Kissakal

ഇരുട്ടുപടർന്ന മുറിയിലെ  കട്ടിലിൽ കിടക്കുമ്പോൾ തുടകൾക്കിടയിലെ നീറ്റലെന്റെ ഉടലാകെ പൊള്ളിക്കുക ആയിരുന്നു.

കണ്ണുനിറഞ്ഞൊഴുകുന്നുണ്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോളും ഓർമ്മയിൽ തെളിയുന്നില്ല.
നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകളിൽ ഒരു കരസ്പർശം

അവളാണ് എന്റെ ചേച്ചി...

കൈ ഞാൻ ദേഷ്യത്തിൽ തട്ടിമാറ്റി, അവൾ വീണ്ടുമെന്നെ ചേർത്ത് പിടിക്കുന്നു,

വേണ്ട തൊട്ടുപോകരുത് എന്നെ... ഞാൻ അവൾക്ക് നേരെ ചീറി.

ഭിത്തിയുടെ ഓരം ചേർന്ന് ഞാൻ കിടന്നു. നീറി പുകയുന്നുണ്ട് എന്റെ ദേഹം എവിടെയൊക്കെ നീറുന്നുണ്ടെന്ന് അറിയാൻ കഴിയുന്നില്ല.

ലൈറ്റിന്റെ വെട്ടമെന്റെ കണ്ണുകളിൽ പതിച്ചു,
കണ്ണുകൾ ഇറുക്കി അടയ്ക്കുമ്പോൾ ദേഹത്ത് നിന്നും  മാറികിടന്ന എന്റെ ടോപ്പിന്റെ ഉള്ളിൽ നനുത്ത സ്പർശം "ചേച്ചി അവളാണ് തൊടുന്നത്.
വയറിലെ പോറലിൽ അവൾ മെല്ലെ തൊട്ടു, അവളുടെ കണ്ണുനീർ എന്റെ വയറിൽ വീണുകൊണ്ടിരിന്നു.
ഞാൻ ഒന്നും മിണ്ടിയില്ല.
ശരീരത്തെക്കാളേറെ എന്റെ മനസ്സപ്പോൾ നീറി പുകഞ്ഞുകൊണ്ടിരുന്നു..

        മാളൂട്ടി... മോളെ...

ആ വിളിയിൽ ഞാൻ പൊട്ടിക്കരഞ്ഞുപോയി... വർഷങ്ങൾ എത്രകഴിഞ്ഞു ഈ വിളി കേട്ടിട്ട്. താൻ ആ വിളി കേൾക്കാൻ  അതിനു ഇടകൊടുത്തിട്ടും ഇല്ല.

"വേണ്ട ആരും ഒന്നും അറിഞ്ഞിട്ടില്ല, മോളായിട്ട് അറിയിക്കരുത് ആരെയും ചേച്ചി കണ്ണുതുടച്ചു മെല്ലെ പറഞ്ഞു.

മോൾക്ക് കുടിക്കാൻ വെള്ളം കൊണ്ട് തരട്ടെ ചേച്ചി  അവൾ ചോദിച്ചു.
         
        മ്മ്.. വേണം ഞാൻ പറഞ്ഞു.

ഇപ്പൊ കൊണ്ട് തരാം ട്ടോ.. ഒന്നുമോർക്കണ്ട എന്റെ കുട്ടി. കണ്ണടച്ചു കിടന്നോ.

അതുംപറഞ്ഞിട്ടവൾ കട്ടിലിൽ നിന്നും മെല്ലെ വലതുകാലിൽ കൈ ചേർത്തുപിടിച്ചു കൊണ്ട് എഴുന്നേറ്റു.

നൊണ്ടി... നൊണ്ടി മുറിക്കുപുറത്തേയ്ക്ക് നീങ്ങുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

വർഷങ്ങൾക്ക് മുൻപ് ഒരുമിച്ചു സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന നാൾ. .  ഞാൻ വീട്ടിൽ അച്ഛനോടും, അമ്മയോടുമായി പറഞ്ഞു

"ഈ നൊണ്ടിയെ എന്റെകൂടെ വിടരുത്. നാണംകെട്ടു ഞാൻ
എല്ലാരുമെന്നെ കളിയാക്കും.

ഇവൾ പഠിയ്ക്കണോ അതോ ഞാൻ പഠിയ്ക്കണോ എനിക്കിപ്പോൾ അറിയണം.

കതകിനപ്പുറത്ത് നിന്നൊരു തേങ്ങൽ ഞാൻ കേട്ടിരുന്നു അന്ന്.
കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചിട്ട് വരാന്തയിൽ ചാരുകസേരയിൽ കണ്ണടച്ചുറങ്ങുന്ന അച്ഛന്റെ അരികിലെത്തി മെല്ലെ പറഞ്ഞു

         മാളൂട്ടി പോയി പഠിയ്ക്കട്ടെ അച്ഛാ
അവൾ മിടുക്കി കുട്ടിയാ.ഇതൊരു പ്രശ്നം ആക്കണ്ട ഇനി.

ഇത് കേട്ട് എനിക്കന്ന് വിജയിച്ചവളുടെ ഭാവം ആയിരുന്നു.

രണ്ടുനാളുകൾക്കപ്പുറം സ്കൂളിൽ നിന്നും അവളെ തിരക്കി റ്റീച്ചർമാരെത്തി. കാലിനു വയ്യെങ്കിലും പഠിയ്ക്കാൻ അവൾ മിടുക്കി ആയിരുന്നു.
എന്തൊക്കെയോ പറഞ്ഞവൾ അവരെ മടക്കി അയച്ചെന്ന് അമ്മ പറഞ്ഞുകേട്ടു.

മുറ്റത്ത് ആയിരുന്നെപ്പോളും അവൾ. ഇടയ്ക്കവൾ കണ്ണ് തുടയ്ക്കുന്നത് കാണാം. ഞാൻ കൂടുതൽ  ശ്രെദ്ദിക്കാറില്ല അവളെ. 

"മോളെ വെള്ളം..

ചേച്ചിയുടെ സ്വരമെന്നേ ഓർമ്മകളിൽ നിന്നുണർത്തി.

എന്റെ വായിലേയ്ക്ക് വെള്ളം അവൾ അടുപ്പിച്ചു

പൊട്ടിയചുണ്ടുകളിൽ വെള്ളമിറ്റപ്പോൾ നീറിപുകഞ്ഞു
വേണ്ടന്ന് പറഞ്ഞു ഞാൻ ഗ്ലാസ് മാറ്റി.

അവളെന്നെ അവളുടെ മടിയിലേക്ക് ചായ്ച്ചുകിടത്തി.

    ആരാ മോളെ ഇങ്ങനെ ചെയ്തേ ചേച്ചിയോട് പറയ് ആരോടും പറയില്ല.

   ഇല്ല ആരുമില്ല എനിക്കറിയില്ല
ഞാൻ മെല്ലെ പറഞ്ഞു

കിഷോർ ആണോ മോളെ നിന്നെ..

ചേച്ചിയുടെ ചോദ്യമെന്റെ ഉള്ളിൽ കൊളുത്തി വലിച്ചു

ആണോ പറയ്.. അവൾ ഒന്നൂടെ ചോദിയ്ക്കുന്നു തന്നോട്

മ്മ്.. എന്റെ മൂളലിൽ  നിന്നുമവൾ എല്ലാം മനസിലാക്കിയിരിക്കും.

എങ്ങനെ മോളെ ഇത്.. അവൾ ചോദ്യം മുഴുമിപ്പിച്ചില്ല

അന്ന് കോളജ് വിട്ട് വരുന്ന വഴി കിഷോർ തന്നെ അവന്റെ ബൈക്കിൽ കയറാൻ നിർബദ്ദിച്ചതും, താൻ അവന്റെയൊപ്പം വണ്ടിയിൽ കയറിയതും ഞാൻ ഓർത്തു.

പുതുക്കിപ്പണിയുന്ന കിഷോറിന്റെ പുതിയ വീട് കാണിക്കാൻ എന്ന് പറഞ്ഞാണ് തന്നെ കൂടെകൂട്ടിയത് അവിടെ ആരുമില്ലായിരുന്നു, പകുതി പണി തീർത്ത രണ്ടുനില വീട് ആയിരുന്നു അത്.
അതൊക്കെ വെറുതെ നോക്കിനിന്നപ്പോൾ കിഷോർ കയ്യിലിരുന്ന ബോട്ടിലിലെ വെള്ളമെനിക്ക് കുടിയ്ക്കാൻ തന്നത് വരെ എനിക്കോർമ്മ വരുന്നുള്ളു ഞാൻ പറഞ്ഞു നിർത്തി .

വേറെ എന്തെങ്കിലും, ആരെയെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ മാളൂട്ടി
ചേച്ചിയുടെ ചോദ്യംകേട്ട് ഞാൻ ഒന്നൂടെ ഓർത്തു

വെള്ളംകുടിച്ചു കഴിഞ്ഞെനിക്ക് തല ചുറ്റുമ്പോലെ തോന്നി. കിഷോറേന്നെ താങ്ങിപിടിച്ചത് ഓർമ്മയുണ്ട്, പിന്നെ പുറത്ത് വേറെ ഏതോ ബൈക്ക് വന്ന് നിൽക്കുന്ന സൗണ്ടും.
പറയുമ്പോളെന്റെ ഉടൽ വിറയ്ക്കുന്നുണ്ടാരുന്നു. അവളെന്നെ ഒന്നുടെ ചേർത്തുപിടിച്ചു.

"മാളൂട്ടിക്ക് എന്നാ പിരിയഡ് ആയത്
അവളെന്നോട് ചോദിച്ചു

ആയില്ലെനിക്ക് ഈ മാസം. ഞാൻ പറഞ്ഞു നിർത്തി

എങ്കിലും നമ്മൾക്ക് നാളെ ആശുപത്രിയിൽ പോകണം, സ്റ്റേഷനിൽ പരാതിയും കൊടുക്കണം.

"  ചേച്ചി കൂടെ വരുന്നോണ്ട് ഇനി,

അവൾ പറഞ്ഞു മുഴുവിച്ചില്ല ഞാൻ. ആ കൈകളിൽ മുറുകെ പിടിച്ചു

കണ്ണീരിൽ കുതിർന്ന ചുംബനമൊന്ന് അവളെന്റെ നെറ്റിത്തടത്തിൽ തന്നു.

ഏറെ വർഷങ്ങൾക്ക് ശേഷം അവളോട് ചേർന്ന് ഞാൻ കിടന്നു, 
കുഴമ്പിന്റെ മണമുള്ള അവളെ ഒരിക്കൽ ഞാൻ വെറുത്തിരുന്നു.

ഇന്ന് ആ  മാറിലെ ചൂടിൽ ഒരു കുഞ്ഞിനെപ്പോലെ ഞാൻ അവളിലേക്ക്‌ ചേർന്നു.

മെല്ലെയെന്റെ മുടിയിഴകളിൽ അവൾ തലോടി കൊണ്ടിരുന്നു. 

"മാളൂട്ടി ഉറങ്ങിയോ എന്നുള്ള അവളുടെ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചു.
കാരണം മനസ്സിൽ ഒരായിരം തവണ ഞാൻ എന്റെ ചേച്ചിയുടെ കാലിൽ വീണു ക്ഷമ ചോദിക്കുക ആയിരുന്നു.

***

ക്രിസ്‌മരിയ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്