കാന്താരി പെണ്ണ്

കാന്താരി പെണ്ണ്
******************

"താൻ ആരുവാടോ എന്നെ പാഠം പഠിപ്പിക്കാൻ വരാൻ….."
"ഞാനോ….നിന്റെ കുഞ്ഞമ്മേടെ മാപ്പിള….നീ എന്തോ ചെയ്യും നിന്നെ ചീത്തവിളിച്ചാ…..മരത്തവളെ"
"നീ പോടാ…."

"ശങ്കരേട്ടാ…..രാവിലെ തന്നെ നല്ല അസ്സല് ഇടിയാണല്ലോ രണ്ടുംകൂടി….അവനോട് ഒന്ന് അടങ്ങാൻ പറ" സുഭദ്രാമ്മ പറഞ്ഞു.

"എടാ അനിലേ….നീ രാവിലെ തന്നെ എന്തിനാ കൃഷ്ണയുടെ മെക്കിട്ട് കേറാൻ പോണേ….രണ്ടും കണ്ടാൽ അപ്പൊ ഇടിവെക്കും….അയൽവക്കത്തെ പെങ്കൊച്ചാണെന്നു ഓർക്കണം നീ….അല്ലാതെ നിന്റെ ഭാര്യ അല്ല കൃഷ്ണ"

"അച്ഛാ...അതിനു എനിക്ക് എവിടാ ഭാര്യ ഇരിക്കണേ….ഈ ഇടി എന്നും ഉള്ളതല്ലേ…അവൾ അല്ലെ വഴക്കിട്ടു വരണേ…."

"നീ കൂടുതൽ പറയണ്ട….കോളേജിൽ പോവാൻ നോക്ക്…"

"നിനക്ക് ഞാൻ വന്നിട്ട് തരാടി പിശാശേ…." കൃഷ്ണയോട് ഞാൻ വിളിച്ചുകൂവി…

"പോടാ മരമാക്രി…"അവിടുന്നും ഉത്തരംകിട്ടി.

ഈ ഇടി അമ്മ പറഞ്ഞപോലെ എന്നും ഉള്ളതാണ് കേട്ടോ…..ഇത് എന്റെയും കൃഷ്ണയുടെയും  കഥയാണ്….ഞാനും കൃഷ്ണയും അയൽക്കാരാണ്…..സുധാകരേട്ടന്റെയും രാധാമണിയമ്മയുടേം മകളാണ് കൃഷ്ണ….ശങ്കരന്റെയും സുഭദ്രാമ്മയുടേം മകൻ ആണ് ഞാൻ….നിങ്ങൾക്ക് നേരത്തെ മനസിലായിക്കാണുമല്ലോ….അയൽക്കാരാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല….എന്നും വഴക്കാണ് തമ്മിൽ….

വണ്ടി വാങ്ങിയ ദിവസം അച്ഛൻ പറഞ്ഞു.
"എടാ അനിലേ….നീ എന്തായാലും കോളേജിലേക്കല്ലേ…കൃഷ്ണയെ കൂടി കൊണ്ട് പോ…."

"പിന്നേ..…അവൾ ബസ്സിൽ പോയാമതി….എന്റെ വണ്ടിയിലെങ്ങും സ്ഥലമില്ല…"

കൃഷ്ണ ബസ്സിൽ ആണ് അന്നുമുതൽ പോയിക്കൊണ്ടിരുന്നത്…..

അങ്ങനെ ഒരുദിവസം അമ്മയുടെ കോൾ എനിക്ക് വന്നു…..കോളേജിൽ പോയ കൃഷ്ണ സന്ധ്യ ആയിട്ടും വീട്ടിൽ എത്തിയിട്ടില്ല…

"അനിലേ…നിന്നെയെങ്ങാനം വിളിച്ചാരുന്നോ അവൾ…എവിടെ പോയി എന്ന് ഒരുപിടീം ഇല്ലാലോ ഈശ്വര….രാധാമണി ഒരു സമാധാനോം ഇല്ലാണ്ട് ഇപ്പോഴും വിളിച്ചാരുന്നു..…നീ എവിടെയാണ്…..

"ഇല്ല അമ്മേ…എന്നെ വിളിച്ചില്ല അവൾ….. "

"മോനെ ടാ….നീ ഒന്നു പോയി കവലയിൽ ഒക്കെ നോക്കിയിട്ട് വാ…."

"ഞാൻ ഇവിടെ സുധീരൻ വല്യച്ഛന്റെ കടയിൽ ഉണ്ട്….ഞാൻ പോവാം അമ്മേ….നോക്കീട്ട് വിളിക്കാം"
ഉള്ളിലെ ഭയം വെളിയിൽ കാണിക്കാതെ ഞാൻ ഒരുവിധത്തിൽ പറഞ്ഞു ഫോൺ വെച്ചു…

"ശോ….ഇവൾ ഇത് ഇവിടെ പൊയ്ക്കിടക്കുവാ….മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ…"
ഞാൻ ഉള്ളിൽ പറഞ്ഞു.

വണ്ടി എടുത്തു കവലയിൽ പോയി നോക്കി….അവസാന സർവീസും കഴിഞ്ഞു ബസ്സ് പാർക്ക് ചെയ്തിട്ടുണ്ട്….

പേടിയോടെ വണ്ടി തിരിച്ചു പോവാൻ നിന്നപ്പോഴാണ് ഓട്ടോയിൽ കൃഷ്ണയും അവളുടെ കൂട്ടുകാരിയും കൂടെ വന്നിറങ്ങിയത്.ഇറങ്ങിയപാടെ കവിളത്ത് നോക്കി ഒരടി കൊടുത്തു ഞാൻ.

"മനുഷ്യനെ പേടിപ്പിക്കാൻ എവിടെ പോയതാ നീ….എത്ര നേരിട്ട് നോക്കി ഇരിക്കുവാ….എത്ര പേടിച്ചു എന്നറിയാവോ….അതെങ്ങനാ…..വഴക്ക് മത്രെല്ലേ ഉള്ളു മനസ്സിൽ മുഴുവൻ…."

പറഞ്ഞുതീരുന്നതിനു മുമ്പ് കൃഷ്ണ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി….

"അനിലേട്ടാ….."
ആദ്യയിട്ടാ അവൾ അങ്ങനെ വിളിക്കണേ….

"എന്താ കൃഷ്ണേ പറ്റിയെ….നീ എന്താ ഇത്രേം വൈകിയേ…."

"വൈകിട്ട് വീട്ടിലേക്ക് വരാൻ ബസ്സ് കാത്തു ഗീതുവിന്റെ കൂടെ നിക്കുവാരുന്നു ഞാൻ…അപ്പോഴാ ഒരുത്തൻ വന്നു എന്നെ കേറി പിടിക്കാൻ നോക്കിയേ…ആരും ഇല്ലാരുന്നു എട്ടാ….ഓടി രക്ഷപ്പെട്ടു വരുന്ന വഴിയാ….."

ഇതൊന്നും ചോദിച്ചറിയാൻ പോലും നിൽക്കാതെ ആണല്ലോ ദൈവമേ ഞാൻ ഇവളെ തല്ലിയെ എന്നോർത്തു പതിയെ അവളെ  ചേർത്തുനിർത്തി….

"പോട്ടെടി….നീ ഇത് വീട്ടിൽചെന്ന് പറയാൻ നിക്കണ്ടാ...അറിഞ്ഞാൽ പിന്നെ അതുമതി…."

"സോറി അനിലേട്ടാ….ഞാൻ പേടിച്ചുപോയി…അതാ വിളിക്കാൻ പോലും പറ്റാഞ്ഞത്…..വീണിട്ട് എന്റെ കൈയൊക്കെ പൊട്ടിയിരിക്കുവാ എട്ടാ…...സോറി" അതു പറഞ്ഞതും കൈ  കാണിച്ചു കരച്ചിലിന്റെ ശക്തിയും കൂടി.
പതിയെ മുഖം ഉയർത്തി നെറ്റിയിലും കൈയിലും ഒരു ചുംബനം നൽകി ഞാൻ അവളോട് പറഞ്ഞു…
"സാരമില്ല….നിന്നെ കാണാഞ്ഞ കൊണ്ടല്ലേ വഴക്കിട്ടെ… ….ഞാൻ അറിയതെയല്ലേ….വേദനിച്ചോ നിനക്ക്…"

"ഇല്ല എട്ടാ…."

"വാ വീട്ടിൽ പോവാം…"

അതുകഴിഞ്ഞിട്ട് ഞങ്ങൾക്ക് വന്ന മാറ്റം മനോഹരമായിരുന്നു….ഉള്ളിൽ ഉള്ള സ്നേഹം അന്ന് തമ്മിൽ മനസിലാക്കിയ നിമിഷം മുതൽ പ്രണയത്തിന്റെ സുഖം ഞങ്ങൾ അറിഞ്ഞു…

കല്യാണത്തിന്റെ തലേന്നു അച്ഛൻ അമ്മയോട് ചിരിച്ചുകൊണ്ട് പറയുന്ന കേട്ടു ഞാൻ…

"എടി…എനിക്കിത് നേരത്തെ അറിയാരുന്നു….ഇവൻ അവളെ കെട്ടൂന്ന്….അടിയുടെ ഇടക്ക് തമ്മിലെ സ്നേഹം ഞാൻ നേരത്തെ മനസിലാക്കിയതാ….അതുകൊണ്ടല്ലേ അവർ തമ്മിൽ വഴക്ക് ആയിട്ടും ഞാൻ ഇടപെടാഞ്ഞേ…"

എടാ കള്ള അച്ഛാ എന്നു മനസ്സിൽ കരുതി ഞാനും മാറിനിന്നു ചിരിച്ചു.

അങ്ങനെ ആജീവനാന്ത ശത്രു ആയ എന്റെ കാന്താരി പെണ്ണിനെ തന്നെ എനിക്ക് കിട്ടി…..

പക്ഷെ ആരും അറിയാത്ത….അല്ല…..ഗീതുവിനും എനിക്കും മാത്രം അറിയാവുന്ന ഒരു ട്വിസ്റ് ഉണ്ട് കഥയിൽ….എന്റെ കൃഷ്ണ ആദ്യമായി എന്റെ മുന്നിൽ നിന്ന് കരയാൻ കാരണം ഉണ്ടാക്കിയവനെ പിറ്റേദിവസം ഗീതു എനിക്ക് കാണിച്ചു തന്നിരുന്നു….ക്രിക്കറ്റ് ബാറ്റിന് കൈയും കാലും തല്ലിയൊടിച്ചു അവനെ 9 ദിവസം icuവിൽ കേറ്റിയിട്ട ഒരു ചിന്ന ട്വിസ്റ്….ഇന്ന് കൃഷ്ണ എന്റെ ഉത്തമയായ ഭാര്യ ആണ് ….എന്റെ കാന്താരി പെണ്ണ്…..ഉടനെ തന്നെ ഒരു ചെറിയ കാന്താരി കൂടെ വരുട്ടോ….ഇപ്പൊ വഴക്കൊന്നും ഇടാതെ ഒരുമിച്ച്  അവളെ സ്വപ്നം കാണുവാ ഞങ്ങൾ…..
******************************************
ശുഭം.

Sarath lal

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്