കതിര്_കൊയ്യുന്നനേരം ഫുൾ പാർട്ട്

കതിര്_കൊയ്യുന്നനേരം. 
ഫുൾ പാർട്ട് 

"എനിക്കൊരു പെണ്ണിനെ വേണം, ഒരു ചരക്ക് പെണ്ണിനെ.. ഒരു പകലും രാത്രിയും അവൾ എന്റെകൂടെ കഴിയണം.. "

അപ്രതീക്ഷിതമായുള്ള എന്റെ ആ വിചിത്ര ആഗ്രഹം കേട്ട് ചങ്ക് ബ്രോ കിരൺ വാ പൊളിച്ചു നിക്കുന്നത് കണ്ട് എനിക്കൊട്ടും അതിശയം തോന്നിയില്ല.. കാരണം എന്നെ അടുത്തറിയുന്ന ആർക്കും ഇത്തരം ഒരാഗ്രഹം എന്റെയുള്ളിൽ ഉണ്ടായിരുന്നെന്ന് സമ്മതിച്ചു തരാൻ കഴിയുമായിരുന്നില്ല.. 

 കിരൺ മറുപടി തരാതെ അന്തംവിട്ട് നിൽക്കുന്നത് കണ്ട് ഞാൻ തുടർന്നു... 

" ആ പെണ്ണ് ഒരു രാത്രിയും പകലും എല്ലാംകൊണ്ടും എന്റെതായിതീരണം.. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് പോലെ, കാമുകി കാമുകനെ ഇഷ്ടപ്പെടുന്നത് പോലെ അവൾ ആ ഇരുപത്തിനാല് മണിക്കൂർ എന്നെ സ്നേഹിക്കണം.. അത് കഴിഞ്ഞിറങ്ങുമ്പോൾ അവൾ പറയുന്ന പണം ഞാൻ നല്കിയിരിക്കും.."

 "നിനക്ക് കല്യാണം കഴിച്ചൂടെ..?  അതല്ലേ ഇതിനേക്കാൾ നല്ലത്..? " കിരണിന്റെ മറുചോദ്യം കേട്ടപ്പോൾ എന്റെ ഉത്തരം പെട്ടെന്ന് വന്നു.. 

"അതിലൊരു ത്രില്ലില്ല മാൻ" 

 അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം കിരൺ ബൈക്കിൽ കയറാൻ തുനിയുമ്പോൾ പിറകിൽനിന്ന് ഞാൻ വിളിച്ചുകൂവി.... "നിന്റെ സഹായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട് "

 മറുപടി നൽകാതെ അവൻ ബൈക്കിൽ അകലുമ്പോൾ ഞാനൊരു ദീർഘനിശ്വാസം ഉതിർത്തു.. 

എന്നേക്കാൾ രണ്ട് വയസ്സിന്റെ മൂപ്പുണ്ട് കിരണിന്.. അതിന്റെ പക്വതയും അവനുണ്ട്, അതുകൊണ്ട് തന്നെ ഏത് ആവശ്യത്തിനും ഏത് സമയത്തും കിരണായിരുന്നു എന്റെ ആശ്രയം.. അതുകൊണ്ട് തന്നെയാണ് ഈ "പ്രത്യേക ആഗ്രഹവും " ഞാൻ അവനോട് മാത്രം പറഞ്ഞത്..

 അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈലിൽ കിരണിന്റെ  മെസ്സേജ് വന്നത് ഞാൻ ആകാംഷയോടെ നോക്കി.. 

"നീ പറഞ്ഞപോലെയൊരു പെണ്ണിനെ കിട്ടി.. എപ്പോൾ, എവിടേക്ക് കൊണ്ടുവരണം..? "

 കൈകൾ ഒന്ന് കൂട്ടി തിരുമ്മികൊണ്ട് ഞാനതിന് മറുപടി നൽകി.... " നാളെ രാത്രി ഏഴ് മണിക്ക് ഓളെ പഞ്ചായത്ത്‌ ഗ്രൗണ്ടിൽ എത്തിക്കാൻ പറ്റുമോ..? "

 "പറ്റുമെങ്കിൽ..? " 

കിരണിന്റെ മറുചോദ്യം ഉടനെ വന്നു... 

"അങ്ങിനെയാണേൽ ഞാൻ ഓളെയും കൊണ്ടൊന്ന് കറങ്ങി മറ്റന്നാൾ വൈകീട്ട് വൈകീട്ട് ഏഴ് മണിക്ക് അവിടെത്തന്നെ തിരിച്ചെത്താം...,  only 24 hours "

 രണ്ട് മിനിട്ടിന് ശേഷമാണ് കിരണിന്റെ മറുപടി കിട്ടിയത്...  " ശരി.. നാളെ വൈകീട്ട് ഏഴ് മണിക്ക് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ അവളെയും കൂട്ടി എത്താം.. "

 ഏറെ നാളായി മനസ്സിൽ സൂക്ഷിച്ചുവെച്ച വിചിത്രമായ ആഗ്രഹം പൂർത്തീകരിക്കാൻ പോകുന്ന സന്തോഷത്താൽ എനിക്ക് ആ രാത്രിയിൽ ഉറക്കം വന്നില്ല.. 24 മണിക്കൂർ സമയത്തേക്ക് എന്റെ ജീവിതത്തിൽ വരാൻ പോകുന്ന ആ പെൺകുട്ടിയെകുറിച്ചായി പിന്നെ എന്റെ ചിന്ത..കാണാനൊക്കെ ചേലുണ്ടാകുമോ ആവോ..?  കിരൺ അറേഞ്ച് ചെയ്യുന്നതല്ലേ, മോശമാവില്ല... ഞാൻ മനസ്സുകൊണ്ട് ആശ്വസിക്കാൻ ശ്രമിച്ചു..

 പിറ്റേന്ന് രാവിലെ തന്നെ കാർ ഷെഡിൽ പൊടിപിടിച്ചു കിടന്നിരുന്ന അച്ഛന്റെ പഴയ പടക്കുതിരയെ, 'മയിൽവാഹനം' എന്ന് പേരുള്ള ബ്ലാക്ക് കളർ അംബാസിഡർ കാറിനെ ഞാൻ കുളിപ്പിച്ചു കുട്ടപ്പനാക്കിയെടുത്തു..

 കൂട്ട്കാരുടെ കൂടെ രണ്ടുദിവസത്തെ ടൂർ പോവുകയാണെന്ന കള്ളം  വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു രാത്രി ഏഴുമണിയോട്കൂടി മയിൽ വാഹനത്തിൽ കയറി പഞ്ചായത്ത്‌ ഗ്രൗണ്ടിലെത്തുമ്പോൾ കൈകൾ പോക്കറ്റിലൊന്ന് പരതി...

 കോണ്ടത്തിന്റെ കവറിൽ കൈ പതിഞ്ഞപ്പോൾ ആശ്വസിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു... 'സുരക്ഷയാണ് മുഖ്യം '

 കൃത്യം ഏഴ്മണിക്ക് തന്നെ കിരൺ ഗ്രൗണ്ടിലെത്തി.. അവന്റെ ബൈക്കിന് പിറകിലിരുന്ന പെൺകുട്ടി അവിടുന്ന് ചാടിയിറങ്ങി ഓടിവന്ന് കാറിൽകേറി മുൻസീറ്റിൽ എന്റെ അടുത്തായി ഇരുന്നുകൊണ്ട് "വണ്ടി വിട് ചേട്ടായി " എന്ന് പറഞ്ഞപ്പോൾ ഞാനവളെയൊന്ന് അതിശയത്തോടെ നോക്കി.. എനിക്കണോ അതോ ഇവൾക്കാണോ ഈ കാര്യത്തിൽ ഇത്ര താല്പര്യം എന്നമട്ടിൽ..!

 എന്തോ അസ്വസ്ഥതയോടെ മുഖം വെട്ടിച്ചു ബൈക്കിന് അടുത്തായി നിൽക്കുന്ന കിരണിനെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഞാൻ മയിൽവാഹനത്തിന്റെ ഗിയർ മാറി...

 കറുത്ത ഷാൾകൊണ്ട് മുഖം മുഴുവൻ മൂടി കണ്ണ് മാത്രം വെളിയിൽ കാണുന്ന രീതിയിൽ എന്റെ അടുത്ത് ഇരിക്കുന്നവൾ എന്തോ മാനസികസംഘർഷത്തിൽ അകപെട്ടെന്നവണ്ണം കൈകൾ കൂട്ടിതിരുമ്മുന്നത് കണ്ടപ്പോൾ ഞാൻ പതിയെ പറഞ്ഞു.. 

" തന്നെ കൊല്ലാൻ കൊണ്ടുപോകുന്നതല്ല, ഇത്രക്കങ്ങു പേടിക്കണ്ട. "

 ചേട്ടായിക്ക് അത് പറയാം വല്ലോരും കണ്ടാൽ പോകുന്നത് എന്റെ മാനമാണ്.. "  അവൾ അത് പറഞ്ഞപ്പോൾ ഞാനുറക്കെ ചിരിച്ചുപോയി.. 

"അല്ല.. ഈ പണിക്ക് വരുന്നവർക്ക് മാനം എന്ന വസ്തുത ഉണ്ടോ..? "

 "ശരിയാ...ചേട്ടായുടെ കൂടെ ഈ പണിക്ക് ഇറങ്ങിയ എനിക്ക് മാനത്തെകുറിച്ച് പറയാൻ അവകാശമില്ല.. "  മുഖം കുനിച്ചുകൊണ്ട് അവളത് പതിയെ പറഞ്ഞപ്പോൾ ഞാൻ ഊറിചിരിച്ചുകൊണ്ട് സ്റ്റിയറിങ്ങിൽ താളംപിടിച്ചു.. 

"അല്ല ചേട്ടായി.. എന്റെയൊപ്പം ഈ പണിക്ക് ചേട്ടായിയും ഉണ്ടല്ലോ.. അപ്പൊ ഇങ്ങക്ക് ഈ പറഞ്ഞ മാനവും മര്യാദയും ഉണ്ടോ..?  

ആ ചോദ്യത്തെയും അതോടൊപ്പമുള്ള തീക്ഷ്ണമായ നോട്ടത്തെയും നേരിടാനാകാതെ ഞാനല്പനേരം നിശബ്ദനായി...

 "നീയൊന്ന് ഷാൾ മാറ്റിക്കെ, ഞാൻ വൃത്തിയായിട്ടൊന്ന് കാണട്ടെ... " ഒരു വഷളചിരിയോടെ ഞാനത് പറഞ്ഞപ്പോൾ അവൾ നിസ്സംഗഭാവത്തിൽ മറുപടി നൽകി.. 

" ഓ, എന്നാത്തിന്.. കാണാനുള്ളതൊക്കെ ഇന്ന് രാത്രിയിൽ വൃത്തിയോടെ കാണിച്ചു തന്നേക്കാം..,ഇപ്പൊ കുറച്ചു നേരം ഞാനൊന്ന് ഉറങ്ങട്ടെ.. " 

അവളത് പറഞ്ഞ് സൈഡിലേക്ക് ചാരി ഉറക്കം തുടങ്ങിയപ്പോൾ ഞാൻ ഉള്ളാലെ ചിരിച്ചു..' ഇപ്പൊ ഉറങ്ങിക്കോ.. ഈ രാത്രി നിന്നെ ഉറക്കൂല മോളെ.. '

 ഞങ്ങളെയും കൊണ്ട് മയിൽവാഹനം പറന്നത്  അടിമാലിയിലുള്ള എന്റെ സുഹൃത്തിന്റെ കോട്ടേജിലേക്കായിരുന്നു... ഞങ്ങൾക്ക് ഒരു രാത്രിയും പകലും അവിടെ താങ്ങുവാനുള്ള എല്ലാ ക്രമീകരണങ്ങളും ഞാൻ മുൻപേ വിളിച്ചു ഏർപ്പാടാക്കിയിരുന്നു..

 ഏകദേശം പതിനൊന്നു മണിയോട് കൂടി അടിമാലിയിലെ കോട്ടേജിൽ എത്തി മയിൽ വാഹനത്തെ ഒതുക്കി പാർക്ക് ചെയ്തതിന് ശേഷം തൊട്ടരികിൽ ഒരുവശത്തേക്ക് ചെരിഞ്ഞു ഉറങ്ങുന്നവളെ ഞാൻ ഒരുനിമിഷം നോക്കി നിന്നു.. 

' ആ ഷാൾ മാറ്റി, ആ മുഖമൊന്ന് കണ്ടാലോ..?  സുന്ദരിയാണോന്ന് അറിയാലോ..?  അല്ലെങ്കിൽ വേണ്ട,  ആ കണ്ണ് കണ്ടാൽ അറിയാം ആള്  കിടുക്കാച്ചിയാണെന്ന്.. ' അതും മനസ്സിലോർത്തു ഞാൻ അവളെ തോളിൽ തട്ടി വിളിച്ചു..  " ഹലോം, നമ്മൾ എത്തി.. "

 "ഹോ.. ഞാൻ വല്ലാതെ ഉറങ്ങിപ്പോയി.. ഇതേതാ സ്ഥലം?  വല്ലാത്ത തണുപ്പാണല്ലോ ഇവിടെ? "  എനിക്ക് പിറകെ കാറിൽ നിന്നിറങ്ങി തോളുകൾ ഇറുക്കി പിടിച്ചുകൊണ്ട് അവളത് ചോദിച്ചപ്പോൾ ഞാൻ മറുപടി നൽകിയില്ല.. കാരണം എനിക്കപ്പോൾ വേണ്ടത് ഭക്ഷണമായിരുന്നു, വിശപ്പിനേക്കാൾ വലുതല്ലല്ലോ ഒന്നും.. !

 "എനിക്ക് നന്നായി വിശക്കുന്നുണ്ട്.. നിനക്ക് കഴിക്കാൻ... "     ഞാനത് പറഞ്ഞുമുഴുമിപ്പിക്കുംമുൻപേ ഉത്തരം എന്നെ തേടി വന്നു.. 

"എനിക്ക് പുട്ടും പോത്തിറച്ചിയും മതി.."

"ആഹാ, എങ്കിൽ എനിക്കും അത് മതി.. പുട്ട് പൊടിയും, ബീഫും അരമണിക്കൂർ കൊണ്ട് ഇവിടെ എത്തിക്കാം.. കിച്ചണിൽ ആവശ്യത്തിന് പാത്രങ്ങളും കാണും..... ഞാനത് പറഞ്ഞു തീർക്കും മുൻപേ അവൾ വീണ്ടും ഇടയിൽ കയറി... 

" എങ്കിൽ ചേട്ടായി വേഗം പോയി ഫുഡ്‌ ശരിയാക്കൂ.. ഞാനൊന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം.. "

എങ്ങിനെ, എങ്ങിനെ.. എങ്ങിനെയെന്നാ മോള് പറഞ്ഞെ..?

 അതായത് ഞാൻ കുളിച്ചു വരുമ്പോഴേക്കും ചേട്ടായി പുട്ടും പോത്തിറച്ചി കറിയും ചൂടോടെ ഉണ്ടാക്കി വെച്ചാൽ നമുക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം, അങ്ങനെ പരസ്പരം സ്നേഹിക്കാം.. അവളത് സിംപിൾ ആയിട്ട് പറഞ്ഞപ്പോൾ എനിക്ക് അരിശം കേറി..

 "അതേടി, ഞാൻ നിനക്ക് ഉണ്ടാക്കി തരാം.. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് പോലെ നീ ഈ രാത്രി എന്നെ സ്നേഹിക്കാമെന്നും, ഒരുമിച്ചു ഉറങ്ങാമെന്നുമുള്ള ഉടമ്പടിയിലാണ് നമ്മൾ ഇവിടേക്ക് വന്നത്... എന്നിട്ട് ഞാൻ നിനക്ക് ഈ പാതിരാത്രിയിൽ വെച്ചു വിളമ്പി തരാനോ..? "

 ചേട്ടായി.. ഈ സ്നേഹം എന്ന് പറയുന്ന സാധനം അങ്ങോട്ട്‌ കൊടുത്താൽ മാത്രമേ തിരിച്ചും കിട്ടൂ.. സ്വിച് ഇട്ടാൽ സ്നേഹിക്കാൻ ഞാൻ എന്താ മെഷീൻ ആണോ..?  അതോണ്ട് ചേട്ടായി എനിക്ക് കുറച്ച് സ്നേഹം പുട്ടിലും, പോത്തിറച്ചിയിലും കലർത്തി തരൂ.. അതിന്റെ പത്തിരട്ടി ഞാൻ തിരിച്ചു നൽകും.. 

ഇത്  ' കതിർ ' നൽകുന്ന വാക്കാണ്.. !"

 കതിർ.. !  കേട്ട് പരിചയമുള്ള ആ പേര് അങ്ങിനെ മനസ്സിൽ ഉടക്കി നിൽക്കവേ, എനിക്ക് മുൻപിൽ നിന്നവൾ കറുത്ത ഷാൾ മുഖത്തുനിന്ന് അടർത്തി മാറ്റി..! 

കതിർ.. ! കിരണിന്റെ സ്വന്തം പെങ്ങൾ... അവളാണ് എനിക്ക് മുൻപിൽ നിൽക്കുന്നതെന്ന് അറിഞ്ഞപ്പോൾ എന്റെ രണ്ട് കണ്ണും തള്ളി പുറത്തേക്ക് വന്നു... 

നാലഞ്ചു തവണ കിരണിന്റെ വീട്ടിലേക്ക് പോയപ്പോഴെല്ലാം അവിടെ കണ്ടിട്ടുണ്ട് ഇവളെ.. കതിർ എന്ന പേരിലുള്ള വ്യത്യസ്തത കൊണ്ടും, ഇടിച്ചുകേറിയുള്ള സംസാര രീതികൊണ്ടും ഇവളെ അന്നേ ശ്രദ്ധിച്ചിരുന്നു... അതിനെല്ലാം ഉപരി കിരണിന് പൊന്നനുജത്തി ആയിരുന്നു കതിർ.. ആ അവളാണ് ഇതുപോലൊരു സാഹചര്യത്തിൽ എന്റെ മുൻപിൽ നിൽക്കുന്നത്.. കൂട്ടുകാരന് സ്വന്തം പെങ്ങളെ കൂട്ടികൊടുക്കുന്നവനായിരുന്നോ കിരൺ..?

 നൂറായിരം സംശയങ്ങളും ചോദ്യങ്ങളും തലച്ചോറിൽ വട്ടമിട്ട് പറക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ കുളിമുറിയിൽ കയറി കതകടച്ചുകൊണ്ട് കതിർ വിളിച്ചുകൂവുന്നുണ്ടായിരുന്നു... 

" പുട്ടും പോത്തിറച്ചിയും വേം റെഡിയാക്ക് ചേട്ടായി.. "


കതിര്_കൊയ്യുന്നനേരം.
പാർട്ട്‌  : 2

പുട്ടിന് പൊടി കുഴച്ചുകൊണ്ടിരിക്കെ തന്നെ കിരണിന്റെ ഫോണിലേക്ക് രണ്ടുമൂന്ന് തവണ കാൾ ചെയ്തു നോക്കി... റിംഗ് ചെയ്യുന്നതല്ലാതെ കാൾ അറ്റന്റ് ചെയ്യുന്നില്ല.... "നാശം പിടിക്കാൻ... " ഞാൻ പിറുപിറുത്തു..

ചാറിൽ കിടന്ന് തിളയ്ക്കുന്ന പോത്തിറച്ചിയിൽ ശകലം ഉപ്പ് കുറഞ്ഞുപോയോ എന്ന് ശങ്കിച്ചു നിൽക്കുമ്പോഴാണ് കുളികഴിഞ്ഞു കതിർ അങ്ങോട്ടേക്ക് വന്നത്.. 

വെളുത്ത നിറത്തിലുള്ള  ടീ ഷർട്ടും ഒരു ഷോർട്സും ധരിച്ചു എന്റെ മുന്നിൽ വന്നുനിന്ന അവളെ കണ്ടപ്പോൾ മനസ്സാകെ ചഞ്ചലപ്പെട്ടു.. ഒരു ഭാഗത്ത്‌ ഉറ്റ സുഹൃത്തിന്റെ സഹോദരിയായ കതിർ,  മറുഭാഗത്തു എന്റെ ആഗ്രഹം നിറവേറ്റുവാൻ വേണ്ടി ഒരു രാത്രിയിലേക്ക് വാടകക്ക് എടുത്ത ഒരു പെൺകുട്ടി... ഇതിൽ ഏതായി ഞാൻ ഈ മുൻപിൽ നിൽക്കുന്നവളെ കാണണം..? 

എന്റെ തുറിച്ചു നോട്ടം കണ്ടിട്ടാവണം കതിർ ചിരിച്ചുകൊണ്ട് അത് ചോദിച്ചത്..  " എന്തേയ് എന്നെ ഇഷ്ട്ടപെട്ടില്ലേ..? "

" നീ.. നീ കിരണിന്റെ പെങ്ങളല്ലേ..? "

"അതേലോ, അതുകൊണ്ടെന്താ കുഴപ്പം.. ഞാൻ പെണ്ണല്ലേ..? "

 'ശരിയാണ്, എനിക്ക് മുൻപിൽ നീയിപ്പോൾ വെറുമൊരു പെണ്ണ് മാത്രമാണ് ' അത് മനസ്സിൽ ഉരുവിട്ട്കൊണ്ട് എനിക്ക് അഭിമുഖമായി നിന്ന കതിരിന്റെ വെളുത്തു ചുവന്ന കവിളിലേക്ക് ഞാനെന്റെ കൈതലം ചേർത്തു വെച്ചു... 

 ചെറുതായൊന്നു ഞെട്ടിയ കതിർ പതുക്കെ പിറുപിറുത്തു..   " പുട്ടും പോത്തിറച്ചിയും ചൂടാറും.."

ടേബിളിന് ഇരുവശങ്ങളിലുമായിരുന്ന്    ഭക്ഷണം കഴിക്കുമ്പോൾ എന്റെ നോട്ടം കതിരിൽ മാത്രമായിരുന്നു.. സാവധാനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അവളുടെ നനഞ്ഞ മുടിയിഴകളിൽ നിന്ന് ഒലിച്ചിറങ്ങിയ ജലകണങ്ങൾ കഴുത്തിലൂടെ അവൾ ധരിച്ച വെളുത്ത ബനിയനെ നനച്ചു താഴെക്കിറങ്ങുമ്പോൾ എന്നിലെ വിവേകം പൂർണ്ണമായും വികാരത്തിന് വഴിമാറിയിരുന്നു...

 "ചേട്ടായി.. ഇവിടെ ചപ്പാത്തി പരത്തുന്ന കോല് കാണുമോ..? " കതിരിന്റെ ആ ചോദ്യമാണ് എന്റെ ചിന്തകളെ പെട്ടെന്ന് മാറ്റിയത്.. 

" അത് ആ ഷെൽഫിൽ ഇരിക്കുന്നത് കണ്ടല്ലോ.. എന്തിനാ ഇപ്പൊ ചപ്പാത്തികോൽ..? "

എനിക്ക് ഈ പുട്ട് തിന്ന് മതിയായി.. നാളെ രാവിലെ കുറച്ചു ചപ്പാത്തി ഉണ്ടാക്കിയാൽ ബാക്കിയുള്ള പോത്തിറച്ചി കൂട്ടി തട്ടാം.. "      കതിർ ആ പറഞ്ഞത് ഞാൻ തലകുലുക്കി സമ്മതിച്ചുകൊണ്ട്  ഇടത്തെകയ്യാൽ  ഷെൽഫിൽനിന്ന്  ചപ്പാത്തികോൽ തപ്പിയെടുത്തു കതിർ കാൺകെ മേശപ്പുറത്തു വെച്ച് കൈ കഴുകാൻ എണീറ്റു...

പെട്ടെന്ന് തലയുടെ പിറകിൽ എന്തോ ശക്തിയായി പതിച്ച ആഘാതത്തിൽ കണ്ണുകകൾ ചിമ്മിതുറന്നപ്പോൾ ശിരസ്സിൽ എന്തോ മന്ദത തോന്നി, കണ്ണിൽ ഇരുട്ട് കയറുന്ന പോലെയും...ആയാസപ്പെട്ട് കണ്ണ് തുറന്ന് പിടിച്ചപ്പോൾ ചപ്പാത്തികോലും കയ്യിൽ പിടിച്ചു മുൻപിൽ വന്നു നിന്ന കതിരിനെ അവ്യക്തമായി കണ്ടു... കണ്ണുകൾ താനേയടഞ്ഞു തളർന്നു താഴെക്കിരിക്കുമ്പോൾ കതിർ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു... ' ഭാഗ്യം.. ചപ്പാത്തികോലിന്  ഒന്നും പറ്റിയില്ല.. '

 പുലർച്ചെ കോഴി കൂവിതുടങ്ങിയപ്പോൾ  പതുക്കെ കണ്ണ് തുറന്ന് നോക്കിയപ്പോൾ  എന്നെയൊരു കസേരയിൽ ഇരുത്തിയിരിക്കുകയാണെന്നും, കൈകൾ പിറകിലോട്ട് പിണച്ചുവെച്ചു കെട്ടിയിട്ടിരിക്കുകയാണെന്നും മനസ്സിലായി.. പ്ലാസ്റ്റിക്ക് കയറുകൊണ്ടാണെന്ന് തോന്നുന്നു കൈകൾ കൂട്ടികെട്ടിയിരിക്കുന്നത്.. കയർ കൈത്തണ്ടയിൽ ഉരഞ്ഞു വേദനയെടുക്കുന്നുണ്ട്.. തലയൊന്ന് കുടഞ്ഞപ്പോൾ പിറകിൽ എവിടെയോ ഒരു വിങ്ങൽ.. അവിടെയാകും ചപ്പാത്തിക്കോൽ കൊണ്ടത്..

 അപ്പോഴാണ് എനിക്ക് അഭിമുഖമായി ഒരു കസേരയിൽ താടിക്ക് കൈയ്യും വെച്ച് എന്നെ തന്നെ നോക്കിയിരിക്കുന്ന കതിരിനെ കണ്ടത്...

 " ചേട്ടായി.. കുഴപ്പമൊന്നും ഇല്ലാലോ അല്ലേ..?  കുറച്ചുനേരമായി നമ്മൾ രണ്ടാളും ഈ ഇരിപ്പ് തുടങ്ങിയിട്ട്.. "   അതും പറഞ്ഞു കസേര മുൻപോട്ട് തള്ളി കതിർ കുറച്ചൂടി എനിക്കടുത്തായി ഇരുന്നു.. 

" കൈ വേദനിക്കുന്നു.. പിറകിലെ കെട്ടഴിച്ചു വിടൂ.."   എന്റെ സംസാരത്തിന് ഞാനറിയാതെ തന്നെ ഒരു അപേക്ഷയുടെ ഈണം വന്നിരുന്നു..
 
"അതിനെന്താ ഇപ്പൊതന്നെ അഴിച്ചു വിടാലോ.. അതിന് മുൻപേ കുറച്ചു കാര്യങ്ങൾ എനിക്ക് ചേട്ടായിയോട് പറയാനുണ്ട്.. നല്ലകുട്ടിയായി അതൊന്ന് കേൾക്കണേ, പ്ലീസ്.. "

 ഇവിടെയിപ്പോൾ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നോർത്ത് ഞാൻ ആശ്ചര്യപെട്ടുകൊണ്ടിരിക്കുമ്പോൾ കതിർ തന്റെ വാക്കുകൾ തുടർന്നുകൊണ്ടിരുന്നു ...

 "ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് പോലെ, കാമുകി കാമുകനെ സ്നേഹിക്കുന്നത് പോലെ 24 മണിക്കൂർ നേരത്തേക്ക് മാത്രം സ്നേഹിക്കാനും, കൂടെ കിടക്കാനും സുന്ദരിയായ ഒരു സ്ത്രീയെ വേണം എന്ന ചേട്ടായിയുടെ ആഗ്രഹത്തെ ഞാൻ തെറ്റ് പറയില്ല.. കാരണം മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അതിരുകളില്ലല്ലോ.. പക്ഷെ പണം കൊടുത്ത് 24മണിക്കൂർ നേരത്തേക്ക് മാത്രമായി അങ്ങനൊരു സ്നേഹത്തോടെയുള്ള ശരീരം പങ്കിടലിന് ഒരു പെണ്ണിനും പറ്റില്ല ചേട്ടായി.."

" ഇനിയിപ്പോൾ പണം മോഹിച്ചു ആരെങ്കിലും വന്നെന്നിരിക്കട്ടെ, അവർ ചേട്ടായിക്ക് നൽകുന്ന സ്നേഹം  കൃത്രിമമായിരിക്കുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും.. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് ആ പുരുഷൻ ആയുഷ്കാലം മുഴുവനും തനിക്കൊപ്പം ഉണ്ടാകും എന്ന ബോധ്യത്താലാണ്.. ഭർത്താവ് നൽകുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു നൽകാനാകും ഭാര്യയപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.."

 "ഞാൻ നേരത്തെ പറഞ്ഞപോലെ സ്വിച് ഓൺ ചെയ്താൽ ആരെ വേണമെങ്കിലും സ്നേഹിക്കുന്ന മെഷീനുകൾ അല്ല സ്ത്രീകൾ.. അവൾക്ക് ഒരു പുരുഷനോട് തോന്നുന്ന ആകർഷണത്തിൽനിന്നാണ് അവർതമ്മിലുള്ള സ്നേഹിക്കപെടലുകൾ ആരഭിക്കുന്നത്,  അല്ലാതെ വിലകൊടുത്തു ഒരു പെണ്ണിന്റെ സ്നേഹം വാങ്ങാൻ കഴിയില്ല ചേട്ടായി.. "

 അത്രേം കാര്യങ്ങൾ തുടർച്ചയായി പറഞ്ഞു തീർക്കുന്നതിനിടയിൽ കതിർ എന്റെ പിറകിലേക്ക് വന്ന് കയ്യിൽ കെട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കയർ അഴിച്ചു മാറ്റിയിരുന്നു .. കൈതണ്ടയിലെ ചുവന്നപാടിൽ വിരലോടിച്ചുകൊണ്ട് അങ്ങനെ ഇരിക്കുമ്പോൾ അവൾ വീണ്ടും വന്ന് എനിക്ക് മുൻപിലായി വന്നിരുന്നു.."
 
"സ്വന്തം കൂട്ടുകാരന്റെ പെങ്ങളാണെന്നറിഞ്ഞിട്ടും മനസ്സുമാറാത്ത ചേട്ടായിയോട് ഈ കാര്യങ്ങൾ അറിയിച്ചു തരാൻ ഞാൻ ഈ മാർഗമേ കണ്ടോള്ളൂ,  വേദനിപ്പിച്ചതിൽ ക്ഷമിക്കണം.. ഇനി ചേട്ടായിക്ക് തീരുമാനിക്കാം കാര്യങ്ങൾ.. ഞാൻ ഇവിടെത്തന്നെയുണ്ട്.. "
 കതിരിന്റെ ആ വാക്കുകൾ  കേട്ട് ഞാൻ പതുക്കെ എണീറ്റു റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒന്നുരണ്ടു തവണ നടന്നു..

 ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന കതിരിനോട് എനിക്കൊരു സംശയം ചോദിക്കാനുണ്ടായിരുന്നു.. 

" ഇത്രേം അപകടംനിറഞ്ഞ  സാഹചര്യമാണെന്നറിഞ്ഞിട്ടും കിരൺ എന്തിനാണ് നിന്നെതന്നെ  എന്റെ കൂടെ അയച്ചത്..?   എന്റെ ആ ചോദ്യത്തിന് കതിരിന്റെ മറുപടി പെട്ടെന്ന് വന്നു.. 

"ചേട്ടൻ എന്നെ നിർബന്ധിച്ചിട്ടല്ല, ഞാൻ അങ്ങോട്ട് നിർബന്ധിച്ചപ്പൊഴാ അങ്ങേര് എന്നെ ആ ഗ്രൗണ്ടിൽ കൊണ്ടുവിട്ടത്.."

 "അതെന്തിനാ നീ ഇക്കാര്യത്തിൽ ഇത്രേം നിർബന്ധിച്ചത്..? "  എന്റെ ആ ചോദ്യം കേട്ടതും അത്രേം നേരം എന്റെ കണ്ണിൽ നോക്കി സംസാരിച്ചിരുന്ന കതിർ പെട്ടെന്ന് നോട്ടം മറ്റെങ്ങോട്ടോ മാറ്റി..

 "ഇത്രേം നല്ലോണം പുട്ടും പോത്തിറച്ചിയും ഒണ്ടാക്കുന്ന ചേട്ടായി വെറുതെ വെല്ലപെണ്ണുങ്ങളുടേം പിറകെപോയി പറ്റിക്കപെടുമല്ലോ എന്നോർത്താ ഞാൻ.. "
 അവൾ പെട്ടെന്ന് പറഞ്ഞു നിർത്തി... 

"അതിനാണോ കതിരെ നീ ഇത്രേം വല്യ റിസ്ക് എടുത്തത്..? "

പെട്ടെന്നാണ് കസേരയിൽ ഇരുന്ന കതിർ ചാടി എഴുന്നേറ്റ് വീണ്ടും പറഞ്ഞു തുടങ്ങിയത്..   " എനിക്കീ ചോറും കറികളും വെക്കാൻ വല്യ വശമൊന്നൂല്യ.. ചേട്ടായി നല്ലോണം പാചകം ചെയ്യുമെന്ന് കിരൺചേട്ടൻ  പറഞ്ഞപ്പോ മുതൽ ഞാൻ ഇങ്ങളെ അസ്സലായി വായ്‌നോക്കുന്നുണ്ടായിരുന്നു.. ചേട്ടായിയാണേൽ എന്നെ ശ്രദ്ധിച്ചതേ ഇല്ല.. കിരൺ ചേട്ടനും ഇതൊക്കെ അറിയാം.. അങ്ങനെ ഇരിക്കുമ്പോഴാണ് ചേട്ടായിയുടെ ഈ ഒടുക്കത്തെ ആഗ്രഹത്തെപ്പറ്റി കിരൺചേട്ടൻ എന്നോട് പറയുന്നത്.. ഞാനല്ലാതെ വേറെ ഏത് പെണ്ണ് ചേട്ടായിടെ കൂടെ വന്നാലും അത് എനിക്ക് ബുദ്ധിമുട്ടാവും എന്ന് അറിയാവുന്നത് കൊണ്ട് തന്നെയാ  കിരൺചേട്ടനെ നിർബന്ധിപ്പിച്ചു ഞാൻ ഇങ്ങടെകൂടെ ഇങ്ങോട്ടേക്ക് ഇറങ്ങിപുറപ്പെട്ടത്.. " 

ഒറ്റശ്വാസത്തിൽ അവൾ അത്രേം പറഞ്ഞു തീർത്തപ്പോൾ കുറച്ചു നേരം ഞാനൊന്നും മിണ്ടിയില്ല.. സത്യത്തിൽ അത്ഭുതമായിരുന്നു ഉള്ളുനിറയെ.. ഞാനറിയാതെ ഇത്രയും കാര്യങ്ങൾ എനിക്ക്ചുറ്റും സംഭവിച്ചിരുന്നുവോ..? 

" ഞാനിത്രേം പറഞ്ഞിട്ടും ചേട്ടായിക്ക് എന്റെ ഉള്ളിൽ എന്താണെന്ന് മനസിലായില്ലേ..?  ഇങ്ങടെ വായിലെന്താ പുട്ട് തിരുകിയിരിക്കുവാണോ? "
കതിർ അങ്ങിനെ വിളിച്ചുകൂവുന്നത് കേട്ടപ്പോൾ ഒന്നും മിണ്ടാതെ ഞാൻ ജനലരികിലുള്ള കട്ടിലിൽ പോയിരുന്നുകൊണ്ട്  അങ്ങേതലക്കൽ നിൽക്കുന്ന അവളെ നോക്കികൊണ്ട്‌ പറഞ്ഞു.. 

" ഞാനൊന്ന് ഉറങ്ങാൻപോവുകയാണ്.. ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ചപ്പാത്തി ചുട്ടതും, പോത്തിറച്ചിയും ചൂടോടെ ആ മേശപ്പുറത്തുണ്ടാകണം,  ദാണ്ടെ ആ കിടക്കുന്ന കോൽ എടുത്തോളൂ.. ബാക്കിയെല്ലാം നിന്റെ ചേട്ടൻ കിരണിനോട് ഞാൻ സംസാരിച്ചോളാം.. "

 ജനലരികിലേക്ക് ചെരിഞ്ഞു കിടന്ന്  കിരണിന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് അയച്ചിടുമ്പോൾ  കതിർ ചപ്പാത്തിമാവ് കുഴക്കുന്നതിനിടക്ക് പിറുപിറക്കുന്നത് കേട്ടു.. 

"ദുഷ്ട്ടാ.. വെച്ചിട്ടുണ്ട് നോക്കിക്കോ.. "

 അതേ സമയം കിരണിന്റെ ഫോണിൽ എന്റെ ആ മെസ്സേജ് വന്നുകിടപ്പുണ്ടായിരുന്നു...  

" ദുഷ്ട്ടാ ഇങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട് നോക്കിക്കോ.. കതിരിനെ എന്റെ ജീവിതത്തിലേക്ക് പറഞ്ഞയച്ചതിന് ഞാൻ ഇങ്ങളെ നേരിട്ട് കാണുമ്പോൾ കെട്ടിപിടിച്ചൊരു ഉമ്മ തരും 😘"

സായ് ബ്രോ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്