ഷഡ്ജം

ഷഡ്ജം
      ................

രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് തിണ്ണയിലിരുന്ന മൊബൈലിൽ ഒരു വൈബ്രേഷൻ വന്നത്.
എടുത്തു നോക്കിയപ്പോൾ ഒരു ടെക്സ്റ്റ് മെസ്സേജ്..
സാധാരണ ഞാൻ ഈ ടെക്സ്റ്റ് മെസ്സേജ്
നോക്കാറില്ല, പിന്നെ എന്തോ ഞാനൊന്നു വെറുതെ ആ മെസ്സേജ് ഒന്ന് ഓപ്പൺ ചെയ്തു നോക്കി.

Interrupted power supply on 9/06/2018
9 am to 5 pm.

മെസ്സേജ് വായിച്ചതും എടിയേ '" എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പോയി.

ഉച്ചത്തിലുള്ള എന്റെ വിളി കേട്ടു, എന്തോന്നാ മനുഷ്യാ ഇങ്ങനെ കിടന്നു കാറുന്നെ എന്നു ചോദിച്ചു കൊണ്ടു അവൾ ഉമ്മറത്തെത്തി.

എടി രാവിലെ ഒൻപതു തൊട്ടു കറന്റ് പോകുമെന്ന്.

അയ്യോ """

ഞാൻ വിളിച്ചത്തിലും നാലിരട്ടി ഒച്ചയോടെ ആയിരുന്നു  അവളുടെ അയ്യോ വിളി പുറത്തു വന്നത്.

എനിക്കും അവൾക്കും ഇന്ന് ഓരോ കല്യാണം ഉണ്ട്. എനിക്ക് ഓഫീസിലെ മാത്യു ചേട്ടന്റെ മോന്റെയും അവൾക്കു അവളുടെ മേടത്തിന്റെ മോളുടെയും.

ഒച്ചയിടാതെ കറന്റ് പോണേകാലും മുന്നേ  പോയി തേക്ക് മനുഷ്യാ ""

ആരെ? ആരെ തേക്കാനാടി ""

പോയി എന്റെ സാരിയും ബ്ലൗസും തേക്ക് ''

അത് നിയങ്ങു തേച്ചാ മതി 'അല്ലേലും തേക്കാൻ നീ തന്നെയാ ബെസ്റ്റു.

ദേ സമയം ഇല്ലാത്തപ്പോ  ഒരു മാതിരി കൊണഞ്ഞ കോമഡി അടിക്കല്ലേ. അവൾ.

പോയി എന്റെ ജീൻസും  ഷർട്ടും വേഗം എടുത്തോണ്ടി വാടി.

അവൾ പോയി ജീൻസും ഷർട്ടും എടുത്തു  വന്നു.

ഞാൻ വേഗം കട്ടിനടിയിൽ നിന്നും അയൺ ബോക്സെടുത്തു പ്ലഗിൽ കുത്തിയിട്ടു.

ചേട്ടന്റെ ഷർട്ടും ജീൻസും തേച്ചു കഴിഞ്ഞു എന്റെ  സാരി കൂടെ ഒന്ന് തേച്ചു തരോ.

ഹോ അവളുടെ ഒരു പതപ്പിക്കല്.
ഞാൻ ഒന്നും മിണ്ടാതെ എന്റെ ഷർട് തേച്ചു കൊണ്ടിരുന്നു.

ചേട്ടാ """

ഒന്ന് പോ പെണ്ണെ.കറന്റ് പോകാൻ  ഇനി പത്തു മിനുട്ടു കൂടെയുള്ളു വേണേ ഇരുന്നു തേക്ക്.

എന്റെ പൊന്നല്ലെ'  ലീന ഇപ്പൊ എത്തും ഒന്ന് തേച്ചു താന്നെ.

നീ എന്തോക്കെ പറഞ്ഞാലും ഞാൻ തേക്കുന്ന പ്രശ്നമില്ല.

ചേട്ടാ ലീന ഇപ്പൊ വരും അതോണ്ടല്ലേ പ്ലീസ്.

അത്രയ്ക്കാണേൽ ലീന വരുമ്പോ ലീനയോടു തേച്ചു തരാൻ പറ. 

എന്റെ പൊന്നം കട്ടയല്ലേ ഒന്ന് തേച്ചു താടാ എന്നും പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മയും ഒപ്പം ഒരു കടിയും തന്നു.

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ ഉമ്മയും തൊട്ടു പുറകെ വന്ന ആ കടിയും എന്റെ മനസിനെ ഒന്നു ആകെ ഉലച്ചു എന്നു പറയാം.

കാര്യസാധ്യത്തിനു ആണെങ്കിൽ കൂടിയും അവൾ തന്ന ആ  ഉമ്മക്ക് വല്ലാത്തൊരു കുളിരായിരുന്നു എന്നതാണ് സത്യം.

ഞാൻ വേഗം എന്റെ ഷർട്ട് തേക്കുന്നത് നിർത്തിയിട്ടു അവളുടെ സാരി തേക്കാൻ തുടങ്ങി.

ദേ ഇതൂടി ഉണ്ട് ട്ടോ ചേട്ടായി.

ഒന്ന് തേച്ചു തുടങ്ങിയില്ല അവൾ വേറൊരു സാരിയുമായി വന്നു.

എന്തിനാടി രണ്ടെണ്ണം തേക്കുന്നത്.

അതൊക്കെയുണ്ട് ''

എടി ഒൻപതു മണി ആവാൻ  ഇനി അഞ്ചു മിനുട്ടു കൂടിയേ ഉള്ളു . എന്റെ ജീൻസും ഷർട്ടും ഇപ്പോഴും വെയിറ്റിംഗിൽ ആണ് എന്നോർക്കണം.

ഓ അതു തേക്കാനുള്ള  ചൂട് കൂടി കാണും.

'അല്ലേലും തേച്ചു വടിയാക്കി പോയിട്ട് ഈ കിളവനെ ആര് മൈൻഡ് ചെയ്യാനാ '
സ്വരം താഴ്ത്തി പതുക്കെ പറഞ്ഞു കൊണ്ട് അവൾ കുളി മുറിയിലേക്ക് കയറി പോയി.

നീ എന്തേലും പറഞ്ഞേര്ന്നോടി ''"

ഏയ് കുളിമുറിയിലെ സോപ്പ് തീർന്നോ എന്ന് ചോദിച്ചതാ.

"'തീർന്നു കാണുമെടി അതല്ലേ  നീ ഇവിടെ പതപ്പിച്ചത് ''
ഞാനും ഒന്നു ആത്മഗതം.

അവളുടെ രണ്ടാമത്തെ സാരിയും തേച്ചു കഴിഞ്ഞു എന്റെ  ജീൻസ് തേക്കാനായി നോക്കുമ്പോൾ ആണ് ആ വെളിപാടെനിക്കുണ്ടായത്.

'" ഷഡ്ജം '"

ഞാൻ വേഗം ടെറസിലേക്കോടി.

ഒരു പച്ചയും രണ്ടു കറുപ്പും അഴയിൽ കിടക്കുന്നു.

മഴയല്ലേ മൂന്നും നനഞ്ഞു പണ്ടാരം അടങ്ങി കിടക്കുന്നു. പാതിയെങ്കിലും ഒന്നു ഉണങ്ങണ്ടേ. തേപ്പു പെട്ടിയുടെ ചൂട് പോയികാണാ എന്റെ ഈശ്വര. ഞാൻ ഒന്നെടുത്തു നൂറേ നൂറിൽ താഴേക്ക്.

കറന്റും പോയി, തേപ്പൊട്ടിയുടെ ചൂടും പോയി. ഞാൻ വേഗം വാതിൽ തുറന്നു പുറത്തെത്തി. മുറ്റത്തേക്കിറങ്ങി പറമ്പിന്റെ മുക്കിലും മൂലയിലും കണ്ണു പായിച്ചു.

ദൈവമേ ഒരു '"ഇളം വെയിലെങ്കിലും'" ഒന്നു അടിച്ചിരുന്നെങ്കിലെന്നു ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോയി.

തിരികെ റൂമിലെത്തിയപ്പോൾ അവൾ കുളിയും കഴിഞ്ഞു രണ്ടു സാരിയും പൊക്കി പിടിച്ചു കണ്ണാടിക്കു മുൻപിൽ നിന്നു കൊണ്ടു ഷോ കാണിക്കുന്നത് കണ്ടു.

ഇതിലേതാ നല്ലത്  ജയേട്ടാ.

ഷഡ്ജം ഇനി  എങ്ങനെ ഉണക്കും ആലോചിക്കുമ്പോഴാണ് അവളുടെ ഒരു സാരി. ഞാൻ അവളെ ദേഷ്യത്തിൽ ഒന്നു നോക്കുക മാത്രം ചെയ്തു.

ടെറസിലേക്കു ഓടുന്നത് കണ്ടപ്പോ എനിക്ക് തോന്നി. മഴയൊക്കെ അല്ലെ മനുഷ്യാ മേടിച്ചു സ്റ്റോക്ക് ചെയ്യണമായിരുന്നു.

കണ്ടോ, കണ്ടോ,അവളുടെ  രണ്ടു സാരിയും അതിന്റെ ബ്ലൗസും തേച്ചു കൊടുത്ത ആ സമയം ഉണ്ടായിരുന്നെ എനിക്കെന്റെ ഒരു ജെട്ടി ഉണക്കമായിരുന്നു.

ചെല്ല് അടുക്കളയിൽ ദോശ കല്ലിരുപ്പുണ്ട്‌ '"
അവൾ പറഞ്ഞു ചിരിച്ചു.

ആനന്ദപരമായ കുടുംബ ജീവിതത്തിനു ആത്മസംയമനം അത്യന്താപേക്ഷിതം ആയതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല.

പെണ്ണുംപിള്ള ഒരുക്കമെല്ലാം കഴിഞ്ഞു ഇറങ്ങി. ലിന  പുറത്തു വന്നു ഹോണടി തുടങ്ങിയിരുന്നു.

ഉണങ്ങാത്ത ഷഡ്ജവും കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ മുറിയിൽ തെക്കു വടക്കു ഒരു പ്രാന്തനെ പോലെ നടന്നു.

ഇറങ്ങാൻ നേരം ഡോറിനു മറവിൽ നിന്ന് കൊണ്ട് അവൾ വീണ്ടും എന്നോട്.

" വരുമ്പോ ടൗണിൽ നിന്നും ഒരു പുതിയ ദോശക്കല്ലു മേടിക്കാലെ '".

ഹും..ദുഷ്ട.. എല്ലാത്തിനും കാരണമായ ആ ഉമ്മയെ ഞാൻ മനസ്സിൽ ശപിച്ചു.

തോറ്റു കൊടുക്കാൻ എനിക്കും മനസ് വന്നില്ല
ജെട്ടി മുറിയുടെ ഒരു മൂലയിലേക്കിട്ടു.
ജീൻസും ഷർട്ടും വലിച്ചു കേറ്റി, മുടി ചീകി, സ്പ്രേയും പൂശി ഭംഗിയായി അവൾക്കു മുന്നേ ഞാൻ മുറ്റത്തിറങ്ങി.

ബൈക്ക് സ്റ്റാർട്ട് ആക്കി പോകാൻ നേരം അവളെ സ്നേഹപൂർവ്വം അടുത്തേക്ക് വിളിച്ചിട്ടു ഞാൻ പറഞ്ഞു.

'"നിന്റെ ദോശക്കല്ലു നീ തന്നെ എടുത്തു വച്ചോ, ഒരു ദിവസം  ജെട്ടി ഇട്ടില്ലേലും എനിക്ക് പുല്ലാണടി പുല്ല് "

അവൾ വാ പൊത്തി നിന്നതും. ഞാൻ വണ്ടിയുടെ കിക്കറടിച്ചു നൂറേ നൂറിൽ പാഞ്ഞു.

(ശുഭം )അനീഷ് പി ടി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്