Kissakal

" അച്ചു.. ടീ അച്ചു... ചായ കിട്ടിയില്ലാ..?"

" കിടന്ന് തൊണ്ടാ കീറാണ്ടാ ഇതെ വരുന്നു...!"

പതിവിലും സുന്ദരിയാണ് അവൾ ഇന്ന്... പതിവില്ലാതെ കണ്ണുകളിൽ കരിമഷി തിളക്കം ഉണ്ട്... എന്താണ് എന്ന് അറിയാതെ മനസ്സ് ഒന്നു പിടയ്ക്കുന്നുണ്ട്..

"എന്താ അച്ചു ഇന്ന് പതിവിലും സുന്ദരിയാണല്ലോ..."

പതിയെ ചായ മേശപുറത്ത് വച്ച് അരികെ വന്ന് ഇരിരുന്നു....

" ഇന്ന് ലീവ് അല്ലെ ഹരിയെട്ടാ....? "

" അത് എന്തിനാ ടീ... ഇന്ന് എന്നാ പ്രത്യേകത.."

" ആഹാ... ബെസ്റ്റ് ഇന്ന് എന്റെ കല്യാണം .. അല്ലാ പിന്നെ എന്തെക്കയായിരുന്നു നീ എന്റെ ജീവനാണ്... നീന്റെ എല്ലാം എന്റെയാണ് എന്ന്..."

കണ്ണുകളിൽ പരിഭവം നിറയുന്നുണ്ട്.. എന്തോ അവളെ തല്ലിയാ പോലെ ഒന്നു തറപ്പിച്ച് നോക്കി നടന്നു തിരികെ അലക്കുവാൻ ഉള്ളാ തുണികൾ എടുത്ത് കൊണ്ട്..

" ഇനി ഇപ്പോ ലീവ് എടുക്കണ്ടാ കാര്യം അറിയാത്ത സ്ഥിതിക്ക് സ്ഥലം വിട്ടോ... ട്ടോ. അല്ലെങ്കിലും എല്ലാ ആണുങ്ങളും ഇങ്ങനെയാ..കല്യാണം കഴിഞ്ഞാൽ എല്ലാം മറക്കും ... "

"നിനക്ക് വട്ടായോടി... അച്ചു രാവിലെ തന്നെ."

"ചിരിക്കണ്ടാ.. മനുഷ്യ മര്യാദ്യക്ക് എഴുന്നേറ്റ് പണിക്ക് പോക്കോ...?"

പിറുപിറുത്ത് അവൾ അപ്പുറത്തെക്ക് നടന്നു... പതിയെ ഉമ്മറത്തെക്ക് നടന്നു പേപ്പർ വായിച്ചികൊണ്ടിരിരുന്നാ അമ്മ എഴുന്നേറ്റ് പേപ്പർ കൈകിയിൽ തന്നു...

" നാണം ഇല്ലാല്ലോടാ.... ചെക്കാ നിനക്ക്.. "

"എന്താ അമ്മാ.. നിങ്ങൾക്ക് ഒക്കെ എന്ത് പറ്റി..."

ചിരിച്ചു കൊണ്ട് അമ്മ നടന്നു ഒന്നും മിണ്ടാതെ അടുക്കളയിലെക്ക്... കുറച്ച് നിമിഷം കഴിഞ്ഞതും അവൾ തലയിൽ തേങ്ങാ വീണാ പോലെ നിലവിളിക്കുന്നുണ്ടായിരുന്നു...

"ഹരിയെട്ടാ... അമ്മെ.... അമ്മ.. "

"എന്താടീ .. എന്ത് പറ്റി... "

"ഇതെ ഏട്ടാ പോക്കറ്റിൽ ഒരു മാല...ഇത് ആർക്ക് വാങ്ങിയാതാ.... മനുഷ്യ നിങ്ങൾ.. "

" ഇനി ഞാൻ ഒരു സത്യപറയാം..."

കണ്ണുകൾ നിറഞ്ഞ് നിൽപ്പാണ് .... അമ്മായാണ് എങ്കിൽ അപ്പുറത്ത് കത്തിയുമായി നിൽപ്പാണ്...

" ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലാണ്.. അവളെ അച്ഛനും അമ്മയും അറിയാതെ ഞാൻ അങ്ങ് കെട്ടി... "

കേട്ടാപാതി.. കത്തി എന്റെ പള്ളയിൽ വച്ചിരുന്നു..

"ആരാടാ നാറീ ആ പിഴച്ചവൾ... പറയാ ടാ."

" അവൾ ഇന്നന്റെ ഭാര്യ... ഇന്ന് അവളുടെ പിറന്നാള് അവൾക്ക് ഉള്ളതാ ഈ സമ്മാനം .. "

നിറഞ്ഞ് മിഴികൾ തുടച്ച് അവൾ മറോട് ചേർന്നു... അമ്മ പിച്ചാത്തി താഴെ ഇട്ട് കവിളിൽ ഒന്നു തലോടി..

"പട്ടി... തെണ്ടി മനുഷ്യ പേടിച്ചു............ഞാൻ വിചാരിച്ചു എന്റെ പിറന്നാൾ മറന്ന് കാണും എന്ന് എന്തിനാ ഈ പാവത്തിനെ ഇങ്ങനെ കളിപ്പിച്ചത്... അത് കൊണ്ട് ഇപ്പോ അമ്മയുടെ കൈകയിൽ നിന്ന് കിട്ടിയില്ലെ രണ്ടെണ്ണം.. "

" ഈ..പോടി പെണ്ണെ എന്തൊക്കയായിരുന്നു... ഒന്നും മറന്നിട്ടില്ലാ ടീ  നിന്റെ സ്ന്തോഷങ്ങൾ ഇത് ഒക്കെയല്ലെ.... അത് മറക്കുമോ... പിന്നെ എന്തിനാടീ നിന്റെ കെട്ടിയവൻ എന്ന് പറയുന്നത്.."

" ഞാൻ പറഞ്ഞത് കരിമണിമാല അല്ലെ... പിന്നെ എന്താ ഇത് വാങ്ങിയെ..."

"ഓഹോ... അപ്പോ ഞാൻ ലീവ് എടുക്കണോ അതോ പോണോ.... അച്ചു.. "

"പോവണ്ട ട്ടോ... ഇന്ന് പിറന്നാൾ മാത്രമല്ല.. നമ്മൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ പോവാ... ഹരിയെട്ടാ..."

നിറഞ്ഞ് ഒഴുകിയ മിഴികൾ പറയുന്നുണ്ടായിരുന്നു... അവൾ ഒരു അമ്മയാകൻ പോകുന്നതന്റെ സ്ന്തോഷം.. ഒരുപാട് സ്വപ്നങ്ങളുമായി കയറിവന്നവളാണ് അവൾ അടുക്കളയിലെ നാല് ചുവരുകൾക്ക് ഒതുങ്ങിപോയപ്പോഴും പരാതികൾ ഇല്ലായിരുന്നു അവൾക്ക്... ആരോടും പറയാതെ ഉള്ളിൽ ഒതുക്കിയാ ഓരോ ഇഷ്ടങ്ങളും നേടികൊടുക്കുമ്പോഴും എനിക്കി കാണാം അവളുടെ ഉള്ളിലെ സ്ന്തോഷം... ഒരു ഇഷ്ടത്തോടെ കയറിവന്ന് ഒരു പേര് ഉണ്ട് ഇതുപോലെ അടുക്കളയിൽ ഒതുങ്ങിക്കൂടിയവർ.. ഒരു വാക്ക് കൊണ്ട് പോലും സ്വന്താനം നൽകാത്ത കുറെ ജന്മങ്ങൾക്കിടയിൽ കിടന്ന് നീറുന്നവർ.. ഒരിക്കലെങ്കിലും ചിന്തിച്ച് നോക്കണം അവരുടെ കഷ്ടപ്പാടനെ.. ചിലപ്പോൾ നിങ്ങളുടെ ഒരു സ്ന്തോഷമുള്ള വാക്കിനായ് പുഞ്ചിരിക്കായ് കാത്തിരിപ്പുണ്ടാവും... അത് എങ്ങനെയാല്ലെ.. നമ്മൾക്ക് എല്ലാം മുട്ടില്ലാതെ കിട്ടിയാൽ പോരെ അല്ലെ.. ഒരു പെണ്ണിന്റെ കഴുത്തിലെ നിന്റെ താലിയെന്നാൽ  അവളുടെ ഇഷ്ടങ്ങളിലും സങ്കടങ്ങളിലും ഒരുമ്മിച്ച് നിൽക്കാൻ എന്നതാണ്.. അവൾ നിനക്കായ ഉപേക്ഷിച്ച് വന്ന് കൂടെ പിറപ്പുകളുടെ 'സ്നേഹവും കരുതലും നൽകൻ കഴിയുന്നവനെ ഒരു പുരഷൻ അല്ലെങ്കിൽ ഒരു ഭാർത്താവ് എന്നതിൽ പൂർണമാവു....❤️❤️❤️

മൂക്കുത്തി പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്