Kissakal

ആരതി

"മോളെ..... ആരതി... നീ എവിടെ ... "

ഭവാനിയമ്മ മരുമകളെ  നീട്ടി വിളിച്ചു.

"ഞാൻ ഇവിടെ ഉണ്ട്...എന്താ  അമ്മേ... "

" കോലായിൽ ഒരാൾ വന്നിട്ടുണ്ട്...മോളെയാ അന്നെഷിക്കുന്നത്... "

"എന്നെയോ... ആരാ അമ്മേ.... മാമൻ ആണോ "

" മാമൻ അല്ല വേറെ ആരോ ആണ് എനിക്ക് കണ്ടിട്ട് മനസ്സിലാകുന്നില്ല.. മോൾ വന്ന് നോക്ക്.. "

അമ്മയായിരുന്നു തന്നെ അന്വേഷിച്ചു വരുന്ന ഏക വെക്തി അമ്മന്റെ മരണ ശേഷം എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ മാമനും വരാറുണ്ട്... ഇത് ഇപ്പൊ ആരാ എന്നെ അന്വേഷിക്കാൻ... ആരതി അമ്മയോട് ഒപ്പം കോലായിലേക്ക് നടന്നു...
 
" ആടിനെ വാങ്ങാൻ വന്നതാവും... നമ്മൾ കൂറ്റനെ വിൽക്കണം എന്ന്  അബ്ദുക്കാനോട് പറഞ്ഞിരുന്നല്ലോ... "
ആട്ടിൻ കൂട്ടിലേക്ക് നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോൾ ആരതിക്ക് അതാണ് തോന്നിയത്.

" ആരതി ഇവിടെ ഇല്ലേ എന്നാ എന്നോട് ചോദിച്ചത്..  മോൾ വിളിച്ചു നോക്ക് "

" ആരാ.... "

അവളുടെ വിളി കേട്ട് അയാൾ ഒന്ന് തിരിഞ്ഞു നോക്കി...

ആ മുഖം കണ്ട് ആരതി ഞെട്ടി...

" അച്ഛൻ... "

അവൾ അറിയാതെ ആ വാക്ക് അവളിൽ നിന്നും ഉയർന്നു വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി...

അവൾ അയാളെ ഒന്ന് ശ്രദധിച്ചു.. അമ്പത്  വയസ്സിൽ അതികം പ്രായം തോന്നിക്കും മുഷിഞ്ഞ വെള്ള മുണ്ടും ചുളിഞ്ഞു കയറിയ ഒരു കള്ളി ഷർട്ട്‌... കഷണ്ടി തലയിൽ അവിടെയും ഇവിടെയും ആയി പാറി നിൽക്കുന്ന മുടി... അമ്മ എപ്പോഴും പറയാറുള്ള ചുണ്ടിനു താഴെയുള്ള ആ കറുത്ത മറുക്... പ്രായത്തിന്റെ മാറ്റം ഒക്കെ ഉണ്ടെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ ആ മുഖം അവള്ക്ക് മനസ്സിലായിരുന്നു.
അന്ന് അമ്മയുടെ കൈ പിടിച്ചു ആ വീട് വിട്ട്  ഇറങ്ങി പോരുമ്പോൾ എനിക്ക് അഞ്ച് വയസ്സായിരുന്നു. കള്ള് കുടിച്ചു വന്ന് അമ്മയോട് എന്നും വഴക്ക് കൂടിയിരുന്ന അച്ഛനെ ഒന്ന് എതിർത്തു പറയാതെ അനുസരിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ എന്റെ അമ്മ... സങ്കടങ്ങൾ  ഉള്ളിൽ ഒതുക്കി  എല്ലാം സഹിച്ചു കഴിയുമ്പോഴും എന്നെങ്കിലും അച്ഛൻ നന്നാകും എന്നെയും അമ്മയെയും നോക്കും എന്ന പ്രതീക്ഷയായിരുന്നു എന്റെ അമ്മക്ക്.... എന്നാൽ കള്ള് കുടിയിൽ നിന്നും പെണ്ണ് പിടിയിലേക്ക് അച്ഛൻ എത്തിയത് പാവം എന്റെ അമ്മ അറിഞ്ഞിരു ന്നില്ല.... ഒരു പാതിരാക്ക് മറ്റൊരു പെണ്ണിനെ യും കൊണ്ട് ആ വാടക വീട്ടിൽ  അന്തിയുറങ്ഹാൻ  എത്തിയപ്പോ എതിർത്ത അമ്മയെ തല്ലി ചതക്കുന്ന അച്ഛനോട് എനിക്ക് ആദ്യമായി പേടി തോന്നിയത്.. പിന്നീട് പലപ്പോഴും ആ സ്ത്രീ അച്ഛന്റെ കൂടെ ഞങ്ങളുടെ ലോകത്തേക്ക് കയറി വന്നു... അമ്മയുടെ എതിർപ്പുകൾക്ക് പകരമായി ആ ശരീരത്തിൽ വേദന യുടെ ഓരോ പാടുകൾ പ്രത്യക്ഷപെട്ടു.  തന്റെ  കുടുംബം തനിക്ക്  നഷ്ടമാകും എന്ന് മനസ്സിലാക്കി എല്ലാം സഹിച്ചു പൊരുതി നിന്നെങ്കിലും... അച്ഛൻ ആ  സ്ത്രീയെ വിവാഹം കഴിച്ചു വീട്ടിൽ സ്ഥിരതാമസമാക്കി...  ഒടുക്കം  അമ്മ തോൽവി സമ്മതിച്ചു .. ഇറക്കി വിടും മുമ്പേ എന്റെ കൈ പിടിച്ചു അമ്മ ആ പടികൾ ഇറങ്ങി.... അമ്മമ്മയും മാമനും ആയിരുന്നു പിന്നെ ഞങ്ങൾക്ക് എല്ലാം
കഴിഞ്ഞു പോയ കാലങ്ങൾ ആരതിയുടെ മുന്നിൽ തെളിഞ്ഞു വന്നു.

" മോളെ..... ആരതി... "

ആയാളുടെ വിളി കേട്ട് ആരതി ചിന്തയിൽ നിന്ന് ഉണർന്നത്..

" മോളോ.... നിങ്ങൾക്ക് ആൾ മാറിയതാവും.. "

" ആരതി... നീ അച്ഛനെ മറന്നോ... "

" നിങ്ങൾ എന്തൊക്കെയാ പറയുന്നത്... അച്ഛൻ ഇല്ലാതെ എന്റെ അമ്മ പോറ്റി  വളർത്തിയതാ എന്നെ...
പിന്നെ ഇപ്പൊ പെട്ടന്ന് ഒരു അച്ഛൻ... സോറി നിങ്ങളുടെ ആരതി അല്ല ഞാൻ... "

" എനിക്ക് അറിയാം നിനക്ക് ദേഷ്യംഉണ്ടാവും എന്ന്.. "

"  നിങ്ങൾ എന്ത്‌ ന്യായികരണം പറഞ്ഞാലും വേണ്ടില്ല ഇത്രയും കാലം ഒന്ന് തിരിഞ്ഞു നോക്കാത്ത നിങ്ങളെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല.... "

" അച്ഛൻ നിങ്ങളെ ഓർക്കാഞ്ഞിട്ടല്ല മോളെ... എന്റെ സാഹചര്യം അതായിരുന്നു... "

" എന്ത് സാഹചര്യം...

മോളെ എന്നുള്ള ഒരു വിളിക്കായ്... ഞാൻ എത്ര കാതോർത്തിരുന്നിട്ടുണ്ട് എന്ന് അറിയോ.... കൂട്ടുകാരികൾ അവരുടെ അച്ഛന്റെ കൈ പിടിച്ചു സ്കൂളിലേക്ക് വരുന്നത് കാണുമ്പോൾ... അയല്പക്കത്തെ മൊയ്‌ദീൻ അവന്റെ ഉപ്പാന്റെ കൂടെ കുളത്തിൽ കുളിക്കാൻ പോകുന്നത് കാണുമ്പോൾ.... പനി വന്ന് വിറച്ചു കിടക്കുമ്പോൾ.... ഉത്സവപറമ്പിലെ കളിപാട്ടങ്ങൾ നോക്കി സങ്കടപെട്ടപ്പോൾ... ഐസ് വാങ്ങാൻ  കൊതിതോന്നിയപ്പോൾ... സ്കൂളിലെ   മത്സരത്തിൽ ജയിച്ചു സമ്മാനം കൊണ്ട് വീട്ടിൽ കയറി വരുമ്പോൾ  അമ്മയുടെ തോരാത്ത കണ്ണ് നീർ കാണുമ്പോൾ അങ്ങനെ അങ്ങനെ ഒരുപാട് പ്രാവശ്യം കൊതിച്ചു പോയി ട്ടുണ്ട്... ആ വിളി ഒന്ന് കേൾക്കാൻ...  സ്നേഹത്തോടെ അച്ഛാ എന്ന് വിളിക്കാൻ..
അച്ഛനും അമ്മയ്ക്കു നടുവിൽ കിടന്ന് കഥ കേട്ട് ഉറങ്ങാൻ...
..പറഞ്ഞാൽ തീരാത്ത അത്ര ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്റെ കുഞ്ഞു മനസ്സിൽ എല്ലാം കണ്ണ് നീരിൽ ലയിച്ചു ചേർന്നു.... ആ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരാൻ കഴിയോ നിങ്ങൾക്ക് ഇപ്പൊ ... "

അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആവാതെ തലകുനിച്ചു കേട്ടു നിൽക്കുകയായിരുന്നു അയാൾ

" അച്ഛൻ ഇല്ലാത്തത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചതാ ഞാനും എന്റെ അമ്മയും... കുഞ്ഞു ന്നാൾ മുതൽ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒടുക്കം  വിവാഹ പ്രായം എത്തിയപ്പോൾ  വരുന്ന ആലോചനകൾ എല്ലാം അച്ഛന്റെ പേരും പറഞ്ഞു മുടങ്ങി... അച്ചൻ ഇല്ലാത്ത ഞാൻ ബാധ്യത ആകും എന്ന് കരുതിയാവും  എന്നെ ആർക്കും വേണ്ടായിരുന്നു..
അരുണേട്ടന്റെ ആലോചന വരുന്നത് വരെ... എന്നിട്ട് വിവാഹം ഉറപ്പിച്ചപ്പോൾ മാമൻ നിങ്ങളെ തേടി വന്നില്ലേ.... ഒന്നും വേണ്ടിയിട്ട് അല്ലായിരുന്നു അത്.. .അച്ഛനായി ആ സദസ്സിൽ ഒന്ന് നിൽക്കാൻ... അരുണേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തുന്ന മുഹൂർത്തത്തിലെങ്കിലും വരും എന്ന് കരുതിയ എനിക്കും അമ്മയ്ക്കും തെറ്റി.... നിങ്ങൾ വന്നില്ല.... അത് എല്ലാം പോട്ടെ കഴിഞ്ഞ വർഷം അപകടത്തിൽ അമ്മ മരിച്ചു കിടന്നപ്പോഴും ഒരു നോക്ക് കാണാൻ നിങ്ങൾ എത്തിയില്ല... എന്നിട്ട് ഇപ്പോ വന്നതിന്റെ ഉദ്ദേശം.... "

"അച്ഛൻ ആരും ഇല്ല മോളെ.... അച്ഛൻ ഒറ്റക്കാ...."

" എങ്ങിനെ ഒറ്റക്ക് ആവാതിരിക്കും... രണ്ടാം ഭാര്യയും മക്കളും മതിയായിരുന്നല്ലോ നിങ്ങൾക്ക് ഒടുക്കം നിങ്ങളെ കൊണ്ട് ഒരു ഉപകാരവും ഇല്ല എന്ന അവസ്ഥ വന്നപ്പോൾ അവർ നിങ്ങളെ കൈ ഒഴിഞ്ഞു അല്ലേ.... നിങ്ങൾ പോറ്റി വളർത്തിയ മക്കൾ തന്നെ നിങ്ങളെ ഇറക്കി വിട്ടു... പിന്നെ എങ്ങനെ നിങ്ങൾ തിരിഞ്ഞു നോക്കാത്ത മകൾ  നിങ്ങളെ  സ്വീകരിക്കും.. .. "

" മോളെ.... ആരതി.... മതി.. നിന്റെ സങ്കടം കൊണ്ടാ നീ പറയുന്നത് എന്ന് കരുതിയാ അമ്മ കേട്ടു നിന്നത്... ഇനി ഒന്നും പറയണ്ട.. എത്ര ആയാലും മോളെ അച്ഛൻ അല്ലേ അത്... "

ഭവാനി അമ്മ അവളെ തടയാൻ ശ്രമിച്ചു.

" അമ്മേ..... ഞാനും അമ്മയും എത്ര കാത്തിരുന്നതാ അച്ഛന്റെ വരവിനായി.... പാവം അമ്മ അവസാനം ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല.... എത്ര ഒക്കെ ആട്ടി തുപ്പിയാലും അമ്മക്ക് ജീവനായിരുന്നു അച്ഛനെ.... എന്നിട്ട് മരിച്ചത് അറിയിച്ചിട്ട് പോലും ഒന്ന് വന്ന് നോക്കിയില്ല..... എന്റെ സങ്കടം അത് പറഞ്ഞാലും തീരില്ല അമ്മേ.... "

"അവൾ പറഞ്ഞോട്ടെ... അവളെ തടയണ്ട...."

"ഇവിടെയും ഉണ്ട് ഒരു അച്ഛൻ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അച്ഛൻ... ഞാൻ കൊതിച്ച സ്നേഹവും വാത്സല്യവും അനുഭവിച്ചത് ആ അച്ഛനിൽ നിന്നാണ്....  ജന്മം നൽകിയത് കൊണ്ട് മാത്രം അച്ഛൻ ആണ് എന്ന് പറയാൻ അധികാരം ഇല്ല... പിതാവിന്റെ കടമകൾ കൂടി നിർവഹിക്കുമ്പോഴേ നല്ല അച്ഛനാവൂ.... "

" മോൾ.... ഇത്രയും വലുതായത് ഞാൻ അറിഞ്ഞില്ല... എന്റെ ഉള്ളിൽ നീ ഇപ്പോഴും ആ ചെറിയ കുട്ടിയാ.... "

" അച്ഛാ എന്ന് വിളിച്ചു ഓടി വന്ന് കെട്ടി പിടിച്ചു ഉമ്മ വെക്കാൻ കൊതിച്ച ആ കുട്ടി ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട് പക്ഷെ ഞാൻ അനുഭവിച്ച  സങ്കടങ്ങളും ഒറ്റപ്പെടലും അത് ഒരുപാട് വളർന്നിരിക്കുന്നു.... "

" മോളെ... ഇത്ര ഒക്കെ പറഞ്ഞിട്ടും നിന്റെ വാശി തീർന്നില്ലേ.... "

" ഇത്ര കാലം ഇല്ലാത്ത സ്നേഹവും ആയി മകളെ തേടി വരാൻനുള്ള കാരണം എനിക്ക് മനസിലായില്ല.... പക്ഷെ അതിന് നിങ്ങൾ വെറുതെ കൊതിക്കണ്ട....."

" ഞാൻ ഒന്നും ആഗ്രഹിച്ച് വന്നതല്ല...
നിന്റെ കൂടെ ജീവിക്കാൻ വേണ്ടിയാ ഞാൻ വന്നത്.... "

" ആരോരും തണൽ ഇല്ലാത്ത കാലത്ത് നിങ്ങൾക്കായി ഞങ്ങൾ കാത്തിരുന്നു.....അന്ന് നിങ്ങൾ വന്നില്ല ഇന്നിപ്പോ ദൈവം സഹായിച്ചിട്ട്‌ എനിക്ക് നല്ല ഒരു കുടുംബം ഉണ്ട്.... അവർ  മതി എനിക്ക്.... നിങ്ങൾ പൊയ്ക്കോളൂ.... ഇവിടെ നിന്നത് കൊണ്ട് എന്റെ മനസ്സ് മാറില്ല..
."

അതും പറഞ്ഞ് അവൾ അകത്തേക്ക് പോയി.. ഭവാനി അമ്മ എന്തോ പറയാൻ ഒരുങ്ങിയപ്പോഴേക്കും അയാൾ നടന്ന് തുടങ്ങിയിരുന്നു...
ഗേറ്റ്നരികിൽ എത്തി ഒന്നും കൂടെ തിരിഞ്ഞു നോക്കി... അടുക്കളയുടെ ജനലിൽ കൂടെ അയാൾ പോകുന്നതും നോക്കിയിരുന്ന ആരതിയുടെ മനസ്സിൽ തെളിഞ്ഞു വന്നത്... അന്ന് അമ്മയുടെ കൂടെ വീട്ടിൽ നിന്ന് ഇറങ്ങി പോരുമ്പോൾ അച്ഛൻ തിരിച്ചു വിളിക്കും എന്ന് കരുതി പ്രതീക്ഷയോടെ ഗേറ്റ്ൽ കാത്തിരുന്ന തന്റെ ചിത്രം തന്നെയാണ്...

അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു അകത്തു പോയി ചുമരിൽ തൂക്കിയിട്ട അമ്മയുടെ ചിത്രം നോക്കി പറഞ്ഞു..

" അമ്മാ..... നമ്മുടെ അച്ഛൻ വന്നു.... എന്നെ മോളെ എന്ന് വിളിച്ചു....  അമ്മ കണ്ടോ അച്ഛനെ.... അമ്മ പറയാറുള്ള ചുണ്ടിനു താഴെ ഉള്ള  ആ മറുക്... അത് കണ്ടോ അമ്മേ.... "

" മോളെ... അച്ഛനോട് സ്നേഹം ഉണ്ടായിട്ടും നീ എന്തിനാ അവരെ പറഞ്ഞു വിട്ടത്... "

" സ്നേഹം തന്നെയാണ് ഇപ്പോഴും.... പക്ഷെ ആ വരവിന്റെ ഉദ്ദേശം എനിക്കറിയാം അമ്മയുടെ കേസിന്റെ വിധി വന്നതും നഷ്ട പരിഹാരം കിട്ടിയതും എല്ലാം അറിഞ്ഞിട്ടുള്ള വരവാ...അല്ലാതെ പെട്ടന്ന് ഒരു ദിവസം സ്നേഹം വന്ന് മകളെ തിരഞ്ഞു വന്നത് അല്ല.... എന്റെ അമ്മയുടെ ജീവന്റെ വിലയായി അവർ തന്ന പണം...അതിന് അവകാശം പറയാൻ വന്നതാ.... ആ പണത്തിന് എന്നല്ല എത്ര കോടികൾ തന്നാലും അമ്മക്ക് പകരം ആവില്ല... അമ്മക്ക് തുല്യം അമ്മ മാത്രം.... "

" മോൾ സമാദാനമായിരിക്ക് ഒന്നും ആഗ്രഹിക്കാതെ മോളെ തേടി അയാൾ ഒരിക്കൽ കൂടെ ഈ പടികടന്ന് വരും മോൾ നോക്കിക്കോ.... "

" പൂർണ്ണ മനസ്സോടെ അച്ഛൻ എന്നെ തേടി വന്നാൽ ഇരു കയ്യും നീട്ടി സ്വീകരിക്കും ഞാൻ എന്റെ അച്ഛനെ.... "

അത് കേട്ട് ചുവരിൽ തൂങ്ങി നിൽക്കുന്ന ആ ചിത്രം ഒന്ന് പ്രകാശിച്ച പോലെ തോന്നി......

സുഹൈന വാഴക്കാട്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്