Kissakal

"ടാ ബേബിച്ചാ മരാദ്യയ്ക്ക്... എന്നെ കെട്ടിക്കോണം... ഇല്ലെങ്കിൽ നിന്റെ ഈ മോന്തയുടെ ഷെയിപ്പ് മാറ്റുവേ... "

അവളുടെ അലറച്ച് കേട്ട് ഭ്രാന്തായി നിൽക്കുവായിരുന്നു... ഈ പ്രണയം പറയുന്നത് ഇങ്ങനെയാണ്.. വീട്ടിലെ കാര്യം ആലോചിക്കുമ്പോൾ രണ്ട് മുട്ടും കൂട്ടി ഇടിക്കുവാ...

"ടീ ലില്ലീക്കുട്ടി.... നീ ഒന്നു നിലവിളിക്കാതെ ഇരിക്കാ ടീ.... ഞാൻ അറിഞ്ഞോ ..."

ഇരുന്നിടത്ത് നിന്ന് കലിത്തുള്ളി നിൽപ്പാണ് .... ആ കാന്താരി എന്റെ മുഖത്ത് വിരലേടിച്ച്.

"എനിക്ക് നന്നായി അറിയാം... അത് കൊണ്ട് തന്നെയാടാ നീ ഇപ്പോ ഇവിടെ ഇരിക്കുന്നെ.. "

"ടീ എനിക്ക് പേടിയാവു വീട്ടിലെക്കാര്യം ഓർക്കുമ്പോ ഇത്തിരി സമയം താ പെണ്ണെ... "

പതിയെ എന്റെ കൈകൾ കോർത്ത്.... ഇരിപ്പാണ് ദൂരെ നോക്കി കൂറെ നേരത്തെ മൗനത്തിനു ശേഷം...

" അപ്പോഴെക്കും നാട്ടുകാരെ മൊത്തം അറിയുമേ....."

"ടീ നീ എന്നാ ടീ ഈ പറയുന്നത്... "

"നിനക്ക് ഒന്നും അറിയില്ലാ.... "

" ഇല്ലാ.. ഇല്ലാ... "

" ഞാൻ ഗർഭണിയാടാ.... നീ കാരണം..."

ഞെട്ടിതിരച്ച് നിൽപ്പാണ് ഞാൻ ...അതുവരെ ഉണ്ടായിരുന്നു ... ധൈര്യം ഒക്കെപോയി  ഐസായി...

"ങേ.. ഇത് എപ്പോ.... "

" എന്നെ കൊണ്ട് ഒന്നും പറയിക്കണ്ടാ... മര്യദയ്ക്ക് എന്നെ കെട്ടി കൂടെ പെറുപ്പിച്ചോണം.... "

നിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു ആ കാന്താരിയുടെ കണ്ണുകൾ... ആദ്യമായി വീറും വാശീയും അടങ്ങിയ ഒരു നടാൻ പെണ്ണ്... പതിയെ അവളെ ഒന്നു തൊട്ടുതും..

"ഹും...വേണ്ടാ.. തൊടാണ്ടാ.. "

മുഖം തിരിഞ്ഞ് ഇരിപ്പാണ് അവൾ മുഖം വീർപ്പിച്ച്....

" നാണം ഉണ്ടോ ടോ നിനക്ക്.... പ്രണയിച്ച് പെണ്ണിനെ പെഴപ്പിച്ചിട്ട് നിന്ന് മോങ്ങാൻ... ഒരു പെണ്ണ് എന്നതിൽ പുർണതയിൽ എത്തുന്നത് എപ്പോഴാണ് എന്ന് അറിയുമോ നിനക്ക്... അവൾ ഗർഭണിയാകുമ്പോഴാണ്... അതും ഒര് പെണ്ണ് പറഞ്ഞ അറിയിക്കുമ്പോഴല്ലാ.... ഒര് ആണ് വിളിച്ച് പറയുമ്പോഴണ് അതിന് ഒരു അർത്ഥം ഉണ്ടാകുന്നുത്..."

എഴുന്നേറ്റു മുണ്ട് ഒന്നു മടക്കി കുത്തി.... അവളുടെ കൈയും പിടിച്ച് നടന്നു. ഒന്നും അറിയാതെ അവൾ അന്തംവിട്ട് നിൽപ്പാണ്...

"ടാ.. ടാ എന്നാ എവിടെക്ക്... ഈ വലിച്ച് കൊണ്ട് പോകുന്നത്..."

" മിണ്ടാതെ ഇരുന്നോണം .... ഇനി ഞാൻ പറയാം നീ കേൾക്ക് ....ഇപ്പോ ഞാൻ ഭർത്താവും നീ ഭാര്യയുമാണ്.. കേട്ടോ.."

അവളുടെ രണ്ട് ഉണ്ടാ  കണ്ണുകൾക്ക് തിളക്കം  കൂടുന്നുണ്ടായിരുന്നു അവൾ എന്റെ പെണ്ണാണ് എന്ന് പറഞ്ഞപ്പോൾ... ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം പക്ഷെ ഇപ്പോ ഇതാണ് ശരി എന്ന് തോന്നിയ ധൈര്യത്തിൽ അവളുടെ കഴുത്തിൽ ഒരു കുഞ്ഞ് മിന്നും കെട്ടി... നേരെ ചെന്നു വീട്ടിലോട്ട് ഉമ്മറത്ത് ചാരു കസേരയിൽ ഇരിപ്പുണ്ട് അപ്പൻ ഞങ്ങളെ കണ്ടാപാടെ അമ്മച്ചിയെ വിളിക്കുന്നുണ്ടായിരുന്നു....

" ടീ അന്നമ്മേ.... ഇതെ നിന്റെ മോൻ വന്നിരിക്കുന്നു.... കൂടെ ഒരു മോളും ഉണ്ട് ട്ടോ.."

ഒന്നൂടെ മുറക്കെ അവളുടെ കൈയിൽ പിടിച്ചു....

" ഒന്നു കണ്ണടച്ചോണെ എന്ത് വന്നാലും .. പേടിക്കരുതട്ടോ.... മനസ്സിലായോ.. ലില്ലി... "

അവളെയും കൂട്ടി നടന്നു ഉമ്മറത്തെക്ക് .... കൃതിയാ സമയത്ത് അമ്മച്ചിയും എത്തിയിരുന്നു... കൈയിൽ ഇരുന്നാ പിച്ചാത്തി പൊക്കി പിടിച്ച് താടയിൽ കൈയും വച്ച് നിൽപ്പാണ്...

" ഇത് ഏതാടാ കൊച്ച് ബോബി... കൂട്ടുക്കാരികൾ വല്ലതുമാണോ..."

"അല്ലാ അമ്മച്ചി... ഇത് ഞാൻ മിന്നി കെട്ടിയാ പെണ്ണാണ്... അമ്മച്ചിയുടെ മരുമോളാ.. "

കൈയിൽ ഇരുന്നാ കത്തി താഴെയിട്ട് അന്തം വിട്ട് നിൽപ്പാണ് അമ്മച്ചി... ചാരുകസേരയിൽ നിന്ന് ഷേക്ക് കിട്ടിയ പോലെ ചാടി എഴുന്നേറ്റ് നിൽപ്പാണ് അപ്പൻ...

" പ്പാ... എരണം കെട്ടവനെ ഇപ്പോ ഇറങ്ങിക്കോണം ഇവിടെന്ന്.... "

" അമ്മച്ചി നിലവിളിച്ച് ട്ട് ഒന്നും കാര്യം ഇല്ലാ അവൾ ഗർഭണിയാ..... ഞങ്ങൾ ഇട്ടച്ച് പോയാൽ പിന്നെ വയസ്സാം കാലത്ത് ആര് നോക്കും നിങ്ങളെ.... "

" എന്നാലും എങ്ങനെ തോന്നിയിടാ നിനക്ക് കണ്ണിൽ ചോരാ ഇല്ലാത്തവനെ... ഇങ്ങനെ ചെയ്യാൻ..."

"അപ്പനെ  അല്ലെ പറഞ്ഞ് പ്രണയിക്കുന്നത് തെറ്റല്ലെന്ന്... പിന്നെ അമ്മച്ചി പറഞ്ഞിട്ടില്ലെ നമ്മൾ കാരണം ഒരു പെണ്ണിന്റെ കണ്ണീര് വീഴരുത് എന്ന് പിന്നെ എന്താ... ഞാനും അത്രയും ചെയ്ത് ഉള്ളു... "

തള്ളി നിന്ന് അമ്മച്ചി വായടക്കി നിൽപ്പാണ് ....അപ്പൻ പിറുപിറുക്കുന്നുണ്ടായിരുന്നു...

"അന്നെ പറഞ്ഞത് അല്ലെ...ആവിശ്യം ഇല്ലാത്ത് ഒന്നും പറഞ്ഞ് കൊടുക്കരുത് എന്ന്... നീ അവളെ വിളിച്ച് ഉള്ളിലെക്ക് കൊണ്ട് പോയെ ഇനി... ഇതിന്റെ പുറകിൽ കുറ്റിയും പറിച്ച് എന്നാതാ വരുന്നത് എന്ന് കർത്താവിനെ അറിയാം..."

പതിയെ വന്ന് സഹാതാപത്തോടെ അവളെ ഒന്നു നോക്കുന്നുണ്ടായിരുന്നു.... മെല്ലെ ആ കവിളിൽ തലോടുന്നുണ്ടായിരുന്നു....

" ആ കത്തി ഒന്നു മാറ്റി പിടിച്ചെ അമ്മച്ചി... ലില്ലിക്കുട്ടിയുടെ മേലിൽ കോറും..."

" ആഹാ... ഒന്ന് മാറിയെടാ മരപ്പട്ടി... "

"എന്റെ കൊച്ചെ അതിനെ ബോധം ഇല്ലാ... നിനക്ക് എങ്കിലും..."

" ഉണ്ടായിരുന്നതാ അമ്മച്ചി... ഇച്ചായന്റെ കൂടെ നടന്ന് ഉള്ളതും പോയ്... "

അപ്പൻ പതിയെ ചാരുകസേരയിൽ ഇരുന്ന്.. കൈയിൽ ഇരുന്ന് പേപ്പർ കക്ഷണം പിടിച്ച് ഇരുന്ന് പറയുന്നുണ്ടായിരുന്നു..

"നല്ല ബെസ്റ്റ മരുമകൾ തന്നെ... അമ്മയ്ക്ക് കിട്ടിയത്...."

പ്രശ്നം എല്ലാം പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ അവസാനിച്ചു...പതിയെ ചെന്നു അപ്പന്റെ അരികിലെക്ക്....

" അപ്പാ ഇത്രയും ആയാ സ്ഥിതിക്ക് അവളുടെ വീട്ടുകാര് ഇപ്പോ വരും... ഒന്നു ഡീൽ ചെയ്തോണെ.... "

" നീ കെട്ടിയതിന് ഞാൻ എന്തിനാടാ...കണ്ടവന്റെ തല്ലു കൊളുന്നുത്... നീ ഓറ്റയ്ക്ക് കൊണ്ടാമതി...."

എന്തോ എല്ലാം കർത്താവിന്റെ കൃപ പോലെ നടന്നു... നല്ലെണം കൊണ്ടാലും കുഴപ്പം ഇല്ലാ... അവളെ കെട്ടി ലഹളാ ഒന്നും ഇല്ലാതെ വീട്ടിൽക്കയറാൻ പറ്റി.... ഇപ്പോ അമ്മച്ചിയും മരുമോളും അല്ലാട്ടോ... അമ്മയും മോളും ആ... അളിയൻമാര് ഇപ്പോഴും അവരെ അറിയിക്കാതെ കെട്ടിയതിന് പരിഭവം പറഞ്ഞ് നടപ്പാ..... അപ്പൻ ഇപ്പോ ഞാൻ ചെയ്ത് ആകെ ഒരു നല്ല കാര്യം അവളെ കെട്ടിയതാണ് എന്ന് പറഞ്ഞ്... മുത്തശ്ശൻ ആവാൻ പോകുന്നാ സ്ന്തോഷത്തിലാണ് മൂപ്പര്..... അവളാണെങ്കിൽ ഇത്രയും നല്ല അപ്പനും അമ്മയുള്ള കുടുoബത്തിലെക്ക് എന്നെ വിളിച്ച് കൊണ്ടുവരാൻ ആണോ മനുഷ്യ നിങ്ങൾ മടിച്ച നിന്നത് എന്നും പറഞ്ഞ് ഇരിപ്പാ.... അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ... ഓരോന്നു ആലോചിച്ചു അവരുടെ മനസ്സിലെ പ്രതികരണങ്ങൾ മുന്നിൽ കണ്ടു അവരോട്.. ഒന്നും മിണ്ടാതെ... ചിലപ്പോൾ മടിക്കാതെ തുറന്ന് പറഞ്ഞതാണ് എങ്കിൽ അവളെ  എനിക്ക് ഇതിന് മുമ്പ് സ്വന്തമായനെ... പക്ഷെ പേടിയായിരുന്നു പറഞ്ഞാൽ തിരിച്ചുള്ള മറുപടി ഓർത്ത് ഓരോന്നു മനസ്സിൽ വെറുതെ ആലോചിച്ചു കൂട്ടി....

"അവിടെ എന്നെടുക്കുവടാ... എന്റെ കൊച്ചിനെ തനിച്ചാക്കി.. നീ "

"ഇതെ വന്നു അമ്മച്ചി.... "

കേട്ടില്ലെ അവളുടെ കൂടെ എപ്പോഴും കൂട്ട് ഉണ്ടാവണം എന്ന് ഓഡർ....പക്ഷെ ഞങ്ങളുടെ പ്രണയത്തിൽ ഒന്നും ലിമിറ്റ്ഷൻ ഒന്നും ഇല്ലാട്ടോ.... പതിയെ ചെല്ലാട്ടാ ഇല്ലെങ്കിൽ അന്നമ്മ കത്തിയുമായിവരും......... കുറെ അബദ്ധങ്ങളും ഒരുപാട് ഇഷ്ടങ്ങളും ,സന്തോഷവും, പ്രണയവുമായി... ലില്ലിയും ബേബിയും... അപ്പച്ചനും അന്നമ്മയും യാത്ര തുടരുന്നു...

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്