Kissakal

നാളെ എന്റെ  വിവാഹമാണ്... നീണ്ട നാല് വർഷത്തെ പ്രണയത്തിനു മരണവിധി  കുറിച്ചുകൊണ്ട് ഞാൻ  നാളെ മറ്റൊരാൾക്ക് സ്വന്തമാകാൻ പോകുന്നു..

അവന് വേണ്ടി മാത്രം ജീവിക്കാൻ കൊതിച്ച എന്റെ മനസ്സും പവിത്രമായാ ഈ ശരീരവും നാളെ മറ്റൊരാൾക്ക് വേണ്ടി കൊടുക്കാൻ പോകുന്നു...

അവനും അവന്റെ ഓർമ്മകൾക്കും മനസ്സിൽ സ്ഥാനം ഇല്ലെന്നു പറഞ്ഞു പഠിപ്പിക്കാൻ മനസ്സിന് കുറെ ബുദ്ധിമുട്ടേണ്ടി വന്നു...

സ്നേഹത്തോടെയും സന്തോഷത്തോടെയും പ്രണയം കൊണ്ട് തീർത്ത  ആ നാളുകൾ മനസ്സിൽ മിന്നിമറയുന്നു...

എന്റെ പ്രണയ പുസ്തകത്തിന്റെ അവസാന താളുകളിൽ വിരഹം എന്ന് എഴുതി എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു...
പക്വത ഇല്ലാത്ത കാലം മുതൽ തുടങ്ങിയ പ്രണയം പക്വത ആർജിച്ചപ്പോൾ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു...

അച്ഛൻ അമ്മ കുടുംബക്കാർ എല്ലാവരുടെയും സന്തോഷം കെടുത്തി എനിക്ക് സന്തോഷിക്കാൻ കഴിയില്ല എന്ന അവസ്ഥ വന്നപ്പോൾ പിരിയാം എന്ന ഒരു വാക്കിലൂടെ എന്റെ പ്രണയം ഞാൻ അവസാനിപ്പിച്ചു..

ജീവനുള്ള എന്റെ പ്രണയത്തിന് ഞാൻ മരണ വിധി എഴുതിയ നിമിഷം...

അവൻ പറയാതെ തന്നെ ആ മിഴികൾ എന്നെ തേപ്പ് എന്ന് പേര് വിളിച്ചു...

അവന്റെ സ്ഥാനത് നിന്ന് ചിന്തിച്ചാൽ അത് നൂറ് ശതമാനം ശരിയാണ്...

തെറ്റ്കാരി ഞാൻ തന്നെ...

ഓർമകൾക്ക് വാളിനെക്കാൾ മൂർച്ച ഉണ്ടെന്ന് അറിഞ്ഞ നിമിഷങ്ങൾ....

മറ്റൊരുത്തന് സ്വന്തം ആവും മുന്നേ അവസാനമായി ഒരു വട്ടം കൂടി കണ്ടോട്ടെ എന്ന ഏങ്ങിയുള്ള അവന്റെ പറച്ചിൽ എന്നെക്കൊണ്ട് അതിന് സമ്മതം മൂളിച്ചു...

അവനെ അവസാനമായി കാണാൻ പോവുകയാണ്...

കഴിയില്ലെന്നറിയാം എങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടി ചോദിച്ചു പോവ്വാണ് മരണമടഞ്ഞ നമ്മുടെ പ്രണയം ഒരിക്കൽക്കൂടി പുനർജനിക്കുമോ എന്ന അവന്റെ ചോദ്യത്തിന്

ചങ്കിലെ വേദന കടിച്ചമർത്തി ആ കണ്ണുകളിൽ നോക്കാതെ ഞാൻ പറഞ്ഞു  ഇല്ല നാളെ ഞാൻ മറ്റൊരാളുടെ സ്വന്തമാണ് എന്നോട് പൊറുക്കണം...

എന്നെ തനിച്ചാക്കി നീ പോകുവാണ് അല്ലെ ഇതിലും എത്രയോ ഭേദം മരണമാണ് എന്ന് മൊഴിഞ്ഞു അവൻ നടന്നകന്നു....

ഉള്ളിലൊതുക്കിയ സങ്കടം കണ്ണുനീർ ചാലായി പൊട്ടിയൊലിച്ചു.. ഞാനും തിരികെ നടന്നു...

അടുത്ത നാൾ ഞാൻ മറ്റൊരുവന്...

അവൻ ഇനി എന്റെ കൂടെ ഇല്ല എന്ന് മനസ്സിനെ പറഞ്ഞു പാകപ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല...

അവസാനം ആ വാർത്തയും എന്റെ കാതുകളിൽ എത്തി മരണത്തിലും എന്നെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് അവൻ യാത്രയായി....

എല്ലാവരും  അവനെയോർത്ത് കരഞ്ഞപ്പോൾ ഞാൻ മാത്രം ചിരിച്ചു..

ഇന്നും ഈ ഇരുണ്ടമുറിയിൽ കാലിൽ പിണഞ്ഞു കിടക്കുന്ന ചങ്ങലയുമായി പൊട്ടിച്ചിരിക്കുന്നു......

(അതെ പ്രണയം പലപ്പോഴും ഇങ്ങനെയാണ് ചിലപ്പോൾ ചിരിപ്പിക്കും ചിലപ്പോൾ കരയിപ്പിക്കും മറ്റ് ചിലപ്പോൾ ചിന്തിപ്പിക്കും..

നേരംപോക്കിന് വേണ്ടി ആരും ആരെയും സ്നേഹിക്കാതിരിക്കുക...

പ്രണയിക്കുമ്പോൾ ഇടക്കെങ്കിലും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കുക......)

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം

നിലാവിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്