Kissakal

പുറത്ത് തിമിർത്ത് പെയ്യുന്നുണ്ട് മഴ കുളിരിൽ... അവളന്റെ നെഞ്ചോട് ചേർന്ന് കിടപ്പായിരുന്നു....

"ആദി നീ എന്തിനാ... എന്നെ കെട്ടിയെ. സത്യം പറയന്നെ വെറുപ്പ് തോന്നുന്നുണ്ടോ..."

ഒന്നൂടെ അവളുടെ കൈകൾ എന്റെ മാറിൽ വലിഞ്ഞ് മുറുക്കി...നെഞ്ചോട് മുഖം ചേർത്ത് എന്നെ നോക്കുവാണ് അവൾ... പതിയെ അവളുടെ നെറുകയിൽ ചുംബിച്ചു... ചിരി വിരിയുന്നുണ്ട് ചമയങ്ങൾ അഴിഞ്ഞ്..ചുണ്ടിൽ. നാണമായി.

"നിന്നെ അങ്ങനെ ഒറ്റയ്ക്ക് മരിക്കാൻ സമ്മതിക്കില്ലാ... ഇതാവുമ്പോൾ നമ്മുക്ക് ഒരുമിച്ച് പോകാല്ലോ.. "

മെല്ലെ എന്റെ താടയിൽ ചുംബിച്ച്... കവിളിൽ കവിൾ ചേർത്ത് കിടപ്പാണ് നഗ്നമായി.. നാണം തെല്ലും ഇല്ലാതെ..പദ്വാസ്വരം കിലുക്കം മഴയുടെ ചിരി പോലെ പതിയുന്നുണ്ട് എന്റെ കാതിൽ.

"ഒന്നു പോടാ... പ്രണയം അത് എന്റെ രോഗത്തോടെ അതോ ഈ ശരീരത്തോടോ..."

" ഈ രണ്ടിനിനോടും അല്ലാ... നീയെന്ന് ഈ രണ്ട് അക്ഷരത്തോടാണ്... അതിൽ കൂട്ട് വന്നതാണ് ബാക്കിയെല്ലാം... ആദ്യം പേടിയായിരുന്നു  ഇപ്പോ പോടിയെല്ലാ പ്രണയമാണ് ... "

നിരാശപടർത്തി... പതിയെ എഴുന്നറ്റ് അലസമായി മുടിയിഴകളെ തലോടുന്നുണ്ട്.... മെല്ലെ ഞാനും എഴുന്നേറ്റു അവളുടെ കവിളിൽ  ചുണ്ടുകൾ കൊണ്ട് അലസമായി തലോടി... പതിയെ എന്നെ തള്ളിമാറ്റുന്നുണ്ടായിരുന്നു..

"എന്താ.... കാവ്യ... എന്തുപറ്റി...."

എഴുന്നേറ്റ് അഴിഞ്ഞ് വീണിരുന്നു വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് അണിയുന്നുണ്ടായിരുന്നു.... മുഖത്തിൽ നിരാശ കൈവിടാതെ ... ഇരുട്ടിൽ പതിയെ ജനലയിൽ മുഖം ചേർത്തു...

" ഞാൻ ഈ വീട്ടിൽ കയറിവന്നത് തന്നെ.... തെറ്റായി എന്നു തോന്നുന്ന ഒരു മാറാരോഗിയാണ് എന്ന് നിന്റെ അപ്പനും അമ്മയ്ക്കും അറിയില്ലാ... ഇതുവരെ.. ഒരുനാൾ എല്ലാം മറനീക്കി പുറത്ത് വരും... അന്ന് ഞാൻ ഈ പടിയിറങ്ങണ്ടിവരും....."

അവളെ ഒന്നു ചേർത്ത് പിടിച്ച് ആ... കൈകളിൽ സത്യം ചെയ്യതു..

"പേടിക്കണ്ടാ അങ്ങനെ ഇറങ്ങി പോവേണ്ടിവന്നാൽ ഞാനും ഉണ്ടാവും നിന്റെ ... കൈ പിടിച്ച്... കൂട്ടിന്...."

നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു മിഴികൾ.... പ്രണയമായിരുന്നു അവളോട് പറയാൻ അടുത്തപ്പോഴെക്കും ഒഴിഞ്ഞ്.. മാറിയിരുന്നു എന്നിൽ നിന്നവൾ അതിന് ഉള്ളാ കാരണം തിരക്കിയിറങ്ങപ്പോൾ അറിഞ്ഞത് അവൾ ഒരു എയ്സ് രോഗിയാണ് എന്നാണ്.. എല്ലാവരിൽ  നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നവൾ.. പാതിവഴിയിൽ തിരിഞ്ഞ് പോകമായിരുന്നു പക്ഷെ എനിക്ക് സാധമായിരുന്നില്ല... ആ രോഗവും രോഗകരണങ്ങളും എല്ലാവരിൽ നിന്നും മറച്ച് ഞാൻ അവളെക്കെട്ടി.. പ്രണയമാണ് ജീവിതമാണ് ജീവിക്കണ്ടത് ഞാനും അവളുമാണ്...

" നീ എന്തിനാടാ തെമ്മാടി ചെക്കാ .... നാട്ടുകാർ വേശീ എന്ന് പറയുന്നാ... വിഴിപ്പിനെ ചുമക്കുന്നത്...."

"നിനക്ക് ഈ രോഗം സമ്മാനിച്ച് ഓടിമാറിയവനും.... പണത്തിന്റെയും പവറും നോക്കി കുരയ്ക്കുന്നാ നാട്ടുകാർക്കും നമ്മൾ തിന്ന് പുറം തള്ളുന്നാ മലിന്യത്തിന്റെ വിലയുള്ള എന്റെ ജീവിതത്തിൽ... ഇത്രയും പേര് ഒറ്റപ്പെടുത്തിയിട്ടും നീ ഒറ്റയ്ക്ക് ജീവിച്ച് കാണിച്ചില്ലെ... ഞാൻ ഒരു പ്രണയവുമായി വന്നപ്പോൾ ഒന്നും മറയ്ക്കാതെ എല്ലാം തുറന്ന് പറഞ്ഞ് ഒരു ചിരിയും തന്ന് നീ പോയില്ലെ ... ആ ധൈര്യം മതിയാരുന്നു എനിക്ക് പിന്നെ കളങ്കം ഇല്ലാത്താ ഈ മനസ്സും....."

"ഇതെല്ലാം നിന്റെ വീട്ടുകാർക്ക് മനസ്സിലാവുമോ... പാവം അച്ഛനും അമ്മയും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..... പിന്നീട് അവരെ കരയിക്കാൻ വയ്യാ എനിക്ക്.... "

മെല്ലെ അവളുടെ കാതിൽ ചുണ്ട് ചേർത്ത് മൃദുവായി ഒന്നു തലോടി... നാണത്താൽ പതിയെ അവൾ എന്റെ നെഞ്ചിൽ മുഖം ചേർത്തു...

"ടീ വായടീ കാവ്യ... നിന്റെ കാര്യങ്ങൾ ഓക്കെ അവർക്ക് അറിയാം നീ അറിയാതെ ഞാൻ എല്ലാം... പറഞ്ഞിരുന്നു ഇല്ലെങ്കിലെ നാളെ എന്റെ പെണ്ണിനെ കുറ്റപ്പെടുത്തുന്നത് ഞാൻ കാണണ്ടെവരും.... നീ പേടിക്കണ്ടി ടീ പെണ്ണെ... "

മാറിൽ നിന്ന് ശരവേഗത്തിൽ എന്റെ കാലിൽ വിണ് കരയുന്നുണ്ടായിരുന്നു ... അവൾ പതിയെ തോളിൽ കൈ ചേർത്ത് പിടിച്ച് ഉയർത്തി...

"എന്തിനാണ് എന്തിനാ എന്നെ ഇങ്ങനെ സ്നേഹിച്ച് കൊല്ലുന്നുന്നത്... നിങ്ങൾ എന്റെ ചെക്കാ..."

" ഇത്രയും കാലം നീ ആരും കാണാതെ... കരഞ്ഞ് തീർത്തത് അല്ലെ... ഇനി നീ ആ കണ്ണുകൾ നിറയ്ക്കരുത്.... ഒരിക്കല് പോലും കേട്ടോ.... "

പിടിമുറുക്കി എന്റെ അരക്കെട്ടിൽ.. ചുംബനങ്ങൾ നിറയ്ക്കുന്നുണ്ടായിരുന്നു.... അടിതെറ്റി കട്ടിലെക്ക് വീണ് ഇരുന്ന് ഞങ്ങൾ... പിന്നീട് അങ്ങോട്ട് പ്രണയത്തിന്റെ നാളുകളായിരുന്നു വീഞ്ഞിൽ വീണാ മുന്തരി പോലെ നിമിഷങ്ങൾ കഴിന്തോറും വീര്യം കൂടുന്നുണ്ടായിരുന്നു... അതിരുകൾ ഇല്ലാത്ത പ്രണയത്തിന് കണ്ണുകൾ നിറയാൻ അനുവദിക്കാതെ അപ്പനും അമ്മയും നിഴലായ് കൂടെ ഉണ്ട്... അന്ന് നിറഞ്ഞ് ഒഴുകിയ മിഴികൾ പിന്നീട് ഒരിക്കലും ഞാൻ നിറഞ്ഞ് കണ്ടില്ലാ... അവൾ അവളുടെ രോഗത്തെ മറന്ന് തുടങ്ങിയിരുന്നു.... ആരെക്ക എന്തക്കെ പറഞ്ഞ് തളർത്തിയാലും ചേർത്ത് പിടിക്കാൻ എല്ലാം അറിയുന്നാ ഒരാൾ കൂട്ട്മതി ഈ ലോകം കീഴടക്കാൻ... പിന്നീട് ഒരിക്കലും ഒരിടത്തും തളരില്ലാ മരണത്തോട് പോലും..... ചുറ്റിലും ഉണ്ടാവും ഇതുപോലെ ചില ജന്മങ്ങൾ... കുറ്റപ്പെടുത്തവനു പോലും യഥാർത്ഥ കരാണം അറിയാതെ ഒറ്റപ്പെടുത്തിയ ചില ജീവിതങ്ങൾ..

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്