Kissakal

അയ്യോ  ഇനി എന്നെ അടിക്കല്ലേ ഞാൻ ചത്തു പോകും...കണ്ണൻ മോൻ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചു...

നിന്നെ ഒക്കെ ഉണ്ടല്ലോ പറയുന്ന പോലെ അനുസരിച്ചു നിന്നില്ലേൽ കണ്ണും കൂടെ ഞാൻ കുത്തി തുരന്നു എടുക്കും...കിഡ്നി യോ..ഹൃദയമോ ഒക്കെ മുറിച്ചു കൊടുത്തു  കാശ് വാങ്ങും...

ആ ഉണ്ടക്കണ്ണൻ  പകുതി മലയാളത്തിലും തമിഴിലും ആയി  ആ കുഞ്ഞിനോട് അലറി...

ആ മുറിയിൽ അടികൊണ്ടും ,,കെട്ടി ഇട്ട നിലയിലും ..
വിശന്നും   കുറെ കുട്ടികൾ ഉണ്ടായിരുന്നു..

കണ്ടാൽ എല്ലാവരും നല്ല കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ..പെണ്കുട്ടികളും ആ കൂട്ടത്തിൽ എങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു...

കുറച്ചു ബിസ്ക്കറ്റ് പാക്കറ്റ് ആ മുറിയിലേക്ക് എറിഞ്ഞു കൊടുത്തു അയാൾ എന്നിട്ടു  കുട്ടികളെ നോക്കി മുരണ്ടു വേണമെങ്കിൽ എടുത്തു കഴിച്ചോണം....

കുറച്ചു കഴിഞ്ഞു തെണ്ടാൻ പോകണ്ടതാ..

ആ കുട്ടികൾ പേടിച്ചു തളർന്ന മിഴികളോടെ ആ മനുഷ്യനെ നോക്കി..
അയാൾ മുറി പൂട്ടി പുറത്തു പോയി..
കൂട്ടത്തിൽ കരച്ചിൽ നിർത്താതെ ഇരുന്ന
കണ്ണന്റെ  അടുത്തേക്ക്  അപ്പു നീങ്ങി ഇരുന്നു..
എന്നിട്ട് ചോദിച്ചു..
മോനെ നിനക്ക് നിന്റെ വീട്ടിൽ പോകണോ...
നിന്റെ അമ്മയെയും അച്ഛനെയും  കാണണോ...
നമുക്കു എങ്ങനെ എങ്കിലും രക്ഷ പെടാം..

പെട്ടന്ന് കണ്ണൻ മോൻ  ആശയോടെ മുഖം ഉയർത്തി എന്നിട്ട് പറഞ്ഞ് എനിക് പോകണം..
വീട്ടിലേക്ക് അല്ല..
എൻറെ അമ്മയുടെയും  അച്ഛന്റെയും അടുത്തേക്ക്..പോകണം

"""   വീട്ടിൽ അല്ലെ നിന്റെ അമ്മയും അച്ഛനും പിന്നെ എവിടെ.അപ്പു ചോദിച്ചു..

കണ്ണൻ മോൻ ചോദിച്ചു  എവിടെയാണ്‌ ?

  ഈ  ഫേസ്‌ബുക്ക് ഗ്രൂപ്പും
വാട്‌സ്ആപ്പ് ഗ്രൂപ്പും #

എനിക് അവിടെ പോയാൽ മതി...

എന്റെ അമ്മയും അച്ഛനും അവിടെ ആണ്...
അവർ അവിടെ പോകുമ്പോൾ ആണ് ഉറക്കെ ചിരിക്കുന്നെ..
അവരുടെ മുഖം സന്തോഷിക്കുന്നെ ആ ഗ്രൂപ്പുകളിൽ കേറുമ്പോൾ ആണ്..

എനിക് പനി വന്നാലോ.. വിശകുന്നു എന്നു പറഞ്ഞാലോ..
സ്കൂളിൽ ടീച്ചർ പറഞ്ഞ കാര്യം പറഞ്ഞാലോ...
ഒന്നും അവർ കേൾക്കില്ല..

എന്നാൽ ഫേസ് ബുക്കിൽ  കേറും അവർ മുടങ്ങാതെ  സ്റ്റാറ്റസ് ഇടും..കമെന്റ് നോക്കി ഇരിക്കും ലൈക്ക് എണ്ണും..

എന്റെ കുഞ്ഞു സങ്കടങ്ങൾ കേൾക്കാൻ ആർക്കും നേരമില്ല..

അത്കൊണ്ട് എനിക് ഫേസ്ബുക് ഗ്രൂപ്പിലോ ,
വാട്‌സ്ആപ്പ് ഗ്രൂപ്പിലോ പോയാൽ മതി..

അവിടെ പോയി എനിക് എന്റെ അമ്മയെയും അച്ഛനെയും കാണണം..അവർ ചിരിക്കുന്നത് ...തമാശ പറയുന്നത്‌....പാട്ട് പാടുന്നത് ഒക്കെ എനിക്കും കേൾക്കണം..

അല്ലങ്കിൽ വീട്ടിൽ ഇരുന്നാൽ എന്നെ ഇനിയും വേറെ ഭിക്ഷക്കാർ കൊണ്ടു പോകും..

അല്ലങ്കിൽ ഞാൻ ഭിക്ഷ ക്കാരുടെ കൂടെ പോകും....

എന്നെ ഈ ഉണ്ടക്കണ്ണൻ ഐസ് ക്രീം തരാൻ കൈവീശി വിളിക്കുമ്പോൾ

വീടിനുള്ളിൽ എന്റെ 'അമ്മ  ഫേസ്ബുക് ഗ്രുപ്പിൽ ലേഖനമത്സരത്തിന്റെ വിജയികളെ ജഡ്ജ് ചെയ്യുക ആയിരുന്നു.. ലേഖനമത്സരം " ഭിക്ഷാടനം എങ്ങനെയൊക്കെ നേരിടാം"..

അച്ഛനും വീട്ടിൽ ഉണ്ടായിരുന്നു..അച്ഛൻ വലിയ വാട്സ്ആപ് ഗ്രൂപ്പിന്റെ ഏതാണ്ട് ആണെന്ന്..
അവിടെ കവിത മത്സരത്തിന് വിഷയം തിരയുന്ന തിരക്കിൽ.. വിഷയം..
നമ്മുടെ മക്കളെ ഭാവിയിൽ എങ്ങനെ നല്ല പൗരന്മാരാക്കി വളർത്താം...

അതിനിടയിൽ ഇത്തിരി നിമിഷം    ഇടയ്ക്കൊന്നു നോക്കിയിരുന്നെങ്കിൽ ഞാൻ ഈ ദുഷ്ടന്റെ പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നു....

കണ്ണൻ
പറഞ്ഞ് നിർത്തിയപ്പോൾ ആ കുഞ്ഞു കണ്ണുകളിൽ സങ്കടം തിരയിളകുന്നുണ്ടായിരുന്നു...

Praveena Pravee

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്