Kissakal

ടാ നീ അറിഞ്ഞോ കൈയ്യിൽ രണ്ട്‌ ടിക്കറ്റുമായി സഹമുറിയൻ എന്റെ മുന്നിൽ

ആകെ കിട്ടുന്ന വെള്ളിയാഴച്ചയിലെ ഉറക്കം നശിപ്പിച്ചവനെ  ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട്‌ ഞാൻ തിരിഞ്ഞ്‌ കിടന്നു

ടാ നീ ഒന്ന് നോക്കിയെ ഇത്‌ എന്താണന്നു?

അളിയാ എന്ന് വിളിച്ച വാ കൊണ്ട്‌ നീ എന്നെ കൊണ്ട്‌ നീ രാവിലെ തെറി വിളിപ്പിക്കരുത്‌ , എനിക്കൊന്നും കാണണ്ട. നീ പോ  ഉറങ്ങി വന്നതായിരുന്നു, പട്ടി നശിപ്പിച്ച്‌..

അളിയാ എന്തായലും എഴുന്നെറ്റ്‌. നീ ഇത്‌ എന്താണെന്ന് നോക്ക്‌

മനസ്സില്ല മനസ്സോടെ പാതി തുറന്ന കണ്ണോടെ അവന്റെ കൈയ്യിലെക്ക്‌ നോക്കി.  ഏതോ സ്റ്റേജ്‌ പ്രോഗ്രാമിന്റെ രണ്ട്‌ പാസ്സ്‌..

കണ്ടു നീ കാര്യം പറ

അടുത്ത വെള്ളിയാഴ്ച്ച ബ്രദേഴ്സ്‌ ഗ്രൂപ്പിന്റെ പരുപാടിയാ. അതിന്റെ സെക്രട്ടറി നമ്മുടെ നിസാം ഇക്കായാണു, അങ്ങനെ കിട്ടിയതാടാ ഈ പാസ്സ്‌

ഓസ്സ്‌ എന്നങ്ങു പറഞ്ഞൽ പോരെ, ഉറക്കം കളഞ്ഞതിന്റെ ദേഷ്യം എനിക്ക്‌ അപ്പോഴും മാറിയിട്ടില്ല.

ഓസ്സ്‌ അല്ലടാ പട്ടി നാട്ടിലെ കണക്ക്‌ വെച്ച്‌ നോക്കിയാൽ ഒരു ടിക്കറ്റിനു എണ്ണായിരം രൂപയിൽ പുറത്ത്‌ വരും. അങ്ങനെയുള്ള ഈ ടിക്കറ്റുകൾ എടുക്കാൻ കാരണം നീയാ..

അറുത്ത കൈക്ക്‌ ഉപ്പ്‌ തേക്കത്തവനാ, ഇവൻ ഇത്രയും പൈസ കൊടുത്ത്‌ ടിക്കറ്റ്‌ എടുത്തത്‌ എന്തിനാണാവോ എന്ന് ചിന്തിച്ചു കൊണ്ട്‌ ഉടുത്തിരുന്ന മുണ്ട്‌ തിരയുകയായിരുന്നു ഞാൻ,

കട്ടിലിന്റെ താഴെന്ന് എന്റെ മുണ്ടെടുത്ത്‌ തന്നിട്ട്‌ ,  ആരുടെയാ പ്രോഗ്രാം എന്ന് നിനക്ക്‌ അറിയാമ്മോ എന്ന് ചോതിച്ച്‌ കൊണ്ട്‌ അവന്റെ കയ്യിൽ ഇരുന്ന നോട്ടിസ്‌ എനിക്ക്‌ നേരെ നീട്ടി..

പ്രശസ്ഥ പിന്നണി ഗായിക അഭിരാമി നയിക്കുന്ന ഗാനമേള, എന്ന ഹെഡ്ഡിംഗ്‌ എന്നെ ഒന്ന് ഞെട്ടിച്ചു, എന്റെ മുഖത്തെക്ക്‌ ഒന്നുടെ നോക്കിയിട്ട്‌ അവൻ തുടർന്നു. ഇത്രയും പൈസ കൊടുത്ത്‌ വാങ്ങേണ്ട ടിക്കറ്റ്‌ ഒന്നുമല്ല, പിന്നെ ഇവിടെ പലരും പറഞ്ഞ്‌ നടക്കുന്നുണ്ട്‌ അഭിരാമി അവന്റെ ലൈനായിരുന്നുവെന്നോ, ജീവനായിരുന്നെന്നോ എന്നോക്കെ, അത്രക്കൊക്കെ പറയുമ്പോൾ ആളു നമ്മുടെ അടുത്ത്‌ എത്തിയിട്ട്‌ കാണാതിരിക്കുന്നത്‌ മോശമല്ലേ, എന്ന് കരുതി മാത്രം എടുത്തതാ.

ടാ ഇപ്പോൾ വർഷം അഞ്ചായി അവളു ഇപ്പോൾ തിരക്കുള്ള ഗായികയും, പിന്നെ കോളേജ്‌ ലൈഫിലെ പ്രണയമൊക്കെ , അതൊക്കെ ഒരു തമാശയായിട്ട്‌ അവൾ എന്നെ മറന്നു കാണും, എന്തായലും ജീവിതത്തിൽ ആദ്യമായി നിന്നെ കൊണ്ട്‌ ഒരു പ്രേയോജനം ഉണ്ടായതല്ലേ എന്തായലും നമ്മുക്ക്‌ പോയി അടിച്ച്‌ പൊളിക്കാം..

.........

  ഷവറിൽ നിന്ന് വെള്ളം തലയിലെക്ക്‌ വീണു കൊണ്ടിരുന്നു, 
.....................
കോളേജിൽ അറിയപ്പെടുന്ന സഖാവായിരുന്ന ഞാൻ അഭിയെ കണ്ടത്‌ കോളേജ്‌ ഡേയുടെ അന്നാണു, വരമഞ്ഞളാടിയ എന്ന് തുടങ്ങുന ഗാനം കേട്ട്‌ കൊണ്ടാണു ഓഡിറ്റോറിയത്തിന്റെ അടുത്തെക്ക്‌ ചെന്നത്‌,  നിഷ്കളങ്കമായ അവളുടെ മുഖം വളെരെ വേഗം തന്നെ എന്റെ മനസ്സിൽ പിടിച്ച്‌ പറ്റി,

   പട്ട്‌ കഴിഞ്ഞ ഉടനെ അഭിനന്ദിക്കാൻ ചെന്നതായിരുന്നു തുടക്കം, പിന്നെ പിന്നെ കാണുമ്പോൾ ഉള്ള ചിരിയും, സംസാരവും കോളേജ്‌ മുഴുവൻ സംസാര വിഷയമായി,  പിറ്റേന്ന് കോളേജിന്റെ മതിലിൽ സഖാവും പാട്ടുകാരിയും എന്ന ലേബലിൽ വന്ന ചിത്രങ്ങൾ എന്നെ ദേഷ്യം പിടിപ്പിച്ചു, ഇത്‌ ചെയ്തവർ ആരോക്കെയാണെന്ന്  എനിക്കറിയാമായിരുന്നു.
    അത്‌ കൊണ്ട്‌ തന്നെയാണു അവർ ഇരിക്കുന്നിടെത്ത്ക്ക്‌ ക്ലാസിൽ വിഷമിച്ചിരുന്ന അവളുടെ കയ്യും പിടിച്ച്‌ ചെന്നത്‌,  അതെടാ നിങ്ങൾ പറഞ്ഞതെല്ലാം ശരിയാ, ഞാനുമിവളും തമ്മിൽ പ്രണയത്തിലാ, നിനക്ക്‌ മാത്രം കുരു പൊട്ടാൻ ഇവൾ നിന്റെ പെങ്ങൾ ഒന്നുമല്ലല്ലോ എന്ന് പറഞ്ഞിട്ട്‌ അവളുടെ കയ്യിൽ പിടിച്ച്‌ തിരിഞ്ഞു നടക്കുമ്പോൾ അന്തം വിട്ട്‌ അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.. ക്ലാസിലെക്ക്‌ കയറും മുൻപ്‌ അവളോട്‌ ഞാൻ പറഞ്ഞു ,  പറഞ്ഞത്‌ അവന്മാരോടുള്ള വാശി പുറത്താണെങ്കിലും സംഭവം എനിക്ക്‌ നിന്നെ ഇഷ്ടമാ...

  അന്ന് തുടങ്ങിയ ബന്ദത്തിനു തിരിച്ചടിയായതും ഞാൻ ഇഷ്ടപ്പെട്ട അവളുടെ പാട്ട്‌ തന്നെയായിരുന്നു. രണ്ട്‌ ആൽബത്തിൽ പാടിയ അവളുടെ പാട്ട്‌ ഹിറ്റായി, പിന്നെ പിന്നെ അവസരങ്ങൾ അവളെ തേടി വരലായി, രണ്ട്‌ മൂന്ന് സിനിമയിൽ പാടി കഴിഞ്ഞപ്പോൾ ഒരോ മണിക്കുറിലും സംസാരിച്ച്‌ കൊണ്ടിരുന്ന ഞങ്ങൾ പേരിനു മാസത്തിൽ ഒന്ന് വിളിച്ചാലായി,

  തന്റെ അഭി ഒരുപാട്‌ മാറി എന്ന് തോന്നിയപ്പോൾ ഉപയോഗിച്ചിരുന്ന സിം  മാറ്റി പുതിയതെടുത്തു, വലിയ താമസമില്ലാതെ കിട്ടിയ വിസയിൽ ദുബായിലെക്ക്‌ കടന്നു.

  ടാ നീ എന്ത്‌ ചെയ്യുവാ എന്നുള്ള ചോദ്യമാണ ചിന്തയിൽ നിന്നും ഉണർത്തിയത്‌. വേഗം കുളി കഴിഞ്ഞു ഒരുങ്ങി വണ്ടിയിൽ ഞങ്ങൾ പ്രോഗ്രാം ഹാളിലെക്ക്‌ തിരിച്ചു,  ഹാളിന്റെ മുന്നിൽ എത്തിയപ്പോൾ ആ പഴയ വരമഞ്ഞളാടിയ എന ഗാനം , ചെറുതായി എന്റെ കണ്ണോന്ന് നനഞ്ഞു, പാടുന്നത്‌ അവൾ തന്നെയാണു.
സംഘാടാകരെ കൂട്ടുകാരനു പരിചയം ഉള്ളതു കൊണ്ട്‌ ഫ്രണ്ടിൽ തന്നെ സീറ്റ്‌ കിട്ടി,  അവൾ എന്നെ കണ്ടെങ്കിലും മുഖത്ത്‌ പ്രേത്യക വിത്യസങ്ങൾ ഉണ്ടായിരുന്നില്ല,  അഞ്ചു വർഷമായില്ലേ കണ്ടിട്ട്‌, കൂടാതെ ഞാൻ നല്ല തടിച്ചിരുന്നു അതാകും അവളുക്ക്‌ മനസ്സിലകത്തതെന്ന് ഞാൻ മനസ്സിനെ പറഞ്ഞു സമധാനിപ്പിച്ചു.

പ്രോഗ്രാം കഴിഞ്ഞു പരിചയപ്പെടാൻ വേണ്ടി ഒരു അന്യനെ പോലെ ഞാനും അവനോടോപ്പം ചെന്നു, പാട്ട്‌ കൊള്ളായിരുന്നു കേട്ടോ എന്ന എന്റെ കമന്റിനു താങ്ക്സ്‌ എന്ന് പറഞ്ഞ്‌ ചിരിച്ചിട്ട്‌ പോകാൻ  ഇറങ്ങിയ അവളോട്‌ ഓട്ടോഗ്രാഫ്‌ ആവശ്യപ്പെട്ടു. വീണ്ടും ചിരിച്ചു കൊണ്ട്‌ എനിക്കും അവനും ഓട്ടോഗ്രാഫ്‌ തന്നിട്ട്‌ അവൾ നടന്ന് നീങ്ങി,

തിരിച്ചുള്ള ഞങ്ങളുടെ യാത്രയിൽ , എനിക്ക്‌ നിന്റെ കണ്ണിൽ നിന്നും മനസ്സിലാകും സഹോ അവളോടുള്ള നിന്റെ ഇഷ്ടം, അല്ലെങ്കിലും ഈ പെണ്ണന്ന വർഗ്ഗം അങ്ങനെയാ, നമ്മൾക്ക്‌ ഒരിക്കളും മനസ്സിലാകില്ല ഇവളുമാരുടെ മനസ്സ്‌, അവളുടെ കൊപ്പിലെ ഓട്ടോഗ്രാഫ്‌ എന്ന് പറഞ്ഞ്‌ അവൾ തന്ന പേപ്പർ അവൻ വലിച്ചു ക്‌Iറി കളഞ്ഞു, 
V
ക്‌Iറുന്നതിനു മുൻപ്‌ അവൾ എനിക്ക്‌ തന്ന ആ ഓട്ടോഗ്രാഫ്‌ ഞാൻ തുറന്നു,  കണ്ണുകൾ നിറഞ്ഞത്‌ കൊണ്ട്‌ അക്ഷരങ്ങൾ വ്യക്തമാല്ലാതിരുന്നെങ്കിലും
എനിക്കത്‌ വായിക്കാൻ കഴിഞ്ഞു,

തനിച്ചക്കി പോകുമ്പോൾ സൂക്ഷിക്കാൻ ഏൽപ്പിച്ച ആ ഹൃദയവും കൂടി കൊണ്ട്‌ പൊകഞ്ഞത്‌ എന്തേ സഖാവേ...

ഷാനവാസ്‌ ജലാൽ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്