Kissakal

"കല്യാണം കഴിഞ്ഞ് ഒരുപാട് ആയില്ലെ ഒരു കുഞ്ഞ് കാല് കാണാൻ സമയം ആയല്ലോ മൃദു.... "

സ്ന്തോഷം നിറഞ്ഞ് ഒഴുകിയ ഞങ്ങളുടെ ജീവിതത്തിൽ കല്ലുകടി പോലെയാണ് ആ ചോദ്യം കയറിവന്നത്.... കുളിക്കടവിലെ ഗോസ്സിപ്പുകൾ പോലെ അതും തള്ളികളഞ്ഞ് എങ്കിലും.... അമ്മയുടെ മനസ്സിൽ കിടപ്പുണ്ടായിരുന്നു...

"എന്താണ് മൃദു നീ ബലൂൺ വിർപ്പിച്ച് പോലെ മുഖവച്ചിരിക്കുന്നത്... ഈ സന്ധ്യ നേരത്ത്..."

"ഹരി ഏട്ടാ.... എത്ര കാലമായി നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ നമ്മൾ സ്ന്തോഷത്തോടെയണോ ജീവിച്ചത്.... എന്ന് തോന്നുന്നണ്ടോ..?... "

പതിയെ ആ കൈകൾ കൊണ്ട് എന്റെ കവിളിൽ തലോടുന്നുണ്ട്... എന്നെ ചേർത്തു പിടിച്ചു...

"എന്റെ പെണ്ണെ നീ കൂടെ ഉള്ള അപ്പോൾ ഞാൻ എന്തിനാ വിഷമിക്കുന്നുത്... ഇനി നിനക്ക് വല്ലാ വിഷമം ഉണ്ടോ മൃദു... "

"അതെ ഏട്ടാ ഇന്ന് ആ കുളിക്കടവിൽ വച്ച് ആ അവളുമാരു പറയുവാ... കല്യാണം കഴിഞ്ഞിട്ട് കുറെ ആയില്ലെ പിന്നെ എന്താ കുട്ടികളായില്ലെന്ന്.... അത് കേട്ടാ അമ്മയ്ക്ക് എന്താ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് ... എനിക്ക് പേടിയാവുന്നു ഹരി ഏട്ടാ..."

"അതിനാണോ എന്റെ ഭാര്യ നീ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത് നിനക്ക് പറഞ്ഞ് കൊടുക്കായിരുന്നില്ലെ പെണ്ണെ ദൈവത്തിനു ഇഷ്ടമുള്ളവർക്ക് അങ്ങനെ അത്ര പെട്ടന്ന് ഒന്നും കുഞ്ഞ്ങ്ങളെ കൊടുക്കില്ലാന്ന് കുറെ വിഷമങ്ങൾ കൊടുത്ത് പതിയെ കിട്ടു എന്ന്... നിനക്ക് വിഷമം ഉണ്ടോ..."

ആ വാക്കുകൾ എന്നിൽ നാണം പടർത്തി അറിയാതെ നിറഞ്ഞ് ഒഴുകിയിരുന്നു മിഴികൾ.. പതിയെ എന്റെ നെറുകയിൽ ചുംബനങ്ങൾ നിറയ്ക്കുന്നുണ്ട്..

"എനിക്ക് വിഷമം ഒന്നും ഇല്ലാ ഏട്ടാ... ഈ നെഞ്ചിൻ ചൂട് പറ്റി ഇങ്ങനെ അവസാനം വരെ ഏട്ടനെ ഒരു ഭാരം ആവാതെ കഴിഞ്ഞാൽമതി ഏട്ടന്റെ പെണ്ണായി... "

ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്താതെ എന്റെ ഏട്ടൻ എന്നെ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു... ഒരു തെറ്റിദ്ധരാണ പരത്തി അച്ഛനും അമ്മയും  സ്നേഹിച്ച് തുടങ്ങിയിരുന്നു... അപ്പോഴെക്കും നാട്ടുകാരുടെ നാവിൽ എനിക്ക് പേരുകൾ ഓരോന്നായി വീഴുന്നുണ്ടായിരുന്നു.. മച്ചി അങ്ങനെ പലതും ഒടുവിൽ ഹരിയട്ടന്റെ അമ്മയുടെ വായിൽ നിന്ന് തന്നെ അത് വന്നു..

" ഒഴുവാക്കി കൂടെ നിനക്ക് അവളെ ഇനിയും വേണോ.. ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത അവളെ... "

''അമ്മയോട് ആരു പറഞ്ഞു അവൾക്കാണ് കുഴപ്പം എന്ന്... അമ്മയുടെ മോളാണ് എങ്കിൽ ഇങ്ങനെ പറയുമോ... അമ്മ ഒരു കുഞ്ഞിനെ പ്രസിവിച്ചാൽ മാത്രമേ അമ്മ ആവുന്നു ഉള്ളു.. അവൾ ഒരു പെണ്ണാവു... ഇനി അവൾക്ക് എന്ത് കുഴപ്പം ഉണ്ടെങ്കിലും ഒഴുവാക്കാൻ ഞാൻ തയ്യാറാ അല്ലാ.. ഞാൻ താലിക്കെട്ടിയാ പെണ്ണാണ് അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിനു തട്ടിക്കളിക്കാൻ ഉള്ള പാവ അല്ലാ.. "

ആ വാക്കുകൾ എനിക്ക് ആശ്വസാമായി... എങ്കിലും ഉള്ളിൽ ഒരു തീപ്പൊരു പടരുന്നുണ്ടായിരുന്നു ഇത്രയും കലാം നന്നായി കഴിഞ്ഞ് ഇരുന്ന് അമ്മയും മോനെയും തെറ്റിക്കുന്നു എന്ന് ഒരു തോന്നൽ...

"എന്റെ ഹരി ഏട്ടാ എന്തിനാ ഇങ്ങനെ ഈ ഒരു ഗുണവും ഇല്ലാത്ത മച്ചിയെ ഇങ്ങനെ ചുമക്കുന്നത്.... ഉപേക്ഷിച്ചുടെ ഇന്ന് ആദ്യമായി എന്റെ പേരിൽ നിങ്ങൾ വഴ്ക്ക് ഉണ്ടാക്കുന്നത് കണ്ടു എന്തിനാ.. ആർക്ക് വേണ്ടിയാ.. "

"നിന്നെ ഞാൻ ആ താലിക്കെട്ടിയത് പാതി വഴിയിൽ ഇട്ട് പോകൻ അല്ലാ... ജീവിത അവസാനം വരെ കൂടെ കൂട്ടാം എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്.... അത് ഇപ്പോ ഞാൻ ഇനി ഒന്നിന്നു വേണ്ടിയും നിന്നെ ഉപേക്ഷിക്കാൻ തയ്യാർ അല്ലാ.... പിന്നെ അമ്മ അല്ലെ അത് കുറച്ച് കഴിയുമ്പോൾ മനസ്സിലാവും.... പെണ്ണെ... "

ഇത്രയക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു കുത്ത് വാക്ക് കൊണ്ട് പോലും നോവിക്കാത്ത ഒരു ഭാർത്താവിനെ കിട്ടിയതാണ്  എന്റെ ഭാഗ്യം.... വർഷങ്ങൾ കഴിഞ്ഞു  ഹരി ഏട്ടൻ മാത്രം ഉണ്ടായിരുന്നു എന്നെ സ്നേഹിക്കാൻ അമ്മയും പതിയെ വെറുത്തു തുടങ്ങിയിരുന്നു അങ്ങനെ ഇരിക്കുമ്പോഴാണ്  ഞങ്ങൾ പ്രതീക്ഷിക്കാതെ തന്നെ അവൻ ഞങ്ങളിലെക്ക് എത്തിയത്..... പിണക്കങ്ങൾക്കും, പരിഭവങ്ങൾക്കും  വിരാമം ഇട്ട് കൊണ്ട്... ഒരു കുഞ്ഞ്  പിറക്കാൻ പോകുന്നത് അറിഞ്ഞപ്പോൾ അതുവരെ കുറ്റപ്പെടുത്തിയവർ കൂടെ നിന്ന് ചിരി തുടങ്ങി..... ഇതിന് എല്ലാം മൗനമായി ഒരു ചിരി നൽകി  ഹരി ഏട്ടൻ  എന്റെ കൂടെ  ഉണ്ട്......... നിഴലായ് അല്ലാ പാതി ജീവനായി...

[ സ്ന്തോഷങ്ങളിൽ പങ്ക് ചേർന്ന് കൂടെ നിൽക്കാൻ ആർക്കും പറ്റും പക്ഷെ.... ഒരു നേരത്തെ തളർച്ചിയിൽ  ഒരു കൈ താങ്ങായി നിൽക്കണം അവനാണ് മനുഷ്യൻ... കുറ്റങ്ങളും കുറവുകളും പറഞ്ഞ് തരാൻ ആയിരം പേര് കാണും.... കുറവുകൾ ഉൾകൊള്ളാൻ പഠിക്കുക കൂടുതലുകൾ അഹങ്കാരം മാക്കരുത് ഒരിക്കലും.... ഒരു മനുഷ്യനും പൂർണ്ണതയിൽ ജനിക്കുന്നില്ലാ എല്ലാവരിലും ഓരോ കുറവുകൾ ഉണ്ട്... അത് ആദ്യം ഉൾകൊള്ളാൻ പഠിക്കുക ആദ്യം....]

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്