Kissakal

അബോർഷനുള്ള   ഗുളിക ഉള്ളിൽ  വച്ചു ലേബർ റൂമിൽ കാത്തിരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയില്ല...

"വൈഖരി..... "

"യെസ്... "

"തന്നെ ഡോക്ടർ വിളിക്കുന്നു... "

ഞാൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു...

"ബ്ലീഡിങ് ആയെങ്കിൽ പൊക്കോളൂട്ടോ... പ്രത്യേകിച്ച് എന്തെലും വയ്യായ തോന്നുവാണേൽ വന്നോളൂ... "

"ശരി ഡോക്ടർ... "

എന്റെ മകൾക്കിപ്പോ എട്ടു മാസം പ്രായം ഉള്ളു... രണ്ടാമതും ഒരു കുട്ടി ഉടനെ ഉണ്ടായാൽ അത് എന്റെ മോളോടുള്ള കരുതൽ കുറയ്ക്കും എന്ന് ഞാൻ ദേവേട്ടനും ഭയന്നു...

അതുകൊണ്ടാണ് ഐ പിൽ വാങ്ങി കഴിച്ചത്... പക്ഷെ എന്നിട്ടും മാസമുറ തെറ്റിയപ്പോൾ ഞങ്ങൾ ഭയന്നതു തന്നെ സംഭവിച്ചു...

രണ്ടു പേരുടെയും ജോലി തിരക്കുകൾ... എന്തിനേറെ നാട്ടുകാർ എന്ത് പറയും എന്നും ഞങ്ങൾ ഭയന്നു... പക്ഷെ അതിലൊക്കെ ഉപരി... കഴിച്ചു പോയ ഗുളികയുടെ പവർ...

എല്ലാം കൊണ്ടും പേടിച്ചിട്ടാണ്... ഈ കുഞ്ഞിനെ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചത്..

"നിങ്ങളെ പോലുള്ളവർക്ക് ഒരു കുഞ്ഞിന്റെ വില അറിയില്ല... ഇവിടെ എന്നെ കാണാൻ വരുന്നവരിൽ അധികവും കുഞ്ഞുങ്ങൾ ഇല്ലാത്തവർ ആണ്... "

"പക്ഷെ ഡോക്ടർ ആ ഗുളിക കഴിച്ചു പോയില്ലേ... "

"സ്കാനിംഗ് ൽ ഇപ്പൊ കുട്ടിക്ക് കുഴപ്പം ഒന്നും കാണുന്നില്ല... സൊ ചാൻസില്ല എന്ന് ഞാൻ പറയുന്നില്ല... റിസ്ക് തന്നെ ആണ്... "

"എങ്കിൽ പിന്നെ ഇതു വേണ്ട ഡോക്ടർ... "

ദേവേട്ടന്റെയും ഡോക്ടരുടെയും മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി...

"എങ്കിൽ.. ഡി ൻ സി ചെയ്യാം... അതാണേൽ ഒരു മണിക്കൂർ കാര്യം ഉള്ളു.. ഒരു 30000 വരും... അല്ല ഗുളിക മതിയെങ്കിൽ അതിന്റെ പകുതി വരുള്ളൂ പക്ഷെ പെയിൻ ഉണ്ടാകും... "

"ഗുളിക മതി ഡോക്ടർ... "

ഞാൻ അത് പറഞ്ഞത് ക്യാഷ് കൊടുക്കാൻ ഉള്ള മടി കൊണ്ടല്ല... ആ വേദന ഞാൻ അനുഭവിക്കേണ്ടത് തന്നെ ആണെന്ന് തോന്നി...

ഇന്നി ബെഡിൽ ബ്ലീഡിങ് കാത്തു കിടക്കുമ്പോൾ.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി...

അടുത്ത ബെഡിൽ ഒരു കുട്ടി എന്നെ തന്നെ നോക്കി കിടക്കുന്നു...

"അബോർഷൻ ആണോ... "

"അതെ... "

"ഞാനും പ്രെഗ്നന്റ് ആണ് ബട്ട് രാവിലെ മുതൽ ഒരു ചെറിയ ബ്ലീഡിങ്... സൊ ഡോക്ടർ അകത്തു വക്കാൻ ഗുളിക തന്നു.. പോകാതിരിക്കാൻ... ഇപ്പൊ ഒബ്സെർവഷനിൽ ആണ്... "

ഭഗവാനെ... ഞാൻ പോകാനുള്ള ബ്ലീഡിങ് കാത്തു കിടക്കുന്നു... ഈ കുട്ടി തന്റെ കുഞ്ഞിനെ നഷ്ടപെടാതിരിക്കാനും...

ബ്ലീഡിങ് ആയി തുടങ്ങിയതും ഞങ്ങൾ വീട്ടിലേക്കു പോന്നു...

വെളുത്തൊരു കുഞ്ഞു മാംസക്കഷ്ണം കയ്യിൽ തട്ടി മറിഞ്ഞപ്പോൾ സങ്കടം കൊണ്ടെന്റെ ചങ്കൊന്നു പിടഞ്ഞു....

കണ്ണുനീർ മറച്ചു ഞാൻ എന്റെ കുഞ്ഞു മകളുടെ ചിരിയിൽ ഒളിച്ചു....

നാളുകൾ കുതിരകളേക്കാൾ വേഗത്തിൽ ഓടി..

അമ്മുന് അഞ്ചു വയസ്സായപ്പോൾ ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി...

പ്രതീക്ഷിക്കാതെ ഉള്ള ആ കുഞ്ഞിനെ ഞങ്ങൾ ഹൃദയത്തിൽ ഏറ്റി...

കൊതികളൊന്നും ഇല്ലായിരുന്നു എങ്കിലും പലഹാരങ്ങൾ കൊണ്ടു വീട് നിറച്ചു ദേവേട്ടൻ....

പക്ഷെ അഞ്ചാം മാസം... ചെറിയ ഒരു ബ്ലീഡിങ് കണ്ടു ഞാൻ ഹോസ്പിറ്റലിൽ പോയി... ഇനിയും ബ്ലീഡിങ് ഉണ്ടാകല്ലേ ... എന്റെ കുഞ്ഞു പോകല്ലേ എന്ന് പറഞ്ഞു ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു....

ഡോക്ടർ സ്കാനിംഗ് റിപ്പോർട്ട്‌ ൽ നിന്നു കണ്ണുകൾ എടുത്തു.. ഞങ്ങളെ നോക്കി...

"നിങ്ങൾക്ക് മിസ്സ്ഡ് അബോർഷൻ ആണ് .... ഇപ്പൊ ഒന്നും ചെയ്യണ്ട... ഇതു തന്നെ പോകും.. ഈ കുട്ടിയെ കിട്ടില്ല... ഡി ൻ സി ഒന്നും ചെയ്യണ്ട.. അത് ചിലപ്പോൾ നിങ്ങൾക്ക് ഭാവിയിൽ ദോഷം ചെയ്യും.. "

ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് ഞാൻ കൊതിച്ചു...

ഒരു അനിയനോ അനിയത്തിയോ വരുന്ന കാത്തിരിക്കുന്ന എന്റെ മകളെ ഞാൻ നിറകണ്ണുകളോടെ നോക്കി...

"അമ്മേ നമ്മുടെ വാവ എന്നാ വരാ..."

"മോൾക്ക്‌ ഏത് വാവയാ ഇഷ്ടം... "

"അമ്മുന് പെണ്ണുവാവ മതി അച്ഛാ ... "

"അമ്മേടെ വയറ്റിൽ ആണ് വാവ ആണ് അമ്മു... അതുകൊണ്ട് നമുക്ക് ആ വാവയെ ഹോസ്പിറ്റലിൽ തന്നെ കൊടുക്കാം എന്നിട്ട് വേറെ വാവയെ പിന്നെ വാങ്ങാം ട്ടൊ ... "

ദേവേട്ടൻ അത് പറയുമ്പോൾ... എന്റെ കണ്ണുനീർ കാഴ്ച മറിച്ചിട്ടു എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ലായിരുന്നു....

"മുഴോം പേറു പിന്നേം സഹിക്കാം അര പേറു സഹിക്കില്ല... "

മുത്തശ്ശിയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി .. അതുപോലെ തന്നെ താങ്ങാൻ ആകാത്ത വേദനോയോടെ... ആ ജീവൻ എന്നിൽ നിന്നും അടർന്നു വീണു...

എന്നെ താങ്ങി എണീപ്പിക്കുമ്പോൾ എന്റെ ദേവേട്ടനും കരയുന്നുണ്ടായിരുന്നു...

***

ഇപ്പൊ എന്റെ മകൾക്കു പത്തു വയസ്സ് കഴിഞ്ഞു  ....

ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ആറ്റുനോറ്റു ഇരിക്കുന്നു.. ഓരോ മാസവും മാസമുറ ഒരു ദിവസം തെറ്റുമ്പോൾ ഒരുപാട് സന്തോഷിക്കും... രണ്ടു ദിവസം കഴിയുമ്പോൾ നിരാശയിൽ അവസാനിക്കും...

"നീ... ആയോ... "

"ഇല്ല ദേവേട്ടാ... "

"കാർഡ് വാങ്ങണോ... "

"നാളെ കൂടെ നോക്കിയിട്ട് വാങ്ങാം... "

പിന്നീടുള്ള മാസങ്ങളിൽ ഇതായി സ്ഥിരം പല്ലവി...

"ഇനി ദൈവം ആഗ്രഹിക്കുമ്പോൾ തരട്ടെ...അല്ലെ ദേവേട്ടാ... "

"അല്ലേലും നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം തരില്ല... സാരല്ല്യടോ.... ഒരു മോളുണ്ടല്ലോ നമുക്ക്... അതും ഇല്ലാത്തവർ എത്രയോ പേരുണ്ട്... "

ഞാൻ മനസ്സിൽ ആശ്വസിച്ചു..... വിവാഹം കഴിഞ്ഞ ആദ്യ മാസം തന്നെ എന്റെ മകളുടെ തുടിപ്പ് എന്നിൽ വളർന്നപ്പോൾ എല്ലാവരും കളിയാക്കി... പക്ഷെ ഇന്ന് ആ കാലിയാക്കലിന് വേണ്ടി ഞാൻ ആറ്റുനോറ്റ് ഇരിക്കുന്നു...

എല്ലാ മാസവും ഒരുപാട് പ്രതീക്ഷകളോടെ.....

******ജ്വാല മുഖി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്