മനപ്പൊരുത്തം

മനപ്പൊരുത്തം

സ്നേഹിച്ച പെണ്ണിന്റെ കഴുത്തിൽ മറ്റൊരുവൻ താലിചാർത്തുമ്പോൾ  ഒരു മേളവിദ്വാൻമാരും കണ്ടു പിടിച്ചിട്ടില്ലാത്ത മേളമായിരുന്നു ചങ്കിൽ ...

"എന്നിട്ടും സദ്യക്ക് ആഹാരം വിളമ്പി സാമ്പാറ് ചോദിക്കുന്നവന്റെ ചോറിലേക്ക് പായസവും പായസം ചോദിക്കുന്നവന് സാമ്പാറും വിളമ്പി ഞാനെന്റെ ദേഷ്യമങ്ങ് തീർത്തു...

"ഇനിയും വിളമ്പാൻ നിന്നാൽ തന്റെ മേൽ നാട്ടുകാർ ശിങ്കാരിമേളം നടത്തും എന്ന് കണ്ടത് കൊണ്ടാവും പെണ്ണിന്റെ ചെറിയച്ഛൻ മണ്ഡപത്തിൽ ചെറുക്കനും പെണ്ണിനുമൊപ്പം ഫോട്ടോ എടുക്കാൻ തന്നെയും പിടിച്ച് വലിച്ച് കൊണ്ട് പോയത്...

"ചെറിയച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി തന്റെ അടുത്ത് വന്നവൾ ആരും കേൾക്കാതെ പറഞ്ഞു എന്നെ ശപിക്കരുതെന്ന്...!

"പിന്നെ ശപിക്കാൻ ഞാനാര് വിശ്വാമിത്രനോ ഒന്ന് പോ കുരിപ്പെ ...എന്ന് പറയാനാണ് തോന്നിയത് എന്നിട്ടും മിണ്ടാതെ നിന്ന് മ്മള് മാതൃകയായി...

അവിടന്ന് ഇറങ്ങി വരുംനേരം തങ്ങളുടെ ഇഷ്ടത്തിന് എതിരായിരുന്ന ഇന്ത്യക്കാരോട് പാക്കിസ്ഥാൻകാർ പോലും കാണിക്കാത്ത ശത്രുത കാട്ടിയ അമ്മയെയും പെങ്ങളെയും ഒന്ന് നോക്കി.
    മ്മടെ നോട്ടത്തിന്റെ ശക്തി താങ്ങാതെയാവും രണ്ടു പേരും തല താഴ്ത്തിയത്....

"എട്ടുവർഷത്തെ തങ്ങളുടെ പ്രണയമാണ് ഈ അമ്മയും സഹോദരിയും കൂടെ മുടക്കിയത്  ...

  ജോത്സ്യൻ ഓണപ്പയൂർ പറഞ്ഞത്രെ ഞങ്ങൾ രണ്ടു പേരും ഒന്നാവാൻ പാടില്ലാന്ന് ജാതകം ചേരില്ല പോലും ഈ വിവാഹം നടന്നാൽ മ്മള് മരിക്കും പോലും ..

"അത് കേട്ട് പേടിച്ചരാധിക വിളിച്ചിട്ട് ഇറങ്ങി വരാത്തോണ്ട്  ഒളിച്ചോട്ടമെന്ന ആ സ്വപ്നവും തകർന്ന് .....

"കല്ല്യാണതലേന്നാണ് സത്യാവസ്ഥ അറിഞ്ഞത് അത് അമ്മയും പെങ്ങളും കോഴ കൊടുത്ത് ചെയ്യിപ്പിച്ചതാണെന്ന് പെങ്ങളുടെ ബന്ധത്തിലെ ഒരു കുട്ടിയെ മ്മടെ തലയിൽ കെട്ടിവക്കണം അയിനാണ്.......

" ആ കല്യാണവും കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേ തുടങ്ങി പെണ്ണ് കാണാൻ പോവാനുള്ള നിർബന്ധിക്കൽ .എന്റെ പ്രണയം തകർത്ത അമ്മയേയും പെങ്ങളെയേയും കരിവാരിത്തേക്കാൻ ഒരവസരം ....

"രാവിലെ പെണ്ണ് കാണാൻ പോവാൻ റെഡിയായി വണ്ടിയും കൊണ്ട് വന്ന അളിയന്റെ വണ്ടിയിൽ അമ്മയെയും പെങ്ങളെയും അച്ഛനെയും കയറ്റി മ്മള് പുറകിൽ വരാമെന്നും പറഞ്ഞ് അവരെ വിട്ടു...

പെണ്ണു വീട്ടിൽ തങ്ങളെ കാത്തിരുന്ന അവർക്ക് മുൻപിലേക്ക് വണ്ടിയിൽ നിന്ന് താനുടുത്ത മുണ്ട് നിക്കറ് കാണും വിധം മടക്കി കുത്തി ആടി ആടി വരുന്ന തന്നെ കണ്ട് അവരൊന്ന് ഞെട്ടിക്കാണും ...ഹല്ല ഫിന്നെ..ഞെട്ടിക്കാനല്ലെ മ്മള് ഇത് ചെയ്യ്തത് ..

ഹൈ ഫാമിലി തങ്ങൾക്ക് പറ്റിയ ബന്ധം എന്നൊക്കെ പറഞ്ഞ് എന്നെ കോണ്ടായതാ .... അങ്ങനെ ആ കാര്യത്തിന് ഒരു തീരുമാനമാക്കി മ്മള്....

"പിന്നെയും കൊണ്ട് പോയി മറ്റൊരിടത്ത് ..! അന്ന് എന്നെ കൂട്ടുക്കാരനൊപ്പം വിടാതെ പിടിച്ച് വലിച്ച് വണ്ടിയിൽ കയറ്റി...

പക്ഷെപെണ്ണു വീട്ടിൽ ചെന്ന് വെള്ളം തന്ന ഗ്ലാസിൽ മ്മടെ അരയിൽ വച്ച കോട്ടറ് പൊട്ടിച്ചൊഴിച്ച് കുടിച്ച് മ്മള് വീണ്ടും മാതൃകയായി....

"അത്രയും ആയപ്പോൾ ഇനിയും നീയിനി ഇത് തുടർന്നാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നമ്മ പറഞ്ഞപ്പോൾ അരികത്തിരുന്ന അച്ഛൻ പറയുന്നുണ്ടായിരുന്നു മനുഷ്യനെ മോഹിപ്പിക്കുന്ന വാക്കുകളൊന്നും പറയരുത് ആശേ എന്ന്..

.... കല്യാണം കഴിച്ച് പോയ രാധിക മൂന്നാം മാസം അവളുടെ ഉമ്മറത്ത് നിന്ന് പച്ച മാങ്ങ തിന്ന് മ്മളെ നോക്കിയപ്പോൾ  മ്മളും വിട്ടില്ല മൂവാണ്ടൻ മാവിലെ നല്ല മൂത്ത രണ്ടു മാങ്ങ പൊട്ടിച്ച് ഉപ്പും മുളകും ചേർത്ത് അവളുടെ മുഖത്ത് നോക്കി അത് തിന്ന് കൊതിപ്പിച്ചു...

" അമ്മയുടെ ഭീഷണിക്ക് വഴങ്ങി എയർപ്പോട്ടിലേക്ക് കടക്കുന്ന യാത്രക്കാരനെ പോൽ ദേഹപരിശോധന ചെയ്യ്ത് കുപ്പിയൊന്നും അരയിലില്ലെന്ന് ഉറപ്പിച്ച് വീണ്ടും ഒരു പെണ്ണുകാണലിന് ...

"പെണ്ണിനെ ഇഷ്ടപ്പെട്ടപ്പോൾ നിനക്കെന്തങ്കിലും സംസാരിക്കണെ സംസാരിക്കാം എന്ന് പറഞ്ഞ അമ്മയേയും അച്ഛനെയും ഞെട്ടിച്ചു കൊണ്ട് എനിക്ക് പെണ്ണിന്റെ അച്ഛനോട് സംസാരിച്ചാ മതിയെന്ന് മ്മള് പറഞ്ഞത്...

"പെണ്ണിന്റെ അച്ഛനൊപ്പം മുറിയിലേക്ക് കയറി ആദ്യത്തെ ചോദ്യം കോട്ട വല്ലതും ഇരിപ്പുണ്ടോ എന്നായിരുന്നു മൂപ്പര് മിൽട്ടറിയാണെയ്....

"പക്ഷെ തന്നെ ഞെട്ടിച്ച് കൊണ്ട് ഫുള്ളും വെള്ളവും ടച്ചിങ്ങും വരെ കൊണ്ട് തന്ന് ആ മനുഷ്യൻ മാതൃകയായി എഴുന്നേറ്റ് നിന്ന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നി ആ മനുഷ്യന്...

"അത് മാത്രമല്ല ഇത്ര തോന്ന്യസം കാട്ടിയിട്ടും അവർക്ക് സമ്മതം..  പെട്ടടാ നീ പെട്ട് അങ്ങനെ മ്മടെ കല്ല്യാണവും കഴിഞ്ഞ് ....

"ആദ്യരാത്രിയിലേക്കുള്ള പാല് അവളുടെ കൈയ്യിലേക്കമ്മ കൊടുക്കും നേരമാണ് വെട്ടിയിട്ട വാഴ പോലവൾ താഴെ വീണ് പിടയുന്നത് കണ്ടത്.  ...

കാര്യമറിയാതെ ആദ്യമൊന്ന് പകച്ചെങ്കിലും   താക്കോൽ കൂട്ടം എടുത്തവളുടെ കൈയ്യിൽ കൊടുത്തമ്മ. അപ്പോഴേക്ക്കും അവളുടെ വായിൽ നിന്ന്‌ നുരയും പതയും ഒക്കെ വന്നിരുന്നു...

ആ രാത്രിയിൽ അമ്മ അവളുടെ വീട്ടുകാരെ വിളിച്ച് വരുത്തി..

"ഒരു ചുഴലി ഉള്ള പെണ്ണിനെ എന്റെ മകന്റെ തലയിൽ കെട്ടിവച്ചില്ലെ നിങ്ങൾ ഇപ്പോൾ ഇവളെ വിളിച്ചോണ്ട് പോയ്ക്കൊള്ളണം ഇവിടുന്ന്...

അമ്മയുടെ വാക്കുകൾ കേട്ട് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

"അമ്മയുടെ ഡയലോഗിനോപ്പം അവളെ പിടിച്ച് ആ അച്ഛന് നേർക്ക് തള്ളികൊണ്ട്  പെങ്ങളും പൊട്ടിത്തെറിച്ചു..

" കൊണ്ട് പോയ്ക്കോണം ഇതിനെ ഇവിടന്ന് ഞങ്ങളെ അസുഖം മറച്ച് വച്ച് പറ്റിക്കായിരുന്നല്ലെ നിങ്ങൾ...

ആദ്യം ഒന്ന് പകച്ചെങ്കിലും പെങ്ങടെ പെർഫോമൻസ് മ്മക്കങ്ങട് പിടിച്ചില്ല കൊടുത്തു പെങ്ങടെ മുഖം നോക്കി ഒന്ന് മ്മടെ പെണ്ണിനെ ആണവൾ പടിച്ച് തള്ളിയത്  എന്നിട്ടവരോടായി പറഞ്ഞു ...

"ഇത് ഞാൻ താലികെട്ടിയ പെണ്ണ്  ഇവൾക്ക് ഈ അസുഖം ഉണ്ട് എന്ന് എന്നോട് അന്ന് പെണ്ണുകാണാൻ ചെന്നപ്പോഴേ ഈ അച്ഛൻ പറഞ്ഞിരുന്നു ..

"എല്ലാം അത് അറിഞ്ഞോണ്ടാ ഞാനിവളെ കെട്ടിയത് ഒരിക്കൽ നിങ്ങളെന്റെ കല്യാണം മുടക്കില്ലെ.. എല്ലാം തികഞ്ഞ പെണ്ണായിരുന്നു അവൾ എന്നിട്ടുംഎന്തിന് വേണ്ടി ..?  

ഞങ്ങളെ അന്ന് വേർപിരിച്ചിട്ട് നിങ്ങൾ എന്ത് നേടി..??

ഉത്തരമില്ലാതെ നിൽക്കേണ്ടി വന്നു അമ്മക്കും പെങ്ങൾക്കും ..

"ഇവളിപ്പോൾ എന്റെ ഭാര്യയാണ് ഞാൻ താലികെട്ടിയ പെണ്ണ് അസുഖങ്ങൾ ആർക്കും വരാം ഇതിത്ര വലിയ മാരകമൊന്നുമല്ല ഒരു പാട് വർഷങ്ങൾക്ക് ശേഷം ഇന്ന് പേടി കൊണ്ട് വന്നതാണ് ഇവൾക്ക്  അസുഖമുള്ളവരും  മോഹങ്ങളും ആശകളും ഉള്ള മനുഷ്യരാണ് അത് മറക്കരുത് ..

"ഇനി ഇവൾക്ക് എന്തൊക്കെ കുറവുകളുണ്ടായാലും എനിക്ക് ജീവനുള്ളകാലം വരെ ഇവളെ ദിങ്ങനെ ചേർത്ത് നിർത്തും മ്മടെ ചങ്കായി അവരുടെ ആരുടെയും മുഖം നോക്കാതെ മ്മള് നടന്നു...  മ്മടെ ആദ്യരാത്രിയിലേക്ക് ....

           ..... ചങ്ങായി.....

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്