REUNION FULL PART

പൂർണ്ണനഗ്നമായി കിടന്നിരുന്ന ആ മൃതദേഹത്തിൽ ആകെ രണ്ട് മുറിവുകളേ ഉണ്ടായിരുന്നുള്ളു.. 

1)  കൂർത്തതും, അതുപോലെ തന്നെ വീതിയേറിയതുമായ ഏതോ ആയുധം ഉപയോഗിച്ച് ആ ശവശരീരത്തിന്റെ മലദ്വാരം കുത്തികീറിയിരുന്നു.. 

2) ആ മൃതദേഹത്തിൽ നിന്ന് ലിംഗം അറുത്തുമാറ്റപെട്ടിരുന്നു.. മാത്രവുമല്ല മുറിച്ചെടുത്ത ആ അവയവം പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അവിടെനിന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല..

#############################

 
എന്റെ പേര് അനിയൻ, മുഴുവൻ പേര്  അനിയൻ ഈശ്വർ.. മുപ്പത്തിനാല് വയസ്സ് പ്രായം, അവിവാഹിതൻ, തൃശ്ശൂർ സ്വദേശി.. ഇന്ത്യൻ മിലിട്ടറിയിൽ 'നായക് സുബേദാർ' ആയി സേവനമനുഷ്ഠിക്കുന്നു.., കർണ്ണാടകയിലെ ബിജാപൂരിൽ ആയിരുന്നു എട്ട് വർഷത്തോളം...  

നീണ്ട കാലയളവിന് ശേഷം  ആദ്യമായി ലീവ് എടുത്തു നാട്ടിലേക്ക് എത്തിയിരിക്കുകയാണ് ഞാനിപ്പോൾ... ഇത്രനാളും നാട്ടിലേക്ക് വരാൻ താല്പര്യമില്ലാതിരുന്ന എന്നെ പെട്ടെന്ന് ഈ ലീവ് എടുത്തു നാട്ടിലെത്താൻ പ്രേരിപ്പിച്ച ഘടകം ഞാൻ പണ്ട് പഠിച്ച പ്ലസ്ടു ബാച്ചിന്റെ റീയൂണിയൻ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ്...

 പതിനെട്ട് വർഷം മുൻപേ പ്ലസ്ടു പഠിക്കുമ്പോൾ ഞങ്ങൾ 6 കൂട്ടുകാർ ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.. അന്ന് അതിനൊരു പെരും കൊടുത്തിരുന്നു  "റോയൽ ഫ്രണ്ട്‌സ് " ആ 6 പേർ 18 വർഷത്തിന് ശേഷം വീണ്ടും ഒരു ദിവസം ഒന്നിച്ചുകൂടാൻ തീരുമാനിച്ചപ്പോൾ കർണ്ണാടകയിൽ നിന്ന് നാട്ടിലേക്ക് വരാതെ എനിക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു, കാരണം അത്രക്ക് പ്രിയപെട്ടവരായിരുന്നു എനിക്കവർ...

ആ റോയൽ ഫ്രണ്ട്‌സ്  ഇവരായിരുന്നു.. 

1) കുമാരനുണ്ണി.. നാട്ടിലെ പ്രഗത്ഭനായ വക്കീലാണ് ഇവൻ ഇന്ന്.,  കൂടാതെ നല്ലൊരു ഭക്ഷണപ്രിയനും.. ബീഫ് ഫ്രൈ ആണ് വക്കീലിന്റെ ഇഷ്ട്ടവിഭവം... 

2)അനീഷ് ഫ്രാൻസിസ്.. പഠിത്തം കഴിഞ്ഞപ്പോ നല്ലോരു നായരുകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു, എന്നിട്ട് ഓളെ നഴ്സിംഗ് പഠിപ്പിച്ചു ഓസ്ട്രേലിയയിലേക്ക് അയച്ചു.. ഇപ്പൊ മാസാമാസം കിട്ടുന്ന ഭാര്യയുടെ ശമ്പളം നാട്ടിലിരുന്ന് കൈകാര്യം ചെയ്യുന്ന അടിപൊളി ഭർത്താവ്..

3) ബോസ്‌കോ ജോൺ..,  ഇവന് എന്താണ് പണിയെന്ന് അവനും ഞങ്ങൾക്കും അറിയില്ല.. മരിച്ചു പോയ അപ്പൻ സമ്പാദിച്ചു വെച്ച പണം ധൂർത്തടിച്ചു ചിലവാക്കുന്നതാണ് ബോസ്‌കോയുടെ എനിക്കറിയാവുന്ന ഏകപെട്ട ജോലി.. 

4) റബേക്ക ഷാനവാസ്‌.. ഓള് അങ്ങ് ദുബായിൽ ഭർത്താവിന്റെയും കുട്ടിയുടെയും കൂടെ അടിച്ചുപൊളിച്ചു കഴിയുന്നു.. ഞങ്ങളുടെ റീയൂണിയന് പങ്കെടുക്കുന്നതിന് വേണ്ടി ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട്...

 5) മരിയ.. ഒരു പ്രത്യേക സ്വഭാവക്കാരിയാണ്‌ മരിയ.. പഠിക്കുന്ന കാലത്തേ ഇവൾ ഫെമിനിസ്റ്റാണ് എന്നെനിക്ക് തോന്നാറുണ്ടായിരുന്നു.. 2 വർഷം മുൻപേ നടന്ന ഭർത്താവിന്റെ അകാലമരണത്തിന് ശേഷം വീട്ടുകാരിൽനിന്ന് തെറ്റി കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുന്നു..

 6) അനിയൻ ഈശ്വർ,  അതായത് ഈ ഞാൻതന്നെ.. എന്നെപ്പറ്റി ഇനി കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ലല്ലോ..?

 റീയൂണിയൻ നടക്കുന്നതിന്റെ രണ്ട് ദിവസം മുൻപേയാണ് ഞാൻ ലീവ് എടുത്ത് തൃശ്ശൂരിൽ എത്തുന്നത്.. ഞാൻ നാട്ടിൽ എത്തുന്നതിനു മുൻപേ തന്നെ മരിയയും, ബോസ്കോ ജോണും കൂടി കാര്യങ്ങളെല്ലാം റെഡിയാക്കിയിരുന്നു.. സ്കൂളിൽനിന്ന്  അല്പം മാറിയുള്ള ഒരു സ്റ്റാർഹോട്ടലിലെ രണ്ട് മുറികളിലായാണ് റീയൂണിയൻ നടക്കുന്നത്.. ഉച്ചഭക്ഷണവും അവിടെനിന്ന് തന്നെ.. അതിന് ശേഷം ഞങ്ങൾ 6 പേർ ഒരുമിച്ചു സ്കൂളിൽ പോകാമെന്നും, പ്ലസ്ടു അവസാന വർഷം പഠിച്ച ക്ലാസ്സ്‌മുറിയിൽ അൽപനേരം ഇരിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു..

 സ്കൂളിലെ ഞങ്ങളുടെ പഴയ ക്ലാസ്സ്‌ റൂമിൽ പ്രവേശിക്കാൻ ഇപ്പോഴത്തെ സ്കൂൾ പ്രിൻസിപ്പലിന്റെ അനുവാദം കുമാരനുണ്ണി വക്കീൽ മുന്നേ വാങ്ങിയിരുന്നു.. ഇപ്പോഴത്തെ പ്രിൻസിപ്പളായ അരവിന്ദൻ സാർ പണ്ട് ഞങ്ങളുടെ പ്ലസ്ടു ക്ലാസ്സ്‌ ടീച്ചർ ആയിരുന്നത് കൊണ്ട് അദ്ദേഹത്തെയും ഈ പ്രോഗ്രാമിലേക്ക് കുമാരനുണ്ണി ക്ഷണിച്ചിരുന്നു...

 അങ്ങനെ കാത്തുകാത്തിരുന്നു ആ ദിനം വന്നെത്തി.. റീയൂണിയനിൽ പങ്കെടുക്കാൻ ഹോട്ടലിലേക്ക് പുറപ്പെടുമ്പോൾ എനിക്കല്പം ആശങ്ക തോന്നിയിരുന്നു.. കാരണം ഈ വരവിൽ ബോസ്‌കോ ജോണിനെയും, രാമനുണ്ണിയെയും നേരിട്ടൊന്നു കണ്ടു എന്നല്ലാതെ, ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടിയിട്ട് 18 വർഷം കഴിഞ്ഞിരുന്നു.. പണ്ട് ഒരുമിച്ചു പഠിച്ചു കളിച്ചു നടന്ന റോയൽ ഫ്രണ്ട്‌സ് ആല്ല ഞങ്ങളിപ്പോൾ... കാലം ഞങ്ങളെ ഒരുപാട് മാറ്റിയിട്ടുണ്ട് ശാരീരികമായും, മാനസികമായും....

 ഇത്യാദി ചിന്തകളെ  മനസ്സിലിട്ട് ഉരുട്ടിയെങ്കിലും ബോസ്‌കോജോണിനൊപ്പം പ്രോഗ്രാം നടക്കുന്ന ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോൾ ഞാനവിടെ കണ്ടത് 18 വർഷം മുൻപുള്ള ആ പഴയ റോയൽ ഫ്രണ്ട്സിനെയാണ്.. കുമാരനുണ്ണിയും അനീഷും അരികിൽ വന്നു കൈ തന്നപ്പോൾ പഴയ 'ഫെമിനിസ്റ്റ് ' മരിയയും, റബേക്കയും തിടുക്കത്തിൽ എന്റെ അരികിലേക്ക് വന്നു..  

" പട്ടാളക്കാരൻ ഹാൻസം ആയല്ലോ " റബേക്ക ഒരു അഭിനന്ദനം പോലെഅത് പറഞ്ഞു ചിരിച്ചപ്പോൾ മരിയ ഞാൻ ധരിച്ച ടിഷർട്ടിന്  മുകളിലൂടെ വയറിനു മുകളിൽ കൈചുരുട്ടി ചെറുതായി ഒന്നിടിച്ചു... 

" ഹൗ.. സിക്സ് പാക്ക്  ബോഡി "  അവൾ അത് പറഞ്ഞപ്പോൾ എനിക്കെന്തോ നാണം വന്നപോലെ തോന്നി..

 ദുബായിലെ ആർഭാട ജീവിതം നിമിത്തമാകണം റബേക്ക ആകെയൊന്ന് കൊഴുത്തതുപോലെ തോന്നി.. പണ്ട് റൂൾപെൻ പോലെ ഇരുന്നപെണ്ണിന്റെ ഇപ്പോഴത്തെ കോലം കൊള്ളാം.. ഞാനത് മനസ്സിൽ ചിന്തിച്ചുകൊണ്ട് മരിയയെ ആപാദചൂഢം ഒന്ന് നിരീക്ഷിച്ചു..  നീല ജീൻസും വെളുപ്പിൽ ചിത്രപ്പണികൾ നിറഞ്ഞ ടോപ്പും ധരിച്ചു നിൽക്കുന്ന മരിയയുടെ ചുണ്ടിൽ നേർത്ത പിങ്ക് കളർ ലിപ്സ്റ്റിക് തിളങ്ങുന്നുണ്ടായിരുന്നു.. റബേക്കയെക്കാളും ശരീരസൗന്ദര്യം മരിയക്ക് ഉണ്ടെന്ന് ഞാനാ നോട്ടംകൊണ്ട് മനസിലാക്കി..

 ശീതികരിച്ച മുറിയിൽ കയറി ഞങ്ങൾ പ്രോഗ്രാം ആരംഭിച്ചപ്പോഴേക്കും  അരവിന്ദൻ സർ അങ്ങോട്ടേക്ക് എത്തി.. 18 വർഷം മുൻപ് ഒരു ചെറുപ്പക്കാരനായ അധ്യാപകനായി ഞങ്ങൾക്ക് മുൻപിലെത്തിയ അരവിന്ദൻ സാറിനെ കാലം ഏറെ മാറ്റിയിരിക്കുന്നു.. പറ്റെ ചേർത്ത് ഈരിവെച്ചിരിക്കുന്ന മുടിയിഴകളിൽ ഏറിയപങ്കും നരച്ചിരിക്കുന്നു.. ഷേവ് ചെയ്തിട്ട് 2 ദിവസമായെന്ന് തോന്നുന്നു, കവിളിൽ മുളച്ചു പൊങ്ങി തുടങ്ങിയ കുറ്റിതാടിയിലും നരവീണിട്ടുണ്ട്... എങ്കിലും അദ്ദേഹത്തിന്റെ മുഖത്തു പണ്ടേ ഉണ്ടായിരുന്ന ആ നിഷ്കളങ്കമായ പുഞ്ചിരി അതുപോലെതന്നെ നിലകൊണ്ടിരുന്നു..

 "ഡാ മക്കളേ " എന്ന് വിളിച്ചു അരവിന്ദൻ സർ ഞങ്ങളെ അഭിസംബോധന ചെയ്തപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു..

 ചിരിയും കളിയുമായി ഉച്ചവരെ സമയം പോയത് അറിഞ്ഞില്ല.. കൂട്ടത്തിൽ റബേക്കയും, ബോസ്‌കോജോണും ആയിരുന്നു കൂടുതൽ സ്കോർ ചെയ്തത്..അനീഷ് ഫ്രാൻസിസും മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ടായിരുന്നു..  ഇടക്കെപ്പോഴോ മരിയ എന്റെ അടുത്ത് വന്നിരുന്നപ്പോൾ പേരറിയാത്ത ഒരു പെർഫ്യൂമിന്റെ മാദകഗന്ധം എനിക്ക് ചുറ്റും പടരുന്നത് ഞാൻ അറിഞ്ഞിരുന്നു...

 ഉച്ചയായപ്പോഴേക്കും കുമാരനുണ്ണിയുടെ മേൽനോട്ടത്തിൽ സ്വാദിഷ്ടമായ ഭക്ഷണം ഞങ്ങൾക്കരുകിൽ എത്തി.. ഞാൻ കരുതിയപോലെ തന്നെ 'ബീഫ് ' ഒരു മെയിൻ ഡിഷ്‌ ആയി അതിൽ ഉൾപ്പെട്ടിരുന്നു...അരവിന്ദൻ സർ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ബോസ്കോജോൺ എന്റെ പുറകിൽ പതിയെ തോണ്ടികൊണ്ട് പറഞ്ഞു.. 

" ഡാ മറ്റേത് എവിടെ..? "

അവൻ ഉദ്ദേശിച്ചത് എനിക്ക് മിലിട്ടറി ക്വാട്ട കിട്ടിയ 'കുപ്പി' യെ കുറിച്ചാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ബോസ്‌കോജോണിനെയും കൂട്ടി ആരോടും പറയാതെ അവിടെനിന്നും വലിഞ്ഞു..

 കുമാരനുണ്ണിയുടെ കാറിലിരുന്ന്  " old monk " റമ്മിന്റെ കഴുത്ത് പൊട്ടിച്ചു രണ്ടെണ്ണംവീതം ഞാനും ബോസ്‌കോജോണും അകത്താക്കിയപ്പോൾ ആകെയൊരു ഉഷാറായി.. 

"ഡാ നമ്മുടെ വക്കീൽ ഇത് കഴിക്കില്ലേ..? " 

എന്റെ ചോദ്യം കേട്ട് ബോസ്‌കോജോൺ ഒന്ന് ചിരിച്ചു., എന്നിട്ട് പറഞ്ഞു.. 

" വക്കീൽ ഇരുന്ന ഇരുപ്പിൽ രണ്ട് ബിയർ അകത്താക്കും.. പക്ഷെ ഹോട്ട് തൊടില്ല, ഇന്നിപ്പോ ബീഫ് ഉണ്ടല്ലോ.. അതിനോടായിരിക്കും വക്കീലിന്റെ മൽപ്പിടുത്തം.." 

"അപ്പൊ നമ്മുടെ അനീഷ് ഫ്രാൻസിസ്,  അവനോ ..? "

"അവൻ ഓസിക്ക് കിട്ടിയാൽ ആസിഡ് വരെ കുടിക്കുന്നവനാണ്, പക്ഷെ ഇന്ന് കഴിക്കാൻ വഴിയില്ല.. റബേക്കയും മരിയയും കൂടെയുള്ളത് കൊണ്ട് ഇന്ന് അനീഷ് പകൽമാന്യൻ ചമയാനാണ് വഴി.."

ഞങ്ങൾ അങ്ങിനെ സംസാരിച്ചിരിക്കുമ്പോൾ മരിയ എവിടെനിന്നോ കാറിന്റെ സൈഡിൽ പ്രത്യക്ഷപെട്ടു.. 

'എന്താണിവിടെ പരിപാടി? ' എന്ന് ചോദിക്കലും കാറിന്റെ പിറകിലെ ഡോർ തുറന്ന് ഓള് ഉള്ളിലേക്ക് കയറിയിരുന്നതും ഒരുമിച്ചായിരുന്നു..

" ആഹാ റം ആണല്ലോ.. മിലിട്ടറി ആണോ മോനേ.? "
കുപ്പി കയ്യിലെടുത്തുകൊണ്ട്  ഓള് അത് ചോദിച്ചപ്പോൾ ഞാനൊന്നും മിണ്ടിയില്ല..

 അൽപനേരം കഴിഞ്ഞ് ഞങ്ങൾ മൂന്ന് പെരും കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മരിയ എന്റെ മുഖത്തിന് നേരെ ചുണ്ടുകൾ കൂർപ്പിച്ചുപിടിച്ചു ഒന്ന് ഊതി.. 

" മണമുണ്ടോന്ന് നോക്കിക്കേ..?  'ഹേയ്, ഇല്ല' എന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് ഞാൻ അവർക്കൊപ്പം വേഗത്തിൽ റൂമിലേക്ക് നടന്നു.. 

കുമാരനുണ്ണി സെറ്റ്ചെയ്‌ത മെനു ഗംഭീരമായിരുന്നു.. അതുകൊണ്ട്തന്നെ ഊണ് കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങുമ്പോൾ പതിവിലും ഒരിത്തിരി കൂടുതൽ ഭക്ഷണം വയറ്റിലെത്തിയത് പോലെ എനിക്ക് തോന്നി..

 അരവിന്ദൻ സാറിനൊപ്പം ഞങ്ങൾ പണ്ട് പഠിച്ച പ്ലസ്ടു ക്ലാസ്സിൽ അങ്ങനെയിരിക്കുമ്പോൾ വല്ലാത്തൊരു മൂഡ്‌ ആയിരുന്നു ഞങ്ങൾക്കെല്ലാവർക്കും.. കുറച്ച് കഴിഞ്ഞ് അവിടെനിന്നും ഇറങ്ങാൻ നേരം റബേക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.. പെട്ടെന്ന് മരിയ അരികിൽവന്ന് ഒരു 'hug' തന്ന് തിരിഞ്ഞു നടന്നപ്പോൾ, ഓൾടെ അടുത്ത' hug' പ്രതീക്ഷിച്ചു നിന്ന അനീഷ് ഫ്രാൻസിസ് നിരാശനാകേണ്ടി വന്നു..   അരവിന്ദൻ സാറിനെ കുമാരനുണ്ണി അവന്റെ കാറിൽ കയറ്റി വീട്ടിലെത്തിക്കാം എന്നേറ്റു.., ആ കാറിൽ തന്നെ കയറി അനീഷും സ്ഥലംവിട്ടു... 

അങ്ങിനെ എല്ലാരും പിരിഞ്ഞു പോയതിന് ശേഷം ബോസ്‌കോജോണിന്റെ  സ്വിഫ്റ്റ് കാറിൽ കയറി ഞാൻ വീട്ടുപടിക്കൽ എത്തുമ്പോൾ സമയം 6 മണി കഴിഞ്ഞിരുന്നു...ഉച്ചക്ക് കഴിച്ച ഭക്ഷണത്തിന്റെ അളവ് കൂടുതലായത് കൊണ്ടാകാം തലക്കകത്തു എന്തോ പെരുപ്പ് തോന്നിയത് കൊണ്ട് ധരിച്ചിരുന്ന ജീൻസുപോലും മാറാതെ കട്ടിലിലേക്ക് മറിയുകയായിരുന്നു.. ആ ഉറക്കം പിന്നീടുള്ള എന്റെ രാവുകളെ ഉറക്കംകെടുത്താനുള്ള ഒന്നായിരുന്നു എന്ന് പിന്നെയാണ് ഞാൻ മനസിലാക്കിയത്..

 പിറ്റേന്ന് രാവിലെ ക്ലാസ്സ്‌മുറികൾ തുറന്ന്  വൃത്തിയാക്കുന്നതിനിടയിൽ ഒരു ക്ലാസ്സ്‌ റൂം മാത്രം തുറന്ന് കിടക്കുന്നത് പ്യൂൺ ഡേവീസേട്ടന്റെ ശ്രദ്ധയിൽ പെട്ടു.. ആ മുറിയിലേക്ക് കയറിനോക്കിയ ഡേവിസേട്ടൻ ആ ഭീകരമായ കാഴ്ച്ചകണ്ട് ഞെട്ടിവിറച്ചു.. 

"പൂർണ്ണ നഗ്നമായി രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്കൂൾ പ്രിൻസിപ്പൽ അരവിന്ദൻ സാറിന്റെ  മൃതദേഹം.. "
                             
2

ആ നശിച്ച ദിവസം ആരംഭിച്ചത് തന്നെ കുമാരനുണ്ണിയുടെ ആ ഫോൺ കാളിലൂടെയായിരുന്നു.. 

" ഡാ അരവിന്ദൻ സാർ മരിച്ചു.. നമ്മൾ ഇന്നലെ ഇരുന്ന അതേ ക്ലാസ്സ്‌മുറിയിലാണ് ബോഡി കിടക്കുന്നത്.. സംഗതി കൊലപാതകമാണ്.. !"

ഒറ്റ ശ്വാസത്തിൽ രാമനുണ്ണി പറഞ്ഞു തീർത്തപ്പോൾ അതിൽ പാതിയും എന്റെ മനസിലേക്ക് കയറിയില്ല.. പക്ഷെ ഒന്ന് മനസ്സിലായി.. 

'' അരവിന്ദൻ സർ മരിച്ചു..''

 "ഡാ, നീയെന്താ ഒന്നും മിണ്ടാത്തെ..? "

 "ഞാൻ.. ഞാൻ.. " വാക്കുകൾ കിട്ടാതെ ഞാൻ തപ്പിതടയുമ്പോൾ അങ്ങേതലക്കലിൽ നിന്നും കുമാരനുണ്ണിയുടെ ശബ്ദം കേട്ടു... 

"നീ വേഗം കുളിച്ചു റെഡിയായി വീട്ടിലേക്ക് വാ, കാര്യമുണ്ട്.. "

കുളിമുറിയിൽ ഷവറിന് കീഴെ നനഞ്ഞൊട്ടി നിൽക്കുമ്പോൾ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉയരുന്നുണ്ടായിരുന്നു.. 'അരവിന്ദൻ സാർ മരിച്ചിരിക്കുന്നു. അദ്ദേഹത്തെ ആരാണ് കൊലപ്പെടുത്തിയത്..? എന്തിന് വേണ്ടി..?  ഇന്നലെ ഞങ്ങൾ 6 പേർക്കൊപ്പമായിരുന്നു സാർ ആറുമണി വരെ.. അത് കഴിഞ്ഞ് കുമാരനുണ്ണിയും, അനീഷ് ഫ്രാൻസിസും കൂടി അദ്ദേഹത്തെ കാറിൽ കയറ്റി വീട്ടിൽകൊണ്ടുവിടാൻ പോകുന്നത് ഞാൻ കണ്ടതാണ്.. പിന്നെന്തിനാണ്  സാർ വീണ്ടും സ്കൂളിലെ അതേ ക്ലാസ്സ്‌റൂമിലേക്ക് തിരികെ വന്നത്..? '

 അമ്മയിൽ നിന്ന് ഒരു ചൂട് കട്ടൻ വാങ്ങി ഊതികുടിച്ചു  കൂടുതൽ വിശേഷങ്ങൾ പറയാൻ കാത്ത് നിൽക്കാതെ ഒരു ഓട്ടോ പിടിച്ചു കുമാരനുണ്ണിയുടെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ തല ചെറുതായി വിങ്ങുന്നുണ്ടായിരുന്നു.. "ഇന്നൊരു നശിച്ചദിവസം തന്നെ.. "  പിറുപിറുക്കൽ അല്പം ഉച്ചത്തിലായെന്ന് തോന്നുന്നു, ഓട്ടോഡ്രൈവർ മിററിലൂടെ നോക്കുന്നത് കണ്ട് ഞാൻ പുറത്തേക്ക് തലചെരിച്ചു പിടിച്ചു..

 കുമാരനുണ്ണിയുടെ വീടിന്റെ ഗേറ്റ്തുറന്ന് ഉള്ളിലേക്ക് കയറിയപ്പോൾ ഇടത്തെ സൈഡിൽ ഉയരത്തിൽ വളർന്നുനിൽക്കുന്ന ചെടികൾക്കിടയിൽ നിന്ന് ഒരു മുരൾച്ച കേട്ടപോലെ തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് തലവെട്ടിച്ചു അങ്ങോട്ട്‌ നോക്കി... 

അതേ നിമിഷമാണ് ഒരു കൂറ്റൻ മൃഗം ആ ചെടികൾക്കിടയിൽനിന്ന് എന്റെ നേർക്ക് പാഞ്ഞുവന്നത്.. ' ഇതെന്താണ്..?  കാട്ടുപന്നിയാണോ..?  അല്ല, ഇത് നായയല്ലേ..? വാ പൊളിച്ചു മുരണ്ടുകൊണ്ട് വന്യമായ വേഗത്തിൽ പാഞ്ഞുവരുന്ന ഇവന്റെ ആക്രമണത്തിൽ നിന്ന് ഞാനെങ്ങനെ രക്ഷപെടും  എന്ന ചിന്ത തലച്ചോറിൽ എത്തിയപ്പോഴേക്കും ആ കൂറ്റൻനായ എന്റെ തൊട്ടടുത്ത് എത്തിയിരുന്നു.... 

 " റാവുത്തർ സ്റ്റേ..,  സ്റ്റേ ദേർ "   എവിടെനിന്നോ ഒഴുകിയെത്തിയ രാമനുണ്ണിയുടെ പതിഞ്ഞതെങ്കിലും കാഠിന്യമേറിയ ആ ശബ്ദം കേട്ടതും ആ മൃഗത്തിന്റെ കാലുകൾ പെട്ടന്ന് നിശ്ചലമായി... അല്പനിമിഷത്തേക്ക് ഞാനും ആ നിൽപ് അങ്ങിനെ നിന്നു.., ഭയം കൊണ്ട് കൈകാലുകൾ വിറക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു

" അവൻ ഇനി അനങ്ങില്ല, നീ ഡോർ തുറന്ന് ഉള്ളിലേക്ക് കേറിപോരെ.. "   വീടിന്റെ ബാൽക്കണിയിൽ നിന്ന് രാമനുണ്ണി വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഞാൻ പിറുപിറുത്തു.. 'നായിന്റെ മോൻ പേടിപ്പിച്ചു കളഞ്ഞു.. "

"ഇതുപോലൊരു ഭീകര മൃഗത്തെ ഇങ്ങനെ വീട്ടുപറമ്പിൽ അഴിച്ചു വിട്ട് വളർത്തുമ്പോൾ  പുറത്തെ ഗേറ്റിൽ 'നായയുണ്ട് സൂക്ഷിക്കുക'  എന്നൊരു ബോർഡ് തൂക്കിക്കൂടെ വക്കീലേ..? എന്നെ കൊന്ന് തിന്നാനെ ആ പിശാച്,  അതിന് പറ്റിയ പേരുംഇട്ടിരിക്കുന്നു..  "റാവുത്തർ "..

 വീടിനുള്ളിൽ കയറി കുമാരനുണ്ണിയോട് അത്രേം പറയുമ്പോഴും എന്റെ അരിശം അടങ്ങിയിരുന്നില്ല... രണ്ട് തെറികൂടി വായിൽ വന്നെങ്കിലും വക്കീലിന്റെ ഭാര്യേം മക്കളും കേൾക്കണ്ട എന്ന് കരുതി ഞാനതങ്ങു വിഴുങ്ങി.. 

"പട്ടാളക്കാരാ നീ എന്ത് വേണേലും പറഞ്ഞോളൂ, കേൾക്കാൻ ഞാൻ മാത്രമേ ഇവിടൊള്ളു, ഇന്നലെ രാവിലെ ഭാര്യേം മോനും അവളുടെ വീട്ടിലേക്ക് പോയി.. ഇനീപ്പോ വെക്കേഷൻ കഴിഞ്ഞേ തിരിച്ചു വരത്തൊള്ളൂ.. അത് പറഞ്ഞുകൊണ്ട് വക്കീൽ സെറ്റിയിലേക്ക് അമർന്നിരുന്നപ്പോൾ ഞാനും അവന്റെ അടുത്തായി ഇരുപ്പുറപ്പിച്ചു..

"ഡാ സംഗതി ഇത്തിരി സീരിയസ് ആണ്, ഇന്നലെ അരവിന്ദൻ സാറിന്റെ കൂടെ ഉണ്ടായിരുന്നത് നമ്മൾ 6 പേരാണ്, നമ്മൾ ഒരുമിച്ച് ഇരുന്ന ക്ലാസ്സ്‌റൂമിലാണ് സാറിന്റെ ഡെഡ്ബോഡി കണ്ടെത്തിയതും.ഞാൻ അവിടെപ്പോയിരുന്നു രാവിലെ... അങ്ങേയറ്റം ക്രൂരമായ രീതിയിലാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്.. "

നെറ്റിയിൽ വിരലോടിച്ചുകൊണ്ട് കുമാരനുണ്ണി അത് പറഞ്ഞപ്പോൾ എന്റെയുള്ളിലെ ആധി ഇരട്ടിയായി വർധിച്ചു.. 

"വക്കീലേ നീയെന്താ പറഞ്ഞു വരുന്നത്? "

" ഇവിടുത്തെ സർക്കിൾ ഇൻസ്‌പെക്ടർ ഹർഷവർദ്ധൻ സാറിനെ എനിക്ക് മുൻപേ പരിചയമുണ്ട്.. ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചു ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു.. ഡീറ്റൈൽ ആയി മൊഴികൊടുക്കാൻ നമ്മൾ 6 പേരും ഇന്ന് സ്റ്റേഷനിൽ എത്തണം, അല്ലെങ്കിൽ പോലീസ് വീട്ടിൽ എത്തും.. അതിന് അവസരം കൊടുത്താൽ അതുപിന്നെ നാറ്റകേസ് ആകും.. "

 കുമാരനുണ്ണി അത് പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ എന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു തുടങ്ങിയിരുന്നു...

 "ഞാനൊന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യട്ടെ.. നിനക്ക് കുടിക്കാൻ എന്തേലും വേണോ?  ചായയോ കാപ്പിയോ?  വേണമെങ്കിൽ കിച്ചണിൽ കയറി സ്വന്തമായി ഇട്ടു കുടിച്ചോളൂ.., "  കുമാരനുണ്ണി ആ പറഞ്ഞതിലെ നർമ്മം ആസ്വദിക്കാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല എനിക്കപ്പോൾ.. ഈ സമയത്തും വക്കീലിന് ഇതുപോലെ ലാഘവത്തോടെ സംസാരിക്കാൻ എങ്ങിനെ കഴിയുന്നു..?

 ചുവപ്പ് നിറമുള്ള മഹീന്ദ്ര xuv വിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് യാത്ര തിരിക്കെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന കുമാരനുണ്ണിയുടെ മൗനം എന്നിൽ വീർപ്പുമുട്ടൽ ഉണ്ടാക്കി... 

" വക്കീലേ അനീഷും, ബോസ്‌കോയും, മരിയയും, റബേക്കയും എവിടെ..?  അവരെല്ലാം  സ്റ്റേഷനിലേക്ക് വരില്ലേ..? "

" മരിയയെ ഒഴിച്ച് ബാക്കി എല്ലാവരെയും ഞാൻ രാവിലെ തന്നെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.. അവരെല്ലാം സ്റ്റേഷനിലേക്ക് എത്തും.. "

"അപ്പോൾ മരിയ..? "

"അവളെ മാത്രം ഫോണിൽ കിട്ടിയില്ല.. ഒന്ന് രണ്ടു തവണ ട്രൈ ചെയ്തു, ഫോൺ റിംഗ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.. "  കുമാരനുണ്ണി അത് പറഞ്ഞപ്പോൾ മനസ്സിൽ എന്തോ അസ്വസ്ഥത മനസ്സിൽ നിറയുന്നത് പോലൊരു തോന്നൽ ..

പോലീസ് സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങാൻ നേരത്ത് കുമാരനുണ്ണി എന്റെ ഇടത്തെ കൈതണ്ടയിൽ ഒന്ന് മുറുക്കെ പിടിച്ചു.. 

" ഡാ അനിയാ, ഞാനൊരു കാര്യം ഉറപ്പിച്ചു പറയാം.. നമ്മൾ 6 പേരിൽ ഒരാളാണ് അരവിന്ദൻ സാറിന്റെ കൊലപാതകത്തിന് പിന്നിൽ.. അത് ഞാനല്ലെന്ന് എനിക്കുറപ്പുണ്ട്.., നീയും അത് ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.. അതുകൊണ്ട് തന്നെ  പോലീസിന്റെ ചോദ്യങ്ങൾ നമ്മളെ ബുദ്ധിമുട്ടിക്കില്ല എന്ന് കരുതാം  അല്ലേ..? "

 കുമാരനുണ്ണിയുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാനാകുമായിരുന്നില്ല.. ഞങ്ങൾ 6 പേരിൽ ഒരാൾ ആണത്രേ അരവിന്ദൻ സാറിന്റെ കൊലപാതകത്തിന് പിന്നിൽ.. ! വക്കീലിന്റെ കണ്ടുപിടിത്തം കൊള്ളാം,..എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു ഇതുപോലൊക്കെ.. '

 വക്കീലിനെയാണ് ആദ്യം സർക്കിൾ ഇൻസ്പെക്റ്ററുടെ റൂമിലേക്ക് വിളിപ്പിച്ചത്.. അകത്തുനിന്ന് പതിഞ്ഞ സംഭാഷണശകലങ്ങൾ കേട്ടപ്പോൾ ഞാൻ പതുക്കെ വരാന്തയിലേക്ക് നീങ്ങിനിന്നു..

 ഏകദേശം അരമണിക്കൂർ കഴിഞ്ഞ് കുമാരനുണ്ണി  കർച്ചീഫുകൊണ്ട് കഴുത്തിലെ വിയർപ്പ്തുള്ളികൾ തൂത്ത് പുറത്തിറങ്ങുമ്പോൾ ഞാൻ പതിയെ സർക്കിളിന്റെ റൂമിലേക്ക് കയറി..

 Ci ഹർഷവർദ്ധൻ ഏകദേശം 40 വയസ്സ് മാത്രം പ്രായമുള്ള ഒരു സുമുഖനായ ഓഫിസറായിരുന്നു..  അല്പം നീണ്ടുകൂർത്ത താടിയിൽ തടവികൊണ്ട് അദ്ദേഹം എന്നെ മുൻപിൽ   കിടക്കുന്ന ഒഴിഞ്ഞ കസേരകളിലൊന്നിൽ ഇരിക്കാനായി ക്ഷണിച്ചപ്പോൾ ഞാനൊന്ന് ദീർഘശ്വാസം ഉതിർത്തു..

 "അനിയൻ ഈശ്വർ, പട്ടാളത്തിൽ ആണല്ലേ..? "

" അതേ,  JCO  (ജൂനിയർ കമ്മീഷൻ ഓഫീസർ) ആണ് അവിടെ.. " പോലീസിന്റെ ചോദ്യങ്ങൾക്ക് പതറാതെ ഉത്തരം നൽകണമെന്ന് ഞാൻ മുൻപേ നിശ്ചയിച്ചിരുന്നു.. 

" എട്ട് വർഷമായി നാട്ടിൽ വരാതിരുന്ന നിങ്ങൾ ഈ റീയൂണിയനിൽ പങ്കെടുക്കാൻ വേണ്ടി മാത്രമായിരുന്നോ ഇപ്പോൾ ലീവ് എടുത്ത് വീട്ടിൽ വന്നത്..? "

" തീർച്ചയായും അതേ "

നിങ്ങളിൽ ആർക്കെങ്കിലും മരിച്ചുപോയ അരവിന്ദൻ സാറുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്ന് മിസ്റ്റർ അനിയന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..? "

" എന്റെ അറിവിൽ അങ്ങിനെയാർക്കും അരവിന്ദൻ സാറുമായി ശത്രുത തോന്നേണ്ട കാര്യമില്ല, ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു, സാറിന് ഞങ്ങൾ 6പേരും പ്രിയപെട്ടവരായിരുന്നു.. "

 " ശരി.. അരവിന്ദൻ സാർ മരിച്ചു കിടന്നിരുന്ന ക്ലാസ്സ്‌ മുറിയിൽ 18 വർഷം മുൻപ്, അതായത് മിസ്റ്റർ അനിയൻ അവിടെ പ്ലസ്ടു പഠിക്കുന്ന സമയത്ത് ഒരു മരണം നടന്നിരുന്നത് ഓർമ്മയുണ്ടോ..? "

ആ ചോദ്യം... !

ഞാനൊരിക്കലും പ്രതീക്ഷിക്കാതിരുന്ന ആ ചോദ്യം കേട്ടതോടെ എന്റെ കാതുകൾ കൊട്ടിയടഞ്ഞതുപോലെ തോന്നി.. ഒരു കൊടുങ്കാറ്റ് എന്റെ ഹൃദയത്തിനുള്ളിൽ രൂപപ്പെട്ടു.. അതുവരെ ഞാൻ സംഭരിച്ചു വെച്ച ആത്മധൈര്യമെല്ലാം ഒറ്റനിമിഷംകൊണ്ട് ചോർന്നൊലിച്ചത് ഞാൻ അറിയുന്നുണ്ടായിരുന്നു..

 "മിസ്റ്റർ അനിയൻ.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..? "

 മേശയിൽ ഒന്ന് തട്ടികൊണ്ട് ci ഹര്ഷവര്ധന്റെ കടുപ്പത്തിലുള്ള ശബ്ദം കാതുകളിൽ മുഴങ്ങിയപ്പോൾ ഞാനൊന്ന് ഞെട്ടി.. 

" മിസ്റ്റർ അനിയൻ, നിങ്ങൾ ആ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒപ്പം പഠിച്ച  'ആര്യ ' എന്നുപേരുള്ള പെൺകുട്ടി അതേ ക്ലാസ്സ്‌മുറിയിൽ സൂയിസൈഡ് ചെയ്‌ത കാര്യം നിങ്ങൾക്ക് ഇപ്പോൾ ഓർമ്മയില്ലേ..? "

 " ഓഫീസർ.. , അത്...ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അതെല്ലാം.. മാത്രവുമല്ല 18 വർഷം മുൻപ് നടന്ന ആ സംഭവവും ഇന്നലെ നടന്ന അരവിന്ദൻ സാറിന്റെ കൊലപാതകവും തമ്മിൽ എന്ത് ബന്ധമാണുള്ളത്..? "

 "ഈ രണ്ട് സംഭവങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ... എന്തെങ്കിലും തെളിവ് ലഭിച്ചാൽ താങ്കൾക്ക്  ഒന്ന്കൂടെ ഇവിടെ വരേണ്ടിവരും.,  എന്തായാലും താങ്കൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.. 

വീതിയേറിയ പുരികങ്ങൾ കൂർപ്പിച്ചുപിടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കികൊണ്ട്  സർക്കിൾ ഇൻസ്‌പെക്ടർ ഹർഷവർധൻ ആ പറഞ്ഞതിൽ പതിയിരുന്ന അപകടം കുമാരനുണ്ണിയുടെ കാറിൽകയറി തിരികെ വീട്ടിൽ എത്തുന്നത് വരെ ഞാൻ ഓർത്തുകൊണ്ടിരുന്നു..

 "ഡാ, വൈകീട്ട് നമുക്കൊന്ന് കാണണം,മൊഴിയെടുക്കൽ കഴിഞ്ഞു അവന്മാരേം വിളിക്കാം, നീയൊരു 6മണി ആകുമ്പോൾ വീട്ടിലേക്ക് ഇറങ്ങാൻ നോക്ക്.. "  അത്രേം പറഞ്ഞു കുമാരനുണ്ണിയുടെ xuv പാഞ്ഞുപോയപ്പോൾ തളർന്ന മനസ്സും, അതിലേറെ തളർന്ന ശരീരവുമായി ഞാൻ വേച്ചു വേച്ചു വീടിനുള്ളിലേക്ക് കയറി...

 ' അനിയൻകുട്ടാ,  അനിയൻ കുട്ടാ..ഇരുട്ടിൽ ആരുടെയോ പരിചയമുള്ള ശബ്ദം കേൾക്കുന്നുണ്ട്.. ആരാത്..?   ആര്യ.. ! അവളല്ലേ അത്..?  ഈശ്വരാ അവൾ ഇന്നലെ പറഞ്ഞ മഞ്ഞനിറമുള്ള ചെമ്പകപൂവ് പറിച്ചെടുക്കാൻ മറന്നല്ലോ.. ഇനി ആ കാര്യം മതി പെണ്ണിന് പിണങ്ങാൻ.. ആര്യേ.. ഡീ, പിണങ്ങല്ലേ.. പ്ലീസ്.. '

 
ചെവിക്കരുകിൽ കിടന്നിരുന്ന മൊബൈൽ നിർത്താതെ ശബ്‌ദിച്ചപ്പോഴാണ് അത്രയും പ്രിയപ്പെട്ട ആ സ്വപ്നത്തെ പറിച്ചെറിഞ്ഞു കണ്ണുകൾ ആയാസപെട്ട് തുറന്നത്.. ഫോണിലെ നീല ഡിസ്പ്ലേയിൽ ബോസ്കോയുടെ പേര് തെളിഞ്ഞു കണ്ടപ്പോൾ കാൾ അറ്റൻഡ് ചെയ്ത് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ട് ഞാനൊന്ന് മലർന്നുകിടന്നു.. 

 " ഡാ പട്ടാളക്കാരൻ നാറി, നീയിത് എവിടെയാ..?  എത്രതവണ വിളിച്ചു നിന്നെ..? "  ബോസ്‌ക്കോയുടെ പരുപരുത്ത ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ എനിക്കെന്തോ ഈർഷ്യ തോന്നി.. 

"നീ കാര്യം പറയ് ബോസ്‌കോ.. ഞാൻ.. ഞാൻ ഉറങ്ങുവായിരുന്നു.."

 " ഡാ നമ്മുടെ മരിയ മിസ്സിംഗ്‌ ആണ്,  കൊച്ചിയിലെ ഫ്ലാറ്റ് പുറത്തുനിന്നും ലോക്ക് ആണ് , മൊബൈലും സ്വിച്ച്ഓഫ്‌.. സ്റ്റേഷനിൽ മൊഴികൊടുക്കാൻ അവൾ മാത്രം എത്തിയിട്ടില്ല.. "

പാർട്ട്‌ : 3

" ക്ലാസ്സ്‌മുറിയിലെ സീലിങ് ഫാനിൽ കുരുക്കിയ ഷാളിൽ തൂങ്ങികിടന്നാടുന്ന ആര്യയുടെ മൃതദേഹം.. കഴുത്ത് അല്പം നീണ്ടുവലിഞ്ഞതുപോലെ തോന്നുന്നുണ്ടായിരുന്നു.. താളിതേച്ച് കറുപ്പിച്ചെടുത്ത അവളുടെ ചുരുണ്ട മുടിയിഴകളിൽ ഒരു വാടിയ മഞ്ഞചെമ്പകം കൊരുത്തു കിടപ്പുണ്ടായിരുന്നു..., ഒരിക്കൽ മറ്റാരും കാണാതെ ഏന്തിവലിഞ്ഞ്  ഞാൻ ചുണ്ട് ചേർത്തമർത്തിയപ്പോൾ ചുമന്ന്തുടുത്ത ആ കവിൾത്തടങ്ങൾ അന്ന് വിളറിവെളുത്തിരുന്നു.."

 ' ഈശ്വരാ.. 18 വർഷം കഴിഞ്ഞിട്ടും ആ കാഴ്ച്ച എനിക്ക് മറക്കാനാകുന്നില്ലല്ലോ.. എല്ലാത്തിനും കാരണം ci ഹർഷവർദ്ധന്ടെ ആ നശിച്ച ചോദ്യം ചെയ്യൽ ആയിരുന്നു.. മറക്കാനാഗ്രഹിച്ചതെല്ലാം കുത്തിപ്പൊക്കികൊണ്ട് വന്നു ആ നാശംപിടിച്ചവൻ..'

 'അല്ല, മരിയ എവിടെപ്പോയി..?  ഇന്നലെകാണുമ്പോൾ  അവളുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികത ഉണ്ടായിരുന്നില്ലേ..?  ഇനി അവളാണോ അരവിന്ദൻ സാറിനെ..?  അതുകൊണ്ടാണോ മരിയ പോലീസ്സ്റ്റേഷനിൽ ഹാജരാകാതെ മുങ്ങിയത്..?   അതോ അരവിന്ദൻ സാറിന്റെ കൊലപാതകി മരിയയേയും..?'

 96, 97, 98, 99, 100... ഇത്രേം ചിന്തിച്ചു കൂട്ടുന്നതിനിടയിൽ 100 പുഷ് അപ്പ് കഴിഞ്ഞിരുന്നു., അതും ഇടത്തെ കൈപ്പത്തി മാത്രം തറയിൽ അമർത്തികൊണ്ട്.. പണ്ടേയുള്ള ശീലമാണ്  മനസ്സ് അസ്വസ്ഥമാകുമ്പോൾ വ്യായാമം ചെയ്യുക എന്നത്.. ഏറ്റവും പ്രിയപ്പെട്ട വ്യായാമം പുഷ് അപ്പ് തന്നെ...ബാക്കിയെല്ലാകാര്യങ്ങളിലും വലംകയ്യനാണെങ്കിലും പുഷ് അപ്പ് ചെയ്യുമ്പോൾ ഇടത്തെകൈ മാത്രമേ തറയിൽ അമർത്തുകയുള്ളു.. അതുകൊണ്ട് തന്നെ ഇടംകൈയിലെ മസിലുകൾ അല്പംകൂടി ഉരുണ്ടിട്ടുണ്ട്..

 ഇന്നലെ മരിയ മിസ്സിംഗ്‌ ആയത്കൊണ്ട്  കുമാരനുണ്ണിയുടെ വീട്ടിൽ വൈകീട്ട് കൂടാമെന്നുള്ള തീരുമാനം ഞങ്ങൾ ഇന്നത്തേക്ക് മാറ്റി.. വർക്ക്‌ ഔട്ടിന് ശേഷം കുളിയും കഴിഞ്ഞ് ഡ്രസ്സ്‌ മാറുമ്പോൾ മുറ്റത്തൊരു കാറിന്റെ ഹോണടി കേട്ടു.. ഹാ.. ബോസ്‌കോജോൺ ആവും, കുമാരനുണ്ണിയുടെ വീട്ടിലേക്ക് പോകാൻ രാവിലെ കാറുമായി എത്താമെന്ന് അവനിന്നലെ പറഞ്ഞിരുന്നു..

" ഡാ ബോസ്കോ,.. എന്താടാ ഇവിടെ നടക്കുന്നത്..?  അരവിന്ദൻ സാറിനെ ആരാണ് കൊന്നത്..?  നമ്മുടെ മരിയ എവിടെ..? എനിക്കൊന്നും മനസ്സിലാകുന്നില്ല.. "  

എന്റെ ചോദ്യം കേട്ട് അരിശം കൊണ്ടാണോ അതോ നിസ്സഹായതകൊണ്ടാണോ എന്നറിയില്ല ബോസ്‌കോ സ്വിഫ്റ്റിന്റെ സ്റ്റിയറിങ്ങിൽ കൈകൊണ്ട് ആഞ്ഞടിച്ചു.. 

" ആ കഴുവേറിയെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ.. "  ബോസ്‌കോ പല്ല്ഞെരിച്ചു പിറുപിറുക്കുന്നത് കേട്ടപ്പോൾ ഞാനവന്റെ നേരെ തലയൊന്ന് ചെരിച്ചു.. 

"ആരെയാടാ..? "

" നമ്മുടെ അരവിന്ദൻ സാറിനെ കൊന്നവനെ, അല്ലാതെ വേറെയാര്.. "

 കുമാരനുണ്ണിയുടെ വീടിന്റെ മതിൽകെട്ടിനു പുറത്തായി സ്വിഫ്റ്റ് പാർക്ക് ചെയ്ത് ഗേറ്റ്തുറന്ന് ഉള്ളിലേക്ക് കയറാൻ തുടങ്ങിയ ബോസ്‌കോയെ ഞാൻ കൈ നീട്ടി തടഞ്ഞു.. 

" നിക്കെടാ ഉള്ളിലേക്ക് കയറാൻ വരട്ടെ, ആ നാശം പിടിച്ച റാവുത്തർ ഇവിടെ എവിടേലും കാണും.. അവന്റെ കൺമുൻപിൽ ചെന്നുപെട്ടാൽ തീർന്നു.. "

"റാവുത്തർ..?  അതാരാ..?"

ബോസ്‌ക്കോ വാപൊളിച്ചു നിന്നപ്പോൾ എനിക്ക് അതിശയം തോന്നി.. 

"നീ ഇവന്റെ വീട്ടിൽ ഇതിന്മുൻപും വന്നിട്ടില്ലേ..?"

"ഉവ്വെന്നെ,.. ന്തേയ്‌..? "  ബോസ്‌ക്കോക്ക്  അപ്പോഴും കാര്യം പിടികിട്ടിയില്ല..

 "എടാ ഇവിടൊരു ഭീകരൻ പട്ടിയില്ലേ..?  വക്കീലിന്റെ റാവുത്തർ മോൻ.. ആ നായിന്റെമോൻ ഇന്നലെ ഇവിടെവെച്ച് എന്നെ കൊന്ന് തിന്നാനെ.. "

 "പട്ടിയോ.. ഇവിടെയോ..?  ഞാൻ കണ്ടിട്ടില്ലാലോ ഇതിന് മുൻപെങ്ങും.. " ബോസ്‌ക്കോ ചുറ്റിനും കണ്ണോടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എനിക്കതിശയം തോന്നി..

 "ഡാ ബോസ്‌ക്കോ, അനിയാ.. ഇങ്ങു കേറിപോരെ.."  ആ ശബ്ദം കേട്ട് നോക്കിയപ്പോൾ അതാ വക്കീലിന്റെ വീടിന്റെ ബാൽക്കണിയിൽ അനീഷ്  ഫ്രാൻസിസ് കൈകാട്ടി വിളിക്കുന്നു.. 

"നീയിതെപ്പോ എത്തി " അത് പറഞ്ഞു ബോസ്‌ക്കോ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് നടന്നപ്പോൾ ചുറ്റിനും കണ്ണോടിച്ചു ഒറ്റയടി വെച്ച് ഞാനും ഒപ്പം കൂടി.. 

" എന്നാലും ആ റാവുത്തർ പട്ടി എവിടെപ്പോയി..? "

 വീടിനുള്ളിലേക്ക് കയറിയപ്പോൾ ബീഫ്ഫ്രൈയുടെ മസാല മൊരിയുന്ന മണം അവിടമാകെ പരക്കുന്നത് ഞാൻ അറിഞ്ഞു.. 

" വക്കീല് രാവിലെതന്നെ ഇറച്ചി ചൂടാക്കുന്നുണ്ട് "  ഞാനത് മനസ്സിൽ പറഞ്ഞ്  കിച്ചണിലേക്ക് കയറിചെന്നു...

ഹാ, നീ എത്തിയോ..?  ബോസ്‌ക്കോയും ഒപ്പമുണ്ടോ ഡാ..? " ഫ്രൈപാനിൽ തവികൊണ്ട് ഇളക്കികൊണ്ടിരിക്കെ രാമനുണ്ണി തലവെട്ടിച്ചുകൊണ്ട് ചോദിച്ചു..

" ആം.. അവൻ ദേ അനീഷിനോട് സംസാരിച്ചു അപ്പുറത്തുണ്ട്.. " ഞാനത് പറഞ്ഞ് ആ വലിയ കിച്ചണിൽ വൃത്തിയായി നിരത്തി വെച്ചിരിക്കുന്ന ചില്ല് ഭരണികളിലേക്ക് കണ്ണോടിച്ചു..

 "ഇതെന്താ വക്കീലേ ഈ ജാറിൽ നിരത്തിവെച്ചിരിക്കുന്നത്.?"
" ഓ, അത് വെജിറ്റബിൾ വിനാഗിരിയിട്ട് വെച്ചിരിക്കുന്നതാഡേയ്,.. "

" ഇതെന്താ മുറിച്ചു കഷ്ണങ്ങൾ ആക്കാതെ മുഴുവനോടെ വിനാഗിരിയിൽ ഇട്ടു വെച്ചിരിക്കുന്നത്..? "  ക്യാരറ്റും, കുക്കുമ്പറും, ബീറ്റ്റൂട്ടുമെല്ലാം അങ്ങനെതന്നെ വലിയകുപ്പിയിലെ വിനാഗിരിയിൽ മുങ്ങികിടക്കുന്നത് കണ്ടപ്പോൾ എനിക്കതിശയം തോന്നി..

 "ഹഹ.. ഇതുപോലെ ബീഫ്ഫ്രൈ ചൂടാക്കി കഴിക്കുമ്പോൾ ഒപ്പം  അതിൽനിന്ന് എന്തെങ്കിലും ഒരെണ്ണം എടുത്തൊന്ന് കടിക്കണം..പൊളിയാണ്‌ മോനേ.. "  

വക്കീലിന്റെ വായിൽ നിന്ന് "കടി" എന്ന വാക്ക് വീണപ്പോഴാണ് ''റാവുത്തർ'' എന്ന ഭീകരനെക്കുറിച്ചു എനിക്കോർമ്മ വന്നത്.. 

"എന്നെ ഇന്നലെ കടിച്ചുകീറാൻ വന്ന ആ പിശാച്പട്ടി  എവിടെപോയി  കുമാരനുണ്ണി..?  അതിനെ ഇന്ന് കണ്ടില്ലല്ലോ..? "

" എടാ, അവനെ ഞാനിവിടെ സ്ഥിരമായി വളർത്തുന്നതല്ല.. അതിരപ്പിള്ളിക്കടുത്തു കൊന്നക്കുഴിയിൽ എനിക്കൊരു 2 ഏക്കർ ഭൂമിയുണ്ട്.. ഞാനവിടെ കൊറേ പച്ചക്കറി കൃഷിയെല്ലാം നടത്തിനോക്കിയെങ്കിലും ഒന്നും ക്ലിക്കായില്ല.. മലമ്പ്രദേശം ആയത് കൊണ്ട് കാട്ടുപന്നി ശല്യം കൂടുതലാണ് അവിടെ...അങ്ങിനെ അവസാനം ഞാൻ അവിടെ കൂടുകെട്ടി താറാവ് വളർത്തൽ തുടങ്ങി.. ഇപ്പൊ  മൂവ്വായിരത്തിനടുത്തു ബ്രോയിലർ താറാവുണ്ട് അവിടെ..  അവറ്റകൾക്ക് കാവൽ നിൽക്കാൻവേണ്ടിയാണ് ഞാൻ റാവുത്തറിനെ മേടിച്ചത്.. " 

ബീഫ്ഫ്രൈ രണ്ട് പീസ് വായിലിട്ട് ചവച്ചുകൊണ്ട്  കുമാരനുണ്ണി തുടർന്നു.. 

"എനിക്കീ പട്ടിയെ വല്യ ഇഷ്ടമാണെങ്കിലും കെട്യോൾക്കും മോനും ഇവറ്റകളെ കണ്ടാൽ മുഖം വീർക്കും.. അതുകൊണ്ട് അവള് വീട്ടീപോകുമ്പോ ഞാൻ രണ്ട് ദിവസത്തേക്ക് റാവുത്തറിനെ ഇവിടെ കൊണ്ടുവന്നു നിർത്തും.. എന്റെ മൂവായിരം താറാവുകൾക്ക് കാവൽ നിൽക്കുന്ന അവന് ബീഫും പോർക്കിന്റെ കൂമ്പെല്ലും കൊടുത്തു ഞാനങ്ങു സ്നേഹിക്കും.. ഇന്ന് നിങ്ങൾ വരുന്നതിന് തൊട്ടുമുൻപായി റാവുത്തറിനെ ഞാൻ കൊന്നക്കുഴിയിലെ ഫാമിലേക്ക് ഷിഫ്റ്റ് ചെയ്തു.,  ഹഹ.. "

 വക്കീൽ അത് പറഞ്ഞു ചിരിക്കുമ്പോൾ ഞാൻ അയാളുടെ മാനസികാവസ്ഥ ഓർത്ത് ആശ്ചര്യപ്പെട്ടു.., പ്രിയപ്പെട്ട അധ്യാപകൻ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് രണ്ട് ദിവസം തികയുന്നതേ ഒള്ളു, ആ കേസിൽ പോലീസിന്റെ നിരീക്ഷണത്തിൽ നിൽക്കുന്നു, ഇപ്പോഴിതാ ഉറ്റസുഹൃത്തിനെ കാണാതായിരിക്കുന്നു, അവൾ ജീവിച്ചരിപ്പുണ്ടോ, അതോ മരിച്ചോ എന്നുപോലും നിശ്ചയമില്ലാത്ത ഈ അവസ്ഥയിലും ഇത്ര കൂളായി പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്തു അതും കഴിച്ച് ജീവിതം ആസ്വദിക്കുന്ന ഒരാൾ.. ഹൗ വല്ലാത്ത മനുഷ്യൻ തന്നെ..

 "വക്കീലേ ദേ തന്റെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ട് "  അതും പറഞ്ഞു അനീഷ്  ഫോണും നീട്ടിപിടിച്ചു അങ്ങോട്ട്‌ വന്നപ്പോൾ പിറകെ ബോസ്‌ക്കോയും എത്തി..

ആ കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചുകൊണ്ട്തന്നെ  രാമനുണ്ണി കിച്ചണിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ  ഞാൻ  ചില്ല്‌ഭരണികളിൽ മുങ്ങികിടക്കുന്ന പച്ചക്കറികളിലേക്ക് അലക്ഷ്യമായി നോട്ടംപായിച്ചു...

 പെട്ടെന്ന്..., 

 പെട്ടെന്നാണ് ക്യാരറ്റിനും കുക്കുമ്പറിനും, ബീറ്റ്റൂട്ടിനും, പേരറിയാത്ത  മറ്റ് ഏതൊക്കെയോ പച്ചക്കറികറികൾ നിറഞ്ഞ  ചില്ല്‌ ഭരണികൾക്കിടയിലെ ഒരൊറ്റ ഭരണിയിലേക്ക്  എന്റെ നോട്ടം പതിഞ്ഞത്.. 

 ദൈവമേ... എന്താണിത്.. ! ഇത്..., ഇത് സത്യംതന്നെയാണോ..,  അതോ എന്റെ തോന്നലോ...?  രക്തം മരവിപ്പിക്കുന്ന ആ കാഴ്ച്ചകണ്ട് ഞാൻ ഞെട്ടിതരിച്ചു നിന്നു..  

"ഒരു ചെറിയ ചില്ല്‌ ഭരണിക്കുള്ളിലെ വിനാഗിരിയിൽ കുതിർന്നു വീർത്തു കിടക്കുന്ന പുരുഷ ലിംഗം.. !"

Reunion - part : 4

കറുത്ത വലിയ തേരട്ടയെപോലെ വിനാഗിരി കുടിച്ചു വീർത്തു,  ചില്ല് ഭരണിയിലെ കൊഴുത്ത  ദ്രാവകത്തിൽ പൊന്തികിടക്കുന്ന ആ മനുഷ്യാവയവം കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ഓക്കാനം വന്നു.. അടുക്കളയിലെ സിങ്കിൽ തലകുമ്പിട്ടു ശർദ്ധിച്ചപ്പോൾ വയറ്റിലുള്ള കുടൽമാല വരെ പുറത്തേക്ക് വരുമെന്ന് തോന്നിപോയി.. 

" ഡാ അനിയാ, ബോസ്‌ക്കോ, അനീഷേ.. ഒന്നിങ്ങു വന്നേ.. " 

സ്വീകരണമുറിയിലെ സെറ്റിയിൽ ഇരുന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന വക്കീൽ അത് അവസാനിപ്പിച്ചതിന് ശേഷം ഞങ്ങളെ ഉറക്കെ വിളിച്ചപ്പോഴാണ് സിങ്കിൽ നിന്ന് ഞാൻ തലപൊക്കിയത്... ആ ചില്ല്‌ ഭരണിയിലേക്ക് ഒന്നുകൂടി നോക്കാനുള്ള ശേഷിയില്ലാത്തതിനാൽ വർദ്ധിച്ച നെഞ്ചിടിപ്പും, ആശങ്കകളും,  സമർത്ഥമായി മറച്ചുപിടിച്ച്  മുഖം തുടച്ചുകൊണ്ട് ബോസ്‌ക്കോയുടെയും അനീഷിന്റെയും പിറകിലായി വക്കീലിന്റെ അരികിലേക്ക് ഞാൻ നടന്നു ..

 നെറ്റിയിൽ വിരലോടിച്ചു എന്തോ ചിന്തയിൽ മുഴുകിയിരിക്കുന്ന കുമാരനുണ്ണിയെ ആദ്യമായികാണുന്ന  ഒരാളെപ്പോലെ ഞാനൊന്ന് അടിമുടി  ഉഴിഞ്ഞു നോക്കി.. 

' എന്തൊരു മനുഷ്യനാണ് ഇയാൾ..?  അടുക്കളയിലെ ഭരണിയിൽ വിനാഗിരിയിൽ മുങ്ങികിടക്കുന്ന ആ പുരുഷ ലിംഗം അരവിന്ദൻ സാറിന്റെ ശരീരത്തിൽ നിന്ന് അറുത്തു മാറ്റിയതുതന്നെയായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.. അങ്ങിനെയങ്കിൽ  ഈ കുമാരനുണ്ണി തന്നെയാകും അരവിന്ദൻ സാറിന്റെ കൊലപാതകി.. എന്നിട്ട് ആ മൃതദേഹത്തിൽ നിന്ന് മുറിച്ചെടുത്ത ലിംഗം സ്വന്തം അടുക്കളയിൽ ഉപ്പിലിട്ട് വെച്ചിരിക്കുന്നു.., അതെന്തിനാവും?.. ഇവൻ  ബീഫ്ഫ്രൈ കഴിക്കുന്നതിനിടയിൽ 'അതും' കടിച്ചു വലിക്കുന്നുണ്ടാകും.. മനുഷ്യമാംസം ഉപ്പിലിട്ട് തിന്നുന്ന കഴുവേറീ, നിന്നെ ഞാൻ ശരിയാക്കിതരാം.. വരട്ടെ, ഇത് എവിടെവരെ പോകുമെന്ന് നോക്കട്ടെ.. '

 'പക്ഷെ അപ്പോൾ മരിയ എവിടെ..?   അവളെയും ഈ നരഭോജി വക്കീൽ കൊന്ന് ഉപ്പിലിട്ട് കാണുമോ...?  ഹോ.. '

 എന്റെ മനസ്സ് വായിച്ചെന്നോണമാണ് കുമാരനുണ്ണി സംസാരിച്ചു തുടങ്ങിയത്... " എടാ,  ci ഹർഷവർധൻ ആയിരുന്നു ഫോണിൽ.., നമ്മുടെ മരിയ... "

" മരിയക്ക് എന്ത്പറ്റി അവളെയും കൊന്നോ..? " വക്കീലിന്റെ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഞാൻ ഇടക്ക് കയറി ചോദിച്ചു..

 "അതല്ലെടാ, മരിയ കുറച്ചു സമയം മുൻപേ മൊഴിരേഖപെടുത്താനായി  പോലീസ് സ്റ്റേഷനിൽ ചെന്നിരുന്നു.. അവളുടെ മരിച്ചുപോയ ഭർത്താവിന്റെ ഓർമ്മദിവസം ആയിരുന്നത്രേ ഇന്നലെ,.. അങ്ങേരെ അടക്കം ചെയ്‌ത കോട്ടയത്തെ പള്ളി സെമിത്തേരിവരെ പോയതാണ്പോലും അവൾ..  ഫോൺ ഫ്ലാറ്റിൽ വെച്ച് മറന്നത് കൊണ്ട് അരവിന്ദൻ സാറ് മരിച്ചത് മുതൽക്കുള്ള കാര്യങ്ങൾ അവൾ ഇന്ന് രാവിലെയാണത്രെ അറിഞ്ഞത്.. "

 കുമാരനുണ്ണി പറഞ്ഞുനിർത്തിയപ്പോൾ ഞാനൊഴിച്ചു ബാക്കി രണ്ട് പേരും ദീർഘശ്വാസം ഉതിർത്തു.. 

" ഹോ, മരിയക്ക് എന്തുപറ്റി എന്നോർത്ത് ടെൻഷൻ അടിച്ചിരിക്കുവായിരുന്നു ഇത്രേം നേരം.. ഇപ്പോഴാണ്  ഒന്ന് ശ്വാസം നേരെ വീണത്.. "   

അനീഷ് ഫ്രാൻസിസ് അതും പറഞ്ഞ്  സെറ്റിയിലിരിക്കുന്ന വക്കീലിന്റെ അരികിലേക്ക് ചാഞ്ഞപ്പോൾ കുറച്ചുമുൻപേ ഞാനറിഞ്ഞ സത്യം അവനെ ബോധ്യപെടുത്തണമെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി.. 

" പക്ഷെ.., വേറൊരു പ്രശ്നമുണ്ടല്ലോ ബോസ്‌ക്കോ..? "  കുമാരനുണ്ണി പതിഞ്ഞ ശബ്ദത്തിൽ വീണ്ടും സംസാരിച്ചുതുടങ്ങി.. 

" പ്രശ്നമോ, എന്ത് പ്രശ്നം.? "
ബോസ്‌ക്കോയുടെ ശബ്ദത്തിൽ ആശങ്ക നിറഞ്ഞിരുന്നു..

" ബോസ്‌ക്കോ, നിനക്കെതിരെയാണ് മരിയ മൊഴി നൽകിയിരിക്കുന്നത്.. റീയൂണിയൻ നടന്ന ദിവസം നമ്മൾ സ്കൂളിൽവെച്ച് പിരിയാൻ നേരത്ത്  എന്തോ ഒരു കൗൺസിലിങിനെ കുറിച്ച് സംസാരിച്‌ നീയും അരവിന്ദൻ സാറും തമ്മിൽ കശപിശയുണ്ടായി എന്നും, അവസാനം നീ സാറിനെ തീർത്തുകളയും എന്ന് മരിയയുടെ മുൻപിൽവെച്ച്  വെല്ലുവിളിച്ചിരുന്നു എന്നും, മാഷിന്റെ മരണത്തിന് പിന്നിൽ ബോസ്‌ക്കോജോൺ ആവാനാണ് സാധ്യതയെന്നും  മരിയ ci ഹര്ഷവര്ധന്  മൊഴികൊടുത്തു.. "

" ആ നായിന്റെമോളെ ഞാനിന്ന് കൊല്ലും.. "  

കലിതുള്ളികൊണ്ട് വീടിന് പുറത്തേക്കിറങ്ങാൻ തുടങ്ങിയ ബോസ്‌ക്കോയെ ശാന്തമാക്കാൻ ഞങ്ങൾ ഏറെ പണിപെട്ടു..

 " എടാ ബോസ്‌ക്കോ, സത്യം പറയ്.. അന്ന് റീയൂണിയനിൽ വെച്ച് നീയും അരവിന്ദൻ സാറും തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായോ..?  എന്തോ കൗൺസിലിങ്ങിനെ കുറിച്ചൊക്കെ മരിയ പോലീസിനോട് പറഞ്ഞല്ലോ,.. ഞങ്ങൾക്ക് ഇതൊന്നും അറിയില്ല.. അതുകൊണ്ടാണ് ഇതൊക്കെ നിന്നോട് ചോദിക്കുന്നത്.. "

അനീഷ് ബോസ്‌ക്കോയുടെ ചുമലിൽ തട്ടികൊണ്ട് അത് ചോദിച്ചപ്പോൾ  അവൻ ദയനീയമായി ഞങ്ങളെ ഒരുനോട്ടം നോക്കി..

" പ്ലസ്ടു പഠിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്നതിനായി ഞാനിടക്ക് സ്കൂളിൽ പോകാറുണ്ടായിരുന്നു.. അരവിന്ദൻ സാറിന്റെ നിർബന്ധം കൊണ്ടായിരുന്നു അത്.. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് ഞാനതെല്ലാം ചെയ്തിരുന്നത്.. അതുകൊണ്ട് തന്നെ സാറിന് എന്നോട് വല്യ ഇഷ്ട്ടവുമായിരുന്നു...  അതുപോട്ടെ,  റീയൂണിയൻ നടത്തിയ ദിവസം നമ്മൾ ഒരുമിച്ചല്ലേടാ നടന്നിരുന്നത്.. നിങ്ങൾ എപ്പോഴെങ്കിലും കണ്ടിരുന്നോ ഞാൻ സാറിനോട് ദേഷ്യപെടുന്നത്..? ഇത്രക്ക് ക്രൂരമായി അദ്ദേഹത്തെ കൊല്ലാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ  നിങ്ങൾക്ക്..? "

അത് പറഞ്ഞുതീരുമ്പോൾ ബോസ്‌ക്കോ ഏങ്ങികരഞ്ഞു തുടങ്ങിയിരുന്നു.. അവന്റെ വാക്കുകളിൽ ആത്മാർത്ഥയുള്ളതായി എനിക്കും തോന്നിയിരുന്നു.. പക്ഷെ മരിയ...,   മരിയ എന്തിന് ബോസ്‌ക്കോക്ക് എതിരായി ഇങ്ങനെ ഒരു മൊഴി നൽകണം..?

 "മറ്റൊരു കാര്യംകൂടി ഞാനറിഞ്ഞു." കുമാരനുണ്ണിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.. 

"എന്താണത്..? "  ആ ചോദ്യം ഞങ്ങൾ മൂന്നുപേരും ഒരുമിച്ചായിരുന്നു വക്കീലിന്റെ മുഖത്തുനോക്കി ചോദിച്ചത്.. 

അരവിന്ദൻ സാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌ പൊലീസിന് ലഭിച്ചിട്ടുണ്ട്.. അതിൽ പറഞ്ഞിരിക്കുന്നത്  ഏറ്റവും മൃഗീയമായ വേദന അനുഭവിച്ചാണ് അദ്ദേഹം മരിച്ചിരിക്കുന്നത്,..അതായത് അരവിന്ദൻസാർ ജീവനോടെയിരിക്കുമ്പോൾ തന്നെയാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ലിംഗം അറുത്തുമാറ്റപെട്ടിരിക്കുന്നത്.. അരക്കെട്ടിൽ ആഴത്തിലുള്ള ആ മുറിവാണ് മരണകാരണവും..

ഹോ.. എത്ര ഭീകരമായിരിക്കും അത്.. ആ ദൃശ്യം മനസ്സിൽ ചിന്തിച്ചപ്പോൾ തന്നെ എന്റെ ഉള്ളൊന്ന് കുടഞ്ഞു..

 അല്പനേരത്തെ നിശബ്ദതക്ക് ശേഷം  രാമനുണ്ണി ബോസ്‌ക്കോയുടെ അരികിലേക്ക് നീങ്ങിയിരുന്നു.. 

" ഡാ,  നീ തല്ക്കാലം ഒന്ന് മാറി നിൽക്കുന്നതാവും നല്ലത്.. മരിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നിനക്ക് വേണ്ടി അന്വേഷണം തുടങ്ങികാണും.. അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമാകില്ല.. പൊലീസിന് പിടികൊടുക്കാതെ കുറച്ച് ദിവസം മാറിനിൽക്കുമ്പോഴേക്കും ഞാൻ മരിയയെ നേരിൽ കണ്ട് സംസാരിക്കാം.. അവൾ മൊഴി മാറ്റി പറഞ്ഞാൽ പിന്നെ നീ പേടിക്കേണ്ട..,  തല്ക്കാലം ഇതല്ലാതെ വേറൊരു മാർഗവും ഞാൻ കാണുന്നില്ലഡാ.. "

" പെട്ടെന്നിങ്ങനെ പറഞ്ഞാൽ ഞാൻ.. ഞാനെവിടെ പോയി ഒളിക്കും വക്കീലേ..?  ആ നായിന്റെമോൾ കാരണം എന്റെ ജീവിതം നശിച്ചല്ലോ കർത്താവെ.. "  നെറ്റിയിൽ ആഞ്ഞടിച്ചുകൊണ്ട് ബോസ്‌ക്കോ വിലപിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ  എനിക്കവനോട് സഹതാപം തോന്നി..

" ഒരു സ്ഥലമുണ്ട്,.. കൊന്നക്കുഴിയിലെ എന്റെ 3 ഏക്കറിലുള്ള താറാവ് ഫാം.. ഞാനും റാവുത്തറും അറിയാതെ ഒരു പൂച്ചകുഞ്ഞിപോലും എത്തില്ല അവിടേക്ക്.. നിനക്ക് ഓക്കേ ആണെങ്കിൽ ഞാനവിടെ കാര്യങ്ങൾ അറേഞ്ച് ചെയ്യാം.. "   കുമാരനുണ്ണി അത് പറഞ്ഞപ്പോൾ ഞാനതിലൊരു അപകടം മണത്തു..

 ' വക്കീൽ അടുത്ത ഭരണിയിൽ ഉപ്പിലിട്ടത് നിറക്കാനുള്ള പരിപാടി പ്ലാൻ ചെയ്യുകയാണ്.. '

 "അത് നല്ലോരു ആശയമാണ്.. ബോസ്‌ക്കോനെ അവിടെ കൊണ്ടാക്കാൻ ഞാനും വരാം.. " അനീഷ് ഫ്രാൻസിസ്  കുമാരനുണ്ണിയുടെ ഐഡിയയെ സപ്പോർട്ട് ചെയ്തപ്പോൾ ഞാൻ ഒരുനിമിഷം ഒന്നും മിണ്ടാതെ നിന്നു.. 

' താറാവ് കൂട്ടങ്ങൾക്കിടയിൽ ലിംഗം മുറിച്ചുമാറ്റപ്പെട്ട നിലയിൽ മരിച്ചുകിടക്കുന്ന  ബോസ്‌ക്കോജോണിന്റെയും അനീഷ് ഫ്രാൻസിസിന്റെയും ശവശരീരങ്ങൾ.. '

ഞാൻ ആ കാഴ്ച്ച അകക്കണ്ണിൽ കണ്ടുകൊണ്ടിരിക്കെ കുമാരനുണ്ണി അനീഷിന്റെയും ബോസ്‌ക്കോയുടെയും  മൊബൈൽ സ്വിച്ഓഫ്‌ ചെയ്യാൻ ആവശ്യപെടുന്നുണ്ടായിരുന്നു..  അനീഷിന്റെ മൊബൈൽ വക്കീലിന്റെ മൊബൈലിനൊപ്പം ആ വീട്ടിൽ തന്നെ വെച്ചപ്പോൾ  ബോസ്‌ക്കോയോട്  അവന്റെ സ്വിഫ്റ്റ് കാർ എടുത്ത്  ടൗണിലെ ഏതെങ്കിലും തിരക്കുള്ള ഭാഗത്ത്‌ പാർക്ക്‌ ചെയ്യാനും, മൊബൈൽ കാറിൽ വെച്ചതിനു ശേഷം പുറത്തേക്കിറങ്ങി നടക്കാനും വക്കീൽ പറയുന്നുണ്ടായിരുന്നു..മൊബൈൽ നമ്പർ പോലീസ് ട്രൈസ് ചെയ്താലും, ബോസ്‌ക്കോ   എവിടെയാണെന്ന് അറിയാതിരിക്കാനുള്ള കുമാരനുണ്ണിയുടെ തന്ത്രമായിരുന്നു അത്..

എന്ത് ചെയ്യണം എന്നറിയാതെ ഒരു അപരിചിതനെപോലെ  അവർക്കിടയിൽ നിൽക്കുമ്പോൾ പെട്ടെന്ന്  ജീൻസിന്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ഫോൺ വൈബ്രേറ്റ് ചെന്നുന്നത് ഞാൻ അറിഞ്ഞു...ഫോണിലെ നീല ഡിസ്‌പ്ലേയിൽ  ട്രൂ കോളർ ആപ്പ്  'ഹർഷവർദ്ധൻ' എന്ന പേര് എഴുതികാണിച്ചതോടെ  എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി.. കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ ചേർത്തുവെച്ചപ്പോൾ ഘനഗംഭീരമായ  ci ഹർഷവർദ്ധന്റെ ശബ്ദം മുഴങ്ങികേട്ടു..  

" മിസ്റ്റർ അനിയൻ ഈശ്വർ,  താങ്കളോട് ദുഃഖകരമായ ഒരു വാർത്ത അറിയിക്കാനുണ്ട്.. 18 വർഷംമുൻപ് നടന്ന ആര്യ എന്ന നിങ്ങളുടെ സഹപാഠിയുടെ മരണം ഒരു ആത്മഹത്യയായിരുന്നില്ല, മറിച്ചു അതൊരു ഭീകരമായ കൊലപാതകകമായിരുന്നു.. അത് ചെയ്തയാൾ ഒരു  "നെക്രോഫീലിയാക്ക്" ആണെന്ന് തോന്നുന്നു.. അതായത് ആര്യ എന്ന പെൺകുട്ടിയെ മരണപ്പെടുത്തിയതിന് ശേഷം കൊലപാതകി ആ മൃതശരീരം ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്.. അതിന് ശേഷം ബോഡി ക്ലാസ്സ്‌ മുറിയിലെ സീലിങ് ഫാനിൽ കെട്ടി തൂക്കുകയായിരുന്നു"


#Reunion - part : 5

"മിസ്റ്റർ അനിയൻ ഈശ്വർ, താങ്കളോട് ദുഃഖകരമായ ഒരു വാർത്ത അറിയിക്കാനുണ്ട്.. 18 വർഷംമുൻപ് നടന്ന ആര്യ എന്ന നിങ്ങളുടെ സഹപാഠിയുടെ മരണം ഒരു ആത്മഹത്യയായിരുന്നില്ല, മറിച്ചു അതൊരു ഭീകരമായ കൊലപാതകകമായിരുന്നു.. അത് ചെയ്തയാൾ ഒരു  "നെക്രോഫീലിയാക്ക്" ആണെന്ന് തോന്നുന്നു.. അതായത് ആര്യ എന്ന പെൺകുട്ടിയെ മരണപ്പെടുത്തിയതിന് ശേഷം കൊലപാതകി ആ മൃതശരീരം ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്.. അതിന് ശേഷം ബോഡി ക്ലാസ്സ്‌ മുറിയിലെ സീലിങ് ഫാനിൽ കെട്ടി തൂക്കുകയായിരിക്കണം.. "

എന്റെ തലക്കകത്തു ചെറുതും വലുതുമായ വിസ്ഫോടനങ്ങൾ നടക്കുക്കുമ്പോൾ വീണ്ടും ഹർഷവർദ്ധന്റെ ശബ്ദം ചെവിയിൽ മുഴങ്ങി.. 

" ആര്യയുടെ മരണവുമായി ബന്ധപ്പെട്ടു താങ്കൾ ഒരിക്കൽ കൂടി സ്റ്റേഷൻ വരെ വരേണ്ടതുണ്ട്.. സാധിക്കുമെങ്കിൽ ഇപ്പോൾ തന്നെ.. "

ബോസ്‌ക്കോയും, അനീഷും, കുമാരനുണ്ണിയും കയറിയ  ചുവന്ന XUV  കൊന്നക്കുഴിയിലെ ഫാംഹൌസ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ, ഞാനിരിക്കുന്ന ഓട്ടോറിക്ഷ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു.. 

    "ഞാനും ആര്യയും അടക്കം 7 പേരായിരുന്നു റോയൽഫ്രണ്ട്സിൽ ഉണ്ടായിരുന്നത്.. അതിൽ ആര്യയും ഞാനും തമ്മിൽ സൗഹൃദത്തിനപ്പുറം മറ്റൊരു പ്രത്യേക ഇഷ്ടംകൂടി ഉണ്ടായിരുന്നു.. ഞങ്ങളുടെ ഗ്രൂപ്പിൽ മറ്റെല്ലാവർക്കും അക്കാര്യം അറിയാവുന്നതുമാണ്, അവർ ഞങ്ങളെ അത്രമേൽ സപ്പോർട്ട് ചെയ്തിരുന്നു.. "

 Ci ഹർഷവർദ്ധന് അഭിമുഖമായിരുന്ന് കണ്ണുകൾ നിറയുന്നത് അദ്ദേഹം കാണാതിരിക്കാൻ അൽപനേരം തലകുനിച്ചിരുന്നു.. 

" അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് ആര്യ വളരെ സന്തോഷത്തിലായിരുന്നു.. പിറ്റേന്ന് അവളുടെ പിറന്നാൾ ആണെന്നും, അന്ന് വരുമ്പോൾ പുതിയ ചുവന്ന പട്ടുപാവാടയും ബ്ലൗസും ഉടുത്തു വരാമെന്നും പറഞ്ഞു കവിളിൽ നുണക്കുഴി വിരിയിച്ചൊന്ന് ചിരിച്ചുകാട്ടികൊണ്ടാണ് ആര്യ സ്കൂളിന്റെ മുൻപിൽ നിന്ന് ബസ്സിൽ കയറിപോയത്..,  അന്നാണ് ഞാൻ അവളെ ജീവനോടെ അവസാനമായി കണ്ടത്.. "

 പിറ്റേന്ന് രാവിലെ ക്ലാസ്സ്‌മുറിയിൽ തടിച്ചുകൂടി നിൽക്കുന്നവരെ വകഞ്ഞുമാറ്റി ഞാൻ മുൻപിലേക്ക് ചെന്നപ്പോൾ ആ കാഴ്ച്ചകാണാതിരിക്കാനായി ബോസ്‌ക്കോ എന്റെ കണ്ണ്പൊത്തി.. ഞാനാ കൈ ബലമായി അടർത്തി മാറ്റി ആ അത് കണ്ടു.. ചുവന്ന പട്ടുപാവാടയും ബ്ലൗസും ധരിച്ച ആര്യയുടെ ജീവനറ്റ ശരീരം ഫാനിൽ കുരുക്കിയിട്ട മഞ്ഞ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിയാടുന്നു.... "

 സത്യമായും അത് പറഞ്ഞു  കഴിഞ്ഞപ്പോൾ ഞാനൊന്ന് തേങ്ങിപ്പോയി.. കണ്ണുനീർതുള്ളികൾ കവിളിനെ നനക്കും എന്നായപ്പോൾ ജീൻസിന്റെ പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് മുഖമൊന്ന് അമർത്തി തുടച്ചു...

 എനിക്ക് അഭിമുഖമായിരുന്ന ci ഹർഷവർധൻ ശാന്തമായി ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.. ഒരുപക്ഷെ അയാൾ എന്നെ സൂക്ഷമായി നിരീക്ഷിക്കുകയാവാം,..

 "ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരു കാഴ്ച്ച അതാണ് ഓഫീസർ,.. പക്ഷെ 18 വർഷം കഴിഞ്ഞിട്ടും എനിക്ക് ആര്യയുടെ ഓർമ്മകളിൽ നിന്ന്, അവളുടെ ആ തൂങ്ങിനിൽക്കുന്ന കാഴ്ച്ചയിൽ നിന്ന് മോചനം ലഭിച്ചിട്ടില്ല "

 " പക്ഷെ, അതൊരു കൊലപാതകം ആയിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു,  "എക്‌സാമിന്‌ മാർക്ക് കുറഞ്ഞത് കൊണ്ട് കടുത്ത ഡിപ്രെഷനിൽ ആയിരുന്ന ആര്യ എന്ന പെൺകുട്ടി ക്ലാസ്സ്മുറിയിൽ സൂയിസൈഡ് ചെയ്തു " എന്ന രീതിയിലായിരുന്നു അന്ന് വാർത്ത പരന്നത്..,  പക്ഷെ, പിറ്റേന്ന് രാവിലെ കാണാം എന്ന് പറഞ്ഞു ആഹ്ലാദത്തോടെ ബസ്കയറി പോയ ആര്യ എന്തിന് പിറ്റേദിവസം പെട്ടെന്നൊരു നിരാശ ബാധിച്ചു ആത്മഹത്യ ചെയ്യണം എന്നൊരു ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു..? "

 "മിസ്റ്റർ അനിയൻ, ഈ സംശയം താങ്കൾ എന്തുകൊണ്ട് മറ്റുള്ളവരെ അറിയിച്ചില്ല..? "  അത്രയും സമയത്തിനിടയിൽ ആദ്യമായിട്ടാണ് ഹർഷവർധൻ ഒരു മറുചോദ്യം എന്നോട് ചോദിച്ചത്.. 

" ഓഫീസർ,  അന്ന് എനിക്ക്  17 വയസ്സ് മാത്രായിരുന്നു പ്രായം.. പക്ഷെ ഞാനെന്റെ സംശയം ആര്യയുടെ മാതാപിതാക്കളെ അറിയിക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ അവർ ആരെയും കാണാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, ആര്യയുടെ മരണാന്തര ചടങ്ങുകൾക്ക് ശേഷം അവർ കുടുംബത്തോടെ മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു.. "

 ഞാനത് പറഞ്ഞുകഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിൽ ഒരു നിമിഷത്തേക്ക് നിശബ്ദത നിറഞ്ഞു..

 " മിസ്റ്റർ അനിയൻ ഈശ്വർ, ഞാൻ ആര്യയുടെ അച്ഛനുമായി ഇന്നലെ സംസാരിച്ചിരുന്നു.. ആദ്യമൊന്നും എന്റെ ചോദ്യങ്ങളോട് സഹകരിക്കാൻ അവർ തയ്യാറായില്ല.. ഒടുവിൽ രണ്ട് ദിവസം മുൻപ് നടന്ന സ്കൂൾ പ്രിനിസിപ്പാൾ അരവിന്ദൻ സാറിന്റെ കൊലപാതകവും ആര്യയുടെ മരണവുമായി ബന്ധമുണ്ടെന്നും, ആ പഴയ കേസ് റീഓപ്പൺ ചെയ്തു കുത്തിപൊക്കും എന്നറിയിച്ചപ്പോൾ ആ പാവം വിരണ്ടുപോയി.. അദ്ദേഹത്തിന് ആര്യയെ കൂടാതെ ഒരു മകൾകൂടി ഉണ്ട്.. ആ കുട്ടിയുടെ ഭാവി സംരക്ഷിക്കാൻ വേണ്ടി മകളുടെ മരണത്തിൽ പരാതിയില്ലെന്ന് പോലീസിനോട് അയാൾ പറഞ്ഞിരുന്നത്രെ... മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ പോലീസ് ആ പാവത്തിനെ ഭീഷിണിപെടുത്തി പരാതി പിൻവലിക്കുകയായിരുന്നു.. അങ്ങിനെയാണ് അവർ കുടുംബസമേതം മറ്റൊരു നാട്ടിലേക്ക് താമസം മാറുന്നത്.. "

" പിന്നീടുള്ള എന്റെ അന്വേഷണത്തിൽ ആര്യയുടെ ബോഡി പോസ്റ്റുമാർട്ടം ചെയ്തതിന്റെ ഒർജിനൽ കോപ്പി ലഭിക്കുകയുണ്ടായി, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഞാൻ താങ്കളെ നേരത്തെ അറിയിച്ചത്.. പക്ഷെ ആ പോസ്റ്റുമാർട്ടം റിസൾട്ടിൽ തിരുത്തലുകൾ നടത്തിയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ആ കേസ്ഫയൽ ക്ലോസ് ചെയ്തത്.. "

"ഇനി പറയൂ, 18 വർഷം മുൻപ് നടന്ന ആര്യയുടെ കൊലപാതകവും, രണ്ട് ദിവസം മുൻപ് അതേ ക്ലാസ്സ്‌ മുറിയിൽ വെച്ച് നടന്ന അരവിന്ദൻ സാറിന്റെ കൊലപാതകവും തമ്മിൽ ബന്ധമില്ല എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ..? "

 ഹർഷവർധൻ എന്ന ബുദ്ധിമാനായ പോലീസ് ഓഫീസർ എന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി അത് ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ഒരു വേലിയേറ്റം നടക്കുകയായിരുന്നു.. 

' കുമാരനുണ്ണിയുടെ അടുക്കളയിൽ ചില്ല്‌ ഭരണിയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ലിംഗത്തെകുറിച്ച്  ഇദ്ദേഹത്തോട് പറയണോ?  പക്ഷെ മരിയയുടെ മൊഴിപ്രകാരം ബോസ്‌ക്കോയെ ആണ് പോലീസ് സംശയിക്കുന്നത്..പക്ഷെ ബോസ്‌ക്കോ എന്തിന് അരവിന്ദൻ സാറിനെ ഇതുപോലെ ക്രൂരമായി കൊലപ്പെടുത്തണം..?  ഒരുപക്ഷെ മരിയയോട് ഒന്ന് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ കുറച്ചൂടി വ്യക്തമാകും..,  അതുവരെ ഞാൻ അറിഞ്ഞ സത്യം മറ്റാരും അറിയാതിരിക്കട്ടെ.. '

 ഒന്ന് ദീർഘശ്വാസം ഉതിർത്തതിന് ശേഷം ഞാൻ പതിയെ ഇരുന്നിരുന്ന മരക്കസേരയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ci ഹർഷവർധന്റെ മുഖത്തേക്ക് നോക്കി.. 

" ഓഫിസർ, എനിക്ക് ചില സംശയങ്ങളുണ്ട്.. ഒരുപക്ഷെ അതെന്റെ സംശയങ്ങൾ മാത്രമായിരിക്കാം..,ഏറെ വൈകാതെ അവക്കുള്ള മറുപടി ഞാൻ കണ്ടെത്തിയിരിക്കും, അപ്പോൾ ആവിശ്യമെങ്കിൽ താങ്കളുടെ സഹായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്,  ഇപ്പോൾ എനിക്ക്  ഇവിടെനിന്നും പോകാമല്ലോ അല്ലേ..? "

" എന്റെ ഒരു ചോദ്യത്തിനുകൂടി മറുപടി നൽകിയതിന് ശേഷം താങ്കൾക്ക് പോകാം.. "  ci ഹർഷവർദ്ധൻ എഴുന്നേറ്റ് എനിക്ക് അഭിമുഖമായി നിന്നു.. 

" ബോസ്‌ക്കോജോൺ എന്ന താങ്കളുടെ സുഹൃത്ത്‌ ഇപ്പോൾ എവിടെയാണുള്ളത്..? "

 അപ്പോഴാണ് ഞാൻ ആ അപകടത്തെക്കുറിച്ചു ഓർത്തത്.. ' കുമാരനുണ്ണി ബോസ്‌ക്കോയെയും, അനീഷിനെയും കൂട്ടി ഇപ്പോൾ ഫാമിൽ എത്തികാണുമോ..? അവിടെയിപ്പോൾ എന്തായിരിക്കും നടക്കുന്നത്..? '

 മനസ്സിൽ നുരഞ്ഞുപൊങ്ങിയ സകല അസ്വസ്ഥതകളെയും അതി സമർത്ഥമായി മറച്ചു പിടിച്ചുകൊണ്ട്  ഞാനാ പോലീസ് ഓഫിസറുടെ മുഖത്തേക്ക് നോക്കി.. 

" ഇന്ന് രാവിലെ ഞാനും ബോസ്‌ക്കോയും ഒരുമിച്ചാണ് കുമാരനുണ്ണി വക്കീലിന്റെ വീട്ടിലേക്ക് പോയത്, അൽപനേരം കഴിഞ്ഞ് അവൻ കാറിൽ കയറി എങ്ങോട്ടോ പോകുന്നുണ്ടായിരുന്നു.. എന്തെങ്കിലും പ്രശ്നമുണ്ടോ ഓഫീസർ.? "
 "ഹേയ്,..ഒന്നുമില്ല,  വെറുതെ ചോദിച്ചെന്നു മാത്രം.. താങ്കൾ പൊയ്ക്കോളൂ.. "

ആ മറുപടി കേട്ട് തിരഞ്ഞു നടക്കുമ്പോൾ പിറകിൽ ci ഹർഷവർധന്റെ ശബ്ദം ഒന്നുകൂടി മുഴങ്ങികേട്ടു..

 " ആര്യയുടെ പോസ്റ്റ്‌മാർട്ടം    റിപ്പോർട്ടിൽ റെഡ്ലൈൻ ഇട്ട് പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്.. ആ 'നെക്രോഫീലിയാക്ക് ' ആര്യയുടെ മൃതശരീരത്തെ ഭോഗിച്ചപ്പോഴാകണം ആ കുട്ടിയുടെ പ്യൂബിക്ക് ഹെയർ വരെ കടിച്ചു പറച്ചിരുന്നു... അത്രത്തോളം ലൈംഗിക വൈകൃത്യമുള്ള, അതി ക്രൂരനായ ആ കൊലപാതകി  ഇപ്പോൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ അത് എത്രത്തോളം അപകടകരമാണെന്ന് ഒന്ന് ചിന്തിച്ചുനോക്കണം മിസ്റ്റർ നായിക് സുബേദാർ അനിയൻ ഈശ്വർ.. "

 പോലീസ് സ്റ്റേഷനിൽനിന്ന്  ഇറങ്ങുമ്പോൾ  മുഖമില്ലാത്ത അതിക്രൂരനായ ആ കൊലപാതകിയെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത.. റോയൽ ഫ്രണ്ട്സിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഞാനൊഴിച്ചുള്ള അഞ്ചുപേരുടെയും മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി.. അവസാനം ഒരു മുഖം ആ കൊലപാതകിയുടെ അവ്യക്തമായ മുഖത്തിന് നേരെ ചേർത്തു വെച്ചു..  അതിസമർത്ഥനും, കൂർമ്മ ബുദ്ധിയുള്ളള്ള ലൈംഗികവൈകൃത്യമുള്ള ഒരുവൻ.. എന്റെ ആര്യയെയും, അരവിന്ദൻ സാറിനെയും ക്രൂരമായി മരണപെടുത്തിയ ആ കൊലപാതകി .. 

"അഡ്വക്കേറ്റ് കുമാരനുണ്ണി !"

 'അവന്റെ അടുത്ത ലക്ഷ്യം ബോസ്‌ക്കോയും, അനീഷ് ഫ്രാൻസിസും ആയിരിക്കും..  മരിയ അവന്റെ സഹായി ആയിരിക്കാം.. ബോസ്‌ക്കോയെ മനഃപൂർവം കുടുക്കാൻ വേണ്ടി മരിയയെ കൊണ്ട് കുമാരനുണ്ണി അങ്ങനെയൊരു മൊഴി പറയിപ്പിച്ചു..  അങ്ങനെ അവനെ പേടിപ്പിച്ചു ഫാംഹൗസിൽ എത്തിച്ചു,  ഒരു വെടിക്ക് രണ്ട് പക്ഷിയെ പോലെ അനീഷും അതിൽ പെട്ടു.. അടുത്തത് ഞാനും റബേക്കയും.. ഇതിന് മാത്രം എന്ത് തെറ്റാണ് കുമാരനുണ്ണിയോട് ഞങ്ങൾ ചെയ്തത്,.. ഇല്ല, അനീഷിനെയും ബോസ്‌ക്കോയെയും കൊല്ലാൻ അവനെ ഞാൻ അനുവദിക്കില്ല.. ആ ഹർഷവർദ്ധൻ മിടുക്കനായ പോലീസ് ഓഫീസർ ആണ്.. അതുകൊണ്ട് തന്നെയാണ്  കുമാരനുണ്ണിയെകുറിച്ച് അയാളോട് പറയാതിരുന്നത്.. എന്റെ ആര്യയെ കൊന്ന,  അരവിന്ദൻ സാറിനെ അതി ക്രൂരമായി വധിച്ചു അദ്ദേഹത്തിന്റെ ലിംഗം അറുത്തെടുത്തു ഉപ്പിലിട്ട്  സൂക്ഷിച്ചിരിക്കുന്ന ആ കഴുവേറിമോനേ എനിക്ക് വേണം.., അവൻ എന്റെ കൈയ്ക്ക് ഉള്ളതാണ്.. "

' പക്ഷെ കൊന്നക്കുഴിയിലുള്ള താറാവ് ഫാം എങ്ങിനെ കണ്ടുപിടിക്കും..? അത് ഏതെങ്കിലും ഉൾകാട്ടിൽ ആകാനല്ലേ സാധ്യത..? '

 ഓരോ നിമിഷം വൈകുന്തോറും എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ആയുസ്സ് കുറയുകയാണ് എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി.. കൈകൾ കൂട്ടിതിരുമ്മി റോഡരികിലൂടെ അങ്ങിനെ നടക്കുമ്പോഴാണ്  ഒരു കടുംനീല നിറത്തിലുള്ള   'ബെലേനോ' എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടത്.. എന്നെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ആ വാഹനം നിന്നപ്പോൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ആളിന്റെ മുഖം ഞാൻ വ്യക്തമായി കണ്ടു.. 

" അത് അവളായിരുന്നു.. മരിയ.. "


#Reunion - പാർട്ട്‌ : 6 

ആ ചുവന്ന XUV മെയിൻറോഡിൽ നിന്ന് ഇടത്തോട്ട് തിരിയുമ്പോൾ ഡ്രൈവിങ് സീറ്റിലിരുന്ന കുമാരനുണ്ണി അനീഷ്ഫ്രാൻസിസിനേയും ബോസ്‌ക്കോജോണിനേയും ഒന്ന് പാളിനോക്കികൊണ്ട് പറഞ്ഞു ..  " ആ സീറ്റ്‌ബെൽറ്റ്‌ ഇട്ടേക്ക് രണ്ടുപേരും,  ഇനി 4 കിലോമീറ്ററോളം ഓഫ്‌റോഡ് ആണ്.. "

കുണ്ടും കുഴികളിലൂടെയും,   കുത്തനെയുള്ള കയറ്റങ്ങളിലൂടെയും ആ വാഹനം മുരണ്ടു മുന്നോട്ട് നീങ്ങുമ്പോൾ ഡ്രൈവിങ് സീറ്റിന് സൈഡിൽ ഇരുന്ന അനീഷ് റോഡിരികിൽ വളർന്നു നിൽക്കുന്ന കൂറ്റൻ തേക്ക് മരങ്ങളെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു..

 " വക്കീലേ, താൻ എന്തിനാടോ മര്യാദക്ക് ഒരു കാറിനുപോലും എത്തിപെടാൻ കഴിയാത്ത ഈ കൊടുംകാടിനുള്ളിൽ  ഇത്രേം ഭൂമി വാങ്ങിയിട്ടത്..,  ചുളുവിലക്ക് കിട്ടിയതായിരിക്കും അല്ലേടാ..? " അനീഷിന്റെ ചോദ്യം കേട്ട് കുമാരനുണ്ണി  വെറുതെയൊന്ന് ചിരിച്ചു.. 

" ഡാ, ഇത് ഞാൻ വാങ്ങിയിട്ട സ്ഥലമല്ല.. കൊന്നക്കുഴിയിൽ നിന്ന് 8 കിലോമീറ്റർ അപ്പുറത്താണ് എന്റെ അമ്മവീട്.. അങ്ങനെ അമ്മക്ക് ഭാഗം കിട്ടിയ ഭൂമിയാണ് നമ്മൾ ചെല്ലാൻ പോകുന്ന സ്ഥലം..,  ഞാനങ്ങോട്ടു തിരിഞ്ഞുനോക്കാറില്ലായിരുന്നു..അങ്ങനെ പത്തുവർഷത്തോളം ആ ഭൂമി വെറുതെ കിടന്നു.. ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായി ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ആ ഭൂമി ആകെ കാടുപിടിച്ചു കിടക്കുകയായിരുന്നു.. നെറച്ചും മരങ്ങൾ തഴച്ചു വളർന്നു നിൽക്കുന്ന ഒരു കൊടും കാട്.. "

"ആ മരമൊക്കെ വെട്ടി വൃത്തിയാക്കി ഞാൻ അവിടെ കൊറേ പച്ചക്കറി കൃഷി നടത്തിനോക്കി.. ഈ ചേമ്പും, ചേനയും, കപ്പയും മറ്റും.. പക്ഷെ ഇവിടെ കുറച്ച് ഭീകരന്മാർ ഉണ്ട്.. കാട്ടുപന്നികൾ.. അവറ്റകൾ രാത്രിയിൽ ഇറങ്ങി എന്റെ പച്ചക്കറി തോട്ടത്തിൽ പൂണ്ടുവിളയാടി.. അങ്ങനെ ആ പരിപാടി ടോട്ടൽ ലോസ്റ്റ്‌ ആയപ്പോൾ ഞാനതങ് നിർത്തി.., അതിന് ശേഷമാണ് ഈ ബ്രോയിലർ താറാവ് വളർത്തൽ തുടങ്ങിയത്.., ഇത് വല്യ കുഴപ്പമില്ലാതെ പച്ചപിടിച്ചു വരുന്നുണ്ട്..  

"ഇങ്ങോട്ടെങ്ങാനും പോലീസ് അന്വേഷിച്ചു എത്തുമോ വക്കീലേ..? " ചുറ്റിനും കണ്ണോടിച്ചുകൊണ്ട്  ബോസ്‌ക്കോ അത് ചോദിച്ചപ്പോൾ കുമാരനുണ്ണി ഒന്ന് അട്ടഹസിച്ചു ചിരിച്ചു.. 

'' ഡാ ബോസ്‌ക്കോ,  ഇത് എന്റെ ഏരിയ ആണ്,.. എന്റെ അനുവാദമില്ലാതെ ഒരുത്തനും ഇങ്ങോട്ട് വരില്ല,..ഇനി അഥവാ ആരെങ്കിലും വഴിതെറ്റിയെങ്കിലും ഇങ്ങോട്ടേക്ക് എത്തപ്പെട്ടാൽ അതിത്തിരി കടുപ്പമായിരിക്കും ആ വരുന്നയാൾക്ക്.. "

 കുറച്ചൂടെ മുന്നോട്ട് ചെന്നപ്പോൾ കുമാരനുണ്ണി കാർ ചവിട്ടി നിർത്തി.. " ഡാ ഇറങ്ങിക്കോ, ഇനി ഇതിൽ പോകാൻ പറ്റില്ല.. മുന്നിൽ റോഡില്ല.. 5 മിനിറ്റ് നടന്നാൽ നമ്മൾ ഫാംഹൌസ് എത്തും.. "

 തഴച്ചുവളർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ അവർ മുന്നോട്ട് നീങ്ങുമ്പോൾ പെട്ടെന്നൊരു മുരൾച്ച കേട്ട് ബോസ്‌ക്കോയും, അനീഷും നടുങ്ങി.. മുൻപിൽ നടക്കുന്ന കുമാരനുണ്ണിയെ നോക്കി ബോസ്‌ക്കോ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു.. 

" കുമാരനുണ്ണി, നീയാ മുരൾച്ച കേൾക്കുന്നില്ലേ..?  പുലിയോ മറ്റോ ആണോ അത്..? "

" ഹേയ്,  അത് റാവുത്തറിന്റെ ശബ്ദമാണ്.. എന്റെ കാറിന്റെ എഞ്ചിൻസൗണ്ട്  കേട്ടാൽ അവനറിയാം, ഞാൻ ഇവിടെ എത്തി എന്ന്.."

 " ഹോ, അവന്റെയൊരു റാവുത്തർ, മനുഷ്യനെ പേടിപ്പിക്കാൻ.. എന്റെ നല്ലജീവൻ ഇപ്പോൾ പോയാനെ.. " അനീഷ് അതും പിറുപിറുത്തുകൊണ്ട്  മുൻപേ നടക്കുന്ന വക്കീലിന്റെ ഒപ്പമെത്താൻ കാലുകൾ ഏന്തിവലിച്ചു നടന്നു, ഒപ്പം ബോസ്‌ക്കോയും...

 മുൻപിൽ കണ്ട കെട്ടിടത്തിലേക്ക് അനീഷ് ഫ്രാൻസിസ് അതിശയത്തോടെ നോക്കി.. മരത്തടികൊണ്ട് നിർമ്മിച്ച ഒരു രണ്ടുനില കെട്ടിടമായിരുന്നു കുമാരനുണ്ണിയുടെ ഫാംഹൌസ്..!! ഫൗണ്ടേഷനും, മുകളിൽ പതിപ്പിച്ചിരിക്കുന്ന ഓടും ഒഴികെ ബാക്കിയെല്ലാം മരത്തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.. ചുമരുകൾ, സീലിങ്, എന്തിന് തറക്ക് മുകളിൽ വരെ മരത്തടി പാകിയിരിക്കുന്നു..

"ഹൗ, ഈ സെറ്റപ്പ് കൊള്ളാലോ വക്കീലേ..മൊത്തം മരപ്പണി ആണല്ലോ,  അടിപൊളി.., ഇതൊക്കെ തേക്ക് മരംകൊണ്ടാണോടാ നിർമ്മിച്ചിരിക്കുന്നത്..? " 

ആ കെട്ടിടത്തിനുള്ളിലേക്ക് കയറി ഇടഭിത്തിയിൽ മനോഹരമായി പോളിഷ് ചെയ്തു പതിപ്പിച്ചിരിക്കുന്ന മരപലകയിൽ വിരലോടിച്ചുകൊണ്ട്  അനീഷ് അത് ചോദിച്ചപ്പോൾ കുമാരനുണ്ണി ഒന്ന് പുഞ്ചിരിച്ചു..

 " ഹേയ്, പുറംഭാഗത്തെ ഭിത്തികളും, മുകളിലെ ഓട് ഉറപ്പിച്ചിരിക്കുന്ന കഴുക്കോലുകളും, ഉത്തരങ്ങളും മാത്രം തേക്കിന്റെ തടിയിലാണ് ചെയ്തിട്ടുള്ളത്.. ഈ ഇടചുമരുകൾ എല്ലാം പാഴ്മരങ്ങൾ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്.. ഒന്ന് ആഞ്ഞു ചവിട്ടിയാൽ ഇതൊക്കെ ചിലപ്പോൾ ഇളകിപോകും.. "

"ചുരുക്കി പറഞ്ഞാൽ ഇതൊരു അരക്കില്ലം ആണല്ലേ വക്കീലേ?  " അനീഷ് ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ കുമാരനുണ്ണി മറുപടി പറയാതെ മറ്റെന്തോ ആലോചിച്ചു നിന്നു.. 

 "നിന്റെ താറാവുകൾ എവിടെ വക്കീലേ..? " പുറത്തേക്ക് കണ്ണോടിച്ചുകൊണ്ട് ബോസ്‌ക്കോ അത് ചോദിച്ചപ്പോൾ പിറകെ വരാൻ കൈകൊണ്ട് കാണിച്ചു രാമനുണ്ണി ആ കെട്ടിടത്തിന്റെ പിറകിലേക്ക് നടന്നു,.. 

ഇരുമ്പ്ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര മേഞ്ഞു, ചുറ്റിനും ഇരുമ്പ് വലകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന  3 വലിയ കൂടുകളിൽ നിറയെ തടിമാടൻ താറാവുകൾ  "മാക്ക് മാക്ക് " ശബ്ദം ഉയർത്തികൊണ്ട് അലഞ്ഞു നടക്കുന്നത് കണ്ടപ്പോൾ  അനീഷും, ബോസ്‌ക്കോയും അത്ഭുതം കൂറി..

 "ഇത് കൊറേ ഒണ്ടല്ലോ.. ഇതിന് തീറ്റകൊടുക്കാൻതന്നെ  കൊറേ പൈസ ചിലവാകുമല്ലോ കുമാരനുണ്ണി..? " അനീഷ് അത് ചോദിച്ചപ്പോൾ കുറച്ചുമാറി അടച്ചിട്ടിരിക്കുന്ന ഒരു ബിൽഡിങ്ങിന് നേരെ കുമാരനുണ്ണി കൈ ചൂണ്ടികാണിച്ചു... 

" അതാ, അവിടെയാണ് ഇവറ്റകൾക്കുള്ള തീറ്റ.. "
 കട്ടികൂടിയ ഇരുമ്പ്കൊണ്ട് നിർമ്മിച്ച ആ വലിയ വാതിൽ കുമാരനുണ്ണി ആയാസപ്പെട്ട് തള്ളിതുറന്നപ്പോൾ  അസ്സഹനീയമായ  ദുർഗന്ധം അവിടമാകെ പരന്നു.. 

"ഹോ, എന്ത് നാശമാണിത് 
.? "   മൂക്ക് പൊത്തി നെറ്റി ചുളിച്ചുകൊണ്ട് ബോസ്‌ക്കോ അത് ചോദിച്ചപ്പോൾ കുമാരനുണ്ണി ഭിത്തിയിലെ സ്വിച്ബോർഡിൽ കൈപരതി  ലൈറ്റ് തെളിയിച്ചു..

 അതിനുള്ളിൽ രണ്ട് കൂറ്റൻ യന്ത്രങ്ങൾ  മുരൾച്ചയോടെ പ്രവർത്തിക്കുന്നത് കണ്ട് അനീഷും ബോസ്‌ക്കോയും തെല്ലൊന്ന് അതിശയംപൂണ്ടു..

 വൃത്താകൃതിയിലുള്ള ഒരു വലിയ ഇരുമ്പുപാത്രത്തിൽ എന്തോ കിടന്ന് തിളക്കുന്നുണ്ടായിരുന്നു.. അതിൽനിന്നാണ് ആ അസ്സഹനീയമായ ദുർഗന്ധം വമിക്കുന്നത്.. 

"എന്താണ് വക്കീലേ അതിനുള്ളിൽ ഇട്ട് തിളപ്പിച്ചുകൊണ്ടിരിക്കുന്നത്...?  എന്തൊരു നാറ്റമാണതിന്..? "  അനീഷ് മൂക്ക് പൊത്തി ചോദിച്ചു.. 

"അതിനുളിൽ കിടന്ന് വേവുന്നത് കൊടലും, കൈകളും, കാലുമൊക്കെയാണ് . " 

" ങേ..? "  ബോസ്‌ക്കോ ഞെട്ടിക്കൊണ്ട് ഒരടി പിറകോട്ട് വെച്ചു.. 

" ഹഹ.. പേടിക്കണ്ട, മനുഷ്യരുടേതല്ല, ആ വെന്ത് മറിയുന്നത് കോഴിയുടെ കയ്യും കാലും, കൊടലുമൊക്കെയാണ്.., നാട്ടിലെ ബ്രോയിലർ കോഴിക്കടകളിൽ നിന്ന് ശേഖരിക്കുന്ന കോഴിവേസ്റ്റ് ഇതുപോലെ നൂറ്‌ ഡിഗ്രീ മേലെ ചൂടിൽ തിളപ്പിച്ച്‌ പുഴുങ്ങിയെടുക്കും, എന്നിട്ട്  തവിട് ചേർത്ത് ആ കാണുന്ന ഗ്രൈൻഡർ പോലുള്ള കൂറ്റൻ മെഷീനിൽ ഇട്ട് അരച്ച് കുഴമ്പ് രൂപത്തിലാക്കും.. ഇതാണ് എന്റെ താറാവുകളുടെ പ്രധാന തീറ്റ.., ഇതാവുമ്പോ തീറ്റയുടെ പൈസ ലഭിക്കുകയും ചെയ്യാം, ഇത് തിന്ന് എന്റെ താറാവുകളെല്ലാം തടിമാടൻമാർ ആവുകയും ചെയ്യും.. "

 "ഹോ,.. നാട്ടിൽനിന്ന് ഇതൊക്കെ ശേഖരിക്കാനും, ഇങ്ങനെ തീറ്റയാക്കാനും,താറാവിനെ തീറ്റിപോറ്റാനും വക്കീൽ ഇവിടെ പണിക്കാരെ നിർത്തിയിട്ടുണ്ടോ..? " ബോസ്‌ക്കോ സംശയത്തോടെ അത് ചോദിച്ചു.. 

" ഉവ്വല്ലോ, ഒരു പണിക്കാരൻ ഉണ്ട് ഇവിടെ.. അവനാണ് ഇതിന്റെയെല്ലാം ഇൻചാർജ്.. " അത്രയും പറഞ്ഞുകൊണ്ട്  ആ കെട്ടിടത്തിന് പുറത്തേക്കിറങ്ങി കുമാരനുണ്ണി ആ പേര് ഉറക്കെ നീട്ടിവിളിച്ചു.. 

 " കാമരാജ്  നീ എവിടെ..? "

 എവിടെ നിന്നാണെന്നറിയില്ല പെട്ടന്ന് ഒരാൾ അവിടേക്ക് ഓടിയെത്തി..  " ഞാൻ അപ്പുറത്തുണ്ടായിരുന്നു ഉണ്ണി സാറെ.. "

 ഒരു നരച്ച ബ്രൗൺ കളർ ബനിയനും മുഷിഞ്ഞ നീല ജീൻസും കാലപ്പഴക്കംകൊണ്ട് പൊളിഞ്ഞു കീറി തുടങ്ങിയ ഷൂസും ധരിച്ചു  കുമാരനുണ്ണിയുടെ മുന്നിൽ ഭവ്യതയോടെ നിൽക്കുന്ന  ആ രൂപത്തെ കണ്ട് ബോസ്‌ക്കോ അനീഷ്ഫ്രാൻസിസിന്റെ ചെവിയിൽ പറഞ്ഞു.. 

" നല്ല പേരാണല്ലോ കാമരാജ്.., കണ്ടാൽ ഒരു കാമദേവൻ ലുക്കുണ്ട് പുള്ളിക്ക്.. "

"നീയൊന്ന് ചുമ്മാതിരി ബോസ്‌ക്കോ "  അനീഷ് ബോസ്‌ക്കോയുടെ കളിയാക്കൽ കേട്ട് അവനെ പതിഞ്ഞ ശബ്ദത്തിൽ ശാസിച്ചു.. 

 " കാമരാജ് ഞാൻ വിളിച്ചു പറഞ്ഞത് ഏർപ്പാട് ചെയ്തിട്ടുണ്ടല്ലോ അല്ലേ..? "
വക്കീലിന്റെ ചോദ്യം കേട്ടയുടൻ കാമരാജിന്റെ  ഉത്തരവും വന്നു.. 

" ഉവ്വ്,  എല്ലാം റെഡിയാക്കി നിർത്തിയിട്ടുണ്ട്.. "

"എങ്കിൽ പോയി അതിനെ കൊണ്ടുവാ, ഞാൻ റാവുത്തറിന്റെ അടുത്തുണ്ടാകും.. "

ഒന്നും മിണ്ടാതെ കാമരാജ് താറാവ് കൂടിന് പിറകിലേക്കോടിയപ്പോൾ കുമാരനുണ്ണിയുടെ പിറകിലായി നടക്കുകയായിരുന്നു ബോസ്‌ക്കോയും അനീഷും.. റാവുത്തറുടെ അടുത്തേക്ക്..

 " ഹോ, ഇതെന്ത് ഭീകരജന്തുവാണ്..?  പട്ടി തന്നെയാണോ ഇത്..? വെറുതെയല്ല രാവിലെ അനിയൻ ഈ മൃഗത്തെപറ്റി പറഞ്ഞു എന്നെ ഭയപ്പെടുത്തിയത്‌.. "

 ഏകദേശം പത്തടിയോളം ഉയരമുള്ള ഇരുമ്പുകൂടിനകത്തു അങ്ങോട്ടും ഇങ്ങോട്ടും വെരുകി നടക്കുന്ന ആ കൂറ്റൻ മൃഗത്തെ കണ്ട്  ബോസ്‌ക്കോയും, അനീഷും അമ്പരന്നു..

 "റാവുത്തർ.."  

കുമാരനുണ്ണിയുടെ ശബ്ദം കേട്ടപ്പോൾ ആ മൃഗം പെട്ടെന്ന് തിരിഞ്ഞു നിന്നു.. തന്റെ യജമാനനെ അപ്രതീക്ഷിതമായി കണ്ടതുകൊണ്ടാകണം അവൻ വാ പിളർന്ന്  നിർത്താതെ ഗർജ്ജിച്ചു..

 "ഹോ, എന്റെ ചെവികല്ല് തകരുമെന്ന് തോന്നുന്നു.. " ബോസ്‌ക്കോ അത് പറഞ്ഞു ചെവിരണ്ടും പൊത്തുന്ന നേരത്താണ്  കാമരാജ്  ഒരു ചെറിയ കൊടിച്ചി പട്ടിയേയും വലിച്ചിഴച്ചുകൊണ്ട്  അങ്ങോട്ട് വന്നത്.. 

"ഹാ.. ഇവൾ ധാരാളം മതി.. " മെലിഞ്ഞു ശോഷിച്ച ആ പെൺപട്ടിയെ നോക്കി കുമാരനുണ്ണി അത് പറയുമ്പോൾ ആ മുഖത്തു  ഒരു വികൃതമായ ചിരി പ്രത്യക്ഷപെട്ടത് ബോസ്‌ക്കോ ശ്രദ്ധിച്ചു..

 "വക്കീലേ ഇതിനെ എന്ത് ചെയ്യാൻ പോകുന്നു..? "   കുമാരനുണ്ണിയുടെ പ്ലാൻ അറിയാൻ വേണ്ടി ബോസ്‌ക്കോ അത്  ചോദിച്ചപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ കുമാരനുണ്ണി കാമരാജിനോട് ആജ്ഞാപിക്കുന്ന സ്വരത്തിൽ പറയുന്നുണ്ടായിരുന്നു..

 " ഇതിനെ റാവുത്തറിന്റെ കൂട്ടിലേക്ക് കയറ്റി വിടെടാ.. "

 കുമാരനുണ്ണിക്കൊപ്പം തിരികെ നടക്കുമ്പോൾ ബോസ്‌ക്കോ തന്റെ സംശയം ഒന്നുകൂടി ചോദിച്ചു..   " വക്കീലേ എന്തിനാ ആ നാടൻ പട്ടിയെ ആ ഭീകരന്റെ കൂട്ടിലേക്ക് കയറ്റിവിട്ടത്..? "

 " എടാ ബോസ്‌ക്കോ, നമ്മൾ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കുമുണ്ട്  ലൈംഗികതൃഷ്ണ...റാവുത്തറിന് ഇപ്പോൾ ഹീറ്റ് ആയി നിൽക്കുന്ന സമയമാണ്.. അവന്റെ കാമം അടക്കാൻ ഒരുത്തിയെ വേണം.. അതിനാണ് ആ കൊടിച്ചിപട്ടിയെ കാമരാജിനെകൊണ്ട് സങ്കടിപ്പിച്ചു അവന്റെ കൂട്ടിലേക്ക് എറിഞ്ഞു കൊടുത്തത്.. "

 " എന്റെ വക്കീലേ അതൊരു കുഞ്ഞി പെൺപട്ടിയല്ലേ, ആ ഭീകരൻ റാവുത്തർ അതിനെ കടിച്ചുപറിച്ചു കൊല്ലും ഇന്ന്.. "  ബോസ്‌ക്കോയും അനീഷും ഒരുമിച്ചാണ്  അത് ചോദിച്ചത്..

 " ഹഹ.. റാവുത്തർ ഒരു ആണല്ലെടാ, അവൻ അവന്റെ ശൗര്യം കാട്ടട്ടെ, റാവുത്തർ ആ നായിന്റെ മോളെ കടിച്ചു പറിച്ചു വന്യമായി ഭോഗിക്കട്ടെ..ഹഹ.. "  അതും പറഞ്ഞു കൊലച്ചിരി ചിരിച്ചുകൊണ്ട് കുമാരനുണ്ണി നടക്കുമ്പോൾ പിറകിൽ റാവുത്തറുടെ കൂട്ടിൽ നിന്ന് ആ പെൺപട്ടിയുടെ ദീനതയോടെയുള്ള കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു..


Reunion -part : 7

കടുംനീല നിറത്തിലുള്ള 'ബെലേനോ' കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന മരിയയുടെ അരികിലേക്ക് ഞാൻ പതുക്കെ നടന്നുചെന്നു.. 

" അനിയൻ തിരക്കിട്ട് എങ്ങോട്ടോ പോകാൻ ഒരുങ്ങിനിൽക്കുകയാണെന്ന് തോന്നുന്നല്ലോ,  എന്റെ സഹായം എന്തെങ്കിലും..? "   ഡ്രൈവിങ് സീറ്റിൽ ഇരുന്നുകൊണ്ടുള്ള മരിയയുടെ ആ ചോദ്യം കേട്ടപ്പോൾ ഞാൻ ദേഷ്യംകൊണ്ട് പല്ലുഞെരിച്ചു..  ' ആ പാവം ബോസ്‌ക്കോക്കെതിരെ പോലീസിലിൽ മൊഴി നൽകി അവനെയും അനീഷിനെയും കൊല്ലാൻ വേണ്ടി ആ ചെകുത്താൻ വക്കീലിന്റെ കയ്യിൽ ഏൽപ്പിച്ചു കൊടുത്തിട്ട് ഈ കഴുവേറിമോൾ ഒന്നുമറിയാത്തതുപോലെ ചോദിക്കുന്നത് കണ്ടില്ലേ..?'

ഞാനത് മനസ്സിൽ പറഞ്ഞപ്പോൾ മരിയ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..  " എന്തെങ്കിലും പറഞ്ഞായിരുന്നോ പട്ടാളക്കാരാ..? "

" ഉവ്വ്,  ഞാനൊരാളെ തേടി ഇറങ്ങിയതാണ്.. " അവൾ കേൾക്കാൻ പാകത്തിന് ഞാനത് പതുക്കെ പറഞ്ഞപ്പോൾ മരിയ ഒരു മറുചോദ്യം എനിക്ക് നേരേ എറിഞ്ഞു.. 

" ആഹാ,  ആണയാൾ..? "

" ഒരു പന്നിയെ.. ഒരു കാട്ടുപന്നിയെ തേടി നടക്കുകയാ ഞാൻ.. "

 "കാട്ടുപന്നിയെ അന്വേഷിച്ചു ഇറങ്ങിയതാണേൽ ഇവിടെ തപ്പീട്ടു പ്രയോജനമില്ല,  അങ്ങ് കൊന്നക്കുഴിയിലെ ഉൾകാട്ടിൽ കാണും അവൻ.. "  മരിയ അത്പറഞ്ഞു എന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ ആ കണ്ണുകളിൽ മിന്നിമാഞ്ഞ വിചിത്രമായ തിളക്കം ഞാൻ ശ്രദ്ധിച്ചു..  ' മൂന്നാമത്തെ ഇരയേയും ആകർഷിച്ചു വക്കീലിന്റെ മാളത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ഇവൾ..,ഞാൻ ഈ ചൂണ്ടയിൽ കൊരുത്തില്ലെങ്കിൽ അടുത്തത് റബേക്കയെ ഇവൾ കെണിയിൽ പെടുത്തും, അത് അനുവദിച്ചുകൂടാ.. ഞാൻ തന്നെ പോകാം ഇവളുടെകൂടെ വക്കീലിന്റെ മടയിലേക്ക്.. "

 "എന്താണ് പട്ടാളകാരാ ഈ ആലോചിക്കുന്നത്..?  കാറിൽ കേറിയാൽ കാട്ടുപന്നിയുടെ മാളത്തിൽ ഞാൻ നിന്നെ കൊണ്ടുവിടാം.. "  മരിയ പറഞ്ഞവസാനിപ്പിക്കും മുൻപ് കാറിന്റെ ഇടത്തെ സൈഡിലുള്ള ഡോർ തുറന്ന് ഞാൻ അകത്തേക്ക് കയറി അവളുടെ അടുത്തായി ഇരുന്നു.. ചാലക്കുടി ടൗണിൽ നിന്ന് ലെഫ്റ്റ് തിരിഞ്ഞ് അതിരപ്പിള്ളി റോഡിലേക്ക് 'ബെലേനോ' തിരിഞ്ഞപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന എന്നെ മരിയ ഒന്ന് പാളി നോക്കി..

" അനിയാ, നമ്മുടെ അരവിന്ദൻ സാർ മരിച്ചത് വലിയ കഷ്ടമായി പോയി അല്ലേ..? "

 "ഹമ് "  ഞാനത് കേട്ട് വെറുതെയൊന്ന് മൂളി.. 

" ആർക്കാണാവോ അദ്ദേഹത്തോട് ഇത്രേം പകയുണ്ടായിരുന്നത്..? "

" കഴുവേറീടെമോളെ,  നീയല്ലേ  ci ഹർഷവർദ്ധന് മൊഴികൊടുത്തത് ആ കൊലപാതത്തിന് പിന്നിൽ  പാവം ബോസ്‌ക്കോയെ നിനക്ക് സംശയം ഉണ്ടെന്നും പറഞ്ഞു..,  എന്നിട്ട് എന്നെ ഊ....ൻ നോക്കുന്നോടി.. "  അതുവരെ അടക്കിവെച്ച രോഷം അണപൊട്ടി ഒഴുകിയപ്പോൾ ഞാൻ സ്റ്റിയറിങ്ങിൽ താളംപിടിച്ചു ഡ്രൈവ് ചെയ്യുന്ന മരിയക്ക് നേരെ പൊട്ടിതെറിച്ചു..

 പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് മരിയ പൊട്ടിചിരിക്കുകയാണ് അപ്പോൾ ചെയ്തത്..
 നിർത്താതെയുള്ള അവളുടെ ചിരി കണ്ടപ്പോൾ എനിക്ക് പിന്നെയും ദേഷ്യം കയറി.. 

" എന്തോന്നാടി ഇത്ര കിണിക്കാൻ, നിന്റെ വല്ലോരും ചത്തോ, ഇത്ര സന്തോഷിക്കാൻ..? "

 "അതേ ചത്തല്ലോ, എന്റെ കെട്യോൻ 2 വർഷം മുൻപേ ചത്തുപോയിരുന്നു.. അതോർത്തു ചിരിച്ചതാ ഞാൻ... നിന്റെയും പ്രിയപ്പെട്ട ഒരുത്തി 18 വർഷം മുൻപേ ഒറ്റകയറിൽ കഴുത്തു നീണ്ട് തൂങ്ങിയാടികിടന്നത്  ഓർമ്മയില്ലേടാ..? എന്തേയ്, അതോർക്കുമ്പോ നിനക്ക് ചിരി വരുന്നുണ്ടോ..? " മരിയയുടെ വാക്കുകളിലെ കാഠിന്യം കണ്ട് ഞാനൊന്ന് പകച്ചു...

 അല്പനേരത്തിന് ശേഷം മരിയ ശാന്തമായി സംസാരിച്ചു തുടങ്ങി....      " ഡാ അനിയാ, നമ്മുടെ റീയൂണിയന്റെ അന്ന് നടന്ന  അരവിന്ദൻ സാറിന്റെ കൊലപാതകം മുതൽ ഇനി നടക്കാൻ പോകുന്ന എല്ലാകാര്യങ്ങളിലും നിനക്കും ഒരു പങ്കുണ്ട്.. "

" എനിക്കോ, അരവിന്ദൻ മാഷിന്റെ കൊലപാതകത്തിൽ എനിക്കെന്ത് പങ്ക്..? ഏത് നേരത്താണാവോ ആ റീയൂണിയനിൽ പങ്കെടുക്കാനായി നാട്ടിലേക്ക് വരാൻ തോന്നിയത്.. "  ഞാൻ ഒച്ചയിട്ടത് പറഞ്ഞപ്പോൾ മരിയ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു..

"നീ വന്നതല്ലലോ അനിയാ നിന്നെ ഇവിടേക്ക് വരുത്തിച്ചതല്ലേ..? "

"ങേ " ഞാനൊന്ന് ഞെട്ടി..

"കർണ്ണാടകയിൽ നിന്ന് നിന്നെ ഇവിടെ വരുത്താനായിരുന്നു 18 വർഷത്തിന് ശേഷം ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും, അതിലൂടെ റീയൂണിയൻ  എന്ന ആശയം നിന്റെ മുൻപിലേക്ക് എടുത്തിട്ടതും, ആ ചൂണ്ടയിൽ  നീ കണ്ണടച്ചു മിണുങ്ങി.., അങ്ങനെ 8 വർഷമായി നാട്ടിലേക്ക് വരാത്ത 'നായിക്ക് സുബേദാർ ' അനിയൻ ഈശ്വർ, പ്ലസ്ടു  റീയുണിയൻ എന്ന ഞങ്ങൾ സൃഷ്ടിച്ചെടുത്ത ഡ്രാമയിൽ പങ്കെടുക്കാനായി നാട്ടിലെത്തി.. "

 സ്വന്തം ഡ്രൈവിങ് ആസ്വദിച്ചുകൊണ്ട് തൊട്ടടുത്തെ ഡ്രൈവിങ് സീറ്റിലിരുന്ന മരിയയെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി..  ' സത്യത്തിൽ ആരാണിവൾ..? '

 " മരിയാ, നീയും കുമാരനുണ്ണിയും ചേർന്നാണ് അരവിന്ദൻ മാഷിനെ കൊലപ്പെടുത്തിയത് എന്നെനിക്ക് ഉറപ്പുണ്ട്, ആ ഹർഷവർദ്ധന് വ്യാജമൊഴി നൽകി നീ പാവം ബോസ്‌ക്കോയെ വക്കീലിന്റെ ഫാം ഹൗസിൽ എത്തിച്ചപ്പോൾ ഒപ്പം അനീഷ് ഫ്രാൻസിസും അതിൽ കുടുങ്ങി.. ഇനി പഴയ റോയൽ ഫ്രണ്ട്സിൽ ഞാനും റബേക്കയും മാത്രം ബാക്കിയൊള്ളു..,18 വർഷം മുൻപ് നടന്ന ആര്യയുടെ മരണത്തിൽ പോലും എനിക്ക് നിങ്ങളെയാണ് സംശയം..സത്യത്തിൽ എന്തിനാണ് നിങ്ങൾ ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്..? "

" ഞാൻ പറഞ്ഞില്ലേ അനിയാ, നിന്നിൽ നിന്നാണ് ഈ കഥ തുടരുന്നത്, ഇത് അവസാനിക്കുന്നതും നിന്നിൽകൂടെ തന്നെയാകും.. "  അത് പറഞ്ഞുകൊണ്ട് മരിയ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വെടികൊണ്ട പന്നിയെപോലെ ആ ബെലേനോ കൊന്നക്കുഴിയിലെ ഫാംഹൌസ് ലക്ഷ്യമാക്കി കുതിച്ചു പായുകയായിരുന്നു...

 ' നാശം പിടിക്കാൻ, ഇവളിത് എന്തൊക്കെയാണീ പറയുന്നത്.. ഞാനെന്ത് ചെയ്തിട്ടാണ് റീയൂണിയൻ എന്ന മരണക്കെണിയിൽ ആ ചെകുത്താൻ വക്കീൽ  എന്നെ വിളിച്ചു വരുത്തിച്ചത്..?, മരിയയോട് ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ ഒരുപക്ഷെ ഇവൾ സത്യം പറഞ്ഞെന്ന് വരും.. പക്ഷെ, ആ ഫാംഹൗസിൽ എത്താനുള്ള ഒരേയൊരു മാർഗ്ഗം ഇപ്പോൾ മരിയയാണ് , തല്ക്കാലം മിണ്ടാതിരിക്കുന്നതാണ് ഉചിതം.. അവിടെ അനീഷിനെയും ബോസ്‌ക്കോയെയും ആ പിശാച് എന്തുചെയ്തോ ആവോ..? '

 ഞാനങ്ങിനെ ചിന്തിച്ചു കൂട്ടുമ്പോൾ മെയിൻ റോഡിൽനിന്നും ബെലേനോ ഇടത്തെ സൈഡിലുള്ള ഊടുവഴിയിലേക്ക് തിരിഞ്ഞിരുന്നു.., പെട്ടെന്ന് വണ്ടിയാകെ ഉലഞ്ഞപ്പോൾ മരിയ എന്നെനോക്കി പറഞ്ഞു.. 

" പിടിച്ചിരുന്നോളൂ, മുന്നിൽ റോഡില്ല, കുഴികളും, കല്ലും മണ്ണും മാത്രമേ ഒള്ളു.. "

ഇരുട്ട് വീണുകഴിഞ്ഞതിനാൽ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിലാണ് ഞങ്ങളിരിക്കുന്ന ആ വാഹനം കുലുങ്ങി, കിതച്ചു മുന്നോട്ട് പോയികൊണ്ടിരുന്നത്.. അല്പദൂരം ചെന്നപ്പോൾ മുൻപിൽ ഒരു വാഹനം പാർക്ക് ചെയ്തിരുന്നതായി കാണാമായിരുന്നു..  ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ആ വാഹനത്തെ തിരിച്ചറിഞ്ഞു.. "കുമാരനുണ്ണിയുടെ ചുവന്ന XUV "

 കാറിൽ നിന്നിറങ്ങി മുന്നിൽ തഴച്ചു വളർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ മരിയ മുന്നോട്ട് നീങ്ങുമ്പോൾ ഞാനിത്തിരി ആയാസപെട്ടു അവൾക്കൊപ്പം നടന്നെത്താൻ.. അല്പദൂരം കൊടുംകാട്ടിലൂടെ അങ്ങനെ ഏന്തിവലിഞ്ഞു  നടന്നപ്പോൾ ഏകദേശം 200 മീറ്റർ അകലെയായി ഒരു കെട്ടിടത്തിൽ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നത് കണ്ടു.. അതായിരിക്കണം വക്കീലിന്റെ ഫാംഹൌസ്.. !!

 പെട്ടെന്ന് ഉഗ്രശബ്ദത്തിലുള്ള ഒരു ഗർജ്ജനം ആ കനത്ത നിശബ്ദതയെ കീറിമുറിച്ചു  കൊണ്ട് അവിടെ മുഴങ്ങി.
അത് കേട്ടതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.. " റാവുത്തർ.. അവനാണത് "

 ഞങ്ങൾ കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ ആ കെട്ടിടത്തിനുള്ളിൽ നിന്നും പതിഞ്ഞ ശബ്ദത്തിലുള്ള ഒരു മനുഷ്യന്റെ കരച്ചിൽ കേട്ടു.. മുൻപിൽ നടന്ന മരിയയുടെ കാലുകൾ പൊടുന്നനെ നിശ്ചലമായി.. ആ ദയനീയമായ കരച്ചിൽ കേട്ട് അങ്ങോട്ട്‌ ഓടാൻ തുനിഞ്ഞ എന്നെ ഒരു കൈകൊണ്ട് തടുത്തു നിർത്തികൊണ്ട്  അവൾ ചെവിയൊന്ന് വട്ടം പിടിച്ചു..

" ആ നശിച്ചവൻ എന്താണ് ചെയ്യുന്നത് ദൈവമേ.. " അങ്ങനെ നിലവിളിച്ചുകൊണ്ട് മരിയ പെട്ടെന്ന് മുൻപോട്ട് കുതിച്ചപ്പോൾ ഒന്ന് പതറിയെങ്കിലും ഞാനും അവൾക്ക് പിറകെ ആ കെട്ടിടത്തിലേക്ക് പാഞ്ഞു..,  ആ കുതിപ്പിനിടയിൽ മരിയയെ അനായാസം പിന്തള്ളി ഞാൻ ഏറെദൂരം മുന്നിലെത്തി.. ' പട്ടാളക്കാരനെ ഓടിതോൽപ്പിക്കാൻ ആവില്ല പെണ്ണെ.. ' ഞാനതും പിറുപിറുത്തുകൊണ്ട്  മുന്നിൽകണ്ട ആ കെട്ടിടത്തിന്റെ വലിയ വാതിൽ ആഞ്ഞു തള്ളിതുറന്നു...

 ഹോ,..,, 

  ആ കാഴ്ച്ചകണ്ട് എന്റെ അടിവയറ്റിൽ നിന്ന് കൊഴുത്ത ദ്രാവകം മുകളിലേക്ക് പതഞ്ഞു പൊന്തി തൊണ്ടകുഴിയിൽ എത്തിനിന്നു.. ഞാൻ ഇടതുകൈ കൊണ്ട് വായ പൊത്തിപിടിച്ചുകൊണ്ട്  ഒന്നുകൂടെ ആ കാഴ്ച്ച നോക്കികണ്ടു...

 "ആ  വലിയ ഹാളിന്റെ ഒത്ത നടുക്കായി ഏകദേശം പത്തടിയോളം ഉയരത്തിൽ കുരിശിന്റെ ആകൃതിയിൽ രണ്ട് മരത്തടികൾ ഉറപ്പിച്ചു നിർത്തിയിരുന്നു.. അതിൽ പൂർണ്ണനഗ്നമായ ഒരു മനുഷ്യ ശരീരത്തെ ആണിയടിച്ചു തറച്ചിരിക്കുന്നു.., ആ രൂപത്തിന്റെ തല താഴേക്ക് തൂങ്ങി കിടക്കുന്നതിനാൽ മുഖം വ്യക്തമല്ല.. വിറക്കുന്ന കാലുകൾ പതുക്കെ പെറുക്കിവെച്ച് ഞാൻ ആ കുരിശിന്റെ സമീപത്തേക്ക് നീങ്ങി..

 അതുപോലെ ചോര മരവിപ്പിക്കുന്നൊരു  കാഴ്ച്ച ജീവിത്തിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു.. 

"കുരിശിൽ കിടക്കുന്ന യേശുവിന്റെ രൂപത്തെ ഓർമ്മപ്പെടുത്തുന്ന വിധമായിരുന്നു  ആ മനുഷ്യനെ മരത്തടിയിൽ തറച്ചിരിക്കുന്നത്.. രണ്ട് വശത്തേക്കും വിടർത്തിവെച്ചിരിക്കുന്ന കൈപത്തികളുടെ ഒത്ത നടുക്കായി വലിയ ഇരുമ്പ് കമ്പി തുളച്ചു കയറ്റി പിറകിലെ മരത്തടിയോട് ചേർത്തു നിർത്തിയിരിക്കുന്നു.., കാൽപാദങ്ങൾ ഒരുമിച്ചു ചേർത്ത് വെച്ച് ഇരുമ്പ് കമ്പിയാൽ തുളച്ചു മരത്തടിയിൽ ഉറപ്പിച്ചിരുന്നു..,"

"കാല്പാദങ്ങളിൽ നിന്ന് എന്റെനോട്ടം അല്പം മുകളിലേക്ക് ഉയർന്നപ്പോൾ ഞാനാ പ്രാകൃതമായ കാഴ്ച്ചകണ്ടു ... കുരിശേറി കിടക്കുന്ന ആ രൂപത്തിന്റെ വൃഷണസഞ്ചിയെ കൂട്ടികെട്ടി ഒരു ചെറിയ നൈലോൺ നൂൽ താഴേക്ക് വലിഞ്ഞു നിൽപ്പുണ്ടായിരുന്നു,.. ആ നൂലിന്റെ അഗ്രഭാഗത്തിൽ ഒരു വലിയ കരിങ്കല്ല് കഷ്ണം നിലം മുട്ടാതെ തൂങ്ങികിടപ്പുണ്ടായിരുന്നു.. കരിങ്കല്ലിന്റെ ഭാരംകൊണ്ട് ആ നൈലോൺ നൂലിന്റെ കുരുക്ക് മുറുകി കൂട്ടികെട്ടിയിരിക്കുന്ന വൃഷ്ണസഞ്ചി ആ ശരീരത്തിൽനിന്ന് പൊളിഞ്ഞു അടർന്നു തൂങ്ങി തുടങ്ങിയിരുന്നു.. "

 പെട്ടെന്ന് ചോരയിൽ കുളിച്ചു നിൽക്കുന്ന ആ മനുഷ്യശരീരം ഒന്ന് അനങ്ങി.. തൂങ്ങികിടന്നിരുന്ന ആ തലയൊന്ന് ഉയർന്നു..., ഞാനപ്പോൾ വ്യക്തമായി കണ്ടു ആ മുഖം...!   

 "അത് അനീഷായിരുന്നു,  അനീഷ് ഫ്രാൻസിസ്. !!"

ഒരു നിമിഷം അവൻ എന്റെ കണ്ണുകളിലേക്കൊന്ന് സൂക്ഷിച്ചു നോക്കി.. കഠിന വേദനകൊണ്ട് ആ മുഖം ചുളിയുന്നത് ഞാൻ കണ്ടു..   

"അനീഷേ" വിറയാർന്ന ശബ്ദത്തിൽ ഞാനവനെ നോക്കി ദയനീയമായി വിളിച്ചപ്പോൾ അവൻ എന്തോ പറയാനായി വായ തുറന്നതും കൊഴുത്ത ചോര ആ വായിൽനിന്നും എന്റെ മുഖത്തേക്ക് തെറിച്ചു.. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്  അവന്റെ വായ്ക്കകത്തുനിന്നും നാവ് മുറിച്ചുമാറ്റപെട്ടിരുന്നു.. ! 

പെട്ടെന്ന് പിറകിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ മരിയ വാതിൽപടിയിൽ ഈ കാഴ്ച്ചകണ്ട് കുഴഞ്ഞു വീണ് കിടപ്പുണ്ടായിരുന്നു..
അപ്പോഴാണ് ആ മുറിയിൽ  ഒരു പ്രത്യേക ഗന്ധം നിറയുന്നത് ഞാൻ ശ്രദ്ധിച്ചത്.. ഒന്ന് ആഞ്ഞുവലിച്ചു ശ്വാസമെടുത്തപ്പോൾ ഞാനാ മണം തിരിച്ചറിഞ്ഞു..  'ബീഫ്ഫ്രൈയുടെ മസാല മൊരിയുന്ന ഗന്ധമായിരുന്നു അത്.. '

 തൊട്ടടുത്ത മുറി അടുക്കളയാണെന്നും അവിടെയാരോ പാചകം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മനസിലാക്കിയ ഞാൻ തറയിൽ വെക്കുന്ന കാല്പാദങ്ങളിൽ നിന്ന്പോലും ശബ്ദം ഉയരാത്ത രീതിയിൽ ഒറ്റടിവെച്ചു നടന്ന് അടുക്കളയുടെ വാതിലിൽ എത്തി അങ്ങോട്ടേക്ക് പതിയെ എത്തിനോക്കി..

 എനിക്ക് പുറം തിരിഞ്ഞു നിന്ന് ഗ്യാസ് അടുപ്പിൽ വെച്ചിരിക്കുന്ന ഫ്രൈപാനിൽ തവികൊണ്ട് ഇളക്കികൊണ്ടിരിക്കുന്ന ആ രൂപത്തെ കണ്ടപ്പോൾ ഞാൻ പതിയെ പറഞ്ഞു.. 

" അഡ്വക്കേറ്റ് കുമാരനുണ്ണി "


#Reunion - part : 8

തൊട്ടടുത്ത മുറി അടുക്കളയാണെന്നും അവിടെയാരോ പാചകം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മനസിലാക്കിയ ഞാൻ തറയിൽ വെക്കുന്ന കാല്പാദങ്ങളിൽ നിന്ന്പോലും ശബ്ദം ഉയരാത്ത രീതിയിൽ ഒറ്റടിവെച്ചു നടന്ന് അടുക്കളയുടെ വാതിലിൽ എത്തി അങ്ങോട്ടേക്ക് പതിയെ എത്തിനോക്കി..

 എനിക്ക് പുറം തിരിഞ്ഞു നിന്ന് ഗ്യാസ് അടുപ്പിൽ വെച്ചിരിക്കുന്ന ഫ്രൈപാനിൽ തവികൊണ്ട് ഇളക്കികൊണ്ടിരിക്കുന്ന ആ രൂപത്തെ കണ്ടപ്പോൾ ഞാൻ പതിയെ പിറുപിറുത്തു.. 

" അഡ്വക്കേറ്റ് കുമാരനുണ്ണി "

 സ്വന്തം കൂട്ടുകാരനെ കൊല്ലാകൊല ചെയ്തതിന് ശേഷം ഇത്ര കൂളായി അടുക്കളയിൽ കയറി പാചകം ചെയ്തുകൊണ്ടിരിക്കുന്ന ഈ പിശാചിന്റെ സന്തതിയായ കുമാരനുണ്ണിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ചു നിൽക്കേ പുറത്തെവിടെനിന്നോ റാവുത്തരുടെ കാതടപ്പിക്കുന്ന ഗർജ്ജനം മുഴങ്ങികേട്ടു... പിറകെ ഒരു മനുഷ്യന്റെ ദയനീയമായ കരച്ചിലും.. 

' ഈശ്വരാ, ബോസ്‌ക്കോയുടെ ശബ്ദമല്ലേ അത്..?  അവനെ റാവുത്തർക്ക് ഇരയായി ഇട്ടുകൊടുത്തു കാണും ഈ പിശാച്.. ഇനിയും ജീവനുണ്ടെങ്കിൽ അവനെയെങ്കിലും എനിക്ക് രക്ഷിക്കണം,  അതും മനസ്സിൽ ചിന്തിച്ചു ആ കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ കുതിക്കുമ്പോൾ അടുക്കളയിൽ ആ മനുഷ്യൻ മറ്റൊന്നും ശ്രദ്ധിക്കാതെ തന്റെ പാചകത്തിൽ മുഴുകിയിരിക്കുകയായിരുന്നു..

 "എവിടെയാണ്,  എവിടെനിന്നാണ് ആ ശബ്ദം കേൾക്കുന്നത്..? ബോസ്‌ക്കോ ജീവനോടെയുണ്ടാകണേ ഈശ്വരാ..,  ആ ഇരുനിലകെട്ടിടത്തിന്റെ പിറകിലേക്ക് ഓടിചെന്നപ്പോൾ  3 വലിയ കൂടുകളിലായി താറാവുകൾ പരക്കംപാഞ്ഞു നടക്കുന്നത് ഒരു നിമിഷം എന്റെ ശ്രദ്ധയിൽ പെട്ടു.. "പക്ഷെ റാവുത്തർ എവിടെ..?  അവന്റെ അടുത്തായിരിക്കും ബോസ്‌ക്കോ.., " അതും ചിന്തിച്ചു ചുറ്റുപാടും കണ്ണോടിച്ചപ്പോൾ ആ കെട്ടിടത്തിന്റെ വലത്തേ ഭാഗത്തുനിന്നായി വീണ്ടും ഒരു മുരൾച്ച കേട്ടു...

 അങ്ങോട്ട്‌ പാഞ്ഞു ചെന്നപ്പോൾ ആ കാഴ്ച്ചകണ്ടു.. ഏകദേശം പത്തടിയോളം ഉയരമുള്ള ഇരുമ്പുകൂട്ടിൽ തലയുയർത്തി നിൽക്കുന്ന  ആ ഭീകര ജന്തു.. ' റാവുത്തർ '.. അവന്റെ മുഖത്തു പറ്റിപിടിച്ചിരിക്കുന്ന രക്തം കണ്ടപ്പോൾ ഞാനാ കൂട്ടിലേക്ക് ഒന്നുകൂടെ പരതിനോക്കി..

 'എന്താണത്‌..?  

റാവുത്തറിന്റെ പിറകിൽ ഒരു മനുഷ്യനല്ലേ കമിഴ്ന്നു കിടക്കുന്നത്..?,  അതേ അതൊരു മനുഷ്യരൂപം ആണല്ലോ,  ഈശ്വരാ ബോസ്‌ക്കോ അല്ലേ അത്..? '   

ആ വലിയ കൂടിന്റെ തൊട്ടടുത്ത് പാഞ്ഞെത്തിയപ്പോൾ ഞാനാ കാഴ്ച്ച വ്യക്തമായി കണ്ടു.. അരക്ക് മുകളിൽ നഗ്നനമായി കമിഴ്ന്നു കിടക്കുന്ന ആ മനുഷ്യശരീരത്തിന്റെ വയറ്റിൽ നിന്ന് രക്തം ഒരു ചാല് പോലെ ഒഴുകി ഇറങ്ങുന്നുണ്ട്.. അടിവയർ പൊത്തിപിടിച്ചു കിടക്കുന്ന ആ രൂപത്തിന്റെ വയറ്റിലേക്ക് മുഖം ചേർത്ത് പിടിച്ചു എന്തോ തിരയുകയാണ്  റാവുത്തർ,  അവൻ അവിടെനിന്നും എന്തോ കടിച്ചു വലിക്കാൻ ശ്രമിക്കുന്നു.. അതിനെ ആവും വിധം പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ട് ആ മനുഷ്യൻ കമിഴ്ന്നു കിടന്ന് ഞെരങ്ങുന്നു..

 "ബോസ്‌ക്കോ.. "  ഞാൻ അലറികൊണ്ട്  ആ വലിയ കൂടിന്റെ ഇരുമ്പ് തൂണിൽ കൈകൊണ്ട് ആഞ്ഞടിച്ചപ്പോൾ  ആ ഭീകരജന്തു ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി നിർത്തികൊണ്ട്  ചോരപുരണ്ട മുഖമുയർത്തി എന്നെയൊന്നു നോക്കി..

 അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്.. റാവുത്തർ നിൽക്കുന്ന കൂട് താഴിട്ട് പൂട്ടിയിട്ടില്ല .. ഒന്ന് തള്ളിയാൽ അതിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞേക്കാം..  സകലധൈര്യവും മനസ്സിൽ സംഭരിച്ചുകൊണ്ട് ഞാനാ വാതിൽ ആഞ്ഞൊന്ന് തള്ളി.. ഒരു ചെറിയ ഞെരക്കത്തോടെ ആ കൂടിന്റെ വാതിൽ തുറന്നത് കണ്ടപ്പോൾ റാവുത്തറിന്റെ ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു..

 ആ ഭീകരൻനായ പതിയെ തുറന്നു മലർന്നു കിടന്ന വാതിലിലൂടെ പുറത്തേക്കിറങ്ങി.. കൂടിന്റെ അടുത്തായി ശ്വാസം അടക്കിപിടിച്ചു നിന്ന എന്നെ തലയുയർത്തി അവനൊന്ന് നോക്കി.,  എന്നിട്ട് പതുക്കെ എന്തോ മണം പിടിച്ചു ഫാം ഹൗസിന്റെ പിറകിലേക്ക് സാവധാനത്തിൽ നടന്നു നീങ്ങി..

 കൂടിനുള്ളിൽ അർദ്ധനഗ്നനായി കമിഴ്ന്നുകിടന്നു ദീനതയോടെ ഞെരങ്ങുന്ന ആ മനുഷ്യനെ മലർത്തികിടത്തിയപ്പോൾ ഞാനൊന്ന് ഞെട്ടി...  

അത്,... അത്  കുമാരനുണ്ണിയായിരുന്നു.. !

'അപ്പോൾ നേരത്തെ അടുക്കളയിൽ കണ്ട ആ രൂപം ആരായിരുന്നു..?  ബോസ്‌ക്കോ എവിടെപോയി..? ' ഒരു നിമിഷം കൊണ്ട് ഞാനതൊക്കെ ആലോചിച്ചുകൂട്ടുമ്പോൾ  കുമാരനുണ്ണി എന്നെനോക്കി ശബ്‌ദിച്ചു.. 

"അനിയാ ഡാ.. "  

അപ്പോഴാണ് ഞാൻ വക്കീലിന്റെ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കിയത്... ഇരു കൈകൊണ്ടും പൊത്തിപിടിച്ചിരിക്കുന്ന  അടിവയറ്റിൽ നിന്ന് ഒരു നിമിഷം കുമാരനുണ്ണി കൈ നീക്കിയപ്പോൾ ഞാനാ കാഴ്ച വ്യക്തമായി കണ്ടു..

 " വക്കീലിന്റെ അടിവയറിനു താഴെ നെടുകെ കീറിയിരിക്കുന്നു .. ആഴമേറിയ ആ മുറിവിൽ നിന്ന് വയറ്റിലുള്ള ആന്തരികാവയവങ്ങൾ എന്തൊക്കെയോ  പുറത്തേക്ക് തള്ളി തുറിച്ചു നിൽപ്പുണ്ടായിരുന്നു,.അതായിരിക്കണം റാവുത്തർ കടിച്ചു വലിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്.., ഹോ എന്ത് ഭീകരമായ കാഴ്ച്ച.. !

 "അനിയാ.. നീ, വേഗം രക്ഷപ്പെട്ടോളൂ.. അല്ലെങ്കിൽ അവൻ നിന്നെയും കൊല്ലും... " കടുത്ത വേദനയിലും മുഖം ചുളിച്ചുപിടിച്ചുകൊണ്ട്  കുമാരനുണ്ണി അത് പറഞ്ഞപ്പോൾ ഞാൻ അറിയാതൊന്ന് ഞെട്ടി..,  അടുക്കളയിലെ ഫ്രൈപാനിൽ തവികൊണ്ട് ഇളക്കികൊണ്ടിരുന്ന ആ രൂപത്തെ മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ കുമാരനുണ്ണിയോട് വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു... 

 " ആരാടാ വക്കീലേ ഇതൊക്കെ ചെയ്തത്.? "

 "അവൻ.., അവൻ എല്ലാരേം കൊല്ലും..." അവ്യക്തമായി അത് പറയുമ്പോൾ കുമാരനുണ്ണിയുടെ കൃഷ്ണമണി മുകളിലേക്ക് ഉരുണ്ടുകയറുന്നുണ്ടായിരുന്നു.. അടിവയറ്റിൽ ആഴത്തിലുള്ള മുറിവിൽ നിന്ന് ഒരുപാട് രക്തം നഷ്ട്ടപെട്ടിട്ടുണ്ടാകാം.. ചുറ്റിനും കണ്ണോടിച്ചപ്പോൾ തൊട്ടപ്പുറത്തു കീറിയെറിഞ്ഞ നിലയിൽ ഒരു ഷർട്ട്‌ കിടക്കുന്നത് കണ്ടു.. ഒരുപക്ഷെ വക്കീലിന്റെതാകാം.. ഞാൻ അതുപയോഗിച്ചു ആ മുറിവിനു മീതെ വരിഞ്ഞുകെട്ടുമ്പോഴേക്കും കുമാരനുണ്ണി ബോധരഹിതനായി കഴിഞ്ഞിരുന്നു...

 വക്കീലിനെ താങ്ങിപിടിച്ചു ആ പട്ടികൂടിന്റെ പുറത്തെത്തിക്കുമ്പോൾ  ഫാം ഹൗസിന്റെ ഉള്ളിൽ നിന്നും ഒരു അലർച്ച മുഴങ്ങി..  തൊട്ടുപിറകെ  എന്തൊക്കെയോ പത്രങ്ങൾ നിലത്തു വീഴുന്ന ശബ്ദവും കേട്ടപ്പോൾ കുമാരനുണ്ണിയെ അവിടെ പതിയെ ചാരിയിരുത്തി ഞാൻ ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് പാഞ്ഞു.. 

അല്പം മുൻപേ കുരിശിലേറി കിടക്കുന്ന അനീഷിന്റെ ഭീകരരൂപം കണ്ട് മയങ്ങി വീണ മരിയയെ കവച്ചു വെച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ഞാൻ മരത്തടിയിൽ തറച്ചുകിടക്കുന്ന ആ രൂപത്തെ ഒന്നുകൂടെ നോക്കി.. ഒരു ഞെരക്കം ആ ശരീരത്തിൽ നിന്ന് ഉയർന്നപോലെ തോന്നിച്ചു ..  അവസാന ശ്വാസവും നിലച്ചു ആ രൂപം നിശ്ചലമായി..  പെട്ടന്ന് അവന്റെ അരക്കെട്ടിൽ നിന്ന് താഴേക്ക് തൂങ്ങികിടന്ന ആ വലിയ കരിങ്കല്ല് കഷ്ണം നിലംപതിച്ചു, ഒപ്പം അത് കുരുക്കിയിട്ടിരുന്ന വൃഷ്ണസഞ്ചിയും താഴേക്ക് അടർന്നു വീണു..

ആ ഭീകര ദൃശ്യം കണ്മുൻപിൽ കണ്ട് ഹൃദയം തകർന്നുപോയ ഞാൻ ഒരു നിമിഷം കണ്ണടച്ചുപിടിച്ചു തറയിലേക്ക് ഒരു  ഊർന്ന് ഇരുന്നുപോയി... പെട്ടന്ന് തൊട്ടടുത്ത മുറിയിൽ നിന്നും ആരോ ആ ഹാളിലേക്ക് നടന്നടുക്കുന്നത് ഞാനറിഞ്ഞു.., ആ രൂപം എന്റെ തൊട്ട് മുൻപിൽ വന്നുനിന്നപ്പോൾ ഞാൻ ആയാസപ്പെട്ട്  മുഖം ഉയർത്തി ഒന്ന് നോക്കി..

 "ങേ...."  ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട് ഞെട്ടിതരിച്ചുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റു.. 

"റബേക്ക ഷാനവാസ്‌ ".. 

അവളായിരുന്നു എനിക്കുമുൻപിൽ വന്നു നിന്നിരുന്നത്...

 "റെബേക്കാ.... !! 
നീ..? 
നീയെങ്ങിനെ ഇവിടെയെത്തി..? അപ്പുറത്തെ റൂമിൽ പാചകം ചെയ്തുകൊണ്ടിരുന്നത് നീയായിരുന്നോ..?  പക്ഷെ അതൊരു പുരുഷനായിരുന്നില്ലേ..?  നാശം പിടിക്കാൻ.. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്..?  "

 ആവർത്തിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ റബേക്ക മരത്തടിയിൽ തറക്കപെട്ടു കിടക്കുന്ന അനീഷിന്റെ ജീവനറ്റ ശരീരത്തിലേക്ക് ഒരു നിമിഷം നോക്കി നിന്നു...  

" അപ്പുറത്തെ റൂമിൽ ഒരാൾ കിടപ്പുണ്ട് നീയൊന്ന് പോയി ആ മുഖം കണ്ടേച്ചും വാ അനിയാ.. "  ഒരു ദീർഘശ്വാസം ഉതിർത്തുകൊണ്ട് റബേക്ക അത് പറഞ്ഞപ്പോൾ അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാതെ, ബുദ്ധിമരവിച്ചവനെ പോലെ ഞാൻ അടുക്കളയിലേക്ക് വേച്ചു വേച്ചു നടന്നു..

 അവിടെ അടുക്കളയിൽ നിലത്തു ചിതറികിടക്കുന്ന പോത്തിറച്ചി കഷ്ണങ്ങൾക്കിടയിൽ ഒരു മനുഷ്യൻ ബോധരഹിതനായി കിടപ്പുണ്ടായിരുന്നു.. ഒറ്റനോട്ടത്തിൽ ഞാൻ ആളെ മനസിലാക്കി... 

ബോസ്‌ക്കോ...!! ബോസ്‌ക്കോജോൺ അവനായിരുന്നു അത്.., 

"ഈശ്വരാ ഇവനെയായിരുന്നോ ഞാൻ അല്പം മുൻപേ ഇവിടെ കണ്ടത്..?  ഇവന് എന്താണ് പറ്റിയത്?  മരിയ ഇവനെ കൊന്നോ..? 
 2 ദിവസം മുൻപ് നടന്ന റീയൂണിയനിൽ പങ്കെടുത്തിരുന്ന 7 പേരിൽ രണ്ടുപേർ ക്രൂരമായി മരണപെട്ടു കഴിഞ്ഞിരിക്കുന്നു.., ബാക്കിയുള്ളവരിൽ  ഒരാൾ വയറ്റിൽ മാരകമായ മുറിവേറ്റു അത്യാസന്ന നിലയിലും, മറ്റൊരുത്തൻ ബോധം നഷ്ട്ടപെട്ട നിലയിൽ കിച്ചണിലും കിടക്കുന്നു.. ആരാണ് ഈ ക്രൂരതകൾക്കെല്ലാം ഉത്തരവാദി..? റബേക്ക, ഇനി അവളാണോ ഇതൊക്കെ ചെയ്തത്..?  എന്തൊക്കെയാണിവിട സംഭവിച്ചുകൊണ്ടിരിക്കുന്നത്..? '

മനസ്സിൽ പതഞ്ഞു പൊന്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ തകർന്ന മനസ്സുമായി ഞാൻ വീണ്ടും ഹാളിലേക്ക് നടന്നെത്തി.., തളർന്നു വീഴുമെന്ന് തോന്നിയപ്പോൾ തൊട്ടരികിൽ കണ്ട മരംകൊണ്ട് നിർമ്മിച്ച സെറ്റിയിലേക്ക് ഊർന്നിരുന്നു..

 വാതിൽപ്പടിയിൽ അബോധാവസ്ഥയിൽ കിടപ്പുണ്ടായിരുന്ന മരിയയെ ശുശ്രുഷിച്ചുകൊണ്ട്  ഇരുന്നിരുന്ന റബേക്ക അല്പസമയത്തിനു ശേഷം പതിയെ നടന്ന് അരികിലേക്ക് വരുന്നത് ഞാനറിഞ്ഞു...

 കസേരയിൽ തളർന്നു ഇരിക്കുന്ന എനിക്ക് അഭിമുഖമായിരുന്ന്  റബേക്ക എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.. 

" ഒരു കഥ സൊല്ലട്ടുമാ സർ..? "


#reunion -part :9

വാതിൽപ്പടിയിൽ അബോധാവസ്ഥയിൽ കിടപ്പുണ്ടായിരുന്ന മരിയയെ ശുശ്രുഷിച്ചുകൊണ്ട്  ഇരുന്നിരുന്ന റബേക്ക അല്പസമയത്തിനു ശേഷം പതിയെ നടന്ന് അരികിലേക്ക് വരുന്നത് ഞാനറിഞ്ഞു...

 കസേരയിൽ തളർന്നു ഇരിക്കുന്ന എനിക്ക് അഭിമുഖമായിരുന്ന്  റബേക്ക എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.. 

" ഒരു കഥ സൊല്ലട്ടുമാ സർ..? "
 
റബേക്കയുടെ ആ ചോദ്യത്തിന് മറുപടി പറയാതെ ഞാനാ കുറുകിയ കണ്ണുകളിലേക്ക് നോക്കിയിരുന്നു... എനിക്കറിയാമായിരുന്നു എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് റബേക്ക പറയാൻ തുടങ്ങുന്നതെന്ന്..

" അനിയാ നിനക്ക് ഓർമ്മയില്ലേ 18 വർഷങ്ങൾക്ക് മുൻപ് നമ്മൾ 7 പേർ ചേർന്ന് 'റോയൽ ഫ്രണ്ട്‌സ്' എന്ന പേരിൽ ഒരു സൗഹൃദകൂട്ടായ്മാ ഉണ്ടാക്കിയത്..?  എന്തൊരു രസമായിരുന്നല്ലേ ആ പ്ലസ്ടു പഠനകാലം..? ഞാനും നീയും, അനീഷും, കുമാരനുണ്ണിയും മരിയയും, ആര്യയും, ബോസ്‌ക്കോയും.. ശരിക്കും ഒരു  ആഘോഷമായിരുന്നു ആ നാളുകൾ.. "

 "അങ്ങനെയിരിക്കെയാണ് നീയും ആര്യയും തമ്മിൽ ഇഷ്ട്ടത്തിലാകുന്നത്.. ഞങ്ങളെല്ലാം നിങ്ങളുടെ ഇഷ്ടത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു... പക്ഷെ അതിനിടയിൽ ആരുമറിയാതെ മറ്റൊരു ബന്ധംകൂടി വളരുന്നുണ്ടായിരുന്നു.. ഈ റബേക്ക നിങ്ങളിലൊരുത്തനുമായി ഗാഢമായി പ്രണയത്തിലായിരുന്നു.. ഇത് നമ്മൾ രണ്ടുപേരുമല്ലാതെ മറ്റു കൂട്ടുകാരാരും തല്ക്കാലം അറിയേണ്ടെന്ന് എന്റെ കൈകളിൽ ഉമ്മവെച്ചുകൊണ്ട് അവൻ സ്നേഹത്തോടെ പറഞ്ഞപ്പോൾ ഞാനുമത് 'റോയൽ ഫ്രണ്ട്സിൽ ' നിന്ന് മറച്ചുവെച്ചു.. "

 "അവന്റെ നോട്ടം, തലോടലുകൾ, മറ്റാരുമറിയാതെ ഇറുകെയുള്ള കെട്ടിപിടുത്തങ്ങൾ, അതെല്ലാം ഞാനെന്ന 17 വയസ്സുകാരിയുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ കോരിത്തരിപ്പുകൾ വിരിയിക്കാൻ പ്രാപ്തമായിരുന്നു.. അതേ, അവനെന്നാൽ അന്നെനിക്ക് ഭ്രാന്തായിരുന്നു.. "
 മനസ്സിലും ശരീരത്തിലും പ്രണയചൂടുമായി നടക്കുന്ന ആ നാളുകളൊന്നിൽ അരുതാത്തത് സംഭവിച്ചു.. ഞങ്ങൾ വിലക്കപ്പെട്ട കനി ഭക്ഷിച്ചു.. ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിൽ അവനെന്നെ വാരിപുണരുമ്പോൾ ഞാനെതിർത്തില്ല, ഒരുപക്ഷെ ഞാനുമത് മനസ്സുകൊണ്ട് ആഗ്രഹിച്ചിരിക്കണം.. ഒടുവിൽ അഴിഞ്ഞുലഞ്ഞ എന്റെ മുടിയിഴകൾ മാടിയൊതുക്കി തട്ടമിട്ടു മറച്ചു തരുമ്പോൾ അവൻ ചെവിയിൽ ചുണ്ട് ചേർത്തു മന്ത്രിച്ചു.. ' റബേക്കാ, ഇന്നുമുതൽ നീയെന്റെ ഭാര്യയാണ് എന്ന്.. '

 "പിറ്റേന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് നമ്മുടെ ക്ലാസ്സ്‌ടീച്ചർ ആയിരുന്ന അരവിന്ദൻ സർ എന്റെകയ്യിലൊരു പൊതി ഏൽപ്പിച്ചു തന്ന്, ധൃതിയിൽ നടന്നകന്നപ്പോൾ  ഞാനൊന്ന് അമ്പരന്നു..

"ആ പൊതിയിൽ ഉണ്ടായിരുന്നത് ഒരു സിഡി ഡിസ്ക് ആയിരുന്നു.. അന്ന് രാത്രി ബെഡ്റൂമിലെ സിഡിപ്ലെയറിൽ ആ ഡിസ്ക്ക് ഇട്ടപ്പോൾ ടിവിയിൽ തെളിഞ്ഞ ദൃശ്യങ്ങൾ കണ്ട് ഞാൻ ഞെട്ടിതരിച്ചു.. ഒരു ക്ലാസ്സ്മുറിയിൽ പൂർണ്ണനഗ്നരായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ ആയിരുന്നു അത്.. ആ പെൺകുട്ടിക്ക് എന്റെ മുഖച്ഛായയായിരുന്നു.. "

 "പിറ്റേന്ന് രാവിലെ അരവിന്ദൻ സാർ തന്നെ സിഡിയെ കുറിച്ച് ഞാൻ അവനോട് പറഞ്ഞു.. പേടികൊണ്ടും സങ്കടംകൊണ്ടും ഞാൻ പൊട്ടികരയുമ്പോൾ അവനും അസ്വസ്ഥനായിരുന്നു.. ആവുംവിധമെല്ലാം അവനെന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. അന്ന് വൈകീട്ട് അവൻ അരവിന്ദൻ സാറിനെ കാണാമെന്നും കാലുപിടിച്ചിട്ടാണെങ്കിലും ആ വിഡിയോ ദൃശ്യങ്ങൾ അയാളെക്കൊണ്ട് ഡിലീറ്റ് നശിപ്പിക്കാമെന്നും അവൻ പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്നു ആശ്വസിച്ചു.. "

" പക്ഷെ, പിറ്റേന്ന് രാവിലെ കണ്ടപ്പോൾ അവൻ വളരെയധികം അസ്വസ്ഥനായിരുന്നു.. മടിച്ചു മടിച്ചാണ് അവനാ കാര്യം എന്നോട് പറഞ്ഞത്.. " ആ വീഡിയോ നശിപ്പിക്കണമെങ്കിൽ ഞാൻ ഒരിക്കൽകൂടി തുണിയഴിക്കണം, അരവിന്ദൻ സാറിന് മുൻപിൽ.. "

" എനിക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന ഏറ്റവും ഭീകരമായ അവസ്ഥയായിരുന്നു അത്.. "ഇതല്ലാതെ നമുക്ക് മുൻപിൽ വേറൊരു വഴിയുമില്ലല്ലോ പെണ്ണെ " എന്ന് അവൻ കണ്ണ്നിറച്ചു പറയുമ്പോൾ ഞാൻ തരിച്ചിരിക്കുകയായിരുന്നു."

" അങ്ങനെ എനിക്ക്  ഒരിക്കൽകൂടി തുണിയഴിക്കേണ്ടിവന്നു.. ആളൊഴിഞ്ഞ സ്റ്റാഫ്റൂമിൽ വെച്ച് അരവിന്ദൻ സാർ എന്ന ചെകുത്താന് പേ പിടിച്ചു.. " സൊഡോമൈറ്റ് " ആയിരുന്ന ആ ചെകുത്താന്റെ ലൈംഗിക വൈകൃതങ്ങളെല്ലാം ഏറ്റുവാങ്ങി ഒന്ന് അലറികരയാൻ പോലും കഴിയാനാകാതെ ഞാൻ ജീവശ്ചവമായി കിടന്നു.."

"ആ സംഭവത്തിന് ശേഷം അവൻ എന്നിൽ നിന്ന് പതിയെ ഒഴിഞ്ഞുമാറുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. മാനസികമായും ശാരീരികമായും തകർന്ന ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങികൂടുകയായിരുന്നു ആ നാളുകളിൽ.. "

"അതിനിടയിലായിരുന്നു ആര്യയുടെ അപ്രതീക്ഷമായ മരണം സംഭവിച്ചത്.. അത്‌ നമ്മൾ ഓരോരുത്തർക്കുമിടയിൽ തീർത്ത ആഘാതം വളരെ വലുതായിരുന്നു..,നീ കുറേ നാൾ ക്ലാസ്സിലും വരാതായി.. പതുക്കെ, പതുക്കെ റോയൽ ഫ്രെണ്ട്സ് എന്ന ചങ്ങാതികൂട്ടം വേർപിരിഞ്ഞു.. "

"പ്ലസ്ടു പബ്ലിക്ക് എക്സാം കഴിഞ്ഞു പിരിയുമ്പോൾ അവസാനമായി നമ്മളെല്ലാം പരസ്പരം കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അവൻ മാത്രം എനിക്ക് അഭിമുഖമായി വരാതെ ഒഴിഞ്ഞുമാറി  നിൽക്കുന്നത് ഞാനറിഞ്ഞു.. "

" 18 വയസ്സ് പൂർത്തിയായ ഉടനെതന്നെ വാപ്പ എന്നെ ഒരു ദുബായിക്കാരന് നിക്കാഹ് കഴിപ്പിച്ചുവിട്ടു.. വൈകാതെ ഇക്കയോടൊപ്പം ഞാനും ദുബായിലേക്ക് പറന്നു.. ഒരുതരത്തിൽ എനിക്കതൊരു അനുഗ്രഹമായിരുന്നു,, കഴിഞ്ഞ കാലത്തിൽ നിന്നെല്ലാം ഒളിച്ചോടുവാൻ ഞാനും ആഗ്രഹിച്ചിരുന്നു.. അങ്ങനെയിരിക്കെയാണ്  ആ നശിച്ചദിവസത്തിൽ ഫേസ്ബുക്ക്‌ മെസഞ്ചറിൽ വന്ന ഒരു മെസ്സേജ് ഞാൻ ശ്രദ്ധിച്ചത്..

 " മോളെ, എനിക്ക് ഒന്ന് കൂടി കാണണം നിന്നെ പഴയത് പോലെ.., നൂൽബന്ധമില്ലാതെ.. "

അരവിന്ദൻ എന്ന ചെകുത്താൻ ആ മെസ്സേജിലൂടെ വീണ്ടും എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറിവന്നപ്പോൾ എന്റെ ജീവിതം വീണ്ടും കീഴ്മേ മറിയാൻ പോകുകയാണ് എന്നത് ഞാനറിഞ്ഞു..

 പക്ഷെ, എനിക്ക് ജീവിക്കണമായിരുന്നു, എന്റെ മകന്റെയും ഭർത്താവിന്റെയും കൂടെ സ്വസ്ഥമായി... അങ്ങനെയാണ് ഞാൻ ഈ കാര്യങ്ങളെല്ലാം മരിയയെ അറിയിക്കുന്നത്.. എന്റെ കഥ മുഴുവനായും കേട്ടതിനു ശേഷം മരിയ ആദ്യം ചോദിച്ചത് എന്റെ പ്ലസ്ടു കാമുകനെ കുറിച്ചായിരുന്നു.. അരവിന്ദൻ സാറിന്റെയും ആ വീഡിയോയുടെയും കാര്യത്തിൽ ഞാനറിയാത്ത മറ്റൊരു മുഖം അവന് ഉണ്ടാകാൻ വഴിയുണ്ടെന്ന് മരിയ തറപ്പിച്ചു പറഞ്ഞപ്പോൾ ഞാൻ ആ സാധ്യതയെ കുറിച്ചും ആലോചിച്ചു..

" പിന്നീട് മരിയയുടെ അവശ്യപ്രകാരം ഞാൻ അരവിന്ദൻ സാറുമായി നിരവധി തവണ ചാറ്റ് നടത്തി.. ലൈംഗികത തുളുമ്പുന്ന സംസാരങ്ങൾക്കൊടുവിൽ അയാൾക്ക് വീണ്ടും വഴങ്ങികൊടുക്കാൻ ഞാൻ ഒരുക്കമാണെന്നും പക്ഷെ എന്റെ പഴയകാമുകനും അരവിന്ദൻ സാറുമായുള്ള 'ഡീലിനെ' കുറിച്ച് പറഞ്ഞാൽ മാത്രമേ ഞാനിനി തുണിയഴിക്കൂ എന്ന് വശ്യതയോടെ പറഞ്ഞപ്പോൾ ആ പിശാച് ആ ചൂണ്ടയിര കണ്ണടച്ച് മിണുങ്ങി..."

 "അങ്ങനെയാണ് അരവിന്ദൻ സാർ അവനെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്, അവർ തമ്മിലുള്ള ഡീലുകളെപറ്റി അയാൾ ആവേശത്തോടെ പറയുമ്പോൾ ഞാൻ അവന്റെ ചതികളെകുറിച്ച് ഓരോന്നോരാന്നായി അറിയുകയായിരുന്നു.. ഇടക്കെപ്പോഴോ 18 വർഷം മുൻപ് മരിച്ചുപോയ ഒരു പെൺകുട്ടിയുടെ മരണത്തെ പരാമർശിച്ചു അയാൾ പറഞ്ഞുതുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അയാളത്  നിർത്തി.. അനിയാ, ആ നിമിഷം ഞാൻ നിന്നെ ഓർത്തു... "

 കിതച്ചുകൊണ്ട് അത്രയും പറഞ്ഞു റബേക്ക ഒന്ന് ദീർഘമായി ശ്വസിച്ചുകൊണ്ട് വീണ്ടും തുടർന്നു..   " അരവിന്ദൻ സാറിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അത്രയും ഞാൻ ഫോണിലൂടെ മരിയയുമായി പങ്കുവെച്ചു..എല്ലാം കേട്ടതിനു ശേഷം മരിയ ശാന്തമായി തന്നെ എന്നോടൊരു സത്യം പറഞ്ഞു..  " നിനക്ക്  സമാധാനമായി ജീവിക്കണമെങ്കിൽ അരവിന്ദൻ സാർ മരിക്കണം..,പക്ഷെ അയാൾക്ക് മുൻപേ മരിക്കേണ്ടത് നിന്നെയും ഞങ്ങളെയും ഒരുപോലെ വഞ്ചിച്ച ആ അവനാണ്.." അവളത് പറഞ്ഞു തീരുമ്പോൾ ഞാനത് തീരുമാനിച്ചു കഴിഞ്ഞു.., 

"എനിക്ക് മനഃസമാധാനമായി ജീവിക്കണം, അതിന് അവർ മരണപ്പെടണം.. "

" അങ്ങനെ ഞാൻ കൊടുത്ത കൊട്ടേഷൻ ഏൽപ്പിക്കാൻ മരിയ കണ്ടുപിടിച്ചത് നമ്മുടെ കുമാരനുണ്ണിയെയായിരുന്നു.. നാട്ടിൽ അല്പം സ്വല്പം ഗുണ്ടാസെറ്റപ്പും, അതിലുപരി ക്രിമിനൽ ലോയറുമായ കുമാരനുണ്ണി  ഈ കഥകൾ എല്ലാം കേട്ട് മറുപടിയൊന്നും പറയാതെ ഫോൺ കട്ട് ചെയ്തത് എന്നെയും, മരിയയെയും ആശങ്കരാക്കി.. 
പക്ഷെ പിറ്റേന്ന് തന്നെ വക്കീൽ ഒരു പദ്ധതി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു , ഒരു റീയൂണിയൻ.. 18 വർഷത്തിന് ശേഷം റോയൽ ഫ്രണ്ട്‌സ് വീണ്ടും ഒത്തുചേർന്നു,  അതിൽ ക്ഷണിക്കപെട്ട അഥിതിയായി അരവിന്ദൻ സാറിനെയും കൊണ്ടുവരുന്നു.. കണക്കുകളെല്ലാം അവിടെ തീർക്കുന്നു... അങ്ങിനെയാണ് അനിയാ,  റോയൽ ഫ്രണ്ട്‌സ് എന്നപേരിൽ ആ വാട്സാപ്പ് ഗ്രൂപ്പ്‌ തുടങ്ങിയതും റീയൂണിയൻ എന്ന ആശയം അതിൽ കുമാരനുണ്ണി എടുത്തിട്ടതും.., റീയൂണിയനിൽ പങ്കെടുക്കുന്നതിനായി ദുബായിൽ നിന്ന് ഞാനും, കർണ്ണാടകയിൽ നിന്ന് നീയും നാട്ടിലേക്ക് എത്തിയതും... "

 മരകസേരയിൽ തളർന്നിരിക്കുന്ന എനിക്ക് അഭിമുഖമായി നിന്ന്കൊണ്ട് റബേക്ക അത്രേം പറഞ്ഞു നിർത്തിയപ്പോൾ ആ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ സ്തംഭിച്ചു നിന്നു.. എന്താണിവിടെ സംഭവിക്കുന്നത്..?  ആരാണ് ആ കൊടുംചതിയൻ..?  എന്റെ ആര്യയെ കൊന്നവൻ ഈ കൂട്ടത്തിൽ ആരാണ്..?

 "റബേക്ക, നീ പറഞ്ഞതെല്ലാം ശരിയാണെങ്കിൽ അരവിന്ദൻ നായിന്റെമോൻ മരിക്കേണ്ടവൻ തന്നെയായിരുന്നു.. പക്ഷെ ഒരാൾ കൂടെ ബാക്കിയുണ്ടല്ലോ..? നമ്മുടെ കൂട്ടത്തിൽ ആരായിരുന്നു ആ കഴുവേറിമോൻ..?  അവന്റെ പേര് മാത്രം നീയെന്താണ് പറയാതിരിക്കുന്നത്..? എന്റെ ആര്യയെ കൊന്നതും അവനായിരുന്നോ..? "

 ഞാനത് അലറിക്കൊണ്ട് ചോദിച്ചപ്പോൾ എന്തോ പറയാനായി റബേക്കയൊന്ന് വാ തുറന്നു.., പെട്ടെന്ന് അവളുടെ ശരീരം ഒന്നുലഞ്ഞു, കഠിനമായ വേദനയിൽ എന്നോണം റബേക്കയുടെ മുഖം  വലിഞ്ഞു മുറുകി.., അത് കണ്ട് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേൽക്കുമ്പോൾ റബേക്കയുടെ വയറ് ഭാഗത്തായി എന്തോ ഒന്ന് മുഴച്ചു പൊന്തുന്നത് വരുന്നത് ഞാൻ ശ്രദ്ധിച്ചു..

 ഇരു കൈകൾ കൊണ്ട് അവിടം പൊത്തിപിടിക്കാൻ ശ്രമിക്കുമ്പോഴേക്കും റബേക്കയുടെ വയർ രണ്ടായി പിളർത്തികൊണ്ട് ചോരയിൽ മുങ്ങിയ ഒരു വലിയ കമ്പികഷ്ണം  എനിക്ക് മുൻപിൽ പ്രത്യക്ഷപെട്ടു..

 "ഇങ്ങനെയൊക്കെ സത്യങ്ങൾ വിളിച്ചു പറയുന്നത് തെറ്റല്ലേ മോളൂ.. " 
റബേക്കയുടെ പിറകിലൂടെ കമ്പി കുത്തിയിറക്കികൊണ്ട് ആ രൂപം അത് പറഞ്ഞപ്പോൾ തൊട്ടുമുന്നിൽ നടന്ന കൊടും ക്രൂരതകണ്ട്  ഞാൻ അടിമുടി ഭയന്ന് വിറച്ചു.


 Reunion - part : 10

" ഇങ്ങനെയൊക്കെ സത്യങ്ങൾ വിളിച്ചു പറയുന്നത് തെറ്റല്ലേ മോളൂ.. " 

റബേക്കയുടെ പിറകിലൂടെ ആ വലിയ ഇരുമ്പ് കമ്പി ആഞ്ഞു കുത്തിയിറക്കികൊണ്ട് ആ രൂപം അത് പറയുമ്പോൾ തൊട്ടുമുന്നിൽ നടന്ന കൊടും ക്രൂരതകണ്ട് ഞാൻ അടിമുടി ഭയന്ന് വിറച്ചു..

പിങ്ക് നിറത്തിലുള്ള റബേക്കയുടെ ഉടുപ്പിന്റെ മുൻഭാഗത്തായി വലിയ ചുവന്നവട്ടം വിരിയിച്ചു കൊണ്ട് കൊഴുത്ത രക്തം ചീറ്റി തെറിച്ചപ്പോൾ അത് കണ്ടു നിന്ന മരിയ ആലില പോലെ പേടിച്ചു വിറച്ചു എന്റെ പിറകിലായി പതുങ്ങി നിന്നു, അതേ സമയം റബേക്കയുടെ വയറ്റിൽ കുത്തികയറ്റിയ ആ വലിയ കമ്പി അവളുടെ ദേഹത്തുനിന്നും വലിച്ചൂരി എടുത്തുകൊണ്ട്  ആ രൂപം പതിയെ എന്റെ മുൻപിലേക്ക് കയറി വന്നു.. 

" ബോസ്‌ക്കോ...,  ബോസ്‌ക്കോജോൺ.. !!"
ഞാൻ ആ പേര് പിറുപിറുത്തപ്പോൾ അവൻ ഒരു കൈകൊണ്ട് തലയുടെ പിറകുഭാഗം ഉഴിഞ്ഞു എന്നെനോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു.. 

'17 വർഷങ്ങൾക്ക് മുൻപേ റബേക്ക മറ്റാരെയും അറിയിക്കാതെ ഗാഢമായി പ്രണയിച്ച ബോസ്‌ക്കോ, റബേക്ക തന്റെ മനസ്സും ശരീരവും പകുത്തു നൽകിയവൻ ഇപ്പോഴിതാ അവളുടെ ജീവനും അപഹരിച്ചിരിക്കുന്നു..ഹോ !  ഒരു നിമിഷം ഞാനത് ചിന്തിക്കുമ്പോൾ  ബോസ്‌ക്കോയുടെ പിറകിൽ റബേക്കയുടെ ജീവനറ്റ ശരീരം ആടിയുലഞ്ഞു നിലംപതിക്കുന്നുണ്ടായിരുന്നു.. '

 "പ്രിയപ്പെട്ട പട്ടാളക്കാരാ, നിനക്ക് ഇപ്പോഴും നടന്ന സംഭവങ്ങൾ മുഴുവനായും പിടികിട്ടിയിട്ടില്ലെന്ന് എനിക്കറിയാം, അത് പറയാൻ ഏറ്റവും യോഗ്യത നിന്റെ പിറകിൽ നിൽക്കുന്ന ആ കൂ***ച്ചിക്കാണ്, അത്കൊണ്ട് അവളെ ഞാനിങ്ങു എടുക്കുവാ... " അതും പറഞ്ഞു ചോരയൊലിക്കുന്ന ഇരുമ്പ്കമ്പിയുമായി ബോസ്‌ക്കോ മുൻപോട്ട് കുതിക്കാൻ ആഞ്ഞപ്പോൾ, ഞാൻ ഇരുകൈകളും വിടർത്തിപിടിച്ചു അലറി.. 

" ബോസ്‌ക്കോ, നീ എന്നെ മറികടന്നേ മരിയയെ തൊടൂ.. "

"വാവ്, അപ്പോൾ അടുത്ത നമ്പർ നിന്റെത് തന്നെ, എന്നിട്ട് മതി അവളെ.. " 

അത് പറഞ്ഞുതീരുന്നതിനു മുൻപേ കയ്യിലിരുന്ന ആ ഇരുമ്പ്ദണ്ഡ് ബോസ്‌ക്കോ എന്റെ തലക്കുനേരെ ആഞ്ഞു വീശി..

 അവന്റെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന എനിക്ക് തലയെ ലക്ഷ്യമാക്കി മൂളിപാഞ്ഞു വരുന്ന ആ ഇരുമ്പ്കമ്പിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ എളുപ്പം കഴിഞ്ഞു.. ലക്ഷ്യം തെറ്റിയ ആ വലിയ ലോഹ കഷ്ണം ഇടഭിത്തിയിലെ മരത്തടിയിൽ വന്നു പതിച്ചപ്പോൾ ഒരു വലിയ മരപലക അവിടെനിന്നും അടർന്നു വീണു.. ആ സമയം മതിയായിരുന്നു എനിക്ക് എന്നേക്കാൾ ഉയരം കുറവായിരുന്ന ബോസ്‌ക്കോയുടെ അടിവയറ്റിൽ എന്റെ മുട്ടുകാൽ കുത്തിതിരിക്കുവാൻ..

 അടിവയർ പൊത്തിപിടിച്ചു ശ്വാസം കിട്ടാതെ ചുമച്ചുകൊണ്ട് ബോസ്‌ക്കോ പിറുപിറുത്തു.. " നാശം പിടിക്കാൻ ഞാൻ നിന്നെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തു.., ഒരു നിമിഷം നീ പട്ടാളക്കാരൻ ആണെന്നുള്ളത് ഞാനങ്ങു മറന്നു.." 

അതും പറഞ്ഞുകൊണ്ട് മിന്നൽ വേഗത്തിൽ അവന്റെ വലത്തേ കയ്യിലെ നടുവിരലും, മോതിരവിരലും എന്റെ മൂക്കിനു നേരെ നീണ്ടുവന്നപ്പോൾ അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞാനൊന്ന് പതറി.. തല വെട്ടിച്ചു മാറ്റുന്നതിന് മുൻപേ ആ തടിച്ച രണ്ട് വിരലുകൾ എന്റെ മൂക്കിനുള്ളിലേക്ക് കുത്തി കയറ്റിയിരുന്നു ബോസ്‌ക്കോ..

 അസഹ്യമായ വേദനകൊണ്ടും ശ്വാസം വലിച്ചു വിടാൻ കഴിയാത്തതിനാലും ഞാനൊന്ന് പുളഞ്ഞു.. അതേ സമയത്തിനുള്ളിൽ തന്നെ എന്റെ നെഞ്ചിൽകൂട്ടിലേക്ക്  ബോസ്‌ക്കോയുടെ തടിച്ച കൈതലം ശക്തമായി ഇടിച്ചു കയറിയിരുന്നു.. 

ആ ആക്രമണത്തിൽ നെഞ്ചുംപൊത്തി ഞാൻ നിലത്തേക്ക് ഊർന്നിരുന്നുപോയി.. അതിനിടയിൽ എന്റെ പിറകിൽ നിന്നിരുന്ന മരിയയുടെ മുടിക്കെട്ടിൽ കുത്തിപിടിച്ചു കൊണ്ട് ബോസ്‌ക്കോ എനിക്ക് അഭിമുഖമായി വന്നു നിന്നു..

 "നായിന്റെമോളെ, റീയൂണിയന്റെ അന്ന് രാത്രി എന്താണ് സംഭവിച്ചത് എന്ന് ഇവന് പറഞ്ഞുകൊടുക്കെടി.. " ബോസ്‌ക്കോ അലറിവിളിച്ചപ്പോൾ കടുത്ത വേദനയിൽ പല്ല്കടിച്ചു കൊണ്ട് മരിയ സംസാരിച്ചു തുടങ്ങി..

 "അന്ന റീയൂണിയൻ നടന്ന ദിവസം ഉച്ചതിരിഞ്ഞു നമ്മൾ എല്ലാവരും ഒരുമിച്ച് ക്ലാസ്സ്‌മുറിയിൽ ഇരുന്നപ്പോൾ റബേക്ക അരവിന്ദൻ സാറിനോട് രഹസ്യമായി സംസാരിച്ചു.. രാത്രി 11 മണിക്ക് റബേക്ക  ആ ക്ലാസ്സ്‌ മുറിയിൽ വരാമെന്നും, അരവിന്ദൻ സാറിനോട് അതേ സമയത്തു അവിടേക്ക് എത്താനും ആവശ്യപ്പെട്ടു.., നമ്മുടെ കൂട്ടത്തിൽ കുമാരനുണ്ണിക്കും,റബേക്കക്കും, എനിക്കും മാത്രമേ ഈ പ്ലാനിനെകുറിച്ച് അറിയാ മായിരുന്നുള്ളു.. അനീഷ്ഫ്രാൻസിസ് യാദൃശ്ചികമായി ആ റീയുണിയനിൽ വന്നു പെട്ടതാണ്, പണ്ട് റോയൽ ഫ്രണ്ട്സിൽ അവനും ഉണ്ടായിരുന്നത് കൊണ്ട്, അവനെയും അ പ്രോഗ്രാമിൽ ഉൾപെടുത്തേണ്ടി വന്നു..അനീഷ് ഇതിന് കൂട്ടുനിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട്  ഇതൊന്നും അവനെ അറിയിക്കേണ്ട എന്ന് തീരുമാനിച്ചത് കുമാരനുണ്ണിയായിരുന്നു.. " 
ജീവനറ്റുകിടക്കുന്ന അനീഷിന്റെ രൂപത്തിലേക്ക് നോക്കി കിതച്ചുകൊണ്ട് മരിയ തുടർന്നു..  

"അന്ന് രാത്രി ഞാനും, റബേക്കയും, കുമാരനുണ്ണിയും അരവിന്ദൻ സാറിന് വേണ്ടി ആ ക്ലാസ്സ്‌മുറിയിൽ കാത്തുനിന്നു.. റബേക്കയുടെ ശരീരത്തിന്  വേണ്ടി ആർത്തിപൂണ്ടു ഓടിവന്ന ആ വയസ്സൻ അവിടെ ഞങ്ങളെ മൂന്നുപേരെയും കണ്ട് ഞെട്ടി.. ക്ലാസ് മുറിയിൽ വെച്ച് അയാളെ ഞങ്ങൾ ബലംപ്രയോഗിച്ചു വിവസ്ത്രനാക്കി... അയാളുടെ രണ്ട് കൈകളും ഞാൻ നിലത്തേക്ക് അമർത്തി പിടിച്ചപ്പോൾ, കാലുകൾ കുമാരനുണ്ണിയുടെ ബന്ധനത്തിലുമായിരുന്നു.. കയ്യിൽ കരുതിയ കത്തികൊണ്ട് അയാളുടെ ലിംഗം അറുത്തെടുത്ത് റബേക്കയായിരുന്നു.. ചോരവാർന്ന് ആ വയസ്സൻ പിടഞ്ഞു അമറിയപ്പോൾ കമിഴ്ത്തി കിടത്തി ആ 'സൊഡോമൈറ്റിന്റെ' മലദ്വാരം മുൻപേ കരുതിവെച്ച മരകമ്പ് കൊണ്ട് കുത്തിപൊളിച്ചത് ഞാനാണ്.. "  മരിയ ആ സംഭവങ്ങൾ ഓർത്ത് പറഞ്ഞുകൊണ്ട് വികൃതമായൊന്ന് ചിരിച്ചു..

"എടാ ചെകുത്താനെ നിന്നെ കെണിവെച്ചു പിടിച്ചു കൊല്ലുന്നതിനു മുൻപേ നിനക്ക് കാണിച്ചു തരാനായി നിന്റെ കൂട്ടുകാരന്റെ ലിംഗം കുമാരനുണ്ണി ഉപ്പിലിട്ട് സൂക്ഷിച്ചിട്ടുണ്ട്.. " ചീറികൊണ്ട് മരിയ അത് പറഞ്ഞപ്പോൾ ബോസ്‌ക്കോ അവളുടെ കവിളിൽ ആഞ്ഞടിച്ചു..

" കൂ***ച്ചിമോളെ, നീ ഇനി വായടക്ക്..ബാക്കി കഥ ഇവന് ഞാൻ പറഞ്ഞുകൊടുക്കാം., അതിന് മുൻപ് ഒരു പണികൂടി ബാക്കിയുണ്ട്. "

 ബോസ്‌ക്കോ അത് പറയുമ്പോഴേക്കും ഞാൻ നിലത്തുനിന്നും പതിയെ എണീറ്റു നിവർന്നു നിന്നിരുന്നു..കായികമായി എന്നെ നേർക്ക് നേരെനിന്ന് കീഴ്പെടുത്താനാകില്ല എന്ന് അറിയാവുന്നത് കൊണ്ടാകണം ബോസ്‌ക്കോയുടെ കണ്ണുകൾ ആ മുറിക്കു ചുറ്റിനും പരതുന്നുണ്ടായിരുന്നു.. 

" അനിയാ, നീ ഒരടി മുന്നോട്ടു വന്നാൽ എന്റെ കയ്യിൽകിടന്ന് പിടയുന്ന ഇവളുടെ കഴുത്തു ഞാൻ രണ്ടായി ഒടിക്കും.. മരിയ ജീവിച്ചിരിക്കണമെങ്കിൽ നീ ഞാൻ പറയുന്നത് അനുസരിക്കണം.., നീ ആദ്യം ആ കാണുന്ന ചുറ്റികയും  ഇരുമ്പാണിയും എടുക്ക്.. " കുരിശേറി ചലനമറ്റു കിടക്കുന്ന അനീഷിന്റെ ശവശരീരത്തിന് താഴെകിടക്കുന്ന  ചുറ്റികയിലേക്കും, വലിയ ഇരുമ്പാണിയിലേക്കും കൈ ചൂണ്ടികൊണ്ട് ബോസ്‌ക്കോ അലറിയപ്പോൾ ഞാനൊന്ന് കിടുങ്ങി..

 അവൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ മരിയയുടെ മരണം ഉറപ്പാണെന്ന് എനിക്കറിയാമായിരുന്നു.. ഞാൻ കാരണം അവൾ മരിക്കരുത്.. ഞാൻ പതിയെ മുൻപോട്ട് നീങ്ങി താഴെനിന്ന് ആണിയും ചുറ്റികയും കയ്യിലെടുത്തു പിടിച്ചുകൊണ്ട് ബോസ്‌ക്കോയെ നോക്കി..

 "മിടുക്കൻ, ഇനി ആ വലതുവശത്തു കിടക്കുന്ന ആ മരത്തിന്റെ മേശയിൽ  ഷൂ ഊരിയതിനു ശേഷം നിന്റെ ഒരു കാല്പാദം  കയറ്റിവെക്കൂ.., വേഗം " ബോസ്‌ക്കോ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാതെ ഞാൻ  എന്റെ വലതു കാൽപാദം മേശയുടെ മുകളിലേക്ക് കയറ്റി വെച്ചു... "

" നിന്റെ കയ്യിലിരിക്കുന്ന ഇരുമ്പാണി ആ മേശയിൽ ചുറ്റികകൊണ്ട് അടിച്ചു തറക്കൂ..., പക്ഷെ, നിന്റെ കാല്പാദത്തിന് മുകളിലൂടെയാകണം ആ ആണി മേശയിൽ കയറേണ്ടത്.. " അത് പറഞ്ഞു ബോസ്‌ക്കോ വികൃതമായൊന്ന് ചിരിച്ചു..

 "ബോസ്‌ക്കോ, നീ..? " 

ആ ക്രൂരമായ ആജ്ഞ കേട്ട് ഞാനൊരു നിമിഷം ഞെട്ടി നിന്നപ്പോൾ അവൻ മരിയയുടെ കഴുത്തിൽ കുത്തിപിടിച്ചു വീണ്ടും അലറി.. "പറഞ്ഞത് ചെയ്യെടാ പട്ടീ വേഗത്തിൽ .. "
അഗ്രം കൂർത്ത ആ വലിയ ഇരുമ്പാണി കാൽപ്പാദത്തിൽ കുത്തിനിർത്തിയപ്പോൾ കാലുകൾ വിറക്കുന്നത് ഞാൻ അറിഞ്ഞു... " 

" അനിയാ, വേണ്ടെടാ.. " 

മരിയ ബോസ്‌ക്കോയുടെ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞുകൊണ്ട് ദീനതയോടെ വിളിച്ചു കൂവിക്കൊണ്ടിരിക്കെ നിസ്സഹായനായി കണ്ണടച്ചു പിടിച്ചു ചുറ്റികകൊണ്ട് ആണിയിൽ ഞാൻ ആഞ്ഞടിച്ചു...

 കാല്പാദത്തിലേ മാംസപേശികളെയും ഞെരമ്പുകളെയും തുളച്ചുകൊണ്ട് ആ ലോഹകഷ്ണം  മേശയുടെ മരപലകയിൽ തറഞ്ഞു നിന്നപ്പോൾ കട്ടചോര എന്റെ മുഖത്തേക്ക് തെറിച്ചു..

ഹാ.... 

വേദനകൊണ്ട് ഞാൻ അലറിയപ്പോൾ അതിനേക്കാൾ ഉച്ചത്തിൽ ബോസ്‌ക്കോ അട്ടഹസിച്ചുകൊണ്ട്  പറഞ്ഞു .. " ഒന്നുകൂടി അടിച്ചു താഴ്ത്തെഡാ ആ ഇരുമ്പാണി.. "

 ചുറ്റികകൊണ്ടുള്ള അടുത്ത അടിയിൽ എന്റെ കാൽപാദത്തെ കീറിപൊളിച്ചു കൊണ്ട് ആ ഇരുമ്പുകമ്പിയുടെ മുക്കാൽഭാഗത്തോളം അടിയിലുള്ള മേശയുടെ പലകയിൽ തുളഞ്ഞു കയറി.. വേദനകൊണ്ട് കണ്ണിൽ ഇരുട്ട് കയറി കുഴഞ്ഞു വീഴുമെന്ന് തോന്നിയപ്പോൾ ഞാൻ മേശയുടെ മുകളിൽ കൈരണ്ടും ചേർത്തുപിടിച്ചു... 

ബോസ്‌ക്കോ അപ്പോൾ തന്റെ കൈകളിൽ നിന്ന് കുതറി രക്ഷപെടാൻ ശ്രമിക്കുന്ന മരിയയെ കീഴ്ചുണ്ട് കടിച്ചു പിടിച്ചുകൊണ്ട് ആപാദചൂഢം നോക്കി ഉഴിയുകയായിരുന്നു.. 

"റീയൂണിയനിൽ വെച്ച് കണ്ടപ്പോൾ മുതൽ ഞാൻ നിന്നെ നോട്ടം ഇട്ടുവെച്ചതാ,.. 2 വർഷമായി പുരുഷസ്പർശനം കിട്ടാത്തതുകൊണ്ടാണോടി ഒത്ത ചരക്കായിട്ടുണ്ട് നീയിപ്പോൾ.. "  തന്റെ ജീൻസിന്റെ മുൻഭാഗത്തൊന്ന് കൈകൂട്ടി തിരുമ്മികൊണ്ട് ബോസ്‌ക്കോ ഒരു വഷളച്ചിരി ചിരിച്ചു.. 

" പ്രിയപ്പെട്ട പട്ടാളക്കാരാ,  ഇനി നിന്റെ മുന്നിൽ വെച്ച് ഞാനിവളെ ഭോഗിക്കാൻ പോകുകയാണ്..നീയത് കണ്ണ് തുറന്നു പിടിച്ചു കാണണം...,എന്നാലേ എനിക്കൊരു ത്രില്ലൊള്ളൂ.." 

ബോസ്‌ക്കോയുടെ കൈകൾക്കുള്ളിൽ പിടയുന്ന മരിയയുടെ ജീൻസ് ബലമായി വലിച്ചു താഴ്ത്താൻ ശ്രമിച്ചുകൊണ്ട് അവൻ അത് പറയുമ്പോൾ നിസ്സഹായതകൊണ്ടും വേദനകൊണ്ടും ഞാൻ അലറിവിളിച്ചു....


#Reunion - last part. 

"പ്രിയപ്പെട്ട പട്ടാളക്കാരാ,  ഇനി നിന്റെ മുന്നിൽ വെച്ച് ഞാനിവളെ ഭോഗിക്കാൻ പോകുകയാണ്..നീയത് കണ്ണ് തുറന്നു പിടിച്ചു കാണണം...,എന്നാലേ എനിക്കൊരു ത്രില്ലൊള്ളൂ.." 

ബോസ്‌ക്കോയുടെ കൈകൾക്കുള്ളിൽ പിടയുന്ന മരിയയുടെ ജീൻസ് ബലമായി വലിച്ചു താഴ്ത്താൻ ശ്രമിച്ചുകൊണ്ട് അവൻ അത് പറയുമ്പോൾ നിസ്സഹായതകൊണ്ടും വേദനകൊണ്ടും ഞാൻ അലറിവിളിച്ചു.. പെട്ടെന്ന് എന്തോ ബോധോദയം വന്നപോലെ ബോസ്‌ക്കോ മരിയയെ വിട്ടുകൊണ്ട് എന്റെനേരെ നോക്കി.. 

" അനിയാ 18 വർഷം മുൻപ് എന്താണ് നടന്നതെന്ന് നിനക്കറിയണ്ടേ..?  ഞാനത് പറഞ്ഞു തരാം.. എന്നിട്ടാകാം ഇവളുമായുള്ള ഇടപാട്.. "  താഴെ വീണുകിടക്കുന്ന മരിയയുടെ കഴുത്തിൽ ചവിട്ടി പിടിച്ചുകൊണ്ട് വികൃതമായി ചിരിച്ചുകൊണ്ട് ബോസ്‌ക്കോ അത് പറയുമ്പോൾ മരവിച്ച മനസ്സോടെ ഞാനത് കേൾക്കാൻ തയ്യാറായി നിന്നു.. 

" നമ്മളോരുമിച്ചു പ്ലസ്ടു പഠിക്കുമ്പോൾ ഞാനും റബേക്കയും തമ്മിൽ പ്രണയമായിരുന്നു എന്നത് സത്യം തന്നെയാണ്.. അന്നൊരു ദിവസം ഒഴിഞ്ഞ ക്ലാസ്സ്‌മുറിയിൽ അവൾ എനിക്ക് കീഴ്പെട്ടപ്പോളാണ് ജീവിതത്തിൽ ഞാൻ ആദ്യമായി ഒരുപെണ്ണിനെ അനുഭവിക്കുന്നത്.. എന്റെ ശരീരത്തിന് കീഴെകിടന്നുള്ള അവളുടെ പുളച്ചിലും, ശീൽക്കാരങ്ങളും.. ഹോ അതൊരു ഒന്നൊന്നര സുഖം ആയിരുന്നു.. !"  ആ ഓർമ്മയിൽ നാവ് നൊട്ടിനുണഞ്ഞുകൊണ്ട് ബോസ്‌ക്കോ തുടർന്നു.. 

"ആ നാശം അരവിന്ദൻസാർ ഇതൊക്കെ കാണുന്നുണ്ടായിരുന്നു എന്നും, അയാൾ അത് വീഡിയോ റെക്കോർഡ് ചെയ്യുമെന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല,.. പക്ഷെ റബേക്ക അയാൾക്കും കൂടെ കിടന്നുകൊടുത്താൽ എന്നെ സേഫ് ആക്കി നിർത്താം എന്ന് സാറ് ഉറപ്പ് പറഞ്ഞപ്പോൾ കണ്ണീരും, കരച്ചിലും കാണിച്ചു ഞാനവളെ അതിന് സമ്മതിപ്പിച്ചു..അങ്ങേരുടെ കൂടെ കിടന്ന അവളെ ഞാൻ പിന്നെ നൈസ് ആയിട്ട് ഒഴിവാക്കി.. അല്ലേലും എനിക്ക് ഈ സീല് പൊട്ടിക്കുന്ന പരിപാടിയാ ഇഷ്ട്ടം, അത് കഴിഞ്ഞാൽ ഞാൻ ആ പെണ്ണിനെ തൊടൂല.. "

 "നമ്മള് റോയൽ ഫ്രണ്ട്‌സ് പ്ലസ്ടു കഴിഞ്ഞ് ഓരോരുത്തരും ഓരോ വഴിക്ക് പിരിഞ്ഞുപോയി.. കുറച്ചു നാൾ കഴിഞ്ഞ് റബേക്കയെ ആരോ കെട്ടി ദുബായിലേക്ക് കൊണ്ട്പോയെന്ന് ഞാൻ അറിഞ്ഞാർന്നു..ഞാൻ അങ്ങനെ നാട്ടിൽ കാളകളിച്ചും, പെണ്ണ് പിടിച്ചും നടക്കുമ്പോഴാണ് അരവിന്ദൻ സാറിനെ വീണ്ടും കണ്ടുമുട്ടിയത്.., അങ്ങേര് അപ്പോഴേക്കും സ്ക്കൂൾ പ്രിൻസിപ്പൽ ആയിരുന്നു.. അന്ന് ഞങ്ങൾ ഒരു ധാരണയിൽ എത്തി.. സ്കൂളിലെ കുറച്ച് പെൺകുട്ടികൾക്ക് കൗൺസിലിംഗ് ചെയ്തു കൊടുക്കാൻ അങ്ങേര് കണ്ണിറുക്കി പറഞ്ഞത് എനിക്ക് ഭയങ്കരായി ഇഷ്ട്ടപെട്ടു.. "

 "കൗൺസിലിങ്ങിന് പെൺപിള്ളേരെ സെലക്ട്‌ ചെയ്യൂന്നത് അരവിന്ദൻ സാർ ആയിരുന്നു...അതിൽ ഒരുപാട് റബേക്കമാർ എനിക്കും, അരവിന്ദൻ സാറിനും മുൻപിൽ തുണിയഴിച്ചു.. ആദ്യം ഞാൻ അവറ്റകളെ എന്റെ കൂടെ കിടത്തും..  അത്‌ കഴിഞ്ഞ് അരവിന്ദൻ സാറിന് കൊടുക്കും അതായിരുന്നു രീതി... അങ്ങേര് ഒരുജാതി മനുഷ്യൻ ആയിരുന്നു.. കൊച്ചു പിള്ളേരുടെ പിൻഭാഗത്തോടായിരുന്നു കിളവന് താല്പര്യം..ഹഹ.. "

 "വർഷങ്ങൾ കഴിഞ്ഞ് ആ കിളവൻ റബേക്കയുടെ ശരീരത്തിന്റെ ചൂട് തേടി വീണ്ടും ഇറങ്ങുമെന്നും,   അയാളെ കൊല്ലാനുള്ള കൊട്ടേഷൻ റബേക്ക മരിയയേയും കുമാരനുണ്ണിയേയും ഏൽപ്പിക്കുമെന്നും, ആ റീ യൂണിയൻ ഒരു കെണിയായിരുന്നു എന്നും ഞാനൊരിക്കലും കരുതിയില്ല.. പക്ഷെ അന്നുരാത്രി അരവിന്ദൻ സാർ ആ പഴയ ക്ലാസ്സ്‌മുറിയിൽ മരിച്ചുകിടന്നതും, അയാളെ കൊന്നിരിക്കുന്ന രീതിയും കണ്ടപ്പോൾ ഞാൻ ഏതാണ്ട് ഉറപ്പിച്ചു ഇത് എനിക്കും കൂടെയുള്ള പണിയാണെന്ന്.., "

 "കൂട്ടിയും കിഴിച്ചും നോക്കിയപ്പോൾ അന്നവിടെ ഉണ്ടായിരുന്ന റോയൽ ഫ്രണ്ട്‌സ് അറിയാതെ അരവിന്ദൻ മാഷിന്റെ കൊലപാതകം നടക്കില്ലെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.. ഈ കൂ **ച്ചിമോൾ മരിയ എനിക്കെതിരെ പോലീസിൽ മൊഴികൊടുത്തതും, കുമാരനുണ്ണി എന്നെ ഈ കൊടുംകാട്ടിനുള്ളിലെ ഫാംഹൗസിലെക്ക് എത്തിക്കാൻ തിടുക്കം കാട്ടുന്നതും കണ്ടപ്പോഴാണ് ഇത് എല്ലാവരുംകൂടി ചേർന്നുള്ള പണിയാണെന്ന് ഞാൻ മനസിലാക്കിയത്.. "

 "പക്ഷെ ദേ ഈ ചത്തുതൂങ്ങി കിടക്കുന്ന അനീഷ്ഫ്രാൻസിസ് ഇതിൽ പങ്കില്ലെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്.. കുമാരനുണ്ണി താറാവിന് തീറ്റകൊടുക്കാൻ പോയ സമയത്തു ഞാൻ ഇവനെ പൂട്ടി..തല്ലിയിട്ടും തൊഴിച്ചിട്ടും ഇവൻ മോങ്ങികരഞ്ഞതല്ലാതെ വേറെയൊന്നും വിട്ടുപറയാതായപ്പോൾ എനിക്കാകെ പ്രാന്തായി..സത്യം പറയാത്ത ഇവന്റെ ആ നാവ് ഞാൻ ആദ്യം അറുത്തു.. പിന്നെ ഈ സെറ്റപ്പൊക്കെ ഉണ്ടാക്കി ഇവനെ ജീവനോടെ അങ്ങ്  കുരിശിൽ തറച്ചു..അരവിന്ദൻ സാറിന്റെ ലിംഗം അറുത്തെടുത്തവരിൽ ഒരുത്തനാണെന്ന് കരുതിയത് കൊണ്ടാണ് അനീഷിന്റെ വൃഷണസഞ്ചി പറിച്ചെടുത്ത്.. ശ്യെട.., ഇവന് ഈ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു അല്ലേ..?  പാവം അനീഷ് ഫ്രാൻസിസ്.. അവന്റെയൊരു യോഗം നോക്കിക്കേ.. "

 " കുമാരനുണ്ണിയെ നീ എന്തു ചെയ്തെടാ പിശാചേ..? " നിലത്ത് ബോസ്‌ക്കോയുടെ കാൽച്ചുവട്ടിൽ പിടഞ്ഞുകൊണ്ടിരുന്ന മരിയ ചീറികൊണ്ട് അത് ചോദിച്ചപ്പോൾ അവൻ അട്ടഹസിച്ചു..

 "വക്കീൽ കാണാൻ ഇത്തിരി ഭീകരൻ ആണെങ്കിലും വലിയ ചെറുത്തുനിൽപ്പൊന്നും ഉണ്ടായില്ല.. ഞാൻ അവന്റെ അടിവയറു കുത്തിപൊളിച്ചു ആ റാവുത്തറിന്റെ കൂട്ടിൽ ഇട്ടിട്ടുണ്ട്, ഒന്നെങ്കിൽ അവനെ റാവുത്തർ കൊല്ലും, അല്ലെങ്കിൽ ചോര വാർന്ന് സ്വയം ചത്തോളും ആ നാറി.. "

 "ദൈവമേ " കുമാരനുണ്ണിയെ ഓർത്ത് മരിയ നിലവിളിക്കുന്നുണ്ടായിരുന്നു.. അവൻ വന്ന് ഞങ്ങളെ രക്ഷിക്കുമെന്ന് ഒരുപക്ഷേ അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവാം..

" ഇതെല്ലാം കഴിഞ്ഞ് ഞാൻ കിച്ചണിലെ ഫ്രിഡ്ജിൽ ഇരുന്നിരുന്ന ബീഫ്ഫ്രൈ കുറച്ചെടുത്തു ചൂടാക്കികൊണ്ടിരിക്കുമ്പോഴാണ് നിങ്ങളുടെ വരവ്.. അനിയാ നീ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നതും, മരിയ ബോധംകെട്ടു വീണതും ഞാൻ അറിയുന്നുണ്ടായിരുന്നു.. പക്ഷെ നിങ്ങൾക്ക് പിറകെ  ഈ നാശം പിടിച്ച റബേക്ക വന്നത് ഞാൻ ശ്രദ്ധിച്ചില്ല.. അവൾ മരത്തടി കൊണ്ട് എന്റെ തലയിൽ അടിച്ചപ്പോൾ അല്പം നേരത്തേക്ക് എന്റെ ബോധം പോയി.. ഹോ ഇപ്പോഴുമുണ്ട് ആ വേദന.. " തലയുടെ പിറകിൽ ഉഴിഞ്ഞുകൊണ്ട് ബോസ്‌ക്കോ അത് പിറുപിറുത്തപ്പോൾ ഞാൻ അവനെ തറപ്പിച്ചൊന്നു നോക്കി...എനിക്കറിയേണ്ട പ്രധാനപെട്ട കാര്യം മാത്രം അവൻ ഇതുവരെ പറഞ്ഞിട്ടില്ല..

" ഹഹ.. പട്ടാളക്കാരാ, നീ ഇപ്പോൾ ആര്യയെ കുറിച്ചല്ലേ ഓർത്തത്.. സത്യത്തിൽ അതൊരു കൈയബദ്ധം ആയിരുന്നു.. റബേക്കയുടെ ശരീരത്തിന്റെ ചൂട് അറിഞ്ഞ അന്നുമുതൽ ഞാനാകെ വിറളിപിടിച്ചു നടക്കുകയായിരുന്നു.. അടുത്തത് ആര്..?  അതായിരുന്നു എന്റെ ചിന്തകളിൽ മുഴുവൻ.. അങ്ങനെയിരിക്കുമ്പോഴാണ്  ആ ദിവസം വന്നത്.. " ബോസ്‌ക്കോ ഒരു നിമിഷം കണ്ണടച്ചു നിന്നു.. അവനത് മനസ്സിൽ ആലോചിക്കുകയായിരിക്കാം.., ഞാൻ അവന്റെ വാക്കുകൾക്ക് കാതോർത്തു മുഷ്ട്ടി ഞെരിച്ചു നിന്നു..

 "അന്ന് റെക്കോർഡ് സബ്മിറ്റ് ചെയ്യേണ്ട ദിവസമായതുകൊണ്ട് ഞാൻ വളരെ നേരത്തെ ക്ലാസ്സിൽ എത്തി.. അപ്പോഴാണ് ആര്യയുടെ വരവ്.. അന്ന് പിറന്നാൾ ദിവസം ആണെന്നും, നേരത്തെ എണീറ്റു അമ്പലത്തിൽ പോയി ആ വഴിക്ക് നേരെ ക്ലാസ്സിലേക്ക് വന്നതാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് എനിക്ക് നേരെ മിട്ടായി നീട്ടി ആര്യ...റെക്കോർഡ് എഴുതികൊണ്ടിരുന്ന ഞാൻ തലപൊക്കിയപ്പോൾ എന്റെ നോട്ടം പതിഞ്ഞത് എനിക്ക് നേരെ കുനിഞ്ഞു നിൽക്കുന്ന ആര്യയുടെ പട്ടുബ്ലൗസിന്റെ ഉള്ളിലേക്കായിരുന്നു.. ക്ഷണനേരം കൊണ്ട് എന്റെ ചിന്തകൾ മാറിമറഞ്ഞു.. സിരകളിൽ ചൂട് പടർന്നു.. "

" വാ പൊത്തിപിടിച്ചുകൊണ്ട്  ആര്യയെ നിലത്തേക്ക് മറിച്ചിട്ട് അവളുടെ പട്ടുപാവാടക്കിടയിലൂടെ കൈ കടത്തുമ്പോൾ ഞാൻ വികാരം കൊണ്ട് തുള്ളിവിറച്ചിരുന്നു.. ഇടക്കെപ്പോഴോ ആര്യയുടെ വായിൽ നിന്ന് എന്റെ കൈ അയഞ്ഞപ്പോൾ അവൾ കരഞ്ഞു പറഞ്ഞു.. 

" ബോസ്‌ക്കോ നീ എന്റെ കൂട്ടുകാരൻ അല്ലേടാ, ഇത് ചെയ്യല്ലേടാ.. " 

"അയഞ്ഞ ഇടത്തെ കൈകൊണ്ട് വീണ്ടും അവളുടെ വായ ബലമായി പൊത്തിപിടിച്ചു വലത്തേ കൈ അവളുടെ ഷമ്മീസിന്റെ അടിയിലേക്ക്  തിരുകുമ്പോൾ ആര്യയുടെ കണ്ണീരുവീണ് എന്റെ കൈ തലം നനഞ്ഞത് ഞാൻ ഓർക്കുന്നുണ്ട് പ്രിയപ്പെട്ട പട്ടാളകാരാ.. "  നിർവികാര നായി ബോസ്‌ക്കോ അത് ഓർത്ത് പറയുമ്പോൾ രണ്ട് തുള്ളി കണ്ണീർ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി മേശപ്പുറത്തു പതിച്ചു..

 "പക്ഷെ എന്റെ ആഗ്രഹം സാധിക്കുന്നതിന് മുൻപേ പിടഞ്ഞുകൊണ്ടിരുന്ന അവളുടെ ശരീരം പെട്ടെന്ന് നിശ്ചലമായപ്പോൾ ഞാൻ ആദ്യമൊന്ന് ഞെട്ടി, ആര്യയുടെ വായപൊത്തിയപ്പോൾ അബദ്ധത്തിൽ മൂക്കുംകൂടി കൈപത്തിക്കുള്ളിൽ അമർന്നിരുന്നു എന്നും ശ്വാസംകിട്ടാതെ അവൾ തീർന്നുവെന്നും മനസിലാക്കാൻ രണ്ട് നിമിഷമെടുത്തു..,പക്ഷെ എന്റെ വികാരം അപ്പോഴും  കെട്ടടങ്ങിയിരുന്നില്ല, മരിച്ചുകിടക്കുന്ന ആര്യയുടെ അടിവസ്ത്രം ഊരിമാറ്റി കാലുകൾ അകത്തി ഞാൻ അവളിലേക്ക് ചേർന്നുകിടന്നു.. ഒഹ്.. എന്തൊരു സുഖമായിരുന്നു അപ്പോൾ.. " ബോസ്‌ക്കോ ജീൻസിന്റെ മുൻഭാഗം തടവികൊണ്ട് പറയുന്നുണ്ടായിരുന്നു..

" അന്ന് എനിക്ക് മുൻപിൽ രക്ഷകനായി അവതരിച്ചത് അരവിന്ദൻ സാർ ആയിരുന്നു.. ഞാനും അങ്ങേരും കൂടിയാണ് ആര്യയെ പ്ലാസ്റ്റിക് കയറിൽ കൊരുത്തു ഫാനിൽ കെട്ടിതൂക്കിയത്.. സാറിന്റെ റിലേഷനിൽപെട്ട ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെകൊണ്ട്  പോസ്റ്റ്‌മാർട്ടം റിപ്പോർട്ട്‌ തിരുത്തിയെഴുതിപ്പിച്ചു, പിന്നീട് ആര്യയുടെ വീട്ടുകാരെ ഭീഷണിപെടുത്തി കേസ് പിൻവലിപ്പിക്കുകയും ചെയ്തു.. "

 "ഡാ നായിന്റെ മോനേ എന്തിനാടാ നീ എന്റെ ആര്യയെ... "  ബോസ്‌ക്കോ പറഞ്ഞതെല്ലാം കേട്ട് സമനില തെറ്റിയവനെ പോലെ അലറിക്കൊണ്ട് ഞാനത് ചോദിച്ചപ്പോൾ അവൻ ഒന്ന് ചിരിച്ചു, വികൃതമായി.. " അനിയാ, നീയൊരു പെണ്ണിനെ കാണുന്നത് കണ്ണുകൊണ്ടാണെങ്കിൽ ഞാൻ അവളെ നോക്കുന്നത്  ദേ ഇത് കൊണ്ടാണ്.. " ജീൻസ് അഴിച്ചു മാറ്റി ഉദ്ധരിച്ചു നിൽക്കുന്ന അവയവത്തിൽ തലോടികൊണ്ട് അവനത് പറയുമ്പോൾ വെറുപ്പോടെ ഞാൻ കണ്ണടച്ചുപിടിച്ചു..

 മരിയയുടെ അലറികരച്ചിലും പിടച്ചിലും  കേട്ട് കണ്ണുതുറക്കുമ്പോൾ അരക്ക് താഴേക്ക് നഗ്നമായി കമിഴ്ന്നു കിടക്കുന്ന മരിയയുടെ മുകളിലേക്ക് ഏന്തിവലിഞ്ഞു കയറാൻ ശ്രമിക്കുകയാണ് ബോസ്‌ക്കോ... മരിയ സർവ്വശക്തിയുമെടുത്തു എതിർക്കുന്നത് കൊണ്ട്  അവനത് എളുപ്പം സാധിക്കുന്നില്ല.. ഞാൻ നിൽക്കുന്ന മേശക്കരുകിൽ നിന്ന് അല്പം ദൂരമേയുള്ളൂ അവരുടെ അടുത്തേക്ക്, പക്ഷെ ഇരുമ്പാണികൊണ്ട് കാൽപാദം മേശയിൽ തറച്ചിരിക്കുന്നതിനാൽ ഒരടിപോലും മുൻപോട്ട് നീങ്ങുവാൻ വയ്യ.. നിസ്സഹായനായി ഞാൻ നിലത്തു കിടന്ന് പിടക്കുന്ന മരിയയെ നോക്കി നിൽക്കേ ബോസ്‌ക്കോ രണ്ട് കൈകൊണ്ടും  അവളുടെ തല എന്റെ നേരെ പൊക്കിപിടിച്ചു.. 

" പട്ടാളക്കാരാ, നീയിത് കാണുന്നില്ലേ, ഞാൻ നിന്റെ കൂട്ടുകാരിയെ ഭോഗിക്കാൻ തുടങ്ങുന്നത് നീ ശ്രദ്ധിച്ചു കാണൂ.. "  ബോസ്‌ക്കോ അത് പറഞ്ഞു അട്ടഹസിച്ചുകൊണ്ട് അവളുടെ അരക്കെട്ടിലേക്ക് അമർന്നു ചേരാൻ വെറിപൂണ്ടു നിന്നപ്പോൾ  മരിയ ഒരു നിമിഷം എന്റെ കണ്ണിലേക്ക് തറച്ചു നോക്കി.. ഞാൻ ഇടതു കൈകൊണ്ടു കാണിച്ച അടയാളം അവൾക്ക് മനസിലായെന്ന് തോന്നുന്നു,.മരിയ മെല്ലെ ഞാൻ നിൽക്കുന്ന മേശക്ക് അരികിലേക്ക് ഇഴഞ്ഞു നീങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു.., അവളോട് ചേർന്നുകിടക്കുന്ന ബോസ്‌ക്കോയുടെ ഭാരം കൊണ്ട് അതേറെ ക്ലേശകരമാണെന്ന് അവളുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..  എങ്കിലും പതിയെ പതിയെ ഞങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞുകൊണ്ടിരുന്നു.. അവസാനം മരിയയുടെ മുകളിലായി കിടക്കുന്ന ബോസ്‌ക്കോ എന്റെ കൈ അകലത്തിലെത്തിയ നിമിഷം.. !

ആ നിമിഷം ഞാൻ എന്റെ പ്രിയപ്പെട്ട വ്യായാമത്തെകുറിച്ച് മനസ്സിലോർത്തു.. നൂറിന് മുകളിൽ പുഷ്അപ്പുകൾ ദിവസേന എടുത്തിരുന്ന എന്റെ ഇടത്തെ കയ്യിൽ ഉരുണ്ടുകൂടിയ മസ്സിലുകളിൽ വിയർപ്പ് പൊടിഞ്ഞു..ഇടതു മുഷ്ട്ടിചുരുട്ടി മരിയക്ക് മുകളിൽ കിടക്കുന്ന ബോസ്‌ക്കോയുടെ ചെവിയുടെ പിൻഭാഗം ലക്ഷ്യം വെച്ച് അലറികൊണ്ട് ഞാൻ ആഞ്ഞടിച്ചു.. 1 2 3.. മൂന്നാമത്തെ ഇടിയിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ചീറ്റി ബോസ്‌ക്കോ മലർന്നു കിടന്നു ഞെരങ്ങുന്നത് കണ്ട് മേശയിൽ ചാരിനിന്ന്  ഞാനൊന്ന് കിതച്ചു.. 

  അതേസമയം ബോസ്‌ക്കോയുടെ പിടിയിൽ നിന്ന് കുതറിമാറിയ മരിയ അടുക്കളയിലേക്ക് കുതിക്കുന്നുണ്ടായിരുന്നു.. അല്പസമയത്തിന് ശേഷം തിരികെവന്ന അവളുടെ കൈപിടിയിൽ കൂർത്തമുനയുള്ള ഒരു കത്തി തിളങ്ങി നിൽക്കുന്നത് ഞാൻ കണ്ടു... നിലത്തു കിടന്ന് ഞെരങ്ങുന്ന ബോസ്‌ക്കോയുടെ നെഞ്ചിൽ ചവിട്ടിപിടിച്ചു അവൾ താഴെക്കൊന്ന് കുനിഞ്ഞു... അല്പം മുൻപേ അവൻ അഹങ്കാരത്തോടെ തൊട്ടുഴിഞ്ഞ ലിംഗത്തെ ബോസ്‌ക്കോയുടെ അരക്കെട്ടിൽനിന്ന് മരിയ സർവ്വ ശക്തിയുമെടുത്തു കുത്തിപൊളിച്ചെടുക്കുമ്പോൾ ആ അവയവത്തോടൊപ്പം വൃഷ്ണസഞ്ചിയും ഞെരമ്പുകളും പൊളിഞ്ഞടർന്ന് അവളുടെ കയ്യിൽ ഞാണ്ടുകിടക്കുന്നത് ഞാനൊരു മരവിപ്പോടെ കണ്ടുനിന്നു.. അരക്കെട്ട് പൊളിഞ്ഞ ബോസ്‌ക്കോ  കാട്ടുപന്നിയെ പോലെ ഭീകരമായി അലറികരയുന്നത് കണ്ട് മരിയ എന്നെനോക്കി ചിരിച്ചു.. 

 പെട്ടെന്ന് പിറകിൽ നിന്ന് ഒരു മുരൾച്ച കേട്ട് ഞാനും മരിയയും തിരിഞ്ഞു  നോക്കുമ്പോൾ  റാവുത്തർ തല ഉയർത്തിപിടിച്ചു ആ മുറിയിലേക്ക് കടന്നുവരുന്നത് ഒരു ഞെട്ടലോടെ ഞങ്ങൾ കണ്ടു.. 

 മരിയ തന്റെ കയ്യിലിരുന്ന രക്തത്തിൽ കുതിർന്ന ലിംഗം ആ ജന്തുവിന്റെ നേരെ നീട്ടിയെറിഞ്ഞപ്പോൾ ഭീകരമായ വായപിളർത്തി കൊണ്ട് അവനത് ഒറ്റയടിക്ക് വിഴുങ്ങി.. രക്തത്തിന്റെ മണം പിടിച്ചാവണം റാവുത്തർ വീണ്ടും രണ്ടടി മുന്നോട്ടു വച്ചു.. 

" റാവുത്തർ സ്റ്റേ,.. സ്റ്റേ ദേർ.. " 

പരിചിതമായ ആ ശബ്ദം കേട്ട് ഞങ്ങളും റാവുത്തറും ഒരുപോലെ തിരിഞ്ഞു നോക്കിയപ്പോൾ വാതിൽപ്പടിയിൽ ചാരി കുമാരനുണ്ണി ക്ഷീണിതനായി, വയറും പൊത്തിപിടിച്ചു നിൽപ്പുണ്ടായിരുന്നു..

####################

 ഹോസ്പിറ്റലിലെ അടുത്തടുത്ത ബെഡിൽ കിടക്കുന്ന എന്റെയും, കുമാരനുണ്ണിയുടെയും അരികിൽ നിന്ന് കൊണ്ട് ci ഹർഷവർധൻ എന്തോ ചിന്തിച്ചുകൊണ്ട് നെറ്റിയിൽ വിരലോടിക്കുന്നുണ്ടായിരുന്നു.. 

" മിസ്റ്റർ അനിയൻ ഈശ്വർ, താങ്കളുടെ മൊഴിപ്രകാരം ഈ കിടക്കുന്ന അഡ്വേക്കേറ്റ് കുമാരനുണ്ണിയുടെ ഫാംഹൗസിൽ വെച്ച് ബോസ്‌ക്കോജോൺ അനീഷ്ഫ്രാൻസിസിനേയും, റബേക്കയേയും കൊലപ്പെടുത്തി.. അത് തടയാൻ ശ്രമിച്ച നിങ്ങളെ മൂന്ന് പേരെയും അയാൾ ആക്രമിച്ചു.. നിങ്ങളുടെ പ്രത്യാക്രമണത്തിൽ ഭയന്ന്  അയാൾ അവിടെനിന്ന് വനത്തിലേക്ക് ഓടിരക്ഷപെട്ടു.. പിന്നീട് ബോസ്‌ക്കോയെ ആരും കണ്ടിട്ടില്ല, അല്ലേ..?  "

"അതേ ഓഫീസർ, അതാണ്‌ സംഭവിച്ചത്.. "

"ശരി, ഞാനൊന്ന് അന്വേഷിക്കട്ടെ.., താങ്കളുടെ കാലിലെ മുറിവ് എങ്ങിനെയുണ്ട് ഇപ്പോൾ..? "  

" മുറിവ് എളുപ്പം ഉണങ്ങുന്നുണ്ട് ഓഫീസർ."

 ഞങ്ങളെ ഒരിക്കൽക്കൂടി നോക്കികൊണ്ട്  ci ഹർഷവർധൻ ആ മുറിവിട്ടിറങ്ങുമ്പോൾ ഞാനും വക്കീലും അരികിൽ നിന്നിരുന്ന മരിയയും ഒന്ന് മുഖാമുഖം നോക്കി...

 അതേസമയം അങ്ങുദൂരെ കൊന്നക്കുഴിയിലെ ഒരു ഫാമിൽ താറാവുകൾക്കുള്ള തീറ്റ തയ്യാറാക്കുകയായിരുന്നു കാമരാജ് എന്ന പണിക്കാരൻ.. അവിടെ  വൃത്താകൃതിയിലുള്ള ഒരു വലിയ ഇരുമ്പ് പാത്രത്തിൽ തിളച്ചുമറയുന്ന കോഴികളുടെ അവശിഷ്ടങ്ങൾക്കൊപ്പം ലിംഗമില്ലാത്ത ഒരു മനുഷ്യശരീരവും വെന്ത്  മറിയുകയായിരുന്നു.... പുറത്തെ കൂടുകളിൽ തടിമാടൻ താറാവുകൾ ബഹളം കൂട്ടി നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു....

സായ് ബ്രോ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്