ഇതൊരു ഭാര്യയുടെ കല്യാണത്തിന് പോയ ഭർത്താവിന്റെ കഥ

ഇതൊരു ഭാര്യയുടെ കല്യാണത്തിന് പോയ
ഭർത്താവിന്റെ കഥ
******
സഹിക്കാൻ കഴിയുന്ന അത്രേം ഞാൻ സഹിച്ചു ഇനിയും വയ്യ ഇക്കാ നിങ്ങളുടെ ആഗ്രഹം പോലൊരു ഭാര്യ ആവാൻ ഞാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട് എനിക്കതിന് കഴിയില്ല ഇനി എന്നുറപ്പുള്ളത് കൊണ്ട് ഞാൻ പോവുകയാണ് ഇനി എന്നെ തിരഞ്ഞു വരണ്ട .

അങ്ങനൊരു എഴുത്ത് എഴുതി വെച്ചിട്ട് ഷാഹിന ഈ വീട് വിട്ടിറങ്ങിയിട്ട് ഇന്നേക്ക് വർഷം നാല് കഴിഞ്ഞു .
ഒന്ന് പോയി തിരികെ വിളിക്കാനോ അനേഷിക്കാനോ ഞാൻ നിന്നില്ല .
എന്റെ ഞാൻ എന്ന ഭാവം അമിതമായുള്ള ഈഗോ .
അവളുടെ മുന്നിൽ തോറ്റു കൊടുക്കാൻ കഴിയില്ലന്നുള്ള വാശി .

എന്തായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്നം .
ഒപ്പന പാട്ടിന്റെ ഇശലോട് കൂടി പടിയത്ത് വീട്ടിലെ ഹസനിക്കാന്റെ രണ്ടാമത്തെ മോൾ ഷാഹിന എന്റെ മണവാട്ടിയായി ഈ വീട്ടിലേക്ക് കയറി വന്നപ്പോ അവൾക്കുമുണ്ടായിരുന്നു സ്വപ്നങ്ങളും ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം .
അതൊന്നും ഒരിക്കൽ പോലും കണ്ടറിയാനോ ചോദിച്ചറിയാനോ ഞാൻ ശ്രമിച്ചിട്ടില്ല എപ്പോഴും കുറ്റപ്പെടുത്തലും വഴക്കും മാത്രേ ഞാൻ നൽകിയിട്ടൊള്ളു .

എന്റെ എന്റെ ഇഷ്ടം എന്റെ മാത്രം സ്വപ്നങ്ങൾ അത് മാത്രമേ ഞാൻ നോക്കിയിരുന്നൊള്ളു .എന്റെ ആവശ്യങ്ങൾ മുറക്ക് നടക്കാൻ കൂലി ഇല്ലാത്ത ഒരു വേല കാരി .
അല്ല ആ പരിഗണന പോലും ഞാൻ അവൾക്ക് നൽകിയില്ല .

എന്റെ കൂട്ടുകാരും ഞങ്ങളുടെ സന്തോഷങ്ങൾ മാത്രം ചിന്തിച്ചിരുന്ന ഒരു ലോകം

അതിനിടയിൽ ഈ വീടിന്റെ നാല് ചുമരുകൾക്ക് ഉള്ളിൽ തളച്ചിട്ടു ഞാൻ അവളെ .

അവളെ പോലെ എത്രയോ പേരുണ്ടാവും അല്ലെ ഈ ലോകത്ത് മക്കളെ ഓർത്തെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്നവർ.

ഒരു നേരം എങ്കിലും തന്റെ ഭർത്താവിന്റെ കൂടെ അവരുടേതായ ലോകത്ത് ജീവിക്കാൻ കൊതിയുള്ള എത്രയോ ഭാര്യമാർ .

ഒരുടുവിൽ എല്ലാം ഒരു നെടുവീർപ്പിൽ മറന്നു കളഞ്ഞു അടുക്കളയിലെ പാത്രങ്ങളോട് ദേഷ്യം തീർക്കുന്ന ഒരുപാട് ഒരുപാട് ഭാര്യമാർ
,,,,,,,,
അല്ല ഞാൻ പറഞ്ഞു ബോറടിച്ചോ .?

ഇന്നിപ്പോ ഇതെക്കെ ഓർക്കാൻ ഒരു കാരണം ഉണ്ട് ഇന്ന് ഞാൻ ഒരു കല്യാണത്തിന് പോവാൻ നിൽക്കുകയാണ് അതിന് വേണ്ടിയാണ് ഞാൻ ലീവ് എടുത്തതും .

അതെ ഇന്ന് ഷാഹിനയുടെ രണ്ടാമത്തെ വിവാഹമാണ് .

ഒരാഴ്ച മുൻപ് കല്യാണത്തിന് എന്നെ ക്ഷണിക്കാൻ അവർ രണ്ടുപേരും ഒരുമിച്ചാണ് ഇവടെ വന്നതും .

ഒരു തവണ അവളുടെ കഴുത്തിൽ താലി അണിയിച്ച ബന്ധം അതും വേർപെടുത്തിയിരിക്കുന്നു ഇന്നവൾ എനിക്കാരുമല്ല എന്നാലും ഉള്ളിലൊരു നീറ്റൽ .

സമയം ഒത്തിരി ആയി .
എങ്കിൽ ഞാൻ ഇറങ്ങട്ടെ അവസാനമായി ഒരിക്കൽ കൂടി അവളെ ഒന്ന് കാണണം .
,,,,

അൻവർ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി .

വലിയ പള്ളിയുടെ മദ്രസയുടെ മുറ്റത്ത് അതികം അലങ്കാരമില്ലാത്ത ഒരു പന്തൽ ഞാൻ കാർ പാർക് ചെയ്ത് മദ്രസയുടെ അകത്തേക്ക് കയറി.

അവിടെ കൂടിയവർ ഭൂരിഭാഗം പേരും എന്നെ ആശ്ചര്യത്തോടെയാണ് നോക്കുന്നത് .

ആദ്യ ഭാര്യയുടെ വിവാഹത്തിന് വന്ന ഭർത്താവ് . എന്തൊരു കാഴ്ചയാണ് അല്ലെ .

എങ്കിൽ ആ പഴയ വാശിയും ദേഷ്യവുമുള്ള തോൽക്കാൻ മനസ്സില്ലാത്ത ആ പഴയ അൻവർ അല്ല ഞാൻ ഇപ്പോ .
എല്ലാം മാറിയിരിക്കുന്നു .
മാറാൻ ഒത്തിരി വൈകിയെന്ന് മാത്രം .

ആരെയും ശ്രദ്ധിക്കാതെ മദ്രസക്കുളിൽ അലങ്കരിച്ച് ഇരുത്തിയ വധൂ വരന്മാരെ അടുത്തേക്ക് ഞാൻ നടന്നു .

എന്നെ കണ്ടതും അവർ രണ്ടുപേരും എഴുന്നേറ്റ് എന്റെ അരികിലേക്ക് വന്നു കയ്യിൽ കരുതിയ ഒരു വിവാഹ സമ്മാനം അവളുടെ കയ്യിലേക്ക് നൽകി .

അൻവർ വരും എന്നുറപ്പില്ലായിരുന്നു വന്നതിൽ ഒരുപാട് സന്തോഷം .

ഏയ് നിങ്ങളെ വിവാഹത്തിന് വന്നില്ല എങ്കിൽ പിന്നെ ഞാൻ ആരുടെ കല്യാണത്തിന് പോവാനാ ഇനി .

ഷാഹിന തല താഴ്ത്തി നിൽക്കുകയാണ് .

ഷാഹിന .നിഷാദ് ഒത്തിരി സന്തോഷത്തോടെ മരണം വരെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ .

എല്ലാ ആശംസകളും നൽകി ഞാൻ തിരികെ നടന്നു .

കാലുകൾ ഇടറുന്ന പോലെ കണ്ണ് നിറഞ്ഞു ഒന്നും കാണാൻ വയ്യ .

എങ്ങനെയോ കാറിലേക്ക് എത്തി അകത്തുണ്ടായിരുന്ന ടിഷ്യു പേപ്പർ എടുത്ത് കണ്ണ് തുടക്കുമ്പോ.
ചങ്കിടറി ഒരിറ്റ് വെള്ളത്തിനായി ദാഹിക്കുമ്പോ.എന്റെ ഈ
നഷ്ടം ഞാൻ തന്നെ നഷ്ടപെടുത്തിയതാണ് അതിന്റെ കാരണക്കാരൻ ഞാൻ മാത്രമാണ് എന്ന തിരിച്ചറിയുകയായിരുന്നു ഞാൻ .

കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അലങ്കരിച്ച ഒരു കാർ എന്റെ മുന്നിലൂടെ കടന്നു പോയി .

ഒരുപാട് സ്വപ്നങ്ങൾ ഉള്ള രണ്ടുപേര്ടെ സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങിയ കാറാണ് ആ അകലേക്ക് ഓടി പോവുന്നത് .

വർഷങ്ങൾക്ക് മുൻപ് ആ കാറിൽ ഞാൻ കണ്ടത് എന്റെ മാത്രം സ്വപ്നങ്ങളായിരുന്നു .

എല്ലാ കല്യാണ വണ്ടിക്കുളിലും നിറയുന്നത് രണ്ടുപേരുടെ സ്വപ്നങ്ങളാണ് രണ്ടു പേരുടെ ഇഷ്ടങ്ങളാണ് .

അത് വളരെ വൈകി  തിരിച്ചറിഞ്ഞവരിൽ ഒരാൾ ഞാൻ .അൻവർ

നജീബ് കോൽപാടം

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്