മധുര പ്രതികാരം

"അനിയേട്ടന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും... നമ്മുടെ ഇഷ്ടം ഞാൻ ഇവിടെ വച്ചു മറക്കുവാ.... "

"നീ എന്തൊക്കെയാ ആമി ഈ പറയുന്നേ... "

"ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.. ""

"നീ എന്ത് തീരുമാനിച്ചു എന്നാ പറഞ്ഞു വരുന്നേ... "

"അനിയേട്ടന് ജോലി ഒന്നും ഇതുവരെ ആയിട്ടും ഇല്ല... എനിക്കാണേൽ വീട്ടിൽ നല്ലൊരു ആലോചന വന്നിട്ടുണ്ട്... "

"ഓഹോ... ഞാൻ ഒഴിഞ്ഞു തരണം അപ്പോ... അല്ലേടി.... "

"ഒച്ച വക്കണ്ട... ഈ ജോലിയും കൂലിയും ഇല്ലാത്ത നിങ്ങളെക്കാൾ നല്ലത് എനിക്ക് വേറെ കിട്ടും.. "

"ആ പൊക്കൊ.. ആരെങ്കിലും തടഞ്ഞോ നിന്നെ... "

അപ്പോളത്തെ ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും... പിന്നീട് വല്ലാത്ത വിഷമം തോന്നി... അവൾ ഇനി തമാശ പറഞ്ഞതാണെങ്കിലോ...

പക്ഷെ അവൾ പറഞ്ഞത് തമാശ അല്ല എന്നുള്ളത് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ബോധ്യപ്പെട്ടു...

കാരണം അവളോട്‌ പിണങ്ങി ഒരു ആഴ്ച ആയല്ലോ എന്നോർത്ത് അവളുടെ കൂട്ടുകാരിയോട് കാര്യം തിരക്കി ഞാൻ...

"മാളു... "

"എന്താ അനിയേട്ട... "

"നീ ആമിയെ കാണാറുണ്ടോ... "

"ഇന്ന് അവളുടെ കല്യാണം ഉറപ്പിക്കൽ ആണ് അനിയേട്ട .... "

"ഉം... ശരി മാളു.. ലൈബ്രറി വരെ ഒന്ന് പോണം.... "

എന്നും പറഞ്ഞു ഞാൻ വേഗം അവളുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി...

എന്നാലും അവൾക്കു എങ്ങനെ ഇങ്ങനെ ഒക്കെ മാറാൻ കഴിഞ്ഞു എന്നോർത്ത് എനിക്ക് വല്ലാത്ത സങ്കടം തോന്നി...

ഈ പുഴ വക്കിൽ എത്ര വട്ടം എന്റെ കയ്യും പിടിച്ചു നടന്നിട്ടുണ്ടവൾ...

"അനിയേട്ടാ... "

"എന്താടാ.... "

"നമ്മുടെ വിവാഹം കഴിഞ്ഞിട്ട് വെണം ഈ പുഴയോരത്തെ ഏറുമാടത്തിൽ  രാത്രികളിൽ  ഇവിടെ വന്നിരിക്കണം... എന്റെ അനിയേട്ടന്റെ കയ്യുംപിടിച്ചു നിലാവ് തൂകുന്ന ആകാശം നോക്കി ഇരിക്കണം..... "

"നല്ല നടക്കാത്ത സ്വപ്നം... പിന്നെ അടുത്തത്... പോരട്ടെ... "

"പിന്നെ ടൗണിലെ തിയേറ്ററിൽ സിനിമക്ക് പോണം.. അതും സെക്കന്റ്‌ ഷോ... എന്നിട്ട് തിരിച്ചു വരും വഴി... റോഡ് സൈഡിലെ കുഞ്ഞാപ്പു ചേട്ടന്റെ തട്ടുകടയിൽ നിന്നു നല്ല ചൂടൻ ചായേം കപ്പയും പോർക്കും കൂട്ടി ഒരു പിടി പിടിക്കണം... "

"പാതിരാക്കോ... "

"വേണം അനിയേട്ടാ... "

"ഉം .. ശരി.. വാങ്ങാം..."

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു...

ഇപ്പൊ അവളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ പുതിയ ആളുണ്ട്...

ഞാൻ ശരിക്കും മണ്ടൻ....

******

"മോനെ.. ഈ കുട്ടീടെ ഫോട്ടോ ഒന്ന് നോക്കിക്കേടാ... "

ഞാൻ മനസില്ലാമനസോടെ എടുത്തു നോക്കി...

"കുഴപ്പമില്ല... "

"ദേ... ഇതാണ് ഈ കൊച്ചിന്റെ ബയോഡേറ്റ... നീ ഒന്ന് നോക്ക്... നിനക്ക് കുഴപ്പം ഇല്ലച്ഛാ നാളെ നമുക്കൊന്ന് പോയി കാണാം.. "

ബയോഡേറ്റ കണ്ടപ്പോൾ മുതൽ എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു...

"നമുക്ക് പോകാം അമ്മേ... നാളെ തന്നെ പോയി കാണാം.. ആ ബ്രോക്കറെ വിളിച്ചു പറഞ്ഞേക്ക്... "

"അമ്മേടെ മോന് ഇപ്പോളെങ്കിലും നല്ലബുദ്ധി തോന്നിലോ... "

"എന്റെ അമ്മ എന്നും ഇങ്ങനെ ഒറ്റക്ക് ജീവിച്ചാൽ പോരല്ലോ... അമ്മയെ നല്ലോണം ഓടിപ്പിക്കാൻ നല്ല കുസൃതികുട്ടികൾ വേണമല്ലോ മുറ്റത്ത്‌... "

"ഹോ... ആദ്യം നീ ഒന്ന് പെണ്ണുകെട്ട്... പേറും പിറപ്പും ഒക്കെ പിന്നെ... "

"ഓഹ്.... ശാരദാമ്മ ഒന്ന് പോയി കാര്യങ്ങൾ ഒക്കെ ആക്കു... "

അങ്ങനെ പെണ്ണിന്റെ വീട്ടുകാരെ വിളിച്ചു പറഞ്ഞു... പിറ്റേന്ന് രാവിലെ തന്നെ പെണ്ണ് കാണാൻ പോയി..

നല്ല ഐശ്വര്യം ഉള്ളൊരു വീട്...
കയറി ചെന്നതും... പെണ്ണിന്റെ ആങ്ങളയും അച്ഛനും വന്നു സ്വീകരിച്ചു...

ഹാളിൽ ഇരുന്നു ഞാൻ ചുറ്റും കണ്ണോടിച്ചു... നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉണ്ട് ....

"മോൻ... ടെക്നോപാർക്കിൽ എത്ര നാളായി ...?? "

"ഒരു വർഷം..."

" പേര് അനിൽകുമാർ അല്ലെ... "

"ഉം.. വീട്ടിൽ ഞാനും അമ്മയും മാത്രേ ഉള്ളു... അച്ചൻ മരിച്ചിട്ട് നാലു വർഷം ആയി . . "

"ഉവ്വ്‌... സോമൻ പറഞ്ഞിരുന്നു... "

"ഉം... "

"ഇവിടുത്തെ കുട്ടി ഇപ്പൊ ഡിഗ്രി കഴിഞ്ഞു .. ജാതകം അല്പം പ്രശ്നം ആയോണ്ട് നോക്കി നിന്നിട്ട് കാര്യം ഇല്ലാലോ.... "

"ഉം.. ശരിയാ... "

"ഇവിടെ എനിക്ക് ഗിരിയും രേവതിയും.. രണ്ടു മക്കൾ.. മകന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു  വർഷം ആകുന്നു... ഇപ്പൊ മരുമകൾ പ്രസവം കഴിഞ്ഞു ഇരിക്കുവാ... "

"ഉം.... "

"ഞാൻ മോളെ വിളിക്കാം... "

അധികം സുന്ദരി അല്ലാത്ത ഒരു തനി നാട്ടിപുറത്തുകാരി കുട്ടി... ഇതുമതി എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു....

നിറഞ്ഞ മനസോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി....

******

"രേവൂ... "

"എന്താ അനിയേട്ടാ... "

"വേഗം യാത്ര ആകു... നിന്റെ വീട്ടിൽ പോകാൻ ഇഷ്ടം അല്ലാതെ ആയോ നിനക്കിപ്പോ ... "

"ധാ വരുന്നു ഏട്ടാ... "

അവൾ ഉടുത്തൊരുങ്ങി സുന്ദരി ആയി വന്നു...

ഞാൻ ബുള്ളറ്റ്  ( എന്റെ അല്ല.. കൂട്ടുകാരന്റെ.. ഭാര്യവീട്ടിൽ പോകാൻ കടം വാങ്ങിയതാ.. )എടുത്തു തുടച്ചു കുട്ടപ്പൻ ആക്കി കൊണ്ടു വന്നു..

"വേഗം കേറൂ... "

"എന്തിനാ ഇത്ര തിരക്ക് .. "

"നീ കേറു മോളെ... "

എന്റെ മനസ്സിൽ സന്തോഷം ആർത്തിരമ്പുകയായിരുന്നു....

അവളുടെ വീടിന്റെ പടി കടന്നതും.. ഉമ്മറത്തു കൊച്ചിനേം പിടിച്ചു നിൽപ്പുണ്ട് എന്റെ അളിയന്റെ ഭാര്യ... എന്റെ മുൻകാമുകി...ശിവകാമി എന്ന എന്റെ പഴയ ആമി....

ഞങ്ങളെ കണ്ടു വെട്ടിവിയർത്തു നിൽപ്പാണ് അവൾ...

ഞാൻ കളി തുടങ്ങിയിട്ടുള്ളു മോളെ ..

"ചേട്ടൻ ഇരിക്കൂ ... ചായ എടുക്കാം... "

എന്നും പറഞ്ഞു അവൾ അകത്തേക്ക് പോകാൻ ഒരുങ്ങി...

അപ്പോളേക്കും എന്റെ പെണ്ണ് വേഗം കൊച്ചിനെ എടുത്തു എന്റെ അടുത്ത് വന്നിരുന്നു ....

അവൾ എന്നെ ഇടക്കണ്ണിട്ടു നോക്കുന്നുണ്ട്... ഞാൻ ആരാ മോൻ മൈൻഡ് ചെയ്യുമോ....

കുറച്ചു കഴിഞ്ഞു അവൾ ചായയുമായി വന്നു...

"അളിയൻ എന്തെ... "

"കടയിൽ പോയി.. "

"അച്ഛനും അമ്മയും...?? "

"അമ്പലത്തിൽ പോയേക്ക.. ഇപ്പൊ വരും.. "

"ഉം... "

"അകത്തേക്ക് കയറു... "

"ആ വരുവാ... ഞങ്ങൾ എന്തായാലും രണ്ടു ദിവസം കഴിഞ്ഞേ പോന്നുള്ളു... "

ഇതു കേട്ടതും എന്റെ സഹധർമ്മിണി ഞെട്ടി.. എന്നെ നോക്കി.. സത്യത്തിൽ ഈ കൊച്ചിനെ കണ്ടിട്ട് അവൾക്കും പോകാൻ തോന്നുന്നില്ല...

"കേട്ടോ ഏട്ടത്തി .. ഈ ചേട്ടന് ശരിക്കും ഓരോ വട്ടാണെന്നേ... ഇന്നലെ പാതിരക്കു എന്നെ  പുഴവക്കിലെ ഏറു മാടത്തിൽ കൊണ്ടുപോയെക്കണു ... എനിക്കാണേൽ പേടി ആയിട്ട് വയ്യായിരുന്നു... "

"ഉം... "

അവൾ മൂളികൊണ്ട്‌ എന്നെ നോക്കി ...

"പക്ഷെ അവിടെ നല്ല രസം ഉണ്ട്ട്ടോ... രാത്രി നിലാവെളിച്ചത്തിൽ പുഴയിലെ വെള്ളത്തിനു വെള്ളിയുടെ നിറമാ... ഒരു വെള്ളിയരഞ്ഞാണം പോലെ തോന്നും പുഴ കാണുമ്പോൾ.. നല്ല തണുത്ത കാറ്റും... "

"ഉം.. നീ ഡ്രസ്സ്‌ മാറി ഫ്രഷ് ആകു രേവൂ... മോനെ ഞാൻ പിടിക്കാം... "

എന്നും പറഞ്ഞു അവൾ കുഞ്ഞിനേം കൊണ്ടു അകത്തേക്ക് പോയി...

കുറച്ചു കഴിഞ്ഞതും എല്ലാരും വന്നു സംസാരിച്ചു ഇരുന്നു...

"ഞങ്ങൾ ഒന്ന് പുറത്തു പോയിട്ടു വരാം അച്ഛാ... "

"ഈ നേരത്തോ മോനെ.. "

"സെക്കന്റ്‌ ഷോ ബുക്ക്‌ ചെയ്തിട്ടുണ്ട്.. "

"എങ്കിൽ വല്ലതും കഴിച്ചിട്ടു പൊക്കൊളു... "

"വേണ്ട അച്ഛാ ഞങ്ങൾ തട്ടുകടയിൽ നിന്നും കഴിച്ചോളാം... "

എന്ന് പറഞ്ഞു ഇറങ്ങുമ്പോൾ.. ജ്വലിക്കുന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി ഉമ്മറത്തു തന്നെ നില്പുണ്ടായിരുന്നു...

"നമ്മുടെ മോൾടെ ഭാഗ്യം... എന്ത് നല്ല മോനാ... "

എന്ന് രേവുന്റെ അച്ഛൻ പറയുമ്പോൾ ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു...

അനി കളി തുടങ്ങിയിട്ടേ ഉള്ളു മോളെ ആമി.. നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു... ഈ ഒരു പ്രതികാരത്തിന്റെ സുഖം .. ഹോ.. പറഞ്ഞു അറിയിക്കാൻ വയ്യാ...

എന്നാലും ആമി  കാരണം എന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടി എനിക്ക്....

ഇനി അടുത്ത ആഴ്ച വരാം എന്ന് പറഞ്ഞു എന്റെ രേവുന്റെ അരയിലൂടെ വട്ടം പിടിച്ചു ഇറങ്ങുമ്പോൾ ആമിയുടെ കണ്ണുകളിൽ കണ്ട കുശുമ്പ് എന്റെ പെണ്ണിനോടുള്ള എന്റെ സ്നേഹം ഒന്നുടെ കൂട്ടി...

അളിയൻ ഇനിയും വരും മോളെ...... 😂😂

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്