Kissakal

ഈ നാശം പിടിച്ചവളെ കെട്ടിയ അന്നു മുതൽ തുടങ്ങിയതാ എന്റെ മോന്റെ കഷ്ടകാലം...

ചെറിയ അപകടത്തിൽ പരുക്കേറ്റ് ആശുപത്രി കിടക്കയിൽ നന്ദേട്ടനോപ്പം ഇരുന്ന് ബന്ധുക്കൾ കേൾക്കെ അമ്മയിതു പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞു...

എല്ലാവരുടെയും സഹതാപം നിറഞ്ഞ  നോട്ടം എന്നിലേക്കായി....

എന്റെ മനസ്സറിഞ്ഞ നന്ദേട്ടൻ എന്നെ നോക്കി കണ്ണിറുക്കി.

എല്ലാവരും പോയി ഞങ്ങൾ മാത്രമായപ്പോൾ ഏട്ടൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...

സാരമില്ലെടി....
നിനക്കറിയില്ലേ അമ്മയുടെ സ്വഭാവം....? നിനക്ക് സങ്കടമായി അല്ലേ....?

ആർക്കു സങ്കടം....
വീട്ടിലോട്ടു ചെല്ലട്ടെ ആ തള്ളക്കു ഞാൻ വച്ചിട്ടുണ്ട്......
എല്ലാരും നിന്നതുകൊണ്ടാ ഞാനപ്പോ ക്ഷമിച്ചത്.......

എന്റെ മറുപടി കേട്ടതും നന്ദേട്ടൻ തലയിൽ കൈവച്ചു ഇരുന്നു പോയി.

വിവാഹം കഴിഞ്ഞ അന്നുമുതൽ സഹിക്കാൻ തുടങ്ങിയതാണ് അമ്മക്ക് എന്നോടുള്ള ഈ വെറുപ്പ്‌. എന്ത് ചെയ്താലും കുറ്റം.

പണ്ടേ എല്ലാരും പറഞ്ഞതാ ആ തള്ള ഭയങ്കരിയാ...  
പോരെടുക്കും എന്ന്.......
പ്രണയം തലയ്ക്കു പിടിച്ചാൽ പിന്നെ
എന്ത് അമ്മായഅമ്മ....
എന്ത് പോര് ..

പക്ഷേ വിവാഹ ശേഷം സ്ഥിതി മറിച്ചായിരുന്നു. അമ്മ ഒന്ന് പറഞ്ഞാൽ ഞാൻ നാല് പറയും.
ഇതിനിടയിൽ ചെകുത്താനും കടലിനും നടുക്കെന്നപോലെ നന്ദേട്ടൻ ........

അതിനിടയിൽ ഞങ്ങൾക്കിടയിലേക്ക് ഞങ്ങളുടെ പൊന്നു മോൻ വന്നെത്തി. അമ്മയുടെ കുത്തു വാക്കുകൾക്കിടയിൽ ഏക ആശ്വാസം മോനായിരുന്നു.....

ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയുടെ വക ശകാരം വീണ്ടും ....

ഇവളീ കുടുംബം മുടിക്കും.......
പാവം എന്റെ മോൻ.........

അമ്മക്കിതെന്താ ഏതു നേരോം....
ഇന്ന് ഞാനിതാവസാനിപ്പിക്കും......

ഇത്രയും പറഞ്ഞപ്പോഴേക്കും അവളെന്റെ വാ പൊത്തി.....

എന്താടി...? എന്തിനാ തടഞ്ഞത്...?
ഇന്നോടെ ഇത് നിർത്തിത്തരാം...

എന്ത് നിർത്താൻ...? 
അമ്മ പറയുന്നതിന് നിങ്ങൾക്കെന്താ മനുഷ്യാ....? 
എന്നെയല്ലേ...?

വിശ്വാസം വരാതെ നന്ദേട്ടൻ എന്നെ നോക്കി.

അതേ മനുഷ്യാ ഇരുപത്തിമൂന്നാം വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ട ആ സ്ത്രീ നിങ്ങളെ വളർത്തി ഈ നിലയിലാക്കി എന്നെ ഏല്പിച്ചു. എല്ലാരും ഉണ്ടായിരുന്നിട്ടും ചില നേരത്ത് നമ്മുടെ മോനെ നോക്കാൻ എനിക്കാവുന്നില്ല....
അപ്പോൾ ആരുമില്ലാതെ ഒരു കുഞ്ഞിനെ വളർത്തിയ അമ്മ എത്ര സഹിച്ചിരുന്നിരിക്കണം.

അമ്മയുടെ മനസ് മനസിലാക്കാൻ ഞാനും ഒരു അമ്മയാവേണ്ടി വന്നു എന്ന് മാത്രം. എന്നോട് കാട്ടുന്ന ദേഷ്യം അതെന്നോടുള്ള വെറുപ്പല്ല നന്ദേട്ടനോടുള്ള സ്നേഹ കൂടുതലാണെന്ന് ഞാനീ ദിവസങ്ങളിൽ തിരിച്ചറിഞ്ഞു.

പെട്ടെന്ന് അമ്മ മുറിയിലേക്ക് കയറി വന്നതും ഞങ്ങൾ സംസാരം നിർത്തി.

തക്കം കിട്ടിയാൽ അവളെന്റെ മോന്റെ ചെവിയിൽ എന്റെ കുറ്റങ്ങൾ ഓതി കൊടുക്കും......
നന്നാവില്ലെടി... നീ നന്നാവില്ല...

ഇതിനകത്തു കയറി ഇരിക്കാതെ വേണേൽ വല്ലതും പോയി കഴിക്ക്...

നിങ്ങളുണ്ടാക്കിയത് നിങ്ങടെ മോന് കൊടുത്താൽ മതി എനിക്കെങ്ങും വേണ്ട എന്ന് പറഞ്ഞവൾ എന്റെ നേരെ കണ്ണിറുക്കി കാട്ടി.....

പാവം ഇന്നലെ അപകട വിവരം അറിഞ്ഞതുമുതൽ അവളൊന്നും കഴിച്ചിട്ടില്ല എന്ന് അമ്മ സ്വയം പറഞ്ഞപ്പോൾ ഞാൻ അമ്മയെ സൂക്ഷിച്ചൊന്നു നോക്കി.....

അമ്മ എന്താ പറഞ്ഞത്...?

നീ നോക്കണ്ട എല്ലാത്തിനും കാരണം ആ നാശം പിടിച്ചവളാണെന്നാ പറഞ്ഞത്......

ഇതും പറഞ്ഞ് അമ്മ മുറിവിട്ടിറങ്ങിയപ്പോൾ ഞാൻ ഉള്ളാലെ ചിരിച്ചു....

അതിഥി അമ്മു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്