Kissakal

ശ്രുതിയുടെ കല്യാണത്തിന്റെ തലേന്ന് കൂട്ടുകാരെല്ലാം കൂടെ അവളുടെ വീട്ടിലേക്ക് പോവാണ് .. ഒപ്പം ഞാനും..

പലവട്ടം മനസ്സ്  പറഞ്ഞു പോവരുത് എന്ന്.. ഇല്ല പോയെ തീരു..

കാണണം എനിക്കവളെ നേരിട്ട്..

കോളേജിലെ പ്രണയം പലതും വാടി വീഴുന്ന ഗുൽമോഹർ പോലെ ആണെന്നറിഞ്ഞിട്ടും.. പലരും തന്റെ പ്രണയം ആത്മാർത്ഥമാകണം എന്ന് ആഗ്രഹിക്കുന്നുണ്ടാകും..

ഞാനും ആഗ്രഹിച്ചു.. അവളോട്‌ അങ്ങോട്ട്‌ ചെന്ന് ഇഷ്ടം പറഞ്ഞതല്ല ഞാൻ..

സുന്ദരിയായ ഒരു പെൺകൊച്ചു വന്ന് തന്റെ താടിയെ കുറിച്ചുള്ള വർണ്ണനയും ഇഷ്ടമാണെന്നു നേരിട്ടുള്ള പറച്ചിലുമൊക്കെ കണ്ട് മിണ്ടാതിരിക്കാൻ എന്നെപ്പോലുള്ള ഒരാൾക്ക് കഴിയോ ??അറിയില്ല

പക്ഷെ എനിക്ക് പറ്റിയില്ല... ഞാനും അവളെ സ്നേഹിച്ചു...

ഞാൻ നിർബന്ധിച്ചില്ലെങ്കിൽ കൂടി അവൾ തന്നെ മുൻകൈ എടുത്ത് ക്ലാസ് കട്ട്‌ ചെയ്യാനും സിനിമക്ക് പോവാനും തിടുക്കം കാട്ടി...

കോളേജ് മൊത്തം പാട്ടായിരുന്നു ഞങ്ങളുടെ പ്രണയം..

അവളെ വച്ച് നോക്കുമ്പോൾ ഞാൻ ഒന്നുമല്ലാതിരുന്നിട്ടു കൂടി എന്നോടുള്ള സ്നേഹം കാണുമ്പോ എനിക്ക് തന്നെ പലപ്പോഴും അദ്ഭുതമായിരുന്നു....

ഞങ്ങൾ സമയം ചിലവഴിച്ച കോളേജിന്റെ ഓരോ മരച്ചുവടും ഞങ്ങളുടെ പ്രണയത്തിന്റെ സാക്ഷികളായിരുന്നു....

മൂന്നുവർഷം കഴിഞ്ഞു.. ഞങ്ങളുടെ ക്ലാസ്സും...

ശ്രുതിയെ കാത്തു അവളുടെ ഹോസ്റ്റലിനു മുന്നിൽ പോയി നിലയുറപ്പിച്ചു.. എല്ലാരും പോയിട്ടും അവളെ വെളിയിൽ കാണാൻ ഇല്ല... അവളുടെ കൂട്ടുകാരി പോവാൻ ഇറങ്ങിയപ്പോഴാണ് എന്റെ നിൽപ്പ് അവൾ ശ്രദ്ധിച്ചത്...

ആ സജി പോയില്ലേ ഇതുവരെ ??
ശ്രുതി ഇപ്പൊ വീട്ടിൽ എത്തിക്കാണും.. ഞാൻ പോട്ടെ എന്റെ ബസ് വരാറായി കേട്ടോ..

കുറച്ചുനേരം കൂടെ ഞാൻ അവിടെ തന്നെ നിന്നു. .എന്തെ അവൾ എന്നോടൊന്നും പറയാതെ പോയി...ഫോൺ നന്നാക്കാൻ നന്നാക്കാൻ കൊടുത്തതുകൊണ്ടു വിളിക്കാനും പറ്റിയില്ല...

രണ്ടു ദിവസം കഴിഞ്ഞു വിളിച്ചിട്ടും ഒരുമറുപടിയും ഇല്ലാതായപ്പോ അവളെ കാണാൻ തന്നെ തീരുമാനിച്ചു..

വീടിനു മുന്നിൽ എത്തിയപ്പോൾ തന്നെ അവൾ എന്നെ കണ്ട് ഇറങ്ങി വന്നു.. എന്താ സജി ഇവിടെ ?

നീ എന്താ ശ്രുതി വിളിക്കാത്തത്.. പോവുമ്പോൾ പറഞ്ഞില്ല വീട്ടിൽ എത്തിയപ്പോഴെങ്കിലും വിളിച്ചുകൂടായിരുന്നോ ?

അവൾ എന്റെ ചോദ്യം കേട്ടു പൊട്ടി ചിരിച്ചു.. സജി നിനക്ക് വട്ടാണോ..

ക്യാമ്പസിനകത്തു നടക്കുന്നത് അവിടെ തീരണം.. തന്നെ പോലെ ഒരു താഴ്ന്ന ജാതിയും ജീവിതസാഹചര്യവും ഉള്ള ഒരാളുടെ കൂടെ ജീവിതം മുഴുവൻ എങ്ങനെ ജീവിക്കും ?

അതൊക്കെ ഒരു തമാശ അത്ര തന്നെ....

അല്ലാതെ ഒരു നിസ്സാര പ്രണയത്തിനു വേണ്ടി എന്റെ ജീവിതം നശിപ്പിക്കാൻ ഒന്നും എനിക്ക് പറ്റില്ല..

പിന്നെ തന്നെ കൂടെ കൊണ്ട് നടക്കാൻ കൊള്ളാം അതോണ്ട് ഒരു നേരമ്പോക്കിന് കൂടെ കൂട്ടി അത്രതന്നെ....

ഇത്രയും അവൾ പറഞ്ഞു തീർന്നതും അവളുടെ ചെകിടടിച്ചു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു...

എടി ഇതെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം..

പിന്നെ നീ ഈ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കിയാൽ നിന്നെ വിളിക്കേണ്ട പേര് വേറെയാ.. പക്ഷെ പെണ്ണിനെ മോശം പറയരുതെന്ന് പഠിപ്പിച്ച ഒരമ്മയുടെ മകനാണ് ഞാൻ.....

നിന്നെ ഞാൻ ഇവിടെ കളഞ്ഞു.. കാരണം മറക്കാൻ വേണ്ടിപോലും ഓർമ്മിക്കപ്പെടാനുള്ള യോഗ്യത നിനക്കില്ല...

അവസാന കൂടിക്കാഴ്ച്ച ആയിരുന്നു അത്.. ഇന്നിപ്പോ അവളുടെ വീട്ടിൽ പോകുന്നത് സ്നേഹം കൊണ്ടൊന്നും അല്ല..

അവളെ നഷ്ടപ്പെടുത്തിയതിൽ ഞാൻ തെല്ലും ദുഃഖം ഇല്ലാത്തവനെന്നു കാണിക്കാൻ വേണ്ടി മാത്രം.......

                                         ദിവ്യ അനു...

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്