Kissakal

"ടീച്ചറേ" എന്ന വിളി കേട്ടാണ്  ഞാൻ തിരിഞ്ഞു നോക്കിയത്  ഒരു പെണ്കുട്ടി  ഗേറ്റിന്റെ അരികെ നിൽക്കുന്നു കയറി വരാൻ പറഞ്ഞു ടീച്ചർക്കെന്നെ മനസ്സിലായില്ലേ എന്ന അവളുടെ ചോദ്യം കേട്ടപ്പോൾ   എന്തോ ഒരു ആത്മബന്ധം പോലെ. ഞാൻ ആതിര ആണ്..ടീച്ചറിന്റെ അഡ്രസ്‌ കണ്ടു പിടിക്കാൻ ഒത്തിരി പാടു പെട്ടു ട്ടൊ

അതേ അവൾ തന്നെ..അദ്ധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത കുട്ടികളിൽ ഒരാൾ.  ഒരു പാട് നാളായി കാണാൻ ആഗ്രഹിച്ചു നടക്കുന്ന മുഖം!

അവളെ പിടിച്ചിരുത്തി കൗതുകത്തോടെ  നോക്കി. ശോഷിച്ച ശരീരവും ആത്മവിശ്വാസം നഷ്ട്ടപ്പെട്ട കണ്ണുകളും ആയിട്ടുള്ള അവൾ ഇന്നെത്രയോ മാറി സുന്ദരി ആയിരിക്കുന്നു ..

ഓർമകൾ എന്നെഒരുപാട്  പിറകിലേക്ക് കൊണ്ടു പോയി  ആ സ്കൂളിൽ ജോയിൻ ചെയ്ത ദിവസം അന്ന് തന്നെ ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു  എല്ലാവരിൽ നിന്നും അകന്ന് ഒറ്റക്കിരിക്കുന്നവൾ  ക്ലസിലും തീരെ ശ്രദ്ധ  ഇല്ല..സ്കൂൾ വിട്ടാലും വീട്ടിൽ പോകാൻ താൽപര്യമില്ലാത്ത പോലെ ഇരിക്കുന്നത് കാണാം.. 

അവളുടെ പ്രശ്നം എന്താണ് എന്ന്  ഒരു ദിവസം നിർബന്ധിച്ചു അവളെകൊണ്ടു പറയിപ്പിച്ചു

ടീച്ചർക്കറിയോ "അനാഥ" എന്ന വാക്കിന്റെ വേദന?  വെറുതെ പറയുമ്പോ ഉള്ള വേദന അല്ല അനുഭവത്തിന്റെ വേദന. ?അവളത് ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു..

ഇന്ന് ആതിര എന്ന എന്റെ പേരിനേക്കാളും "അനാഥ" എന്ന പേരാണ് ഞാൻ കൂടുതലും കേൾക്കുന്നത് ആ വാക്കിനു ഹൃദയം കീറി മുറിക്കുന്ന വേദന ആണ് ടീച്ചർ..

സന്തോഷമായിരുന്നു ഞങ്ങടെ കുടുംബം സ്നേഹിക്കാൻ മാത്രം അറിയുന്ന അച്ഛനും അമ്മയും .. അച്ഛന്റെ സുഹൃത്തിന്റെ മോളുടെ പിറന്നാളിന് പോയ അവർ പിന്നെ വന്നത് വെള്ളതുണിയിൽ പൊതിഞ്ഞായിരുന്നു ആക്‌സിഡന്റായിരുന്നു
സ്കൂൾ ഉള്ള ദിവസം ആയത് കൊണ്ട് എനിക്ക് പോകാൻ കഴിഞ്ഞില്ല ..ഈ മോളെ  ഇവിടെ തനിച്ചാക്കി അവർ മരണത്തി ലേക്ക്  നടന്നു പോയി  എന്നു പറഞ്ഞു അവൾ കരയാൻ തുടങ്ങിയപ്പോ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു..  വിധിയുടെ ക്രൂരതയിൽ സമൂഹം അന്നവൾക്കൊരു പേരിട്ടു  "അനാഥ "..

അമ്മാവന്റെ ഔദാര്യമോ  കടമയോ എന്നറിയില്ല ഇപ്പൊ ഞാൻ അമ്മാവന്റെ വീട്ടിലാണ്   ആദ്യമൊക്കെ സ്നേഹമായിരുന്ന അമ്മായിക്ക് ഇപ്പൊ ഒരു ബാധ്യത പോലെ. കൂടെ പിറപ്പിന്റെ  സ്നേഹം തരേണ്ട അവരുടെ മക്കൾ ക്രൂരതയോടെ കാണുന്നു..എനിക്കവിടെ ഒരു ജോലികാരിയുടെ സ്ഥാനമാണു.. എന്തു ചെയ്താലും അവർക്ക് പരാതിയാണ്...എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവരെന്നെ ഒരു നോട്ടം കൊണ്ടു പോലും വേദനിപ്പിക്കില്ലായിരുന്നു ടീച്ചർ..

വിദേശത്തുള്ള അമ്മാവന്റെ ഇടക്കുള്ള ഫോണ് വിളി ആണ് ഏക ആശ്വാസം. അതും അമ്മായിക്ക് ഇഷ്ടമല്ല സ്നേഹത്തോടെ നോക്കിയിരുന്ന ബന്ധുക്കൾ ഇപ്പൊ സഹതാപത്തോടയാ എന്നെ നോക്കുന്നത് ആ കുട്ടിയുടെ "വിധി" എന്നു പറഞ്ഞു  അവരൊക്കെ അവരുടെ തിരക്കിലേക്ക് പോയ് മറഞ്ഞു..

ഇവിടെ പുതിയ സ്കൂൾ പുതിയ കൂട്ടുകാർ ആരോടും കൂട്ടു കൂടാൻ താൽപര്യമില്ല എല്ലാവരും ഒരുനാൾ ഇട്ടേച്ചു പോകും പിന്നെ വീണ്ടും തനിച്ചാവില്ലേ..?

എനിക്കു ജീവിക്കേണ്ട ടീച്ചർ എനിക്ക് എന്റെ അച്ഛന്റെയും അമ്മേടേം  അടുത്തേക്ക്‌  പോയാൽ മതി ..അത് മാത്രമാ  ഇപ്പൊ എന്റെ  ആഗ്രഹം

അന്ന് ആ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു അവൾക്കൊരു കഥ പറഞ്ഞു കൊടുത്തു ഞാൻ. അമ്മ മരിച്ച ശേഷം രണ്ടാനമ്മയുടെ ക്രൂരതയിൽ വീട് വിട്ടിറങ്ങി ഓർഫനേജിൽ അഭയം തേടിയ  അവിടത്തെ നല്ലവരായ സിസ്റ്റർമാരുടെ  സഹായത്തോടെ പഠിച്ച മുന്നേറി ടീച്ചറായ എന്റെ കഥ ...

വിധിയെ പഴിക്കാതെ പൊരുതി ജയിച്ചാൽ ബന്ധുക്കളൊക്കെ താനേ വരും എന്നവളോട്  എന്റെ അനുഭവം  പറഞ്ഞപ്പോൾ ആ കണ്ണിൽ ഒരു കുഞ്ഞു പ്രകാശം ഉടലെടുത്തിരുന്നു ..പിന്നീടവളുടെ കാര്യങ്ങളിലെല്ലാം പ്രത്യേകം  ശ്രദ്ധിച്ചിരുന്നു ഞാൻ ..പതിയെ അവൾ ഉല്ലാസവതി ആയിക്കൊണ്ടിരുന്നു

ജീവിതത്തോട് ഉള്ള വാശി ആയിരിക്കാം sslck ഉയർന്ന മാർക്കോടെ അവൾ പാസായി വേറെ സ്കൂളിലേക്ക് പോയി എനിക്കും സ്ഥലമാറ്റം കിട്ടി ..പിന്നീട് രണ്ടു പേരും തിരക്കിൽ ലയിച്ചു പോയി എന്നാലും പ്രാർത്ഥനയിൽ എന്നും അവളും ഉണ്ടായിരുന്നു

"ടീച്ചറെ" എന്താ ആലോജിക്കുന്നെ എന്ന അവളുടെ ചോദ്യം കേട്ടാണ് ഞാൻ ഓർമയിൽ നിന്ന് ഉണർന്നത്.

ടീച്ചറെ എവിടെങ്കിലും വച്ച കണ്ടുമുട്ടും എന്നുറപ്പ് ഉണ്ടായിരുന്നു..എന്നാലും ഇനിയും കാത്തിരിക്കാൻ  ആവില്ല അതാ തിരക്കി വന്നെ  ടീച്ചറിന്റെ അന്നത്തെ കഥയും ഉപദേശവും കാരണം ഞാനങ്ങു ജീവിക്കാൻ തീരുമാനിച്ചു..

മാതാവും പിതാവും ഇല്ലാത്ത ഞാൻ ഗുരുവിനെയും ദൈവത്തെയും മനസ്സിൽ ധ്യാനിച്ചു പഠിക്കാൻ തീരുമാനിച്ചു ടീച്ചറിനെ പോലെ ആകാൻ...

ഈ ആതിര ഇപ്പൊ അനാഥ അല്ലാട്ടൊ  ആതിര ശരത് ആണ്. ജീവിത വഴിയിൽ ഈ അനാഥക്ക് കൂട്ടായി  വന്ന നല്ല പാതി .. ആഗ്രഹം പോലെ ഞാനിന്നൊരു ടീച്ചറാണ് എന്റെ ടീച്ചറമ്മയെ പോലെ കുട്ടികളുടെ മനസ്സറിയുന്ന ടീച്ചറാവണം എനിക്കും .
അതും പറഞ്ഞു എന്റെ കവിളത്ത് നുള്ളി പൊട്ടിച്ചിരിച്ചു അവൾ..അവളുടെ ചിരിക്ക് ഇത്രെയും ഭംഗി ഉണ്ടായിരുന്നോ !

വിധിയെ തോൽപ്പിച്ച ആ ചിരി ഞാൻ ആവോളം ആസ്വദിചിരിക്കുമ്പോൾ അവൾ പറഞ്ഞു ടീച്ചറമ്മ അന്ന് പറഞ്ഞപോലെ എനിക്ക് ഇപ്പൊ ഒരുപാട് ബന്ധുക്കൾ ഉണ്ട് അവഗണിച്ചവരും സഹതപിച്ചവരും എല്ലാം..

മരിക്കാൻ തീരുമാനിച്ചിരുന്ന  എന്നെ ടീച്ചറാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്..എങ്ങനെയാ ഞാൻ നന്ദി പറയുക   അക്ഷരങ്ങൾ മാത്രമല്ല അനുഭവങ്ങൾ കൂടി പങ്ക് വച്ചു അവരുടെ വിഷമത്തിലേക്കും ഇറങ്ങിച്ചെന്ന് കുട്ടികളുടെ പ്രിയങ്കരി ആയ ടീച്ചറാവാൻ ഞാനും ശ്രമിക്കുകയാണ്  എന്നവൾ പറഞ്ഞപ്പോൾ അഭിമാനം തോന്നി എനിക്ക്..

ഓർമിക്കാൻ സുന്ദരമായ ദിവസം നൽകി അവൾ യാത്ര പറഞ്ഞു..എന്തും നേരിടാൻ തയ്യാറായ ഒരു തന്റെടി ആയവൾ വളർന്നിരിക്കുന്നു  ഒരു പക്ഷെ അനുഭവങ്ങൾ അവളെ അങ്ങനെ ആക്കിയതാകാം..

പുസ്തകത്തിലെ അറിവ് പകർന്നുകൊടുത്തു മാത്രം അദ്ധ്യാപ കരാവരുത്  മറിച്ചു അവരുടെ ജീവിതത്തിലേക്ക് കൂടി ഇറങ്ങി ചെല്ലണം ഓരോ അദ്ധ്യാപകരും
അവിടെ അവർക്ക് വ്യത്യസ്തമായ  ജീവിതങ്ങൾ കാണാൻ സാധിക്കും 
അധ്യാപകരുടെ ഇടപെടലുകൾ മതി ചില വിദ്യാര്ഥികളുടെ ഭാവിയെ തന്നെ മാറ്റി മറിക്കാൻ
ചിലർക്ക് ചെറിയ കച്ചിതുരുമ്പു മതി പിടിച്ചു കയറാൻ ....!

MUhsina Muhsi

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്