കാമുകിയുടെ ഗർഭം

കാമുകിയുടെ ഗർഭം
..................................

"എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നറിയോ സൈഫു നിനക്ക്..."

അവന്റെ നെഞ്ചിൽ പടർന്ന് കിടന്ന മുടിയിഴകൾ അവളെഴുന്നേറ്റപ്പോൾ അവനെ ഇക്കിളിപ്പെടുത്തി. കട്ടിലിന്റെ മൂലയിൽ കിടന്ന വെള്ള പുതപ്പ് എടുത്ത് അവൾ നഗ്നശരീരം മൂടി, കസേരയിൽ ചെന്നിരുന്നു.

അവൾ കർട്ടനിടയിലൂടെ ആർത്തുല്ലസ്സിച്ച് പെയ്യുന്ന മഴയെ നോക്കിയപ്പോൾ ആ കണ്ണുകൾക്ക്  പ്രത്യേക തിളക്കം, അവളുടെ മുഖത്തിന്റെ ആകർഷണം ഒന്നുകൂടി കൂടി.

അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൻ ചോദിച്ചു,

"എന്താണ്‌ ആഗ്രഹം പറയു നിഷ..?"

"എനിക്ക് ഒരു കുഞ്ഞിനെ വേണം  എന്റെയും നിന്റെയും ആയ ഒരു കുഞ്ഞ്... "

അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് വന്ന് കസേരയിൽ ചാഞ്ഞിരിക്കുന്ന അവളുടെ പുറകിലൂടെ  കഴുത്തിൽ മുഖമമർത്തി..

" ഇനി രണ്ട് മാസം കൂടി ഉള്ളു ചേട്ടൻ ലീവിന് വരാൻ......ഞാൻ നേരമ്പോക്ക് പറഞ്ഞതല്ല എനിക്ക് ഒരു കുട്ടി വേണം, ഇപ്പോൾ തുടങ്ങി നമുക്ക് നോക്കാം ചേട്ടൻ വരാനായത് കൊണ്ട് ആർക്കും ഒരു സംശയവും ഉണ്ടാകില്ല ഒന്നും പേടിക്കാനില്ല"

അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു, മാറ്റിയിട്ട വസ്ത്രം എടുത്തണിയാൻ തുടങ്ങി.

"നിഷ.... നിന്റെ ആഗ്രഹം എന്റെയും കൂടിയാണ്... നിന്റെ ഗുളിക കഴിക്കുന്നത് നിറുത്തിയാൽ മാത്രംമതി ഈ ആഗ്രഹം നടക്കാൻ "

" ബെർത്ത് ഡേ ദിവസം, കൂട്ടുകാരനെ കൊണ്ട്  കേക്ക് വാങ്ങി എനിക്ക് ഗിഫ്റ്റ് തരാൻ എന്റെ കെട്ട്യോന് തോന്നിയ കാരണം, കൂട്ടുകാരൻ എന്നെ സ്വന്തമാക്കിയത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല."

അവൾ മാർവിടത്തെ സുന്ദരമാക്കി പൊതിഞ്ഞ്, വസ്ത്രം അണിയുന്നത് നോക്കി അവൻ മന്ദഹസിച്ചു.

മുറിയിൽ നിന്ന് ഇറങ്ങാൻ നേരം അവന്റെ കവിളിൽ ചുംബനം നൽകാൻ അവൾ മറന്നില്ല.

അവൾ മഴയത്ത് കുടയും ചൂടി മന്ദം മന്ദം മഴ ആസ്വദിച്ച് നടന്ന് പോകുന്നത് ജനലിലൂടെ അവൻ നോക്കി നിന്നു.

ആ വലിയ വിട്ടിൽ അവൻ തനിച്ചായി, ബാത്ത് റൂമിൽ ചെന്ന് ഷവർ തിരിച്ച് തുള്ളികളായ് പെയ്തിറങ്ങിയ വെള്ളത്തുള്ളികൾക്കിടയിൽ കുറച്ച് നേരം അവൻ കണ്ണടച്ച് നിന്നു.

അളവില്ലാത്ത സ്വത്തുണ്ടായിട്ടും,
മാതാപിതാക്കളോ കൂടപ്പിറപ്പുകളോ ഇല്ലാതെ വളർന്ന സൈഫുവിന്റെ കളിക്കൂട്ടുകാരനായിരുന്നു കണ്ണൻ. അവന്റെ പെണ്ണാണ് കിടപ്പറയിൽ ശയിച്ച് യാത്ര പറഞ്ഞ് പോയത്.

ഫോൺ പെട്ടെന്ന് ശബ്ദിച്ചു, കണ്ണനാണ്...

"ഹലോ.... സൈഫു നിനക്ക് സുഖമല്ലെടാ... കുറേ നാളായി നിന്നെ വിളിച്ചിട്ട്,കൺസ്ട്രക്ഷൻ വർക്കല്ലെ, ഒന്നിനും സമയമില്ല, ലഞ്ച് ബ്രേക്കിന്റെ സമയം കിട്ടിയപ്പോഴാ നിന്നെ ഒന്ന് വിളിച്ചത്, ജോലി കഴിഞ്ഞ് ലേബർ ക്യാമ്പിലെത്തുമ്പോൾ പാതിരാത്രിയാകും, വീട്ടിലേക്കെല്ലാം അപ്പോഴാ വിളിക്കുന്നത്, അതൊക്കെ പോട്ടെ എന്താ നിന്റെ വിശേഷം? നിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ എല്ലാം എങ്ങനെ പോണ്?ഇങ്ങനെ ഒറ്റത്തടിയായി നിന്നാൽ മതിയോ ഒര് പെണ്ണ് എല്ലാം കെട്ടണ്ടെ?"

"ഓ ഇങ്ങനെ പോണ് കണ്ണാ, എനിക്ക് എല്ലാം ആര് പെണ്ണ് തരാൻ ഇങ്ങനെ ഒക്കെ ജീവിച്ച് പോട്ടെടാ..."

കണ്ണൻ നാട്ടിൽ എത്തിയ അന്ന് തന്നെ നിഷയെയും കൂട്ടി സൈഫുവിന്റെ വീട്ടിൽ വിരുന്ന് വന്നു.....

"അളിയാ.... "

കണ്ണൻ ഓടി വന്ന് സൈഫുവിനെ കെട്ടിപ്പിടിച്ചു...

അകത്ത് കടന്ന അവർ സൈഫുവിന് അഭിമുഖമായി അവർ ഇരുന്നു, സൈഫുവിന്റെയും നിഷയുടെയും കണ്ണുകൾ കോർത്തപ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് വല്ലാത്ത വശ്യത തോന്നി അവന്.

" സൈഫു ഇന്ന് രാവിലെ വീട്ടിൽ കയറിയ ഉടനെ നിന്നെ കാണാൻ പുറപ്പെട്ടു..

പിന്നെ വേറെ ഒരു വിശേഷമുണ്ടടാ.... നിഷ ഗർഭിണിയാടാ ഒരു മാസം....

നീ എന്താ ഞെട്ടുന്നത്, നീ ഞെട്ടേണ്ട ആവശ്യം ഇല്ലല്ലൊ, ഞാൻ നാട്ടിലില്ലെങ്കിലും എന്റെ ഭാര്യ ഗർഭിണിയായത് എങ്ങിനെ എന്ന് നിനക്കറിയാലൊ....."

ഐസ് പോലെ തണുന്ന് വിറച്ച സൈഫുവിന്റെ വായിലെ വെള്ളം വറ്റി, തൊണ്ട വരണ്ടു, നിഷയുടെ മുഖത്ത് നോക്കിയപ്പോൾ അവളുടെ മുഖത്ത് അപ്പോഴും ആ വശ്യതയുള്ള പുഞ്ചിരി മാഞ്ഞിരുന്നില്ല.

" ഈ അലച്ചിലുള്ള ജീവിതം മടുത്തു സൈഫു, എത്ര കാലമെന്ന് വെച്ചാണ് മരുഭൂമിയിൽ പോയി കഷ്ടപ്പെടുക, ഒന്നും സമ്പാദിക്കാൻ ഇത് വരെ കഴിഞ്ഞില്ല, നിന്റെ കയ്യിൽ ഒത്തിരി സമ്പത്ത്, പോരാത്തതിന് രാഷ്ട്രീയത്തിൽ നല്ല ഭാവിയുള്ള ചെറുപ്പം നേതാവ്, നിനക്ക് ഇനിയും സമ്പാദിക്കാം, ഈ രഹസ്യ ബന്ധവും, ഗർഭവും ഞങ്ങൾ പുറത്ത് വിടില്ല, നിന്റെ കുഞ്ഞിനെ ഇവൾ പ്രസവിക്കും, ഞങ്ങൾ വളർത്തും, പകരം ബൈപ്പാസിനടുത്തുള്ള നിന്റെ പുതിയ കോംപ്ലക്‌സ് എന്റെ പേരിൽ എഴുതി തന്നാൽ മാത്രം മതി, മുദ്ര പേപ്പറുകൾ ഞങ്ങൾ കൊണ്ട് വന്നിട്ടുണ്ട്, ഇതിൽ ഒപ്പിട്ടാൽ എനിക്ക് ആ സ്ഥലവും കോംപ്ലക്സും വിറ്റതിനുള്ള കരാറ് ആയി, നീ ഇത് ചെയ്ത് തന്നില്ലെങ്കിൽ നാളത്തെ പ്രധാന വാർത്തയിൽ നിറഞ്ഞ് നിൽക്കുക സൈഫു നിന്റെ പേരും, പുഞ്ചിരിക്കുന്ന നിന്റെ മുഖവും ആയിരിക്കും.... "

സൈഫുവിന് അധികം ആലോജിക്കേണ്ടി വന്നില്ല കണ്ണന്റെ ഭീഷണിക്ക് മുമ്പിൽ അവൻ കീഴടങ്ങി, അവൻ ആ പേപ്പറുകളിൽ
ഒപ്പിട്ടു കൊടുത്തു...

ഭയങ്കരിയായ ഒരു പെണ്ണിന്റെ നാട്യങ്ങൾ അവന്റെ ഹൃദയത്തിൽ മിന്നി മറഞ്ഞു, ചുറ്റും കറങ്ങുന്നത് പോലെ തോന്നി, അവളുടെ നോട്ടവും പുഞ്ചിരിയും അവന്റെ മുന്നിൽ നൃത്തമാടി, സ്വയം ഒരു കോമാളിയായത് അവന് സഹിക്കാൻ കഴിഞ്ഞില്ല, അവരുടെ വാഹനം തിരിവ് കഴിഞ്ഞപ്പോൾ വലിയ വീട്ടിൽ നിന്ന് വെടിയുടെ ശബ്ദം മുഴങ്ങി,അടുത്ത് ഉള്ള വൃക്ഷങ്ങളിൽ നിന്ന് പക്ഷികൾ കൂട്ടത്തോടെ പറന്ന് പൊങ്ങി...

പിറ്റേ ദിവസത്തെ പത്രത്തിൽ യുവ രാഷ്ട്രീയ നേതാവിന്റെ ആത്മഹത്യയുടെ വാർത്തക്കടിയിൽ മറ്റൊരു വാർത്തയും ഉണ്ടായിരുന്നു,

ബൈപ്പാസ് റോഡിൽ പുതിയ കോംപ്ലക്‌സിനരികിൽ ഓടികൊണ്ടിരുന്ന വാഹനം കത്തി യുവതിയും യുവാവും വെന്ത് മരിച്ചു....

.........................
സിയാദ് ചിലങ്ക

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്