അന്നയുടെ കുമ്പസാരം

" ഭർത്താവില്ലാത്ത സമയം അദേഹത്തിന്റെ അനിയൻ എന്നെ ബലമായി കീഴ്പ്പെടുത്തി അച്ചോ ! "

സങ്കടം നിറഞ്ഞ വാക്കുകളാൽ അവളതു പറഞ്ഞു നിർത്തി.കുറച്ചു നേരത്തെ മൗനം. 

" മനസ്സ് തുറന്നു പറയു മകളെ.. നീ ഇരിക്കുന്നത് ദൈവ സന്നിധിയിൽ ആണ് "

" അദ്ദേഹത്തോട് പറയാൻ എനിക്ക് പേടിയായിരുന്നച്ചോ... ചിലപ്പോ അദ്ദേഹം അവനെ കൊന്നു കളയും.. അപ്പോഴും നഷ്ടം എനിക്കാണ്.. അമ്മായി അമ്മ ഒരിക്കലും ഞാൻ പറയുന്നത് വിശ്വസിക്കില്ല... ഒരു പക്ഷെ അദ്ദേഹവും വിശ്വസിച്ചില്ലെങ്കിൽ... എല്ലാം മറന്നും സഹിച്ചും ഒരു വിധം മുന്നോട്ടു പോയപ്പോൾ അവൻ വീണ്ടും എന്നെ.... ഇപ്പൊ ഞാൻ ഗർഭിണി ആണച്ചോ.. അദേഹത്തിന്റെ സ്വന്തം കുഞ്ഞാണെന്നു കരുതി സന്തോഷത്തിൽ മതി മറന്നിരിക്കുകയാണ് പാവം.. എന്ത് ചെയ്യണം എന്നെനിക്കറിയില്ല.. ഇനി പറഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.. അവൻ എന്നോട് പറഞ്ഞ വാക്കുകൾ ഇപ്പോളും എന്ന ഭയപ്പെടുത്തുന്നു

 " ഇച്ചായനോട് നീ ഇതെങ്ങാനും പറഞ്ഞാൽ, ഞാനതു നിരസിക്കില്ല... പകരം നീ എന്നെ വിളിച്ചു കയറ്റിയതാണെന്നേ ഞാൻ പറയു... "

പെണ്ണായി ജനിച്ചില്ലേ അച്ചോ... എനിക്ക് മനസിന്‌ ഭാരം താങ്ങാനാവുന്നില്ല അച്ചോ... 

" മോളേ അന്നേ...  ഇതിൽ നീ അറിഞ്ഞുകൊണ്ട് കുറ്റക്കാരി അല്ല...  ഉള്ളിൽ ഉള്ളത് ഒരു ജീവൻ അല്ലേ...  ആദ്യം നീ ഒരു കാര്യം ചെയ്യ്.. ആ വീട്ടിൽ നിന്നും മാറി താമസിക്കണം എന്ന് കടിപ്പിച്ചു ജൈസണോട് പറയു... പോവുന്നതിനു മുൻപ് ഒരു രൂപ നാണയം നേർച്ച കുറ്റിയിൽ ഇട്ടു പുണ്യാളനോട് പ്രാർത്ഥിക്കു.... എല്ലാം ജൈസണോട് തുറന്നു പറയാനുള്ള അവസരം പുണ്ണ്യാളൻ തന്ന ഒരുക്കി തരും "

കുമ്പസാരം കഴിഞ്ഞു പകുതി ആശ്വാസത്തോടെ അച്ഛൻ പറഞ്ഞത് പോലെ ചെയ്തു അവൾ കൂട്ടുകാരി അഞ്ജനയുടെ വീട്ടിലേക്കു നടന്നു. 

എല്ലാം അവളോടും പറയണം എന്ന് കരുതിയാണ് ചെന്നത്...  പക്ഷെ അവിടെ രേഖയും ഹെലനും നാന്സിയും ഒക്കെ ഉണ്ടായിരുന്നു... 

എല്ലാവരും ചേർന്ന് കുറച്ചു നേരം സന്തോഷത്തോടെ സംസാരിച്ചിരുന്നു.. 

" അല്ല... പതിവില്ലാതെ നീയെന്ന ഈ വഴിക്കു?  "

രേഖയുടെ ചോദ്യം കേട്ടു എല്ലാവരും അവളെ നോക്കി 

" ഞാൻ വെറുതെ പള്ളിയിൽ പോയിട്ട് വരുന്ന വഴി "

" എന്നതാടി മുഖം ഒക്കെ ഏതാണ്ട് പോലെ.. ???  എന്നേലും പ്രശ്നം ഉണ്ടോ ???  "

" ഏയ്‌..  എന്താ അങ്ങനെ ചോദിച്ചേ ???  "

അവൾ പേടിയോടെ നനൻസിയെ നോക്കി ചോദിച്ചു 

" ഏയ്‌ സാധാരണ ഇട ദിവസങ്ങളിൽ പേടിയും വിഷമവും വരുമ്പോൾ ആണല്ലോ ആൾക്കാർ ഓടി അമ്പലത്തിലും പള്ളിയിലും ഒക്കെ പോവുന്നത് "

" അതെ മോളേ... അങ്ങനെ കളിയാക്കുവൊന്നും വേണ്ട... ഞാൻ ഒരു അന്യമതക്കാരി ആണെങ്കിലും പുണ്ണ്യാളന്റെ ശക്തി നേരിട്ടറിഞ്ഞവളാ ഞാൻ .... "

അഞ്ജനയുടെ വാക്കുകൾ അവരെ അമ്പരിപ്പിച്ചു 

അന്ന പ്രതീക്ഷയോടെ അവളെ നോക്കി 

" അന്ന് ഏട്ടന്റെ പാട്നർ ഏട്ടനെ പറ്റിച്ചു ഒപ്പിടിച്ചു സ്വത്തുക്കൾ മുഴുവൻ സ്വന്തം ആക്കിയതല്ലേ...  "

" എന്നിട്ടോ?  "

അന്ന ആകാംഷയോടെ ചോദിച്ചു " ഏട്ടൻ വെള്ളമടി ആയി ഡിപ്രെഷൻ ആയി, ആത്മഹത്യ ശ്രമം ആയി...  ഹോ അതൊന്നും ഓർക്കാൻ കൂടി വയ്യ... അന്നേരം ആണ് നമ്മുടെ മേരി ചേച്ചി എന്നോട് പറയണേ... എടി മോളേ നിനക്ക് വിശ്വാസം ഉണ്ടേൽ ഒരു ഒരു രൂപാ നാണയം നേർച്ച കുറ്റിയിൽ ഇട്ടു നാളെ ഉറക്കെ മനസ്സ് തുറന്നു പുണ്യാളനോട് സങ്കടം പറ ഫലം ഉണ്ടാവും... മേരി ചേച്ചി അങ്ങനെ ചെയ്തതല്ലേ... 

" എന്തിനു?  "

" ചേച്ചിയേം മോനേം പലിശക്കാരൻ ജോസഫ് വീട്ടിനു കഴുത്തിനു പിടിച്ചു ഇറക്കി വിട്ടതല്ലേ.. നേർച്ച ഇട്ട അന്ന് വൈകുന്നേരം ജോസഫ് ആക്സിഡന്റ് ആയി...  മാനസാന്തരം വന്ന ജോസഫ് അവരുടെ വീടും സ്ഥലവും തിരിച്ചു കൊടുത്തു.. അതുപോലെ എനിക്കും... നേർച്ച ഇട്ടു വൈകുന്നേരം ആയില്ല.. അദ്ദേഹത്തെ പറ്റിച്ച പാട്നർ വീടിന്റെ ബാൽക്കണിയിൽ നിന്നും വീണു.. അരക്കു കീപ്പോട്ടു തളർന്നു പോയി.. ഭാര്യ വീൽ ചെയറിൽ തള്ളിക്കൊണ്ടാ ഈ വീട്ടിൽ വന്നത്.. തട്ടിയെടുത്ത സ്വത്തും തന്നു മാപ്പും പറഞ്ഞു "

പറഞ്ഞു തീർന്നതും അന്നയുടെ ഫോൺ റിങ് ചെയ്തു 

" ഇച്ചായൻ ആണല്ലോ.. "

അവൾ ഫോൺ എടുത്തു.. 

" എടി... നീ എവിടെ ??  "

" ഞാൻ അഞ്ജനയുടെ വീട്ടിൽ.. എന്തിച്ചായ ???  "

അവൾ അയ്യാളുടെ വിഷമം കലർന്ന ശബ്ദം കേട്ടു അവൾ ചോദിച്ചു 

" നമ്മടെ ജിപ്സൺ...  "

" ജിപ്സൺ ??  "

" പോയെടി.....  ഒരു മുഴം കയറിൽ "

അവൾ ചാടി എണീറ്റു.... 

ജിപ്സന്റെ ചടങ്ങുകൾ കഴിഞ്ഞു... 

മുറിയിൽ. 

ജെയ്സൺന്റെ ദേഹത്ത് ചാരി കിടക്കുന്ന അന്ന 

" ഇച്ചായ...  എനിക്ക് ഇച്ചായനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് "

" എനിക്കറിയാം.. മോളെന്ന പറയാൻ പോവുന്നതെന്ന്.. "

അവൾ ഞെട്ടലോടെ തോളിൽ നിന്നും തല ഉയർത്തി അവനെ നോക്കി 

" മരിക്കും മുന്നേ ജിപ്സൺ എനിക്കൊരു ഓഡിയോ അയച്ചിട്ടാ.....  അതിന്റെ വിഷമത്തിൽ മനം നൊന്താണ് അവൻ... മോൾക്കെന്നോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ...  നിന്നെ ഞാൻ സംശയിക്കുമോ... "

ജെയ്സൺ അവളെ ചേർത്തു പിടിച്ചു 

" എന്റെ പുണ്യാള "

അന്ന മനസ്സിൽ വിളിച്ചു. 

പള്ളി. 
രാത്രി. 

തന്റെ ട്വിൻ ബ്രദർ ഫാദർ മാത്യു കവലങ്ങാടനെ രണ്ട് മാസമായി രഹസ്യമായി തടങ്കലിൽ വെച്ചു സൈക്കോ ആയ ട്വിൻ ബ്രദർ സ്റ്റീഫൻ കവലങ്ങാടൻ ആയിരുന്നു ളോഹയും ഇട്ടു പള്ളിയുടെ നടന്നിരുന്നത്. 

നേർച്ച കുറ്റിയിൽ ഓണാക്കി വെച്ചിരുന്ന റെക്കോർഡറുകളിൽ നിന്നും അന്നത്തെ അന്യമതക്കാരുടെ പരാതികൾ കേൾക്കുവാനായി സ്റ്റീഫൻ ഓഡിയോകൾ ഓരോന്നായി പ്ലെ ചെയ്തു തുടങ്ങി. 

" ധർമ്മം  ചെയ്യുവാനായി യുഗങ്ങൾ തോറും അവൻ അവതരിച്ചു കൊണ്ടേ ഇരിക്കും... പ്രതികരണ ശേഷിയുള്ള മനുഷ്യരിലൂടെ " 

കണ്ണൻ സാജു 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്