Kissakal

കല്യാണപിറ്റേന്ന് മണിയറ വാതിലിൽ തുടർച്ചയായുള്ള മുട്ടുകേട്ടാണ് ഇഷ ഞെട്ടി ഉണർന്നത്.
താൻ ഇത് എവിടെയാണന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങളെടുത്തു...
ഇന്നലെ തന്റെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താൻ എന്നും അവളുടെ മനസിൽ ഓടിയെത്തി.
രാത്രി12 കഴിഞ്ഞിരുന്നു മണിയറയിലേക്ക് ഉന്തി തള്ളിവിടുമ്പോൾ.
തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണ് ഷാഹിദ് എന്ന തന്റെ കെട്ട്യോൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്.
കട്ടിലിന്റെ ഒരറ്റത്ത് ചുരുണ്ടുകൂടി കിടന്നതേ ഓർമ്മയുള്ളൂ.
കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നോ?
ഇഷ ചുറ്റുപാടും നീരിക്ഷിച്ചു. മുറിയിലെ ഡിം ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 4:05 ആയത് കണ്ടു.
ഇത്ര വെളുപ്പിനെ ഇതാരാണ്?
അതും നല്ല മഴയും.
ഇഷ വാതിലിലേക്ക് നോക്കി. പുറത്ത് ഷാഹിദിന്റെ മൂത്ത പെങ്ങളായിരുന്നു. ഷാഹിദ്, ഇഷയെ നോക്കി

" ഇത്തയാണ്, തനിക്ക് എണീക്കാൻ സമയമായെന്ന് "

അതും പറഞ്ഞ് ഷാഹിദ് വീണ്ടും ബെഡിൽ കയറി കിടന്നു....

എന്തു ചെയ്യണമെന്നറിയാതെ ഇഷഒരു നിമിഷം അവിടെ ഇരുന്നു.
വിവാഹത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഒരിക്കലും അറേയ്ഞ്ച്ഡ് മാരിജിനെ പറ്റി ചിന്തിച്ചില്ലായിരുന്നു.
കൂട്ടുക്കാരോടൊക്കെ വീമ്പൂ പറയുമായിരുന്നു, ഇപ്പോഴോ? ചിന്തിക്കുന്തോറും അവൾക്ക് സങ്കടം ഇരട്ടിച്ചു, ഇഷ സാവധാനം എണീറ്റു മുറിക്ക് വെളിയിലിറങ്ങി.

അവളെ കാത്തെന്നോണം പുറത്ത് ഇത്ത നിൽക്കുന്നു.

" കുളിക്കുന്നില്ലേ?''
ഇത്ത ചോദിച്ചു.
ഇഷ അവരുടെ മുഖത്തേക്ക് അന്താളിപ്പോടെ നോക്കി.
" ഇത്ര വെളുപ്പിനോ...?" ഇഷ വിശ്വസിക്കാനാവത്ത പോലെ അവരെ നോക്കി.

" കുളിച്ചിട്ടു അടുക്കളയിൽ കയറിയാൽ മതി"
അവർ കർക്കശമായി അവളെ നോക്കി..

അവരുടെ നോട്ടം നേരിടാനാവാതെ ഇഷ മുഖം താഴ്ത്തി. വെറുതെയല്ല ഇവരുടെ ഭർത്താവ് ഇട്ടേച്ചു പോയത്, അവൾ ചിന്തിച്ചു.

തണുപ്പത്ത് തണുത്ത വെള്ളം ശരീരത്തിൽ ഇരച്ചു കയറിയപ്പോൾ അവളുടെ ഉടലും ചുണ്ടും വിറച്ചു. കുളി കഴിഞ്ഞിറങ്ങീയിട്ടും ഇഷയുടെ ചുണ്ടുകളും പല്ലും കൂട്ടിയിടിച്ചു കൊണ്ടിരുന്നു. അതു കണ്ടിട്ടാവണം ഇത്തയുടെ അടുത്ത ചോദ്യം എത്തി.

" എന്തേ, വെളുപ്പിന് കുളിക്കാറില്ലേ?"

" ഉണ്ട്, പക്ഷേ ഇത്ര നേരത്തെ...."
പറഞ്ഞത് ഇഷ മുഴുമുപിച്ചില്ല.

''വല്ലതും വെക്കാനും പിടിക്കാനും അറിയ്യോ?" അത് ഇഷക്ക് പിടി കിട്ടിയില്ല.
ഒന്നും മനസിലാവത്ത ഭാവത്തിൽ അവരെ നോക്കി.
''പാചകം വല്ലതും അറിയോന്ന്?''
അവർ ചോദ്യം വ്യക്തമാക്കി.
വാചകമല്ലാതെ പാചകത്തിന്റെ ഏഴയലത്ത് ഇന്നലെ വരെ താൻ എത്തി നോക്കിയില്ല. ഇല്ലന്ന് ഇഷ തലയാട്ടി.

" എല്ലാം പഠിക്കണം, പഠിച്ചേ പറ്റൂ "
ഇത്ത അവളെ നോക്കാതെ കർക്കശമായി പറഞ്ഞു.

" ദേ, ആ പാത്രങ്ങൾ തേച്ചു വൃത്തിയാക്ക് "
സിങ്കിൽ കുമിഞ്ഞുകൂടി കിടക്കുന്ന ഒരു കൂട്ടം പാത്രങ്ങൾ ചൂണ്ടി ഒരു വേലക്കാരിയോടെന്ന പോലെ അവർ പറഞ്ഞു.

പടച്ചോനേ ഇതു മുഴുവൻ ഞാൻ കഴുകാനോ എന്ന ചിന്തയുമായി ഒരു നിമിഷം നിന്നു. പിന്നെ ഓരോ പാത്രങ്ങളും തേച്ചു വൃത്തിയാക്കാൻ തുടങ്ങി.
മെയ്യനങ്ങാതെ തിന്നു ശീലിച്ചത് കൊണ്ടാവണം ഇഷയുടെ കൈകൾ വേദനിച്ചു തുടങ്ങിയിരുന്നു.
വേദന സഹിച്ചു ഒരു വിധം പത്രങ്ങൾ കഴുകി വൃത്തിയാക്കി.

" കഴിഞ്ഞില്ല, മുറ്റത്ത് തെങ്ങിന് ചുവട്ടിലുണ്ട് കരിപിടിച്ച പാത്രങ്ങൾ "

ഇത്തായുടെ അടുത്ത നിർദ്ദേശം വൈകാതെ എത്തി. കല്യാണത്തിന് ബിരിയാണി വെച്ച ചെമ്പു പാത്രം മുതലുണ്ട് മുറ്റത്ത്, നെയ്യും കരിയും പിടിച്ചത്.
ഇതുവരെ കരിപുരളാത്ത തന്റെ കൈകൾ നിവർത്തി ഇഷ നോക്കി. മടിച്ചു മടിച്ചു ഇഷ മുറ്റത്തെ പാത്രങ്ങൾ മോറാൻ തുടങ്ങി. കൈയുടെ വേദന കൂടി..
വേദന അങ്ങ് തോളും കുനിഞ്ഞു നിന്ന് പാത്രം മോറിയത് കൊണ്ട് നടുവും വേദനിക്കാൻ തുടങ്ങി.
പാത്രങ്ങൾ വൃത്തിയാക്കി നിവർന്നതും അസഹ്യമായ വേദന കൊണ്ടു " ഉമ്മാ" നെ വിളിച്ചു പോയി ഇഷ.

ഉമ്മ...

ഉമ്മാനെ കുറിച്ചു ഓർത്തപ്പോൾ ഇഷയുടെ കണ്ണുകൾ നിറഞ്ഞു...
നെഞ്ചു പൊടിഞ്ഞു. വീട്ടിൽ മാടിനെ പോലെ പണിയെടുക്കുന്ന ഉമ്മ.
ഒരു നിമിഷം പോലും ഉമ്മ വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. വെളുപ്പിന് സുബ്ഹി നിസ്ക്കാരം കഴിഞ്ഞ് അടുക്കളയിലേക്കിറങ്ങും രാത്രി പത്തു മണി കഴിയണം ഉമ്മ ഒന്ന് ഫ്രീയാവണമെങ്കിൽ. ഒരിക്കൽ ഉമ്മാനെ ഒന്ന് സഹായിക്കണമെന്ന് തനിക്ക് തോന്നിയില്ല, ഉമ്മ ആവശ്യപ്പെട്ടതുമില്ല.
ഇപ്പോൾ മനസ്സിലായി ഉമ്മാന്റെ വിലയെന്തെന്ന്.

"പുതുമണവാട്ടി എന്താ ആലോചിക്കുന്നത്?"
മതിലിനു മുകളിൽ ഒന്നു രണ്ടു മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു.
പുതു പെണ്ണിന്റെ പ്രവർത്തികൾ നിരീക്ഷിക്കാൻ എത്തിയ അയൽക്കാരികളായിരുന്നു അത്.
അവരെ നോക്കി ഇഷ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
" വെളുപ്പിനെ കുളി കഴിഞ്ഞോ പെണ്ണേ?"
ഒരു വല്യുമ്മയുടെ ചോദ്യം.

അവർ ഓരോരുത്തരും ഓരോ കമന്റുകൾ പറഞ്ഞു കളിയാക്കാൻ തുടങ്ങിയതും അവിടുന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി.
വീണ്ടും അടുക്കളയിലെത്തി.

"തേങ്ങ പൊതിക്കാനറിയ്യോ?"നാത്തൂൻ രൂക്ഷമായി നോക്കി.
ഇല്ലന്ന് തലയാട്ടിയതും അവരുടെ മുഖം മാറി.

" തിന്നാനറിയ്യോ?"
ആ ചോദ്യം ഹൃദയത്തിൽ കൊണ്ടു. കണ്ണുകൾ നിറഞ്ഞത് അവൾ പോലും അറിഞ്ഞില്ല.
ഇത്രയും പെട്ടന്ന് വിവാഹം വേണ്ടായിരുന്നു. മനസ്സ് ഓരോ നിമിഷവും മന്ത്രിച്ചു കൊണ്ടിരുന്നു. ഓരോ ജോലിക്കിടയിലും എന്തെങ്കിലും കുറ്റങ്ങൾ കണ്ടു പിടിച്ചു ചീത്ത പറയാൻ അവർ മടിച്ചില്ല. വൈകുന്നേരം നാലു മണി കഴിഞ്ഞു ഊണു കഴിച്ചു മുറിയിലേക്ക് കയറുമ്പോൾ. ഒരു ദിവസത്തേ പരിചയം മാത്രമുള്ള തന്റെ ഭർത്താവിനെ ഒന്ന് കണ്ടതു പോലുമില്ലല്ലോ എന്ന് ഇഷ ചിന്തിച്ചു.

കട്ടിലിന്റെ ഓരത്ത് ഒന്ന് നടുനിവർത്താൻ കിടന്നത് മാത്രം ഓർമ്മയുള്ളു. കണ്ണുപൊട്ടുന്ന ശകാരം കേട്ടു കൊണ്ടാണ് ഇഷ കണ്ണുതുറന്നത്. ഭർത്താവിന്റെ ഉമ്മയായിരുന്നു.

''ഇതെന്തുറക്കമാണ്, പെണ്ണുങ്ങള് ഇങ്ങനെ പകലു കിടന്നുറങ്ങാൻ പറ്റോ?"

ആ പറച്ചിലു കേട്ടപ്പോൾ ആശ്ചര്യം തോന്നി. തന്റെ ക്ഷീണം കൊണ്ടല്ലേ കിടന്നത് അതും ജോലിയെല്ലാം കഴിഞ്ഞ ശേഷം, പറയാൻ നാവ് ചലിച്ചെങ്കിലും എല്ലാം ഉള്ളിലൊതുക്കി ഇഷ മൗനം പാലിച്ചു.

ഇന്നലെവരെ താൻ ആരായിരുന്നു?
തന്റെ ജീവിതം എങ്ങിനെയായിരുന്നു?
എത്ര ഫ്രീയായ ജീവിതമായിരുന്നു. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും എല്ലാം മാറി മറിഞ്ഞു. വിവാഹിതയായ എല്ലാ സ്ത്രീകളുടേയും അവസ്ഥ ഇതു തന്നെ. ഒരു ദിവസം കൊണ്ട് ഒരു പാട് പ്രായമേറിയത് പോലെ ഇഷക്ക് തോന്നി.

" നിന്റെ ആങ്ങള വന്നിട്ടുണ്ട് "

ആ വാർത്ത ഒരു കുളിർമഴയായി തോന്നി ഇഷക്ക്. അവൾ ധൃതിയിൽ ഉമ്മറത്തേക്ക് കുതിച്ചു.

"ഇതെങ്ങോട്ടാ ഉമ്മറത്ത് ആണുങ്ങളുണ്ട്"

ഉമ്മയുടെ മൂർച്ചയേറിയ വാക്കുകൾ കേട്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഹാളിലേക്ക് ഇഷയുടെ പൊന്നാങ്ങളുടെ വരവ്.
ഇക്കായെ കണ്ടതും മറ്റെല്ലാം നിയന്ത്രണങ്ങളും വിട്ട് ഇഷ ഓടി ആയാളുടെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. അതു വരെ അടക്കി വെച്ച സങ്കടങ്ങളത്രയും ഒഴുകി. കുഞ്ഞു പെങ്ങളുടെ സങ്കടം ആ ഇക്കാക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

"സുഖല്ലേ മോളേ "
പ്രതീക്ഷയോടെയുള്ള അയാളുടെ ചോദ്യത്തിന് പെങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു മറുപടി.

"എനിക്ക് ഉമ്മാനെ കാണണം, ഇവിടെ പറ്റില്ല ഇക്കാ"
ഇഷ പറഞ്ഞത് കേട്ടപ്പോൾ ഇക്കായുടെ ചുണ്ടിൽ ചിരി വിടർന്നു.

"എനിക്ക് വീട്ടിൽ പോകണം, നിങ്ങളെയൊന്നും വിട്ട് നിക്കാൻ എനിക്ക് പറ്റില്ല " ഇഷയുടെ കൊഞ്ചൽ കേട്ടപ്പോൾ ഇക്ക വീണ്ടും ചിരിച്ചു.

"നിന്നെ കല്യാണം കഴിച്ചു വിട്ട വീടാണിത്, ഇനി ഇവിടെയാണ് നിന്റെ ജീവിതം ഇവിടുള്ളോരേ സ്നേഹിക്കണം, ബഹുമാനിക്കണം അതാണ് നിന്റെ കടമ " ഇഷ ഇക്കാന്റെ കണ്ണുകളിൽ നോക്കി.

" പക്ഷേ, ഇക്കാ.... എനിക്ക് ശീലമില്ലാത്ത കാര്യങ്ങൾ "
ഇഷ വിതുമ്പി.

"എല്ലാം ശീലിക്കണം മോള് ഇതുവരെ വളർന്ന ചുറ്റുപാടല്ല ഇവിടെ, ഇവിടുത്തെ രീതികളുമായി എന്റെ മോള് പൊരുത്തപ്പെടണം, നീ വിവാഹിതയായതോട് കൂടി നിന്റെ ഉത്തരവാധിത്വം വർദ്ധിച്ചു, ഇന്ന് നീ ഭാര്യയാണ്, മരുമകളാണ് എല്ലാം ഭാരിച്ച ഉത്തരവാധിത്വങ്ങൾ തന്നെ, ആദ്യം ക്ഷമിക്കാൻ പഠിക്കണം"

ഇക്കാ ഇഷയുടെ നെറ്റിയിൽ ചുംബിച്ചു.

" മോളിരിക്ക് "
ഹാളിലെ കസേരയിൽ പിടിച്ചിരുത്താൻ ശ്രമിച്ചതും ഇഷ പേടിച്ചു,

" വേണ്ട ഇക്ക, ഇവിടിരിക്കാൻ എനിക്ക് അനുവാദമില്ല"

"എങ്കിൽ നമുക്ക് നിന്റെ മുറിയിലിരുന്ന് സംസാരിക്കാം വാ "
ഇക്കയോടൊപ്പം അവൾ മുറിയിലേക്ക് നടന്നു.

"എന്താ മോൾടെ പ്രശ്നം?"
ഇക്ക ഇഷയെ ബെഡിലിരുത്തി ചോദിച്ചു.

"പുതിയാപ്ല എങ്ങനെ ആള് "
അയാൾ കുഞ്ഞു പെങ്ങളുടെ നേർക്ക് തിരിഞ്ഞു.

" എനിക്കറിയില്ല, അവര് ശരിക്ക് എന്നോട് സംസാരിച്ചിട്ട് പോലുമില്ല, ഇവിടുള്ളോർക്ക് എല്ലാറ്റിനും കുറ്റമാണ്, പാത്രം കഴുകിയതും അലക്കിയതും ഒന്നും വൃത്തിയായില്ലെന്ന് "
ഇഷയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

തന്റെ പെങ്ങൾ അത്രയും ജോലികൾ ചെയ്തെന്നറിഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി.
അപ്പോഴേക്കും ഷാഹിദ് എത്തിയിരുന്നു. സലാം പറഞ്ഞു ഷാഹിദ് അളിയന്റെ കൈകൾ കവർന്നു. അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചു.

'' ഇത്താനെ അടുക്കളയിലേക്ക് വിളിക്കുന്നു"
ഷാഹിദിന്റെ ഇളയ സഹോദരി വന്നറിയിച്ചു.

" മോള് പോയി വാ ഞാൻ അളിയനോട് സംസാരിക്കട്ടെ "
കണ്ണും മുഖവും തുടച്ചു ഇഷ അടുക്കളയിലേക്ക് നടന്നു.

" ഷാഹിദ്, ഇഷ ചെറിയ കുട്ടിയാണ്, പതിനെട്ടു വയസ്സായെങ്കിലും ഒട്ടും പക്വത വന്നിട്ടില്ല അവൾക്ക്, ആദ്യമായാണ് അവൾ വീടുവിട്ടു നിൽക്കുന്നത് തന്നെ, ഒരു പാട് കുറവുകൾ എന്റെ അനിയത്തിക്കുണ്ടാവാം. അതെല്ലാം ക്ഷമിച്ചു നിങ്ങൾ അവളെ കൂടെ കൂട്ടണം"
അയാൾ ഒന്ന് നിർത്തി ഷാഹിദിന്റെ മുഖത്തേക്ക് നോക്കി.
എല്ലാം മനസിലാവുന്നുണ്ടെന്ന ഭാവത്തിൽ ഷാഹിദ് തലയാട്ടി.

" ഇഷ ഒരു പാട് ലാളനയും സ്നേഹം അനുഭവിച്ച കുട്ടിയാണ് ,പെട്ടെന്ന് പുതിയൊരു വീടും ചുറ്റുപാടും അവിടുത്തെ രീതികളും അവൾ അസപ്റ്റ് ചെയണമെന്നില്ല, എല്ലാറ്റിനും സമയമെടുക്കും. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് അവൾക്ക് ആവശ്യം. ഇതു വരെ ജീവിച്ച വീടും വീട്ടുക്കാരേയും വിട്ടു നിൽക്കുന്നതിന്റെ സങ്കടങ്ങൾ നിങ്ങളുടെ സ്നേഹം കൊണ്ട് മായ്ച്ചു കളയണം. ഇഷ ഇവിടെ കാണുന്നതും ചെയ്യുന്നതുമെല്ലാം അവൾക്ക് പരിചയമില്ലാത്ത കാര്യങ്ങൾ ആണ്. അതു കൊണ്ട് തന്നെ അതിൽ പോരാഴ്മകൾ മാത്രമേ കാണൂ, അതു തിരുത്തി ചെയ്ത കാര്യങ്ങളിൽ അഭിനന്ദിച്ചു കൂടെ നിർത്തണം, ഷാഹിദിന്റെ വീട്ടുക്കാരേയും ഈ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തണം. വീട്ടുജോലികൾ ചെയ്യാൻ പഠിപ്പിക്കാതെയാണോ വിവാഹം കഴിപ്പിച്ചതെന്ന് നിങ്ങൾക്ക് തോന്നാം, ഇന്ന് വിവാഹിതരാവുന്ന മിക്ക കുട്ടികളും കല്യാണ തലേന്നു വരെ പഠിക്കാൻ പോകുന്നവരാണ്. അവർക്ക് വീട്ടുജോലി ചെയ്യാനും പഠിക്കാനും വേണ്ടത്ര സമയം കിട്ടണമെന്നില്ല. നിങ്ങളുടെ ഇളയ സഹോദരി ഈ വീട്ടിൽ എങ്ങനെയാണോ അതുപോലെയാണ് ഇഷയും എന്റെ വീട്ടിൽ, അതു കൊണ്ട് എന്തിനും കുറ്റപ്പെടുത്തരുത്. തെറ്റു കണ്ടാൽ ശാസിക്കാനും മടിക്കരുത്. ശാസിക്കാനുള്ള എല്ലാ അവകാശവും ഷാഹിദിനുണ്ട്"

ഇക്കയുടെ നീണ്ട സംഭാഷണം കേട്ട് ഷാഹിദ് ഒന്നമ്പരന്നു. ഷാഹിദ് ചിരിച്ചു.

'' ഇക്കാ, ഞാൻ ആദ്യമായാണ് വിവാഹം ചെയ്യുന്നത്, ഒരു ഭാര്യയോട് എങ്ങനെ പെരുമാറണമെന്ന മുൻ പരിചയം എനിക്കില്ല. എങ്കിലും അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ട് സഹോദരിമാരുള്ള ഞാൻ ഇക്കാന്റെ സഹോദരിയെ ഒരിക്കലും വേദനിപ്പിക്കില്ല."

ഷാഹിദ് ഇക്കാന്റെ കൈ പിടിച്ചു.

"ഇക്കാ വെരീ ചായ കുടിക്കാം"
ഇഷ വന്നു അവരെ ചായ കുടിക്കാൻ ക്ഷണിച്ചു.
അവര് ചായ കുടിക്കാനിരുന്നപ്പോൾ ഷാഹിദ് തന്റെ അടുത്ത് ഇഷയെ പിടിച്ചിരുത്താൻ മറന്നില്ല. ചുറ്റുമുള്ള മുഖങ്ങളിൽ പല ഭാവങ്ങളും മിന്നി മറഞ്ഞെങ്കിലും ഷാഹിദ് അത് ശ്രദ്ധിക്കാനേ പോയില്ല. തന്റെ പെങ്ങളുടെ മുഖത്ത് നാണം വിടരുന്നത് ഇക്ക ശ്രദ്ധിച്ചു....

റസീന സകരിയ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്