ ഇഷ്ടങ്ങൾ കൂടെ നീ പറയുട്ടോ... ഗൗരി മോൾക്ക്‌ നമ്മളോട് അതൊക്കെ ചോദിക്കാൻ ചിലപ്പോൾ മടി ഉണ്ടാകും.. 

    ആ മോൾക്ക്‌ ഇവിടെ ഒന്നിനും ഒരു കുറവ് വരരുത്.. അച്ഛനും അമ്മയും ഇല്ലെന്ന സങ്കടമേ തോന്നരുത്.. അവിടെ കിട്ടിയ എല്ലാ സന്തോഷവും സ്വാതന്ത്ര്യവും ഇവിടെയും അവൾക്കു കിട്ടണം. അതൊക്കെ നോക്കേണ്ടത്  നിന്റെ കടമയാ വേദു... 

    അമ്മായിമാരുടെ സംസാരം കേട്ടു കണ്ണുനീരിനിടയിലും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... 

    എന്താ വേദുട്ടാ എന്തിനാ കണ്ണ് നിറഞ്ഞേ.... 

    ഒന്നുല്ല ദേവമ്മായി.. എനിക്കെന്തെങ്കിലും സംഭവിച്ചാലും അവർക്കിവിടെ ഒരു കുറവും ഇണ്ടാവില്ലല്ലോ. അതോർത്തു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ... 

    നിനക്ക് എന്തേലും സംഭവിക്കാനോ,  വേണ്ടാതീനം പറഞ്ഞാൽ നല്ല വീക്ക്  വച്ചു തരും..വളർന്നുനോന്നും നോക്കില്ല ഞാൻ... 

      അമ്മായിമാരെ ചേർത്ത് നിർത്തി ഓരോ ഉമ്മയും കൊടുത്ത്. കല്ലുനെയും എടുത്തോണ്ട് നേരെ മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു...  
   അവിടെ മുത്തശ്ശിയുടെ മടിയിൽ കിടക്കുന്ന ദേവേട്ടനെയാണ് കണ്ടത്... 

അതുകണ്ടതും എന്റെ ഒക്കത്തിരുന്ന കല്ലുമോൾ താഴയിറങ്ങി ഓടിച്ചെന്നു ദേവേട്ടനെ പിടിമാറ്റിയിട്ടു മുത്തശ്ശിയുടെ മടിയിലായിരുന്നു... 

     'ന്റെ മുത്തച്ചിയാ അതും പറഞ്ഞു ദേവേട്ടനെ കൂർപ്പിച്ചു നോക്കുന്നുണ്ട്... 

    മുത്തശ്ശിയുടെയും ദേവേട്ടന്റെയും ഒക്കെ ചിരി അവിടെ മുഴങ്ങി കേട്ടു.. 

    കുറുമ്പി അമ്മയെപ്പോലെ തന്നെ. കുശുമ്പത്തി.. അതും പറഞ്ഞു ദേവേട്ടൻ അവളെ ഇക്കിളിയാക്കാൻ തുടങ്ങി... 

    അവരുടെ കളി കണ്ടു കുറച്ചു നേരം നിന്നിട്ട് നേരെ റൂമിലേക്ക്‌ നടന്നു... മനസിലാകെ സന്തോഷത്തിന്റെ തണുപ്പ് ഇറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... 

  ♥️♥️♥️🌺♥️♥️♥️♥️♥️♥️♥️♥️

   രാവിലെ മുതൽ ഗാഥ വരും എന്നുള്ള സന്തോഷം ആയിരുന്നു മനസിൽ... ഉച്ച കഴിയുമ്പോൾ അവര് എത്തുമെന്ന് ഇടയ്ക്ക് ദേവേട്ടൻ പറഞ്ഞു.... 

     കല്ലുനെ മുത്തശ്ശിയുടെ മുറിയിൽ ഉറക്കി കിടത്തിയിട്ട്. ഞാനും ഗൗരിയും ഗൗതമും കൂടെ ഞങ്ങളുടെ പഴയ കൈത്തോടിന്റെ കരയിലുള്ള ചായ്‌പിൽ ഇരിപ്പുറപ്പിച്ചു.... 

    ഞാൻ ഇവിടെനിന്നും പോയതിനു ശേഷമുള്ള ഓരോ വിശേഷങ്ങൾ പറഞ്ഞു കേൾപ്പിക്കുകയാണ് ഗൗതം... ഒരു ചിരിയോടെ അതെല്ലാം കേട്ടുകൊണ്ടിരുന്നപ്പോളാണ് ഒരു വിളി കേട്ടത്... 

   തിരിഞ്ഞു നോക്കിയ ഞങ്ങൾ കണ്ടത് എനിക്ക് നേരെ ഓടി വരുന്ന ഗാഥയെയാണ്.. എടി ഒന്ന് പതുക്കെ... നീ ഇപ്പൊ ഒന്നല്ല രണ്ടാണ്. ഗൗതം വിളിച്ചു പറയുന്നുണ്ട് അവളോട്. ആരു കേൾക്കൻ.... 

   അവളെ കണ്ടു എണീറ്റപ്പോളെക്കും അവളോടി വന്നു കെട്ടിപിടിച്ചിരുന്നു.ഉച്ചത്തിൽ കരയുന്നും ഉണ്ട് . 

   എന്തിനാടി ഇങ്ങനെ കരയണേ.. ഞാൻ വന്നില്ലേ... 

  എന്തുപറഞ്ഞിട്ടും കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ ഒരു കുറവും ഉണ്ടായില്ല... 

   ഞങ്ങൾക്കിടയിലേക്കു ഗൗതമും കൂടെ വന്നു മുറുകെ കെട്ടിപിടിച്ചു.. എത്രനേരം അങ്ങനെ നിന്നു എന്നറിയില്ല.. 

   മതി പിള്ളേരെ പരിഭവം പറയാൻ ഇനിയും സാമയം ഉണ്ടല്ലോ എന്ന അമ്മായിടെ വാക്ക് കേട്ടാണ് ഞങ്ങൾ അടർന്നു മാറിയത്... 

      എന്തക്കയോ പതം പറഞ്ഞു  തലങ്ങും വിലങ്ങും അടിക്കുന്ന അവളെകണ്ടു ചിരിയാണ് വന്നത്.. കുഞ്ഞു കുട്ടികളെ പോലെ അവളെന്നെ തല്ലിക്കൊണ്ടിരുന്നു.. 
    അവളുടെ കൈ പിടിച്ചു വച്ചു അവളെ ചേർത്തു നിർത്തി കവിളിൽ ന്റെ ചുണ്ടുകൾ അമർത്തുമ്പോൾ. അഞ്ചു വർഷം കൊണ്ട് വീർപ്പുമുട്ടുന്ന ഹൃദയം സന്തോഷിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു... 

    ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണുകളിൽ എല്ലാം വല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു.. സന്തോഷത്തിന്റെ പ്രകാശം.... 

   മിഴിയറിയാതെ  🌺 14

    

        "ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണുകളിൽ എല്ലാം വല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു.. സന്തോഷത്തിന്റെ പ്രകാശം.... 

    💜💜💜💜💜💜💜💜💜

     "എന്നാലും നിന്നോട് ഞാൻ കൂടില്യ വേദു.. എന്നോടും ഇവനോടും പോലും പറയാതെ നീ പോയില്ലേ.. ഇത്രയും വർഷത്തിനിടയ്ക്കു ഞങ്ങളെ ഒന്ന് കാണണം എന്നു പോലും തോന്നില്ലല്ലോ നിനക്ക്... 

   "മതിയെടി ഒന്ന് നിർത്തു,  അതൊക്കെ കഴിഞ്ഞ കാര്യം അല്ലേ...ഞാൻ ഇങ്ങു വന്നില്ലേ  ഇപ്പൊ വാ നമുക്ക് അകത്തു പോകാം.. നിന്റെ നല്ലപാതിയെ ഒന്ന് കാണട്ടെ... നിന്നെ സഹിക്കുന്ന ആൾക്കൊരു അവാർഡ് കൊടുക്കണ്ടേ... 

     എല്ലാരും കൂടെ ഉമ്മറത്തേക്ക് നടക്കുമ്പോൾ മനസ്സ് പഴയകാലത്തിൽ തന്നെ ആയിരുന്നു.. ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഗാഥയുടെ കല്യാണത്തെ കുറിച്ചൊക്കെ.ഞാനായിട്ട് നഷ്ടപ്പെടുത്തിയ സന്തോഷങ്ങൾ. എപ്പോളെങ്കിലും ആരെയെങ്കിലും എനിക്ക് വിളിക്കാമായിരുന്നു .ഓർക്കുമ്പോൾ ജീവിതത്തിൽ നഷ്ടമായ നല്ല നിമിഷങ്ങൾ ഏറെയാണ്... 

    ഉമ്മറത്തെത്തി വല്യമ്മാവനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആളെ കണ്ടു അത്ഭുതം ആയിരുന്നു... 

   "വിവിയേട്ട ഏട്ടൻ എന്താ ഇവിടെ....

     "ഇതാരാ ദേവാ  ഇത്, നിനക്കറിയോ.. എന്റെ പേരൊക്കെ പറയുന്നുണ്ടല്ലോ.എനിക്ക് കണ്ടിട്ട് മനസിലാവിണില്യ .. 

     "ഏട്ടാ... എന്തിനാ ഇങ്ങനൊക്കെ... ദേഷ്യം ആണോ എന്നോട്... 
    "ഞാൻ എന്തിനാ നിന്നോട് ദേഷ്യപെടുന്നേ... അതിനു വേണ്ടി ഞാൻ നിന്റെ ആരേലും ആണോ... 

    വിവിയേട്ടന്റെ വാക്കുകൾ വല്ലാതെ എന്നെ വേദനിപ്പിച്ചു... ഞാൻ തെറ്റുകാരി ആണെന്ന് എനിക്കറിയാം... ബോംബയിൽ ഉള്ള സമയം ആകെ മൂന്നോ നാലോ വട്ടമേ ഞാൻ വിവിയേട്ടനെ വിളിച്ചിട്ടുള്ളു.. 

    കണ്ണുകൾ നിറഞ്ഞതു ആരും കാണാതിരിക്കാൻ പെട്ടന്ന് അകത്തേക്ക് കേറിപോയി... അപ്പോളേക്കും വിവിയേട്ടനും ബാക്കി ഉള്ളവരും അകത്തേക്ക് വന്നു... 

     "ഞാൻ ഇത്രയും പറഞ്ഞപ്പോൾ നിനക്ക് വേദനിച്ചു അല്ലേ വേദു... അപ്പൊ നീ ചെയ്തതോ  . എന്റെ അനിയത്തി ആയിട്ട് തന്നല്ലേ നിന്നെ കരുതീട്ടുള്ളു. എന്നിട്ട് നിനക്കൊന്നു വിളിക്കാൻ പോലും തോന്നീലല്ലോ  മോളെ.ഞാൻ കാണിച്ച സ്നേഹം കളളം ആണെന്ന് തോന്നിയോ നിനക്ക്..  

     അങ്ങനെ ഒന്നും പറയല്ലേ, ഏട്ടന്റെ  ചോദ്യങ്ങൾക്കുള്ള ഉത്തരം ന്റെ പക്കൽ ഇല്ല  . എനിക്ക് അറിയാം ഞാൻ ചെയ്തത് തെറ്റാണെന്നു. പക്ഷെ ആരോടും വീണ്ടും ഒരു ബന്ധം പുതുക്കാൻ താല്പര്യപെട്ടില്ല എന്നതായിരുന്നു സത്യം.അവിടെ എത്തിയിട്ടും ഇവിടത്തെ ഓർമ്മകൾ ആയിരുന്നു. ഒരു വർഷത്തോളം എടുത്തു ഞാൻ ഒന്ന് നോർമൽ  ആകാൻ.  ഇവിടത്തെ ഓർമ്മകൾ അത്രയേറെ എന്നെ ചുറ്റിവരിഞ്ഞിരുന്നു.. മറക്കാൻ ശ്രമിക്കും തോറും പതിന്മടങ്ങു ശക്തിയോടെ തിരികെ വരുന്ന ഓർമ്മകൾ... 

    ഞാൻ ഏട്ടനോട് മാപ്പ് പറയുന്നു. എന്നോട് ദേഷ്യം തോന്നരുത്.അതെനിക്ക് സഹിക്കാൻ കഴിയില്യ..... 

    "എനിക്ക് ദേഷ്യം ഒന്നുല്ല വേദു.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതും അല്ല... എന്റെ വിഷമം കൊണ്ട് പറഞ്ഞതാ... 

     " സാരല്യ അതൊക്കെ പോട്ടെ നമുക്ക് കഴിഞ്ഞതൊക്കെ മറക്കാം. ഇപ്പൊ ഇത് പറയു  വിവിയേട്ടൻ എങ്ങനെ അറിഞ്ഞു ഞാൻ എത്തിയെന്നു... ഗാഥയുടെ ഭർത്താവും വിവിയേട്ടനും ബന്ധുക്കൾ ആണോ. എന്നിട്ട് ആളെവിടെ ഞാൻ കാണട്ടെ... 

    എല്ലാരുടെയും ചിരി കണ്ടിട്ട് എന്റെ മുഖത്തു സംശയം ആയിരുന്നു.. ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കുന്നതെന്നു മനസിൽ ഓർക്കുന്നതിനിടയിൽ തന്നെ അതിന്റെ ഉത്തരം വന്നിരുന്നു... 

    ഗൗതം വന്നെന്നെ വട്ടം പിടിച്ചുകൊണ്ടു അവന്റെ തല ന്റെ തോളിൽ ചേർത്ത് കൊണ്ട് പറഞ്ഞു.... 

    ന്റെ വേദുട്ടി  ഈ നിൽക്കണ വിവിയേട്ടനാണ് ന്റെ അളിയൻ... 

  അതു കേട്ടു ഞാൻ വാ തുറന്നു നിന്നുപോയി... 

   ഇതൊക്കെ എപ്പോ സംഭവിച്ചു..എങ്ങനെ. എനിക്ക് ഒരിക്കൽ പോലും തോന്നിയില്ലലോ വിവിയേട്ടന് ഗാഥയോട് അങ്ങനെ ഒരിഷ്ടം ഉണ്ടന്നു.. അതിനു ദത്തേട്ടന് വിവിയേട്ടനോട് ദേഷ്യം ആയിരുന്നില്ലേ .. 

     "നിർത്തു നിർത്തു നീ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കാതെ ന്റെ വേദുവേ... ഞാൻ പറയാം വാ.. 

   അതും പറഞ്ഞു വിവിയേട്ടൻ എന്നേം കൊണ്ട് മുറ്റത്തേക്കിറങ്ങി.... 

    "നിന്നോട് അന്ന് ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു ഇഷ്ടം ഉണ്ടന്നു.. അതു ഗാഥ ആയിരുന്നു..നിങ്ങളോട് ആരോടും തുറന്നു പറയാനുള്ള ധൈര്യം വന്നില്ല.. പക്ഷെ അവളെ വിട്ടുകളയാൻ തോന്നിയില്ല. ദേവനോടും ദത്തനോടും പറഞ്ഞു. അപ്പോ അവർക്കു സമ്മതം.. അവരു തന്നെ ഇവിടെ കാര്യം അവതരിപ്പിച്ചു പിന്നെ എല്ലാം പെട്ടന്നു ആയിരുന്നു..... 

   ഞങ്ങളുടെ കല്യാണം ഉറപ്പിച്ചിട്ടു. നിന്നെ അന്വഷിച്ചു വന്നിരുന്നു ബോംബയിൽ.. പക്ഷെ ആ അഡ്രസ്സിൽ വേറെ ആൾക്കാരായിരുന്നു താമസം.. നിങ്ങൾ താമസം മാറിയിരുന്നോ... 

     ആ അതൊക്കെ വിട് ബാക്കി പറയു ദത്തേട്ടൻ എങ്ങനെ സമ്മതിച്ചു ദത്തേട്ടന്റെ ദേഷ്യം മാറിയോ വിവിയേട്ടനോടുള്ള.... 

     നീ അറിയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് വേദു... 
 
    ദത്തൻ തിരുവന്തപുരത്തു ജോലിക്ക് വന്ന സമയം. ഇടയ്ക്ക് ദേവൻ വിളിച്ചപ്പോൾ പറഞ്ഞെങ്കിലും... എവിടെ ആണെന്നോ ഒന്നും അറിയില്ലായിരുന്നു..അവനെ വിളിക്കാനും എനിക്ക് തോന്നിയില്ല. അവന്റെ പ്രതികരണം എങ്ങനെയാവും എന്നു അറിയില്ലലോ.. 

     " ഒരു ദിവസം രാത്രി ഓഫീസിൽ ഒരു സ്റ്റാഫിന്റെ ബർത്ഡേയ് ഫങ്ക്ഷൻ കഴിഞ്ഞു ഒരുപാട് താമസിച്ചാണ് വീട്ടിലേക്കു പോയത്.... വഴിയിൽ ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നതു കണ്ടാണ് വണ്ടി നിർത്തിയത്. അതിനടുത്തായി ഒരാൾ വീണു കിടപ്പുണ്ടായിരുന്നു... അടുത്ത് ചെന്നു നോക്കിയപ്പോളാണ് അതു ദത്തനാണെന്നു മനസിലായതു .. 

   നിന്നോട് എങ്ങനെ പറയണം എന്നു എനിക്കറിയില്ല വേദു അങ്ങനെ ഒരവസ്ഥയിൽ അവനെ കാണേണ്ടി വരും എന്നു ഒരിക്കലും കരുതീല... ദേഹം ആസകലം മുറിവുണ്ട്.. അവനു സ്വബോധം ഉണ്ടായിരുന്നില്ല... ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ പോലും അവരു ട്രീട്മെന്റിന് തയാറാകുവോന്നു എനിക്ക് അറിയില്ലായിരുന്നു.. അത്രയേറെ മദ്യം  അവന്റെ ശരീരത്തിൽ ഉണ്ടായിരുന്നു...    

 എന്താ വേണ്ടതെന്നു അറിയാതെ പകച്ചു നിന്നുപോയി ഒരു നിമിഷം. പഴേ ദത്തന്റെ ഓർമപ്പെടുത്തൽ പോലും അവനിൽ ഉണ്ടായിരുന്നില്ല. 

    പിന്നെ എന്റെ ഒരു ഫ്രണ്ടിനെ വിളിച്ചു അവന്റെ പരിചയത്തിൽ ഉള്ള ക്ലിനിക്കിൽ കൊണ്ട് പോയി... അവന്റെ മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തതിനു ശേഷം ആണ് ഞാൻ ദേവനെ വിളിച്ചു കാര്യം പറഞ്ഞതു... 

   അപ്പോളാണ് അവൻ പറഞ്ഞത്,പ്രിയയ്ക്ക് ദത്തനെ  ഇഷ്ടം ആണെന്നും. അവൻ  വിവാഹത്തിന് സമ്മതിക്കാത്തത് കൊണ്ട്,  അവളു ആത്മഹത്യക്കു ശ്രമിച്ചു എന്നും... അതുകൊണ്ട് വീട്ടുകാര് എല്ലാം കൂടെ ഇവനെ പ്രിയയുമായുള്ള വിവാഹത്തിന് നിർബന്ധിച്ചതു കൊണ്ട്, ആ ദേഷ്യത്തിന്  വീട്ടിൽ നിന്നും ഇറങ്ങിയതാണന്നും .ആ ദേഷ്യത്തിലും സങ്കടത്തിലും ആവും അത്രയേറെ കുടിച്ചതെന്നു ദേവൻ പറഞ്ഞു ... 

    ആശുപത്രിയിൽ നിന്നും നേരെ എന്റെ വീട്ടിലേക്കാണ് കൊണ്ട് പോയത്... ആദ്യമൊക്കെ അവനു എന്നോട് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു... 

   മുറിവൊക്കെ ഉണങ്ങി അവൻ തിരികെ ജോലിക്ക് ജോയിൻ ചെയ്യാൻ തുടങ്ങുന്നതിനു മുമ്പത്തെ ദിവസം ആണ് അവൻ പറഞ്ഞത്.. ദേവുവിനെ ഞാൻ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നു അവൾ പറഞ്ഞത് കൊണ്ടാണ് അന്ന് അവൻ എന്നെ അടിച്ചതെന്നു.. പ്രിയ അതിനു സാക്ഷികൂടി ആണെന്ന് പറഞ്ഞപ്പോൾ അവൻ അതു വിശ്വസിച്ചു... 

    ദേവുവിന്റെ ഏട്ടനായി ചിന്തിച്ചു നോക്കിയപ്പോൾ പെങ്ങളെ അവിശ്വസിക്കാൻ അവനു തോന്നിയില്ലന്നു... 

    പിന്നെ നീ എന്റൊപ്പം നിന്നപ്പോൾ നിന്നോടും ദേഷ്യം ആയി അവനു... അതിനിടയ്ക്ക് നീയും ഞാനും തമ്മിൽ ഇഷ്ടത്തിലാണെന്നും പ്രിയയും ദേവുവും പറഞ്ഞു വിശ്വസിപ്പിച്ചു അവനെ ... 

   അവൻ ആലോചിച്ചപ്പോൾ ശെരിയാണ്. അവനൊരിക്കൽ പോലും നിന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല.നിന്നെ ഒരിക്കലും ചേർത്ത് പിടിച്ചിട്ടില്ല. പ്രിയയുടെ കൂടെ കൂടി നിന്നെ കുറ്റപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളു. അപ്പൊ പിന്നെ നിനക്ക് എന്നോട് ഇഷ്ടം തോന്നി എന്നു പറഞ്ഞപ്പോൾ അവൻ അതു വിശ്വസിച്ചു. 

    അതും പോരാഞ്ഞിട്ട് ഞങ്ങൾ തമ്മിൽ അടി ഉണ്ടായപ്പോളും നീ എന്റെ ഒപ്പം ആയിരുന്നില്ലേ നിന്നത്. എല്ലാം കൂട്ടി വായിച്ചപ്പോൾ പ്രിയയും ദേവുവും പറയുന്നത് ശെരിയാണെന്നു അവൻ ഉറപ്പിച്ചു... 

    പിന്നെ അവൻ കാണിച്ചു കൂട്ടിയതൊക്കെ നിന്നെ നഷ്ടമാകും എന്നുള്ള ഭ്രാന്തിൽ ആയിരുന്നു.. 

    അവൻ ഇത്രയും പറഞ്ഞപ്പോൾ നിന്റെ വല്യമ്മ നിന്നെ കണ്ടതും പ്രിയയും ദത്തനും ഇഷ്ടത്തിലാണെന്നു പറഞ്ഞതും. ആ വീട്ടിൽ നിന്നും പോണമെന്നു പറഞ്ഞതുമൊക്കെ ഞാനും പറഞ്ഞു... 

   അതു കേട്ടിട്ടു ഇവിടെ വന്നു അവൻ ദേവുവിനെ ഒരുപാട് തല്ലി.പ്രിയക്കും കൊടുത്തു.  വല്യമ്മ പറഞ്ഞതൊക്കെ വീട്ടിൽ എല്ലാവരോടും പറഞ്ഞു... അതു കേട്ടിട്ടാണ് മുത്തശ്ശൻ അവരെ ഇവിടന്നു ഇറക്കി വിട്ടത്... 

  എല്ലാർക്കും വലിയ വിഷമം ആയിരുന്നു വേദു. നീ അനുഭവിച്ച സങ്കടങ്ങൾ ഓർത്തു നീറുകയായിരുന്നു എല്ലാരും. ചെയ്തുപോയ തെറ്റുകൾ ഓർത്തു  ഇപ്പോഴും ഒരുപാട് വേദനിക്കന്നുണ്ട് അവൻ.. 

    വിവിയേട്ടൻ പറഞ്ഞതെല്ലാം എന്റെ മനസിൽ ഉത്തരം കിട്ടാതെ കിടന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആയിരുന്നു.... എന്നാലും ദേവു എന്നോട് ഇങ്ങനെ ചെയ്യും എന്നു ഞാൻ ഒരിക്കലും കരുതീല...പ്രിയേച്ചി പണ്ടേ അങ്ങനായിരുന്നു. പക്ഷെ ദേവു.... ആ അറിവ് എന്തിനു വേണ്ടിയോ മനസിനെ വീണ്ടും വേദനിപ്പിച്ചു.. 

      നിനക്ക് ദത്തനോട് ദേഷ്യം ഉണ്ടോ മോളെ... അവനോടു ക്ഷമിച്ചൂടെ. അവൻ ഇപ്പോളും നിന്റെ വരവും പ്രതീക്ഷിച്ചാണ് കഴിയുന്നത്... 

  വിവിയേട്ടന്റെ ചോദ്യം ആണ് ചിന്തകൾക്ക് കടിഞ്ഞാൺ ഇടിയിപ്പിച്ചത്... 

    "ദേഷ്യം... ദേഷ്യം ഒന്നുല്ല വിവിയേട്ട. പിന്നെ ഒരിക്കലും ദത്തേട്ടന്റെ ഭാഗത്ത്‌ ന്യായം ഇല്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നു കരുതി അതു വിശ്വസിക്കുന്നതിനു മുൻപ് സത്യം അറിയാൻ ശ്രമിക്കാമായിരുന്നു... 

   എല്ലാം കഴിഞ്ഞതിനു ശേഷം വേദനിച്ചിട്ടു കാര്യം ഇല്ല വിവിയേട്ട. ഞാൻ അനുഭവിച്ച വേദന, ഒറ്റപ്പെടൽ, എനിക്ക് നഷ്ടമായ നല്ല നിമിഷങ്ങൾ  അതൊന്നും ഒരിക്കലും മാറ്റാൻ കഴിയില്ലലോ... 

    ചില കള്ളങ്ങളുടെ പേരിൽ എനിക്ക് ഉണ്ടായ നഷ്ടം ഒക്കെ വലുതായിരുന്നു വിവിയേട്ട.. ഒരുപാട് വലുത്... 

     പിന്നെ ദത്തേട്ടൻ എന്നെ കാത്തിരുന്നിട്ടു കാര്യം ഇല്ല ഒരുപാട് വൈകി പോയി.. 

    അപ്പോളേക്കും ഗൗരി മോളെയും കൊണ്ട് അങ്ങടയ്ക്കു വന്നിരുന്നു.. 

   "വേദേച്ചി മോളുണർന്നു..... 

   "അവളെ കണ്ടതും വിവിയേട്ടന്റെയും, ഗാഥയുടെയും കണ്ണിലെ സംശയത്തിന് ഉത്തരം എന്നപോലെ ഞാൻ പറഞ്ഞു... 

    "ന്റെ മോളാണ് കല്യാണി. കല്ലുന്നു വിളിക്കും.... 

    അവരുടെ മുഖഭാവത്തിൽ നിന്നും തന്നെ അറിയാൻ കഴിയുന്നുണ്ടായിരുന്നു അവർക്കു അതു വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഉള്ളത്.. 

    കല്ലൂനേം കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അടുത്തതായി വരുന്ന ചോദ്യങ്ങൾ അവഗണിക്കുക എന്നതായിരുന്നു ലക്ഷ്യം.... 

    ♥️♥️♥️♥️♥️♥️♥️♥️♥️

    എല്ലാവരും കൂടെ ഒരു ഉത്സവമേളം തന്നെയായിരുന്നു.... വർഷങ്ങൾക്കു ശേഷം മനസു സന്തോഷത്തിന്റെ തുടികൊട്ടലിൽ തിമിർത്തുകൊണ്ടിരുന്നു... ആദ്യം വിവിയേട്ടനും ഗാഥയ്ക്കും ചെറിയ വിഷമം ഉണ്ടായെങ്കിലും പിന്നെ അവർ കല്ലുനെ താഴെ വച്ചിട്ടില്ല.... 

    ദിവസങ്ങൾ കടന്നു പോയി.ഗൗരിയെ കോളേജിൽ ചേർത്തു.... കല്ലുമോൾ എല്ലാവരോടും കൂട്ടായി. അവളില്ലാതെ ഇപ്പൊ ആർക്കും പറ്റില്ലെന്ന പോലെയായി... വീട്ടിൽ വെറുതെ ഇരിക്കാൻ മടിച്ചു ടൗണിലെ  സ്കൂളിൽ ദേവേട്ടന്റെ ശുപാർശയിൽ ടീച്ചർ ആയി പോയി തുടങ്ങി ....

   ശ്രീമംഗലത്തെ ഏതേലും ഒരു സ്ഥാപനത്തിൽ ജോലിക്ക് കേറാൻ പറഞ്ഞെങ്കിലും എനിക്കതിനോട് താല്പര്യം ഇല്ലായിരുന്നു. ഏറ്റവും മനോഹരമായ ജോലിയാണ് അധ്യാപനം. കുട്ടികളോട് കൂടുമ്പോൾ നമ്മുടെ വിഷമങ്ങൾ എല്ലാം മറന്നു അവരിൽ ഒരാളായി മാറും... 

  ഇതിനിടയിൽ ഒരിക്കൽ പോലും ദത്തേട്ടനെ കുറിച്ച് ആരോടും ചോദിച്ചില്ല... ഇടയ്ക്ക് ദത്തേട്ടൻ വിളിച്ചിരുന്നു എന്നൊക്ക കേൾക്കാറുണ്ടങ്കിലും. ആരോടും ഒന്നും ചോദിക്കാൻ പോകാറില്ല. ഒരു സുഖമുള്ള നോവായി എന്റെ മനസ്സിൽ തന്നെ ആ ഓർമകളെ ഒതുക്കി വച്ചു... 

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

       ബസിറങ്ങി മുന്നോട്ട് നടന്നു രാമേട്ടന്റെ ചായക്കടയിൽ കേറാൻ തുടങ്ങിയതും ഒരു വിളികേട്ടാണ് തിരിഞ്ഞു നോക്കിയത്... 

   "ടാ ദത്താ നീ വരുന്ന വഴിയാണോ. ട്രെയിനിങ് കഴിഞ്ഞോ വാ ഞാൻ കൊണ്ടാക്കാം. ഓട്ടോയിലോട്ടു  കേറൂ... 

  വേണ്ട അരുണേ ദേവൻ വരും. ഞാൻ വിളിച്ചിട്ടുണ്ട്... ട്രെയിനിങ് കഴിഞ്ഞു ഇനി ഇവിടെ തന്നെ ഉണ്ടാകും.  രണ്ടു ദിവസം കഴിഞ്ഞു ഡ്യൂട്ടിക്ക് ജോയിൻ ചെയ്യണം.രാമേട്ടന്റെ ഒരു ചായ കുടിക്കാന്ന് കരുതി.കുറേ നാളായില്ലേ. വരുന്നേ വാ ചായ കുടിച്ചിട്ട് പോകാം...  

      വേണ്ടടാ നീ കുടിച്ചോ, ഓട്ടം ഉണ്ട്.... 

   "എന്നാ നീ വിട്ടോ പിന്നെ കാണാം... 

    "രാമേട്ടാ ഒരു സ്ട്രോങ്ങ്‌ ചായ പോരട്ടെ സ്പെഷ്യൽ മസാല റ്റീ... 

    "മോൻ വരുന്ന വഴിയാണോ ട്രെയിനിങ് കഴിഞ്ഞോ.... 

    കഴിഞ്ഞല്ലോ രാമേട്ടാ, രണ്ടു ദിവസം കഴിഞ്ഞു ജോയിൻ ചെയ്യും.... പിന്നെ നാട്ടിലെന്താ വിശേഷം.  

"നാട്ടിലെന്തു വിശേഷം. വിശേഷം ശ്രീമംഗലത്തല്ലേ...

   ശ്രീമംഗലത്തോ അവിടെന്താ വിശേഷം... 

അപ്പൊ മോനൊന്നും അറിഞ്ഞില്ലേ. നമ്മുടെ ദേവി കുഞ്ഞിന്റെ മോള് മടങ്ങി വന്നു. വേദകുഞ്ഞു.. അവിടെ ഉത്സവം തന്നെയായിരുന്നു.ആ മോളെന്നും അവിടത്തെ ഐശ്വര്യം തന്നെയാ.. അതിന്റെ ചിരി കാണാൻ തന്നെ ഒരു ചേലാണ് . 

    മോൻ നേരിട്ട് അറിഞ്ഞാൽ മതി എന്നു കരുതിക്കാണും.അതാകും ആരും മോനോട് വിളിച്ചു പറയാഞ്ഞേ. അല്ലെങ്കിൽ ഇപ്പൊ ഈ കുന്ത്രാണ്ടതിലോട്ട് ഒരു ഞെക്ക് ഞെക്കി ചെവിയേല് വച്ചാ എല്ലാം പെട്ടന്നു അറിയാല്ലോ .. 

   രാമേട്ടൻ പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.. എന്റെ മനസ്സ് മുഴുവൻ അവളായിരുന്നു  എന്റെ വേദുട്ടി.. എന്റെ ജീവിതം ന്റെ പ്രണയം..ഞാൻ നഷ്ടമാക്കിയ എന്റെ മാണിക്യം.. 

   ഇനി എനിക്കൊന്നു പ്രണയിക്കണം. മനസറിഞ്ഞു,  ഹൃദയത്തിന്റെ അടി തട്ടിൽ അവൾക്കായി കരുതി വച്ച സ്നേഹം പകർന്നു നല്കി അവളെ എന്റെ നെഞ്ചോട് ചേർക്കണം.   വേദനിപ്പിച്ചതിനൊക്കെ പകരം ഇരട്ടി സ്നേഹം കൊണ്ട് മൂടണം. വൈകാതെ അവളെ എന്റെ നല്ല പാതിയാക്കി ശ്രീമംഗലത്തിന്റെ വിളക്ക് ആക്കണം.... 

മിഴിയറിയാതെ 🌺15

    ഇനി എനിക്കൊന്നു പ്രണയിക്കണം. മനസറിഞ്ഞു,  ഹൃദയത്തിന്റെ അടി തട്ടിൽ അവൾക്കായി കരുതി വച്ച സ്നേഹം പകർന്നു നല്കി അവളെ എന്റെ നെഞ്ചോട് ചേർക്കണം.   വേദനിപ്പിച്ചതിനൊക്കെ പകരം,  ഇരട്ടി സ്നേഹം കൊണ്ട് മൂടണം. വൈകാതെ അവളെ എന്റെ നല്ല പാതിയാക്കി ശ്രീമംഗലത്തിന്റെ വിളക്ക് ആക്കണം....

    "എന്നാലും ആരും എന്നോട് പറഞ്ഞില്ലാലോ അവളു വന്നുന്ന്. നേരിട്ട് കണ്ടു സന്തോഷിച്ചാൽ മതിയെന്നാവും... അല്ലേലും പറയാഞ്ഞത് നന്നായി. പറഞ്ഞിരുന്നേൽ ഞാൻ ട്രെയിനിങ് പൂർത്തിയാക്കില്ലായിരുന്നു..അതിനു എന്റെ മനസു അനുവദിക്കില്ലാരുന്നു. അന്നേരം ഞാൻ ഇവിടെ എത്തിയേനെ . 

     ദേവനെ വിളിച്ചതും അവൻ എത്താറായിന്നു പറഞ്ഞു. രാമേട്ടന് കാശും കൊടുത്തു പുറത്തേക്കിറങ്ങി.... 

   അവിടെ തന്നെ നിൽക്കാതെ  മുന്നോട്ട് നടന്നു. മനസ്‌ അത്രയേറെ തുടി കൊട്ടുന്നുണ്ടായിരുന്നു... 

     അവളെ കാണാതെ അഞ്ചു വർഷങ്ങൾ... ഞാൻ നഷ്ടപ്പെടുത്തിയ എന്റെ സന്തോഷത്തിന്റെ അഞ്ചു വർഷങ്ങൾ... എല്ലാർക്കും സന്തോഷം ആയിട്ടുണ്ടാകും... ദേവൻ പറയുംപോലെ അവളായിരുന്നു ആ വീടിന്റെ സന്തോഷം. 

    മുന്നിലായി ഒരു ബൈക്ക് കൊണ്ട് നിർത്തിയപ്പോളാണ് ശെരിക്കും സ്വബോധം ഉണ്ടായതു .. 

    "നീ എന്താ ദത്താ നടന്നെ,  രാമേട്ടന്റെ ചായക്കടയുടെ മുന്നിൽ ഉണ്ടാവും എന്നു പറഞ്ഞിട്ട്,   "ഞാൻ ഓഫീസിൽ നിന്നും വരുന്ന വഴിയാ. നിന്നെ കാണാഞ്ഞിട്ട് ചുറ്റും പരാതിയപ്പോളാണ് രാമേട്ടൻ പറഞ്ഞത് നീ മുന്നോട്ട് നടന്നുന്ന്. 

   എന്താ നടക്കാന്ന് വച്ചതു . അല്ലെങ്കിൽ  ലോക കാര്യവും പറഞ്ഞു ഞാൻ വന്നാൽ കൂടി രാമേട്ടന്റെ കടയിൽ നിന്നും ഇറങ്ങാത്ത ആളല്ലേ... 

     "അതു ഞാൻ സന്തോഷം കൊണ്ട്,  എന്തോ ഓർത്തു നടന്നതാ ദേവാ. അവിടെ നില്ക്കാൻ തോന്നിയില്ല. കാലിനെകാൾ വേഗതയിൽ മനസു ഓടുന്നുണ്ടടോ ... 

    "അതെന്താ ദത്താ നിനക്കിത്ര സന്തോഷം വരാൻ... 

    "നിനക്കൊന്നും അറിയില്ലലോ അല്ലേ... നിങ്ങളാരും എന്നോട് ഒന്നും പറഞ്ഞില്ലെലും ഞാൻ അറിഞ്ഞു... 

   "എന്റെ വേദു വന്നു അല്ലേ.... നീ പെട്ടന്ന് വണ്ടി എടുത്തേ എനിക്ക് എത്രയും പെട്ടന്ന് വീടത്തിയാൽ മതി.ഇത്രയും വർഷം ഞാൻ അവളെ കാണാതെ ഇരുന്നത് പോലെ അല്ല. ഇനിയും ഒരു നിമിഷം അവളെ എനിക്ക് കാണാതിരിക്കാൻ പറ്റില്ല. അവളെ കാണാത്ത ഓരോ നിമിഷവും എനിക്ക് എന്നെ നഷ്ടപ്പെടും ദേവാ. അതുകൊണ്ട് പെട്ടന്നു വണ്ടി വിട്ടോ .. 

    "ബൈക്കിന്റെ പിന്നിൽ കേറി അവനതു പറയുമ്പോൾ മനസു പിടയ്ക്കുകയായിരുന്നു ... നിന്നോട് ഞാൻ എന്താ  ദത്താ  പറയുക, നിന്റെ കാത്തിരിപ്പിന്റെ അവസാനം,  നിന്റെ സന്തോഷങ്ങളുടെയും അവസാനം ആണെന്നോ.നിന്നെ എങ്ങനെ എല്ലാം പറഞ്ഞു മനസിലാക്കും. ഞാൻ ആശക്തനാകുന്നു. ധൈര്യം കൈവിട്ടു പോകുന്നു ദത്താ. 
    നീ എങ്ങനെ ഇത് സഹിക്കും എന്നറിയില്ല.. ദൈവം നിനക്ക് എല്ലാം  താങ്ങാനുള്ള ശ്കതി തരട്ടെ... 

     "ടാ ദേവാ നീ ഇവിടെ ഒന്നും അല്ലേ,  ഞാൻ ചോദിച്ചതിന് ഉത്തരം പറയാത്തതെന്താ.. 

  ദത്തൻ തട്ടി വിളിച്ചപ്പോളാണ് അവൻ എന്നോട് എന്തോ ചോദിച്ചോണ്ടിരുന്നെന്നു മനസിലായത്.  അതിനു നീ എന്താ ചോദിച്ചേ.. 

   ഹ! ബെസ്റ്റ് നീ ഇത് ഏതു ലോകത്താണ്.. ഒന്നും പറഞ്ഞില്ല.. ഒന്ന് വേഗം വണ്ടി വിട്... 

   "എനിക്ക് എത്രയും പെട്ടന്നു  വീടത്തിയാൽ മതി. നിനക്ക് പറഞ്ഞാൽ മനസിലാകില്ല എന്റെ ഇപ്പോളത്തെ അവസ്ഥ, എന്റെ ചിന്തകളിൽ ഇപ്പോൾ ഭ്രാന്താണ് പൂക്കുന്നത്, വേദു എന്ന ഭ്രാന്ത്...  

    ദേവാ.. അവൾക്കെന്നോട് ദേഷ്യം ഉണ്ടാകുവോ ഇപ്പോളും... എന്നോട് ക്ഷമിക്കുവോട അവളു, എന്നിൽ പാതിയാവാൻ അവൾ തയ്യാറാകുവോട.. ...

        "ദത്തന്റെ ചോദ്യങ്ങൾ എനിക്ക് നേരെ വാള് പോലെ വീശികൊണ്ടിരുന്നു.... 

       വീടത്തിയതും അവനു ഒരു വെപ്രാളം ആയിരുന്നു...... 

    ഉമ്മറത്തേക്ക് ഓടി കേറുന്ന അവനെ കണ്ടു നെഞ്ചോക്കെ പിടഞ്ഞുപോയി. അറിഞ്ഞോ അറിയാതയോ അവൻ ചെയ്ത തെറ്റുകൾക്ക് കൊടുക്കേണ്ടി വന്ന വില അവന്റെ ജീവിതം തന്നെ ആയിരുന്നു... 

      അവൻ എത്തിയത് അറിഞ്ഞു എല്ലാവരും ഉമ്മറത്തേക്ക് എത്തിയിരുന്നു... 

  എല്ലാരുടെ മുഖത്തും വേദന തെളിഞ്ഞു കാണാം... എല്ലാവരുടെ ഉള്ളിലും എരിയുന്ന തീ എനിക്ക് കാണാൻ കഴിഞ്ഞു.. 

     "ട്രെയിനിങ് ഒക്കെ കഴിഞ്ഞോ മോനെ ..അച്ഛന്റെ ഇടറുന്ന സ്വരം ഞാൻ കേട്ടു .. 
കഴിഞ്ഞു അച്ഛാ... 

   അച്ഛനുള്ള ഉത്തരം കൊടുത്തു കൊണ്ട് നേരെ വേദൂന്റെ അടുത്തേക്കാണ് പോയത്.... 

      "കണ്ണ് നിറയെ  അവളെ കാണുകയായിരുന്നു ഞാൻ,  അഞ്ചു വർഷങ്ങൾക്കു ശേഷം ഉള്ള കൂടി കാഴ്ച... പഴയ ദാവണിക്കാരി പെണ്ണിൽ നിന്നും സാരിയിലേക്ക്  മാറിയിരിക്കുന്നു.... ഉടുത്തിരിക്കുന്ന കോട്ടൺ സാരിയും പൊട്ടുകുത്താത്ത നെറ്റിത്തടങ്ങളും മഷി എഴുതാത്ത കണ്ണുകളും എന്നിൽ അസ്വസ്ഥ സൃഷ്ടിച്ചു...   ഞാൻ ഒരിക്കലും അവളെ ഇങ്ങനെ കണ്ടിട്ടില്ല... 

    അടുത്തുപോയി അവളുടെ കൈകൾ പിടിച്ചു അതിൽ മുഖം അമർത്തുമ്പോൾ എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ കണ്ണുകൾ പെയ്തിറങ്ങി... 

   "ദത്തെട്ടാ എന്താ ഇത് കയ്യിന്നു വിട്... 

  വർഷങ്ങൾ ക്ക് ശേഷം അവളുടെ ശബ്ദം എന്റെ ചെവിയിൽ തേന്മഴ പോലെ പെയ്തിറങ്ങി... 

    കുറച്ചു സമയം കഴിഞ്ഞും കൈയിൽ നിന്നും മുഖം മറ്റാഞ്ഞിട്ടു ആകും അവൾ  ബലമായി തന്നെ കൈ വിടുവിച്ചു.... 

   പക്ഷെ അതെ നിമിഷം തന്നെ അവളെ  നെഞ്ചോടു ചേർത്ത് അവളുടെ  തോളിൽ മുഖം അമർത്തി ഞാൻ  നിന്നു... അറിഞ്ഞുകൊണ്ടായിരുന്നില്ല. പക്ഷെ അപ്പൊ അങ്ങനെ ചെയ്യാനായിരുന്നു തോന്നിയത്.. 

      "ദത്തേട്ടൻ വന്നു കൈ പിടിച്ചു അതിൽ മുഖം അമർത്തിയപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു. കൈയിലെ നനവ് ആ മനുഷ്യൻ കരയുകയാണെന്നു അറിയിക്കുകയായിരുന്നു. കൈവിടിവിക്കാൻ ശ്രമിക്കും തോറും ശക്തമായി തന്നെ മുഖം കൈകളിൽ അമർന്നു. ബലമായി കൈകളിലെ പിടി വീടിവിക്കുമ്പോൾ ഓർത്തിരുന്നില്ല ആ മനുഷ്യൻ എന്നെ നെഞ്ചോട് ചേർക്കും എന്നു... 
    എന്റെ തോൾ നനയുന്നതിനനുസരിച്ചു നെഞ്ച് വേദനിക്കുന്നുണ്ടായിരുന്നു.ആ ഹൃദയവേദന എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.. 

   ദത്തെട്ടനെ മാറ്റാൻ ശ്രമിക്കും തോറും എന്നിലുള്ള ആ പിടി മുറുകി കൊണ്ടിരുന്നു. ആ മുറുക്കത്തിൽ നിന്നു തന്നെ ആ ഹൃദയത്തിന്റെ സംഘർഷം എനിക്കറിയാൻ കഴിഞ്ഞു.. 

  വിട് ദത്തേട്ടാ. എന്നെ വിട്.. എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. 

അപ്പോളേക്കും ഗൗരിയുടെ കൈയിൽ നിന്നും ഊർന്നിറങ്ങി നിലവിളിച്ചു കൊണ്ട് കല്ലുമോൾ എന്റെ അടുത്തെത്തിയിരുന്നു... 

  എന്നെ ദത്തേട്ടൻ ഉപദ്രവിക്കുന്നു എന്നാണ് മോള് കരുതിയത് ... അവളുടെ കരച്ചിലിന്റെ ശക്തി കൂടി കൊണ്ടിരുന്നു... 

   ദത്തെട്ടാ മാറു ദത്തെട്ടാ മോള് കരയുന്നു ഞാൻ അവളെ എടുക്കട്ടേ... മാറു പ്ലീസ്.... 

      "പെട്ടന്ന് ഞെട്ടി മാറി  ദത്തേട്ടൻ എന്നെയും എന്റെ അടുത്ത് നിൽക്കുന്ന മോളെയും മാറി മാറി നോക്കി... 

    "ഇത്..... അത് ചോദിക്കുമ്പോൾ ആ മനുഷ്യനെ വിറയ്ക്കുന്നുണ്ടായിരുന്നു.. 

     "ന്റെ മോളാണ് കല്യാണി..... 

  എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടത് പോലെ. ആ മനുഷ്യന്റെ കാലുകൾ പിന്നോട്ട് ചലിച്ചു.. 

    ഒന്നും മിണ്ടാതെ ആരെയും നോക്കാതെ പടികൾ കേറി പോകുന്ന ആ മനുഷ്യനെ കണ്ണീരോടെ ഞാൻ നോക്കി നിന്നു.... 

     💜💜💜💜💜💜

      ദത്തൻ ഒന്നും മിണ്ടാതെ മുകളിലേക്കു പോയപ്പോൾ തന്നെ വല്ലാതെ പേടി തോന്നി.. അവന്റെ പിന്നാലെ മുറിയിലേക്ക് പോകുമ്പോൾ അവിടെ എത്തുന്നതിനു മുന്നേ തന്നെ എന്തൊക്കയോ താഴെ വീണു ഉടയുന്ന ശബ്ദം കേട്ടു. അവിടെ എത്തിയപ്പോൾ കണ്ടത് എല്ലാം എറിഞ്ഞുടയ്ക്കുന്ന ദത്തനെയാണ് കണ്ടത്... 

    ദത്താ..  എന്തായിത്.... ഒന്ന് നിർത്തു ദത്താ ..അവനെ പിടിച്ചു മാറ്റുമ്പോൾ  എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു. 
      ആ തറയിൽ ആയി ഇരുന്നുകൊണ്ട് രണ്ടു കൈകൊണ്ടും തലമുടിയിൽ  കോർത്തു വലിച്ചുകൊണ്ട് ഒരു ഭ്രാന്തനെ പോലെ അവൻ അലറി വിളിച്ചു...   

    ഓടി പോയി അവനെ മാറോട് ചേർത്തു, ഞാനും കരഞ്ഞു .ഇങ്ങനെ കരയല്ലേടാ നീ തളർന്നു പോകല്ലേടാ... നിന്നെ ഇങ്ങനെ കാണാൻ വയ്യ ദത്താ.. 

   എന്റെ കരച്ചിൽ കണ്ടിട്ടാകും അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു മനസിനെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു.. 

   കുറച്ചു നേരം മൗനമായിരുന്നു ഞങ്ങൾക്കിടയിൽ. വാക്കുകൾ നഷ്ടപ്പെട്ടത് പോലുള്ള ശൂന്യത ഞങ്ങളെയാകെ വന്നു മൂടി..  

      കുറച്ചു കഴിഞ്ഞു അവൻ തന്നെ സംസാരിച്ചു തുടങ്ങി... 

     "തോറ്റില്ലെ ദേവാ  ഞാൻ,  അവളെന്നെ തോല്പിച്ചില്ലേ.. അത്രയ്ക്ക് വലിയ തെറ്റാണോ ഞാൻ ചെയ്തത്... അന്ന് അവൾ എന്നോട് ഷമിച്ചുന്നു പറഞ്ഞതൊക്കെ വെറുതെ ആയിരുന്നു അല്ലേ... 

       അവള്.. അവളെന്റെ അല്ലേ ദേവാ. പിന്നെങ്ങനെയാ അവൾക്കു വേറെ ഒരാളെ സ്നേഹിക്കാൻ കഴിയാ.... 

   പലപ്പോഴും പറയാൻ കഴിയാതെ അവന്റെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു.. 

      നീ അല്പം കിടന്നോ വന്നതല്ലേ ഉള്ളൂ. ഒന്നും സംസാരിക്കണ്ട.... പതിയെ അവനെ പിടിച്ചു കട്ടിലിൽ കിടത്തിയിട്ട് താഴേക്കിറങ്ങി... 

    താഴെ ഉള്ള എല്ലാ മുഖങ്ങളിലും കണ്ണുനീർ പാട കെട്ടിയിട്ടുണ്ടായിരുന്നു. എല്ലാവരും പേടിച്ച മുഹൂർത്തം... ദത്തൻ അവന്റെ കാത്തിരിപ്പു വെറുതെ ആയിപോയിന്നറിയുന്ന നിമിഷം... അതും കഴിഞ്ഞു... 

   ദേവേട്ട.... ദത്തേട്ടൻ..... 

    കിടക്കുവാ ഗൗതം.. അറിയില്ല അവനെങ്ങനെ ഇത് ഉൾക്കൊള്ളും എന്നു... 

    വേദു എന്തിയെ..... 

    "മുറിയിലേക്ക് പോയി.... 

    അവളും കേട്ടു കാണും അല്ലേ മുകളിലത്തെ ബഹളം..... 

അതിനെന്നും വേദനിക്കാനേ വിധി ഉള്ളൂ..... 
   ഇതൊക്കെ കണ്ടു നീറാൻ നമ്മളും... 

    💜💜💜💜💜💜💜💜💜💜

    കല്ലുനെ മുത്തശ്ശിയുടെ അടുത്താക്കി മുറിയിൽ  വന്നു കിടക്കുമ്പോഴും മനസിന്റെ  പിടച്ചിൽ മാറിയിരുന്നില്ല... 

     ദത്തേട്ടൻ... മീശക്കു കട്ടി വന്നിരിക്കുന്നു... ശരീരമൊക്കെ ഉറച്ചിരിക്കുന്നു... പഴയ ഗൗരവം ഒന്നും ഇപ്പൊ ഇല്ല...

     ദത്തേട്ടൻ കരയുന്നതു കണ്ടപ്പോൾ .പ്രാണൻ നിന്നപോലെ ആണ് എനിക്ക് തോന്നിയതു... ആ കണ്ണുകളിലെ സങ്കടം.. വയ്യ ഈശ്വരാ ഇതൊക്കെ താങ്ങാൻ എനിക്ക് വയ്യ... 

     "എന്താ എനിക്ക് മാത്രം ഇങ്ങനെ ഒരു വിധി.. പ്രാണനെകാളും സ്നേഹിച്ചവൻ എത്ര അടുത്ത് വന്നാലും അകന്നു നിൽക്കാനാണല്ലോ  കണ്ണാ  എന്റെ വിധി.... 

   ഇപ്പൊ തോന്നുന്നു ഇങ്ങടേക്ക്‌ വരരുതായിരുന്നുന്ന്.... പക്ഷെ ന്റെ ഗൗരിയും കല്ലുമോളും..... ഓർക്കും തോറും മനസു ചുട്ടു പൊള്ളി കൊണ്ടിരുന്നു.. 
      
    ഞാൻ കാരണം എല്ലാവർക്കും വിഷമം ആയി എന്നുള്ള ചിന്തയാകാം. മുറിക്കു പുറത്തിറങ്ങാൻ തോന്നിയില്ല.. 

   ഇന്നലെ വരെ സന്തോഷമായിരുന്നു ഈ വീട്ടിൽ. ഇപ്പൊ ആകെ ഒരു മൂകത... 

       "വേദേച്ചി അത്താഴം കഴിക്കുന്നില്ലേ..

    " എനിക്ക് വേണ്ട ഗൗരി നീ കഴിച്ചോ... 
കല്ലുമോൾ ഉറങ്ങിയോ... 

   ഇല്ല ദേവേട്ടന്റെ അടുത്തുണ്ട്.... 

    💜💜💜💜💜💜💜💜💜

      തോളിൽ കിടന്നുറങ്ങുന്ന മോളെ ഗൗരിയുടെ കൈയിൽ കൊടുത്തിട്ടു  നേരെ ദത്തനടുത്തേക്കു ചെന്നു... 

  എല്ലാം കണ്ടു മോളും നന്നായിട്ട് പേടിച്ചിട്ടുണ്ടായിരുന്നു.. 

    "ടാ ദത്താ എണീക്കു എന്തു കിടപ്പാണിത്. എണീറ്റൊന്നു കുളിക്കു. കണ്ണൊക്കെ വീർത്തിരിക്കുന്നു. നിന്നെ ഇങ്ങനെ കണ്ടാൽ എല്ലാവർക്കും സങ്കടം ആകില്ലേ... 

     എല്ലാരുടെയും കാര്യം പോട്ടെ മുത്തശ്ശിക്ക് വേണ്ടി എങ്കിലും പഴയ ദത്തനായിക്കൂടെ നിനക്ക്. എത്ര വട്ടം ചോദിച്ചൂന്നറിയോ മുത്തശ്ശി നിന്നെ. ന്റെ കുട്ടി എങ്ങനെ സഹിക്കും എന്നൊരു പല്ലവി മാത്രേ ഉള്ളൂ ആ നാവിൽ... ഇനി ഒരു തകർച്ച കൂടി കാണാൻ ആ പാവത്തിന് കഴിയില്ലടാ... 

      "പതിയെ എണീറ്റു കട്ടിലിൽ ചാരി ഇരുന്നു.. 

   മനസ്സ് മടുത്തു പോയിരിക്കുന്നു ദേവാ .... ഇപ്പോൾ ഈ നിമിഷം മരിച്ചു പോയാലും സന്തോഷം. അത്രയേറെ മടുത്തിരിക്കുന്നു മനസ്സ്... 

  എന്തൊക്കയാടാ നീയ് പറയണേ.. 

       "നീ ഒന്ന് കുളിച്ചു ങ്ങടെക്ക് വാ. ഞാൻ താഴെ ഉണ്ടാകും. നീ വന്നിട്ട് ഒരുമിച്ചു കഴിക്കാം... ഒന്ന് കുളിക്കുമ്പോ അല്പം ആശ്വാസം ഉണ്ടാകും.. 

   അതും പറഞ്ഞു ഞാൻ താഴെക്കിറങ്ങാൻ തുടങ്ങി... 

     ദേവാ.... 

  ദത്തന്റെ വിളി കേട്ടാണ് തിരിഞ്ഞു നിന്നത്...   ന്താടാ ന്തേലും വേണോ നിനക്ക്... 

   "അയാളും വന്നിട്ടുണ്ടോ..... 

      "ആരു... 

       "വേദുന്റെ..... 

        തിരികെ ദത്തന്റടുക്കലായ് വന്നിരുന്നു... ഹരി ആയിരുന്നു ആളു.. സുഭദ്രപ്പയുടെ മോൻ... പക്ഷെ അവരൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ആക്‌സിഡന്റ് ആയിരുന്നെന്ന പറഞ്ഞത്.. അതുകൊണ്ടാ അവര് നാട്ടിലേക്കു വന്നത്. ഹരിയുടെ പെങ്ങളും കൂടെ ഉണ്ട് ഗൗരി... 

     വേറെ ഒന്നും അറിയില്ല ദത്ത... അവന്റെ മുഖത്തു നോക്കാതെ ആണ് അത്രയും പറഞ്ഞത്... 

     "അവളുടെ ജീവിതം എന്താ ദേവാ ഇങ്ങനെ.. നഷ്ടങ്ങൾ മാത്രേ അതിനുണ്ടായിട്ടുള്ളു. ഇതൊക്കെ എങ്ങനെയാടാ അവൾക്കു സഹിക്കാൻ കഴിയണേ... 

    ഞാൻ ആണ് എല്ലാറ്റിനും കാരണം അല്ലേ ദേവാ. അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് എന്നോടൊപ്പം ഇവിടെ ഉണ്ടാവുമായിരുന്നില്ലേ സന്തോഷത്തോടെ... ശാപം കിട്ടിയത് എനിക്കാവും.അവളെ പോലൊരു മാണിക്യത്തെ അവഗണിച്ചില്ലേ. അതിനു ദൈവം തന്ന ശിക്ഷയാണിത്.. 

      അതൊന്നും ഇനി ആലോചിക്കണ്ട... നീ കുളിച്ചിട്ട് വാ... 

    എനിക്ക് വേണം ദേവാ അവളെ,ഹരി ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഇങ്ങനെ പറയില്ലായിരുന്നു.. എന്നാലും അവളെ മറക്കാൻ എനിക്ക് കഴിയില്ല അവളുടെ ഓർമയിൽ മരണം വരെ ഞാൻ ജീവിച്ചേനെ. 

    പക്ഷെ ഇപ്പൊ..  ഒറ്റയ്ക്കാക്കില്ല ഞാൻ. ഇനിയും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.എന്റെ ആത്മാവിൽ കലർന്നവളാണ് അവൾ, അവളില്ലെങ്കിൽ ഞാൻ ഇല്ല ദേവാ... 

    നീ വിചാരിക്കും പോലെ അതൊന്നും എളുപ്പമല്ല ദത്ത. അവള് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത് വേദു വാണു... അറിയാല്ലോ നിനക്കവളുട സ്വഭാവം... 

    അതൊന്നും നിക്ക് അറിയില്ല  പക്ഷെ ഇനി ഒന്നിനു വേണ്ടിയും ഞാൻ അവളെ വിട്ടു കളയില്ല ഒന്നിനുവേണ്ടിയും.അവളുടെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവസാനിപ്പിക്കും ഞാൻ ഈ ജീവിതം... 

     💜💜💜💜💜💜💜💜💜

    വേദേച്ചി.... 

   "നീ കഴിച്ചോ ഗൗരി.... 

  "ആം... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... 

    എന്തിനാ മുഖവുര.....പറഞ്ഞോ 

  "ദത്തേട്ടന്റെ സങ്കടം കണ്ടിട്ടു സഹിക്കുന്നില്ല.ചേച്ചിയും വേദനിക്കുന്നില്ലേ ഒത്തിരി.  വേദേച്ചിക്ക് സത്യം പറഞ്ഞൂടെ എല്ലാവരോടും.. ദത്തേട്ടനെ വിവാഹം കഴിച്ചൂടെ... 

     എന്തു സത്യം പറയണം ഗൗരി. ഞാൻ ഒരു കൊലപാതകിയാണെന്നോ. ആരുടയോക്കയോ കത്തിയിൽ നിന്നും രക്ഷപെടാൻ ഈ നാട്ടിലേക്കു ഓടി വന്നതാണെന്നോ. എന്നിട്ട് ഇവിടുള്ളവരുടെ ജീവൻ കൂടി ആപത്തിലാക്കണോ ഞാൻ പറയു... 

    "ചേച്ചി.. ഞാൻ... ചേച്ചിയുടെ മനസു നീറുന്നതു സഹിക്കാൻ കഴിയുന്നില്ല. ഞാൻ കാരണം അല്ലേ എല്ലാം... 

   " കരയാൻ വേണ്ടി പറഞ്ഞതല്ല.. നീ കാരണവും അല്ല ഒന്നും. എന്റെ വിധിയാണ് എല്ലാം.... നിന്നേം  കല്ലുമോളെയും സുരക്ഷിതമായി ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ലേ എനിക്ക് അതുമതി..... 

മിഴിയറിയാതെ 🌺16

   എന്തു സത്യം പറയണം ഗൗരി. ഞാൻ ഒരു കൊലപാതകിയാണെന്നോ. ആരുടയോക്കയോ കത്തിയിൽ നിന്നും രക്ഷപെടാൻ ഈ നാട്ടിലേക്കു ഓടി വന്നതാണെന്നോ. എന്നിട്ട് ഇവിടുള്ളവരുടെ ജീവൻ കൂടി ആപത്തിലാക്കണോ ഞാൻ പറയു... 

    "ചേച്ചി.. ഞാൻ... ചേച്ചിയുടെ മനസു നീറുന്നതു സഹിക്കാൻ കഴിയുന്നില്ല. ഞാൻ കാരണമല്ലേ  എല്ലാം... 

   " കരയാൻ വേണ്ടി പറഞ്ഞതല്ല.. നീ കാരണവും അല്ല ഒന്നും. എന്റെ വിധിയാണ് എല്ലാം.... നിന്നേം  കല്ലുമോളെയും സുരക്ഷിതമായി ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ലേ എനിക്ക് അതുമതി..... 

💜💜💜💜💜💜💜💜💜💜💜💜

     രാവിലെ എണീറ്റപ്പോൾ തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു. എന്നാലും മനസിൽ ഇപ്പൊ തണുപ്പാണ്... എന്തു സംഭവിച്ചാലും അവളെ ഞാൻ ഒറ്റയ്ക്കാക്കില്ല. എനിക്ക് പ്രണയിക്കണം മനസറിഞ്ഞു ന്റെ ഹൃദയത്തോട് ചേർത്തു നിർത്തണം... 

   അവളെന്നെ സ്നേഹിച്ചിരുന്നില്ലേ എന്ന ചോദ്യം മനസിനെ മതിച്ചോണ്ടിരുന്നു. അവൾക്കു വേറെ ഒരാളെ സ്നേഹിക്കാൻ കഴിഞ്ഞു എന്നുള്ള ഓർമ പോലും എന്നിൽ തീകോരി ഇടുന്നുണ്ടായിരുന്നു... 

    എണീറ്റു ഫ്രഷ് ആയി താഴേക്കിറങ്ങി... ആദ്യം മുത്തശ്ശിയുടെ അടുത്താണ് പോയത്. ഓടി ചെന്നു ആ മടിയിൽ കിടന്നു... ചുളിവ് വീണ കൈകൾ ന്റെ തലമുടിയിലൂടെ ഓടിച്ചു കൊണ്ടിരുന്നു.... 

    "ദത്തൻ കുട്ടി.. മോനിന്നലെ വന്നിട്ട് എന്താ മുത്തശ്ശിയെ കാണാൻ വരാത്തത്. ന്റെ കുട്ടിക്ക് വല്യ പ്രയാസായി അല്ലേ.. സാരല്യ മോൻ അതു മറന്നേക്കൂ ഈ ജന്മത്തിൽ അവളെ നിനക്ക് വിധിച്ചിട്ടില്ല..... 

     ഇനി നിന്നെ പഴേത് പോലെ കാണാൻ ഇവിടാർക്കും പാങ്ങില്ല കുട്ട്യേ.. അതുകൊണ്ട് എന്റെ മോൻ എല്ലാം സഹിക്കണം. ഇനി നിന്റെ ചിരിമായാൻ പാടില്ല ട്ടോ.... 

     മുത്തശ്ശിയുടെ വാക്ക് കേട്ടു,  അടഞ്ഞ കണ്ണിനിടയിൽ കൂടി കണ്ണുനീർ ചാലു വീഴ്ത്തി തുടങ്ങി... വേദന തന്നെയാണ് ഹൃദയം മുറിയുന്ന വേദന, ശ്വാസം കിട്ടാതെ പ്രാണൻ പിടയുന്ന വേദന... 

      "വാതിലിൽ ആരുടെയോ അനക്കം കേട്ടിട്ടാണ് കണ്ണ് തുറന്നു നോക്കിയത്.. 

  മോളെയും എടുത്ത് നിൽക്കുന്ന വേദുനെ ആണ് കണ്ടത്. കരഞ്ഞു എന്നു മുഖം കണ്ടാൽ അറിയാം. എന്നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. മോള് അപ്പോളേക്കും ബഹളം വച്ചു തുടങ്ങിയിരുന്നു.. 

     മുത്തച്ചി.. ന്റെ... മുത്തച്ചി.... 

 അതുപറഞ്ഞു കുഞ്ഞു കരഞ്ഞു തുടങ്ങി... 

    "ന്താ വേദു,  ന്തിനാ മോള് കരയണേ... 

    "ദത്തേട്ടാ... അതു ദത്തേട്ടൻ മുത്തശ്ശിയുടെ മടിയിൽ കിടന്നിട്ടാണ് . മുത്തശ്ശി അവളുടേതാത്രെ.. 

    വേദു ചിരിയോടെ പറയുന്നത് കേട്ടു എനിക്കും ചിരി വന്നു.... 

     പതിയെ മുത്തശ്ശിയുടെ മടിയിൽ നിന്നും എണീറ്റു കല്ലുമോളുടെ അടുത്തേക്ക് പോയി. കൈകൾ അവളുടെ നേർക്കു നീട്ടി... അവൾ മുഖം തിരിച്ചു വേദൂന്റെ കഴുത്തിൽ കൈകൾ ചേർത്തു തോളിൽ പറ്റി ചേർന്നു കിടന്നു... 

    എന്റെ കല്ലുസ് ഉണർന്നോ... വാടി കള്ള പെണ്ണെ. 

   ദേവൻ വന്നു കൈ നീട്ടിയതും അവള് ദേവന്റെ കൈയിലേക്ക് ചാടിയിരുന്നു. 

   വേദു ഒരു ചായ താടി.... 

    ഇപ്പോ എടുക്കാം ദേവേട്ട... ദത്തേട്ടനും കുടിച്ചില്ലലോ ഇപ്പൊ കൊണ്ടുവരാം... 

    "അവർക്കുള്ള ചായയുമായി മുത്തശ്ശിയുടെ മുറിയിലേക്ക് നടക്കുമ്പോളെ കേൾക്കാം മോളുടെ ചിരി... 

       വാതിലിൽ എത്തിയപ്പോൾ മോളെ കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന ദത്തേട്ടനെയാണ് കണ്ടത്. കുഞ്ഞുപിള്ളേരെ പോലെ അവളെ കളിപ്പിക്കുന്നുണ്ട്‌. ദത്തേട്ടനെ അങ്ങനെ ഒരു ഭാവത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. 

    എന്നെ കണ്ടതും ആളും ഒന്നും ചമ്മി... 

    " ഞാൻ വെറുതെ മോളോട്.... എല്ലാരോടും പെട്ടന്നു കൂട്ടാവും അല്ലേ ഇവൾ.. 

    "ങ്ങാ വലിയ നിർബന്ധം ഒന്നും കാട്ടാറില്ല... 

    "നിനക്ക് ഇന്ന് പോകണ്ടേ വേദു... 

     പോണം ദേവേട്ട ഇറങ്ങാൻ തുടങ്ങുവാ.. 

      എവിടെ പോകുന്ന കാര്യവാ.... 

     ഞാനിപ്പോ ടൗണിലെ സ്കൂളിൽ ടീച്ചർ ആണ് ദത്തേട്ടാ.വെറുതെ വീട്ടിൽ ഇരിക്കണ്ടാന്ന് വച്ചു . ഏട്ടനിപ്പോ എന്താ ചെയ്യണേ. എല്ലാരും ട്രെയിനിങ് എങ്ങനെ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.... 

    ഞാനിവിടെ എറണാകുളത്തു തന്നെ  SI ആണ് ക്രൈംബ്രാഞ്ച് സ്പെഷ്യൽ സ്‌ക്വാഡ് .  ഒരു ട്രെയിനിങ്  ഉണ്ടായിരുന്നു.കൊച്ചിയിൽ  ഇപ്പോൾ ഡ്രഗ്സിന്റെ കേസെസ് കൂടുതൽ ആണ് ഒരു ആന്റി ഡ്രഗ്സ്  സ്‌കോഡിന്റെ പുതിയ  വിംഗ് സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്. അതിന്റെ ട്രെയിനിങ് ആയിരുന്നു. ഒരു മാസം... 

      ദത്തേട്ടൻ പോലീസിലാണെന്നു പറഞ്ഞപ്പോളെ എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി... ഒന്നും മിണ്ടാതെ പതിയെ തിരിഞ്ഞു നടന്നപ്പോളാണ് വാതിലിനു പുറത്തായി ഗൗരി നിൽക്കുന്നത് കണ്ടതു . അവളുടെ കണ്ണിലും ഞാൻ ഒരു പിടച്ചിൽ കണ്ടു...... 

     ഒന്നുല്ലന്നു പറയും പോലെ അവളുടെ കൈ ബലമായി ഒന്നമർത്തി ഞാൻ റെഡിയാകനായി അകത്തേക്ക്  പോയി.... 

     റെഡിയായി താഴേക്കു വന്നു മുത്തശ്ശിയോട് പറഞ്ഞു കല്ലുമോൾക്കു ഒരു ഉമ്മയും കൊടുത്തു അടുക്കളയിലേക്ക് നടന്നു... 

    കല്ലുമോൾ എല്ലാവരോടും ഇണങ്ങിയത് കൊണ്ട് തന്നെ എനിക്ക് ധൈര്യമായി സ്കൂളിലേക്ക് പോകാം... 

   ആഹാരവും കഴിച്ചു ഉച്ചക്കുള്ള ലഞ്ചും എടുത്തു അമ്മായിമാരോട് യാത്രയും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. ഞാൻ ബസിലാണ് പോകുന്നത്... ദേവേട്ടനൊക്കെ സ്കൂളിൽ കൊണ്ടാക്കാം എന്നു പറഞ്ഞെങ്കിലും എനിക്ക് ബസിൽ പോകുന്നതാണിഷ്ടം... ആ ബസ്‌യാത്രകളിൽ ആരുടെയും ശല്യമില്ലാതെ ഓർമകളെ മനസിലേക്ക് ആവാഹിക്കാം.ഒരു പുഞ്ചിരിയോടുകൂടി മധുരമുള്ള ഓർമ്മകൾ അയവിറക്കാം.. അതൊരു സുഖമുള്ള യാത്രയാണ്... 

       മുറ്റത്തേക്കിറങ്ങിയതും ദത്തേട്ടൻ അവിടെ നില്പുണ്ടായിരുന്നു. പുറത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് നിൽപ്... 

     വേദു.. ഞാനും സിറ്റിയിലോട്ടാണ്. വാ കേറൂ ഞാൻ ഡ്രോപ്പ് ചെയ്യാം... 

     വേണ്ട ദത്തേട്ടാ ഞാൻ ബസിലാ പോകാറ് അതാ എനിക്കിഷ്ടം.... 

  ഗൗരി വന്നു യാത്ര പറഞ്ഞു ദേവേട്ടനൊപ്പം കാറിൽ കേറി.... 

    ഗൗരിയെ ആരെങ്കിലും കോളേജിലേക്ക് കൊണ്ടുവിടും. വൈകിട്ട് അവൾ ബസിൽ വരും... 

    ദത്തേട്ടനോട് മിണ്ടുന്നുണ്ടങ്കിലും മനസ്സ് വല്ലാതെ പിടയ്ക്കുന്നുണ്ട്... പക്ഷെ ഞാൻ ഇനിയും ദത്തേട്ടനോട് സംസാരിക്കാതെ അകന്നു നിൽക്കുന്നത് ശെരിയല്ലന്നു തോന്നി.. കാലം വരുത്തിയ മാറ്റങ്ങൾ രണ്ടുപേരിലും ഉണ്ട്... 

    ദത്തേട്ടൻ എനിക്ക്,  
ബാക്കി ഉള്ളവരെ പോലെ തന്നെയാണെന്ന് എന്റെ മനസിനെയും ബാക്കി ഉള്ളവരെയും വിശ്വസിപ്പിക്കാൻ  ഉള്ള മനസിന്റെ വിഫല ശ്രമം ആയിരുന്നു അത് . 

    ക്ലാസ്സെടുത്തോണ്ടിരുന്നപ്പോഴും ദത്തേട്ടൻ ആയിരുന്നു മനസു നിറയെ.. ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ ന്റെ നെഞ്ചിനെ പൊള്ളിച്ചു കൊണ്ടിരുന്നു. ഇത്രയേറെ എന്നെ സ്നേഹിക്കുന്നുണ്ടോ.. ഓടി വന്നു ആ നെഞ്ചിൽ ചായാൻ മോഹമാണ് ദത്തേട്ടാ. പക്ഷെ എനിക്ക് ചുറ്റും വട്ടമിടുന്ന കഴുകൻ കണ്ണുകൾ എന്നെ കാണുന്നതുവരെയെ എന്റെ ആയുസുണ്ടാകുള്ളൂ. അതിനിടയിലേക്കു ഇനിയും ആരെയും വലിച്ചിടാൻ വയ്യെനിക്കു. തീരട്ടെ ഈ ജന്മമിങ്ങനെ... ആഗ്രഹങ്ങളും സന്തോഷങ്ങളുമൊക്കെ  ബാക്കി നിർത്തി ഈ ഭൂമിയിൽ നിന്നും മടങ്ങാനാകും എന്റെ വിധി.... 

     ഇനി ഒരു ജന്മം ഉണ്ടങ്കിൽ അന്നും ദത്തേട്ടനെ  പ്രണയിക്കണം ഇപ്പോൾ പകർന്നു കൊടുക്കാൻ  കഴിയാത്ത പ്രണയം അന്നതിന്റെ  എല്ലാ പരിശുദ്ധിയോടും കൂടി പകർന്നു നല്കണം എനിക്ക്... 
 
   💜💜💜💜💜💜💜💜💜💜💜💜

     രാവിലെ അവളോട് ഒരുമിച്ചു യാത്ര ചെയ്യാം എന്നു വച്ചാണ് ഞാൻ ടൗൺ വരെ പോകുന്നു, പോകുന്ന വഴിക്കു അവളെ സ്കൂളിൽ വിടാം എന്നു പറഞ്ഞത്... അപ്പോ അവൾക്കു ബസില് പോകുന്നതാ ഇഷ്ടമെന്നു . അവൾക്കു ഞാൻ വച്ചിട്ടുണ്ട് ..അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല .ഇനി അവളോടൊത്തുള്ള    ഓരോ നിമിഷവും എന്നിൽ വസന്തന്തിന്റെ ഓർമ്മകൾ പൂക്കണം .ഇനി അതിനു വേണ്ടിയുള്ള  ശ്രമങ്ങളാണ്. അങ്ങനെ നിന്നെ വിടാൻ ഉദ്ദേശിക്കുന്നില്ല വേദുവേ..  

       "എന്താട തനിയെ നിന്നു പിറുപിറുക്കുന്നതു. ഇന്നലെ കരച്ചിലും പിഴിച്ചിലും ഇന്ന് ആകെ കിളി പോയപോലെ. എന്താടാ ഇത്... 

   നീ എപ്പോ വന്നു ദേവാ. എന്താ നേരത്തെ..  

   ഞാൻ വന്നിട്ട് കുറച്ചായി നീ ഏതുവരെ പോകുന്നു എന്നു നോക്കിയതാ.. 
   അച്ഛനോട് രണ്ടു സൈൻ വാങ്ങാനുണ്ട്. വേറെ ആർക്കും കമ്പനി നോക്കാൻ വയ്യല്ലോ... ഓടി ഓടി നിക്ക് വയ്യ.... 

       അച്ചോടാ..  നീ ശ്രീമംഗലത്തെ ബാക്ക്ബോൺ അല്ലേ. അടുത്ത തലമുറയിലെ കാരണവർ.. 

    താങ്ങല്ലേടാ ഒരുപാട്... എനിക്കങ്ങട് ബോധിച്ചു.... അതുപോട്ടെ നീ എന്താ ഒറ്റയ്ക്കു സംസാരിച്ചത്... 

   അതു രാവിലെ വേദു  ഞാൻ വിളിച്ചിട്ട് വന്നില്ലല്ലോ അതോർത്തതാ... 

    നീ എന്താ കരുതിയെ ദത്താ. നീ വിചാരിക്കുന്ന കാര്യങ്ങൾ പെട്ടന്നു നടക്കുന്നോ,  ഒരിക്കലും ഇല്ല. നടക്കുവോ എന്നുള്ള കാര്യത്തിൽ എനിക്ക് ഒരു ഉറപ്പും ഇല്ല... അവളുടെ തീരുമാനം എന്തു തന്നെയായാലും സ്വീകരിക്കാൻ മനസിനെ പാകപ്പെടുത്തിക്കൊ.. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല... അതുപോലെ അവളെ വിഷമിപ്പിക്കാനും... 

    പിന്നെ,  അവളോട് സംസാരിക്കണം എന്നു അത്ര നിർബന്ധം ആണെങ്കിൽ ഒരു നാലര അഞ്ചു മണി ആകുമ്പോ രാമേട്ടന്റെ കടയിലേക്ക് വിട്ടോ. അവൾ ആ സമയത്ത് ബസ് ഇറങ്ങി നടക്കും.. നിനക്ക് അവളോടൊപ്പം വീട് വരെ നടന്നു വരാം...... 

    "നിനക്ക് ഇത്രയും ബുദ്ധി ഉണ്ടായിരുന്നോ... എന്നിട്ട് നീ വളക്കുന്ന ആരും എന്താ വളയാത്തത്... 

    വഴി പറഞ്ഞു തന്നപ്പോൾ കളിയാക്കുന്നോ പോടാ... 

   വാ ദത്താ കഴിക്കാൻ പോകാം. താഴെ തിരക്കുന്നുണ്ട്... 

   💜💜💜💜💜💜💜💜💜💜💜

       കവലയിൽ ബസ് ഇറങ്ങി നടക്കുമ്പോൾ എപ്പോളും പഴയ ഓർമകളാണ് മനസു നിറയെ.. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ദത്തേട്ടന്റെ കൈ പിടിച്ചു ഈ കവലയിലൂടെയും ഇടവഴികളിലൂടെയുമൊക്കെ നടക്കണം എന്നു... അന്നത്തെ ദത്തേട്ടന്റെ സ്വഭാവത്തിന് അതൊന്നും ഇഷ്ടകില്ലന്നറിയാം.. മുരടൻ.. ആ ഓർമകളിൽ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... 

     കുറച്ചു മുന്നേ എത്തിയപ്പോളാണ് ആരോ പിന്നിൽ വിളിക്കുന്നത്‌ പോലെ തോന്നിയത്.. തിരിഞ്ഞു നോക്കിയതും എന്റെ അരികിലേക്ക് നടന്നു വരുന്ന ദത്തേട്ടനെയാണ് കണ്ടതു.. കറുപ്പ് കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്തു,  മുണ്ടിന്റെ ഒരു അറ്റം കൈയിൽ പിടിച്ചു വരുന്ന ആ മുഖം എന്റെ മനസിൽ ഒരു കോണിൽ  ഞാനൊതുക്കി  വച്ചിരിക്കുന്ന എന്റെ പ്രണയത്തെ പുറത്തു കൊണ്ടുവരുമോ എന്നു പോലും ഒരു നിമിഷം ഞാൻ ഭയപ്പെട്ടു.. 

     അടുത്തെത്തിയതും പതിയെ രണ്ടാളും മുന്നോട്ട് നടന്നു. 

    "ദത്തേട്ടൻ എവിടെ പോയതാ.... 

    "ഞാൻ വെറുതെ നടക്കാൻ ഇറങ്ങിയതാ. രാമേട്ടന്റെ കടവരെ. ഒത്തിരി നാളായില്ലേ ഇങ്ങടക്കു അതാ... 

     വീണ്ടും ഞങ്ങൾക്കിടയിൽ മൗനം കഥ പറഞ്ഞു. പക്ഷെ ആ മൗനത്തിനു ഒരു സുഖം ഉണ്ടായിരുന്നു. പ്രണയത്തിന്റെ സുഖം.. അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ തോന്നി.. 

    "വേദു... ഒരുപാട് ഇഷ്ടം ആയിട്ടാണോ ഹരിയുമായിട്ടുള്ള വിവാഹം . അതോ,  ആരെങ്കിലും നിര്ബന്ധിച്ചിട്ടോ... 

     കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടത്  പോലെ ദത്തേട്ടനെ നോക്കി നിന്നു... 

    പതിയെ മുന്നോട്ട് നടന്നു.. ഇടയ്ക്കു തിരിഞ്ഞു നിന്നു ചോദിച്ചു. ദത്തേട്ടന് എപ്പോളാ പോലീസ് എന്ന മോഹം ഉദിച്ചേ... ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലാട്ടോ ഇങ്ങനെ ഒരു ഇതിൽ കാണാൻ പറ്റുമെന്ന്.... 

     അവള് വിഷയം മാറ്റിയതാണെന്നു മനസിലായി. അവൾക്കു അതു ഓർക്കാൻ ഇഷ്ടമില്ലായിരിക്കും. അതുകൊണ്ട് തന്നെ വീണ്ടും അതിനെ കുറിച്ചു ചോദിക്കാൻ തോന്നിയില്ല.... 

      "എന്റെ മനസിലും അങ്ങനെ ഒന്നും ഇല്ലായിരുന്നു വേദു... നീ പോയി കഴിഞ്ഞാണ് നിന്നെ ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്നു മനസിലായത്. ഞാൻ കാരണം ആണ് നീ പോയതെന്ന കുറ്റബോധവും കൂടെ ആയപ്പോൾ തളർന്നുപോയി... 

     അപ്പോഴാണ് പ്രിയ എന്നെ സ്നേഹിക്കുന്നുണ്ടന്നു പറഞ്ഞത് പിന്നെ ശ്രീമംഗലത്തു നിൽക്കാൻ തോന്നിയില്ല. നേരെ തിരുവന്തപുരത്തു ഉണ്ടായിരുന്ന ഒരു ഫ്രണ്ടിന്റെ കെയർ ഓഫിൽ ഒരു ജോലി വാങ്ങി അങ്ങോട്ട് പോയി.... 

    അതിനിടയ്ക്ക് പ്രിയ ആതമഹത്യയ്ക്കു ശ്രമിച്ചു ശ്രീമംഗലത്തു എല്ലാവരും അവളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു..അവരോടെല്ലാം വഴക്കിട്ടു നേരെ തിരുവനന്തപുരത്തോട്ടു  പോയി  ആ  ദിവസം ബോധം നഷ്ടമാകുന്നവരെ കുടിച്ചു കൊണ്ട് വണ്ടിയോടിച്ചു. ശെരിക്കും ചാവുന്നങ്കിൽ ചാവട്ടെ എന്നു കരുതിയ അങ്ങനെ ചെയ്തെ. നീ ആയിരുന്നു വേദു മനസ്സ് നിറയെ.നിന്നോടുള്ള പ്രണയം ആയിരുന്നു . 

    ആക്‌സിഡന്റ് പറ്റിയപ്പോൾ വിവിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്... അന്നാണ് അവനെ വീണ്ടും കണ്ടത്. അവന്റെ സ്നേഹം പോലും ഞാൻ മാസിലാക്കിയില്ല... അല്ലെങ്കിലും ഞാൻ മനസിലാക്കേണ്ടവരെ ഒന്നും മനസിലാക്കിട്ടില്ല അല്ലേ വേദു... 

      "ദത്തേട്ടന്റെ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ ദത്തേട്ടനെ കേൾക്കുവായിരുന്നു. ആ മനസു അറിയുവായിരുന്നു... 

      "ദേവുവും എന്നെ ചതിക്കാൻ കൂട്ടു നിന്നു എന്നു പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. പിന്നീട് അറിഞ്ഞു അവൾക്കു വിവിയോട് ഇഷ്ടം ഉണ്ടായിരുന്നെന്നും. വിവിക്കു നിന്നെയാണ് ഇഷ്ടം എന്ന് പറഞ്ഞു പ്രിയ തെറ്റിധരിപ്പിച്ചു എന്നുമൊക്കെ ... 

   ജീവിതം മടുത്തുപോയ ദിവസങ്ങൾ. സ്നേഹിച്ചവരൊക്കയും പറ്റിച്ചു എന്നുള്ള ഓർമ വല്ലാതെ വേദനിപ്പിച്ചു... 

   എല്ലാരോടും ദേഷ്യം ആയിരുന്നു... എല്ലാരിൽ നിന്നും അകന്നു കുറേ നാളുകൾ. അപ്പോളാണ് എന്റെ ഒരു ഫ്രണ്ട് SI ടെസ്റ്റിന് വേണ്ടി പ്രീപേർ ചെയ്യുന്നു എന്നു പറഞ്ഞത്. ചുമ്മാ അവനൊപ്പം കൂടി അങ്ങനെയാ ഇപ്പൊ ഈ വേഷം... രണ്ടു വർഷം ആകുന്നു ഇപ്പൊ  സർവിസിൽ കേറീട്ടു...

     എല്ലാരുടെയും മുന്നിൽ ഞാൻ വെറും കോമാളി ആകുകയായിരുന്നു അല്ലേ വേദു. വിവിയുടെയും നിന്റെയും ഒന്നും സ്നേഹം തിരിച്ചറിയാതെ പോയി... പ്രിയയും ദേവുവും എന്നെ ചതിക്കുവാരുന്നു അതുപോലും തിരിച്ചറിയാൻ കഴിയാത്ത വിഡ്ഢിയായി പോയി  ഞാൻ ...     

    നിന്നെ വേദനിപ്പിച്ചതിനു ഞാൻ അതൊക്കെ അർഹിക്കുന്നുണ്ടന്നു തോന്നി.. ഞാൻ കാരണം അല്ലേ എല്ലാം.നിനക്ക് ഇവിടെ നിന്നും പോകേണ്ടി വന്നത് പോലും. ഞാൻ നിന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ നീ പോകില്ലായിരുന്നു..അല്ലേടി..  

    അങ്ങനെ ഒന്നൂല്ല ദത്തെട്ടാ. എല്ലാം ന്റെ വിധിയാണ് ന്റെ ഭാഗ്യദോഷം.അങ്ങനെ ഒക്കെ സംഭവിക്കണം എന്നാകും വിധി .. 

    
   പരസ്പരം ഒരുപാടു സ്നേഹിച്ചവർ.. തങ്ങളുടെ ഹൃദയത്തെ പ്രണയത്തിന്റെ മഴ കൊണ്ട് നിറച്ചവർ. മിഴിയറിയാതെ പരസ്പരം അറിഞ്ഞവർ... അവർക്കൊരിക്കലും ഈ ജന്മത്തിൽ ഒരു ഒത്തുചേരൽ വിധിച്ചിട്ടുണ്ടാകില്ല ദത്തെട്ടാ.... മൗനമായി  മനസ്സ് എന്നോട് തേങ്ങി കൊണ്ടിരുന്നു.... 

മിഴിയറിയാതെ 🌺 17

        പരസ്പരം ഒരുപാടു സ്നേഹിച്ചവർ.. തങ്ങളുടെ ഹൃദയത്തെ പ്രണയത്തിന്റെ മഴ കൊണ്ട് നിറച്ചവർ. മിഴിയറിയാതെ പരസ്പരം അറിഞ്ഞവർ... അവർക്കൊരിക്കലും ഈ ജന്മത്തിൽ ഒരു ഒത്തുചേരൽ വിധിച്ചിട്ടുണ്ടാകില്ല ദത്തെട്ടാ.... മൗനമായി  മനസ്സ് എന്നോട് തേങ്ങി കൊണ്ടിരുന്നു.... 

     മനസു ദത്തേട്ടനോടുള്ള പ്രണയത്തിൽ പൂത്തുലയുന്നുണ്ട് .. എന്തു വിധിയാണിത്,  ഓർമകളിൽ നിന്നും ഒളിച്ചോടാൻ നിൽക്കുന്ന എന്നിലേക്ക്‌ ഓർമ്മകൾ മലവെള്ളപാച്ചില് പോലെയാണ് വന്നെത്തുന്നത്..... 

    തേന്മാവിനെ ചുറ്റിവരിയാൻ വെമ്പുന്ന മുല്ലവള്ളിപോലെ മനസു ദത്തേട്ടനെ തേടി പോകുന്നുണ്ട്... എന്നിൽ വിരിയുന്ന പ്രണയത്തിന്റെ ഓരോ മൊട്ടുകളും അതിന്റെ ഇണയെ തേടാനാകാതെ പൂത്തു കൊഴിയാൻ തുടങ്ങിയിരിക്കുന്നു... 

      ശ്രീമംഗലത്തെത്തുവോളം രണ്ടുപേരും മൗനമായ് തന്നെ നടന്നു...   

   അവളോട് ഒന്നും സംസാരിച്ചില്ലങ്കിലും അവളുടെ സാമീപ്യം മാത്രം മതിയായിരുന്നു എനിക്ക്. എന്റെ പ്രണയം, ഒരിക്കൽ എന്റെ ഒരു ചിരിക്കു വേണ്ടി കാത്തു നിന്നവൾ. എന്നിൽ നിന്നും വീഴുന്ന വാക്കുകൾക്ക് കാതോർക്കുന്നവൾ. അന്നൊന്നും അവൾക്കു വേണ്ടി ഞാൻ ചിരിച്ചിരുന്നില്ല, അവൾക്കു വേണ്ടി എന്നിൽ നിന്നും വാക്കുകൾ ഉതിർന്നു വീണിരുന്നില്ല . 

        പക്ഷെ ഇന്നവളുടെ ഒരു നോട്ടത്താനായി ഞാൻ അലയുന്നു.അവളിൽ നിന്നും പൊഴിയുന്ന വാക്കുകൾ മുത്തുകളായി മനസിൽ പതിപ്പിക്കാൻ ശ്രമിക്കുന്നു... . 
  ദൈവത്തിന്റെ ഓരോ വികൃതികൾ....     

           ശ്രീമംഗലത്തെത്തി  നേരെ കല്ലുമോളെ കാണാൻ ആണ് നടന്നത്. അവൾക്കായി കരുതിയ ചോക്ലേറ്റ് എടുത്തു കൈയിൽ കൊടുത്തു.....ആ കുറുമ്പി എന്റെ തോളിൽ കേറി കവിളിലായമർത്തി ഉമ്മ വച്ചു. അവളുടെ സന്തോഷ പ്രകടനമായിരുന്നു അത്..  അവൾ വന്നതിനു ശേഷം വീടൊക്കെ ഒന്നുണർന്നു...... 

 ഇതിനോടകം തന്നെ  എല്ലാവരുടെയും പ്രാണനായി മാറിയിരിക്കുന്നു  ആ കുഞ്ഞു കാന്താരി... 

    ♥️♥️♥️♥️♥️♥️♥️

      ദിവസങ്ങൾ കടന്നുപോയി മനസിലെ പേടിയുടെ കാർമേഘങ്ങൾ  വിട്ടൊഴിയാൻ തുടങ്ങിയിരുന്നു... ആകെ ഉള്ള ഒരു പ്രശ്നം ദത്തേട്ടൻ മാത്രം ആയിരുന്നു.. വൈകിട്ട് സ്കൂൾ കഴിഞ്ഞു പുറത്തിറങ്ങുമ്പോളാകും   ദത്തേട്ടൻ ആ വഴി വരാറ്, ചില ദിവസങ്ങളിൽ ദത്തേട്ടൻ ലിഫ്റ്റ് ഓഫർ ചെയ്യാറുണ്ട് പക്ഷെ അതു സ്വീകരിക്കാൻ തോന്നിയിരുന്നില്ല. ബസ് യാത്രയോടാണ് ഇഷ്ടം,  എന്നു പറഞ്ഞു ഒഴിയാറാണ് പതിവ്... 

     മിക്കവാറും ദിവസങ്ങളിൽ എന്തേലും ചെക്കിങ്ങും ഒക്കെ ആയി ദത്തേട്ടൻ ആ പരിസരത്ത് എവിടെയെങ്കിലും കാണാറുണ്ട്...   

   പണ്ടത്തെ പോലായിരുന്നില്ല  ദത്തേട്ടൻ,  ആകെ മാറി.. പണ്ട് ഞാൻ ആഗ്രഹിച്ച പോലൊരു ദത്തെട്ടാനായിരുന്നു ഇപ്പോൾ. പക്ഷെ ഞാൻ അകലമിട്ടു തന്നെ നിന്നു..  ആഗ്രഹങ്ങൾ കൊടുത്തു വേദനിപ്പിക്കാൻ മനസു അനുവദിച്ചില്ല... 

   ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

     അമ്പലത്തിലെ ഉത്സവം വന്നെത്തി. പണ്ടൊക്കെ അതൊരു ആഘോഷം ആയിരുന്നു..... എല്ലാവരും ഒത്തു കൂടി നല്ല രാസമാകും.. എല്ലാ കടകളിലും കേറി ഇറങ്ങി വള വാങ്ങലായിരുന്നു എന്റെയും ഗാഥയുടെയും ഒക്കെ മെയിൻ പരുപാടി...പലനിറത്തിലുള്ള കുപ്പി വളകൾ. അതിങ്ങനെ കൈയിലിട്ട് കിലുക്കി കിലുക്കി നടക്കാൻ നല്ല രസവാണ്...  അതൊക്കെ ഇന്ന് വെറും സുഖമുള്ളൊരു ഓർമയായി മാറിയിരിക്കുന്നു.. 

    ഉത്സവം പ്രമാണിച്ചു എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു. വല്യമ്മയും പ്രിയേച്ചിയും അവളുടെ ഭർത്താവും  ലെച്ചുവും വല്യച്ചനും എല്ലാരും എത്തിയിട്ടുണ്ടായിരുന്നു... 

    നാട്ടിൽ വന്നതിനു ശേഷം ആദ്യയായിട്ടായിരുന്നു  അവരെയൊക്കെ കാണുന്നത്... പ്രിയേച്ചി എന്നോടൊന്നു  ചിരിച്ചു വല്യമ്മയ്ക്കു വലിയ മാറ്റം ഒന്നും തോന്നിയില്യ . പഴേ ഭാവം തന്നെയായിരുന്നു... 

     ഉത്‌സവം പ്രമാണിച്ചു എല്ലാവർക്കും പുതിയ ഡ്രസ്സ്‌ എടുത്തു. ഡ്രെസ്സെടുക്കാൻ എന്നെ കൂടി വിളിച്ചെങ്കിലും. ഞാനൊഴിഞ്ഞു മാറി 

    കല്ലുമോൾക്കായിരുന്നു ശെരിക്കും ഉത്സവം. ഒരു  കടമുഴുവനുണ്ടായിരുന്നു അവൾക്കു വേണ്ടിട്ടു. ദേവേട്ടനും ദത്തേട്ടനും വിവിയേട്ടനും അമ്മായിമാരും എല്ലാം അവൾക്കു ഡ്രസ്സ്‌ എടുത്തു കൊടുത്തു. കുറുമ്പി താഴത്തൊന്നും ആയിരുന്നില്ല. ഇവിടെ വന്നതിനു ശേഷം അവളെ ഒന്ന് വഴക്ക് പറയാൻ പോലും ആരും സമ്മതിക്കില്ല.... അവളൊന്നു കരഞ്ഞാൽ എല്ലാർക്കും വിഷമം ആണ്... 

     ഞാനും ഗാഥയും സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് പ്രിയേച്ചി അങ്ങോട്ടേക്ക് വന്നത്.... 

   അവൾ വന്നു ഞങളുടടുത്തായിരുന്നു... 

     "മോൾക്ക്‌ എത്ര വയസായി വേദു.... 

  മൂന്നര  കഴിഞ്ഞു പ്രിയേച്ചി... 

    "നിനക്ക് എന്നോട് ദേഷ്യമാണെന്നറിയാം, ഒരുപാട് തെറ്റു ചെയ്തിട്ടുണ്ട് നിന്നോട്. അമ്മയുടെ വാക്ക് കേട്ടു അമ്മയുടെ കൂടെകൂടി നിന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. ക്ഷമ ചോദിക്കാൻ മാത്രേ കഴിയുള്ളു... തെറ്റ് തിരിച്ചറിയാൻ വൈകിപോയി വേദു... 

    ഞാൻ കാരണമാണ് നിന്റെ ജീവിതം ഇങ്ങനെ തകർന്നത്, അല്ലേ വേദു. മാപ്പ് എല്ലാറ്റിനും... 

    അയ്യേ എന്താ പ്രിയേച്ചി ഇത് എനിക്കൊരു ദേഷ്യവുമില്ല. അതൊക്കെ കഴിഞ്ഞില്ലേ. അതൊന്നും ഓർത്തു ചേച്ചി വിഷമിക്കണ്ടാട്ടോ... 

     നിന്റെ വലിയ മനസാണ് മോളെ. നീ ക്ഷമിച്ചാലും ദൈവം എന്നോട് ക്ഷമിക്കില്യ. നിന്നെ വേദനിപ്പിച്ചതിന്റെ ഫലം ആണ്. ദൈവം ഒരു കുഞ്ഞിനെ തന്നു  അനുഗ്രഹിക്കാത്തതു. ന്റെ അമ്മയാകാനുള്ള ഭാഗ്യത്തെ നിഷേധിച്ചത്... 
 
    അതു പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു... 

    എഴുന്നേറ്റ് ചെന്നു അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.... 

   "അങ്ങനെ ഒന്നും കരുതരുത് എല്ലാ ഭാഗ്യവും വന്നു ചേരും. ഞാൻ ഒരിക്കലും ശപിച്ചിട്ടില്ല. എന്റെ വിധിയാണ് എന്നെ കരുതീട്ടുള്ളു... എന്റെ ചേച്ചി തന്നെയാണ്... ഒരിക്കലും ഞാൻ വേറെ കണ്ടിട്ടില്ല... വിഷമിക്കണ്ടാട്ടോ എല്ലാം ശെരിയാകും.... 

     അവളെന്നെ കെട്ടിപിടിച്ചു സങ്കടം തീരുന്നതു വരെ കരഞ്ഞു. ഗാഥയും വല്ലാതായിരുന്നു.
   എല്ലാം കഴിഞ്ഞു ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടാണ് ഞങ്ങൾ അകത്തേക്ക് പോയത്... കല്ലുമോളെ പ്രിയേച്ചി താഴെ വച്ചിട്ടില്ല. അമ്പലത്തിൽ പോകാൻ അവളെ ഒരുക്കിയതും എല്ലാം പ്രിയേച്ചിയായിരുന്നു... 

     ചായ കുടിച്ചിട്ട് അമ്പലത്തിലേക്ക് ഇറങ്ങാമെന്നു കരുതി,  എല്ലാവരും അടുക്കളയിൽ ഒത്തു കൂടി.. 

   വേദുവേച്ചി  ഈ സാരിയിൽ എന്തു സുന്ദരിയാ... എന്തോ ഒരു കുറവുണ്ടല്ലോ.. 

   ആ ഇപ്പൊ വരാവേ അതും പറഞ്ഞു ഗൗരി അകത്തേക്ക് ഓടി... 

  ഇവളിതെന്തു ചെയ്യാൻ പോകുന്നു എന്നായിരുന്നു എല്ലാവരും നോക്കിയത്.. 

  അവളോടി വന്നു ന്റെ നെറ്റിയിലായി കുങ്കുമം കൊണ്ട് ഒരു പൊട്ടു വച്ചു... 

   "അയ്യോ ഈ കുട്ടി എന്താ യീ കാട്ടണേ. വിധവകൾ പൊട്ടു തൊടാൻ പാടില്ല... 

  വല്യമ്മ അതു പറഞ്ഞപ്പോൾ എല്ലാവരിലും ഒരു ഞെട്ടൽ ആയിരുന്നു.. 

  "അതിനു ന്റെ വേദേച്ചി .... 

     "ഗൗരി..... അതൊരു അലർച്ചയയായിരുന്നു. ഒരു നിമിഷം സത്യം എല്ലാവരും അറിയുമോ എന്നു ഞാൻ ഭയപ്പെട്ടു. പരിഭ്രമത്തിൽ ചുറ്റും നോക്കിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി നിൽക്കുന്ന ദത്തേട്ടനെയും, ദേവേട്ടനെയും വിവിയേട്ടനെയും ആയിരുന്നു. അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു... 

    വേഗം ചായ കുടിക്കു ഗൗരി. അമ്പലത്തിൽ പോകാൻ സമയം ആയി അതും പറഞ്ഞു ആരെയും ശ്രദ്ധിക്കാതെ കല്ലുമോൾക്കു ചായയും ബിസ്ക്കറ്റും  കൊടുത്തോണ്ടിരുന്നപ്പോളാണ് വല്യമ്മ ചോദിച്ചത്.... 

    "ഹരി മരിച്ചിട്ട് ഇപ്പൊ എത്ര വർഷം ആയി വേദു.... 

    വല്യമ്മയുടെ ചോദ്യം കേട്ടു ആദ്യം ഒരു ഞെട്ടലായിരുന്നു... ഇവിടെ വന്നതിനു ശേഷം ആരും ഇങ്ങനെ ഒന്നും എന്നോട് ചോദിച്ചിട്ടുണ്ടാരുന്നില്ല... 

     പരിഭ്രമത്തോടെ നോക്കിയത് ഗൗരിയെ ആയിരുന്നു.. പെയ്യാൻ വെമ്പുന്ന കണ്ണുമായി നിൽക്കുന്ന അവളെ കണ്ടു ന്റെ കണ്ണും നിറഞ്ഞു വന്നു... 

    "ഞാൻ ചോദിച്ചത് കേട്ടില്ലേ വേദു... 

   അവര് അടുത്തതായി വല്ലതും ചോദിക്കുന്നതിനു മുന്നേ തന്നെ ഞാൻ പറഞ്ഞു തുടങ്ങി... 

     "രണ്ടു വർഷം.... 

"നിന്റെ മോളും നിന്നെ പോലെ ഭാഗ്യം കെട്ടതാണല്ലേ. നീ ജനിച്ചപ്പോൾ നിന്റെ തള്ളയാണ് പോയതെങ്കിൽ. അതു ജനിച്ചപ്പോൾ അതിന്റെ തന്ത അത്രേ ഉള്ളൂ വ്യത്യാസം.... 

     "മോളെ പറഞ്ഞപ്പോൾ ന്റെ ഹൃദയം വല്ലാതെ വേദനിച്ചു.എന്നിലേക്ക്‌ ദേഷ്യം ഇരച്ചുകേറി .
   " വല്യമ്മ ഇനി ഒരക്ഷരം ഇതിനെ കുറിച്ച് പറയരുത്‌.... നിങ്ങൾ എന്നെ പറഞ്ഞപോളൊക്കയും ഞാൻ മിണ്ടാതെ കേട്ടു നിന്നിട്ടേ ഉള്ളൂ... എല്ലാവർക്കും വേണ്ടി എല്ലാം വിട്ടു തന്നിട്ടേ ഉള്ളൂ. പക്ഷെ... പക്ഷെ ന്റെ മോളെ പറഞ്ഞാൽ വല്യമ്മ ആണെന്നൊന്നും ഞാൻ നോക്കില്ല... ഞാൻ എങ്ങനെ പ്രതികരിക്കുമെന്നു എനിക്ക് അറിയില്ല.അത് നിങ്ങൾക്ക് ഒരിക്കലും  നല്ലതിനായിരിക്കില്ല ... 

   അതും പറഞ്ഞു മോളെയുമെടുത്തു പുറത്തേക്കു നടന്നു.... 

       പുറത്തേക്കിറങ്ങിയതും ദേവേട്ടൻ വന്നു മോളെയും എടുത്തു മുന്നോട്ട് നടന്നു.. 

    ഞാനും ഗാഥയും പിന്നാലെ നടന്നു. ഗൗരി ദേവുനോടും ലെച്ചുനോടും കൂട്ടായിരുന്നു... 

     "നിനക്ക് വിഷമം അയോടി.. ഈ അമ്മായി എത്ര കിട്ടിയാലും പഠിക്കില്ല. പ്രിയേച്ചിടെ ജീവിതം ഒരു ഞാണിൻമേലാണിപ്പൊ എന്നാലും അവരുടെ അഹങ്കാരത്തിനു ഒരു കുറവുമില്ല ... 
    

     വിഷമം... ഞാൻ കേട്ടു പഴകിയതല്ലേ ഗാഥാ പലതും പക്ഷെ മോളെ പറഞ്ഞപ്പോൾ, സഹിക്കാൻ കഴിഞ്ഞില്ല . ഞാനവരോട് എന്തു ചെയ്തിട്ട എന്നോട് ഇങ്ങനെ. മാറിക്കൊടുക്കാൻ പറഞ്ഞപോളൊക്കയും  ഒരു അവകാശവാദങ്ങളും ഉന്നയിക്കാതെ മാറീട്ടെ ഉള്ളൂ. എന്നിട്ടും ഇപ്പോളും എന്തിനാ എന്നോട് ഇങ്ങനെ... 

    "നീ വിഷമിക്കാതെ വേദു, ചിലരങ്ങനെയാണ് ഒരിക്കലും ഒരനുഭവം കൊണ്ടും മാറില്ല... 

    അമ്പലത്തിൽ എത്തി കണ്ണന് മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോളും എന്റെ ഗൗരിയേയും കല്ലുനെയും കഴുകൻ കണ്ണുകളിൽ നിന്നും രക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു.... 
 
       ഗാഥയോടും ഗൗതമിനോടുമൊപ്പം അമ്പലകുളത്തിന്റെ പടവുകളിൽ ഇരിക്കുമ്പോളും വിരിഞ്ഞു നിൽക്കുന്ന താമരയിലായിരുന്നു കണ്ണുകൾ.. 

   താമരയുടെ പ്രണയവും എന്റെ പ്രണയവും ഒരുപോലെ ആണ്, ഒരിക്കലും ചേരാൻ വിധിയില്ലാതെ മനസിന്റെ കോണിൽ പ്രാണനാഥൻറെ മുഖം മറച്ചു അവനോടുള്ള സ്നേഹം ഒളിച്ചു വയ്‌ക്കേണ്ടി വരുന്നു.വാടി കരിയുവോളവും അവന്റെ ഓർമയിൽ പ്രണയത്തിന്റെ നൊമ്പരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു  .. 

 💜💜💜💜💜💜💜💜💜💜💜💜

     പ്രിയയുടെ അമ്മ ഒരിക്കലും നന്നാവില്ല അല്ലേ ദേവാ... അവർക്കെന്തിനാ വേദുനോട് ഇത്ര ദേഷ്യം.. 

    "അറിയില്ല ദേവിയമ്മായിയോടും അവരിങ്ങനായിരുന്നു എന്നു അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്... 

    നീ എന്താ ദത്ത ഈ ആലോചിച്ചു കൂട്ടുന്നെ... അമ്പലമുറ്റത്തുള്ള വലിയ ആലിന്റെ ചുവട്ടിൽ ഇരിക്കുവാണ് എല്ലാവരും. ദത്തൻ ദേവന്റെ മടിയിൽ നെറ്റിയിൽ തല കൈചേർത്ത് കിടപ്പുണ്ട്... 

    "ആലിന്റെ ഇലയുടെ എണ്ണം എടുക്കയാണോ നീ .... 

       വിവിയുടെ ചോദ്യം കേട്ടതും എണീറ്റു നേരെ ഇരുന്നു കൊണ്ട് ദേവനോട് ചോദിച്ചു... 

     "ഹരിയുടെ മരണത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും നിന്നോട് വേദു പറഞ്ഞിട്ടുണ്ടോ...

   ഇല്ലടാ എന്താ ഇപ്പൊ, അവളോട് കൂടുതൽ ഒന്നും ആരും ചോദിച്ചിട്ടില്ല എന്നതാണ് സത്യം...

    അതില് എന്തക്കയോ ദുരൂഹത ഉള്ളപോലെ, ഒന്നുകിൽ ഹരി മരിച്ചിട്ടില്ല അല്ലെങ്കിൽ വേദയുടെ വിവാഹം കഴിഞ്ഞിട്ടില്ല... ദത്തൻ വിരലുകൾ നെറ്റിയിലൂടെ ഓടിച്ചു കൊണ്ട് പറഞ്ഞു... 

   "ഹ ബെസ്റ്റ് പോലീസ് ബുദ്ധി പ്രവർത്തിച്ചു  തുടങ്ങിയല്ലോ..... 

     "മിണ്ടാതിരിക്കു ദേവാ, നീ പറയു ദത്ത, നിനക്കങ്ങനെ തോന്നാനുള്ള കാരണമെന്താ... 

     "കാരണം..."ഇന്ന് അമ്മായി ഭർത്താവ് മരിച്ചവർ പൊട്ടു തൊടില്ലന്നു പറഞ്ഞപ്പോൾ ഗൗരി എന്തോ പറയാൻ തുടങ്ങിയതാണ്, പറഞ്ഞു തുടങ്ങിയതേ വേദുവവളെ തടഞ്ഞു... 

   അതുപോലെ പലപ്പോഴും ഹരിയെ കുറിച്ച് ചോദിക്കാൻ തുടങ്ങുമ്പോളൊക്കെ അവള് ഒഴിഞ്ഞു മാറീട്ടെ ഉള്ളൂ..... 

     "നമ്മളറിയാത്ത എന്തൊക്കയോ അവളെ അലട്ടുന്നുണ്ട്.. അവളുടെ മനസിൽ താഴിട്ടു പൂട്ടിയ ആ രഹസ്യം ദത്തൻ കണ്ടു പിടിച്ചിരിക്കും. എന്തു വിഷമം അയാലും അവളോടൊപ്പം അത് ഞാൻ പങ്കിട്ടെടുക്കും... 

മിഴിയറിയാതെ🌺18

    "നമ്മളറിയാത്ത എന്തൊക്കയോ അവളെ അലട്ടുന്നുണ്ട്.. അവളുടെ മനസിൽ താഴിട്ടു പൂട്ടിയ ആ രഹസ്യം ദത്തൻ കണ്ടു പിടിച്ചിരിക്കും. എന്തു വിഷമം അയാലും അവളോടൊപ്പം അത് ഞാൻ പങ്കിട്ടെടുക്കും... 

  ഞാൻ വേദനിപ്പിച്ചതിനൊക്കയും എൻറെ ജീവൻ കൊടുത്തു ഞാൻ അവളെ ചേർത്തുപിടിക്കും... 

     💜💜💜💜💜💜💜💜💜💜💜

       ഉത്സവങ്ങളുടെ അവസാന നാളുകൾ സന്തോഷം നിറഞ്ഞതായിരുന്നു ശ്രീമംഗലത്തു. വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരലുകൾ എല്ലായിടത്തും  സന്തോഷത്തിന്റെ വർണപൂക്കൾ വാരി വിതറി... 

    മനസറിഞ്ഞു സന്തോഷിച്ച നാളുകൾ... പ്രിയേച്ചിയുടെ മാറ്റം മനസിന്‌ സന്തോഷം തരുന്നത് തന്നെയായിരുന്നു. അതുവരെ അവൾ തരാത്ത സ്നേഹം ഒരു പ്രായശ്ചിതം പോലെ തരുന്നുണ്ട്. പക്ഷെ അവളുടെ ഭർത്താവ് ആദർശേട്ടന്റെ പെരുമാറ്റം എന്നെ വളരെയധികം വിഷമിപ്പിച്ചു... 

     ഗാഥയോടൊപ്പം മുറിയിൽ ഇരുന്നപ്പോളാണ് അവള് ചോദിച്ചത്... 

  എന്താ വേദു നിനക്ക് എന്തേലും വിഷമം ഉണ്ടോ... 
    "കൂടെ ഒരു ആൺതുണ ഇല്ലങ്കിൽ നമ്മളോട് ആർക്കും എന്തും ചെയ്യാം അല്ലേ ഗാഥാ.... 

   "എന്താടി എന്താ നീ ഇപ്പൊ ഇങ്ങനെ പറയുന്നേ... 

  "ആദർശേട്ടൻ... ആളുടെ പെരുമാറ്റം.... രണ്ടു മൂന്ന് വട്ടം ഞാൻ കരുതിയത് അറിയാതെ വന്നു തട്ടുന്നതാണെന്ന. പക്ഷെ അല്ലെന്നു അയാളുടെ നോട്ടം കണ്ടപ്പോളാണ് മനസിലായത്... 

   "ഛേ അയാള് ഇത്ര വൃത്തികെട്ടവനായിരുന്നോ... ഞാൻ ഏട്ടന്മാരോട് പറയാം. അവനു കിട്ടേണ്ടത് കിട്ടുമ്പോൾ പഠിച്ചോളും... 

    വേണ്ട ഗാഥ ഞാൻ ആയിട്ടൊരു പ്രശ്നം ഇനി വേണ്ട..... എല്ലാരും എന്നെയേ പറയുള്ളു. ഇനി അതുപോലെ ഒന്നുടെ താങ്ങാൻ ഉള്ള ശക്തി ഇല്ല പെണ്ണെ എനിക്ക്.... 

      ഗാഥയ്ക്ക് ഇപ്പൊ ഷീണം ആയതു കൊണ്ട് അവളൊന്നു കിടക്കട്ടെന്ന് പറഞ്ഞു.കല്ലുനെയും ഉറക്കി അവളുടെ അടുത്ത് കിടത്തി . ഗൗരിയും ലെച്ചുവും ദേവുവും അവരുടേതായ ലോകത്താണ്... 

     ഏട്ടന്മാരൊക്കെ അമ്പലത്തിലാണ്.ഇരുന്നു മടുത്തപ്പോൾ പതിയെ പുറത്തേക്കിറങ്ങി.  പൂന്തോട്ടത്തിന്റെ അരികിൽ ഉള്ള അരളിചെടിയുടെ അടുത്തേക്ക്  നടന്നു.. വെറുതെ ഓരോന്ന് ഓർത്തു കൊണ്ട് അവിടെ തണലത്തായി ഇരുന്നു.ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കാൻ ഒരു സുഖമാണ്.. നനുത്ത ഓർമ്മകൾ മനസിനെ മൂടുമ്പോൾ ആരും അറിയാതെ അവയെ താലോലിക്കാൻ ഏകാന്തയാണ് നല്ലത്.    
         ആരോ അരികിൽ നിൽക്കുന്നത് പോലെ തോന്നിട്ടാണ് നോക്കിയത് . എന്നെ തന്നെ നോക്കി നിൽക്കുന്ന ആദർശേട്ടനെ കണ്ടു  പെട്ടന്ന് തന്നെ പിടഞ്ഞു കൊണ്ട് എണീറ്റു, അയാളുടെ നോട്ടം കണ്ടു ഞാൻ വല്ലാതായി... 

    "ഏട്ടൻ എന്താ ഇവിടെ....പ്രിയേച്ചി എവിടെ... മനസിലെ ഇഷ്ടക്കേട് മറച്ചു കൊണ്ട് അയാളോട് ചോദിച്ചു.. 

    "പ്രിയ മുറിയിൽ ഉറങ്ങുവാണ്.  എനിക്ക് കിടന്നിട്ടു ഉറക്കം വന്നില്ല. അപ്പോഴാ വേദ ഇവിടെ ഇരിക്കുന്നത് കണ്ടത്. അതുകൊണ്ട് ഇങ്ങോട്ട് പൊന്നു... 

     "നമുക്ക് ഇവിടെ ഒന്നും രണ്ടും ഒക്കെ പറഞ്ഞിരിക്കാടോ. താനിവിടെ ഇരിക്കെടോ.. 

     "ആദർശേട്ടനോട് നിക്ക് പ്രത്യേകിച്ചു പറയാൻ ഒന്നൂല്യ.... അതും പറഞ്ഞു മുന്നോട്ട് നടന്ന ന്റെ കൈകളിൽ അയാളുടെ കൈ മുറുകിയിരുന്നു... 

     "ന്റെ കൈ വിട്, കൈയിൽ നിന്നു വിടാനാ പറഞ്ഞെ... 

    "കിടന്നു പിടയ്ക്കാതെ പെണ്ണെ, ആരും അറിയില്ല. നിനക്കും ആഗ്രഹം ഉണ്ടാകില്ലേ. എത്ര നാളാ നീ ഇങ്ങനെ ആഗ്രഹങ്ങൾ അടക്കി ജീവിക്കുന്നെ... ഞാനായിട്ട്  ആരോടും പറയില്ല... 

    എന്തു ഭംഗിയാ പെണ്ണെ നിന്നെ കാണാൻ. നിന്റെ കവിളിൽ വിരിയുന്ന നുണക്കുഴികൾക്ക് പ്രത്യേക ചേലാണ്.. പ്രിയ നിന്റെ അടുക്കൽ എത്തില്ല. അവൾക്കു ആകെ ഇച്ചിരി നിറം മാത്രം അല്ലെ ഉള്ളൂ... നിന്നെ കാണുമ്പോൾ തന്നെ ആകെ ഒരു കുളിരാണ്... 

    അയാളുടെ വാക്കുകൾ ചെവിയിൽ ഈയം ഒഴിച്ചത് പോലെയാണ് എന്നിൽ പതിച്ചത്. അതിനു  ന്റെ കൈകൊണ്ടായിരുന്നു ഞാൻ മറുപടി പറഞ്ഞത്... 

     "ഈ ലോകത്തു വേദു ഒരാളുടെ മുന്നിൽ മാത്രമേ തലകുനിച്ചിട്ടുള്ളു. അയാള് പറയുന്നത് മാത്രമേ ഇഷ്ടമില്ലങ്കിൽ പോലും കെട്ടിട്ടുള്ളു. പക്ഷെ വേറെ ഒരുത്തനും, ഒരുത്തനും  എന്നോട് വൃത്തികേട് പറഞ്ഞിട്ട് വെറും കൈയോടെ പോയിട്ടില്ല. വേണച്ച കൊല്ലും ഞാൻ, തന്നെ. 

    പെണ്ണെന്നു പറഞ്ഞാൽ നിനക്കൊക്കെ ന്തു വൃത്തികേടും പറയാൻ ഉള്ള ഉപകരണം അല്ല. ഇനി ഒരു പെണ്ണിന് നേരെ വേറെ ഒരു കണ്ണോടെ നോക്കാൻ തോന്നുമ്പോൾ താനീ  അടി ഓർത്തു വക്കണം... 
     അയാളോട് പറയാൻ ഉള്ളത് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി നിൽക്കുന്ന ദത്തേട്ടനെയാണ്... 

     "ആദ്യം ഒന്ന് പകച്ചെങ്കിലും പതിയെ ഞാൻ അകത്തേക്ക് നടന്നു.... 

    "കൊടുക്കാനുള്ളത് കൊടുത്തോ, ദത്തേട്ടന്റെ ചോദ്യം കേട്ടു ആ മുഖത്തേക്ക് പാളി നോക്കി.. 

    അവനിട്ടു നിനക്ക് കൊടുക്കാനുള്ളത് കൊടുത്തോന്നാണു ചോദിച്ചത്... 

   "ആ കൊടുത്തു... ഒന്നുടെ കൊടുക്കണം എന്നുണ്ടോ നിനക്ക്.... 

  "വേണ്ട... 

  "എന്നാൽ അകത്തേക്ക് പൊയ്ക്കോ ആരും ഒന്നും അറിയണ്ട.അതിന്റെ പേരിൽ മോങ്ങി കൊണ്ട് ഇരിക്കേം വേണ്ട. ചില പട്ടികൾ വെറുതെ കുരച്ചോണ്ടിരിക്കും അത്രേ ഉള്ളൂ. പിന്നെ  അമ്മായി അറിഞ്ഞാൽ നിന്നെ പറയുള്ളു.... അതോണ്ട് നിയായിട്ടു ആരോടും ഒന്നും പറയണ്ട... 

   ദത്തേട്ടന്റെ വാക്ക് കേട്ടു അകത്തേക്ക് പോകുന്നതിനിടയ്ക്ക് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ആദർശിന്റെ അടുത്തേക്ക് നടക്കുന്ന ദത്തേട്ടനെയാണ്.. 

    "ആദർശ് എന്താ ഇവിടെ... 

    "അത്.. ഞാ... ഞാൻ വെറുതെ ഇവിടെ ഒക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ... 

    നിനക്ക് വിക്കുണ്ടോ... 

   "ഇ.. ഇല്ല... 

   "ദേ പിന്നേം വിക്കു... 

    "ആദർശ് വാ ഞാൻ കാണിച്ചുതരാം ഇവിടൊക്കെ... 

  "വേ... വേണ്ട... ഞാൻ കണ്ടു... പ്രിയ ഉണർന്നിട്ടുണ്ടാകും... 

    "അങ്ങനെ പറയല്ലേ.. ഇവിടെയൊക്കെ കണ്ടില്ലേ മോശം അല്ലേ... 

    ആദർശിനെയും വിളിച്ചു കൊണ്ട് നേരെ കുളപ്പടവിലേക്കു ആണ് നടന്നത്.... 

   "അമ്പലത്തിൽ കൊടുക്കാനുള്ള കണക്കുകളിൽ ഒരു പേപ്പർ മിസ്സിംഗ്‌ ആണ്. അതിവിടെ കാണും എന്നു കരുതി നോക്കാനാണ് ഇങ്ങോട്ട് വന്നത്... 

   വന്നപ്പോൾ ആദർശും വേദുവും കൂടി സംസാരിക്കുന്നതാണ് കണ്ടത്... അവരുടെ അടുത്തേക്ക് നടന്നപ്പോളാണ് അവളോട് ഇവൻ അനാവശ്യം പറയുന്നത് കേട്ടത്. ഞാൻ പ്രതികരിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ അവള് വേണ്ടത് കൊടുത്തു.. ന്നാലും ന്റെ പെണ്ണിനെ പറഞ്ഞിട്ട് ഞാൻ വെറുതെ വിട്ടാൽ അത് ശെരിയാവുവോ... 

   "അല്ല ആദർശേ നിനക്ക് എന്തോ വേദുവിൽ നിന്നും വേണമെന്നോ ന്തൊ പറയുന്ന കേട്ടു. ആരും അറിയില്ലന്നോ.. ന്താ തു... 

   ആദർശ് അതിനുള്ള ഉത്തരം പറയുന്നതിന് മുന്നേ തന്നെ ന്റെ കൈ അവന്റെ കവിളിൽ പതിച്ചിരുന്നു.. 

   ഫ ചെറ്റേ. നിന്റെ പുഴുത്ത നാക്കും കൊണ്ട് ന്റെ പെണ്ണിന്റെ നേരെ വന്നാൽ ഉണ്ടല്ലോ. ഞാൻ പറഞ്ഞിട്ടുണ്ടവളെ  ഒരുപാട്, വേദനിപ്പിച്ചിട്ടും ഉണ്ട്. പക്ഷെ അത് ഞാൻ മാത്രം ആയിരിക്കണം, അവളെ വേദനിപ്പിക്കാനുള്ള അവകാശം എനിക്ക് മാത്രം ആണ്. നിന്റെ വൃത്തികെട്ട കണ്ണുകൊണ്ടു ഒരിക്കൽ കൂടി അവളെ നോക്കിയാൽ കൊല്ലും ഞാൻ തന്നെ. തനിക്കെന്നെ അറിയില്ല. കൂടുതൽ അറിയണമെങ്കിൽ പ്രിയയോടു  ചോദിച്ചാൽ മതി... 

   ഈ നിമിഷം ഇവിടെ നിന്നും ഇറങ്ങിക്കോണം. പ്രിയ ഉത്സവം ഒക്കെ കഴിഞ്ഞു അങ്ങെത്തിക്കോളും. ഇനി ഇവിടെ നിന്നു കളിച്ചാൽ. നേരെ ചൊവ്വേ നീ വീട്ടിൽ പോകില്ല. ദത്തനാ പറയണേ. കേട്ടല്ലോ ഇപ്പൊ ഇറങ്ങിക്കോണം.... 

   അതും പറഞ്ഞു അവനിട്ട് ഒരു ചവിട്ടും കൊടുത്തിട്ടാണ് കേറി പോയത്.. 

 💜💜💜💜💜💜💜💜💜💜💜

     വൈകുന്നേരം അമ്പലത്തിലെ കണക്കൊക്കെ ഏല്പിച്ചു മടങ്ങിവന്ന ഞാൻ കണ്ടത് ഉമ്മറത്തു അമ്മാവനോട് സംസാരിച്ചോണ്ടിരിക്കണ ആദർശിനെയാണ്... അവനെ കണ്ടു ഞരമ്പുകളൊക്കെ വലിഞ്ഞു മുറുകി.. 

    "നീ ഇതുവരെ പോയില്ലേ... ഞാൻ വരുമ്പോൾ നിന്നെ ഇവിടെ കാണരുതെന്നു പറഞ്ഞതല്ലേ ഞാൻ... 

   എന്താ ദത്താ എന്താ പ്രശ്നം.. 

     ഇവൻ വേദുനോട് മോശായി പെരുമാറി ദേവ . ഞാൻ കൊടുക്കേണ്ടത് കൊടുത്തിട്ടു  ഇവനോട് ഇറങ്ങാൻ പറഞ്ഞിട്ട വീണ്ടും അമ്പലത്തിലേക്ക് വന്നത്... 

   എന്റെ ശബ്ദം കേട്ടു എല്ലാവരും ഉമ്മറത്തെത്തിയിരുന്നു... 

     "ഞാൻ വേദുനോട് ഒന്ന് സംസാരിച്ചതെ ഉള്ളൂ. അതിനാണ് എന്നോട് ഇവിടന്നു ഇറങ്ങാൻ പറയുന്നത് പ്രിയേ... 

   "ആണോ ആദർശേ അതിനാണോ ഞാൻ നിന്നോട് ഇറങ്ങാൻ പറഞ്ഞത് അതും ചോദിച്ചുകൊണ്ട് അവന്റെ നാഭികിട്ട്തന്നെ ഒരു തൊഴി കൊടുത്തു... 

    "അയ്യോ ന്റെ മോനെ കൊല്ലുവോ നീയു.

      അതും ചോദിച്ചുകൊണ്ട് വല്യമ്മ ആദർശേട്ടന്റെ അടുത്തേക്ക് ഓടി..

     ഓഹ് ഇവിടത്തെ തമ്പുരാട്ടി ആരാന്നാ നിന്റെയൊക്കെ വിചാരം  അവളോടൊന്നു സംസാരിച്ചാൽ ആകാശം പൊട്ടി വീണുപോവോ.. 

   നശിച്ചവൾ എവിടെയായാലും അവിടെ പ്രശ്നങ്ങൾ മാത്രേ ഉണ്ടാകുള്ളൂ... എവിടെയോ ചെന്നു ഒരു കൊച്ചിനേം ഒപ്പിച്ചോണ്ട് വന്നേക്കുവാ അത് ഹരിയുടെ ആണെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ.. പിഴച്ചവൾ... 

      അത് പറഞ്ഞതും,  വല്യമ്മ താഴെ വീഴുന്നതും ആണ് എല്ലാവരും കണ്ടത്... തൊട്ടടുത്തു എല്ലാം ചുട്ടെരിക്കാനുള്ള ദേഷ്യത്തോടെ നിൽക്കുന്ന ദേവട്ടനെയും... 

   അങ്ങനെ ഒരു ഭാവത്തിൽ ആദ്യയിട്ടായിരുന്നു ദേവേട്ടനെ കാണുന്നത്    

     ആ പുഴുത്ത നാവിൽ നിന്നും ഇനി ഒരക്ഷരം ശബ്ദിച്ചാൽ അമ്മായിയാണെന്നൊന്നും ഞാൻ നോക്കില്ല, പിഴുതെടുക്കും ഞാനാ നാവു... 

  ദേവ... 

   തടുക്കരുത് എന്നെ ആരും. ഇത്രയും നേരം ഇവളെ പറഞ്ഞിട്ടു ഒരാൾ അതിനെതിരെ സംസാരിച്ചോ... അതുകൊണ്ടു ഇനിയാരും മിണ്ടണ്ട... എനിക്കറിയാം ഇവരന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയാണെന്നു. പക്ഷെ എന്തിനും ഒരു പരിധിയുണ്ട്.. നാവിനു എല്ലില്ലന്നു  വച്ചു എന്തും  പറയാം എന്നാകരുത്.. 

    ഇത്രയും കാലം നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ ഒന്നും പ്രതികരിച്ചിട്ടില്ല. ഞാനിതു പണ്ടേ ചെയ്തിരുന്നെങ്കിൽ എന്റെ ദത്തന്റെയും വേദുന്റെയും ജീവിതം ഇങ്ങനെ ആകില്ലായിരുന്നു.. 

    നിങ്ങളോട് അവളെന്തു തെറ്റാ ചെയ്തെ.. ഒഴിഞ്ഞു തരാൻ പറഞ്ഞപ്പോളേക്കെയും ഒഴിഞ്ഞു തന്നിട്ടില്ലേ  . നിങ്ങൾക്കായി എല്ലാം വിട്ടു തന്നിട്ടില്ലേ . എന്നിട്ടും നിങ്ങളവളെ ദ്രോഹിച്ചിട്ടേ ഉള്ളൂ. നിർത്തിക്കോണം ഇന്നത്തോടെ.. ഇറങ്ങിക്കോണം ഇപ്പൊ ഈ നിമിഷം ഇവിടന്നു... ഇനി ഇവിടെ ഒരു ആവശ്യം വന്നാൽ പോലും ഈ പടി നിങ്ങൾ കേറരുത്... ഇത് ദേവന്റെ വാക്കാണ്.. ശ്രീമംഗലത്തെ ദേവന്റെ വാക്ക്... 

   അതെ ദേഷ്യത്തോട് കൂടെ തന്നെ അവൻ വേദുന്റടുത്തേക്ക് നടന്നു..

       ആരെന്തു പറഞ്ഞാലും
  മോങ്ങിക്കൊണ്ടിരുന്നോ... ഇത് നിന്റെ വീടാണ് ഇനിയെങ്കിലും അത് മനസ്സിലാക്കു.... 

    💜💜💜💜💜💜💜💜💜💜

          ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടിരിന്നു. മനസു ശാന്തമായി തുടങ്ങി. പേടിയില്ലാതെ ഉറങ്ങാൻ തുടങ്ങി.... 
   
    സ്കൂളിൽ പോയിട്ട് ഇറങ്ങിയ ഒരു ദിവസം, ഗൗരിയുടെ കോളേജിൽ ഫങ്ക്ഷന് വേണ്ടി  അവൾക്കൊരു ഡ്രസ്സ്‌ എടുത്തു കൊടുക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു.ടൗണിൽ തന്നെ ഉള്ള ഒരു ഷോപ്പിങ് മാളിൽ കേറി.  അവൾക്കു ഡ്രെസ്സും എടുത്തു കല്ലുമോൾക്കൊരു  കളർ ബുക്കും, ക്രയോൻസും കൂടെ  വാങ്ങി ബില്ലിംഗ് സെക്ഷനിലേക്ക് നടക്കുമ്പോളാണ്  എന്നെ നോക്കുന്ന രണ്ടുകണ്ണുകൾ ഞാൻ കണ്ടത്.... 

     ഒരിക്കലും പ്രതീക്ഷിക്കാതെ അയാളെ അവിടെ കണ്ടതും എന്റെ ദേഹം വിറയക്കാൻ തുടങ്ങി. പേടികൊണ്ട് ന്റെ ശരീരം മുഴുവൻ തണുത്തു തുടങ്ങി... ഒരു രക്ഷയ്ക്കെന്നപോൽ  ഞാൻ ചുറ്റും പരതി കൊണ്ടിരുന്നു.... 

  തേടിയ ആളെ കണ്ടതുപോലെ എന്നിൽ ആശ്വാസത്തിന്റെ ചെറുകണം വന്നു തുടങ്ങി. ബില്ല് കൊടുത്തു സാധനങ്ങളും എടുത്തു ഷോപ്പിന് പുറത്തായി നിൽക്കുന്ന ദത്തേട്ടന്റെ അരികിലേക്ക് ഓടുകയായിരുന്നു... 

  ഓടി ചെന്നു ദത്തേട്ടന്റെ കൈയിൽ പിടിക്കുമ്പോൾ കൂടെയുള്ള ആർക്കോ നിർദ്ദേശം കൊടുക്കുന്ന ദത്തേട്ടൻ  ഞെട്ടി എന്നെയൊന്നു  നോക്കി... 

  എന്റെ പരിഭ്രമം കണ്ടിട്ടാകും... 

   "എന്താ വേദു ന്താ പറ്റിയെ. നീ എന്തിനാ വിറയ്ക്കുന്നെ. ഉള്ളം കൈ നല്ലപോലെ തണുത്തല്ലോ 
ന്തേലും കണ്ടു പേടിച്ചോ... 

   "ഒന്നുല്ല ദത്തെട്ടാ. ന്തൊ ഒരു വയ്യായ്ക. ന്നെ ഒന്ന് വീട്ടിലാക്കോ.... ദേഹം വല്ലാതെ തളരുന്ന പോലെ... 

    ദത്തേട്ടനോട്‌ അത് പറയുമ്പോളും പേടിയോടെ ഞാൻ തിരിഞ്ഞു നോക്കിന്നുണ്ടായിരുന്നു... 

    ദത്തേട്ടൻ സംശത്തോടെ ഞാൻ നോക്കുന്നിടത്തേക്ക് നോക്കിയപ്പോൾ നേരെ നോക്കി മിണ്ടാതിരുന്നു.. ക്രമാധീതമായി മിടിക്കുന്ന ഹൃദയത്തെ വരുതിയിൽ ആക്കാൻ ഞാൻ വല്ലാതെ കഷ്ടപെടുന്നുണ്ടാരുന്നു... 

    നിനക്ക് ന്തേലും ബുദ്ധിമുട്ടുണ്ടങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം വേദു... 

    വേണ്ട എത്രയും പെട്ടന്നു വീട്ടിൽ പോകാം... 

   എന്നാൽ വാ കേറൂ.... 

    ദത്തെട്ടനൊപ്പം വണ്ടിയിൽ കേറുമ്പോൾ അല്പം ഒരാശ്വാസം കിട്ടിയിരുന്നു. വിറയ്ക്കുന്ന കൈയോടെ തന്നെ ഫോൺ എടുത്തു ഗൗരിയുടെ നമ്പർ ഡയൽ ചെയ്തു. കാൾ പോകുന്നതല്ലാതെ അവള് കാൾ എടുക്കുന്നില്ലാരുന്നു... 

   അവളെ വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നു... 

   ന്താ വേദു പറ്റിയെ നീ ന്തിനാ ഇങ്ങനെ പേടിക്കണേ ആരെയാ വിളിക്കുന്നെ... 

    "ഗൗരി... ഗൗരിയെ വിളിച്ചിട്ട് കിട്ടുന്നില്ല... 

   അതിനെന്താ അവള് ബസിലാകും... ഇല്ലേ വീട്ടിൽ വിളിച്ചു ചോദിക്ക് എത്തിയൊന്നു.. വീടത്താനുള്ള സമയം ആകുന്നല്ലോ... 

    വീട്ടിൽ വിളിച്ചു ഗൗരി എത്തിയൊന്നു ചോദിച്ചപ്പോൾ,  ഇല്ലാന്ന് ആയിരുന്നു മറുപടി... 

      വീണ്ടും ഭ്രാന്തിയെ പോലെ ഗൗരിയെ വിളിച്ചോണ്ടിരുന്നു. ആ വെപ്രാളവും പേടിയും ന്റെ മുഖത്തുണ്ടായിരുന്നു... 

   പെട്ടന്ന് വണ്ടി നിർത്തിയപ്പോളാണ് ഞാൻ ദത്തേട്ടനെ നോക്കിയത്... 

   "എന്നെ ഒന്ന് നോക്കിയിട്ട് ദത്തേട്ടൻ ചോദിച്ചു തുടങ്ങി... 
 
"ന്താ വേദു ന്താ പ്രശ്നം. നീ ആരെയാ പേടിക്കുന്നെ.... 

   "ഒന്നുല്ല ദത്തെട്ടാ... ഒന്നുല്ല... 

    ഡി നിന്നോടാ ചോദിച്ചേ ന്താ പ്രശനംന്നു . ദേഷ്യത്തോടെ ഉള്ള ദത്തേട്ടന്റെ ചോദ്യം ന്നെ ആകെ തളർത്തിയിരുന്നു... 

    "ഇല്ല ഗൗരിക്ക് ഗൗരിക്ക് ന്തൊ പറ്റിയെന്നൊരു  തോന്നൽ... എങ്ങനെയോ പറഞ്ഞൊപ്പിച്ചു... 

    എന്തു പറ്റാൻ നീ ആവശ്യം ഇല്ലാതെ ഒന്നും ചിന്തിക്കണ്ട... അവളിപ്പോ നിന്റെ മാത്രം അല്ലല്ലോ വേദു ഞങ്ങളുടെയും കുട്ടി അല്ലേ... 

   വിഷമിക്കാതെ,  ഒന്നുല്ല ഞാനില്ലേടി നിനക്ക്. ഇനി ഒരിക്കലും ഒറ്റയ്ക്കാക്കില്ല.. എല്ലാരും ഉണ്ട് നിന്റൊപ്പം പേടിക്കണ്ടട്ടോ... 

    ഞാൻ ഒറ്റയ്ക്കല്ല എന്നു മനസിനെ പറഞ്ഞു അശ്വസിപ്പിച്ചു കൊണ്ടിരുന്നു... 

    വീടത്തിയതും ഓടി ഇറങ്ങി ഗൗരി വന്നോന്നാണ് അന്വഷിച്ചത്.. 

   ഇല്ലെന്നു അറിഞ്ഞതും ആ പടിക്കെട്ടിൽ ഞാൻ തളർന്നിരുന്നു... അവളു വരാനുള്ള സമയം കഴിഞ്ഞിരുന്നു. അവളെ വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല... 

     എനിക്കെന്താ പറ്റിയതെന്ന എല്ലാവരുടെയും ചോദ്യത്തിന് ദത്തേട്ടൻ എന്തക്കയോ മറുപടി പറയുന്നുണ്ടായിരുന്നു...... 

മിഴിയറിയാതെ 🌺19

     വീടെത്തിയതും ഓടി ഇറങ്ങി ഗൗരി വന്നോന്നാണ് അന്വഷിച്ചത്.. 

   ഇല്ലെന്നു അറിഞ്ഞതും ആ പടിക്കെട്ടിൽ ഞാൻ തളർന്നിരുന്നു... അവളു വരാനുള്ള സമയം കഴിഞ്ഞിരുന്നു. അവളെ വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല... 

     എനിക്കെന്താ പറ്റിയതെന്ന എല്ലാവരുടെയും ചോദ്യത്തിന് ദത്തേട്ടൻ എന്തക്കയോ മറുപടി പറയുന്നുണ്ടായിരുന്നു...... 

     വീണ്ടും വീണ്ടും ഭ്രാന്തിയെപോലെ ന്റെ മൊബൈലിൽ നിന്നും അവളുടെ നമ്പർ ഡയൽ ചെയ്‌തോണ്ടിരുന്നു. ന്റെ വെപ്രാളം കണ്ടിട്ടാകും അമ്മായി വന്നു ന്റെ അടുത്തിരുന്നു 

    ന്താ മോളെ ഇത് അവളിങ്ങു വരും. നീ ന്തിനാ പേടിക്കുന്നെ.... 

    ആരുടെ വാക്കുകളും എനിക്ക് സമാദാനം തന്നില്ല... 
   ആ പടികളിൽ തന്നെ കാൽമുട്ടിൽ  തല വച്ചു ഞാനിരുന്നു.. 

   കുറച്ചു കഴിഞ്ഞു ഒരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് നേരെ നോക്കിയത് അതിൽ നിന്നും ഇറങ്ങുന്ന ഗൗതമിനെയും ഗൗരിയേം കണ്ടു... 

   "പടിയിൽ നിന്നും എണീറ്റു, അവളുടെ അടുത്തേക്ക് ഓടുകയായിരുന്നു..  

   ഓടി  ചെന്നു അവളുടെ രണ്ടു കവിളിലും മാറി മാറി അടിച്ചു ,  ദേഷ്യവും സങ്കടവും കൊണ്ട് അപ്പോളും ഞാൻ വിറക്കുന്നുണ്ടായിരുന്നു...         
      "എവിടാടി നിന്റെ ഫോൺ . മനുഷ്യനെ തീ തീറ്റിക്കാൻ വേണ്ടി... അസത്തു... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കോളേജ് കഴിഞ്ഞാൽ ഉടനെ വീടത്തെത്തണമെന്നു ....വീണ്ടും അവളെ അടിക്കാൻ കൈ ഉയർത്തിയപ്പോളേക്കും ആ കൈയിലായി  ദത്തേട്ടൻ പിടിച്ചിരുന്നു.. 

    എന്താ വേദു നിനക്ക്. അവൾക്കെന്താ പറയാനുള്ളതെന്നെങ്കിലും കേൾക്കായിരുന്നില്ലേ.അതിനെ എന്തിനാ ഇങ്ങനെ അടിക്കണേ .. 

     "അവളോട് അത് ചോദിച്ചു കഴിഞ്ഞതും വാടിയ ചെമ്പിൻ തണ്ട് പോലെ എന്റെ കൈകളിലേക്ക് അവള് കുഴഞ്ഞു വീണിരുന്നു...

  എല്ലാരും ഓടി വന്നു.. 

   ന്താ ദത്ത ന്താ പറ്റിയെ.... 

   അറിയില്ല അമ്മേ.... 
  
    ഗൗരിയും പേടിച്ചിരുന്നു... 

    വേദുനേം കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ മനസു നിറയെ വൈകുന്നേരം മുതൽ അവളു കാണിച്ചു കൂട്ടിയതിനെ കുറിച്ചുള്ള ചിന്ത ആയിരുന്നു... 

   ഹോസ്പിറ്റലിൽ എത്തി ഒബ്സെർവഷനിലോട്ടു അവളെ മാറ്റുമ്പോളും അവളുടെ മനസ്സിലെന്താണെന്ന ചിന്തയായിരുന്നു.. 

   "പേടിക്കാൻ ഒന്നും ഇല്ല... bp യുടെ വാരിയേഷൻ ആണ്.. എന്തേലും ടെൻഷൻ ഉണ്ടായിരുന്നോ വേദികക്ക്.. 

    "ആ ചെറുതായിട്ട്.... 

   "ട്രിപ്പ്‌ കഴിയുമ്പോൾ നോർമൽ ആകും. ഇപ്പൊ ആളൊന്നു മയങ്ങികോട്ടെ. സെഡഷൻ കൊടുത്തിട്ടുണ്ട്... 

   "ഓക്കേ ഡോക്ടർ. താങ്ക്സ് 

    "അമ്മയെ അവൾക്കരികിലായി ഇരുത്തിട്ടു ഞാനും ഗൗതമും ദേവനും പുറത്തു വന്നിരുന്നു... 

    "മനസു നിറയെ ഓരോന്ന് ആലോചിച്ചു കൺഫ്യൂഷനിൽ ആയിരുന്നു... 

   ദത്താ . ശെരിക്കും എന്താ സംഭവിച്ചേ... 

     അറിയില്ല ദേവാ,  ഞാൻ ഷോപ്പിംഗ് മാളിന്റെ ഫ്രണ്ടിൽ ഒരു കേസിന്റെ കാര്യത്തിന് വേണ്ടി പോയതാണ് .കൂടെ ഉള്ള ആൾക്ക് നിർദ്ദേശം കൊടുക്കുമ്പോളാണ് വേദു ഓടി വന്നു എന്റെ കൈയിലായി പിടിച്ചത്... 

   അവളാകെ പേടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ ചോദിച്ചപ്പോൾ അവൾക്കു ന്തൊ വയ്യായ്ക പോലെ തോന്നുന്നു വീട്ടിൽ ആക്കാവോന്ന ചോദിച്ചേ... ജീപ്പിൽ കേറിയതും ഗൗരിയെ ഫോൺ വിളിച്ചു തുടങ്ങി... 

    കിട്ടാതായപ്പോൾ വീണ്ടും ടെൻഷൻ ആയി അവള്... 

   "നീ ഗൗരിയേം കൊണ്ട് എവിടെ പോയതാ ഗൗതം.... 

   "ഞാൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ദത്തെട്ടാ അപ്പോള ഗൗരിയെ കൂടി വിളിക്കാം എന്നു ഓർത്തത്‌... അപ്പോൾ അവൾക്ക് ഒന്ന് രണ്ടു ബുക്സ് വാങ്ങണന്നു പറഞ്ഞത്. പെട്ടന്നു വരാന്നു കരുതിയ പോയത്.അതിനിടയിൽ വണ്ടി പണി മുടക്കി. അതാ ലേറ്റ് ആയതു.. 

    "എന്തോ പ്രശ്നം ഉണ്ട് ദേവാ... നമ്മൾ വിചാരിക്കുന്നതിനും അപ്പുറം എന്തക്കയോ അവളുടെ ജീവിതത്തിൽ ഉണ്ട്. അവളു ആരെയോ ഭയക്കുന്നുണ്ട്... ഞാൻ നേരിട്ട് കണ്ടതാണ് അവളുടെ പേടി.... 

  "ആരെ പേടിക്കാൻ.. അങ്ങനെ എന്തേലും ഉണ്ടങ്കിൽ അവൾ നമ്മളോട് പറയില്ലേ.. 

    ""അതെനിക്കറിയില്ല ദേവ. പക്ഷെ അവരെ പേടിച്ചാവണം അവള് ശ്രീമംഗലത്തേക്കു മടങ്ങി വന്നത്... 

     അവൾക്കു ഓക്കേ ആകട്ടെ ഞാൻ ചോദിക്കാം.... 

       നിന്നോടും അവള് പറയും എന്നു എനിക്ക് തോന്നുന്നില്ല ദേവാ. ഗൗതം നീ ചോദിക്ക്... പറയുന്നങ്കിൽ അത് നിന്നോട് മാത്രം ആകും. എന്തായാലും അറിയണം.... അറിഞ്ഞേ പറ്റു... 

   ഇനി ഒരാപത്തിലേക്കും അവളെ തള്ളിയിടാൻ കഴിയില്ല.നമ്മുടെ കൂടെ ഉണ്ടാകണം അവളെന്നും... 

    💜💜💜💜💜💜💜💜💜

       ഗൗരി....... ഒരു നിലവിളിയോടെ ആണ് ഉണർന്നത്...  എവിടെയാണെന്ന് മനസിലാക്കാൻ കുറച്ചു സമയം എടുത്തു..

    പതിയെയാണ് ഹോസ്പിറ്റലിൽ ആണെന്നു മനസിലായത്...  
   എന്റെ നിലവിളി കേട്ടിട്ട് രാധമ്മയി പേടിച്ചു അരികിലേക്ക് ഓടി വന്നു.. 

   എന്താ മോളെ എന്താ പറ്റിയെ നിനക്ക്... 

    ഗൗരി വീട്ടിലുണ്ട്..... നിനക്ക് എന്തെങ്കിലും പേടി ഉണ്ടോ കുട്ടി.... 

    ഇല്ല അമ്മായി.. ഒരു സ്വപ്നം... പേടിച്ചു പോയി ഞാൻ... 

   "നീ എന്തിനാ ഗൗരിയെ തല്ലിയെ... അവള് വല്ലാതെ പേടിച്ചു പോയിട്ടോ.. 
    

    ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു അമ്മായി, അവൾക്കു ഒരു അപകടം പറ്റിന്നു.. എല്ലാം കൂടെ പേടിച്ചു പോയി... 

   "തീ തീറ്റിച്ചു നീ ഞങ്ങളെ. ന്തൊക്കെയാ നീ കാട്ടികൂട്ടിയെന്നു വല്ല നിശ്ചയംണ്ടോ നിനക്ക്... 

    ഇപ്പൊ നിക്ക് ഒന്നൂല്യ അമ്മായി.... നോക്കിക്കേ ഞാൻ ഓക്കേ ആയില്ലേ. എല്ലാരും പേടിച്ചു ല്ലേ.. 

    അമ്മായിയോട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു..... അപ്പോളേക്കും ദേവേട്ടനും ഗൗതമും അകത്തേക്ക് വന്നു... 

   "ദത്തൻ എവിടെ ദേവാ.... 

   "അവൻ എമർജൻസി ഒരു കാൾ വന്നിട്ട് സ്റ്റേഷനിലേക്ക് പോയിരിക്കുവാ... 

    "അതെനിക്ക് ഒരു ആശ്വാസം ആയിരുന്നു. ഇല്ലെങ്കിൽ ദത്തേട്ടന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ പതറിപോകും... 

     ദേവേട്ടൻ അമ്മായിയെയും കൊണ്ട് ചായ കുടിക്കാൻ വേണ്ടി പോയി... 

   ഗൗതം എന്റെ അടുത്തായി വന്നിരുന്നു.... 

   എന്റെ കൈകൾ അവൻ കൈക്കുള്ളിലാക്കി.... 

    "നീ ആരെയാ വേദു പേടിക്കണത്.... 

  "പേടിയോ ആരെ, എന്തൊക്കെയാ നീയു പറയണത്.... അവന്റെ ചോദ്യം കേട്ടു വന്ന പരിഭ്രമം മറച്ചു കൊണ്ട് ഞാൻ ചോദിച്ചു.... 

    "ഇല്ലങ്കിൽ നീ ഇന്നെന്തിനാ ഗൗരിയെ തല്ലിയത്, ദത്തേട്ടനും പറഞ്ഞല്ലോ നീ ആരെയോ കണ്ടു പേടിച്ചത് പോലെ തോന്നിയെന്നു... 

   ദത്തേട്ടന് വട്ടാണ്.... ഞാൻ ഇന്നലെ ഗൗരിക്ക് ഒരു  അപകടം പറ്റിന്നു സ്വപ്നം കണ്ടു.. അതായിരുന്നു മനസുമുഴുവൻ... ഷോപ്പിംഗ് കഴിഞ്ഞിറങ്ങിയപ്പോ പെട്ടന്നു അത് ഓർമ വന്നു.. അത്രേ ഉള്ളൂ.. 

   അല്ലാതെ ഞാൻ ആരെ പേടിക്കാനാ... എന്തേലും ഉണ്ടങ്കിൽ നിന്നോട് ഞാൻ പറയാതിരിക്കോ ഗൗതം... 
     
    ഞാൻ വിശ്വസിച്ചുന്നു നീ കരുതണ്ട എന്നാലും നീ ഇപ്പൊ ഓക്കേ അല്ലാത്തത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിക്കുന്നില്ല... 

     💜💜💜💜💜💜💜

    ട്രിപ്പ്‌ കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു... മനസ്സിൽ ഗൗരി ആയിരുന്നു. ഒരുപാട് വിഷമിച്ചിട്ടുണ്ടാകും അവള്...പാവം കുട്ടി..  

    വീടത്തിയതും ഗൗരി ഓടി വന്നു കെട്ടിപിടിച്ചു കരച്ചിലും തുടങ്ങി.... 

     എന്താ ഗൗരി ഇത് നിക്ക് ഒന്നുല്ല പെണ്ണെ.. ഇങ്ങനെ കരയല്ലേ.. ഞാൻ തല്ലിയത് വേദനിച്ചോ മോളെ നിനക്ക്. സോറി... അപ്പോളത്തെ പേടിയിൽ തല്ലിപൊയതാണ്.. 

    വേദേച്ചി  എന്തിനാ എന്നോട് സോറി പറയണേ. ഞാനല്ലേ ചേച്ചിയെ വിഷമിപ്പിച്ചേ.... 

   ഞാൻ ചേച്ചിയെ വിളിക്കണമായിരുന്നു . സോറി ചേച്ചി. ഗൗതമേട്ടൻ കൂടെ ഉള്ളോണ്ടാണ് ഞാൻ... സോറി... 

    "മതി കരഞ്ഞത് വേദു ഇങ്ങു വന്നില്ലേ... നീ ഒന്ന് കരച്ചിൽ നിർത്തിക്കെ... 

    നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയ സമയം മുതൽ തുടങ്ങിയ കരച്ചിലാണ് കുട്ടി . ദേവമ്മായി  പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. എന്റെ എടുത്തു ചാട്ടം കൊണ്ടല്ലേ ഗൗരി ഇത്രയും വേദനിക്കേണ്ടി വന്നതെന്നു തോന്നിപോയി. പക്ഷെ അപ്പോൾ മനസു ആകെ കൈ വിട്ടു പോയിരുന്നു... 

     രാത്രി ഭക്ഷണവും കഴിച്ചു മുറിയിലേക്ക് ചെന്നു. വയ്യാത്തതുകൊണ്ട് കല്ലുമോളെ താഴെ മുത്തശ്ശിയുടെ കൂടെ ആണ് കിടത്തിയത്... 

     കട്ടിലിൽ നെറ്റിയിൽ കൈ വച്ചു എന്തോ ഓർത്തു  കിടന്നപോളാണ് ദത്തേട്ടൻ മുറിയിലേക്ക് കേറി വന്നത്.. 

    "ഏട്ടനെ കണ്ടു പതിയെ എണീറ്റു കട്ടിലിലായി  ചാരി ഇരുന്നു... 

     "ഇപ്പൊ എങ്ങനുണ്ട് വേദു നിനക്ക്.... 

       "കുഴപ്പം ഒന്നൂല്യ ദത്തെട്ടാ... 

    ഒരു എമർജൻസി ഡ്യൂട്ടി വന്നു.. അതാ പെട്ടന്നു പോയത്... 

    "ദത്തേട്ടന് ബുദ്ധിമുട്ടായി അല്ലേ.... 

     "ബുദ്ധിമുട്ടോ... ന്തിന്... ശെരിക്കും പറഞ്ഞാൽ സന്തോഷം ആയി.... 

    ദത്തേട്ടൻ പറഞ്ഞത് മനസിലാകാതെ ഞാൻ ആ മുഖത്തേക്ക് നോക്കി... 

  "നീ ഇങ്ങനെ നോക്കണ്ട. അപ്പോളങ്ങനെ ഒരു സിറ്റുവേഷൻ വന്നത് കൊണ്ടല്ലേ.. നീ എന്റൊപ്പം വന്നത്...എന്നോടൊന്നു ചേർന്നു നിന്നത്.  ഇല്ലേ അങ്ങനെ ഒന്ന് സംഭവിക്കോ... 

    "വേദു... ഇനി ഞാൻ പറയാൻ പോകുന്നത് തമാശ അല്ല. സീരിയസ് ആയിട്ടാണ്... 

    നിന്റെ പ്രശ്നം എന്താണെന്നു ഞാൻ ചോദിക്കുന്നില്ല... ചോദിച്ചാലും നീ പറയില്ല... പണ്ടേ നീ അങ്ങനെ ആണല്ലോ എല്ലാം മനസിൽ ഇട്ടു നീറാൻ അല്ലെ ശ്രമിച്ചിട്ടുള്ളു.. 

   പക്ഷെ ഇപ്പോളതു പോലല്ല.. എന്തു പ്രശ്നം അയാലും ഞാൻ ഇണ്ടാകും നിന്റെ ഒപ്പം 
ഞാൻ മാത്രം അല്ല ഞങ്ങൾ എല്ലാരും... ഇനി ഒരു വിധിയും എന്നെയും നിന്നെയും തമ്മിൽ അകറ്റാൻ ഞാൻ സമ്മതിക്കില്ല... 

   ദത്തെട്ടാ അത്... 

    "വേണ്ട.. നീ പറയാൻ പോകുന്ന ന്യായങ്ങൾ എനിക്കറിയാം. കല്ലുമോളാണ് അതിന്റെ തടസ്സം എങ്കിൽ.അവളെന്റെ സ്വന്തം മോളായിട്ടേ കരുതിയിട്ടുള്ളു.... 

   നിനക്ക് എന്നെ ഇഷ്ടം ഇല്ല,  ഇപ്പോളും എന്നോട് വെറുപ്പുണ്ടന്നാണ് പറയാൻ വരുന്നതെങ്കിൽ.. അല്ലെന്നു എനിക്കറിയാം.. 

    പുതിയ കള്ളങ്ങൾ കണ്ടത്താൻ നീ ബുദ്ധിമുട്ടണ്ട... 

   നീ ഇല്ലാതെ പറ്റില്ലാടി എനിക്ക്... അത്രയേറെ എന്റെ ജീവനാണ് നീ. പറയേണ്ട സമയത്തു പറഞ്ഞിട്ടില്ല. കൂടെ നിൽക്കേണ്ട സമയത്തു കൂടെ നിന്നിട്ടില്ല. അതിനുടെ വേണ്ടി ഞാൻ സ്നേഹിച്ചോളാം... പ്രാണൻ തന്നു സ്നേഹിച്ചോളാം... നിനക്ക് വേണ്ടി തരാൻ കഴിയാതെ പോയ സ്നേഹം എന്റെ ഇടനെഞ്ചിൽ ഞാൻ പോതിഞ്ഞു വച്ചിട്ടുണ്ട്... ഇനിയും വയ്യ പെണ്ണെ... നീ അടുത്ത് നിൽക്കുമ്പോൾ ഞാൻ ഞാനല്ലാതാകുന്നു.. എന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു. അവ നിന്നിലായ് അലിയാൻ വെമ്പൽ കൊള്ളുന്നു.. 

     ദത്തെട്ടനോട് മറുപടി പറയാൻ കഴിയാതെ, കൂടുതൽ ഒന്നും കേൾക്കാൻ കഴിയാതെ കണ്ണടച്ച് കിടന്നു. കണ്ണുനീർ പെയ്തിറങ്ങി. സന്തോഷമാണോ ദുഖമാണോ ആ കണ്ണുനീരിനു പിന്നിലെന്നു എനിക്ക് മനസിലായില്ല.. 

   എപ്പോഴൊക്കയോ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ. സ്വപനം കണ്ട മുഹൂർത്തം. പക്ഷെ ഇന്ന് ആ സന്തോഷം പ്രകടിപ്പിക്കാൻ കഴിയാതെ ആയിരിക്കുന്നു... 

   നെറ്റിയിൽ പടർന്ന തണുപ്പിൽ കണ്ണ് തുറന്നു നോക്കിയ ഞാൻ കണ്ടത്. നെറ്റിയിൽ ചുണ്ടമർത്തി നിൽക്കുന്ന ദത്തേട്ടനെയാണ്... 

    എന്നെ നോക്കാതെ റൂമിൽ നിന്നും ഇറങ്ങി പോയ ആ മനുഷ്യനോട് പ്രണയം ആയിരുന്നു അപ്പോൾ.. മനസ് നിറഞ്ഞ പ്രണയം.. ദത്തേട്ടന്റെ ചുണ്ടുകളുടെ തണുപ്പ് അപ്പോളും എന്നിലേക്ക്‌ അരിച്ചിറങ്ങുന്നുണ്ടായിരുന്നു... 

   പക്ഷെ ആ സന്തോഷത്തിനു ആയുസ് കുറവായിരുന്നു.... എന്നെ നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ മുന്നിൽ തെളിഞ്ഞതും പ്രണയത്തിന് പകരo മനസ്സിൽ ഭയം നിറഞ്ഞു... കണ്ണടക്കുമ്പോഴും  അയാളുടെ വാക്കുകളായിരുന്നു ചെവിയിൽ മുഴങ്ങിയത്... 

    "വേദ നീ എന്റെതു മാത്രം ആണ്... നീ എന്നാൽ എന്നിൽ നിറയുന്ന വീഞ്ഞ് പോലെയാണ്... നിന്നിൽ നിന്നുതിരുന്ന മത്തു ആവോളം എനിക്ക് നുകരണം... നിന്റെ ഹൃദയം തുടിക്കേണ്ടത് എനിക്ക് വേണ്ടിയാണു... അതിലെ ഓരോ സ്പന്ദനവും പറയേണ്ടത് ന്റെ പേരാണ്.... ഞാൻ നീയാണ് വേദ...നിന്നിൽ അലിയേണ്ടവനാണ്  " നിന്നിൽ അവകാശം സ്ഥാപിക്കാൻ ആരെയും ഞാനനുവദിക്കില്ല... 

    വീണ്ടും വീണ്ടും അത് കേൾക്കാൻ കഴിയാതെ ചെവികൾ ഞാൻ പൊത്തി പിടിച്ചു.. 

     💜💜💜💜💜💜💜💜

    രാവിലെ എണീറ്റപ്പോൾ കോളേജിൽ പോകാൻ ഒരുങ്ങുന്ന ഗൗരിയെ ആണ് കണ്ടത്... 

  നീ എവിടെയാ പോകുന്നെ... 

    ഈ വേദേച്ചിക്ക് ഇതെന്താ.... ഞാൻ കോളേജിൽ പോകുവാ. സമയം എത്ര ആയിന്നറിയോ... 

    നീ ഇന്ന് പോകണ്ട... 

    എനിക്ക് എക്സാം ആണ് വേദേച്ചി.. 

    എന്താ ഇവിടെ...

    വാതിൽക്കൽ നിൽക്കുന്ന ദത്തേട്ടനെ കണ്ടു ഞാൻ തലകുനിച്ചു നിന്നു... 

    ദത്തെട്ടാ വേദേച്ചി പറയുവാ ഇന്ന് കോളേജിൽ പോകണ്ടാന്നു... 

  അതെന്താ വേദു... 

    "ഒന്നുല്ല ദത്തെട്ടാ... എനിക്ക് വയ്യാഞ്ഞിട്ട്... 

     "അതൊ സ്വപ്നത്തിന്റെ പേടിയോ.... 

   ഒരു പിടപ്പോടെ ദത്തേട്ടനെ നോക്കി... നീ പേടിക്കണ്ട ഗൗരിയെ ഞാൻ കോളേജിൽ കൊണ്ട് പോകും ഞാൻ തന്നെ തിരികെ എത്തിക്കും അതുപോരെ. കോളേജിനകത്തു അവൾക്കു ഒന്നും പറ്റില്ലല്ലോ... 

    ദത്തെട്ടനോട് മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു... ഗൗരി വരുന്നത് വരെ എനിക്ക് സമാധാനം ഉണ്ടാകില്ല എന്നു ഉറപ്പായിരുന്നു.. അവള് ദത്തേട്ടനൊപ്പം  പോകുന്നതു നിസഹായതയോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.. 

     💜💜💜💜💜💜💜💜

     ഗൗരി... എപ്പോളാ എക്സാം കഴിയുക... 

   എന്താ ദത്തെട്ടാ.... 

    എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... 

    എന്താ ദത്തെട്ടാ കാര്യം..... 

    ഞാൻ ചോദിച്ചതിന് ഉത്തരം പറയു.. 

    "ഉച്ചവരെ എക്സാം ഉണ്ട്. അത് കഴിഞ്ഞു ക്ലാസ്സ്‌.. വേണച്ച ഉച്ചയ്‌ക്കിറങ്ങാം... 

    ഉച്ചയ്ക്ക് നീ ഇറങ്ങു ഞാൻ വന്നു വിളിക്കാം. പിന്നെ ഞാൻ വിളിച്ചതിന് ശേഷം ക്ലാസ്സിന് പുറത്തു വന്നാൽ മതി... 

   ദത്തെട്ടനോട്  യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ  ഏട്ടന്  എന്നോട് എന്താവും ചോദിക്കാനുള്ളതെന്നായാരുന്നു മനസിൽ... വേദേച്ചിയെ  കുറിച്ചാകും... ഈശ്വരാ ഞാൻ എന്താ പറയുക.... 
      
മിഴിയറിയാതെ 🌺20

     എക്സാം കഴിഞ്ഞു ദത്തേട്ടനായി കാത്തിരിക്കുകയായിരുന്നു... അപ്പോഴൊക്കയും മനസിൽ ഞാൻ അഭിമുഖികരിക്കേണ്ടി വരുന്ന ചോദ്യങ്ങളും വേദച്ചിക്ക് ഞാൻ കൊടുത്ത വാക്കും ആയിരുന്നു....

      ദത്തേട്ടൻ എത്തിയെന്നു ഫോൺ വന്നപ്പോളേക്കും മനസു ഒരു തീരുമാനത്തിൽ എത്തിയിരുന്നു...ദത്തേട്ടൻ ചോദിക്കുന്നതിന് സത്യസന്ധമായി മറുപടി പറയണം... ഹരിയേട്ടനെ പറ്റിയും പറയണം.. വേദേച്ചിയെ ദത്തെട്ടനോട് ചേർത്തു വയ്ക്കണം....

    "ഞാൻ വരാൻ വൈകിയോ  ഗൗരി.... 

    "ഇല്ല ഏട്ടാ... എക്സാം കഴിഞ്ഞിട്ട് കുറച്ചു സമയം ആയതേ ഉള്ളൂ... 
  ഏട്ടന് ഡ്യൂട്ടി ഇല്ലേ.രാവിലെ ചോദിക്കണമെന്നു   കരുതിയതാ. ഫോർമൽ  ഡ്രെസ്സിലാണല്ലോ വന്നത് അതാ... 

  ഇല്ല ഗൗരി ഇന്ന് ലീവെടുത്തു. എന്റെ ഒരു പേർസണൽ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഓട്ടത്തിലാണ്... 

    "ഏട്ടൻ എവിടെക്കാ പോകുന്നതെന്ന് ഞാൻ ചോദിച്ചില്ല... 

   എനിക്കറിയാം എനിക്കിനി ഒളിച്ചോടാൻ കഴിയില്ല. ഞാൻ എല്ലാം പറഞ്ഞെ മതിയാകു.... അല്ലങ്കിലും എത്ര നാൾ എല്ലാം മറച്ചു വയ്ക്കും... 

      ഒരുപാട് മരങ്ങൾ തണൽ വിരിച്ച ഒരു പാർക്കിലായി വണ്ടി നിർത്തി... ദത്തേട്ടനോടൊപ്പം അങ്ങോട്ടേക്ക് നടക്കുമ്പോൾ മനസിൽ വേദേച്ചി ആയിരുന്നു... 

    "ഗൗരി..... ഞാൻ എന്താ നിന്നോട് സംസാരിക്കാൻ പോകുന്നതെന്ന് നിനക്കറിയോ... 

    ഇല്ല.. ദത്തേട്ടാ..... 

    "നിനക്ക് ഒരു ഊഹവും ഇല്ല..... 

    "ഇ...ഇല്ല... 

     "നിങ്ങൾ ആരെ പേടിച്ചാണ് ബോംബയിൽ നിന്നും ഇങ്ങടക്കു വന്നത്.... 
      "ദത്തേട്ടന്റെ ചോദ്യത്തിന് എന്തു പറയണമെന്നു എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
       വേദേച്ചിയെയും ഹരിയേട്ടനെയും പറ്റി അറിയാനാകും എന്നോട് സംസാരിക്കുന്നതെന്ന കരുതിയത്. ഇതിപ്പോ ഞാൻ പറഞ്ഞാൽ ദത്തേട്ടൻ പോലീസ് അല്ലേ വേദേച്ചിക്ക് എന്തേലും പ്രശ്നം വരോ... 

     "നീ എന്താ ഗൗരി ആലോചിക്കുന്നെ എന്തു കളളം പറയാം എന്നാണോ... 

    ഞാൻ എന്തിനാ ദത്തേട്ടാ കളളം പറയുന്നത്.. ഞങ്ങൾ ആരെയും പേടിച്ചിട്ടല്ല നാട്ടിൽ വന്നത്. അവിടെ ഒറ്റയ്ക്കായപ്പോൾ വന്നതാ...

    ഒറ്റയ്ക്കോ. അതുകൊണ്ട് മാത്രം ആണോ... ആണോ ഗൗരി, അത് മാത്രം ആണോ കാരണം.. 

   അതെ ദത്തേട്ടാ വേറെ കാരണം ഒന്നുമില്ല... 

    "അപ്പോൾ ഇവനെ കണ്ടു എന്തിനാ വേദു പേടിച്ചത്... ഇന്നലെ നീ വരാൻ വൈകിയപ്പോൾ അവളെന്തിനാ ഇത്രയും പേടിച്ചത്... അവള് കാട്ടികൂട്ടിയതിന്റെയൊക്കെ അർത്ഥമെന്താ... 

     ദത്തേട്ടന്റെ കൈയിലെ ഫോണിൽ പോസ് ചെയ്തു വച്ചിരിക്കുന്ന വീഡിയോയിലെ മുഖം കണ്ടു ഞാനറിയാതെ തന്നെ ആ പേര് എന്നിൽ നിന്നും വീണു... 

   ജീവേട്ടൻ.... പേടികൊണ്ട് ന്റെ കൈയൊക്കെ തണുത്തു തുടങ്ങി... കണ്ണുകൾ നിറഞ്ഞു... 

     മോളെ ഗൗരി ദത്തേട്ടൻ തോളിൽ കൈവച്ചപ്പോളാണ് ആ ഫോട്ടോയിൽ നിന്നും കണ്ണെടുത്തത്.. 

     ദത്തേട്ടന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കൊണ്ട് ഞാൻ കരഞ്ഞു.. 

   ദത്തേട്ടാ ജീവേട്ടൻ ഞങ്ങളെ കൊല്ലും ദത്തെട്ടാ. എന്നെയും കല്ലുനെയും കൊല്ലും വേദേച്ചിയെ, വേദേച്ചിയെ കൊണ്ട് പോകും.....

   ഞങ്ങളെ കണ്ടു പിടിച്ചിട്ടുണ്ടാകും. ഇനി ഞങ്ങൾക്ക് രക്ഷ ഇല്ല ദത്തേട്ടാ..

  "പേടി കൊണ്ട് ഞാനെന്തൊക്കയോ പറഞ്ഞോണ്ടിരുന്നു... 

    "മോളെ ഗൗരി നീ ഇങ്ങനെ കരയല്ലേ... എന്തിനാ പേടിക്കണേ.. ഞങ്ങളൊക്കെ ഇല്ലേ. 

     ഒരാൾക്കും നിങ്ങളെ ഞങ്ങൾ വിട്ടു കൊടുക്കില്ല.... പക്ഷെ അതിനു മുന്നേ നടന്നതൊക്കെ എനിക്കറിയണം.... എന്നാലേ എനിക്ക് അതിനൊരു പരിഹാരം കണ്ടത്താൻ ആകുള്ളൂ..... 

   നിങ്ങൾ ഇങ്ങനെ പേടിക്കാൻ തുടങ്ങി കഴിഞ്ഞാൽ അതിനെ കഴിയു. ഇന്നലെ ഞാൻ കണ്ടതാ വേദൂന്റെ പേടി.. അവള് കാണിച്ചു കൂട്ടിയതൊക്കെയും.. അതുകൊണ്ടാ ഇന്ന് തന്നെ നിന്നോട് എല്ലാം ചോദിച്ചറിയണം എന്നു ഞാൻ ഉറപ്പിച്ചത്. അവളെ ഇനിയും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല ഗൗരി..ഒരിക്കൽ എനിക്ക് നഷ്ടമായ സ്വപ്നമാണവൾ  

    അന്ന്  ഞാൻ ചെയ്ത കുറെ തെറ്റിന്റെ ഫലമായിട്ടാണ് അവളെ എനിക്ക് നഷ്ടമായത്.  ഇനിയും ഞാൻ അവളെ നഷ്ടപെടുത്തില്ല..പക്ഷെ നീ പേടിക്കണ്ട കല്ലുനെ ഞാൻ ന്റെ സ്വന്തം മോളായി തന്നെ വളർത്തും...ഒരു വേർതിരിവും അവളോട് കാണിക്കില്ല.. 

    ആരാ ഗൗരി, ജീവൻ. അവനെന്തിനാ നിങ്ങളുടെ പിന്നാലെ നടക്കുന്നത്.. 

    ഞാൻ പറയാം ദത്തെട്ടാ... പക്ഷെ അതിനു മുന്നേ ഏട്ടൻ എനിക്കൊരു വാക്ക് തരണം. വേദേച്ചി ഒരിക്കലും ഞാൻ ഇതൊന്നും ദത്തെട്ടനോട് പറഞ്ഞെന്നു അറിയരുത്... എല്ലാം കേട്ടിട്ടു ദത്തേട്ടൻ എന്റെ വേദേച്ചിക്ക് എതിരായി നീങ്ങരുത്... 

     ഞാൻ അവൾക്കെതിരായി നീങ്ങാനോ.. നീ എന്തൊക്കെയാ ഗൗരി ഈ പറയണത്... 

     ഞാൻ എല്ലാം പറയാം ദത്തേട്ടാ... പക്ഷെ 
ദത്തേട്ടന് എവിടന്നു ആണ് ജീവേട്ടന്റെ ഫോട്ടോ കിട്ടിയത്.. 

    നിന്റെ വേദേച്ചി ഇന്നലെ ഷോപ്പിഗ് മാളിൽ ആരെയോ കണ്ടു പേടിച്ചതാണ് എന്നു എനിക്ക് സംശയം ഉണ്ടായിരുന്നു. ഞാനും ഗൗതമും ഒക്കെ മാറി മാറി ചോദിച്ചിട്ടും അവളതു സമ്മതിച്ചു തന്നില്ല. രാവിലെ ആ ഷോപ്പിംഗ് മാളിൽ പോയി അവിടത്തെ വീഡിയോ ഫുട്ടേജ്  എടുത്തു.. അതിൽ വ്യക്തമായിട്ടുണ്ട് അവനെ നോക്കുന്ന അവളുടെ കണ്ണുകളിൽ ഉള്ള ഭയം.... 

        അവളോട് ചോദിച്ചാൽ അവള് ഒന്നും പറയില്ല... വേദൂന്റെ വാശി എനിക്കറിയാം. അവള് ഒരു കാര്യം പറയില്ലെന്നു തീരുമാനിച്ചാൽ ആരെ കൊണ്ടും അത് മാറ്റാൻ കഴിയില്ല. പിന്നെ എന്റെ മുന്നിൽ ആകെ ഉള്ള വഴി നീയാണ്... 

      നീ ഒന്നും മറച്ചു വയ്ക്കാതെ എന്നോട് പറയണം. ഹരിയെ പോലെ കണ്ടാൽ മതി എന്നെ...നീ എനിക്ക് എന്റെ ദേവൂനെ പോലെ തന്നെയാണ്. അങ്ങനെയെ ഞങ്ങൾ നിന്നെ കണ്ടിട്ടുള്ളു...  
 
   "പറയാം ദത്തേട്ടാ, എല്ലാം പറയാം..  
     "വേദേച്ചി ഇവിടെ നിന്നും ബോംബയ്ക്കു വരുമ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു ശെരിക്കുള്ള പ്രശ്നങ്ങൾ എന്താണെന്നു. ഒരിക്കലും ഇവിടെ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു അതെന്നു ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ചേച്ചിയുടെ കളിയും ചിരിയും ഒക്കെ നഷ്ടായിരുന്നു. ആദ്യമൊക്കെ  അമ്മാവൻ മരിച്ചതിന്റെ വിഷമം ആകും എന്നു കരുതി ഞങ്ങൾ ... 

       ദിവസം പോകും തോറും വേദേച്ചി ആരുമായിട്ടും ഒരു കോൺടാക്റ്റും ഇല്ലാന്ന് മനസിലായപ്പോൾ ഹരിയേട്ടൻ അതിനെ കുറിച്ച് ചോദിച്ചു...  ഒരുപാട് നിർബന്ധിച്ചിട്ടാണ് അന്ന് ചേച്ചിയെല്ലാം ഞങ്ങളോട് പറഞ്ഞത്... പിന്നീട് ഒരിക്കലും ഞാനും ഹരിയേട്ടനും ചേച്ചിയെ വിഷമിച്ചിരിക്കാൻ സമ്മതിച്ചില്ല.. ഇവിടന്നു വിവിയേട്ടൻ സർട്ടിഫിക്കറ്റ് ഒക്കെ അയച്ചു തന്നതിന് ശേഷം ചേച്ചി പിജി യും എംഫിലും  ഒക്കെ ചെയ്തു ... 

    ചേച്ചിടെ ജീവിതത്തതിൽ സന്തോഷം മടങ്ങി വന്ന നാളുകൾ.ആ മുഖത്തു വീണ്ടും ചിരി വിരിഞ്ഞു തുടങ്ങി..  

    അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു വിശ്വനാഥൻ എന്ന വിശ്വൻ അങ്കിൾ.. 

   അങ്കിളിന് രണ്ടു മക്കൾ ജീവേട്ടനും സഞ്ജുവേട്ടനും.അവരുടെ അമ്മ കുഞ്ഞിലേ മരിച്ചുപോയതാ. അതുകൊണ്ട് അമ്മയ്ക്കും അവരോട് വല്യ കാര്യമായിരുന്നു ..വിശ്വൻ അങ്കിളും, ജീവേട്ടനും ആയിരുന്നു കമ്പനിയിൽ അച്ഛന്റെ സഹായികൾ... എന്തിനും ഏതിനും അച്ഛന് അവര് വേണമായിരുന്നു. അത്രയ്ക്കും അച്ഛൻ അവരെ വിശ്വസിച്ചു... 

      ഹരിയേട്ടന് ഒരിക്കലും അച്ഛന്റെ ബിസിനസിൽ താല്പര്യം ഇല്ലായിരുന്നു.. ഏട്ടൻ സോഫ്റ്റ്‌വെയർ ഫീൽഡ് ആയിരുന്നു തിരഞ്ഞെടുത്തത്. ഞങ്ങൾ മക്കളുടെ ഇഷ്ടത്തിനായിരുന്നു എന്നും വീട്ടിൽ മുൻഗണന... 

     ഹരിയേട്ടൻ കൂടെ വർക്ക്‌ ചെയ്തിരുന്ന സീതേച്ചിയെ കല്യാണം കഴിച്ചതോടെ വീട്ടിൽ സന്തോഷം ഇരട്ടിയായി 

     ജീവേട്ടനും സഞ്ജുവേട്ടനും ഞങ്ങളുടെ വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു... 

     ഒരു ദിവസം,  ജീവേട്ടന് വേദേച്ചിയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടന്നു പറഞ്ഞ ദിവസം ആയിരുന്നു ചേച്ചി ദത്തേട്ടനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്നു ഞങ്ങൾക്കു മനസിലായത്.. 
 പക്ഷെ അന്നാണ് ആദ്യമായി ജീവേട്ടന്റെ വേറെ ഒരു മുഖം ഞങ്ങൾ കണ്ടത്... 

  വേദേച്ചി ജീവേട്ടന്റെ കൂടെ അല്ലാതെ വേറെ ഒരാളുടെ കൂടെ ജീവിക്കാൻ സമ്മതിക്കില്ലന്ന് ജീവേട്ടൻ പറഞ്ഞു. ആ പേരിൽ ഹരിയേട്ടനും ജീവേട്ടനും വഴക്കായി...

    ആ പ്രശ്നത്തിന് ശേഷം ജീവേട്ടൻ വലുതായി വീട്ടിൽ വരാറില്ല. പക്ഷെ വേദേച്ചി പോകുന്ന ഇടങ്ങളിൽ എല്ലാം ജീവേട്ടൻ കൂടെ പോയി തുടങ്ങി. അത് ചേച്ചിക്ക് മനസികമായി നല്ല പ്രശ്നം ഉണ്ടാക്കി. ഹരിയേട്ടൻ ചോദിക്കാം എന്നു പറഞ്ഞിട്ടും വേദേച്ചി സമ്മതിച്ചില്ല... ചേച്ചിക്ക് നാട്ടിൽ വന്നാൽ മതിയെന്നായി... 

      പതിയെ ചേച്ചി ജീവേട്ടന്റെ കാര്യം മറന്നു തുടങ്ങി,  ഞങ്ങൾക്കിടയിൽ കല്ലുമോള് കൂടെ വന്നതോടെ സ്വർഗ്ഗമായിരുന്നു അവിടം... 

       ചേച്ചിക്ക് നാട്ടിൽ വരാൻ ആഗ്രഹം കൂടിയപ്പോൾ , അച്ഛനും  അവിടത്തെ ബിസിനസ്‌ അവസാനിപ്പിച്ചു നാട്ടിലേക്ക് വരാൻ തീരുമാനിച്ചു....അമ്മയ്ക്കും ഞങ്ങൾക്കുമൊക്കെ അതായിരുന്നു ഇഷ്ടം... വേദേച്ചി ദത്തെട്ടനോട് പ്രണയം പറയും എന്നു ഹരിയേട്ടന് വാക്ക് കൊടുത്തിരുന്നു.. എല്ലാവരും നാട്ടിലേക്കു വരാൻ ഉള്ള സന്തോഷത്തിലായിരുന്നു.. 

     കല്ലുന്റെ  ഒന്നാം പിറന്നാൾ ആഘോഷമാക്കി നടത്താനും അതിൽ ഞങ്ങൾ ഇവിടെ ബിസിനസ്‌ എല്ലാം നിർത്തി നാട്ടിൽ പോകുന്ന കാര്യം അന്നൗൻസ് ചെയ്യാനും അച്ഛൻ തീരുമാനിച്ചു... 

    അന്ന് ബര്ത്ഡേയ്ക്ക്  വേണ്ടിയുള്ള ഡ്രെസ്സൊക്കെ എടുക്കാൻ വേണ്ടി പോകാനുള്ള തയ്യാറെടുപ്പായിരുന്നു. എനിക്ക് എക്സാം ആയതുകൊണ്ട് ഞാൻ സ്കൂളിൽ പോയി.. വേദേച്ചിക്ക് ചെറിയ തലവേദന ആയതുകൊണ്ട് ചേച്ചി പോയില്ല. ചേച്ചിയോടൊപ്പം കല്ലുമോളും ഉണ്ടായിരുന്നു... 

    അന്നായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ അവസാന നാളുകൾ... 

    അവരുടെ ആക്‌സിഡന്റ് വാർത്തയാണ് പിന്നെ കേട്ടത്... ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോളേക്കും ഹരിയേട്ടനും സീതേച്ചിയും അമ്മയെയും ഞങ്ങൾക്ക് നഷ്ടയിരുന്നു.. അല്പം എങ്കിലും ജീവൻ ബാക്കി ഉണ്ടായിരുന്നത് അച്ഛന് മാത്രം ആയിരുന്നു.... 

    അത് പറഞ്ഞപ്പോളേക്കും അവള് കരഞ്ഞിരുന്നു... 

    പോട്ടെ മോളെ കഴിഞ്ഞില്ലേ എല്ലാം ഇനിയും കരയരുത്... അവളെ ചേർത്തു പിടിച്ചു അശ്വസിപ്പിക്കുമ്പോൾ ന്റെ നെഞ്ചും നീറുകയായിരുന്നു. ഒരു ദിവസം കൊണ്ട് നഷ്ടങ്ങളുടെ സമ്പാദ്യം ജീവിതത്തതിൽ എത്തുക എന്നു പറയുന്നത് സഹിക്കാൻ കഴിയാത്ത ഒന്ന് തന്നെയാണ്.. 
   
   അവള് ഒന്ന് ഓക്കേ ആകാൻ ആവോളം സമയം കൊടുത്തു.... 

   കുറച്ചു സമയം കഴിഞ്ഞു കണ്ണുകൾ തുടച്ചുമാറ്റി വീണ്ടും അവള് പറഞ്ഞു തുടങ്ങി... 

    Icu വിൽ അച്ഛനെ കാണാൻ കേറുമ്പോൾ ന്റെയും കല്ലുമോളുടെയും കൈ പിടിച്ചു അച്ഛൻ വേദേച്ചിയെ ഏല്പിച്ചു.... "ചതിച്ചതാണ്" അത്രമാത്രം പറഞ്ഞു അച്ഛനും മരണത്തിനു കീഴടങ്ങി... 

     ഞങ്ങൾക്ക് ഒന്നും മനസിലായില്ല. അതുവരെ ആരും ശത്രുക്കൾ ഉള്ളതായിട്ടൊന്നും അച്ഛൻ പറഞ്ഞിട്ടില്ല... ആകെ പകച്ചു നിൽക്കുന്ന സമയം..

      ഞങ്ങൾക്ക് ഒരു സഹയത്തിന് എന്നു പറഞ്ഞാണ് വിശ്വൻ അങ്കിളും ഫാമിലിയും ഞങ്ങളുടെ വീട്ടിലേക്കു താമസം മാറിയത്. ആദ്യോക്കെ നല്ല സ്നേഹം ആയിരുന്നു. പതിയെ അവരുടെ സ്നേഹത്തിന്റെ ഭാവം മാറി തുടങ്ങി... 

     ഞങ്ങൾ അവിടെ ഒരു അവകാശവും ഇല്ലാത്തവരായി. അച്ഛനെ ചതിച്ചതും ആക്‌സിഡന്റിൽ പെടുത്തിയതും ഒക്കെ അയാളാണെന്നും മിണ്ടാതെ നിന്നില്ലെങ്കിൽ ഞങ്ങളെയും കൊല്ലും എന്നും ഭീഷണി പെടുത്തി. ആ വീട്ടിൽ ഞങ്ങൾ തടങ്കലിൽ ആയിരുന്നു.... 

   അപ്പോഴായിരിക്കാം വിവിയേട്ടൻ വേദെച്ചിയെ അന്വഷിച്ചു അവിടെ വന്നത്...   

   പിന്നെ പിന്നെ ജീവേട്ടൻ ആളാകെ മാറിയിരുന്നു. അത്രയും വർഷം ഞങ്ങൾ കണ്ട ജീവനും സഞ്ജുവും ഒന്നും ആയിരുന്നില്ല അവിടെ.... വേദേച്ചിയെ ഇഷ്ടം ആണെങ്കിലും ഒരിക്കലും ജീവേട്ടൻ ചേച്ചിയെ ഉപദ്രവിക്കാൻ ശ്രമിച്ചില്ല. പക്ഷെ എന്തുനും ഏതിനും വേദേച്ചി അയാളുടെ കണ്മുന്നിൽ ഉണ്ടാകണമായിരുന്നു... ഞാനും കല്ലുവും ആയിരുന്നു അയാളുടെ പിടിവള്ളി... 

      ആ നരകത്തിലും വേദേച്ചി മാത്രം ആയിരുന്നു ന്റെ ധൈര്യം. പക്ഷെ സഞ്ജു അവൻ എനിക്കൊരു പേടി സ്വപ്നം ആയിരുന്നു.ജീവേട്ടനെ പോലെ ആയിരുന്നില്ല അവൻ..  അവനെന്റെ കൂടെ ഉള്ള പെരുമാറ്റത്തിന്റെ നിറം മാറിയതോടെ അവിടെ നിൽക്കാൻ ഭയം ആയിരുന്നു... 

      ജീവേട്ടൻ വേദേച്ചിയുടെ പിന്നാലെ ആയിരുന്നു... അയാൾ ചേച്ചിയെ  കല്യാണം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. കല്ലുമോളായിരുന്നു അയാളുടെ ആയുധം. അവളെ വച്ചു ഭീഷണിപെടുത്താൻ തുടങ്ങി അവസാനം ഗതികെട്ട് വേദേച്ചി ജീവേട്ടനുമായുള്ള കല്യാണത്തിന് സമ്മതം മൂളി.. 

    അപ്പോളും വേദേച്ചിയുടെ പ്രാണൻ ദത്തേട്ടനായിരുന്നു.... ഞങ്ങൾക്കു വേണ്ടി ആ പാവം ഒരുപാട് സഹിച്ചു.... ഓരോ രാത്രിയും ദത്തേട്ടനെ ഓർത്തു കരയുന്ന ചേച്ചി ഇന്നും ന്റെ കണ്ണിൻ മുന്നിൽ ഉണ്ട്... 

     കല്യാണത്തിന് ഡേറ്റ് കുറിച്ചു. അവർക്കു ആരോടും ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല.... 
     കല്യാണത്തിന് ഡ്രെസ്സെടുക്കാൻ എല്ലാവരും പോയ ഒരു  ദിവസം... ഞാനും വേദേച്ചിയും കല്ലുവും മാത്രേ അവിടുണ്ടായിരുന്നുള്ളു... പെട്ടന്ന് സഞ്ജു അവിടേക്കു കേറി വന്നു..

        ചേച്ചി മോളെ ഉറക്കാൻ വേണ്ടി മുറിയിലായിരുന്നു. അവൻ വന്നത് ചേച്ചി അറിഞ്ഞില്ല... അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു... എന്റെ നിലവിളി കേട്ടാണ് വേദേച്ചി ഓടി വന്നത്.... 

മിഴിയറിയാതെ 🌺 21

      ചേച്ചി മോളെ ഉറക്കാൻ വേണ്ടി മുറിയിലായിരുന്നു. അവൻ വന്നത് ചേച്ചി അറിഞ്ഞില്ല... അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു... എന്റെ നിലവിളി കേട്ടാണ് വേദേച്ചി ഓടി വന്നത്.... 

    അപ്പോളേക്കും അവൻ എന്നെ കീഴടക്കി തുടങ്ങിയിരുന്നു. ചേച്ചിക്കും പെട്ടന്ന് എന്തു ചെയ്യണം എന്നറിയില്ലാരുന്നു. അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ച വേദേച്ചിയെയും അവൻ അടിച്ചു... അവന്റെ അടിയിൽ താഴെ വീണങ്കിലും ചേച്ചി പെട്ടന്നു തന്നെ എണീറ്റു വീണ്ടും അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു... 

    അവൻ ചേച്ചിയെ അടിക്കുകയും തള്ളുകയും ഒക്കെ ചെയ്തു.. പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ചേച്ചിയുടെ കൈയിൽ എപ്പോളോ തടഞ്ഞ  ഫ്ലവർവൈസ് എടുത്തു അവന്റെ തലയ്ക്കടിച്ചു.. എത്ര തവണ അടിച്ചുന്നു എനിക്കറിയില്ല ദത്തേട്ട ... ആ സമയത്ത് വേദേച്ചി ഒരു ഭ്രാന്തിയെ പോലായിരുന്നു... 

    "  ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങാതിരിക്കാൻ വീടിനു കാവലുണ്ടായിരുന്നു.... 
    സഞ്ജുന്റെ നിലവിളി കേട്ടിട്ടു അവരൊക്കെ ഓടി വന്നു. ആ സമയത്ത് എങ്ങനെയൊക്കയോ വേദേച്ചി എന്നെയും കല്ലുമോളെയും കൊണ്ട് ഞങ്ങൾ അത്യാവശ്യം സാധനങ്ങളും എടുത്തു കൊണ്ട് അവിടന്ന് പുറത്തു കടന്നു. ഏതെങ്കിലും ഒരവസരം കിട്ടിയാൽ രക്ഷപെടാൻ വേണ്ടി നേരത്തെ തന്നെ ഞങ്ങൾ ഒരു ബാഗ് റെഡിയാക്കി വച്ചിരുന്നു....

   ഞങ്ങൾ മരണത്തെ മുഖാമുഖം കണ്ടൊരു ദിവസം ആയിരുന്നു അത്... എപ്പോ വേണോ അവരുടെ പിടിയിൽ അകപ്പെടാം.. 

     സഹായിക്കാൻ ആരുമില്ലാതെ ചെല്ലാനിടമില്ലാതെ കഴുകൻ കണ്ണുകളിൽ നിന്നും രക്ഷനേടാൻ ഓടേണ്ടി വരുന്നോരവസ്ഥ....അത്രെയേറെ നിസ്സഹായമായ ഒരവസ്ഥയായിരുന്നു ദത്തേട്ട അത്...  

   എല്ലാവരും സഞ്ജുവിന്റെ പിന്നാലെ ആയിരുന്നു... അതു ഞങ്ങൾക്കൊരു  അനുഗ്രഹം ആയിരുന്നു.. 

    അവിടെ നിന്നും രക്ഷപെട്ടു ആദ്യം പോയത്  വേദച്ചിയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കായിരുന്നു... രൂപ, അതായിരുന്നു ആ ചേച്ചിയുടെ പേര്... 

   ആ ചേച്ചിയുടെ വീട്ടുകാർ ആയിരുന്നു പിന്നീട്  ഞങ്ങളെ എല്ലാത്തിനും സഹായിച്ചത് . അവര് അന്വഷിച്ചു അറിഞ്ഞതാ സഞ്ജു മരിച്ചുന്നു .പക്ഷെ  അതൊരു അപകടം എന്നാക്കി അവർ മാറ്റിയിരുന്നു. ചിലപ്പോൾ പോലീസ് കേസ് ആയാൽ അവരുടെ ചതി പുറം ലോകം അറിയും എന്നതിനാലാകാം അവരത് വേണ്ടാന്ന് വച്ചതു..അല്ലങ്കിൽ ഞങ്ങളെ നിയമത്തിനു വിട്ടുകൊടുക്കാതെ അവർക്കു തന്നെ കൊല്ലാനാകും. അത് എന്തുകൊണ്ടാണെന്നു ഞങ്ങൾക്കും മനസിലായില്ല....  

     പിന്നെ എത്രയും പെട്ടന്ന് നാട്ടിൽ വന്നാൽ മതിയെന്നായിരുന്നു.ഞങ്ങൾ പിറ്റേദിവസം തന്നെ നാട്ടിലേക്കു തിരിച്ചു...    

         ജീവേട്ടന്  വേദേച്ചി എന്നു പറഞ്ഞാൽ ഭ്രാന്ത് പോലെയാണ്.... വേദേച്ചിയെ എങ്ങനെയായാലും ആയാൾ കണ്ടുപിടിക്കും അത് ചേച്ചിക്ക് അറിയാം. ചേച്ചിക്ക് എന്തേലും പറ്റിയാൽ ഞങ്ങളെങ്കിലും  രക്ഷപ്പെടണം എന്നു കരുതിയാ ശ്രീമംഗലത്തേക്കു മടങ്ങി വന്നത്.. 

   കല്ലുമോളെ ആരും വേർതിരിച്ചു കാണാതിരിക്കാൻ വേണ്ടിയും, ജീവേട്ടനെ പേടിച്ചിട്ടും ആണ് കല്ലു,  വേദെച്ചിയുടെ മോളാണെന്നു പറഞ്ഞത്.. 

    ദത്തേട്ടനെ ഒരുപാടിഷ്ടാണ് ചേച്ചിക്ക്. നിങ്ങളോടൊക്കെ ഇതൊക്കെ തുറന്നു പറയാം എന്നു ഒത്തിരി ഞാൻ പറഞ്ഞതാ.. പക്ഷെ ചേച്ചിക്ക് പേടിയാണ്.. നിങ്ങൾ അറിഞ്ഞാൽ എന്തേലും അപകടത്തിൽ ചെന്നു ചാടും എന്നു പേടിച്ചാ പറയാത്തത്... ജീവേട്ടൻ അത്രയ്ക്കും ദുഷ്ടനാ ദത്തേട്ട, അത്രയ്ക്കും ദുഷ്ടൻ... 

    ചേച്ചിയെ വെറുക്കല്ലേ ദത്തെട്ടാ. ഇതൊന്നും പറയാത്തതിന് ദേഷ്യവും തോന്നരുത്. ആ പാവത്തിന് എല്ലാരോടും സ്നേഹം മാത്രം ഉള്ളൂ. ഞങ്ങൾക്ക് വേണ്ടിയാ ഇത്രയും കഷ്ടപ്പെട്ടത്. ന്റെ കല്ലുമോൾക്കു അമ്മ തന്നെയാണ് അങ്ങനെ അല്ലെന്നു തോന്നിയിട്ടേ ഇല്ല.. 

    ഒരു വയസു മുതൽ ആ നെഞ്ചിലെ ചൂട് പറ്റിയ അവള് വളർന്നത്. ഞങ്ങൾക്കു വേണ്ടി അല്ലാതെ സ്വന്തമായി ഒരു ജീവിതം പോലും ആഗ്രഹിച്ചിട്ടില്ല . ഞങ്ങൾക്കു വേണ്ടി എല്ലാ ഇഷ്ടങ്ങളും ഉള്ളിൽ ഒതുക്കി, എല്ലാരുടെയും മുന്നിൽ വിധവയായി ആ പാവം... 

    എല്ലാം പറഞ്ഞപ്പോളേക്കും ഗൗരി കരഞ്ഞു പോയിരുന്നു... 

     അവള് പറഞ്ഞതൊക്കെ കേട്ടു മറുപടി ഒന്നും പറയാനാകാതെ ഞാൻ നിന്നു.. 

   എന്ത് പറയാനാണു ഞാനവളോട് , ഇത്രയേറെ വേദന ഒരാൾക്ക് സഹിക്കാൻ കഴിയോ.. ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ഒരാൾക്ക് ജീവിക്കാനാകുമോ.. 

     "ദത്തെട്ടാ എന്താ ഒന്നും മിണ്ടാത്തെ ദേഷ്യവാണോ ഞങ്ങളോട്.. 
.   "ദേഷ്യവോ എന്തിനു. പരിഭവം ഉണ്ട്... സങ്കടം ഉണ്ട്,  അവൾക്കു എല്ലാം പറയാമായിരുന്നു .ഇങ്ങനെ ഒറ്റയ്ക്ക് നീറേണ്ട ആവശ്യം ഉണ്ടായിരുന്നോ..... 

       ഞാൻ എന്തായാലും ഇത് അവളോട് ചോദിക്കില്ല മോള് പേടിക്കണ്ട. പക്ഷെ ഒരാൾക്കും ഞങ്ങൾ നിങ്ങളെ വിട്ടു കൊടുക്കില്ല. ഞങ്ങൾ ഉണ്ട് എല്ലാറ്റിനും കൂടെ. ഒരാൾക്കും, ഒരു ജീവനും ഇന്ദ്രനും ഒന്നും അവളെ ഞാൻ വോട്ടുകൊടുക്കില്ല. അതോർത്തു മോള് വിഷമിക്കണ്ട... 

   നോക്കട്ടെ എന്താ ചെയ്യാൻ പറ്റുകയെന്നു,  ഒന്ന് ആലോചിക്കട്ടെ, മോള് ഒന്നുകൊണ്ടും വിഷമിക്കണ്ട നിന്റെ വേദച്ചിയെ ഇനി ആർക്കും എന്നിൽ നിന്നും അകറ്റാൻ പറ്റില്ല പോരെ.. 

    നീ ഇതൊക്കെ പറഞ്ഞെന്നുo, ഞാൻ ഒക്കെയും അറിഞ്ഞുന്നും   അവള് അറിയുകയും ഇല്ല.... 

     "ദത്തേട്ടനോടൊപ്പം വണ്ടിയിൽ ഇരിക്കുമ്പോൾ, കാർമേഘങ്ങൾ ഒഴിഞ്ഞ ആകാശം പോലെ  മനസു  തെളിച്ചം കണ്ടു.. 

     ഗൗരി പറഞ്ഞതൊക്കെ കേട്ടു മനസ്സ് പ്രഷുബ്ധമായ ഒരു അവസ്ഥയിൽ ആയിരുന്നു.. അവൾക്കെന്നോടുള്ള സ്നേഹത്തിന്റെ അളവ് എന്നിൽ സന്തോഷം നിറക്കുന്നുണ്ടായിരുന്നെങ്കിൽ  അവൾ അനുഭവച്ച വേദന എന്നിലും വേദന തീർത്തു.. 

    ഇനി എന്തു? അതൊരു ചോദ്യം ആയിരുന്നെങ്കിലും.. അവളുടെ മനസ്സിലുള്ള   പേടി അറിയാൻ കഴിഞ്ഞ സന്തോഷം ഉണ്ടായിരുന്നു..എവിടന്നോ ഒരു ധൈര്യം കിട്ടിയത് പോലെ.  ഏറ്റവും വലിയ കടമ്പ കടന്നതിന്റെ ആശ്വാസം മനസിനുണ്ടായിരുന്നു... 

    💜💜💜💜💜💜💜💜💜💜💜💜

        ഇരുന്നിരുന്നു ആകെ മടുപ്പു തോന്നി തുടങ്ങി. ഒന്ന്, ബോധം പോയതിന്റെ പേരിൽ അമ്മായിമാർ തറയിൽ കാലു വയ്ക്കാൻ കൂടി സമ്മതിച്ചില്ല. ബെഡിൽ നിന്നും അനങ്ങരുതെന്നാണ് ഓർഡർ. കല്ലുമോളെ പോലും അടുത്തേക്ക് വീട്ടില്ല.. 

    ഇടയ്ക്ക് മടുപ്പു തോന്നി താഴേക്കു ഇറങ്ങിയെങ്കിലും അമ്മായിമാരും അമ്മാവന്മാരും ഒരുമിച്ച് വാളെടുത്തതിന്റ പേരിൽ മുറിയിലേക്ക് തന്നെ തിരികെ പോരേണ്ടി വന്നു.. 

   ഇതൊക്കെ കാണുമ്പോൾ സന്തോഷമായിരുന്നു മനസു നിറയെ.... ഇവരുടെ കൂടെ സന്തോഷത്തോടെ ഇനിയുള്ള കാലം കഴിയാൻ സാധിച്ചാൽ അതിൽപരം സന്തോഷം നിക്ക് ഇനി കിട്ടാനില്ല.... 

    ആ ചിന്തയോടൊപ്പം തന്നെ ജീവന്റെ മുഖവും മനസിൽ കേറി വന്നു... 

      ജീവേട്ടൻ , എന്നെ ഇഷ്ടം ആണെന് പറഞ്ഞപ്പോൾ തന്നെ ഹരിയേട്ടൻ പറഞ്ഞതാണ് ദത്തനല്ലാതെ വേറെ ഒരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ലെന്ന്. ഞാൻ ഇഷ്ടം ഇല്ലാന്ന് പറഞ്ഞതിന്റെ അന്ന് അയാൾ കാട്ടികൂട്ടിയതൊക്കെ ഓർക്കുമ്പോൾ ഇന്നും പേടിയാണ്. പക്ഷെ അതിനു ശേഷം ജീവേട്ടൻ  ആകെ മാറിയിരുന്നു.. 

   എന്നെ കാണുമ്പോൾ ആ കണ്ണുകൾ വിടരുന്നത് എന്നിൽ അസ്വസ്ഥ നിറച്ചു. അരികിൽ വരുമ്പോൾ പേടി കൊണ്ട് ഞാൻ വിറച്ചിരുന്നു.ഞാൻ എന്ന ഭ്രാന്തിന്റെ ചൂട് പലരീതിയിലും എന്നോട് കാണിച്ചു തുടങ്ങി... ജീവേട്ടൻ അല്ലാതെ ആരും എന്നെ സ്നേഹിക്കില്ല. അങ്ങനെയാരെയും ജീവനോടെ വയ്ച്ചേക്കില്ല എന്നുള്ള ജീവേട്ടന്റെ വാക്ക്. എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. ജീവൻ എന്ന ഭയം എന്റെ ഓരോ അണുവിലും നിറഞ്ഞു തുടങ്ങി..  

  അപ്പച്ചിയും മാധവൻമമായും ഹരിയേട്ടനും ഒക്കെ പോയപ്പോൾ. ജീവേട്ടന്റെ അധികാരം ആയി പിന്നീട്.. 

     "നീ എന്റെയാണ് വേദ ഒരു ദത്തനും നിന്നെ വിട്ടുകൊടുക്കില്ല. ഈ ജന്മം നീ എന്നിൽ അലിയേണ്ടവളാണെന്ന് പറയുമ്പോൾ  ഉരുകി ഒലിച്ചു പോകാറുണ്ട്.. എന്നെ കുറിച്ച് പറയുന്ന ഓരോ വർണ്ണനകളിൽ പൊള്ളി പിടഞ്ഞു പോകാറുണ്ട് മനസു.. 

   പക്ഷെ പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല ഗൗരിയും കല്ലുവും ആയിരുന്നു അവരുടെ തുറുപ്പു ചീട്ടു.... ആകെ ആശ്വാസം താലികെട്ടാതെ നിന്നെ ഞാൻ തൊടില്ല എന്ന വാക്കാണ്... എങ്കിലും എപ്പോഴും അയാളുടെ മുന്നിൽ ഞാൻ വേണം... 

       അയാളുമായി വിവാഹം ഉറപ്പിച്ചപ്പോ ജീവിതം അവിടെ കഴിഞ്ഞുന്നു കരുതിയതാ. 

   സഞ്ജു ഗൗരിയെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ എവിടന്നോ കിട്ടിയ ധൈര്യം കൊണ്ടായിരുന്നു  കൈയിൽ കിട്ടിയത് വച്ചു അവനെ അടിച്ചത്. അവൻ മരിക്കണം എന്നൊന്നും അപ്പോ കരുതീരുന്നില്ല.ഭ്രാന്ത് പിടിച്ചതു പോലെയായിരുന്നു അപ്പോൾ .. 

    കൈയിൽ കിട്ടിയതും വാരിയെടുത്തു   ഗൗരിയേയും കല്ലുനെയും കൊണ്ട് ഓടുമ്പോൾ എങ്ങനെയും ഇവരെ സുരക്ഷിതരാക്കണം എന്ന ചിന്തയായിരുന്നു .. ഒരു കുടുംബത്തിലെ അവസാന കണ്ണികൾ ആരുടയോക്കയോ പണകൊതി കൊണ്ട് എല്ലാവരെയും നഷ്ടം ആയവർ... ഇവരെങ്കിലും ഈ ഭൂമിയിൽ ജീവനോടെ വേണമെന്ന് തോന്നി... 

    സഞ്ചുനേ കൊന്നതിൽ എനിക്കിന്നും ഒരു കുറ്റബോധം ഇല്ല. അതവൻ അർഹിക്കുന്നുണ്ട് ഒരു പെണ്ണിന്റെ നിസ്സഹായതയെ ചൂഷണം ചെയ്യാൻ ശ്രമിച്ച അവനു മരണം തന്നെയാണ് ശിക്ഷ..  

    വേണമെങ്കിൽ എനിക്കിവിടെ എല്ലാം തുറന്നു പറയാം പക്ഷെ ജീവേട്ടൻ  എന്തും ചെയ്യാൻ മടിക്കാത്തവനാണു . ഒരുപാട് ആൾബലം ഉള്ളവർ ഞാൻ കാരണം ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല... എന്തു വന്നാലും എന്നോടൊപ്പം അവസാനിക്കട്ടെ.. ഗൗരിയും കല്ലുവും എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ... വേദയുടെ ശാപം കിട്ടിയ ജന്മം ഇവിടെ ഇങ്ങനെ അവസാനിക്കട്ടെ.. ഒരു കൊലപാതകി ഒരിക്കലും ദത്തേട്ടന് ചേരില്ല... 

   എന്തോ ഓർത്തു എപ്പോഴോ ഉറങ്ങിപ്പോയി.. ഉണരുമ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന ദത്തേട്ടനെയാണ് കണ്ടത്... 
    "എന്താ ദത്തെട്ടാ. വെപ്രളത്തോടെ ചാടി എണീറ്റു... ഗൗരി എവിടെ... 

    നീ ഇങ്ങനെ കിടന്നു പിടയ്ക്കണ്ട,  ഗൗരി താഴെ ഉണ്ട്. ഞാൻ കൊണ്ട് പോയത് പോലെ കൊണ്ട് വന്നിട്ടുണ്ട്... 

      ഏട്ടൻ എന്താ ഇവിടെ..... എപ്പോ വന്നു ഞാൻ ഉറങ്ങി പോയി . 

      ഞാൻ കുറച്ചു നേരം ആയി. നീ ഉറങ്ങുന്നത് നോക്കുവായിരുന്നു... 

  "എങ്ങനെയുണ്ട് നിനക്കിപ്പോ.. 

  എനിക്കൊരു കുഴപ്പവും ഇല്ല ദത്തേട്ട. എന്നെ ആരും അനങ്ങാൻ സമ്മതിക്കുന്നില്ല... ആ ഒരു ബുദ്ധിമുട്ടേ ഇപ്പോഴുള്ളു... 

   അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം പഴയ വേദൂനെ ഓർമിപ്പിച്ചു... 

    "വേദു... ഒരു സമയത്തു രണ്ടുപേരും പ്രണയം ഉള്ളിലൊതുക്കി കുറേ വേദനിച്ചു.. ഇനിയും അത് വേണോ.. 

    "ഏട്ടൻ എന്താ ഈ പറയണേ....അതൊക്കെ കഴിഞ്ഞു പോയില്ലേ. ഇനി ഇപ്പൊ എനിക്ക് അതിനൊന്നും യോഗമില്ല ദത്തെട്ടാ... ഞാൻ അതൊന്നും ഇപ്പൊ ഓർക്കാറില്ല... 

    ഇനി ഒരിക്കലും എനിക്ക് ദത്തേട്ടനെ  അങ്ങനെ കാണാൻ കഴിയില്ല. ജീവിതത്തിലെ വസന്തം കഴിഞ്ഞു പോയവളാണ് ഞാൻ. എനിക്ക് വേണ്ടി ദത്തേട്ടൻ ജീവിതം നശിപ്പിക്കരുത്.. വേറെ ഒരു വിവാഹം  കഴിക്കണം. നല്ലൊരു കുട്ടിയെ നോക്കി, അവളുമായി സന്തോഷത്തോടെ ജീവിക്കണം... അതാണ് ഇപ്പൊ എന്റെ സന്തോഷം... 

     മതി നിർത്തു, ഞാൻ നിന്നോട് എനിക്ക് കല്യാണം ആലോചിക്കാനല്ല പറഞ്ഞത്...ഞാൻ ഇത്രയും വർഷം നിന്നെ വേദനിപ്പിച്ചതിന്റെ പേരിൽ നിന്നോട് എന്റെ പ്രണയം തുറന്നു പറയാത്തതിന്റെ പേരിൽ ഓരോ നിമിഷവും നീറുക ആയിരുന്നു... 

   ഇനിയും ഞാൻ നിന്നെ  കൈവിട്ടു കളയില്ല. അങ്ങനെ ഒന്ന് സംഭവിച്ചാൽ അന്ന് എന്റെ മരണം ആണ് വേദു അത് മനസിലാക്കിയാൽ നിനക്ക് നന്ന്... 

     
         ഓരോ നിമിഷവും നിന്നെ കാണാതെ നീറി നീറി ഭ്രാന്ത് പിടിച്ചിട്ടുണ്ട്. നിന്നെ അന്വഷിച്ചു വരാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു.... നീ എങ്ങനെ പ്രതികരിക്കും എന്നു അറിയില്ലലോ... ഞാൻ നിന്നോട് ചെയ്തതൊക്കെ തെറ്റാണു.. ആ തെറ്റിന്റെ തീചൂളയിൽ ഓരോ നിമിഷവും വെന്തുരുകുകയായിരുന്നു.. ഇനി എനിക്ക് വയ്യ.. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന്റെ പേരിൽ ഇനി നിന്നെ നഷ്ടപെടാൻ വയ്യെനിക്ക്... 
   അതിനു നീ പറയുന്ന ഒരു തടസങ്ങളും ന്യായ വാദങ്ങളും എനിക്ക് കേൾക്കണ്ട... വേദു ദത്തന്റതാണ് ഈ ജന്മത്തിൽ മാത്രമല്ല. ഇനിയുള്ള ഏഴെഴു ജന്മത്തിലും... 

മിഴിയറിയാതെ 🌺 22

            നീ പറയുന്ന ഒരു തടസങ്ങളും ന്യായ വാദങ്ങളും എനിക്ക് കേൾക്കണ്ട... വേദു ദത്തന്റതാണ് ഈ ജന്മത്തിൽ മാത്രമല്ല. ഇനിയുള്ള ഏഴെഴു ജന്മത്തിലും... 

      ദത്തേട്ടനെ എങ്ങനെ പിന്തിരിപ്പിക്കണം എന്നു എനിക്കറിയില്ല. എനിക്കിഷ്ടമാണ് ഒരുപാട് എന്റെ പ്രാണനെക്കാൾ ഏറെ പക്ഷെ.. വേണ്ട,  എനിക്കറിയില്ല എന്തു ചെയ്യണമെന്നു .... 

   "നീ എന്താ ആലോചിക്കുന്നെ എന്നെ എങ്ങനെ ഒഴിവാക്കാം എന്നാണോ... അങ്ങനെ വല്ല മോഹവും ഉണ്ടങ്കിൽ അതു മാറ്റി വച്ചോ. പണ്ടത്തെ പോലെ ആരോടും പറയാതെ നീ ഇവിടന്നു പോകാൻ വല്ല തീരുമാനവും എടുത്തിട്ടുണ്ടങ്കിൽ. അറിയാല്ലോ നിനക്ക്, ഞാൻ ഇപ്പൊ പണ്ടത്തെ ദത്തൻ അല്ല... 

      പതിയെ  അവളുടെ കൈ എടുത്തു എന്റെ കൈക്കുള്ളിൽ വച്ചു. വേണം വേദു എനിക്ക് നിന്നെ, നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല, അതും പറഞ്ഞു ആ കൈകളിലായി ചുണ്ടമർത്തി.... 
  അവളെ നോക്കാതെ എണീറ്റു പുറത്തേക്കിറങ്ങി.... 

  എനിക്ക് തന്നെ അറിയാൻ കഴിയുന്നുണ്ട് ദത്തേട്ടന്റെ മാറ്റം, എന്റെ മനസും ആളുടെ സാനിധ്യത്തിൽ അനുസരണക്കേടു കാട്ടി തുടങ്ങിയിരിക്കുന്നു... 

     "അതുകൊണ്ട്തന്നെ എനിക്ക് മനസിലാകും ദത്തേട്ടന്റെ പ്രണയം പക്ഷേ ജീവൻ.... ഓർമിച്ചാൽ ആകെ ഭ്രാന്തെടുക്കുന്നു.... 

💜💜💜💜💜💜💜💜💜💜💜💜💜💜

       വീട്ടിൽ വച്ചു പറയാൻ കഴിയാത്ത എന്തു രഹസ്യം ആണ് ദത്താ നിനക്ക് പറയാനുള്ളത്... 

   ദത്തൻ പറഞ്ഞതനുസരിച്ചു ബീച്ചിൽ വന്നതാണ് ദേവനും ഗൗതമും... 

     "വേദു മനസിൽ ആരും അറിയാതെ വച്ചേക്കുന്ന രഹസ്യം നിങ്ങൾക്കറിയണ്ടേ.... അവളെ ഭയപ്പെടുത്തുന്ന ആ കാര്യം... 

    "നീ കണ്ടു പിടിച്ചോ അത്. പക്ഷെ എങ്ങനെ വേദു പറഞ്ഞോ... 

      "അവള് പറയും എന്നു നിനക്ക് തോന്നുന്നുണ്ടോ ദേവാ... 

    "പിന്നെങ്ങനെ ദത്തേട്ടാ അറിഞ്ഞത്.... 

    "ഗൗരി... ഗൗരി പറഞ്ഞു... 

    "ഗൗരിയോ... പക്ഷെ അവൾ.... 

     "അവളോട് ചോദിക്കാൻ പോകരുത് രണ്ടാളും. അതുപോലെ വേദു ഇത് നമ്മൾ അറിഞ്ഞെന്നും അറിയരുത്... 

     "ഗൗരി എന്നോട് പറഞ്ഞ കാര്യങ്ങൾ മുഴുവനും അവന്മാരോട് പറഞ്ഞു... കേട്ടു കഴിഞ്ഞതും രണ്ടുപേർക്കും ഒരുപാട് വിഷമം ആയി... 

   പാവം അതിന്റെ ജന്മം എന്താ ഇങ്ങനെ എന്നാ  ഞാൻ ആലോചിക്കുന്നെ. പറയുന്നവർക്ക് എന്താ.. എന്ത് വലിയ കുടുംബത്തിലാ  ജനനം. പുറത്തുന്നു നോക്കുന്നവർക്ക് ഒരു കുറവും ഇല്ല. പക്ഷെ അവള് അനുഭവിച്ച വേദനകൾ... 

     "നീ എന്തു തീരുമാനിച്ചു ദത്താ.. എങ്ങനെയാ ഇതിനൊരു പരിഹാരം ഉണ്ടാക്കുക... 

     "ഞാൻ പോവുകാണു ബോംബയ്ക്കു, മാധവൻമാമയുടെ കേസ് റീഓപ്പൺ ചെയ്യാൻ വഴിയുണ്ടോന്ന് നോക്കണം. പിന്നെ ജീവൻ... എന്റെ പെണ്ണിന്റെ പിന്നാലെ കഴുകൻ കണ്ണുമായി നടക്കുന്ന അവനെ കുറിച്ച് അറിയണം... 

     "നീ ഒറ്റയ്ക്ക് ഒന്നും വേണ്ട ദത്താ... എന്തു ചെയ്യാനാണെങ്കിലും ഇവിടെ നാട്ടിൽ അവനെ എത്തിച്ചിട്ടു മതി... 
    "അതെ ദത്തേട്ട.. ദത്തേട്ടൻ ഒറ്റയ്ക്ക്.. വേണ്ട ഒന്നും... 

    "അയ്യേ നിങ്ങൾ ഇങ്ങനെ പേടിക്കുന്നതെന്തിനാ.. എനിക്ക് ഒന്നും വരില്ല... 

    ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം... ജീവൻ, അവൻ നിങ്ങൾ വിചാരിക്കും പോലെ ബോംബയിൽ ഇല്ല. അവനിവിടുണ്ട്,  നാട്ടിൽ... പക്ഷെ എന്തു കൊണ്ടാണ് വേറെ മൂവ്മെന്റ്സ് അവൻ നടത്താത്താതെന്നു  എനിക്കറിയില്ല.. ഒന്നുകിൽ അവൻ എന്തെങ്കിലും പ്ലാനിങ്ങിലാകും. അല്ലെങ്കിൽ, ഇരയെ പിടിക്കാൻ തക്കം പാർത്തിരിക്കുന്ന കുറുക്കനായിരിക്കും അവൻ .. എന്തായാലും നമ്മൾ സൂക്ഷിക്കുക. ജീവൻ എന്താണെന്നോ അവന്റെ റേഞ്ച് എന്താണെന്നോ നമുക്ക്  അറിയാത്തിടത്തോളം കാലം അവനെ പേടിച്ചേ പറ്റു... 

      നാളെ നിങ്ങൾ ഗാഥയുടെ ഏഴാം മാസത്തെ  ചടങ്ങിന് പോയി മടങ്ങി വന്നാൽ, ഉടനെ ഞാൻ പോകും ബോംബയ്ക്കു...ഞാൻ പോകുന്നത് ഒരു  ഒഫീഷ്യൽ ട്രിപ്പ്‌ ആണ്. അതെ ബാക്കി എല്ലാവരും അറിയാൻ പാടുള്ളു... വേദയെ ശ്രദ്ധിക്കണം.. ഗാഥയോടൊപ്പം വിവിയും ഉണ്ടാകുമല്ലോ ഇവിടെ.അവനോടും പറയണം ഇതെല്ലാം ... 

      അവളെ തനിച്ചു ഒരിടത്തും വിടരുത്... അതുപോലെ ഗൗരിയും കല്ലുമോളും. അവരാണ് അവന്റെ തുറുപ്പു ചീട്ടു. അവരെ വച്ചേ വേദൂനെ തകർക്കാൻ അവനു പറ്റുള്ളൂ... 

      നല്ല പോലെ ശ്രദ്ധ വേണം... 

  "നീ പേടിക്കാതെ പോയിട്ട് വാ. ഞങ്ങളുണ്ട് ഇവിടെ... 
     ഞങ്ങളെ മറികടന്നു ഒരു ജീവനും അവളെ തൊടില്ല ദത്താ.. നീ പോയിട്ട് വാ... 

     💜💜💜💜💜💜💜💜💜💜💜

     ദിവസങ്ങൾ എത്ര വേഗമാണ് കടന്നു പോകുന്നത്.. ഗാഥയ്ക്ക് ഇതു ഏഴു മാസം..എല്ലാരും അവളെ കൂട്ടീട്ടു വരാനുള്ള ചടങ്ങിന് പോയേക്കുവാണ്.. 

    "എന്താ വേദൂട്ട ഭയങ്കര ആലോചനയാണല്ലോ... നിനക്കുടെ അവരുടെ കൂടെ പോകായിരുന്നു.... 

      "വയ്യ ദേവമ്മായി നല്ല തലവേദന. അത്രോം ദൂരം പോയി വരുമ്പോൾ ഞാൻ ഷീണിക്കും. ഞാനിപ്പൊ  അമ്മായിക്കും മുത്തശ്ശിക്കും ഒരു കൂട്ടായില്ലേ.. കല്ലു കരയുവോന്നുള്ള പേടിയെ ഉള്ളു എനിക്ക്... 

   കരയാനോ അവളോ.ഗൗതമും ദേവനും ഒക്കെ ഉണ്ടല്ലോ. അവര് നോക്കിക്കോളും. അതോർത്തു നിനക്ക് ടെൻഷൻ വേണ്ട.. 

    "ദത്തേട്ടൻ എന്താ പോകാഞ്ഞത് .... 

    അവനു തിരക്കല്ലേ മോളെ..ഒരു ലീവ് എടുത്താലും എപ്പോളാ വിളിക്കുകന്നറിയില്ലല്ലോ... 
    
     "വാ അമ്മയ്ക്ക് കഞ്ഞി കൊടുക്കാൻ സമയായി.... 

     "അമ്മേ ഉറങ്ങുവാണോ.... എണീറ്റെ കഞ്ഞി കുടിക്കാം.. 

    "എന്താ മുത്തശ്ശി എന്തേലും വയ്യായ്ക ഉണ്ടോ... 

     പ്രായം ആയില്ലേ കുട്ട്യേ... അതിന്റെ ഷീണം ഉണ്ടാകും. വേദു.. മോളിവിടെ അടുത്തിരിക്കു..

    എന്താ മുത്തശ്ശി..... മുത്തശ്ശിയുടെ അടുത്തിരുന്നു ആ കൈ എടുത്തു തടവി കൊണ്ട് ചോദിച്ചു... 

    ഞാൻ ഒരു കാര്യം പറഞ്ഞാൽ ന്റെ കുട്ടി അനുസരിക്കോ.... 

   പറഞ്ഞോ മുത്തശ്ശി.... 

   മോൾക്ക്‌ അധികം പ്രായം ഒന്നും ആയിട്ടില്ല. നാളെ ഒരു കാലത്തു ദേവനും, ഗൗതമും ഒക്കെ കല്യാണം കഴിക്കും. ആർക്കും നീ ഒരു ബാധ്യത ആകും എന്നല്ല മുത്തശ്ശി പറയുന്നത്.... അതുപോലെ ആണ് ദത്തനും. അവനു നിന്നോടുള്ള സ്നേഹം എനിക്കറിയാം... 

     നീ പോയപ്പോൾ ന്റെ കുട്ടി കരഞ്ഞു തീർത്ത കണ്ണുനീർ ഞാൻ കണ്ടതാ മോളെ. അത്രയ്ക്കും അവനു നിന്നെ ഇഷ്ടവാ. നിന്നെ അല്ലാതെ വേറെ ഒരാളെ അവൻ സ്വീകരിക്കില്ല. അതെനിക്കുറപ്പാ... 

    കല്ലുമോളെ അവൻ സ്വന്തം കുട്ടിയെ പോലെ വളർത്തും. മോൾക്ക്‌ സമ്മതിച്ചൂടെ..

    മുത്തശ്ശി... ഞാൻ.. അത്... 

   നീ നല്ലപോലെ ആലോചിക്ക് എന്നിട്ട് പറഞ്ഞാൽ മതി... 

   അവൻ പാവമാണ് മോളെ. അവനു ഒരു ജീവിതം വേണ്ടേ നിനക്കും.... 

     മുത്തശ്ശിയുടെ മുറിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ മനസു മുഴുവൻ മുത്തശ്ശി പറഞ്ഞ വാക്കുകൾ ആയിരുന്നു. അന്ന് ദത്തേട്ടൻ അത് പറഞ്ഞതിന് ശേഷം ദത്തേട്ടന്റെ മുന്നിൽ പെടാതെ മാറി നടക്കുക ആയിരുന്നു... ഞാനെന്താ എല്ലാരോടും പറയുക. അത്രയേറെ ഇഷ്ടാ ദത്തേട്ടനെ. പക്ഷെ പേടിയാണ്.... ഞാൻ കാരണം ദത്തേട്ടന് എന്തേലും സംഭവിക്കോന്നു... 

    ദുഷ്ടനാണ് ജീവേട്ടൻ ഒരു മനഃസാക്ഷിയും ഇല്ലാത്തവൻ.. എന്തും ചെയ്യാൻ മടിക്കില്ല അയാള്.... 

      "മനസു ആകെ അസ്വസ്ഥമായതു കൊണ്ടാണ് ഒന്ന് അമ്പലത്തിൽ പോകാം എന്നു വച്ചതു.. അമ്മായിയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു അമ്പലത്തിലേക്ക് നടന്നു. പോകുന്ന വഴി മുഴുവൻ ദത്തേട്ടനായിരുന്നു മനസ്സിൽ.. എല്ലാം തുറന്നു പറയണോ വേണ്ടയോ എന്നു തീരുമാനം എടുക്കാനാകാതെ ഞാൻ ഉഴറുകയായിരുന്നു... 

   കണ്ണടച്ച് ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോൾ ശരിയായ തീരുമാനം മനസിൽ തോന്നിക്കണേ എന്നു കണ്ണടച്ച് പ്രാർത്ഥിച്ചു... 

    മനസു ശാന്തമാകുന്നത് വരെ അമ്പല നടയിൽ ഇരുന്നു... 

   💜💜💜💜💜💜💜💜

   വീട്ടിൽ വേറെ ആരും ഇല്ലാഞ്ഞിട്ടാണ് ഡ്യൂട്ടി കഴിഞ്ഞു നേരത്തെ ഇറങ്ങിയത്. വീട്ടിൽ കേറിയപ്പോൾ ഒരു അനക്കവും ഇല്ല. കാളിങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്.. 

    എത്ര നേരായി അമ്മായി എവിടാരുന്നു..

       ഞാൻ അകത്തു അടുക്കളയിൽ ആയിരുന്നു. നിന്റെ വണ്ടിടെ ശബ്ദം കേട്ടില്ല. ഞാൻ കരുതി വേദു ആകും എന്നു... 

    അവളെവിടെ പോയി.. എന്തോ ഒരു അസ്വസ്ഥത എന്നെ വന്നു മൂടുന്നത് ഞാൻ അറിഞ്ഞു..
     "അമ്പലത്തിൽ പോയതാ. വരാനുള്ള സമയം കഴിഞ്ഞു ഇപ്പൊ എത്തും.. 

     അവളെന്തിനാ ഒറ്റയ്ക്ക് പോയത്.... ദേഷ്യം വന്നു തുടങ്ങിയിരുന്നു  എനിക്ക്.. 

    നിനക്ക് എന്താ ദത്താ.. അവള് ആദ്യായിട്ടൊന്നും പോകുന്ന സ്ഥലം അല്ലാലോ.. പിന്നെന്താ... 

    അമ്മായിയോട് മറുപടി ഒന്നും പറയാതെ അസ്വസ്ഥതയോടെ തന്നെ പുറത്തേക്കിറങ്ങി.... ഗേറ്റ് കടന്നു കുറച്ചു മുന്നോട്ട് നടന്നപ്പോളേക്കും അകലെന്നു നടന്നു വരുന്ന വേദൂനെ കണ്ടു... അപ്പോഴാണ് ശെരിക്കും എന്നിൽ ശ്വാസം നേരെ വീണത്... 

    നീ എന്തിനാ ഒറ്റയ്ക്ക് പോയത് അമ്പലത്തിൽ... 

   അതിനെന്താ ദത്തെട്ടാ... എനിക്കറിയാത്ത സ്ഥലം ആണോ... 

    ഇങ്ങോട്ട് തർക്കുത്തരം പറയാൻ നിൽക്കണ്ട ഇങ്ങനെ ആരും ഇല്ലാതെ പുറത്തിറങ്ങാൻ നിൽക്കണ്ട കാലം നല്ലതല്ല... 

    ദത്തേട്ടനോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ ഈ ദത്തേട്ടന് ഇതെന്താ പറ്റിയതെന്നായിരുന്നു മനസിൽ... ഇനി എന്തേലും അറിഞ്ഞിട്ടുണ്ടാകുവോ.. 

   എങ്കിൽ എന്നോട് ചോദിക്കുമായിരുന്നില്ലേ... 

   "നീ എന്താ വേദു വൈകിയേ ഇവിടെ ഒരുത്തൻ എന്നെ തിന്നില്ലന്നെ ഉള്ളൂ... 

   ഞാൻ അമ്പലത്തിൽ കുറച്ചു നേരം ഇരുന്നു ദേവമ്മായി.. അതാ.. 

   💜💜💜💜💜💜💜💜
   രാത്രി ആഹാരം കഴിച്ചു ബാൽക്കണിയിൽ നിൽക്കുമ്പോൾ മനസു അസ്വസ്ഥമായിരുന്നു. കല്ലുമോൾ അടുത്തില്ലാതെ എന്തോപോലെ. അവളെ എന്റെ കൈയിൽ കിട്ടിയതിനു ശേഷം ആദ്യമായാണ് എന്നിൽ നിന്നും മാറി നിൽക്കുന്നത്. അവള് അടുത്തില്ലാതെ ആയപ്പോൾ മാറിടം വല്ലാതെ വിങ്ങുന്നു... പ്രസവിക്കാതെയും ഒരു സ്ത്രീക്കു അമ്മയാകാം.... എന്റെ മകളാണവൾ. എന്റെ ശ്വാസത്തിൽ കലർന്നവൾ... 
   
    എന്താണ് ഭയങ്കര ആലോചനയിലാണല്ലോ മാഡം.. ഉറങ്ങുന്നില്ലേ.. 

    ഒന്നുല്ല ദത്തേട്ടാ.. മോളില്ലാഞ്ഞിട്ട് എന്തോപോലെ... ഉറക്കം വരുന്നില്ല.. 

   അവളടുത്തില്ലാതെ ഇത് ആദ്യം ആയിട്ടാണ്.... 

          "ശെരിയാ അവളില്ലാതെ വീടൊക്കെ ഉറങ്ങി പോയി.... 

 "നീ കൂടെ പോകാത്തെന്താ അവരുടെ കൂടെ... 

    "നല്ല തലവേദന ആയിരുന്നു. യാത്ര ചെയ്താൽ അത് കൂടുകയേ ഉള്ളൂ. അതാ... 
   

      "രണ്ടുപേരും ഇനിയൊന്നും പറയാൻ ഇല്ലാത്ത പോലെ മൗനത്തെ കൂട്ടുപിടിച്ചു.... പുറത്തു പെയ്യുന്ന മഴയുടെ കുളിരു എന്റെ ഉള്ളിലും ഇറങ്ങി തുടങ്ങി..

    ആദ്യം ആയിട്ടാണ് അവളുടെ അടുത്ത് നിൽക്കുമ്പോൾ മനസ്സു ഇത്രയും തുടി കൊട്ടുന്നത്.... അവളെ തന്നെ നോക്കി നില്ക്കാൻ തോന്നിപോയി... അവളിൽ നിന്നും വമിക്കുന്ന ചന്ദനത്തിന്റെ ഗന്ധം എന്നെ വേറെ ഒരു അവസ്ഥയിൽ എത്തിച്ചു. അവളുടെ കണ്ണുകൾ എന്നെ അവളിലേക്ക്‌ ആകർഷിച്ചു...  

   ഞാൻ അറിയാതെ തന്നെ ന്റെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു.... എന്റെ കൈകുമ്പിളിലേക്ക് അവളുടെ മുഖം എടുക്കുമ്പോൾ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ അതിന്റെ ഇണയെ തേടി പോയിരുന്നു..

     അവളുടെ  ആധരങ്ങളെ ആസ്വദിക്കുമ്പോൾ ഒരിക്കൽ പോലും അവളും ഒരു എതിർപ്പ് പ്രകടിപ്പിച്ചില്ല.. എപ്പോഴോ ശ്വാസം വിലങ്ങിയപ്പോൾ അവളെന്നെ തള്ളിമാറ്റി പരസ്പരം മുഖത്തു നോക്കാനാകാതെ പതറുമ്പോൾ. പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഞങ്ങളെ കീഴടക്കിയിരുന്നു... 

     അവളുടെ മുഖത്തു നോക്കാൻ കഴിയാതെ മുറിയിലേക്ക് നടക്കുമ്പോൾ പ്രണയത്തിന്റെ അനുഭൂതി ആവോളo നുകരുകയായിരുന്നു മനസ്സ്... 

മിഴിയറിയാതെ 🌺23

    അവളുടെ മുഖത്തു നോക്കാൻ കഴിയാതെ മുറിയിലേക്ക് നടക്കുമ്പോൾ പ്രണയത്തിന്റെ അനുഭൂതി ആവോളo നുകരുകയായിരുന്നു മനസ്സ്... 

   💜💜💜💜💜💜💜💜💜💜💜💜💜

     മുറിയിൽ കേറി കിടക്കയിൽ ഇരുന്നപ്പോഴും  ദത്തേട്ടന്റെ പ്രണയച്ചൂടിൽ മനസ്സ് പൊള്ളുന്നുണ്ട്... ആദ്യായിട്ടാണ് ദത്തേട്ടൻ ഇങ്ങനെ. എനിക്കെന്താ പറ്റിയെ. ആ നെഞ്ചോരം അലിഞ്ഞു ചേരാൻ ഒരു നിമിഷം ഞാനും മോഹിച്ചു.. 

        ജീവിക്കാൻ കൊതി തോന്നുന്നു. ആ കൈക്കുള്ളിൽ നെഞ്ചോരം ചേർന്നു നിന്നു ആയിരം കഥകൾ നെയ്യാൻ മോഹം തോന്നുന്നു... പക്ഷെ ജീവൻ എന്ന ദുഷ്ടനിൽ ഒടുങ്ങേണ്ടി വരുമോ എന്ന പേടിയാണ് മനസു നിറയെ... 

 💜💜💜💜💜💜💜💜💜💜💜💜

    ഗാഥയെ കൂട്ടീട്ടു വന്നതിന്റെ പിറ്റേദിവസം ഞാൻ ഒഫീഷ്യൽ ട്രിപ്പ്‌ ആണെന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.... കുറച്ചു ഫ്രണ്ട്സ് ബോംബയിൽ ഉള്ളത്കൊണ്ട് തന്നെ മാധവൻമാമയുടെ ആക്‌സിഡന്റ് കേസ് റീഓപ്പൺ ചെയ്യാൻ എളുപ്പമായിരുന്നു... 

   "നാട്ടിൽ എന്റെയും ദേവന്റെയും ഒപ്പം പഠിച്ച ശരത്തിന്റെ കൂടെ ആയിരുന്നു, ബോംബയിൽ ഞാൻ താമസിച്ചത്.. 

    "രാത്രി ഫുഡൊക്കെ കഴിച്ചു അവന്റെ ഫ്ലാറ്റിന്റെ ജന്നാലവഴി പുറത്തേക്കു നോക്കി നിൽക്കുമ്പോഴും മനസു  ശ്രീമംഗലത്തു കറങ്ങിതിരിയുവാണ്... 

   "തന്റെ പ്രാണൻ അവിടെയാണ്. അവളവിടെ സേഫ് ആണോ... അറിയില്ല... എന്താവും ഇനിയും ദൈവം അവൾക്കു കരുതി വച്ചേക്കുന്നതെന്നു... 

"എന്താട ഭയങ്കര ആലോചന... നീ എന്നാണ്  നാട്ടിലേക്കു മടങ്ങുന്നത്... 

    "ഇവിടെ രണ്ടു ദിവസത്തേ പണി കൂടെ ഉണ്ട്. അത് കഴിഞ്ഞു മടങ്ങണം.. 
     " ടാ  ദത്താ എന്റെ സംശയമതല്ല സഞ്ചു,  വേദ കാരണം മരിച്ചു എന്നല്ലേ നീ പറഞ്ഞത്. എന്നിട്ടും അവളെ അതിൽ ഉൾപെടുത്താതെ എന്തുകൊണ്ട് അതൊരു അപകടമരണം ആക്കി... 

  എനിക്കും അങ്ങനെ ഒരു സംശയം ഉണ്ട്, പക്ഷെ  അതിന്റെ കാരണം ജീവൻ ആകും എന്നതാണ് എന്റെ നിഗമനo.വേദയോട് അവനുള്ള ഭ്രാന്ത്‌..     
         അവനൊന്നിൽ  നോട്ടമിട്ടാൽ  അതെന്തായാലും,  എത്ര വിലകൊടുത്തും അവനതു നേടിയിരിക്കും. അതിനു ആരെയും കൊല്ലാനും അവനു മടിയില്ല.  

     എന്നാലും സ്ത്രീ വിഷയത്തിൽ അവൻ പെർഫെക്ട് ആണ്.. അവന്റ അമ്മയെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ടാകാം സ്ത്രീകളോട് മോശമായി ഒരു ബന്ധവും അവനു തോന്നിയിട്ടില്ല... അവന്റെ ഭ്രാന്ത്‌ ഒരു പെണ്ണിൽ തുടങ്ങി അവളിൽ തന്നെ അവസാനിക്കുന്നു... അതാണ് എന്റെ വേദു... 

     അവന്റെ ഫ്രണ്ട്സിനും അവനെ അറിയാവുന്ന എല്ലാവർക്കും പറയാൻ ഒരേ ഒരു പേരെ ഉള്ളു.. "വേദ.... ജീവന്റെ ഭ്രാന്ത്‌... 

    അതിലുപരി അവൻ ഒരു സൈക്കോയാണ് അവനു കിട്ടിയില്ലെങ്കിൽ. അല്ലങ്കിൽ അവനു കിട്ടില്ലെന്ന്‌ ബോധ്യം വന്നാൽ. എന്തു തന്നെയായാലും അവനതിനെ നശിപ്പിച്ചിരിക്കും..... 

   അവൻ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ആദ്യത്തെ സ്വപ്നമാകും വേദു... 

   "ഡാ ദത്താ അപ്പൊ നീ പറയുന്നത് വേദ.. അപകടത്തിലാണന്നല്ലേ... 

  "അതെ ശരത്തെ.... എപ്പോ വേണോ എവിടെ വച്ചു വേണോ ജീവൻ അവളുടെ മുന്നിൽ എത്തും. എനിക്കിതുവരെ അവനെ ട്രേസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നാട്ടിൽ ഉണ്ടവൻ. അവളുള്ളിടത്തു അവനുണ്ടാകും.. ഒന്നുകിൽ അവളെ കീഴ്പെടുത്തും അല്ലങ്കിൽ അവളെ അവൻ...... 

   💜💜💜💜💜💜💜💜💜💜

    ഞാൻ ചെയ്തുതീർക്കാനുള്ളതെല്ലാം ചെയ്തു നാട്ടിലേക്കു മടങ്ങുമ്പോൾ,  വീടത്തുന്നതുവരെയും ടെൻഷൻ ആയിരുന്നു.. ..   ശ്രീമംഗലത്തേക്കു കേറുമ്പോൾ തന്നെ ഒരു കുളിരായിരുന്നു മനസിൽ... 

       ഞാൻ എത്തിയപ്പോളും വേദു സ്കൂളിൽ നിന്നും എത്തിയിരുന്നില്ല.രാവിലെയും  വൈകുന്നേരവും  അവളെയും ഗൗരിയേയും ദേവനൊ ഗൗതമോ കൊണ്ടാക്കുകയും  ചെന്നു വിളിക്കുകയ്യും ചെയ്യും . അങ്ങനെ പറ്റില്ലെങ്കിൽ വേദുവിനോട് ജോലിക്ക് പോകണ്ടന്നു ദേവൻ വാശി പിടിച്ചപ്പോൾ വേദുനു സമ്മതിക്കേണ്ടി വന്നു... 

      അവള് വരാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഇപ്പൊ അവളെ കാണാതെ ഒരു നിമിഷം പോലും കഴിയാൻ വയ്യാന്നായിട്ടുണ്ട്.... 

   "നീ എപ്പോ എത്തി ദത്താ..... 

   "ഉച്ചയ്ക്കെത്തി.. നിങ്ങളെപ്പോ എത്തി ദേവ,  വണ്ടിയുടെ ശബ്ദം ഒന്നും കെട്ടില്ലല്ലോ. ഞാൻ കാത്തിരിക്കുകയായിരുന്നു... 

      ഉവ്വ,  നീ എന്നെ അല്ലാലോ കാത്തിരുന്നത്... മനസ്സ് ഇവിടെയും ആയിരുന്നിരിക്കില്ല അതാ കേൾക്കാഞ്ഞേ... 

    പോടാ അതുംപറഞ്ഞു  അവനെ കെട്ടിപിടിച്ചു കവിളിലായ് ഒരു കടിയും കൊടുത്തു പുറത്തേക്കു നടന്നു... 

  
       അവളെ കാണുകയാണ് ലക്ഷ്യം. പതിയെ താഴത്തേക്കിറങ്ങി എല്ലായിടത്തും നോക്കി. അവിടൊന്നും അവളെ കണ്ടില്ല. അടുക്കളയിൽ നോക്കി തിരികെ നടക്കാൻ തുടങ്ങിയ എന്നെ നോക്കി നിൽക്കുന്ന ഗൗതമിനെയാണ് കണ്ടത്.. 

"എന്താടാ ഒരു ആക്കിയ ചിരി... 

    ഓഹ് ഒന്നുല്ലായെ ആരോ ഇവിടെ മുട്ടായിടാൻ നടക്കുന്ന കോഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു എന്താന്നറിയാൻ വന്നതാ... ഓരോരുത്തർക്കും വരുന്ന മാറ്റവേ.. കുറേ കാലത്തിനു മുന്നേ ദത്തേട്ടൻ ഇങ്ങനെ ആയിരുന്നെ. നിങ്ങളുടെ അഞ്ചാറു മക്കളെയും പ്രസവിച്ചു കൂട്ടി എന്നെ ഇതൊരു അംഗൻവാടി ആകുമായിരുന്നു.. നിങ്ങള് കെട്ടാഞ്ഞിട്ടല്ലേ ഞാനും ഇങ്ങനെ നിന്നു പോകുന്നത്. ആ യോഗം ഇല്യ. അത്രേ ഉള്ളൂ... 

     അതെ ദത്തേട്ടൻ അന്വഷിച്ച ആളു മുറിയിൽ തന്നെ ഉണ്ട്. അങ്ങട് പൊയ്ക്കോ. അവള് കുളിക്കുവാരുന്നുന്ന് തോന്നുന്നു.. 

   അവനെ നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ചു നേരെ വേദുന്റെ മുറിയിലേക്ക് നടന്നു ... 

    കണ്ണാടിയിൽ നോക്കി മുടി ഇഴയെടുക്കുന്ന അവളെ കണ്ടു കണ്ണെടുക്കാതെ നോക്കി നിന്നു. കാണാതിരുന്നു കാണുന്ന പ്രണയത്തിനു ദാഹം ഏറെയാണ്.. ഓടിചെന്നു  അവളെയെന്റെ നെഞ്ചോട് ചേർത്തു വാരി പുണരാൻ മോഹം തോന്നി.. 

    പതിയെ അകത്തേക്ക് കേറി അവൾക്കരികിലേക്ക് നടന്നു... പുറകിലായി ചെന്നു നിന്നതും കണ്ണാടിയിലൂടെ എന്റെ രൂപം കണ്ടു അവള് തിരിഞ്ഞു നോക്കി... 

   "ദത്തേട്ടൻ... ദത്തേട്ടൻ എപ്പോളാ വന്നെ... 

    "ഉച്ചക്ക്.... 

  എന്നോട് അത് ചോദിക്കുമ്പോൾ പിടയ്ക്കുന്ന അവളുടെ കണ്ണുകൾ ഞാൻ നോക്കി കാണുവായിരുന്നു.. പിടയ്ക്കുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും. എന്നിൽ വികാരങ്ങൾ തീർത്തു... 

       "വേദു...... 

   "മ്...... 

      അവളെ ചേർത്തു നിർത്തി രണ്ടു കണ്ണിലായും ചുണ്ടുകൾ അമർത്തി.. 

     "പെട്ടന്ന് പിടഞ്ഞു കൊണ്ട് അവളെന്നെ തള്ളി മാറ്റി തിരിഞ്ഞു നിന്നു.... 

    എനിക്ക് പുറംതിരിഞ്ഞു നിൽക്കുന്ന അവളെ വലിച്ചു എന്റെ നെഞ്ചോട് ചേർത്തു നിർത്തി.. അവളുടെ തൊളിലായ് എന്റെ താടിചേർത്തു വച്ചു... 

    അവളുടെ  ക്രമാധീതമായി ഉയർന്നു  വരുന്ന ശ്വാസം എന്റെ നെഞ്ചിന്റെയും താളം തെറ്റിച്ചു തുടങ്ങി... 

    "ഈ കണ്ണുകളിൽ എന്താ നീ ഇപ്പൊ മഷി എഴുതാത്തേ ... 

    "ഒന്നും മിണ്ടാതെ അവള് തല കുനിച്ചു തന്നെ നിന്നു... 

  നിന്റെ സിന്ദൂരരേഖയിൽ എന്റെ കയ്യാലേ ഞാൻ കുങ്കുമം ചാർത്തട്ടെ പെണ്ണെ എത്രയും വേഗം.. 

  "ഞാൻ പറഞ്ഞത് മനസിലാകാത്തത് പോലെ. പിടയ്ക്കുന്ന കണ്ണോടെ അവളെന്നെ നോക്കി.. 

    ഞാൻ ഇവിടെ പറഞ്ഞോട്ടെ... നിന്നെ ഞാൻ സ്വന്തം ആക്കിക്കോട്ടെ ഒരു താലികെട്ടി.... 

     അത് കേട്ടതും എന്തോ ഓർത്തപോലെ പിടഞ്ഞു കൊണ്ട് അവളെന്നെ തള്ളി നീക്കി കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോയി... 

  അവളുടെ മാറ്റം കണ്ടു  ജീവനാണ് അവളെ പേടിപ്പിക്കുന്നതെന്നു എനിക്ക് മനസിലായി..... 

     💜💜💜💜💜💜💜💜💜💜💜💜

   ദത്തേട്ടൻ അടുത്ത് വരുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു. ജീവന്റെ കാര്യം പറയണോ വേണ്ടയോ എന്നു പലവട്ടം ഞാൻ മനസിൽ ആലോചിച്ചു. പക്ഷെ ഒരു ഉത്തരത്തിൽ ഉറച്ചു നിൽക്കാൻ മനസിന്‌ കഴിഞ്ഞില്ല. പേടിയായിരുന്നു മനസു മുഴുവൻ. ഞാൻ കാരണം ദത്തേട്ടന് വല്ലതും സംഭവിച്ചാൽ...വേണ്ട ആരും അറിയണ്ട വരുന്നത് പോലെ വരട്ടെ... 

 💜💜💜💜💜💜💜💜💜💜💜💜💜💜

    വൈകുന്നേരം വേദൂനെ വിളിക്കാൻ അവളുടെ സ്കൂളിന്റെ മുന്നിൽ കാത്തു നിൽക്കുവായിരുന്നു... വരുന്ന സമയം കഴിഞ്ഞിട്ടും അവളെ കാണാൻ ഇല്ല. ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല... 

  മനസിൽ ആകെ ഒരു പിടച്ചിൽ തോന്നി തുടങ്ങി.. 

    ഇന്ന് സ്പെഷ്യൽ ക്ലാസ്സൊന്നും ഉണ്ടന്നു പറഞ്ഞില്ലല്ലോ.... കുട്ടികളൊക്കെ പോയി കഴിഞ്ഞു.. 

   അകത്തേക്ക് കേറി ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു... 

    അവിടെ ഒരു ടീച്ചറിനെ കണ്ടതും സ്വയം പരിചയപ്പെടുത്തി.. 

   "എസ്ക്യൂസ്‌മി ടീച്ചർ.. ഞാൻ ദേവദർശൻ.വേദികയുടെ ബ്രദർ ആണ്.. അവൾക്കു ഇന്ന് സ്പെഷ്യൽ ക്ലാസ്സുണ്ടോ. ഞാൻ കുറേ സമയം ആയി പുറത്തു  നിൽക്കാൻ തുടങ്ങീട്ട്... കാണാഞ്ഞിട്ട അകത്തേക്കു വന്നത്..

    "അയ്യോ... സർ വേദിക ടീച്ചറിന്റെ മോൾക്ക്‌ സുഖമില്ലെന്നു പറഞ്ഞു ഒരു കാൾ വന്നിരുന്നു ഒരു മൂന്ന് മണിയൊക്കെ ആയപ്പോൾ... ഇവിടത്തെ ഓഫീസ് ഫോണിലാണ് വിളിച്ചത്. 
    അത് കഴിഞ്ഞു ടീച്ചറിൻറെ മൊബൈലിൽ  എല്ലാരെയും  വിളിച്ചു ആരെയും കിട്ടിയിരുന്നില്ല. ഇവിടത്തെ ലാൻഡ് ഫോണിൽ നിന്നും വിളിച്ചു... എന്നിട്ടാണ് ടീച്ചർ ഇറങ്ങിയത്... 

    ഹോസ്പിറ്റലിലോ.. ഏതു ഹോസ്പിറ്റലിൽ എന്നെങ്ങാനും പറഞ്ഞോ. 

   സിറ്റി ഹിസ്‌പിറ്റലിൽ ആണെന്ന പറഞ്ഞത്.. 

     എവിടേയോ അപകടം മണത്തു... കല്ലുന് എന്തേലും വയ്യായ്ക ഉണ്ടങ്കിൽ ഞാൻ അറിഞ്ഞേനെ.. 

 ഇന്ന് ഓഫീസിൽ മീറ്റിംഗ് ആയിരുന്നു. അങ്ങനെ ഉള്ള ദിവസം മൊബൈൽ ഓഫ്‌ ചെയ്യാറാണ് പതിവ്... എന്തേലും എമർജൻസി ഉണ്ടങ്കിൽ മെയിൻ സെക്ഷനിൽ വിളിച്ചു കണക്ട് ചെയ്യും. പക്ഷെ അങ്ങനെ ഒരു എമർജൻസി കാൾ ഇന്ന് വന്നിട്ടില്ല... 

    വീട്ടിൽ വിളിക്കുന്നതിന് മുന്നേ ദത്തനോട് വേദുന്റെ സ്കൂളിന് മുന്നിൽ വരാൻ പറഞ്ഞു.. 

    വീട്ടിൽ വിളിച്ചു കല്ലുമോളെ ചോദിച്ചപ്പോൾ അവൾ ഉറങ്ങുകയാണെന്നു പറഞ്ഞു.. 

   സ്കൂൾ ഗേറ്റ്ന്റെ പുറത്തേക്കിറങ്ങിയതും ദത്തൻ അവിടെ ഉണ്ടായിരുന്നു... 

     "എന്താടാ എന്താ പെട്ടന്നു ഇങ്ങോട്ട് വരാൻ പറഞ്ഞത്.. 

   ഡാ ദത്താ, വേദുനെ കാണാൻ ഇല്ല.. 

  വാട്ട്‌, കാണാൻ ഇല്ലേ നീ എന്തൊക്കയ പറയണേ... 
    അതെ ദത്താ. മൂന്നുമണി കഴിഞ്ഞപ്പോൾ ഒരു കാൾ വന്നുന്ന് സ്കൂളിലെ ലാൻഡ് ഫോണിൽ. അതിൽ കല്ലുമോൾ ഹോസ്പിറ്റലിൽ ആണെന്ന പറഞ്ഞത്രെ..

   എനിക്കൊന്നും അറിയില്ല ദത്താ.. വീട്ടിൽ വിളിച്ചപ്പോൾ കല്ലുമോളുണ്ട്..നിന്റെ ഇത്രയും ഒഫീഷ്യൽ പവർ ഉപയോഗിച്ചിട്ടും, ജീവൻ എവിടന്ന് കണ്ടു പിടിക്കാൻ പറ്റിയില്ലേ..അത് പറയുമ്പോൾ അവൻ വിറച്ചിരുന്നു.. 

   "  ദേവൻ തലയിൽ കൈയമർത്തി വണ്ടിയുടെ ബോണാറ്റിലായി ചാരി നിന്നു... 

     ടാ  നീ ഗൗതമിനെയും വിവിയെയും വിവരം അറിയിച്ചിട്ടു നേരെ സ്റ്റേഷനിൽ പോയി വിവരം പറയു. ഞാൻ പോകുവാണ് ജീവന്റെ അടുത്തേക്ക്.. ന്റെ വേദുനു ഒന്നും സംഭവിക്കില്ല... അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിങ്ങളുടെ മുന്നിലേക്ക്‌ മടങ്ങി വരില്ല... നിങ്ങൾ ഫോഴ്സുമായി അങ്ങോട്ടെത്തിയാൽ മതി. ഞാൻ സ്ഥലം ലൊക്കേറ്റ് ചെയ്തു അറിയിക്കാം... 

വേദയുടെ മൊബൈൽ നമ്പർ ലൊക്കേറ്റു ചെയ്യാൻ സൈബർ സെല്ലിൽ വിളിച്ചു പറഞ്ഞിട്ട് ദത്തൻ വണ്ടിയിൽ കയറി... 

 ദത്തൻ വണ്ടിയിൽ കേറി പോകുന്നത് പിടയ്ക്കുന്ന നെഞ്ചോടെ ദേവൻ നോക്കി നിന്നു... 

💜💜💜💜💜💜💜💜💜💜💜💜💜💜

   കാടിനു നടുവിലെ പഴയൊരു കോട്ടയിൽ മരത്തൂണിനോട് ചേർന്ന് സിമന്റ് തറയിൽ വേദയെ കൈകാലുകൾ ബന്ധിതയാക്കിയിട്ടിരിക്കുന്നു... സിനിമകളിലെ വില്ലനെ അനുകരിക്കുന്ന പോലെ അവൾക്കഭിമുഖമായി അവൻ  ഇരുന്നു ....അവളുടെ മുഖത്തു പരുഷമായി നോക്കിക്കൊണ്ടവൻ ഇടക്കിടക്ക് സിഗരറ്റിന്റെ  പുക ആഞ്ഞു വലിച്ചുവിട്ടു .

    അവളെ അപാദചൂഡം നോക്കികൊണ്ട്‌ കൈയിലെ പാതി എരിഞ്ഞ സിഗരറ്റ് നിലത്തിട്ടു ചവിട്ടി ഞെരിച്ചിട്ട് അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു... പ്രതികാരത്താൽ അവന്റെ കണ്ണുകൾ ചുവന്നിരുന്നു..... 

    "വേദു... എന്നെ നോക്കു... കണ്ടോ നിന്റെ ജീവേട്ടൻ നിന്റെ അരികിലെത്തിയത് കണ്ടോ... ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് നീ എന്റേതാണെന്നു. ആർക്കും ആർക്കും വിട്ടു കൊടുക്കില്ല നിന്നെ ഞാൻ...

    "ജീവേട്ടന്റെ ഭാവം പെട്ടന്നു തന്നെ മാറി... ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ആ മുഖത്തു നോക്കാൻ തന്നെ പേടി തോന്നി... ആ കണ്ണുകൾ നേരിടാനാകാതെ ഞാൻ കണ്ണടച്ച് പിടിച്ചു... 

" കണ്ണു തുറന്നു എന്നെ നോക്കടി, എന്റെ മുഖത്തേക്ക് നോക്കാൻ. അതൊരു അലർച്ചയായിരുന്നു... പേടിയോടുകൂടി കണ്ണു തുറന്നു ജീവേട്ടനെ നോക്കി 

  "നിനക്ക് എന്നെ വേണ്ടല്ലെടി..."വേണ്ടല്ലേന്നു.... 

     പല്ലിറുമ്മികൊണ്ട് എന്റെ അരികിലേക്ക് വന്നു ആ  ഉരുക്കു കൈകൊണ്ട് എന്റെ   കവിളിൽ ശക്തമായി പ്രഹരിച്ചു..
 
 മുഖമടച്ചുള്ള ആ അടിയിൽ ഞാൻ  സൈഡിലേക്ക് വീണു...
വായിൽ നിന്നും ചുടുരക്തം ഒഴുകിവരുന്നതതിന്റെ ചവർപ്പ്  അറിഞ്ഞു തുടങ്ങിയിരുന്നു.. .

   അടി കൊണ്ട് വീണു കിടക്കുന്ന അവളെ കാണും തോറും. നെഞ്ചിൽ ഒരു വേദന മുറുകാൻ തുടങ്ങി.. 

    പതിയെ അവളുടെ  അരികിലായി  മുട്ടുകുത്തി ഇരുന്നുകൊണ്ട് അടികൊണ്ട ആ  മുഖം തന്റെ കൈകളിലായി കോരിയെടുത്തു.. 

    അവനോടുള്ള വെറുപ്പ്‌ കൊണ്ട് അവൾ കണ്ണുകൾ ഇറുകെ അടച്ചിരുന്നു... 

     വേദ... "
"എനിക്കറിയാം നീ ഒരിക്കലും എന്റെ ആവില്ല എന്ന്.നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന്.. 

   പക്ഷെ നീ മറ്റൊരാളെ സ്നേഹിക്കുക.. 
നിന്നെ മറ്റൊരാൾ......

 ഹൊ !എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല...ആ ഓർമ്മകൾ തന്നെ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു..  
 
         ജീവൻ ആദ്യമായി സ്നേഹിച്ചപ്പെണ്ണ്... എന്തുകൊണ്ടാ  നിന്നെ എനിക്കിത്ര ഇഷ്ടം എന്നു നിനക്കറിയണ്ടേ..അറിയണ്ടേന്നു..  നിനക്ക്... നിനക്ക് എന്റെ അമ്മയുടെ മണമാണ് പെണ്ണെ... ചെമ്പകപ്പൂക്കളുടെ നറുമണം... ഹ.. അതും പറഞ്ഞു മൂക്കുകൾ വിടർത്തി അവളുടെ മണം അവൻ ആവോളം നുകർന്നു.. 

   നിനക്കറിയോ എന്റെ അമ്മ നിന്നെ പോലെ സുന്ദരിയാരുന്നു... മുട്ടോളം മുടിയുള്ള... എപ്പോളും ചിരിക്കുന്ന... ചന്ദനകുറി അണിഞ്ഞ. പക്ഷെ ഒരു ദിവസം എന്നെ വിട്ടു പോയി ദൂരെ ദൂരേക്ക്.. അത് പറയുമ്പോൾ അയാളിൽ ഒരു ഭ്രാന്തന്റെ ചേഷ്ട കാണുകയായിരുന്നു അവൾ.. 

     പെട്ടന്ന് തന്നെ അവന്റെ ഭാവം മാറി വന്നു.. അവളുടെ അരികിലേക്ക് അവൻ ചേർന്നിരുന്നു, ഞാൻ വിചാരിച്ചാൽ നിഷ്പ്രയാസം നിന്നെ എന്റെ കാൽകീഴിലാക്കാം. നിന്റെ പരിമളം ആവോളം ആസ്വദിക്കാം. 

     പക്ഷെ ഒരു വിരലിൽ പോലും തൊട്ടു ഞാൻ നിന്നെ ആശുദ്ധമാക്കില്ല .. നീ എന്നുള്ളിലെ പ്രകാശമാണ്.. എന്നിലേക്ക്‌ നീ അലിയുമ്പോൾ നിന്റെ മനസിലും ഞാനാകണം..   

  എനിക്കറിയാം അതൊരിക്കലും നടക്കില്ലെന്നു.. അതുകൊണ്ട് തന്നെ 
എന്നും നീ എന്റെ നെഞ്ചിൽ എരിയുന്ന കനലാണ്..ആ കനലിന് നമുക്ക് തിളക്കം കൂട്ടണ്ടേ അതിനു നീയൊരു കനലായിത്തന്നെ എന്റെ കണ്മുന്നിൽ എരിഞ്ഞു തീരണം.."

   അതും പറഞ്ഞു അട്ടഹസിക്കുന്ന ജീവനെ കാണാൻ ആകാതെ വേദു പേടിയോടെ കണ്ണുകൾ അടച്ചു ... 
 
മിഴിയറിയാതെ 🌺24(അവസാന ഭാഗം )

     എനിക്കറിയാം അതൊരിക്കലും നടക്കില്ലെന്നു.. അതുകൊണ്ട് തന്നെ 
എന്നും നീ എന്റെ നെഞ്ചിൽ എരിയുന്ന കനലാണ്..ആ കനലിന് നമുക്ക് തിളക്കം കൂട്ടണ്ടേ അതിനു നീയൊരു കനലായിത്തന്നെ എന്റെ കണ്മുന്നിൽ എരിഞ്ഞു തീരണം.."

   അതും പറഞ്ഞു അട്ടഹസിക്കുന്ന ജീവനെ കാണാൻ ആകാതെ വേദു പേടിയോടെ കണ്ണുകൾ അടച്ചു ... 

   ശബ്ദമുണ്ടാക്കാതെ കണ്ണീർവാർക്കാൻ മാത്രമേ തനിക്കിപ്പോ കഴിയുള്ളു... ജീവിതം ഇവിടെ അവസാനിക്കാൻ പോകുന്നു... കണ്മുന്നിൽ ദത്തേട്ടനും കല്ലുമോളും ദേവേട്ടനും ശ്രീമംഗലത്തുള്ള ഓരോ മുഖങ്ങളും തെളിഞ്ഞു വന്നു ..

       താൻ സ്വയം തിരഞ്ഞെടുത്തതാണ് തന്റെ വിധി ..
തന്റെ ദത്തെട്ടനും കുഞ്ഞിനും വേണ്ടി..ഗൗരിക്ക് വേണ്ടി... അവരെങ്കിലും ഇനിയുള്ള കാലം സന്തോഷത്തോടെ കഴിയട്ടെ... 

     എന്റെ കൃഷ്ണാ ഇനിയൊരു ജന്മം ഉണ്ടങ്കിൽ വേദ ഭാഗ്യം ഉള്ളവളായി ജനിക്കണം. അച്ഛനും അമ്മയോടും ഒപ്പം എന്റെ ദത്തേട്ടനെ പ്രണയിച്ചു ആ പ്രാണനിൽ കലരാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണം... 

     ഓർമ്മകൾ അവളെ പിന്നിലേക്ക് കൊണ്ട് പോയി.. "ക്ലാസ്സ്‌ എടുത്തോണ്ട് ഇരുന്നപ്പോളാണ്  ഓഫീസിൽ നിന്നും എനിക്കൊരു ഫോൺ ഉണ്ടന്നു വന്നു പറഞ്ഞത്... ജീവേട്ടനായിരുന്നു അതിൽ,  കല്ലുമോൾ അവന്റെ അടുത്തുണ്ടന്നും അവളെ ജീവനോടെ കാണണമെങ്കിൽ ഇപ്പൊ തന്നെ സ്കൂളിന്റെ മുന്നിൽ ചെല്ലാനും   പറഞ്ഞു... 

   ജീവേട്ടൻ ഫോൺ വച്ചതിനു ശേഷം ഞാൻ വീട്ടിലും,  ദേവേട്ടനെയും ദത്തേട്ടനെയും മാറി മാറി വിളിച്ചെങ്കിലും ഫോൺ കണക്ട് ആകുന്നുണ്ടായിരുന്നില്ല.. കല്ലുമോൾ ഹോസ്പിറ്റലിൽ ആണെന്ന് കളളം പറഞ്ഞു ഇറങ്ങുമ്പോൾ എനിക്കറിയാമായിരുന്നു എന്റെ അവസാനം ആണെന്ന്... 

      "സ്കൂളിന്റെ ഗേറ്റിനരികിൽ തന്നെ ജീവേട്ടൻ വണ്ടിയുമായി ഉണ്ടായിരുന്നു... 

     "കൂടുതൽ ഷോ കാണിക്കാതെ കേറിയാൽ നിനക്ക് കൊള്ളാം അല്ലങ്കിൽ നിനക്ക് എന്നെ അറിയാല്ലോ.... 

     ഒന്നും മിണ്ടാൻ കഴിയാതെ വണ്ടിയിൽ കേറുമ്പോൾ തന്നെ അയാൾ ചോദിച്ചു... 

     "എല്ലാരേം വിളിച്ചിട്ടുണ്ടാകുമല്ലോ സത്യം അറിയാൻ. പക്ഷെ കാൾ ഒന്നും കണക്ട് ആയില്ല അല്ലേ.. എനിക്കറിയാരുന്നു നീ അത് ചെയ്യുമെന്ന്. അതുകൊണ്ട് ഞാൻ വിളിച്ചതിനു ശേഷം ന്റെ കൈയിലുള്ള ജാമ്മർ  അങ്ങു ഓൺ ആക്കി... 

    " നീ എന്താ കരുതിയെ ഞാൻ പൊട്ടനാണെന്നോ...    ഞാൻ ദിവസം കാത്തിരിക്കുവായിരുന്നു. എനിക്ക് വേണമെങ്കിൽ നിന്റെ ദത്തൻ എന്നെ അന്വഷിച്ചു ബോംബയ്ക്കു പോയപ്പോൾ നിന്നെ പൊക്കാമായിരുന്നു. 

     പക്ഷെ ജീവൻ അത്ര ഭീരുവല്ല. അവൻ കാണണം നിന്റെ മരണം. നീ സ്നേഹിച്ചവൻ ഉരുകി തീരുന്നതു എനിക്ക് കാണണം. അതാണ് അവനുള്ള ശിക്ഷ. ദൈവം എന്റെ കൂടെയാണ് വേദു.. ഞാൻ നിന്നോട് പറഞ്ഞില്ലേ,  നീ എവിടെ പോയാലും നിന്നെലേക്കൊരു കഴുകാനായി ഞാൻ പറന്നിറങ്ങും എന്നു... 

    **************************************

      ജീവൻ പോയി വണ്ടിയിൽ നിന്നും പെട്രോൾ കാൻ എടുത്തു വന്നു അവളുടെ ദേഹത്തേക്ക് ഒഴിക്കുമ്പോൾ അവന്റെ മുഖം വളരെ പൈശാചികമായിരുന്നു...    

      ശരീരം നനഞ്ഞപ്പോളാണ് ഓർമകളിൽ നിന്നും ഉണർന്നു  കണ്ണു തുറന്നത്.പെട്രോളിന്റെ മണം മൂക്കിലേക്ക് തുളച്ചു കേറി.  പേടിയിൽ  ശരീരം  വിറച്ചു തുടങ്ങി ... 

    "വേദ ഞാൻ ആഗ്രഹിച്ചതൊക്കെ എന്നും എന്റേതായിട്ടേയുള്ളു ..
 നീ ഒഴികെ.....പക്ഷെ എന്റെ ആഗ്രഹങ്ങളിൽ ഏറ്റവും വിലപ്പെട്ടതായിരുന്നു നീ... ന്റെ പ്രാണൻ. ന്റെ പ്രണയം... 

    "പക്ഷെ ഞാനല്ലാതെ ആരും നിന്നെ സ്വന്തമാക്കാൻ പാടില്ല. എനിക്കതു സഹിക്കില്ല.. അതുകൊണ്ട്... എന്റെ പ്രിയപ്പെട്ടവളെ നിനക്ക് വിട....
വരും ജന്മമെങ്കിലും നീ എന്റേത് മാത്രമായി ജനിക്കണം"..ജീവനിൽ അലിയാൻ മാത്രം പിറവിയെടുക്കണം.. 
 
       അതും പറഞ്ഞു ജീവേട്ടൻ  ഭ്രാന്തമായി അട്ടഹസിച്ചു...പേടികൊണ്ട് ഞാൻ കണ്ണുകൾ മുറുകെ അടച്ചു. കണ്മുന്നിൽ എന്റെ മരണം ഞാൻ  കണ്ടു.. . അച്ഛനും അമ്മയും കണ്മുന്നിൽ തെളിഞ്ഞു നിന്നു.. കണ്ണിൽ നിന്നും പെട്രോളിനെ ഭേദിച്ചുകൊണ്ടു കണ്ണുനീർ നിറഞ്ഞൊഴുകി...
മനസിൽ പഴയ ചിത്രങ്ങളെല്ലാം മാറി മാറി വന്നു..എന്റെ മോൾ, ദത്തേട്ടൻ.. നെഞ്ച് പൊട്ടുന്ന വേദന..പേടികൊണ്ട് ഹൃദയമിടിപ്പ് നിൽക്കുമെന്ന് തോന്നിപോയി.. . 

     
    "ജീവൻ പതിയെ പോക്കറ്റിൽ നിന്നും ലൈറ്റർ എടുത്ത്  അവളുടെ ദേഹത്തുനിന്നും പുറത്തേക്ക് ഒഴുകുന്ന പെട്രോളിന്റെ  അറ്റം ലക്ഷ്യമാക്കി നടന്നു... അവളെ നോക്കി ക്രൂരമായി ചിരിച്ചിട്ട് അവൻ പതിയെ ലൈറ്റർ കത്തിച്ചതും
കോട്ടയുടെ ഭിത്തി തകർത്തു കൊണ്ട് ജീവനെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ദത്തന്റെ ജീപ്പ് അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു.....

     "പാളി നിന്ന ജീപ്പ് തട്ടി ഒരു വശത്തേക്ക് തെറിച്ചു വീണ ജീവന്റെ മുകളിലേക്ക് ചാരി വെച്ചിരുന്ന ഇരുമ്പ് കഷണങ്ങൾ ഇളകി വീണു.ഇടിയുടെ ആഘാതത്തിൽ അപ്പോഴേക്കും ദത്തന്റെ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട  മറിഞ്ഞിരുന്നു....
 അന്തരീക്ഷമാകെ പൊടിപടലങ്ങളും പുകയും നിറഞ്ഞു.. 

      കുറച്ചുനേരത്തേക്ക് എന്റെ കൺമുന്നിൽ നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ പോലും എനിക്കായില്ല  . ആ പുകപടലങ്ങൾക്ക് ഇടയിൽ നിന്നും വീണ്ടും ചെവിയടപ്പിക്കുന്ന   ചില്ല് തകരുന്ന ശബ്ദം കേട്ട്   കണ്ണിൽ വീണ്ടും ഭയം നിഴലിച്ചു. 

     ശബ്ദം നിലച്ചപ്പോൾ കണ്ണുകൾ തുറന്ന ഞാൻ കണ്ടത്  ആ പുകയിൽ നിന്നും ചോര പടർന്ന യൂണിഫോമുമായി ഉറക്കാത്ത കാൽ വെപ്പുകളോടെ വരുന്ന ദത്തേട്ടനെയാണ് . പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും അതുപോലെ പേടിയും മനസിനെ കീഴടക്കി.. ഒരിക്കൽ കൂടി ന്റെ ദത്തേട്ടനെ കാണാൻ കഴിയും എന്നു കരുതീല.. ആ വേദനകൾക്കിടയിലും മനസു നിറഞ്ഞ സന്തോഷം ന്റെ ചുണ്ടിൽ ഉണർന്നു... 

    എന്റെ പെണ്ണിനെ കൈകലുകൾ കെട്ടിയ നിലയിൽ കണ്ടപ്പോൾ സഹിച്ചില്ല. അവളുടെ കവിളുകൾ അടികൊണ്ടു നീലിച്ചു വീർത്തിരുന്നു... ശരീരം മുഴുവൻ നനഞ്ഞ അവസ്ഥയലായിരുന്നു.. 

     അവൾക്കരികിൽ എത്തി അവളുടെ കെട്ടുകൾ അഴിച്ചതും,   പൊട്ടിക്കരഞ്ഞു കൊണ്ട് അവളെന്നെ  കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.  മരണത്തിൽ നിന്നും ഒരു പുതുജീവിതം കിട്ടിയത് പോലെയായിരുന്നു അവൾക്കു. 

     പതിയെ അവളെയും ചേർത്തു പിടിച്ചു പുറത്തേക്കു നടന്നു. 

       ദത്തേട്ടന്റെ കൈക്കുള്ളിൽ ഒതുങ്ങി പുറത്തേക്കു നടക്കുമ്പോൾ ജീവിതത്തിലേക്കുള്ള പുതിയ പ്രതീക്ഷയായിരുന്നു..

     അവിടെമാകെ നിശബ്ദമായിരുന്നു  എന്നാൽ ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു വെടിയൊച്ച മുഴങ്ങി.ദത്തേട്ടൻ എന്റെ കൈ വിട്ടു  നിലത്തേക്ക് വീണു. ദത്തേട്ടന്റെ  ഇടം കാലിൽ നിന്നും ചോര ചീറ്റി.ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ  പകച്ചു പോയി.. ആ പകപ്പ് മാറിയതും   ദത്തനടുത്തേക്ക് പായാൻ ഒരുങ്ങിയപ്പോളേക്കും  ജീവേട്ടന്റെ  ശബ്ദം അവിടെ മുഴങ്ങി കേട്ടു.. ...
 
"അനങ്ങി പോകരുത് വേദാ" 

       എന്റെ നേരെ തോക്ക് ചൂണ്ടികൊണ്ട്  ആ രൂപം എന്റെ മുന്നിലേക്ക്‌ വന്നു നിന്നു .. ജീവേട്ടന്റെ 
 ചോരയിൽ മുങ്ങിയ  രൂപം എന്നെ ഭയപ്പെടുത്തി.. ആ കണ്ണുകളിൽ പക ആളികത്തികൊണ്ടിരുന്നു.. 

      "നിങ്ങൾ എന്താ  കരുതിയേ  നിങ്ങളെ ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ വിട്ടിട്ടു, ചെയ്യാൻ വന്നത് ഒന്നും ചെയ്യാതെ എല്ലാം അവസാനിപ്പിച്ച് ഇടയ്ക്കുവെച്ച് നിർത്തി പോകും ഈ ജീവൻ എന്നാണോ.  നിങ്ങൾക്ക് തെറ്റി ഈ ജീവൻറെ ജീവൻ എടുക്കണമെങ്കിൽ ദൈവത്തിനെന്നല്ല മറ്റാർക്കും സാധിക്കില്ല.ഇവൾ നിന്നോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ദത്താ.. 

   "നിന്നെ ഞാൻ ഒന്നും ചെയ്യില്ല ദത്താ. അങ്ങനൊരുദ്ദേശം എനിക്കുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിന്റെ കാലിൽ തറച്ച ബുള്ളറ്റ് നിന്റെ നെഞ്ചിൽ തറച്ചേനെ... 

     പക്ഷെ ഇവളെ ഞാൻ കൊല്ലും. എന്നെ സ്നേഹിക്കാത്ത ഇവൾ ആർക്കും വേണ്ട... 

ജീവൻറെ അട്ടഹാസത്തിൽ വേദയും ദത്തനും പകച്ചുപോയി. 

       "ദത്താ  ഇത് നിനക്കുള്ള ശിക്ഷയാണ് ഇവളെ പരലോകത്തേക്ക് അയച്ച ശേഷം ഇവൾക്കൊപ്പം ഞാനും കൂടി പോകും.അങ്ങനെ മരണത്തിൽ എങ്കിലും ഞങ്ങൾ ഒരുമിക്കും... 

      ഇവളെ രക്ഷിക്കാനാവാത്ത കുറ്റബോധത്തിൽ ജീവിതാവസാനംവരെ നീ നീറി നീറി കഴിയണം....ഇവൾ നിന്നെ സ്നേഹിച്ചതിനു നിനക്കുള്ള ശിക്ഷ.. 

   ജീവേട്ട എന്നെ വിടു... ഞാൻ.. ഞാൻ ഒന്ന് ദത്തേട്ടനടുത്തേക്ക് പൊയ്ക്കോട്ടേ...

     "ഹോ... എന്തു പറഞ്ഞാലും ദത്തേട്ടൻ, ദത്തേട്ടൻ.. എന്നെ ഒന്ന് നോക്ക് വേദ,.എന്റെ മുഖത്തേക്ക് നോക്ക് എനിക്കെന്താ കുറവ്.. ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ.. പിന്നെ എന്താടി നിനക്ക് എന്നെ സ്നേഹിച്ചാൽ.. 

   
      അത് ചോദിക്കുന്നതിനോടൊപ്പം ജീവേട്ടൻ കൈത്തോക്ക് ന്റെ  നേരെ ഉയർത്തി .എല്ലാം അവസാനിക്കാൻ സമയമായിരിക്കുന്നു.. ദത്തേട്ടന്റെ മുന്നിൽ വച്ചു തന്നെ ജീവൻ വെടിയനാകും എന്റെ വിധി... 

     വേദുനു നേരെ ജീവൻ തോക്കുയുയർത്തിയതും ഞാൻ   അവൾക്ക് അരികിലേക്ക് ഇഴയാൻ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടിരുന്നു.
 അവസാനമായി വേദുനെ  ഒന്ന് നോക്കി താൻ തോറ്റു പോയിരിക്കുന്നു. തന്റെ പ്രണാനുമായല്ലാതെ ഒരു മടക്കം എനിക്കില്ല. ഞാനും വരും വേദു നിന്നോടൊപ്പം. മരണത്തിൽ പോലും നിന്നെ ഞാൻ തനിച്ചാക്കില്ല. എന്റെ മനസു  
അവളോട് അലമുറയിട്ട് കൊണ്ടിരുന്നു.. 

    ജീവനെ എങ്ങനെ ഇതിൽ നിന്നും പിന്തിരിപ്പിക്കും എന്നറിയില്ല. എന്റെ പ്രാണൻ എന്റെ കണ്മുന്നിൽ തന്നെ പൊലിയാൻ പോകുന്നു... എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും അനങ്ങാൻ പോലും സാധിക്കുന്നില്ല.  

     അതേസമയം നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുകയായിരുന്ന വേദുൻറെ കണ്ണുമായി ന്റെ കണ്ണുകൾ  ഇടഞ്ഞു... 

   
       അകലെയാണെങ്കിലും ദത്തേട്ടന് നേരെ കൈകൾ നീട്ടുമ്പോൾ ദത്തേട്ടന്റെ കൈകളും എന്റെ നേർക്കു നീണ്ടു.. മനസുകൊണ്ട് ആ കൈകളിൽ എന്റെ കൈചേർത്തുകൊണ്ട് കണ്ണുകൾ ഞാൻ ഇറുകെ അടച്ചു.. എന്റെ പ്രാണൻ എടുക്കുന്ന ആ വെടിയൊച്ചക്കായി കാതോർത്തിരുന്നു..  

     പെട്ടന്നുള്ള വെടി ശബ്ദത്തിൽ വേദുന്റെ   ശരീരം ചെറുതായി പിടഞ്ഞു.

        ഞാൻ നോക്കി നിൽക്കെ ജീവൻ ഒരലർച്ചയോടെ നിലത്തേക്ക് വീണു...

     പെട്ടന്ന് എനിക്കൊന്നും മനസിലായില്ല.. കണ്മുന്നിൽ നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ നിന്നു. പൊലിഞ്ഞു പോകും എന്നു കരുതിയ ന്റെ വേദൂന്റെ  ജീവൻ തിരികെ കിട്ടിയിരിക്കുന്നു.. 

         എന്താ സംഭവിച്ചത് എന്ന് മനസിലാവാതെ ഞാൻ  കണ്ണു തുറന്നു നോക്കുമ്പോൾ ചോരയിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുന്ന ജീവേട്ടനായാണ് കണ്ടത് . വിറയ്ക്കുന്ന കാൽവയ്പോടെ പതിയെ ദത്തേട്ടന്റെ അരികിലേക്ക്  ചെല്ലുമ്പോഴേക്കും ദേവേട്ടനും വിവിയേട്ടനും ഗൗതമും പോലീസ് ഫോഴ്‌സും അകത്തേക്ക് എത്തിയിരുന്നു...  

        വീണു കിടക്കുന്ന ദത്തന്റെ അരികിലേക്ക് ദേവൻ ഓടിച്ചെന്നു... 

   "എന്താടാ എന്താ പറ്റിയെ നിനക്ക്.. അതും ചോദിച്ചു അവൻ പതിയെ ദത്തനെ പിടിച്ചെഴുനേൽപ്പിച്ചു... 

    കാലുകൾ നിലത്തു ഊന്നാൻ കഴിയുന്നതിനു മുന്നേ അവൻ ബോധം മറഞ്ഞു വീണിരുന്നു.... 

     ദത്തെട്ടാ...... വേദുവിന്റെ അലർച്ച അവിടെയാകെ മുഴങ്ങികേട്ടു...
************************************

     ഹോസ്പിറ്റലിൽ icu വിനു മുൻപിൽ നിൽക്കുമ്പോൾ കഴിഞ്ഞ ഏതാനും മണിക്കൂർ അനുഭവിച്ച ടെൻഷൻ ആയിരുന്നു മനസിൽ... 

   അപ്പോളാണ് ഓടി വരുന്ന ഗാഥയെയും, ഗൗരിയേയും,   അമ്മയെയും അച്ഛനെയുമൊക്കെ കണ്ടത്... 

    ഗൗതം എന്റെ വേദു എവിടെ ഗൗതം.. അവൾക്കെന്താ പറ്റിയെ... ഏട്ടാ എന്റെ വേദേച്ചി എവിടെ... 

   "അവൾക്കൊന്നും പറ്റിയില്ല നിങ്ങൾ ഇങ്ങനെ കരയണ്ട... അവൾക്കൊരു മയക്കം അത്രേ ഉള്ളു.. ഒബ്സർവേഷൻ റൂമിൽ ഉണ്ട്... വിവിയേട്ടനും ദേവേട്ടനും അവിടെ ഉണ്ട്.. 

    "അപ്പോൾ ഇവിടെ ഇവിടെ ആരാ... 

    "ദത്തേട്ടൻ.... 

  "അയ്യോ ന്റെ ദത്തന് എന്താ പറ്റിയെ... 

  "ഒന്നുല്ല അമ്മേ ഇങ്ങനെ കരയല്ലേ.. ദത്തേട്ടന്റെ കാലിന് വെടിയേറ്റു. ബുള്ളറ്റ് റിമൂവ് ചെയ്യേണ്ടി വരും.. വേറെ കുഴപ്പം ഒന്നുല്ല. അമ്മ പേടിക്കണ്ട... നിങ്ങൾ വേദൂന്റെ അടുത്തേക്ക് പൊയ്ക്കോ ഇവിടെ ഞാൻ മാത്രം മതി.... 

**********************************

    കണ്ണു തുറന്നു നോക്കുമ്പോൾ എനിക്ക് ചുറ്റും നിന്നു കരയുന്ന ദേവമ്മായിയേയും, ഗൗരിയെയുo ഗാഥയേയുമാണ് കണ്ടത്... 

    ദത്തേട്ടൻ ദത്തേട്ടൻ എവിടെ... 

  ഒന്നുല്ല മോളെ ദത്തന് ഒന്നുല്ല.. നീ അടങ്ങി കിടക്കു... 

     എന്റെ മോള് ഇത്രയൊക്കെ മനസിൽ വച്ചോണ്ട് നടക്കുവാരുന്നു അല്ലേ.. നിനക്ക് പറഞ്ഞൂടാരുന്നോ ഞങ്ങളോട്. നിന്നെ കാണാതായതു മുതൽ തീ തിന്നുകയായിരുന്നു ശ്രീമംഗലത്തുള്ളൊരു.. എന്റെ ഭഗവതി കാത്തു.... 

    "നീ എന്താ ഗാഥാ ഒന്നും മിണ്ടാതെ എന്നോട് ദേഷ്യവാണോ... 

   എന്നോട് പോലും നിനക്കൊന്നും പറയാൻ തോന്നിയില്ലല്ലോ... അത്രയ്ക്കും ഞാൻ അന്യയായോ നിനക്ക്... 

   "അങ്ങനെയല്ല പെണ്ണെ.. ആരെയും വിഷമിപ്പിക്കണ്ടന്നു കരുതി അത്രേ ഉള്ളു... 

    കണ്ണുകൾ അടച്ചു കിടക്കുമ്പോൾ കഴിഞ്ഞതൊന്നും ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എനിക്ക്.... കൈവിട്ടു പോയിന്നു കരുതിയ ജീവൻ തിരികെ കിട്ടിയിരിക്കുന്നു... ദേവേട്ടനൊക്കെ വരാൻ വൈകിയിരുന്നെങ്കിൽ.. എല്ലാം ഇപ്പൊ കഴിഞ്ഞേനെ... 

      രാവിലെ ഉണർന്നപ്പോൾ അടുത്തിരിക്കുന്ന ദേവേട്ടനെയാണ് കണ്ടത്... 

   ദേവേട്ട... 

    "നീ ഉണർന്നോ വേദു... 

  "എന്നോട് ദേഷ്യവണോ... 

   "ആണെങ്കിൽ.. 

  "ഞാൻ കാരണം ആർക്കും ഒന്നും വരരുത് എന്നു കരുതിയാണ്.. ആരോടും ഒന്നും പറയാത്തെ... 

   "അതെ ഇപ്പൊ ആർക്കും ഒന്നും പറ്റിയില്ലല്ലോ അല്ലേ.. 

   "ദേവേട്ടന് കൊടുക്കാൻ എന്റെ കൈയിൽ മറുപടി ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ മൗനത്തെ കൂട്ടു പിടിച്ചു.. 

    "മോളെ.. ഇങ്ങട് നോക്ക്.. നീ പറഞ്ഞില്ലേലും ഞങ്ങൾ എല്ലാം നേരത്തെ തന്നെ അറിഞ്ഞിരുന്നു... ആരു പറഞ്ഞു എങ്ങനെ അറിഞ്ഞു അതൊന്നും നീ ചോദിക്കണ്ട.. 

   "നീ പത്രം ഒന്ന് നോക്കിയേ.. 

    ദേവേട്ടൻ പത്രം കൈയിൽ വച്ചു തരുമ്പോൾ അതിലെന്താണെന്നു അറിയാനുള്ള ആകാംഷയായിരുന്നു... 

     "പ്രമുഖ വ്യവസായിയായ മാധവൻ നായരുടെ കൊലപാതകികൾ അറസ്റ്റിൽ... അതിൽ മുഖ്യ പ്രതിയും മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയുമായ ജീവൻ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു... നേതൃത്വം വഹിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്  ഗുരുതരമായി പരിക്കേറ്റു.. 

       ദേവേട്ട എനിക്ക് എനിക്ക്  ദത്തേട്ടനെ ഒന്ന് കാണണം പ്ലീസ് എന്നെ ഒന്ന് കൊണ്ട് പോകുവോ... 

****************************************

    ദത്തേട്ടന് അരികിലേക്ക് പോകുമ്പോൾ കാലുകൾക്കു വേഗത കുറഞ്ഞത് പോലെയാണ് തോന്നിയത്... 

   ദത്തെട്ടാ.... 

    വേദുന്റെ വിളി കേട്ടു കണ്ണുതുറക്കുമ്പോൾ എന്റെ മുന്നിൽ കണ്ണുകൾ നിറച്ചു നിൽക്കുന്ന എന്റെ പെണ്ണിനെയാണ് കണ്ടത്... 

    "എന്താടി എന്തിനാ ഇപ്പൊ കരായണേ... 

  ഞാൻ.. ഞാൻ കാരണം അല്ലേ ഇങ്ങനെ.. 

   "അതെന്റെ കടമയല്ലേ വേദു നിനക്ക് വേണ്ടി അല്ലേ ഇപ്പോൾ എന്റെ പ്രാണൻ തുടിക്കുന്നത് പോലും... 
എന്റെ മുറിവുകളിലൂടെ കൈയോടിക്കുമ്പോളും അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു... 

    ആ മുറിവുകളിലൂടെ ആ ചുണ്ടുകൾ ഭ്രാന്തമായി സഞ്ചരിക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു ഇത്രയും നാൾ അവൾ ഒളിപ്പിച്ചു വച്ച പ്രണയം. ഒരു കൈകൊണ്ടു അവളെ എന്റെ നെഞ്ചോട് ചേർക്കുമ്പോൾ, ഒരു തടസങ്ങളുമില്ലാതെ വാദപ്രതിവാദങ്ങൾ ഒന്നുമില്ലാതെ അവളെന്റെ നെഞ്ചോട് ചേരുകയായിരുന്നു... എന്റെ പ്രണയം പൂവിടുകയായിരുന്നു.... 

    വരിക ഹൃദയമേ വന്നു 
   ചേരുകയെന്റെ പ്രാണനിലായ്  അലിയുക....
 ആയിരം കഥകൾ നെയ്തുകൊണ്ട്
 പ്രണയത്തിൻ  മയിൽ‌പീലിയായ് പെറ്റു പെരുകുക എന്റെ ഹൃദ്യത്തിൻ അടിത്തട്ടിലായ്.. 

*******************************************
     
     എന്ന എന്റെ കഥ ഇവിടെ അവസാനിക്കുകയാണ്. ന്റെ ദത്തനെയും, വേദുവിനെയും മനസിൽ സ്വീകരിച്ച എല്ലാവരോടും നന്ദി... 

താമര താമര

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്