Kissakal

പുറത്ത് കോരിച്ചൊരിയുന്ന പേമാരിയെ നോക്കി ഉമ്മറത്തെ ഇരുപ്പു പടിയിൽ ആ വൃദ്ധ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു

പുറത്തു പെയ്യുന്ന മഴയുടെ  കുളിർമയും പുതു മണ്ണിൻറെ മണവും എല്ലാം തന്നെ തന്റെ  ബാല്യവും കൗമാരവും യൗവ്വനവും അവരിൽ ഉദിക്കുന്നതിന് വഴിവെച്ചു

തൻറെ ജീവിതത്തിൽ അവസാനമായി കാണുന്ന  കാലവർഷം ആയിരിക്കാം ഒരുപക്ഷേ ഇത്

ഈ എഴുപതാം വയസ്സിലും ആരോഗ്യവതിയാണെന്ന്‌ സ്വയം അഹങ്കരിച്ചിരുന്ന തന്നിലേക്ക് ഒരു മാറാ രോഗം പിടിപെട്ടിരിക്കുന്നു

ജീവൻ ആദ്യം വർഷങ്ങളും ഒടുവിൽ ഇന്നലെ മാസങ്ങളും ആയി ചുരുക്കി ഡോക്ടർമാർ വിധിയെഴുതി

അവസാനമായി ഈ ഭൂമിയിൽ ബാക്കി വെച്ച ഒരു കടമുണ്ട്
അമ്പതാം വയസ്സിൽ വിധവയായിട്ടും സമയമാകുമ്പോൾ വീട്ടാം
എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ഒരു കടം സമയമായി
അതുമല്ലെങ്കിൽ ഇനി സമയമില്ല

ഹരിയേട്ടന് ഒരു കത്ത്

പതിയെ ഭിത്തിയിൽ പിടിച്ച് എഴുന്നേറ്റ് അവർ മുറിയിലേക്ക് നടന്നു

കൊച്ചുമകളുടെ ഒരു പെൻസിലും ബുക്കുമായി കട്ടിലിലിരുന്നു
അടുത്തുതന്നെ ഒരു കപ്പ് വെള്ളവും മേശപ്പുറത്ത് ഗുളികയും വച്ചിട്ടുണ്ട്

എഴുതിക്കഴിഞ്ഞ് കുടിക്കാമെന്ന ദൃഢ നിശ്ചയത്തോടെ അവർ എഴുതിത്തുടങ്ങി

എൻറെ ഹരിയേട്ടന്

നീ എന്നെ മറന്നു കാണുമോ എന്ന് എനിക്കറിയില്ല
അങ്ങനെ മറക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നു

ഇപ്പോൽ ജീവിച്ചിരിപ്പുണ്ടോ എന്നും ഉറപ്പില്ല..
മരിച്ചതായി അറിയില്ല..
അത് കൊണ്ട് ഉണ്ടെന്ന് വിശോസിക്കുന്നൂ

ചേട്ടൻറെ ഇല്ലത്തെ അഡ്രസ്സിൽ ആണ്  ഞാനെഴുതുന്നത്

അങ്ങെത്തും

ദൈവം അത് എത്തിക്കുക തന്നെ ചെയ്യും

നാൽപത് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഓർക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്

എന്നും മനസ്സിൽ ഉണ്ടായിരുന്നു
ഓരോ ദിവസവും എന്നെ കണ്ണീരിൽ ആഴ്തിയിരുന്നു നമ്മുടെ ഭൂതകാലത്തിലെ ഓർമ്മകൾ

അന്ന് അച്ഛൻ മരിക്കാൻ കയറെടുത്തപ്പോൾ എനിക്ക് അനുസരിക്കാം എന്നല്ലാതെ എതിർക്കാനാ യില്ല

കല്യാണ മണ്ഡപത്തിൽ വച്ച് ചേട്ടനെ ഞാൻ അവസാനമായി കണ്ടു

എന്നെ ഒന്ന് കാണാൻ പോലും നീ ശ്രമിച്ചില്ല

ഞാനും ശ്രമിച്ചിരുന്നില്ല
കഴുത്തിലെ താലി എന്നെ അതിന് അനുവദിച്ചില്ല

ആ പാവാടക്കാരി നിന്റെ ഇല്ലതിനടുത് താമസമായി വന്ന അന്നു മുതൽ ഇന്നു വരെയുള്ള കാര്യങ്ങൾ മനസ്സിൻറെ താളുകളിൽ കുറിച്ചിട്ടിരുന്നു

ആരും കാണാതെ എനിക്ക് കത്തു തരുന്നതും  കുളിക്കടവിൽ കൈ കൊടുത്തിരുന്നതും തേങ്ങാ പുരയിൽ വച്ച് നിയെനിക്ക് ആദ്യമായും അവസാനമായും കെട്ടിപ്പിടിച്ചൊരുമ്മ തന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ

ചേട്ടൻറെ വിവാഹം കഴിഞ്ഞെന്ന് എപ്പോഴോ അറിഞ്ഞിരുന്നു

ആദ്യം സങ്കടം തോന്നി

കാരണം എൻറെ ചേട്ടനിൽ വേറെ ആർക്കും സ്ഥാനമില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്ന

പക്ഷേ പിന്നെ സന്തോഷമായി
ഞാൻ ചതിച്ചത് അല്ലെ

  ഇനിയെങ്കിലും സന്തോഷമായി ജീവിച്ചോട്ടെ എന്ന് കരുതി

ഞാൻ ഒരിക്കലും സന്തോഷം അറിഞ്ഞിരുന്നില്ല

ചിലപ്പോൾ ചേട്ടൻറെ ശാപം ആവും

മുറച്ചെറുക്കൻ വിവാഹം ചെയ്തിട്ടും ഒരു സഹോദര സ്നേഹം പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല

ചില രാത്രികളിൽ വെറും കാമശമിനിക്കുള്ള ഒരു വസ്തു മാത്രമായി ഭർത്താവ് എന്നെ കണ്ടു

മക്കളായി ചെറുമക്കൾ ആയി ഇപ്പോൾ സത്യത്തിൽ ഞാൻ എല്ലാവർക്കും ഒരു ബാധ്യത പോലെയായി മാറി

അല്ലെങ്കിൽ..അത് മാത്രമായി

അത് അവസാനിക്കാൻ സമയമായി വരികയാണ്

ക്യാൻസർ എന്ന രോഗത്തിൻറെ മൂന്നാംഘട്ടം കഴിഞ്ഞിരിക്കുന്നു

എന്നെ ചികിത്സിക്കാനുള്ള കാര്യങ്ങളൊന്നും മക്കൾ പറയുന്നില്ല

അവർ ഒന്നും അറിഞ്ഞിട്ടില്ല എന്ന ഭാവം നടിക്കുകയാണ്

അതിനുള്ള പണവും ഉണ്ട്

പക്ഷെ ചാവാൻ കിടക്കുന്ന എനിക്ക് വേണ്ടി എന്തിന് മുടക്കണം

എനിക്ക് ആരോടും പരിഭവമില്ല

ഞാൻ ചിന്തിച്ചു പോവുകയാണ്

ഹരിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നെ ഇപ്പോൾ പൊന്നുപോലെ നോക്കിയേനേ

ഒരിക്കൽ ഹരിയേട്ടന്റേ ഒപ്പോലെ ഞാൻ കണ്ടിരുന്നു

എന്നോട് മിണ്ടാൻ ആദ്യം കൂട്ടാക്കിയില്ല പിന്നെ വന്ന ഒരുപാട് സംസാരിച്ചു

ഹരിയേട്ടനെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല ഇങ്ങോട്ട് പറയാൻ അവളും തയ്യാറല്ലായിരുന്നു എന്ന് എനിക്ക് മനസ്സിലായി

ഞാനെന്തൊരു പാപിയാണ് അല്ല ഹരി ഏട്ടാ

അതിനുള്ള ശിക്ഷയും എനിക്കിപ്പോൾ കിട്ടിക്കഴിഞ്ഞു

എനിക്ക് ആദ്യമൊന്നും പേടിയില്ലായിരുന്നു പക്ഷേ ഈ അവസാന നിമിഷം എന്തൊക്കെയോ ഉള്ളിൽ പേടി പോലെ

മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ ആർക്കായാലും പേടി തോന്നില്ലെ ഹരിയേട്ടാ..

എനിക്ക് അവസാനം ഒരു ആഗ്രഹം ഉണ്ട്

ഇനിയുള്ള കുറച്ചു നാളുകൾ ഹരിയേട്ടൻ എൻറെ കൂടെ വേണം എന്ന്

നിൻറെ കൂടെ ഈ അവസാന നാളുകളിൽ എനിക്ക് ജീവിക്കണം എന്ന ആഗ്രഹം തെറ്റാണോ ശരിയാണോ എന്നൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല

എനിക്ക് നിന്നെ  കാണണം

ഈ കത്ത് കിട്ടിയാൽ ഉടനെ
  ഇങ്ങോട്ട് വരണം
എന്നെ കൂട്ടിക്കൊണ്ടു പോകാൻ

എൻറെ മനസ്സിൻറെ ഉള്ളിൽ ഞാനിപ്പോഴും സ്നേഹിക്കുന്നു

എൻറെ ജീവനേക്കാൾ ഏറെ

ഈ എഴുത്തുകാരിയുടെ ആഗ്രഹം വെറുമൊരു അഹങ്കാരം ആണോ??

അല്ല എന്ന് ഞാൻ ഉറപ്പിചോട്ടെ

നമുക്ക് ആ പഴയ ഇല്ലത്ത്‌ പോണം..

ആ കുളിക്കടവിൽ കൈ കോർത്തു ഇരിക്കണം..

തേങ്ങാപ്പുരയിൽ വച്ച് എന്നെ ഇനിയും മുത്തമിടണം..

ഒടുവിൽ ഹരിയേട്ടന്റെ നെഞ്ചിൽ കിടന്ന് ഈ സുമതിക്ക് മരിക്കണം

പെട്ടന്ന് അവർ ഒന്ന് നിഛലമായി..

കൈകൾ വിറക്കാൻ തുടങ്ങി..

ആ കത്ത് എഴുതി അവസാനിപ്പിക്കാൻ അവർക്കായില്ല

തലയിലെ രക്തയോട്ടം വർദ്ധിച്ചു

കണ്ണിൽ ഇരുട്ടുകയറി ബോധമറ്റ് താഴെവീണു

കൈ തട്ടി
കപ്പിലെ വെള്ളം ചരിഞ്ഞു
കത്ത് അതിൽ നനഞ്ഞുകുതിർന്നു നിമിഷങ്ങൾക്കുള്ളിൽ തന്നെ അവളുടെ  നെഞ്ചിന്റെ താളം നിലച്ചു

ആ എഴുത് ആരും കണ്ടില്ല..

അടുത്ത ദിവസം അവളെ ചിതയിലേക്ക് എടുക്കാൻ തുടങ്ങുന്നതിനു തൊട്ട് മുൻപ് ദൂരെ നിന്നും ആ വൃദ്ധൻ പതിയെ ചെറുമകനെ താങ്ങി വന്നെത്തി..

അവസാനമായി അവളെ ഒന്ന് നോക്കി..

എന്നിട്ട് നിറ കണ്ണുകളോടെ തിരിഞ്ഞു നടന്നു..

എന്തിനാ അപ്പൂപ്പൻ കരയുന്നത്???

ഇത്രയും നാൾ അവൾ എന്നെ ഒരു നിമിഷം പോലും ഓർത്തില്ലല്ലോ??

അപ്പൂപ്പൻ ഓർത്തിരുന്നോ??

അവളെ ഓർക്കാത്ത ഒരു ദിവസവും ജീവിതത്തിൽ ഉണ്ടായിട്ടില്ല മോനെ..

അവൾ എന്നെ ഒന്ന് കാണാൻ പോലും ശ്രെമിച്ചില്ലല്ലോ??

അതാണ് ജീവിതം. പലരെയും മറക്കേണ്ടി വരും കുഞ്ഞേ..

അയാൾ അവന്റെ നെഞ്ചിലേക്ക് കരഞ്ഞു കൊണ്ട് ചാഞ്ഞു.. 

പരിഭവങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി..

ഇരുവരും അറിയാതെ അവരുടെ പ്രണയം വൃദ്ധയുടെ ചിതയെന്നപോലെ കത്തി കരിന്ന്  ഇല്ലാതായി..

ഷെർലക് ഹോംസ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്