Kissakal

#എന്റെ_മാഷേ

ശ്രീ ഇന്ന് കോളേജിൽ നിന്നെപ്പോലെ തന്നെ ഒരു ചേട്ടനെ ഞാൻ കണ്ടു.... പെട്ടന്ന് കണ്ടപ്പോൾ നീയാണ് എന്നാ ഞാൻ കരുതിയത്....

ബ്ലഡി ഫൂൾ നീയെന്റെ അച്ഛന്റെ ചാരിത്രത്തെ  സംശയിക്കുന്നോ...

പോടാ അവന്റെയൊരു തമാശ, ചിരി വന്നില്ല...

എന്നാ വാ ഞാൻ ഇക്കിളിയിട്ട് തരാം...

അയ്യടാ... 😝

അഭി,  അതായിരുന്നു ശ്രീയുടെ അപരന്റെ പേര്... സ്റ്റേയർ കേസിനു മുകളിൽ നിന്ന് ആദ്യമായി പുറംതിരിഞ്ഞു നിൽക്കുന്ന ആ രൂപം കണ്ടപ്പോൾ ഞാൻ ആദ്യം ഓർത്തത് എന്റെ ശ്രീ ആണെന്നാണ്....

പിന്നീടാണ് അറിഞ്ഞത് അത് ഫസ്റ്റ് ഇയർ ഫിസിക്സ്‌ പിജി ചെയ്യാൻ വന്ന ടീം ആണെന്ന്..എന്നാലും ഇത്രയും നാൾ ആയിട്ട് എന്റെ കണ്ണിൽ നിന്ന് മിസ്സായി പോയല്ലോ എന്റെ ഭഗവാനെ... ഫ്രണ്ട്‌സ് വഴി പുള്ളിയുടെ ഫുൾ ഡീറ്റെയിൽസും പൊക്കി...

പേര് അഭിനവ്,  ഫ്രണ്ട്‌സ് എല്ലാരും അഭി എന്ന് വിളിക്കും,  വീട് ചാലക്കുടി ആണ്, വീട്ടിൽ അമ്മയും ഒരു ചേട്ടനും,  ആളൊരു പാട്ടുക്കാരൻ ആണ്,  നല്ല സ്വഭാവം, മാന്യൻ,  ഒരു പാവം പൂച്ചകുട്ടി ചേട്ടൻ, ആരോട് ചോദിച്ചാലും നല്ലത് മാത്രമേ പറയാനുള്ളൂ...

വൈകിട്ട് വീട്ടിൽ ഓടി വന്നത് തന്നെ ശ്രീയോട് പുള്ളിയെ പറ്റി പറയാനുള്ള തിടുക്കം കൊണ്ടായിരുന്നു... ശ്രീ നൈസായി കളിയാക്കി വിട്ടെങ്കിലും ഞാൻ നിരുൽസാഹപെട്ടില്ല...

എന്റെ ശ്രീയെ പോലെ തന്നെ വെള്ളാരം കണ്ണുള്ളത് കൊണ്ട് പിറ്റേന്ന് മുതൽ ഞാൻ പുള്ളിക്ക് പുതിയ പേരും കൊടുത്തു അപരൻ.... പുള്ളിയെ കാണുമ്പോൾ ഒക്കേ ശ്രീയെ കാണുന്ന അതെ ഫീൽ... ഇടക്കൊക്കെ വെറുതെ ആണെങ്കിലും ഞാൻ അച്ഛനെ സംശയിച്ചുപോയി... ക്ലാസ്സിൽ നിന്ന് പുറത്ത് പോലും വളരെ വിരളമായി ഇറങ്ങുന്ന ആ ടീംനെ കണ്ടുകിട്ടാൻ വലിയ പാടായിരുന്നു...പുള്ളിയെ കാണാൻ വേണ്ടി മാത്രം പുള്ളിയുടെ ക്ലാസ്സ്‌റൂമിന് മുന്നിലുള്ള കൂളറിൽ നിന്ന്  വെള്ളം കുടി സ്ഥിരമാക്കി....

പുള്ളിയെ കാണുമ്പോൾ ഒകെ കൂടെയുള്ള വാനാരസമൂഹം നിന്റെ  അപരൻ എന്ന് കൂവാൻ തുടങ്ങും... അങ്ങനെ ഒരു വർഷം ഓടി ചാടി  ശടപടേന്ന് കടന്നു പോയി...

പുള്ളി പിജി സെക്കന്റ്‌ ഇയറും ഞാൻ ഡിഗ്രി തേർഡ് ഇയറും എത്തിയപ്പോൾ കളി കാര്യമായി തുടങ്ങി... പുള്ളിക്ക് എന്നെ കാണുമ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് പോലെ... എവിടെയോ എന്തോ തകരാറുപോലെ... കൂട്ടുകാരിയോട് ചോദിച്ചപ്പോ അവളുടെ ഒരു ഡയലോഗും " ഇനി നീ പുറകെ നടക്കുവാണെന്ന് കരുതിയാണോ..."
എനിക്ക് ആകെമൊത്തം ഒരു അംഗലാപ്പ്...

വൈകിട്ട് വീട്ടിൽ ചെന്ന് ശ്രീയോട് കാര്യം അവതരിപ്പിച്ചു... ശ്രീ ഉടനെ ചങ്കത്ത്‌ കത്തി വെക്കണപോലെ ഒരു ഡയലോഗ് "പുള്ളിക്ക് നിന്നോട് പ്രേമം തോന്നി കാണും " അത് കൂടി കേടപ്പോ ആകെമൊത്തം റിലേയും പോയി...

എന്റെ വിഷമം കണ്ടിട്ട് ശ്രീ പറഞ്ഞു " എടി ഇത് ടെക്നോളജിക്കൽ യുഗമല്ലേ, നീ ഫേസ്ബുക്കിൽ പുള്ളിയുടെ ഐ ടി കണ്ടു പിടിച്ച് കാര്യം പറ,  ചുമ്മാ ഇവിടെ കിടന്ന് വിയർത്തിട്ട് കാര്യമില്ല...

അങ്ങനെ ഞാൻ ഫേസ്ബുക്കിൽ പുള്ളിയുടെ ഐ ടി തപ്പാൻ തുടങ്ങി.... ഐ ടി കണ്ടിട്ട് ഫേസ്ബുക്കിൽ വലിയ ആക്റ്റീവ് അല്ലായെന്ന് തോന്നുന്നു... എന്തായാലും മെസ്സേജ് അയച്ചു ഇടാം....

" ഹായ് ചേട്ടാ,  ഞാൻ ചേട്ടൻ പഠിക്കുന്ന കോളേജിൽ ഡിഗ്രി കെമിസ്ട്രി പഠിക്ക്യാണ്, ചേട്ടന് എന്നെ അറിയാം എന്ന് തോന്നുന്നു... ചേട്ടനെ ഞാൻ നോക്കാറുണ്ടെന്നുള്ളത് ശരിയാണ് പക്ഷെ ഇപ്പൊ ചേട്ടന് എന്നെ കാണുമ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് മുഖത് ഉണ്ട് എന്ന് തോന്നി.... എല്ലാരോടും ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ പുറകെ നടക്കുന്നുണ്ടെന്നു കരുതിയാവും  എന്ന്... ചേട്ടാ അങ്ങനെ ഒന്നും ഇല്ലാട്ടോ... ചേട്ടൻ എന്റെ ശ്രീയെപോലെയാണ് ഇരിക്കുന്നത്....ശ്രീ എന്റെ ഭർത്താവാണ്... ചേട്ടനെ കാണുമ്പോൾ ശ്രീയെ കാണുന്നപോലെ തോന്നും അതുകൊണ്ട് മാത്രമാണ് നോക്കിയത്... വേറൊന്നും വിചാരിക്കല്ലേ.... "

കട്ട ഡയലോഗിനോട് ഒപ്പം ഞങ്ങളുടെ ചിരിച്ചു നിൽക്കുന്ന ഒരു കല്യാണഫോട്ടോയും അയച്ചു കൊടുത്തു...

സെൻറ് ഓപ്ഷൻ ഞെക്കി കഴിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം... പക്ഷെ ആ സന്തോഷം പുള്ളിയുടെ ഒരൊറ്റ റിപ്ലൈ കൊണ്ട് തീർന്നു...

"എനിക്ക് കുട്ടിയെ മനസിലായില്ല... ആരാ... "

റിപ്ലൈ കണ്ടതും എനിക്ക് തലകറങ്ങുന്നപോലെ തോന്നി...  റിപ്ലൈ വായിച്ചു തലേംകുത്തി നിന്ന് ശ്രീ ചിരിക്കുന്നുണ്ടായിരുന്നു... വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടത്തിടാത്ത്‌ വെച്ച അവസ്ഥയായി പോയി എനിക്ക്...

ഒന്നുല്ല ചേട്ടാ.. സോറി എന്ന് പറഞ്ഞു ഞാൻ ഉടനെ ബ്ലോക്ക്‌ അടിച്ചു...

എന്റെ മുഖം ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ വിജുർബിച്ചു ഇരുന്നു... ഇതുപോലെ നാണക്കേട് ഇനി ജീവിതത്തിൽ വരാനില്ല... "എടി ആ ചേട്ടന് നീ നോക്കുന്നത് മനസിലായിക്കാണും " എന്ന് പറഞ്ഞ എല്ലാ അവളുമ്മാരുടെയും പിതാക്കൾക്ക് വേണ്ടി ഞാൻ ഒരു നിമിഷം മൗനപ്രാർഥന നടത്തി...  പിറ്റേന്ന് രാവിലെ കോളേജിൽ പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ എന്റെ കൈയും കാലും തളരുന്നപോലെ തോന്നി... എന്റെ അപരനെ കണ്ടിട്ട് വാ എന്ന് പറഞ്ഞു പിറ്റേന്ന് രാവിലെ ശ്രീയെന്നെ കോളേജ്ലേക്ക് യാത്രയാക്കി.... കോളേജ്ലേക്ക് പോവാതെ എങ്ങിട്ടേക്കേലും ഓടി പോയാലോ എന്ന് വരെ ഞാൻ ഓർത്തു...

എന്തായാലും അതിനു ശേഷം പല തവണ വെള്ളം കുടിച്ചിട്ട് ഉണ്ടെങ്കിലും പുള്ളിയുടെ ക്ലാസ്സ്‌ന് മുന്നിലെ കൂളറിൽ നിന്ന് പിന്നീടോെരിക്കലും വെള്ളം കുടിച്ചിട്ടില്ല...

അങ്ങനെ ഓടിയും ഒളിച്ചും ഞങ്ങൾ രണ്ടും പാസ്സ്ഔട്ടായി ഇറങ്ങി...

മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം ഒരു ദിവസം എന്റെ ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു... അതെ പണ്ടത്തെ അതെ വെള്ളാരംകണ്ണുകളുടെ  അപരൻ ... ഞാൻ ഒന്നാലോചിച്ചിട്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു... കുറയെ നാൾ ആ അക്കൗണ്ട് എന്റെ ഫ്രണ്ട്‌സ് ലിസ്റ്റ്ലെ ഒരു പേര് മാത്രമായി ഒതുങ്ങി കൂടി.... ഒരിക്കൽ പുള്ളിയുടെ മെസ്സേജ് വന്നു...

നടന്നത് എല്ലാം ഈയിടെയാണ് അറിഞ്ഞത്... വിധിയെ തടുക്കാൻ നമ്മുക്ക് ആവില്ലല്ലോ.... വിധിയുടെ മുൻപിൽ തളരരുത്....

ചിരിക്കുന്ന സ്മൈലിയിൽ ഞാൻ എന്റെ മറുപടി ഒതുക്കി...

ഒരിക്കൽ അഭി എന്നോട് ചോദിച്ചു ഞാൻ ഒരു കഥ എഴുതിയിട്ടുണ്ട് വായിക്കുമോ എന്ന്...
വായിക്കാം എന്ന് ഞാൻ മറുപടി പറഞ്ഞു..
അങ്ങനെ അഭിയുടെ കഥ വന്നു...

                       മഴപെണ്ണ്

അന്ന് പെട്ടന്ന് ഇവിടെ നിന്നോ ഒരു മഴ പറന്നുവന്നു...പെട്ടെന്ന് തന്നെ ഞാൻ കോളേജ് വരാന്തയിൽ മഴ നനയാതെ കയറി നിന്നു.. പുതു മഴ അയാത് കൊണ്ട്  മണ്ണിന്റെ ഗന്ധം പെട്ടന്ന് ചുറ്റും പടർന്നു. അപ്പോ ഞാൻ ജീവിതത്തിൽ ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ  ആ കാഴ്ച്ച കാണുന്നത് ആർത്തുല്ലസിച്ചു പെയ്യുന്ന മഴയുടെ താളമോ രാഗമോ നോക്കാതെ മഴയുടെകൂടെ  മഴയക്ക്‌ ഒപ്പം അവൾ  ഒരു കള്ള ചിരിയോടെ ഓടി എന്റെ അടുത്ത് വന്നു നിന്നു.  അവൾ അന്ന് കയറി വന്നത് എന്റെ മനസ്സിലേക്ക് ആയിരുന്നു...അവളെ കണ്ട ആ നിമിഷം ഞാൻ ഇന്നും ഓർക്കുന്നു വർണ്ണിക്കാൻ പറ്റാത്ത  നിമിഷം...ഈ കൊച്ചു ജീവിതത്തിൽ ഇന്ന് വരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരവും മനോഹരവുമായ ആ കാഴ്ച്ച ഇന്നും ഞാൻ ഓർക്കുന്നു..അവളുടെ ആ കള്ള ചിരിയും പിടപിടപ്പും, കരിനീല കണ്ണുകളും, നീണ്ടുകറുത്ത മുടിയും എല്ലാം അവളിലേക്ക് എന്നെ അടിപ്പിച്ചു,  ആദ്യമായി കാണുന്നതെങ്കിലും ആ ഒറ്റ നിമിഷം കൊണ്ട് അവൾ എന്റെ മനസ്സ് പൂർണ്ണമായും സ്വന്തമാക്കി.. പിന്നെയുള്ള ദിവസങ്ങൾ മുഴുവൻ ഞാൻ അവളുടെ ആ സുന്ദരമായ മുഖം ഒന്നു കാണാനായി പലയിടത്തും അലഞ്ഞു അവളുടെ ക്ലാസിന്റെ മുന്നിൽ  ഗ്രൗണ്ടിൽ  പൂമരത്തിൻ ചോട്ടിൽ വരാന്തയിൽ ആ കോളേജിന്റെ ഓരോ കോണിലും ഞാൻ അവളുടെ മുഖം തിരഞ്ഞു നടന്നു . അവളുടെ ഓരോ നോട്ടവും ഭാവവും ഞാൻ ഒപ്പി എടുത്തു...എന്റെ മനസ്സിൽ ഞാൻ അവൾക്കായി ഒരു താലി കരുതി വെച്ചു പിന്നെ എന്റെ ഈ ജീവിതവും...പല രാത്രികളിലും ഞാൻ ഉറങ്ങാതെ അവളെ  ഓർത്ത് കിടന്നു . ഉറക്കം വരാതെ ക്ലോക്കിൽ നോക്കി നേരം വെളുപ്പിക്കാൻ എത്ര രാത്രികൾ ഞാൻ പാടുപെട്ടു...മനസ്സിൽ അവൾ മാത്രം എന്നും കരുതി ജീവിച്ചിരിക്കുമ്പോൾ വളരെ വൈകിയാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അവളുടെ കഴുത്തിൽ മറ്റൊരാളുടെ താലി ഉണ്ടെന്ന്...

       സത്യത്തിൽ  എന്റെ സ്നേഹം അവൾ  അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല എന്നെ  അറിയുമോ എന്ന് പോലും എനിക്കു അറിയില്ലായിരുന്നു..അവൾ  എന്നെ കണ്ടിട്ടുണ്ടോ  എന്ന് പോലും എനിക്ക് അറിയില്ല. ഇത് എല്ലാം ഞാൻ എന്റെ മനസ്സിൽ ഒത്തുക്കിവെച്ചു ആരോടും പറയാതെ അരും അറിയാതെ  ഞാൻ അവളുടെ മുഖം ഓർമകളിൽ നിന്നു മായ്ക്കാൻ വേണ്ടി ശ്രമിച്ചു. പക്ഷേ അത് എന്നെക്കൊണ്ട് സാധിച്ചില്ല എല്ലാം ഉള്ളിൽ ഒതുക്കി നിർത്തി ഞാൻ . പിന്നേ ഞാൻ എന്റെ   കലാലയ ജീവിതത്തിന്റെ ഓരോ   ദിനങ്ങളിൽ അവളുടെ ഓർമ്മകളിൽ ഉരുകി തീർന്നു...ക്ലാസിനു വെളിയിൽ ഇറങ്ങാതെയായി... ഓരോ തവണ ക്ലാസിനു മുൻപിലൂടെ അവൾ കടന്നു പോകുമ്പോളും എന്റെ ഹൃദയം വല്ലാതെ വേദനിച്ചു...

കോളേജിൽ നിന്ന് ഇറങ്ങി ജീവിതം ഒരു ജോലിയിൽ  തുടങ്ങി  കുടുംബത്തിലേക്കും ഉത്തരവാദിത്ത്വങ്ങളിലേക്കും  വഴുത്തിമാറിയപ്പോൾ  ഞാൻ എല്ലാം പതിയെ മറന്ന് തുടങ്ങിയിരുന്നു ജോലിയും ജീവിതവുമായി ഞാൻ അഡ്ജസ്റ്റ് ചെയ്ത് പോവുമ്പോൾ ആണ്‌ ഞാൻ ആ വാർത്താ അറിഞ്ഞത് മൂന്ന് വർഷങ്ങൾക്ക്  മുൻപ് അവളുടെ കാർ ആക്‌സിഡന്റ് ആയി... ഭർത്താവ് ആ  ആക്‌സിഡന്റ്ൽ അവളെ ഒറ്റക്കാക്കി മറ്റൊരു ലോകത്തേക്ക് പോയിരിക്കുന്നു...6 മാസത്തോളം അവൾ കോമയിൽ ആയിരുന്നു.. ബോധം വന്നപ്പോൾ അവൾ സങ്കടം സഹിക്കാൻ പറ്റാത്ത സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചതായി എന്നും ഞാൻ അറിഞ്ഞു ഇത് കേട്ടതിനു ശേഷം ഞാൻ ആകെ വല്ലാതെയായിപോയി..  എന്റെ മനസ്സിൽ അവളുടെ ആ പഴയ ചിരി  തെളിഞ്ഞു വന്നു ആ ചിരി മായൻ പാടില്ല എന്ന് എന്റെ മനസിൽ നിന്ന് ഒരു തോന്നൽ വന്നു...
        ഒരുകാലത്ത് ഞാൻ മനസ്സിൽ സ്നേഹിച്ചു കൊണ്ടിരുന്ന എന്റെ പെണ്ണ് എന്ന തോന്നൽ എന്റെ ഉള്ളിൽ കുറ്റബോധം വാരിയിട്ടൂ. എന്റെ ഇഷ്ടം തുറന്നു പറഞ്ഞാലോ എന്നു  ഞാൻ ആലോചിച്ചു...അതിനു പറ്റിയ സമയം ഇതല്ല എന്ന് എനിക്കു മനസ്സിലായി.
        ഇപ്പോൾ അവൾക്ക് വേണ്ടത് ഒരു നല്ല ഫ്രണ്ടാണെന്നു എനിക്കു മനസ്സിലായി. എന്തിനും എപ്പോഴും അവൾക്ക് എന്ത് വേണമെങ്കിലും തുറന്നു പറയാനും നിഴയൽ പോലെ കൂടെ നിൽക്കാനും ഒരു സുഹൃത്ത്‌.. പതിയെ അവൾ അവളുടെ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു... അവളുടെ ആ മടങ്ങി വരവ് ആ പഴയ കുറുമ്പത്തിപെണ്ണായിട്ട് അല്ലായിരുന്നു...ഒരു ഉറച്ച മനസ്സിന്റെ ഉടമയായ പെണ്ണ് ആയിട്ട് ആയിരുന്നു അവൾ  ജീവിതത്തിലേക്ക് മടങ്ങി വന്നത് .....
      പക്ഷേ എനിക്ക് ഇപ്പോളും എന്റെ സ്നേഹം അവളോട് തുറന്ന് പറയാൻ സാധിച്ചില്ല..
എന്റെ സ്നേഹം അവൾ അറിയുന്നത് വരെ ഞാൻ അവൾക്ക് ഒപ്പം ഉണ്ടാവും..ഓരോ മഴയിലും വെയിലിലും നിഴൽ പോലെ കയ്യിൽ ഒരു ചെറിയ താലിയുമായി... "

...............................ശുഭം....................

കഥ വായിച്ചു തീർന്നപ്പോൾ  എനിക്ക് ഒരു കാര്യം വ്യക്തമായിരുന്നു കഥയിലെ നായിക ഞാൻ ആണ്...

എന്റെ കണ്ണിനു മുന്നിലൂടെ കോളേജ്കാലം മുഴുവൻ മിന്നിമറഞ്ഞു... ഞാൻ കാണുന്നത്തിലും  മുൻപ് അഭി എന്നെ കണ്ടതാണ്...ഒരു പക്ഷെ അഭി ക്ലാസ്സ്‌ മുറികളിൽ ഒതുങ്ങി കൂടിയത് ഞാൻ കാരണമാവും... ആവും എന്നല്ല ആണ്...

നിറഞ്ഞ കണ്ണുകളോടെ എന്റെ താലിയിൽ ഞാൻ മുറുകെ പിടിച്ചു... എന്റെ കൈകൾക്ക്  ഇപ്പോളും അവന്റെ ചോരയുടെ ചൂടുണ്ട്... അവസാനമായി ആ വെള്ളാരം കണ്ണുകൾ എന്നെയാണ് കണ്ടത്...ബോധം മിന്നിമറയുവോളം ശ്രീ എന്റെ കൈകൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു...

കണ്ണീരു തുടച്ചു ഞാൻ അഭിക്ക് മറുപടി കൊടുത്തു...

ഒരിക്കലും എന്റെ കഴുത്തിൽ താലിചാർത്തിയ വെള്ളാരംകണ്ണുക്കാരന് പകരമാവില്ല ഒരു അപരന്റെ കണ്ണുകൾ.....

Anjitha Sindhu Saji

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്